Pages

Pages

2010, മേയ് 18, ചൊവ്വാഴ്ച

ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?

ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത പരമപ്രധാനമാണ്. അത് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് അത് അവഗണിക്കാന്‍ സാധ്യമല്ല. ചില ബ്ലോഗുകളിലെങ്കിലും വ്യക്തിപരമായിതന്നെ വിമശനങ്ങളുയരുന്നു. അതില്‍ പ്രത്യേകിച്ചൊന്നുമില്ല. സ്വാഭാവികം മാത്രം എന്ന് കരുതാം. അത്തരം വിമര്‍ശനങ്ങള്‍ സ്വയം വിചാരണക്കുള്ള അവസരങ്ങളാണ്. അതിനാല്‍ ആദ്യമായി അത്തരം ആളുകള്‍ക്ക് നന്ദിപറയുന്നു. കഴിഞ്ഞ പോസ്റ്റില്‍ സന്തോഷ് നല്‍കിയ ഒരു കമന്റ് ഇപ്രകാരമാണ്.

ലത്തീഫ് ചെയ്തുകൊണ്ടിരുന്ന ഒരു പ്രവൃത്തി മോശമാണ് എന്ന് ചൂണ്ടികാണിച്ചത് എന്റെ കരച്ചിലായി ലത്തീഫിന് തോന്നിയെങ്കില്‍ അത് എന്റെ കുഴപ്പം അല്ലല്ലോ. ഞാന്‍ ആദ്യമായി ലത്തീഫിന്റെ ബ്ലോഗില്‍ അഭിപ്രായം പ്രകടിപ്പിച്ചത്, ബൈബിളില്‍ യേശു പറഞ്ഞ ആശ്വാസദായകന്‍ മുഹമ്മദ്‌ നബി ആണ് എന്ന് സ്ഥാപിക്കാന്‍ ലത്തീഫ് ശ്രമിച്ചപ്പോള്‍ ആണ്. അന്നും ഇന്നും ഞാന്‍ പ്രകടിപ്പിച്ചത് ഒരേ നിലപാട് തന്നെയാണ്; " നിങ്ങളുടെ വിശ്വാസങ്ങള്‍ സാദൂകരിക്കുവാന്‍ " നിങ്ങള്‍ ബൈബിള്‍ വളചൊടിക്കരുത് എന്ന നിലപാട്. അതിനു ഇന്നും ഒരു മാറ്റവും വന്നിട്ടില്ല.

അവിടെ സമയക്കുറവ് മൂലം സന്തോഷിന് നന്ദിപറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും സന്തോഷിന്റെ ഈ വരികള്‍ക്ക് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നി. പ്രത്യേകിച്ച് ഞാന്‍ ചെയ്യുന്ന ഒരു പ്രവൃത്തിമോശമാണ് എന്നൊരാള്‍ പറയുമ്പോള്‍ (ഞാനാകട്ടെ അത് മറ്റുള്ളവരോട് എനിക്കുള്ള ഗുണകാംക്ഷയാല്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തനമായി കാണുകയും ചെയ്യുന്നു) അതിനെ അവഗണിക്കുന്നത് നല്ലതല്ല. ആരോ ഒരാള്‍ക്കിവിടെ തെറ്റ് പറ്റിയിരിക്കുന്നു. അതുകൊണ്ട് ഞാനിപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തിയിലെ മോശപ്പെട്ട പ്രവര്ത്തി ഏതാണെന്ന് പരിശോധിക്കാനുള്ള ശ്രമമാണിവിടെ.

അതില്‍ ഒന്നാമത്തേത് ഈ രംഗത്തേക്കുള്ള കടന്നുവരവുതന്നെ. തികച്ചും യാദൃശ്ചികമായിരുന്നു അത്. വെബ്സൈറ്റ് അപ്ഡേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ പലരും താങ്കള്‍ക്ക് ബ്ലോഗുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്നാണ് ബ്ലോഗിനെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്റെ ദര്‍ശനത്തെ വളരെയധികം വികൃതമാക്കി അവതരിപ്പിക്കുക മാത്രമല്ല. മനുഷ്യന്റെ പുരോഗതിക്കും നിലനില്‍പ്പിനും വരെ ഈ മതവിശ്വാസം തകരേണ്ടതുണ്ട് എന്നഭിപ്രായങ്ങളാല്‍ ബ്ലോഗ് നിറഞ്ഞ് നിന്ന സമയത്താണ് ഞാനിതിലിടപെടുന്നത്. മാത്രമല്ല വിശുദ്ധഖുര്‍ആനിലെ യുദ്ധസാഹചര്യത്തില്‍ അവതരിച്ച് സൂക്തങ്ങള്‍ എടുത്ത് അവിശ്വാസികളെ കണ്ടിടത്ത് വെച്ച് കൊല്ലണം എന്നാണ് ഖുര്‍ആനിലുള്ളത് എന്നും അതിന്റെ ഭാഗമാണ് ഇവിടെ നടക്കുന്ന സ്‌ഫോടനങ്ങളെന്നും പറഞ്ഞ് 1400 ലേറെ വര്‍ഷമായി ഭൂലോകത്തിന്റെ നാലിലൊന്ന് വരുന്ന വിശ്വാസിസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനും, സാമ്രാജ്യത്വം അതിന്റെ സകലശക്തിയും ഉപയോഗിച്ച് ഭീകരവേട്ടയെന്ന ബാനറില്‍ നടത്തപ്പെടുന്ന നായാട്ടിന് ശക്തിപകരുകയും ചെയ്യുന്ന അവസ്ഥാവിശേഷം അവിവേകികളായ ചില ഇസ്‌ലാം വിമര്‍ശകരിലൂടെ ശക്തിപ്പെടുന്ന അവസ്ഥ കണ്ടപ്പോള്‍ എന്റെ സമയവും സാഹചര്യവും പരിമിതിയും അവഗണിച്ച് അതിനെതിരെ എന്നെക്കൊണ്ട് കഴിയുന്ന ചെറുത്ത് നില്‍പിന് ശ്രമിക്കുകയായിരുന്നു ഞാന്‍  ഒന്നാമത് ചെയ്തത്.

ഞാനീ പറഞ്ഞതില്‍ സംശയമുള്ളവര്‍ ഇസ്‌ലാം എന്ന വാക്ക് ഗൂഗിളില്‍ സര്‍ച് ചെയ്യുക. എനിക്ക് ലഭിക്കുന്ന ആദ്യഫലങ്ങള്‍ ഇപ്രകാരമാണ്:


*********************************************** 

ഇസ്ലാം മതത്തിലെ ദൈവസങ്കൽപ്പം ...

ഇസ്ലാമിൽ ദൈവം എന്നത് ഒരേയൊരു പരമശക്തിയാണ്. പരിധികളില്ലാത്ത കഴിവുകൾക്കുടമ, സർവ്വകാര്യങ്ങളിലും അറിവുള്ളവൻ, എല്ലാകാര്യങ്ങളെ നിയന്ത്രിക്കുന്നവൻ, പ്രപഞ്ചത്തിന്റെ ...
ml.wikipedia.org/.../ഇസ്‌ലാം_മതത്തിലെ_ദൈവസങ്കൽപ്പം

സ്നേഹസംവാദം.: ഇതാണ് യഥാര്ത്ഥ ഇസ്ലാം !


ഒരു യഥാര്ത്ഥ ഇസ്ലാം വിശ്വാസിക്ക് മറ്റു ദൈവങ്ങളില് വിശ്വസിക്കുന്നവരോടുത്തു ജീവിക്കുവാന് സാധ്യമല്ല. മറ്റു ദൈവവിശ്വാസികളെ മതം മാറ്റുകയോ വധിക്കുകയോ വേണമെന്നാണ് കുറാന് ...
snehasamvadam.blogspot.com/2009/02/blog-post.html -

യുക്തിവാദം ഇസ്ലാം

യുക്തിവാദം, ഇസ്ലാം, ഖുര്ആന്, പ്രവാചകന്മാര്, പരലോകം, മുഹമ്മദ് നബി, ഇസ്ലാമിലെ നിയമങ്ങള്, രാഷ്ട്രീയ ഇസ്ലാം തുടങ്ങിയ വിഷയങ്ങള് തുറന്ന ചര്ച്ചക്ക് വേദിയൊരുക്കുന്ന വ്യത്യസ്ഥ ...
yukthivadi.mywebdunia.com/ -
*************************************************

ഗൂഗിളില്‍ ലഭിക്കുന്ന മൂന്നാമത്തെ സര്‍ച് റിസള്‍ട്ട് നോക്കൂ. ഇസ്‌ലാമുമായി അതിന് വല്ല ബന്ധവുമുണ്ടോ. ഇസ്‌ലാമിനെക്കുറിച്ച് അറിയുന്ന മുസ്‌ലിംകള്‍ പോകട്ടെ അറിയാത്ത ഒരു മുസ്‌ലിം പോലും ഈ തെറ്റിദ്ധാരണ പുലര്‍ത്തുന്നില്ല എന്നതാണ് വാസ്തവം. 2009 ഫെബ്രുവരിയില്‍ പോസ്റ്റു ചെയ്തും അതിന് മുമ്പ് പോസ്റ്റ് ചെയ്തതുമായ ഇത്തരം നൂറുകണക്കിന് ഇസ്‌ലാം വിരുദ്ധ ലേഖനങ്ങള്‍  ചില പ്രതികരണങ്ങളാണ് ഇപ്പോള്‍ കൂടുതലായി എന്ന് മാത്രമാണ് ഈ രംഗത്തുള്ള മാറ്റം. അതിനിയും കൂടാം. ഇസ്‌ലാം ഏകപക്ഷീയമായി വിമര്‍ശനം എന്നത് ചരിത്രത്തില്‍ തന്നെ സംഭവിക്കാത്തതാണ്, അതിന് ശക്തമായ പ്രതികരണ ഉണ്ടായിട്ടല്ലാതെ. ഏത് വിമര്‍ശനത്തേയും നേരിടാന്‍ പര്യാപ്തമായ ഒരു ദര്‍ശനമാണ് ഇസ്‌ലാം. വിശുദ്ധഖുര്‍ആനിലെ ഏത് വചനത്തെയും തലനാരിഴകീറി വിമര്‍ശിക്കാന്‍ അത് നിന്ന് തരും. അതുകൊണ്ട് തന്നെയാണ്. വളരെ നിന്ദ്യമായ രൂപത്തില്‍ അത് യുക്തിവാദികളടക്കമുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടും മുസ്‌ലിംകളാരും കരയാന്‍ പോകാത്തത്. വ്യാജ ഐ.ഡി.യിലും മറ്റുമായി നിരന്തരം ശല്യം ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് അവരിപ്പോഴുള്ളത്. എന്നിട്ട് ബ്ലോഗ് രംഗം മലീമസമായി എന്ന് വിളിച്ച് കൂവുകയും ചെയ്യുന്നു.

ശരിയായ ഐഡിയിലാകുമ്പോള്‍ കാര്യം പറയേണ്ടിവരും അതില്ലാതെ എന്തും വിളിച്ചുപറയാനുള്ള സൗകര്യമാണ് വ്യാജ ഐ.ഡി. പല കമന്റിന്റെ.യും പ്രദര്‍ശനനാമത്തില്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രൈഫൈല്‍ കാഴ്ച രണ്ടാണ്. നേരിട്ട് വരാനും സംവാദത്തില്‍ ഏര്‍പ്പെടാനുമുള്ള ധൈര്യമില്ലായ്മ ഇസ്ലാം വിമര്‍ശകരുടെ അറിയപ്പെട്ട ഗുണമാണ്.

ഇസ്‌ലാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനെതിരെ എന്റെ ആദ്യത്തെ ശ്രമത്തിന്റെ ഭാഗമാണ് വെബ് ദുനിയയിലുള്ള എന്റെ യുക്തിവാദം ഇസ്‌ലാം എന്ന ബ്ലോഗ്. പിന്നീടൊരിക്കല്‍ ബ്ലോഗ് സ്‌പോട്ടില്‍ ഒരു കമന്റിട്ട് പ്രദര്‍ശനനാമത്തില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഗുഗിളമ്മച്ചി പറഞ്ഞുതന്നതാണ് നിങ്ങള്‍ ഇതുവരെ ബ്ലോഗ് നിര്‍മിച്ചിട്ടില്ലെന്നും അത് വളരെ എളുപ്പമാണെന്നുമൊക്കെ അങ്ങനെയാണ് ബ്ലോഗറില്‍ എന്റെ ബ്ലോഗ് രൂപം കൊള്ളുന്നത്. അങ്ങനെയാണ് എന്നില്‍ നിന്നും ഈ പ്രവൃത്തി ആരംഭിക്കുന്നത്.
 
രണ്ടാമത് ഞാന്‍ ചെയ്ത പ്രവൃത്തി. ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇസ്‌ലാമിന് വിരുദ്ധമായി പലതും ഖുര്‍ആനെയും പ്രവാചക ചര്യയെയും ഉദ്ധരിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രസ്തുത വിഷയം എന്റെ പോസ്റ്റാക്കിമാറ്റുകയും അവയില്‍ ചര്‍ച സംഘടിപ്പിക്കുകയും ചെയ്തു.

മൂന്നാമത്തേത്. മനുഷ്യന്റെ ചിന്തക്കും ബുദ്ധിക്കും അന്വേഷണത്വരക്കും താഴിടുന്നവിധം ഇതരഗ്രന്ഥങ്ങളില്‍ അഭിപ്രായം പറയാനോ അവയില്‍ നിന്ന് ആ ഗ്രന്ഥത്തിലെ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിലുപരിയായി മറ്റൊരു വ്യാഖ്യാനവും ആരും പറഞ്ഞുപോകരുതെന്ന തികച്ചും ബുദ്ധിശൂന്യമായ ഒരു പ്രവണത ശ്രദ്ധയില്‍പെട്ടപ്പോള്‍ (അതും ഇന്നേവരെ ഞാന്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍തന്നെ അംഗീകരിക്കാത്തതും അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ അത് പാലിക്കേണ്ടതില്ലാത്തതുമായ വിചിത്രവാദം) അതിനെതിരെ പ്രതികരിച്ചു മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നുവോ എന്ന പോസ്റ്റിട്ടു പ്രതികരിച്ചു. തുടര്‍ന്നുള്ള 6 പോസ്റ്റുകളും അതേ ഉദ്ദേശ്യാര്‍ഥമായിരുന്നു. അവയില്‍ ക്രൈസ്തവരില്‍നിന്നായി നല്‍കിയ മുഴുവന്‍ അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്നത്തെ തിരക്കില്‍ ചിലതിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല എന്ന് കാണുന്നു. മിക്കവാറും ഇതായിരിക്കണം സന്തോഷ് പറയുന്ന മോശമായ പ്രവൃത്തി എന്ന് എനിക്ക് തോന്നുന്നു.

നാലാമത്തേത്. മതവും സമകാലിക സംഭവങ്ങളുമായി ബ്ലോഗില്‍ നടന്ന നൂറുകണക്കിന് ചര്‍ചകളില്‍ എന്റെ അഭിപ്രായം പറഞ്ഞു. നൂറുകണക്കിന് എന്ന് സൂചിപ്പിച്ചത് അതില്‍ വിരലിലെണ്ണാവുന്നതേ ഡിലീറ്റിയതായി കണ്ടിട്ടുള്ളൂ എന്ന് പറയാനാണ്. പ്രകോപനമെന്ന് തോന്നിയ ചില കമന്റുകള്‍ക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ചു.

അഞ്ചാമത്തേത്. ഇസ്‌ലാമിനെയും വിശുദ്ധഖുര്‍ആനെയും പരിചയപ്പെടുത്തുന്നതിന് സ്വതന്ത്രമായ ബ്ലോഗുകളും അവയില്‍ ലേഖനങ്ങളും നല്‍കി.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഈ പലകാര്യങ്ങളും ഈ ആരോപണം ഉന്നയിച്ച സന്തോഷും ചെയ്യുന്നതാണല്ലോ എന്ന് ശ്രദ്ധിച്ചത്. ക്രിസ്തുമതത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റും. അദ്ദേഹം വിവിധ ബ്ലോഗുകളില്‍ നല്‍കിയ കമന്റുകള്‍ അവയുടെ മറുപടി കമന്റുകള്‍ക്കൊപ്പം ഉള്‍കൊള്ളുന്ന പോസ്റ്റും പകര്‍ത്തി എഴുത്ത് എന്ന പുതിയ ബ്ലോഗും ഉണ്ടായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ പകര്‍ത്തി എഴുത്ത് എന്ന ബ്ലോഗ് മാത്രമേ പ്രൊഫൈല്‍ പേജില്‍ കാണുന്നുള്ളൂ. കുറേ തെറ്റ് സ്വയം തിരുത്തിയതാണോ എന്തോ?.

ഇതേ എന്റെ പ്രവൃത്തികളിലൂടെതന്നെയാണ് കാളിദാസന് ഞാന്‍ തീവ്രമുസ്‌ലിമായതും ഫാസിസ്റ്റ് മുസ്ലിമായതും. അല്ലാതെ അദ്ദേഹം ഉദ്ധരിച്ച എന്റെ വാക്കുകളില്‍ എങ്ങനെ ഗവേഷണം നടത്തിയാലും എന്നെ ഫാസിസ്റ്റാക്കാനുള്ള ഒന്നുമില്ല എന്ന് ആര്‍ക്കാണറിയാത്തത്. എന്റെ കമന്റില്‍ താഴെനല്‍കിയ ഭാഗത്ത വെച്ച് അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ നോക്കൂക.

'മതമില്ലാത്തവരെ ആരാണ് ഈ തര്ക്കത്തില് മധ്യസ്ഥരായി നിയോഗിച്ചത്?. മതമില്ലാത്തവര്ക്ക് മതമുള്ളവരെ വിമര്ശിക്കാനും ചോദ്യം ചെയ്യാനും അവകാശമുണ്ടോ?. ഉണ്ടെങ്കില് അത് അവകാശം വിശ്വാസികള്ക്ക് പരസപരവും ഉണ്ടാകാമല്ലോ?. ഇവിടെ അവഹേളനവും നിന്ദിക്കലുമാണ് വിഷയം. അതിലും ഇവിടെ ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും പ്രശ്നമല്ല. അതില് പങ്കെടുത്തവര്ക്ക് അത് ബോധ്യപ്പെട്ടിരിക്കുമല്ലോ.'

>>> പാവം ലത്തീഫ്.അല്ല ഫാസിസ്റ്റ് ലത്തീഫ് എന്നു പറയേണ്ടി വരുന്നു. ഇസ്ലാമിക ഫാസിസം ഫണം വിരിച്ചാടുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍. അദ്ദേഹം കരുതി ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തിന്‌ ഞാന്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ചെന്നതാണെന്ന്.

മതമുള്ളവരെ വിമര്‍ശിക്കാന്‍ മതമില്ലാത്തവര്‍ക്ക് അവകാശമുണ്ടോ എന്നാണദ്ദേഹം ചോദിക്കുന്നത്. വിമര്‍ശനതിന്റെ പരിസരം തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് മതമില്ല. അതു കൊണ്ട് മതമുള്ള മുസ്ലിങ്ങളെ വിമര്‍ശിക്കാനെനിക്ക് അവകാശമില്ല.

പാവം ലത്തിഫ് അദ്ദേഹം കരുതി ഇന്‍ഡ്യ സൌദി അറേബ്യ പോലത്തെ മുസ്ലിം പോലീസായ മുത്തവകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ഇസ്ലാമിക രാജ്യമാണെന്ന്. പക്ഷെ ഇന്‍ഡ്യ അങ്ങനെയല്ലാത്തതു കൊണ്ടാണ്‌ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൊതു വേദികളില്‍ വിഴുപ്പലക്കാന്‍ ആകുന്നത്. ലതീഫിനേപ്പോലുള്ള മത തീവ്രവാദികള്‍ക്ക് എന്തും പറയാന്‍ ഇവിടെ സാധിക്കുന്നത്. <<<

നീലനിറത്തില്‍ നല്‍കിയ എന്റെ വാചകങ്ങള്‍ക്ക് കാളിദാസന്‍ പറഞ്ഞ അര്‍ഥം ബാഹ്യമായി പോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇത് പറയാനുള്ള പശ്ചാതലം പരിശോധിച്ചാല്‍ കാളിദാസനെപ്പോലുള്ളവരില്‍ തിളച്ചുമറിയുന്ന ഇസ്‌ലാം വിരോധം സകലയുക്തിവാദികളെയും തലകുമ്പിട്ടവരാക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊട്ടുമില്ല. അല്‍പമെങ്കില്‍ മാന്യത അവശേഷിക്കുന്നവര്‍ അവരിലുണ്ടെങ്കില്‍.
മതമുള്ളവരെ വിമര്‍ശിക്കാന്‍ മതമില്ലാത്തവര്‍ക്ക് അവകാശമില്ല എന്ന് ഞാന് പറഞ്ഞുവോ. ഇസ്‌ലാമിനെ പഠിക്കാനാഗ്രിഹിക്കുന്നവര്‍ സൂക്ഷമായ പഠനത്തിനും വിശകലനത്തിലും വിമര്‍ശനത്തിനും ശേഷം മാത്രം അതിനെ ഉള്‍കൊണ്ടാല്‍ മതി എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഇവിടെ സംഭവിക്കുന്നതതല്ല. കാളിദാസന്‍ എന്ന ദൈവനിഷേധി ക്രൈസ്തവരുടെ സംരക്ഷകനെപ്പോലെ അവതരിക്കുകയും ബൈബിളിനെ രക്ഷിക്കുന്നു എന്നഭാവേന സംവാദത്തിലേര്‍പ്പെടുകയും ക്രൈസ്തവ മുസ്‌ലിം സംവാദത്തില്‍ അസ്വസ്ത പ്രകടിപ്പിക്കുകയും ചെയ്തുപ്പോള്‍. മതമില്ലാത്തവര്‍ക്ക് മതത്തെവിമര്‍ശിക്കാമെങ്കില്‍ മതങ്ങള്‍ക്ക് തമ്മതമ്മിലും വിമര്‍ശിക്കാം എന്ന് സൂചിപ്പിക്കുകയല്ലേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഇത് വെച്ചാണ് എന്നെ ഫാസിസ്റ്റാക്കുന്നത്.

ഈ പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ പറയുന്നത്. ഈ എതിര്‍പ്പുകളും ഇത്തരം പ്രയോഗങ്ങളും അപ്രതീക്ഷിതമല്ല. എത്ര വിനയപൂര്‍വം  ഇടപെട്ടാലും ഖുര്‍ആനും നബിചര്യയും അതിലെ കഥകളും ചരിത്രവും മാത്രമായിത്തന്നെ ബ്ലോഗ് തുടങ്ങിയാലും അത് ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നു എന്ന് തോന്നിത്തുടങ്ങുന്ന നിമിഷം എല്ലാ വിഷജീവികളും മാളത്തില്‍ നിന്ന് പുറത്ത് വരും. അത് സത്യം. നിങ്ങളിപ്പോള്‍ ഈ പോസ്റ്റ് വായിക്കുന്നു എന്നത് പോലെ സത്യം.

27 അഭിപ്രായങ്ങൾ:

  1. ബ്ലോഗില്‍ വര്‍ഷം പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാനെന്റെ പ്രവര്‍ത്തനത്തെ നിങ്ങളുടെ മുമ്പില്‍ വിമര്‍ശനത്തിനും വിലയിരത്തലിനുമായി സമര്‍പ്പിക്കുന്നു. ചിലമെച്ചപ്പെടുത്തലുകള്‍ക്ക് നിങ്ങളുടെ അഭിപ്രായം സഹായകമാകും എന്ന് കണ്ടതുകൊണ്ട് മാത്രമാണിതിനൊരുങ്ങുന്നത്. ഇവിടെ നല്‍കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നിലനിര്‍ത്തും എന്ന് വാക്ക് തരാന്‍ എനിക്ക് കഴിയില്ലെങ്കിലും നിങ്ങളുടെ ഏത് വിമര്‍ശനത്തിനും അതിന്റെതായ പങ്ക് എന്റെ തുടര്‍ പ്രവൃത്തികളിലുണ്ടാകും എന്ന് ഞാന്‍ ഉറപ്പുതരുന്നു. ഞാനെന്റെ പ്രവൃത്തികളെ നന്നായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കാരണം ഞാനവനന്നായി കാണുന്നു എന്നതുകൊണ്ടുതന്നെ. നിങ്ങള്‍ക്കൊന്നും എന്നോട് പറയാനില്ലെങ്കില്‍ ആ പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുകയും ചെയ്യും എന്ന് വിനയപൂര്‍വം അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പോലത്തന്നെ പ്രധാനമാണ് ശരിയായ ഇസ്ലാനമിനെ പരിച്യപ്പെടഉത്തുക എന്നതും ....

    അതിനും താങ്കള്‍ ശ്രദ്ധിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  3. എനിക്കൊന്നേ പറയാനുള്ളൂ.. കാളിദാസനെപ്പോലെ അന്തോം കുന്തോം ഇല്ലാതെ ഇസ്ലാമിനെ വിമർശിക്കുന്ന ടീമുകൾക്കുവേണ്ടി അധികം സമയം കളയാതിരിക്കുക. കാളിദാസൻ നിങ്ങളുടെയോ ബീമാപ്പള്ളിയുടേയോ പോസ്റ്റിൽ വന്ന് സംവദിക്കും. അത്യാവശ്യം മറുപടി കൊടുത്ത് വിഷയങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങുമ്പോൾ അതേ വിഷയം പുതിയ പോസ്റ്റാക്കി ഇടും. ‘ഇസ്ലാമും മദ്യവും’ എന്ന വിഷയത്തിൽ നല്ല മറുപടികൾ ബീമാപ്പള്ളി ബ്ലോഗിൽ നൽകിയതാണ്. മിക്കവരും അവിടെ സജീവമായിത്തന്നെ ഇടപെട്ടു. ആ ചർച്ച വായിക്കുന്നവർക്ക് ഇസ്ലാമിന്റെ മദ്യ നയത്തെപ്പറ്റി അത്യാവശ്യം ഉൾക്കാഴ്ച ഉണ്ടാവും. എന്നാൽ കാളിദാസൻ ചെയ്തത് ബീമാപ്പള്ളിയിലെ തന്റെ ആദ്യ കമന്റുമുതൽ ഉള്ള ചവറുകൾ നിറച്ച് മറ്റൊരു പോസ്റ്റാക്കി സ്വന്തം ബ്ലോഗിൽ ഇട്ട് ആത്മ നിർവൃതി കൊള്ളുന്നതാണ്. ഇതിനകം മറുപടി നൽകപ്പെട്ട വിഷയമായതിനാലും കട്ടയും പടവും മടക്കിസം കാളിദാസന്റെ എല്ലാ പോസ്റ്റിലെയും ശൈലി ആയതിനാലും അവിടെ ആരും ചർച്ചക്ക് മുതിർന്നില്ല. അയാൾക്ക് വേണ്ടതും അതു തന്നെ. കുട്ടി ഇച്ഛിച്ചതും കോമ്പ്ലാൻ. അമ്മ കൊടുത്തതും കോമ്പ്ലാൻ.. :)

    മറുപടിഇല്ലാതാക്കൂ
  4. വര്‍ഷം പൂര്‍ത്തിയാക്കുന്ന താങ്കള്‍ക്ക്‌ ഭാവുകങ്ങള്‍. താങ്കളുടെ ബ്ളോഗിലെ ദൌത്യ നിര്‍വ്വഹണം തുടരാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  5. @Sudheer K. Mohammed
    @സുധീര്‍

    പ്രസക്തമായ അഭിപ്രായം തന്നെ. ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്നത് തന്നെ മുഖ്യം. അതേ പ്രകാരം നിലനില്‍ക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കുക എന്നതിനും പ്രാധാന്യമുണ്ട്. നമ്മുടെ വായനക്കാര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയില്ല എന്നതല്ല പ്രശ്‌നം അറിഞ്ഞത് പലതും തെറ്റാണ് എന്നതാണ്. പലരും എന്നോട് ചര്‍ചകുറച്ച് കൂടുതല്‍ ലേഖനങ്ങള്‍ ചേര്‍ക്കാന്‍ പറയുന്നു. പക്ഷെ അത് നമ്മുക്ക് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കുന്നതിനെ പൂര്‍ണമായി അനുകൂലിക്കുന്നില്ല. നിഷേധികളുടെ ഒരാരോപണവും നിസ്സാരമെന്ന് പറഞ്ഞ് പ്രപഞ്ചനാഥനായ ദൈവം അവഗണിച്ചിട്ടില്ല. ദൈവികമായി മറുപടി അവര്‍ക്ക് നല്‍കിയിരിക്കുന്നു. 'ഖുര്‍ആനിലെ കഴുത്തറുപ്പന്‍ സൂക്തങ്ങള്‍' വായിച്ചവര്‍ക്ക് നമ്മുടെ മറുപടി കൂടി ലഭിക്കുന്നത് വരെ നാം ഇസ്‌ലാമിലെ കാരുണ്യത്തെക്കുറിച്ച് ക്ലാസെടുത്തതുകൊണ്ട് കാര്യമില്ല. എങ്കിലും താങ്കള്‍ പറഞ്ഞത് തീര്‍ചയായും പരിഗണിക്കപ്പെടേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  6. @പള്ളിക്കുളം..
    കാളിദാസന്റെ പിന്നാലെ കൂടാന്‍ ഉദ്ദേശ്യമില്ല. എന്നാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കാതിരിക്കുക, കണ്ടില്ലെന്ന് നടിക്കുക, എന്നിവക്ക് ബ്ലോഗില്‍ പ്രസക്തമല്ലല്ലോ. ഇസ്‌ലാമിലെ മദ്യനയത്തെപ്പറ്റി അവിടെ നടന്ന ചര്‍ച പര്യാപ്തം തന്നെ അതോടൊപ്പം എന്റെ ഫ്‌ലാഗ് കൗണ്ടര്‍ കാണിക്കുന്നത് സന്ദര്‍ശകരില്‍ മൂന്നിലൊന്നോളം പുതിയ ആളുകളാണ് എന്നാണ്. അവരിലധികവും ഏറ്റവും പുതിയ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമാണ് വായിക്കുന്നത്. അതുകൊണ്ട് ചില വിഷയങ്ങള്‍ അവര്‍ത്തനം ആവശ്യമായി വരുന്നു. ഒട്ടും സംവാദത്തിന് യോജിച്ച ശൈലിയല്ലാത്തതിനാല്‍ അതിലെന്തുകൊണ്ട് നാം ഇടപെടുന്നില്ല എന്നത് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് രണ്ട് പോസ്റ്റ് അദ്ദേഹത്തിന് വേണ്ടി മാത്രമായി ഉപയോഗിച്ചത്. അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. @M.A Bakar
    നല്ലവാക്കുകള്‍ക്കും, പ്രാര്‍ഥനക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ ലത്തീഫ്

    നാം ഒരു ചര്‍ച്ചയില്‍ പറഞ്ഞ വാചകങ്ങള്‍ക്ക്, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അര്‍ത്ഥതലങ്ങള്‍ സ്വയം ചമച്ച്, അത് നമ്മുടെ പേരില്‍ ആരോപിച്ച് പോസ്റ്റും കമന്റുകളും ഇടുന്ന വിദ്വാന്മാരോട് അവഗണനയാണുത്തമം എന്നാണ് എന്റെ പക്ഷം. അല്ലാത്തപക്ഷം ഖിയാമന്നാള്‍ വരെ മറുപടി പറഞ്ഞ് നമ്മുടെ സമയം പാഴായി പോവുകയേ ഉള്ളൂ. അത് തന്നെയായിരിക്കും ഒരു പക്ഷേ ഇത് പോലുള്ള വിദ്വാന്മാരുടെ ലക്ഷ്യവും.

    വ്യക്തമായി ഐഡിയും വിലാസവും ഇല്ലാത്ത ആളുകളോട് പ്രത്യേകിച്ചും, സീരിയസായ കാര്യങ്ങളില്‍ മറുപടി ഒഴിവാക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. കാരണം അത്തരക്കാരുടെ ഉദ്ദേശ ശുദ്ധി തന്നെ.

    സുധീര്‍ പറഞ്ഞ അഭിപ്രായത്തെ ഞാനും പിന്താങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ
  9. @ചിന്തകന്‍

    യോജിക്കുന്നു.. അഭിപ്രായത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. ബൈബിളില്‍ തെറ്റുകള്‍ സംഭവിച്ചതെങ്ങനെ?. ക്രൈസ്തവ പക്ഷത്ത് നിന്നുള്ള വിലയിരുത്തല്‍. ഇവിടെ എന്റെ ഖുര്‍ആന്‍ വെളിച്ചം എന്ന് ബ്ലോഗില്‍ വായിക്കുക.

    മറുപടിഇല്ലാതാക്കൂ
  11. ഓരോരുത്തര്‍ക്കും ഓരോ ദൗത്യമുണ്ട്. കഴിവും.നമ്മുടെ കഴിവുകള്‍ നാമുപയോഗിക്കുക.

    മറുപടിഇല്ലാതാക്കൂ
  12. തുടരുക.
    ഭാവുകങ്ങള്‍..

    സുധീര്‍, പള്ളിക്കുളം, ചിന്തകന്‍..
    എന്നിവരുടെ അഭിപ്രായങ്ങളോടൊപ്പം ചേരുന്നു..

    അല്ലാഹു അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  13. ബ്ലോഗിന്റെ ദൌത്യനിര്‍വഹണത്തില്‍ സധൈര്യം മുന്നേറുക, പടച്ചവന്‍ അനുഗ്രഹിക്കട്ടെ

    വാര്‍ഷികത്തിനു ആശംസകള്‍, വായിക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  14. പ്രിയ കാട്ടിപ്പരുത്തി, മുഖ്താര്‍ ഉദരംപൊയില്‍, തെച്ചിക്കോടന്‍ ,

    വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി. പ്രാര്‍ഥനയില്‍ പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. ഭൂലോകത്തെന്ന പോലെ ബൂലോകത്തും ദീര്‍ഘായുസ്സിനായി ദുആ ചെയ്യുന്നു.പിന്നെ കുഴലും കോപ്പുമൊക്കെയായി പിന്നാലെ പോയി സമയം കളഞ്ഞിട്ട് കര്യമില്ല.ചിലതിന്‍റെ സൃഷ്ടി അങ്ങനെയാ.നേരെയാവണമെന്നില്ല.മറ്റൊന്ന് ബൂലോകം 'ചില പ്രത്യേക രീതിയില്‍' കലങ്ങുന്നുവെന്ന നിലവിളികള്‍.അത് ഈ ചെളിയും കലക്ക വെള്ളവും അടിച്ച് കേറി കണ്ണും കരളും കറുത്ത് പോയതിന്‍റേയാ.തെളിനീര് കാണുമ്പോഴുള്ള ചെറിയൊരു വിഭ്രാന്തി.കാര്യമാക്കേണ്ട.തെളിനീരൊഴുക്ക് കൂടുന്നതനുസരിച്ച് ചിലരുടെ കണ്ണിനേയും മനസ്സിനേയും മൂടിയ കറുത്ത പാട നീങ്ങുമെന്ന് പ്രത്യാശിക്കാം.

    സധൈര്യം മുന്നോട് തന്നെ.പഠിച്ച് വെച്ച ഉത്തരങ്ങള്‍ രക്ഷക്കെത്താതെ വരുമ്പോള്‍ ഹോം വര്‍ക്കുകള്‍ സത്യത്തിന് മുമ്പില്‍ തകര്‍ന്നടിയുമ്പോള്‍ തോണ്ടലുകള്‍ വ്യക്തിപരമാകും.പ്രകോപിപ്പിക്കും.എല്ലാം സമചിത്തതയോടെ നേരിടുക.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.നാഥന്‍ തുണക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  16. സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നിര്‍വഹിക്കുക.താങ്കള്‍ കാണിക്കുന്ന സംയമനവും ക്ഷമയും ഒരിക്കലും നഷ്ട്ടമാകില്ലെന്നു ഉറപ്പു.സത്യത്തെ എന്നെന്നേക്കും മറച്ചു വെക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു കാലം സാക്ഷി.സത്യത്തിനു വേണ്ടി നിലകൊള്ളുക.പരമ കരുണികന്‍ എല്ലാവിധത്തിലും കാരുണ്യം ചൊരിയുമാറാകട്ടെ.ഒരു വര്‍ഷം തികയുന്നതിനു ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  17. @ജിപ്പൂസ്

    പ്രിയ ജിപ്പൂസ് ,

    വളരെ പ്രസക്തമായ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. വളരെ നേരത്തെത്തന്നെ താങ്കളുടെ ഇടപെടുലുകളെയും വിവിധ ബ്ലോഗിലെ അഭിപ്രായങ്ങളെയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

    ബൂലോഗം കലങ്ങുന്നുവെന്ന നിലവിളി തുടരുകയാണ്. മതബ്ലോഗിലൊക്കെ മാലിന്യം കലക്കിയവര്‍ക്കാണ് ഇപ്പോള്‍ ഏറ്റവും വലിയ ബ്ലോഗ് സംരക്ഷകരായി മുന്നോട്ട് വരുന്നത്. ഇനി ഒരു മത ചര്‍ചയും നടക്കാന്‍ പാടില്ല എന്ന തിട്ടൂരം നല്‍കി കഴിഞ്ഞു. നട്ടപിരാന്തനാണ് അവസാനമായി അത്തരം പോസ്റ്റിട്ടിരികുന്നത്. അനിലിന്റെ പൂരത്തിലെ ചില പടക്കങ്ങള്‍ ഇപ്പോഴും പൊട്ടുന്നുണ്ട്. ബൂലോഗത്തെ വിഷയമാന്ദ്യം ചര്‍ച ചെയ്ത് അവസാനം മതബ്ലോഗുകള്‍ക്ക് മാന്ദ്യമില്ല എന്ന് സ്ഥാപിക്കുകയായിരുന്നു. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവരുടെ വല്ല്യേട്ടന്‍ മനോഭാവമാണ്. ആരും തോല്‍വി സമ്മതിക്കുന്നില്ല. ആരും ആദര്‍ശം മാറുന്നില്ല അതിനാല്‍ ഇതൊക്ക വൃഥാവിലാണ് എന്നാണ് പുതിയ തിയറി. ജബ്ബാര്‍ മാഷും അദ്ദേഹത്തിന്റെ സമാനചിന്താഗതി വെച്ച് പുലര്‍ത്തുന്നവരും മതവിശ്വാസികളെ ബോധവല്‍ക്കിരിക്കാനും രക്ഷപ്പെടുത്താന്‍ ആയിരക്കണക്കിന് പോസ്റ്റുകളിട്ടല്ലോ. എത്രപേര്‍ മതവിശ്വാസത്തില്‍ നിന്ന് പുറത്തുപോയി. പലരും പറയുന്നത് കേട്ടത്. അത്തരം ബ്ലോഗുകള്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ പ്രേരകമായി എന്നും അതിലൂടെ വിശ്വാസം വര്‍ദ്ധിച്ചു എന്നുമാണ്.അതുകൊണ്ട് അവര്‍ വീണ്ടുവിചാരത്തിന് തയ്യാറായോ. യുക്തിവാദികള്‍ ഇപ്പോള്‍ വേഷം മാറി മതചര്‍ചകള്‍ക്കെതിരാണ്. അവര്‍ ഇപ്പോള്‍ ബൂലോഗത്തെ വല്ലാതെ ഭയപ്പെടുന്നു. ബ്ലോഗിന്റെ പരിശുദ്ധി പറഞ്ഞാണ് ഇനി അടുത്ത ആക്രമണം. ഇതൊക്കെ തിരിച്ചറിയപ്പെടുന്നു എന്നതാണ് അവരുടെ ദുര്യോഗം.

    മേലിലും നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  18. @sherriff kottarakara

    പ്രിയ ശരീഫ് സാഹിബ് ,

    താങ്കളുടെ സമയത്തുള്ള ചില ഇടപെടലുകള്‍ ചര്‍ചയെ ഏറ്റവും ശരിയായ ദിശയിലേക്ക് തിരിച്ചത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. താങ്കളുടെത് പോലുള്ള നിയമജ്ഞരുടെ പക്വമായ ഇടപെടല്‍ ബൂലോകത്തിന് വലിയ അനുഗ്രഹമാണ്. കൂടുതല്‍ പറയുന്നില്ല. ഈ പരസ്പര ബഹുമാനം കണ്ണിലെ കരടാണ് ചിലര്‍ക്ക്. പരസ്പരമുള്ള പുറം ചൊറിയലായി ഇത് വിശേഷിക്കപ്പെടും. ദൈവവത്തെയും മതത്തേയും പരിഹസിക്കുക ജീവിത തൊഴിലാക്കിയവര്‍ക്ക് ഇതൊക്കെ വലിയ കാര്യമല്ലേ.

    താങ്കളുടെ പിന്തുണക്കും പ്രാര്‍ഥനക്കും അകൈതവമായ നന്ദി.

    മറുപടിഇല്ലാതാക്കൂ
  19. ലതീഫ്, വളരെ നല്ല ശൈലി കൈമുതലായുള്ള താങ്കള്‍ കൂടുതല്‍ എഴുതണം. പലപ്പോഴും കമന്റുകള്‍ ചെയ്യാറില്ലെങ്കിലും സ്ഥിരമായി വായിക്കാറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കണം.
    വളരെ നിര്‍ബന്ധ ബുദ്ധിയോട് കൂടി ഇസ്‌ലാമിനെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന പല പ്രമുഖ ബ്ലോഗ്ഗര്‍മാരെയും പ്രതിരോധത്തില്‍ നിര്‍ത്താന്‍ താങ്കളുടെ എഴുത്തിനാവുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  20. @CKLatheef പുറം ചൊറിയലിനു താല്പര്യമില്ലാത്തതിനാല്‍ ഒരു ബ്ലോഗ്‌ വീണ്ടും തുടങ്ങി ദാ ഇവിടുണ്ട് വായിക്കുക.

    മറുപടിഇല്ലാതാക്കൂ
  21. @shahir chennamangallur

    താങ്കളുടെ വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി. മുകളില്‍ പലരും നിര്‍ദ്ദേശിച്ച പോലെ പരമാവധി വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് പോസ്റ്റിടാന്‍ ശ്രമിക്കും. ഇന്‍ഷാ അല്ലാഹ്.

    മറുപടിഇല്ലാതാക്കൂ
  22. @Noushad Vadakkel

    പ്രിയ നൗഷാദ്, ബ്ലോഗ് വീണ്ടും തുടങ്ങിയത് നല്ലത് തന്നെ പ്രത്യേകിച്ച് സംഘടനാപരമായ ചര്‍ചയും ഇസ്്‌ലാമിക ദഅ്‌വത്തും കൂട്ടികുഴക്കരുത് എന്ന് എന്റെ എളിയ അഭിപ്രായവും അതിന് പ്രേരണയായിട്ടുണ്ടെങ്കില്‍ എനിക്കും അതില്‍ വ്യക്തിപരമായ സന്തോഷമുണ്ട്. ദൈവമേ ഇല്ലെന്ന് നിഷേധിക്കുന്നവര്‍ക്ക് വിശ്വാസിയായ ഒരാള്‍ക്ക് പോലും മനസ്സിലാകാന്‍ പ്രയാസമായ സൂക്ഷമായ സംഘടനാചര്‍ച അല്‍പമൊന്നുമല്ല ആശയക്കുഴപ്പം സൃഷ്ടിക്കുക. അതുകൊണ്ട് പ്രസ്തുത ബ്ലോഗിനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. അതില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. വസ്തുതാപരമായ സംവാദങ്ങള്‍ ആബ്ലോഗില്‍ നടക്കുന്നുവെങ്കില്‍ മാത്രം. താങ്കള്‍ അത് തുടങ്ങാന്‍ പറഞ്ഞ കാരണം ഒരു തമാശയായിപോലും ആസ്വദിക്കാന്‍ കഴിയുന്നില്ല.

    പുറം ചൊറിയാന്‍ വേണ്ടിയല്ല. ഈ പോസ്റ്റ് ഇട്ടത്. ഒരു വര്‍ഷത്തിന് ശേഷം എന്റെ സഹബ്ലോഗര്‍മാര്‍ക്ക് എന്നോട് പറയാനുള്ളത് ശ്രവിക്കാന്‍ മാത്രം ഒരു പോസ്റ്റ് വേണമെന്ന് തോന്നി. എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ കൂട്ടത്തില്‍ അല്പം പ്രോത്സാഹനവും അവര്‍ നല്‍കിയിരിക്കാം. അതിനെ ആ നിലക്ക് കാണുന്നു. അവര്‍ എന്നോട് പറഞ്ഞതും ഞാനവരോട് പറഞ്ഞതും ആത്മാര്‍ഥമായി തന്നെയാണ് എന്നെ സുഖിപ്പിക്കേണ്ട ഒരാവശ്യവും അവര്‍ക്കില്ല. അവരില്‍ ആരെയും ഞാന്‍ നേരിട്ട് കണ്ടിട്ടുമില്ല. ഇവിടെ അഭിപ്രായം പറഞ്ഞ ചിന്തകനും കാട്ടിപ്പരുത്തി തുടങ്ങിയവര്‍ എനിക്ക് ഈ രംഗത്ത് വലിയ സേവനം ചെയ്തവരാണ് സമായാസമയത്തുള്ള പലരുടെയും ഇടപെടല്‍ എനിക്ക് വലിയ സഹായമായിട്ടുണ്ട്. പരസ്പര കൂട്ടായ്മയും സഹകരണവും ഇതിന് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.

    എന്നാല്‍ ഇവിടെ സന്ദര്‍ശിക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്ത പലരും വിസ്വാസപരമായി എന്റെ അതേ അഭിപ്രായം പങ്കിടുന്നവരല്ല. അവരില് ചിലരെങ്കിലും (യോജിക്കുന്നതായാലും വിയോജിക്കുന്നതായാലും) പറയുമെന്ന് കരുതിയിരുന്നു. അതില്‍ പലരും മറ്റുബ്ലോഗുകളില്‍ സ്ഥിരമായി ഈ ബ്ലോഗിനെ പരാമര്‍ശിക്കുന്നതും കണ്ടിട്ടുണ്ട്. തങ്ങളുടെ വിയോജിപ്പ് ന്യായമാണ് എന്ന് അവര്‍ക്ക് തന്നെ തോന്നാത്തത് കൊണ്ടായിരിക്കാം അവരിലാരും അഭിപ്രായം രേഖപ്പെടുത്താത്തത് എന്ന് ഞാന്‍ അനുമാനിക്കുകയാണ്. സംശയരൂപത്തിലുള്ള എന്റെ മോശം പ്രവര്‍ത്തനങ്ങള്‍ എന്നത് എന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ എന്നുതന്നെ സംശയലേശമന്യേ മാറ്റാവുന്നതും മുകളിലെ ചില നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കാര്യമായ മാറ്റമില്ലാതെ തുടരാവുന്നതാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    മറുപടിഇല്ലാതാക്കൂ
  23. @CKLatheef പ്രിയ ലതീഫ്‌ മാസ്റെര്‍ ,താങ്കളെ ഞാന്‍ ആദരിക്കുന്നു ,ഒപ്പം യുക്തി വാദികളുടെ കടന്നാക്രമണത്തെ ചെറുത്‌ നില്‍ക്കുന്ന കാട്ടിപ്പരുത്തി , ബീമാപള്ളി തുടങ്ങി മറ്റു സഹ ബ്ലോഗ്ഗെര്മാരെയും . ഒരിക്കലും താങ്കളെ ചെറുതായി കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല . എന്റെ പരാമര്‍ശം താങ്കളെ വേദനിപ്പിച്ചു എന്ന് തോന്നുന്നു . നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു . യുക്തി വാദികളുടെ വാദങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ഒരുമിച്ചു നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ് .പക്ഷെ ഞാന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ് .എന്റെ രക്ഷിതാവ് എന്റെ കാഴ്ചയെക്കുരിച്ചു ,എന്റെ കേള്വിയെക്കുരിച്ചു,എന്റെ ചിന്തകലെക്കുരിച്ചു ചോദിക്കുമ്പോള്‍ നാഥാ നിന്റെ ഗ്രന്ഥവും നിന്റെ പ്രവാചകന്റെ ചര്യയും അനുസരിച്ച് കാണുവാനും ,കേള്‍ക്കുവാനും ,ചിന്തിക്കുവാനും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചു .നീ എന്റെ പിഴവുകള്‍ പൊറുത്തു തരണേ എന്ന് അപെക്ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ക്ഷമിക്കുക എന്റെ വാക്കുകള്‍ അങ്ങയെ വേദനിപ്പിച്ചുവേന്കില്‍ ..

    മറുപടിഇല്ലാതാക്കൂ
  24. പ്രിയ നൗഷാദ് ,

    താങ്കള്‍ സരസമായി പറഞ്ഞ പ്രയോഗം ഇവിടെ കമന്റ് നല്‍കിയ മാന്യസുഹൃത്തുക്കള്‍ക്ക് ആരോചകമാകുമോ എന്ന് ശങ്കിച്ചാണ് അതേ കുറിച്ച് അത്രയും പറഞ്ഞത്. താങ്കള്‍ ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിലും താങ്കളുടെ മനസ്തുറന്നതില്‍ വീണ്ടും നന്ദിയുണ്ട്. തീര്‍ചയായും മനുഷ്യോപകരാപ്രദമായ ഒരു പ്രവര്‍ത്തനത്തിലാണ് നാം ഏര്‍പ്പെട്ടിരിക്കുന്നത്. സത്യത്തെ നിഷേധിക്കാന്‍ ഒരുങ്ങിയിറങ്ങിയവര്‍ ഇതിനെയും പരിഹസിക്കുമെങ്കിലും. ഇതിന്റെ പ്രതിഫലനം ദൈവത്തിന്റെ ഉതവിക്കനുസരിച്ചിരിക്കും. പ്രതിഫലമോ നമ്മുടെ ഇഖ്‌ലാസിനെയും. താങ്കളുടെ ശ്രമങ്ങള്‍ക്ക സകലപിന്തുണയും അതോടൊപ്പം വ്യക്തമായ പഠനവും വിലയിരുത്തലും നമ്മുക്കു സാധ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  25. ഒരു ചെറിയ അവധിയിലായിരുന്നതിനാൽ കണ്ടിരുന്നില്ല.

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ