ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെയും എന്താണ് ധാര്‍മികത ?എന്ന പോസ്റ്റിന്റെയും തുടര്‍ചയാണിത്. കഴിഞ്ഞ പോസ്റ്റുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. അതിനാല്‍ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറയാന്‍ ദയവായി ആരും ശ്രമിക്കരുതെന്ന് ഉണര്‍ത്തുന്നു. മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിന്റെ ചര്‍ചയില്‍ ബ്ലോഗര്‍ രവി എന്റെ ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റ് വായിച്ച് നല്‍കിയ അഭിപ്രായം ഇവിടെ നല്‍കുന്നു. ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്ന് ധാര്‍മികതയും സദാചാരവും നാം വിശദീരിച്ചുകഴിഞ്ഞു, മറ്റു ജീവിതവീക്ഷണങ്ങള്‍ക്ക് ഈ കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അന്വേഷണമാണ് ഇതില്‍. അതോടൊപ്പം. അവര്‍ പ്രവാചകനിലും മുസ്‌ലിംകളിലും കാണുന്ന (ആരോപിക്കുന്ന) അധാര്‍മികതാവാദത്തിന്റെ അടിസ്ഥാനമെന്താണെന്നും ഈ പോസ്റ്റിലൂടെ നാം ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നു....