2010, മേയ് 31, തിങ്കളാഴ്‌ച

യുക്തിവാദികളുടെ ദൈവം ആര് ?

ഇവിടെ പറയാന്‍ പോകുന്നത് ദൈവമില്ല എന്ന് വാദിക്കുന്ന ദൈവനിഷേധികളോട് അല്ല നിങ്ങള്‍ക്ക് ദൈവമുണ്ട് എന്ന് സമര്‍ഥിച്ച് അവരുമായി തര്‍ക്കിക്കാനല്ല. മറിച്ച് ഇസ്‌ലാമിക വീക്ഷണ പ്രകാരം ദൈവനിഷേധികള്‍ എന്ന വിഭാഗത്തില്‍ ഒരു ദൈവം കുടികൊള്ളുന്നുണ്ട് എന്ന് പറയാനാണ്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാവസ്തുവല്ല. മനുഷ്യനെ സൃഷ്ടിക്കുകയും അവന് വഴികാണിക്കുകയും ചെയ്ത ഒരു ദൈവമാണ്. മനുഷ്യന്‍ നിരുപാധികമായി അനുസരിക്കുന്നതാരെയാണോ അവരെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കുന്നതിന് തുല്ല്യമാണ്. കാരണം ഉപാദിയേതുമില്ലാത്ത അനുസരണവും കീഴ്‌പ്പെടലും അല്ലാഹുവിന്റെ നിയമത്തിന് മുന്നിലായിരിക്കണം. നാസ്തികരെ സംബന്ധിച്ച് പൂജിക്കപ്പെടുന്ന ഒരു ദൈവത്തെ മാത്രമേ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയൂ. എന്നാല്‍ അനുസരിക്കപ്പെടുന്ന ഒരു ദൈവം ഉണ്ടാവുക തന്നെ ചെയ്യും അതിനെ അയാല്‍ ദൈവമെന്ന് വിളിച്ചാലും ഇല്ലെങ്കിലും. നിയമനിര്‍മാണത്തിനുള്ള പരമാധികാരം യഥാര്‍ഥ പ്രപഞ്ചസൃഷ്ടാവല്ലാത്ത ദൈവത്തിന് കല്‍പ്പിച്ചരുളുന്നവര്‍ ബഹുദൈവത്വപരമായി ദൈവസങ്കല്‍പത്തിന് അറിയാതെ അടിപ്പെടുകയാണ്.

വിശുദ്ധഖുര്‍ആനിലെ രണ്ട് സൂക്തങ്ങളാണ് ഇതിന് തെളിവ്. ദേഹേഛയെ ഇലാഹാക്കിയവനെ നീ കണ്ടുവോ എന്ന ചോദ്യം ഇതിന് ഉദാഹരണമാണ്. സ്വന്തം ഇഛിക്കുന്നതാണ് അയാളുടെ ദൈവം. അല്ലങ്കില്‍ അയാള്‍ക്ക് തോന്നുന്നതാണ് അനുസരിക്കപ്പെടേണ്ട നിയമമായി അദ്ദേഹം സ്വീകരിക്കുന്നത്. തനിക്ക് നിയമം നിര്‍മിക്കാന്‍ മറ്റൊരു ദൈവമില്ലെന്നും എനിക്ക് ഞാന്‍ തോന്നിയതാണ് എന്റെ യുക്തി ആവശ്യപ്പെടുന്നതാണ് നിയമം എന്ന് പറയുന്നതിലൂടെ അദ്ദേഹം തന്റെ ഇഛയെ ദൈവമാക്കുന്നു.
( സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. - ഖുര്‍ആന്‍ 25:43-44) വിശുദ്ധഖുര്‍ആന്‍ ഇവരെ കാലികളോടുപമിക്കുന്നതില്‍ ഒരു തത്വമുണ്ട്.  കാലികള്‍ അവയ്ക് നല്‍കപ്പെട്ട ജഡികമായ ഇഛകള്‍ക്കനുസരിച്ചാണ് ജീവിക്കുന്നത് വിശക്കുമ്പോള്‍ ഭക്ഷിക്കണമെന്നും, ആവശ്യം നേരിടുമ്പോള്‍ ലൈംഗികതയിലേര്‍പ്പടണമെന്നുമേ അതിനറിയൂ. അവയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ധാര്‍മികതയുമില്ല. ഈ നിലവാരത്തിലേക്ക് മനുഷ്യന്‍ അധഃപതിക്കുകയാകും ഈ ചിന്താഗതി പുലര്‍ത്തുന്നവന്‍ ചെയ്യുന്നത്. സമൂഹത്തിലെ മാന്യത നിലനിര്‍ത്താന്‍ നിലനില്‍ക്കുന്ന മൂല്യങ്ങളെ പിന്തുടരുന്നവരും അതേ പ്രകാരം നാം മുമ്പ് വിവരിച്ച വിധം മനസ്സിലെ ദൈവദത്തമായ ധാര്‍മികബോധത്തെ കെടുത്തിക്കളയാത്തവരില്‍ നിലനില്‍ക്കുന്ന മാനുഷിക ഗുണങ്ങളും ഇല്ലാത്തവരിലൊഴികെ. ഇക്കാര്യത്തില്‍ ദൈവത്തെ കേവല പൂജക്കുള്ള ഉപാധിയാക്കുന്നവരും പെടും. അവര്‍ പൂജിക്കാനൊരു ദൈവത്തെ സ്വീകരിക്കുമ്പോള്‍. ജീവിതത്തിന്റെ വിവിധമേഖലയില്‍ അനുസരിക്കപ്പെടുന്ന ദൈവങ്ങളെ വേറെ നിര്‍മിക്കുന്നുണ്ട്. അവയ്ക് ദൈവം എന്ന പേര്‍ വിളിക്കുന്നുണ്ടോ ഇല്ലേ എന്നത് പ്രശ്‌നമല്ല.

ചിലര്‍
പണ്ഡിതന്മാരെയും പുരോഹിതരെയും  ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. (അവര്‍ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതുള്ള ദൈവങ്ങളായി വരിച്ചു. - ഖുര്‍ആന്‍ 9:31) മുമ്പു ക്രിസത്യാനിയായിരുന്ന അദിയ്യുബ്‌നു ഹാത്തിം എന്ന പ്രവാചക ശിഷ്യന് ഇത് പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല അദ്ദേഹം അതേകുറിച്ച് സംശയം ചോദിച്ചു. പ്രവാചകന്‍ വിശദീകരിച്ചു. അവരുടെ കൂട്ടത്തിലെ പണ്ഡിതന്‍മാരും പുരോഹിതന്‍മാരും ഒരു കാര്യം അനുവദനീയമാണെന്ന് പറഞ്ഞാല്‍ അത് അനുവദനീയമായും ഒരുകാര്യം നിഷിദ്ധമാണെന്ന് പറഞ്ഞാല്‍ അതു നിഷിദ്ധമായും നിങ്ങള്‍ അംഗീകരിക്കാറില്ലേ. അതുതന്നെയാണ് അവരെ ദൈവമാക്കലും അവര്‍ക്കുള്ള വഴിപ്പെടലും. ചുരുക്കത്തില്‍ പറഞ്ഞുവരുന്നത് നാസ്തികരിലും ഇസ്‌ലാമിക ദൃഷ്ട്യാ ഒരു ദൈവം കുടികൊള്ളുന്നുണ്ട്. അത് സ്വന്തത്തെ സത്യാസത്യത്തിനുള്ള മാനദണ്ഡമാക്കുക വഴി ഉണ്ടായിത്തീരുന്ന ദൈവമാണ്. അത് പൂജിക്കപ്പെടുന്നില്ല പക്ഷെ അതിന് വഴിപ്പെടുകയും വിധേയനാകുകയും ചെയ്യുന്നു.

ഒന്നുകൂടി വിശദമാക്കാം. ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്‍മാര്‍ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍ എനിക്കെന്റെ ബുദ്ധി മതി എന്ന് പറയുന്നതോടുകൂടി ദൈവത്തിന് സന്മാര്‍ഗ വിധികര്‍ത്താവ് എന്ന നിലയില്‍ നിഷേധിക്കുകയും സ്വന്തത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ദൈവം പൂര്‍ണമായോ ഭാഗികമായോ താന്‍തന്നെ എന്ന വിശ്വാസം. പൂര്‍ണമായി ദൈവം ചമയുന്നവര്‍ സാക്ഷാല്‍ ദൈവത്തെയും ഉപദൈവങ്ങളെയും നിഷേധിക്കുന്നു. തങ്ങളെത്തന്നെയോ തങ്ങളെപ്പോലുള്ള മറ്റുമനുഷ്യരെയോ ഭൗതിക ലോകത്ത് തങ്ങളുടെ വിധാതാക്കളായി ധരിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ വിശ്വാസം സമര്‍പ്പിക്കുന്നതാരിലായാലും അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുകയില്ല. നാസ്തികര്‍, യുക്തിവാദികള്‍ എന്നൊക്കെയാണവര്‍ സ്വയം വിളിക്കുക.

യുക്തിവാദികള്‍ എന്ന് പറയുന്ന നാസ്തികരില്‍ ചിലര്‍ ദൈവമുണ്ടെങ്കില്‍ ഉണ്ടായിക്കോട്ടെ പക്ഷെ മനുഷ്യനുമായി ആ ദൈവത്തിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന് കരുതുന്നവരാണ്. ചിലര്‍ സൃഷ്ടിപ്പ് ദൈവത്തിന് നല്‍കുന്നവരാണെങ്കിലും പ്രപഞ്ചത്തെ പരിപാലിക്കുകയോ ഭരിക്കുകയോ ഒന്നും ചെയ്യാത്ത ദൈവത്തെയാണ് സങ്കല്‍പിക്കുന്നത്. ഇവരിലാരും വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യന് എന്തെങ്കിലും പ്രത്യേകം നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി എന്ന് വിശ്വസിക്കാത്തതിനാല്‍ പ്രവാചകന്‍മാരെയോ അവരിലൂടെ ലഭ്യമായ മറ്റ് അദൃശ്യവിജ്ഞാനത്തിലോ വിശ്വസിക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ വിശ്വാസമര്‍പിച്ച വ്യക്തികളെ-സംഘങ്ങളെ-അവരുടെ സിദ്ധാന്തങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും ആത്യന്തിക ധര്‍മശാസനാധികാരം സൃഷ്ടികളില്‍ ആരോപിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ ബഹുദൈവവാദികളുടെ സ്ഥാനത്തെത്തുന്നത്. ചുരുക്കത്തില്‍ നിരീശ്വരവാദികള്‍  സൃഷ്ടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. ദേഹേഛയെ അവര്‍ സാന്‍മാര്‍ഗിക വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിര്‍ത്തി അതിനെ അനുസരിക്കുന്നു. അങ്ങനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നു. യുക്തിവാദികളുടെ ദൈവം  അവരുടെ ഇഛതന്നെ.

2010, മേയ് 23, ഞായറാഴ്‌ച

നാലിലൊരാള്‍ മുസ്‌ലിമായാല്‍ എന്താണ് കുഴപ്പം?

ഇയ്യിടെ ഒരു ക്രൈസ്തവസൈറ്റില്‍ കണ്ട ലേഖനത്തിന്റെ തലക്കെട്ട് (ലോകത്ത് നാലിലൊരാള്‍ മുസ്ലിം) എന്നെ ആകര്‍ഷിച്ചു. അഞ്ചിലൊന്ന് എന്നായിരുന്നു ഇതുവരെ പറഞ്ഞ് പോന്നിരുന്നത്. പല അവകാശവാദങ്ങളും അതിശയോക്തിപരമായതിനാല്‍ അത്തരം എണ്ണത്തിന് കാര്യമായ പരിഗണന നല്‍കാറില്ല. ലേഖനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതിനനുസരിച്ച് പലപ്പോഴും ഒരേ വിഭാഗം തന്നെ അത് കൂട്ടിയും കുറച്ചുമൊക്കെ നല്‍കും. ലോകത്ത് ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന മതം ഇസ്‌ലാമാണ് എന്ന അവകാശവാദം പുതുമയുള്ളതല്ല. എന്നാല്‍ മറ്റൊരു ക്രിസ്ത്യന്‍ സൈറ്റില്‍ അത് ചോദ്യം ചെയ്യപ്പെട്ടതായി കണ്ടു. 

ജനിച്ച് വീഴുന്ന മനുഷ്യന്‍ തന്റെ കുഞ്ഞുനാളില്‍ സ്വതന്ത്രമായ വിശ്വാസപരവും ആദര്‍ശപരവുമായ തെരഞ്ഞെടുപ്പിന് കഴിയുന്ന അവസ്ഥയിലല്ല ഉള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ ആശയരൂപീകരണ ഘട്ടത്തില്‍ തന്നെ ശക്തമായി സ്വധീനിച്ച, തന്റെ അപ്പോഴത്തെ അറിവിനും ബുദ്ധിക്ക് യോജിച്ച ഒരു വിശ്വാസവും ദര്‍ശനവും അതുമല്ലെങ്കില്‍ വിശ്വാസമില്ലായ്മയും സ്വീകരിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. മഹാഭൂരിപക്ഷവും അത്തരം ഘട്ടത്തില്‍ താന്‍ വളര്‍ന്ന് പോന്ന/പരിചയിച്ച ഒരു മതത്തില്‍ (അഭിപ്രായം എന്നനിലക്ക് എടുത്താല്‍ മതി) തുടരുകയാണ് . മറ്റുമതത്തിന്റെ ആളുകള്‍  അഭിപ്രായം മാറ്റണമെന്ന് കരുതുന്നവരും സ്വന്തം മതത്തില്‍ നിന്ന് ആരും അഭിപ്രായം മാറ്റരുതെന്ന് വാശിയുള്ളവരാണ്. ഇതിലെ ഗുണകാംക്ഷപരമായ വശത്തെ ഞാനും അനുകൂലിക്കും. താനിപ്പോഴുള്ളത് സത്യത്തിലാണെന്നും തന്റെ മതത്തില്‍നിന്ന് മാറുമ്പോള്‍ അവര്‍ പിഴച്ച അഭിപ്രായത്തിലേക്കാണ് പോകുന്നതെന്നുമുള്ള അഭിലഷണീയമായ കാഴ്ചപ്പാടാണതിന് നിദാനം. എന്നാല്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടും അനുഭാവമുള്ള ശരിയായ കാഴ്ചപ്പാട് അവനവന് ബോധ്യപ്പെട്ട വിശ്വാസവും മതവും (അതില്‍ യുക്തിവാദമെന്ന ദൈവനിഷേധവും പെടും) തെരഞ്ഞെടുക്കുവാന്‍ അനുവദിക്കുക എന്നതാണ്. അതുകൊണ്ടാണ് ഭരണഘടന അതിന് അനുമതി നല്‍കുന്നത്. എന്നാല്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും അതിന് ശ്രമിക്കുന്നത് അതേ അഭിപ്രായസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായതിനാല്‍ അതിനെ ഒരു നിലക്കും അനുവദിക്കാനുമാവില്ല.    

ഇനി നമ്മുക്ക് പ്രസ്തുത ലേഖനം വായിക്കാം:


[[[ 'ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍, ലോകത്തെ ഏറ്റവുമധികം മുസ്ലീങ്ങള്‍ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമേത്‌ എന്നൊരു ചോദ്യം ചോദ്യകര്‍ത്താവ്‌ ഏതെങ്കിലും മത്സരാര്‍ത്ഥിയോട്‌ ചോദിച്ചെന്നു കരുതുക. അതിന്റെ ഉത്തരം `ഇന്ത്യ'?എന്നൊരാള്‍ മറുപടി നല്‍കിയാല്‍ കാണികളില്‍ ബഹുഭൂരിപക്ഷവും ചിന്തിക്കും ഉത്തരം നൂറു ശതമാനവും തെറ്റാണെന്ന്‌. പാക്കിസ്ഥാനോ, സൗദി അറേബ്യയോ, ഈജിപ്‌തോ, തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ഏതെങ്കിലുമാകും കാണികളുടെ മനസ്സില്‍. ഇങ്ങനെയാണ്‌ നാമും ചിന്തിക്കുന്നതെങ്കില്‍ നമ്മുടെ ധാരണ തിരുത്തിക്കുറിക്കാന്‍ സമയമായി. ലോകത്തെ മുസ്ലിം ജനസംഖ്യയെ രാജ്യം തിരിച്ചു നടത്തിയ സമീപ കാലത്തു നടന്ന പഠനം ഞെട്ടിക്കുന്ന വിവരമാണ്‌ പുറത്തു കൊണ്ടു വന്നത്‌.


മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ പാക്കിസ്ഥാന്റെ തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനമാണ്‌ ഭാരതത്തിനുള്ളത്‌. ഇന്ത്യയിലേക്കാള്‍ കേവലം ഒന്നരക്കോടി മുസ്ലീങ്ങള്‍ മാത്രമാണ്‌ പാക്കിസ്ഥാനിലുള്ളത്‌. മുസ്ലീം രാജ്യമായ സിറിയയേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ചൈനയിലുണ്ട്‌. ജര്‍മ്മനിയിലുള്ള മുസ്ലീങ്ങളേക്കാള്‍ കുറവാണ്‌ ലബനോനിലുള്ളത്‌. യോര്‍ദ്ദാനും, ലിബിയയും ഒരുമിച്ചു ചേര്‍ന്നാലുള്ളതിലും അധികം മുസ്ലീങ്ങള്‍ റഷ്യയിലുണ്ട്‌. ടര്‍ക്കി മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മൂന്നില്‍ രണ്ടു പേരും മുസ്ലീങ്ങളാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളുള്‍പ്പെട്ട മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ വടക്കന്‍ ആഫ്രിക്കയും കൂടി ലോകത്തെ മുസ്ലീം ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം (20%) മാത്രമേ അധിവസിക്കുന്നുള്ളു.

`മതവും പൊതു ജീവിതവും' എന്ന വിഷയത്തെ ആസ്‌പദമാക്കി ലോകത്തിന്നേവരെ നടന്നിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ബൃഹത്തായ സര്‍വ്വേ പ്രൊജക്‌ടെന്നു അവകാശപ്പെടുന്ന പ്യൂ ഫോറം (PEW FORUM) 232 രാജ്യങ്ങളിലും അവയുടെ കീഴിലുള്ള ഇതര ഭരണ മേഖലയിലും നടത്തിയ പഠനങ്ങളാണ്‌ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തുന്നത്‌. മൂന്നു വര്‍ഷത്തോളം സമയമെടുത്ത സര്‍വ്വേ ആധികാരികമായ ഗവേഷണ ഏജന്‍സിയാണ്‌ സംഘടിപ്പിച്ചത്‌. സീനിയര്‍ ഗവേഷകന്‍ ബ്രയാന്‍ ഗ്രിമ്മിന്റെ അഭിപ്രായത്തില്‍ `നമ്മുടെ പാരമ്പര്യ ചിന്താഗതികളെ മറി കടന്ന്‌ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഇസ്ലാ മതം ചെന്നെത്തിയിരിക്കയാണ്‌'. ഗവേഷക വിഭാഗം അസോസിയേറ്റ്‌ ഡയറക്‌ടര്‍ അലന്‍ കൂപ്പര്‍മാന്‍ പറയുന്നത്‌ ശ്രദ്ധിക്കുക, ``ഇന്ത്യാ, ചൈന, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ഉണ്ടോ എന്നു പോലും ചിന്തിച്ചിരുന്നില്ല, എന്നാല്‍ ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യം ലോകത്തെ ജനസംഖ്യ അടിസ്ഥാനത്തില്‍ മൂന്നാമത്തെ മുസ്ലീം രാജ്യമാണെന്ന വസ്‌തുത ഞെട്ടിക്കുന്നതാണ്‌.''

ലോകത്ത്‌ ആകെ 680 കോടി ജനങ്ങളുള്ളതില്‍ 157 കോടി ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്‌. ജനസംഖ്യയുടെ 23% മാണത്‌. 2005-ലെ കണക്കനുസരിച്ച്‌ നാമധേയരുള്‍പ്പെടെ 225 കോടി ക്രിസ്‌ത്യാനികളാണ്‌ ഭൂമുഖത്തുള്ളത്‌. 157 കോടി മുസ്ലീങ്ങളില്‍ തന്നേ 24 കോടി ജനങ്ങളും വസിക്കുന്നത്‌ സഹാറ മരുഭൂമിയുടെ തെക്കു ഭാഗത്തുള്ള 45-ഓളം ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌. നൈജീരിയായില്‍ വന്‍ വളര്‍ച്ച നേടുന്ന ഇസ്ലാം മതം ക്രിസ്‌ത്യാനികളെ മറി കടന്ന്‌ ഭൂരിപക്ഷമായിക്കഴിഞ്ഞു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യയേക്കാള്‍ കേവലം നാലു കോടി ജനങ്ങളുടെ കുറവു മാത്രമാണ്‌ ഇന്ത്യയില്‍. അടുത്ത ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്ത്‌ ഒന്നാമത്തെ മുസ്ലീം വിശ്വാസികളുള്ള രാജ്യമാകും എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.

ജനസംഖ്യയടിസ്ഥാനത്തില്‍ ലോകത്ത്‌ ആദ്യ പത്ത്‌ മുസ്ലിം രാജ്യങ്ങളിലെ ഇസ്ലാമിന്റെ സാന്നിദ്ധ്യം താഴെക്കൊടുക്കുന്നു.

1. ഇന്തോനേഷ്യ - 20.28 കോടി
(ജനസംഖ്യയുടെ 88.2%)
2. പാക്കിസ്ഥാന്‍ - 17.4 കോടി
(96.3% വും മുസ്ലീങ്ങള്‍)
3. ഇന്ത്യ - 16 കോടി (13.4%)
4. ബംഗ്ലാദേശ്‌ - 14.53 കോടി (89.6%)
5. ഈജിപ്‌ത്‌ - 7.85 കോടി (94.6%)
6. നൈജീരിയ - 7.80 കോടി (50.4%)
7. ഇറാന്‍ - 7.37 കോടി (99.4%)
8. ടര്‍ക്കി - 7.36 കോടി (98%)
9. അള്‍ജീരിയ - 3.41 കോടി (98%)
10 മൊറോക്കോ - 3.19 കോടി (99%)

ലോകജനസംഖ്യയില്‍ നാലിലൊരാള്‍ ഇസ്ലാം മത വിശ്വാസിയാണ്‌. `ദൂരക്കാഴ്‌ച'യുടെ കഴിഞ്ഞ ലക്കത്തില്‍ അമേരിക്കയിലെ ഇസ്ലാമിന്റെ മുന്നേറ്റത്തെപ്പറ്റി എഴുതിയപ്പോള്‍ ചില വിവരണങ്ങള്‍ നല്‍കിയതു കൊണ്ട്‌ വസ്‌തുതകള്‍ ആവര്‍ത്തിക്കുന്നില്ല. വളര്‍ച്ചയുടെ കാര്യത്തില്‍ മറ്റു മതങ്ങളെയെല്ലാം ബഹുകാതം പിന്തള്ളിക്കൊണ്ടാണ്‌ ഇസ്ലാം മതം പടര്‍ന്നു പന്തലിക്കുന്നത്‌.
മുസ്ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മിക്ക രാജ്യങ്ങളും മുസ്ലീം പ്രീണനത്തിന്റെ പാതയിലാണ്‌. കാന്‍ഡര്‍ബറി ആര്‍ ച്ചു ബിഷപ്പ്‌ ഡോ.റോവന്‍ വില്യംസ്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടനില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌ ലോകശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളോടുള്ള തുറന്ന നിലപാടിന്റെ പേരിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമക്ക്‌ നോബല്‍ സമ്മാനം പോലും നല്‍കിയത്‌.

സുവിശേഷീകരണ യത്‌നത്തില്‍ മുസ്ലിം സമുദായം ഇപ്പോഴുമൊരു ബാലി കേറാ മലയാണ്‌. ഇന്നും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വളരെ കുറവാണ്‌. സഭാ നേതൃത്വം ഉണര്‍ന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. `ബൈബിളിലെ തെറ്റുകള്‍' എന്ന പേരില്‍ തെറ്റിദ്ധാരണപരമായ നിലയില്‍ ബൈബിളിലെ സംഭവങ്ങളും വാക്യങ്ങളും കോട്ടിക്കളഞ്ഞ്‌ അത്‌ ലഘുലേഖകളില്‍ വിതരണം ചെയ്‌ത്‌ അനേകം ക്രിസ്‌ത്യാനികളെ ആശയക്കുഴപ്പത്തിലാക്കി ഇസ്ലാമിലേക്ക്‌ ചേര്‍ക്കുന്ന പ്രവണത ഏറി വരുന്നുണ്ട്‌.

`സ്‌നേഹസംവാദം' എന്ന പേരില്‍ മുസ്ലീം-ക്രിസ്‌ത്യന്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്‌ അനേകം ക്രിസ്‌ത്യാനികളെ കുഴപ്പിക്കുന്ന തന്ത്രം വ്യാപകമായിട്ടുണ്ട്‌. ഒരു പരസ്യമായ ഫോറത്തില്‍ വെച്ച്‌ `‌നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'ലെ എം.എം.അക്‌ബറിനേപ്പോലുള്ള മുസ്ലിം പണ്ഡിതന്മാരെ ആശയപരമായി ജയിക്കാന്‍ തക്ക പ്രാപ്‌തിയുള്ളവര്‍ പെന്തെക്കോസ്‌തരുടെയിടയില്‍ ഉണ്ടോ എന്ന്‌ സംശയമാണ്‌. തിരുവട്ടാര്‍ കൃഷ്‌ണന്‍കുട്ടിയേപ്പോലുള്ള ചുരുക്കം ചില പ്രസംഗകര്‍ ഏറെക്കുറെ ചെറുത്തു നില്‌പ്പ്‌ നടത്തുന്നുണ്ട്‌. കാര്യമായ പഠനങ്ങള്‍ നടത്താതെ, സംവാദദം സംഘടിപ്പിക്കാനുള്ള മുസ്ലിം സംഘടകളുടെ നിര്‍ദ്ദേശം കൈക്കൊണ്ട്‌ സാഹസത്തിനു മുതിരുന്ന പലരെയും പറ്റി കേട്ടിട്ടുണ്ട്‌. യൂ ട്യൂബിലും മറ്റും അത്തരം വീഡിയോകളില്‍ `ക്രിസ്‌ത്യന്‍ പണ്ഡിതന്മാരുടെ' ബോധക്കേടുകള്‍ കാണാന്‍ പഞ്ഞമില്ല. ബൈബിള്‍ തുറക്കാതെ ഒരു വാക്യം പറയാന്‍ പ്രയാസമുള്ള പലരുമാണ്‌ വാദത്തിനു ചെല്ലുന്നത്‌. എന്നാല്‍ താഴേക്കിടയിലുള്ള മുസ്ലിം പണ്ഡിതര്‍ക്കു പോലും ബൈബിളിലെ പ്രധാനപ്പെട്ട വാക്യങ്ങളും ഒട്ടു മിക്ക സംഭവങ്ങളും കാണാപ്പാഠമാണ്‌. `സ്‌നേഹസംവാദം' കാണാനും കേള്‍ക്കാനും ചെല്ലുന്ന പല ക്രിസ്‌ത്യാനികളും `പൊന്നാനിയില്‍' പോയിട്ടേ വീട്ടില്‍ തിരികെ എത്താറുള്ളു എന്ന്‌ ഫലിതം കേട്ടിട്ടുണ്ട്‌.

കോളജിലും സ്‌കൂളിലും ജോലി സ്ഥലങ്ങളിലുമുള്ള യുവതീ യുവാക്കളെ പ്രേമിച്ച്‌ സഹായ വാഗ്‌ദാനങ്ങള്‍ നല്‍കിയും വശീകരിച്ച്‌ ഇസ്ലാം മതത്തിലാക്കുന്ന തന്ത്രം വിജയകരമായി നടത്തി വരുന്നുണ്ട്‌. ഗ്ലോബല്‍ ഇസ്ലാം ഫ്‌ളാറ്റ്‌ഫോറം എന്ന വെബ്‌സൈറ്റില്‍ ഇസ്ലാമിലേക്ക്‌ മതം മാറിയ ഒരു ക്രിസ്‌തീയ എഞ്ചിനീയറുടെ മതം മാറ്റത്തിന്റെ സാക്ഷ്യം തന്നെ ഉദാഹരണം. മനു സാം ജോസ്‌, `ബിലാല്‍' എന്ന പേര്‍ സ്വീകരിക്കുന്നതിനു മുമ്പ്‌ അച്ചടക്കമുള്ള ഒരു ക്രിസ്‌ത്യാനിയായിരുന്നു എന്നു കാണാം. ബൈബിളില്‍ നമ്മളില്‍ പലരേക്കാളും അറിവുണ്ടായിരുന്ന അയാള്‍ തെറ്റിപ്പോയെങ്കില്‍ നമ്മുടെ യുവതലമുറെയക്കുറിച്ച്‌ നമുക്ക്‌ എന്താണ്‌ ധൈര്യപ്പെടാനുള്ളത്‌. സണ്‍ഡേസ്‌കൂള്‍ പാഠ്യപദ്ധതിയിലും മറ്റും ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ ഒരു പരിധി വരെ ഗുണം ചെയ്യും. കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങളെ ദൂരദേശങ്ങളില്‍ പഠനത്തിനും മറ്റും അയച്ച്‌ മാസാമാസം പണമയക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാതെ കൂടെക്കൂടെ ആത്മീയ വിഷയങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. അവരോട്‌ നോണ്‍ സ്‌റ്റോപ്പ്‌ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടിരിക്കാതെ അവര്‍ക്ക്‌ പറയാനുള്ളതും കൂടി ശ്രദ്ധിക്കു. ബിലാലിനേപ്പോലെ നമ്മുടെ മക്കളും ബീരാനും, സുലൈമാനും, നാസറും, സുഹറായും നസീലയുമൊക്കെ ആയിക്കഴിഞ്ഞിട്ട്‌ മാറത്തടിച്ചിട്ട്‌ കഥയില്ല.
സഭയും വ്യക്തികളും അപകടകരമായ ഈ വസ്‌തുതയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന്‌ പ്രത്യാശിക്കട്ടെ.' ]]] (ഇവിടെയാണ് ഈ ലേഖനമുള്ളത്)
ഈ ലേഖനം ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രത്യക്ഷത്തില്‍ ഗുണപരമായ മാനസികാവസ്ഥയില്‍നിന്നാണ്. എന്നാല്‍ തത്വത്തില്‍ അതില്‍ തങ്ങളുടെ വിശ്വാസികളോട് ചെയ്യുന്ന ഒരനീതിയും ഉണ്ട് എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഇത് പറയാനല്ല ഈ ലേഖനം പൂര്‍ണമായി ഞാനിവിടെ പകര്‍ത്തിയത്. മറിച്ച് ഇസ്‌ലാമിന്റെ ഈ പ്രചാരം അപകടകരവും ഞെട്ടിക്കുന്നതുമൊക്കെയായി ലേഖകന്‍ വിലയിരുത്തുന്നു. അതിനോട് യോജിക്കാന്‍ ഒരു മുസ്‌ലിമെന്ന നിലക്കുള്ള പ്രയാസവും അതിലെ വസ്തുത മനസ്സിലാക്കാന്‍ പ്രയാസവുമായതുകൊണ്ടാണ്. മാത്രമല്ല അതിനുള്ള പ്രേരകം വളരെ നിസ്സാരമായ ഒട്ടും വിശ്വസനീയമല്ലാത്ത് ചില കാര്യങ്ങിലേക്ക് ചുരുക്കിക്കെട്ടി എന്നതും ഈ പോസ്റ്റിന് പ്രേരകമായിട്ടുണ്ട്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന മതത്തില്‍നിന്ന് ചിലര്‍  പഠനം നടത്തി  കൂടുതല്‍ ശരിയെന്ന് ബോധ്യപ്പെട്ട ഒരു ദര്‍ശനത്തിലേക്ക് മാറുന്നുവെങ്കില്‍ അത് അപകടകരമായ ഒരു പ്രവൃത്തിയാകുന്നതെങ്ങനെ. ഒരു നാട്ടില്‍ അപ്രകാരം മുസ്‌ലിംകള്‍ അധികരിച്ചാല്‍ അവിടെയൊക്കെ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണോ. ലോകത്ത് അതിന് എത്ര ഉദാഹരണങ്ങളുണ്ട്. ലോകത്ത് അവടെയവിടെയായി പോട്ടുന്ന ചില സ്‌ഫോടനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് ന്യായീകരണം കാണാന്‍ കഴിയുമോ. ഇല്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ അവസ്ഥ എടുത്തുനോക്കുക. മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ള സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും അവിടെ താമസിക്കുന്നവര്‍ക്കറിയാം.
 
ഇസ്‌ലാമിലേക്കുള്ള പ്രേരകം എന്നനിലയില്‍ പറയുന്ന കാര്യങ്ങളെ മനുഷ്യബുദ്ധിയെ പരിഹസിക്കുന്നതായി എന്ന് പറയാതെ തരമില്ല. മുസ്‌ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മിക്ക രാജ്യങ്ങളും മുസ്‌ലിം പ്രീണനത്തിന്റെ പാതയിലാണ് എന്നാണ് മാന്യസുഹൃത്ത് നിരീക്ഷിക്കുന്നത്. ബറാക് ഒബാമക്ക് നോബല്‍ പ്രൈസ് ലഭിച്ചതും ഇസ്‌ലാമിക രാജ്യങ്ങളോടുള്ള തുറന്ന നിലപാടിന്റെ പേരിലാണ് എന്ന നിരീക്ഷണവും വസ്തുതകളെ അട്ടിമറിക്കുന്നതാണ്. ഇക്കാലത്ത് ഒരാള്‍ ഇസ്‌ലാമിന്റെ പാതയിലേക്ക് വരിക എന്ന് വെച്ചാല്‍ വിഷമുള്ള മൂര്‍ഖന്‍പാമ്പിനെ സ്വയമെടുത്ത് കഴുത്തില്‍ ചുറ്റുന്നതിന് സമമാണ് എന്ന് ആര്‍ക്കാണറിയാത്തത്. ഈ പ്രയാസകരമായ സാഹചര്യത്തിലും ഇസ്‌ലാമിലേക്ക് ആളുകള്‍ ആകര്‍ശിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം വേറെത്തന്നെ കാണണം.

'ബൈബിളിലെ തെറ്റുകള്‍' എന്ന തെറ്റിദ്ധാരണാജനകമായ ലഘുലേഖവായിച്ചിട്ടാണെന്ന് പറയുന്നതിലും അസ്വഭാവികതയുണ്ട്. എന്തുകൊണ്ട് സ്വന്തം മതഗ്രന്ഥത്തെ പറ്റി ഒരു ലഘുലേഖയോ ലേഖനമോ തങ്ങളുടെ മുന്‍ധാരണകളൊക്കെ മാറ്റാന്‍ എങ്ങനെയാണ് കാരണമാകുന്നത് എന്ന് ഇത്തരം ലേഖനങ്ങള്‍ എഴുതുന്നവര്‍ ഇരുന്ന് ആഴത്തില്‍ തന്നെ അന്വേഷിക്കേണ്ടതുണ്ട്. അതും ബൈബിളില്‍നിന്ന് കോപ്പിയടിച്ച് എഴുതിയതെന്ന് പറയുന്ന ഒരു ഗ്രന്ഥത്തിലേക്ക്. ഡ്യൂബ്ലികേറ്റിന് ഒറിജിനലിനെ വെല്ലുന്ന മഹത്വമോ?. അതേ പ്രകാരം തന്നെ അക്ബറിന്റെ സംവാദവും മാനുഷികമായ ശാരീരികാവശ്യങ്ങളില്‍നിന്ന് പോലും ശരീരത്തെ വിലക്ക് ഈ മാര്‍ഗത്തില്‍ ഒഴിഞ്ഞിരിക്കുന്ന പതിനായിരക്കണക്കിന് മഹാപണ്ഡിതരായ പാതിരിമാര്‍ ഉള്ള ഒരു സംസ്ഥാനത്ത് ഒരു അക്ബറിന് മറുപടിപറയാന്‍ കെല്‍പുള്ള ആളുകള്‍ ഇനിയും വളര്‍ന്ന് വരേണ്ടതായിട്ടുണ്ട് എന്ന് പറയുമ്പോഴും എവിടെയോ അല്‍പം പന്തികേട് തോന്നുന്നു. ഈ പന്തികേട് കണ്ടെത്തുന്നതാണ് ബിലാലിന്റെ പിറവിക്ക് കാരണമാകുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിയോജിക്കാവുന്നതാണെങ്കിലും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് അതാണ്.

ഈ പോസ്റ്റില്‍ പരാമര്‍ശിച്ച സൈറ്റുകള്‍:

1. പ്യൂ ഫോറം (PEW FORUM)
2.  ഗ്ലോബല്‍ ഇസ്ലാം ഫ്‌ളാറ്റ്‌ഫോറം

2010, മേയ് 18, ചൊവ്വാഴ്ച

ഞാന്‍ ചെയ്ത മോശം പ്രവൃത്തികള്‍?

ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത പരമപ്രധാനമാണ്. അത് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് അത് അവഗണിക്കാന്‍ സാധ്യമല്ല. ചില ബ്ലോഗുകളിലെങ്കിലും വ്യക്തിപരമായിതന്നെ വിമശനങ്ങളുയരുന്നു. അതില്‍ പ്രത്യേകിച്ചൊന്നുമില്ല. സ്വാഭാവികം മാത്രം എന്ന് കരുതാം. അത്തരം വിമര്‍ശനങ്ങള്‍ സ്വയം വിചാരണക്കുള്ള അവസരങ്ങളാണ്. അതിനാല്‍ ആദ്യമായി അത്തരം ആളുകള്‍ക്ക് നന്ദിപറയുന്നു. കഴിഞ്ഞ പോസ്റ്റില്‍ സന്തോഷ് നല്‍കിയ ഒരു കമന്റ് ഇപ്രകാരമാണ്.

ലത്തീഫ് ചെയ്തുകൊണ്ടിരുന്ന ഒരു പ്രവൃത്തി മോശമാണ് എന്ന് ചൂണ്ടികാണിച്ചത് എന്റെ കരച്ചിലായി ലത്തീഫിന് തോന്നിയെങ്കില്‍ അത് എന്റെ കുഴപ്പം അല്ലല്ലോ. ഞാന്‍ ആദ്യമായി ലത്തീഫിന്റെ ബ്ലോഗില്‍ അഭിപ്രായം പ്രകടിപ്പിച്ചത്, ബൈബിളില്‍ യേശു പറഞ്ഞ ആശ്വാസദായകന്‍ മുഹമ്മദ്‌ നബി ആണ് എന്ന് സ്ഥാപിക്കാന്‍ ലത്തീഫ് ശ്രമിച്ചപ്പോള്‍ ആണ്. അന്നും ഇന്നും ഞാന്‍ പ്രകടിപ്പിച്ചത് ഒരേ നിലപാട് തന്നെയാണ്; " നിങ്ങളുടെ വിശ്വാസങ്ങള്‍ സാദൂകരിക്കുവാന്‍ " നിങ്ങള്‍ ബൈബിള്‍ വളചൊടിക്കരുത് എന്ന നിലപാട്. അതിനു ഇന്നും ഒരു മാറ്റവും വന്നിട്ടില്ല.

അവിടെ സമയക്കുറവ് മൂലം സന്തോഷിന് നന്ദിപറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും സന്തോഷിന്റെ ഈ വരികള്‍ക്ക് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നി. പ്രത്യേകിച്ച് ഞാന്‍ ചെയ്യുന്ന ഒരു പ്രവൃത്തിമോശമാണ് എന്നൊരാള്‍ പറയുമ്പോള്‍ (ഞാനാകട്ടെ അത് മറ്റുള്ളവരോട് എനിക്കുള്ള ഗുണകാംക്ഷയാല്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തനമായി കാണുകയും ചെയ്യുന്നു) അതിനെ അവഗണിക്കുന്നത് നല്ലതല്ല. ആരോ ഒരാള്‍ക്കിവിടെ തെറ്റ് പറ്റിയിരിക്കുന്നു. അതുകൊണ്ട് ഞാനിപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തിയിലെ മോശപ്പെട്ട പ്രവര്ത്തി ഏതാണെന്ന് പരിശോധിക്കാനുള്ള ശ്രമമാണിവിടെ.

അതില്‍ ഒന്നാമത്തേത് ഈ രംഗത്തേക്കുള്ള കടന്നുവരവുതന്നെ. തികച്ചും യാദൃശ്ചികമായിരുന്നു അത്. വെബ്സൈറ്റ് അപ്ഡേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ പലരും താങ്കള്‍ക്ക് ബ്ലോഗുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്നാണ് ബ്ലോഗിനെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്റെ ദര്‍ശനത്തെ വളരെയധികം വികൃതമാക്കി അവതരിപ്പിക്കുക മാത്രമല്ല. മനുഷ്യന്റെ പുരോഗതിക്കും നിലനില്‍പ്പിനും വരെ ഈ മതവിശ്വാസം തകരേണ്ടതുണ്ട് എന്നഭിപ്രായങ്ങളാല്‍ ബ്ലോഗ് നിറഞ്ഞ് നിന്ന സമയത്താണ് ഞാനിതിലിടപെടുന്നത്. മാത്രമല്ല വിശുദ്ധഖുര്‍ആനിലെ യുദ്ധസാഹചര്യത്തില്‍ അവതരിച്ച് സൂക്തങ്ങള്‍ എടുത്ത് അവിശ്വാസികളെ കണ്ടിടത്ത് വെച്ച് കൊല്ലണം എന്നാണ് ഖുര്‍ആനിലുള്ളത് എന്നും അതിന്റെ ഭാഗമാണ് ഇവിടെ നടക്കുന്ന സ്‌ഫോടനങ്ങളെന്നും പറഞ്ഞ് 1400 ലേറെ വര്‍ഷമായി ഭൂലോകത്തിന്റെ നാലിലൊന്ന് വരുന്ന വിശ്വാസിസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനും, സാമ്രാജ്യത്വം അതിന്റെ സകലശക്തിയും ഉപയോഗിച്ച് ഭീകരവേട്ടയെന്ന ബാനറില്‍ നടത്തപ്പെടുന്ന നായാട്ടിന് ശക്തിപകരുകയും ചെയ്യുന്ന അവസ്ഥാവിശേഷം അവിവേകികളായ ചില ഇസ്‌ലാം വിമര്‍ശകരിലൂടെ ശക്തിപ്പെടുന്ന അവസ്ഥ കണ്ടപ്പോള്‍ എന്റെ സമയവും സാഹചര്യവും പരിമിതിയും അവഗണിച്ച് അതിനെതിരെ എന്നെക്കൊണ്ട് കഴിയുന്ന ചെറുത്ത് നില്‍പിന് ശ്രമിക്കുകയായിരുന്നു ഞാന്‍  ഒന്നാമത് ചെയ്തത്.

ഞാനീ പറഞ്ഞതില്‍ സംശയമുള്ളവര്‍ ഇസ്‌ലാം എന്ന വാക്ക് ഗൂഗിളില്‍ സര്‍ച് ചെയ്യുക. എനിക്ക് ലഭിക്കുന്ന ആദ്യഫലങ്ങള്‍ ഇപ്രകാരമാണ്:


*********************************************** 

ഇസ്ലാം മതത്തിലെ ദൈവസങ്കൽപ്പം ...

ഇസ്ലാമിൽ ദൈവം എന്നത് ഒരേയൊരു പരമശക്തിയാണ്. പരിധികളില്ലാത്ത കഴിവുകൾക്കുടമ, സർവ്വകാര്യങ്ങളിലും അറിവുള്ളവൻ, എല്ലാകാര്യങ്ങളെ നിയന്ത്രിക്കുന്നവൻ, പ്രപഞ്ചത്തിന്റെ ...
ml.wikipedia.org/.../ഇസ്‌ലാം_മതത്തിലെ_ദൈവസങ്കൽപ്പം

സ്നേഹസംവാദം.: ഇതാണ് യഥാര്ത്ഥ ഇസ്ലാം !


ഒരു യഥാര്ത്ഥ ഇസ്ലാം വിശ്വാസിക്ക് മറ്റു ദൈവങ്ങളില് വിശ്വസിക്കുന്നവരോടുത്തു ജീവിക്കുവാന് സാധ്യമല്ല. മറ്റു ദൈവവിശ്വാസികളെ മതം മാറ്റുകയോ വധിക്കുകയോ വേണമെന്നാണ് കുറാന് ...
snehasamvadam.blogspot.com/2009/02/blog-post.html -

യുക്തിവാദം ഇസ്ലാം

യുക്തിവാദം, ഇസ്ലാം, ഖുര്ആന്, പ്രവാചകന്മാര്, പരലോകം, മുഹമ്മദ് നബി, ഇസ്ലാമിലെ നിയമങ്ങള്, രാഷ്ട്രീയ ഇസ്ലാം തുടങ്ങിയ വിഷയങ്ങള് തുറന്ന ചര്ച്ചക്ക് വേദിയൊരുക്കുന്ന വ്യത്യസ്ഥ ...
yukthivadi.mywebdunia.com/ -
*************************************************

ഗൂഗിളില്‍ ലഭിക്കുന്ന മൂന്നാമത്തെ സര്‍ച് റിസള്‍ട്ട് നോക്കൂ. ഇസ്‌ലാമുമായി അതിന് വല്ല ബന്ധവുമുണ്ടോ. ഇസ്‌ലാമിനെക്കുറിച്ച് അറിയുന്ന മുസ്‌ലിംകള്‍ പോകട്ടെ അറിയാത്ത ഒരു മുസ്‌ലിം പോലും ഈ തെറ്റിദ്ധാരണ പുലര്‍ത്തുന്നില്ല എന്നതാണ് വാസ്തവം. 2009 ഫെബ്രുവരിയില്‍ പോസ്റ്റു ചെയ്തും അതിന് മുമ്പ് പോസ്റ്റ് ചെയ്തതുമായ ഇത്തരം നൂറുകണക്കിന് ഇസ്‌ലാം വിരുദ്ധ ലേഖനങ്ങള്‍  ചില പ്രതികരണങ്ങളാണ് ഇപ്പോള്‍ കൂടുതലായി എന്ന് മാത്രമാണ് ഈ രംഗത്തുള്ള മാറ്റം. അതിനിയും കൂടാം. ഇസ്‌ലാം ഏകപക്ഷീയമായി വിമര്‍ശനം എന്നത് ചരിത്രത്തില്‍ തന്നെ സംഭവിക്കാത്തതാണ്, അതിന് ശക്തമായ പ്രതികരണ ഉണ്ടായിട്ടല്ലാതെ. ഏത് വിമര്‍ശനത്തേയും നേരിടാന്‍ പര്യാപ്തമായ ഒരു ദര്‍ശനമാണ് ഇസ്‌ലാം. വിശുദ്ധഖുര്‍ആനിലെ ഏത് വചനത്തെയും തലനാരിഴകീറി വിമര്‍ശിക്കാന്‍ അത് നിന്ന് തരും. അതുകൊണ്ട് തന്നെയാണ്. വളരെ നിന്ദ്യമായ രൂപത്തില്‍ അത് യുക്തിവാദികളടക്കമുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടും മുസ്‌ലിംകളാരും കരയാന്‍ പോകാത്തത്. വ്യാജ ഐ.ഡി.യിലും മറ്റുമായി നിരന്തരം ശല്യം ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് അവരിപ്പോഴുള്ളത്. എന്നിട്ട് ബ്ലോഗ് രംഗം മലീമസമായി എന്ന് വിളിച്ച് കൂവുകയും ചെയ്യുന്നു.

ശരിയായ ഐഡിയിലാകുമ്പോള്‍ കാര്യം പറയേണ്ടിവരും അതില്ലാതെ എന്തും വിളിച്ചുപറയാനുള്ള സൗകര്യമാണ് വ്യാജ ഐ.ഡി. പല കമന്റിന്റെ.യും പ്രദര്‍ശനനാമത്തില്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രൈഫൈല്‍ കാഴ്ച രണ്ടാണ്. നേരിട്ട് വരാനും സംവാദത്തില്‍ ഏര്‍പ്പെടാനുമുള്ള ധൈര്യമില്ലായ്മ ഇസ്ലാം വിമര്‍ശകരുടെ അറിയപ്പെട്ട ഗുണമാണ്.

ഇസ്‌ലാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനെതിരെ എന്റെ ആദ്യത്തെ ശ്രമത്തിന്റെ ഭാഗമാണ് വെബ് ദുനിയയിലുള്ള എന്റെ യുക്തിവാദം ഇസ്‌ലാം എന്ന ബ്ലോഗ്. പിന്നീടൊരിക്കല്‍ ബ്ലോഗ് സ്‌പോട്ടില്‍ ഒരു കമന്റിട്ട് പ്രദര്‍ശനനാമത്തില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഗുഗിളമ്മച്ചി പറഞ്ഞുതന്നതാണ് നിങ്ങള്‍ ഇതുവരെ ബ്ലോഗ് നിര്‍മിച്ചിട്ടില്ലെന്നും അത് വളരെ എളുപ്പമാണെന്നുമൊക്കെ അങ്ങനെയാണ് ബ്ലോഗറില്‍ എന്റെ ബ്ലോഗ് രൂപം കൊള്ളുന്നത്. അങ്ങനെയാണ് എന്നില്‍ നിന്നും ഈ പ്രവൃത്തി ആരംഭിക്കുന്നത്.
 
രണ്ടാമത് ഞാന്‍ ചെയ്ത പ്രവൃത്തി. ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇസ്‌ലാമിന് വിരുദ്ധമായി പലതും ഖുര്‍ആനെയും പ്രവാചക ചര്യയെയും ഉദ്ധരിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രസ്തുത വിഷയം എന്റെ പോസ്റ്റാക്കിമാറ്റുകയും അവയില്‍ ചര്‍ച സംഘടിപ്പിക്കുകയും ചെയ്തു.

മൂന്നാമത്തേത്. മനുഷ്യന്റെ ചിന്തക്കും ബുദ്ധിക്കും അന്വേഷണത്വരക്കും താഴിടുന്നവിധം ഇതരഗ്രന്ഥങ്ങളില്‍ അഭിപ്രായം പറയാനോ അവയില്‍ നിന്ന് ആ ഗ്രന്ഥത്തിലെ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിലുപരിയായി മറ്റൊരു വ്യാഖ്യാനവും ആരും പറഞ്ഞുപോകരുതെന്ന തികച്ചും ബുദ്ധിശൂന്യമായ ഒരു പ്രവണത ശ്രദ്ധയില്‍പെട്ടപ്പോള്‍ (അതും ഇന്നേവരെ ഞാന്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍തന്നെ അംഗീകരിക്കാത്തതും അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ അത് പാലിക്കേണ്ടതില്ലാത്തതുമായ വിചിത്രവാദം) അതിനെതിരെ പ്രതികരിച്ചു മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നുവോ എന്ന പോസ്റ്റിട്ടു പ്രതികരിച്ചു. തുടര്‍ന്നുള്ള 6 പോസ്റ്റുകളും അതേ ഉദ്ദേശ്യാര്‍ഥമായിരുന്നു. അവയില്‍ ക്രൈസ്തവരില്‍നിന്നായി നല്‍കിയ മുഴുവന്‍ അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്നത്തെ തിരക്കില്‍ ചിലതിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല എന്ന് കാണുന്നു. മിക്കവാറും ഇതായിരിക്കണം സന്തോഷ് പറയുന്ന മോശമായ പ്രവൃത്തി എന്ന് എനിക്ക് തോന്നുന്നു.

നാലാമത്തേത്. മതവും സമകാലിക സംഭവങ്ങളുമായി ബ്ലോഗില്‍ നടന്ന നൂറുകണക്കിന് ചര്‍ചകളില്‍ എന്റെ അഭിപ്രായം പറഞ്ഞു. നൂറുകണക്കിന് എന്ന് സൂചിപ്പിച്ചത് അതില്‍ വിരലിലെണ്ണാവുന്നതേ ഡിലീറ്റിയതായി കണ്ടിട്ടുള്ളൂ എന്ന് പറയാനാണ്. പ്രകോപനമെന്ന് തോന്നിയ ചില കമന്റുകള്‍ക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ചു.

അഞ്ചാമത്തേത്. ഇസ്‌ലാമിനെയും വിശുദ്ധഖുര്‍ആനെയും പരിചയപ്പെടുത്തുന്നതിന് സ്വതന്ത്രമായ ബ്ലോഗുകളും അവയില്‍ ലേഖനങ്ങളും നല്‍കി.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഈ പലകാര്യങ്ങളും ഈ ആരോപണം ഉന്നയിച്ച സന്തോഷും ചെയ്യുന്നതാണല്ലോ എന്ന് ശ്രദ്ധിച്ചത്. ക്രിസ്തുമതത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റും. അദ്ദേഹം വിവിധ ബ്ലോഗുകളില്‍ നല്‍കിയ കമന്റുകള്‍ അവയുടെ മറുപടി കമന്റുകള്‍ക്കൊപ്പം ഉള്‍കൊള്ളുന്ന പോസ്റ്റും പകര്‍ത്തി എഴുത്ത് എന്ന പുതിയ ബ്ലോഗും ഉണ്ടായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ പകര്‍ത്തി എഴുത്ത് എന്ന ബ്ലോഗ് മാത്രമേ പ്രൊഫൈല്‍ പേജില്‍ കാണുന്നുള്ളൂ. കുറേ തെറ്റ് സ്വയം തിരുത്തിയതാണോ എന്തോ?.

ഇതേ എന്റെ പ്രവൃത്തികളിലൂടെതന്നെയാണ് കാളിദാസന് ഞാന്‍ തീവ്രമുസ്‌ലിമായതും ഫാസിസ്റ്റ് മുസ്ലിമായതും. അല്ലാതെ അദ്ദേഹം ഉദ്ധരിച്ച എന്റെ വാക്കുകളില്‍ എങ്ങനെ ഗവേഷണം നടത്തിയാലും എന്നെ ഫാസിസ്റ്റാക്കാനുള്ള ഒന്നുമില്ല എന്ന് ആര്‍ക്കാണറിയാത്തത്. എന്റെ കമന്റില്‍ താഴെനല്‍കിയ ഭാഗത്ത വെച്ച് അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ നോക്കൂക.

'മതമില്ലാത്തവരെ ആരാണ് ഈ തര്ക്കത്തില് മധ്യസ്ഥരായി നിയോഗിച്ചത്?. മതമില്ലാത്തവര്ക്ക് മതമുള്ളവരെ വിമര്ശിക്കാനും ചോദ്യം ചെയ്യാനും അവകാശമുണ്ടോ?. ഉണ്ടെങ്കില് അത് അവകാശം വിശ്വാസികള്ക്ക് പരസപരവും ഉണ്ടാകാമല്ലോ?. ഇവിടെ അവഹേളനവും നിന്ദിക്കലുമാണ് വിഷയം. അതിലും ഇവിടെ ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും പ്രശ്നമല്ല. അതില് പങ്കെടുത്തവര്ക്ക് അത് ബോധ്യപ്പെട്ടിരിക്കുമല്ലോ.'

>>> പാവം ലത്തീഫ്.അല്ല ഫാസിസ്റ്റ് ലത്തീഫ് എന്നു പറയേണ്ടി വരുന്നു. ഇസ്ലാമിക ഫാസിസം ഫണം വിരിച്ചാടുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍. അദ്ദേഹം കരുതി ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തിന്‌ ഞാന്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ചെന്നതാണെന്ന്.

മതമുള്ളവരെ വിമര്‍ശിക്കാന്‍ മതമില്ലാത്തവര്‍ക്ക് അവകാശമുണ്ടോ എന്നാണദ്ദേഹം ചോദിക്കുന്നത്. വിമര്‍ശനതിന്റെ പരിസരം തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് മതമില്ല. അതു കൊണ്ട് മതമുള്ള മുസ്ലിങ്ങളെ വിമര്‍ശിക്കാനെനിക്ക് അവകാശമില്ല.

പാവം ലത്തിഫ് അദ്ദേഹം കരുതി ഇന്‍ഡ്യ സൌദി അറേബ്യ പോലത്തെ മുസ്ലിം പോലീസായ മുത്തവകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ഇസ്ലാമിക രാജ്യമാണെന്ന്. പക്ഷെ ഇന്‍ഡ്യ അങ്ങനെയല്ലാത്തതു കൊണ്ടാണ്‌ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൊതു വേദികളില്‍ വിഴുപ്പലക്കാന്‍ ആകുന്നത്. ലതീഫിനേപ്പോലുള്ള മത തീവ്രവാദികള്‍ക്ക് എന്തും പറയാന്‍ ഇവിടെ സാധിക്കുന്നത്. <<<

നീലനിറത്തില്‍ നല്‍കിയ എന്റെ വാചകങ്ങള്‍ക്ക് കാളിദാസന്‍ പറഞ്ഞ അര്‍ഥം ബാഹ്യമായി പോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇത് പറയാനുള്ള പശ്ചാതലം പരിശോധിച്ചാല്‍ കാളിദാസനെപ്പോലുള്ളവരില്‍ തിളച്ചുമറിയുന്ന ഇസ്‌ലാം വിരോധം സകലയുക്തിവാദികളെയും തലകുമ്പിട്ടവരാക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊട്ടുമില്ല. അല്‍പമെങ്കില്‍ മാന്യത അവശേഷിക്കുന്നവര്‍ അവരിലുണ്ടെങ്കില്‍.
മതമുള്ളവരെ വിമര്‍ശിക്കാന്‍ മതമില്ലാത്തവര്‍ക്ക് അവകാശമില്ല എന്ന് ഞാന് പറഞ്ഞുവോ. ഇസ്‌ലാമിനെ പഠിക്കാനാഗ്രിഹിക്കുന്നവര്‍ സൂക്ഷമായ പഠനത്തിനും വിശകലനത്തിലും വിമര്‍ശനത്തിനും ശേഷം മാത്രം അതിനെ ഉള്‍കൊണ്ടാല്‍ മതി എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഇവിടെ സംഭവിക്കുന്നതതല്ല. കാളിദാസന്‍ എന്ന ദൈവനിഷേധി ക്രൈസ്തവരുടെ സംരക്ഷകനെപ്പോലെ അവതരിക്കുകയും ബൈബിളിനെ രക്ഷിക്കുന്നു എന്നഭാവേന സംവാദത്തിലേര്‍പ്പെടുകയും ക്രൈസ്തവ മുസ്‌ലിം സംവാദത്തില്‍ അസ്വസ്ത പ്രകടിപ്പിക്കുകയും ചെയ്തുപ്പോള്‍. മതമില്ലാത്തവര്‍ക്ക് മതത്തെവിമര്‍ശിക്കാമെങ്കില്‍ മതങ്ങള്‍ക്ക് തമ്മതമ്മിലും വിമര്‍ശിക്കാം എന്ന് സൂചിപ്പിക്കുകയല്ലേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഇത് വെച്ചാണ് എന്നെ ഫാസിസ്റ്റാക്കുന്നത്.

ഈ പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ പറയുന്നത്. ഈ എതിര്‍പ്പുകളും ഇത്തരം പ്രയോഗങ്ങളും അപ്രതീക്ഷിതമല്ല. എത്ര വിനയപൂര്‍വം  ഇടപെട്ടാലും ഖുര്‍ആനും നബിചര്യയും അതിലെ കഥകളും ചരിത്രവും മാത്രമായിത്തന്നെ ബ്ലോഗ് തുടങ്ങിയാലും അത് ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നു എന്ന് തോന്നിത്തുടങ്ങുന്ന നിമിഷം എല്ലാ വിഷജീവികളും മാളത്തില്‍ നിന്ന് പുറത്ത് വരും. അത് സത്യം. നിങ്ങളിപ്പോള്‍ ഈ പോസ്റ്റ് വായിക്കുന്നു എന്നത് പോലെ സത്യം.

2010, മേയ് 15, ശനിയാഴ്‌ച

ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും

കാളിദാസന്റെ പ്രത്യശാസ്ത്രം എന്ന എന്റെ പോസ്റ്റിനോട് വിശദമായിത്തന്നെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നു. അതില്‍ അസ്വഭാവികതയൊന്നുമില്ല. അദ്ദേഹം ഇതുവരെ പറഞ്ഞത് അതിന്റെ ശക്തിയില്‍ ആവര്‍ത്തിക്കാന്‍ ലഭിച്ച ഒരു സൗകര്യവും, ആരെങ്കിലും ഇടപെട്ട് കിട്ടിയാല്‍ കൂടുതല്‍ മോശമായി പ്രവാചകനെയും ഖുര്‍ആനെയും മുസ്‌ലിംകളെയും ഇകഴ്തി മതത്തെ താഴ്തിക്കെട്ടാനുള്ള അവസരവും ലഭിക്കുമെങ്കില്‍ കാളിദാസന്റെ പ്രതികരണമായി ഒന്നല്ല 10 പോസ്റ്റുകളും ഇതേകുറിച്ച് തന്നെ ഇടും. ഞാന്‍  പോസ്റ്റ് ഇടാനുള്ള കാരണം വ്യക്തമാക്കിയതാണ് എന്നാല്‍ അത് അവഗണിച്ച് കത്തോലിക്കാസഭയെ അദ്ദേഹം മോശമായി ചിത്രീകരിച്ചതുകൊണ്ടാണ് പ്രധാനമായും ഞാന്‍ അദ്ദേഹത്തിന്റെ ആദ്യനിലപാടിനെ പ്രശംസിച്ചതെന്ന് സൂചിപ്പിക്കുന്ന വിധം കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടും ഞാന്‍ പറഞ്ഞതിനെ പരമാവധി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടും ഒരു ചെറിയ വിശദീകരണം വീണ്ടും ആവശ്യമായി വരികയാണ്. എന്നെ വായിക്കുന്നതില്‍ മഹാഭൂരിപക്ഷവും ഇത്തരത്തിലുള്ള ചര്‍ച ഇഷ്ടപ്പെടുന്നവരല്ല എന്നറിയാം. മാത്രമല്ല ഇക്കാര്യത്തില്‍ ഞാന്‍ മൗനമവലംബിച്ചാല്‍ ഞാന്‍ പറയാത്ത ചിലകാര്യങ്ങള്‍ എന്റെ വാദമായി അവതരിപ്പിക്കുന്ന അപകടകരമായ അവസ്ഥയും വന്നുകൂടും.

ആരാന്റെ അമ്മക്ക് പ്രാന്തുപിടിച്ചാല്‍ എന്ന തലക്കെട്ടില്‍ നിന്ന് തുടങ്ങുന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. കാളിദാസന്‍ ക്രിസ്ത്യാനി ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ യുക്തിവാദിയും ഇടതുപക്ഷക്കാരനുമായി അഭിനയിക്കുയാണ് എന്നരൊവാദം, എന്നെപോലെ പുതിയ ബ്ലോഗര്‍മാരെ പിടികൂടിയിരുന്നു. അപ്രകാരം വാദിക്കുന്നവര്‍ക്ക് വേണ്ടത്ര തെളിവുകളും ഉണ്ടായിരുന്നു. അതുകൊണ്ട് ഇയ്യിടെയായി ഒരു ക്രൈസ്തവ മുസ്‌ലിം സംവാദമെന്ന നിലയില്‍ പലരും കണ്ട് ഇടപ്പെട്ടപ്പോഴാണ് അതിലെ അനൗചിത്യം ചര്‍ചക്ക് വെക്കണം എന്ന് തീരുമാനിച്ചത്. മതത്തെ നിഷേധിക്കുന്നവര്‍ അപ്രകാരം തുറന്ന് പ്രഖ്യാപിച്ച് സംവദിക്കുന്നതാണ് സത്യസന്ധത അവര്‍ ഏതെങ്കിലും മതത്തിന്റെ പക്ഷത്ത് നിന്ന് മറ്റുമതങ്ങളെ പ്രകോപിക്കുന്ന തരത്തില്‍ ഇടപെടുന്നത് ഒരര്‍ഥത്തിലും ആശാവഹമല്ല. പ്രത്യേകിച്ച് മുസ്‌ലിം ക്രൈസ്തവ സംവാദം പാടില്ല എന്നതരത്തില്‍ ഇടപെടുന്നത്. ക്രൈസ്തവരെ മുസ്‌ലിംകള്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് ചിന്‍വാദ് പാലം പോലുള്ള ക്ഷുദ്രകൃതികള്‍ രചിക്കാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകുന്നത് എന്ന ശൈലിയിലുള്ള വാദം ക്രൈസ്തവരുടെ പക്ഷത്ത് നിന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് വകവെച്ചുകൊടുക്കണോ എന്ന് ചര്‍ചചെയ്യാമായിരിന്നു. എന്നാല്‍ മതത്തെ ഒരു യുക്തിദീക്ഷയുമില്ലാതെ വിമര്‍ശിക്കുന്നവര്‍ ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നതിലെ പരിഹാസ്യത പുറത്ത് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അല്ലാതെ അദ്ദേഹം ക്രൈസ്തവ സഭയെ (കത്തോലിക്കാസഭയെ) അതിന്റെ കൊള്ളരുതായ്മ പറഞ്ഞ് വിമര്‍ശിച്ചതിലുള്ള സന്തോഷമായിരുന്നില്ല എനിക്ക്. അദ്ദേഹം ക്രൈസ്തവതക്ക് വേണ്ടി വാദിക്കുന്നവനല്ല എന്ന് പറയുന്നതിന് മാത്രമാണ് അതുദ്ധരിച്ചത്. എങ്കിലും പിന്നീട് വായിച്ചപ്പോള്‍ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നത് പോലുള്ള കടുത്ത ആക്ഷേപം കണ്ടപ്പോള്‍ പ്രസ്തുത ഭാഗം ഞാന്‍ നീക്കം ചെയ്തു. പക്ഷെ കാളിദാസന്‍ പറയുന്നതിങ്ങനെ:
'മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആരാന്റെ അമ്മക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്ന്. അതിവിടെ അന്വര്‍ത്ഥമാകുന്നു. കത്തോലിക്കാ സഭയുടെ ചില നിലപാടുകളേയും ഹിന്ദു തീവ്രവാദികളെയും വിമര്‍ശിച്ചപ്പോള്‍ ലത്തീഫിനൊക്കെ അത് കര്‍ണ്ണാമൃതമായിരുന്നു. ധീരമായ നിലപാടായിരുന്നു. ഖുറാനിലെ അസംബന്ധങ്ങളെയും മുസ്ലിം തീവ്രവാദികളെയും വിമര്‍ശിച്ചു തുടങ്ങിയപ്പോള്‍ അത് തെറിയും. ഭ്രാന്ത് ആസ്വദിക്കലൊക്കെ ആരാന്റെ അമ്മയുടെ. സ്വന്തം അമ്മയുടെ ഭ്രാന്ത് ആരും ആസ്വദിക്കാറില്ല.'
ഇസ്‌ലാമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇതര പോസ്റ്റുകളെപ്പോലെ കളവിന്റെയും  വിഷയപരമായ അജ്ഞതയുടെയും ഉദാഹരണമാണ് ഈ പോസ്റ്റും. ഇപ്പോള്‍ അദ്ദേഹം ഇസ്‌ലാം വിരുദ്ധമനസ്സ് സൂക്ഷിക്കാനും ക്രൈസ്തവമതത്തിന്റെ സംരക്ഷകനായുള്ള പുതിയരംഗപ്രവേശവും എന്റെ കാരണത്താലാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ:
'ആദ്യമായി ഞാന്‍ ഖുറാനേക്കുറിച്ച് എന്റെ ബ്ളോഗില്‍ എഴുതിയത് നേപ്പാളിലെ മൃഗബലിയോടനുബന്ധിച്ചായിരുന്നു. ഖുറാന്റെ ഇംഗ്ളീഷ് പരിഭാഷയില്‍ നിന്നും ഞാന്‍ ചിലതൊക്കെ ഉദ്ധരിച്ചപ്പോള്‍ ലത്തീഫ് അതിനെ വിമര്‍ശിക്കുകയും ക്രൈസ്തവ പുരോഹിത വെബ് സൈറ്റില്‍ നിന്നും എടുത്തതാണെന്നാക്ഷേപിക്കുകയും ​ചെയ്തു. ക്രൈസ്തവ പുരോഹിത വെറുപ്പ് മുഴച്ചു നിന്നിരുന്നു ആ പരാമര്‍ശത്തില്‍. അതെന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. ഖുറാന്റെ അംഗീകൃത പരിഭാഷയില്‍ നിന്നുമെടുത്തത് ലത്തീഫിനേപ്പോലുള്ളവര്‍ ഇതു വരെ കേള്‍ക്കാത്തതാണെന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഇസ്ലാമിനേക്കുറിച്ചും ഖുറാനേക്കുറിച്ചും ഇടതടവില്ലാതെ എഴുതുന്ന ലത്തീഫ് ഞാന്‍ എഴുതിയ ഭാഗം കണ്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന സംഗതിയായിരുന്നു. ലത്തീഫിനേപ്പോലെ ഖുറാനേക്കുറിച്ച് എഴുതാന്‍ കഴിയുന്ന വ്യക്തിക്കതൊന്നും അറിയില്ലെങ്കില്‍ ശരാശരി മുസ്ലീന്റെ അവസ്ഥ പരിതാപകരമെന്നു ഞാന്‍ മനസിലാക്കി. അതിനെ സാധൂകരിക്കുന്നതായിരുന്നു പണ്ഢിതര്‍ എന്ന നാട്യത്തില്‍ ഇടതടവില്ലാതെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും കൊണ്ട് ബ്ളോഗ് നിറക്കുന്നവരുടെ അവസ്ഥ. അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കുറെ വിവരദോഷികളെക്കുറിച്ച് ഒന്നും പറയാനുമില്ല.. ഇസ്ലാമിനെ ആരു വിമര്‍ശിച്ചാലും ഒരു നേര്‍ച്ചയെന്ന പോലെ അവിടെ ചാടി വീഴും. കുറെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച് ചില ചോദ്യങ്ങളുടെയം ​കമന്റുകളുടെയും മുന്നില്‍ സലാം പറഞ്ഞു പിരിയും. കല്‍ക്കി എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചെയ്യുന്നതുപോലെ.'
എന്നാല്‍ ഞാന്‍ പറഞ്ഞതിങ്ങനെയെന്ന് നോക്കൂ:
'ഇതൊക്കെ കൊണ്ടാണ് താങ്കള്‍ യുക്തിവാദിയാണ് എന്ന ഞാന്‍ ധരിച്ചുപോയത്. സന്ദര്‍ഭവും സാഹചര്യവും നോക്കാതെ എവിടെ നിന്നോ ചില സൂക്തങ്ങള്‍ താങ്കള്‍ പേസ്റ്റ് ചെയ്തിരിക്കുന്നു.  മലയാളത്തില്‍ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ലഭ്യമായിരിക്കെ ശരിയായ റെഫറന്‍സ് പോലും നല്‍കാതെ പേസ്റ്റ് ചെയ്ത സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും സത്യസന്ധത എന്നാണ് എനിക്ക് പറയാനുള്ളത്.'
 കാളിദാസന്‍ :
'ലത്തീഫിനേപ്പോലുള്ള ചുരുക്കം ചിലരേ കാര്യമായ അന്യ മത നിന്ദ നടത്താതെ ഇസ്ലാമിന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എഴുതി കണ്ടിട്ടുള്ളു. മറ്റ് പലരും അന്യ മത നിന്ദയാണു മുഖ മുദ്രയാക്കി സ്വീകരിച്ചിരിക്കുന്നത്. ബീമാപള്ളിയും ചിന്തകനുമൊക്കെ മറ്റ് മത വിശ്വാസങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തു മത വിശ്വാസങ്ങള്‍ക്കെതിരെ ഒരു പടയോട്ടം തന്നെ നടത്തുന്നു. ചിന്‍വാദ് പാലമൊക്കെ ഇതു പോലെയുള്ള ആക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമാണ്. അത് കാണുമ്പോള്‍ പിന്നെ കണ്ണീരായി, പതം പറച്ചിലായി, സാമ്രാജ്യത്വ ഗൂഡാലോചനയായി. അതുപോലെയുളള ചിലരുടെ നിലപാടുകള്‍ക്കെതിരെയാണു ഞാന്‍ പ്രധാനമായും പ്രതികരിച്ചതും.'
 ബീമാപള്ളിയും ചിന്തകനും കാര്യമായി മതനിന്ദനടത്തുന്നുവെന്നും പടയോട്ടം നടത്തുന്നുവെന്നുമൊക്കെയുള്ള വാദം അതിരുകടന്നതും അസംബന്ധവുമാണ്. മറ്റുമതങ്ങളുടെ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിക്കുന്നതും അതേകുറിച്ച് അഭിപ്രായം പറയുന്നതുമൊക്കെ ക്രിസ്തുമതവിശ്വാസങ്ങള്‍ക്കെതിരെയുള്ള പടയോട്ടമായി കാണുന്ന അതേ ആളാണ് ഇസ്‌ലാമിലെ പ്രവാചകനെ കള്ളുകുടിക്കുന്നവനെന്ന് അപഹസിക്കുന്നത് എന്നത് വിചിത്രമായിരിക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍ ക്രൈസ്തവ സനേഹമായി തെറ്റിദ്ധരിക്കരുതെന്നാണ് ഞാന്‍ എന്റെ ആദ്യ പോസ്റ്റുകൊണ്ടുദ്ദേശിച്ചത്. ഇവിടെ അദ്ദേഹത്തിന് മതങ്ങളെ തമ്മിടലിപ്പിക്കാന്‍ വഴിതേടുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

കാളിദാസന്‍ തുടരുന്നു: 
'യേശു വ്യഭിചാരപുത്രന്‍ എന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതിയ അക്ബറിനെ ന്യായീകരിക്കുന്ന ബീമാപള്ളിയുടെ നിലവാരം ​ആര്‍ക്കുമൂഹിക്കാനാകും.' 
അക്ബറിനെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ ഈ പ്രശ്‌നത്തില്‍ കാളിദാസനും കൂട്ടരും നന്നായി തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ഇവിടെ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
'അദ്ദേഹം എന്തോ ചിലത് ഇസ്‌ലാമിനെക്കുറിച്ച് എവിടുന്നോ മനസ്സിലാക്കിയിരിക്കുന്നു. അത് എങ്ങനെയെങ്കിലും മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ഇയ്യിടെയായി നാല് കാര്യങ്ങളാണ് ബൂലോഗം അംഗീകരിച്ചേ അടങ്ങൂ എന്ന തരത്തില്‍ ബ്ലോഗായ ബ്ലോഗ് മുഴുവന്‍ നടന്ന് അദ്ദേഹം പറയുന്നത്:

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.

രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.

മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.

നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്. '
എന്റെ മുകളിലെ വാദം കാളിദാസന്‍ വിശദമാക്കിയിരിക്കുന്നു. ഇതില്‍ എന്റെ മറുപടി ചുരുക്കത്തില്‍ പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.

1. പ്രവാചകന്‍ നബീദ് എന്ന പാനീയം ഉപയോഗിച്ചതായി ഒരു ഹദീസില്‍ വന്നിട്ടുണ്ട്. അത് ലഹരിയുള്ള വീഞ്ഞുതന്നെ എന്ന വാശിയിലാണ് കാളിദാസന്‍. ആദ്ദേഹം ഉയര്‍ത്തുന്ന മറ്റുവാദങ്ങളെപ്പോലെ തന്നെ ഇതും ഒരു കൃത്രിമ ആരോപണമാണ്. നിഷിദ്ധമാക്കപ്പെട്ട മദ്യത്തിന് പറയുന്ന പേര്‍ ഖംറ് എന്നാണ്. ലഹരിയുണ്ട് എന്നാണ് അവനിഷിദ്ധമാക്കപ്പെടാനുള്ള കാരണം. കൂടുതല്‍ കഴിച്ചാല്‍ മത്താകുന്നവയുടെ അല്‍പവും നിഷിദ്ധമാണ് എന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രജ്ഞര്‍ വിധിനല്‍കിയിരിക്കുന്നു. ഇസ്‌ലാമില്‍ ഒരു ക്രിമിനല്‍കുറ്റമാണ് മദ്യപാനം. പ്രവാചകന്‍ കുടിച്ചുവെന്ന് പറയപ്പെടുന്ന നബീദ് ഒരു പാനീയം മാത്രമാണ് അതിന്റെ ക്രിത്യമായ രൂപം നമ്മുക്കറിയില്ല. പ്രവാചകന്‍ അത് കുടിച്ചതുകൊണ്ട് മറ്റുള്ളവര്‍ക്കും കുടിക്കാം നാം മുന്തിരി ജൂസ് കുടിക്കുന്നത് പോലെ. അത്രമാത്രമെ വിശ്വാസികള്‍ അതിനെക്കാണുന്നുള്ളൂ. വിശുദ്ധഖുര്‍ആനിന് വിരുദ്ധമായി ഒന്നും പ്രവാചകന്‍ പ്രവര്‍ത്തിച്ചിട്ടില്ല. പ്രവാചകന്‍ അതുകുടിച്ച് മത്തായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ ഇതും യേശു ഉണ്ടാക്കിക്കൊടുത്ത വീഞ്ഞും ഒന്നായിരുന്നു എന്ന സ്ഥാപിക്കാന്‍ പാട് പെടുകയാണ് കാളിദാസന്‍. പിന്നെ സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് പറയുന്ന കള്ളിനെക്കുറിച്ചു തന്നെ. ഇഹലോകത്തെ കള്ള് നിഷിദ്ധമാക്കി പരലോകത്ത് അത് നല്‍കുന്നതിലെ വൈരുദ്ധ്യമാണ് ഇവിടെ വിഷയം. എന്നാല്‍ കള്ള് നിഷിദ്ധമാക്കാന്‍ കാരണമായ ലഹരി അതിനുണ്ടാവില്ല എന്ന വ്യക്തമായി ഖുര്‍ആന്‍ തന്നെ പറഞ്ഞതാണ്. അതുകൊണ്ട് പേരില്‍ മാത്രമാണ് സാമ്യമുള്ളത് മറ്റ് സ്വര്‍ഗീയ വസ്തുക്കളെപ്പോലെത്തന്നെ. ഇതാരും നിഷേധിച്ചിട്ടില്ല. ഇത് വെച്ച് പരിഹസിക്കുന്നവര്‍ക്ക് പരിഹസിക്കാം.

2. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കണോ തുറന്നിടാമോ എന്ന ചര്‍ച പണ്ടുമുതലേ ഉള്ളതാണ്. അതില്‍ മൗദൂദി മുഖം മറക്കണം എന്ന അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. അതേ പ്രകാരം മുഖവും മുന്‍കയ്യും മാത്രമേ നിര്‍ബന്ധമായും മറക്കേണ്ടതുള്ളൂ എന്ന കാഴ്ചപ്പാടാണ് ഭൂരിപക്ഷവും സ്വീകരിച്ച് വരുന്നത്. അത് വിശുദ്ധഖുര്‍ആനിന് നിരക്കുന്നതാണ് എന്ന അഭിപ്രായത്തില്‍ തന്നെയാണ് അപ്രകാരം സ്വീകരിക്കുന്നത്. അപ്രകാരം അഭിപ്രായ വ്യത്യാസമുള്ള വേറെയും ചില കാര്യങ്ങളുണ്ട്. ആചാരവും ആരാധനയുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങളില്‍ അത് സ്വാഭാവികമായി മുസ്ലിം ലോകം അംഗീകരിച്ചതാണ്. അത്തരം കാര്യങ്ങളില്‍ ഏത് ചെയ്താലും കുറ്റമില്ല.

3. സ്വര്‍ഗത്തില്‍ പട്ടച്ചാരായം എന്നത് എന്റെ പ്രയോഗമാണ്. അതിന് കാരണം ആ ചര്‍ച നടന്നിടത്ത് അനാവശ്യമായി ഇവിടെ ലഭിക്കുന്ന കള്ള്തന്നെ എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം കണ്ടെതില്‍ ഞാനങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം. ഒന്നാമത്തെ മറുപടിയില്‍ അത് ഞാന്‍ വ്യക്തമാക്കി. അവിടെ അറബികള്‍ക്ക് ചുക്കുചേര്‍ത്ത മദ്യം പ്രിയങ്കരമായിരുന്നു എന്ന മൗദൂദിയുടെ അഭിപ്രായത്തില്‍ പിടിച്ചിരിക്കുന്നു കാളിദാസന്‍. അറബികള്‍ എന്നത് മുസ്‌ലിംകള്‍ എന്ന അര്‍ഥത്തിലദ്ദേഹം എടുത്തോ എന്ന് സംശയിക്കുന്നു.

4. ഖുര്‍ആന്‍ മാറ്റമില്ലാത്തതാണ്. അതിന്റെ വള്ളിക്കോ പുള്ളിക്കോ അന്ത്യദിനം വരെ ലോകമൊന്നാകെ വിചാരിച്ചാലും മാറ്റാന്‍ കഴിയില്ല. എന്നാല്‍ അവിശ്വാസിയെകണ്ടെടെത്ത് വെച്ച് കൊല്ലണം എന്നത് ദുര്‍വ്യാഖ്യാനമാണ്. ഒരു ഖുര്‍ആന്‍ മാത്രമല്ല ദൈവം നല്‍കിയിരിക്കുന്നത് അത് വിശദീകരിച്ച് തരാനും ജീവിതത്തില്‍ പ്രായോഗികകമായി കാണിച്ച് തരാനും മുഹമ്മദ് എന്ന പ്രവാചകനെയും അല്ലാഹു നിയോഗിച്ചിരിക്കുന്നു. അദ്ദേഹം ആ സൂക്തങ്ങള്‍ അങ്ങനെ മനസ്സിലാക്കുകയോ പഠിപ്പിച്ച് തരികയോ ചെയ്തിട്ടില്ല. കാളിദാസനുള്ള മറുപടിയായി തന്നെ ഞാനക്കാര്യം ഇവിടെ വിശദമാക്കിയതാണ്. സാധാരണ ദൈവനിഷേധികളെപ്പോലെ അദ്ദേഹവും അത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇതൊക്കെ മാത്രമേ കാളിദാസനില്‍നിന്നും സമാനമായ ദൈവനിഷേധികളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അസത്യം പറയരുതെന്നോ പരിഹസിക്കരുതെന്നോ ഉള്ളനിയമം അത്തരകാരെ സംബന്ധിച്ച് വളരെക്കുറച്ചേ പ്രസക്തമാകുന്നുള്ളൂ. അപ്രകാരം ചെയ്താല്‍ അതിന്റെ പേരില്‍ ആരെങ്കിലും ചോദിക്കുമെന്നുള്ള ചിന്ത ഭരിക്കാത്തവരില്‍നിന്നും ഇപ്രാകാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഞങ്ങളുടെ ഈ സന്ദേശ പ്രചാരണത്തിന്റെ പ്രസക്തിയും.

2010, മേയ് 13, വ്യാഴാഴ്‌ച

ഒളിക്യാമറയും സദാചാരവും


ഇസ്‌ലാമില്‍ നന്മതിന്‍മകള്‍ക്ക് വ്യക്തമായ മാനദണ്ഡമുള്ളത് പോലെ സദാചാരദുരാചാരങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡമുണ്ട്. ഏതെങ്കിലും വിശ്വാസികള്‍കള്‍ക്ക് നല്ലെതെന്ന് തോന്നുന്നത് നല്ല ആചാരമായി മാറുകയോ ഏതെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ദുരാചാരമായി തോന്നത് ദുരാചാരമായി അംഗീകരിക്കുകയോ അല്ല ഇസ്‌ലാം ചെയ്യുന്നത്. ചില കര്‍മങ്ങളില്‍  അത് സദാചാരമോ ദുരാചാരമോ എന്ന അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ പോലും അതിന് സ്വീകരിക്കുന്ന മാനദണ്ഡത്തിന്റെ കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാറില്ല. അഥവാ ഉണ്ടെന്ന് വാദിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമുണ്ടായിരിക്കുന്നതുമല്ല.

ഈ പോസ്റ്റില്‍ ഞാന്‍ സദാചാരം എന്ന് പ്രയോഗിക്കുന്നത് നല്ല ആചാരം, സല്‍കര്‍മം എന്ന അര്‍ഥത്തിലാണ്. ആചാരങ്ങള്‍, മനുഷ്യന്റെ സകല കര്‍മങ്ങളെയും വിവക്ഷിക്കുന്നു. അതിന്റെ നല്ലതും ചീത്തയുമായ രണ്ട് വിഭാഗത്തെ യഥാക്രമം സദാചാരമെന്നും ദുരാചാരമെന്നും ഇവിടെ തരം തിരിക്കുന്നു. ഇസ്‌ലാമില്‍ എങ്ങനെയാണ് ഈ വിഭജനം സാധ്യമാകുന്നത് എന്നും സദാചാര പാലനത്തിന് അത് അവലംബിച്ച മാര്ഗങ്ങളുമാണ് ഈ പോസ്റ്റില്‍ ഞാന്‍ ചുരുക്കി വിവരിക്കാന്‍ ആഗ്രഹിക്കുന്നത്. എല്ലാ സദാചാരവും എല്ലാ ദുരാചാരവും ഒരേ നിലവാരത്തിലുള്ളതല്ല. അവ നിര്‍വഹിക്കുന്നതിലൂടെയുണ്ടാകുന്ന ഭൗതികവും പാരത്രികവുമായ പ്രതിഫലനങ്ങളാണ് അവയുടെ പദവി നിര്‍ണയിക്കുന്നത്. പാരത്രിക പ്രതികരണം മുഖ്യമായും അതിന്റെ ഭൗതികമായ പ്രതിഫലനത്തെ ആശ്രയിച്ചിരിക്കുന്നു. അതോടൊപ്പം അത് ചെയ്യുന്ന ആളുടെ ആ സമയത്തുള്ള ഉദ്ദേശ്യവും അതിന്റെ പാരത്രിക പ്രതിഫലനത്തെ ബാധിക്കുന്നു. പാരത്രിക പ്രതിഫലനം ദൈവികമായി സല്‍കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും ദുഷ്‌കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയുമാണ് ഉദ്ദേശിക്കുന്നത്. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം കര്‍മങ്ങളുടെ പാരത്രിക പ്രതഫലനം എന്ന ഭാഗത്തിന് പ്രസക്തിയില്ല. എങ്കിലും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ ഭാഗം അവഗണിക്കാന്‍ സാധ്യമല്ല.

മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അവന്‍ സല്‍കര്‍മം ചെയ്തുകൊണ്ട് സമാധാനപൂര്‍ണമായ ജീവിതം നയിക്കുക എന്നതാണ്. മറ്റുജീവികള്‍ക്കില്ലാത്ത ഒരു പ്രത്യേക അനുഗ്രഹം മനുഷ്യന്  ദൈവം നല്‍കിയിരിക്കുന്നു. മനുഷ്യനിലുള്ള ധാര്‍മിക(ദൈവിക)ബോധം (തഖ് വ). ആ ധാര്‍മികത വ്യക്തമാക്കുന്ന ദിവ്യവെളിപാട്. അവയെ വിശദീകരിച്ചു തരാന്‍ പ്രവാചകന്റെ നിയോഗം. എന്നിവയാണത്. ധര്‍മവും അധര്‍മവും വ്യവഛേദിച്ചറിയാനുള്ള കഴിവിലൂടെ അവന്‍ ശരിയായ ധര്‍മത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും അങ്ങനെ ഇഹത്തിലെ സല്‍കര്‍മങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും അതിന്റെ സദ്ഫലങ്ങള്‍ അവന് ലഭ്യമാകണമെന്നും ദൈവം താല്‍പര്യപ്പെടുന്നു. അതോടൊപ്പം അവന് തിന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാനും സാധിക്കും ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുതെന്നും അപ്രകാരം ചെയ്താല്‍ ആപത്തില്‍ പതിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇനി എങ്ങനെയാണ് ഇസ്‌ലാമില്‍ ഒരു കര്‍മം നല്ലതാകുന്നതും ചീത്തയാകുന്നതും എന്ന് നോക്കാം. ഒരു പ്രവര്‍ത്തിയില്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെയാണ് ഒരു കര്‍മം സല്‍കര്‍മമാകുന്നത്. അതിനെത്തന്നെയാണ് ഖുര്‍ആനിന്റെ സാങ്കേതിക ഭാഷയില്‍ ഇബാദത്ത് എന്നും പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് ഇപ്രകാരം ഇബാദത്ത് ചെയ്യാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. കര്‍മങ്ങളില്‍ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നതാണ് ഒരു കര്‍മത്തെ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ നല്ല ആചാരമായി മാറ്റുന്നത്. ആരാധന എന്ന വാക്ക് പരിമിതമായ അര്‍ഥത്തില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതിനാല്‍ വഴിപ്പെടുക  എന്ന പ്രയോഗമാണ് ഇബാദത്ത് ചെയ്യുക എന്നതിന് കൂടുതല്‍ നല്ലത് എന്ന കാഴ്ചപ്പാടിനോടാണ് എനിക്ക് ആഭിമുഖ്യമുള്ളത്. ഒരു കര്‍മത്തില്‍ പ്രാര്‍ഥയുണ്ടാകുമ്പോഴാണ് പ്രസ്തുത കര്‍മം ആരാധനയായി മാറുന്നത് എന്ന വീക്ഷണം സൂക്ഷമല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരാള്‍ നിര്‍ദ്ദേശിക്കപ്പെടാത്ത ഒരു നമസ്‌കാരം പുതുതായി ഉണ്ടാക്കി അത് ഒരു ആരാധനയായി പരിഗണിക്കപ്പെടുമോ ഇല്ല. എന്തുകൊണ്ട്?. പ്രര്‍ഥനക്ക് അതില്‍ കുറവൊന്നുമില്ല. പക്ഷെ നമസ്‌കാരകാര്യത്തില്‍ ദൈവത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇനി ദൈവത്തിന് ഇബാദത്ത് ചെയ്യുക എന്നതിന് ദൈവത്തെ അനുസരിക്കുക എന്നര്‍ഥം നല്‍കിയാലും ദൈവത്തെ അരാധിക്കുക എന്നര്‍ഥം നല്‍കിയാലും ജീവിതത്തെ മുഴുവന്‍ സല്‍കര്‍മങ്ങളും അതില്‍ വരുന്നു എന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ ഒരു ആചാരം സദാചാരമാകുന്നത്, ആ കര്‍മം  ദൈവ ദൈവനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവന്റെ തൃപ്തിമാത്രം ആഗ്രഹിച്ച് നിര്‍വഹിക്കുമ്പോഴാണ്. മുസ്ലിംകളല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ദൈവനിഷേധികളെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്ത പരിഹാസ്യമായി തോന്നാം. കാരണം ജീവിതത്തില്‍ മനുഷ്യന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നു, അതിലൊക്കെ എന്ത് ദൈവനിര്‍ദ്ദേശം?. ദൈവമുണ്ടെന്ന് പറയുന്നവര്‍ പോലും സൃഷ്ടിക്കകയോ കല്‍പിക്കുകയോ ചെയ്യാത്ത ഒരു ദൈവമാണ് ഏറ്റവും സ്റ്റ്‌റാന്‍ഡേര്‍ഡ് കൂടിയ ദൈവം എന്ന് ധരിക്കുന്നവരാണ്. എന്നാല്‍ ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം സൃഷ്ടിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവമാണ്. ഓരോ കാര്യത്തിലും സത്യവും അസത്യവും നന്മയും തിന്മയും വേര്‍ത്തിരിച്ച് മനസ്സിലാക്കാന്‍ സഹായകമായ സത്യാസത്യവിവേചക(ഫുര്‍ഖാന്‍) ആയ വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ദൈവമാണ്.

മനുഷ്യന്‍ സദാചാരവും ദുരാചാരവും ചെയ്യാന്‍ കഴിയും മനുഷ്യന്റെ ഇഛ അവനെ ദുരാചാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ മനുഷ്യന് നല്‍കപ്പെട്ട തഖ് വ എന്ന ഗുണം അവന് നന്മയേതെന്ന് പെട്ടെന്ന് കണ്ടെത്താനുള്ള സൗകര്യം നല്‍കുന്നു. പക്ഷെ അത് മഹത്വത്തിന്റെ കര്‍മം എന്ന നിലക്ക് അല്‍പം പ്രയാസം ആവശ്യമായി വരും. തന്നെ തന്റെ സൃഷ്ടാവ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം അവനില്‍ നട്ടുപിടിപ്പിക്കേണ്ടതായി വരും. അങ്ങനെയായാല്‍ മനുഷ്യന്‍ കൂടുതല്‍ നല്ലകാര്യങ്ങള്‍ ചെയ്യും എന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരിക്കുന്നുവത്രേ. ബ്രൈറ്റ് തന്റെ നന്മയുടെ മനഃശാസ്ത്രം എന്ന പോസ്റ്റില്‍ ചില പരീക്ഷണങ്ങള്‍ എടുത്ത് പറയുന്നു അത് ഞാനിവിടെയും ക്വാട്ട് ചെയ്യാം.

'ഈ പരീക്ഷണം നോക്കൂ..പരീക്ഷണം നടത്തിയത് Melissa Bateson and colleagues (Newcastle University, UK.)സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കോഫി റൂമിലാണ് പരീക്ഷണം.ആളുകള്‍ കാപ്പി കുടിച്ചു പൈസ ഒരു honesty box ൽ നിക്ഷേപിക്കുകയാണ് പതിവ്.കാഷ്യറൊന്നും ഇല്ല .(വേണമെങ്കിൽ കാശു കൊടുക്കാതെ മുങ്ങാനും സാധിക്കും എന്നര്‍ത്ഥം.)എല്ലാ ആഴ്ചയും പുതിയ പ്രൈസ് ലിസ്റ്റ് പ്രദർശിപ്പിക്കും.സാധനങ്ങങ്ങളുടെ വിലയൊക്കെ ഒന്നുതന്നെ.ഒരു വ്യത്യാസം മാത്രം. ചില ആഴ്ചകളില്‍ ലിസ്റിന്റെ മുകളില്‍ ചില പുഷ്പങ്ങളുടെ ചിത്രമുണ്ടായിരിക്കും.ചില ആഴ്ചകളില്‍ ഒരു മനുഷ്യന്റെ കണ്ണുകളുടെ ചിത്രവും.ഫലം...കണ്ണുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം വര്‍ധിച്ചു.!! മേല്‍നോട്ടത്തിന് ഒരാള്‍ ,അതും ഒരു കണ്ണിന്റെ ചിത്രം മാത്രമാണെങ്കിൽ പോലും ആളുകള്‍ കൂടുതല്‍ സത്യസന്ധത കാണിക്കുന്നു എന്ന് അനുമാനിക്കാം.(മറ്റെന്തെങ്കിലുംവിശദീകരണം ആരെങ്കിലും കണ്ടുപിടിക്കുന്നതുവരെ,any way.) താടിയുള്ള അപ്പനെ മാത്രമല്ല അപ്പന്റെ ചിത്രത്തേപ്പോലും ആളുകള്‍ പേടിക്കും എന്ന് ഗുണപാഠം. :-) വേണമെങ്കില്‍ ഇതിനെ 'scare crow effect' എന്നു വിളിക്കാം.

തന്നെ ആരും കാണുന്നില്ലെന്ന വിചാരം കള്ളത്തരം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ രസകരമായ വേറൊരു പരീക്ഷണവുമുണ്ട്.ലിങ്ക് നോക്കുക.. 'Darkness 'encourages lying and crime'.അല്പം വെളിച്ചക്കുറവുള്ള മുറിയോ,കറുത്ത സൺ ഗ്ളാസ്സുകൾ ഉപയോഗിക്കുന്നതു പോലുമോ ആളുകളെ കള്ളം കാണിക്കാന്‍ പ്രേരിപ്പിക്കുമത്രേ!! ലിങ്കില്‍ നിന്ന്.... Researchers found that darkness makes people think we can get away with doing the wrong thing. They found that even wearing sunglasses made people feel they could get away with more because they assume others are unaware of what they are doing.പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് ഇതുകൊണ്ടയിരിക്കുമോ?:-)

പരീക്ഷണം വായിച്ചുവല്ലോ. ഒരു മുസ്ലിമിന് ഇതില്‍ പറഞ്ഞ പരീക്ഷണ റിസല്‍ട്ടിനോട് പുര്‍ണ യോജിപ്പായിരിക്കും. ഒരു കോഫി റൂമാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. സാധനങ്ങള്‍ ഉപയോഗിക്കാം കാശ് ഒരു പെട്ടിയില്‍ നിക്ഷേപിച്ചാല്‍മതി. ഏതാനും ആഴ്ചകളില്‍ ഇത് തുടര്‍ന്നു. പ്രൈസ് ലിസ്റ്റിന്റെ മുകളില്‍ ചില ആഴ്ചകളില്‍ ഒരു പൂവിന്റെ ചിത്രമാണങ്കില്‍ ചില ആഴ്ചകളില്‍ ഒരു കണ്ണിന്റെ ചിത്രമായിരിക്കും. വ്യത്യാസം പരിശോധിച്ചപ്പോള്‍ കണ്ണിന്റെ ചിത്രം വെച്ച ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം കൂടി. മനുഷ്യന്റെ ഈ പ്രത്യേകത ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്നു.  'കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. അവനോ കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃഷ്ടിയുള്ളവനും അഭിജ്ഞനുമല്ലോ.'(6:103).

ഇനി മറ്റൊരു പരീക്ഷണം നോക്കുക. പരീക്ഷണം നടക്കുന്നത് നമ്മുടെയൊക്കെ നാട്ടില്‍. വലിയ ഷോപ്പിംഗ് മാളുകളില്‍ ക്യാമറകള്‍ സ്ഥപിച്ചത് കണ്ടിരിക്കുമല്ലോ. ഇപ്പോള്‍ ചെറിയ തുണിക്കടകളിലും ജോലിക്കാരുടെയും ഉപഭോക്താക്കളുടെയും ചലനങ്ങള്‍ കൗണ്ടറിലിരുന്ന് നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥപിച്ചിട്ടുണ്ട്. അവയുടെ ഫലം അത്ഭുതാവഹമാണ് എന്ന് അവരോട് ചോദിച്ചാല്‍ മനസ്സിലാകും. തങ്ങളെ ബോസ് കണ്ടുകൊണ്ടിരിക്കുന്നു എന്ന ധാരണയില്‍ ജോലിക്കാര്‍ നന്നായി ജോലിചെയ്യുന്നു. അതൊടൊപ്പം മറ്റു മെച്ചങ്ങളും. പുറത്ത് ബാര്‍കോഡ് റീഡ് ചെയ്യുന്ന സെന്‍സര്‍ അലാറം ഉണ്ടെങ്കില്‍ മുഴുവന്‍ സാധനങ്ങള്‍ക്കു പണമടക്കാതെ ചെയ്യാതെ പുറത്ത് പോകാന്‍ ഉപഭോക്താക്കള്‍ ഭയപ്പെടും. ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നത്. ഇപ്രകാരം മനുഷ്യന്റെ പ്രത്യേകത മനസ്സിലാക്കി ദൈവം ചില നിര്‍ദ്ദേശങ്ങള്‍ വെച്ചുവെങ്കില്‍ അതിനെ പരിഹസിക്കുന്നതെന്തിന്. ഇനി അവിടെ മാന്യമായി ഇടപെട്ടുന്ന ആളുടെ പ്രവര്‍ത്തനങ്ങള്‍ നോട്ട് ചെയ്യുകയും അവര്‍ക്ക് പിന്നീട് തങ്ങളുടെ പെരുമാറ്റത്തിന്റെ മാന്യതയനുസരിച്ച് പിന്നീട് വമ്പിച്ച ഒരു പ്രതിഫലവും വാഗ്ദാനം ചെയ്തു എന്ന് വെക്കുക അതിനെ ആക്ഷേപിക്കേണ്ടതുണ്ടോ. അത്രയേ ഉള്ളൂ ദൈവം നല്‍കാമെന്നേറ്റ സ്വര്‍ഗത്തിന്റെ കാര്യത്തിലുമുള്ളത്. മനുഷ്യന്‍ തിന്മചെയ്യുന്നതിലൂടെ അവന്‍ സ്വന്തത്തിനും സമൂഹത്തിനും ധാരാളം മോശമായ പ്രത്യാഗാതമുണ്ടാകുന്നു. അതില്‍ നിന്നും അവനെ തടയാന്‍ ഇത്തരം ചില ബോധം അവന് നല്‍കുന്നു. അതാണ് ഇസ്‌ലാം ചെയ്യുന്നത് അതിനെയാണ് ദൈവനിഷേധികള്‍ പരിഹസിക്കുന്നത്. അതുകൊണ്ട് അടിക്കടി വിശുദ്ധഖുര്‍ആനില്‍ ദൈവം എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് എന്നും. സല്‍പ്രവര്‍ത്തനത്തിന് പ്രതിഫലം നല്‍കുന്നതിനെക്കുറിച്ചും ദുഷ് പ്രവര്‍ത്തനത്തിന് ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും ആവര്‍ത്തിക്കുന്നു. ഇഹലോകത്ത് ഇതിന് നല്ല ഒരു പ്രതികരണമുണ്ടെങ്കില്‍ അതംഗീകരിക്കുന്നതിന് ദൈവനിഷേധികള്‍ അസ്വസ്തമാകുന്നതെന്തിന്. അതേ പരീക്ഷണങ്ങള്‍ നല്‍കി അവയുടെ വില വ്യക്തമായ ബ്രൈറ്റിന്റെ വാക്കുകളില്‍ പരിഹാസമല്ലേ ഉള്ളത് അദ്ദേഹം പറയുന്നു:

'ആകാശത്തുള്ള ഒരു പോലീസുകാരന്‍ ഇല്ലാതെ നമുക്ക് മാന്യമായി പെരുമാറാന്‍ സാധിക്കില്ല എന്നുണ്ടോ?H.L.mencken പറഞ്ഞതുപോലെ ''People say we need religion,when what they really mean is we need police.''ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ?അങ്ങിനെയാണല്ലോ അവര്‍ തന്നെ സൂചിപ്പിക്കുന്നത്.'

അല്ല സുഹൃത്തേ, മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യപ്രകൃതിക്കിണങ്ങുന്ന ഒരു നിലപാട് സ്വീകരിച്ചതാണിവിടെ കാണുന്നത്. ആകാശത്ത് നമ്മെ വീക്ഷിക്കുകയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ റികോര്‍ഡ് ചെയ്ത് നമ്മെ പിന്നെ പിടികൂടുകയും ചെയ്യുന്ന ഒരു പോലീസുണ്ടെന്ന ബോധം നമ്മെ (മനുഷ്യനെ) നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന പരീക്ഷണത്തിന്റെ മുന്നോടിയായിട്ടല്ലേ താങ്കളിത് പറഞ്ഞത്. ആരും കാണില്ല എന്നുറപ്പുണ്ടെങ്കില്‍ ഞങ്ങള്‍ ആഭാസന്‍മാരാകുമോ എന്നതല്ല വിഷയം മനുഷ്യന്‍ അല്‍പം ആഭാസം കൂടുതല്‍ കാണിക്കും എന്നല്ലേ താങ്കള്‍ പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത്. 

ബ്രൈറ്റിന്റെ ലേഖനം വായിക്കാത്തവര്‍ക്ക് ഇവിടെ അല്‍പം കണ്‍ഫ്യൂഷന്‍ വരാം. അദ്ദേഹം ഇരിക്കുന്ന കൊമ്പ് മുറിക്കുകയല്ലേ എന്നും തോന്നാം. അതുകൊണ്ട് ഇവിടെ പറഞ്ഞ് അവസാനിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വാദത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാകും.അടുത്ത പരീക്ഷണമായ ബ്രൈറ്റിന്റെ തുരുപ്പുശീട്ട്. അദ്ദേഹം ആദ്യം പറയട്ടേ:

വേറൊരു രസകരമായ പഠനം കൂടി...പരീക്ഷണാര്‍ത്ഥിയോട് ചില ചോദ്യങ്ങക്ക് ഉത്തരം എഴുതാന്‍ ആവശ്യപ്പെടും.ശരിയുത്തരങ്ങള്‍ക്ക് ഓരോന്നിനും അല്‍പ്പം കാശും കൊടുക്കും.ഇതാണ് സെറ്റപ്പ്.ആളുകളെ മൂന്നു ഗ്രൂപ്പായി തിരിക്കും.ആദ്യത്തെ കൂട്ടര്‍ ഉത്തരകടലാസ് പരീക്ഷകനെ ഏല്‍പ്പിച്ച് അദേഹം കണക്ക് കൂട്ടുന്ന ശരിയുത്തരത്തിനുള്ള കാശും വാങ്ങി പോകും.ഇവരാണ് കണ്ട്രോള്‍ ഗ്രൂപ്പ്‌.രണ്ടാമത്തെ കൂട്ടര്‍ക്കു അവരുടെ ഉത്തരകടലാസ് പരീക്ഷകനെ കാണിക്കേണ്ട.ഉത്തരകടലസ്സു അവര്‍ക്ക് കൊണ്ട് പോകാം. സെല്‍ഫ്‌ റിപ്പോര്‍ട്ടിങ്ങ് ആണ് അവര്‍ക്ക്.എത്ര ഉത്തരം ശരിയായി എന്ന് സ്വയം കണക്കി കാശും വാങ്ങിപോകാം.വഞ്ചിക്കാന്‍ സാഹചര്യമുള്ള ഈ ഗ്രൂപ്പ്‌ ചെറിയ തോതില്‍ പറ്റിക്കും എന്ന് വേറെ പരീക്ഷണങ്ങള്‍ വഴി നേരത്തെ ചില പഠനങ്ങളുണ്ട്.so nothing new there. ഇവിടെ വ്യത്യാസം ഇവരോട് പരീക്ഷക്ക്‌ മുന്‍പ് അവര്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍ വായിച്ച പത്തു പുസ്തകങ്ങളുടെ പേരെഴുതാന്‍ പറയും.തുടര്‍ന്നു പരീക്ഷ നടത്തി സ്വയം മാര്‍ക്കിട്ടു കാശും വാങ്ങി പോകാം.മൂന്നാമത്തെ ഗ്രൂപ്പിന് പരീക്ഷക്ക്‌ മുന്‍പ് ബൈബിളിലെ പത്തു കല്പനകള്‍ അവര്‍ക്ക് ഓര്‍മ്മയുള്ള പോലെ എഴുതണം.അതിനുശേഷം പരീക്ഷ ,സ്വയം മാര്‍ക്കിടല്‍ ,കാശു വാങ്ങല്‍ ‍.2,3 ഗ്രൂപ്പുകള്‍ക്ക് വേണമെങ്കില്‍ കള്ളത്തരം കാട്ടാനുള്ള അവസരമുണ്ട് എന്ന് ശ്രദ്ധിക്കുക.ഇനി ഇതിന്റെ റിസള്‍ട്ട്‌ എന്തായിരിക്കും?

കണ്‍ട്രോള്‍ ഗ്രൂപ്പിന്റെ സ്ക്കോര്‍ 3.1.പറ്റിക്കാന്‍ സാഹചര്യമുള്ള,പരീക്ഷക്ക്‌ മുന്‍പ് പത്തു പുസ്തകങ്ങളുടെ പേരെഴുതിയ ഗ്രൂപ്പ്‌ 4.1.(about 33% more than the controlled group,which is actually expected.)അപ്പോള്‍ പത്തു കല്പനകള്‍ എഴുതിയ ഗ്രൂപ്പിന് ‍?The ten commandment group did not cheat at all.They scored 3.പരിശുദ്ധ ബൈബിളിനെ കുറിച്ചുള്ള ഓര്‍മ്മ പോലും ആളുകളെ സത്യസന്ധരാക്കുന്നു.അല്ലെ?perfect !!! ദൈവത്തിനും മതത്തിനും നൂറു മാര്‍ക്ക്‌!!പക്ഷേ ആണോ?Obviously it evoked the idea of honesty among them,but is that the whole story?

പത്തു കല്പനകള്‍ എഴുതാന്‍ ശ്രമിച്ചവര്‍ ആര്‍ക്കും തന്നെ പത്തെണ്ണവും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്കൊക്കെ ഒന്നോ രണ്ടോ മാത്രമെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ അവരുടെ സ്കോറും കൂടുതല്‍ എണ്ണം ഓര്‍മ്മിച്ചവരുടെ സ്കോറും തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിഞ്ഞില്ല.അപ്പോള്‍ മതബോധമായിരിക്കില്ല അവരെ കൂടുതല്‍ സത്യസന്ധരാക്കിയത്. അപ്പോള്‍ പിന്നെ എന്ത്?Probably a contemplation of a moral bench mark of some kind?
പരീക്ഷണം തീര്‍ന്നിട്ടില്ല.ഈ പരീക്ഷണവും പഴയതുപോലെ തന്നെ.പക്ഷേ പത്തു കല്പനകള്‍ക്ക് പകരം, ''I understand that this study falls under MIT honor system.''എന്ന വാചകം എഴുതി ഒപ്പിടുകയാണ് വേണ്ടത്.(പഠനം നടന്നത് MITയിലാണ്.) ഇത്തവണയും പരീക്ഷണ ഫലങ്ങള്‍ നേരത്തേതുപോലെ തന്നെയായിരുന്നു.മൂന്നാം ഗ്രൂപ്പുക്കാര്‍ കള്ളം കാണിച്ചില്ല.എന്തായിരിക്കും കാരണം?

''MIT honor system'' എന്നൊരു നിയമാവലിയൊന്നും ഇല്ലാത്തതുകൊണ്ട് ഇവര്‍ അതനുസരിച്ചാണ് പെരുമാറിയത് എന്ന് കരുതാനാവില്ല.So it seems that people cheat when they have a chance to do so.But once they begin thinking about honesty—whether by recalling the Ten Commandments or by signing a simple statement—they stop cheating completely.In other words,when we are removed from any benchmarks of ethical thought, we tend to stray into dishonesty. But if we are reminded of morality at the moment we are tempted, then we are much more likely to be honest.അതായത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണ്ട,ദൃഢപ്രതിജ്ഞയായാലും മതി എന്നര്‍ത്ഥം.(....if we are reminded of morality at the moment we are tempted....എന്നത് ശ്രദ്ധിക്കുക.നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്.)'

അപ്പോള്‍ അതാണ് കാര്യം. ആദ്യം നമ്മള്‍ ബൈബിളില്‍ നിന്നുള്ള 10 കല്‍പനകള്‍ എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആളുകള്‍ കൂടുതല്‍ സത്യസന്ധരായി കാണപ്പെട്ടത് ദൈവിക സ്വാധീനമായിരുന്നില്ല എന്ന് തെളിയിക്കുകയായിരുന്നു ബ്രൈറ്റ്. പിന്നെയോ അതേ റിസല്‍ട്ട് തന്നെയാണ് ഒരു ദൃഢപ്രതിജ്ഞയിലും പ്രതിഫലിച്ചത്. എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. എന്തൊക്കെയായാലും ആളുകള്‍ കൂടുതല്‍ സത്യസന്ധതകാണിച്ചു എന്നത് സത്യം. അപ്പോള്‍ ദൈവവിശ്വാസത്തോടൊപ്പം ഒരു ദൃഢപ്രതിജ്ഞയുമായാലോ. ഫലം കൂടുതല്‍ സമൂഹത്തിന് അനുകൂലമായിരിക്കും. ഇസ്‌ലാം ഇക്കാര്യത്തില്‍ ചെയ്യുന്നത് അതാണ്. പ്രവാചകന്‍ പറഞ്ഞു: കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യുക (ഇഹ്‌സാന്‍) എന്നാല്‍. നീദൈവത്തെ കണ്ടുകൊണ്ടിരിക്കുന്നു എന്ന വിധം കര്‍മങ്ങള്‍ ചെയ്യലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുവല്ലോ.

അതുകൊണ്ട് എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും. വിശുദ്ധഖുര്‍ആനില്‍ യഥാവിധി വിശ്വസിക്കുന്ന ഒര 10  മുസ്ലിംകളെ ഒരു പരീക്ഷണത്തിന് വിധേയമാക്കട്ടേ. ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് സാധനങ്ങളെടുത്ത് പ്രൈസ് ലിസ്റ്റില്‍ നോക്കി ആളില്ലാത്ത കൗണ്ടറില്‍ ഒരു തുറന്ന പെട്ടിയില്‍ കാശ് നിക്ഷേപിക്കണം എന്ന് വെക്കുക. അതില്‍ അവസാനത്തെ ആള്‍ കടന്ന് പോകമ്പോഴേക്ക് അവിടുന്നെടുത്ത് സാധനത്തിന്റെ മുഴുവന്‍ സംഖ്യയും ആ തുറന്ന പെട്ടിയില്‍ ഉണ്ടാകും. ഇത്തരമൊരു സമൂഹത്തിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. മുസ്‌ലിമായ ഒരാളും എന്റെ ഈ അവകാശവാദം അതിശയോക്തിപരമാണ് എന്ന് പറഞ്ഞ് തള്ളില്ലെന്നറിയാം. (അവസാനിക്കുന്നില്ല)

2010, മേയ് 10, തിങ്കളാഴ്‌ച

ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം

വ്യക്തിപരമായ പോസ്റ്റാണിതെന്ന് തോന്നാം എന്നാല്‍ അനഭിലഷണീയമായ ഒരു പ്രവണതക്കെതിരാണിത്. ബൂലോഗത്തുള്ള ചില പ്രവണതകളെ വിശകലനം ചെയ്യാതെ ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റിട്ട് മാത്രം കടന്ന് പോകാനാവില്ല. മാത്രമല്ല ചില വിശകലനങ്ങളില്‍ ശുദ്ധീകരണ സാധ്യതയുണ്ടെങ്കില്‍ പ്രത്യേകിച്ചും. ബ്ലോഗര്‍മാര്‍ക്കിടയിലെ സൗഹൃദം പരമപ്രധാനമാണ്. നാം ആരും ശത്രുക്കളല്ല. നമ്മുടെ ആശയങ്ങള്‍ വിഭിന്നങ്ങളാണ്. നാം നമ്മുക്ക് നല്ലതെന്ന് തോന്നുന്നത് പറയുന്നു. മറ്റുള്ളവര്‍ അതംഗീകരിക്കണം എന്ന് എന്തിനാണ് വാശി. നാം പറയുന്നത് നല്ലതാണെങ്കില്‍ ആ നന്മ നഷ്ടപ്പെടുത്തുന്നത് തന്നെ അത് സ്വീകരിക്കാത്തവനുള്ള മതിയായ ശിക്ഷയാണ്. ചീത്തയാണെങ്കില്‍ അദ്ദഹം രക്ഷപ്പെടുകയും ചെയ്യട്ടെ. പക്ഷെ ചിലരുടെ ഇടപെടല്‍ ഇത്തരത്തിലല്ല. കാളിദാസന്റെ കമന്റുകളും പോസ്റ്റുകളും ഉദാഹരണം അദ്ദേഹം എന്തോ ചിലത് ഇസ്‌ലാമിനെക്കുറിച്ച് എവിടുന്നോ മനസ്സിലാക്കിയിരിക്കുന്നു. അത് എങ്ങനെയെങ്കിലും മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. അദ്ദേഹവുമായി നേരിട്ടുള്ള സംവാദം ഞാന്‍ നിര്‍ത്തിയിരിക്കുന്നു. അദ്ദേഹം കമന്റിടുന്ന പോസ്റ്റില്‍ പിന്നീട് ഞാന്‍ കമന്റിടാതെ പരമാവധി മാറിനില്‍ക്കുകയും ചെയ്യുന്നു. എനിക്ക് ഈ മാധ്യമത്തോടും എന്റെ പ്രത്യയശാസ്ത്രത്തോടും ചെയ്യാവുന്ന നീതി എന്ന നിലക്കാണ് ഞാനത് ചെയ്യുന്നത്.
 
ഒന്നുകൂടി വ്യക്തമാക്കാം. ഇയ്യിടെയായി നാല് കാര്യങ്ങളാണ് ബൂലോഗം അംഗീകരിച്ചേ അടങ്ങൂ എന്ന തരത്തില്‍  ബ്ലോഗായ ബ്ലോഗ് മുഴുവന്‍ നടന്ന് അദ്ദേഹം പറയുന്നത്:

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.
രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.
മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.
നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്.

ഇനിയും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് സംവാദത്തിനൊരുങ്ങുന്നവര്‍ സ്വന്തം ബുദ്ധിയെക്കുറിച്ച് - സാധിക്കുമെങ്കില്‍-അല്‍പം ചിന്തിക്കുന്നത് നല്ലതാണ്.
'താങ്കള്‍ ഒരു മുസ്ലിമാണോ എന്നെനിക്കറിയില്ല. ഞാന്‍ അറിയുന്ന ഇസ്ലാമിലെ വ്യവസ്ഥ ഖുറാന്‍ വള്ളിപുള്ളി വിടാതെ ലോകാവസാനം വരെ മാറ്റമില്ലാതെ പിന്തുടരണമെന്നാണ്. ആ ഖുറാനിലാണു മറ്റ് വിശ്വസികള്‍ കുരങ്ങന്‍മാരും പന്നികളും എലികളുമൊക്കെയാനെന്ന് മൊഹമ്മദ് എഴുതിയിരിക്കുന്നത്. മറ്റ് മത വിശ്വാസികളെ കാണുന്നിടത്തെല്ലാം വച്ച് തല്ലിക്കൊല്ലണമെന്നാണതില്‍ പറഞ്ഞിട്ടുള്ളത്. താങ്കള്‍ മുസ്ലിമാണെങ്കില്‍ ഇതൊക്കെ വിശ്വസിക്കാതെയും അനുസരിക്കാതെയും പറ്റില്ലല്ലോ.'
ഇസ്‌ലാമിക വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന ബ്ലോഗുകളും ഇസ്‌ലാം വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന ബ്ലോഗുകളും വായിക്കുന്നവര്‍ക്ക് ഈ കമന്റ ആരുടെതാണെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ബൂലോകത്ത്  ഇസ്‌ലാം ആക്ഷേപത്തില്‍ (വിമര്‍ശനത്തിലല്ല) മറ്റെല്ലാവരെയും നിഷ്പ്രഭമാക്കി മുന്നേറുന്ന കാളിദാസന്റേതുതന്നെ. ഒരു സംവാദത്തിന് യോജിച്ച ശൈലിയല്ല അദ്ദേഹം പിന്തുടരുന്നതെന്നതിനാല്‍ അതേക്കുറിച്ച് അറിയാത്ത ചില മുസ്‌ലിം സുഹൃത്തുകളും അദ്ദേഹത്തിന്റെ അതേ മാനസികാരോഗ്യമുള്ള വളരെ ചുരുക്കം ആളുകളും മാത്രമേ ഇയ്യിടെയായി അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റിടുന്നുള്ളൂ.
അദ്ദേഹത്തെ ഒരു സത്യകൃസ്ത്യാനിയായി കണ്ട് അദ്ദേഹം പറയുന്നതൊക്കെ ക്രിസ്തുമതത്തിന്റെ പേരില്‍ വരവ് ചേര്‍ക്കാനുള്ള ചിലരുടെ പ്രവണത കണ്ടപ്പോള്‍ അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല, അതാണ് ഈ പോസ്റ്റിനുള്ള പ്രേരകം.  ഇപ്പോള്‍ അദ്ദേഹം കാണിക്കുന്ന ക്രിസ്ത്യന്‍ സ്‌നേഹമായിരിക്കാം അതിന് പ്രേരിപ്പിക്കന്നതെങ്കിലും അതല്ലാതിരിക്കാനുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രണ്ട് പ്രബലമതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തിന് നല്ല സാധ്യതയുള്ളതിനാല്‍ അത്തരം ഒരു വിധിതീര്‍പ്പ് ഗുണകരമാവില്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പുതിയ നിലപാട് കണ്ട് ചില സാധുക്രിസ്ത്യന്‍ ബ്ലോഗര്‍മാര്‍ അദ്ദേഹത്തെ ക്രിസ്തുമതത്തിന്റെ അപ്പോസ്തലനായി അവരോധിച്ചത് ശ്രദ്ധയില്‍ പെട്ടെങ്കിലും അത് അവരുടെ ശുദ്ധതമാത്രമേ തെളിയിക്കുന്നുള്ളൂ. അവരുടെ അവരുടെ നിലപാടിലെ സത്യസന്ധതക്ക് തെളിവ് ലഭിച്ചിട്ടില്ല.

'വേണമെങ്കില്‍ പുരോഹിതര്‍ക്ക് മാര്‍ക്സ്‌ അതു ബൈബിളില്‍ നിന്നും മോഷ്ടിച്ചതാണെന്നു വാദിക്കാം. യേശു അനുയായികളോട്‌ പറഞ്ഞു നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു കൊടുത്തു എന്റെ പിന്നാലെ വരികയെന്ന്‌. അപ്പോള്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഉണ്ടെന്നതു ഒരു സത്യമാണു. യേശുവിന്‍റെ പ്രബോധനങ്ങള്‍ പഠിച്ചിട്ടുള്ള ഏതൊരു കത്തോലിക്കനും, ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റായിരിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബൈബിള്‍ പഠിക്കുന്നതിനു പകരം വിദ്യാഭ്യാസ കച്ചവടവും കമ്യൂണിസ്റ്റ്‌ വിരോധവും മനസു നിറയെ കൊണ്ടു നടക്കുന്ന വ്യാജ കത്തോലിക്കര്‍ക്ക്‌, ഒരു ക്രിസ്ത്യാനി പോലുമാവാനുള്ള യോഗ്യതയില്ല.' (യേശു കമ്യൂണിസ്റ്റാണോ?)


'ഗുജറാത്തില്‍ നരഹത്യ നടത്തിയവരെയോ ഒറീസ്സയില്‍ ഭീകര താണ്ധവം ആടിയവരെയോ ആരും ഭീകരര്‍ എന്നു വിളിച്ചില്ല. ഭീകരത എന്ന വാക്കു കുറച്ചുപേര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണല്ലോ.

മലേഗാവ് സ്ഫോടനം മുസ്ലിം ഭീകരരിലായിരുന്നു ആദ്യം അരോപിക്കപ്പെട്ടിരുന്നത്. പിന്നീട് അതിന്റെ നിജസ്ഥിതി വെളിച്ചത്തു വരികയും ചെയ്തു. ഹിന്ദു ഭീകരതയുടെ പുതിയ മുഖങ്ങളായ പ്രഗ്യ ഠാക്കൂറും മറ്റും ഇപ്പോള്‍ അറസ്റ്റിലാണ്‌. അവരെ അറസ്റ്റു ചെയ്ത ഹേമന്ത് കാര്‍ക്കറെയുടെ കൊലപാതകത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കുഴപ്പത്തിലുമായി.

എല്ലാ ഭീകരരെയും ഭീകരര്‍ എന്നു വിളിക്കുകയും കാണുകയും ചെയ്യാതെ ഭീകരതയെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ല.' (മുസ്ലിം ഭീകരതയില്‍ നിന്നും ഹിന്ദു ഭീകരതയിലേക്ക് എന്തു ദൂരം ?)

'എന്റെ പ്രത്യയ ശാത്രം ഒരു ഒറ്റക്കാലനേയും താങ്ങി നടക്കുന്നില്ല. ഒറ്റക്കാലനായാല്യം ​രണ്ടുകാലനായാലും നിയമവ്യവസ്ഥയെ അഹ്വഹേളിക്കുന്ന തരത്തില്‍ കേസു ചാര്‍ജ്ജ് ചെയ്യാതെ ജയിലിലിട്ടതിനെയാണ്‌ എന്റെ പ്രത്യയശാസ്ത്രം എതിര്‍ത്തത്. ഒറ്റക്കാലനെ ഏതെങ്കിലും ആളുകള്‍ താങ്ങി നടക്കുന്നുണ്ടെങ്കില്‍ അതവരുടെ ബുദ്ധിമോശം .

മദനി തീവ്രവാദം ഉപേക്ഷിച്ചപ്പോള്‍ താങ്കളുടെ പ്രത്യയശസ്ത്രത്തിന്‌ ഒരു ഇര നഷ്ടപ്പെട്ടു എന്നത് നേര്. പക്ഷെ എന്തു ചെയ്യാം . മദനി പഴയപോലെ ന്നകാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മത്രമല്ല, മനുഷ്യരെല്ലാവരും ഒരു പരിധി വരെ സമാധാനപ്രിയരാണ്‌. ഞാന്‍ അവരേ ക്കുറിച്ചല്ല എഴുതിയത്. സമാധാന പ്രീയരല്ലാത്ത മോദി, തൊഗാഡിയ , ബിന്‍ ലാദന്‍ , സവാഹിരി , പ്രഭാകരന്‍ തുടങ്ങിയവരേക്കുറിച്ചാണ്‌. നിര്‍ഭഗ്യവശാല്‍ അവരില്‍ ചിലര്‍ താങ്കളുടെ നേതാക്കളായിപ്പോയത് എന്റെ കുറ്റമാഅണോ?

( മഅ്ദനിയെ ബന്ധപ്പെടുത്തിയുള്ള ഹിന്ദുത്വവാദിയുടെ ചോദ്യത്തിന് കാളിദാസന്റെ മറുപടി)

'ഹിന്ദു, ക്രിസ്ത്യന്‍ തീവ്രവാദികളും മുസ്ലിം തീവ്ര വാദികളുടെ അത്ര വരും . കണ്ണിനു തിമിരം ബാധിച്ചവര്‍ക്ക് അതു കാണാന്‍ സാധിക്കില്ല.അതുകൊണ്ടാണ്‌ മുസ്ലിങ്ങള്‍ ചെയ്യുന്നതെല്ലാം തീവ്രവാദത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതും മറ്റുള്ളവര്‍ ചെയ്യുന്നത് ആ കണക്കിലൊന്നും ഉള്‍പ്പെടുത്താത്തതും. എല്‍ റ്റി റ്റി ഇ എയും ഉള്‍ഫയേയും ഹിന്ദു തീവ്രവാദികള്‍ എന്നും, ഇറാക്കില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ ഭീകരരെ ക്രിസ്ത്യന്‍ തീവ്രവാദികളെന്നും വിളിക്കാന്‍ താങ്കള്‍ക്ക് തോന്നാത്തത് ആ തിമിരത്തിന്റെ ഫലമായിട്ടാണ്.

താങ്കളേപ്പൊലുള്ളവരാണ്‌ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരം ഒരു തമാശയാക്കുന്നത്. കുറച്ചു പേരില്‍ തീവ്രവാദത്തിന്റെ അളവു കൂടുതല്‍ ചാര്‍ത്തിക്കൊടുത്ത് , മറ്റു ചിലര്‍ ചെയ്യുന്നത് ലളിതവത്ക്കരിക്കുമ്പോള്‍ ആ സമരം ​ഒരു പൊറാട്ടുനാടകമായി അധഃപ്പതിക്കുന്നു. അതു കൊണ്ടാണ്, ഏറെ കൊട്ടിഘോഷിച്ച് ബുഷും ചീനിയും നടത്തിയ ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്നത്. വിവരമുള്ളവര്‍ അതു ചിരിച്ചു തള്ളി. അതിനു കാരണം അമേരിക്കയുടെ അത്മാര്‍ത്ഥതയില്ലായ് മയാണു താനും . '
'ക്രിസ്ത്യാനിയെയും, ഹിന്ദുവിനെയും, മുസ്ലിമിനെയും മര്യാദ പഠിപ്പിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന കമ്മുനിസ്റ്റ്‌ ഗുണ്ടയുടെ ഭാഷയാണ് താങ്കള്‍ക്ക്.' എന്ന സാധാരണക്കാരന്റെ കാളിദാസനോടുള്ള കമന്റിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
'മര്യാദ പഠിപ്പിക്കേണ്ടവരെ മര്യാദ പഠിപ്പിക്കണം . അതാണ്‌ സംസ്കാരത്ത്ന്റെ ലക്ഷണം . പ്രാകൃത മനുഷ്യര്‍ക്ക് അതൊന്നും മനസിലാവില്ല. തെറ്റു ചെയ്ത മുസ്ലിങ്ങളെ അഫ്ഘാനിസ്ഥനില്‍ നിന്നും പിഠിച്ചു കൊണ്ടുപോയി ഗ്വണ്ടനാമോ തടവറയില്‍ താങ്ക്ളുടെ ആരധ്യപുറ്ഷന്‍ ബുഷ് പീഡിപ്പിക്കുന്നത്, അവരെ മര്യാദ പഠിപ്പിക്കനാണ്‌. ആ ബുഷില്‍ കാണാത്ത ഗുണ്ടായിസം അതേക്കുറിച്ചെഴുതുക മാത്രം ചെയുന്ന എന്നില്‍ കാണുന്നത് കാഴ്ചയുടെ ദോഷമാണ്‌.

കത്തോലിക്കന്റെ കാര്യം തങ്കള്‍ ക്ക് വിടാം . പക്ഷെ മറ്റുള്ളവര്‍ വിടണമെന്നില്ല.ചരിത്രത്തിലെ ഏറ്റവും നിഷ്ടൂരമായ ഇങ്ക്വിസിഷന്‍ എന്ന കിരാത നടപടി നടത്തിയ അവര്‍ കമ്യൂണിസ്റ്റുകാരെ പുലഭ്യം പറയുന്നത് താങ്കള്‍ക്ക് നിസ്സാരമായിരിക്കാം . പക്ഷെ എനിക്കങ്ങനെയല്ല. അതു ഞാന്‍ എന്നും വിളിച്ചു പറയും .

പിണറായി അരമനയുടെ കുശിനി കയറുമ്പോള്‍ അദ്ദേഹത്തെ തടയാനുള്ള ആര്‍ജ്ജവം ബിഷപ്പുമാര്‍ കാണിക്കണം . ഇലക്ഷന്‍ അടുക്കുമ്പോള്‍ രഷ്ട്രീയക്കാര്‍ വോട്ടു തേടും . അതു കൊടുക്കണോ വേണ്ടയോ എന്നത് വോട്ടര്‍മാരുടെ ഇഷ്ടം . കുഞാടുകളുടെ വോട്ടുകള്‍ മൊത്തക്കച്ചവടം നടത്തുന്നത് ബിഷപ്പുമാരാണെങ്കില്‍ ആവശ്യക്കര്‍ അന്വേഷിച്ചു വരും . അതിഷ്ടമില്ലെങ്കില്‍ കച്ചവടം നിറുത്തുക.

തത്വശാസ്ത്രത്തോട് നേതാക്കള്‍ക്ക് എത്ര ഭക്തിയുണ്ടെന്നുള്ളതല്ല ഇവിടത്തെ വിഷയം. അത് അമേരിക്കയും ഭീകരവാദവുമാണ്. അതിനേക്കുറിച്ചല്ലെ സംസാരിക്കേണ്ടത്, സാധാരണക്കാരാ? അതിനുള്ള പാങ്ങില്ലാതെ അച്ചു മകളെ ഡോക്ടറാക്കി എന്നൊക്കെ പുലമ്പുന്നത് വിഡ്ഡിത്തമല്ലേ സാധാരണക്കാരാ. '
മുസ്‌ലിംകളെ മുഴുവന്‍ ഭീകരരായി ചിത്രീകരിക്കുകയും അമേരിക്കയെ വെള്ളപൂശുകയും ചെയ്യുന്നവര്‍ക്കെതിരെ കാളിദാസന്റെ ശക്തമായ വാക്കുകള്‍:
'മുസ്ലിംങ്ങള്‍ ചെയ്യുന്നത് ഇസ്ലാമിക ഭീകരതയാണെന്ന് എല്ലാവരും പറയില്ല. പക്ഷെ അമേരിക്കന്‍ അധികാരികളും, സംഘ പരിവാരികളും, യഹൂദ തീവ്ര വാദികളും പറയും . അതു കൊണ്ടാണ്, പാലിസ്തീനിലെ സ്വാതന്ത്ര്യ സമരം ഇസ്ലാമിക ഭീകരതയാവുന്നത്. ഹെസ്ബൊള്ള പല്സ്തീന്‍ അധിനിവേശത്തിനെതിരെ സമരം ചെയ്യുമ്പോള്‍ അവരെ ഇസ്ലാമിക ഭീകരരെന്നാണ്‌ ഇവര്‍ വിളിക്കുന്നത്. ഇറാന്‍ അതേ ആവശ്യത്തിനു ചിലരെ പിന്തുണക്കുമ്പോള്‍ അത് ഇസ്ലാമിക ഭീകരത എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനെയൊക്കെ ഇസ്ലാമിക ഭീകരതെക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ അങ്ങനെ തന്നെ വിളികുന്നുണ്ട്. അതിനെ നേരിടുന്നുമുണ്ട്. താങ്കളുടെ വലിയ അറിവുകളില്‍ അത് വരാത്തത് മറ്റാരുടെയും തകരാറല്ല.

മുസ്ലിങ്ങളായ പാലസ്തീന്‍ ജനത അധിനിവേശത്തിനെതിരെ ചെയ്യുന്ന സമരം ​ഇസ്ലമിക ഭീകരതയെന്നു ബുഷിനും ചീനിക്കും വിളിക്കാമെങ്കില്‍ , ക്രിസ്ത്യാനികളായ ബുഷും ചീനിയും നടത്തുന്ന ഇറാക്കിലെ യുദ്ധം ക്രിസ്ത്യന്‍ ഭീകരതയാണ്. ഇതു പറഞ്ഞതു കൊണ്ട് ആരെന്നോട് സഹതപിച്ചാലും എനിക്കു വിരോധമില്ല. '
ഇത്രയും ധീരമായി സത്യത്തിനും മുസ്‌ലിംകള്‍ക്കനുകൂലമായും സംസാരിച്ച ഒരു കാളിദാസനുണ്ടായിരുന്നു. യഥാര്‍ഥ കമ്മ്യൂണിസ്റ്റ്പ്രത്യശാസ്ത്രഭൂമിക അവിടെ വ്യക്തമായി കാണാം. അതിന്റെ വൈകല്യങ്ങളും അന്നത്തെ പോസ്റ്റിലും കമന്റിലും ഉണ്ടായിരുന്നെങ്കിലും ആ പോസ്റ്റുകളെ മുസ്‌ലിം ഇസ്‌ലാം വിരുദ്ധമെന്ന് പറയാനാവില്ല. കത്തോലിക്കാ സഭയുടെ കൊള്ളരുതായ്മകളെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹം ഹൈന്ദവതീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നു. ഫലസ്തീനിലെ പോരാട്ടവും അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ ഇടപെടലും പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധരായ മുസ്‌ലിം തീവ്രവാദവും അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തുകയും തിരിച്ചറിയുകയും ചെയ്യുന്നു. ഇത് ശ്രദ്ധിക്കുകയോ വായിക്കുകയോ ചെയ്യാതെ പുതിയ പോസ്റ്റുകള്‍ മാത്രം വായിക്കുന്നത് കൊണ്ടാണോ അദ്ദേഹത്തെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനായി ചിലര്‍ സങ്കല്‍പിച്ച് കമന്റിടുന്നത് എന്ന് എനിക്ക സംശയം. 2008 ല്‍ നിന്നും 2010 ലെത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ മാറ്റം താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യശാസ്ത്രത്തില്‍ നിന്ന പുറത്ത് കടന്നാണെന്ന് ചിന്തിക്കാന്‍ എനിക്കാവുന്നില്ല. അദ്ദേഹത്തിന് ഇവിടെ വിചാരിക്കപ്പെടുന്നത് പോലുള്ള ഒരു ക്രിസ്ത്യാനിയാകാനും സാധിക്കുമെന്ന് തോന്നുന്നില്ല. പിന്നെ എന്താണ് അദ്ദേഹത്തിന്റെ അന്തം കെട്ട ഇസ്‌ലാം വിമര്‍ശനത്തിന് പിന്നില്‍ (അതിന് മുമ്പ് ചില വിമര്‍ശനങ്ങളുടെ സ്വഭാവം കാണുക)
'ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.
ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്. '
ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ സൃഷ്ടിയാണെന്ന് വാദം പണ്ടേയുള്ളതാണ്. ഖുര്‍ആന്‍ പോലും അതിന് മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ ഖുര്‍ആന്‍ മുഹമ്മദ് എഴുതിയത് (അല്ലെങ്കില്‍ ചിലവാക്കുകള്‍) മദ്യലഹരിയിലാണെന്നത് ഞാനാദ്യമായി കേള്‍ക്കുന്ന ഒരാരോപണമാണ്. 
'ഖുറാനിലെ പകുതിയോളം പരാമര്‍ശങ്ങള്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന അബദ്ധ പഞ്ചാംഗങ്ങളാണ്. മൌദൂദിയേപ്പോലുള്ള തീവ്രവാദികളുടെ വ്യാഖ്യാനമാണ്, മുസ്ലിം ഭീകരതയുടെ ഉറവിടം. പുരോഗമന ചിന്താഗതിക്കാരായ പല ഇടതു പക്ഷ വിശ്വാസികളും തീവ്ര ഇസ്ലാമിന്റെ പിന്തുണക്കാരായി മാറിയ കൂടെ താങ്കളും മാറിയതില്‍ അത്ഭുതമില്ല. പക്ഷെ അതിനു വേണ്ടി മറ്റുള്ളവരെ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പക്വതയുടെ ലക്ഷണമല്ല.'
ഒരു രാജേഷിനുള്ള മറുപടിയാണിത്. ഇതെല്ലാം കേട്ടപ്പോള്‍ രാജേഷ് കമന്റും പറിച്ച്  ഓടിയതാണോ അതല്ല ഇത്രയും മുസ്‌ലിം/ഇസ്‌ലാം പതയുന്ന ഒരാളുമായി സംവദിക്കുന്നതിലുള്ള യുക്തിശൂന്യത മനസ്സിലാക്കി പോയതാണോ എന്നറിയില്ല ഏതായാലും രാജേഷ് തന്റെ കമന്റ് ഡിലീറ്റിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുള്ള ചിലര്‍ മുസ്‌ലിംകളില്‍ എല്ലാവരെയും തീവ്രവാദികളാക്കുന്നതിലെ അബദ്ധവും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങളെയും   തിരിച്ചറിഞ്ഞവരാണ്. കാളിദാസനും മുമ്പ് ആ അങ്ങനെത്തന്നെയായിരുന്നു എന്ന് സൂചിപ്പിക്കാനാണ് അദ്ദേഹത്തിന്റെ മുന്‍ കമന്റുകള്‍ ഞാന്‍ നല്‍കിയത്. ഇപ്പോള്‍ അദ്ദേഹം നില്‍ക്കുന്നതെവിടെ ?. 

പല മുസ്‌ലിം സുഹൃത്തുക്കളും മനസ്സിലാക്കുന്നത് അദ്ദേഹം തന്റെ സ്വന്തം മതത്തിലേക്ക് തിരിച്ചുചെന്ന് ഇപ്പോള്‍ കടുത്ത ഇസ്‌ലാം വിരുദ്ധമനസ്സ് പുലര്‍ത്തുന്നുവെന്നാണ്.  അല്‍പബുദ്ധികള്‍ പോലും പറയാനറക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇങ്ങനെയൊരു നിലപാടിലെത്താമോ എന്നതാണ് എന്നെ കുഴക്കുന്ന പ്രശ്‌നം.  കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നുകൊണ്ടുള്ള ചില മുസ്‌ലിം അനുകൂല (നേരത്തെ അദ്ദേഹത്തിനുണ്ടായിരുന്നത് തന്നെ) മനോഭാവത്തെ മാത്രമേ അദ്ദേഹം എതിര്‍ക്കുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അദ്ദേഹത്തെ ഇത്തരം മുസ്‌ലിം വിരോധത്തിലെത്തിക്കാന്‍ ഞാനോ നിങ്ങളിലാരെങ്കിലുമോ വല്ല പങ്കും വഹിച്ചിട്ടുണ്ടോ എന്നും ഒരു വിശകലനം നല്ലതാണ്.   

എനിക്ക് തോന്നുന്ന ഒരു സാധ്യത ഇതാണ്. മുമ്പ് ഇസ്‌ലാം വിമര്‍ശനം എന്നത് അല്‍പം സഹതാപം മുസ്‌ലിംകള്‍ക്ക് നേടിക്കൊടുക്കുന്ന തരത്തിലായിരുന്നു. ഇന്ന് കാളിദാസന്‍ ചെയ്യുന്നത് പോലെ രൂക്ഷമായ വിമര്‍ശനങ്ങളില്‍ നിഷ്പ്രഭമാകുന്ന അവസ്ഥ. അല്‍പസ്വല്‍പം ടൈപ്പ് ചെയ്യാവുന്നവരൊക്കെ അത്തരക്കാരെ അനുകൂലിക്കുകയും ചെയ്തു. മറുപടി പറയാന്‍ ശ്രമിച്ചവരെ വിഷയം മാറ്റി വട്ടം കറക്കി  അവര്‍ സര്‍ക്കസ് കളിച്ചു. ഏങ്കിലും അക്കാലത്തും ഏകപക്ഷീയമായി വിമര്‍ശനമുന്നയിക്കാന്‍ സാധിച്ചിരുന്നില്ല. സലാഹും ചിന്തകനും മൊക്കെ മറുപടി വ്യക്തമായി തന്നെ നല്‍കികൊണ്ടിരുന്നു. ഇയ്യിടെയായി മുസ്‌ലിം ബ്ലോഗര്‍മാര്‍ അല്‍പം കൂടി രംഗത്ത് വരികയും യുക്തിവാദികള്‍ വിമര്‍ശനമുന്നയിച്ച മിക്ക ആരോപണങ്ങളുടെയും വസ്തുത തുറന്ന് കാണിക്കപ്പെട്ടു. ചില ക്രിസ്ത്യന്‍ ബ്ലോഗര്‍മാരുടെ ഇടപെടല്‍ കുറേ ക്രിസ്ത്യന്‍മത നിരൂപണ പോസ്റ്റുകള്‍ക്കും കാരണമായി. തങ്ങള്‍ അടിച്ചമര്‍ത്തിയിരുന്ന ഇസ്‌ലാം എഴുന്നേല്‍ക്കുന്ന പോലെ ഒരു തോന്നല്‍. ഈ തോന്നലില്‍ നിന്നാണ് ആദ്യം മറ്റുമങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുനില്‍ക്കണം എന്ന് പറഞ്ഞ് കാളിദാസന്‍ ആദ്യം പോസ്റ്റിട്ടത്. പിന്നീട് അദ്ദേഹത്തിന്റെ സമീപനം ഒട്ടും ആശാവഹമോ ആരോഗ്യകരമോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രത്യശാസ്ത്രത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും മതം ഏതായാലും തകര്‍ക്കപ്പെടണം എന്ന വീക്ഷണമാണ് അദ്ദേഹത്തെ ഭരിക്കുന്നതെന്നുമാണ് എന്റെ വിലയിരുത്തല്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ (അത് സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയില്ലല്ലോ) തല്‍കാലം ക്രിസ്തുമതത്തെ കരുവാക്കുന്നു എന്ന് മാത്രം. അതിനാല്‍ അദ്ദേഹത്തിന്റെ കമന്റും പോസ്റ്റും കണ്ട് ക്രിസ്തുമതത്തെ ഉന്നം വെക്കുന്നത് അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.



അതോടൊപ്പം ഞാന്‍ കാളിദാസനില്‍ നിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. 2008 ല്‍ അദ്ദേഹം പ്രകടിപ്പിച്ച ധീരമായ നിലപാടിലേക്കുള്ള തിരിച്ചുപോക്ക്. സത്യത്തെ സത്യമായി കാണാനും, തീവ്രവാദം തീവ്രവാദമായും മതവിശ്വാസത്തെ അതിന്റെ തലത്തിലും കാണാനുള്ള ഇഛാശക്തി വീണ്ടെടുപ്പ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മറ്റുള്ളവര്‍ അതേ പടി അംഗീകരിക്കണമെന്ന ചിന്ത വെടിയല്‍. നല്ല മതസംവാദ ശൈലിയിലേക്ക് തിരിച്ച് വന്ന് മതബ്ലോഗുകളെ വെടക്കാക്കി തനിക്കാക്കുന്ന രീതി വെടിയല്‍.

2010, മേയ് 7, വെള്ളിയാഴ്‌ച

തിന്മയുടെ മനഃശാസ്ത്രം.

(തിന്മയുടെ മനഃശാസ്ത്രമെന്ന പോസ്റ്റ് ധാര്‍മികതയുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ നാലാം ഭാഗമാണ്.)

മനുഷ്യനില്‍ ധാര്‍മികബോധമുണ്ടെന്നും അതിലൂടെ മനുഷ്യന് ധാര്‍മികനാകാന്‍ കഴിയുമെന്നും മനസ്സിലാക്കി. ആ ധാര്‍മികബോധമുള്ള മനുഷ്യന്‍ തന്നെയാണ് അധാര്‍മികനാകുന്നതും അതിന് കാരണമെന്തായിരിക്കും?. മനുഷ്യന്‍ ധാര്‍മികനാകാന്‍ ദൈവവിശ്വാസം വേണ്ട എന്നതാണ് നാസ്തികരുടെ വാദം. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അവന്‍ ധാര്‍മികനായിക്കൊള്ളും. പുറമെനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവന് ആവശ്യമില്ല. പിന്നെ ചിലരൊക്കെ അധാര്‍മികളാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് അവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും മനസ്സിലാകാന്‍ സാധിക്കുന്നത് ഇപ്രകാരമാണ്; മതവിശ്വാസികളായവര്‍ 1400 ഉം 2000 വും 4000 വും വര്‍ഷം മുമ്പുള്ള ധാര്‍മികത അംഗീകരിക്കുന്നവരാണ്. ആ ധാര്‍മികത അന്ന് മനുഷ്യന് യോജിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ അതെല്ലാം പഴഞ്ചനായി മാറുകയും പുതിയ ധാര്‍മികത രൂപം കൊള്ളുകയും ചെയ്തു. ഇപ്പോള്‍ ധാര്‍മികതയുള്ളവര്‍ ദൈവനിഷേധികളാണ്. മതവിശ്വാസികള്‍ പഴയ ധാര്‍മികത കൈകൊള്ളുന്നതിനാല്‍ അധാര്‍മികരാണ്. അപ്പോള്‍ നിരീശ്വരവാദികളില്‍ അധാര്‍മികരുണ്ടാകില്ലേ?. ഹേയ് ഇല്ലേ ഇല്ല. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പ്രചരിപ്പിക്കാനുമുള്ള നാസ്തികര്‍ക്കുള്ള ധാര്‍മികാവകാശം അംഗീകരിക്കുന്നു. എങ്കിലും ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ധാര്‍മികബോധം നല്‍കപ്പെട്ട മനുഷ്യരില്‍ അധികവും അധാര്‍മികരാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. കാരണം നേരത്തെ പറഞ്ഞവര്‍ സമൂഹത്തില്‍ മനോരോഗികളുടെ എണ്ണം കുറവാണെന്ന പോലെ ന്യൂനപക്ഷമാണ്. ഈ ന്യൂനാല്‍ ന്യൂനപക്ഷത്തെ വെച്ച് മനുഷ്യസമൂഹത്തെ അളക്കുക എന്നതിനേക്കാള്‍ വലിയ അന്തക്കേട് വെറെയില്ല.

മനുഷ്യന്‍ അധാര്‍മികനായി മാറാന്‍ , അല്ലെങ്കില്‍ തിന്മചെയ്യാന്‍  പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്. അവയില്‍ പലതും മാനസികമാണ്. അതുകൊണ്ട് ഞാനീ പോസ്റ്റിന് തിന്മയുടെ മനഃശാസ്ത്രം എന്ന പേരിടുന്നു. മെച്ചപ്പെട്ടത് ഉപേക്ഷിച്ച് മോശപ്പെട്ടത്  തിരഞ്ഞെടുക്കുന്നതിന് നാല് കാരണങ്ങളാണ് പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതനും  ചിന്തകനുമായ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി കാണുന്നത്.

1. സമയത്തിന്റെ വിലയറിയായ്ക

സമയമാണ് മനുഷ്യന്റെ യഥാര്‍ഥ സമ്പത്ത്. സമയം പാഴാക്കിയവന് സകലതും നഷ്ടപ്പെടും. ഓരോ നിമിഷത്തിലും ഓരോ കര്‍ത്തവ്യം ദൈവം നിശ്ചയിച്ചുതന്നിട്ടുണ്ട്. അത് സമയത്ത് നിര്‍വഹിക്കാതിരുന്നാല്‍ പിന്നീടൊരിക്കലും അത് നിര്‍വഹിക്കാന്‍ സാധ്യമല്ല. പിന്നീട് സാധ്യമാകുന്ന കര്‍മമാണെങ്കില്‍ തന്നെ തത്തുല്യമോ അതിനേക്കാള്‍ പ്രധാനപ്പെട്ടതോ ആയ മറ്റൊരു കര്‍ത്തവ്യം അവ നിര്‍വഹിക്കാന്‍ മാറ്റിവെക്കപ്പെടേണ്ടിവരുന്നു. ഇരുതല മൂര്‍ചയുള്ള ഒരു വാള് പോലെയാണ് സമയം അതിനെ ശരിയായ വിധം ഉപയോഗിച്ചില്ലെങ്കില്‍ ആ സമയം മനുഷ്യന് ശാപമായി മാറുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം സമയത്തെ എങ്ങനെ കൊല്ലണം എന്ന് ചിന്തിക്കുന്നത് സമയത്തിന്റെ മൂല്യം അറിയാത്തത് കൊണ്ടാണ്.

ഒരു യാത്രികന്റെ കയ്യില്‍ ഒരു കപ്പ് വെള്ളമാണുള്ളതെങ്കില്‍ അയാള്‍ അതിലെ ഓരോ തുള്ളിയും സൂക്ഷിച്ചേ ഉപയോഗിക്കൂ. നമ്മുക്ക് ലഭിച്ചിട്ടുള്ളത് ഒരൊറ്റജീവിതം മാത്രമാണ്. ഈ ജീവിതം കൊണ്ട് ഒന്നുകില്‍ ശാശ്വത വിജയം അല്ലെങ്കില്‍ പരാജയം ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വിജയം നേടാന്‍ അധ്വോനം ആവശ്യമാണ്. മനുഷ്യരിലധികവും നിസ്സാര ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജീവിതം തുലക്കുന്നു.

2. സ്വന്തം സ്ഥാനത്തെക്കുറിച്ച അജ്ഞത


ദൈവം തനിക്ക് നല്‍കിയ സ്ഥാനവും പദവിയും മനുഷ്യന്‍ മനസ്സിലാക്കുന്നതിലുള്ള വീഴ്ച ഏറ്റവും മോശമായത് തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണമാണ്. ഈ പ്രപഞ്ചമാസകലം പടച്ചത് മനുഷ്യന് വേണ്ടിയാണ്. അവനാകട്ടെ ഈ വസ്തുക്കള്‍ക്ക് ഒന്നിന് വേണ്ടിയും സൃഷ്ടിക്കപ്പെട്ടതല്ല. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന് അധീനമാക്കപ്പെട്ടിരിക്കുന്നു. അവനെ യാതൊന്നും അധീനപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ കഴിവുകളും യോഗ്യതകളും സങ്കല്‍പാതീതമാണ്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് അവനുള്ള സ്ഥാനം. പ്രതിനിധി സാക്ഷാല്‍ ഉടമസ്ഥനോ സ്വന്തം അധികാരം ഇഷ്ടം പോലെ വിനിയോഗിക്കുന്നവനോ അല്ല. ആരുടെ പ്രാധിനിധ്യം വഹിക്കുന്നുവോ അവന്റെ ഇഷ്ടാനിഷ്ടങ്ങളും അധികാരപരിധിയും പാലിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്. ഈ പദവിയെക്കുറിച്ച ബോധവും അതിന്റെ ഉന്നതിയിലേക്കുയരാനുള്ള കഴിവും യോഗ്യതകളും ദൈവം നല്‍കിയിരിക്കുന്നു. പ്രസ്തുത ബോധത്തെ അവന് സജീവമാക്കി നിലനിര്‍ത്തുകയോ നിര്‍ത്താതിരിക്കുകയോ ചെയ്യാം. അതവന്റെ വിവേചനാധികാരം നല്‍കപ്പെട്ട മേഖലയാണ്. തന്റെ പാത താന്‍ തന്നെ തിരഞ്ഞെടുക്കുക മനുഷ്യന് മാത്രം ദൈവം നല്‍കിയ ബഹുമതിയാണത്. ഈ ഉന്നത പദവിയെക്കുറിച്ച ബോധം നഷ്ടപ്പെടുകയും മനുഷ്യന്‍ കേവല ജീവികളിലൊന്നാണെന്ന് കരുതുകയും ജൈവികമായ ലക്ഷ്യം കേവല ശാരീരിക ഭോഗങ്ങളില്‍ ഒതുക്കുകയും ചെയ്യുന്നതിലൂടെ. അവന്‍ ഭൂമിയിലേക്ക് അമരുകയാണ്. പിന്നീട് അവന്റെ അവസ്ഥ ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു:

നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണ്ടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക.1 ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും.2 ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. (7:175-176)

3. അലസതയും അക്ഷമയും

ധര്‍മം വിട്ട് അധര്‍മം സ്വീകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പികുന്ന മറ്റൊരു കാരണം. അവനിലുള്ള അലസതയാണ്. ധര്‍മം അഥവാ നന്മ ഉയര്‍ന്നതും മഹത്വമാര്‍ന്നതുമാണ്. കഠിനാധ്വോനത്തിലൂടെ മഹത്വം നേടാന്‍ കഴിയൂ എന്നത് മഹത്വത്തിന്റെ ഒരു പ്രത്യേകതയാണ്. അധമകര്‍മങ്ങള്‍ എളുപ്പമായിരിക്കും. അവമുഖേന ശരീരത്തിന്റെ ചോദനകള്‍ക്ക് പെട്ടെന്ന് ശാന്തി ലഭിക്കും. അവയ്ക് വേണ്ടി കയറ്റം കേറെണ്ട. ഇറക്കം ഇറങ്ങുന്നത് പോലെ അയാസരഹിതം. അതിനാല്‍ ജനങ്ങളിലധികവും ധര്‍മം നന്മയാണെന്ന് ബോധമുള്ളതോടൊപ്പം അധര്‍മമാകുന്ന തിന്മ ചെയ്തുകൊണ്ടിരിക്കുന്നു. ഉന്നത ലക്ഷ്യങ്ങള്‍ക്ക് അധ്വോനം വേണ്ടിവരും ചില ഉദാഹരണങ്ങള്‍ പഠനത്തേക്കാള്‍ എളുപ്പം ആ സമയം ഉറങ്ങലാണ്. ആത്മനിയന്ത്രണത്തെക്കാള്‍ എളുപ്പം സേഛയെ അഴിച്ചുവിടലാണ്. ഒഴുക്കിനെതിരെ നീന്തുന്നതിനേക്കാള്‍ എളുപ്പം ഒഴുക്കിന് വിധേയമാകലാണ്.

മഹത്കര്‍മങ്ങളെ അപേക്ഷിച്ച് നീചകര്‍മങ്ങള്‍ക്ക് മനുഷ്യമനസ്സിനെ എളുപ്പം ആകര്‍ഷിക്കാന്‍ കഴിയും. അലസതയും അക്ഷമയും ഉള്ളവര്‍ തിന്‍മക്ക് എളുപ്പം വശംവദരാകുന്നു. നന്‍മ ചെയ്യാന്‍ അല്‍പം പ്രയാസമുണ്ട്. തിന്മചെയ്യാന്‍ മനുഷ്യന്റെ വികാരങ്ങള്‍ക്കൊത്ത് ശരീരത്തെ മേയാന്‍ അനവദിച്ചാല്‍ മാത്രം മതി. അതുകൊണ്ട് പ്രവാചകന്‍ പറഞ്ഞു. 'സ്വര്‍ഗം വെറുക്കപ്പെടുന്ന കാര്യങ്ങളാല്‍ വലയം ചെയ്തിരിക്കുന്നു. നരകമാകട്ടെ വികാരങ്ങള്‍ കൊണ്ടും.' സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ എണ്ണമറ്റ പ്രയാസങ്ങളോടും ദുരിതങ്ങളോടും ഏറ്റുമുട്ടി ജയിക്കേണ്ടതുണ്ട്. നരകത്തിലേക്കുള്ള മാര്‍ഗം വളരെ എളുപ്പമാണ് യാതൊരധ്വോനവും അയാള്‍ക്കാവശ്യമില്ല. ഇക്കാരണത്താലും മനുഷ്യനില്‍ അധികപേരും അധര്‍മികളായി മാറുന്നു.

4. അധമ പൂജകരുടെ ആധിക്യം.

മനുഷ്യന്‍ തിന്മ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം ലോകത്ത് അധമ പൂജകരുടെ ആധിക്യമാണ്. സഞ്ചാരികള്‍ നിറഞ്ഞ പാതയിലൂടെ യാത്രചെയ്യാന്‍ ആളുകള്‍ പോതുവെ ഇഷ്ടപ്പെടും. കൂടുതല്‍ പേര്‍ ചെയ്യുന്ന പ്രവര്‍ത്തികളോട് മനസ്സിന് താല്‍പര്യം കൂടും. കൂടുതല്‍ പേര്‍ ചെയ്യുന്നുവെന്നത് അത് ഉന്നതവും ഉത്കൃഷ്ടകരവുമാണെന്ന് വിധിക്കാനുള്ള തെളിവായി തീരുകയും ചെയ്യുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രബലമായി നിലനിന്ന തിന്‍മകള്‍ പകര്‍ചവ്യാധിപോലെ ആ കാലഘട്ടത്തിലെ മനുഷ്യരെ സ്വാധീനിക്കാന്‍ അതാണ് കാരണം. ആധുനിക കാലഘട്ടത്തില്‍ ചില ധാര്‍മികതകള്‍ അധാര്‍മികമാകുന്നതിനും മനുഷ്യചരിത്രം ഇന്നോളം കണ്ട അധാര്‍മിക വൃത്തികള്‍ ധാര്‍മികമായി തീരുന്നതിന്റെയും മനഃശാസ്ത്രം ഇതിലാണുള്ളത്. വിവാഹിതനായ ഒരാള്‍ തന്റെ ജീവതത്തില്‍ വിവാഹത്തിലൂടെ ഒരു സ്ത്രീയെക്കൂടി സ്വീകരിക്കുന്ന ബഹുഭാര്യത്വം അധാര്‍മികവും എന്നാല്‍ ഒരു ഉത്തരവാദിത്തവുമില്ലാതെ ഭാര്യക്ക് പുറമെ എത്ര ലൈംഗിക പങ്കാളികളെ തേടുന്നത് ധാര്‍മികതക്ക് ഒരു കോട്ടവും വരുത്താത്ത കര്‍മമായി മാറുകയും ചെയ്യുന്നത് ഈ ഭൂരിപക്ഷ നിലപാടിലൂടെയാണ്. ഇതിന് മുമ്പിലത്തെ പോസ്റ്റില്‍ ബഹുഭാര്യത്വം അധര്‍മമായി ചൂണ്ടിക്കാണിച്ചവര്‍ പ്രധാനമായും തെളിവായി പറഞ്ഞത് എല്ലാ മതങ്ങളില്‍ പെട്ടവരും ഇപ്പോള്‍ അവ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ്.

ഇവിടെ മനുഷ്യന്‍ ധാര്‍മികബോധമെന്ന ദിവ്യാനുഗ്രഹവും ധാര്‍മികതയെക്കുറിച്ച ദൈവികമായ  വിശദീകരണവും ലഭിച്ചതിന് ശേഷം മതവിശ്വാസം ഉണ്ടെന്ന് പറയുന്നവരിലും ദൈവമില്ലെന്ന് വിശ്വസിക്കുന്നവരിലും പെട്ട ഭൂരിഭാഗം എന്തുകൊണ്ട്  തിന്മ ചെയ്യുന്നു എന്നതിന്റെ ഇസ്‌ലാമികമായ മറുപടിയാണ് പറഞ്ഞുകഴിഞ്ഞത്. (അവസാനിക്കുന്നില്ല).

2010, മേയ് 3, തിങ്കളാഴ്‌ച

ചിന്‍വാദ് പാലവും യുക്തിവാദികളും

ചിന്‍വാദ് പാലം എന്ന് പറഞ്ഞാല്‍ സ്വിറാത്ത് പാലം എന്നാണത്രേ. എങ്കില്‍ ഇതും യുക്തിവാദികളും തമ്മിലുള്ള ബന്ധമെന്താണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍  ദൈവം മനുഷ്യര്‍ക്കായി നല്‍കിയ ദിവ്യദര്‍ശനത്തെ നിഷേധിച്ച് തള്ളുകയും തന്നിഷ്ടപ്രകാരം നടക്കാന്‍ തീരുമാനിക്കുകയും ദൈവനിഷേധികള്‍ , പരലോക പ്രതിഫലത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തതിന്റെ ഫലമായി സ്വര്‍ഗത്തിലെത്താന്‍ കഴിയാതെ  നരകത്തില്‍ പതിക്കുക സ്വിറാത്ത് പാലത്തില്‍ വെച്ചാണ്. ഇതാണ് ആ പലവുമായി യുക്തിവാദികള്‍ക്ക്  നേര്‍ക്ക് നേരെയുള്ള ബന്ധം.

എന്നാല്‍ ചിന്‍വാദ് പാലം ഇതിനകം പരിചയപ്പെട്ടത് പോലെ ഒരു പുസ്തകത്തിന്റെ പേരാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട വിശ്വാസത്തെ പരിഹസിച്ചുകൊണ്ടും , പ്രവാചകനെക്കുറിച്ചും പ്രവാചകവചനത്തെക്ക കളിയാക്കിയും  എഴുതപ്പെട്ട (വി)കൃതി. സൈതുമുഹമ്മദെന്ന യുക്തിവാദി നേതാവ് ജന്‍മഭൂമിയിലെഴുതിയ ലേഖത്തില്‍ ആ പുസ്‌കത്തെ അനുബന്ധസംഭവങ്ങളെയും ഇങ്ങനെ പരിചയപ്പെടുത്തുന്നു:

'പത്തനംതിട്ടയിലെ റാന്നിക്കടുത്ത്‌ ചുങ്കപ്പാറ പ്രദേശത്തെ പി.കെ.ശ്യാംകുട്ടി ശാമു കോയമ്പത്തൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ പുസ്തകം ഗ്രന്ഥകര്‍ത്താവിന്റെ മരണശേഷമാണത്‌ പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്തത്‌. (2010 മാര്‍ച്ച്‌ 22) ഇതിനെത്തുടര്‍ന്നാണ്‌ ചുങ്കപ്പാറ പുന്നക്കല്‍ സജി കെ.ജേക്കബ്‌, സഹോദരന്‍ റജി കെ.ജേക്കബ്‌, പാസ്റ്റര്‍ എബ്രഹാം തോമസ്‌, ചാര്‍ളി വി.വിശ്വം, പ്രസാദ്‌ ജേക്കബ്‌ കോഴഞ്ചേരി എന്നിവരുടെ പേരില്‍ പെരുമ്പട്ടി പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അവരുടെ പക്കല്‍നിന്ന്‌ ഇന്നോവ കാറും പുസ്തകത്തിന്റെ 90 കോപ്പികളും പിടിച്ചെടുത്തത്‌. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി അവര്‍ക്ക്‌ ജാമ്യം അനുവദിച്ചപ്പോള്‍ അത്‌ റദ്ദാക്കാന്‍വേണ്ടി സര്‍ക്കാര്‍ ജില്ലാ കോടതിയില്‍ പരാതിപ്പെട്ടതനുസരിച്ച്‌ ജില്ലാ കോടതി അവരുടെ ജാമ്യം റദ്ദാക്കി. അതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുനോക്കിയെങ്കിലും ജില്ലാകോടതിയുടെ ഉത്തരവ്‌ ശരിവെക്കുകയാണുണ്ടായത്‌.'

ഈ പ്രശ്‌നത്തില്‍ യുക്തിവാദികള്‍ കൈകൊണ്ട വിചിത്രമായ ചില നിലപാടുകളെ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ്. ലേഖകന്‍ തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കുക:

'ഈ സംഭവം കേരള ഗവണ്‍മെന്റിന്റെ പുരോഗമനമുഖം പിച്ചിചീന്തിയിരിക്കുകയാണ്‌. മുസ്ലീംപ്രീണനം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ഇവര്‍ക്ക്‌ മറ്റുമതക്കാരെ മുസ്ലീങ്ങള്‍ക്ക്‌ വേണ്ടി വേട്ടയാടാനുള്ള അവസരം ഈ സംഭവത്തിലൂടെ വീണു കിട്ടുകയാണുണ്ടായത്‌. ഈ വാര്‍ത്ത ദൃശ്യ-ശ്രവ്യ-മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാവരുടേയും ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്‌. ഇതെഴുതുമ്പോഴും നിരപരാധികളായ ഈ അഞ്ചുപേര്‍ സര്‍ക്കാരിന്റെ മുസ്ലീം പ്രീണനത്തിന്റെ പേരില്‍ കുറ്റവാളികളുടേയും വന്‍ കുറ്റവാളികളുടേയും കൂടെ ജയിലില്‍ കഴിയേണ്ട അവസ്ഥയാണ്‌ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. ഈ പുസ്തകത്തില്‍ അവരുടെ വകയായി ഒരു കാര്യവും സര്‍ക്കാരും ഭീകരവാദികളും പറയുന്നതുപോലെ ഇസ്ലാം മതത്തെ അവഹേളിച്ചതായോ നിന്ദിച്ചതായോ കാണുന്നില്ല.'

ഈ പ്രശ്‌നത്തില്‍ ഇടപെട്ടകുറ്റവാളികളെ ന്യായീകരിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട മതത്തിന്റെ ഒരു വിഭാഗത്തില്‍ നിന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അവര്‍ അതിനെ തള്ളിപ്പറയുകയാണ് ചെയ്തത്. ഇവിടെ ആരുടെ നിലപാടാണ് ശരി രണ്ടും ശരിയാണെന്ന് ആര്‍ക്കും വാദമുണ്ടാകില്ല. ഗവണ്‍മെന്റും ഈ പ്രശ്‌നത്തില്‍ ഇടപെട്ട മുസ്‌ലിം-ക്രൈസ്തവ സംഘടനകളുടെ നിലപാടാണോ അതല്ല പുസ്തകം വിതരണം ചെയ്തതിനെ ന്യായീകരിച്ച യുക്തിവാദികളുടെ നിലപാടോ ശരി.   ഈ പ്രശ്‌നത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ എനിക്ക് ഈ നിലപാടുകളെ വിശകലനവിധേയമാക്കാതെ നിര്‍വാഹമില്ല.

എന്തുകൊണ്ടാണ് സമൂഹത്തില്‍ സാധാരണഗതിയില്‍ ഏറ്റവും ശക്തമായ ഒരു വിഭാഗമാകാന്‍ സാധിക്കുമായിരുന്ന യുക്തിവാദികള്‍ ന്യൂനാല്‍ന്യൂനപക്ഷമായി മാറിയത് എന്ന് ഈ നിപാടില്‍ നിന്ന് തന്നെ അറിയാന്‍ സാധിക്കും.

മതപ്രചരണം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചതും മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനവുമാണ്. ഇഷ്ടമുള്ള മതം ആചരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ പെട്ടതും. താനിഷ്ടപ്പെടുന്ന ഒരു വിശ്വാസം സ്വീകരിക്കാന്‍ കഴിയാതെ വരിക എന്നത് മനുഷ്യന് ഭീകരമായി അനുഭവപ്പെടും. താന്‍ മനസ്സിലാക്കിയ നന്മ മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശ്രമമാകട്ടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെയും ഗുണകാംക്ഷയുടെയും താല്‍പര്യമാണ്.

ഈ വികാരം അതിര് കടക്കുന്നതാണോ അന്യമതവിദ്വേഷ പ്രചരണത്തിലേക്കെത്തുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. അല്ല എന്നതാണ് സത്യം. മത പ്രചരണവുമായിട്ടല്ല അതിന് ബന്ധമുള്ളത്. മറിച്ച് സ്വമത സ്‌നേഹത്തിന്റെ അനാരോഗ്യകരമായ പ്രകടനമാണതിന് കാരണം. ഇവിടെ സ്വന്തം മതത്തെ തന്നെയാണ് തങ്ങള്‍ ബലികൊടുക്കുന്നത് അതിന്റെ വക്താക്കള്‍ അറിയുന്നില്ല. ഒരു തരം സാമുദായിക വികാരമാണിവിടെ പ്രതിഫലിക്കുന്നത്. തന്റെ മതത്തെ ആശയം കൊണ്ട് പ്രതിരോധിക്കാനാവില്ലെന്ന തോന്നലില്‍ നിന്നാണ് അതുല്‍ഭവിക്കുന്നത്. ചിലര്‍ അത് അന്യമതവിദ്വേഷലൂടെ അതിന് പരിഹാരം കാണുന്നു. മറ്റൊരു വിഭാഗം അതിന് ആശയത്തിന്റെ തലമോ ആക്ഷേപത്തിന്റെ തലമോ ഒഴിവാക്കി ഭീഷണിയുടെയും ശാരീരികമായ പ്രതിരോധത്തിന്റെയും രൂപത്തിലേക്ക് മാറുന്നു. ചിലപ്പോള്‍ ഈ രണ്ട് ഗ്രൂപ്പുകളും ഒരു താല്‍കാലികമായ ഐക്യം ഇക്കാര്യത്തില്‍ സ്വീകരിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനവും അതിന് തെരഞ്ഞെടുത്ത പത്രവും.

ലേഖകന്റെ വാദത്തിലേക്ക് കണ്ണോടിക്കാം. ഇത്തരം കാര്യത്തില്‍ ഗവണ്‍മെന്റിന് ഇതല്ലാതെ മറ്റെന്ത് രൂപമാണ് സ്വീകരിക്കാനാകുക. ജനങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടട്ടേ എന്ന് വെക്കാ ഒരു ഗവണ്മെന്റിന് സാധിക്കുമോ. ഇത്തരം പ്രശ്‌നത്തിലൊക്കെ സമാധാനപരമായ മാര്‍ഗമെ അവലംബിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ അംഗീകരിക്കുന്നതോടൊപ്പം ഏത് മതത്തിലെയും സാമാന്യജനം അങ്ങനെത്തന്നെ കരുതികൊള്ളും എന്ന് കരുതാന്‍ നിര്‍വാഹമില്ല. അതുകൊണ്ടാണ് ലോകവ്യാപകമായി ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ക്രിമിനല്‍കുറ്റമായി തന്നെകാണുന്നത്. ആ നിയമമേ ഗവണ്‍മെന്റ് ഈ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളൂ. ഇതിനെ മുസ്ലിംപ്രീണനവും മറ്റുമായി കാണുന്നത് ആ കുറ്റവാളികള്‍ ചെയ്ത അതേ മാനസിക വൈകൃതത്തിന്റെ ഫലമാണ്.

മതവിമര്‍ശനം പാടില്ല എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാനാവില്ല. യുക്തിവാദികള്‍ ആ അനുകൂല്യം ഉപയോഗപ്പെടുത്തുകയും അതിന്റെ പേരില്‍ തങ്ങളുടെ വൈരനിര്യാതന ബുദ്ധി തങ്ങള്‍ വെറുക്കുന്ന മതങ്ങള്‍ക്കെതിരെ പ്രകടിപ്പിക്കുന്നുമുണ്ട്. മതങ്ങള്‍ തമ്മിലുള്ള സംവാദം ലോകത്തെങ്ങും നടക്കുന്നുണ്ട് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍ വത്തിക്കാനിന്റെ ആശീര്‍വാദത്തോടെ ലോകമുസ്‌ലിം പിന്തുണയോടുകൂടി നടന്ന് വരുന്നു. സൈറ്റിലൂടെ നീളം അത്തരം ചര്‍ചകള്‍ കാണാം. അതില്‍ ഒരു വിഭാഗം യേശു ദൈവമോ ദൈവപുത്രനോ അല്ല എന്ന് വാദിക്കുന്നു മറുവിഭാഗം ദൈവമോ ദൈവപുത്രനോ ആണ് എന്നും വാദിക്കുന്നു. ഇതൊന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്തലായും മറുവിഭാഗം സംയമനം പാലിക്കലായും ചിത്രീകരിക്കാറില്ല. ഇവിടെ നടന്നത് അത്തരം വിമര്‍ശനമല്ല. ആ പുസ്തകത്തില്‍ നിന്ന ക്വാട്ട് ചെയ്ത വാക്കുകള്‍ക്ക് പരിഹാസത്തിന്റെ ശൈലിമാത്രമാണുള്ളത്. ഹദീസില്‍ വന്ന ചില പരാമര്‍ശങ്ങള്‍ ആ പുസ്തകത്തില്‍ വന്നതുകൊണ്ടാണ് മുസ്‌ലിംകള്‍ അതിനെതിരെ പ്രതികരിച്ചതെന്നും ഗവണ്‍മെന്റ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും പറയുന്നത് സ്വന്തം മനസാക്ഷിപോലും അംഗീകരിക്കാത്ത കളവാണ്.

ഈ ലേഖനത്തില്‍ എടുത്ത് ചേര്‍ത്ത ഹദീസ് ഖുര്‍ആന്‍ വിമര്‍ശനപഠനം എന്ന പുസ്തകത്തില്‍ 20 വര്‍ഷം മുമ്പ് യുക്തിവാദികള്‍ ചേര്‍ക്കുകയും അത് വെച്ച് പ്രവാചകനെ പറയാന്‍ പറ്റുന്നതൊക്കെ പറയുകയും ചെയ്തിരുന്നു. അതിന് മാന്യമായി മറുപടിപറയുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. 1984 ല്‍ പ്രസിദ്ധീകരിച്ച യുക്തിവാദികളും ഇസ്‌ലാമും എന്ന് പുസ്തകത്തില്‍ അതിനുള്ള മറുപടി അനസിന്റെ ഹദീസ് എന്ന തലക്കെട്ടിന് കീഴില്‍ കാണാം. അപ്പോള്‍ അതല്ല കാരണം ആ പുസ്തകത്തിന്റെ ശൈലിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരവും തന്നെ.

ലേഖകന്‍ ഉദ്ധരിച്ച ഒരു ഭാഗം നോക്കുക:  "ആലുവ പുഴയിലെ മീനിന്‌ ബഹുരുചിയാ, പക്ഷെ ഞമ്മളു കൂട്ടിയതല്ല. ഞമ്മടെ അളിയന്‍ കാക്കായുടെ അളിയന്‍കാക്ക കൂട്ടീട്ട്‌ ഞമ്മടെ അളിയന്‍കാക്കയോട്‌ പറഞ്ഞതാണ്‌."
ഹദീസ് നിവേദനം ചെയ്യപ്പെട്ട ശൈലിയെയാണ് ഇവിടെ പരിഹസിക്കുന്നത് എന്നാണ് ലേഖനത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകനില്‍നിന്ന് റിപ്പോര്‍ട്ടര്‍ വരെയുള്ള ആളുകളെ ചേര്‍ത്താണ് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവയില്‍ ആരെങ്കിലും വിശ്വസ്തരല്ലെങ്കില്‍ അത്തരം ഹദീസുകളെയാണ് ദുര്‍ബലമായി ഹദീസ് എന്ന് പറയുന്നതിന്റെ ഒരു ഇനം. പറയുന്ന കാര്യത്തിലെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ സ്വീകരിച്ച് അതുല്യമായ ഒരു സംവിധാനത്തെ പരിഹസിക്കുന്ന രൂപത്തില്‍ നിന്നുതന്നെ പുസ്തകത്തിന്റെ നിലവാരം നമ്മുക്ക് ഊഹിക്കാന്‍ കഴിയും
ഇത്തരം പ്രശ്നങ്ങളില്‍ ഒരു "ഇടതു"പക്ഷസര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെയും ചിന്‍വാദ്‌ പാലം എന്ന പുസ്തകത്തില്‍ എന്താണ്‌ എഴുതിയതെന്ന്‌ നോക്കാതെയും ഈ അഞ്ചുപേരുടെ പേരില്‍ കേസ്‌ എടുത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്‌. ക്രിസ്ത്യാനികള്‍ എല്ലാ കാലത്തും ഷണ്ഡന്മാരായിരിക്കുമെന്നും അവര്‍ പ്രതികരിക്കുകയില്ലെന്നും സര്‍ക്കാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത്‌ തെറ്റാണ്‌. 
നമ്മുടെ യുക്തിവാദി ലേഖകന്‍ ഇതുകൊണ്ടെന്താണ് ഉദ്ദേശിക്കുതെന്ന് നമ്മുക്ക് എളുപ്പം മനസ്സിലാകും എന്നാണ് തോന്നുന്നത്.  പണ്ട് മുട്ടനാടുകളെ കൂട്ടിമുട്ടിച്ച കുറുക്കന്റെ കൗശലം തന്നെയല്ലേ ഇത്. ഇതില്‍ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ കുടുങ്ങിപ്പോയി എന്ന് മാത്രമാണ് ഇതേ തുടര്‍ന്ന്, ഞങ്ങള്‍ സഹികെട്ടിട്ടാണ് ഇത്തരം ഒരു കുറ്റകൃത്യത്തിന് തയ്യാറായതെന്നും മറ്റുള്ളവരും ഇതേ കുറ്റം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ അവരെ പിടികൂടണമെന്നും പറഞ്ഞ് മുഖ്യമന്ത്രിക്കും മറ്റും ആ കൂട്ടര്‍ പരാതി അയച്ചതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review