ഇവിടെ പറയാന്‍ പോകുന്നത് ദൈവമില്ല എന്ന് വാദിക്കുന്ന ദൈവനിഷേധികളോട് അല്ല നിങ്ങള്‍ക്ക് ദൈവമുണ്ട് എന്ന് സമര്‍ഥിച്ച് അവരുമായി തര്‍ക്കിക്കാനല്ല. മറിച്ച് ഇസ്‌ലാമിക വീക്ഷണ പ്രകാരം ദൈവനിഷേധികള്‍ എന്ന വിഭാഗത്തില്‍ ഒരു ദൈവം കുടികൊള്ളുന്നുണ്ട് എന്ന് പറയാനാണ്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാവസ്തുവല്ല. മനുഷ്യനെ സൃഷ്ടിക്കുകയും അവന് വഴികാണിക്കുകയും ചെയ്ത ഒരു ദൈവമാണ്. മനുഷ്യന്‍ നിരുപാധികമായി അനുസരിക്കുന്നതാരെയാണോ അവരെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കുന്നതിന് തുല്ല്യമാണ്. കാരണം ഉപാദിയേതുമില്ലാത്ത അനുസരണവും കീഴ്‌പ്പെടലും അല്ലാഹുവിന്റെ നിയമത്തിന് മുന്നിലായിരിക്കണം. നാസ്തികരെ സംബന്ധിച്ച് പൂജിക്കപ്പെടുന്ന ഒരു ദൈവത്തെ മാത്രമേ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയൂ. എന്നാല്‍ അനുസരിക്കപ്പെടുന്ന ഒരു ദൈവം ഉണ്ടാവുക തന്നെ ചെയ്യും അതിനെ അയാല്‍ ദൈവമെന്ന് വിളിച്ചാലും ഇല്ലെങ്കിലും. നിയമനിര്‍മാണത്തിനുള്ള പരമാധികാരം യഥാര്‍ഥ പ്രപഞ്ചസൃഷ്ടാവല്ലാത്ത...