2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

പുത്രഭാര്യയെ പ്രവാചകന്‍ മോഹിച്ചുവോ ?

ഇതൊരു പഴയ ബ്ലോഗ് പോസ്റ്റാണ് (03/02/2010 3:36 PM) എന്നാല്‍ ഇയ്യിടെ ഒരു ഡി.വൈ.എഫ് ഐ പ്രദേശിക നേതാവിന്റെ പ്രസംഗത്തില്‍ ഈ വിഷയം വരികയും, പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയേണ്ടിവരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത് റിപോസ്റ്റ് ചെയ്യുകയാണ്.
--------------------------

ഇതിന് നല്‍കിയ തലക്കെട്ട് അല്‍പം പ്രകോപനപരമാണ് എന്നറിയാം. എന്റെ ഇസ്‌ലാം വിശ്വാസികളായ സഹോദരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന പ്രയോഗം. പക്ഷെ ഈ ഒരു ധാരണയാണ് യുക്തിവാദി ബ്ലോഗുകളെ ഇസ്‌ലാം പഠനത്തിന് അവലംബിച്ച അന്യമതസഹോദരങ്ങളുടെ മനസ്സിലുള്ളത് എന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അത്തരമൊരാളുടെ അഭിപ്രായം കാണുക:


'നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍ നബിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു ബാക്കിയുള്ളവരുടെ കുഴപ്പമല്ല. ബഹുഭാര്യാത്ത്വം ഒരു തെറ്റായി കാണുന്നില്ല. പക്ഷേ മറ്റുള്ളവരുടെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ മോശയ്ക്ക് കൊടുത്തിട്ടൂള്ള 10 പ്രമാണങ്ങളില്‍ ഒന്നിന്റെ ലംഘനമാണ്.

എന്തുകൊണ്ട് നബിയെ ഞാന്‍ പ്രവാചകനായി അംഗീകരിക്കുന്നില്ല എന്നതിന്റെ ഒരു കാരണം ഇതാണ്. അത് ചര്‍ച്ച ചെയ്യാന്‍ ഇവിടുത്ത വിഷയമല്ല.

ഇത്രയും മനസ്സിലാകിയത് ജബ്ബാര്‍ മാഷിന്റേയോ മറ്റാരുടേയോ ബ്ലോഗിലൂടെയാണ്. നിങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ മനസ്സിലാകിയാല്‍ കൊള്ളാം എന്നുണ്ട്.ഒരു ബ്ലോഗ് എഴുതൂ... ഇതിന്റെ ന്യായാ‍ന്യായങ്ങളെ കുറിച്ച്.'

സാജന്‍  നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. പ്രവാചകന്‍ തന്റെ വളര്‍ത്തുമകന്റെ ഭാര്യയെ വിവാഹം കഴിച്ചിട്ടും മുസ്‌ലിംകള്‍ക്ക് അതില്‍ തെറ്റുകാണാന്‍ കഴിയാത്തതെന്ത്?. ദാവീദ് ചെയ്ത തെറ്റ് പോലെയല്ലേ ഇതും. അന്യന്റെ ഭാര്യയെ മോഹിക്കുക എന്ന് പറഞ്ഞാല്‍ ദൈവം മോശക്ക് നല്‍കിയിട്ടുള്ള 10 പ്രമാണങ്ങളിലൊന്നിന്റെ വ്യക്തമായ ലംഘനമാണ്. എന്നിരിക്കെ ഇതെല്ലാം ചെയ്ത ഒരാളെ എങ്ങനെ പ്രവാചകനെന്ന് പറയും. എന്നാണ് ക്രിസ്തുമത വിശ്വാസിയായി അറിയപ്പെടുന്ന സാജന്റെ സംശയങ്ങള്‍. മാത്രമല്ല അദ്ദേഹം മുഹമ്മദ് നബിയെ പ്രവാചകനായി കാണാത്തതിനുള്ള ഒരു കാരണവും പ്രസ്തുത സംഭവമാണ്. 

ഇവിടെ മുസ്‌ലിംകള്‍ക്ക് ചിലത് വേറെ പറയാനുണ്ട്. എന്റെ സഹബ്ലോഗര്‍മാരിലാരെങ്കിലും ഈ വിഷയം പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതുകൊണ്ട് മുഹമ്മദ് നബിയുടെ പ്രവാചകത്വം ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ട് ഇത് മുസ്‌ലിംകള്‍ ഒരു തെറ്റായി കാണുന്നില്ല എന്നെങ്കിലും ഏറ്റവും കുറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഈ ബ്ലോഗിലൂടെ സാധിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ്.  നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു. പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു. നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു. സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല. അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു. സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ.


പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സില്‍ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കി. സൈദ് തന്നെ ഇങ്ങോട്ട് വന്ന് പ്രവാചകനോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ ഉപദേശിച്ച് തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതല്‍ ശിഥിലമായി. വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.

പ്രവാചകന്‍മാരുടെ ദൗത്യം മനുഷ്യര്‍ക്ക് ദൈവിക സന്ദേശം പഠിപ്പിക്കുകയും അവരുടെ തെറ്റായ ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ അവിടെ നിലനിന്ന ധാരണ ശരിയായിരുന്നില്ല. ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. അവരുടെ അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും സമമല്ല. മാത്രമല്ല പ്രവാചകന്റെ കാര്യത്തില്‍ അത്തരമൊരു ചിന്താഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കും. അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മറ്റുമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹങ്ങള്‍ അനവദനീയം മാത്രമായിരുന്നുവെങ്കിലും നബിയെ സംബന്ധിച്ച് ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നു. ദൈവതീരുമാനമനുസരിക്കാന്‍ പ്രവാചകന്‍മാര്‍ ബാധ്യസ്ഥരാണ് ലോകം മുഴുവന്‍ അതിനെ എതിര്‍ത്താലും ശരി. ഇതാണ് വളര്‍ത്തു പുത്രന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം ചെയ്യാനുണ്ടായ സന്ദര്‍ഭം.

പ്രവാചകന് എതാണ് 58 വയസ് പ്രായമാകുമ്പോള്‍ സംഭവിച്ച ഇക്കാര്യത്തിലെ വസ്തുതകളാണ് നാം കണ്ടത്.  പ്രവാചകനെ കേവല മനുഷ്യനായി കാണുകയും അവിടുന്നങ്ങോട്ട് പ്രവാചകനെ കിട്ടുന്ന അവസരം മുതലെടുത്ത് അവമതിക്കാന്‍ അവസരം കാത്ത് കഴിയുകയും ചെയ്യുന്ന പ്രവാചകന്റെ ശത്രുക്കള്‍ ഈ അവസരം പ്രവാചകന്റെ കാലത്ത് തന്നെ മുതലെടുത്തിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. വളര്‍ത്തുപുത്രനായ സൈദിന്റെ ഭാര്യയെ വിവാഹമോചന ശേഷം മുഹമ്മദ് നബി വിവാഹം കഴിച്ചു എന്നത് മാത്രമാണ് ഇതിലെ വസ്തുത. ശേഷമുള്ളത് ഭാവനാ വിലാസമാണ്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം ചരിത്രവും ബുദ്ധിയും അതിനെ എത്രമാത്രം പിന്തുണക്കുമെന്നും.
'ഒരു ദിവസം ദത്തുപുത്രനായ സൈദിന്റെ വീട്ടിനടുത്തുകൂടി മുഹമ്മദ് കടന്നു പോകാനിടയായി സൈദ് വീട്ടിലുണ്ടായിരുന്നില്ല. സൈനബാണ് അദ്ദേഹത്തിന് ആഥിത്യമരുളിയത് സൈനബിന്റെ വസ്ത്രങ്ങള്‍ സുതാര്യമായിരുന്നു അവയിലൂടെ പ്രകടമായ സൗന്ദര്യം മുഹമ്മദിനെ വല്ലാതെ ആകര്‍ഷിച്ചു...' തുടങ്ങി പ്രവാചകന്റെ വിവാഹത്തിലെത്തിനില്‍ക്കുന്ന ഒന്നാതരം പൈങ്കിളി വര്‍ണന ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയതായി മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ എന്ന ഈജിപ്ഷ്യന്‍ ചരിത്രപണ്ഡിതന്‍ തന്റെ ഹയാത്തുമുഹമ്മദ് എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. ഇതിന്റെ തനിയാവര്‍ത്തനമാണ് യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരുടെ ബ്ലോഗില്‍ അലയടിക്കുന്നത്. ഇത്തരം ഭാവനാ വിലാസങ്ങള്‍ ചമക്കുമ്പോള്‍ അവര്‍ മറന്നുപോകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി.  പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.
 
ഇനി പറയൂ, ഇതും ബൈബിളില്‍ പരാമര്‍ശിച്ച ദാവീദിന്റെ സംഭവവും താരതമ്യമര്‍ഹിക്കുന്നുണ്ടോ. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണോ മോശക്ക് നല്‍കിയ 10 പ്രമാണങ്ങളില്‍ നല്‍കിയ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്‍പനയും.
ഞാനൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്; പ്രവാചകനെ ആക്ഷേപിക്കാനായി ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പോലും ഖുര്‍ആനിന്റെ ദിവ്യത്വത്തെ മനസ്സിലാക്കാനാവശ്യമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.

കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടേ, ചില പൌരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കെട്ടുകഥകള്‍ തങ്ങളുടെ വ്യഖ്യാനഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനെയാണ് ഇക്കൂട്ടര്‍ തെളിവായി എടുത്ത് കാണിക്കുന്നത്. ആരോപണം കൊഴുപ്പിക്കാന്‍ അല്‍പം കൂട്ടിചേര്‍ക്കലുകള്‍ വീണ്ടും വിമര്‍ശകര്‍ നടത്തും. പക്ഷെ സമാന്യയുക്തിക്ക് പോലും ആ കഥ വഴങ്ങില്ല എന്ന് അവ വായിച്ചാല്‍ തന്നെ ബോധ്യമാകും.

146 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.

VINOD പറഞ്ഞു...

lateef is there any explanation why god asked the prophet to do such a dirty thing , or an uncivilized marriage. does the qaran gives a proper explanation to this.

CKLatheef പറഞ്ഞു...

ഇത്തരം ചോദ്യങ്ങളില്‍ വായനക്കാരുടെ ചിന്താഗതി സ്വാധീനിക്കും എന്നത് സ്വാഭാവികം. വിവാഹം തന്നെ അനിവാര്യമായ തിന്മയായികാണുന്നവരുണ്ട്. ഇവിടെ പരാമര്‍ശിച്ച സംഭവത്തെ a dirty thing എന്നും an uncivilized marriage എന്നും പ്രയോഗിക്കാനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ എനിക്ക് വ്യക്തമായ വിശദീകരണം തരാന്‍ കഴിയൂ.

ചുരുക്കത്തില്‍ മനസ്സിലാക്കേണ്ടത്. പ്രവാചകനായ മുഹമ്മദ് നബിയിലൂടെ നല്‍കപ്പെട്ട ധാര്‍മികസദാചാരമനുസരിച്ച് ഈ കാര്യത്തില്‍ നികൃഷ്ടമായി ഒന്നുമില്ല. വിവാഹം ഒരു പുണ്യകര്‍മമാണ് ഇസ്‌ലാമില്‍. ദൈവതീരുമാനമനുസരിച്ചാണ് അത് സംഭവിക്കുന്നതെങ്കിലും ഒരിക്കലും വേര്‍പ്പിരിക്കാന്‍ കഴിയാത്ത ഒരു ബന്ധനമായി അതിനെ കാണുന്നില്ല. ഏതെങ്കിലും കാരണത്താല്‍ യോജിച്ച് മുന്നോട്ട് പോകുന്നതിനേക്കാള്‍ ഗുണകരം വേര്‍പിരിയുന്നതാണെന്ന് കാണ്ടാല്‍ അപ്രകാരം തീരുമാനിക്കാനും നടപ്പില്‍ വരുത്താനും കഴിയും. ഇങ്ങനെ പിരിഞ്ഞവര്‍ തീര്‍ത്തും സ്വതന്ത്രരാണ്. അവര്‍ ഇഷ്ടപ്പെടുന്ന പുനര്‍വിവാഹത്തില്‍ അവര്‍ക്ക് ഏര്‍പ്പെടാവുന്നതാണ്. (ഇതനൊക്കെ ആവശ്യമായ നിയമങ്ങളും നിബന്ധനകളുമുണ്ട് എന്ന് മറക്കരുത്). ആ സ്ത്രിയെ ഇഷ്ടപ്പെടുന്ന/അവള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പുനര്‍വിവാഹത്തിന് തടസ്സമൊന്നുമില്ല. ഇതിനെ നിന്ദ്യമെന്നോ സംസാകരശൂന്യമെന്നോ വിളിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. ഈ കാര്യമേ ദൈവം പ്രവാചകനില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളൂ. പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാചകനിലൂടെ നല്‍കപ്പെട്ട് നിയമനിര്‍ദ്ദേശങ്ങള്‍ക്കും ധാര്‍മികസദാചാരവ്യവസ്ഥകള്‍ക്കുമനുസരിച്ചേ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയൂ. ദ്രാവകത്തെ സെന്റിമീറ്റര്‍ വെച്ച് അളക്കാനാവില്ല. താമസിയാതെ പ്രസ്തുത സൂക്തങ്ങളും അവയുടെ ശരിയായ വ്യാഖ്യാനവും നല്‍കാന്‍ ഉദ്ദേശിക്കുന്നു. അത് വായിക്കുന്നതോടെ കൂറേകൂടി വ്യക്തത ചിലര്‍ക്കെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

കാട്ടിപ്പരുത്തി പറഞ്ഞു...

ചില തിരുത്തലുകള്‍-
സൈദ് തന്റെ ഭാര്യയെ വിമോചനം ചെയ്താല്‍ വിവാഹം കഴിക്കാനല്ല ദൈവ കല്പന- മറിച്ച് ദത്ത് സമ്പ്രദായം നിര്‍ത്തലാക്കിയും അവരിലെ ബന്ധങ്ങള്‍ക്ക് രക്തബന്ധത്തിന്റെ പവിത്രത നല്‍കുന്നതു ഇല്ലാതാകിയുമായിരുന്നു കല്പന- അപ്പോള്‍ സ്വാഭാവികമായും അതിന്റെ പ്രായോഗിക വത്ക്കരണത്തിന്നായി വളര്‍ത്തുമകന്റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വരുമെന്നു പ്രവാചകന്‍ ഭയപ്പെട്ടു. അങ്ങിനെ കഴിയുന്നതും ആ വിവാഹം നിലനിര്‍ത്താന്‍ പ്രവാചകന്‍ ആഗ്രഹിച്ചു. പക്ഷെ, അവര്‍ തമ്മിലെ മാനസികാസാരസ്യം അത്രമേല്‍ കൂടിയതിനാല്‍ അവരെ ഒന്നിപ്പിച്ചു നിറുത്തുക സാധ്യമാവുമായിരുന്നില്ല.

sajan jcb പറഞ്ഞു...

സത്യം പറഞ്ഞാല്‍ എനിക്കൊന്നും വ്യക്തമായില്ല.സ്വന്തം പിതൃസഹോദരിയുടെ പുത്രിയെ കല്യാണം കഴിക്കാന്‍ മാത്രം നബി എന്തു തെറ്റു ചെയ്തു. ആ നാട്ടില്‍ വേറെ ആപ്പിള്ളേര്‍ ഇല്ലായിരുന്നോ ഒരു പാവം അവിവാഹിതയെ പുനര്‍വിവാഹം ചെയ്യാന്‍. ഈ സംഭവം പലരില്‍ നിന്നും കേല്‍ക്കുന്നതിനു പകരം അത് നേരിട്ട് വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഈ സംഭവത്തിന്റെ പരിഭാഷ നെറ്റില്‍ ഉണ്ടോ?

കാട്ടിപ്പരുത്തി പറഞ്ഞു...

വിനോദ് നായര്‍-

അവിടെ വിവാഹത്തേക്കാള്‍ പ്രധാനം ദത്ത് സമ്പ്രദായത്തിന്റെ അടിവേരറുക്കുക എന്നതായിരുന്നു. കാരണം പല കുടുമ്പങ്ങളിലും ഇത് പല അസ്വാരസ്യങ്ങളുമുണ്ടാക്കിയിരുന്നു. പല അവിഹിത ബന്ധങ്ങളിലെ കുട്ടികളെയും കുടുമ്പത്തിലേക്ക് ചേര്‍ക്കുക, കുടുമ്പത്തോട് കലഹിച്ച് ആരെയെങ്കിലും സ്വത്തിന്നവകാശികളാക്കുക തുടങ്ങിയ പല പ്രശങ്ങളും. അതിനാല്‍ ഒരാളെ കുടുമ്പവുമായി ചേര്‍ത്തു നിര്‍ത്താന്‍ കൂടിയാണ് ദത്ത് സമ്പ്രദായം അവസാനിപ്പിച്ചത്.

★ Shine പറഞ്ഞു...

ലതീഫ്‌, ക്ഷമയോടെയും, അവധാനതയോടെയുള്ള താങ്കളുടെ പ്രതികരണത്തിനു ഒരു പ്രത്യേക അഭിനന്ദനം. (മറ്റൊരു post ൽ നിങ്ങളുടെ പ്രതികരണം കണ്ടിട്ടാണു ഇവിടെ വന്നത്‌) ഞാൻ ജന്മം കൊണ്ടു ഹിന്ദുവും, വിശ്വാസം കൊണ്ടു ഏകമതത്തിൽ വിശ്വസിക്കുന്നവനുമാണു. ( ക്ഷേത്രങ്ങളിലും, ചർച്ചുകളിലും പോകാറുണ്ട്‌. മുസ്ലിം സംസ്കാരവുമായി, അത്രത്തോളം അടുപ്പമുണ്ടാവാനുള്ള സാഹചര്യം ഇല്ലായിരുന്നു.) വികാരത്തിനടിമപ്പെടാതെ സംസാരിക്കുന്ന കുറെ ആളുകൾ എപ്പോഴും പ്രതീക്ഷ നൽകുന്നു. ഏതു മതത്തിൽ വിശ്വസിക്കുന്ന ആളും, അതിന്റെ സാരം അറിഞ്ഞാൽ സഹജീവികളോടു പരുഷമായി പെരുമാറില്ല, അവരെ ഭയക്കുകയുമില്ല. മനുഷ്യനാണു മതങ്ങൾക്കും മീതേ വളരേണ്ടത്‌; മതങ്ങൾ ഒരു വഴി കാട്ടി മാത്രമേ ആകാവൂ.

CKLatheef പറഞ്ഞു...

പ്രിയ കാട്ടിപ്പരുത്തി,

അഭിപ്രായം നല്‍കിയതിന് നന്ദി, കൂട്ടിച്ചേര്‍ക്കലുകള്‍ക്കും. ഇബ്‌നു ഹാതിമിനെ അവലംബിച്ച് ഇബ്‌നു ജരീറും ഇബ്‌നുകസീറും അത്തരമൊരു കല്‍പന കൂടി അല്ലാഹു പ്രവാചകന് നല്‍കിയിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് താങ്കള്‍ പറഞ്ഞതിന്റെ നിഷേധമല്ല.

sajan jcb പറഞ്ഞു...

കാട്ടിപ്പരുത്തി ,
സൈദ് തന്റെ ഭാര്യയെ വിമോചനം ചെയ്താല്‍ വിവാഹം കഴിക്കാനല്ല ദൈവ കല്പന എന്നിരിക്കെ എന്റെ ചോദ്യത്തിനു വീണ്ടും പ്രസക്തി വന്നില്ലേ. ഇനിയെന്താണ് കാരണം ലത്തീഫ് ?!

ഈ വിവാഹത്തോടു കൂടി ദത്ത് സമ്പ്രദായത്തിന്റെ അടിവേരറുക്കുവാന്‍ കഴിഞ്ഞോ? അല്ലെങ്കിലും ഒരു വിവാഹവും ദത്ത് സമ്പ്രദായവും തമ്മില്‍ എന്തു ബന്ധം? സ്വന്തം ‘സഹോദരിയെ’ വിവാഹം കഴിക്കേണ്ട എന്തു ഗതികേടാണ് നബിയ്ക്ക് വന്നത്. ദൈവം അങ്ങിനെ ചെയ്യാന്‍ പറഞ്ഞിട്ടുമില്ല എന്നു പറയുന്നു. പിന്നെന്താണു സംഭവം. കൂടുതല്‍ വ്യക്തമാക്കാമോ?

കാട്ടിപ്പരുത്തി പറഞ്ഞു...

സാജന്‍- മുഴുവന്‍ വായിക്കാനുള്ള ക്ഷമ കാണിക്കുക- അല്ലെങ്കില്‍ ഒന്നും മനസ്സിലാവില്ല-
ആ വിവാഹത്തോടെ ദത്ത് സമ്പ്രദായം മുസ്ലിങ്ങളില്‍ പൂര്‍ണ്ണമായും ഇല്ലാതായി- രക്തബന്ധത്തിന്നു പ്രാധാന്യം വന്നു. അതു തന്നെയായിരുന്നു ആ സംഭവത്തിന്റെ ഗുണപരമായ വശവും. വിവാഹവും ദത്ത് സമ്പ്രദായവും തമ്മിലുള്ള ബന്ധം മനസ്സിലായില്ലെങ്കില്‍ ഒരാവര്‍ത്തികൂടി വായിക്കുക, മനസ്സിലാകും.

sajan jcb പറഞ്ഞു...

എന്റെ ചോദ്യം... അതിനു ഈ വിവാഹം അനിവാര്യമായിരുന്നോ എന്നാണ്. ദൈവ കല്പന തന്നെ ധാരാളം മതിയായിരുന്നില്ലേ? ദത്തുപുത്രന്മാര്‍ക്ക് രക്തബന്ധത്തിന്റെ അത്ര പ്രാധാന്യം ഇല്ലെന്ന്. അതിനു പാവം നബിയെന്തിനു ബലിയാടായി?

കാട്ടിപ്പരുത്തി പറഞ്ഞു...

നല്ല ചോദ്യം സാജന്‍-

ഒരു ദൈവ കല്പനയിലൊതുക്കാതെ അതിന്റെ പ്രായോഗികത തന്നെയാണു ഇസ്ലാം മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. ആ പ്രായോഗികത്ക്ക് ഏറ്റവുമര്‍ഹന്‍ അതിന്നു തിരഞ്ഞെടുത്ത പ്രവാചകനും.

CKLatheef പറഞ്ഞു...

@വിനോദ് നായര്‍

ചര്‍ചയില്‍ പങ്കെടുക്കുന്നതിന് നന്ദി.

@കുട്ടേട്ടന്‍

ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

എന്ന് കവിവചനം. ഞാനിത്രകൂടി ചേര്‍ക്കുന്നു.

മനുഷ്യത്വത്തെ മാനിക്കാത്ത വിദ്വേഷവും വെറുപ്പും വളര്‍ത്തുന്ന ഒരു മതത്തെയും സ്‌നേഹിക്കാനോ ഉള്‍ക്കൊള്ളാനോ എനിക്ക് കഴിയില്ല.

@സാജന്‍

കാട്ടിപ്പരുത്തി താങ്കളോട് പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്. താങ്കളുടെ ചോദ്യകേട്ടാല്‍ ആര്‍ക്കും തോന്നില്ല ഇത് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ളതാണ് എന്ന് എന്നുമുതലാണ് ഞങ്ങള്‍ക്കില്ലാ ഒരു സ്‌നേഹം പ്രവാചകനോട് താങ്കള്‍ക്ക് തോന്നിത്തുടങ്ങിയത്. അതിനാല്‍ കുറച്ച് ആവേശം കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. താങ്കളും ഒരു ബ്ലോഗറാണല്ലോ

sajan jcb പറഞ്ഞു...

ഈ വിവാഹത്തിലൂടെ പിതൃ സഹോദരിയുടെ മകളെ കൂടി വിവാഹ കഴിക്കാം എന്നു ബോധ്യപ്പെടുത്തിയും തന്നു. എത്ര മഹാനാണ് അദ്ദേഹം. എന്നിട്ട് നിങ്ങളാരും അതു ഫോളോ ചെയ്യുന്നില്ലല്ലോ. ഹിന്ദു ആചാരമായ മുറപ്പെണ്ണ് സമ്പ്രാദായത്തെ പറ്റുമെങ്കില്‍ കളിയാക്കുകയും ആകാം. നബി ചെയ്തത് അങ്ങിനെ തന്നെ പണ്ട് അനുഷ്ഠിച്ചിരുന്നത് ഒരു പക്ഷേ ഹിന്ദുക്കളാകും. നിങ്ങടെ ഒരു യോഗം.

sajan jcb പറഞ്ഞു...

ലത്തീഫ്,
താങ്കളുടെ ചോദ്യം കേട്ടാലും എനിക്കു തോന്നാറില്ല അതു കാര്യങ്ങള്‍ മനസ്സിലാക്കാനുള്ളതാണ്. അതുകൊണ്ടാണ് സാധിക്കുമെങ്കില്‍ ഈ ബ്ലോഗില്‍ വരാതിരിക്കുന്നത്. എന്തു ചെയ്യാം ബ്ലോഗറായി പോയില്ലേ?

Manoj മനോജ് പറഞ്ഞു...

"ദ്രാവകത്തെ സെന്റിമീറ്റര്‍ വെച്ച് അളക്കാനാവില്ല."
:( :( :(

എല്ലാം ഇത് പോലെ തന്നെയാണോ? അതോ ഇതും... :)

പഴയ കാലഘട്ടം ഇന്നത്തെ സാഹചര്യത്തില്‍ നാം വിലയിരുത്തുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അന്നത്തെ ശരി ഇന്ന് തെറ്റാണ് എന്നതിനാല്‍ കഷ്ടം എന്ന് നമുക്ക് പറയാനാവില്ലല്ലോ.

ഈ വിവാഹത്തോട് അനുബന്ധിച്ചാണോ പര്‍ദ്ധ സമ്പ്രദായം വരുന്നത്? എവിടെയോ എഴുതി കണ്ടത് പോലെ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ഇവിടെ മറ്റൊരു കാര്യം കൂടി ചേർക്കേണ്ടതുണ്ടു എന്നു തോന്നുന്നു.ഖുർ ആൻ സൂക്തങ്ങളിലൂടെ അവതീർണ്ണമായ നിയമങ്ങൾ പ്രാവർത്തികമാക്കി കാണിച്ചു കൊടുക്കേണ്ട ചുമതല കൂടി പ്രവാചകനിൽ നിക്ഷിപ്തമായിരുന്നു.ദത്തു പുത്രന്മാർ സ്വന്തം സന്താനങ്ങളെ പോലെ ആകില്ലെന്നുള്ള അർത്ഥം വരുന്ന സൂക്ത അവതരണം അന്നത്തെ കാലഘട്ടത്തിലെ സമൂഹത്തിൽ അനുരണനങ്ങൾ സൃഷ്ടിച്ചു.നിലവിലില്ലാത്തതും തങ്ങൾക്കു ഉൾകൊള്ളാൻ ആവാത്തതുമായ ചില നിർദ്ദേശങ്ങൾ വരുമ്പോൾ സ്വന്തം അനുയായികൾ വരെ മടിച്ചു നിന്ന സംഭവങ്ങൾ പ്രവാചക ജീവിതത്തിലുണ്ടായിട്ടുണ്ടു.ഉദാഹരണം ഉമ്രക്കായി പോകാൻ ഇഹ്രാം കെട്ടുകയും തുടർന്നു ശത്രുക്കളുമായുള്ള സന്ധിയെ തുടർന്നു ഉമ്രയുടെ വിരമിക്കൽ ചടങ്ങായ തലമുണ്ഡനം ചെയ്യാൻ അനുയായികൾ മടിച്ചു നിന്ന സന്ദർഭം. അന്നു തന്റെ ഭാര്യയുടെ നിർദ്ദേശാനുസരണം നബി തന്നെ ആദ്യം തലമുണ്ഡനം ചെയ്തു കാണിച്ചു കൊടുക്കേണ്ടി വന്നു.പരാമർശത്തിലുള്ള സൂക്താവതരണവും ഉൾകൊള്ളാൻ അറബികൾക്കു പ്രയാസം നേരിട്ടു. അനന്തരാവാകശത്തെ സംബന്ധിച്ചു ഈ സൂക്താവതരണത്തിനു ശേഷം സ്വത്തിന്മേലുള്ള അവകാശം സ്വന്തം സന്തതികൾക്കു മാത്രമായി ക്ലിപ്തപ്പെടുകയും ചെയ്തു. പിന്നീടാനു വിവാഹത്തിനു അനർഹരായ സ്ത്രീകളുടെ ലിസ്റ്റ്‌ അടങ്ങിയ സൂക്തങ്ങൾ അവതരിക്കപെട്ടതു. അതിൽ പുത്ര വധുവിനെ വിവാഹ ബന്ധത്തിനു അനർഹ ആക്കുകയും ചെയ്തു. ആദ്യം അവതരിച്ച സൂക്തപ്രകാരം ദത്തു പുത്രന്മാർ സ്വന്തം സന്തതികളെ പോലെ ആകില്ലാ എന്നുള്ളതിനാൽ ദത്തു പുത്രൻ വിവാഹം ചെയ്തു പിന്നീടു വിവാഹ മോചനം നടത്തിയ സ്ത്രീക്കു അന്യ സ്ത്രീ എന്ന സ്ഥാനം ആണു ഉണ്ടായിരുന്നതു. പക്ഷേ ഇതു പ്രാവർത്തികമാക്കികാണിച്ചു കൊടുക്കാൻ അന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ പ്രവാചകനു വരെ മടി ഉണ്ടായി. അതിനു ശേഷമാണു സൈദിന്റെ വിവാഹ മോചന സംഭവങ്ങൾ നടന്നതും തുടർന്നു സൈനബിനെ വിവാഹം ചെയ്തതു. ഹൈക്കിളിന്റെ പുസ്തകത്തിൽ വിമർശനം ആദ്യവും അതിന്റെ നിഷ്പക്ഷ നിരീക്ഷണം തുടർന്നും എന്നുള്ള രീതി പുസ്തകത്തിൽ പല ഇടങ്ങളിലും പ്രയോഗിച്ചതിൽ പ്രവാചകനെ വിമർശിക്കുന്നവർ വിമർശന ഭാഗം മാത്രം എടുത്തു പ്രയോഗിക്കുന്നതായാണു കണ്ടു വരുന്നതു.
വിമർശിക്കുന്നവർ പ്രവാചകനെ സ്തുതിക്കാനല്ലല്ലോ പാടു പെടുന്നതു. അതുകൊണ്ടു തന്നെ അവർക്കു ചില സത്യങ്ങൾ മൂടി വെക്കേണ്ടി വരും ഉദാഹറണത്തിനു ഈ പോസ്റ്റിനു കാരണമായ സൈനബിന്റെ നബിയുമായുള്ള വിവാഹം. ഏതു സ്ത്രീകളെ വേണമെങ്കിൽ അതു, ധനം വേണമെങ്കിൽ അതു, രാജാവാകണമെങ്കിൽ അതു നീ എന്തു ആവശ്യപ്പെടുന്നോ അതു നിനക്കു ഈ നിമിഷത്തിൽ തരാം പകരം നിന്റെ പുതിയ മതസ്ഥാപനത്തിൽ നിന്നു പിൻ മാറിയാൽ മാത്രം മതി എന്നൊരു വാഗ്ദാനം പ്രവാചകൻ മത പ്രചരണം ആരംഭിച്ച കാലഘട്ടത്തിൽ ഖുറൈശിപ്രമുഖന്മാരിൽ നിന്നും ഉണ്ടായതു ചരിത്ര സംഭവം ആണു. ഒരു കയ്യിൽ സൂര്യനും മറുകയ്യിൽ ചന്ദ്രനും തന്നാൽ പോലും ഞാൻ എന്റെ ആദർശങ്ങളിൽ നിന്നു പിന്മാറില്ല എന്നു പ്രവാചകൻ മറുപടി പറയുമ്പോൾ മക്കയിൽ അദ്ദേഹത്തിന്റെ നില തുലോം പരുങ്ങ ലിൽ ആണു. ജീവഹാനിവരെ സംഭവിക്കാവുന്ന അന്തരീക്ഷവും. അനുയായികൾ തുലോം വിരളം.ശത്രുക്കൾ പ്രബലരും വൻ കൂട്ടവും. അന്നു ഈ സൈനബ്‌ മക്കയിൽ ഉണ്ടു. പിത്രുസഹോദരീ പുത്രിയുമാണു. ഒന്നു ചുണ്ടു അനക്കുകയേ വേണ്ടൂ. പ്രവാചകനു സ്വന്തമാക്കാം. അന്നു വേണ്ടാതിരുന്ന പെണ്ണിനെ വേറൊരാൾ വിവാഹം കഴിച്ചതിനു ശേഷം കണ്ടപ്പോൾ ആഗ്രഹം തോന്നി എന്നു പറഞ്ഞാൽ അതു യുക്തിക്കു നിരക്കുന്നില്ല.ഈ സത്യാവസ്ഥ അന്നു തന്നെ എല്ലാവർക്കും അറിയാം എങ്കിലും വിമർശകർ പറയാനുള്ളതു അന്നും പറഞ്ഞുകൊണ്ടിരുന്നു. ഇന്നും അതു തുടരുന്നു. അത്രമാത്രം. വിശ്വസിച്ചവർ അന്നു സത്യാവസ്ഥ ബോദ്ധ്യപ്പെട്ടു വിശ്വസിച്ചു. ഇന്നു ഏകദേശം 150 കോടിയോളം പേരും ആ വിശ്വാസം തുടരുന്നു.

sajan jcb പറഞ്ഞു...

എന്തായാലും പര്‍ദ്ദയില്ലാതെയായിരുന്നു ഈ ഭാര്യ നടന്നിരുന്നത് എന്ന് ലത്തീഫ് പറയുന്നുണ്ട്. അപ്പോള്‍ അതിനുശേഷം ഇപ്പോഴേങ്കിലും ആകും പര്‍ദ്ദ വന്നത്. ആണുങ്ങളുടെ മനസ്സ് ഇളകാതെ സൂക്ഷിക്കണ്ടേത് സ്ത്രീകളുടെ കടമയായി പോയില്ലേ?

sajan jcb പറഞ്ഞു...

sherriff kottarakara,
താങ്കളുടെ വിശദീകരണം മെച്ചമായി തോന്നുന്നു. അതില്‍ നിന്ന് മറ്റൊരു സംശയം വരുന്നു.

പിന്നീടാനു വിവാഹത്തിനു അനർഹരായ സ്ത്രീകളുടെ ലിസ്റ്റ്‌ അടങ്ങിയ സൂക്തങ്ങൾ അവതരിക്കപെട്ടതു.

ഇതില്‍ പിതൃ സഹോദരിയുടെ മകളെ വിവാഹം കഴിക്കാമോ അല്ലയോ?

കാട്ടിപ്പരുത്തി പറഞ്ഞു...

1 Corinthians 11

4Every man praying or prophesying, having his head covered, dishonoureth his head.

5But every woman that prayeth or prophesieth with her head uncovered dishonoureth her head: for that is even all one as if she were shaven.

സാജന്‍ -

ബൈബിള്‍ ആവശ്യപ്പെടുന്നത് തലമറക്കാത്ത സ്ത്രീയുടെ മുടിവടിക്കാനാണു- അപ്പോസ്തലനായ പോള്‍ ദൈവപ്രചോതിത്നായി ക്രൈസ്തവരോട് ആവശ്യപ്പെട്ട കല്പനയാണ് മുകളില്‍ കൊടുത്തത്- മന്തുള്ള കാലുകള്‍ മണലില്‍ പൂഴ്ത്തരുത്

sajan jcb പറഞ്ഞു...

ഇവിടെ ചര്‍ച്ച ബൈബിള്‍ ആയിരുന്നു അല്ലേ ..ക്ഷമിക്കണം ഞാന്‍ അറിഞ്ഞില്ല.
പിന്നെ ബൈബിളിന്റെ പൊട്ടും പോടിയും മാത്രം വായിച്ചാന്‍ ഇങ്ങനെയിരിക്കും...

താങ്കള്‍ തന്നെ വചനത്തില്‍ തന്നെ എഴുതിയിട്ടില്ലേ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്ന്‌? അതു കണ്ടു കാണില്ല..കണ്ണില്‍ മന്തു വന്നാല്‍ എന്താവും തരം?

പിന്നെ സ്ത്രീകളുടെ മുടി ബാക്കിയുള്ളവരോട് വടിക്കാനല്ല പറയുന്നത്... അവരവര്‍ തന്നെ വടിക്കാനാണ്. അതാകും നല്ലത് എന്ന്...മുടിയില്ലാത്തവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തല മറയ്ക്കണ്ട എന്ന്‌. അതിന്റെ കാരണവും പറയുന്നുണ്ട്.

മലയാള തര്‍ജ്ജിമ ആവശ്യമെങ്കില്‍ ഇതാ..
----------------
11:4 മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.

11:5
മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

11:6
സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ
-----------


നിങ്ങളോടാണല്ലോ ഞാന്‍ ഖുര്‍ ആന്‍ വിശദീകരിക്കാന്‍ പറഞ്ഞത് എന്നോര്‍ക്കോമ്പോള്‍... :-(

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഒരു സംശയം ചോദിച്ചോട്ടെ.
സൈനബ്‌ കുലീനനാട്യക്കാരിയായിരുന്നു എന്നും തന്മൂലം സൈദുമായുള്ള വിവാഹത്തിൽ വിള്ളൽ വന്നു എന്നും ശേഷമുണ്ടായ വിവാഹമോചനത്തിനുശേഷം ദൈവകൽപന പ്രകാരം പ്രവാചകൻ സൈനബിനെ വിവാഹം കഴിച്ചു എന്നുമാണല്ലൊ താങ്കൾ പറഞ്ഞത്‌.

ഈയൊരു കാര്യത്തിൽ, ഒരർത്ഥത്തിൽ, നബിയും അല്ലാഹുവും സൈനബിന്റെ കുലീനനാട്യത്തെ അംഗീകരിക്കുകയല്ലെ ചെയ്തത്‌? കുലീനവംശത്തിൽ പെട്ടവർ അടിമയെ വിവാഹം കഴിച്ച്‌ തുടർന്നും കുലീനനാട്യം വെച്ചുപുലർത്തിയാൽ അതിനുള്ള പരിഹാരം അടിമയുമായുള്ള വിവാഹമോചനവും തുടർന്ന് മറ്റൊരു കുലീനവംശജനുമായുള്ള വിവാഹവുമാകുമ്പോൾ അവിടെ അടിമയുടെ സ്ഥിതിയ്ക്ക്‌ എന്ത്‌ മെച്ചമാണുണ്ടാകുന്നത്‌? പരാജയപ്പെട്ട ഒരു വിവാഹബന്ധം എന്നതിനപ്പുറം എന്താണ്‌ അടിമ നേടിയത്‌? അടിമ എന്ന വിവേചനത്തിന്‌ എന്ത്‌ മാറ്റമാണുണ്ടായത്‌? ഇതുകൂടി അല്ലാഹുവോ പ്രവാചകനോ ചിന്തിക്കാതിരുന്നതെന്തുകൊണ്ട്‌?

അബ്ദുല്‍ അലി പറഞ്ഞു...

പ്രിയ ലത്തിഫ്‌,

നബിയുടെ കാലഘട്ടത്തിൽ, വിധവകളെ വിവഹം ചെയ്യുകയെന്നത്‌, വളരെ നിന്ദ്യമായി കരുതിയിരുന്നവരായിരുന്നു അറബികൾ. എന്നാൽ നബിയോ, ആദ്യം വിവഹം ചെയ്തത്‌, ഖദീജ (റ) യെയാണ്‌.

മാത്രമല്ല, 900 ഭര്യമാരുള്ള പ്രവാചകനും, 99 ഭര്യമാരുള്ള രാജകന്മരും അതിന്‌ മുൻപുണ്ടായിരുന്നു. ഇഷ്ടംപോലെ ഭാര്യമാരുള്ള അറബി ഗോത്രത്തിലാണ്‌, നിനക്ക്‌ നല്ലത്‌, ഒരു വിവാഹം മാത്രമാണെന്ന വചനവുമായി, കഴിവുണ്ടെങ്കിൽ 4 വരെ ആവാം എന്ന വചനവുമായി ഖുർആൻ അവതരിക്കുന്നത്‌.


സാജൻ,

ആരെയോക്കെ വിവാഹം ചെയ്യാം എന്ന്‌ വ്യക്തമായി നിർവ്വചിരിക്കുന്ന സുക്തങ്ങൾ വന്നത്‌ ഈ സംഭവത്തിന്‌ ശേഷമാണ്‌. അതാണ്‌ ഷെരീഫ്‌ സൂചിപ്പിച്ചത്‌.

അതിൽ, പിതാവിന്റെ സഹോദരിയുടെ മകളെ വിവാഹം ചെയ്യാം.

സൂക്തം 4:23
നിങ്ങളുടെ മാതാക്കളും പുത്രിമാരും സഹോദരിമാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദരപുത്രിമാരും സഹോദരീപുത്രിമാരും നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാരും മുലകുടിബന്ധത്തിലുള്ള സഹോദരിമാരും ഭാര്യമാരുടെ മാതാക്കളും നിങ്ങൾ ദാമ്പത്യം പങ്കിട്ട സ്ത്രീകളിൽ പിറന്ന്‌ നിങ്ങളുടെ സംരക്ഷണത്തിൽ വളർന്നവരുമായ വളർത്തുപുത്രിമാരും -ഇനി (ആ സ്ത്രീകളെ വിവാഹം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളു) അവരോടൊപ്പം ദാദാമ്പത്യജീവിതം നയിച്ചിട്ടില്ലെങ്കിൽ (അവരെ ഒഴിവാക്കി അവരുടെ പുത്രിമാരെ വിവാഹം ചെയ്യുന്നതിൽ)കുറ്റമില്ല സ്വന്തം രക്തത്തിൽനിന്നുണ്ടായ പുത്രന്മാരുടെ ഭാര്യമാരും നിങ്ങൾക്ക്‌ നിരോധിക്കപ്പെട്ടിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും നിഷിദ്ധമാകുന്നു; മുൻപ്‌ ചെയ്തുപോയതൊഴികെ. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

CKLatheef പറഞ്ഞു...

കുറേകാലമായി ബ്ലോഗില്‍ നിരന്തരം ചിലവശങ്ങള്‍ മൂടിവെച്ച് പ്രചരിപ്പിച്ചിരുന്ന ഒരു വിഷയമാണിവിടെ ചര്‍ചചെയ്യുന്നത്. വായനക്കാരുടെ ഇവ്വിഷയകമായ ഏത് സംശയത്തിനും മറുപടി പറയാന്‍ ശ്രമിക്കുന്നതാണ്. അതോടൊപ്പം ഇത് മുസ്‌ലിം സഹോദരങ്ങള്‍ക്ക് അജ്ഞാതമായ വിഷയമല്ലാത്തതിനാല്‍ ആര്‍ക്കും ഇവിടെ മറുപടി പറയാവുന്നതുമാണ്. തുറന്ന ചര്‍ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരമൊരു വിഷയം ചര്‍ചചെയ്യുമ്പോള്‍ നേരത്തെ ഇത്തരം ചര്‍ചയില്‍ പങ്കെടുത്ത് ഹരം കൊണ്ട പലരും ആവേശപ്രകടനം നടത്താന്‍ സാധ്യത കാണുന്നുണ്ട്. അത്തരം കമന്റുകള്‍ ചര്‍ചവഴിതെറ്റാതിരിക്കാന്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. പ്രവാചകന്റെ വിവാഹം മൊത്തമായി ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് ഈ പോസ്റ്റ് സഹായകമല്ല. ഈ പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ചമാത്രമേ അനുവദിക്കാന്‍ നിര്‍വാഹമുള്ളൂ. സഹകരണം പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

പ്രിയ മനോജ്, ശരീഫ് കൊട്ടാരക്കര, അപ്പൂട്ടന്‍... എല്ലാവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

സന്തോഷ്‌ പറഞ്ഞു...

@ കാട്ടിപ്പരുത്തി..... FYI

പൗലോസ്‌ കോറിന്തോസുകാര്‍ക്ക്‌ എഴുതിയ ഒന്നാം ലേഖനം പതിനൊന്നാം അദ്ധ്യായം:

3 പുരുഷന്‍െറ ശിരസ്‌സ്‌ ക്രിസ്‌തുവും സ്‌ത്രീയുടെ ശിരസ്‌സ്‌ ഭര്‍ത്താവും ക്രിസ്‌തുവിന്‍െറ ശിരസ്‌സ്‌ ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

4 ശിരസ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു.

5 ശിരസ്‌സു മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്‌ത്രീയും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്‍ഡനം ചെയ്യുന്നതിനു തുല്യമാണത്‌.

6 സ്‌ത്രീ ശിരോവസ്‌ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്‌ഷൗരം ചെയ്യുന്നതും അവള്‍ക്കു ലജ്‌ജാകരമെങ്കില്‍ ശിരോവസ്‌ത്രം ധരിക്കട്ടെ.

7 പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌. സ്‌ത്രീയാകട്ടെ പുരുഷന്‍െറ മഹിമയാണ്‌.

8 പുരുഷന്‍ സ്‌ത്രീയില്‍ നിന്നല്ല, സ്‌ത്രീ പുരുഷനില്‍ നിന്നാണ്‌ ഉണ്ടായത്‌.

9 പുരുഷന്‍ സൃഷ്‌ടിക്കപ്പെട്ടത്‌ സ്‌ത്രീക്കുവേണ്ടിയല്ല; സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ പുരുഷനുവേണ്ടിയാണ്‌.

10 ദൂതന്‍മാരെ ആദരിച്ച്‌, വിധേയത്വത്തിന്‍െറ പ്രതീകമായ ശിരോവസ്‌ത്രം അവള്‍ക്ക്‌ ഉണ്ടായിരിക്കട്ടെ.

11 കര്‍ത്താവില്‍ പുരുഷനും സ്‌ത്രീയും പരസ്‌പരം ആശ്രയിച്ചാണു നിലകൊള്ളുത്‌.

12 എന്തെന്നാല്‍, സ്‌ത്രീ പുരുഷനില്‍നിന്ന്‌ ഉണ്ടായതുപോലെ ഇന്ന്‌ പുരുഷന്‍ സ്‌ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍നിന്നു തന്നെ.

13 സ്‌ത്രീ തല മറയ്‌ക്കാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്‌ ഉചിതമാണോ എന്ന്‌ നിങ്ങള്‍ തന്നെ തീരുമാനിക്കുവിന്‍.

14 നീണ്ട മുടി പുരുഷന്‌ അവമാനമാണെന്നും

15 സ്‌ത്രീക്ക്‌ അതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്‌ത്രീക്ക്‌ ഒരു ആവരണമായി നല്‍കപ്പെട്ടിരിക്കുന്നു.

16 അഭിപ്രായവ്യത്യാസമുള്ളവരോട്‌ എനിക്കു പറയാനുള്ളത്‌, ഞങ്ങള്‍ക്കോ ദൈവത്തിന്‍െറ സഭകള്‍ക്കോ മേല്‍പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്

CKLatheef പറഞ്ഞു...

പ്രിയ സുഹൃത്തുക്കളേ ,

ഇവിടെ പര്‍ദയോ തലമറക്കലോ അല്ല വിഷയം അതിന് വേണ്ടി സമയം കളയേണ്ടതുമില്ല. ഇസ്‌ലാമില്‍ എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുള്ള പോലെ വസ്ത്രധാരണത്തിനുമുണ്ട്. ഇസ്‌ലാമില്‍ കണിശത പുലര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍ അവ ആചരിച്ചാല്‍ മതി. അതിനെ പരിഹസിക്കുക ഇപ്പോള്‍ ഒരു പരിഷ്‌കാരമായി മാറിയതിനാല്‍ ഏത് വിഷയത്തിലും അത്തരം കാര്യങ്ങള്‍ പുറത്തിടുന്നതിലെ അസാഗത്യം പോലും ചിന്തിക്കുന്നില്ല. വസ്ത്രധാരണത്തെക്കുറിച്ച് ക്രിസ്തുമതവിശ്വാസികള്‍ക്ക് യുക്തിവാദ ശൈലിയില്‍ പറയാന്‍ അര്‍ഹതയില്ല എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയായിരിക്കും ബൈബിളിലെ അതുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഉദ്ധരിച്ചത്. അത് പ്രാര്‍ഥിക്കുമ്പോഴാണോ പുറത്തിറങ്ങുമ്പോഴാണോ എന്നത് രണ്ടാമതേ വരുന്നുള്ളൂ. അതിനാല്‍ ഇനി ഈ വിഷയത്തില്‍ ചര്‍ച തുടരേണ്ടതില്ല എന്ന് തോന്നുന്നു.

Pheonix പറഞ്ഞു...

ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ സാജൻ,
താങ്കളുടെ സം ശയം എനിക്കു മനസ്സിലായി. അതിനു മറുപടി പറയുന്നതിനു മുമ്പു എന്നിൽ നിന്നുള്ള മറുപടികൾ താങ്കളെ തോൽപ്പിക്കാനാണു എന്നു കരുതരുതെന്നു വിനയത്തോടെ അപേക്ഷിക്കുന്നു. കാരണം ഏതൊരു ചർച്ചയും സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണം എന്നു ഞാൻ കരുതുന്നു. മലയാളം ബ്ലോഗിൽ ദിവസവും ഒരു ഓട്ടപ്രദിക്ഷ്ണം നടത്തുന്ന എനിക്കു ഒട്ടും അഭികാമ്യമല്ലാത്ത വാശി, വൈരാഗ്യം കടും പിടുത്തം തുടങ്ങിയവ നിറയെ കാണാൻ ഇടവരുന്നു. നാമെല്ലാം ബ്ലോഗറന്മാരാണു സമൂഹം നമ്മെ കാണുന്നതു ഉയർന്ന തരത്തിൽ ആണു. നമ്മിൽ നിന്നും ഉണ്ടാകുന്ന പോസ്റ്റുകളും കമന്റുകളും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരിക്കണം. അതു സമൂഹത്തിനു അറിവു നൾകുന്നതായിരിക്കണം, സഹായകരമായിരിക്കണം മാന്യമായിരിക്കണം എന്നിങ്ങനെ ചില വിശ്വാസങ്ങൾ എനിക്കുണ്ടു; അതു കൊണ്ടാണു എന്നോടു ചോദിച്ച ചോദ്യത്തിനു ഉത്തരം നൽകുന്നതിനു മുമ്പു ഒരു മുൻ കൂർ ജാമ്യം എടുത്തതു.എന്റെ ഈ മറുപടി ശരിയെന്ന വിശ്വാസത്തിലാണു ഞാൻ നൽകുന്നതു. അതു തെറ്റായിരിക്കാം ഒരു പക്ഷേ താങ്കളുടെ കാഴ്ച്ചപ്പാടിൽ.എങ്കിലും താങ്കളുടെ കാഴ്ച്ചപ്പാടിനെ ഞാൻ മാനിക്കുന്നു.
താങ്കളുടെ ചോദ്യത്തിനു മറുപടി ആവർത്തിക്കേണ്ടതില്ല കാരണം മുകളിൽ ഒരു ബ്ലോഗർ അതു തന്നു കഴിഞ്ഞു.പക്ഷേ എന്തു കൊണ്ടു താങ്കൾ ഇതു ആവർത്തിച്ചു ചോദിക്കുന്നു എന്നു എനിക്കു മനസ്സിലായീ. അതു ഈ പോസ്റ്റിലെ താങ്കളുടെ ഒരു കമന്റിൽ നിന്നാണു എനികു തിരിച്ചറിയാൻ കഴിഞ്ഞതു.പിതൃ സഹ‍ാദരി പുത്രി വിവാഹ ബന്ധത്തിനു അർഹയാണോ അനർഹയാണോ ഇതാണു താങ്കൾ എന്നോടു ചോദിച്ച ചോദ്യം. ഇസ്ലാമിക നിയമ പ്രകാരം പിതൃ സഹോദരിയെ വിവാഹം കഴിക്കാം. കേരളത്തിലും ഭാരതത്തിൽ ആകമാനയും ലോകത്തു എല്ലായിടത്തും ഈ നിയമം ബാധകമാണു.
എന്റെ പ്രിയ സ്നേഹിതന്റെ സം ശയം പിതൃ സഹോദരീ പുത്രി "സഹോദരി" അല്ലേ എന്നാണു. എന്റെ കാഴ്ചപ്പാടിൽ കൃസ്തു മത കാഴ്ച്ചപ്പാടിൽ മാത്രമാണു പിതൃ സഹോദരി പുത്രി "സഹോദരി" ആകുന്നതു..ആ കാഴ്ച്ചപ്പാടിൽ നിന്നു പ്രിയ സാജൻ താങ്കൾ നോക്കുമ്പോഴാണു ഇപ്പുറത്തു തെറ്റു കാണുന്നതു.ഓരോ മത വിശ്വാസവും പരസ്പര വിരുദ്ധം ആകാം.ഹൈന്ദവ വിശ്വാസപ്രകാരം തൂണിലും തുരുമ്പിലും അഹം ബ്രഹ്മാസ്മി ആയി ദൈവത്തെ കാണുമ്പോൾ ഇസ്ലാം മത വിശ്വാസം ഏക ദൈവത്തിലാണു. നമ്മുടെ തൊട്ടു അയൽപക്കത്തെ തമിഴനു സഹോദരി പുത്രിയെ കല്യാണം കഴിക്കാം."തായി മാമൻ" എന്നു പറയും. നമുക്കു അതു ചിന്തിക്കാൻ കൂടി സാധിക്കുമോ?! നമുക്കു അതു അനന്തിരവളും അമ്മാവനുമല്ലേ! എന്നു കരുതി തമിഴൻ ആളു ശരിയല്ല എന്നു പറയാൻ പറ്റുമോ?തമിഴനു അവന്റെ ആചാരം ശരി. ഈ കൊച്ചു കേരളത്തിൽ മുറപ്പെണ്ണിനെ കല്യാണം കഴിക്കുക എന്നതു സർവ്വ സാധാരണമാണു. ഞാൻ ചുരുക്കട്ടെ. ഓരോ വിശ്വാസവും അതു കൊണ്ടു നടക്കുന്നവർ പാലിക്കട്ടെ, നമ്മുടെ വിശ്വാസം നമുക്കും പാലിക്കാം. ഇതിനിടയിൽ സ്പർദ്ധ വരുന്ന കാര്യങ്ങളിൽ പരസ്പര ബഹുമാനത്തോടെ ചർച്ച ചെയ്യുകയും ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സമ്മതിച്ചു കൊടുക്കുകയും തെറ്റെന്നു കരുതുന്ന വിഷയം "അതു തെറ്റാണെന്നാണു എനിക്കു തോന്നുന്നതു എന്നു സ്നേഹം നിലനിർത്തി ധൈര്യമായി പറയുകയും ചെയ്യാം.തുറന്ന മനസ്സോടെ ഏതു കാര്യവും നിരീക്ഷിച്ചാൽ സത്യം നമ്മുടെ മുമ്പിൽ വേളിപ്പെടും എന്നാണു ഞാൻ കരുതുന്നതു.സാജനും അപ്രകാരം സത്യം കണ്ടെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ബീമാപള്ളി / Beemapally പറഞ്ഞു...

സഹോദരന്മാരെ...

ഒരു നല്ല ചര്‍ച്ചയാണിവിടെ നടക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ളവര്‍ക്ക് ഗുണം ചെയ്യും സഹോദരന്‍ ലത്തീഫിന്റെയും കാട്ടിപ്പരുത്തിയുടെയും മറ്റും വിവരണങ്ങള്‍...

പ്രവാചക ജീവിതത്തിലെ ഓരോ സംഭവങ്ങളും തുറന്ന പുസ്തകമാണ്. ആ ജീവിതത്തില്‍ നിന്നും ഒളിച്ചു വെക്കാനായിട്ടു ഒന്നുമില്ല. അതുകൊണ്ട് തന്നയാകണം നബി തിരുമേനി ഈ ഭൂമിയില്‍ ഏറ്റവുമധികം വിമര്‍ശന വിധേയനാകുന്ന മനുഷ്യനാകുന്നതും.!

പ്രിയ സാജന്‍.. ഈ സംഭവത്തില്‍ താങ്കള്‍ എന്ത് തിന്മയാണ് കാണുന്നത്..

ആദ്യം അടിമയും പിന്നീട് പ്രവാചകന്റെ വളര്‍ത്തു പുത്രനുമായി മാറിയ സൈദിനെ, തന്റെ ബന്ധുവായ സൈനബിനെ കൊണ്ട് പ്രവാചകന്‍ മുന്‍കയ്യെടുത്തു കല്ല്യാണം നടത്തിക്കുന്നു...

കുലമഹത്വത്തിനും, ജാത്യാഭിമാനത്തിനും ഇസ്ലാമിൽ വിലയില്ലെന്നു മുഹമ്മദു നബിയുടെ സ്വന്തക്കാർ മുഖേനത്തന്നെ തെളിയിക്കുകയെന്ന കാര്യം ആ വിവാഹത്തിലടങ്ങിയിരുന്നു...

ദാമ്പത്യ ജീവിത പ്രശ്നങ്ങള്‍ അവരെ വേര്‍ പിരിയലിലെത്തിച്ചപ്പോള്‍ ദൈവീക കല്‍പ്പനപ്രകാരം സൈനബിനെ പ്രവാചകന്‍ കല്യാണം കഴിക്കുന്നു...

വളര്‍ത്തു മക്കളെ രക്ത ബന്ധങ്ങളായിക്കണ്ട ഒരു ആചാരത്തെയും തകര്‍ത്തടുക്കുക എന്നൊരു ലക്ഷ്യവും അവിടുണ്ടായിരുന്നു...

കുടുംബ മഹിമയും നാട്ടാചാരങ്ങളും തകര്‍ന്നടിയുകാണിവിടെ..!

കുല മഹിമയിലും ഗോത്ര ആചാരങ്ങളിലും അഹങ്കരിച്ചിരുന്ന അറേബ്യയിലെ ആ ജനതയ്ക്കിടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു ഈ സംഭവം തുടക്കം കുറിച്ചതിന് ചരിത്രം സാക്ഷി..!

പക്ഷെ ഇന്നും ചിലര്‍ അന്വേഷിക്കുന്നു..ഈ സംഭവത്തിലും എന്നുമുള്ളതുപോലെ...കാമവും കെട്ടു പ്രായവും...!

പ്രിയ ലത്തീഫു താങ്കള്‍ തുടരുക ദൌത്യം... ആശംസകളോടെ..!

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

മുകളിലെ എന്റെ കമന്റിൽ ഒരു ഭാഗത്തു പിത്രു സഹോദരി എന്നു തെറ്റായി ടൈപ്പ്‌ ചെയ്തു പോയതാണു, പിതൃ സഹോദരി പുത്രി എന്നു തിരുത്തി വായിക്കാൻ അപേക്ഷ.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ ,

സൈനബിന്റെ കുലീന നാട്യത്തെ അല്ലാഹുവും പ്രവാചകനും അംഗീകരിച്ചു എന്ന് ഇതുകൊണ്ട് വരുന്നില്ല. ആ വിവാഹത്തോടെ കുലമഹിമക്ക് ഇസ്്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല എന്ന് സ്ഥാപിക്കപ്പെട്ടു. അതേ സമയം സൈനബിന്റെ വാദം ആദ്യമെ അംഗീകരിച്ചിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയാകുമായിരുന്നു. ഇവിടെ സൈദിന് മെച്ചമുണ്ടായോ എന്നതിനെക്കാള്‍ അത്തരം സ്ഥാനമാനങ്ങളിലുള്ള ഏറ്റകുറച്ചിലുകള്‍ പരിഗണനീയമല്ല എന്ന എറ്റവും സുപ്രധാന വസ്തുത ജനതയെ പഠിപ്പിച്ചു. ഇന്നും ഈ സംഭവം മുസ്‌ലിംകളില്‍ ചെലുത്തുന്ന സ്വാധീനം വാക്കുകള്‍ക്കതീതമായിരി്ക്കും. അതോടൊപ്പം വിവാഹത്തില്‍ നാം ഉദ്ദേശിക്കാത്ത തിരിച്ചടികള്‍ വരാവുന്നതാണെന്നും അത് സംഭവിക്കുമ്പോള്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന മാതൃകയും ഈ സംഭവത്തിലുണ്ട്. പ്രവാചക ചര്യയും പ്രവര്‍ത്തനവുമാണ് വിശുദ്ധഖുര്‍ആന് പുറമെ ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ അടിസ്ഥാനങ്ങള്‍ എന്ന് അറിയാമല്ലോ.
അടിമവ്യവസ്ഥ ഇന്ന് നിലവിലില്ല. തീര്‍ചയായും അടിമ വ്യവസ്ഥ നിലനിന്ന കാലത്ത് ഇത് ചെലുത്തിയ സ്വാധീനത്തിന്റെ സല്‍ഫലം തീര്‍ചയായും വിശ്വാസി സമൂഹത്തില്‍ നിന്ന് അന്നത്തെ അടിമകള്‍ അനുഭവിച്ചിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അല്ലാഹുവോ പ്രവാചകനോ അല്ല ചിന്തിക്കാത്തത്. അതിന്റെ സല്‍ഫലങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് നാം തന്നെയല്ലേ.

CKLatheef പറഞ്ഞു...

പ്രിയ ശരീഫിക്ക,

താങ്കളുടെ കാര്യമാത്ര പ്രസക്തമായതും പക്വതനിറഞ്ഞതുമായ മറുപടിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. താങ്കള്‍ പറഞ്ഞ കാര്യത്തിന് ഞാന്‍ അടിവരയിടുന്നു. ബൂലോഗം അതിവേഗം വിശാലമായി കൊണ്ടിരിക്കുകയാണ്. ഒരോ ദിവസവും ആയിരക്കണക്കിനാളുകള്‍ ഈ രംഗത്തേക്ക് ബ്ലോഗറായും വായനക്കാരായും കടന്ന് വരുന്നു. എന്തിന് നാം ഈ ഒരു അനുഗൃഹീത മാധ്യമം വിഷം കലക്കി നാമാവശേഷമാക്കണം. എന്തുകൊണ്ട് ഇവിടെ നമ്മുക്ക് ആരോഗ്യകരവും ചിന്തനീയവുമായ സംവാദങ്ങള്‍ കൊണ്ട് ജനോപകാരമാക്കിക്കൂടാ. എന്തിന് നാം പരസ്പരം പരിഹസിച്ച് ആളുകളുടെ മുന്നില്‍ വിഢികളാകണം. ഇതൊക്കെ ഞാനും ചിന്തിക്കാറുണ്ട്. താങ്കളുടെ ഇടപെടലുകള്‍ക്കും ചിന്തകള്‍ക്കും ഒരിക്കല്‍കൂടി നന്ദി.

പ്രിയ ബീമാപള്ളി,

ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി. തീര്‍ചയായും സാജനില്‍ ഒരു അന്വേഷകനുണ്ട്. അദ്ദേഹത്തിന്റെ ചോദ്യത്തിലെ ആത്മാര്‍ഥ കണക്കിലെടുത്താണ് ഈ പോസ്റ്റിട്ടത്. ഇതിലെ ചര്‍ച അദ്ദേഹം വഴിതിരിച്ചു വിടുന്നെങ്കില്‍ സ്വയം വിലകളയുകയായിരിക്കും അതിന്റെ ഫലം.

പ്രിയ മനോജ് ,

താങ്കള്‍ പറയുന്നതില്‍ അല്‍പം കാര്യമുണ്ട്. പഴയകാലഘട്ടവും വ്യത്യസ്ഥമായ ജനതയും അവര്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ ഇവയെ നാം നമ്മുക്ക് പരിചിതമായ അളവുകോല്‍ വെച്ച് അളക്കുമ്പോള്‍ ചില കാര്യങ്ങള്‍ എങ്ങനെ വിശദീകരിച്ചാലും ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. അന്നത്തെ ശരി ഇന്ന് തെറ്റ് എന്നൊക്കെ അതിനെ പറയാന്‍ കഴിയുമോ എന്ന് സംശയമാണ്. എങ്കിലും സ്ഥലകാലങ്ങള്‍ ഇത്തരം ആചാരങ്ങളെ വിലയിരുത്തുന്നതില്‍ പറ്റെ അവഗണിക്കുന്നത് ശരിയായ നിലപാടായിരിക്കില്ല. ഇതിനോടനുബന്ധിച്ചാണ് പര്‍ദ്ദ സമ്പ്രദായം നിലവില്‍ വന്നത് എന്നൊക്കെ ഒരു രസത്തിന് പറയുന്നതല്ലേ.:) അതൊക്കെ അങ്ങനെത്തന്നെ അങ്ങ് വിശ്വസിക്കേണ്ട. ഞാന്‍ പറഞ്ഞ ഉദാഹരണം ഫിറ്റല്ല എന്ന് തോന്നുന്നെങ്കില്‍ അങ്ങ് കളഞ്ഞേക്ക്. താങ്ങള്‍ ശേഷപറഞ്ഞ വസ്തുതയേ ഞാനതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.

പള്ളിക്കുളം.. പറഞ്ഞു...

>>>ഏതു സ്ത്രീകളെ വേണമെങ്കിൽ അതു, ധനം വേണമെങ്കിൽ അതു, രാജാവാകണമെങ്കിൽ അതു നീ എന്തു ആവശ്യപ്പെടുന്നോ അതു നിനക്കു ഈ നിമിഷത്തിൽ തരാം പകരം നിന്റെ പുതിയ മതസ്ഥാപനത്തിൽ നിന്നു പിൻ മാറിയാൽ മാത്രം മതി എന്നൊരു വാഗ്ദാനം പ്രവാചകൻ മത പ്രചരണം ആരംഭിച്ച കാലഘട്ടത്തിൽ ഖുറൈശിപ്രമുഖന്മാരിൽ നിന്നും ഉണ്ടായതു ചരിത്ര സംഭവം ആണു. ഒരു കയ്യിൽ സൂര്യനും മറുകയ്യിൽ ചന്ദ്രനും തന്നാൽ പോലും ഞാൻ എന്റെ ആദർശങ്ങളിൽ നിന്നു പിന്മാറില്ല എന്നു പ്രവാചകൻ മറുപടി പറയുമ്പോൾ മക്കയിൽ അദ്ദേഹത്തിന്റെ നില തുലോം പരുങ്ങ ലിൽ ആണു. ജീവഹാനിവരെ സംഭവിക്കാവുന്ന അന്തരീക്ഷവും. അനുയായികൾ തുലോം വിരളം.ശത്രുക്കൾ പ്രബലരും വൻ കൂട്ടവും. അന്നു ഈ സൈനബ്‌ മക്കയിൽ ഉണ്ടു. പിത്രുസഹോദരീ പുത്രിയുമാണു. ഒന്നു ചുണ്ടു അനക്കുകയേ വേണ്ടൂ. പ്രവാചകനു സ്വന്തമാക്കാം. അന്നു വേണ്ടാതിരുന്ന പെണ്ണിനെ വേറൊരാൾ വിവാഹം കഴിച്ചതിനു ശേഷം കണ്ടപ്പോൾ ആഗ്രഹം തോന്നി എന്നു പറഞ്ഞാൽ അതു യുക്തിക്കു നിരക്കുന്നില്ല.ഈ സത്യാവസ്ഥ അന്നു തന്നെ എല്ലാവർക്കും അറിയാം എങ്കിലും വിമർശകർ പറയാനുള്ളതു അന്നും പറഞ്ഞുകൊണ്ടിരുന്നു. ഇന്നും അതു തുടരുന്നു. അത്രമാത്രം. വിശ്വസിച്ചവർ അന്നു സത്യാവസ്ഥ ബോദ്ധ്യപ്പെട്ടു വിശ്വസിച്ചു. ഇന്നു ഏകദേശം 150 കോടിയോളം പേരും ആ വിശ്വാസം തുടരുന്നു.<<<<
ശ്രദ്ധേയമായ കമന്റ്

sajan jcb പറഞ്ഞു...

അലി,sherriff kottarakara,
നന്ദി. വിവാഹം കഴിക്കാവുന്നവരുടെ ലിസ്റ്റ് തന്നതിനു്.

ഒരു കാര്യം കൂടി. ലത്തീഫോ ചിന്തകനോ അതോ അലിയോ എന്നോര്‍മ്മയില്ല പറഞ്ഞതിങ്ങനെയാണ്. മുഹമ്മദ് നബി എന്ന അവസാന പ്രവാചകന്‍ ഈ ലോകത്തിലുള്ള സകല മനുഷ്യര്‍ക്കും വേണ്ടിയാണ് വന്നത്. അതായത് ഇപ്പോഴുള്ള എനിക്കും നിങ്ങള്‍ക്കും വേണ്ടി കൂടിയാണ് അദ്ദേഹം വന്നത്.

കസിനെ വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ ഇന്നത്തെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല(ഹിന്ദുക്കള്‍ പോലും മുറപ്പെണ്ണ് രീതിയില്‍ നിന്ന് പുറത്തുവന്നു കഴിഞ്ഞു). ആ നിലയ്ക്ക് ഈ വിവാഹത്തിലൂടെ നബി/അല്ലാഹ് എന്ത് സന്ദേശമാണ് എനിക്ക്/ഇപ്പോഴത്തെ-ലോകത്തിന് തരുന്നത്?

കസിനെ വിവാഹം കഴിക്കാമെന്നോ?
അതോ ദത്തുപുത്രനെ സ്വന്തം പുത്രനെ പോലെ കരുതരുത് എന്നോ?

ഒന്നു മനസ്സിലാക്കണം... ഒരുത്തെനെ വളര്‍ത്തുപുത്രനാക്കിയത് നബിയാണ്... അദ്ദേഹത്തിന്റെ വിവാഹത്തിനു മുന്‍‌കൈ എടുത്തതും അദ്ദേഹം. അതും വളര്‍ത്തു പുത്രനുമായി വിവാഹിതയാകാന്‍ താത്പര്യമില്ലാത്ത സ്വന്തം കസിനെ. അവരുടെ ബന്ധം തകരാതെ നോക്കിയതും നബി തന്നെ. അവസാനം ആ വിവാഹമോചിതനായ കസിനെ വിവാഹം ചെയ്യുന്നതും നബി തന്നെ.

ഞാന്‍ മനസ്സിലാക്കിയിടത്തോളം സമയാസമയങ്ങളില്‍ അല്ലാഹ് നബി ഇസ്ട്രക്ഷന്‍സ് കൊടുത്തിരുന്നു.എന്തുകൊണ്ട് അടിമയെ ദത്തെടുക്കുന്നതില്‍ നിന്ന് നബിയെ തടഞ്ഞില്ല. എന്തുകൊണ്ട് കസിനെ നിര്‍ബന്ധിച്ച് വളര്‍ത്തു പുത്രനെ വിവാഹം കഴിച്ചു കൊടുക്കുന്നതില്‍ നിന്ന് വിലക്കിയില്ല. ഒരു തരത്തില്‍ അടിമയ്ക്ക് വളര്‍ത്തു പുത്രനാക്കിയതിലൂടെ മോഹം കൊടുത്ത് (പെണ്ണും കൊടുത്ത്) അത് തല്ലി നശിപ്പിക്കുകയയിരുന്നില്ലേ?

(ഈ സംഭവങ്ങളുടെ ഖുര്‍ ആന്‍ /ഹദീസ് പരിഭാഷ ഞാന്‍ ചോദിച്ചിട്ട് ആരും തന്നില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടേ.)

CKLatheef പറഞ്ഞു...

ഈ ഒരു സംഭവത്തെ എങ്ങനെ തലതിരിച്ച് വായിച്ച് എങ്ങനെ ഒരു വടിയാക്കി ഉപയോഗപ്പെടുത്താം എന്ന് സാജന്‍ ചിന്തിക്കുന്ന പോലെ എങ്കിലും പ്രത്യക്ഷത്തില്‍ ചില സംശയങ്ങള്‍ ന്യായമാണ് എന്ന് തോന്നാനിടയുള്ളതിനാല്‍ പ്രസക്തമെന്ന് തോന്നുന്നവക്ക് മറുപടി പറയാന്‍ ശ്രമിക്കാം.

യുക്തിവാദി ബ്ലോഗില്‍ നിന്ന് വായിച്ചതനുസരിച്ച് ഇതാരും പോസ്റ്റാക്കുകയില്ല എന്ന് സാജന്‍ ധരിച്ചിരുന്നുവോ ആവോ. ഇനിയിപ്പോള്‍ തല്‍സംബന്ധമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിലെ ചോദ്യങ്ങള്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു എന്ന് തോന്നുന്നു. കഴിയമെങ്കില്‍ ഇന്നു തന്നെ അവയുടെ സൂക്തങ്ങള്‍ താങ്കള്‍ക്ക് വായിക്കാം.

പ്രവാചകന്‍മാരുടെ ദൗത്യം എന്താണ് എന്ന് ബൈബിള്‍ വായിച്ച അറിവെങ്കിലും ഉണ്ടായിരുന്നെങ്കില്‍ യുക്തിവാദികളെപ്പോലെ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മോശ പ്രവാചകനാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇതേ പോലെ ഓരോന്നായി ചോദിക്കാന്‍ തുടങ്ങിയാല്‍ അതിന് മറുപടി പറയുന്നവര്‍ക്ക് വട്ടാണെന്ന് ചിലരെങ്കിലും പറയാന്‍ ഇടയുണ്ട്. ഒരു ഉദാഹരണത്തിന് ഒരു സംഭവം ബൈബിളില്‍ നിന്ന് എടുക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയ വചനം കിട്ടിയ വചനം ഇങ്ങനെ

'പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.'

ഏതായാലും ഇനി ബൈബിളില്‍ നിന്ന് ഉദ്ധരിച്ച് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എന്ന് പറഞ്ഞ് അപ്പുറവും ഇപ്പുറവുമുള്ള ഏതാനും വചനങ്ങള്‍ ഇവിടെ പകര്‍ത്താനിട വെക്കേണ്ട എന്ന് കരുതി.

ഉദാഹരണമായി പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്. ഫിര്‍ഔന്‍ ഇസ്രായേല്‍ സന്തതികളായി ജനിക്കുന്ന മുഴുവന്‍ ആണ്‍മക്കളെയും കൊന്നുകളയാന്‍ കല്‍പിച്ചു. ഈ സമയത്താണ് മൂസ ജനിക്കുന്നത് മൂസയുടെ മാതാവിനോട് ദൈവം കുട്ടിയെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഇടാന്‍ കല്‍പിച്ചു. ഇത് വെച്ച് സാജന്‍ ചോദിച്ചപോലെ ചില ചോദ്യങ്ങല്‍ ചോദിച്ച് അതിലെ പോള്ളത്തരം വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ പ്രസ്തുത സംഭവം ബൈബിള്‍ കര്‍ത്താവിന് മേല്‍ പറഞ്ഞത് പോലെയായി മാറി.

ഇടക്ക് ബൈബിളിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ സംവാദം ഉദ്ദേശിക്കുന്നത് സാജനുമായിട്ടായതുകൊണ്ടാണ്. നേരത്തെ കാട്ടിപ്പരുത്തി ബൈബിള്‍ ഉദ്ദരിക്കാനുള്ള കാരണവും അതുതന്നെ. യുക്തിവാദികളോടാണെങ്കില്‍ ഇത്തരം ചര്‍ചക്ക് തന്നെ പ്രസക്തിയില്ല. കാരണം ദൈവം പ്രവാചകന്‍ എന്നതൊക്കെ അവര്‍ക്ക് കെട്ടുകഥകളായതിനാല്‍ മുഹമ്മദ് നബിയിലൂടെ സംഭവിച്ച ഒന്നിനേയും അതിലെ തെറ്റായ/വികൃതമായ വായനയല്ലാതെ മറ്റോന്നും അവര്‍ സ്വീകരിക്കുകയില്ല.

സാജന്റെ ചോദ്യങ്ങളെക്കുറിച്ച് പരിശോധിക്കാം.

CKLatheef പറഞ്ഞു...

@Sajan jcb

സാജന്റെ കമന്റില്‍ ഉള്‍കൊള്ളിച്ച വരികളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന സ്വാഭാവിക സംശയങ്ങള്‍ക്ക് മറുപടി പറയുക എന്നതേ പ്രായോഗികമാകൂ.

ഇസ്‌ലാമില്‍ ആരെ വിവാഹം കഴിക്കാമെന്നും ആരെ വിവാഹം കഴിക്കെരുതെന്നും വ്യക്തമായ നിര്‍ദ്ദേശം ഖുര്‍ആനിലൂടെതന്നെ നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ എന്തെങ്കിലും സംശയം വരാനിടയുള്ള സ്ഥലത്ത് പ്രവാചകന്റെ വചനങ്ങള്‍ അതിന് പരിഹാരവുമാകും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് കരുതുന്ന വിഭാഗങ്ങളില്‍ ചിലര്‍ തങ്ങളുടെ ഇഛയനുസരിച്ച് സ്വയം ചില വിധിവിലക്കുകള്‍ ഇക്കാര്യത്തില്‍ തുടരുന്നുണ്ടാകും. ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങള്‍ ചിലപ്പോള്‍ അതിനോട് യോജിക്കാം അല്ലങ്കില്‍ യോജിക്കാതിരിക്കാം. പിതൃസഹോദരി പുതി വിവാഹബന്ധം നിഷിദ്ധമായവരുടെ കുട്ടത്തില്‍ പെട്ടതല്ല. ഏതെങ്കിലും അറിവില്ലാത്ത മുസ്‌ലിംകള്‍ അവരുടെ നാട്ടിലെ സമ്പ്രദായമാണ് ഖുര്‍ആനിക നിയമം എന്ന് തെറ്റിദ്ധരിച്ച് മുറപ്പെണ്ണ് എന്ന് സങ്കല്‍പത്തെ പരിഹസിക്കുന്നുണ്ടെങ്കില്‍ അതിന് ഇസ്ലാമുമായി ബന്ധമില്ല. ഒരിക്കല്‍ തെക്കന്‍ കേരളത്തിലെ ഒരു സുഹൃത്ത് സംഭാഷണ മധ്യേ ഇത് സൂചിപ്പിക്കുകയുണ്ടായി. ആ സഹോദരനെ പിന്നെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ വിശദമായ ഖുര്‍ആന്‍ ക്ലാസ് എടുക്കേണ്ടി വന്നു.

പ്രവാചകന്‍ എന്ത് സന്ദേശമാണ് നല്‍കിയത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതോടൊപ്പം അതിന് നല്‍കുന്ന ഉത്തരങ്ങളും അല്‍പം സാവകാശം ചിന്തിച്ച് വായിക്കാനുള്ള സന്‍മനസ്സുണ്ടായാല്‍ മതി. അതില്ലാത്തതിന്റെ പ്രശ്‌നമാണ്, മുഹമ്മദ് നബി എല്ലാവര്‍ക്കുമുള്ള പ്രവാചകനാണ് എന്നത് ആരാണ് പറഞ്ഞത് എന്നെനിക്കോര്‍മയില്ല എന്ന പ്രയോഗം. കഴിഞ്ഞ എന്റെ പോസ്റ്റ് വായിച്ചിട്ടില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇപ്രകാരം കരുതാത്ത ഒരാള്‍ മുസ്ലിം പോലുമല്ല. അദ്ദേഹത്തിന്റെ പ്രവാചകനിലുള്ള വിശ്വാസം പൂര്‍ണമല്ല എന്നതിനാല്‍.

പ്രവാചകന്റെ ദൗത്യം എപ്പോഴും ശുഭപര്യവസാനിയായ സംഭവങ്ങള്‍ സൃഷ്ടിക്കുകയല്ല. ഓരോ കാര്യത്തിലും ജനങ്ങള്‍ക്ക് മാതൃക ലഭിക്കുന്ന അവരെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണ്. താങ്കള്‍ പറഞ്ഞതില്‍ ചില സംഭവങ്ങള്‍ പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സംഭവിച്ചതാണ്. അക്കാര്യമൊക്കെ പോസ്റ്റില്‍ വന്നിട്ടുണ്ട്. അതൊന്നും വായിക്കാത്തതിനാല്‍ സാജന് ഈ കമന്റില്‍ ധാരാളം അബദ്ധങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്.

ഈ സംഭവം താങ്കളുദ്ദേശിക്കുന്ന വിധമാണ് സംഭവിച്ചിരുന്നെങ്കില്‍ എന്ത് പ്രയോജനം ഒരു സമൂഹത്തിന് ലഭിക്കുമായിരുന്നോ അതിന്റെ അനേകമിരട്ടി പ്രയോജനം ഈ പരാജയപ്പെട്ട വിവാഹത്തിലും അനന്തര നടപടികളിലുമുണ്ട്. വിജയിച്ച സംഭവത്തില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ പരാജയപ്പെട്ട സംഭവത്തില്‍ നിന്ന പാഠം പഠിക്കുമല്ലോ.

മുകളില്‍ നല്‍കിയ കാര്യങ്ങളും പോസ്റ്റും ശ്രദ്ധിച്ച് വായിച്ചാല്‍ സ്വയം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങളേ താങ്കള്‍ ഉന്നയിച്ചിട്ടുള്ളൂ.

CKLatheef പറഞ്ഞു...

Sajan Said..

'കസിനെ വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ ഇന്നത്തെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല(ഹിന്ദുക്കള്‍ പോലും മുറപ്പെണ്ണ് രീതിയില്‍ നിന്ന് പുറത്തുവന്നു കഴിഞ്ഞു). ആ നിലയ്ക്ക് ഈ വിവാഹത്തിലൂടെ നബി/അല്ലാഹ് എന്ത് സന്ദേശമാണ് എനിക്ക്/ഇപ്പോഴത്തെ-ലോകത്തിന് തരുന്നത്?

sherriff kottarakara said..

'എന്റെ പ്രിയ സ്നേഹിതന്റെ സംശയം പിതൃ സഹോദരീ പുത്രി "സഹോദരി" അല്ലേ എന്നാണു. എന്റെ കാഴ്ചപ്പാടിൽ കൃസ്തു മത കാഴ്ച്ചപ്പാടിൽ മാത്രമാണു പിതൃ സഹോദരി പുത്രി "സഹോദരി" ആകുന്നതു..ആ കാഴ്ച്ചപ്പാടിൽ നിന്നു പ്രിയ സാജൻ താങ്കൾ നോക്കുമ്പോഴാണു ഇപ്പുറത്തു തെറ്റു കാണുന്നതു.

ശരീഫിക്ക ഇത് പറഞ്ഞുകഴിഞ്ഞിട്ടും അതിനൊന്നും മറുപടി പറയാതെ ഹിന്ദുക്കള്‍ പോലും മുറപ്പെണ്ണ് രീതിയില്‍ നിന്ന് പുറത്ത് വന്നുകഴിഞ്ഞു. അതുകൊണ്ട് മുസ്‌ലിംകള്‍ക്കും ക്രൈസ്തവ ധാരണയനുസരിച്ച് ഇനിയും പുറത്ത് വരാനായില്ലേ എന്നാണ് സാജന്‍ ചോദിക്കുന്നതിന്റെ നേര്‍ക്ക് നേരെയുള്ള ഭാഷ്യം.

ഇവിടെ സാജന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഈ രീതിയിലല്ല. ഈസനബി പ്രവചിച്ച രീതിയില്‍ സകല സംഗതിയിലും വഴിനടത്തുന്ന ഒരു പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മുസ്‌ലിംകള്‍ ചരിക്കാന്‍ ആഗ്രഹിക്കുന്നത്. (അജ്ഞതയും ദുശാഠ്യവും കാരണം ആരെങ്കിലും അതിന് വിരുദ്ധമായി നീങ്ങുന്നുണ്ടെങ്കില്‍ അവര്‍ മുസ്‌ലിമായി അറിയപ്പെടുന്നുണ്ടെങ്കിലും ഇസ്‌ലാമുമായി ബന്ധമില്ല. പേരുകൊണ്ടല്ല് കര്‍മം കൊണ്ടാണ് ഒരാള്‍ മുസ്ലിമാകുന്നത്). സാജന്‍ യേശുവിന്റെ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അതോ ഇനി യേശു പ്രവചിച്ച സത്യത്തിന്റെ ആത്മാവ് എന്ന് പറയപ്പെടുന്ന പരിശുദ്ധാത്മാവ് നിര്‍ദ്ദേശിച്ച് തന്നെ നിയമങ്ങള്‍ വെച്ചോ ആണ് ഇതിനെ വിലയിരുത്തേണ്ടത്.

ഹിന്ദുക്കള്‍ പോലും പുറത്തുവന്ന് കഴിഞ്ഞു എന്ന പ്രസ്താവന എത്രത്തോളം ശരിയാണ് എന്നറിയില്ല. അത് ശരിയാണെങ്കില്‍ താങ്കളെപോലുള്ള പ്രചരണത്തിനനുസരിച്ച് നേരത്തെ ആചരിച്ചുവന്നിരുന്ന ഒരു സമ്പ്രദായം ഭൂരിപക്ഷ മനോഭാവത്തിനനുസരിച്ച് മാറ്റം വരുത്തിവരുന്നു എന്നേ അതുകൊണ്ട് അര്‍ഥമാക്കുന്നുള്ളൂ.

എതായാലും കസിനെ വിവാഹം കഴിക്കുന്നത് അത്ര ഗുരുതരമായ കുറ്റമായി കാണാന്‍ താങ്കളെ പ്രേരിപ്പിക്കുന്ന യേശുവിന്റെയോ പരിശുദ്ധാത്മാവിന്‍െയോ വചനം ഇവിടെ നല്‍കുമെന്ന് പ്രതീക്ഷിക്കട്ടെ.

sajan jcb പറഞ്ഞു...

താങ്കളുടെ വിശദീകരണം, ഷെരീഫിക്കയുടെ വിശദീകരണം, ജബ്ബാര്‍ മാഷ് ആദിയായവരുടെ വിശദീകരണം എല്ലാവരുടേയും വിശദീകരണം... സ്വന്തമായി ഈ ഭാഗങ്ങള്‍ കാണുവാന്‍ എനിക്ക് അവകാശമില്ലെന്നോ? അതൊ ഖുര്‍ ആനില്‍ / ഹദീസില്‍ ഇല്ലാത്തതാണോ നിങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. പിന്നെ ഖുര്‍ ആനില്‍ ഉത്തരമില്ലെങ്കില്‍ ബൈബിള്‍ കടന്നിട്ട് വല്ല കാര്യമുണ്ടോ? മോശയും ഫറവോന്റെ കല്പനയും തമ്മില്‍ എന്തു ബന്ധം?

എനിക്ക് കൂടുതല്‍ വിശദീകരണം ആവശ്യമെന്ന് തോന്നുന്നില്ല. സാധിക്കുന്നവര്‍ ഈ വിവാഹത്തിനോടനുബന്ധിച്ച് ഖുര്‍ ആന്‍ / ഹദീസ് സൂക്തങ്ങള്‍ തരിക. ഓണ്‍ലൈന്‍ മലയാള പരിഭാഷ അടക്കമുള്ളത്. ഇനി അതല്ല അവിശ്വാസികള്‍ ഇതൊന്നും കാണുവാന്‍ പാടില്ല, നിങ്ങളുടെ വിശദീകരണങ്ങളില്‍ തൃപ്തര്‍ ആയികൊള്ളണം എന്ന ലൈനിലാണെങ്കില്‍ അതു പറഞ്ഞാ പോരേ? കമന്റ് ഓപ്ഷന്‍ അടച്ചു വെയ്ക്കുക. എല്ലാവര്‍ക്കും സൌകര്യമായിരിക്കും.

CKLatheef പറഞ്ഞു...

പ്രിയ സാജന്‍

താങ്കള്‍ അല്‍പം ക്ഷമകാണിക്കൂ. ആദ്യം കാര്യങ്ങള്‍ മനസ്സിലാക്കൂ. വിശുദ്ധ ഖുര്‍ആനിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇവിടെ ഞങ്ങള്‍ ലളിതമായി വിശദീകരിച്ചു തരുന്നത്. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. കുറെ അടിസ്ഥാന നിയമങ്ങളും നിര്‍ദ്ദേശങ്ങളും ചില സംഭവങ്ങളും അതിന്റെ ഗുണപാഠങ്ങളും വ്യക്തമാക്കുകയാണ് ഖുര്‍ആനിലൂടെ. പ്രവാചകന്റെ ജീവിതവും കൂടിയാകുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. നെറ്റില്‍ കേവല പരിഭാഷകളേ നല്‍കിയിട്ടുള്ളൂ. അധികം താമസിയാതെ വ്യാഖ്യാന സഹിതം വരുമെന്ന് പ്രതീക്ഷിക്കാം. ഖുര്‍ആനിലില്ലാത്തതായിരുന്നു ഇവിടെ ഞങ്ങളിലാരെങ്കിലും പറഞ്ഞതെങ്കില്‍ തൊട്ടടുത്ത് തന്നെ അതിന് തിരുത്ത് വരുമായിരുന്നു. കാരണം ഖുര്‍ആനിലെ ഓരോ സൂക്തവും അതിന് മാത്രം പഠനവിധേയമാക്കപ്പെടുന്നുണ്ട്. ചെറിയ ഒരു സംശയം തോന്നിയപ്പോഴേക്ക് 'കാട്ടിപ്പരുത്തി' തിരുത്ത് എന്ന് പറഞ്ഞ് എഴുതിയത് കണ്ടില്ലേ. അവിടെ പ്രത്യേകിച്ച് തിരുത്താന്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും മുസ്‌ലിംകള്‍ ഈ കാര്യത്തില്‍ പാലിക്കുന്ന ജാഗ്രതക്ക് തെളിവായി അതിനെ എടുക്കാം.

തീര്‍ചയായും ഈ സംഭവം വായിക്കുന്നവര്‍ക്ക് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. ഞാനത് ഒരു പോസ്റ്റായി തന്നെ നല്‍കും എന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ കമന്റ് ബോക്‌സ് അടച്ചിടാന്‍ ആവശ്യപ്പെടുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്.

sajan jcb പറഞ്ഞു...

ഞാന്‍ കസിനെ വിവാഹം കഴിക്കുന്നത് ശരിയാണോ എന്നു ചോദിച്ചത് ക്രിസ്ത്യന്‍ വീഷണത്തില്‍ നിന്നു കൊണ്ടല്ല. അതു കൊണ്ടാണ് ഹിന്ദുക്കളുടെ കാര്യം സൂചിപ്പിച്ചത്. അവര്‍ ക്രിസ്ത്യന്‍ വീഷണത്തില്‍ ആകുമോ ഇതു ഉപേക്ഷിക്കുന്നത്?

ഞാന്‍ ചോദിച്ചത് പൊതുവായാണ്... ഇന്നത്തെ ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് താങ്കള്‍ക്ക് എന്തു തോന്നുന്നു? കസിനെ വിവാഹം കഴിക്കുന്നതില്‍ അപാകത തോന്നുന്നുവോ?

നബി ഈ ലോകത്തിലേക്ക് വേണ്ടിയുള്ള പ്രവാചകന്‍ ആണെങ്കില്‍ പൊതുവായ (എക്കാലവും ) നിലനില്‍ക്കേണ്ട നിയമമല്ലേ കൊണ്ടു വരേണ്ടത്? എനിക്കും നിങ്ങള്‍ക്കും വേണ്ടി. ഇനി താങ്കള്‍ പറയുകയാണ് ... ഈ വിവാഹം അറബികളെ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു അവരുടെ സംസകാരത്തിനു വേണ്ടിയായിരുന്നു എന്ന് പറഞ്ഞാല്‍ എനിക്ക് യാതൊരു പരാതിയുമില്ല.

അതും ഇതും മറുപടിയായി പറയുന്നതിനു മുമ്പ് ചോദ്യം ശ്രദ്ധിക്കുക.
ഇന്നത്തെ സാഹചര്യത്തില്‍ താങ്കളുടെ കസിനെ വിവാഹം കഴിക്കുന്നതില്‍ താങ്കള്‍ക്ക് അപാകത തോന്നുന്നുവോ?

[പിന്നെ ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു..ഖുര്‍ ആനിനെ പറ്റി സംസാരിക്കുമ്പോള്‍ അതിനെ പറ്റി മാത്രം സംസാരിക്കുക. ബൈബിളിനെ എന്തിനു കൂട്ടി പിടിക്കുന്നു? ബൈബിള്‍ സംസാരിക്കുമ്പോള്‍ അതിനെ പറ്റി മാത്രമാക്കുക. താരത്മ്യം വരുമ്പോള്‍ മാത്രമേ രണ്ടും ചര്‍ച്ചയിലേക്ക് വരേണ്ടതുള്ളൂ.]

ഖുര്‍ ആന്‍ / ഹദീസ് വചങ്ങള്‍ക്ക് പറഞ്ഞിട്ടു വേണമായിരുന്നു താങ്കള്‍ അതിന്റെ വിശദീകരണം തരേണ്ടിയിരുന്നത്. ഈ സൂക്തങ്ങളെ അറിയാത്ത എന്നെ തെറ്റി ധരിപ്പിക്കാന്‍ ആഗ്രഹമില്ലായിരുന്നുവെങ്കില്‍! അതിനു പകരം അതു ചോദിച്ചതിനു പരിഹാസവും.

അബ്ദുല്‍ അലി പറഞ്ഞു...

സാജൻ

വളരെപെട്ടെന്ന് ഒരുത്തരം

നിങ്ങൾ ചോദിക്കുന്ന വചനങ്ങൾ ഖുർആൻ അധ്യയം 4 വചനം 23.

പിന്നെ, കസിനെ വിവാഹം ചെയ്യുന്നതിൽ ഏന്താണ്‌ മാഷെ തെറ്റ്‌. ഞാൻ എന്റെ കസിനെയാണ്‌ വിവാഹം ചെയ്തത്‌.

കാട്ടിപ്പരുത്തി പറഞ്ഞു...

സാജന്‍-
ഇവിടെ ആരും കസിനെ വിവാഹം കഴിക്കണമെന്നു ശഠിക്കുന്നില്ല, വേണമെങ്കില്‍ ആകാം എന്നെല്ലാതെ. ഒരു നാട്ടിലെ ആചാരപ്രകാരമോ അതോ വ്യക്തിയുടെ താത്പര്യമില്ലായ്മയാലോ ഒരാള്‍ക്ക് കസിനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ ആരും പിടിച്ച് കഴിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ എന്തിനീ വാദത്തില്‍ കെട്ടിമറിയുന്നു.

sajan jcb പറഞ്ഞു...

നന്ദി, ഖുര്‍ ആന്‍ സൂക്തങ്ങള്‍ക്ക്. ഇതിന്റെ മലയാളം പരിഭാഷ എവിടെ നിന്നെങ്കിലും കിട്ടുമോ?

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
സെയ്ദിനെ മോചിപ്പിച്ച്‌ വളർത്തുപുത്രനാക്കിയതിലൂടെയും കുലമഹിമ അവകാശപ്പെടുന്ന സൈനബിനെ സെയ്ദിന്‌ വിവാഹം കഴിച്ചുകൊടുത്തതിലൂടെയും കുലമഹിമയ്ക്ക്‌ ഇസ്ലാമിൽ സ്ഥാനമില്ലെന്നും ഏവരും തുല്യരാണെന്നും നബി കാണിച്ചുകൊടുത്തു എന്നു പറയുന്നത്‌ മനസിലാക്കാം. അനുകരണീയമായൊരു കാര്യമാണിത്‌, നൂറുശതമാനം.

പക്ഷെ, നിർഭാഗ്യവശാൽ, നാം സംസാരിക്കുന്നത്‌ ഈ സംഭവങ്ങളെക്കുറിച്ചല്ലല്ലൊ, സൈദിന്റെ വിവാഹമോചനവും അതേത്തുടർന്ന് സൈനബുമായുള്ള നബിയുടെ വിവാഹവുമല്ലെ.
അതെങ്ങിനെയാണ്‌ തുല്യതയ്ക്കുള്ള ദൃഷ്ടാന്തമാകുന്നത്‌?

സൈനബിന്റെ കുലീനനാട്യമാണ്‌ വിവാഹമോചനത്തിലേയ്ക്കെത്തിച്ചത്‌ എന്ന് താങ്കൾ പറയുന്നു. ഞാൻ ഇത്‌ ചോദിച്ചത്‌ ഒരു അടിമയുടെ ഭാഗത്തുനിന്നാണ്‌. ഇന്ന് അടിമവ്യവസ്ഥ നിലവിലില്ല, പക്ഷെ ഇതേ കാര്യം സോഷ്യൽ സ്റ്റാറ്റസിൽ (പാരമ്പര്യമോ സാമ്പത്തികമോ ഒക്കെ നോക്കി വിലയിരുത്തുന്ന സമൂഹത്തിന്റെ കാര്യമാണ്‌ പറയുന്നത്‌, അതും ഇന്ന് ആരും നോക്കുന്നില്ല എന്ന് ലതീഫിന്‌ വിശ്വാസമുള്ളതായി പ്രതീക്ഷിക്കുന്നില്ല) വലിയ അന്തരമുള്ള ഒരു ദമ്പതിമാർക്കിടയിലും ഇത്‌ സംഭവിക്കാം. അതിലെ പാവപ്പെട്ടവന്റെ അവസ്ഥ നോക്കിയാലൊ?

കുലീനനാട്യം പ്രകടിപ്പിച്ചിരുന്ന സൈനബിനെ ഉൽബോധിപ്പിച്ച്‌ നേർവഴിക്ക്‌ കൊണ്ടുവരാൻ നബിയ്ക്കായില്ല, സെയ്ദിനും സാധിച്ചില്ല. എന്നുവെച്ചാൽ, അടിമയുടെ ഭാഗത്തുനിന്നും നോക്കിയാൽ, കുലീനത എന്നത്‌ അപ്പോഴും ഒരു സത്യം മാത്രം.സ്വാഭാവികമായും വിവാഹബന്ധത്തിൽ വിള്ളലുകൾ വരുന്നു. അടിമ എന്തുചെയ്യണം? വിവാഹമോചനത്തിന്‌ സമ്മതിക്കണം (അല്ലെങ്കിൽ initiate ചെയ്യണം). പക്ഷെ പിന്നീട്‌ സംഭവിക്കുന്നതോ? ഒരു കുലീനൻ തന്നെ അവളെ വിവാഹം കഴിക്കുന്നു. അടിമയുടെ അവസ്ഥ അതുതന്നെ. തനിക്കൊരിക്കലും ഒരു ഉന്നതകുലജാതയെ വിവാഹം കഴിക്കാനാവില്ല എന്ന അവസ്ഥയല്ലെ അവർ നേരിടുന്നത്‌?

അവിചാരിതമായുണ്ടാവുന്ന വിവാഹമോചനാവസ്ഥയിൽ അടിമ എപ്രകാരമാണ്‌ പ്രവർത്തിക്കേണ്ടത്‌ എന്നതിന്‌ ഈ സംഭവം എങ്ങിനെയാണ്‌ മാതൃകയാവുന്നത്‌? സെയ്ദ്‌ ഇവിടെ തന്റെ വിധിയ്ക്ക്‌ കീഴടങ്ങി തന്റെ ഭാര്യയെ കുലീനനായ മറ്റൊരാൾക്ക്‌ വിവാഹം ചെയ്തുകൊടുക്കുകയാണുണ്ടായത്‌, തന്റെ തന്നെ സ്റ്റാറ്റസിലുള്ള ഒരാളല്ല വിവാഹം കഴിച്ചത്‌. ഇന്നത്തെ അവസ്ഥയിൽ വലിയ തറവാട്ടിലെ വേലക്കാരന്റെ (വളർത്തുപുത്രൻ തന്നെ ആയിക്കോട്ടെ) അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.... സമാനസംഭവം ഉണ്ടായാൽ, യജമാനൻ വേലക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിൽ കലാശിച്ചാൽ, താങ്കൾക്ക്‌ എന്തുതോന്നും, ആ വേലക്കാരന്‌ എന്തുതോന്നും?

ഒരുകാര്യം കൂടി പറയട്ടെ. സൈനബുമായുള്ള പ്രവാചകന്റെ വിവാഹത്തിൽ കലാശിച്ച സംഭവത്തിന്‌ കാരണമായി ഞാൻ കേട്ടിട്ടുള്ളത്‌ മറ്റു കാരണങ്ങളാണ്‌. സൈനബ്‌ തന്നെ പ്രവാചകനെയാണ്‌ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നതെന്നും അത്‌ മനസിലാക്കി സെയ്ദ്‌ തന്നെ മുൻകൈയ്യെടുത്തതാണെന്നും ഒരു വേർഷൻ കേട്ടിട്ടുണ്ട്‌. പ്രവാചകൻ സൈനബിന്റെ സൗന്ദര്യത്തിൽ ആകർഷിക്കപ്പെട്ടിരുന്നു എന്നും കേട്ടിട്ടുണ്ട്‌, താങ്കളുടെ ചിന്തപ്രകാരം ഓറിയന്റലിസ്റ്റുകളും സയണിസ്റ്റുലളും പറയുന്ന കഥകൾ (അത്ര വികൃതമായിട്ടല്ലെങ്കിലും). താങ്കൾ പറഞ്ഞ കാരണം ആദ്യമായിട്ടാണ്‌ കേൾക്കുന്നത്‌.

Please note:
ഇതിൽ താങ്കൾ എന്ത്‌ പഠിക്കുന്നു എന്നതാണ്‌ താങ്കളെ സംബന്ധിച്ചിടത്തോളം പ്രസക്തം, ഞാനതേക്കുറിച്ച്‌ തർക്കിക്കുന്നില്ല, പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ടെന്നും ആപേക്ഷികമായൊരു സത്യം മാത്രമാണിതെന്നും പറയുകമാത്രമാണ്‌ ഞാനിവിടെ ചെയ്യുന്നത്‌. ദുർവ്യാഖ്യാനം ചെയ്യാതെത്തന്നെ ഇത്‌ സാധ്യമാണുതാനും.

sajan jcb പറഞ്ഞു...

അലി, ആരെയൊക്കെ കല്യാണം കഴിക്കാം എന്ന സൂക്തമല്ല ഞാന്‍ അന്വേഷിക്കുന്നത്. ഇവിടെ ചര്‍ച്ച ഒരു പ്രത്യേക കല്യാണമാണ്. ആ കല്യാണത്തിലേക്ക് നയിച്ച കാര്യങ്ങളും മറ്റുമാണ് ഞാന്‍ നോക്കുന്നത്. ജബ്ബാര്‍ മാഷിന്റെ (അതോ വേറേതോ) ബ്ലോഗ് പണ്ട് വായിച്ച ഓര്‍മ്മയിലാണ് ഈ വിഷയം ഞാന്‍ ഉന്നയിച്ചത്. അദ്ദേഹത്തിനു ഇതു ഖുര്‍ ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ആയിരിക്കണം കിട്ടിയിരിക്കുക. അതിന്റെ വല്ല സൂക്തങ്ങളും ഉണ്ടോ?

sajan jcb പറഞ്ഞു...

അപ്പൂട്ടന്‍, വിഷയത്തിനു കൂടുതല്‍ വ്യക്തത വരുത്തിയതിനു നന്ദി.

അബ്ദുല്‍ അലി പറഞ്ഞു...

സാജൻ

ജൈനബിനെ വിവാഹം ചെയ്യുവാൻ അനുവദിക്കുന്ന ഖുർആൻ സുക്തങ്ങൾ

ഖുർആൻ അധ്യായം 33 വചനം 50

മലയാളം പരിഭാഷ ഇവിടെനിന്നും കിട്ടും.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പൂട്ടന്‍-
ഒന്നാമതായി നാം ചില കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ ആ സമൂഹത്തിന്റെ ചിത്രം കൂടി ഉള്‍കൊള്ളേതുണ്ട്. അറബ് സമൂഹത്തില്‍ കുലമഹിമയും അഹങ്കാരവും ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ഒരു സമയത്താണ് പ്രവാചകന്റെ ദൗത്യം. അന്ന് ഏറ്റവും പ്രബലമായ കുടുമ്പമായിരുന്ന ഖുറൈശി ഗോത്രത്തിലെ സമ്പന്നയായിരുന്നു സൈനബ്.

പക്ഷെ അന്ന് വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല. ബഹുഭാര്യത്ത്വം ഒരു സാമൂഹിക വിഷയവുമല്ല. അതിനാല്‍ തന്നെ പ്രവാചകന് സൈനബിനെ ആദ്യമെ വിവാഹത്തിനു താത്പര്യമുണ്ടായിരുന്നുവെങ്കില്‍ ആ കുടുമ്പത്തിന് ഏറ്റവും താത്പര്യമുള്ള അരു ബന്ധമായിരുന്നു അത്.

ഈ ചരിത്ര പശ്ചാതലത്തെ മുന്‍‌നിര്‍ത്തി വേണം ഈ സംഭവത്തെ വിലയിരുത്താന്‍.

അടിമക്ക് മറ്റൊരടിമയുമായ വിവാഹത്തിനു തന്നെ തടസ്സമുണ്ടായിരുന്ന അക്കാലത്തായിരുന്നു ഉന്നതകുലത്തിലെ ഒരു കന്യകയുമായി വിവാഹത്തിനു പ്രവാചകന്റെ കല്പന. ആ വിവാഹം തന്നെ സമൂഹമനസ്സാക്ഷിക്കു മുന്നില്‍ ഒരു വലിയ വെളിച്ചമായി, അതിന്റെ പരിണതിയേക്കാള്‍ ആ സംഭവത്തിന്നാണു പ്രാധാന്യം. കൂടാതെ ഇതില്‍ വിവാഹ മോചനത്തിന് ആവശ്യമുന്നയിക്കുന്നത് ആ ദമ്പതികളുടെ അവകാശമാണു, ആരും അവരെ വിവാഹമോചനത്തിന്നു നിര്‍ബന്ധിക്കുന്നില്ല.

മാത്രമല്ല സൈദ് ആണു സൈനബിനെ എന്നില്‍ നിന്നും മാറ്റണമെന്നു പലപ്പോഴായി പ്രവാചകനോട് ആവശ്യപ്പെടുന്നത്- മനസ്സിന് ഇണങ്ങാത്ത ഭാര്യയില്‍ നിന്നും വിടുതല്‍ നല്‍കാനാണ് അയാള്‍ താത്പര്യപ്പെടുന്നത്,

CKLatheef പറഞ്ഞു...

ഖുര്‍ ആന്‍ / ഹദീസ് വചങ്ങള്‍ക്ക് പറഞ്ഞിട്ടു വേണമായിരുന്നു താങ്കള്‍ അതിന്റെ വിശദീകരണം തരേണ്ടിയിരുന്നത്. ഈ സൂക്തങ്ങളെ അറിയാത്ത എന്നെ തെറ്റി ധരിപ്പിക്കാന്‍ ആഗ്രഹമില്ലായിരുന്നുവെങ്കില്‍! അതിനു പകരം അതു ചോദിച്ചതിനു പരിഹാസവും.

പ്രിയ സാജന്‍ ഞാന്‍ താങ്കളോട് പറഞ്ഞതാണല്ലോ. നെറ്റില്‍ താങ്കള്‍ക്ക് ലിങ്ക് തരാന്‍ പ്രസ്തുത സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം ലഭ്യമല്ലെന്ന് അത്യവാശ്യം മുന്നറിവില്ലാതെ താങ്കളെപ്പോലെ ഒരാള്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങള്‍ മാത്രം ലഭിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. അതിനാല്‍ അവ തയ്യാറാക്കാന്‍ അല്‍പം സമയം ആവശ്യമായിരുന്നു. ഇതാ സൂക്തങ്ങള്‍ ഇവിടെ ശ്രദ്ധിച്ചു വായിക്കുക. വായിക്കാതെയാണ് താങ്കള്‍ തുടര്‍ന്ന് അഭിപ്രായം പറയുന്നതെങ്കില്‍ താങ്കളെ അവഗണിക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയൂ. വളരെ അപ്രസക്തമായ വാദങ്ങളില്‍ തൂങ്ങി സമയം കളയാതിരിക്കുക.

CKLatheef പറഞ്ഞു...

അത്‌കൊണ്ട്‌ പ്ലീസ്‌, കമന്റ്‌ ബോക്സ്‌, popup seperate window എന്ന് സെറ്റ്‌ ചെയ്യുമോ?.

അപ്രകാരം ചെയ്തിരിക്കുന്നു. പക്ഷെ ഇത് എനിക്ക് പ്രയാസകരമായി അനുഭവപ്പെടുന്നു. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സൂചിപ്പിക്കുക.

sajan jcb പറഞ്ഞു...

Your comment will be visible after approval
?????!!!!!!!

മോഡറേഷനും ഉണ്ടോ പുതിയ ബ്ലോഗില്‍... ലത്തീഫേ, താങ്കള്‍ക്കു തുറന്ന സംവാദത്തിനു പേടിയാണോ? വേറെ വല്ല പണിക്കും പോയിക്കൂടേ മാഷേ?

അപ്പൂട്ടൻ പറഞ്ഞു...

അബ്ദുൽ അലി പറഞ്ഞ ഒരു കമന്റാണിത്‌
നബിയുടെ കാലഘട്ടത്തിൽ, വിധവകളെ വിവഹം ചെയ്യുകയെന്നത്‌, വളരെ നിന്ദ്യമായി കരുതിയിരുന്നവരായിരുന്നു അറബികൾ. എന്നാൽ നബിയോ, ആദ്യം വിവഹം ചെയ്തത്‌, ഖദീജ (റ) യെയാണ്‌.

കാട്ടിപ്പരുത്തി ഇപ്രകാരം പറയുന്നു.

പക്ഷെ അന്ന്‌ വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല.

ഏതാണ്‌ ശരിയെന്നറിയില്ല. ഏതായാലും അതിവിടെ ഇഷ്യു അല്ലതാനും.

കാട്ടിപ്പരുത്തി,
കാര്യങ്ങൾ വിലയിരുത്തുമ്പോൾ അന്നത്തെ സാമൂഹികപശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നുപറയുന്നത്‌ അംഗീകരിക്കുന്നു. പക്ഷെ അത്തരത്തിൽ കാണുമ്പോൾ പലസമൂഹങ്ങളിലും ഈ നിയമങ്ങൾ applicable ആകുമോ എന്നുകൂടി ചിന്തിക്കേണ്ടിവരും. ഇവിടെ സാജന്റെ സാമൂഹികചട്ടങ്ങൾ പ്രകാരം പിതൃസഹോദരീപുത്രി കസിൻ ആണ്‌. അവരുടെ സമൂഹം കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന രീതിയാണത്‌. മുറപ്പെണ്ണ്‌ സിസ്റ്റം എല്ലാ മലയാളി ഹിന്ദുസമൂഹത്തിലുമില്ല, എന്റെ ജാതിയിൽ (ഏതെന്നുപറയുന്നില്ല) അത്‌ അനുവദനീയമല്ല.

ലതീഫിന്റെ പോസ്റ്റ്‌ തന്നെ സൈനബുമായുള്ള വിവാഹത്തിന്റെ കാര്യമല്ലെ പറയുന്നത്‌. സെയ്ദും സൈനബയുമായുള്ള വിവാഹത്തിന്റെ കാര്യമാണ്‌ ഇവിടെ ചർച്ചയെങ്കിൽ താങ്കൾ പറഞ്ഞത്‌ ഞാൻ നൂറുശതമാനം അംഗീകരിച്ചേനെ. പക്ഷെ ഇവിടെ ആ വിവാഹത്തിന്റെ ബാക്കി കഥയാണല്ലൊ പ്രസ്തവ്യം. അതുമായി ബന്ധപ്പെട്ട്‌ ചോദിച്ചെന്നേയുള്ളു.

എന്റെ അറിവിൽ, ഇസ്ലാം വിശ്വാസപ്രകാരം, നബിയുടെ കാലത്തുണ്ടായ എല്ലാ പ്രസക്തസംഭവങ്ങളും അതിനോട്‌ നബിയുടെയും ദൈവത്തിന്റെയും നിലപാടുകളും പിന്നീടുള്ള തലമുറകൾക്ക്‌ ജീവിക്കാനുള്ള മാർഗ്ഗദർശകങ്ങളാണ്‌. അതുകൊണ്ടുതന്നെ ഇക്കാര്യം അപ്രസക്തമാകുന്നുമില്ല. ഭൂമിയിലെ എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന ദൈവത്തിന്‌ ഈ സംഭവം, ഭാവിയിൽ ജനിക്കാവുന്ന താഴേത്തട്ടിലുള്ളവരുടേതടക്കം എല്ലാ വശത്തുനിന്നും, മാർഗ്ഗദർശനമായി കാണിക്കേണ്ടതല്ലെ?

മാത്രമല്ല സൈദ്‌ ആണു സൈനബിനെ എന്നിൽ നിന്നും മാറ്റണമെന്നു പലപ്പോഴായി പ്രവാചകനോട്‌ ആവശ്യപ്പെടുന്നത്‌- മനസ്സിന്‌ ഇണങ്ങാത്ത ഭാര്യയിൽ നിന്നും വിടുതൽ നൽകാനാണ്‌ അയാൾ താത്പര്യപ്പെടുന്നത്‌,

അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല. പക്ഷെ അത്‌ സൈദിന്റെ നിസഹായാവസ്ഥയല്ലെ? ആ ചേർച്ചയില്ലായ്മ സൈനബിന്റെ കുലീനതാനാട്യവുമായി ബന്ധപ്പെട്ടതാണെന്നതിനാലും അതിന്റെ പരിണതി സൈനബും നബിയും തമ്മിലുള്ള വിവാഹമാണെന്നതിനാലും അടിമയുടെ അപകർഷതാബോധം വർദ്ധിപ്പിക്കാനെ ഇത്‌ സഹായിക്കൂ. അടിമയുടെ തുല്യതയ്ക്കുവേണ്ടി പരിശ്രമിച്ച പ്രവാചകൻ അതിൽ പരാജയപ്പെട്ടു എന്നു പറയേണ്ടിവരും.

ഇതേക്കുറിച്ചുള്ള എന്റെ ചിന്തകൾ എന്റെ മുൻകമന്റിന്റെ അവസാനപാരഗ്രാഫിൽ ഉണ്ട്‌. അതിനാൽ ആവർത്തിക്കുന്നില്ല.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പൂട്ടന്‍-

പ്രവാചകന്റെ കാലത്ത് വിധവാ വിവാഹം നിന്ദ്യമായിരുന്നില്ല, മറിച്ച് സാധാരണമായിരുന്നു. സ്വാഭാവികമായും കന്യകയുമായുള്ള വിവാഹത്തിന്നായിരുന്നു പ്രാധാന്യം എന്നു മാത്രം.

ചില നിയമങ്ങള്‍ എല്ലാ കാലത്തും ഒരേപോലെ ആവശ്യമായി വരുന്നില്ല, പക്ഷെ, മറ്റു രീതിയില്‍ ഉപയോഗപ്രദമാണു താനും. ഉദാഹരനത്തിന് ഇന്ന് അടിമയില്ല, പക്ഷെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുണ്ട്, അവരെ സാമൂഹികമായി ഉയര്‍ത്താനാവശ്യമായ ചില നടപടികള്‍ ആവശ്യമാണു. അതാണു ആ വിവാഹത്തിന്റെ കാതല്‍. അത് ഇന്നും പ്രസക്തമാണ്.

സൈദുമായുള്ള സൈനബിന്റെ വിവാഹം മാത്രമല്ല വിവാഹമോചനവും ഒരു സാമൂഹിക മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരടിമ വിഭാഗത്തിലെ ഒരാള്‍ക്ക് വിവാഹമോചനത്തിനുള്ള സ്വാതന്ത്ര്യവും അതു നല്‍കി.

കൂടാതെ സൈനബിനെ പ്രവാചകന്‍ വിവാഹം കഴിച്ചതിലൂടെ ദത്തുപുത്രന്റെ ഭാര്യ തന്റെ മകന്റെ ഭാര്യയുടെ സ്ഥാനമലങ്കരിക്കുന്നില്ല എന്നും പുത്രന്‍ എന്നത് രക്തബന്ധത്തിന്നടിസ്ഥാനത്തിലുള്ള പവിത്രമായ ഒരു ബന്ധമാണെന്ന ബോധനവും നല്‍കി-

പ്രവാചകനെ ഒരു മനുഷ്യനായാണു മുസ്ലിങ്ങള്‍ കാണുന്നത്. അതിനാല്‍ തന്നെ ആ വിവാഹം പ്രവാചകന്‍ നടത്തിയതില്‍ മാത്രം നിലനില്‍ക്കേണ്ട ഒന്നായ ഒരു ദിവ്യത്ത്വം പ്രവാചകന് മുസ്ലിങ്ങള്‍ നല്‍കുന്നില്ല എന്നു കൂടി മുസ്ലിം സമൂഹത്തെ കൂടി പഠിപ്പിക്കുന്നു.

പിന്നെ സൈദിനില്ലാത്ത ഒരപര്‍ഷകതാബോധം മറ്റുള്ളവര്‍ പുലര്‍ത്തേണ്ടതില്ലല്ലോ? സൈദ് ആ ബന്ധത്തില്‍ നിന്നും ഒഴിവായതില്‍ സന്തോഷവാനായാല്‍ അയാള്‍ക്ക് അങ്ങിനെ സന്തോഷിക്കുവാനുള്ള അര്‍ഹത വകവച്ചു കൊടുക്കുകയല്ലെ നല്ലത്

CKLatheef പറഞ്ഞു...

'കാട്ടിപ്പരുത്തി ഇപ്രകാരം പറയുന്നു...

പക്ഷെ അന്ന്‌ വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല.

ഏതാണ്‌ ശരിയെന്നറിയില്ല. ഏതായാലും അതിവിടെ ഇഷ്യു അല്ലതാനും.'


വിധവാ വിവാഹവുമായി ബന്ധപ്പെട്ട് കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തെ ഞാന്‍ ശരിവെക്കുന്നു. അബ്ദുല്‍ അലി വേണ്ടത്ര ശ്രദ്ധിക്കാതെയാണ് ആ അഭിപ്രായം പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നു.

അബ്ദുല്‍ അലി പറഞ്ഞു...

പ്രിയ ലത്തിഫ്‌, കാട്ടിപ്പരുത്തി,

വിധവ വിവാഹവുമായി ബന്ധപ്പെട്ട എന്റെ അഭിപ്രായം, ഏതാനും ചില ലേഖനങ്ങളെ അവലംബിച്ചായിരുന്നു. അതിൻ പ്രകാരമാണ്‌ ഞാൻ അങ്ങനെ അഭിപ്രായപ്പെട്ടത്‌. കൂടുതൽ ഈ വിഷയികമായി അറിവുള്ള, നിങ്ങൾ രണ്ട്‌ പേരും അത്‌ ദൂരികരിച്ചതിൽ അതിയായ സന്തോഷമുണ്ട്‌.

നന്ദി, അപ്പൂക്കുട്ടന്‌ പ്രതേകിച്ചും.

CKLatheef പറഞ്ഞു...

'Your comment will be visible after approval
?????!!!!!!!

മോഡറേഷനും ഉണ്ടോ പുതിയ ബ്ലോഗില്‍... ലത്തീഫേ, താങ്കള്‍ക്കു തുറന്ന സംവാദത്തിനു പേടിയാണോ? വേറെ വല്ല പണിക്കും പോയിക്കൂടേ മാഷേ?'


പ്രിയ സാജന്‍ ,

താങ്കള്‍ വല്ലാതെ പ്രയാസമനുഭവിക്കുന്നതായി തോന്നുന്നു. താങ്കളെ മനസ്സിലാക്കാന്‍ എനിക്ക് സാധിക്കുന്നില്ല. പഴയ പോസ്റ്റുകളില്‍ മോഡറേഷന്‍ വെച്ചത് അവകണ്ടെത്താനും മറുപടി നല്‍കാനുമുള്ള സൗകര്യത്തിനാണ്. ചില ബ്ലോഗ് അധികവായന മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ, ഇപ്പോള്‍ നല്‍കിയ പോലെ. അവയില്‍ പ്രസക്തമായ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമേ വെളിച്ചം കാണുകയുള്ളൂ. എല്ലാ ബ്ലോഗും ഒരു നിയന്ത്രണവുമില്ലാതെ തുറന്നിടണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാം അവസരം ദുരുപയോഗം ചെയ്യുമ്പോള്‍ ഒരു വേലി വേണ്ടി വരും. ക്ഷമിക്കുക.

sajan jcb പറഞ്ഞു...

പ്രയാസമല്ല ദേഷ്യമാണ് തോന്നിയത്. കഷ്ടപ്പെട്ട് മലയാ‍ളം മുഴുവന്‍ അടിച്ചു കേറ്റിയിട്ട് , ഇനി വേറോരാളുടെ അനുമതിക്കു വേണ്ടി കാത്തിരിക്കണം. താങ്കള്‍ക്ക് ആ അനുഭവം വേറെ എവിടെയെങ്കിലും ഉണ്ടായാലെ അതിന്റെ സുഖം അറിയൂ.

sajan jcb പറഞ്ഞു...

താങ്കള്‍ വേലിയോ മതിലോ കെട്ടി വെയ്ക്കൂ... ചാടികടക്കാന്‍ എനിക്കു തീരെ താത്പര്യം ഇല്ല. ഇനി ഞാന്‍ നിങ്ങളോട് വിശദീകരണം ചോദിച്ചു ബുദ്ധിമുട്ടിക്കാന്‍ വരില്ല. ബൈ ബൈ.

CKLatheef പറഞ്ഞു...

പ്രിയ കാളിദാസന്‍ ,

താങ്കള്‍ക്ക് മാന്യമായ ഭാഷയില്‍ ഈ ചര്‍ചയില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്വാഗതം. ഇല്ലെങ്കില്‍ തല്‍കാലം കമന്റാന്‍ പ്രയാസപ്പെടരുത് എന്ന് വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു. ഇവിടെ ഒരു വിഷയത്തില്‍ ചര്‍ച നടന്നുകൊണ്ടിരിക്കുകയാണ് അതിനിടയില്‍ ജബ്ബാര്‍മാഷിന്‍െ ബ്ലോഗ് മുഴുവന്‍ ഇവിടെ കോപ്പിചെയ്യുന്ന വിധം ഒരു ചര്‍ച ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ വിഷയകമായി പറയാനുള്ളവര്‍ക്കെല്ലാം അവസരം നല്‍കിയത് താങ്കള്‍ കണ്ടിരിക്കും. ആര്‍ക്കെങ്കിലും ഇത് ഭയമായും മറ്റെന്തെങ്കിലുമായും തോന്നുന്നെങ്കില്‍ അങ്ങനെ ആകാം. എന്റെ ബ്ലോഗില്‍ ആദ്യമായി താങ്കള്‍ നല്‍കിയ കമന്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നതില്‍ ഖേദിക്കുന്നു.

CKLatheef പറഞ്ഞു...

ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ എന്നത് അത്യപൂര്‍വ സംഭവമൊന്നുമല്ല. അനാവശ്യ സംസാരവും തെറിവിളിയും ഫില്‍റ്റര്‍ ചെയ്യുക എന്നതേ ഞാനതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. മാത്രമല്ല ഒന്നില്‍ കൂടുതല്‍ ബ്ലോഗ് ഒരേസമയം തുറന്ന് വെക്കുന്നത് ചര്‍ചയെ നല്ല നിലയില്‍ കൊണ്ടുപോകുന്നതിന് തടസ്സമാണ്. താങ്കള്‍ അവിടെയിട്ട കമന്റ് മറുപടി സഹിതം ഇതനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളിവിടെ കമന്റ് നല്‍കികൊണ്ടിരിക്കുന്നത് എന്തിനാണെന്ന് താങ്കള്‍ക്കെ അറിയൂ. ആ ലക്ഷ്യം നിറവേറുന്നില്ലെങ്കില്‍ താങ്കള്‍ക്ക് നിര്‍ത്താം. പക്ഷെ മറ്റൊരു ബ്ലോഗില്‍ മോഡറേഷന്‍ ഏര്‍പ്പെടുത്തിയതാണ് താങ്കള്‍ ബൈബൈ പറയാനുള്ള കാരണമെങ്കില്‍ എനിക്കൊന്നും ചെയ്യാനില്ല.

CKLatheef പറഞ്ഞു...

Apputen said..

'പക്ഷെ അത്തരത്തിൽ കാണുമ്പോൾ പലസമൂഹങ്ങളിലും ഈ നിയമങ്ങൾ applicable ആകുമോ എന്നുകൂടി ചിന്തിക്കേണ്ടിവരും. ഇവിടെ സാജന്റെ സാമൂഹികചട്ടങ്ങൾ പ്രകാരം പിതൃസഹോദരീപുത്രി കസിൻ ആണ്‌. അവരുടെ സമൂഹം കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന രീതിയാണത്‌. മുറപ്പെണ്ണ്‌ സിസ്റ്റം എല്ലാ മലയാളി ഹിന്ദുസമൂഹത്തിലുമില്ല, എന്റെ ജാതിയിൽ (ഏതെന്നുപറയുന്നില്ല) അത്‌ അനുവദനീയമല്ല.

ഇസ്‌ലാം ഒരു സമഗ്രജീവിത ദര്‍ശനമാണ് മുന്നോട്ട് വെക്കുന്നത്. അത് മനുഷ്യന്റെ വ്യക്തി-കുടുംബ-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്ര മേഖലകളിലൊക്കെ സമൂലമായ പരിവര്‍ത്തന ശക്തിയുള്ളതാണ്. അപ്പൂട്ടന്‍ മുകളിലെ വരികള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം എന്തൊക്കെയോ തെറ്റിദ്ധാരണയിലകപ്പെട്ട പോലെ തോന്നി. നിലവിലുള്ള സമൂഹത്തിന് എന്ന് വെച്ചാല്‍ സാജനും അപ്പൂട്ടനും (ഉദാഹരണം മാത്രം) അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം അടിച്ചേല്‍പിക്കുക എന്നതാണ് ഇസ്‌ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്
എന്ന് പറഞ്ഞതില്‍നിന്നും മനസ്സിലാക്കി പോയോ എന്നൊരു സംശയം. അല്ലെങ്കില്‍ പിന്നെ ഈ പറയുന്നതിന്റെ അര്‍ഥമെന്താണ്. ഇത്തരം കാര്യങ്ങളിലെല്ലാം മാറ്റം ആവശ്യമാകും എന്ന് ഉറപ്പിച്ചുകൊണ്ടായിരിക്കണം ഒരാള്‍ ഈ ആദര്‍ശം സ്വീകരിക്കുന്നത്. അപ്രകാരം ഇത് ആരുടെയും കുത്തകയല്ല എന്ന് മാത്രമേ പ്രവാചകന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ഏതെങ്കിലും സമൂഹത്തിലോ ജനതയിലോ ഒരു ആചാരം നിലനില്‍ക്കുന്നുണ്ടെന്ന് കരുതി അവിടെ ഇത് പ്രായോഗികമല്ല എന്ന് വിധിച്ചുകളയുകയണോ.

പിതൃസഹോദരിയുടെ മകളെ വിവാഹം കഴിക്കാം എന്നതാണല്ലോ ഇവിടെ നമ്മെ ബാധിക്കുന്ന നിയമ പ്രശ്‌നം. അതിന് ആധുനിക കാലത്ത് തടസ്സമായി നില്‍ക്കുന്നതെന്താണ്, അത് പാടില്ല എന്ന ചിലരുടെ വിശ്വാസമോ.

CKLatheef പറഞ്ഞു...

'ആ ചേർച്ചയില്ലായ്മ സൈനബിന്റെ കുലീനതാനാട്യവുമായി ബന്ധപ്പെട്ടതാണെന്നതിനാലും അതിന്റെ പരിണതി സൈനബും നബിയും തമ്മിലുള്ള വിവാഹമാണെന്നതിനാലും അടിമയുടെ അപകർഷതാബോധം വർദ്ധിപ്പിക്കാനെ ഇത്‌ സഹായിക്കൂ. അടിമയുടെ തുല്യതയ്ക്കുവേണ്ടി പരിശ്രമിച്ച പ്രവാചകൻ അതിൽ പരാജയപ്പെട്ടു എന്നു പറയേണ്ടിവരും.'

വസ്തുതാപരമായ ഒരു പിശക് ആദ്യം തീര്‍ക്കട്ടെ. സൈദ് ആ സന്ദര്‍ഭത്തില്‍ അടിമയായിരുന്നില്ല. അടിമയുടെ തുല്യത എന്ന ഒരൊറ്റ പോയിന്റില്‍ നിന്ന് ഈ ചര്‍ചയെ കാണാനുമാവില്ല ഇതിനകം ഇവിടെ പറഞ്ഞകഴിഞ്ഞ ദത്തുപുത്രന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയുള്ളത്. ഇതോടനുബന്ധിച്ച വിവാഹവും മറ്റും അതുമായി ബന്ധപ്പെട്ടതാണ്. ചര്‍ച തുടര്‍ന്നപ്പോള്‍ പറഞ്ഞുപോയ ചില കാര്യങ്ങളിലേക്ക് പോസ്റ്റിനെ തന്നെ ചുരുക്കിക്കെട്ടുന്നത് നന്നായിരിക്കില്ല. (താങ്കള്‍ അപ്രകാരം ചെയ്തു എന്നല്ല. പലപ്പോഴും സംഭവിക്കുന്ന ഒരു തെറ്റായ പരിണതി).

പ്രവാചകന്‍ മുഹമ്മദ് നബി ഒരു അപരാധം ചെയ്‌തെന്നും. അഥവാ പുത്രഭാര്യയെ മോഹിച്ച് വിവാഹം കഴിച്ചെന്നും അതിനെതിരെ മുസ്ലിംകള്‍ എന്തുകൊണ്ട് പ്രതികരിക്കാതെ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നുമുള്ള സംശയത്തിന് മറുപടി പറയുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം ഇവിടെ നടന്ന ചര്‍ചകളില്‍ നിന്നും ഏറെകുറെ നിറവേറി എന്ന് തന്നെയാണ് ചര്‍ച മറ്റുവഴികളിലേക്ക് തിരിയുന്നതില്‍ നിന്ന് മനസ്സിലാകുന്നത്. കാട്ടിപ്പരുത്തി സൂചിപ്പിച്ച പോലെ ഇവിടെ സൈദിന്റെ ഇല്ലാത്ത അപകര്‍ഷതാ ബോധവും മറ്റും പരമപ്രധാനമായി വരേണ്ടതില്ല. ആ ഒരു സംഭവത്തോടെ വിവാഹത്തില്‍ അത്തരം കുലീനതക്കും കുലമഹിമക്കും സ്ഥാനമില്ല എന്ന് സ്ഥാപിക്കപ്പെട്ടു. അതിന്റെ അനന്തരഫലം അതിനെ ഒട്ടും ബാധിക്കുന്നില്ല.

V.B.Rajan പറഞ്ഞു...

"പക്ഷെ അന്ന്‌ വിധവാ വിവാഹവും വിവാഹ മോചനവും ഒരു വലിയ പ്രശ്നവുമായിരുന്നില്ല."

പക്ഷെ പ്രവാചകന്റെ വിധവകളെ ആരും വിവാഹം ചെയ്തുപോകരുതെന്ന് മരിക്കുന്നതിനു മുമ്പ് അല്ലാഹുവിനെക്കൊണ്ട് ഒരു ആയത്ത് ഇറക്കിച്ചിരുന്നു.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

മുഹമ്മദ് നബി ദൈവത്തിന്‍െ ദൂതനാണ് എന്ന പരമ സത്യം നിരാകരിച്ചതുകൊണ്ടാണ് താങ്കള്‍ ഈ അഭിപ്രായം പറഞ്ഞത്. ഖുര്‍ആന്‍ മുഴുവന്‍ മുഹമ്മദ് തന്റെ സൗകര്യത്തിന് ഉണ്ടാക്കുകയും ദൈവത്തിലേക്ക് ചേര്‍ത്ത് പറഞ്ഞതാണെന്നും കരുതുന്ന താങ്കള്‍ക്ക് അങ്ങനെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. അതില്‍ അത്ഭുതമില്ല. പക്ഷെ വസ്തുതകളോ ചരിത്ര യാഥാര്‍ഥ്യമോ നിങ്ങളുടെ ചിന്തകളെ പിന്തുണക്കുകയില്ല.

ഇനി അതിലുള്ള ഒരു സംശയത്തിന് മറുപടി പറയട്ടേ. പ്രവാചകന്റെ ഭാര്യമാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മാതാക്കളുടെ സ്ഥാനത്താണ്. അവര്‍ സ്വയം തെരഞ്ഞെടുത്തതാണ് ആ സ്ഥാനം എന്നതിനാല്‍ അതില്‍ മറ്റുള്ളവര്‍ക്ക് പ്രയാസം തോന്നേണ്ട ഒരു കാര്യവുമില്ല.

CKLatheef പറഞ്ഞു...

@Apputen said..

'പ്രവാചകൻ സൈനബിന്റെ സൗന്ദര്യത്തിൽ ആകർഷിക്കപ്പെട്ടിരുന്നു എന്നും കേട്ടിട്ടുണ്ട്‌, താങ്കളുടെ ചിന്തപ്രകാരം ഓറിയന്റലിസ്റ്റുകളും സയണിസ്റ്റുലളും പറയുന്ന കഥകൾ (അത്ര വികൃതമായിട്ടല്ലെങ്കിലും). താങ്കൾ പറഞ്ഞ കാരണം ആദ്യമായിട്ടാണ്‌ കേൾക്കുന്നത്‌.'


ഇതില്‍ മുസ്‌ലിംകളായ സഹോദരങ്ങള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. താങ്കള്‍ മാത്രമല്ല. നമ്മുടെ ബൂലോഗത്തുള്ള മുസ്്‌ലിംകളല്ലാത്ത ഭൂരിപക്ഷവും ആദ്യം കേട്ടത് അതുതന്നെ. പോസ്റ്റിലും ചര്‍ചയിലും വന്ന ഒട്ടേറെ വസ്തുതകള്‍ അത്തരമൊരു വ്യാഖ്യാനത്തിന് യാതൊരു പഴുതും നല്‍കാത്തതാണെങ്കിലും ആദ്യം കേട്ടത് തറഞ്ഞു തന്നെ നില്‍ക്കുന്നു. പ്രത്യേകിച്ച് പ്രവചകത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ച് കൂടുതല്‍ വിശ്വാസയോഗ്യമായി തീരാനും സാധ്യതയുണ്ട്.

ദുര്‍വ്യാഖ്യാനം ചെയ്യാതെ തന്നെ ഒരു ഒരു ഓറിയന്റിലിസ്റ്റ് വേര്‍ഷന് ഇതില്‍ സാധ്യതയുണ്ട് എന്ന് താങ്കള്‍ക്ക് തോന്നുന്നത് ഒരു പക്ഷെ മുകളില്‍ സൂചിപ്പിച്ച ഭൂമികയില്‍ നിന്നാവും പക്ഷെ ഞങ്ങള്‍ക്കത് ഏറെ വികൃതമായി തന്നെയാണ് അനുഭവപ്പെടുന്നത്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഞാൻ പറഞ്ഞ കാര്യങ്ങൾ അതേ context-ൽ എടുക്കുമെന്ന്‌ വിശ്വസിക്കുന്നു. പ്രവാചകൻ എടുത്ത ഒരു നടപടി പരിശോധിക്കുമ്പോൾ അന്നത്തെ സാമൂഹികപശ്ചാത്തലം കൂടി പരിഗണിക്കേണ്ടതുണ്ട്‌ എന്ന കാട്ടിപ്പരുത്തിയുടെ പ്രസ്താവനയോട്‌ (ഞാനതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്‌) ഞാൻ പ്രതികരിച്ചു എന്നേയുള്ളു. ചില കാര്യങ്ങൾ എല്ലായിടത്തും applicable ആയിക്കൊള്ളണമെന്നില്ല എന്നേ ഞാൻ പറഞ്ഞതിന്‌ ഉദ്ദേശ്യമുള്ളു, ഇപ്പറഞ്ഞ ഉദാഹരണത്തിൽ കസിനെ വിവാഹം കഴിക്കുന്നത്‌ കൃസ്ത്യൻ വിശ്വാസത്തിൽ അനുവദനീയമല്ലെന്നും അവർക്ക്‌ അതിൽ മാറ്റം വേണമെന്ന്‌ തോന്നിയിട്ടില്ലെന്നും മാത്രമേ പറഞ്ഞുള്ളു. അത്‌ അടിച്ചേൽപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നത്‌ വേറെ വിഷയം. എന്നെ സംബന്ധിച്ചിടത്തോളം പിതൃസഹോദരീപുത്രിയെ വിവാഹം കഴിക്കുക എന്നത്‌ ഒരു വിഷയമല്ലതന്നെ. ഇവിടെ പരാമർശിച്ചതിനാൽ പറഞ്ഞു, അത്രമാത്രം.

സൈനബുമായുള്ള വിവാഹസമയത്ത്‌ സൈദ്‌ അടിമയായിരുന്നില്ലെങ്കിൽപ്പോലും (അടിമയ്ക്ക്‌ വിവാഹമോചനാവകാശം നൽകി എന്ന കാട്ടിപ്പരുത്തിയുടെ പരാമർശം കൂടി കാണുക) അവർക്കിടയിലുള്ള കുലീനതാസംബന്ധമായ വിടവ്‌ നിലനിന്നിരുന്നു എന്നാണ്‌ താങ്കളുടെ വാക്കുകളിൽ നിന്നും മനസിലായത്‌. ഈ വിവാഹം വിപ്ലവകരമായ ഒരു ചുവടുവെയ്പായിരുന്നു എന്ന്‌ അംഗീകരിക്കുന്നു, പക്ഷെ താങ്കളുടെ പോസ്റ്റ്‌ ആ വിഷയത്തിലല്ല.

കുലമഹിമ(?) ഇല്ലാത്തതിന്റെ ഫലം സൈദ്‌ അനുഭവിച്ചിട്ടുണ്ടെങ്കിൽ അത്ര സന്തോഷത്തോടെയാവില്ല അദ്ദേഹം ജീവിച്ചതെന്നാണ്‌ മനസിലാക്കാവുന്നത്‌. തീർച്ചയായും ബന്ധം ഒഴിവായതിൽ അദ്ദേഹം സന്തോഷിച്ചുകാണും (അതോ ആശ്വസിച്ചോ). പക്ഷെ ബാക്കിപത്രം എന്ത്‌ എന്ന്‌ സൈദ്‌ തന്നെ തിരിഞ്ഞുനോക്കിയാൽ (അങ്ങിനെ ചെയ്തുവോ ഇല്ലയോ എന്നറിയില്ല) തകർന്ന വിവാഹബന്ധം മാത്രമേയുള്ളു. സൈദ്‌ തന്നെ വിവാഹമോചനത്തിന്‌ മുൻകൈയ്യെടുത്തുവോ ഇല്ലയോ എന്നത്‌ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ സംബന്ധിച്ച്‌ അപ്രസക്തമാണ്‌.

ഞാൻ ചർച്ചയിൽ വന്ന കമന്റുകളെ ആധാരമാക്കിയല്ല എന്റെ ആദ്യകമന്റ്‌ ഇട്ടതെന്നുകൂടി പറയട്ടെ.

സൈദിന്റെ അവസ്ഥ ഇല്ലാത്തതാണെന്ന്‌ എനിക്ക്‌ തോന്നിയില്ല, സൈദും മനുഷ്യനാണ്‌, കൂടാതെ അത്തരമൊരു ചിന്ത അദ്ദേഹത്തിനില്ലായിരുന്നെങ്കിൽ കുലീനനാട്യം കാരണം വിവാഹമോചനത്തിന്‌ ഒരുമ്പെടില്ലായിരുന്നു. അത്‌ പ്രധാനമാകാതെ വന്നതിൽ ആശ്ചര്യമില്ല, ചരിത്രം ഒരുപാട്‌ കാര്യങ്ങൾ അപ്രധാനമായി കാണാറുണ്ട്‌. വിജയിയുടെ, അല്ലെങ്കിൽ ധീരമായി പോരാടിയവന്റെ, കഥ മാത്രമേ നമുക്കറിയൂ, ചെറുത്തുനിൽക്കാതെ തോൽവി ഏറ്റുവാങ്ങിയവനെ നാമറിയില്ല.

ദത്തുപുത്രന്റെ അവകാശങ്ങളെക്കുറിച്ചുമാത്രമെ പോസ്റ്റ്‌ സംസാരിക്കുന്നുള്ളു എന്നാണ്‌ നിലപാടെങ്കിൽ ഞാൻ നീട്ടുന്നില്ല. അതങ്ങിനെത്തന്നെ നിൽക്കട്ടെ. താങ്കൾ ഉദ്ദേശിച്ച രീതിയിൽ ചർച്ച നിർത്താം.

എതിർക്കാനായി മാത്രം എഴുതിയതല്ല ഇത്രയും. മറുപടി പറയാൻ ശ്രമിച്ചതിന്‌ നന്ദി.

അപ്പൂട്ടൻ പറഞ്ഞു...

താങ്കളുടെ അവസാനകമന്റ്‌ ഇപ്പോഴാണ്‌ കണ്ടത്‌.
രണ്ടുകഥകൾ കേട്ടിട്ടുണ്ടെന്നല്ലേ ഞാൻ പറഞ്ഞത്‌. അതിൽ ഏത്‌ വിശ്വസിച്ചു എന്നോ അതുരണ്ടും വിശ്വസിച്ചു (അല്ലെങ്കിൽ ഇല്ല) എന്നോ ഞാൻ പറഞ്ഞില്ലല്ലൊ.

ദുർവ്യാഖ്യാനം കൂടാതെ എന്നത്‌ ഞാൻ പ്രയോഗിച്ചത്‌ എവിടെയാണ്‌ ലതീഫേ. ഒന്നുകൂടി കമന്റുകൾ വായിക്കൂ. മുൻപ്‌ കേട്ട കഥകളും 'ദുർവ്യാഖ്യാനം കൂടാതെ' എന്ന പ്രയോഗവും, രണ്ടും രണ്ട്‌ പാരഗ്രാഫിലാണ്‌.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ ,

ക്രിയാത്മകമായി ചര്‍ചയില്‍ പങ്കെടുക്കാനുള്ള മിടുക്ക് ഒന്നു വേറെത്തന്നെയാണ്. മനസ്സിലായത് അംഗീകരിക്കാനും അല്ലാത്തത് നിരാകരിക്കാനും കാണിക്കുന്ന തന്റേടത്തിന് പ്രത്യേക നന്ദി പറയാതിരിക്കാനാവില്ല. ഇത്രയേ പങ്കെടുക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. അല്ലാതെ ഇതെല്ലാം ജീവന്‍മരണ പ്രശ്‌നമായി കണ്ട് വികാരം കൊള്ളുന്നവര്‍ സ്വയം ചെറുതാകുകയാണ്. നാം നമ്മുക്ക് ലഭിച്ച അറിവുകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ തെറ്റുപറ്റുമ്പോള്‍ തുറന്ന് പറയാനുള്ള ആര്‍ജവം അതൊക്കെ മഹത്തരമാണ്. അബ്ദുല്‍ അലി ചെയ്തതതാണ്. ഞാന്‍ മനസ്സിലാക്കുന്നത് കാട്ടിപ്പരുത്തിയുടെ ഒരു പദപ്രയോഗമാണ് സൈദ് ഒരടിമയായിരുന്നു എന്ന പരാമര്‍ശത്തിലേക്ക് താങ്കളെ നയിച്ചതെന്നാണ്.

അവസാനം പറഞ്ഞതില്‍ ഞാനെന്‍െ ഊഹത്തെ വിട്ട് താങ്കള്‍ പറഞ്ഞതിനെ മുഖവിലക്കെടുക്കുന്നു. ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി.

ഒരു വിഷയത്തില്‍ അവ വിശദീകരിക്കാനാവശ്യമായ വിധം ചര്‍ച നടന്നുകഴിഞ്ഞാല്‍ പിന്നീടുള്ള ചര്‍ച പോസ്റ്റിന് പുറത്തായിരിക്കും എന്നതാണ് അനുഭവം അതിനാല്‍ ഈ വിഷത്തില്‍ കൂടുതല്‍ കൂട്ടിചേര്‍ക്കാനുണ്ടെന്ന് തോന്നുന്നവര്‍, അവ്യക്തതയുണ്ടെന്ന് തോന്നുന്നവര്‍ മാത്രം അഭിപ്രായം പറയുക.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുട്ടന്‍-

ഇസ്ലാമിക ചരിത്രങ്ങള്‍ മുഴുവനുമായും ലിഖിതമാണ്. നമ്മുടെ ഇന്നത്തെ വിവാഹ സമ്പ്രദായത്തിലൂടെ നോക്കി ചരിത്ര സംഭവങ്ങളെ വിലയിരുത്തുന്നതില്‍ കാണുന്ന അപാകതകളാണു കന്മെന്റില്‍ മുഴച്ചു നില്‍ക്കുന്നത്. അപ്പുട്ടന്റെ തോന്നലുകളല്ല ചരിത്രം. ഞാന്‍ സൈദിനെ അടിമ എന്നു പറഞ്ഞത് അയാളുടെ ഇന്നലെകളെ സൂചിപ്പിച്ചാണു. സ്വതന്ത്രനാക്കപ്പെട്ട സൈദിന്റെ കുലമഹിമ സാമൂഹിക പ്രശ്നം തന്നെയാണു. കുറേ കാലമായി കൊണ്ടാടപ്പെടുന്ന തിന്മകളെ, പ്രത്യേകിച്ചും പ്രതാപങ്ങളെ ഉള്‍കൊള്ളുന്നവയെ ഇല്ലാതക്കാന്‍ വലിയ ഷോക്കുകള്‍ നല്‍കേണ്‍റ്റി വരും. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തിയാണ് ആ സംഭവം.

ഈ പോസ്റ്റ് ഈ വിഷയങ്ങളെല്ലാം ഉള്‍കൊള്ളുന്നു. ഒരു സംഭവം പലതിന്റെയും തുടര്‍ച്ചകളാണു. കുലമഹിമ ഇല്ലാത്തത് സൈദിന്നു മുന്നേ അറിയുന്ന ഒരു കാര്യം മാത്രം. അങ്ങിനെയുള്ള ഒരാള്‍ക്ക് തന്റെ കുടുമ്പത്തില്‍ നിന്നു തന്നെ ഒരു വിവാഹ ബന്ധം ഏര്‍പ്പെടുത്തിയത് തന്നെ അന്നത്തെ സാമൂഹികാവസ്ത്ഥയില്‍ സൈദിന്നു പ്രതീക്ഷിക്കാവുന്നതിലും എന്തിന്- ആ സമൂഹത്തിന്നു ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാത്ത വലിയ നടപടി. വിവാഹമോചനം നടന്നാലും സമൂഹത്തില്‍ സൈദ് ഖുറൈഷി ഗോത്രവുമായി വിവാഹ ബന്ധമുണ്ടായ വ്യക്തിയാകുന്നു.

ഒരു നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹരിജന് ഒരു നമ്പൂതിരികുടുമ്പത്തിലെ കാരണവര്‍ വിളിച്ച് തന്റെ വീട്ടിലെ ഒരു സുന്ദരിയായ പെണ്ണിനെ കല്യാണം കഴിപ്പിച്ച് കൊടുക്കുന്നത് സങ്കല്പിക്കാനാവുമോ?എന്നാല്‍ അതിനേക്കാള്‍ വലിയ പ്രമാണികളായിരുന്നു ഖുറൈശികള്‍-ഏതെങ്കിലും പുറത്തുള്ള കുടുമ്പത്തിലെ പെണ്‍കുട്ടിയിലൂടെയല്ല, തന്റെ കുടുമ്പത്തില്‍ നിന്നാണ് പ്രവാചകന്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.

അപ്പൂട്ടൻ പറഞ്ഞു...

കാട്ടിപ്പരുത്തി, ലതീഫ്‌,
സൈദിന്റെ വിവാഹമോചനസമയത്ത്‌ (വിവാഹസമയത്തുപോലും) അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് കാട്ടിപ്പരുത്തി പറഞ്ഞതിലും ലതീഫ്‌ പറഞ്ഞതിലും ഒരിടത്തെങ്കിലും വ്യത്യാസമുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുക മാത്രമേ ഞാൻ ബ്രാക്കറ്റിൽ കൊടുത്ത ആ വാചകം കൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളു. അത്‌ വലിയൊരു കാര്യമായൊന്നും ഞാൻ കാണുന്നുമില്ല.
ചരിത്രം എന്നത്‌ എന്റെ തോന്നലുകളല്ല എന്നത്‌ വളരെ ശരിയാണ്‌.
വീണ്ടുമൊരിക്കൽക്കൂടി പറയട്ടെ, സൈദിന്റെ സോഷ്യൽ സ്റ്റാറ്റസ്‌ ഉയർത്താനായി നബി ചെയ്തത്‌ മഹത്തായ കാര്യമായി തന്നെയാണ്‌ ഞാൻ കാണുന്നത്‌. അതിൽ എതിരഭിപ്രായമില്ലെന്നിരിക്കെ അത്‌ എന്നെ ബോധ്യപ്പെടുത്താൻ കൂടുതൽ വിഷമിക്കേണ്ടതില്ല. ഞാൻ ചോദിച്ചത്‌ ഈ പോസ്റ്റിന്റെ വിഷയമായ സംഭവവുമായി ബന്ധപ്പെട്ട ഒരു ചോദ്യം മാത്രമാണ്‌. സൈദിന്‌ തന്റെ വിവാഹബന്ധം മൂലം അപകർഷതാബോധം ഉണ്ടായിരുന്നിരിക്കാമോ ഇല്ലയോ എന്നത്‌ ഇവിടെ എഴുതപ്പെട്ട ലേഖനവും കമന്റുകളും ആ അവസ്ഥയിൽ പെടുന്ന ഒരു സാധാരണക്കാരന്റെ ചിന്തയും വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.

അവസാനമായി, എന്റെ ആദ്യകമന്റിന്റെ അവസാനപാരഗ്രാഫ്‌ ഒരിക്കൽക്കൂടി ഇവിടെ എഴുതട്ടെ just to reiterate my point.

ഇതിൽ താങ്കൾ എന്ത് പഠിക്കുന്നു എന്നതാണ് താങ്കളെ സംബന്ധിച്ചിടത്തോളം പ്രസക്തം, ഞാനതേക്കുറിച്ച് തർക്കിക്കുന്നില്ല, പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ടെന്നും ആപേക്ഷികമായൊരു സത്യം മാത്രമാണിതെന്നും പറയുകമാത്രമാണ് ഞാനിവിടെ ചെയ്യുന്നത്. ഒട്ടും ദുർവ്യാഖ്യാനം ചെയ്യാതെ ഇത് സാധ്യമാണുതാനും.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുട്ടന്‍-

ഒരു മറുവശത്തിന്റെ ചരിത്രപരമായ നിരര്‍ത്ഥകതയാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്-
അങ്ങിനെ ഒരപര്‍ഷകതാബോധം ഉണ്ടായിട്ടില്ല എന്നു തന്നെയാണു ചരിത്രം പറഞ്ഞു തരുന്നത്. ഇത് കേവലം നിഗമനത്തിന്റെയോ കാഴ്ച്ചപ്പാടിന്റെയോ അടിസ്ഥാനത്തിലല്ല. മാത്രമല്ല വിവാഹമോചനം നാം ഇന്നിന്റെ കണ്ണിലൂടെ നോക്കി കാണുന്നത് കൊണ്ടാണീ പ്രശ്നം. അത് ഏതു ചരിത്രകാര്യങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഉള്ള പ്രശ്നമാണ്.

അപ്പൂട്ടൻ പറഞ്ഞു...

കാട്ടിപ്പരുത്തി, quoting you

അങ്ങിനെ കഴിയുന്നതും ആ വിവാഹം നിലനിർത്താൻ പ്രവാചകൻ ആഗ്രഹിച്ചു. പക്ഷെ, അവർ തമ്മിലെ മാനസികാസാരസ്യം അത്രമേൽ കൂടിയതിനാൽ അവരെ ഒന്നിപ്പിച്ചു നിറുത്തുക സാധ്യമാവുമായിരുന്നില്ല.

മാത്രമല്ല സൈദ്‌ ആണു സൈനബിനെ എന്നിൽ നിന്നും മാറ്റണമെന്നു പലപ്പോഴായി പ്രവാചകനോട്‌ ആവശ്യപ്പെടുന്നത്‌- മനസ്സിന്‌ ഇണങ്ങാത്ത ഭാര്യയിൽ നിന്നും വിടുതൽ നൽകാനാണ്‌ അയാൾ താത്പര്യപ്പെടുന്നത്‌,


and quoting latheef

പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സിൽ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തിൽ വിള്ളലുണ്ടാക്കി. സൈദ്‌ തന്നെ ഇങ്ങോട്ട്‌ വന്ന്‌ പ്രവാചകനോട്‌ വിവാഹമോചനത്തെക്കുറിച്ച്‌ സംസാരിച്ചു. പ്രവാചകൻ അദ്ദേഹത്തെ ഉപദേശിച്ച്‌ തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതൽ ശിഥിലമായി. വിവാഹ ശേഷം ഒരു വർഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോൾ സ്ഥിതിഗതികൾ വിവാഹമോചനത്തോളമെത്തി.

ബാക്കി പറയാതെതന്നെ വായിക്കാം. ഇന്നത്തെ വിവാഹമോചനത്തെക്കുറിച്ചല്ല, മനുഷ്യന്റെ മനസിനെക്കുറിച്ചാണിത്‌.
നിർത്തട്ടെ. ഒരേ പോയിന്റിൽ തുടരുന്നില്ല.

അപ്പൂട്ടൻ പറഞ്ഞു...

Please note, when I said അപകർഷതാബോധം, it need not mean inferiority complex, it could be just a feeling of being inferior to his partner.

കാട്ടിപ്പരുത്തി പറഞ്ഞു...

അതെ- അതെല്ലാം ഉള്ള കാര്യങ്ങള്‍ തന്നെ-മനുഷ്യര്‍ ഉള്ളിടത്തോളം ഈ പ്രശനങ്ങളെല്ലാം ഇനിയുമുണ്ടായേക്കാം. അവിടെ ചിലപ്പോള്‍ വിവാഹ മോചനം തന്നെയാകും ഒരേ ഒരു പോം‌വഴി- അതിലെന്താണിത്ര പ്രശ്നം

അപ്പൂട്ടൻ പറഞ്ഞു...

ഒരു പ്രശ്നവുമില്ല കാട്ടിപ്പരുത്തീ. സാമൂഹികമായി വലിയ അന്തരമുള്ള രണ്ടുപേർ വിവാഹം കഴിച്ച്‌ ഭാര്യയുടെ കുലീനനാട്യം മൂലം വിവാഹബന്ധം വേർപ്പെടുത്തേണ്ട അവസ്ഥ വന്നതും പിന്നീട്‌ ആ സ്ത്രീ മറ്റൊരു കുലീനപാരമ്പര്യമുള്ള വ്യക്തിയുടെ പത്നിയായതും മാത്രമാണ്‌ ഈ വിഷയത്തിൽ ഉള്ളതെങ്കിൽ പ്രശ്നമേയില്ല. (കളിയാക്കിയതല്ല, തെറ്റിദ്ധരിക്കല്ലെ)

അടിമ (അല്ലെങ്കിൽ അധകൃതൻ) എന്ന ഒരു പാസ്റ്റ്‌ ഉള്ള ഒരു വ്യക്തിയ്ക്ക്‌ ഭാര്യയുടെ പെരുമാറ്റത്തിൽ കുലീനനാട്യമുള്ളതായി കണ്ടാൽ, അത്‌ താൻ ബഹുമാനിക്കുന്ന വ്യക്തിയോട്‌ പറയേണ്ടുന്ന അവസ്ഥ ഉണ്ടായാൽ, ആ വ്യക്തിയുടെ മനസ്ഥിതി എന്തായിരിക്കും എന്നത്‌ ഞാൻ പറയേണ്ടതില്ലല്ലൊ. അതിന്‌ ചരിത്രം വേണമെന്നില്ല. അതെന്റെ ചോദ്യത്തിന്റെ ഒരു ഭാഗം മാത്രമാണുതാനും.

ഞാൻ പറഞ്ഞ മറുവശം നിരർത്ഥകമാണെന്ന് താങ്കൾക്ക്‌ പറയാം, ഞാനതിൽ convinced ആകണമെന്നില്ല. എല്ലാ ചോദ്യത്തിനും ഉത്തരം വേണമെന്ന് ശഠിക്കുന്നില്ല. ഞാൻ എന്റെ സംശയം ഇവിടെ പ്രകടിപ്പിച്ചു, താങ്കളെയും മറ്റു സുഹൃത്തുക്കളേയും ഒന്ന് മാറ്റി ചിന്തിക്കാൻ ഇത്‌ പ്രേരിപ്പിച്ചെങ്കിൽ അത്രയും നന്ന്, ഇല്ലെങ്കിലും എനിക്ക്‌ വിഷമമൊന്നുമില്ല. ഞാൻ പറഞ്ഞതിന്റെ സാരം മനസിലായില്ലേ എന്ന സംശയം മൂലം മാത്രമാണ്‌ വീണ്ടും വീണ്ടും എഴുതുന്നത്‌. ക്ഷമയോടെ മറുപടി എഴുതിയതിന്‌ നന്ദി.

Nasiyansan പറഞ്ഞു...

പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ.
നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ നബി സൈദിന് വിവാഹം ചെയ്തുകൊടുത്തു.
വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.


14 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ഈ കാര്യങ്ങളിലൊക്കെ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ....
പിന്നെ മുഹമ്മദ്‌ നബിയുടെ സന്ദേശം മുഴുവന്‍ ലോകത്തിനുമുള്ളതാണ് എന്നൊക്കെ പറയുന്നിടത്താണ് കുഴപ്പം ....
പ്രവാചകന്‍ മുഹമ്മദ്‌ ഒരു അനുകരണീയ വ്യക്തിത്വോമാണോ ...?!
വിവാഹക്കാര്യത്തില്‍ അള്ളാഹുവും നബിയും ഒറ്റക്കെട്ടായിരുന്നു എന്നത് ഒരു അദ്ഭുതം തന്നെ ...
മറ്റൊരു പ്രവാചകനും കിട്ടാത്ത ഭാഗ്യം ...

CKLatheef പറഞ്ഞു...

പ്രിയ Nasiyansan,

താങ്കളുടെ കമന്റുകള്‍ക്ക് വിശദമായ മറുപടി താങ്കള്‍തന്നെ ഉദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ് നബിയെ മാതൃകായോഗ്യനല്ലാതാകുന്ന പ്രവര്‍ത്തനങ്ങളേതെങ്കിലും താങ്കള്‍ക്കറിയാമോ. പ്രവാചകന്‍ അനുകരണീയനല്ല എന്ന് തോന്നാന്‍ കാരണമെന്താണ്?.

പ്രവാചകന്‍ ഇവിടെ ചെയ്ത ഏക(മുഖ്യ) കാര്യം വിവാഹമാണെന്ന് പ്രചരിപ്പിക്കുന്നതില്‍ യുക്തിവാദികള്‍ വിജയിച്ചു എന്ന് വേണം പറയാന്‍ ആ പ്രചരണത്തിന്റെ ഇരകളില്‍ പെട്ടവരാണ് താങ്കളെപോലുള്ളവര്‍ എന്നറിയുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്നത് സഹതാപം മാത്രമാണ് എന്ന് വിനയപൂര്‍വം അറിയിക്കട്ടെ. പ്രവാചകന്‍മാരുടെ
ഏല്ലാ കാര്യത്തിലും അല്ലാഹുവും പ്രവാചകന്‍മാരും ഒറ്റക്കെട്ടായിരുന്നു എന്ന ചരിത്രം താങ്കള്‍ ഇതിനിടയില്‍ മറന്നു പോകുന്നത് കൊണ്ടാണ് വിവാഹകാര്യത്തില്‍ അല്ലാഹുവും നബിയും ഒറ്റകെട്ടാണെന്ന് താങ്കള്‍ക്ക് തോന്നുന്നത്. ഈ വിവാഹമൊക്കെ മഹാഭാഗ്യമായി കാണുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതില്‍ പൗരോഹിത്യം അതിന് നേരെ പുലര്‍ത്തു അയഥാര്‍ഥ കാഴ്ചപ്പാടിന്റെ ഫലമായി ചിലരനുഭവിക്കേണ്ടി വരുന്ന നിസ്സാഹായാവസ്ഥകളാണെന്ന് ഞാന്‍ പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും അംഗീകരിക്കാന്‍ പ്രയാസമുണ്ടാവില്ലെന്ന് തോന്നുന്നു. 14 നൂറ്റാണ്ട് നടന്ന ഈ കാര്യങ്ങളില്‍ തെറ്റില്ല എന്നെങ്കിലും താങ്കള്‍ സമ്മതിച്ചുവല്ലോ. ബാക്കി കാര്യങ്ങള്‍ കൂടി വിശദമായി മനസ്സിലാക്കിയാല്‍ ഇത്തരം കമന്റ് എഴുതാനുള്ള ന്യായം നഷ്ടപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്. ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി.

പള്ളിക്കുളം.. പറഞ്ഞു...

ട്രാക്കാൻ മറന്നു..

ഋഷി|rISHI പറഞ്ഞു...

ഹെന്റെ ലത്തീഫേ,

വായിച്ച് എനിക്ക് മനസിലായ ചില കാര്യങ്ങൾ കുറിക്കട്ടെ,
നിങ്ങളുടെ എല്ലാ വാദഗതികളും ശരിയാണെന്നു വച്ചും,
മുഹമ്മദ് അനുകരണീയനായ വ്യക്തി ആണെന്ന് പറയുമ്പോഴും തന്നെ അങ്ങേരുടെ ചില പ്രവൃത്തികൾ ഇന്നത്തെ കാലത്തിനു യോജിച്ചു പോകുന്നില്ല എന്നും കൂട്ടത്തിൽ സമ്മതിക്കുന്നുണ്ടല്ലൊ,

എന്തുകൊണ്ട് ഗാന്ധിജിയുടേതോ, ക്രിസ്തുവിന്റേയോ ബുദ്ധന്റേയോ ആശയങ്ങളോ സ്വഭാവമോ കാലത്തിനപ്പുറം ഇന്നും പ്രസക്തമാവുന്നു എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
വൈശിഷ്ട്യസ്വഭാവം കാലം,തലമുറകൾക്ക് അപ്പുറവും വൈശിഷ്ട്യമായി നിൽക്കും,
അല്ലെങ്കിൽ മുട്ടാപ്പോക്കുകൾ പറഞ്ഞ് ഓരൊചെയ്തികളേയും ന്യായീകരിക്കേണ്ടിവരും.

വേണ്ടപ്പെട്ടവർ ഒരുതെറ്റ് ചെയ്താൽ അത് ന്യായീകരിക്കാൻ ഏതൊരു മനുഷ്യനും ടെണ്ടെൻസി ഉണ്ടാവും, പക്ഷേ നിക്ഷ്പക്ഷരായി മാറി നിന്ന് വീക്ഷിക്കുന്നവരുടെ മുമ്പിൽ അങ്ങനെയുള്ളവരും പരിഹാസ്യപാത്രങ്ങളാവുമെന്ന് മറന്ന് പോകാതെവേണം, ഏതൊരു കൊള്ളരുതായ്മകൾക്കും മറക്കുട പിടിക്കുവാൻ !

ആ അയിഷയുടെ നിഷ്ക്കളങ്കതയെങ്കിലും കണ്ട് പഠിക്കെന്റെ ചങ്ങായിമാരെ:)

CKLatheef പറഞ്ഞു...

@ ഒതയാര്‍ക്കം

ഇവിടെ വിഷയവുമായി ബന്ധപ്പെട്ടതെന്ന നിലയില്‍ താങ്കളുടെ നിഷ്‌കളങ്കമായ ചോദ്യത്തിന് മറുപടി പറയുന്നു. കളങ്കമുള്ള താങ്കളുടെ രണ്ട് കമന്റ് ഡിലീറ്റ് ചെയ്ത് മറുപടി ഇല്ലാത്തതുകൊണ്ടല്ല. ഈ വിഷയവുമായി ബന്ധമില്ലാത്തതിനാലും അറിയപ്പെടുന്ന വ്യക്തിയെ തേജോവധം ചെയ്യാനുള്ള ശ്രമമുള്ളതുകൊണ്ടുമാണ്.

സത്രീവിഷയത്തില്‍ പ്രവാചകനോടുള്ള അനുകരണം ഇവിടെ പിതൃ സഹോദരിയുടെ പുത്രിയെ വിവാഹം കഴിക്കാമോ എന്നതുമായി ബന്ധപ്പെട്ടതാണ്. അതാകട്ടെ ആ മാതൃക പിന്തുടര്‍ന്ന് മറ്റുള്ളവര്‍ക്കും ആകാവുന്നതാണ്.

മുസ്‌ലിമായി ജനിച്ചിട്ടും അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ അവസരം ലഭിക്കാതെ യുക്തിവാദി ബ്ലോഗുകള്‍ വായിച്ച് എന്തൊക്കെയോ കണ്ടെത്തി എന്ന് വീ്മ്പുപറഞ്ഞ് നടക്കുകയാണല്ലോ താങ്കള്‍ ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ താങ്കളുടെ ഉള്ളിലുള്ള പൂര്‍ണമായി ദഹിക്കാതെ കിടങ്ങുന്ന അവശിഷ്ടങ്ങള്‍ പുറത്ത് വരും പക്ഷെ. അതിലൂടെ മലീമസമാക്കാന്‍ ഈ ബ്ലോഗിനെ അനുവദിക്കാനാവില്ല. ക്ഷമിക്കുക.

ചോദ്യത്തിന് മറ്റ് വല്ല മുനകളുമുണ്ടെങ്കില്‍ അതിനെ അവഗണിക്കുന്നു. ആ വിഷയം ചര്‍ചചെയ്യുമ്പോള്‍ അതിനെ പരിഗണിച്ചോളാം.

O.T. പിന്നെ ആ പടയാളികളുടെ പട്ടിക മൂന്നില്‍ ചുരുക്കാനുള്ള മാനദണ്ഡം മനസ്സിലായില്ല. :(

CKLatheef പറഞ്ഞു...

@ഋഷി|rISHI
ഏതായാലും കാര്യപ്പെട്ട യുക്തിവാദികളൊക്കെ തലയില്‍ മുണ്ടിട്ട് ഇറങ്ങിയിരിക്കുകയാണല്ലോ.:)

താങ്കളുടെ കമന്റ് വ്യക്തമാക്കിത്തരുന്ന ഒരേ ഒരു കാര്യം പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ താങ്കള്‍ പുലര്‍ത്തുന്ന മുന്‍ധാരണകളും തെറ്റിദ്ധാരണകളുമാണ്. അതിനിടയില്‍ താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പ്രധാനം കാര്യം. ക്രിസ്തു, ബുദ്ധന്‍, ഗാന്ധിജി എന്നിവരുടെ ആശയവും സ്വാഭാവും തലമുറകള്‍ക്ക് അപ്പുറവും വിശിഷ്ടമായി നില്‍ക്കുന്നു എന്നും. പ്രവാചകന്റെ എല്ലാചെയ്തികളും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ന്യായീകരിക്കേണ്ടി വരുന്നു എന്നുമാണ്. മുഹമ്മദ് നബി 1400 വര്‍ഷത്തിന് ശേഷവും ലോകത്തിലെ അഞ്ചിലൊന്നിന് ആദരണീയനാണ് എന്നത് മാത്രമല്ല. അദ്ദേഹം കൊണ്ടുവന്ന് ആശയവും അദ്ദേഹത്തിന്റെ സ്വാഭാവവും അപ്പടി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമാണ്. (ഇത് പറയുമ്പോള്‍ മറ്റെന്തൊക്കെയോ ഓര്‍ത്ത് പരിഹാസത്തിന്റെ വിഢിച്ചിരി ചിരിക്കുന്നവരെ ഞാന്‍ കാണാതിരിക്കുന്നുമില്ല.)

ഇതില്‍ ഗാന്ധിജിയുടെ ജീവിത ചര്യയും സ്വഭാവവും അതേ പടി പിന്തുടരുന്ന എത്ര ആളുകളുണ്ട്. മുഹമ്മദ് നബിയുടെ ജീവിതചര്യയും ആശയവും പിന്തുടരുന്ന എത്ര ആളുകളുണ്ടെന്നും ചിന്തിക്കുക. യേശുവിന്റെയും ബുദ്ധന്റെയും ജീവചരിത്രത്തില്‍ നിന്നും ആശയങ്ങളില്‍ നിന്നും എത്രമാത്രം നമ്മുക്ക് ലഭ്യമായെന്നും അതില്‍ എത്രമാത്രം ജനത അനുകരിച്ചുകൊണ്ടിരിക്കുന്നെന്നും ചിന്തിക്കുക. പ്രത്യേകിച്ച് ഒന്നും തോന്നുന്നെങ്കില്‍ താങ്കള്‍ ഇവരെ കുറിച്ച് ഒന്നുകൂടി പഠിക്കേണ്ടതുണ്ട് എന്ന് മാത്രം പറയാനെ ഇപ്പോള്‍ കഴിയൂ. പ്രവാചകനെ നിങ്ങളില്‍ കുറച്ചാളുകള്‍ തെറ്റിദ്ധരിച്ചുവെങ്കില്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും.

ഒരു കാര്യം സത്യമാണ് ലോകത്ത് ഇത്രയധികം മോശമായി ചിത്രീകരിക്കപ്പെടുന്ന വേറൊരു മനുഷ്യനുമില്ല. ഇത്രയധികം സ്മരിക്കുകയും ജീവിതവും സ്വഭാവവും പിന്തുടരപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന മഹാനും വേറെയില്ല. ഒരു പക്ഷെ രണ്ടാമത്തേതിന്റെ സൈഡ് ഇഫക്ടായിരിക്കും ആദ്യത്തേത്.

പരിഹസിക്കുന്നവരും തെറ്റിദ്ധരിപ്പിക്കുന്നവരും തങ്ങളുടെ കര്‍മങ്ങള്‍ നിരന്തരം തുടര്‍ന്നോട്ടെ എന്നും പ്രവാചകനെ എത്ര ആക്ഷേപിച്ചാലും പരിഹസിച്ചാലും ആരും അതിന് മറുപടി പറയാന്‍ വരരുത് എന്ന് അത്തരം കാര്യങ്ങള്‍ ചെയ്യുന്നവരുടെ താല്‍പര്യമായിരിക്കാം. പക്ഷെ അത് അപ്പടി അംഗീകരിച്ച് കൊടുക്കാന്‍ മാത്രം അദ്ദേഹത്തിന്റെ അനുയായികള്‍ വിഢികളാകേണ്ടതില്ലല്ലോ.

പ്രവാചകകനെ അനാവശ്യമായി വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ വെച്ച് ആക്ഷേപിക്കുമ്പോള്‍ അതിനെതിരെ സത്യം പറയുന്നതില്‍ പരിഹാസ്യരാകുന്നതില്‍ അദ്ദേഹത്തിന്റെ അനുയായികളിലാര്‍ക്കെന്തെങ്കിലും പ്രയാസമുണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല.

സമയം കിട്ടുമ്പോള്‍ പ്രവചക ചരിത്രം അല്‍പമൊന്ന് വായിക്കാന്‍ ശ്രമിക്കുക. അതില്‍ ഖബാബ് എന്ന ഒരു പ്രവാചക ശിഷ്യന്റെ സംഭവമുണ്ട് അതൊന്ന് ആവര്‍ത്തിച്ചു വായിക്കുക.

ഒരു ആയിഷ ആരാധകര്‍ :) ഞാനെങ്ങനെ കോള്‍മയിര്‍കൊള്ളാതിരിക്കും. അടുത്ത പോസ്റ്റ് ഇത്തരം കുമിളകള്‍ പൊക്കിപ്പിടിച്ച് നടക്കുന്നവരെ ഉദ്ദേശിച്ചുതന്നെ. ദൈവം തുണക്കട്ടേ.

കാട്ടിപ്പരുത്തി പറഞ്ഞു...

ഒതയാര്‍ക്കം
എല്ലാ കാര്യത്തിലും നബിയെ മുസ്ലിങ്ങള്‍ പിന്തുടരുക എന്നതിന്നര്‍ത്ഥം ഇനി മുതല്‍ മുസ്ലിങ്ങള്‍ മണലില്‍ ഒരു ഈന്തപ്പനകെട്ടി മാത്രമേ വീടുണ്ടാക്കാന്‍ പാടുള്ളൂ, കാരക്കയും വെള്ളവും കുടിച്ച് കഴിയണം എന്നിങ്ങനെയെല്ലാമാണെന്ന്‍ മുസ്ലിങ്ങള്‍ ധരിച്ചിട്ടില്ല- അതിനാല്‍ തന്നെ സ്ത്രീ വിഷയത്തില്‍ മുസ്ലിങ്ങള്‍ പ്രവാചകന്റെ കല്പനകള്‍ തന്നെയാണു പിന്തുടരേണ്ടത്- അതെന്തെല്ലാമെന്നത് മുസ്ലിങ്ങള്‍ക്കറിയുകയും ചെയ്യാം. അതങ്ങിനെ തന്നെയാണു താനും

V.B.Rajan പറഞ്ഞു...

പ്രിയ സുഹ്രുത്തുക്കളെ

രക്തബന്ധത്തില്‍‌പ്പെട്ടവരുടെ വിവാഹബന്ധത്തില്‍ പിറക്കുന്ന കുട്ടികള്‍ക്ക് ജനിതക രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കുടുമ്പത്തില്‍ ജനിതകരോഗം നിലനില്‍ക്കുന്നിടത്ത് ഈ അപകടം വളരെ കൂടുതലാണ്. അതുകൊണ്ട് ഇക്കാര്യത്തിലെങ്കിലും പ്രവാചക പാത പിന്തുടരാതിക്കുന്നതാണ് നല്ലത്.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുട്ടന്‍
ഇവിടെ വെറുമൊരു ബഹുമാനിക്കുന്ന വ്യക്തി മാത്രമല്ല പ്രവാചകന്‍. മറിച്ച് വ്യക്തിപരമായും ധാര്‍മികമായ പ്രശ്നങ്ങളില്‍ ഉത്തരം തേടുന്ന നേതാവു കൂടിയാണ്. അതിനാല്‍ തന്നെ അനുചരര്‍ അവരുടെ എല്ലാ പ്രശ്നങ്ങളും പ്രവാചകനോട് അവതരിപ്പിക്കാറുണ്ടായിരുന്നു. ആ വ്യക്തിക്കുള്ള മാനസികാവസ്ഥ ഈ സ്ത്രീയെ എനിക്ക് ഇനിയും ഭാര്യയായി വേണ്ട എന്നത് തന്നെയായിരുന്നു. വിവാഹമോചനം സ്ത്രീക്കോ പുരുഷനോ ഒരു ആനക്കാര്യമല്ലാതിരുന്ന അക്കാലത്ത് ഇതെല്ലാം സാധാരണ സംഭവങ്ങളേ ആയിരുന്നുള്ളൂ. ഉദാഹരണത്തിന് ബാല്യവിവാഹം നമ്മുടെ നാട്ടില്‍ ഇല്ലാതായി തുടങ്ങിയിട്ട് ഒരു മുപ്പത് വര്‍ഷമെ ആകുന്നുള്ളൂ. ഇന്ന് അതാര്‍ക്കും മാനസികമായി ഉള്‍കൊള്ളുവാന്‍ കഴിയുന്നില്ല, അത് വച്ച് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വിവാഹത്തെ അളക്കരുത്. ഇത് അപ്പുട്ടന് ഉള്‍കൊള്ളാന്‍ കഴിയാത്തത് ഇന്നത്തെ മാനസികാവസ്ഥയില്‍ ചിന്തിക്കുന്നതിനാലാണ്.

നിങ്ങള്‍ ചിന്തിക്കുന്ന വശം നിരര്‍ത്ഥകമെന്നത് ഞാന്‍ എന്റെ അഭിപ്രായമായി പറഞ്ഞതെല്ലെന്നു സൂചിപ്പിച്ചു, മറിച്ച് ചരിത്രത്തിന്റെ വെളിച്ചത്തില്‍ എഴുതിയതാണ്. പിന്നെയും പ്രവാചകന്റെ അടുത്ത അനുയായി ആയിതന്നെയാണ് സൈദ് കഴിഞ്ഞത്.

കാട്ടിപ്പരുത്തി പറഞ്ഞു...

രാജന്‍-

എല്ലാവരും രക്തബന്ധമുള്ളവരെ വിവാഹം കഴിക്കണമെന്നു ഇസ്ലാം പറഞ്ഞിട്ടില്ല, മറിച്ച് ആദ്യമായി ഒരു മതമെന്ന നിലയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരികയാണു ചെയ്തത്.

ഒരു മതില്‍ കെട്ടി അവിടെക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ മറ്റെല്ലായിടത്തും പ്രവേശിച്ചെ മതിയാകൂ എന്നര്‍ത്ഥം വക്കുന്നതിന്റെ കുഴപ്പമാണിത്.

കാട്ടിപ്പരുത്തി പറഞ്ഞു...

ഋഷി-

വേണ്ടപ്പെട്ടവര്‍ ഒരുതെറ്റ് ചെയ്താല്‍ അത് ന്യായീകരിക്കാന്‍ ഏതൊരു മനുഷ്യനും ടെണ്ടെന്‍ സി ഉണ്ടാവും, പക്ഷേ നിക്ഷ്പക്ഷരായി മാറി നിന്ന് വീക്ഷിക്കുന്നവരുടെ മുമ്പില്‍ അങ്ങനെയുള്ളവരും പരിഹാസ്യപാത്രങ്ങളാവുമെന്ന് മറന്ന് പോകാതെവേണം, ഏതൊരു കൊള്ളരുതായ്മകൾക്കും മറക്കുട പിടിക്കുവാന്‍ !

അതെ- തീര്‍ച്ചയായും. താന്‍ നാട്ടില്‍ ഇന്നെവരെ നിലനിന്നിരുന്ന ഒരു അനാചാരത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഒരു വിവാഹത്തിലൂടെ കല്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മുമ്പില്‍ തന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുമെന്ന് പ്രവാചകന് ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെയായിരുന്നു സൈദിന്റെയും സൈനബിന്റെയും വിവാഹം നീട്ടികൊണ്ട് പോകുവാന്‍ പ്രവാചകന്‍ താത്പര്യപ്പെട്ടതും. അബ്രഹാമിനോട് (ഇബ്രഹീം അ-സ) തന്റെ പുത്രനെയാണ് ബലിനല്‍കാന്‍ ദൈവം ആവശ്യപ്പെട്ടതെങ്കില്‍ പ്രവാചകനോട് തന്റെ അഭിമാനമാണ് ആവശ്യപ്പെട്ടത്. അത് നല്‍കുക തന്നെയാണ് പ്രവാചകന്‍ ചെയ്തതും.

പ്രവാചകന്റെ ഈ പ്രവര്‍ത്തി അനുകരിക്കനമെങ്കില്‍ ആദ്യം തന്റെ വീട്ടിലെ ഒരംഗത്തെ സമൂഹത്തിലെ ഒരു ചെറിയആളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ സന്നദ്ധനാകണം- അതിനുള്ള ചങ്കൂറ്റം ഋഷിക്കും കാട്ടിപ്പരുത്തിക്കുമില്ല. അത് പ്രവാചകനുണ്ടായിരുന്നു.

V.B.Rajan പറഞ്ഞു...

അല്ലാഹുവും പ്രവാചകനും കൂടെ സൈനബിനെ അടിമക്കു വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തു. ദൈവ, ദൂത തീരുമാനത്തെ ധിക്കരിക്കുവാന്‍ ഒരുത്തനും അവകാശമില്ലന്നും അഥവാ അങ്ങനെ ചെയ്താല്‍ അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ അകപ്പെടും എന്നും 36-39 ല്‍ പറയുന്നു.

ഇവിടെ സൈനബ് പ്രവാചക ദൂത തീരുമാനത്തെ ലംഘിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തു. അങ്ങനെ ദുര്‍മാര്‍ഗ്ഗത്തില്‍പ്പെട്ട അവരെ നരകത്തിലിട്ടു കത്തിക്കുന്നതിനു പകരം ദൂതനെക്കൊണ്ട് കെട്ടിച്ചതിന്റെ പിന്നിലുള്ള രഹസ്യം എത്ര ആലോചിട്ടും പിടികിട്ടിയില്ല. ദത്തുസമ്പ്രദായം നിര്‍ത്താനുള്ള പ്രവര്‍ത്തനമായി കാട്ടിപ്പരുത്തി പറഞ്ഞു. പക്ഷേ അതിന് ഒരു ദുര്‍മാര്‍ഗ്ഗിയെ ദൂതനെക്കൊണ്ട് കെട്ടിക്കാതെ പുതിയ ഒരു ആയത്ത് കൊണ്ടുവന്നാല്‍ മതിയായിരുന്നല്ലോ?

കാട്ടിപ്പരുത്തി പറഞ്ഞു...

ഋഷി-

1, സെയ്ദിനെ വിവാഹം കഴിക്കാൻ സൈനബയെ പ്രാപ്തയാക്കിയെങ്കിൽ അതേ ദൈവത്തിന് സൈനബയും സെയ്ദിനേയും ഒരുമിച്ച് അന്ത്യം വരേയും ജീവിപ്പിക്കാൻ കഴിയില്ലായിരുന്നുവോ?

ഉ: ഒരു സൈദിലൂടെയും സൈനബിലൂടെയും പല പാഠങ്ങളാണു മനുഷ്യനു ദൈവം നല്‍കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ അവന്റെ സൃഷ്ടിയിലുള്ളതാണു- അവയുണ്ടായാല്‍ എന്ത് ചെയ്യണം എന്നതിന്റെ പാഠങ്ങളാണു ഈ സംഭവങ്ങള്‍- ഒരു കുടുമ്പത്തില്‍ എന്തെങ്കിലും കാരണവശാല്‍ പ്രശ്നങ്ങളുണ്ടായാല്‍ അവര്‍ക്കു മാന്യമായി പിരിയാനുള്ള അവകാശമാണ് ഈ സംഭവത്തിലെ പാഠം. അതെല്ലാതെ എല്ലാവരെയും അമാനുഷകരാക്കുക പരിഹാരമാകുന്നില്ല.

2, സൈനബയ്ക്ക് സെയ്ദിനോട് അപ്രീതി തോന്നിയിരുന്നുവെങ്കിലും, പുരുഷമേധാവിത്വത്തെ പാര‌മ്യത്തിൽ നിന്നിരുന്ന ആ കാലത്ത് മുഹമ്മെദിനെപ്പോലെയൊരാൾ വിചാരിച്ചിരുന്നുവെങ്കിൽ എന്ത്കൊണ്ട് ആ ബന്ധം തുടർന്ന്കൊണ്ട്പോകാൻ കഴിഞ്ഞിരുന്നില്ല?

ഉ: എന്തുകൊണ്ട് പുരുഷമേധാവിത്വം നടപ്പിലാക്കിയില്ല എന്നത് ഇസ്ലാമിന്റെ പോരായ്മയായി കാണുന്നുവെങ്കില്‍ അത് ഇസ്ലാമിന്റെ ലോകത്തിനുള്ള സംഭാവന എന്നാണുത്തരം. അങ്ങിനെ ഇഷ്ടമില്ലാത്ത ദമ്പതികളെ മാനസികമായി പീഡിപ്പിക്കാനല്ല പ്രവാചകന്റെ നിയോഗം എന്നത് തന്നെ ഉത്തരം.

3, ഇനി അവർക്ക് (അള്ളായ്ക്കും മുഹമ്മദിനും) സൈനബയെ കൺ‌വിൻസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, സൈനബയ്ക്ക് യോജ്യനായ മറ്റൊരു യുവാവിനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കയല്ലേ മുഹമ്മദ് ചെയ്യേണ്ടത്?

ഇതിനുള്ള ഉത്തരം നിങ്ങള്‍ പോസ്റ്റും കമെന്റുകളും വായിച്ചിട്ടില്ല എന്നാണു. സൈദ് പ്രവാകന്റെ വളര്‍ത്തു പുത്രനായിരുന്നു. അതിനാല്‍ ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല എന്നും അങ്ങിനെ വളര്‍ത്തു പുത്രന്റെ ഭാര്യ സ്വന്തം പുത്രന്റെ ഭാര്യ എന്ന പദവിയിലേക്ക് വരുന്നില്ല എന്നും പ്രായോഗികമായി സമൂഹത്തെ പഠിപ്പിക്കുന്നതാണീ സംഭവം.

4. ഞാൻ ഒരു അയിഷ ഭക്തനല്ല, അയിഷ ചോദിച്ചത് അന്നേ നിങ്ങൾക്കാർക്കും മനസിലാകാത്തത് കൊണ്ടാണല്ലൊ ഇപ്പൊ വീണ്ടും ഈ ചോദ്യം ഞങ്ങൾക്കും ചോദിക്കേണ്ടി വന്നതെന്ന മനക്ലേശം മാത്രം ബാക്കി!

ഉ: ആയിഷ എന്തു പറഞ്ഞു എന്നത് ജബ്ബാര്‍ മാഷെ വായിച്ചാല്‍ മനസ്സിലാകില്ല

5. മുഹമ്മദിനെപുകഴ്ത്തി താങ്കൾ എഴുതുന്ന ചളുവയടി കേൾക്കാൻ എനിക്ക് തീരെ താല്പര്യമില്ലെന്ന് കൂടെ ഓർമ്മിപ്പിക്കട്ടെ, എന്തെങ്കിലും റിലവന്റായ വസ്തുതകൾ ഇതിനു മറുപടി എഴുതാൻ കഴിയുമെങ്കിൽ എഴുതൂ.

ഉ: ഇത് വായിക്കണമെന്നു ആരും നിര്‍ബന്ധിച്ചിട്ടില്ലല്ലോ?

കാട്ടിപ്പരുത്തി പറഞ്ഞു...

Rajan

അല്ലാഹുവും പ്രവാചകനും കൂടെ സൈനബിനെ അടിമക്കു വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തു. ദൈവ, ദൂത തീരുമാനത്തെ ധിക്കരിക്കുവാന്‍ ഒരുത്തനും അവകാശമില്ലന്നും അഥവാ അങ്ങനെ ചെയ്താല്‍ അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ അകപ്പെടും എന്നും 36-39 ല്‍ പറയുന്നു.

അതെ- അങ്ങിനെ ഒരു കല്പന അംഗീകരിക്കുക വഴി അവര്‍ ദുര്‍മാര്‍ഗ്ഗത്തില്‍ നിന്നും ഒഴിവായി- അങ്ങിനെ സന്മാര്‍ഗ്ഗത്തിലായി- വിവാഹത്തില്‍ ഒരു പ്രശനമുണ്ടാകരുതെന്ന് കല്പനയില്ലല്ലോ? അങ്ങിനെ ഒരു കല്പന അനുസരിച്ചില്ലെങ്കിലെല്ലെ ദുര്‍മാര്‍ഗ്ഗത്തിന്റെ പ്രശ്നം വരുന്നുള്ളൂ

ഒരു വാക്കിനേക്കാള്‍ ശക്തമാണു ഒരു പ്രവര്‍ത്തനം- അതു തീരുമാനിക്കേണ്ടതാകട്ടെ അല്ലാഹുവും- അവന്‍ കല്പിക്കുന്നു, പ്രവാചകന്‍ അനുസരിക്കുന്നു

അപ്പൂട്ടൻ പറഞ്ഞു...

കാട്ടിപ്പരുത്തി,
ക്ഷമിക്കൂ, താങ്കൾ ഉത്തരം പറയുന്നത്‌ എന്റെ പോയിന്റുകൾക്കല്ല.

വിവാഹമോചനം സാധാരണമായിരുന്നോ അല്ലയോ എന്നത്‌ ഞാൻ പരാമർശിച്ചില്ലല്ലൊ. തനിക്കനുയോജ്യയല്ലെന്ന്‌ തോന്നുന്ന സ്ത്രീയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിൽ, അന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും, ആശ്ചര്യകരമായി ഒന്നുമില്ല. എന്റെ ചോദ്യം ആ വിവാഹമോചനത്തെക്കുറിച്ചേ അല്ലായിരുന്നു. ചർച്ചയിലെവിടെയൊക്കെയോ ആ ഒരു ധാരണ താങ്കൾക്ക്‌ വന്നിട്ടുണ്ടെങ്കിൽ ഇവിടെ തിരുത്തട്ടെ.

സംഭവശൃംഖല ഇപ്രാകാരമാണ്‌.

1. സൈദ്‌ ഒരു അടിമയായിരുന്നു. നബി അദ്ദേഹത്തെ വളർത്തുപുത്രനായി അംഗീകരിച്ചു. സൈനബിനെ വിവാഹം കഴിച്ചുകൊടുത്തു.
ഇത്രയും കാര്യങ്ങൾ അന്നത്തെ സാമൂഹികസാഹചര്യങ്ങളിൽ ശ്രേഷ്ഠമായ ഒരു കാര്യമായിരുന്നു, 100%. ഈ പോസ്റ്റിലെ പ്രധാനവിഷയം, പക്ഷെ, ഇതിനു ശേഷമുള്ള സംഭവങ്ങളാണ്‌.

2. സൈനബിന്റെ കുലീനനാട്യം വിവാഹശേഷവും തുടർന്നു. അതിൽ സൈദ്‌ അസന്തുഷ്ടനായിരുന്നു. പലതവണ അത്‌ പ്രവാചകനോട്‌ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്‌.
ഞാൻ നേരത്തെ പറഞ്ഞതുപോലെ, താഴ്‌ന്നനിലയിൽ ജീവിതമാരംഭിച്ച ഒരാൾ തന്നേക്കാൾ സോഷ്യൽ സ്റ്റാറ്റസ്‌ ഉള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച്‌ അവരുടെ കുലീനനാട്യത്തിൽ അസന്തുഷ്ടനായാൽ, അത്‌ തുറന്നുപറയാൻ മടികാണിക്കാതിരുന്നാൽ, മനസിലാക്കാവുന്നത്‌ ആ വ്യക്തിയുടെ feeling of being inferior ആണ്‌, അഥവാ അപകർഷതാബോധം. വ്യക്തിതുല്യതയെക്കുറിച്ച്‌ അത്യാവശ്യം അറിവുള്ള ഇക്കാലത്തുപോലും ഇത്‌ സാധാരണമാണെന്നിരിക്കെ 1400 വർഷങ്ങൾക്കുമുൻപ്‌ ഒരു അടിമയായി ജീവിതമാരംഭിച്ച ഒരാൾക്ക്‌ എന്തു തോന്നിയിരിക്കണം എന്നത്‌ അറിയാൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന്‌ നോക്കേണ്ടതില്ല. സൈദിന്‌ അപകർഷതാബോധം ഇല്ലായിരുന്നു എന്നാണ്‌ താങ്കൾ പറഞ്ഞത്‌, പക്ഷെ ചരിത്രത്തിൽ ഇല്ലാത്തതിനാൽ ഇല്ല എന്ന്‌ സമർത്ഥിക്കാൻ സാധിക്കില്ല.

3. സൈദും സൈനബും തമ്മിലുള്ള വിവാഹമോചനം നടക്കുന്നു. അന്നത്തെ സാമൂഹികചട്ടങ്ങൾക്കനുസരിച്ച്‌ സൈനബ്‌ നബിയുടെ പുത്രഭാര്യക്ക്‌ സമമാണ്‌, അതിനാൽ നബിയ്ക്ക്‌ അവരെ വിവാഹം കഴിക്കാനാവുമായിരുന്നില്ല. ദൈവകൽപന വന്നതിനാൽ മാത്രം നബി അവരെ വിവാഹം കഴിച്ചു.
Take away.. വളർത്തുപുത്രന്‌ രക്തബന്ധത്തിലൂടെയുണ്ടാകുന്ന പുത്രന്റെ അവകാശങ്ങളില്ല. വളർത്തുപുത്രന്റെ ഭാര്യയെ വിവാഹം കഴിക്കുന്നത്‌ നിയമവിരുദ്ധമല്ല.

ഇവയെ ആസ്പദമാക്കി ഞാൻ ചോദിച്ച ചോദ്യങ്ങൾ ഇത്രയുമാണ്‌, starting from point 2

1. സൈനബിന്‌ കുലീനനാട്യം ഉണ്ടായിരുന്നെങ്കിൽ, അവരുടെ ഭർത്താവിൽ നിന്നും വേർപെടാൻ അനുവദിക്കുകയും മറ്റൊരു കുലീനനെ വിവാഹം ചെയ്യാൻ വഴിയൊരുക്കുകയും ചെയ്തതിലൂടെ, ആ കുലീനനാട്യം അംഗീകരിക്കുകയല്ലെ നബി ചെയ്തത്‌. ഭർത്താവിനെ അനുസരിക്കാത്ത ഭാര്യയോട്‌ എങ്ങിനെ പെരുമാറണം എന്ന മാർഗനിർദ്ദേശം ഉണ്ട്‌ എന്നതുകൂടി കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും.

2. സൈദ്‌ എന്തുനേടി? തകർന്ന ഒരു വിവാഹബന്ധം, അടിമയായിരുന്ന തനിക്ക്‌ മോചനം ലഭിച്ചാലും കുലീനരോടൊപ്പം വിവാഹബന്ധം പുലർത്താൻ സാധിക്കില്ലെന്ന തിരിച്ചറിവ്‌, യഥാർത്ഥത്തിൽ തന്റെ സാമൂഹികസ്ഥിതിയിൽ മാറ്റമൊന്നും വന്നിട്ടില്ല എന്ന സത്യം, ഇവയിലൂടെയൊക്കെ അധികരിച്ചേക്കാവുന്ന അപകർഷതാബോധം? (വളർത്തുപുത്രൻ എന്ന നിലയിൽ ലഭിക്കുമായിരുന്ന അവകാശങ്ങളുടെ നഷ്ടം അടിമയല്ലെങ്കിലും പ്രത്യേകിച്ചൊന്നും ഇല്ലാത്ത അവസ്ഥ എന്നതൊക്കെ നിയമം വന്നതോടെ സംഭവിക്കുമായിരുന്നു, അതിനാൽ അത്‌ പ്രത്യേകം പരിഗണിക്കേണ്ടതില്ല.)

ഇസ്ലാമികചരിത്രത്തിലോ നിയമരൂപീകരണപ്രക്രിയയിലോ ഇതിനൊന്നും പ്രസക്തിയില്ലായിരിക്കാം. പക്ഷെ ഓരോ വ്യക്തിയേയും പ്രത്യേകം ശ്രദ്ധിക്കുന്ന നബിയ്ക്കും ദൈവത്തിനും ഇത്‌ പ്രസക്തമാകേണ്ടത്‌ തന്നെയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. അല്ലെങ്കിൽ ഒരു ദൈവികനിയമമുണ്ടാക്കുവാൻ വഴിയൊരുക്കുക എന്നതിലുപരി സൈദിന്റെ ജീവിതത്തിന്‌ പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ലെ?

സൈദിനെക്കുറിച്ച്‌ പിന്നീട്‌ പരാമർശങ്ങൾ എന്തെങ്കിലുമുണ്ടോ, അറിയാനായി ചോദിക്കുകയാണ്‌.

ഇനിയും ഇതേ ചോദ്യങ്ങൾ ചോദിക്കാൻ താൽപര്യമില്ല. ഞാൻ പ്രതീക്ഷിക്കുന്നത്‌ ഇവയ്ക്കുള്ള ഉത്തരങ്ങൾ മാത്രമാണ്‌. ജയിക്കാനോ തോൽപ്പിക്കാനോ അല്ല ഞാൻ ചർച്ചയിൽ ഇടപെടുന്നത്‌ എന്ന് ഞാൻ വ്യക്തമാക്കിയതുമാണ്‌.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുട്ടന്‍-

വിവാഹമോചിതനാകാനുള്ള കാര്യങ്ങളില്‍ തന്റെ കുലീനത സൈദിന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ ഒരപര്‍ഷകത ഉണ്ടാക്കിയിട്ടില്ല എന്നാണു ഞാനുദ്ദേശിച്ചത്. അവരുടെ ജീവിതം സന്തുഷ്ടമല്ലാത്തതിനാലാണല്ലോ വിവാഹമോചനം ഉണ്ടാകുന്നത്. അതിന്റെ കാരണങ്ങള്‍ പലരിലും പലതാകാം - ഇവിടെ കുലീനത തന്നെയാണു പ്രശ്നം.

ഇനി ചോദ്യങ്ങളിലേക്ക്-

1. സൈനബിന്‌ കുലീനനാട്യം ഉണ്ടായിരുന്നെങ്കിൽ, അവരുടെ ഭർത്താവിൽ നിന്നും വേർപെടാൻ അനുവദിക്കുകയും മറ്റൊരു കുലീനനെ വിവാഹം ചെയ്യാൻ വഴിയൊരുക്കുകയും ചെയ്തതിലൂടെ, ആ കുലീനനാട്യം അംഗീകരിക്കുകയല്ലെ നബി ചെയ്തത്‌. ഭർത്താവിനെ അനുസരിക്കാത്ത ഭാര്യയോട്‌ എങ്ങിനെ പെരുമാറണം എന്ന മാർഗനിർദ്ദേശം ഉണ്ട്‌ എന്നതുകൂടി കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും.

ഇതിന്നുത്തരം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ഒന്നു കൂടി വിശദീകരിക്കാം. മാനസികമായ പല ഘടകങ്ങളും ഒരു ദാമ്പത്യത്തിലെ ഒത്തൊരുമയില്‍ ഘടകങ്ങളാണ്. അതിനാല്‍ തന്നെ എല്ലാ നിയമങ്ങളും ഒരേപോലെ ദാമ്പത്യത്തില്‍ പ്രായോഗികമല്ല. ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യയോട് എങ്ങിനെ പെരുമാറണമെന്ന നിയമം ഇസ്ലാമിലുണ്ട്, പക്ഷെ എങ്ങിനെയുമനുസരിപ്പിക്കണമെന്നില്ല. അതിനാലാണു വിവാഹ മോചനം ആവശ്യമായി വരുന്നത്. നമ്മുടെ സ്ത്രീധന വ്യവസ്ഥിതിയല്ല ശരിയായ ഇസ്ലാമിക രീതി. അതിനാല്‍ പുരുഷനാണു വിവാഹത്തിലെ ബാധ്യതകള്‍ വരുന്നത്, ഈ ചിത്രമുള്‍കൊള്ളാതെ ഇന്ത്യന്‍ വിവാഹാന്തരീക്ഷത്തിലാണു പല ചര്‍ച്ചകളും മുന്നോട്ട് പോകാറുള്ളത്.

ഇവിടെ സൈനബിന്റെ കുലീനത ഒരു യാഥാര്‍ത്ഥ്യം തന്നെയാണു. അതില്ലാതാക്കാന്‍ സൈനബ് എന്ന സ്ത്രീയുടെ ജീവിതം ബലിയാടാക്കാന്‍ പ്രവാചകന്‍ തുനിയണമെന്നാണോ പറയുന്നത്. ഈ വിവാഹത്തിനു സമ്മതിച്ചതു തന്നെ അവര്‍ ചെയ്ത വലിയ ഒരു ത്യാഗമായിരുന്നു. അത് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാഞ്ഞത് എന്ത് കാരണമായിരുന്നാലും നിര്‍ബന്ധിച്ച് ചെയ്യേണ്ട ഒരു കാര്യമാകുന്നില്ല.

2. സൈദ്‌ എന്തുനേടി? തകർന്ന ഒരു വിവാഹബന്ധം, അടിമയായിരുന്ന തനിക്ക്‌ മോചനം ലഭിച്ചാലും കുലീനരോടൊപ്പം വിവാഹബന്ധം പുലർത്താൻ സാധിക്കില്ലെന്ന തിരിച്ചറിവ്‌, യഥാർത്ഥത്തിൽ തന്റെ സാമൂഹികസ്ഥിതിയിൽ മാറ്റമൊന്നും വന്നിട്ടില്ല എന്ന സത്യം, ഇവയിലൂടെയൊക്കെ അധികരിച്ചേക്കാവുന്ന അപകർഷതാബോധം? (വളർത്തുപുത്രൻ എന്ന നിലയിൽ ലഭിക്കുമായിരുന്ന അവകാശങ്ങളുടെ നഷ്ടം അടിമയല്ലെങ്കിലും പ്രത്യേകിച്ചൊന്നും ഇല്ലാത്ത അവസ്ഥ എന്നതൊക്കെ നിയമം വന്നതോടെ സംഭവിക്കുമായിരുന്നു, അതിനാൽ അത്‌ പ്രത്യേകം പരിഗണിക്കേണ്ടതില്ല.)

ഇത് ഇന്നിന്റെ വായനയാണു- അന്നത്തെ ചരിത്രത്തിന്റെതല്ല, മറിച്ച് തനിക്ക് ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ഒരു ബന്ധം നേടിതന്ന ഒരു പുതിയ വ്യവസ്ഥിതിയുടെ ഉദയമാണ് സൈദും സമൂഹവും അനുഭവിച്ചത്. അടിമയായ തനിക്ക് മോചനം പോലും മനസ്സിലാലോചിക്കാന്‍ കഴിയാത്ത കാലത്ത് ഖുറൈശി ഗോത്രത്തില്‍ നിന്നും ഒരു ബന്ധത്തിനു പ്രാപ്തനാക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ പുത്തനുദയം. ഇതിനെ തുടര്‍ന്നു പല ബന്ധങ്ങള്‍ക്കും തുടക്കമിട്ടു എന്നതു തന്നെ ഇതിന്റെ ഗുണം. രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ഖത്താബ് തന്റെ മകനായി തിരഞ്ഞെടുത്തത് ഒരു പാല്‍ക്കാരിയുടെ മകളായിരുന്നു.
സാമൂഹിക സ്ത്ഥിതികളിലെ മാറ്റങ്ങള്‍ മൂലം തന്നെയാണിവ സംഭവിച്ചത്.

പിന്നെ നിയമങ്ങള്‍ സാമൂഹികമാണു, ചിലപ്പോള്‍ അവക്ക് എല്ലാ വ്യക്തികളെയും ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല. അത് എല്ലാ നിയമങ്ങള്‍ക്കും ബാധകമാണു.

അപ്പൂട്ടൻ പറഞ്ഞു...

കാട്ടിപ്പരുത്തി,
താങ്കളുടെ ക്ഷമ പരീക്ഷിക്കാൻ എനിക്കിനിയും ഉദ്ദേശ്യമില്ല. അതിനാൽ താങ്കളുടെ ഇക്കഴിഞ്ഞ കമന്റിന്‌ മറുപടിയിട്ടശേഷം ഞാൻ പിൻവാങ്ങുന്നു.
ആദ്യചോദ്യം.
ഒരു അധകൃതനും മേൽജാതിക്കാരിയും വിവാഹം കഴിച്ച്‌ ബന്ധം ശിഥിലമായപ്പോൾ വിവാഹമോചനം നേടി മേൽജാതിക്കാരി മറ്റൊരു മേൽജാതിക്കാരനെ വിവാഹം കഴിക്കുക എന്ന സാദാ ഏർപ്പാടാണ്‌ ഇതെങ്കിൽ ഓകെ. നമുക്കവിടെ നിർത്താം. സമുദായനേതാവിനോ, ദൈവത്തിനോ അവിടെ റോൾ ഒന്നുമില്ല.

സൈനബിന്റെ ജീവിതം ബലികഴിക്കണോ എന്ന ചോദ്യം ചിന്തനീയമാണ്‌. പക്ഷെ അങ്ങിനെയെങ്കിൽ നബി ആഗ്രഹിച്ചിരുന്ന തുല്യത എന്ന ആശയത്തിന്‌ അർത്ഥമില്ലാതെവരും. കുലീനർ കുലീനരായിത്തന്നെ തുടരും, അധകൃതർ അധകൃതരായിത്തന്നെ തുടരും. കുലീനർക്കേ കുലീനസ്ത്രീയെ വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കാനാവൂ എന്നാണോ? സൈനബിനിവിടെ ഒരു സാധാരണ സ്വതന്ത്രവ്യക്തിയോട്‌ പെരുമാറുന്ന രീതിയിൽ സൈദിനോട്‌ പെരുമാറേണ്ട കാര്യമേയുള്ളു (മറ്റു പ്രശ്നങ്ങൾ അവർക്കിടയിൽ ഇല്ലായിരുന്നെങ്കിൽ). അത്‌ ഒരാളുടെ ജീവിതം ബലികഴിക്കുന്നതിന്‌ തുല്യമാണോ?

സൈനബിന്റെ കുലീനത യാഥാർത്ഥ്യമാണെന്ന് താങ്കൾ പറയുന്നു. ലതീഫ്‌ പ്രയോഗിച്ച പദം കുലീനനാട്യം എന്നാണ്‌. ആഢ്യൻ നമ്പൂതിരിയായി ജനിച്ച്‌ ജീവിക്കുന്നതും അതേ ആഢ്യത്വം എന്ന നാട്യം സ്വഭാവത്തിൽ കൊണ്ടു നടക്കുന്നു ജീവിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌. ആദ്യത്തേത്‌ ആർക്കും നിയന്ത്രണമില്ലാത്ത കാര്യമാണ്‌, രണ്ടാമത്തേത്‌, തുല്യത എന്ന ആശയം പ്രാവർത്തികമാക്കണമെങ്കിൽ, തിരുത്തപ്പെടേണ്ടതും.

സൈനബ്‌ വിവാഹത്തിനു സമ്മതിച്ചു എന്നത്‌ ത്യാഗമായി താങ്കൾ കാണുന്നു. അത്‌ ത്യാഗമെങ്കിൽ സ്വഭാവത്തിലും കാണേണ്ടതാണ്‌. അല്ലെങ്കിൽ ദരിദ്രരുടെ കുടിലിൽ പോയി വൈകീട്ട്‌ ഡെറ്റോളിട്ടുകുളിക്കുന്ന സ്ഥാനാർത്ഥിയുടേതിന്‌ സമാനമാണതും.
ഇതിനെല്ലാം പുറമെ സൈനബിന്‌ ഒരു സ്ഥാനം കൊടുക്കുകയല്ലെ നബി അവരെ വിവാഹം കഴിച്ചതിലൂടെ ചെയ്തത്‌. സൈദാകട്ടെ, ഈ വിഷയത്തിലെങ്കിലും സൈഡാവുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ്‌ ഞാൻ ചോദിച്ചതും സൈനബിന്റെ കുലീനനാട്യത്തെ നബിയും ദൈവവും അംഗീകരിക്കുകയല്ലെ ചെയ്തത്‌ എന്ന്.


രണ്ടാമത്തെ ചോദ്യം.
താങ്കളുടെ ഉത്തരം വീണ്ടും സൈദിന്റേയും സൈനബിന്റേയും വിവാഹത്തിലാണ്‌ ഉടക്കി നിൽക്കുന്നത്‌. താങ്കളുടെ ഉത്തരം ഞാൻ പറഞ്ഞ സംഭവശൃംഖലയിലെ ആദ്യപോയിന്റിനേ ചേരൂ. വിവാഹത്തിലൂടെ സൈദ്‌ നേടിയത്‌ തുടർന്നുണ്ടായ സംഭവങ്ങളാൽ അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു, പ്രത്യേകിച്ചും സൈനബിനെ മറ്റൊരു അധകൃതനല്ല, ഒരു കുലീനൻ (നബി) തന്നെയാണ്‌ വിവാഹം കഴിച്ചത്‌ എന്നതിനാൽ.

ഞാൻ പറഞ്ഞത്‌ വെറും മനശാസ്ത്രം മാത്രമാണ്‌. സമാനമായ ഏതുസാഹചര്യത്തിലും ഇത്‌ ഉണ്ടുതാനും, ഇന്നു കാണുന്ന ഒരു പ്രതിഭാസമല്ലിത്‌.


It's not often that you don't answer directly to the question, so I'm surprised on the way you have answered here

നിർത്തുന്നു. താങ്കളുടെ അറിവുകളും വിശ്വാസവും താങ്കൾക്ക്‌ കരുത്താകട്ടെ.

V.B.Rajan പറഞ്ഞു...

"രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ഖത്താബ് തന്റെ മകനായി തിരഞ്ഞെടുത്തത് ഒരു പാല്‍ക്കാരിയുടെ മകളായിരുന്നു."

പിന്നെ എന്തിനാണ് പ്രവാചകന്‍ ദത്തെടുക്കല്‍ സമ്പ്രദായം അവസാനിപ്പിക്കാനാണ് മോന്റെ ഭാര്യയെ കെട്ടി ത്യാഗം സഹിച്ചു എന്ന് പറഞ്ഞത്. കാട്ടിപ്പരത്തി പറയുന്നു രണ്ടാം ഖലീഫ പാല്‍ക്കാരിയുടെ മകനെ(ളെ) മകനായി അംഗീകരിക്കാന്‍ പ്രവാചകപ്രവര്‍ത്തി പ്രചോദനം നല്‍കിയെന്നു. ആകെ കണ്‍ഫ്യൂഷനാക്കി.

കാന്തപുരം മുസലിയാരും പറയുന്നതുകേട്ടു കുട്ടികളില്ലാത്ത ഒരു മുസ്ലിം ദമ്പതിയും ദത്തെടുത്തുപോകരുതെന്ന്.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുട്ടന്‍-
വിവാഹം എന്ന സംഭവം വേറെ വിവാഹമോചനം എന്ന സംഭവം വേറെ- രണ്ടാമത്തേത് ആദ്യത്തെതിന്റെ തുടര്‍ച്ചയാണെങ്കിലും. വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കരാര്‍ മാത്രമല്ല മുമ്പ്. രണ്ട് സമൂഹങ്ങള്‍ തമ്മിലും രണ്ട് കുടുമ്പങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടി ഉള്‍പെട്ടതായിരുന്നു. ഇതെല്ലാം മനസ്സിലാകണമെങ്കില്‍ സാമൂഹിക ചരിത്ര പശ്ചാത്തളങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്. എന്നാല്‍ ഒരു വിവാഹമോചനം രണ്ടു സമൂഹങ്ങള്‍ തമ്മിലോ കുടുമ്പങ്ങള്‍ തമ്മിലോ ഉള്ള വേര്‍പെരിയലുകളിലേക്ക് നീങ്ങിയിരുന്നില്ല, അറബ് സമൂഹത്തിന്റെ അന്നത്തെ ചിത്രമാണ് ഞാന്‍ തരുന്നത്. അപ്പോള്‍ അവിടെ സംഭവിച്ചത് ഒരു അടിമയായിരുന്ന വ്യക്തിയെ ഉന്നതമായ കുടുമ്പവുമായുള്ള ബന്ധം ചേര്‍ക്കലും പിന്നീട് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം പിരിയലുമായിരുന്നു. ആ സാഹചര്യം മനസ്സിലാക്കാതെ അപ്പുട്ടന്റെ ചുറ്റുപാടുകളിലേക്ക് ചിത്രത്തെ ഒതുക്കുമ്പോള്‍ ഉള്ള പ്രശനങ്ങള്‍ മാത്രമാണ് സംശയങ്ങളായി വരുന്നത്. ഇങ്ങിനെ വിശദീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമെയുള്ളൂ. കാരണം വായിക്കുന്ന ചിലരെങ്കിലും ഈ സംശയമുള്ളവരായിര്‍ക്കും, അത് പരിഹരിക്കാന്‍ കഴിയുമെങ്കില്‍ നല്ലതു തന്നെ.

വിവാഹ മോചനം നടന്നാലും നടന്ന വിവാഹം ഇല്ലാതാകുന്നില്ല, മാത്രമല്ല പിന്നീട് ഇതേപോലെയുള്ള പല വിവാഹങ്ങള്‍ക്കും ഇസ്ലാമിക സമൂഹം സാക്ഷ്യം വഹിച്ചു എന്നത് തന്നെ ഇതിന്റെ പ്രായോഗികമായ വശം. സൈനബ് എങ്ങിനെ പെരുമാറണമെന്നെല്ലാം ഇന്ന് ചര്‍ച്ച ചെയ്യുന്നത് കൊണ്ട് എന്തു കാര്യം. നടന്ന കാര്യങ്ങള്‍ വിശദീകരിക്കാനേ നിരവാഹമുള്ളൂ.

സൈനബും സൈനബിന്റെ കുടുമ്പവും പ്രവാചകന്റെ കല്പന അനുസരിക്കുകയായിരുന്നു. അതിനെയാണു ഞാന്‍ ത്യാഗമെന്നു പറയുന്നത്. ഇങ്ങിനെ ആയാല്‍ മതിയായിരുന്നു എന്നെല്ലാം പറയുന്നത് പോലെ ആകാന്‍ ഇതൊരു വെറും കഥയല്ലല്ലൊ!!

പിന്നെ സൈദ് സൈഡായി എന്നതെല്ലാം അപ്പുട്ടന്‍ ഒരു തിരക്കഥ തീര്‍ക്കുകയാണു. ചരിത്രത്തില്‍ കാണുന്നത് പിന്നെയും പ്രവാചകന്റെ സഹചാരിയായി ഉത്സാഹിയായ സൈദിനെ തന്നെയാണു- സൈനബ് കുലീന കുടുമ്പത്തിലെ സ്ത്രീയാണെന്നത് ഒരു സത്യമെന്നിരിക്കെ പിന്നീടൊരു അംഗീകാരത്തിന്റെ ആവശ്യം വരുന്നില്ല.

കാട്ടിപ്പരുത്തി പറഞ്ഞു...

Rajan


മകന് ഒരു ഭാര്യയായി തിരഞ്ഞെടുത്തു എന്നു മനസ്സിലാക്കുക- ഇത്ര വിശദീകരിച്ചാലെ മനസ്സിലാകൂ?

ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുനില്ല, എന്നാല്‍ അനാഥയെ സമ്രക്ഷിക്കാം-അത് പ്രോത്സാഹനാര്‍ഹവുമാണ്

CKLatheef പറഞ്ഞു...

പ്രിയ കാട്ടിപ്പരുത്തി,

താങ്കളുടെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരുന്നു. എനിക്ക് ഒരു ചോദ്യത്തിന് രണ്ട് പ്രവാശ്യം ഉത്തരം പറയാനാവില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നു അപ്പൂട്ടന്‍ രണ്ട് പ്രാവശ്യം മറുപടി പറഞ്ഞുകഴിഞ്ഞാല്‍ തൃപ്തനാകുമെന്ന് വീണ്ടും മൂന്നാമത് അതേ ചോദ്യം മറ്റൊരു വാക്കിലൂടെ ആവര്‍ത്തിക്കും. 'കൂലീന നാട്യം' എന്ന് ഞാന്‍ ആ സന്ദര്‍ഭത്തില്‍ പറഞ്ഞുപോയതാണ്. അത് അപ്പൂട്ടന്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ പന്തികേട് തോന്നിയിരുന്നു. പക്ഷെ എങ്ങനെ അത് തിരുത്തുമെന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍. സൈനബ് കൂലീന തന്നെയെന്ന് പറഞ്ഞാല്‍ അപ്പോള്‍ ഇസ്‌ലാം അത്തരം കൂലീനതയെ അംഗീകരിക്കുന്നോ എന്ന് ചോദിക്കും. അത്തരമൊരു കുതര്‍ക്കത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഞാന്‍ ഞാന്‍ നിശഃബ്ദത പാലിക്കുകയായിരുന്നു. അറേബ്യയിലെ ഏറ്റവും മികച്ച് നില്‍ക്കുന്ന ഗോത്രമായ ഖുറൈശി ഗോത്രക്കാരിയാണ് സൈനബ്. സമൂഹത്തില്‍ അത്തരം ചില യഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കും. അതൊന്നും ഉണ്ടാവരുതെന്ന് പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ വിവാഹം പോലുള്ളതില്‍ അത് പരിഗണനീയമാകരുത് എന്ന ശക്തമായ പാഠം പ്രവാചകന്റെ പ്രസ്തുത ചെയ്തിയിലുണ്ടെന്ന് കാണാന്‍ പ്രയാസമില്ല.

അപ്പൂട്ടൻ പറഞ്ഞു...

കാട്ടിപ്പരുത്തി,
ഉത്തരം കണ്ടു, നന്ദി.
1400 കൊല്ലം പുറകോട്ട്‌ കാലത്തെ കൊണ്ടുപോകാനാവാത്ത കേവലം മനുഷ്യരായ നമുക്ക്‌ നടന്ന സംഭവങ്ങളെ അതേപടി വിശദീകരിക്കാനേ ആവൂ, ശ്രദ്ധ നബിയുടെ കാലത്തെ ഓരോ സംഭവത്തിന്റെയും ദൃഷ്ടാന്തങ്ങളും അവയിലെ ദൈവീകതയുമാകുമ്പോൾ പ്രത്യേകിച്ചും. എനിക്ക്‌ മനസിലാകും. എനിക്കതിൽ അദ്ഭുതമില്ല.
അവസാനമായി ഒരിക്കൽക്കൂടി പറയട്ടെ, വിവാഹമോചനം എന്ത്‌ എങ്ങിനെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. സോഷ്യൽ സ്റ്റാറ്റസിലുള്ള അന്തരം മൂലം അതിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി എന്തനുഭവിച്ചു എന്നാണ്‌ ഞാൻ ചിന്തിച്ചത്‌. ഇനിയും ഇതിനേക്കാൾ താങ്കൾക്കും മനസിലാകുംവിധം വിശദീകരിക്കാൻ എനിക്കറിയില്ല.
ഇതിനായി ഒരു പ്രതികരണം വേണമെന്നില്ല.

ഞാനീ ചർച്ചയിൽ തുടരുന്നുമില്ല.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
കുലീനനാട്യം എന്നത്‌ താങ്കൾ ഒരു പ്രത്യേകസാഹചര്യത്തിൽ പറഞ്ഞുപോയതല്ല, താങ്കളുടെ പോസ്റ്റിൽ (കമന്റിലല്ല) ഉള്ള പ്രയോഗം തന്നെയാണ്‌.

പോസ്റ്റിലെഴുതുന്നത്‌ വെറുതെ പറഞ്ഞുപോകുന്നതല്ല, പരിപൂർണബോധ്യത്തോടെയാണെന്നാണ്‌ വിശ്വാസം.

അതിൽ കടിച്ചുതൂങ്ങി നിൽക്കാൻ എനിക്ക്‌ വലിയ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. സൈനബിന്റെ കുലീനതയല്ലല്ലൊ പ്രശ്നങ്ങൾക്ക്‌ കാരണം, അവരുടെ പെരുമാറ്റമല്ലെ. ആദ്യം ചോദിച്ചപ്പോൾ തന്നെ അതിന്‌ (ഈ പോസ്റ്റിന്റെ വിഷയം സൈദ്‌-സൈനബ്‌ വിവാഹമല്ല, നബി-സൈനബ്‌ വിവാഹമാണെന്നോർക്കണം) വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ പിന്നീട്‌ കാട്ടിപ്പരുത്തിയ്ക്ക്‌ ക്ഷമ കാണിക്കേണ്ട അവസരം വരില്ലായിരുന്നു. വിവാഹം എന്നത്‌ പറയേണ്ടിവരുന്ന അവസരത്തിൽ മുഴുവൻ സൈദ്‌-സൈനബ വിവാഹത്തെക്കുറിച്ച്‌ മാത്രം പറഞ്ഞാൽ എന്റെ ചോദ്യം അതേപടി അവിടെ കിടക്കും.

സൈനബിന്റെ കുലീനതയെ അംഗീകരിക്കുന്നതിൽ എനിക്ക്‌ വിഷമമൊന്നുമില്ല.

ചോദ്യത്തിന്‌ നിദാനമായ സംഭവവും ചോദ്യത്തിന്റെ കാതലും ഇതുവരെ മനസിലായില്ലെങ്കിൽ (അപ്പോഴാണ്‌ പ്രയോഗങ്ങളുടെ അർത്ഥവും അർത്ഥരാഹിത്യവുമൊക്കെ വരുന്നത്‌) എനിക്ക്‌ സഹായിക്കാനാവില്ല. ഉത്തരങ്ങളിൽ നിന്നും പുതിയ ചോദ്യങ്ങൾ ഉണ്ടാക്കിയെടുക്കുകയല്ല ഞാൻ ചെയ്തത്‌, മറിച്ച്‌ എന്റെ പ്രഥമചോദ്യത്തിന്‌ വ്യക്തമായ ഉത്തരം തരാതെ നിന്നപ്പോൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുക മാത്രമാണ്‌ ചെയ്തത്‌. അത്‌ കുതർക്കമായാണ്‌ താങ്കൾ വിലയിരുത്തുന്നതെങ്കിൽ, വിട്ടേയ്ക്കൂ.

മോഹൻലാൽ അഴീക്കോടിനോട്‌ പറഞ്ഞതുപോലെ "താങ്കൾക്ക്‌ പറ്റിയ ഇരയല്ല ഞാൻ"

കാട്ടിപ്പരുത്തിയുടെ ക്ഷമയെ ഞാനും അഭിനന്ദിക്കുന്നു.

CKLatheef പറഞ്ഞു...

'കാന്തപുരം മുസലിയാരും പറയുന്നതുകേട്ടു കുട്ടികളില്ലാത്ത ഒരു മുസ്ലിം ദമ്പതിയും ദത്തെടുത്തുപോകരുതെന്ന്.'


പ്രിയ രാജന്‍,

വ്യക്തിപരമായ പരാമര്‍ശമില്ലാതെതന്നെ പറയാമായിരുന്ന കാര്യമാണിത്. ദയവായി അത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കുക. ഈ പറഞ്ഞ കാര്യം സത്യമാവാന്‍ ഒരു സാധ്യതയും കാണുന്നില്ല. ഇസ്‌ലാമില്‍ ദത്തെടുത്തുപോകരുതെന്ന് ഒരു വിലക്കുമില്ല. പക്ഷെ ദത്തുപുത്രന്‍മാര്‍ക്ക് സ്വന്തം പുത്രമാര്‍ക്കുള്ള അവകാശങ്ങള്‍ ദത്തെടുത്ത ആളില്‍ നിന്ന് ലഭിക്കുകയില്ല എന്ന് മാത്രമാണ് നിയമത്തിന്റെ ചുരുക്കം.

കാട്ടിപ്പരുത്തി പറഞ്ഞു...

അപ്പുട്ടന്‍-

ഞാനെന്തായാലും അപ്പുട്ടന് ഒന്ന് മനസ്സിലാക്കാന്‍ തന്നെയാണു ശ്രമിക്കുന്നത്-
വിവാഹ മോച്നത്തിന്നു ശേഷം സൈദ് സാധാരണപോലെ ജീവിച്ചു- മറ്റൊരു വിവാഹം കഴിച്ച് സുഖമായി-
ഇതുമാലോചിച്ച് സങ്കടപ്പെട്ടിരുന്നില്ല. പോരെ?

ഋഷി|rISHI പറഞ്ഞു...

@ കാട്ടിപ്പരുത്തി
ഇനി അവർക്ക് (അള്ളായ്ക്കും മുഹമ്മദിനും) സൈനബയെ കൺ‌വിൻസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, സൈനബയ്ക്ക് യോജ്യനായ മറ്റൊരു യുവാവിനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കയല്ലേ മുഹമ്മദ് ചെയ്യേണ്ടത്?

ഇതിനുള്ള ഉത്തരം നിങ്ങള്‍ പോസ്റ്റും കമെന്റുകളും വായിച്ചിട്ടില്ല എന്നാണു. സൈദ് പ്രവാകന്റെ വളര്‍ത്തു പുത്രനായിരുന്നു. അതിനാല്‍ ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല എന്നും അങ്ങിനെ വളര്‍ത്തു പുത്രന്റെ ഭാര്യ സ്വന്തം പുത്രന്റെ ഭാര്യ എന്ന പദവിയിലേക്ക് വരുന്നില്ല എന്നും പ്രായോഗികമായി സമൂഹത്തെ പഠിപ്പിക്കുന്നതാണീ സംഭവം.

എന്റെ ഒരു ചോദ്യവും അതിന്റെ ഉത്തരവും ആണ് മുകളിലുള്ളത് എത്ര ആലോചിച്ചിട്ടും താൻ എന്താണിവിടെ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. ഒന്നൂടെ വ്യക്തമാക്കിത്തരിക :)

കാട്ടിപ്പരുത്തി പറഞ്ഞു...

ഋഷി-

രാമായണം മുഴുവന്‍ വായിച്ചാലും.......

ഋഷി|rISHI പറഞ്ഞു...

ഇനി ലത്തീഫിനോട്,

എന്റെ ദൈവം ആരാകണമെന്നും ഞാൻ എന്തുകൊണ്ട് ദൈവവിശ്വാസി ആകണമെന്നും എന്റെ പൂർണ്ണമായ തെരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്, കൂടുതൽ അവധി കിട്ടാൻ വേണ്ടി ഞാൻ ദൈവ വിശ്വാസി ആയത് കൊണ്ട് തനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?

അത് ഒരു കാരണവശാലും തന്റെ വിശ്വാസത്തെയോ മൌലിക അവകാശത്തേയോ ഹനിക്കാത്തയിടത്തോളം കാലം എന്നെ കപടൻ എന്ന് വിളിക്കാൻ തനിക്കെങ്ങനെ കഴിയുന്നു?

നമ്മൾ തമ്മിൽ മുൻ‌പരിചയമൊന്നും ഇല്ലല്ലോ അല്ലേ?

അതുകൊണ്ട് എന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാനുള്ള വേദി അല്ല എന്ന് മാത്രം ജസ്റ്റ് നോട്ട് ചെയ്തേക്കൂ !

ബിജു ചന്ദ്രന്‍ പറഞ്ഞു...

tracking... :-)

sajan jcb പറഞ്ഞു...

സുഹൃത്തുക്കളേ, ഇവിടെ എന്തായി എന്നു നോക്കാന്‍ വന്നതാണ്. അപാരമായ ക്ഷമ തന്നെ ഏല്ലാവര്‍ക്കും എന്ന കാര്യം അംഗീകരിച്ചേ പറ്റൂ... പ്രത്യേകിച്ച് ലത്തീഫിനും കൂട്ടര്‍ക്കും.

എനിക്കു മനസ്സിലായത് ഇത്രയേ ഉള്ളൂ... സൈനബയുടെ ആദ്യവിവാഹം എന്തുകൊണ്ടും അനുകരണീയമായി തോന്നുന്നു. രണ്ടാമത്തേതിന്റെ ആവശ്യമേ തോന്നുന്നില്ല. പുത്രനു സമം ദത്തുപുത്രന്‍ ആവില്ല എന്നു മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ദത്തുപുത്രന്റെ (മുന്‍)ഭാര്യയെ തന്നെ കെട്ടണം എന്നു തോന്നുന്നില്ല. (ഒരു പക്ഷേ ക്രിസ്തീയ വീഷണത്തിന്റെ കുഴപ്പമമായിരിക്കാം)

(കാന്തപുരം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പോലെ) മുസ്ലീം ദമ്പതികളുടെ ദത്ത് പ്രോത്സാഹിപ്പിക്കാത്തതു നല്ലതാണെന്നു തോന്നുന്നു. അല്ലെങ്കില്‍ ഒരു നാള്‍ ദത്തുപുത്രന്‍ ഭാര്യയെ ഉപേക്ഷിച്ചാല്‍ അതിനെ കെട്ടാന്‍ ആ പിതാവിനോട് ആവശ്യപ്പെടേണ്ടി വരും. ആരെ കുറ്റം പറയാന്‍. നബി കാണിച്ച മഹനീയമാതൃക പിന്തുടരാനല്ലേ പറയുന്നുള്ളൂ.

കാട്ടിപ്പരുത്തി പറഞ്ഞു...

സാജനു മനസ്സിലാകുവാന്‍ ഇനിയും പ്രയാസം വരും - കാരണം സാജനു മനസ്സിലാകണമെന്നില്ലല്ലോ? എന്റെ കമെന്റുകള്‍ മിക്കതും സാജന്റെ പോസ്റ്റില്‍ ഡിലീറ്റ് ചെയ്തത് ശരിയായില്ല. എന്റെ അഭിപ്രായങ്ങള്‍ അസഭ്യമാവാത്തിടത്തോളം അത് നിലനിര്‍ത്താനുള്ള മാന്യത കാണിക്കാമായിരുന്നു.

sajan jcb പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്,

കാട്ടിപ്പരുത്തി പറഞ്ഞു...
"ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുനില്ല, എന്നാല്‍ അനാഥയെ സമ്രക്ഷിക്കാം-അത് പ്രോത്സാഹനാര്‍ഹവുമാണ്"

CKLatheef പറഞ്ഞു...
"ഇസ്‌ലാമില്‍ ദത്തെടുത്തുപോകരുതെന്ന് ഒരു വിലക്കുമില്ല. പക്ഷെ ദത്തുപുത്രന്‍മാര്‍ക്ക് സ്വന്തം പുത്രമാര്‍ക്കുള്ള അവകാശങ്ങള്‍ ദത്തെടുത്ത ആളില്‍ നിന്ന് ലഭിക്കുകയില്ല എന്ന് മാത്രമാണ് നിയമത്തിന്റെ ചുരുക്കം."

ഇപ്പോള്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കിക്കാന്‍ തുടങ്ങിയോ?

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ അനാഥാലയത്തില്‍ നിന്നു ഒരു കുട്ടിയെ ദത്തെടുത്ത് തങ്ങളുടെ സ്വത്തുക്കള്‍ ആ കുട്ടിക്ക് നല്‍കുന്നതിലെവിടെയാണ് തെറ്റ്. അങ്ങനെ ചെയ്യുന്നത് മത നിയമം വിലക്കുന്നുണ്ടെങ്കില്‍ ആ നിയമം മാറ്റുകയാണ് വേണ്ടത്. മുസ്ലീംകളുടെ ഏറ്റവും വലിയ ശത്രു ഇസ്ലാം ആണുന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നു.

CKLatheef പറഞ്ഞു...

'നബി(സ)യുടെ എതിരാളികള്‍ ഈ വിവാഹത്തെസംബന്ധിച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളുടെയും വേരറുത്തിരിക്കുന്നു ഈ വാക്യത്തില്‍.

പുത്രവധുവിനെ വേള്‍ക്കല്‍ തന്റെ സ്വന്തം ശരീഅത്തില്‍പോലും നിഷിദ്ധമായിരിക്കെ അദ്ദേഹം പുത്രവധുവിനെ വേട്ടിരിക്കുന്നു എന്നായിരുന്നു ഒന്നാമത്തെ വിമര്‍ശനം. അതിന് മറുപടിയായി പറഞ്ഞു: 'മുഹമ്മദ് നിങ്ങളിലുള്ള ഒരു പുരുഷന്റെയും പിതാവല്ല. അതായത്, അദ്ദേഹം ആരുടെ വിവാഹമുക്തയെ വേട്ടുവോ, ആ മനുഷ്യന്‍ അദ്ദേഹത്തിന്റെ പുത്രനായതെപ്പോഴാണ്, അയാളുടെ വിവാഹമുക്ത അദ്ദേഹത്തിന് നിഷിദ്ധയാകാന്‍? മുഹമ്മദി(സ)ന് ഒറ്റ പുത്രനുമില്ലെന്നത് നിങ്ങള്‍ക്കുതന്നെ അറിയാവുന്നതാണ്.'

അവരുടെ രണ്ടാമത്തെ വിമര്‍ശനം ഇപ്രകാരമായിരുന്നു: ശരി, ദത്തുപുത്രന്‍ യഥാര്‍ഥ പുത്രനാവുകയില്ലെന്നുതന്നെ വെക്കുക. എന്നാലും ഏറിവന്നാല്‍ അവന്റെ വിവാഹമുക്തയെ വേള്‍ക്കല്‍ അനുവദനീയമാണ് എന്നല്ലേയുള്ളൂ. അങ്ങനെ ചെയ്തുകൊള്ളണമെന്നൊന്നുമില്ലല്ലോ. അതിനു മറുപടിയാണ്, 'എന്നാല്‍, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന വാക്യം. അതായത്, ഏതൊരു ഹിതകരമായ കാര്യത്തെ നിങ്ങളുടെ ആചാരം അഹിതകരമാക്കിയിരിക്കുന്നുവോ, അതിനോടുള്ള നിങ്ങളുടെ എല്ലാ പക്ഷപാതിത്വങ്ങളും അവസാനിപ്പിക്കേണ്ടതും അതിന്റെ അനുവദനീയത യാതൊരു സന്ദേഹത്തിനും പഴുതില്ലാത്തവിധം തെളിയിക്കേണ്ടതും ദൈവദൂതന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ നിര്‍ബന്ധ ബാധ്യതയാകുന്നു. പിന്നെ അക്കാര്യം ഒന്നുകൂടി ഊന്നിപ്പറഞ്ഞു: 'അദ്ദേഹം പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു.' അതായത് അദ്ദേഹത്തിനുശേഷം ഒരു 'റസൂല്‍' പോകട്ടെ, സാധാരണ പ്രവാചകന്‍പോലും വരാനില്ല. ഉണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ കാലത്ത് നിയമപരമോ സാംസര്‍ഗികമോ ആയ വല്ല സംസ്‌കരണവും നടപ്പിലാകാതെ ശേഷിച്ചാല്‍ അത് ഇനി വരാനിരിക്കുന്ന പ്രവാചകന്‍ വന്നു പൂര്‍ത്തിയാക്കിക്കൊള്ളുമായിരുന്നു. അതില്ലാത്തതിനാല്‍ ഈ ജാഹിലിയ്യാ ആചാരം അദ്ദേഹം തന്നെ അവസാനിപ്പിക്കേണ്ടത് കൂടുതല്‍ അനിവാര്യമായിത്തീര്‍ന്നു.പിന്നെ അതിന് ഒന്നുകൂടി ഊന്നല്‍ നല്‍കുകയാണ്, 'അല്ലാഹു എല്ലാ സംഗതികളെക്കുറിച്ചും അറിവുള്ളവനാകുന്നു' എന്ന വാക്യത്തിലൂടെ. ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയുടെ ചര്യയിലൂടെ ഈ അനാചാരം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും അങ്ങനെ ചെയ്തില്ലെങ്കിലുണ്ടാകുന്ന ദോഷമെന്താണെന്നും അല്ലാഹുവിന്നറിയാം എന്നു സാരം. ഇനി താന്‍ പ്രവാചകന്മാരെയൊന്നും നിയോഗിക്കുകയില്ല എന്ന് അവന്നറിയാം. അതിനാല്‍ തന്റെ അന്ത്യ പ്രവാചകനിലൂടെ ഈ അനാചാരം അവസാനിപ്പിച്ചില്ലെങ്കില്‍, ലോകത്തുള്ള സകല മുസ്‌ലിംകളില്‍നിന്നും എന്നെന്നേക്കുമായി അവസാനിപ്പിക്കും വിധം ഇത് ലംഘിക്കുന്ന മറ്റൊരു വ്യക്തിത്വം ഇനി ഈ ലോകത്തുണ്ടാവുകയില്ല. പില്‍ക്കാല പരിഷ്‌കര്‍ത്താക്കളില്‍ വല്ലവരും അത് ലംഘിച്ചാല്‍ തന്നെ, അദ്ദേഹത്തിന്റെ പ്രവൃത്തി, തനിക്കുശേഷം എല്ലാ ദേശക്കാരും കാലക്കാരും പിന്തുടരുംവണ്ണം ആഗോള സ്വാധീനമുള്ളതായിരിക്കുകയില്ല. അവരില്‍ ആരും തന്നെ, ഒരു കാര്യം തന്റെ ചര്യയാക്കിയാല്‍ അതുകൊണ്ടുമാത്രം അതിനെതിരായ ചര്യയോട് ആളുകള്‍ക്കുള്ള എല്ലാ വെറുപ്പും തുടച്ചുമാറ്റപ്പെടുംവിധം വിശുദ്ധമായ വ്യക്തിത്വമല്ല.' (Thafheem)

CKLatheef പറഞ്ഞു...

ചിലര്‍ക്ക് വല്ലാത്ത പ്രയാസമനുഭവപ്പെടുന്നത് സൈദിന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം കഴിച്ചതിലാണ്. സൈദ്ിന് വിവാഹം ചെയ്തുകൊടുത്തതും ബന്ധം തുടരാന്‍ കഴിയാത്തതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതും മനസ്സിലാക്കാന്‍ കഴിയും പക്ഷെ അതിന് പ്രവാചകന്‍ തന്നെ സൈനബിനെ വിവാഹം കഴിക്കേണ്ടതുണ്ടായിരുന്നോ എന്നാണ്. മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്താല്‍ പോരെ എന്നാണ് ഇതില്‍ കമന്റുകള്‍ നൂറ് കടന്നിട്ടും ചിലര്‍ ചോദിക്കുന്നത്. ഇതിലെ ചര്‍ച അവസാനിപ്പിക്കാനായി എന്നത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ഇപ്പോള്‍ വന്ന് അസഭ്യം പറയുന്നവര്‍ പോസ്‌റ്റോ കമന്റോ വായിക്കാതെയാണ് അഭിപ്രായം പറയുന്നത്. ഇനി അതിന് സാധ്യത കൂടും. പോസ്റ്റിലെ വിഷയം ഒരു വിധം ഏത് മന്ദബുദ്ധിക്കും മനസ്സിലാക്കുന്ന വിധം വിശദീകരിക്കപ്പെട്ടു. വിവിധ വശങ്ങള്‍ ഏറെക്കുറെ ഇതില്‍ വരേണ്ടതൊക്കെ വന്നു. ഇനിയും ചിലര്‍ക്ക് ബോധ്യപ്പെടാതിരിക്കും. അത് സ്വാഭാവികവുമാണ്.

ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് ഈ ചര്‍ച ക്ലോസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ തന്നെ ഇത്ര ചര്‍ച നീണ്ടത് ഈ കാര്യം പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ് എന്ന നിലക്ക് കാണുന്നു.

എന്തുകൊണ്ട് പ്രവാചകന്‍ തന്നെ സൈനബിനെ വിവാഹം കഴിച്ചു. പ്രവാചകന്‍ അത് ആഗ്രഹിച്ചിരുന്നോ. ഇല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹം സൈദിനോട് വിവാഹം തുടരാന്‍ ആവശ്യപ്പെട്ടതിന്റെ ഒരു കാരണം തന്നെ അദ്ദേഹത്തിന്റെ വിവാഹമോചനത്തിന് ശേഷം താന്‍ വിവാഹം കഴിക്കേണ്ടിവരുമെന്ന് ഭയപ്പെട്ടതുകൊണ്ടായിരുന്നു. ഖുര്‍ആന്‍ പ്രവാചകനെ അക്കാര്യത്തില്‍ ആക്ഷേപിക്കുക പോലുമുണ്ടായി.

ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അറബികളുടെ ഹൃദയങ്ങളില്‍ ആഗാധമായി വേരുന്നിയ ചിരപുരാതനമായ ഒരു സാമൂഹ്യാചാരത്തെ ലംഘിക്കുന്നത് പ്രവാചകനിലൂടെ തന്നെയായിരിക്കണം. മറ്റാരെങ്കിലും ചെയ്താല്‍ ഉദ്ദേശിക്കപ്പെട്ട ഫലം ലഭിക്കുകയില്ല. ഇതാണ് സൈനബുമായുള്ള വിവാഹത്തിലേക്ക് നയിച്ച സംഗതി. ഇത് പലതവണ വ്യക്തമാക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം വായിക്കുന്നതുകൊണ്ടുതന്നെ ഈ സംഭവത്തിന് പിന്നിലെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാകുന്നതാണ്.

അതിനാല്‍ അനിവാര്യമായി വിഷയത്തെ(യോജിച്ചോ വിയോജിച്ചോ) ക്രിയാത്മകമായി സ്വാധീനിക്കുന്ന കമന്റുകള്‍ മാത്രം നല്‍കുക..

CKLatheef പറഞ്ഞു...

അവസാന കമന്റിലെ ചില പരാമര്‍ശങ്ങള്‍ ഈ ചര്‍ചയില്‍ വളരെ നല്ല നിലയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ആരെയും ഉദ്ദേശിച്ചല്ല. ഇവിടെ അവശേഷിച്ച കമന്റുകള്‍ സന്തോഷത്തോടെതന്നെ സ്വീകരിക്കുന്നു. ചില അപ്രസക്തമായ കമന്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ര്‍ഷിയുടെ ഉദാരഹണം. ഞാനദ്ദേഹത്തെ കപടന്‍ എന്ന് വിളിച്ചിട്ടില്ല എന്ന് ആര്‍ക്കും മനസ്സിലാകും. ചിലരുടെ മനസുഖത്തിന് വേണ്ടി നൂറ് കോടി ജനങ്ങള്‍ ജീവനുതുല്യം ആദരിക്കുന്ന ഒരു വ്യക്തിയെ ഒരു വിധ വസ്തുതയുടെയും പിന്‍ബലമില്ലാതെ പുലഭ്യം പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലനിര്‍ത്താനാവില്ല. അത്തരം കമന്റുകള്‍ നീക്കം ചെയ്തിരിക്കുന്നു. ട്രാകിംഗ് ചെയ്യുന്നവര്‍ക്ക് അത് ലഭിച്ചിരിക്കും തല്‍കാലം അവരറിഞ്ഞാല്‍ മതി. സ്വന്തം നിലക്ക് ചിലതില്‍ അസഭ്യമില്ലെങ്കിലും അതിവിടെ നിലനിര്‍ത്തിയാല്‍ തുടര്‍ന്ന് വരുന്നവരും ശക്തിയായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ അവയും നീക്കം ചെയ്തിരിക്കുന്നു. ചര്‍ചക്ക് എന്തെങ്കിലുമൊക്കെ ഉള്ള മുഴുവന്‍ കമന്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിയോജിച്ചുകൊണ്ട് അഭിപ്രായം പറഞ്ഞവര്‍ക്ക് പ്രത്യേകം നന്ദിപറയുന്നു. പണ്ഡിതോചിതമായി വിഷയത്തിന്റെ മുഴുവന്‍ വശങ്ങളേയും വിശദീകരിച്ച കാട്ടിപ്പരുത്തിക്ക് നന്ദി. പ്രാര്‍ഥനയോടെ.

ബിജു ചന്ദ്രന്‍ പറഞ്ഞു...

മനസ്സിലാക്കാന്‍ പറ്റുന്നത് ഇത്ര മാത്രം പ്രവാചകന്‍ ചെയ്തത് ശരിയായിരുന്നു പക്ഷെ അത് അന്നത്തെ ഗോത്രമൂല്യങ്ങള്‍ വെച്ചളക്കുമ്പോള്‍ മാത്രം. ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ ചിന്താഗതി വച്ച് അതൊക്കെ തെറ്റുതന്നെയാണ്. അതാണ്‌ സാമാന്യ യുക്തിയുള്ള ഒരാള്‍ ചിന്തിക്കുമ്പോള്‍ തോന്നുക. അഥവാ നബിയുടെ ചെയ്തികളും ഖുറാനും ഒക്കെ മനുഷ്യ രാശി ഉള്ളിടത്തോളം കാലം പിന്തുടരേണ്ട ഒന്നല്ല എന്ന് മുസ്ലിം സഹോദരന്മാര്‍ സമ്മതിച്ചാല്‍ ചര്‍ച്ച തീരും. അല്ലെങ്കില്‍ ലത്തീഫിന്റെ ഇഷ്ട പ്രകാരം ചര്‍ച്ച നിര്‍ത്തേണ്ടി വരും...:-)

CKLatheef പറഞ്ഞു...

ബിജു ചന്ദ്രന്‍ said..
'ഗോത്രമൂല്യങ്ങള്‍ വെച്ചളക്കുമ്പോള്‍ മാത്രം. ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ ചിന്താഗതി വച്ച് അതൊക്കെ തെറ്റുതന്നെയാണ്. അതാണ്‌ സാമാന്യ യുക്തിയുള്ള ഒരാള്‍ ചിന്തിക്കുമ്പോള്‍ തോന്നുക.'

അടുത്ത പോസ്റ്റ് പ്രവാചക വിവാഹങ്ങളുമായി ബന്ധപ്പെട്ടാണ് ഉദ്ദേശിക്കുന്നത്. തീര്‍ചയായും താങ്കള്‍ സൂചിപ്പിച്ച ഈ ഭാഗം നമ്മുക്ക് ചര്‍ച ചെയ്യാം. സാമാന്യബുദ്ധിക്കതീതമായ കാര്യങ്ങളാണോ പ്രവാചകന്‍ ചെയ്തത് എന്ന് നമ്മുക്ക് പരിശോധിക്കാം. ഗോത്രമൂല്യങ്ങള്‍ക്കനുസരിച്ചാണോ പ്രവാചകന്‍ ജീവിച്ചത് അതല്ല അദ്ദേഹം സ്വന്തമായി മറ്റ് വല്ല മൂല്യങ്ങളും കൊണ്ടു വന്നിട്ടുണ്ടോ. ഇന്നത്തെ പരിഷ്‌കൃമനുഷ്യന്റെ മൂല്യബോധവും ചിന്താഗതിയും എന്താണ്. ഇതൊക്കെ വ്യക്തമാക്കപ്പെടുമ്പോഴെ ചര്‍ച പൂര്‍ണമാകുകയുള്ളൂ. അതിനാല്‍ അനുകൂലിക്കാന്‍ ശ്രമിക്കുന്നവരും പ്രതികൂലിക്കാനാഗ്രഹിക്കുന്നവരും വിഷയം പഠിക്കുക. പറയാനൊന്നുമില്ലാതെ വരുമ്പോഴാണ് ചര്‍ച കാടുകയറുന്നതും അസഭ്യത്തിലേക്ക് തിരിയുന്നതും.

ബീമാപള്ളി / Beemapally പറഞ്ഞു...

സൈദു-സൈനബ് വിവാഹ വിഷയവുമായി ബന്ധപ്പെട്ടു ഇവിടെ ഉണ്ടായ ചര്‍ച്ച ആ വിഷയത്തെ പഠിക്കാന്‍ സത്യാന്വേഷണ മനസ്സുമായി ഇവിടെ എത്തിയവര്‍ക്കു ഉറപ്പായിട്ടും ഗുണം ചെയ്തിട്ടുണ്ട്...

ചോദ്യങ്ങള്‍ക്ക് നല്ലരീതിയില്‍ മറുപടി നല്‍കിയ ലത്തീഫു, കാട്ടിപ്പരുത്തി, ശരീഫ് കൊട്ടാരക്കര,....

എല്ലാവരെയും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ...!

പ്രാര്‍ഥനയോടെ...

CKLatheef പറഞ്ഞു...

യുക്തി എന്ന പേരിലിറങ്ങിയ ഒരു സുഹൃത്ത് മാന്യമായ ഭാഷയില്‍ തന്നെ ഒട്ടേറെ കമന്റുകള്‍ നല്‍കിയിരിക്കുന്നു. നേരത്തെ നല്‍കിയ കമന്റുകള്‍ മുറിച്ചെടുത്ത് ചെറിയ ചോദ്യങ്ങളാണ് ഉന്നയിച്ചത് എന്നതിനാല്‍ കമന്റിന്റെ എണ്ണവും വലിപ്പവും കൂട്ടാനല്ലാതെ മറ്റുപ്രയോജനമൊന്നും ചെയ്യുന്നില്ല. മിക്കവയും പോസ്റ്റിലും കമന്റിലും ഉത്തരം നല്‍കപ്പെട്ടതാണ്. പിന്നെ അങ്ങനെ ആകാമായിരുന്നില്ലേ ഇങ്ങനെ ആകാമായിരുന്നില്ലേ എന്ന പ്രകാരത്തിലുള്ള ചോദ്യങ്ങള്‍. ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള ചില നടപടിക്രമങ്ങള്‍ ദൈവത്തിനറിയാം അതിലെ പ്രയോജനങ്ങള്‍ എന്തെല്ലാമെന്ന് മാത്രമല്ല അതിനെ ആ വിശ്വാസത്തിലെടുത്ത് ചിന്തിക്കുന്നവര്‍ക്കും അറിയാം.

ഉദാഹരണത്തിന്. എന്തുകൊണ്ട് പ്രവാചകന്‍ സൈദിനെ ഉപദേശിക്കുന്നതിന് പകരം നബിയുടെ പിതൃസഹോദരിയുടെ പുത്രി സൈനബിനെ എന്തുകൊണ്ട് തന്റെ കുലീന നാട്യം ഉപേക്ഷിക്കാനായി ഉപദേശിച്ചില്ല എന്ന് ചോദിക്കുമ്പോള്‍. എങ്ങനെയെങ്കിലും ആ വിവാഹം നിലനിര്‍ത്തുക എന്നതായിരുന്നില്ല. അല്ലാഹു അതിന് പിന്നില്‍ ലക്ഷ്യമായി കണ്ടിരുന്നത് എന്ന് എത്രതവണ ഇവിടെ പറഞ്ഞുകഴിഞ്ഞതാണ്. മാത്രമല്ല. പ്രവാചകന്‍ സൈനബിനോട് അപ്രകാരം വീണ്ടും കല്‍പ്പിക്കുന്നതില്‍ ഒരു അടിച്ചേല്‍പ്പികലിന്റെയും നിര്‍ബന്ധത്തിന്റെയും അവസ്ഥ വന്ന് കൂടുന്നു അത് ക്രൂരമാണ്. അപ്പോള്‍ ആദ്യത്തേതോ എന്ന് ചോദിക്കാം അതില്‍ പരാജയ സാധ്യത മാത്രമായിരുന്നു ഉള്ളത്. പലപ്പോഴും നാം ഭയപ്പെടുന്ന വിധം കാര്യങ്ങള്‍ സംഭവിക്കില്ലല്ലോ. ഇതിന് പിന്നിലെ ദൈവത്തിന്റെ വ്യക്തമായ മറ്റൊരു ഉദ്ദേശ്യത്തെക്കുറിച്ച് പ്രവാചകന്‍ ആ ഘട്ടത്തില്‍ അറിഞ്ഞിരിക്കാനും വഴിയില്ല. പ്രവാചകന്‍ ഉദ്ദേശിച്ചത് വിവാഹബന്ധത്തില്‍ കുലിനതക്ക് പ്രാധാന്യം കൈവരരുതെന്ന പാഠമാണ്. പ്രവാചകന്‍ അതിന് ഉദ്യമിച്ചപ്പോള്‍ തന്നെ ആ ലക്ഷ്യം നിറവേറി. വിവാഹത്തിന്റെ പരാജയം അതിനെ ബാധിക്കുന്നില്ല. വിവാഹം പരാജയപ്പെട്ടതിലൂടെ മറ്റൊരു പാഠം വിശ്വാസികള്‍ക്ക് ലഭിച്ചു. അത് എന്തുദ്ദേശ്യത്തില്‍ വിവാഹം ചെയ്താലും അത് വിചരിച്ച രൂപത്തില്‍ തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൈവം തീരുമാനിച്ചതാണ് വിവാഹം അതുകൊണ്ട് മനുഷ്യരായ നാം വേര്‍പിരിക്കാന്‍ പാടില്ലാതെ നരകിച്ചുകൊള്ളണം എന്നില്ല. എന്ന മുസ്്ലിം സമൂഹത്തിന് ആശ്വാസകരവും പ്രകൃതിപരവുമായ ഒരു പാഠം ലഭിച്ചു.

അതിന് പുറമെ പ്രവാചകന്‍ തന്നെ വിവാഹം കഴിക്കുന്നതിലൂടെ ദത്തുപുത്രന്‍ സ്വന്തം പുത്രനായി പരിഗണിക്കപ്പെടുന്ന സമ്പ്രദായത്തിന്റെ കടക്ക് കത്തിവെച്ചു. വിവാഹമായതുകൊണ്ടായിരിക്കും പ്രവാചകനെ ബലിയാടാക്കി എന്നാരും പറഞ്ഞുകണ്ടില്ല. ശരിക്ക് അപ്രകാരം ഒരു ആക്ഷേപത്തിന് കോപ്പുണ്ട്. കാരണം പ്രവാചകന്‍ ഈ വിവാഹത്തെ ഒട്ടും സന്തോഷത്തോടെയല്ല സ്വീകരിച്ചത്. ജനങ്ങളുടെ ആക്ഷേപം അദ്ദേഹം ഭയപ്പെട്ടു. എന്നാല്‍ ഒരു പ്രവാചകന്‍ അത്തരം ആക്ഷേപത്തെ ഭയപ്പെട്ട് ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പാടില്ലാത്തതാണ്. പ്രവാചകന്‍ ഭയപ്പെട്ടപോലെ തന്നെ സംഭവിച്ചു. തുടര്‍ന്നാണ് മുകളില്‍ ഞാന്‍ വ്യഖ്യാനം നല്‍കിയ സൂക്തം അവതരിച്ചത്.

വിശുദ്ധഖുര്‍ആന്റെ മറുപടിയിലും ദൈവവും പ്രവാചകനും വേദവുമൊക്കെ വിശ്വാസപരമായ ഉള്‍കൊള്ളാന്‍ കഴിഞ്ഞ ആളുകളെ സംബന്ധിച്ച് മാത്രമേ സ്വീകാര്യമാകുകയുള്ളു. അതേ പ്രകാരം ഇവിടെ നല്‍കപ്പെട്ട മറുപടിയും എല്ലാവര്‍ക്കും തൃപ്തിയടയാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. ഈ വിഷയത്തില്‍ പ്രവചകന്‍ അക്ഷേപാര്‍ഹമായ ഒരു സമീപനം സ്വീകരിച്ചിരുന്നില്ല. എന്ന് സാമാന്യബുദ്ധിയും തെളിഞ്ഞമനസ്സുമുള്ളവരെ ബോധ്യപ്പെടുത്താനാവശ്യമായ ചര്‍ച ഇവിടെ നടന്നുകഴിഞ്ഞു. അതിനപ്പുറം ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിട്ടില്ല. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

sajan jcb പറഞ്ഞു...

ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.

ലത്തീഫേ, എങ്ങിനെയാണ് ദത്തെടുക്കല്‍ സാമൂഹികമായ ദുരാചാരമാകുന്നത്? ദത്തെടുത്താല്‍ അവരെ സ്വന്തം മക്കളെ പോലെ കണക്കാക്കിയില്ലങ്കിലല്ലേ ദുരാചാരമാകുന്നത്?(ക്രിസ്തീയവീഷണത്തിന്റെ കുഴപ്പമാകും, എന്നാലും വിശദീകരിക്കാമോ?)

എന്തുകൊണ്ടൂം മക്കളിലാത്ത ദുഃഖം മാറ്റുവാന്‍ ദത്തെടുക്കല്‍ ദമ്പതികളെ സഹായിക്കും. അനാഥരായ കുട്ടികള്‍ക്ക് ഒരു സംരക്ഷകരുമാകും. ദത്തെടുക്കല്‍ ഒരു ദുരാചാരമാണെങ്കില്‍ പിന്നെന്തുകൊണ്ട് നബി അടിമയെ ദത്തെടുത്തു? (സ്വന്തം മകനെ പോലെ സൈദിനെ കണ്ടിരുന്നുവെങ്കില്‍ നബിയ്ക്ക് ഒരു അനാവശ്യവിവാഹം ഒഴിവാക്കുകയും ചെയ്യാമായിരുന്നു, എന്തുചെയ്യാം അല്ലഹ് സമ്മതിക്കണ്ടേ അല്ലേ?)

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഇനിയും ഇവിടെ എഴുതണമെന്നു കരുതിയതല്ല. എന്നാലും ഒരു സംശയം കൂടി ചോദിച്ചോട്ടെ.

താങ്കളുടെ വരികളിൽ നിന്നും...
ജാഹിലിയാകാലത്ത്‌ ദത്തെടുക്കൽ എന്ന്‌ പറഞ്ഞാൽ പൂർണമായും അയാളുടെ പുത്രനായി മാറുക എന്നാണ്‌ അർഥം തന്റെ പുത്രനെ എങ്ങനെ പരിഗണിക്കണോ അപ്രകാരം തന്നെ ദത്തുപുത്രനേയും പരിഗണിക്കണം. സ്‌നേഹബന്ധത്തിന്റെ കാര്യമല്ല ഇത്‌. ആ കുട്ടിയുടെ പേര്‌ പോലും അദ്ദേഹത്തിലേക്ക്‌ ചേർത്ത്‌ പറയും, ദത്തുപുത്രന്റെ ഭാര്യയെ പുത്രന്റെ ഭാര്യയെപോലെ പരിഗണിക്കും. മരണശേഷം അനന്തര സ്വത്ത്‌ ലഭിക്കും. ഈ നിലക്കുള്ള ദത്തു സമ്പദായമാണ്‌ നിഷിദ്ധമാക്കപ്പെട്ടത്‌.

പിന്നീട്‌....

ഞാൻ പറഞ്ഞ ദത്തെടുക്കൾ അനാഥ അഗതി സംരക്ഷണത്തിന്റെ ഒരു രൂപം മാത്രമാണ്‌. അതാകട്ടെ അങ്ങേ അറ്റം പ്രോ‍ത്സാഹിപ്പിക്കുന്നതുമാണ്‌.

ഇവ രണ്ടും തമ്മിൽ എത്ര വ്യത്യാസമുണ്ട്‌.

ജാഹിലിയ്യാ കാലത്ത്‌ ദത്തെടുക്കൽ എന്നു പറഞ്ഞാൽ ഏതെങ്കിലും ഒരാളെ ഏറ്റെടുക്കുക എന്നതായിരുന്നോ? അഥവാ അങ്ങിനെയായിരുന്നെങ്കിൽ തന്നെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കുന്ന ഒരാളെ ആരും ദത്തെടുക്കും എന്ന് തോന്നുന്നില്ല. വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തിയെ അല്ലേ സാധാരണയായി ആളുകൾ ദത്തെടുക്കുക? അവർക്കായി സ്വത്തിന്റെ ഭാഗം നൽകുന്നതിൽ, പുത്രന്‌/പുത്രിയ്ക്ക്‌ തുല്യമായി കാണുന്നുണ്ടെങ്കിൽ, എന്ത്‌ അനാചാരമാണുള്ളത്‌? (അനാചാരം എന്ന നിലയിൽ എഴുതിക്കണ്ടതിനാൽ ചോദിച്ചതാണ്‌)

അഗതിയായൊരു കുട്ടിയെ ദത്തെടുത്താലും സ്വത്തിന്റെ ഭാഗം നൽകാനാവില്ലല്ലൊ ഈ നിയമപ്രകാരം. കുറച്ചുകാലം സംരക്ഷിച്ചുകഴിഞ്ഞ്‌ ദമ്പതികൾ മരണമടഞ്ഞാൽ, സ്വത്തിന്‌ അവകാശമില്ലാത്തതിനാൽ തന്നെ, ആ വ്യക്തി എന്ത്‌ ചെയ്യും? സ്വത്തിന്‌ അവകാശമില്ല എന്നതിനാൽ സ്വത്ത്‌ എഴുതിവെയ്ക്കുന്നതും നിഷിദ്ധമാകില്ലേ? അഗതി അഗതിയായി തുടരില്ലേ?

ഒട്ടുമിക്ക ജനാധിപത്യരാജ്യങ്ങളിലും അഡോപ്ഷൻ നിയമങ്ങളിൽ ദത്തെടുക്കുന്ന കുട്ടിക്ക്‌ സ്വത്തിൽ അവകാശം വേണമെന്ന വകുപ്പുണ്ട്‌ എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌.

താങ്കളുടെ ക്ലോസിംഗ്‌ കമന്റിന്‌...
എന്റെ ചോദ്യങ്ങൾക്ക്‌ (അവ ഭീകരചോദ്യങ്ങളാണെന്നൊന്നും അവകാശപ്പെടുന്നില്ല) കാട്ടിപ്പരുത്തി യുക്തിഭദ്രമായ ഉത്തരം തന്നു എന്നാണ്‌ താങ്കളും കാട്ടിപ്പരുത്തിയും ബീമാപ്പള്ളിയും വിശ്വസിക്കുന്നതെങ്കിൽ, ആകട്ടെ, വിരോധമില്ല. ചില ഉത്തരങ്ങൾ പറയാതെത്തന്നെ മനസിലാക്കാനുള്ളതാണ്‌.

Unknown പറഞ്ഞു...

ദത്തുപുത്രനെ സ്വന്തം മകനെപ്പോലെ കാണണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം നടപടികള്‍ അനുകരണീയമല്ല.

മാത്രമല്ല മറ്റൊരു ഗുരുതരമായ പ്രശ്നം ഉണ്ടു താനും.ഒരാള്‍ക്ക് തന്റെ ദത്തുപുത്രിയില്‍ മോഹം തോന്നിയാല്‍ എന്തു ചെയ്യും ?

CKLatheef പറഞ്ഞു...

@സാജന്‍

താങ്കള്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നു പലതും താങ്കള്‍ മനസ്സിലാക്കാന്‍ കഴിയത്തത് ക്രിസ്തീയ വീക്ഷണത്തില്‍ കാര്യങ്ങളെ കാണുന്നത് കൊണ്ടുതന്നെയാകും. ഇസ്‌ലാമില്‍ പിതാവും പുത്രനും തമ്മിലുള്ള അധികരാവകാശങ്ങള്‍ നിര്‍ണിതമാണ് അതിന്റെ സമഗ്രമായ നിയമ വ്യവസ്ഥയില്‍ അത്തരമൊരു കൃത്രിമ പുതന്‍ ഉണ്ടാക്കുന്ന നിയമ പ്രശ്‌നങ്ങളെ മനസ്സിലാകണമെങ്കില്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് ഒരു ധാരണവേണം. അതില്ലാതെ ചിന്തിക്കുന്നത് കൊണ്ടാണ്. സ്വന്തം പുത്രന്‍മാരെ പോലെ ചിന്തിക്കുന്നത് നല്ലതല്ലേ എന്ന നിലക്കുള്ള ചോദ്യം ഉണ്ടാകുന്നത്. പിന്നെന്ത് കൊണ്ട് നബി അടിമയെ ദത്തെടുത്തു എന്ന് ചോദിക്കുന്നതും പ്രവാചകത്വത്തിന് മുമ്പ് പ്രവാചകത്വം ലഭിച്ചതിന് ശേഷം എന്നോക്കെ പറയുന്നതിലുള്ള വ്യത്യാസം ഉള്‍കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്. സൈദിന്റെ വിവാഹം മോചനം ചെയ്യപ്പെട്ട ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നത് അല്ലാഹു സമ്മതിക്കാത്തതുകൊണ്ടു തന്നെ.

ഞാന്‍ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിച്ചില്ലേ.

വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍-അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍- ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനുവേണ്ടി.

ഈ പരിപാടിയിലൂടെയല്ലാതെ മറ്റൊരു വഴിക്കും പൂര്‍ത്തീകരിക്കപ്പെടാത്ത ചില താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അല്ലാഹു ഇക്കാര്യം ചെയ്തതെന്ന് ഈ വാക്കുകള്‍ സ്പഷ്ടമാക്കുന്നു. ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കുവാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെ മുന്നോട്ടു വന്ന് അത് ലംഘിക്കുക എന്നതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അതിനാല്‍, അല്ലാഹു ഈ വിവാഹബന്ധം സൃഷ്ടിച്ചത് പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുന്നതിനുവേണ്ടി മാത്രമായിരുന്നില്ല. സുപ്രധാനമായ ഒരാവശ്യം പൂര്‍ത്തീകരിക്കുന്നതിന് കൂടിയായിരുന്നു.

അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കേണ്ടതുതന്നെയായിരുന്നു.

മറ്റു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹം അനുവദനീയം മാത്രമായിരുന്നുവെങ്കിലും നബി(സ)യെ സംബന്ധിച്ചിടത്തോളം ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധബാധ്യതയായിരുന്നുവെന്ന് ഈ വാക്കുകളില്‍നിന്നു വ്യക്തമാകുന്നു.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍

ഞാന്‍ മനസ്സിലാക്കിയിടത്തോളം ദത്തെടുക്കലിന് ലോകവ്യാപകമായി ഒരൊറ്റ രൂപമല്ല ഉള്ളത്. ഇതില്‍ ചിലത് കേവല സംരക്ഷണമെന്നതിനപ്പുറം മറ്റൊരു തലത്തിലേക്ക് തലത്തിലേക്ക് എത്താന്‍ സാധ്യതയുള്ള രൂപത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ല. പ്രധാനമായും ജാഹിലിയ്യാകാലത്തുണ്ടായിരുന്ന രൂപം. ഞാന്‍ സൂചിപ്പിച്ച രൂപവും വ്യത്യാസമുണ്ടല്ലോ. എന്നാല്‍ ദത്തെടുക്കപ്പെട്ട (സംരക്ഷണചുതമതയേല്‍പ്പിക്കപ്പെട്ട) കുട്ടിക്ക് തന്റെ സമ്പത്തിന്റെ വിഹിതം ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതില്‍ തെറ്റൊന്നുമില്ല.

എന്നാല്‍ ദത്തെടുക്കല്‍ എന്ന് പറയുമ്പോള്‍ സ്വന്തം പുത്രനോ പുത്രിക്കൊ ഉള്ള എല്ലാ അവകാശങ്ങളും ലഭിക്കുന്ന ഒരൊറ്റരൂപമേ മനസ്സിലേക്ക് കടന്നുവരുന്നുള്ളൂവെങ്കില്‍ ഇസ്‌ലാമിലെ പ്രസ്തുത സംഭവത്തെ ദത്തെടുക്കല്‍ എന്ന് മലയാളത്തില്‍ പറയാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് എനിക്ക് ചര്‍ച പുരോഗമിച്ചപ്പോള്‍ തോന്നുകയാണ്.

ജാഹിലിയ്യാ ദത്തെടുക്കലിനെ അനാചാരം എന്ന് പറയാന്‍ കാരണം: രക്തബന്ധമില്ലാത്ത ഒരാള്‍ക്ക് രക്തബന്ധത്തിലൂടെ മാത്രം ലഭിക്കാനര്‍ഹതയുള്ള അധികാരവാകാശങ്ങള്‍ നല്‍ക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കും. ഇസ്‌ലാമിലെ നിയമവ്യവസ്ഥയുമായും ധാര്‍മിക സദാചാര നിയമങ്ങളുമായും അതിന് ബന്ധമുണ്ട്. അവിടെയൊക്കെ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടാണ് അതിനെ അനാചാരം എന്ന് പറയുന്നത്. ഇസ്ലാമില്‍ അനാചാരം എന്നത് ഈ നിലക്കാണ് വിവക്ഷിക്കപ്പെടുന്നത് മറ്റു മതവിശ്വാസികള്‍ക്ക് അത് അനാചാരമായി തോന്നിക്കൊള്ളണം എന്നില്ല.

അഗതിയായ ഒരു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്താല്‍ (ദത്തെടുത്താല്‍ എന്ന് പറയുന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതായി അനുഭവപ്പെടുന്നു) അദ്ദേഹത്തിന് തന്റെ സ്വത്ത് മുഴുവനായോ ഒരു ഭാഗമോ നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. ജീവിച്ചിരിക്കെ തന്നെ സ്വത്തിന്റെ പുര്‍ണമായ സ്വാതന്ത്ര്യം അതിന്റെ ഉടമക്കാണ്. അതേ സമയം മരണപ്പെട്ടാല്‍ അനന്തരസ്വത്തിന്റെ വിഹിതം ലഭിക്കണമെങ്കില്‍ വസിയത്ത് ചെയ്യേണ്ടതുണ്ട് അതാകട്ടെ മൊത്തം സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടാവതല്ല. ഇസ്ലാമിക നിയമമനുസരിച്ച് അവകാശമില്ലാത്തവര്‍ക്ക് മാത്രമേ വസിയത്ത് ഉള്ളൂ. അതിനാല്‍ എഴുതി വെക്കുന്നതിന് തടസ്സമില്ല. അതിനാല്‍ അഗതി അഗതിയായി തുടരില്ല.

O.T. പ്രിയ അപ്പൂട്ടന്‍ താങ്കള്‍ അന്വേഷണാത്മകമായി ചോദിക്കുന്നത് കൊണ്ട് ഉത്തരം പറയാന്‍ യാതൊരു പ്രയാസവുമില്ല. പക്ഷെ പലപ്പോഴും ചോദ്യം അപ്രസക്തമായ ചിലതില്‍ കുടുങ്ങി നില്‍ക്കുന്ന പോലെയും ചോദ്യം ആവര്‍ത്തിക്കുന്നതായും അനുഭവപ്പെടുന്നു. അതാണ് നേരത്തെ ഞാന്‍ സൂചിപ്പിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തന്നിട്ടുണ്ട് എന്ന് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് തോന്നുകയും താങ്കള്‍ക്ക് തോന്നാതിരിക്കുകയും ചെയ്യുമ്പോള്‍ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതില്‍ പിഴവ് പറ്റുന്നുവോ എന്ന് സംശയിക്കുന്നു. പറഞ്ഞത് മനസ്സിലാകാതെ പോകുകയും അതിലേറെ പറയാത്തത് മനസ്സിലാക്കുകയും ചെയ്യുന്ന അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ.

CKLatheef പറഞ്ഞു...

പ്രിയ അരുണ്‍,

ഇതുവരെ പറഞ്ഞതില്‍ നിന്നും താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ഞാന്‍ അനവദനീയമാണ് എന്ന് പറഞ്ഞ ദത്തെടുക്കല്‍ ആദ്യമേ സൂചിപ്പിച്ചു, അത് കേവല സംരക്ഷണത്തിനപ്പുറം ഒന്നുമല്ല. ആ ദത്തെടുക്കപ്പെട്ട വ്യക്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അന്യനാണ് നേരത്തെ കുടുംബബന്ധമില്ലെങ്കില്‍. എന്ന് വെച്ചാല്‍ ഈ സംരക്ഷണത്തിലൂടെ ഒരു ബന്ധവും സ്ഥാപിതമാകുകയില്ല. അനാഥകളും അഗതികളുമായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഏറ്റെടുകുക. അവര്‍ക്ക് തന്റെ കുട്ടികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയും സംരക്ഷണവും നല്‍കുക ഇതും ദത്തെടുക്കലിന്‍െ ഒരു രൂപമാണ്. ഈ അടിസ്ഥാനത്തില്‍ ദത്തുപുത്രി അന്യയായി നിലനില്‍ക്കുന്നു അതിനാല്‍ താങ്കള്‍ സുചിപ്പിച്ച അത്തരം അവസ്ഥയുണ്ടായാല്‍ വിവാഹം കഴിക്കുന്നതിന് നിയമപരമായി തടസ്സമില്ല.

CKLatheef പറഞ്ഞു...

ഈ പ്രശ്‌നത്തില്‍ ഇനി വല്ല സംശയവും അവശേഷിക്കുന്നുണ്ടെങ്കില്‍ താഴെ നല്‍കിയ വിശദീകരണത്തോടെ അവസാനിക്കേണ്ടതാണ്. നാം പറഞ്ഞതിന്റെ ആവര്‍ത്തനമാണെങ്കിലും മൗലാനാ മൗദൂദി സംക്ഷിപ്തമായി കാര്യങ്ങള്‍ ഉപസംഹരിക്കുന്നു.

'ഇക്കൂട്ടത്തില്‍ സംസ്‌കരണം ആവശ്യമുള്ള സുപ്രധാനമായ ഒരു പ്രശ്‌നമായിരുന്നു അന്യരുടെ മക്കളെ ദത്തെടുക്കല്‍. അറബികള്‍ ദത്തുപുത്രന്മാരെ ഔരസപുത്രന്മാരെപ്പോലെയാണ് കരുതിയിരുന്നത്. അവര്‍ക്ക് ദായധനാവകാശം ലഭിച്ചിരുന്നു. നേര്‍പുത്രനോടും സഹോദരനോടുമുള്ള പോലെയാണ് ദത്തുപിതാവിന്റെ ഭാര്യയും പെണ്‍മക്കളും അയാളോട് പെരുമാറിയിരുന്നത്. ദത്തുപിതാവിന്റെ പെണ്‍മക്കളെയും അയാളുടെ മരണാനന്തരം ഭാര്യയെയും ദത്തുപുത്രന്‍ വിവാഹം ചെയ്യുന്നത് നേര്‍ സഹോദരിയെയും മാതാവിനെയും വിവാഹം ചെയ്യുന്നതുപോലെ നികൃഷ്ടമായി ഗണിക്കപ്പെട്ടിരുന്നു. ദത്തുപുത്രന്‍ വിവാഹമോചനം ചെയ്യുകയോ അല്ലെങ്കില്‍ അയാള്‍ മരിച്ചശേഷം വിധവയാവുകയോ ചെയ്ത സ്ത്രീയെ ദത്തുപിതാവ് കല്യാണം ചെയ്യുന്നതും ഇപ്രകാരം തന്നെയായിരുന്നു. ദത്തുപിതാവിനെ സംബന്ധിച്ചിടത്തോളം ആ സ്ത്രീ മരുമകളായി ഗണിക്കപ്പെട്ടു. ഈ സമ്പ്രദായം വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ സംബന്ധിച്ച് സൂറ അല്‍ബഖറയിലും അന്നിസാഇലും നിര്‍ദേശിക്കപ്പെട്ട നിയമങ്ങളുമായി അടിക്കടി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. യഥാര്‍ഥ അവകാശികളായി നിശ്ചയിക്കപ്പെട്ടവര്‍ക്ക് ഒട്ടുംതന്നെ നല്‍കാതെ, യാതൊരവകാശവും ഇല്ലാത്തവര്‍ക്ക് ദായധനവിഹിതം നല്‍കുവാനും ഈ ആചാരം വഴിയൊരുക്കുന്നുണ്ടായിരുന്നു. വിവാഹബന്ധം അനുവദനീയമായി നിശ്ചയിക്കപ്പെട്ട ആളുകള്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നത് നിഷിദ്ധമാക്കാനും അതിനു കഴിഞ്ഞു. സര്‍വോപരി, ഇസ്‌ലാം അവസാനിപ്പിക്കാനുദ്ദേശിച്ച ദുരാചാരങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായകമായിരുന്നു അത്. എന്തുകൊണ്ടെന്നാല്‍, ദത്തുബന്ധം എത്ര ശുദ്ധവും ശക്തവുമായിരുന്നാലും ശരി, അതുവഴിക്കുള്ള മാതാവോ സഹോദരിയോ പുത്രിയോ യഥാര്‍ഥ മാതാവും സഹോദരിയും പുത്രിയും ആയിത്തീരുന്നില്ല. ഈ കൃത്രിമ ബന്ധത്തിന്റെ ശുദ്ധിയെ അവലംബമാക്കി അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ യഥാര്‍ഥ ബന്ധുക്കളെപ്പോലെ കൂടിക്കലര്‍ന്നു പെരുമാറുന്നത് ദുഷ്ഫലങ്ങള്‍ ഉളവാക്കാതിരിക്കയില്ല. ഇക്കാരണങ്ങളാല്‍ ദത്തുസന്താനങ്ങളെ ഔരസ സന്താനങ്ങളെപ്പോലെ കണക്കാക്കുന്ന സങ്കല്‍പത്തെ ഉന്മൂലനം ചെയ്യേണ്ടത് വിവാഹം, വിവാഹമോചനം, വ്യഭിചാരനിരോധം, അനന്തരാവകാശം തുടങ്ങിയ ഇസ്‌ലാമിക നിയമങ്ങളുടെ അനിവാര്യ താല്‍പര്യമായിരുന്നു.' (cont.)

CKLatheef പറഞ്ഞു...

'പക്ഷേ, ഒരു നിയമശാസനമെന്ന നിലയില്‍ 'ദത്തുസന്തതികള്‍ ആരുടെയും യഥാര്‍ഥ സന്തതികളാകുന്നതല്ല' എന്നു പറഞ്ഞതുകൊണ്ടു മാത്രം അവസാനിച്ചുപോകുന്നതായിരുന്നില്ല, പരമ്പരാഗതമായി മൂടുറച്ച ഈ സങ്കല്‍പം. നൂറ്റാണ്ടുകളിലൂടെ രൂഢമൂലമായ ധാരണകളും അനുമാനങ്ങളും കേവലം ഒരു പ്രഖ്യാപനംകൊണ്ട് മാറുകയില്ലല്ലോ. ഈ ബന്ധം യഥാര്‍ഥ ബന്ധമല്ലെന്ന് ആളുകള്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നിട്ടും ദത്തുമാതാവും പുത്രനും തമ്മിലും ദത്തുസഹോദരനും സഹോദരിയും തമ്മിലും ദത്തുപിതാവും പുത്രിയും തമ്മിലും ദത്തുശ്വശുരനും മരുമകളും തമ്മിലും വിവാഹബന്ധത്തിലേര്‍പ്പെടുന്നത് അവര്‍ നികൃഷ്ടമെന്നു വിധിച്ചു. അതുപോലെ ഇവര്‍ക്കിടയിലെ പെരുമാറ്റത്തിലും യാതൊരു കലവറയും ഉണ്ടായിരുന്നില്ല. അതിനാല്‍, ഈ ആചാരത്തെ പ്രായോഗികമായി തകര്‍ക്കേണ്ടത് ആവശ്യമായിരുന്നു. നബി(സ) തന്നെ അത് തകര്‍ക്കുകയും വേണം. കാരണം, ഒരു കാര്യം തിരുമേനി (സ) പ്രവര്‍ത്തിക്കുകയും അത് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചായിരിക്കുകയും ചെയ്താല്‍ പിന്നെ അതുസംബന്ധിച്ച് മുസ്‌ലിംകളുടെ ഹൃദയത്തില്‍ അരോചകത്വമവശേഷിക്കാനിടയില്ല. ഈയടിസ്ഥാനത്തില്‍, അഹ്‌സാബ് യുദ്ധത്തിന് അല്‍പം മുമ്പ്, അല്ലാഹു നബി (സ)യോട് അവിടത്തെ ദത്തുപുത്രനായ സൈദുബ്‌നു ഹാരിസയില്‍നിന്ന് വിവാഹമുക്തയായ സൈനബിനെ(റ) വിവാഹം ചെയ്യാന്‍ കല്‍പിച്ചു.'

ചുരുക്കത്തില്‍ ഇതാണ് സംഭവം. പക്ഷേ ഇതിന്റെ വികൃത വേര്‍ഷനുകള്‍ പ്രസിദ്ധമാകുകയും യഥാര്‍ഥ ചരിത്ര വസ്തുത അന്യമാകുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പോസ്റ്റു ചര്‍യും ഇവിടെ പ്രസക്തമാകുന്നത്. സ്വഭാവികമായും ഇസ്്‌ലാമിനെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കാത്തവര്‍ കൂടുതല്‍ ശക്തമായി രംഗത്ത് വരാതിരിക്കില്ല. ഇവിടുന്ന് ഡിലീറ്റ് ചെയ്ത കമന്റുകളും ചേര്‍ക്കാന്‍ ഒരിടം വേണമല്ലോ. അതിനാല്‍ അതുകൂടി വായിച്ച് ഒരു ധാരണയിലെത്താവുന്നതേയുള്ളൂ.

മുക്കുവന്‍ പറഞ്ഞു...

ദൈവത്തിനും പ്രശ്നങ്ങളോ?? “രക്തബന്ധമില്ലാത്ത ഒരാള്‍ക്ക് രക്തബന്ധത്തിലൂടെ മാത്രം ലഭിക്കാനര്‍ഹതയുള്ള അധികാരവാകാശങ്ങള്‍ നല്‍ക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കും. ഇസ്‌ലാമിലെ നിയമവ്യവസ്ഥയുമായും ധാര്‍മിക സദാചാര നിയമങ്ങളുമായും അതിന് ബന്ധമുണ്ട്. അവിടെയൊക്കെ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കും“

അപ്പൊകലിപ്തോ പറഞ്ഞു...

ഇതൊരു സമഗ്രമായ ചര്‍ച്ചതന്നെയാണു. എല്ലാര്‍ക്കും ഭാവുകങ്ങള്‍..

എന്നാള്‍ ഇത്രയും കൂടി.. ഉണ്ണിത്താണ്റ്റെയും കൂടെയുണ്ടായിരുന്നവളുടെയും (അതും മറ്റൊരുത്തണ്റ്റെ ഭാര്യ) നട്ടരാവില്‍ അഴിവച്ച്‌ ആടാനുള്ള അവകാശത്തിനും ആഗ്രഹത്തിനും തടയിടുന്നത്‌ സ്വാതന്ത്യ്ര നിഷേധമെന്ന്‌ അലറുന്നവരാണു പ്രവാചകണ്റ്റെ വിവാഹത്തിലെ സാദാചാരത്തെ തിരയുന്നത്‌ എന്നിടത്താണു ഇസ്ളാമിനോടുള്ള ശബ്ദമുഖരിതമായ ശത്രുത അണപൊട്ടുന്നത്‌ നമുക്ക്‌ കാണാനാവുന്നതു. .

പ്രവാചകന്‍ ദത്തുവിഷയത്തിലെ അലിഖിതനിയമം മാത്രമല്ല തിരുത്തിയതു. അന്ന്‌ നിലവിലുണ്ടായിരുന്ന അനേകം നിയമങ്ങള്‍ ഇതേപോലെ തിരുത്തിയിട്ടുണ്ട്‌. അതിനര്‍ഥം ആ ശ്രമങ്ങളെല്ലാം വിമര്‍ശകര്‍ അംഗീകരിക്കുന്നുവെന്നും ഈ ഒരു വിഷയത്തില്‍ നിലനില്‍ക്കുന്ന സംശയം അവര്‍ തുടര്‍ന്ന്‌ വന്നിരുന്ന ശീലത്തിണ്റ്റെ മാത്രം പ്രശ്നമാണെന്നും വരുന്നു.

ഏതായാലും പ്രതിശബ്ദമുയര്‍ത്തിയവര്‍ക്കും ഇസ്ളാമിണ്റ്റെ മനുഷ്യവശം മനസ്സിലായിട്ടുണ്ടാവും എന്ന്‌ തന്നെയാണു കരുതുന്നതു. അതു അപ്പൂട്ടണ്റ്റെ കമണ്റ്റിലും പ്രകടമാണു.

മനുഷ്യന്‍ തുടര്‍ന്നുവരുന്ന ശീലങ്ങള്‍ക്കനുസരിച്ച്‌ , ആ ധാരണകളെ മാറ്റാനുള്ള മറുപടിനല്‍കുക പ്രയാസമായതിനാല്‍ (പ്രവാചകന്‍മാര്‍ അനുഭവിച്ച പ്രബോധന വിഷമവും അതുതന്നെ) , ഇതില്‍ കയ്യടക്കം കാണിച്ച ലതീഫിനും കാട്ടിപ്പരുത്തിക്കും ഭാവുകങ്ങള്‍..

OT.
ഈ വിഷയം കാളിദാസനെപ്പോലുള്ള അവിവേകികള്‍ കൊണ്ടുവന്നിട്ടുണ്ടു. വിവേകം അയാളോട്‌ കാണിക്കുന്നതു അവിവേകമാണെന്നും ഉണര്‍ത്തട്ടെ ... !!

വിചാരം പറഞ്ഞു...

ലത്തീഫേ വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലേ , സാരല്യാ അടുത്ത പോസ്റ്റില്‍ വീണ്ടും ഇതുപോലുള്ള മണ്ടത്തരങ്ങള്‍ വിഷയമാക്കൂ കഷ്ടം എന്നല്ലാണ്ടെന്തു പറയാന്‍.
-----------------
അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. .. ഈ വാക്കുകള്‍ എന്നെ വല്ലാതെ ചിരിപ്പിച്ചു പരിഹാസത്തോടെ .. കഷ്ടം കഷ്ടം

വിചാരം പറഞ്ഞു...

ലത്തീഫേ .. ഇവിടെ വന്ന് ഇതൊക്കെ വായിക്കുന്നവര്‍ക്ക് നിങ്ങളുടെ ബുദ്ധിയല്ല ഉള്ളത്, അവര്‍ക്കൊരിക്കലും ദൈവം എന്നൊരാള്‍ വന്ന് ഒരു മനുഷ്യനോട് ഇതൊക്കെ ചെയ്യൂ എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കാരണം അവര്‍ ബുദ്ധിമാന്മാരാണ് ഇനി കൂടുതല്‍ എഴുതുന്നില്ല.. സഹതാപമുണ്ട് താങ്കളോട് സത്യായിട്ടും

CKLatheef പറഞ്ഞു...

ഹാലിളകിവന്ന് അഭിപ്രായം പറഞ്ഞവരുടെ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവര്‍ പിന്നീട് മര്യാദരാമന്‍മാരായി അവതരിച്ചുകൂടായ്കയില്ല. ശൈലിമാറ്റിയാലും ലക്ഷ്യവും മനോഭാവവും മാറാന്‍ സാധ്യതയില്ല. യുക്തി അത്തരത്തിലോ അല്ലേ എന്ന് പറയാന്‍ എനിക്ക് കഴിയില്ല. നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ കൊണ്ട് തുടങ്ങിയ പലരും അവയ്‌കൊക്കെ ഉത്തരമുണ്ട എന്ന് കണ്ട് തനിസ്വാഭാവം പുറത്തെടുത്ത അനുഭവങ്ങള്‍ എനിക്ക് ധാരാളമുണ്ട്. അതിനാല്‍ യുക്തിക്ക് തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. പറയേണ്ടതുണ്ടെന്ന് തോന്നിയ ചില കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. സംഭവങ്ങളെ മൊത്തതിലെടുക്കാതെ ചിലഭാഗങ്ങളില്‍
ശ്രദ്ധയുന്നി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ആര്‍ക്കെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടപോലെ മറുപടിയുണ്ടെങ്കില്‍ പറയാം. അല്ലാത്ത പക്ഷം ഈ ചര്‍ചയില്‍ മറുപടി പറഞ്ഞ് കഴിഞ്ഞതും അപ്രസക്തവുമായ ആ കമന്റുകള്‍ നീക്കം ചെയ്യപ്പെടും.

അദ്ദേഹം നടത്തിയ വ്യക്തിപരമായ പരാമശങ്ങള്‍ക്ക് മറുപടി പറയുന്നില്ല. തെളിഞ്ഞ ബുദ്ധിയുള്ളര്‍ക്ക് മനസ്സിലാകാന്‍ കഴിയുന്ന വിധം ഇവിടെ ചര്‍ചനടന്നിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മനസ്സിലാകാത്തവരൊക്കെ ബുദ്ധിയില്ലാത്തവരാണെന്ന് വരുന്നില്ല. മുന്‍ധാരണകളും മറ്റുപലതും ഇത് മനസ്സിലാക്കാന്‍ തടസ്സമാകും എന്നതോടൊപ്പം, പ്രവാചകത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ഖുര്‍ആന്‍ എന്ന് പറഞ്ഞത് മുഹമ്മദ് നബിയുടെ സൃഷ്ടിതന്നെ. അത്തരക്കാര്‍ക്ക് അല്ലാഹുവാണ് പ്രവാചകനോട് വിവാഹം ചെയ്യാന്‍ കല്‍പിച്ചത് എന്ന് പറഞ്ഞാല്‍ മുഖവിലക്കെടുക്കില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. അതിനാല്‍ ഞാന്‍ സൂചിപ്പിച്ച പോലെ ഈ പോസ്റ്റിന്റെ പൊതുവായ ലക്ഷ്യം എന്തുകൊണ്ട് മുസ്‌ലിംകള്‍ 'ആക്ഷേപാര്‍ഹമായ' ഈ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ്.ചിലരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമാണ് അതില്‍ ആക്ഷേപാര്‍ഹമായി എന്തെങ്കിലുമുള്ളത്
മാന്യമായി ചര്‍ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞവരൊക്കെ അത് മനസ്സിലാക്കി എന്ന് അവരുടെതന്നെ കമന്റില്‍ നിന്ന മനസ്സിലാക്കാന്‍ കഴിയുന്നു. പിന്നെ കമന്റ് ഇട്ടവര്‍ മാത്രമല്ലല്ലോ വായനക്കാര്‍.

CKLatheef പറഞ്ഞു...

'ദൈവത്തിനും പ്രശ്നങ്ങളോ??'

@മുക്കുവന്‍

ദൈവത്തിന് പ്രശ്‌നമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതിലൂടെയുണ്ടാകുന്ന മറ്റുസംശയങ്ങള്‍ക്ക് ഇതു വായിക്കുക.

O.T.നിങ്ങളെപ്പോലുള്ളവര്‍ വിടാതെ പിന്തുടര്‍ന്ന്
വായിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

CKLatheef പറഞ്ഞു...

@വിചാരം

'ലത്തീഫേ വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലേ , സാരല്യാ അടുത്ത പോസ്റ്റില്‍ വീണ്ടും ഇതുപോലുള്ള മണ്ടത്തരങ്ങള്‍ വിഷയമാക്കൂ കഷ്ടം എന്നല്ലാണ്ടെന്തു പറയാന്‍.'

എനിക്ക് പിന്തുണക്കാന്‍ ആളുള്ളതുപൊലെ സഹതപിക്കാനും ചീത്തപറയാനും പരിഹസിക്കാനും കൂടി ആളുവേണം. അതിലൂടെ മാത്രമേ ബൂലോഗത്തെ ചര്‍ചക്ക് പൂര്‍ണത കൈവരൂ. അത് വസ്തുനിഷ്ഠമല്ലാത്ത അസഭ്യവര്‍ഷമാകൂമ്പോഴെ തടയപ്പെടുകയൂള്ളൂ. കാരണം താങ്കള്‍ സൂചിപ്പിച്ച പോലെ അത്തത്തിലൊരു ചര്‍ച നടക്കുന്നിടത്തേക്ക് മാന്യതയുള്ളവര്‍ എത്തിനോക്കുകയില്ല. അതുതന്നെയാണ് അത്തരം കമന്റുകള്‍ നല്‍കുന്നവര്‍ ഉദ്ദേശിക്കുന്നതും എന്നതിനാല്‍ ഒട്ടും മനസാക്ഷിക്കുത്തിലാതെ ഞാനവ ഡിലീറ്റ് ചെയ്തിരി്കകുന്നു.

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് തോന്നുന്നത് പോസ്റ്റും തുടര്‍ന്നുള്ള ചര്‍ചയും വായിക്കാത്തതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ താങ്കളുടെ മനസ്സ് മുന്‍ധാരണകളാലും പ്രവാചകനോടുള്ള അടങ്ങാത്ത പകയാലും നിറഞ്ഞത് കൊണ്ടായിരിക്കാം. ഏതെന്ന് താങ്കള്‍ തീരുമാനിക്കുക.

അടുത്ത പോസ്റ്റിലും കുറച്ച് മണ്ടത്തരങ്ങള്‍ പറയണമെന്നുണ്ട്. സഹിക്കുക. അല്ലെങ്കില്‍ വിട്ടുനില്‍ക്കുക.

കാട്ടിപ്പരുത്തി പറഞ്ഞു...

രാജന്‍-

ലത്തീഫ് പറഞ്ഞത് തന്നെയാണ് ഞാനുമുദ്ദേശിച്ചത്- അറേബ്യയില്‍ അന്നുണ്ടായിരുന്ന ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല. പക്ഷെ, അനാഥ സം‌രക്ഷണത്തെ ദത്റ്റെന്നു വിളിക്കുന്നുവെങ്കില്‍ ആ പദപ്രയോഗത്തിന് എതിരുമല്ല

കാട്ടിപ്പരുത്തി പറഞ്ഞു...

ഇവിടെ വന്നു വായിക്കുന്നവര്‍ക്കു ലതീഫിന്റെ ബുദ്ധിയുമല്ലല്ലോ ഉള്ളത്?
കേവലം ഒരു നൂറ്റാണ്ട് പോലും കാലത്തെ അതി ജീവിക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരകരാണു പതിനാലു നൂറ്റാണ്ട് പിന്നിട്ടിട്ടും അതിനെറ്റ് സൂക്ഷമ നിയമങ്ങള്‍ പോലും ചര്‍ച്ചെക്കെടുക്കാന്‍ ത്രാണിയുള്ള ഒരു ജീവിതസംഹിതയെ കുറ്റപ്പെടുത്താന്‍ വരുന്നത്!!!

CKLatheef പറഞ്ഞു...

@വിചാരം

'ലത്തീഫേ .. ഇവിടെ വന്ന് ഇതൊക്കെ വായിക്കുന്നവര്‍ക്ക് നിങ്ങളുടെ ബുദ്ധിയല്ല ഉള്ളത്, അവര്‍ക്കൊരിക്കലും ദൈവം എന്നൊരാള്‍ വന്ന് ഒരു മനുഷ്യനോട് ഇതൊക്കെ ചെയ്യൂ എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കാരണം അവര്‍ ബുദ്ധിമാന്മാരാണ് ഇനി കൂടുതല്‍ എഴുതുന്നില്ല.. സഹതാപമുണ്ട് താങ്കളോട് സത്യായിട്ടും'

താങ്കളുടെ മഹത്തായ 5 ചോദ്യങ്ങളും അവയുടെ മറുപടിയുമൊക്കെ കണ്ട് ഞാനും താങ്കളോട് വല്ലാതെ സഹതപിച്ചതല്ലേ. അതിനാല്‍ അല്‍പം സഹതാപം തിരിച്ചുതന്നേക്കൂ.

'ഇവിടെ വന്ന് ഇതൊക്കെ വായിക്കുന്നവര്‍ക്ക് നിങ്ങളുടെ ബുദ്ധിയല്ല ഉള്ളത്,'

അതായത് എന്നേക്കാള്‍ മഹബുദ്ധിമാന്‍മാരാണ് ഇവിടെ വന്ന് വായിക്കുന്നവര്‍ എന്നല്ലേ ഉദ്ദേശിച്ചത്. തീര്‍ച്ചയായും ഞാനതില്‍ അഭിമാനിക്കുന്നു. അങ്ങനെത്തന്നെ തുടരട്ടേ എന്ന് ഞാന്‍ പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അനില്‍@ബ്ലോഗ് ഇവിടെ അഭിപ്രായം പറഞ്ഞിട്ടില്ല എങ്കിലും അദ്ദേഹത്തെപോലുള്ള സന്‍മനസ്സുകളും ഇത് ആദ്യന്തം വായിച്ചു എന്ന് കാളിദാസന്‍െ ബ്ലോഗിലിട്ട കമന്റില്‍ നിന്ന് മനസ്സിലായി. പിന്നെ സി.കെ. ബാബുവിനെ പ്പോലുള്ളവര്‍ എത്തിനോക്കിയിട്ടുണ്ടാവില്ല. അതില്‍ എനിക്ക് ഒട്ടും പ്രയാസവുമില്ല. അഹന്തയും വിഢിത്തവും വിളിച്ചുകൂവാന്‍ ഇവിടെയുള്ള അവരുടെ സന്ദര്‍ശനം അവസരം നഷ്ടപ്പെടുത്തും.

'വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. .. ഈ വാക്കുകള്‍ എന്നെ വല്ലാതെ ചിരിപ്പിച്ചു പരിഹാസത്തോടെ .. കഷ്ടം കഷ്ടം'

ഒരു നാല് കഷ്ടം കൂടി പറഞ്ഞാലും പ്രശ്‌നമില്ല. മുസ്ലിമായി പിറന്നിട്ടും മതബോധമുള്ള വ്യക്തിയുടെ പേരക്കുട്ടിയായിട്ടും, താങ്കള്‍ക്ക് സംഭവിച്ച ഈ ദുരന്തത്തിന്‍െ തീവ്രത മനസ്സിലാക്കികൊടുക്കാന്‍ അത്തരം 'കഷ്ടം' വിളികള്‍ ഉപകരിക്കൂ.

O.T. മാന്യവായനക്കാര്‍ ക്ഷമിക്കുക. ഇത്തരം കമന്റുകള്‍ക്ക് ഇങ്ങനെ മാത്രമേ മറുപടി നല്‍കാനാവൂ. കമന്റിനെ മാത്രമല്ല ആളെകൂടി പരിഗണിക്കും മറുപടിയില്‍. ഇങ്ങനെ സംസാരിക്കേണ്ടിവരും എന്നുള്ളതുകൊണ്ടാണ് ഒട്ടേറെ കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടിവരുന്നത്.

വിചാരം പറഞ്ഞു...

പ്രിയ ലത്തീഫേ ..
എനിക്ക് പ്രവാചകനോട് വ്യക്തിപരമായി യാതൊരു വെറുപ്പും ഇല്ല സ്നേഹമേ ഒള്ളൂ , എന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ചില പ്രവര്‍ത്തികളോടും മറ്റുമാണ് (ഇതെന്റെ സ്വാതന്ത്രമാണ്)മുഹമ്മദിന്റെ ഒത്തിരി കാര്യങ്ങള്‍ എന്റെ ജീവിതത്തിലും ഞാന്‍ പ്രാവര്‍ത്തികമാക്കാറുണ്ട് (വിശ്വാസ പൂര്‍വ്വമല്ല)വ്യക്തി എന്നനിലയില്‍ വളരെയധികം വിജയിച്ചൊരു ജീവിതമാണദ്ദേഹത്തിന്റേത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പല ഗുണങ്ങളും (എല്ലാം അല്ലട്ടോ) മനുഷ്യര്‍ക്കാമാനം സ്വീകരിക്കാവുന്നതാണ് എന്നു തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം, പൊതുവെ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ എവിടേയും എത്താതെ പോകുന്നതിന്റെ കാരണം ഇവിടെ പല ബ്ലോഗേര്‍സ്സും ചൂണ്ടി കാണിച്ചത്
------------
(ബിജു ചന്ദ്രന്‍ പറഞ്ഞു...
മനസ്സിലാക്കാന്‍ പറ്റുന്നത് ഇത്ര മാത്രം പ്രവാചകന്‍ ചെയ്തത് ശരിയായിരുന്നു പക്ഷെ അത് അന്നത്തെ ഗോത്രമൂല്യങ്ങള്‍ വെച്ചളക്കുമ്പോള്‍ മാത്രം. ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ ചിന്താഗതി വച്ച് അതൊക്കെ തെറ്റുതന്നെയാണ്. അതാണ്‌ സാമാന്യ യുക്തിയുള്ള ഒരാള്‍ ചിന്തിക്കുമ്പോള്‍ തോന്നുക. അഥവാ നബിയുടെ ചെയ്തികളും ഖുറാനും ഒക്കെ മനുഷ്യ രാശി ഉള്ളിടത്തോളം കാലം പിന്തുടരേണ്ട ഒന്നല്ല എന്ന് മുസ്ലിം സഹോദരന്മാര്‍ സമ്മതിച്ചാല്‍ ചര്‍ച്ച തീരും. അല്ലെങ്കില്‍ ലത്തീഫിന്റെ ഇഷ്ട പ്രകാരം ചര്‍ച്ച നിര്‍ത്തേണ്ടി വരും...:-)
-----------
750 ളം കോടി ജനതയില്‍ ഇസ്ലാമിന്റെ ആത്മാര്‍ത്ഥമായി കൊണ്ടു നടക്കുന്നവര്‍ കേവലം 100 കോടിയോളമേ വരൂ 650 കോടി ജനതയ്ക്കും ഉള്‍കൊള്ളാനാവാത്തതാണ് ഇസ്ലാം എന്നൂടെ ലത്തീഫ് മനസ്സിലാക്കുക. എന്റെ ഉപ്പൂപ്പ എന്തു ചിന്തിച്ചിരുന്നുവെന്നത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല , എന്റെ ചിന്ത ആയിരിക്കില്ല എന്റെ മക്കളുടേത് തീര്‍ത്തും വ്യത്യസ്ഥമായിരിക്കും, അവര്‍ എന്തു ചിന്തിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനല്ല അതവര്‍ മാത്രമാണ്

കാട്ടിപ്പരുത്തി പറഞ്ഞു...

രാജന്‍-

ഒരു കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത് മറ്റൊന്നു ചര്‍ച്ചയില്‍ കൊണ്ടു വരിക എന്നിട്ട് ചര്‍ച്ച നീട്ടി കൊണ്ട് പോകുക എന്നത് യുക്തിവാദികള്‍ ചെയ്യുന്ന ഒരടവാണു. അതാണു ആയിഷയുടെ വിവാഹം ഇവിറ്റെ എടുത്തിടുന്നതിലൂടെ രാജന്‍ ചെയ്യുന്നതും.

ഈ ചര്‍ച്ചയിലെ ആദ്യത്തില്‍ തന്നെ എന്തുകൊണ്ട് ദത്തു സമ്പ്രദായത്തെ ഇസ്ലാം നിരാകരിക്കുന്നു എന്ന് വ്യക്തമാക്കുകയുണ്ടായി. അത് ശരിയല്ല എന്നു തെളിയിക്കുകയാണെങ്കില്‍ നിങ്ങളുടെ വാദങ്ങള്‍ അംഗീകരിക്കാമായിരുന്നു. അതിന്നു പകരം പിന്നെയും പിന്നെയും പറഞ്ഞത് തന്നെ പറയുകയാണു ചെയ്യുന്നത്. ഒരാനഥനോ സനാഥനോ രക്ത ബന്ധമുള്ള മകന്റെയോ മകളുടെയോ അവകാശങ്ങളിലേക്ക് കൊണ്ട് വരാന്‍ ഇസ്ലാം അംഗീകാരം നല്‍കുന്നില്ല. കാരണം അത് രക്തബന്ധത്തിന്റെ പ്രാധാന്യം ഇല്ലാതാക്കും. ഇനി അങ്ങിനെ ഒരാള്‍ക്ക് ഒരാനഥനെ സമ്രക്ഷിക്കണമെങ്കില്‍ അയാളുടെ ജീവിത കാലത്തു തന്നെ അവന്നു വേണ്ട സം‌രക്ഷണവും സമ്പത്തും നല്‍കാന്‍ അയാള്‍ക്കര്‍ഹതയുണ്ട്. നമ്മുടെ വിഷയം അതുമല്ല. അപ്പോള്‍ ഇങ്ങിനെ വിഷയത്തെ മറ്റു ചര്‍ച്ചകളിലേക്ക് കൊണ്ട് പോയി ചര്‍ച്ചയുടെ ഉദ്ദ്യേശ്യത്തെ മാറ്റുന്ന ഒരു കാര്യമായേ ഈ കമെന്റിനെ കാണാന്‍ കഴിയുന്നുള്ളൂ

CKLatheef പറഞ്ഞു...

പ്രിയ രാജന്‍,

കാട്ടിപ്പരുത്തിയുടെ അതേ അഭിപ്രായമാണ് താങ്കളുടെ കമന്റിനോട് എനിക്കുമുള്ളത്. ഇപ്രകാരം ചര്‍ച വഴിതിരിഞ്ഞുപോകും എന്നത് വളരെ വ്യക്തം അതിനാല്‍ താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യുന്നു. അല്‍പം കൂടി ക്ഷമകാണിക്കുകയാണെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമുള്ളതല്ല ഇസ്്‌ലാമിലെ ഒരു നിയമവും. മുന്‍ധാരണകള്‍ മാറ്റിവെച്ച് മനസ്സിനെ കുറച്ചുകൂടി ശാന്തമാക്കുക.

CKLatheef പറഞ്ഞു...

പ്രിയ വിചാരം,

താങ്കളുടെ സൗമ്യമായ പ്രതികരണം ഞാന്‍ സ്വാഗതം ചെയ്യുന്നു. താങ്കള്‍ തന്നെ ഒന്ന് പുനര്‍വിചാരം നടത്തിനോക്കുക പ്രവാചകനെ താങ്കള്‍ മനസ്സിലാക്കിയത് എവിടെ നിന്ന്?. താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ള വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ആത്മാര്‍ഥതയോടെ ചര്‍ചക്ക് വെക്കാന്‍ (ഓരോന്നോരോന്നായി) താങ്കള്‍ക്ക് ധൈര്യമുണ്ടോ. അത്തരം ഒരു ചര്‍ചയില്‍ താങ്കളുടെ അഭിപ്രായങ്ങള്‍ മിതമായും യുക്തിപൂര്‍വവും അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ?. ഇതിന് അതേ എന്ന് ഉത്തരം പറയാന്‍ സാധിക്കുമെങ്കില്‍ (ഇവിടെ പറയേണ്ടതില്ല) പ്രവാചകനോട് വെറുപ്പില്ല എന്ന പ്രസ്താവന ആത്മാര്‍ഥമാണ്. അത് നിങ്ങള്‍ സ്വയം ചോദിച്ചുനോക്കുക.

750 കോടിയില്‍ 100 കോടിയോളമേ ഇസ്‌ലാം വരൂ എന്നും ബാക്കി 650 കോടി ജനതക്കും ഉള്‍കൊള്ളാവാനാത്തതാണ് ഇസ്‌ലാം എന്നും താങ്കള്‍ പറയുമ്പോള്‍ ഇതേ യുക്തിതന്നെയല്ലേ പ്രവാചകനെ വിലയിരുത്തുമ്പോഴും താങ്കള്‍ ഉപയോഗിച്ചിട്ടുണ്ടാകുക. എന്നാണ് എന്നെ പോലെ അധികം ബുദ്ധിയില്ലാത്തവര്‍ പോലും പെട്ടെന്ന് മനസ്സിലാക്കുക. പ്രിയ ഫാറൂഖ് ഇവിടെ എണ്ണം പ്രസക്തമല്ല എന്നാല്‍ പോലും താങ്കള്‍ പറഞ്ഞതില്‍ വസ്തതക്ക് നിരക്കാത്തതില്ലേ. എന്ന് മുതലാണ് മുസ്‌ലിം ജനസംഖ്യനിരക്ക് കുറയാന്‍ തുടങ്ങിയത് നാലിലൊന്ന് മുസ്‌ലിംകളാണ് എന്ന് താങ്കള്‍്ക്ക് വിശ്വാസമായില്ലെങ്കിലും അഞ്ചിലൊന്ന് എന്നത് അംഗീകരിക്കാമോ. അതോ താങ്കളെ പോലുള്ളവരെ കുറച്ചാലും അതിലേറെ വരില്ലേ. വളരെ എളുപ്പം കണ്ടെത്താവുന്ന വിഷയത്തില്‍ പോലും താങ്കള്‍ കാണിക്കുന്ന വിലോപം ഇതില്‍ മാത്രം പരിമിതമാവില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു ഞാന്‍.

താങ്കള്‍ പറയുന്നത് തന്നെ മുഖവിലക്കെടുത്താല്‍ 650 കോടിക്ക് ഉള്‍കൊള്ളാനാവാത്തതാണ് ഇസ്‌ലാം എന്ന നിഗമനത്തില്‍ താങ്കള്‍ എങ്ങനെ എത്തിചേര്‍ന്നു. അത്രയും ആളുകളുടെ മുമ്പില്‍ ഇവ യഥാവിധി പ്രബോധനം ചെയ്യപ്പെട്ടിട്ടും അവരത് അതിന്‍െ ദോഷം മനസ്സിലാക്കി തള്ളിക്കളയുമ്പോള്‍ മാത്രമല്ലേ താങ്കളുടെ അഭിപ്രായം സത്യമാകുകയുള്ളൂ.

കാട്ടിപ്പരുത്തി പറഞ്ഞു...

ഈ ചര്‍ച്ചയില്‍ വിഷയത്തിലെടുത്ത രണ്ട് കാര്യങ്ങളുണ്ട്. രണ്ടും ഒരു സംഭവത്തിന്റെ തുടര്‍ച്ചതന്നെ- അന്നത്തെ ആചാരമനുസരിച്ചല്ല അവ രണ്ടും നടക്കുന്നത്. അതിനാല്‍ തന്നെ വിചാരത്തിന്റെയും ബിജു ചന്ദ്രന്റെയും അന്നത്തെ ഗോത്രാചാരങ്ങള്‍ക്കനുസരിച്ച് പ്രവാചകന്‍ ചെയ്തു എന്ന് വാദം നില നില്‍ക്കുന്നില്ല.

ഒന്നാമത്തെ കാര്യം സൈദിന്റെയും സൈനബിന്റെയും വിവാഹമാണ്. അന്നത്തെ നാട്ടാചാരപ്രകാരമല്ല അത് നടക്കുന്നത്, (വിശദീകരിച്ചതാണു) അപ്പോള്‍ അന്നത്തെ നാട്ടാചാരപ്രകാരവും ഗോത്രാചാരപ്രകാരവും പ്രവാചകന്‍ ചെയ്തു എന്ന് വിലയിരുത്തല്‍ അര്‍ത്ഥ ശൂന്യമാകുന്നു.

ഇനി രണ്ടാമത്തെ പ്രശ്നം പ്രവാചകന്റെ സൈനബ് (റ) മായ വിവാഹമാണു.

ഇവിടെ പ്രവാചകന്‍ വിവാഹമോചനത്തിന്നാവശ്യപ്പെടുന്നില്ല. മറിച്ച് അവര്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയിലാണു വിവാഹമോചനം സംഭവിക്കുന്നത്. അതും വിവാഹത്തിന്നു ശേഷം ഒരു വര്‍ഷത്തിന്നു ശേഷം. ആ സമയം കുടുമ്പ ബന്ധങ്ങള്‍ കൂടുതല്‍ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായും മറ്റു ചില സമൂഹിക കാരണങ്ങളാലും രക്തബന്ധമില്ലാത്തവരെ തങ്ങളിലേക്ക് ചേര്‍ത്തു പറയുന്ന ദത്ത് സമ്പ്രദായം ഇല്ലാതാക്കിയ നിയമം വന്നിരുന്നു. പക്ഷെ തലമുറകളായി തുടര്‍ന്നു നിന്നിരുന്ന ഒരാചാരത്തിന്റെ കട ഇളക്കിമാറ്റുവാന്‍ കൂടുതല്‍ ശക്തമായ ഒരു പ്രായോഗിക പ്രവര്‍ത്തനം അനിവാര്യമായിരുന്നു.

ഉദാഹരണത്തിന്നു ജാതി സമ്പ്രദായം നില നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ മതമില്ലാത്ത ജീവന്‍ പുസ്തകമായി ഇറങ്ങുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ തങ്ങളുടെ മക്കളെ കല്യാണം കഴിപ്പിക്കുമ്പോള്‍ ജാതി നോക്കാതിരിക്കാന്‍ തയ്യാറാവുന്നില്ല. മരിക്കുമ്പോള്‍ ഭൗതികവാദി ദഹിപ്പിക്കുകയും പള്ളിയിലേക്കും കൊണ്ടു പോകുകയും ചെയ്യുന്നു. അപ്പോള്‍ മതമുള്ള ജീവനില്ലാത്തവരാകുന്നു.

അങ്ങിനെ സംഭവിക്കാതിരിക്കാന്‍ സമൂഹം പുത്രനെന്നു ധരിക്കുന്നയാള്‍ വിവാഹമോചനം ചെയ്ത ആളെ വിവാഹം ചെയ്തു സമൂഹത്തിന്റെ ആചാരങ്ങളെ രണ്ടാമതും ചോദ്യം ചെയ്യുന്നു. ഇവിടെയും ഗോത്രാചാരങ്ങളെ പിന്തുടരുകയല്ല ചോദ്യം ചെയ്യുക തന്നെയാണു ചെയ്യുന്നത്.

അക്കാരണത്താല്‍ തന്നെ പിന്നീട് ദത്ത് സമ്പ്രദായം ഇല്ലാതാക്കുവാന്‍ ആ നടപടിമൂലം കഴിയുന്നു.

Huda Info Solutions പറഞ്ഞു...

@ലത്തീഫ് - താങ്കള്‍ ചര്‍ച്ച ചെയ്ത വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ആദ്യമേ കൊടുത്തിരുന്നെങ്കില്‍ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഒഴിവാക്കാമായിരുന്നു. ഏകദേശം മുഴുവന്‍ കമന്റുകളും വായിച്ചു. ആരൊക്കെയോ രണ്ടു മൂന്ന് തവണ ആ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചോദിച്ചതായി കണ്ടു. ആരും അത് നല്‍കിയതായി കണ്ടില്ല. മേല്‍ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഖുര്‍ആന്‍ സൂക്തങ്ങളും കൊടുക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 033 അഹ്സാബ് (Aya 1-6)

( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു. നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു. ( Surah : 33- Aya 1-6)

ബാക്കി അടുത്ത കമന്റില്‍

CKLatheef പറഞ്ഞു...

ഇതൊന്ന് വായിക്കുക പ്രവാചകന് ക്ലേശമുണ്ടാവാതിരിക്കാന്‍

കാട്ടിപ്പരുത്തി പറഞ്ഞു...

ഇതോടുള്ള ഒരു സംഗ്രഹം ഇവിടെ കൊടുക്കുന്നു

പ്രവാചകനും വിവാഹവും വിമര്‍ശകരും

ബീമാപള്ളി / Beemapally പറഞ്ഞു...

മലയാള ബ്ലോഗുലോകത്ത് മുഹമ്മദു നബിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ സജീവമാണിന്ന്...ബ്ലോഗുലോകത്തെ ബുദ്ധിജീവികളില്‍ ഒരാളായ ബ്ലോഗര്‍ കാളിദാസന്റെ ഒരു പോസ്റ്റില്‍ മറ്റൊരു അതി ബുദ്ധിമാനായ ബ്ലോഗര്‍ സി.കെ.ബാബു നല്‍കിയ കമന്റ്സ് പ്രസക്തമാണ്.

ബാബു പറയുന്നത് "ഖുര്‍ആന്‍ വായിച്ചിട്ടുള്ള, അതിലെ മുഹമ്മദിന്റെ പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുള്ള ഏതെങ്കിലും ഒരു മനുഷ്യന്, അവന്റെ തലയില്‍ ബുദ്ധിയുടെ ഒരു നേരിയ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലൊരു ഗ്രന്ഥം ഒരു ദൈവത്തില്‍ നിന്നും വന്നതാണെന്ന് പറയാനാവില്ല" എന്നാണ്...

അത് കൊണ്ട് ശ്രീ ബാബുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധിയുടെ അംശം തലയിലില്ലാത്ത ചില മനുഷ്യര്‍ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിലൂടെ അവതരണീയമായ ഖുര്‍-ആനെയുംക്കുറിച്ച് നടത്തിയ ചില അഭിപ്രായങ്ങള്‍ ബീമാപള്ളി ബ്ലോഗില്‍ തുടര്‍ പോസ്റ്റുകളായി നല്‍കുന്നു..വായിക്കുക.!

'ബുദ്ധിയില്ലാത്തവര്‍' മുഹമ്മദു നബിയെ വിലയിരുത്തുന്നു.!

പുന്നകാടൻ പറഞ്ഞു...

പ്രിയ ഷെരിഫ് , നിങ്ങളൊക്കെ ഈ ലോകത്ത് തന്നെയാണോ ജീവിക്കുന്നത്.സാമാന്യ വിവരമുണ്ടെന്ടെങ്ങില്‍ നബി കാണിച്ച പോഴതരത്തിനെ ന്യായികരിക്കുമോ?ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പുന്ന്യപ്രേവര്‍തികളില്‍ ഒന്നാണ് ദത്തു സംബ്രിതായം ഈ സാമൂഹ്യ കടമയില്‍ രക്ഷപെടുന്ന അനേകം ഘെടകങ്ങളുണ്ട്.1 ,അനാഥയായ കുട്ടി.2കുടുംബം 3 ;കുട്ടിയുടെ സംരെക്ഷകര്‍ ,4 ,പോതുസമൂഹത്തിനോടുള്ള മെസ്സേജ് .അങ്ങനെ പലതും .ഇതിനെക്കലുമുപരി ദൈവകൃപ ലെഭിക്കുമെന്നുള്ള വും .ഷെരിഫ്,പത്രങ്ങള്‍ നോക്കാറുണ്ടോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പാശ്ചാത്യര്‍ ;ദത്തെടുത്തവരില്‍ചിലര്‍ മക്കളുമായി വന്നു ;മക്കളുടെ സ്വന്തം അമ്മമാരെ ആരെന്നറിയാന്‍ .മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍.ആ മക്കളൊക്കെ അതതു നാടുകളില്‍ സന്തോഷത്തോടെ ജീവിക്കുന്നു.പിന്നെ നിങ്ങള്‍ പറഞ്ഞ സ്വോത്തിന്റെകാര്യം ദത്തു മക്കെലെക്കാല്‍ സ്വന്തം മക്കളല്ലേ ആ പേരും പറഞ്ഞു കുടുംബലോക്കെ പ്രശ്നങ്ങള്‍ സൃഷ്റ്റിക്കുന്നത് .മക്കളിലാത്ത ,മക്കളിലാത്ത കുടുംബം 3 ;കുട്ടിയുടെ സംരെക്ഷകര്‍ ,4 ,പോതുസമൂഹത്തിനോടുകുടുംബം 3 ;കുട്ടിയുടെ സംരെക്ഷകര്‍ ,4 ,പോതുസമൂഹത്തിനോടുള്ള മെസ്സേജ് .അങ്ങനെ പലതും .ഇതിനെക്കലുമുപരി ദൈവകൃപ ലെഭിക്കുമെന്നുള്ള വും .ഷെരിഫ്,പത്രങ്ങള്‍ നോക്കാറുണ്ടോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പാശ്ചാത്യര്‍ ;ദത്തെടുത്തവരില്‍ചിലര്‍ മക്കളുമായി വന്നു ;മക്കളുടെ സ്വന്തം അമ്മമാരെ ആരെന്നറിയാന്‍ .മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍.ആ മക്കളൊക്കെ അതതു നാടുകളില്‍ സന്തോഷത്തോടെ ജീവിക്കുന്നു.പിന്നെ നിങ്ങള്‍ പറഞ്ഞ സ്വോത്തിന്റെകാ.ഷെരിഫ്,പത്രങ്ങള്‍ നോക്കാറുണ്ടോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പാശ്ചാത്യര്‍ ;ദത്തെടുത്തവരില്‍ചിലര്‍ മക്കളുമായി വന്നു ;മക്കളുടെ സ്വന്തം അമ്മമാരെ ആരെന്നറിയാന്‍ .മക്കളുകാട്ടുന്നു.കേവലം ഒരു പ്രവാചകന്റെ വിവാഹത്തിന് വേണ്ടി,അല്ലെങ്ങില്‍ ആധുനിക മാനവരാശിക്ക് വേണ്ടി കാലകാലങ്ങളുടെ നിയമം എന്ന് നിങ്ങള്‍ ഘോഷിക്കുന്ന ഈ സംബ്രിതായാതെ ഒരിക്കല്‍ നിങ്ങളുടെ സമുദായം തന്നെ തിരുത്തി കുറിക്കും .ഇന്യേങ്ങിലും പ്രാകൃത സംസ്ക്കാരത്തില്‍ നിന്ന് ഉദയം ചെയുക .ടെ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍.ആ മക്കളൊക്കെ അതതു നാടുകളില്‍ സന്തോഷത്തോടെ ജീവിക്കുന്നു.പിന്നെ നിങ്ങള്‍ പറഞ്ഞ സ്വോത്തിന്റെകാര്യം ദത്തു മക്കെലെക്കാല്‍ സ്വന്തം മക്കളല്ലേ ര്യം ദത്തു മക്കെലെക്കാല്‍ സ്വന്തം മക്കളല്ലേ ആ പേരും പറഞ്ഞു കുടുംബലോക്കെ പ്രശ്നങ്ങള്‍ സൃഷ്റ്റിക്കുന്നത് .മക്കളിലാത്ത ള്ള മെസ്സേജ് .അങ്ങനെ പലതും .ഇതിനെക്കലുമുപരി ദൈവകൃപ ലെഭിക്കുമെന്നുള്ള

Unknown പറഞ്ഞു...

ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കാണുന്ന സാമൂഹികമായ ഒരു ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു---ithu duracharam aano ?

Unknown പറഞ്ഞു...

(ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?)........തീര്‍ച്ചയായും ഇല്ല ........പിന്നെ അബദ്ധം പറ്റിയത് ആര്‍ക്കാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review