
ഉസ്മാന്‍(റ) കോപ്പികള്‍ കത്തിച്ചതെന്തിന്?..
ആരെന്തൊക്കെ പറഞ്ഞാലും നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വിഭാഗം യുക്തവാദി സൈറ്റുകളില്‍നിന്നാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങള്‍ കരസ്തമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ എക്കാലത്തും വിമര്‍ശകരുടെ മുഖ്യ ഉന്നമാണ്. അതിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം എന്ന തത്വസംഹിതയുടെ നിലനില്‍പ്പിന് ആധാരം. ഖുര്‍ആന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്‌ലാം വിമര്‍ശകരുടെ എല്ലാ ആരോപണവും അതില്‍ തട്ടിത്തകരും.
ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നതോടൊപ്പം, ഖുര്‍ആന്‍ അപൂര്‍ണവും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവുമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ എകത്വം ഈ ആരോപണത്തിന് വലിയ ഒരു തടസ്സമാണ്. അതിന് കണ്ടെത്തിയ...