2013, നവംബർ 27, ബുധനാഴ്‌ച

യാഥാര്‍ഥ്യം പറയുന്നത് കാന്തപുരം മാത്രമോ ?.

ഇസ്ലാമിനെ യഥാവിധി കൃത്യമായി മറയില്ലാതെ ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് എന്നാണ് നെറ്റ് ലോകത്തെ യുക്തിവാദികള്‍ പൊതുവെയും കാന്തപുരം ഭക്തര്‍ മൊത്തമായും വാദിച്ചുവരുന്നത്. 9 പേജ് വരുന്ന മാതൃഭൂമി ആഴ്ചപതിപ്പിലെ അഭിമുഖത്തോടെ അതിന് ഒന്നുകൂടി ശക്തി പകര്‍ന്നിരിക്കുന്നു. ബാക്കി സംഘടനകള്‍ പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമി മുജാഹിദ് പോലുള്ള പുത്തന്‍ പ്രസ്ഥാനക്കാര്‍ ഇസ്ലാമിനെ അവതരിപ്പിക്കുന്നത് വെള്ളം ചേര്‍ത്താണ് എന്നും മതേതരര്‍ക്ക് പൊതുവെ ഒരു വാദമുണ്ട്. ജമാഅത്താകട്ടേ സര്‍ക്കര പുരട്ടിയാണ് ഇസ്ലാമിനെ അവതരിപ്പിക്കുന്നത് എന്ന ആക്ഷേപം യുക്തിവാദി ഉസ്താദുമാര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.  അഭിമുഖത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗങ്ങളെ വിശകലനം ചെയ്യാന്‍ രണ്ടോ മൂന്നോ പോസ്ററ് പോരാ. അത്രയധികം അബദ്ധങ്ങള്‍...

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ആയിശ (റ)ടെ വിവാഹപ്രായം വീണ്ടും.

ആയിശ (റ)യെ നബി (സ) ആറാം വയസ്സില്‍ വിവാഹം ചെയ്തു ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടി എന്ന ധാരണ ചരിത്രപരമായും ബുദ്ധിപരമായും ന്യായീകരിക്കത്തക്കതല്ല എന്ന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ ബ്ലോഗില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. അത് കണ്ട മുസ്ലിംകള്‍ക്ക് പരിഗണനീയമായ അഭിപ്രായം എന്ന നിലക്ക് വിട്ടപ്പോള്‍,  നിലവിലെ ധാരണ ശരിയാണ് എന്ന് സ്ഥാപിക്കാന്‍ കാര്യമായി ശ്രമിച്ചത് ബൂലോകത്ത് അറിയപ്പെടുന്ന യുക്തിവാദികളാണ്. ഇപ്പോള്‍ ഇസ്ലാമിലെ വിവാഹ പ്രായം ചര്‍ചയാകുമ്പോള്‍ വീണ്ടും ആയിശയുടെ വിവാഹപ്രായവും ഇടക്കിടെ പൊങ്ങി വരുന്നു. അതേ സമയം അക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും നിലവിലെ ധാരണ ശരിയല്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരും കൂടിവരുന്നതായിട്ടാണ് അനുഭവം. താഴെ നല്‍കിയ ഡോ. കെ.ടി ജലീലിന്റെ അഭിപ്രായവും , ആദില്‍ സലാഹിയുടെ ലേഖനവും ഇതോടൊപ്പം ചേര്‍ത്ത്  വായിക്കുക.  ഡോ....

2013, ജൂൺ 28, വെള്ളിയാഴ്‌ച

ഇസ്ലാമിലെ വിവാഹപ്രായവും വിവാദങ്ങളും.

മുസ്ലിംവിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എപ്രില്‍ 6 ന് പുറപ്പെടുവിച്ച 66549/R.C./3/2012 സര്‍ക്കുലര്‍ വിവാദമാവുകയുണ്ടയല്ലോ. മുസ്ലിംവിവാഹം, പ്രായമെത്തും മുമ്പ് (പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവുക) നടന്നതാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാമോ എന്ന് ചോദിച്ച് 'കില' ഡയറക്ടര്‍ അയച്ച കത്തിനുള്ള മറുപടിയില്‍ 21 വയസിന് താഴെയുള്ള പുരുഷന്‍റെയും 18 വയസിന് താഴെയുള്ള (16 വയസ്സിന് മുകളിലുള്ളത്) വിവാഹം  മതാധികാരമുള്ള സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നു. ഇതിനെയാണ് മുസ്ലിം വിവാഹപ്രായം 16 ആക്കിയെന്ന് പറഞ്ഞ് നെറ്റ് ലോകത്തും ചാനലിലും വലിയ സംവാദങ്ങള്‍ നടന്നത്. മതേതര ഇന്ത്യയില്‍ ഒരു വിഭാഗത്തിന് മാത്രം ഇത്തരമൊരു ഇളവ് നല്‍കിയത് മതേതര ഇന്ത്യക്ക് വലിയ കളങ്കമാണ് ഭീമാബദ്ധമാണ് . ഇന്ത്യയില്‍...

2013, ജൂൺ 7, വെള്ളിയാഴ്‌ച

ലീലാമേനോനും കമലാസുരയ്യയും തമ്മിലെന്ത് ?.

മാധവിക്കുട്ടി എന്ന കമലാ ദാസ് ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയ അന്നുതന്നെ ചില തല്‍പരകക്ഷികള്‍ അവരുടെ ജോലി ആരംഭിച്ചിരുന്നു എന്നാണ് ഇയ്യിടെയായി ജന്മഭുമിയുടെ പത്രാധിപയായ ലീലാമേനോന്റെ പുതിയ ലേഖനത്തില്‍നിന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് വരെ എല്ലാവരെയും പോലെ മാത്രം മാധവിക്കുട്ടിയുമായി പരിചയമുള്ള ലീലാമേനോന്‍ അന്നുമുതല്‍ അവരെ തേടിയിറങ്ങി. എന്തിനുവേണ്ടി എന്ന് പ്രസ്തുത ലേഖനവും ഇതുവരെയുള്ള സംഭവങ്ങളും വീക്ഷിച്ചാല്‍ അറിയാം. ലേഖനത്തില്‍ ലീലാമേനോനെ പരിചയപ്പെടുത്തുന്നത് പോലെ മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. പിന്നെ എങ്ങനെയാണവര്‍ ലീലാമേനോനെ പോലുള്ളവരെ കണ്ടത് അത് ഈ പോസ്റ്റിന്റെ അവസാനം കാണാം. അതിനുമുമ്പ്. ലീലാമേനോന്‍ പറയുന്നത് കാണുക. "കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review