2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന 30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ് ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്:
'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '.
ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.
തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സൃഷ്ടി സ്രഷ്ടാവിന്റെ മൂര്‍ത്തമായ തെളിവാണ് എന്നംഗീകരിക്കാന്‍ മനസ്സിലാത്തവരാണ് യുക്തിവാദികള്‍ എന്നറിയുന്നതിനാല്‍ ഞാന്‍ ഇവിടെ നല്‍കിയവ അമൂര്‍ത്തമായ തെളിവുകളാണ് എന്ന് അംഗീകരിക്കുന്നു. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും ഉപയോഗപ്പെടുത്തിയാല്‍ അവയെ നിഷേധിക്കാന്‍ കഴിയാത്തവിധം ശാസ്ത്രീയമായ തെളിവുകളാണവ. വ്യക്തമമായ അനേകം തെളിവുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഖുര്‍ആനില്‍ ദൈവം ഇങ്ങനെ അരുളിചെയ്തത്.
(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)
തെളിവുകളില്‍ മുഖ്യം പ്രവാചകന്മാരുടെ ആഗമനം തന്നെയാണ്. അവയും തെളിവാവശ്യമുള്ള വിശ്വാസ കാര്യമല്ലേ എന്ന് ചോദിക്കാം അതേ അതിലേക്കെത്തിച്ചേരാന്‍ കഴിയുന്ന മൂര്‍ത്തമായ ഒരു തെളിവുണ്ട് അതാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രവാചകന്‍മാരെ മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ സത്യസന്ധരാണ് എന്ന് അറിയാന്‍ സാധിച്ചാല്‍ അവരിലൂടെ ലഭിക്കുന്ന അറിവുകളെ സ്വീകരിക്കാന്‍ നമ്മുടെ ബുദ്ധി നമ്മെ നിര്‍ബന്ധിക്കും.
ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)
പക്ഷെ യുക്തിവാദികളെ ദൈവത്തെ നിഷേധിക്കുന്ന അഹങ്കാരികളാക്കി മാറ്റിയത് ദൈവവിശ്വാസികളെക്കാള്‍ തങ്ങള്‍ക്ക് ദൈവത്തെ നിഷേധിക്കാനാവശ്യമായ മൂര്‍ത്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ് എന്ന് തെറ്റിദ്ധാരണയായിരുന്നു. അത് ഏറെക്കുറെ പോറലേല്‍ക്കാതെ നിലനില്‍ക്കുകയായിരുന്നു. അതിനെയാണ് എന്‍.എം ഹുസൈന്‍ തകര്‍ത്തു തരിപ്പണമാക്കിയത്.
ബൂലോകത്ത് യുക്തിവാദ ചര്‍ചയില്‍ വമ്പിച്ച വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എന്‍ . എം. ഹുസൈന്‍റെ രംഗപ്രവേശം ഈ നിലക്കാണ് ഞാന്‍ കാണുന്നത്. യുക്തിവാദികളുടെ മര്‍മത്തില്‍ തന്നെയാണ് അദ്ദേഹം കൈവെച്ചത്. (ഇതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ ധാരാളം ബ്ലോഗുകളില്‍ ചര്‍ചചെയ്യപ്പെട്ടു. അതിനാല്‍ ഒഴിവാക്കുന്നു). അതൊടൊപ്പം നേരത്തെ യുക്തിവാദിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ടി.പി. ശമീം ബ്ലോഗ് ചര്‍ചയിലേക്ക് വന്നു. നിലവിലെ യുക്തിവാദ സംവാദരീതിയോട് വിയോജിപ്പുണ്ടായിരന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി കൂടുതല്‍ ശക്തമായി അതിനെതിരെ മുന്നോട്ടു വന്നതും നാം കണ്ടു.
അതോടൊപ്പം ഖുര്‍ആന്‍ ബൈബിള്‍ ചര്‍ചയും ഈ കാലയളവില്‍ ഏറെ സജീവമായി. സാജന്‍, സന്തോഷ്, ആലിക്കോയ, സുബൈര്‍, സുഹൈറലി, നാസിയാന്‍സന്‍ എന്നിവര്‍ തമ്മിലുള്ള സംവാദം യുക്തിവാദികളുമായുള്ള സംവദശൈലിയില്‍നിന്ന് ഭിന്നവും മതമേതായാലും മനുഷ്യ സംസ്‌കരണത്തില്‍ അത് വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതാണ്. മതങ്ങള്‍ തമ്മില്‍ സംവാദം നടന്നാല്‍ വര്‍ഗീയതവളരും എന്നാണല്ലോ യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളത് അതിന് വായടപ്പന്‍ മറുപടിയാണ് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍.

ഇടക്കാലത്ത് കടന്നുവന്ന മുത്ത്, കൊച്ചുമോന്‍, ഇന്ത്യന്‍ എന്നിവരും ഫാസിലും ചര്‍ചയിലെ മിതവും യുക്തിപൂര്‍ണവും സൗഹാര്‍ദ്ദപൂര്‍ണവുമായ നിലപാടിലൂടെ ചര്‍ചയെ സാരവത്താക്കി മാറ്റി. വളരെ നേരത്തെ ചര്‍ചയില്‍ സജീവമായി ഇടപെടുന്നവരുടെ പേരെടുത്ത് പറയുന്നില്ല.
ബ്ലോഗുചര്‍ചയിലെ സ്വാഭാവികമായ ചില കടുത്ത പ്രയോഗങ്ങളും, തന്റെ ഭാഗം ജയിക്കാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ തിടുക്കവും അതിന്റെ അടിസ്ഥാനത്തിലുള്ള വാക്ക് ശരങ്ങളും പോസിറ്റീവായി ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ സന്തോഷകരമായ മുന്നേറ്റമാണ് ബൂലോകത്ത് ദര്‍ശനപരമായ ചര്‍ചയില്‍ കാണാന്‍ കഴിയുന്നത്. ചില കാലാകായിക പ്രകടനങ്ങളും മാനസികോല്ലാസവും മാത്രമാണ് മനുഷ്യജീവിതം എന്ന് കരുതുന്നവര്‍ക്ക് ഒരു പക്ഷെ അലോസരം സൃഷ്ടിച്ചിരിക്കാമെങ്കിലും മനുഷ്യന്‍ ആത്മാവും വികാരവിചാരങ്ങളുമുള്ള ഒരു സവിശേഷ ജീവിയാണെന്ന ബോധമുള്ളവര്‍ക്ക് ഈ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കാനാവില്ല.
യുക്തിവാദികളുമായുള്ള ചര്‍ചയിലും ക്രൈസ്തവ സുഹൃത്തുകളുമായുള്ള ചര്‍ചയിലും കേന്ദ്രബിന്ദു ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും തന്നെയായിരുന്നു. അതിനെ വിമര്‍ശിക്കുന്നവരുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കാനും അവരുടെ തെളിവുകളെ പരിശോധിക്കാനും എന്‍.എം ഹുസൈന്‍ തയ്യാറായതാണ് യുക്തിവാദികളെ ചൊടിപ്പിച്ചത്. അതിന്റെ അലയൊലികള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെ നിലവിട്ട് പരിഹസിച്ചും സി.കെ ബാബുവിനെ പോലുള്ളവര്‍ തെറിമാത്രം പാടാന്‍ പോസ്റ്റുകളിട്ടും പ്രതികരിച്ചുവരുന്നു. അത്തരം ബ്ലോഗുകളെ മുഴുവന്‍ സൈഡ് ബാറില്‍ ലിങ്കായി നല്‍കാന്‍ ഹുസൈന്‍ കാണിച്ച തന്റേടം എടുത്ത് പറയേണ്ടതാണ്. മറിച്ച് സര്‍വതന്ത്ര സ്വതന്ത്ര മനസ്സുള്ള യുക്തിവാദികള്‍ തങ്ങളുടെ ആളുകളുടെതിലേക്ക് മാത്രം ലിങ്ക് നല്‍കാനും അവരെ മാത്രം ഫോളോ ചെയ്യാനുമാണ് പലപ്പോഴും സന്നദ്ധമാകാറുള്ളത് എന്നുകൂടി ഓര്‍ക്കുക. കാരണം പറയാറുള്ള മതവിശ്വാസം കൈകാര്യംചെയ്യുന്ന ബ്ലോഗുകളെല്ലാം ചവറുകളാണ് എന്നതാണ്. എന്നാല്‍ ആ ചവറില്‍ അവരുടെ ബ്ലോഗ് ഉള്‍പെടില്ല താനും.
പൊതുവെ യുക്തിവാദികളും ദൈവനിഷേധികളും മറ്റു മതവിശ്വാസികളും കരുതുന്നത്. ഖുര്‍ആന്‍ ഇതര വേദഗ്രന്ഥങ്ങളെ പോലെ ഒരു വേദഗ്രന്ഥമാണ് എന്നതാണ്. അഥവാ മുസ്ലിംകള്‍ക്ക് അവരുടെ ജീവിതം ക്രമപ്പെടുത്താനുതകുന്ന ഒരു മതഗ്രന്ഥം. ക്രിസ്ത്യാനികള്‍ ബൈബിളും ഹൈന്ദവര്‍ക്ക് അവരുടെതായ വേദങ്ങളുമുള്ളത് പോലെ. ചെറുപത്തില്‍ അതിന് ചില പവിത്രതകള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനാല്‍ അത് വിശ്വാസികളും ആചരിച്ചു വിശ്വസിച്ച് പോരുന്നു എന്ന് മാത്രം. എന്നൊക്കെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. അതിലുപരിയായി ഖുര്‍ആന്റെ അനുയായികള്‍ എങ്ങനെ അതിനെ കാണുന്നു, ഖുര്‍ആന്‍ സ്വയം എന്ത് അവകാശപ്പെടുന്നു എന്ന കാര്യമൊക്കെ ഇന്നും മഹാഭൂരിപക്ഷത്തിനും അജ്ഞാതമാണ്. മുസ്ലിംകള്‍ക്കു പോലും അക്കാര്യത്തില്‍ വേണ്ടത്ര അറിവ് പകരാന്‍ അവരെ നിയന്ത്രിക്കുന്ന പൗരോഹിത്യസമാനമായ പണ്ഡിതന്‍മാര്‍ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഖുര്‍ആനെ തെറ്റിദ്ധരിച്ച ഇതര മതവിശ്വാസികളെ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.
ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അത് മനുഷ്യര്‍ക്ക് ആകമാനമുള്ള മാര്‍ഗദര്‍ശകം എന്ന നിലയിലാണ്. അതില്‍ ഒരു കുത്തകാവകാശവും ആര്‍ക്കുമില്ല. ആര്‍ക്ക് അതിനെ മനസ്സിലാക്കാനും അത് സ്വന്തമാക്കാനും ഉതവി ലഭിച്ചുവോ അന്ന് മുതല്‍ ആ ഖുര്‍ആന്‍ അവന്റേത് കൂടിയാണ്. അത് കേവല വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടതില്ല. ഏതെങ്കിലും ഭീഷണിയില്‍ ഭയപ്പെട്ടും ചെയ്യേണ്ടതല്ല. മനുഷ്യയുക്തി പൂര്‍ണമായി ഉപയോഗപ്പെടുത്തി ബോധ്യപ്പെട്ടാല്‍ മാത്രം ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ അത്തരം സംവാദത്തിനുള്ള സകല സാധ്യതകളും തുറന്നിടുന്നു. അതിനെ പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ പാഠമുണ്ടെന്ന് പറയുന്നു. ബുദ്ധി ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാലികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളതെന്ന ചോദിക്കുന്നു. ഇതൊക്കെ ഖുര്‍ആന്‍ മനുഷ്യരെ അഭിസംബോധന ചെയ്ത് പറയുമ്പോള്‍ അതിന് ഉപയുക്തമായ ബുദ്ധിപരമായ തെളിവുകളും ന്യായങ്ങളും സ്വാഭാവികമായു അത് ഉള്‍കൊള്ളേണ്ടതുണ്ട്. അത് വ്യക്തമാകുകയായിരുന്നു ഞാനിതുവരെ.
ഖുര്‍ആന്‍ ദൈവികമാണെന്ന് സ്ഥാപിക്കാന്‍ പന്ത്രണ്ട് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാം. അതേ പ്രകാരം ബൈബിളില്‍നിന്ന് പകര്‍ത്തിയതാണ് എന്ന വാദത്തെ ഖണ്ഡിച്ച് മൂന്ന് പോസ്റ്റുകളും നല്‍കി. ശേഷം ആരോ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിച്ചതാകാം എന്നതിന് അവസാന പോസ്റ്റും നല്‍കി. ഈ ചര്‍ച അവസാനിപ്പിച്ചു. ഇത് അവസാന വാക്കല്ല. എന്റെ വായനയിലും പഠനത്തിലും എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞ ചില യുക്തികള്‍ നിങ്ങളുമായി എന്റെ ഭാഷയില്‍ പങ്കുവെക്കുകയായിരുന്നു.
വളരെ സംക്ഷിപ്തമായിട്ടാണ് നല്‍കിയിട്ടുള്ളത്. ഉദാഹരണങ്ങള്‍ പേരിന് മാത്രം. ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെ പററിപ്പറയുന്ന വലിയ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്. ചര്‍ച പറഞ്ഞുവന്ന വിഷയത്തില്‍നിന്ന് മാറിപ്പോകരുതെന്ന് കരുതി അവയെ മൊത്തത്തില്‍ തന്നെ അവഗണിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.
അതേ പ്രകാരം ഖുര്‍ആനിന് തുല്ല്യമായ ഒന്ന രചിച്ച് വെല്ലുവിളി ഏറ്റെടുക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പാഴായി പോയതിന്റെ വലിയ ചരിത്രവും ഉദ്ധരിക്കാനുണ്ടായിരുന്നു അതും ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ ചുരുക്കിപറഞ്ഞ വിഷയത്തില്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എമ്പാടും അവസരങ്ങള്‍ തുറന്ന് കിടക്കുന്നു എന്നാണ് പറഞ്ഞുവന്നത്.
സത്യത്തില്‍ മനുഷ്യന്‍ ഈ ലോകത്ത് ആഗ്രഹിക്കുന്നതെന്താണ്. വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതിന് പരസ്പര ഗുണകാംക്ഷയും സാഹോദര്യവും ദീനാനുകമ്പയും നിലനില്‍ക്കണം. പരസ്പരസഹായത്തിനുള്ള ശക്തമായ പ്രേരണ വ്യക്തികള്‍ക്ക് ലഭിക്കണം. സ്വന്തത്തിനും കുടുംബത്തിനും അധ്വാനിക്കാനും അത് യുക്തിപൂര്‍വം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും അതിനുള്ള പ്രേരണയും ലഭിക്കണം. അങ്ങനെ നല്‍കപ്പെട്ട ജീവിതം അനുഗൃഹീതമാകണം. ഇതാണ് ഭൗതികമായ മനുഷ്യന്റെ താല്‍പര്യങ്ങള്‍. അതിന് മുന്നോട്ട് വെക്കുന്ന ജീവിത രേഖയാണ് ഖുര്‍ആന്റെ ഉള്ളടക്കം. അത് പ്രഖ്യാപിക്കുന്നത് ഇത്തരമൊരു ജീവിതത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നല്‍കാന്‍ കഴിയുക നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മാത്രമാണ് എന്നാണ്. നിങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് അതിനാവില്ല. അത് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ നിങ്ങള്‍ നിങ്ങളുടെ നന്മ മുന്‍നിര്‍ത്തി സ്വീകരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ ശാന്തിയും പരലോകത്ത് ഈ നന്മകള്‍ക്കുള്ള പ്രതിഫലവും നിങ്ങളുടെ സ്രഷ്ടാവ് നല്‍കു. മറിച്ച് നിങ്ങളവ കണ്ടില്ലെന്ന് നടിക്കുന്ന പക്ഷം അവയിലൂടെ നിങ്ങളോടും സമൂഹത്തോടും തിന്മയാണ് സംഭവിക്കുന്നത് അതിനാല്‍ ഇഹലോകത്ത് അതിന്റെതായ പ്രയാസം മാത്രമല്ല അഭിമുഖീകരിക്കാനുള്ളത്. പരലോകത്ത് ശിക്ഷയും ഉണ്ടായിരിക്കും.
പരലോകത്ത് ലഭിക്കുന്ന ശിക്ഷ കേവലം ഒരു മതത്തിന്റെ വിശ്വാസം അന്ധമായി പിന്‍പറ്റാത്തതുകൊണ്ടുള്ളതാണ് എന്ന് പറയുന്നത് ദൈവനീതിക്കോ സാമാന്യയുക്തിക്കോ നിരക്കുന്നതല്ല. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ട യുക്തിയും ബുദ്ധിയും ഉപയോഗിച്ച അത് ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ഇവിടെയുണ്ട് എന്ന് അടിവരയിട്ട് മനസ്സിലാക്കുക. തെളിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ തെളിവുകളെ പരിശോധിക്കാനുള്ള സന്മനസ്സുകൂടി വേണം. അത് നിങ്ങളില്‍ നിന്നും നിങ്ങളുടെ സ്രഷ്ടാവായ ദൈവം പ്രതീക്ഷിക്കുന്നു.
അതിനാല്‍ മരണ ശേഷം ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ 'ദൈവമേ നിന്നില്‍ വിശ്വസിക്കാന്‍ നീ നല്‍കിയ ജീവിതദര്‍ശനം മനസ്സിലാക്കാന്‍ തെളിവ് മതിയായില്ല' എന്ന് എന്ന് പറയാന്‍ മനുഷ്യന് യാതൊരു ന്യായവും അവശേഷിക്കുകയില്ല.

26 അഭിപ്രായ(ങ്ങള്‍):

Ivide ingane ottaikku irikkaan pediyille Lathi?
Ssssss...
`·.._..·'¯`¤·.._..·'¤
"eecha..eecha..."
:-/
നല്ല പോസ്റ്റ്...
നന്ദി... :)
@പാഞ്ചജന്യം
eeechaye aattan കൂടിയതിന് നന്ദി.
@മലയാളി
നന്ദി.
സത്യത്തില്‍ മനുഷ്യന്‍ ഈ ലോകത്ത് ആഗ്രഹിക്കുന്നതെന്താണ്. വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതിന് പരസ്പര ഗുണകാംക്ഷയും സാഹോദര്യവും ദീനാനുകമ്പയും നിലനില്‍ക്കണം. പരസ്പരസഹായത്തിനുള്ള ശക്തമായ പ്രേരണ വ്യക്തികള്‍ക്ക് ലഭിക്കണം. സ്വന്തത്തിനും കുടുംബത്തിനും അധ്വാനിക്കാനും അത് യുക്തിപൂര്‍വം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും അതിനുള്ള പ്രേരണയും ലഭിക്കണം. അങ്ങനെ നല്‍കപ്പെട്ട ജീവിതം അനുഗൃഹീതമാകണം. ഇതാണ് ഭൗതികമായ മനുഷ്യന്റെ താല്‍പര്യങ്ങള്‍. അതിന് മുന്നോട്ട് വെക്കുന്ന ജീവിത രേഖയാണ് ഖുര്‍ആന്റെ ഉള്ളടക്കം. അത് പ്രഖ്യാപിക്കുന്നത് ഇത്തരമൊരു ജീവിതത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നല്‍കാന്‍ കഴിയുക നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മാത്രമാണ് എന്നാണ്. നിങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് അതിനാവില്ല. അത് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ നിങ്ങള്‍ നിങ്ങളുടെ നന്മ മുന്‍നിര്‍ത്തി സ്വീകരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ ശാന്തിയും പരലോകത്ത് ഈ നന്മകള്‍ക്കുള്ള പ്രതിഫലവും നിങ്ങളുടെ സ്രഷ്ടാവ് നല്‍കു. മറിച്ച് നിങ്ങളവ കണ്ടില്ലെന്ന് നടിക്കുന്ന പക്ഷം അവയിലൂടെ നിങ്ങളോടും സമൂഹത്തോടും തിന്മയാണ് സംഭവിക്കുന്നത് അതിനാല്‍ ഇഹലോകത്ത് അതിന്റെതായ പ്രയാസം മാത്രമല്ല അഭിമുഖീകരിക്കാനുള്ളത്. പരലോകത്ത് ശിക്ഷയും ഉണ്ടായിരിക്കും.
ചിന്തനീയം ...നന്ദി പ്രിയ ലതീഫ് മാസ്റ്റെര്‍ ..
പ്രിയ നൌഷാദ്,
നല്ലവാക്കുകള്ക്ക് നന്ദി...
:)
:)
മനുഷ്യൻ സ്വതവേ യുക്തി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ സ്വന്തം യുക്തിയിൽ തീരെ ആത്മവിശ്വാസമില്ലാത്തവരാണ്, ഞങ്ങൾ ‘യുക്തിവാദി‘കളാണെന്ന് അവകാശപെട്ടു നടക്കുന്നവർ എന്ന് ‘യുക്തിവാദി’കളുടെ ലേഖനങ്ങളും കമന്റുകളും വ്യക്തമാക്കുന്നു.
യുക്തി വാദി/നിരീശ്വരവാദി ദൈവമായ ഡോക്കിൻസിനെ എൻ എം ഹുസൈൻ ഒന്ന് വിലയിരുത്തിയപ്പോഴേക്കും മണ്ണെണ്ണയൊഴിക്കപെട്ട നീർക്കോലിയെ പോലെയായി യുക്തിവാദികളുടെ അവസ്ഥ എന്ന് പറഞ്ഞാൽ മതിയല്ലോ :)
ലാത്തീഫ് ഭായ്
അവസരോചിതമായ ലേഖനം...
ചിന്തകന്‍ കാര്യങ്ങള്‍ പറഞ്ഞു....
നല്ല ലേഖനം..ആശംസകള്‍.!
മത വിശ്വാസിയുടെ സംസ്കാരം എന്തു? നിരീശ്വര വാദി എന്നു വാദിക്കുന്ന ചില മാന്യന്മാരുടെ സംസ്കാരം എന്തു? എന്നതു അവരവരുടെ പോസ്റ്റുകള്‍ കൊണ്ടു തന്നെ വിളംബരം ചെയ്യപ്പെടുന്നുണ്ടു.ബൂലോഗത്തു സമയ വിലയെ കുറിച്ചു ഏറെ അറിയാവുന്ന ഒരു മാന്യന്റെ പോസ്റ്റ് ഈ അടുത്തകാലത്തു വായിക്കുകയുണ്ടയി.എന്‍.എം.ഹുസ്സൈന്‍ തന്നെ വിഷയം. ആ പോസ്റ്റിലെ “മനോഹരമായ ചില വാക്കുകള്‍” വായിക്കാന്‍ ഈയുള്ളവനു ഭാഗ്യമുണ്ടായി. അപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ ചിന്തയാണു ഈ കമന്റിലെ ആദ്യ വാചകം.ഓരോ മനുഷ്യര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ കാണും. അതു പോസ്റ്റില്‍ കൂടി മറ്റുള്ളവരുടെ മുമ്പില്‍ സബ്മിറ്റ് ചെയ്യും.യോജിക്കുന്നവര്‍ക്കു അനുകൂല അഭിപ്രായം പറയാം. പ്രതികൂലിക്കുന്നവര്‍ക്കു മാന്യ ഭാഷയില്‍ പ്രതികൂല അഭിപ്രായം രേഖപ്പെടുത്താം. ഇതാണല്ലോ മാന്യമായ സംവാദ രീതി. അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ആരു മോശ ഭാഷ ഉപയോഗിച്ചാലും അതു അവരുടെ സംസ്കാരം.ആ ഭാഷ കണ്ടു അതേ ഭാഷയില്‍ തന്നെ മറുപടി പറയുന്നവനും ഒന്നാമനും തമ്മില്‍ സംസ്കാരത്തിന്റെ കാര്യത്തില്‍ വ്യത്യാസമില്ല.പക്ഷേ മാന്യത കൈവിടാതെ വിഷയം അവതരിപ്പിക്കുന്നവര്‍ക്ക്(ഏറെ ക്ഷമ അവലംബിച്ചു മറുപടി പറയുന്നവര്‍ക്കു) അതിനു ശിക്ഷണം നല്‍കുന്നതു മത വിശ്വാസമെങ്കില്‍ ആ വിശ്വാസം അദരിക്കപ്പെടേണ്ടതല്ലേ?
മത വിശ്വാസം ഈ പോസ്റ്റിലെ വിഷയമായതിനാലാണു ഈ അഭിപ്രായം ഇവിടെ കുറിക്കുന്നതു.
വിശ്വാസാവിശ്വാസങ്ങളെ സംബന്ധിച്ച് ബൂലോകത്ത് നടക്കുന്ന ചർച്ചകളുടെ ചുരുക്കം നൽകിയതിന് നന്ദി ലത്തീഫ്. ചില പോസ്റ്റുകൾ മാത്രമാണ് വായിക്കാൻ കഴിഞ്ഞത്. എൻ എം ഹുസൈന്റെ ഇടപെടലുകൾ ഉജ്ജ്വലമായിരുന്നു. ആശംസകൾ!!
vaayichu നല്ല ലേഖനം..
ഇതുവരെ ഈ പോസ്റ്റ് വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്തവരോട്.
ഉണ്ടായിരുന്ന ചില വരികള്‍ ഒഴിവാക്കിയാണ് ലേഖനം പോസ്റ്റ് ചെയ്തിരുന്നത്. അല്‍പം കൂടി ചേര്‍ത്ത് പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.
പ്രിയ ശരീഫിക്ക.
താങ്കള്‍ സൂചിപ്പിച്ചത് ശ്രദ്ധേയമായ ഒരു കാര്യമാണ്. മനുഷ്യത്വത്തിന്റെയും യുക്തിയുടെയും പേര് പറഞ്ഞ് നിലനില്‍ക്കുന്ന നിര്‍മതത്വം ലോകത്തിന് സംഭാവന ചെയ്തതെന്താണ് എന്ന് വിശദമായി നാം പഠിക്കേണ്ടിയിരിക്കുന്നു. മതത്തെ നിരാകരിച്ച് മനുഷ്യന് നല്‍കാനുള്ളത് എന്താണെന്നതിന് സൂചന അവരുമായുള്ള ചര്‍ചയിലൂടെ തന്നെ ലഭിക്കുന്നുണ്ട് ബുദ്ധിയുള്ളവര്‍ക്ക് അതുതന്നെ മതിയാകും കാര്യങ്ങള്‍ വ്യക്തമാകാന്‍.
അഭിപ്രായം പറഞ്ഞ ചിന്തകന്‍, ബീമാപള്ളി, പള്ളിക്കുളം, ഹഫീസ് എല്ലാവര്‍ക്കും നന്ദി.
യുക്തിവാദികള്‍ അല്‍പം ക്ഷീണത്തിലാണ്. അതിനാല്‍ വ്യാജ ഐഡിയില്‍ പോലും വരുന്നില്ല. മാത്രമല്ല ഈ പറയുന്നതൊക്കെ ചവറാണെന്ന് പറയാനും ഇവിടെ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. :):)
പ്രിയ ലത്തീഫ് .. നന്ദി .. താങ്കളുടെ പോസ്റ്റുകള്‍ എല്ലാം വായിക്കുന്നുണ്ട്.
തുടര്‍ച്ച ആഗ്രഹിക്കുന്നു . ഇനിയും ഈ വിഷയത്തില്‍ ..
പിന്നെ ഒരു പിശക് : വാചകം രണ്ടു തവണ കണ്ടു , തിരുത്തുമല്ലോ (ഒഴിവാക്കുമല്ലോ)!
താഴെ :
""തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ""
@Sameer Thikkodi
ചൂണ്ടിക്കാണിച്ചതിന് നന്ദി. അവ ഒഴിവാക്കിയിട്ടുണ്ട്.
വളരെ നന്നായി .....
പുതിയ പോസ്റ്റിനായി കാക്കുന്നു.
:)
dear latheef sahib
താങ്കളുടെ പരിശ്രമങ്ങള്‍ എന്നെപോലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് പറയാതെ വയ്യ.
മികച്ച റഫറന്‍സ് ആയി ഉപയോഗിക്കാന്‍ പറ്റുന്നവയാണ് താങ്കളുടെ ഓരോ ബ്ലോഗും.
താങ്കളുടെ പരിശ്രമങ്ങള്‍ പൂര്‍വാധികം ഭംഗിയായി തുടരുക.
ദൈവം തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.
എന്‍ എം ഹുസൈന്റെ യുക്തിവാദി ഖണ്ടനം - 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം - മുഴുവന്‍ ഇവിടെ വായിക്കാം.
http://samvadammonthly.com/similar-articles.php?t=30&s=20
പുതിയ സന്ദര്‍ശക്നാണ്,ലത്തീഫ് മാഷ് എന്റെ ഒരു പഴയ പരിചയക്കാരന്‍, എന്നാല്‍ ഇങ്ങിനെ കനമുള്ള സംഗതികള്‍ പറയുമെന്ന് നിനച്ചില്ല. ആനക്കയം പണ്ടേ യുക്തിവാദവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന സ്ഥല നാമം . അവിടെ നിന്നാണ് മാഷും വരുന്നത്, ഇപ്പോഴും യുക്തി വാദം ഉണ്ടല്ലേ.ഒരു കാലത്ത് കമ്മ്യൂണിസവും യുക്തിവാദത്തെ സഹായിച്ചു. അതൊരു മറ്റൊരു വിഷയം, ഇന്ന് നിലപാട് മാറി. ഭാവുകങ്ങള്‍.
@അരസികന്‍ ,
താങ്കള്‍ക്ക് ഹാര്‍ദ്ദവമായ സ്വാഗതം. പേര് വെക്കാന്‍ മാത്രം അരസികരായ പരിചയക്കാരൊന്നുമുണ്ടായിരുന്നതായി അറിയില്ല. അതുകൊണ്ട് പേരില്‍ മാത്രമേ അരസികത്വം ഉള്ളുവെന്ന് കരുതട്ടേ.
ലോകാനുഗ്രഹിയായ ഒരു പ്രവാചകനെ തെറിപറയുന്ന ദേഹത്താല്‍ മാത്രം എന്റെ നാട് അറിയപ്പെടരുതെന്നത് ഒരു സ്വകാര്യ വാശികൂടിയാണ്.
അഭിപ്രായം പറഞ്ഞ മുഴുവന് സുഹൃത്തുക്കള്ക്കും നന്ദി.
ലത്തീഫ്ക്കാ.. നിങ്ങളുടെ എഴുത്തുകള്‍ എനിക്ക് ഒരുപാട് വിക്ജാനം തന്നു.. അതിലേറെ വളരെ നല്ല ഒരു വഴികാട്ടിയുമായിരുന്നു.. എന്‍ എം ഹുസൈന്‍ ചര്‍ച്ചകള്‍ എന്ന് നിങ്ങള്‍ ഈ ലേഖനത്തില്‍ കൊടുത്ത ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്നില്ലല്ലോ.. എന്‍ എം ഹുസൈന്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയ ലിങ്കുകള്‍ ഒന്ന് പേസ്റ്റ് ചെയ്യുമോ.. അല്ലേല്‍, ameen4u@gmail.com എന്ന വിലാസത്തിലേക്ക് ഒന്ന് അയക്കുമല്ലോ.. ഭാവുകങ്ങള്‍ നേരുന്നു.. അല്ലാഹു താങ്കളെയും താങ്കളുടെ കുടുംബത്തെയും
അനുഗ്രഹിക്കട്ടെ.. ആമീന്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ