
മുസ്ലിംവിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എപ്രില്‍ 6 ന് പുറപ്പെടുവിച്ച 66549/R.C./3/2012 സര്‍ക്കുലര്‍ വിവാദമാവുകയുണ്ടയല്ലോ. മുസ്ലിംവിവാഹം, പ്രായമെത്തും മുമ്പ് (പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവുക) നടന്നതാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാമോ എന്ന് ചോദിച്ച് 'കില' ഡയറക്ടര്‍ അയച്ച കത്തിനുള്ള മറുപടിയില്‍ 21 വയസിന് താഴെയുള്ള പുരുഷന്‍റെയും 18 വയസിന് താഴെയുള്ള (16 വയസ്സിന് മുകളിലുള്ളത്) വിവാഹം മതാധികാരമുള്ള സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നു. ഇതിനെയാണ് മുസ്ലിം വിവാഹപ്രായം 16 ആക്കിയെന്ന് പറഞ്ഞ് നെറ്റ് ലോകത്തും ചാനലിലും വലിയ സംവാദങ്ങള്‍ നടന്നത്. മതേതര ഇന്ത്യയില്‍ ഒരു വിഭാഗത്തിന് മാത്രം ഇത്തരമൊരു ഇളവ് നല്‍കിയത് മതേതര ഇന്ത്യക്ക് വലിയ കളങ്കമാണ് ഭീമാബദ്ധമാണ് . ഇന്ത്യയില്‍...