
യുക്തിവാദികളോട് 10 ചോദ്യങ്ങൾ എന്ന പോസ്റ്റിന് അവസാനം ചില യുക്തിവാദികൾ പ്രതികരിച്ചുകണ്ടതിൽ സന്തോഷം. ബ്ലോഗിൽ ഇടപെട്ടില്ലെങ്കിലും യുക്തിവാദികളുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അക്കമിട്ടു തന്നെ മറുപടി നൽകിയിരിക്കുന്നു.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിയും സ്വയം ഉത്തരം തേടേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട ചില ചോദ്യങ്ങൾക്ക് യുക്തിവാദികൾക്ക് നൽകാൻ കഴിയുന്ന പരമാവധി മറുപടിയാണ് യുക്തിവാദി സുഹൃത്ത് നൽകിയതെന്ന് കരുതുന്നു. മിക്ക മറുപടിക്കും എട്ടോ പത്തോ പേർ ലൈക്ക് നൽകിയിട്ടുമുണ്ട്. 5 വർഷത്തിലേറെ നീണ്ട നിരന്തരബന്ധത്തിൽ അതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല, അവർ വിശ്വാസികളായ സുഹൃത്തുക്കളോട് ചോദിക്കുന്നതുപോലെ കേവലം പരിഹാസം ഉദ്ദേശിച്ചല്ല ആ ചോദ്യങ്ങൾ നൽകിയിട്ടുള്ളത്. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയെന്തോ അതാണ് അവന്റെ ജീവിതം ചിട്ടപ്പെടുത്തപ്പെടുന്നത്...