2009, ഡിസംബർ 31, വ്യാഴാഴ്‌ച

കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?

എന്തുചെയ്യാം എന്ത് ചര്‍ചചെയ്യാന്‍ ആരംഭിച്ചാലും ഖുര്‍ആനിലെ 'കഴുത്തറുപ്പന്‍' സൂക്തങ്ങളാണ് പലര്‍ക്കും തികട്ടിവരുന്നത്. അതുകൊണ്ട് ഇസ്‌ലാമിലെ ദൈവവീക്ഷണമെന്ന പോസ്റ്റില്‍ ഒരുമാന്യന്‍ മൂന്ന് സൂക്തങ്ങള്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു. 'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം. ഈ നിഗമനത്തിലെത്താന്‍ പ്രസ്തുത സുഹൃത്തിന് പ്രചോദനം നല്‍കിയ സൂക്തങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടാകാം...

2009, ഡിസംബർ 28, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ ?

ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം എന്നത് സൂക്ഷമായ ഒരു പ്രയോഗമല്ല. ദൈവവീക്ഷണം എന്ന് പറയാം. കാരണം ഇസ്‌ലാമിലെ ദൈവം കേവലം ഒരു സങ്കല്‍പമാകാവതല്ല. വിശുദ്ധഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്ന് ഉരുവംക്കൊള്ളുന്ന സുഭദ്രവും സുശക്തവുമായ ദൈവവീക്ഷണമാണ്. ഈ ദൈവത്തില്‍ കേവലവിശ്വാസത്തിനപ്പുറം ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന ആ ദൈവിക നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയൂ. ഇസ്ലാം വിശ്വാസികളെല്ലാം ഒരേവിധത്തില്‍ അംഗീകരിക്കുന്ന അതുല്യമായ ദൈവവീക്ഷണമാണത്. ഞാനിത് പറയാന്‍ കാരണം മറ്റേത് മതവിശ്വാസമെടുത്ത് പരിശോധിച്ചാലും ആ മതത്തിലെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ഈശ്വര സങ്കല്‍പം പുലര്‍ത്തുന്നതായി കാണാന്‍ കഴിയും. പലപ്പോഴും ഈ വ്യത്യസ്ത ദൈവസങ്കല്‍പങ്ങളില്‍ നിന്നാണ് മതവിഭാഗങ്ങള്‍ തന്നെ ഉരുത്തിരിയുന്നത്. എന്നാല്‍ മുസ്ലിംകളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍...

2009, ഡിസംബർ 20, ഞായറാഴ്‌ച

യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം

യുക്തിവാദികള്‍ക്കിതൊരു കഴുത്തറുപ്പന്‍ വെളിപാട് എന്നാല്‍ വിശ്വാസികള്‍ക്കോ മനുഷ്യനോടുള്ള അപാരമായ കാരുണ്യവും അനുകമ്പയും ഉള്‍കൊണ്ട യുദ്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന ദൈവിക സൂക്തങ്ങള്‍.. തുടര്‍ന്ന് വായിക്കുക. എവിടെയാണ് യാഥാര്‍ഥ്യം?. നിങ്ങള്‍ക്ക് കണ്ടെത്താം. അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക. അനന്തരം ഔദാര്യം കാണിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാന്‍ (നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്)-യുദ്ധം ശമിക്കുന്നതുവരെ. ഇതാണ് ചെയ്യാനുള്ളത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന്‍ സ്വയം തന്നെ അവരോട് പ്രതികാരം ചെയ്യുമായിരുന്നു. പക്ഷേ, നിങ്ങളിലൊരു വിഭാഗത്തെ മറ്റു വിഭാഗത്താല്‍ പരീക്ഷിക്കേണ്ടതിനത്രെ(അവന്‍ ഈ രീതി നിശ്ചയിച്ചത്). അല്ലാഹുവിന്റെ...

2009, ഡിസംബർ 19, ശനിയാഴ്‌ച

'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ? (മൂന്നാം ഭാഗം) അധ്യായം 9 അത്തൌബ (5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. യുദ്ധസന്ദര്‍ഭത്തില്‍ അവതരിച്ച ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുന്ന ആശയം വ്യക്തമാണ്. സത്യവിശ്വാസികളോടുള്ള കരാര്‍ ലംഘിച്ച് ശത്രുകളോടൊപ്പം ചേര്‍ന്ന് യുദ്ധത്തിന് വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ് അവയിലൂടെ. ഹിജ്റ 9ാം വര്‍ഷം അബൂബക്കര്‍ (റ)നെ തിരുമേനി ഹജ്ജിന് നിയോഗിച്ച സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങളുടെ പൂര്‍ണരൂപം ഇപ്രകാരമാണ്: അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍...

2009, ഡിസംബർ 16, ബുധനാഴ്‌ച

ഖുര്‍ആനിലെ ക്രൂരതയുടെ സൂക്തങ്ങള്‍ ?!!

ഒരു മുസ്‌ലിം അവിശ്വാസികളോട് എങ്ങനെ പെരുമാറണം? (രണ്ടാം ഭാഗം) 'മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.' എന്ന എന്റെ കമന്റിന് കാളിദാസന്‍ ഇങ്ങനെ പ്രതികരിച്ചു: 'ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു. യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്. പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....

2009, ഡിസംബർ 12, ശനിയാഴ്‌ച

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?

യുക്തിവാദികളടക്കമുള്ള ഇസ്ലാം വിമര്‍ശകരുടെ സ്ഥിരം പല്ലവികളില്‍ പെട്ടതാണ്, മതങ്ങളാണ് സകലകുഴപ്പങ്ങള്‍ക്കും കാരണമെന്നത്. അതില്‍ തന്നെ ഇസ്ലാം മറ്റുമതങ്ങളെ തീരെ പൊറുപ്പിക്കുകയില്ലെന്നും ഖുര്‍ആനിലെ ഒട്ടേറെ സൂക്തങ്ങള്‍ അതിന് അവരെ അനുവദിക്കുന്നില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനിന്റെ ശൈലിയെക്കുറിച്ചറിയാത്തവരെയും പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തില്‍ വെച്ച് ഇസ്ലാമിനെ മനസ്സിലാക്കാന്‍ സാധിക്കുകാത്തവരെയും സംശയത്തിലകപ്പെടുത്താന്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ സാധിക്കുന്നുമുണ്ട്. തീര്‍ചയായും ഈ വാദം പരിശോധനയും കൂടുതല്‍ വ്യക്തതയും ആവശ്യപ്പെടുന്നതാണ്. ഇതിനെതിരാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. മുസ്ലിംകളല്ലാത്തവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും. അവരെ കണ്ടിടത്ത് വെച്ച് വധിക്കണമെന്നുമാണ് ഖുര്‍ആന്‍ മുസ്ലിംകളോടാവശ്യപ്പെടുന്നത് എന്ന നിലക്കാണ് പ്രചരണം നടക്കുന്നത്. അവര്‍...

2009, ഡിസംബർ 7, തിങ്കളാഴ്‌ച

നേപ്പാളിലെ ബലിയും ഹജ്ജിലെ ബലിയും

നേപ്പാളില്‍ വര്‍ഷം തോറും ഗാധിമായി എന്ന ഹിന്ദുദൈവത്തെ പ്രീതിപ്പെടുത്താനായി രണ്ടര ലക്ഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ഒരു ചടങ്ങുണ്ട്. നവംമ്പര്‍ 24 ന് നടക്കുന്ന പ്രസ്തുത ആഘോഷ പരിപാടിയുടെ മുഖ്യഇനം ഈ ബലിയാണ് തെരഞ്ഞെടുക്കപ്പെടുന്ന 250 പേരാണ് അത്രയും മൃഗങ്ങളെ കുക്രി കത്തികള്‍ ഉപയോഗിച്ച് കഴുത്തുവെട്ടി ബലിയര്‍പ്പിക്കുന്നത്. കാളിദാസന്‍ എന്ന ബ്ലോഗര്‍ തന്റെ ഒരുപോസ്റ്റില്‍ ചിത്ര സഹിതം ചേര്‍ത്ത വിവരണത്തിന്റെ സംക്ഷിപ്തമാണിത്. അദ്ദേഹം സമാനമായ ഒരു കൊടും ക്രൂരത കണ്ടത് പിന്നെ ഹജ്ജിലാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നു. 'ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു. പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.' പലമതങ്ങളിലും...

2009, ഡിസംബർ 1, ചൊവ്വാഴ്ച

ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?

ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് മൃഗബലിയോടുള്ള നിലപാട് സ്വാഭാവികമായും ഖുര്‍ആന്‍ അനുശാസിച്ചത് പ്രകാരം തന്നെയാണ്. ദൈവിക ദര്‍ശനങ്ങളിലെല്ലാം മൃഗബലി നിയമമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതിന്റെ ലക്ഷ്യമായി നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ദൈവം നല്‍കിയ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുക എന്നതാണ്. ഖുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു. 'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്- (ആ സമുദായങ്ങള്‍) നാം അവര്‍ക്കേകിയ കാലികളില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കേണ്ടതിന്. (ഈ ഭിന്നരീതികളുടെയെല്ലാം ഉദ്ദേശ്യം ഒന്നു തന്നെയാകുന്നു.) അതിനാല്‍ നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അവന്നു മാത്രം കീഴ്വണങ്ങുന്നവരാകുവിന്‍. പ്രവാചകരേ, വിനയം കൈക്കൊള്ളുന്നവരെ സുവിശേഷമറിയിച്ചുകൊള്ളുക.' (22:34) മൃഗബലി എല്ലാ ദൈവികശരീഅത്തുകളിലും ആരാധനാസമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു.ദൈവേതര...

2009, നവംബർ 29, ഞായറാഴ്‌ച

ബലിപെരുന്നാള്‍: കഴുത്തറുക്കുന്ന കരിദിനം ?

അല്‍പം മാന്യനായ നിസ്സഹായന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന യുക്തിവാദി ബ്ളോഗറുടെ ജബ്ബാര്‍ മാഷിനുള്ള ഉപദേശമാണ് ഇവിടെ നല്‍കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയാണ് വിഷയം. 15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനമാണ് മാഷിനെ സംബന്ധിച്ചിടത്തോളം ബലിപെരുന്നാള്‍. 'ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവുംനക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും...

2009, നവംബർ 27, വെള്ളിയാഴ്‌ച

ബലിപുത്രന്‍ ഇസ്മാഈലോ ഇസ്ഹാഖോ ?

ലോകത്തിലെ രണ്ട് പ്രബലമതവിഭാഗമായ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണ്, ദൈവം പ്രവാചകനായ ഇബ് റാഹീമിനോട് ബലിയറുക്കാന്‍ ആവശ്യപ്പെട്ടത് തന്റെ പുത്രന്‍മാരില്‍ പെട്ട ഇസ്മായിലിനെയോ അതല്ല ഇസ്ഹാഖിനെയോ എന്നത്. ബലി പുത്രന്‍ ഇസ്ഹാഖാണെന്ന് ക്രിസ്ത്യനികളും ഇസ്മായീലാണെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു. അതോടൊപ്പം ആദ്യകാല മുസ്ലിംകളില്‍ ചിലര്‍ക്ക് അക്കാര്യത്തില്‍ ചില സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നും കാണുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ആധുനിക ചിന്തകനും പണ്ഡിതനുമായ മൌലാനാ മൌദൂദിയുടെ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ആഘോഷത്തിന്റെ സന്ദര്‍ഭത്തില്‍ മതങ്ങളിലെ വ്യത്യാസം പൊലിപ്പിച്ചുകാണിക്കുക എന്നതല്ല ഉദ്ദേശ്യം.മുസ്‌ലിംകളില്‍ പ്രാമാണികരായ പ്രവാചകന്റെ അനുചരന്‍മാരില്‍ ചിലര്‍ക്കുപോലും ബലിപുത്രന്‍ ഇസ്ഹാഖാണെന്ന ധാരണയുണ്ടായിരുന്നുവെന്നത് മുസ്ലിംകള്‍ക്ക് പലര്‍ക്കും...

2009, നവംബർ 10, ചൊവ്വാഴ്ച

ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?

യുക്തിവാദിയും ദൈവനിഷേധിയുമായി ബ്രൈറ്റ് എന്ന ബ്ലോഗര്‍ സുഹൃത്ത് ഇയ്യിടെയായി ഇട്ട പോസ്റ്റില് ‍ ഇങ്ങനെ വായിക്കാം. 'കൂടുതല്‍ സമയം നില്‍കേണ്ട ട്രാഫിക്ക്‌ പോലീസുകാര്‍, ബസ്‌ കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേരിക്കോസ് വെയിന്‍ കൂടുതല്‍ കാണാറുണ്ട്.അല്ലെങ്കില്‍ത്തന്നെ കൂടുതല്‍ സമയം ഇരിക്കേണ്ടിവന്നാല്‍ കാലില്‍ നീരും വേദനയും വരും.കഴിവുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ 'cattle class 'ഒഴിവാക്കുന്നതിന്റെ കാരണം മനസ്സിലായില്ലേ?:-)നമ്മുടെ മന്ത്രിമാരെ കാത്തു നിന്നു പരേഡ് ഗ്രൗണ്ടില്‍ കുട്ടികള്‍,ചിലപ്പോള്‍ പോലീസുകാരും..തല കറങ്ങി വീണു എന്നു പത്രത്തില്‍ വായിക്കാറില്ലേ.കൂടുതല്‍ സമയം അനങ്ങാതെ ഒരിടത്ത് നില്‍ക്കുന്നതു കൊണ്ട് തലച്ചോറിലേക്കുള്ള ബ്ലഡ്‌ സപ്ലൈ കുറയുന്നതാണ് സംഭവം.പെട്ടെന്ന് എഴുന്നേറ്റാലും ചിലപ്പോള്‍ തലകറക്കം വരാം. പഴയ കാലത്തെ പോലീസ് യൂണീഫോമിന്റെ ഭാഗമായിരുന്ന'പട്ടീസ്' സിരകളില്‍ രക്തം കെട്ടിനില്‍ക്കുന്നത്‌ തടയാന്‍...

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും

വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്. ഹിന്ദു സഹോദരങ്ങളുടെ ബ്ളോഗിലും അത്തരം ചര്‍ചകളുണ്ട്. പ്രത്യേക വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി എന്നതിനേക്കാളുപരി സ്വന്തമായി ഒരു ദൈവസങ്കല്‍പത്തെ സമര്‍പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഖുര്‍ആന്‍ സമര്‍പിക്കുന്ന ദൈവവീക്ഷണം വളരെ തെളിഞ്ഞതും കലര്‍പ്പറ്റതുമാണ്. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വീക്ഷണം അതിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായു ഏറെ വിമര്‍ശിക്കപ്പെട്ടത് സ്വാഭാവികമായും ഖുര്‍ആനിലെ ദൈവവീക്ഷണമാണ്. അതില്‍ ഏറെകുറെ പ്രസക്തമായ...

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുസ്‌ലിംകളില്‍ ചിലരെ ദൈവനിഷേധികളാക്കുന്നത്

വളരെ വ്യക്തവും ശക്തവും ലളിതവുമായ ദൈവിക വിശ്വാസമുള്ള ദര്‍ശനമാണ് ഇസ്‌ലാം. യുക്തിവാദത്തിന്റെയും ദൈവനിഷേധപ്രസ്ഥാനത്തിന്റെയും അമരത്തെത്തുന്നവരില്‍ ഒരു വലിയ വിഭാഗം മുസ്‌ലിം നാമം ഉള്ളവരാണ്. അതിനാല്‍ മുസ്‌ലികള്‍ക്കും മുസ്‌ലിംകളെല്ലാത്തവര്‍ക്കും പൊതുവായുള്ള സംശയമാണ്. ഇവര്‍ എന്തുകൊണ്ട് യുക്തിവാദികളായി? എങ്ങനെ ഇസ്‌ലാമില്‍ നിന്ന് അകന്നു? (മറുചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ നില്‍കുന്നില്ല. ഇവര്‍ എന്നെങ്കിലും യഥാര്‍ത്ഥമുസ്‌ലിംകളായിരുന്നോ? എന്നിട്ടല്ലേ അകല്‍ചയും മാറ്റവും). നാം അവരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുകയുമാണ്. കേരളത്തിലെ പ്രമുഖരായ രണ്ട് മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ ഒന്നിച്ചവകാശപ്പെടുന്നത് ഖുര്‍ആനിലെ 33ാം അധ്യായമാണ് തങ്ങളെ യുക്തിവാദികളാക്കിയത് എന്നാണ്. അതിലേക്ക് കടക്കുന്നതിന് മുമ്പ്. അല്‍പം കൂടി കൃത്യമായി പറഞ്ഞ ഒരു സംഭവമാണ് ബനുഖുറൈള സംഭവം അത് ജബ്ബാര്‍...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review