2010, ജനുവരി 11, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ? (2)

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വിശദമായി ചര്‍ചചെയ്യപ്പെട്ടു. 110 ലധികം പ്രതികരണങ്ങളും മറുപടിയുമൊക്കെയായി അത് കെട്ടടങ്ങിയെങ്കിലും ഇസ്‌ലാമിലെ ദൈവവീക്ഷണം ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിക്കുന്നത്. ഒന്നാമത്തെ ലേഖനത്തെത്തുടര്‍ന്ന് നടന്ന ചര്‍ചകളും അതുസംബന്ധമായി ഇട്ട ഒന്ന്, രണ്ട്, മൂന്ന് പോസ്റ്റുകളും നിലവിലെ തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ നീക്കുന്നതിന് സഹായകമായിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. ദൈവത്തില്‍ ആരോപിക്കപ്പെടുന്ന മനുഷ്യസ്വഭാവം മനുഷ്യന്‍ ദൈവത്തെ നിര്‍മിച്ചപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് എന്ന യുക്തിവാദി ഭാഷ്യത്തിന് മറുപടി പറയാനാണ് ഞാന്‍ ഒന്നാമത്തെ പോസ്റ്റില്‍ ശ്രമിച്ചത്. ദൈവിക ഗുണങ്ങള്‍ ഒന്നോന്നായി വിശദീകരിക്കുകയും അത് മനസ്സിലാക്കികൊടുക്കയും ചെയ്യുക എന്ന ശ്രമത്തിന് ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല.

എന്തിന് ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കണം?, ഇനി ഒരാള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവര്‍ക്കെന്ത്?. തങ്ങളുടെ ദൈവത്തില്‍ തന്നെ വിശ്വസിക്കണം എന്ന് മറ്റുള്ളവര്‍ വാശിപിടിക്കുന്നതിനെന്ത്?. എല്ലാം അംഗീകരിക്കുന്ന വിശാലമനസ്സുള്ള ദൈവമോ. അതല്ല എന്നെ ആരാധിച്ചില്ലെങ്കില്‍ ഞാന്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ കരിച്ച് കളയും എന്ന് ഭീഷണിപ്പെടുത്തുന്ന ദൈവമോ കൂടുതല്‍ സ്വീകാര്യന്‍ ?. ഖുര്‍ആനിലെ ദൈവം എന്തിനിത്ര സങ്കുചിതനാകുന്നു?. നോക്കൂ നിങ്ങളൊരു ഖുര്‍ആനിന്റെ അനുയായി അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ചോദിക്കാന്‍ തോന്നുന്നില്ലേ?.

ഇങ്ങനെയൊക്കെ ഒരാള്‍ ചോദിച്ചാല്‍ അദ്ദേഹത്തിന് മറുപടി പറയാന്‍ ബാധ്യത ഇസ്‌ലാം വിശ്വാസികള്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ആ ചോദ്യത്തിലെ ആശങ്കകള്‍  ദൂരീകരിക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെടാതിരിക്കുമ്പോള്‍ മാനുഷിക ബന്ധങ്ങളെ നിഷേധാത്മകമായി സ്വാധീനിക്കുന്ന ചില നിഗമനങ്ങള്‍ ഉരുത്തിരിയുമെന്നും ഞാന്‍ കരുതുന്നു.

അതല്ല നിങ്ങള്‍ ഇങ്ങനെ കരുതുന്നുവോ?..

'ദൈവത്തിന്റെ അടിമത്തം അലങ്കാരമായി കരുതുന്ന ഇവരൊക്കെ ഇങ്ങനെയുള്ള ചില ബ്ലോഗുമായി വന്നില്ലെങ്കിലാണ് അത്ഭുതം, ഞങ്ങളാകട്ടെ സകലവിധ അടിമത്തത്തില്‍ നിന്നും മുക്തരായി മനസ്സമാധാനത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്നു'. എങ്കില്‍ ഞാന്‍ പറയും നിങ്ങളും തികഞ്ഞ തെറ്റിദ്ധാരണയിലാണെന്ന്. നിങ്ങളുടെ ഈ അഭിപ്രായ പ്രകടനം തന്നെ നിങ്ങള്‍ യഥാര്‍ഥ ദൈവവിശ്വാസം നല്‍കുന്ന പ്രയോജനത്തെക്കുറിച്ച് അറിയാത്ത ആളാണെന്ന് തെളിയിക്കുന്നു.

എന്തിന് ദൈവത്തില്‍ വിശ്വസിക്കണം?

നാം എന്തിന് ദൈവത്തില്‍ വിശ്വസിക്കണം എന്നചോദ്യത്തിന് എന്റെ മറുപടി വ്യക്തമാക്കാം. ഈ ഭൂമിയിലുള്ള സകലമനുഷ്യരും ദൈവത്തെ നിഷേധിച്ചാലും ദൈവത്തിനൊന്നും സംഭവിക്കാന്‍
 പോകുന്നില്ല. കാരണം:

1. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്.
'പറയുക സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും സര്‍വനിയന്താവുമാകുന്നു.' (13:16)

2. ഈ പ്രപഞ്ചമാസകലം അവന്റെ ഉടമസ്ഥാവകാശത്തിലുള്ളതാണ്.
ആകാശഭൂമികളിലും അവയ്കിടയിലും ഭൂഗര്‍ഭത്തിലുമുള്ള സകലതും അവനുള്ളതാകുന്നു. 20:6

3. പ്രപഞ്ചത്തിന്റെ പരമാധികാരം അല്ലാഹുവിനാകുന്നു.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണെന്ന് നിനക്കറിയില്ലേ 2 : 108

ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയമില്ല. (25:2)

സകല വസ്തുക്കളുടെയും മേലുള്ള സമ്പൂര്‍ണ്ണാധികാരം അവന്റെ ഹസ്്തത്തിലാകുന്നു. നിങ്ങളെല്ലാം മടക്കപ്പെടുന്നതും അവങ്കലേക്കുതന്നെ  (36:83)

ഇതില്‍ നിന്നും ഒരു കാര്യം എന്റെ സുഹൃത്തുക്കള്‍ മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് കരുതുന്നു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തെയല്ല. ഏത് മതവിശ്വാസികളും തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ അറിഞ്ഞോ അറിയാതെയോ സൂക്ഷിക്കുന്ന സ്രഷ്ടാവായ ദൈവത്തെയാണ്.

ഇനി നമ്മുക്ക് ഈ ദൈവത്തെ ആവശ്യമുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ഉണ്ട് എന്നാണ് ഖുര്‍ആന്‍ നമ്മുക്ക് നല്‍കുന്ന ഉത്തരം. ഈ ദൈവത്തില്‍ വിശ്വസിക്കാതെ ജീവിച്ച് മരിക്കാന്‍ സാധ്യമല്ലേ എന്നാണ് ചോദ്യമെങ്കില്‍. സാധ്യമാണ് എന്നാണ് ഉത്തരം. പിന്നെ എന്തിന് വിശ്വസിക്കണം. ഭയമില്ലാതെ ഇവിടെ ജീവിക്കാനും പരലോകത്തില്‍ ദുഖിക്കാതിരിക്കാനും എന്നാണ് ഖുര്‍ആന്റെ താഴെ നല്‍കിയ ഭാഗത്ത് നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

(ചില പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിന് വേണ്ടി ആദിമനുഷ്യരായ ആദമിനെയും പത്‌നിയെയും സ്വര്‍ഗത്തില്‍ വസിപ്പിക്കുന്നു. അവിടുന്ന് അവര്‍ക്ക് നല്‍കേണ്ട പാഠം നല്‍കിയതിന് ശേഷം അവരെ ഭൂമിയിലേക്ക് നിയോഗിച്ചപ്പോള്‍ ദൈവം അവരോട് പറയുന്ന സന്ദര്‍ഭം.)

നാം പറഞ്ഞു: 'നിങ്ങളെല്ലാം ഇവിടന്ന് ഇറങ്ങിപ്പോകുവിന്‍. പിന്നീട് നിങ്ങള്‍ക്ക് എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവര്‍ നരകാവകാശികളാകുന്നു. അതിലവര്‍ ശാശ്വതമായി വസിക്കുന്നവരാകുന്നു.' (2:38-39)

ഈ ദൈവത്തെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് അറിവില്ലായ്മയോ അതല്ല നമ്മുക്ക് നല്‍കപ്പെട്ട യുക്തിയോ?.  
105 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ദൈവത്തെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് അറിവില്ലായ്മയോ അതല്ല നമ്മുക്ക് നല്‍കപ്പെട്ട യുക്തിയോ?.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്

CKLatheef പറഞ്ഞു...
" ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തെയല്ല. "
മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തെ പരിചയപ്പെടുത്തുന്ന ഏതെങ്കിലും മതഗ്രന്ഥമുണ്ടോ?. അങ്ങനെ വന്നാല്‍ ദൈവത്തിന്റെ മഹത്വം ഇല്ലാതാവില്ലേ. ഖുറാന്‍ മാത്രമല്ല മറ്റു മതഗ്രന്ഥങ്ങളും ദൈവം മനുഷ്യ ഭാവനാ സൃഷ്ടി യാണെന്നുള്ള യാഥാര്‍ത്ഥ്യം മറച്ചു വയ്‌ക്കുകയാണ്.

നാമോരോരുത്തരും ജനിക്കുന്നത് ഒരു യുക്തിവാദിയായി ആണ്. അവന്റെ മനസ്സിലേക്ക് ദൈവം, പിശാച്, ജിന്ന്, മാലഖ തുടങ്ങിയ മനുഷ്യ ഭാവനാസൃഷ്ടികള്‍ സത്യമാണെന്നുള്ള അന്ധത കുത്തിവക്കുന്നത് അവന്റെ ചുറ്റുമുള്ള സമൂഹമാണ്. ഇത് ഒരുതരം മസ്തിഷ്ക മലിനീകരണമാണ്. നമ്മുടെ പരസരം മലിനീകരിക്കുന്നതിനേക്കാള്‍ ഭീകരമാണിത്. പുതിയ തലമുറയെയെങ്കിലും സ്വതന്ത്രരായി വളരാന്‍ അനുവദിക്കുക. സ്വയം ചിന്തിച്ച് തീരുമാനമെടുക്കാറാവുമ്പോള്‍ അവനു വേണമെങ്കില്‍ ഇഷ്ടമുള്ള ദൈവത്തെയോ മതത്തെയൊ സ്വീകരിക്കട്ടെ.

CKLatheef പറഞ്ഞു...
"പിന്നെ എന്തിന് വിശ്വസിക്കണം. ഭയമില്ലാതെ ഇവിടെ ജീവിക്കാനും പരലോകത്തില്‍ ദുഖിക്കാതിരിക്കാനും എന്നാണ് ഖുര്‍ആന്റെ താഴെ നല്‍കിയ ഭാഗത്ത് നിന്ന് ഞാന്‍ മനസ്സിലാക്കിയത്."

അങ്ങനെയെങ്കില്‍ ഖുറാന്‍ അവതരിക്കുന്നതിനു മുമ്പു ജനിച്ചു മരിച്ച മനുഷ്യര്‍ മുഴുവന്‍ ഇപ്പോള്‍ പരലോകത്ത് ദുഃഖിച്ചിരിക്കുകയാകുമല്ലോ. അവര്‍ക്ക് ഈ അറിവു ദൈവം നിഷേധിച്ചെന്നാണോ ശ്രീ ലത്തീഫ് പറയുന്നത്.

പ്രകൃതിരഹസ്യങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന പ്രചീനമനുഷ്യര്‍ അവനെക്കാള്‍ വലുതായതെന്തോ ഈ ഭൂമിയിലുണ്ടെന്ന നിഗമനത്തിലെത്തിയെങ്കില്‍ അത്ഭുതപ്പെടാനില്ല. അവന്റെ പരാജയം ഒരു അതീതശക്തിയുടെ അസ്‌തിത്വത്തിന്റെ തെളിവായും അവന്‍ വ്യാഖ്യാനിച്ചു. ആ ആദ്യകാല ബുദ്ധിജീവികളാണ് അവരുടെ സാദൃശ്യത്തില്‍ ദൈവങ്ങളെ സൃഷ്ടിച്ചത്. ദൈവങ്ങള്‍ വസിക്കുന്ന സ്വര്‍ഗവും അവര്‍ സൃഷ്ടിച്ചു. ഇന്നും നാം ഈ ദൈവത്തെ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്

CKLatheef പറഞ്ഞു...

പ്രിയ രാജന്‍

താങ്കള്‍ ചോദിക്കുന്ന കാര്യങ്ങള്‍ വളരെ നിസ്സാരമായി എന്റെ വിശ്വാസി സുഹൃത്തുക്കള്‍ക്ക് തോന്നുമെങ്കിലും ഇതേ സംശയമുള്ള ധാരാളം പേരുണ്ടെന്നെനിക്കറിയാം. അതിനാല്‍ പ്രതികരിക്കാതിരിക്കാനാവില്ല. ചിലത് എനിക്ക് മനസ്സിലാകാത്തതുമുണ്ട് അതിലൊന്നാണ്. ഈ വരി.

'മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തെ പരിചയപ്പെടുത്തുന്ന ഏതെങ്കിലും മതഗ്രന്ഥമുണ്ടോ?.'

മതഗ്രന്ഥം എന്നുള്ളത് വേദഗ്രന്ഥം എന്ന അര്‍ഥത്തിലാണെങ്കിലും അല്ലെങ്കിലും ഉണ്ട് എന്നാണ് എന്റെ ഉത്തരം. ഖുര്‍ആന്‍ തന്നെ യഥാര്‍ഥമല്ലാത്ത ഒട്ടേറെ ദൈവങ്ങളെ പരിചയപ്പെടുന്നുണ്ട്. ലാത്ത, ഉസ്സ, മനാത്ത എന്നിവ പ്രവാചകന്‍ നോഹയുടെ കാലത്തെ ജനങ്ങള്‍ ആരാധിച്ചിരുന്ന ദൈവങ്ങളായിരുന്നു. മുഹമ്മദ് നബിയുടെ കാലഘട്ടത്തിലുണ്ടായിരുന്ന ദൈവങ്ങളെക്കുറിച്ച പരാമര്‍ശവും ഖുര്‍ആനിലുണ്ട്. അവയിലിങ്ങനെ വായിക്കാം:

' അല്ലയോ ജനങ്ങളേ, ഒരുദാഹരണം പറയുന്നു: ശ്രദ്ധിച്ചുകേള്‍ക്കുവിന്‍. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുണ്ട ല്ലോ, അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുന്നില്ല; അവരെല്ലാം ഒന്നായിച്ചേര്‍ന്നാലും അതിനു കഴിയില്ല. എന്നല്ല, ഈച്ച അവരില്‍നിന്ന് വല്ലതും തട്ടിയെടുക്കുന്നുവെങ്കില്‍ അതിങ്കല്‍നിന്ന് അതു രക്ഷിച്ചെടുക്കാനും അവര്‍ക്കു സാധിക്കുകയില്ല. സഹായം തേടുന്നവര്‍ ദുര്‍ബലര്‍. ആരില്‍നിന്നാണോ തേടുന്നത് അവരും ദുര്‍ബലര്‍. ഈ ജനം അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. സത്യത്തില്‍ ശക്തനും അജയ്യനുമായവന്‍ അല്ലാഹു മാത്രമാകുന്നു.(22:73-74)

ഖുര്‍ആനില്‍ ഇങ്ങനെ മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കി ദൈവത്തെക്കുറിച്ച് ഇങ്ങനയുള്ള ചില പരിചയപ്പെടുത്തലുകളുണ്ട്. അങ്ങനെ വന്നാല്‍ ദൈവത്തിന്റെ മഹത്വം ഇല്ലാതാവില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. അതേ സമയം ദൈവമഹത്വം ഇവിടെ മനുഷ്യന്‍ ദൈവത്തിന് അംഗീകരിച്ചുനല്‍കാത്ത ഒരു പ്രശ്‌നമുണ്ട്. അതാകട്ടെ ദൈവം മനുഷ്യന് തൃപ്തിപ്പെട്ടതുമല്ല. താങ്കള്‍ ഉദ്ദേശിച്ചത് ഇതെല്ലെങ്കില്‍ വ്യക്തമാക്കുമല്ലോ.

CKLatheef പറഞ്ഞു...

'നാമോരോരുത്തരും ജനിക്കുന്നത് ഒരു യുക്തിവാദിയായി ആണ്.....ഇഷ്ടമുള്ള ദൈവത്തെയോ മതത്തെയൊ സ്വീകരിക്കട്ടെ.'

ഒരര്‍ഥത്തില്‍ ഇത് ശരിയാണ്. അതേ സമയം നാമോരോരുത്തരും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലുമാണ് എന്ന് പ്രവാചകന്‍ മുഹമ്മദ് നബിയും പറഞ്ഞിരിക്കുന്നു. ദൈവനിഷേധമല്ല മനുഷ്യന്റെ സ്വാഭാവിക പ്രകൃതി ദൈവവിശ്വാസമാണ്. അതുകൊണ്ടാണ് പ്രത്യേകം പഠനമൊന്നുമില്ലാതെ തന്നെ മനുഷ്യരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളായി മാറുന്നത്. താങ്കള്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അന്ധമായിതന്നെയാണ്. തങ്ങളുടെ വിശ്വാസത്തെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നവര്‍ തുലോം വിരളമാണെന്നതും യാഥാര്‍ഥ്യം. ഈ കാര്യങ്ങളിലൊക്കെയുള്ള വിശ്വാസം അന്ധവും അബദ്ധം നിറഞ്ഞതുമാണെങ്കില്‍ പരിസരമലിനീകരണത്തേക്കാള്‍ ഭീകരം എന്നതിനോടും ഞാന്‍ യോജിക്കുന്നു.

CKLatheef പറഞ്ഞു...

'അങ്ങനെയെങ്കില്‍ ഖുറാന്‍ അവതരിക്കുന്നതിനു മുമ്പു ജനിച്ചു മരിച്ച മനുഷ്യര്‍ മുഴുവന്‍ ഇപ്പോള്‍ പരലോകത്ത് ദുഃഖിച്ചിരിക്കുകയാകുമല്ലോ. അവര്‍ക്ക് ഈ അറിവു ദൈവം നിഷേധിച്ചെന്നാണോ ശ്രീ ലത്തീഫ് പറയുന്നത്.'

അല്ല. അവരെല്ലാവരും പരലോകത്ത് ദുഃഖിച്ചിരിക്കുകയുമല്ല. അവരിലും വിശ്വാസികളും നിഷേധികളുമുണ്ട്. അവര്‍ തങ്ങളുടെ കര്‍മഫലങ്ങള്‍ കണ്ടുകഴിഞ്ഞു. അവരില്‍ സന്തോഷിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. അന്ത്യദിനത്തില്‍ ഒരു ഭൂമിയിലേക്ക് ഒരു മടക്കം അവരാഗ്രഹിക്കും. ഇത് നമ്മുക്കുള്ള അവസരമാണ്.

എനിക്കും നിങ്ങള്‍ക്കും ഈ ഗതി വരാതിരിക്കട്ടേ:

സത്യനിഷേധികളായവര്‍ക്കുള്ളത് നരകാഗ്നിയാകുന്നു. അവരുടെ കഥകഴിക്കുകയില്ല; മരിച്ച് മുക്തരാകാന്‍ . നരകശിക്ഷയില്‍ അല്‍പം പോലും ലഘൂകരിച്ചുകൊടുക്കുകയുമില്ല. ഓരോ നിഷേധിക്കും നാം പ്രതിഫലം നല്‍കുക ഈവിധമത്രെ. അതില്‍ കിടന്ന് അവര്‍ ഇങ്ങനെ അട്ടഹസിച്ചുകൊണ്ടിരിക്കും: 'ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍നിന്ന് മോചിപ്പിച്ചുതരേണമേ, നേരെത്തേ ചെയ്തുകൊണ്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം.'(അവര്‍ക്ക് ഉത്തരം നല്‍കപ്പെടും:) പാഠമുള്‍ക്കൊള്ളാനാശിക്കുന്നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ. ഇനിയിപ്പോള്‍ അനുഭവിച്ചുകൊള്ളുക. ധിക്കാരികള്‍ക്കിവിടെ തുണയാരുമില്ല. (35:36-37)

മനുഷ്യന് യുക്തിനല്‍കപ്പെട്ടത് ഇതിന് വേണ്ടിയാണ്, ആയുസ്സും. പ്രിയ രാജന്‍ താങ്കള്‍ക്ക് ഇനി കഴിയുമോ എന്നോട് ഇത്തരം കാര്യങ്ങള്‍ ആരും അറിയിച്ചു തന്നില്ല എന്ന് പറയാന്‍ . അഥവാ ആരും മുന്നറിയിപ്പ് തന്നില്ല എന്നുപറയാന്‍ .

CKLatheef പറഞ്ഞു...

'പ്രകൃതിരഹസ്യങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന പ്രചീനമനുഷ്യര്‍....ഇന്നും നാം ഈ ദൈവത്തെ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്'

നിങ്ങളുടെ ഭാവനകളും തോന്നലുകളും എനിക്ക് ദിവ്യഗ്രന്ഥത്തിലൂടെ ലഭിച്ചതില്‍ നിന്ന് വ്യത്യസ്ഥമാണ്. അതിനാല്‍ ഞാന്‍ പറഞ്ഞത് വെച്ചും ഒന്ന് ചിന്തിക്കുക. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ പ്രാചീന മനുഷ്യന്‍ എന്ന് നിങ്ങള്‍ വ്യാപരിക്കുന്ന ഒരു വര്‍ഗമില്ല. എന്ന് വെച്ചാല്‍ പരിണാമ ദശയുടെ തുടക്കത്തിലുള്ള ഒരു വര്‍ഗം പിന്നെ അതിനടുത്തത് എന്നിങ്ങനെ. മനുഷ്യന്‍ ദൈവ സൃഷ്ടിയാണ്. തുടക്കം മുതല്‍ അവന് ദിവ്യവെളിപാടുകളിലൂടെ ദൈവിക സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പ്രവാചകന്‍മാരിലൂടെ. ഗറില്ലകളെപോലെ മനുഷ്യസദൃഷരായ മൃഗങ്ങള്‍ ഉണ്ടായിരുന്നേക്കാം. മനുഷ്യരിലൊരു വിഭാഗം തന്നെ കാലന്തരത്തില്‍ വനാന്തര്‍ഭാഗത്ത് ഒറ്റപ്പെടുകയും അവിടെ ഒരു കാട്ടുജീവിതം നയിച്ചിരിക്കാനും സാധ്യതയുണ്ട്.

മനുഷ്യരിലെ ബുദ്ധിയുള്ളവരെല്ലാം ദൈവത്തെ ഉപേക്ഷിച്ചുകഴിഞ്ഞു എന്ന ഒരു ധ്വനി താങ്കളുടെ വരികള്‍ക്കിടയിലുണ്ട് എന്ന് തോന്നുന്നു. അതിനോട് യോജിപ്പില്ല.

ദൈവത്തെ നിലനിര്‍ത്താന്‍ മനുഷ്യന്‍ ശ്രമിക്കേണ്ടതില്ല. അതേ സമയം ദൈവത്തെ പരിചയപ്പെടുത്തല്‍ അത് മനസ്സിലാക്കിയവരുടെ ചുമതലയാണ്. പരലോകത്ത് ദൈവത്തിന്റെ ചോദ്യം കണ്ടല്ലോ.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്

സം‌യമനത്തോടെയുള്ള താങ്കളുടെ മറുപടി അഭിനന്ദനാര്‍ഹമാണ്. സാധാരണ വിശ്വാസികളില്‍ കണ്ടുവരാത്ത ഒരു പ്രത്യേകതയാണിത്. ആശയപരമായി നാമ്മള്‍ വിരുദ്ധ ധ്രൂവങ്ങളില്‍ തന്നെയാണ്.

മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തെ മതഗ്രന്ഥങ്ങള്‍ പരിചപ്പെടുത്തുന്നില്ല എന്നു പറഞ്ഞത് ആ ഗ്രന്ഥം ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ദൈവത്തെക്കുറിച്ചാണ്. ഖുറാന്‍ അള്ളാഹുവിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. മറ്റു ദൈവങ്ങളെയും അവയെ ആരാധിക്കുന്നവരെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഖുറാന്‍ ചെയ്യുന്നത്. ബൈബിള്‍ യഹോവയെ മഹാനായും മറ്റുദൈവങ്ങളെ മോശമായും ചിത്രീകരിക്കുന്നു. ദൈവം മനുഷ്യ സൃഷ്ടിയാണെന്നു വന്നാല്‍ ആ ദൈവത്തിനു മഹത്വം കുറയില്ല എന്ന താങ്കളുടെ പരാമര്‍ശം വ്യക്തമല്ല. ഹിന്ദുക്കള്‍ മനുഷ്യ നിര്‍മ്മിതമായ വിഗ്രഹങ്ങള്‍ക്കല്ല ശക്തി അവയില്‍ക്കൂടി ദൈവ ശക്തി പ്രസരിക്കുകയാണെന്ന പ്രചരിപ്പിക്കുന്നത് ഈ ഒരു സമസ്യയില്‍ നിന്നു രക്ഷപെടുന്നതിനാണെന്നു തോന്നുന്നു.

"ദൈവനിഷേധമല്ല മനുഷ്യന്റെ സ്വാഭാവിക പ്രകൃതി ദൈവവിശ്വാസമാണ്." ഈ പരാമര്‍ശത്തോടും എനിക്കു യോജിപ്പില്ല. നിസ്സഹായതയും, ഭയവും, ആശ്രയത്വവും മറ്റും മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയാണെന്നു ഞാന്‍ കരുതുന്നു. പ്രകൃതി ശക്തികളെക്കുറിച്ചുള്ള അജ്ഞതയും, ഭയവും ദൈവത്തിന്റെ സൃഷ്ടിയിലേക്കു മനുഷ്യനെ നയിച്ചു എന്നണ് എന്റെ കാഴ്ചപ്പാട്. ദൈവവിശ്വാസവും, ഭൂതപ്രേതാതികളിലുള്ള വിശ്വാസവും മറ്റും അവനു ജന്മനാല്‍ ലഭിക്കുന്നതല്ല സമൂഹത്തില്‍ നിന്നും അവന് ലഭിക്കുന്നതാണെന്നും ഞാന്‍ കരുതുന്നു. ഭാരതത്തിലെ ഒരു ഹിന്ദു വിഷ്ണുവിനെ ദൈവമായി കാണുമ്പോള്‍ യൂറോപ്പിലെ ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെയോ യഹോവയേയോ ദൈവമായികരുതി ആരാധിക്കുന്നു. ഈ വ്യത്യസ്തമായ ദൈവ സങ്കല്പങ്ങള്‍ അവനു അവന്റെ ചുറ്റുപാടുകളില്‍ നിന്നാണ് ലഭിക്കുന്നത്.

"മനുഷ്യന് യുക്തിനല്‍കപ്പെട്ടത് ഇതിന് വേണ്ടിയാണ്, ആയുസ്സും." മനുഷ്യനു യുക്തിയും ചിന്താശക്തിയും ആരെങ്കിലും നല്‍കിയതാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് പരിണാമ പ്രക്രിയയുടെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ്. മനുഷ്യനു അവന്‍ നേടുന്ന അറിവു വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുവാനുള്ള കഴിവുണ്ട്. അറിവിനോടൊപ്പം അന്ധമായവിശ്വാസങ്ങളും അടുത്ത തലമുറകളിലേക്കെത്തുന്നു. ഈ പ്രത്യേകതയാണ് ദൈവവും മതവും ഇന്നും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം.

"ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ പ്രാചീന മനുഷ്യന്‍ എന്ന് നിങ്ങള്‍ വ്യാപരിക്കുന്ന ഒരു വര്‍ഗമില്ല." ഇത് ഖുറാന്റേയും താങ്കളുടേയും കാഴ്ചപ്പാടാണ്. യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും വളരെ ദൂരെയാണ്. ഈ വാചകത്തിലൂടെ നരവംശ ശാസ്ത്രത്തെത്തന്നെ നിഷേധിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികള്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇത്.

"അതേ സമയം ദൈവത്തെ പരിചയപ്പെടുത്തല്‍ അത് മനസ്സിലാക്കിയവരുടെ ചുമതലയാണ്." താന്‍ മനസ്സിലാക്കിയ അല്ലെങ്കില്‍ തനിക്കു ശരിയെന്നു തോന്നുന്ന കാര്യം സമൂഹവുമായി പങ്കു വയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ സമൂഹം വിമര്‍ശന, വിശകലനങ്ങള്‍ക്ക് വിധേയമാക്കുമെന്നു മനസ്സിലാക്കുക.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍,

മൂല്യമുള്ള ഒരു വസ്തു പ്രകൃതിയില്‍ നിന്ന് അനായാസം ലഭിക്കാറില്ല. മൂല്യമനുസരിച്ച് അവ സ്വായത്തമാക്കാനുള്ള ശ്രമവും വലുതായിരിക്കും. ഖുര്‍ആന്‍ ഈ വസ്തുത സ്വര്‍ണത്തെയും മറ്റുലോഹങ്ങളെയും മഴയില്‍ കുത്തിയൊലിച്ച് വരുന്ന ജലത്തെയും ഉദാഹരണമായി സ്വീകരിച്ച് മനോഹരമായി വര്‍ണിച്ചിട്ടുണ്ട്.


'അല്ലാഹു വിണ്ണില്‍നിന്ന് മഴ വര്‍ഷിച്ചു. നദികളും തോടുകളുമെല്ലാം അവയുടെ വിശാലതയനുസരിച്ച് അതുമായൊഴുകി. അങ്ങനെ വെള്ളം പൊങ്ങിയപ്പോള്‍ ഉപരിതലത്തില്‍ നുരയും പതയുമുണ്ടായി. ആഭരണങ്ങളും പാത്രങ്ങളും മറ്റുമുണടാക്കുന്നതിനുവേണ്ടി ആളുകള്‍ തീയിലുരുക്കുന്ന വസ്തുക്കളില്‍നിന്നും ഇതുപോലുള്ള നുരയുണ്ടാകുന്നു. ഈ ഉദാഹരണത്തിലൂടെ അല്ലാഹു സത്യാസത്യങ്ങളുടെ സ്വഭാവത്തെ വിശദീകരിക്കുകയാണ്. നുരകള്‍ വറ്റിപ്പോകുന്നു. മനുഷ്യര്‍ക്ക് പ്രയോജനമുളള വസ്തുക്കളോ, ഭൂമിയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇവ്വിധം അല്ലാഹു ഉദാഹരണങ്ങളിലൂടെ അവന്റെ സന്ദേശങ്ങള്‍ ഗ്രഹിപ്പിക്കുന്നു.' (13:17)

ചര്‍ചകള്‍ നടക്കട്ടെ ചില നുരയും പതയും താല്‍കാലികമായി പ്രത്യക്ഷപ്പെടും ഉപകാരപ്രദമായത് അവശേഷിക്കുകയും ചെയ്യും. നമ്മുക്ക് ചര്‍ച തുടരാം.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍,

താങ്കളുടെ ആദ്യ പ്രസ്താവനയോട് ഞാന്‍ സ്‌നേഹപൂര്‍വം വിയോജിക്കുന്നു. ഇവിടെ ഇസ്്‌ലാമിന് അനുകൂലമായി ബ്ലോഗില്‍ ഇടപെടുന്നവരെല്ലാം വളരെയേറെ സംയമനത്തോടെയാണ് ഇടപെടുന്നതെന്നാണ് എന്റെ അനുഭവം. കാരണം ഞങ്ങളങ്ങനെയാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. തികഞ്ഞ ഉള്‍കാഴ്ചയോടെയാണ് പ്രവാചകനും ഇടപെട്ടത്. പ്രവാചകന്റെ അനുയായികളും താഴെയുള്ള സൂക്തം നോക്കുക.


'ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത്! ഈ ജനം അവയിലൂടെ കടന്നുപൊയ്ക്കൊണടിരിക്കുന്നു. അവര്‍ അവയെ പരിഗണിക്കുന്നേയില്ല. ദൈവേതരന്മാരെ ദൈവത്തിന്റെ പങ്കാളികളായി സങ്കല്‍പിച്ചുകൊണടല്ലാതെ അവരിലധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല. ദൈവികശിക്ഷയുടേതായ ഒരു മഹാവിപത്ത് അവരെ ബാധിക്കുകയില്ലെന്നോ, അല്ലെങ്കില്‍ അവര്‍ ബോധഹീനരായിരിക്കെ ആകസ്മികമായി പുനരുത്ഥാനവേള വന്നെത്തുകയില്ലെന്നോ സമാധാനിക്കുന്നുവോ? നീ അവരോടു തീര്‍ത്തുപറഞ്ഞേക്കുക: 'എന്റെ മാര്‍ഗം ഇതാകുന്നു. തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഞാനും എന്നെ അനുഗമിച്ചവരും നിങ്ങളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നു. അല്ലാഹു പരിശുദ്ധനാകുന്നു. ബഹുദൈവാരാധകരുമായി എനിക്ക് യാതൊരു ബന്ധവുമില്ല.' (12:105-108)

ആശയപരമായി വിയോജിപ്പുള്ളവരോടാണ് ചര്‍ച പ്രസക്തമാകുന്നത്.

CKLatheef പറഞ്ഞു...

'ബൈബിള്‍ യഹോവയെ മഹാനായും മറ്റുദൈവങ്ങളെ മോശമായും ചിത്രീകരിക്കുന്നു. ദൈവം മനുഷ്യ സൃഷ്ടിയാണെന്നു വന്നാല്‍ ആ ദൈവത്തിനു മഹത്വം കുറയില്ല എന്ന താങ്കളുടെ പരാമര്‍ശം വ്യക്തമല്ല.'

ബൈബിളും ഖുര്‍ആനും പരിചയപ്പെടുത്തുന്നത് ഒരേ ദൈവത്തെത്തന്നെ. ഏകനായ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ. എന്നാല്‍ രണ്ടില്‍ നിന്നും ലഭിക്കുന്ന ദൈവം പുര്‍ണമായും ഒരേ പോലെ കാണാന്‍ കഴിയാത്തത്, ബൈബിളില്‍ സംഭവിച്ച കൈകടത്തല്‍ മുലമാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. (ക്രിസ്ത്യാനികള്‍ ക്ഷമിക്കുക.) പഴയനിയമത്തില്‍ നിന്ന് പുതിയ നിയമത്തിലെത്തുമ്പോള്‍ ദൈവസങ്കല്‍പത്തില്‍ പുതിയ ചിലകൂട്ടിചേര്‍ക്കലുകള്‍ കൂടിവരുന്നു. പക്ഷെ ഖുര്‍ആനിലുള്ള ദൈവത്തിന്റെ ഒരു നിഴല്‍ ഇപ്പോഴും ബൈബിളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ദൈവം മനുഷ്യസൃഷ്ടിയല്ല എന്നാണ് എന്റെ വാദം.

ധാരാളം സംവാദങ്ങളില്‍ ഏതാണ്ടെല്ലാ സ്വാമിമാരും വിഗ്രഹാരാധനയെ താങ്കള്‍ സൂചിപ്പിച വിധം ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട്. ബിംബം എന്ന വാക്കുപോലും അത് ഒറിജിനല്‍ ദൈവമല്ലെന്നതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. വേദങ്ങളിലാകട്ടെ കൃത്യമായി ഏകദൈവത്വത്തെ പിന്തുണക്കുന്ന ധാരാളം വചനങ്ങളുണ്ട്. പഴയ നിയമത്തെ പോലെ വിഗ്രഹാരാധനയെ എതിര്‍ക്കുന്നതുമായ വചനങ്ങളുമുണ്ട്. ചര്‍ച അത്തരമൊരു രീതിയിലേക്ക് തിരിച്ചുവിടാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

CKLatheef പറഞ്ഞു...

'മനുഷ്യനു യുക്തിയും ചിന്താശക്തിയും ആരെങ്കിലും നല്‍കിയതാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് പരിണാമ പ്രക്രിയയുടെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ്.'

ഇത് വാക്കുകള്‍ സൂചിപ്പിക്കുന്ന പോലെ ഒരു വിശ്വാസം മാത്രം. കരുതുന്നു എന്നത് വിശ്വാസത്തേക്കാള്‍ ദുര്‍ബലം. വിശുദ്ധഖുര്‍ആനില്‍ നിന്ന ലഭിക്കുന്ന വ്യക്തമായ അറിവിന്റെ അയലത്ത് നില്‍ക്കാന്‍ അവയ്ക്ക് കെല്‍പ്പില്ല. കാരണം അത് ശാസ്ത്രീയമായി പോലും തെളിയിക്കാവുന്ന സംഗതിയല്ല.

CKLatheef പറഞ്ഞു...

'ഈ വാചകത്തിലൂടെ നരവംശ ശാസ്ത്രത്തെത്തന്നെ നിഷേധിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികള്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇത്.

നരവംശശാസ്ത്രത്തെ ഞാന്‍ നിഷേധിച്ചിട്ടില്ല. ഏതൊരു ശാസ്ത്രശാഖയെയും പോലെ മനുഷ്യന്റെ ജിജ്ഞാസയുടെ ഉല്‍പന്നമാണത്. അതിന്റെ നിഗമനങ്ങളെല്ലാം സത്യമാണെന്ന് ധരിക്കുന്നതിലൂടെ അന്ധവിശ്വാസത്തിന്റെ ഒരു രൂപം മാത്രമായി ശാസ്ത്രത്തെ കരുതുകയാണ്. ഇതാകട്ടെ ശാസ്ത്രീയമല്ല. മനുഷ്യോല്‍പത്തിയെക്കുറച്ച് ശാസ്ത്രം ചില നിഗമനങ്ങള്‍ നടത്തുന്നു. എന്നാണ് എന്റെ അറിവ്. കൂടുതല്‍ അറിവുള്ളവര്‍ക്ക് പങ്ക് വെക്കാം. എതായാലും ശാസ്ത്രത്തിന്റെ ആ നിഗമനത്തില്‍ വിശ്വാസം കൊള്ളാത്തത് വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളിയായി ഞാന്‍ മനസ്സിലാക്കുന്നില്ല.

CKLatheef പറഞ്ഞു...

'താന്‍ മനസ്സിലാക്കിയ അല്ലെങ്കില്‍ തനിക്കു ശരിയെന്നു തോന്നുന്ന കാര്യം സമൂഹവുമായി പങ്കു വയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ സമൂഹം വിമര്‍ശന, വിശകലനങ്ങള്‍ക്ക് വിധേയമാക്കുമെന്നു മനസ്സിലാക്കുക.'

യോജിക്കുന്നു 100 ശതമാനം. കൂടാതെ ഇതുകൂടി കൂട്ടിചേര്‍ക്കുന്നു. സമൂഹവുമായി പങ്ക് വെക്കണം. വിമര്‍ശനങ്ങളെയും വിശകലനങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന ദര്‍ശനങ്ങള്‍ക്കേ ഭാവിയില്‍ നിലനില്‍പ്പുള്ളൂ.

CKLatheef പറഞ്ഞു...

യുക്തിവാദികളില്‍ ബ്ലോഗ് രംഗത്തെ പുപ്പുലിയായ സി.കെ ബാബു ദൈവത്തെക്കുറിച്ച് ധാരാളം പോസ്റ്റുകളിട്ടിട്ടുണ്ട്. കാര്യമായി അദ്ദേഹം ഉന്നം വെക്കുന്നത് ബൈബിളിലെ ദൈവത്തെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും വന്ന പരാമര്‍ശങ്ങളിലാണ്. അതേ സംഭവങ്ങള്‍ ഖുര്‍ആനിലുണ്ടെങ്കിലും ബാബുപിടികൂടുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ അവദൈവികമാണ് എന്ന കാര്യം സംശയാസ്പദമാക്കുന്നു. ഖുര്‍ആന്‍ ബൈബിളില്‍നിന്ന കേട്ടെഴുതിയതാണെന്ന മിഥ്യാധാരണയെയും തകര്‍ക്കുന്നു. ബാബുവിന്റെ ഒരു പോസ്റ്റ് ഇവിടെ വായിക്കുക. ഖുര്‍ആനിലെ ദൈവത്തിന്റെ ചില സ്വഭാവങ്ങള്‍ പറയുന്നുണ്ടെങ്കിലും അവ ഖുര്‍ആനില്‍ നിന്ന നേരിട്ട് ഞങ്ങളൊക്കെ മനസ്സിലാക്കിയ അല്ലാഹുവല്ല.

അജ്ഞാതന്‍ പറഞ്ഞു...

ദൈവം എന്നുള്ളത് മഹത്തായ ഒരു സങ്കല്പം മാത്രമാണ്...സ്വന്തം ഉള്ളിലെ ദൈവത്തെ കാണാത്തവര്‍ ആകാശത്ത് വസിക്കുന്നു എന്ന് പറയപെടുന്ന ദൈവത്തെ അന്വേഷിക്കാന്‍ പോയിട്ട് ഒരു കാര്യവും ഇല്ല. മതപരമായ അറിവിന്റെ പൂര്‍ണത എന്ന് പറയുന്നത് ദൈവം തന്റെ ഉള്ളില്‍ തന്നെ ആണ് എന്നും തന്നില്‍ നിന്ന് വേറിട്ട്‌ ഒരു ദൈവം ഇല്ല എന്നും ഉള്ള തിരിച്ചരിവത്രേ...അല്ലാതെ ഖുറാന്‍ ദൈവ നിര്‍മ്മിതമാണ് എന്നും ലോകത്ത് മാറ്റ് എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യ നിര്‍മിതമാണ് എന്നും ഉള്ള ജല്പനങ്ങള്‍ ഭൂലോക മണ്ടത്തരങ്ങള്‍ അത്രെ

അജ്ഞാതന്‍ പറഞ്ഞു...

ഖുറാനിലെ നന്മകള്‍ മാത്രം എടുക്കുക..ആകാശത്തിന് മുകളില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്തു സമയം കളയുന്നതിനു പകരം പറമ്പില്‍ രണ്ടു വാഴ കുഴിച്ചിട്ടാല്‍ കുല തിന്നാനെങ്കിലും പറ്റും....

പാര്‍ത്ഥന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്,

ചിരിച്ച് ഒരു വഴിക്കായി. ഇതിനുമുന്നത്തെ പോസ്റ്റിൽ എന്റെ അഭിപ്രായത്തിലെ അന്ധവിശ്വാസത്തെക്കുറിച്ചു മാത്രം താങ്കളുടെ വിശദീകരണം കണ്ടിരുന്നു. ബാക്കി എന്റെ പരാമർശനങ്ങളെ താങ്കൾ കണ്ടതായി ഭാവിച്ചില്ല.

ഒന്നുമാത്രമെ പറയാനുള്ളൂ. ദൈവത്തെ ഇങ്ങനെ ഒരു കുശവനായും, പോലിസുകാരനായും, ജഡ്ജിയായും തരം താഴ്ത്തരുത്.

Abdul Ahad പറഞ്ഞു...

@satyavan

***
സ്വന്തം ഉള്ളിലെ ദൈവത്തെ കാണാത്തവര്‍ ആകാശത്ത് വസിക്കുന്നു എന്ന് പറയപെടുന്ന ദൈവത്തെ അന്വേഷിക്കാന്‍ പോയിട്ട് ഒരു കാര്യവും ഇല്ല. മതപരമായ അറിവിന്റെ പൂര്‍ണത എന്ന് പറയുന്നത് ദൈവം തന്റെ ഉള്ളില്‍ തന്നെ ആണ് എന്നും തന്നില്‍ നിന്ന് വേറിട്ട്‌ ഒരു ദൈവം ഇല്ല എന്നും ഉള്ള തിരിച്ചരിവത്രേ...
***

തന്റെ സൃഷ്ടിയുടെ ഉള്ളില്‍ വസിയ്ക്കുന്ന ദൈവം എന്ന സങ്കല്‍പ്പം ഇസ്ലാമിന് അന്യമാണ്. ഒന്നാലോചിച്ചു നോക്കൂ സുഹൃത്തേ, നിസ്സാരനായ ഒരു മനുഷ്യന്റെ ഉള്ളില്‍ സ്ഥിതി ചെയ്യേണ്ടിവരുന്ന ഒരു ദൈവത്തിന്റെ അവസ്ഥ!

ദൈവത്തെ ഒരു കൃമിയോളമോ കൊക്കപ്പുഴുവോളമോ തരം താഴ്ത്തണോ?!!! ;)

***
...ഖുറാന്‍ ദൈവ നിര്‍മ്മിതമാണ് എന്നും ലോകത്ത് മാറ്റ് എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യ നിര്‍മിതമാണ് എന്നും ഉള്ള ജല്പനങ്ങള്‍ ഭൂലോക മണ്ടത്തരങ്ങള്‍ അത്രെ
***

വേദ ഗ്രന്ഥങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരാത്ത ഏക ദൈവിക വേദം ഖുര്‍-ആന്‍ മാത്രമാണ്. യേശുവിനും മോശെയ്ക്കും അനവധിയനവധി പ്രവാചകന്മാര്‍ക്കും അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങള്‍ ഇന്ന് നിലവിലില്ല. ഉണ്ടായിരുന്നെങ്കില്‍ അതില്‍ ആദ്യം വിശ്വസിയ്ക്കുക മുസ്ലിംകളായിരിയ്ക്കും. കാരണം ആ വേദങ്ങളും ഖുര്‍‌ആനും തമ്മില്‍ ആശയത്തില്‍ ഒരു വ്യത്യാസവും കാണില്ല.

ഖുര്‍-ആന്‍ ദൈവികമെന്ന് പറയുന്നത് വെറുതെയല്ല. ഖുര്‍-ആനെപ്പോലൊരു വേദഗ്രന്ഥം മനുഷ്യനിര്‍മ്മിതമായിരുന്നെങ്കില്‍, അത് മുഹമ്മദ് നബിയോ അദ്ദേഹത്തിന്റെ അനുചരന്മാരോ എഴുതിയതായിരുന്നെങ്കില്‍, അവയില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഖുര്‍-ആനില്‍ ഒറ്റ വൈരുദ്ധ്യം പോലുമില്ല.

അജ്ഞാതന്‍ പറഞ്ഞു...

@Abdul...നിങ്ങളുടെ ഉള്ളിലാണ് ദൈവം ഉള്ളത് എന്ന് പറയുമ്പോള്‍ ദൈവത്തെ തരാം താഴ്തുകയല്ല...മറിച്ച് നിങ്ങള്‍ ദൈവത്തോളം ഉയരുകയാണ്...
മനുഷ്യരില്‍ മാത്രമല്ല, ലോകത്തെ എല്ലാ ചാരാ ചരങ്ങളിലും ദൈവം ഉണ്ട്...അത് സ്നേഹമാണ്,നന്മയാണ്, സത്യമാണ്...അല്ലാതെ നിങ്ങള്‍ പറയുന്നത് പോലെ ആകാശത്തിന് അപ്പുറത്തുള്ള ഒരു ദൈവം മനുഷ്യന്റെ ഭാവന സൃഷ്ടി മാത്രമാണ്...പക്ഷെ അത് മനോഹരമായ സങ്കല്‍പ്പമാണ്.സംസാര ദുഃഖത്തില്‍ ഉഴലുന്ന മനുഷ്യമനസ്സിനു ശാന്തിയെകുന്ന മനോഹര സങ്കല്‍പം.
ദൈവം നിങ്ങളുടെയും എന്റെയും ലോകത്തെ എല്ലാ ചാരാ ചരങ്ങളുടെയും ഉള്ളില്‍ ആണ് സ്ഥിതി ചെയ്യുന്നത്...ഒരാളില്‍ നന്മയും സത്യവും സ്നേഹവും കുറയുന്നതിന് അനുസരിച്ച് അയാളുടെ ദൈവീക മായ അംശം കുറയുന്നു...അപ്പോള്‍ അയാള്‍ കൂടുതല്‍ അസുരനായി തീരുന്നു...ഉദാഹരം ഇന്നത്തെ കാലത്തെ തീവ്ര വാദികള്‍...ലോകവസാനതിനു വരെ കാരണക്കാര്‍ ആയേക്കാവുന്ന അസുരന്മാരാന് അവര്‍...ഇങ്ങനെ വിശ്വസിക്കുന്നത് കൊണ്ടും തെറ്റ് ചെയ്യാതെ ജീവിക്കുന്നത് കൊണ്ടും ഖുറാനിലെ "നിങ്ങളുടെ " ദൈവം എന്നാ നരകത്തില്‍ തള്ളിയാലും ആ നരകം സന്തോഷ പൂര്‍വ്വം ഞാന്‍ സ്വീകരിക്കും...തത്വമസി :-)

അജ്ഞാതന്‍ പറഞ്ഞു...

ആകാശത്തില്‍ ഉണ്ടെന്നു പറയപെടുന്ന ദൈവത്തിന്റെ പേരില്‍ ഭൂമിയിലെ മനുഷ്യരുടെ മനസമാധാനവും ജീവിക്കാനുള്ള അവകാശവും ഹനിക്കുന്നതത്രേ ഏറ്റവും വലിയ പാപം...

പാര്‍ത്ഥന്‍ പറഞ്ഞു...

@ CKLatheef :

താങ്കൾ ലിങ്ക് കൊടുത്തിട്ടുള്ള സി.കെ.യുടെ പോസ്റ്റിലെ ആദ്യ ഭാഗത്തു തന്നെയുള്ള ഒരു വരിയാണ് താഴെ ചേർത്തിട്ടുള്ളത്. അത് പൂർണ്ണമായ അർത്ഥത്തിൽ താങ്കൾ മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
--------------------------
ദൈവം ഇതുവരെ ഒരു തെറ്റോ കുറ്റമോ ചെയ്തിട്ടില്ലെന്നു് മാത്രമല്ല, തെറ്റോ കുറ്റമോ ചെയ്തവരെ ശിക്ഷിച്ചിട്ടുമില്ല. അങ്ങനെ, നിരപരാധിയായ, നിർഗ്ഗുണനായ, നിർവ്വികാരനായ, നിർദ്ദോഷിയായ ഒരു ദൈവത്തെ എന്തിന്റെ പേരിൽ ഒരുത്തൻ കുറ്റം വിധിക്കും?

പാര്‍ത്ഥന്‍ പറഞ്ഞു...

സത്യവാൻ Abdul Ahad ന് കൊടുത്ത മറുപടിയുടെ അടിയിൽ ഒരു ചെറിയ ഒപ്പ്.

Abdul Ahad പറഞ്ഞു :
(ദൈവത്തെ ഒരു കൃമിയോളമോ കൊക്കപ്പുഴുവോളമോ തരം താഴ്ത്തണോ?!!!)

ഒരു കൊക്കപ്പുഴുവിലും ദൈവാംശം ഉണ്ടെന്ന അറിവാണ് ഈശ്വരൻ.
അത്രത്തോളം ചിന്തിക്കാനുള്ള ബുദ്ധിവികാസം പടച്ചോൻ ഇസ്ലാം വിശ്വാസികൾക്ക് നൽകിയിട്ടില്ല എന്നത് സത്യമാണ്.

പാര്‍ത്ഥന്‍ പറഞ്ഞു...

അന്ധമായ നിരീശ്വരവാദവും അന്ധമായ ഈശ്വരവിശ്വാസവും ഒരു കാര്യത്തിൽ വളരെയധികം സാമ്യം തോന്നാറുണ്ട്.

നിരീശ്വരവാദിയോട് ചില ചോദ്യങ്ങൾ:
1. ഇന്ന് ബുധനാഴ്ചയാണോ?
ഉ. ഈശ്വരനില്ല.
2. താങ്കൾ ഭക്ഷണം കഴിച്ചോ?
ഉ. ഈശ്വരനില്ല.
3. എന്തെങ്കിലും എഴുതണ്ടേ, ബോഗിൽ പോസ്റ്റു ചെയ്യാൻ?
ഉ. ഈശ്വരനില്ല.

ഇനി ദൈവ വിശ്വാസിയോട് ചില ചോദ്യങ്ങൾ:
1. സുഖം തന്നെയല്ലെ?
ഉ. --- വിശ്വസിക്കണം.
2. ഇന്ന് മഴ പെയ്യുമോ?
ഉ. ---- വിശ്വസിക്കണം.
3. ഇനി ബസ്സ് സമരം ഉണ്ടാകുമോ?
ഉ. ---- വിശ്വസിക്കണം.

ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് ഒരു ഉത്തരം കണ്ടെത്താനാവാത്തവിധം അധഃപ്പതിച്ചു പോകും. ഈശ്വരജ്ഞാനം നേടാൻ സ്വതന്ത്രരാവുകയാണ് ആദ്യം വേണ്ടത്. ബുദ്ധിയുണ്ടവില്ല എന്നു പറയുമ്പോൾ, സർവ്വകലാശാലയിൽ നിന്നും ബിരുദം ലഭിക്കാനുള്ള കഴിവില്ല എന്ന് അർത്ഥമില്ല.

പാര്‍ത്ഥന്‍ പറഞ്ഞു...

CKLatheef പറഞ്ഞു:

ദൈവനിഷേധമല്ല മനുഷ്യന്റെ സ്വാഭാവിക പ്രകൃതി ദൈവവിശ്വാസമാണ്. അതുകൊണ്ടാണ് പ്രത്യേകം പഠനമൊന്നുമില്ലാതെ തന്നെ മനുഷ്യരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളായി മാറുന്നത്.
----------------------
പറഞ്ഞുകൊടുക്കുന്നതും കണ്ടു പഠിക്കുന്നതുമാണ് ചെറുപ്പം മുതൽ കുട്ടികൾ മനസ്സിലാക്കി ഒരു സംസ്കാരം രൂപപ്പെടുത്തുന്നത്. ഒരു പരീക്ഷണം എന്ന നിലയിൽ കുറച്ചു കുട്ടികളെ ഒരു 10 വയസ്സുവരെ ഒരു ഭാഷയും വിശ്വാസവും പറഞ്ഞു കൊടുക്കാതെ വളർത്തിയതിനുശേഷം അവരെ ഒരു അഭിമുഖത്തിൽ പങ്കെടുപ്പിക്കൂ. അതിനുശേഷം പറയൂ, അവരിലെ സ്വാഭാവിക പ്രകൃതി എത്രമാത്രം അവരിൽ ഉണ്ടെന്ന്.

CKLatheef പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍, സത്യവാന്‍ , അബ്ദുല്‍ അഹദ്

നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ വായിച്ചു. എല്ലാവര്‍ക്കും നന്ദി. അവയോടുള്ള എന്റെ യോജിപ്പും വിയോജിപ്പും താമസിയാതെ ഇവിടെ നല്‍കും. ദൈവമിഛിച്ചാല്‍. വ്യത്യസ്ഥ ദൈവവീക്ഷണങ്ങളും വിശ്വാസങ്ങളും സങ്കല്‍പങ്ങളുമൊക്കെ നിലനില്‍ക്കുന്നു എന്നും അതിനുള്ള അര്‍ഹത എല്ലാവര്‍ക്കുമുണ്ടെന്ന കാര്യവും നിങ്ങളെപ്പോലെ തന്നെ അംഗീകരിക്കുന്നു. മതഗ്രന്ഥങ്ങളും വേദഗ്രന്ഥങ്ങളും അതാതിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം അവരുടെ വികാരങ്ങള്‍ കൂടിയാണ് എന്ന് മറക്കുന്നില്ല. പക്ഷെ അതൊന്നും വിമര്‍ശനാതീതമോ വിശകലനമര്‍ഹിക്കാത്തതോ ആണെന്ന് മിഥ്യാധാരണയും ഇല്ല. വിവിധ വിശ്വാസങ്ങളുണ്ടെന്നതിനാല്‍ ഒരു വിശ്വാസത്തെക്കുറിച്ചും ചര്‍ചപാടില്ല എന്ന സങ്കല്‍പം എനിക്കില്ല. ഖുര്‍ആനിന്റെ ദിവ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നതും ദൈവമുണ്ടോ എന്ന കാര്യം ചര്‍ചചെയ്യുന്നതും വാഴകുഴിച്ചിടുന്നതിനെക്കാള്‍ നഷ്ടമാണെന്ന കാഴ്ചപ്പാടും ഞാന്‍ പുലര്‍ത്തുന്നില്ല. തീറ്റയാണ് മുഖ്യമെന്ന് കരുതുന്നവര്‍ ഇത്തരം ബ്ലോഗുകള്‍ വായിക്കാന്‍ സമയം ചെലവഴിക്കേണ്ടതുമില്ല. പാര്‍ത്ഥന്റെ മറുപടിപറയേണ്ട പരാമര്‍ശങ്ങളുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കും. യഥാര്‍ഥ മതമൂല്യങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് സത്യത്തില്‍ പ്രശ്‌നങ്ങള്‍ എന്നാണ് എന്റെ അറിവ്. തീവ്രവാദവും മതബോധവും തമ്മില്‍ ബന്ധമില്ല. അതല്ല ഉണ്ടെങ്കില്‍ തീവ്രവാദികള്‍ക്ക് മതത്തിന്റെ സത്ത അറിയില്ല എന്ന് മാത്രമാണ്. വിശദമായ മറുപടി ശേഷം.

CKLatheef പറഞ്ഞു...

പ്രിയ അബ്ദുല്‍ അഹദ്.

താങ്കളുടെ ഇടപെടലിന് നന്ദിപറയുന്നു. യുക്തിവാദി ശൈലിയിലുള്ള ചില പ്രയോഗങ്ങള്‍ ചര്‍ചയെ അപ്രസക്തമായ കാര്യത്തിലേക്ക് തിരിച്ചുവിടും എന്നതിനാല്‍ ഞാന്‍ ഉപേക്ഷിക്കാറാണ് പതിവ്.

ഉദാഹരണം താങ്കളുടെ കൃമി കൊക്കപ്പുഴു പ്രയോഗം. മനുഷ്യനുള്ളില്‍ ദൈവം എന്ന് പറയുമ്പോള്‍ ദൈവികമായ ഗുണങ്ങള്‍ മനുഷ്യന്‍ ആര്‍ജിക്കണമെന്നാണ് അവര്‍ അര്‍ഥമാക്കുന്നത്. അതോടൊപ്പം അതിനുപരിയായ ഒരു ദൈവം ആവശ്യമില്ല എന്ന് സ്ഥാപിക്കാനും.

അതേ പോലെ ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന ഖുര്‍ആനിന്റെ തന്നെ അവകാശവാദം. ഈ പറഞ്ഞത് സത്യമാണെങ്കിലും അത് മനസ്സിലാകണമെങ്കില്‍ കുറെകൂടി ആ വിഷയത്തില്‍ ചര്‍ച നമ്മുടെ ഭാഗത്ത് നിന്ന് നടക്കേണ്ടതുണ്ട്. ഏതായാലും ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി. തുടര്‍ന്നും പങ്കെടുക്കുക.

CKLatheef പറഞ്ഞു...

Parthan,

'ദൈവം ഇതുവരെ ഒരു തെറ്റോ കുറ്റമോ ചെയ്തിട്ടില്ലെന്നു് മാത്രമല്ല, തെറ്റോ കുറ്റമോ ചെയ്തവരെ ശിക്ഷിച്ചിട്ടുമില്ല.'

ഇതേ പ്രകാരം ബാബു പ്രസ്തുത ലേഖനത്തില്‍ പറയുന്ന ഒട്ടേറെ കാര്യങ്ങള്‍ പരസ്പരവിരുദ്ധമാണ്. സത്യത്തില്‍ യുക്തിവാദികള്‍ നിരീശ്വരവാദികളല്ല എന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ വഴുവഴുപ്പുള്ള സമീപനം ഒരു തരം കബളിപ്പിക്കലിന്റെ ഭാഗമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ദൈവമില്ലെങ്കില്‍ പിന്നെ തെറ്റൊകുറ്റമോ ചെയ്തവരെ ശിക്ഷിച്ചിട്ടുമില്ല എന്ന് പറയുന്നതില്‍ എന്തുണ്ട് കാര്യം. ദൈവം തെറ്റ് ചെയ്തു എന്ന് ഞാനും വിശ്വസിക്കുന്നില്ല. പക്ഷെ തെറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ക്ക് അതിന് കഴിയുന്ന ഒരു സാഹചര്യം ഇവിടെ ഒരുക്കിയിട്ടുണ്ട് എന്ന് മാത്രം.

CKLatheef പറഞ്ഞു...

പ്രിയ സത്യവാന്‍,

'ഖുറാനിലെ നന്മകള്‍ മാത്രം എടുക്കുക..ആകാശത്തിന് മുകളില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്തു സമയം കളയുന്നതിനു പകരം പറമ്പില്‍ രണ്ടു വാഴ കുഴിച്ചിട്ടാല്‍ കുല തിന്നാനെങ്കിലും പറ്റും....'

ഖുര്‍ആന്‍ ദൈവികമായതിനാല്‍ അതില്‍ നന്മകള്‍മാത്രമേ ഉള്ളൂ. തിന്‍മകള്‍ എന്ന് പറഞ്ഞ് പരത്തുന്ന കാര്യങ്ങള്‍ ഖുര്‍ആന്‍ ജീവിതത്തിനുള്ള സംപൂര്‍ണ മാര്‍ഗരേഖ എന്ന നിലക്ക് പ്രസക്തമായത് തന്നെയാണ്. എന്നാണ് എന്റെ ഇതിനുമുമ്പുള്ള പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്. ഇസ്്‌ലാമിനെ പൂര്‍ണസ്വഭാവത്തില്‍ ഉള്‍ക്കൊള്ളാനുള്ള വൈമനസ്യമാണ് ഖുര്‍ആനില്‍ നന്മകള്‍ക്ക് പുറമെ ചിലതുകൂടിയുണ്ട് എന്ന നിഗമനത്തിനാധാരം. ഇക്കാര്യത്തിന്റെ പുനരാലോചന നടത്തേണ്ടത് വിമര്‍ശകരാണ്.

വാഴക്കുലയുടെ കാര്യം (ഇടക്കൊക്കെ ചര്‍ചയില്‍ ഇങ്ങനെയുള്ള തമാശകളും ആകാം)

CKLatheef പറഞ്ഞു...

Parthan said.

'ചിരിച്ച് ഒരു വഴിക്കായി.'

എന്റെ ബ്ലോഗ് പോസ്റ്റുകളും അഭിപ്രായങ്ങളും ചിലര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും. മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് ചിരിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായകമാകുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്.

CKLatheef പറഞ്ഞു...

Parthan said..

ഇനി ദൈവ വിശ്വാസിയോട് ചില ചോദ്യങ്ങൾ:
1. സുഖം തന്നെയല്ലെ?
ഉ. --- വിശ്വസിക്കണം.
2. ഇന്ന് മഴ പെയ്യുമോ?
ഉ. ---- വിശ്വസിക്കണം.
3. ഇനി ബസ്സ് സമരം ഉണ്ടാകുമോ?
ഉ. ---- വിശ്വസിക്കണം.


ഇനി ഇതേ ചോദ്യങ്ങള്‍ ഒരു മുസ്ലിമിനോട്:
1. സുഖം തന്നെയല്ലെ?
ഉ. --- ദൈവാനുഗ്രഹത്താല്‍ സുഖം തന്നെ. അല്ലാഹുവിന് സ്തുതി.

2. ഇന്ന് മഴ പെയ്യുമോ?
ഉ. ---- ദൈവം ഇഛിച്ചാല്‍ മഴപെയ്യും. അവനാണ കാര്യങ്ങള്‍ നന്നായറിയുന്നവന്‍.

3. ഇനി ബസ്സ് സമരം ഉണ്ടാകുമോ?
ഉ. ---- ബസ്സ് സമരം നടത്താന്‍ മനുഷ്യര്‍ തീരുമാനിക്കുകയും, ആ തീരുമാനം നടപ്പാക്കാന്‍ ദൈവത്തിന്റെ വേണ്ടുകയുമുണ്ടെങ്കില്‍ സമരം ഉണ്ടാകും.

ബസ് മുതലാളികള്‍ സമരം നടത്താന്‍ തീരുമാനിച്ചു. പക്ഷെ ദൈവം അത് നടക്കരുതെന്നും തീരുമാനിച്ചു. എങ്കില്‍ അത് നടക്കില്ല. (കാരണം അത്തരം ബസ്സുകള്‍ പിടിച്ചെടുക്കണമെന്ന ശക്തമായ ശാസന നല്‍കി. അവര്‍ നിര്‍ബന്ധിതമായി ബസ്സോടികേണ്ടിവന്നു. അല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ അതിനോട് യോജിച്ചില്ല അവര്‍ ബസ്സോടിച്ചു. പ്രത്യക്ഷത്തില്‍ കാരണം ഇതൊക്കെയാകാം. മുസ്ലിം പറയും. ദൈവത്തന്റെ ഇഛകാര്യത്തില്‍ അത് നടക്കരുതെന്നായിരുന്നു)

CKLatheef പറഞ്ഞു...

Parthan said..

കുറച്ചു കുട്ടികളെ ഒരു 10 വയസ്സുവരെ ഒരു ഭാഷയും വിശ്വാസവും പറഞ്ഞു കൊടുക്കാതെ വളർത്തിയതിനുശേഷം അവരെ ഒരു അഭിമുഖത്തില്‍ പങ്കെടുപ്പിക്കൂ...

പരീക്ഷണത്തിന് തെരഞ്ഞടുത്ത കുട്ടികളോട് അഭിമുഖത്തില്‍ ചോദിച്ചു. ഈ പ്രപഞ്ചം സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടോ.

അവര്‍ പത്ത് പേരാണെങ്കില്‍ പത്തും പറയുക. ഒരു സ്രഷ്ടാവുണ്ടായിരിക്കും എന്നാണ്.

(സിലബസുണ്ടാക്കിയത് ശാസ്ത്ര സാഹിത്യ പരിഷത്താണെങ്കില്‍ അവരില്‍ ഒരാള്‍ സംശയം പ്രകടിപ്പിക്കും എന്ന് മാത്രം.)

ഇതാണ് ഞാന്‍ ഉദ്ദേശിച്ച മനുഷ്യന്റെ പ്രകൃതി. ഇത് ശരിയല്ല എന്ന അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പരീക്ഷം നടത്തട്ടേ..

V.B.Rajan പറഞ്ഞു...

Abdul Ahad പറഞ്ഞു... "ഖുര്‍-ആന്‍ ദൈവികമെന്ന് പറയുന്നത് വെറുതെയല്ല. ഖുര്‍-ആനെപ്പോലൊരു വേദഗ്രന്ഥം മനുഷ്യനിര്‍മ്മിതമായിരുന്നെങ്കില്‍, അത് മുഹമ്മദ് നബിയോ അദ്ദേഹത്തിന്റെ അനുചരന്മാരോ എഴുതിയതായിരുന്നെങ്കില്‍, അവയില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഖുര്‍-ആനില്‍ ഒറ്റ വൈരുദ്ധ്യം പോലുമില്ല."

ഇതാ ചില വൈരുദ്ധ്യങ്ങള്‍:

1 ആകാശങ്ങളിലും ഭൂമിയിലും ഉള്ള എല്ലാം ദൈവത്തിന്റെ അധീനതയിലും എല്ലാവരും അവനെ അനുസരിക്കുമെന്നും ഒരിടത്ത് പറയുന്നു. വേറൊരിടത്ത് പറയുന്നു ഇബ്ലീസ് അനുസരിച്ചില്ലന്ന്, അവനെ പ്രാകുകയും ചെയ്യുന്നു.

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്‍റെ അധീനത്തിലത്രെ. എല്ലാവരും അവന്ന്‌ കീഴടങ്ങുന്നവരാകുന്നു. (30:26)
----------
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (2:34)

2 വേദഗ്രന്ഥത്തില്‍ മാറ്റം ഉണ്ടാകില്ലന്ന് പറഞ്ഞിട്ട് ആയത്തുകള്‍ മാറ്റി പുതിയത് കൊണ്ടുവരുമെന്നും പറയുന്നു

നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന്‌ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെനാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (2:85)

നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.(6:34)

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.(6:115)
----------
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌? (2:106)

ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.(16:101)

3. ലഹരിയോടുള്ള സമീപനം: ഒരുടത്ത് ലഹരി പാപമായും മറ്റൊരിടത്ത് അവ അനുവദിച്ചതായും കാണുന്നു.

( നബിയേ, ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെഅംശമാണ്‌ പ്രയോജനത്തിന്‍റെഅംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: ( അത്യാവശ്യം കഴിച്ച്‌ ) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു.(2:219)
----------
ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(16:67)

4. അല്ലാഹുവിന്റെ ഒരു ദിവസം മനുഷ്യന്റെ ആയിരം കൊല്ലമാണോ, അമ്പതിനായിരം കൊല്ലമാണോ എന്നും ഉറപ്പില്ല:

( നബിയേ, ) നിന്നോട്‌ അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.) (22:47)

അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയര്‍ന്ന്‌ പോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്‌. (32:5)
----------
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു. (70:4)

ലിസ്റ്റ് വളരെ നിണ്ടു പോകുമെന്നതുകൊണ്ട് ഇത് ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ പ്രതീക്ഷിക്കാം

ചിന്തകന്‍ പറഞ്ഞു...

ഒന്നുമാത്രമെ പറയാനുള്ളൂ. ദൈവത്തെ ഇങ്ങനെ ഒരു കുശവനായും, പോലിസുകാരനായും, ജഡ്ജിയായും തരം താഴ്ത്തരുത്.

പ്രിയ പാര്‍ത്ഥന്‍.

താങ്കള്‍ എപ്പോഴും അദ്വൈത സിദ്ധാന്തം മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. അതിലുള്ള താങ്കളുടെ വിശ്വാസത്തെ ഞാന്‍ മാനിക്കുന്നു.
ഈ പ്രപഞ്ചം ദൈവ സൃഷ്ടിയാണെന്ന് പറയുമ്പോള്‍ കുശവന്‍ കലമുണ്ടാക്കുന്നതുമായ താരതമ്യം ചെയ്യുന്ന താങ്കളുടെ യുക്തി താങ്കളില്‍ ഉറച്ചു പോയ അത്തരം ഒരന്ധവിശ്വാസത്തിന്റെ ഉത്പന്നമാണ്. സമയം കിട്ടുമെങ്കില്‍ താങ്കളെഴുതിയ വാചകം ഒന്ന് കൂടിവായിക്കുക.

ഇസ്ലാമിലെ ദൈവ വീക്ഷണത്തില്‍, എല്ലാത്തിന്റെയും അത്യന്തികത ദൈവത്തിലാണ് കുടി കൊള്ളുന്നത്. അതായത് എല്ലാ മാനുഷികവും അല്ലാത്തതുമായ ഗുണങ്ങളുടെയും പരിപൂര്‍ണത ദൈവത്തിലാണ്.

മനുഷ്യന്‍ സ്രഷ്ടാവാണ്,വിധി പറയുന്നവനാണ്,നടപ്പാക്കുന്നവനാണ്. എത്ര ശ്രമിച്ചാലും ഇതിന്റെയൊന്നും പരിപൂര്‍ണതയില്‍ അവനെത്തിച്ചേരാന്‍ കഴിയില്ല. ലോകത്തിലിന്നുവരെ ഒരു മനുഷ്യനും അംങ്ങിനെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുമില്ല. ഇനിയൊട്ട് കഴിയുകയുമില്ല.

എല്ലാം ഗുണങ്ങളുടെയും പരിപൂര്‍ണ്ണതയാണ് ദൈവം. ആ പരിപൂര്‍ണതക്ക് ഒരു സാമ്യമില്ല. ദൈവം തികച്ചും ഏകവത്തായ അസ്ത്വിത്വമാകുന്നു. ദൈവത്തെ പോലെ ദൈവം മാത്രം.

കുറേ തപസ്സ് ചെയ്തത് കൊണ്ടോ, മന്ത്രങ്ങള്‍ ഇരുവിട്ടത് കൊണ്ടോ, ശ്യൂന്യതയില്‍ നിന്ന് പ്രസാദം എടുക്കുന്നത് കൊണ്ടോ ഒരാള്‍ക്കും ദൈവമാകാന്‍ പറ്റില്ല. ഒരു മനുഷ്യന് ഏറ്റവും കൂടിയാല്‍ ഒരു നല്ല മനുഷ്യനാവാനേ പറ്റൂ.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍

ഇത്തരം ഒരു അഭിപ്രായം ഇവിടെ ചര്‍ചയാകും എന്നതുകൊണ്ടാണ് അബ്ദുല്‍ അഹദിന്റെ മറുപടിയില്‍ അതുസൂചിപ്പിച്ചത്. ഇത് താങ്കളല്ലെങ്കില്‍ മറ്റാരെങ്കിലും പറയും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. താങ്കളുടെ ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനായി ഞാന്‍ തല്‍കാലം ഇവിടുന്ന് മാറ്റുന്നു. ഇതുസംബന്ധമായി പോസ്റ്റിടുന്നതിന് മുമ്പ് അവിടെ നല്‍കപ്പെട്ട വിശദീകരണം കൂടിവായിച്ചിട്ടാകുന്നതാണ് നല്ലതെന്ന് തോന്നുന്നു. അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യം തോന്നാത്തതും തോന്നുന്നതുമെല്ലാം കൂട്ടിക്കുഴച്ചാല്‍ എന്നെ പോലെയുള്ളവര്‍ക്ക് വെറുതെ പണിയാകും. മദ്യനിരോധനവുമായി ബന്ധപ്പെട്ടതും മറ്റും അതിന്റെ നിരോധനത്തിന്റെ ക്രമാനുഗതമായ പരിണാമത്തെ മാത്രമെ കുറിക്കുന്നുള്ളൂ. അതിനാല്‍ പോസ്റ്റിടുന്നതിന് മുമ്പ് ആവശ്യമായ വായന നടത്തുക. താങ്കള്‍ക്ക് പരിചയമുള്ള ഇസ്്‌ലാമിക പ്രവര്‍ത്തകാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ താങ്കള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുതരും.

ഇവിടെ വിഷയം ദൈവമാണ് ഖുര്‍ആനല്ല.

ചിന്തകന്‍ പറഞ്ഞു...

ദൈവം നിങ്ങളുടെയും എന്റെയും ലോകത്തെ എല്ലാ ചാരാ ചരങ്ങളുടെയും ഉള്ളില്‍ ആണ് സ്ഥിതി ചെയ്യുന്നത്...ഒരാളില്‍ നന്മയും സത്യവും സ്നേഹവും കുറയുന്നതിന് അനുസരിച്ച് അയാളുടെ ദൈവീക മായ അംശം കുറയുന്നു.

പ്രിയ സത്യവാന്‍

താങ്കളും സംസാരിക്കുന്നത് അദ്വൈതം അടിസ്ഥാനമാക്കി തന്നെ. എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ യുക്തിവാദവുമായി ഇതിന് നല്ല സാമ്യമുണ്ട്.

താങ്കളുടെ പ്രസ്ഥാവന ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍‍. ദൈവം എല്ലാവരുടെയും ഉള്ളില്‍ വസിക്കുന്നു. സത്യവും നന്മയും സ്നേഹവുമാണ് നമ്മിലുള്ള ദൈവത്തെ ഉണര്‍ത്താനുള്ള വഴി. അതില്ലെങ്കില്‍ നാം അസുരന്മാരായി മാറുന്നു. ദൈവം നമ്മില്‍ തന്നെയാണെങ്കില്‍ പിന്നെ ഒരാള്‍ക്കും ശബരിമലക്കോ ഗുരുവായൂര്‍ക്കോ പോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അവിടങ്ങളില്‍ പോയത് കൊണ്ട് മുകളില്‍ താങ്കള്‍ സൂചിപിച്ച ഗുണങ്ങള്‍ ഉണ്ടായികൊള്ളണമെന്നുമില്ല. യുക്തിവാദികളാണ് ഇങ്ങനെ നോക്കുമ്പോള്‍ എറ്റവും നല്ല അദ്വൈത വാദികള്‍. കാരണം അവര്‍ പറയുന്നതും വാദിക്കുന്നതും മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാന്‍ വേണ്ടിയാണ്. ‘തത്വമസി‘ യോട് എറ്റവും അടുത്ത് നില്‍ക്കുന്നവര്‍ ഒരു പക്ഷേ യുക്തിവാദികളും നിരീശ്വരവാദികളുമായിരിക്കും എന്നാണ് എന്റെയൊരു നിരീക്ഷണം.

എന്നാല്‍ താങ്കളുടെ പ്രസ്ഥാവനയില്‍ മറ്റു ചര അചരങ്ങളും പെടുന്നുണ്ട്. ഇവയിലൊക്കെ ദൈവമുണ്ടെന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല. താങ്കള്‍ അത് വ്യക്തമാക്കുമെന്ന് കരുതുന്നു.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍

ഇസ്‌ലാമിലെ ദൈവം അറ്യേബ്യയിലുണ്ടായിരുന്ന ഗോത്രദൈവമാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന യുക്തിവാദികള്‍ക്ക് തലതിരിഞ്ഞുപോയിരിക്കുന്നു ഇപ്പോള്‍ ഇസ്്‌ലാമിലെ ദൈവവീക്ഷണമെന്താണെന്ന് പോലും അറിയില്ല. താങ്കള്‍ സൂചിപ്പിച്ചപോലെ പ്രപഞ്ചത്തിനപ്പുറത്ത് നില്‍ക്കുന്ന ഒരു ഭീമാകാരനായ മനുഷ്യരൂപമാണ് യുക്തിവാദികള്‍ മനസ്സിലാക്കിയ സര്‍വശക്തനായ ഇസ്ലാമിലെ ദൈവമെന്ന് തോന്നുന്നു. അതുകൊണ്ടാണ് ദൈവത്തെ ചെറുതാക്കുന്നു നിസ്സാരമാക്കുന്നു എന്ന് വിലപിച്ചുകൊണ്ടിരിക്കുന്നത്. ഒരു മതത്തിലെ ദൈവസങ്കല്‍പത്തെ വിമര്‍ശിക്കുമ്പോള്‍ പ്രാഥമികമായി വേണ്ടത് ആ മതത്തിന്റെ ആളുകള്‍ ദൈവത്തെ എങ്ങനെ കാണുന്നുവെന്ന് നന്നായി പഠിക്കുക എന്നതാണ്. അതുണ്ടായിരുന്നെങ്കില്‍ ഇ.എ.ജബ്ബാര്‍ ഇങ്ങനെ ചോദിക്കുമായിരുന്നോ:

'സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?'


ഇതിലടങ്ങിയ അശാസ്ത്രീയതയും വിഢിത്തവും അളക്കാന്‍ സാധിക്കുമോ.

Abdul Ahad പറഞ്ഞു...

@പാര്‍ത്ഥന്‍

***
ഒരു കൊക്കപ്പുഴുവിലും ദൈവാംശം ഉണ്ടെന്ന അറിവാണ് ഈശ്വരൻ.
അത്രത്തോളം ചിന്തിക്കാനുള്ള ബുദ്ധിവികാസം പടച്ചോൻ ഇസ്ലാം വിശ്വാസികൾക്ക് നൽകിയിട്ടില്ല എന്നത് സത്യമാണ്.
***

സ്വന്തം സൃഷ്ടിയെ കാമിക്കുകയും മോഹിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ദൈവത്തോളം ‘ഉയര്‍ന്ന’ ചിന്തയും ഈശ്വരാനുഗ്രഹത്താല്‍ മുസ്ലിംകള്‍ക്ക് ഇല്ല.

Abdul Ahad പറഞ്ഞു...

@ CKLatheef

***
യുക്തിവാദി ശൈലിയിലുള്ള ചില പ്രയോഗങ്ങള്‍ ചര്‍ചയെ അപ്രസക്തമായ കാര്യത്തിലേക്ക് തിരിച്ചുവിടും എന്നതിനാല്‍ ഞാന്‍ ഉപേക്ഷിക്കാറാണ് പതിവ്.
***

ഒരു ചര്‍ച്ചയെ എങ്ങെനെയെങ്കിലും വഴിമാറ്റി പെരുവഴിയിലെത്തിക്കാന്‍ യുക്തിവാതം പിടിച്ചവര്‍ക്ക് നല്ല ശേഷിയുണ്ടെന്ന് എനിക്ക് നന്നായറിയാം. ഇവിടെത്തന്നെ താങ്കള്‍ മോഡറേഷന്‍ വച്ച് പിടിച്ചപിടിയാലെ ചര്‍ച്ച നിയന്ത്രിക്കുന്നതുകൊണ്ടുതന്നെയാണ് പലരുടെയും ദയനീയാവസ്ഥ നാലാളറിഞ്ഞത്. ഉത്തരം മുട്ടിയാല്‍ വേറെവല്ല പോസ്റ്റിലേക്കും ലിങ്കിട്ട് മുങ്ങുന്നതും ഇവിടെ നടപ്പില്ലാത്തതുകൊണ്ട് ബൂലോഗത്തിലെ യുക്തിവാതിസ്റ്റുകളുടെ ‘പോസ്റ്റര്‍ ബോയ്’കള്‍ പരസ്പരം അനുമോദിച്ചും പ്രോത്സാഹിപ്പിച്ചും തൃപ്തിപ്പെട്ടുകൊണ്ടിരിക്കുന്നു!!! ;)

CKLatheef പറഞ്ഞു...

കുറച്ചു കുട്ടികളെ ഒരു 10 വയസ്സുവരെ ഒരു ഭാഷയും വിശ്വാസവും പറഞ്ഞു കൊടുക്കാതെ വളർത്തിയതിനുശേഷം അവരെ ഒരു അഭിമുഖത്തില്‍ പങ്കെടുപ്പിക്കൂ...

സമയക്കുറവ് മൂലം പെട്ടെന്ന് മറുപടി പറഞ്ഞുപോയപ്പോള്‍ മേല്‍ എഴുതിയ വരികളെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല. മുന്‍ മറുപടിയില്‍ അതുകൊണ്ടാണ് സിലബസിന്റെ കാര്യം എഴുതിപോയത്. ഒരു ഭാഷയും എന്നതാണ് ഞാന്‍ ശ്രദ്ധിക്കാതെ വിട്ടത്. എന്ന് വെച്ചാല്‍ കരടിവളര്‍ത്തിയ കുട്ടിയെപ്പോലെ എന്നര്‍ഥം. മനുഷ്യന്റെ പ്രകൃതി എന്നാല്‍ ഇതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. വാദത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞ് സ്ഥാപിക്കേണ്ടതാണ് ദൈവവിശ്വാസം എന്നും അഭിപ്രായമില്ല. ശക്തിമാനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊക്കാന്‍ കഴിയാത്ത പാറ സൃഷ്ടിക്കാനാവുമോ എന്ന് ചോദിക്കുക. നിസ്സഹായനാണെന്ന് സ്ഥാപിക്കാന്‍ സ്വര്‍ഗത്തിലെ ഒരാള്‍ എനിക്ക് സകല സുന്ദരികളെയും വേണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും എന്ന് ചോദിക്കുക. ഇതിലൊക്കെയുള്ള ബാലിശത യുക്തിവാദികള്‍ക്ക് മനസ്സിലായില്ലെങ്കിലും ഖുര്‍ആന്‍ വിശ്വാസികള്‍ക്ക് മനസ്സിലാകും.

എല്ലാ വിജ്ഞാനവും ആര്‍ജിച്ച ഏതാണ്ടെല്ലാ മതങ്ങളെക്കുറിച്ചും സമാന്യമായി നന്നായി പഠിച്ച ശരിയായ ബുദ്ധിയും പക്വതയും ഉള്ള ആള്‍ക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന ദൈവവീക്ഷണം. ഒന്നും പഠിക്കാത്ത 10 വയസ്സായ കുട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയാലും.

തറവാടി പറഞ്ഞു...

സത്യവാന്റെ അര്‍ത്ഥവത്തായ കമന്റ് :)


>>ഒരു കൊക്കപ്പുഴുവിലും ദൈവാംശം ഉണ്ടെന്ന അറിവാണ് ഈശ്വരൻ.
അത്രത്തോളം ചിന്തിക്കാനുള്ള ബുദ്ധിവികാസം പടച്ചോൻ ഇസ്ലാം വിശ്വാസികൾക്ക് നൽകിയിട്ടില്ല എന്നത് സത്യമാണ്<<

ഇതുപോലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നതുപോലും അറപ്പുളവാക്കുന്നതിനാല്‍ ഒന്നും പറയുന്നില്ല എന്നാല്‍ ഇതിനൊക്കെ സാഹചര്യം ഉണ്ടാക്കുന്നവരെപ്പറ്റി എന്ത് പറയാന്‍!

ജസ്റ്റ് ഫീല്‍ പിറ്റി എഗൈന്‍!

അവസാനം Abdul Ahad താങ്കളുടെ പാര്‍ത്ഥനുള്ള മറുപടി കണ്ടു ബഹുത്ത് കേമായിട്ടുണ്ട് ഇതുപോലാകണം മറുപടി കൊടുക്കേണ്ടത് !! കഷ്ടം!

സാന്ദര്‍ഭികമായി പറയട്ടെ, ഇന്നലെ ഒരു ഫോര്‍ വാര്‍ഡ് മെയില്‍ കിട്ടിയിരുന്നു റഷ്യയില്‍ ഒമ്പത് മാസം പ്രായമുള്ള കുട്ടിയുടെ കാലില്‍ ഖുറ് ആന്‍ സൂക്തങ്ങള്‍! ഓ അത് കണ്ട് കണ്ണ് മഞ്ഞളിച്ച് മെയിലായി ഫോര്‍‌വേര്‍ഡ് ചെയ്തിരിക്കുന്നു വിദ്യാഭ്യാസമുള്ള മലയാളികള്‍ ദൈവത്തിന്റെ മിറാക്കിള്‍ ആണത്രേ!

അന്ധവിശ്വാസികളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നുമൊക്കെ എന്നാണ് ഇസ്ലാം മതത്തിന് മോചനമുണ്ടാവുക?

CKLatheef പറഞ്ഞു...

ദൈവം അപൂര്‍ണനാണെന്നതിന് യുക്തിവാദി കണ്ടെത്തുന്ന ഏറ്റവും വലിയ തെളിവ് ദൈവം മനുഷ്യന്റെ ആരാധനയും സ്തുതിയുമൊക്കെ തനിക്ക് തന്നെവേണമെന്ന് ആവശ്യപ്പെട്ടതും. സൃഷ്ടിനടത്തിയതുമൊക്കെയാണ്. അന്യദൈവങ്ങളോടുള്ള അസൂയകൊണ്ടത്രെ അവയെ ആരാധിക്കരുതെന്നാവശ്യപ്പെട്ടത്.

ഇവിടെ യുക്തിവാദിയുടെ അജ്ഞത അതിന്റെ പാരമ്യതയിലെത്തുകയാണ്. ആരാധനകളുടെ ലക്ഷ്യം മനുഷ്യനില്‍ ദൈവം തൃപ്തിപ്പെടുന്ന ചില ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. ദൈവത്തെ സ്മരിക്കുക എന്ന ആരാധനയുടെ പോലും ലക്ഷ്യം അതിലൂടെ മനുഷ്യന് നന്മയോട് ആഭിമുഖ്യവും തിന്‍മയോട് വിരക്തിയും ജനിപ്പിക്കാന്‍ ദൈവസ്മരണ കാരണമാകുന്നു എന്നതാണ്. കരുണയില്ലാത്തവന്റെ നമസ്‌കരാത്തിന് വിലയില്ലാതാവുന്നത് അതുകൊണ്ടാണ്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല എന്ന് പറഞ്ഞതുകൊണ്ടാണ്. അയല്‍വാസിയെ നാവ് കൊണ്ടുദ്രോഹിച്ച നമസ്‌കാരക്കാരിയായ സ്ത്രീ നരകാവകാശിയാണ് എന്ന് പറയാന്‍ പ്രവാചകന്‍ ഒട്ടും മടികാണിക്കാതിരുന്നത് അതുകൊണ്ടാണ്. ഈ കാര്യം യുക്തിവാദിക്കറിയില്ല.

ദൈവം സൃഷ്ടിനടത്തിയത് ദൈവത്തിന് വേണ്ടിയല്ല. കളിതമാശയായിട്ടുമല്ല. ആയിരുന്നെങ്കില്‍ പറയാമായിരുന്നു. ദൈവം അപൂര്‍ണനാണെന്ന് വാദത്തിന് വേണ്ടിയെങ്കിലും.

ദൈവം അസൂയകൊണ്ടല്ല. എന്നെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞത്. ആരാധിക്കാവൂ എന്ന് മാത്രമല്ല എനിക്കല്ലാതെ ഇബാദത്ത് ചെയ്യരുത് എന്നാല്‍ അര്‍ഥമാക്കുന്നത്. വിധി തീര്‍പ്പില്‍ എന്നില്‍ മറ്റാരെയും പങ്ക് ചേര്‍ക്കരുതെന്ന് പറഞ്ഞു. മനുഷ്യന്‍ ദൈവകല്‍പനയനുസരിച്ച് ദൈവത്തന്റെ വിധിക്കനുസരിച്ച് ചരിച്ചാല്‍ മാത്രമേ അവന് ജീവിതത്തില്‍ ശാന്തിയും സമാധാനവും ലഭ്യമാകൂ എന്നതാണ് അതിന്റെ പിന്നിലെ ലക്ഷ്യം. ഇതിന്റെ ഉപയോക്താവും അല്ലാഹുവല്ല. യഥാര്‍ഥമല്ലാത്ത ദൈവത്തെ വണങ്ങരുതെന്ന് പറഞ്ഞത് മനുഷ്യന്‍ തന്റെ ഇതര സൃഷ്ടികളുടെ മുമ്പില്‍ കുമ്പിട്ട് നിന്ദ്യനാകരുതെന്ന് ലക്ഷ്യം വെച്ചാണ്. അന്യദൈവങ്ങള്‍ എന്ന ഒന്നില്ലാത്തതുകൊണ്ടാണ്.

ഇസ്ലാമിലെ ദൈവവീക്ഷണത്തെയാണ് എതിര്‍ക്കുന്നതെങ്കില്‍ ഈ വസ്തുതകളെ മുന്നില്‍ വെച്ച് വിമര്‍ശിക്കണം. അതാണ് സത്യസന്ധമായ വിമര്‍ശനം.

ജബ്ബാര്‍മാഷിന്റെ ഈ ലേഖനം വായിക്കൂ.

പോസ്റ്റിന്റെ അവസാനത്തിലുള്ള ഈ തമാശ ആസ്വദിക്കാന്‍ മറക്കല്ലേ:

'ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.'

പാര്‍ത്ഥന്‍ പറഞ്ഞു...

Abdul Ahad പരഞ്ഞു :
സ്വന്തം സൃഷ്ടിയെ കാമിക്കുകയും മോഹിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ദൈവത്തോളം ‘ഉയര്‍ന്ന’ ചിന്തയും ഈശ്വരാനുഗ്രഹത്താല്‍ മുസ്ലിംകള്‍ക്ക് ഇല്ല.
ഒന്നാമത് ഈ ചോദ്യം വ്യക്തമല്ല.
‘ദൈവത്തോളം ഉയർന്ന‘ എന്നു പറയുന്നത് മനുഷ്യരെക്കുറിച്ചാണോ ?
അങ്ങനെയാണെങ്കിൽ സാധ്യത തള്ളിക്കളയാനാവില്ല.
അതല്ല, ഒറിജിനൽ സൃഷ്ടികർത്താവിനെക്കുറിച്ചാണെങ്കിൽ കുറച്ചധികം പറയേണ്ടിവരും ഒന്ന് മനസ്സിലാക്കാൻ.

നിങ്ങൾക്ക് ഇവിടെ ഒരു തെറ്റ് പറ്റുന്നുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന സൃഷ്ടികർത്താവിനെ താരതമ്മ്യം ചെയ്യുന്നത് ഞങ്ങൾ വിഗ്രഹ പ്രതീകത്തിലൂടെ ആരാധിക്കുന്ന (ആഗ്രഹങ്ങളുടെ സഫലീകരണത്തിന് ഒരു സാക്ഷിയായി) ലോക്കൽ മൂർത്തിഭാവങ്ങളുമായിട്ടാണ്. ഒരുതരത്തിൽ ഞങ്ങളുടെ ലോക്കൽ മൂർത്തികളുടെ മേലുള്ള അതേ താല്പര്യം മാത്രമെ സർവ്വശക്തനായ അള്ളാഹുവിലും ദർശിക്കുന്നുള്ളൂ. എന്തിനും പ്രതിഫലം തരുന്ന ദൈവസങ്കല്പം. അത് സ്വാർത്ഥമോഹികളായ സാധാരണ ജനങ്ങൾക്കുള്ളതാണ്. ഞങ്ങൾ അതിലും ഒന്നുകൂടി ഉയർന്നു ചിന്തിക്കുന്നു എന്നുമാത്രം. അവിടെ കൊടുക്കൽ വാങ്ങലോ ശിക്ഷാനിയമങ്ങളോ ഒന്നും ഇല്ല. “ഈശാവാസ്യമിതംസർവ്വം“.

CKLatheef പറഞ്ഞു...

പ്രിയ തറവാടീ ഇവിടെ ഞങ്ങള്‍ കുറച്ചു വിദ്യാര്‍ഥികള്‍ ചിലകാര്യങ്ങളെക്കുറിച്ച് ചര്‍ചചെയ്യുകയാണ്. താങ്കളെപ്പോലുള്ള മഹാമനീഷികളായ തറവാടികള്‍ക്ക് അതൊക്കെ അല്‍പം സഹതാപവും നാണക്കെടും ഉണ്ടാക്കി എന്നുവരും. അതിനാല്‍ ദയവായി താങ്കള്‍ക്ക് പറ്റിയ ഇടമല്ല ഇതെന്ന് നേരത്തെ ഞാന്‍ നിങ്ങളോട് പറഞ്ഞതും നിങ്ങള്‍ സ്‌നേഹപുര്‍വം അതംഗീകരിച്ച് പിന്‍വാങ്ങിയതുമാണ്. ഇപ്പോഴും വിഷയവുമായി ബന്ധപ്പെട്ടതൊന്നും പറയാനില്ലാതെ ഇതില്‍ പങ്കെടുക്കുന്നവരെ വിലയിരുത്തുകയാണ് താങ്കള്‍. വിഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചര്‍ചയാകാം. വ്യക്തിപരമായ കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. ഇനിയാരും ഈ വഴിനീങ്ങരുതെന്ന് കരുതിയാണ് അല്‍പം വ്യക്തിപരമായ പരാമര്‍ശം ഞാന്‍ നടത്തിയത്. ക്ഷമിക്കുക. ഇവിടെ ഇതുവരെ അഭിപ്രായം പറഞ്ഞവര്‍ എനിക്ക് ബഹുമാന്യരാണ്. താങ്കളടക്കം.

പാര്‍ത്ഥന്‍ പറഞ്ഞു...

@ CKLatheef :
അവര്‍ പത്ത് പേരാണെങ്കില്‍ പത്തും പറയുക. ഒരു സ്രഷ്ടാവുണ്ടായിരിക്കും എന്നാണ്.
-------------
അവരെ നമ്മൾ ഒന്നും പഠിപ്പിച്ചിട്ടില്ല. എന്നിട്ടും അവർ ഏതു ഭാഷയിലായിരിക്കും സംസാരിച്ചിട്ടുണ്ടാവുക.

ചുമ്മാ ഒരു സംശയം.

ചിന്തകന്‍ പറഞ്ഞു...

അവരെ നമ്മൾ ഒന്നും പഠിപ്പിച്ചിട്ടില്ല. എന്നിട്ടും അവർ ഏതു ഭാഷയിലായിരിക്കും സംസാരിച്ചിട്ടുണ്ടാവുക.


ആദ്യ മനുഷ്യന്‍ ഉണ്ടായത് ഭാഷയോടു കൂടി തന്നെ ആയിരുന്നു എന്ന അഭിപ്രായം പാര്‍ത്ഥനുണ്ടോ? ഇതും ഒരു സംശയമാണ്.

CKLatheef പറഞ്ഞു...

'നിങ്ങൾക്ക് ഇവിടെ ഒരു തെറ്റ് പറ്റുന്നുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന സൃഷ്ടികർത്താവിനെ താരതമ്മ്യം ചെയ്യുന്നത് ഞങ്ങൾ വിഗ്രഹ പ്രതീകത്തിലൂടെ ആരാധിക്കുന്ന (ആഗ്രഹങ്ങളുടെ സഫലീകരണത്തിന് ഒരു സാക്ഷിയായി) ലോക്കൽ മൂർത്തിഭാവങ്ങളുമായിട്ടാണ്. ഒരുതരത്തിൽ ഞങ്ങളുടെ ലോക്കൽ മൂർത്തികളുടെ മേലുള്ള അതേ താല്പര്യം മാത്രമെ സർവ്വശക്തനായ അള്ളാഹുവിലും ദർശിക്കുന്നുള്ളൂ. എന്തിനും പ്രതിഫലം തരുന്ന ദൈവസങ്കല്പം. അത് സ്വാർത്ഥമോഹികളായ സാധാരണ ജനങ്ങൾക്കുള്ളതാണ്. ഞങ്ങൾ അതിലും ഒന്നുകൂടി ഉയർന്നു ചിന്തിക്കുന്നു എന്നുമാത്രം. അവിടെ കൊടുക്കൽ വാങ്ങലോ ശിക്ഷാനിയമങ്ങളോ ഒന്നും ഇല്ല. “ഈശാവാസ്യമിതംസർവ്വം“.

പ്രിയ പാര്‍ത്ഥന്‍

ഇതൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. അതിനായി താഴെയുള്ള ചോദ്യങ്ങള്‍ക്ക്് മറുപടി നല്‍കുക.

നിങ്ങള്‍ ഒരു വിഗ്രഹാരാധകനാണ് എന്ന് പറയുന്നു. വല്ല വേദവാക്യങ്ങളുടെയും അടിസ്ഥാനത്തിലാണോ നിങ്ങള്‍ വിഗ്രഹാരാധന സ്വീകരിച്ചത്?. അതോ താങ്കള്‍ക്ക് വ്യക്തിപരമായി തോന്നിയതുകൊണ്ടോ?.

വിഗ്രഹത്തെ ആരാധിക്കുന്നതിലൂടെ താങ്കള്‍ എന്താണ് ലക്ഷ്യമാക്കുന്നത്?.

വിഗ്രഹത്തിന് പുറമെ സ്രഷ്ടാവായ ദൈവം എന്ന കാഴചപ്പാടുണ്ടോ താങ്കള്‍ക്ക്?.

എന്തിന് ദൈവത്തില്‍ വിശ്വസിക്കണം?.

താങ്കള്‍ വിശ്വസിക്കുന്ന ദൈവം എങ്ങനെയുള്ളതാണ്?. അത്തരമൊരു സങ്കല്‍പത്തിലെത്തിയത് എന്തിന്റെ അടിസ്ഥാനത്തില്?‍.

ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരം തന്നാല്‍ മുസ്്‌ലിംകള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ബോധ്യപ്പെടും. നമ്മുടെ ചര്‍ച അതിന്റെ ചാലിലൂടെ നീങ്ങുകയും ചെയ്യും.

അപ്പൂട്ടന്‍ പറഞ്ഞു...

ചിന്തകൻ, ലതീഫ്‌,
ചർച്ച വീക്ഷിക്കുന്നുണ്ട്‌, സജീവമായി പങ്കെടുക്കുന്നില്ലെങ്കിലും. ഇവിടെ അഭിപ്രായം പറയുന്നത്‌ പാർത്ഥൻ പറഞ്ഞതിനോട്‌ ഒന്നു കൂട്ടിച്ചേർക്കാൻ മാത്രമായാണ്‌.

മനുഷ്യൻ ജനിക്കുമ്പോൾ തന്നെ ഭാഷ പഠിച്ചുകൊണ്ടല്ല വരുന്നത്‌ എന്നാണ്‌ പാർത്ഥൻ സൂചിപ്പിച്ചത്‌ എന്നാണ്‌ ഞാൻ മനസിലാക്കിയത്‌.

ഇതുതന്നെയാണ്‌ ചുറ്റും നോക്കിയാൽ നമുക്ക്‌ മനസിലാക്കാൻ സാധിക്കുന്നതും. ഒരാളും ഒന്നും അറിഞ്ഞല്ല ലോകത്ത്‌ ജനിക്കുന്നത്‌. ആ വ്യക്തി വളർന്നുവരുന്ന സാഹചര്യങ്ങൾക്കനുസൃതമായാണ്‌ അയാളുടെ ചിന്തകൾ രൂപപ്പെടുന്നത്‌. ഭാഷയും അക്ഷരവും എല്ലാം സമൂഹത്തിൽ നിന്നു തന്നെയാണ്‌ അയാൾ പഠിക്കുന്നത്‌. ആംഗ്യങ്ങൾ കൊണ്ട്‌ സംവദിച്ചിരുന്ന കാലത്തുനിന്ന് പടിപടിയായിത്തന്നെയാണ്‌ മനുഷ്യൻ വിവിധഭാഷകളും അക്ഷരങ്ങളും വ്യാകരണങ്ങളുമെല്ലാം രൂപപ്പെടുത്തിയത്‌. അന്നന്നത്തെ ആവശ്യത്തിനനുസരിച്ച്‌ ഓരോ ആംഗ്യത്തിനും (ചലനത്തിനും) ഓരോ വസ്തുവിനും അവരവർക്ക്‌ യോഗ്യമെന്ന് തോന്നിയ ശബ്ദങ്ങളും അവ കൈമാറാൻ സഹായിക്കുന്ന അക്ഷരങ്ങളും രൂപപ്പെടുത്തിയത്‌ ഒരു ദിവസം കൊണ്ടല്ല. അതും ഒരു പരിണാമം തന്നെയാണ്‌ (ഡാർവിനെ കൊണ്ടുവന്നതല്ല, the process of evolution, in general പറഞ്ഞുവെന്നേയുള്ളു). അങ്ങിനെ പരിണമിച്ചുണ്ടായവ തന്നെയാണ്‌ നാം ഇന്ന് ഉപയോഗിക്കുന്നതും.

സ്വാഭാവികമായും ദൈവവിശ്വാസവും (അതിനോട്‌ യോജിക്കുന്നതോ വിയോജിക്കുന്നതോ ആയ ചിന്തകളും) ഒരാൾ മനസിലാക്കുന്നത്‌ സമൂഹത്തിൽ നിന്നാണ്‌, സ്രഷ്ടാവ്‌ എന്ന സങ്കൽപം പോലും. ഒരു കുട്ടിയ്ക്ക്‌ ചുറ്റും കാണുന്നതെല്ലാം അദ്ഭുതം, അല്ലെങ്കിൽ ഭയം മാത്രമാണ്‌. അതിനപ്പുറം അതെങ്ങിനെ വന്നുവെന്നോ അതാര്‌ ഉണ്ടാക്കിയെന്നോ മുതിർന്നവരുടെ ഏതെങ്കിലും വിധത്തിലുള്ള initiation കൂടതെ ആ കുട്ടി ചിന്തിക്കുകയില്ല.
ആദ്യകാലമനുഷ്യൻ ചുറ്റും കാണുന്ന പ്രാപഞ്ചികപ്രതിഭാസങ്ങളേയെല്ലാം ആരാധിച്ചിരുന്നുവെന്നാണ്‌ ഞാൻ പഠിച്ചിട്ടുള്ളത്‌. അതൊരു 'ആരുണ്ടാക്കി' ചോദ്യത്തിൽ നിന്നല്ല, തനിക്ക്‌ അപ്രാപ്യമായൊരു ശക്തിയോടുള്ള ഭയം മൂലം മാത്രമാണ്‌.

ഇത്‌ മനസിലാക്കാനായാൽ ആശയങ്ങൾക്കും ഭാഷയ്ക്കും അക്ഷരത്തിനും ഒക്കെയുള്ള ദൈവീകത ചോദ്യം ചെയ്യപ്പെടാവുന്നതാണ്‌.

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ ഒരു ദൈവ വിശ്വാസി ആണ്..അത് നിങ്ങള്‍ പറയുന്നത് പോലെ ആകാശത്തിനു മുകളില്‍ ഒളിച്ചിരിക്കുന്ന ദൈവത്തെയല്ല...പ്രപഞ്ചത്തിലെ ഓരോ കണികയിലും ഉള്ള ദൈവ ചൈതന്യത്തെ ആണ്...പിന്നെ വിഗ്രഹാരാധനയുടെ കാര്യം..വിഗ്രഹം എന്നാല്‍ ഒരു പ്രതീകം ആണ്...ലത്തീഫിന്റെ യോ അല്ലെങ്കില്‍ താങ്കള്‍ ഇഷ്ടപെടുന്ന ആള്‍ക്കരുടെയോ ഒരു ഫോട്ടോ എടുത്തു അതില്‍ ഞാനൊന്നു തുപ്പിയാല്‍ സ്വാഭാവീകമായും താങ്കള്‍ക്ക് കോപം വരും...കാരണം ഫോട്ടോ എന്നുള്ളത് ഒരു പ്രതീകം അഥവാ വിഗ്രഹം ആണ്...അതുപോലെ ദൈവത്തെ പ്രതീക വല്ക്കരിക്കുന്നതാണ് വിഗ്രഹങ്ങള്‍...ഈ സങ്കല്പം ആള്‍ക്കാരെ പേടിച്ചു ഒളിച്ചിരിക്കുന്ന ദൈവ സങ്കല്‍പ്പത്തെ ക്കാള്‍ ഭേദം തന്നെ എന്തുകൊണ്ടും.,..ഇസ്ലാമിന്റെ പര്ധയാല്‍ കണ്ണുകള്‍ മൂടപെട്ടിരിക്കുന്ന ചില ബ്ലോഗര്‍ മാര്‍ക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതെ പോകുന്നത് നിര്‍ഭാഗ്യകരം തന്നെ...

kootharamapla öകൂതറ മാപ്ല പറഞ്ഞു...

വേദപുസ്തകം കൂട്ടിപ്പിടിച്ചാല്‍ മാത്രം പിടിയിലൊതുങ്ങുന്ന മുശു/ആരല്‍ വര്‍ഗ്ഗത്തിലുള്ള ഒരു ദൈവത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച അല്ലേ ഗംഫീരം ഗഫീരം.....

അജ്ഞാതന്‍ പറഞ്ഞു...

ദൈവത്തിന്റെയും പരലോകതിന്റെയും പേരില്‍ ഇസ്ലാമീക വിശ്വാസികള്‍ വന്ചിക്കപെട്ടിരിക്കുന്നു..

CKLatheef പറഞ്ഞു...

പ്രിയ സത്യവാന്‍

എനിക്ക് അത്ര ആഴത്തില്‍ ചിന്തിക്കാന്‍ കഴിയാത്തത് കൊണ്ട് താങ്കളുടെ ചിന്തകള്‍ക്ക് ഞാന്‍ മനസ്സിലാക്കിയ അര്‍ഥം തന്നെയാണോ എന്നെനിക്കറിയില്ല. താങ്കളുടെ കമന്റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതിങ്ങനെ:

താങ്കള്‍ ദൈവമെന്ന് പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക അസ്തിത്വത്തെയല്ല. മറിച്ച് പ്രപഞ്ചസൃഷ്ടികളിലുള്ള ദൈവചൈതന്യത്തെയാണ്.

ഇതിലുള്ള ഒരവ്യക്തത.

ഏതെങ്കിലും വസ്തുകളില്‍ ഈ ദൈവചതന്യമില്ലാതെയുണ്ടോ?. ഈ ചെതന്യത്തില്‍ നിന്ന് എപ്പോഴെങ്കിലും മുക്തമാകുമോ?. ഏതെങ്കിലും വസ്തുകളില്‍ ഈ ചൈതന്യം കൂടുതലുണ്ടാകുമോ?.

വിഗ്രഹങ്ങള്‍ പ്രതിനിധീകരിക്കുന്നതും പ്രതീകവല്‍ക്കരിക്കുന്നതും ഈ കാണപ്പെടുന്ന ചൈതന്യത്തെയാണോ?.

'പ്രകടമായ' ഈ ചൈതന്യം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും?.

ഇവ വ്യക്തമാക്കുകകയാണെങ്കില്‍ കുറെയൊക്കെ ഇസ്‌ലാമിന്റെ പര്‍ദ്ദയുണ്ടെങ്കിലും കാണാന്‍ കഴിയും. വ്യക്തമാക്കുമല്ലോ.

പിന്നെ വിഗ്രഹങ്ങളെ അധിക്ഷേപിക്കുന്നതും ശകാരിക്കുന്നതുമൊന്നും ഇസ്ലാം അംഗീകരിക്കുന്നില്ല. ഈ സൂക്തം കാണുക:

'(മുസ്ലിംകളേ,) ഈ ജനം അല്ലാഹുവിനെ വെടിഞ്ഞു വിളിച്ചു പ്രാര്‍ഥിച്ചുകൊണടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിച്ചുകൂടാത്തതാകുന്നു. അങ്ങനെ, അവരുടെ ബഹുദൈവവിശ്വാസം വിജൃംഭിച്ച്, അറിവില്ലാതെ അല്ലാഹുവിനെ ആക്ഷേപിക്കാന്‍ ഇടയാക്കും.'(6:108)

അജ്ഞാതന്‍ പറഞ്ഞു...

വിശ്വാസത്തിന്റെ പൂര്‍ണ്ണത എന്ന് പറയുന്നത് ദൈവം നമ്മുടെ ഉള്ളിലാണ് എന്നാ തിരിച്ചറിവാണ്...

CKLatheef പറഞ്ഞു...

കൂതറമാപ്ല

ആരലല്ല നല്ല മാമ്പഴം കുട്ടകാണിക്കുക. ഏറ് എവിടെയൊ കൊണ്ടു പ്രസ്താവനകള്‍ വീഴുന്നത് കണ്ടില്ലേ.

പ്രിയ സത്യവാന്‍ ,

പ്രസ്താവനകളക്ക് പിന്‍ബലം നല്‍കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ താങ്കള്‍ പറയുന്നതെല്ലാം എനിക്കും അംഗീകരിക്കാമായിരുന്നു. നമ്മുക്കിങ്ങനെ പൊന്തയില്‍ അടിച്ച് സമയം കളയേണ്ട. ഞാന്‍ ചോദിച്ചതിന് മറുപടി നല്‍കിയാല്‍ ചര്‍ച മുന്നോട്ട് കൊണ്ടുപോകാമായിരുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ദൈവീക ചൈതന്യത്തിനു ഏറ്റ കുറച്ചില്‍ ഉണ്ടാകുന്നതു നമ്മുടെ ഉള്ളിലെ നന്മ, സത്യം മുതലായ കാര്യങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും...നല്ല മനുഷ്യരുടെ അടുത്ത് പോയാല്‍ നമുക്കും ഒരു ഊര്‍ജം കിട്ടുന്നത് ശ്രദ്ധിക്കുക.

അജ്ഞാതന്‍ പറഞ്ഞു...

നല്ല തമാശ...നിങ്ങളുടെ ദൈവം നല്ലതും മറ്റെല്ലാ ദൈവങ്ങളും കെട്ടതും...ഇസ്ലാം മതം അടുത്ത കാലത്തൊന്നും നന്നാവാനുള്ള മട്ടില്ല...കൂപ മന്ന്ധൂകങ്ങളായി ഒടുങ്ങാതെ ആകെയുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കൂ...

ചിന്തകന്‍ പറഞ്ഞു...

ദൈവീക ചൈതന്യത്തിനു ഏറ്റ കുറച്ചില്‍ ഉണ്ടാകുന്നതു നമ്മുടെ ഉള്ളിലെ നന്മ, സത്യം മുതലായ കാര്യങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും...നല്ല മനുഷ്യരുടെ അടുത്ത് പോയാല്‍ നമുക്കും ഒരു ഊര്‍ജം കിട്ടുന്നത് ശ്രദ്ധിക്കുക.

പ്രിയ സത്യവാന്‍

ഞാന്‍ നേരത്തെ ഒരു സംശയം ഉന്നയിച്ചിരുന്നു. മറുപടി കിട്ടിയില്ല.

നമ്മുടെ ഉള്ളിലെ നന്മ സത്യം എന്നിവ അളക്കുന്നത് ആരാണ്. എന്താണതിനുള്ള മാനദണ്ഡം? ഏത് ഘട്ടത്തിലാണ് അത് ദൈവ ചൈതന്യമായി മാറുന്നത്. ഈ ഗുണം ഉണ്ടായാലെന്ത്? ഇല്ലെങ്കിലെന്ത്?

നല്ല തമാശ...നിങ്ങളുടെ ദൈവം നല്ലതും മറ്റെല്ലാ ദൈവങ്ങളും കെട്ടതും..

നിങ്ങളുടെ ദൈവം ഞങ്ങളുടെ ദൈവം എന്ന നിലപാട് ഇസ്ലാമിനില്ല. എല്ലാവരുടെയും ദൈവം ഒന്നാണെന്ന നിലപാടാണ് ഒരു ഇസ്ലാമിക വിശ്വാസിക്കുണ്ടാവേണ്ടത്.

കൂപ മന്ന്ധൂകങ്ങളായി ഒടുങ്ങാതെ ആകെയുള്ള ഒരു ജീവിതം ജീവിച്ചു തീര്‍ക്കൂ...
താങ്കളുടെ വിശ്വാസമാണ് ശരിയെന്ന് താങ്കള്‍ക്ക് വാദിക്കാം. അത് താങ്കളുടെ അവകാശമാണ്. എന്നാല്‍ മറ്റെല്ലാവരും കൂപമണ്ഡൂകങ്ങളാണെന്ന നിലപാട് ശരിയാണെന്ന വിശ്വാസവും താങ്കള്‍ക്കുണ്ടോ.

CKLatheef പറഞ്ഞു...

പ്രിയ സത്യവാന്‍

കൂതറമാപ്ല ആരുടെ അപരനാണെന്ന് എനിക്കറിയില്ല. ആളൊരു രസികനാണെന്നറിയാം. മസില് പിടിച്ച് ചര്‍ചയെ താങ്കളെപ്പോലെ വൈകാരികമായി സമീപിക്കാന്‍ തുടങ്ങുമ്പോഴാണ് അങ്ങോട് പ്രത്യക്ഷപ്പെടാറ്. അതുമായി ബന്ധപ്പെട്ട താങ്കളുടെ കമന്റ് ഈ ചര്‍ചയെ ഇനിയും മരവിപ്പിക്കും എന്നതിനാല്‍ നീക്കം ചെയ്തിരിക്കുന്നു.

ചിന്തകന്‍ പറഞ്ഞു...


മനുഷ്യൻ ജനിക്കുമ്പോൾ തന്നെ ഭാഷ പഠിച്ചുകൊണ്ടല്ല വരുന്നത്‌ എന്നാണ്‌ പാർത്ഥൻ സൂചിപ്പിച്ചത്‌ എന്നാണ്‌ ഞാൻ മനസിലാക്കിയത്‌.


പ്രിയ അപ്പൂട്ടന്‍
എന്റെ ചോദ്യത്തിന്റെ ഉദ്ദേശവും അത് തന്നെയാണ്. എന്നാല്‍ ഭാഷ പഠിക്കാനോ അത് വികസിച്ചിപിച്ചെടുക്കാനോ ഉള്ള ഒരു ഗുണം മനുഷ്യനുണ്ട്. ജീവി വര്‍ഗ്ഗങ്ങളില്‍ അത് മനുഷ്യന് മാത്രമേ ഉള്ളൂ താനും.മനുഷ്യനില്‍ ആ ഗുണം നേരെത്തെ തന്നെയുണ്ട്.

കരടി വളര്‍ത്തിയ മനുഷ്യകുട്ടി മനുഷ്യരുടെ ഇടയില്‍ ജീവിച്ചാല്‍ മനുഷ്യരുമായി ഇടകലര്‍ന്ന് ജീവിച്ചാല്‍ അത് മനുഷ്യനോടും സംവദിക്കും. എന്നാല്‍ ഒരു കരടിക്കുട്ടി ആയിരം കൊല്ലം മനുഷ്യരുടെ ഇടയില്‍ ജീവിച്ചാലും അതൊരിക്കലും മനുഷ്യരുടെ ഭാക്ഷയില്‍ സംസാരിക്കില്ല. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത്, മനുഷ്യനെ സംബന്ധിച്ചേടൊത്തോളം അവന്‍ വളരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റുള്ളവരുമായി സംവദിക്കാനും ആശയങ്ങള്‍ കൈമാറാനുമുള്ള കഴിവുണ്ട്. ഈ ഒരു കഴിവ് മനുഷ്യന് നല്‍കിയത് ദൈവമാണ്.

ഓ.ടോ. പരിണാ‍മത്തെ കുറിച്ച് ഒരു കാര്യം. ഒരു ജീവി മറ്റൊരു ജീവിയായി മാറുമെന്ന, ശാസ്ത്രത്തിന്റെ പേരില്‍ കെട്ടിയേല്‍പിച്ച, അന്ധ വിശ്വാസത്തോട് മാത്രമേ വിയോജിപ്പുള്ളൂ.

CKLatheef പറഞ്ഞു...

പ്രിയ സത്യവാന്‍

താങ്കളുടെ വസ്തുതകളൊട്ടുമില്ലാത്ത അഭിപ്രായപ്രകടനങ്ങള്‍ ചിന്തകന്‍ ക്വാട്ടിയതോടുകൂടി അവയുടെ ആവര്‍ത്തനം ഇതില്‍ ആവശ്യമില്ല. അതിനാല്‍ താങ്കള്‍ ആ നിഗമനത്തിലെത്താന്‍ കൂട്ടുപിടിച തെളിവുകള്‍ നിരത്തുക. അല്ലെങ്കില്‍ അവ നീക്കം ചെയ്യും.

CKLatheef പറഞ്ഞു...

Sathyavan said..

'ഒരാളുടെ നന്മയും തിന്മയും അളക്കാന്‍ പ്രത്യേകിച്ചു അളവ് കോല്‍ വേണം എന്നില്ല...ഒരുവന്‍ ആത്മ സുഖത്തിനു ആചരി ക്കുന്നവ അപരന് ബുദ്ധി മുട്ട് ആകാതിരുന്ന മതി...ദൈവീക ചൈതന്യം എല്ലാവരിലും ഉണ്ട്...ഒരു കുഞ്ഞു പിറക്കുമ്പോള്‍ അവനില്‍ ദൈവീക ചൈതന്യത്തിന്റെ മൂര്‍ത്തീ ഭാവം ഉണ്ട്...വളരുമ്പോള്‍ അവന്‍ ഏതു പ്രകാരം ആണോ ജീവിക്കുന്നത് അതിന്‍ പ്രകാരം അത് അതേപടി നില നിര്‍ത്താനോ കുറയാനോ ഇടവരുന്നു...ഞാന്‍ പറയുന്നത് മനുഷ്യ ദൈവങ്ങളെ കുറിച്ചല്ല...മറിച്ച് എല്ലാവരും ദൈവങ്ങളാണ്...പക്ഷെ ചിലര്‍ അസുരന്മാര്‍ ആയി മാറുന്നു'

പ്രിയ സത്യവാന്‍

ദയവായി വിഷയവുമായി ബന്ധപ്പെട്ടത് മാത്രം ഇവിടെ പറയുക. താങ്കളുടെ വൈകാരികത സ്വന്തം ബ്ലോഗില്‍ എഴുതിതീര്‍ക്കുന്നുണ്ടല്ലോ അതുമതി. മേല്‍ നല്‍കിയ കമന്റ് ഡിലീറ്റ് ചെയ്യുന്നു.

CKLatheef പറഞ്ഞു...

പ്രിയ സത്യവാന്‍

ദയവായി ദൈവവുമായി ബന്ധപ്പെട്ടതെല്ലാം നിങ്ങള്‍ക്ക് ഇവിടെ പറയാം. താങ്കളെ അലട്ടുന്ന ഒരു പാട് പ്രശ്‌നമുണ്ട്. ആ വിഷയങ്ങള്‍ താമസിയാതെ ഞാന്‍ പോസ്റ്റ് ഇടും അവിടെയാകാം. സഹകരണം പ്രതീക്ഷിക്കുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

Abdul Ahad പറഞ്ഞു :
തന്റെ സൃഷ്ടിയുടെ ഉള്ളില്‍ വസിയ്ക്കുന്ന ദൈവം എന്ന സങ്കല്‍പ്പം ഇസ്ലാമിന് അന്യമാണ്.


ഇതു തന്നെയാണ് ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിനു ഹേതു.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ പറഞ്ഞു :

ഈ പ്രപഞ്ചം ദൈവ സൃഷ്ടിയാണെന്ന് പറയുമ്പോള്‍ കുശവന്‍ കലമുണ്ടാക്കുന്നതുമായ താരതമ്യം ചെയ്യുന്ന താങ്കളുടെ യുക്തി താങ്കളില്‍ ഉറച്ചു പോയ അത്തരം ഒരന്ധവിശ്വാസത്തിന്റെ ഉത്പന്നമാണ്. സമയം കിട്ടുമെങ്കില്‍ താങ്കളെഴുതിയ വാചകം ഒന്ന് കൂടിവായിക്കുക.

ഇസ്ലാമിലെ ദൈവ വീക്ഷണത്തില്‍, എല്ലാത്തിന്റെയും അത്യന്തികത ദൈവത്തിലാണ് കുടി കൊള്ളുന്നത്.

------------------------------
“ദൈവത്തിലുള്ള വിശ്വാസം”- അങ്ങനെയൊന്ന് ഹൈന്ദവദർശനങ്ങളിലില്ല. പിന്നെ സെമിറ്റിക് മതങ്ങളുടെ ലവലിൽ ആഗ്രഹങ്ങൾ നിലനിർത്തുന്നവരിൽ അങ്ങനെയുള്ള വിശ്വാസങ്ങൾ ഉണ്ട്. അതിനെക്കാൾ ഒരു പടി ഉയർന്നു ചിന്തിക്കുന്നവരെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. വിശ്വാസം നിലനിൽക്കാത്തതുകൊണ്ട് അന്ധവിശ്വാസത്തിന് പ്രസക്തിയില്ല.

എല്ലാറ്റിന്റെയും ആത്യന്തികത ദൈവത്തിലാണെന്ന് പറയുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ അവിടെ ഇസ്ലാമിലെ ദൈവത്തിനുകൊടുക്കുന്ന പരിവേഷം ആണ് യോചിക്കാത്തത്.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ പറഞ്ഞു :

ദൈവം നമ്മില്‍ തന്നെയാണെങ്കില്‍ പിന്നെ ഒരാള്‍ക്കും ശബരിമലക്കോ ഗുരുവായൂര്‍ക്കോ പോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അവിടങ്ങളില്‍ പോയത് കൊണ്ട് മുകളില്‍ താങ്കള്‍ സൂചിപിച്ച ഗുണങ്ങള്‍ ഉണ്ടായികൊള്ളണമെന്നുമില്ല.
-------------------------
താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.
കൂട്ടത്തിൽ ഒരു ഉദാഹരണം പറയട്ടെ;
ശ്രീനാരായണഗുരുദേവനെ കണ്ടിട്ടുള്ളവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അദ്ദേഹം ചെറുപ്പത്തിൽ ദേവി, മുരുകൻ, ശിവൻ, കൃഷ്ണൻ എന്നീ മൂർത്തീഭാവങ്ങളെ (സഗുണോപാസന) ധ്യാനിച്ചിരുന്നു. ബ്രഹ്മജ്ഞാനം നേടിയതിനുശേഷം അദ്ദേഹം സാധാരണ ജനങ്ങളുടെ മാനസിന്റെ സന്തോഷത്തിനുവേണ്ടി ചില പ്രതിഷ്ഠകൾ നടത്തി. പക്ഷെ അക്കാലത്തൊന്നും അദ്ദേഹം ഒരു അമ്പലത്തിലും പ്രാർത്ഥിക്കാറില്ലായിരുന്നു. ഒരിക്കൽ ഗുരുദേവൻ ഒരു ഉത്സവപരിസരത്ത് നിൽക്കുമ്പോൾ നാട്ടുപ്രമാണികൾ അവിടത്തെ പ്രതിഷ്ഠയുടെ അത്ഭുതസിദ്ധികളെക്കുറിച്ച് സംസാരിച്ചു. ജ്ഞാനികൾക്ക് മൂർത്തികളിൽ ഉള്ള വിശ്വാസം ഇല്ലാതായിട്ടുണ്ടാകും. അതുകൊണ്ടായിരിക്കാം അവിടത്തെ അത്ഭുതങ്ങളെക്കുറിച്ച് താല്പര്യക്കുറവ് പ്രകടിപ്പിച്ചത്. ഇത് മനസ്സിലാക്കിയിരുന്ന അവിടത്തെ കോമരം തുള്ളുന്നതിനിടയിൽ ഗുരുദേവന്റെ അടുത്തുവന്ന് എന്തോ പറയാൻ ശ്രമിച്ചു. പക്ഷെ അതിനും അദ്ദേഹം പ്രാധാന്യം കൊടുത്തില്ല. ഇത്രയുമായപ്പോൾ ദേവി കോപിച്ചു. ‘എന്താ പരീക്ഷ കാണിക്കണോ’ എന്നായി കോമരം. ഗുരുദേവനും വിട്ടില്ല. ദേവിയോട് അങ്ങോട്ട് ഒരു കാര്യം ആവശ്യപ്പെട്ടു. അത്ര നിർബ്ബന്ധമാണെങ്കിൽ ‘കോമരത്തിന്റെ വായിൽ 4 പല്ല് കാണിച്ചാൽ തരക്കേടില്ല‘ എന്നു പറഞ്ഞു. വായിൽ പല്ലില്ലാത്ത കോമരം പിന്നെ അവിടെ നിന്നില്ല.

ഇത്രയും പറഞ്ഞത് എന്തിനാണെന്ന ചോദ്യം വരാം. ആദ്യന്തികസത്യം അറിഞ്ഞ ഒരാൾക്ക് പുരോഹിതന്മാരുടെയോ പ്രവാചകന്മാരുടെയോ ചപ്പടാച്ചിയിൽ പേടിക്കേണ്ട കാര്യമില്ല എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.

ഗുരുവായൂരിലും ശബരിമലയിലും പോകുന്നത് സർക്കാരിന്റെയും അതിനോട് ബന്ധപ്പെട്ടവരുടെയും ഉന്നമനത്തിനായിട്ടാണ്. സാധാരണ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരിഷകൾ. അവിടെ പോകുന്നവരുടെ പണം സർക്കാരിന്റെ ഖജനാവിലും ഏലേസ പാടുന്നവരുടെ കീശയിലും എന്തിന് വാവരു സ്വാമിയുടെ ഭസ്മത്തട്ടിലും ഭണ്ഡാരത്തിലും വരെ എത്തുന്നുണ്ട്.

പാര്‍ത്ഥന്‍ പറഞ്ഞു...

ചിന്തകൻ പറഞ്ഞു :

ആദ്യ മനുഷ്യന്‍ ഉണ്ടായത് ഭാഷയോടു കൂടി തന്നെ ആയിരുന്നു എന്ന അഭിപ്രായം പാര്‍ത്ഥനുണ്ടോ? ഇതും ഒരു സംശയമാണ്.
----------------------------

എന്റെ മറുപടി ഇല്ല എന്നുതന്നെയാണ്. ലോകത്തിൽ ഭാഷ രൂപപ്പെടുവാൻ ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ടാകും.

ആദവും ഹവ്വയും ഭാഷയും പഠിച്ചുകൊണ്ടാണ് അവതരിച്ചത് എന്നാണ് താങ്കൾ കരുതുന്നതെങ്കിൽ, എനിക്ക് താങ്കളെക്കുറിച്ച് സഹതപിക്കാനേ കഴിയൂ.
പണ്ട് ദൈവത്തിന് പ്രിന്റിംഗ് പ്രസ്സ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തോറയും ഇൻജ്ജീലും ഖുർആനും അവതരിപ്പിക്കാൻ അത് വേണ്ടി വന്നിരിക്കാം. ഇപ്പോഴിതാ ട്യൂട്ടോറിയൽ കോളേജും തുടങ്ങിയിരിക്കുന്നു. സ്പോക്കൺ ഇംഗ്ലീഷ് ഉണ്ടായിരുന്നോ ആവോ ?

പാര്‍ത്ഥന്‍ പറഞ്ഞു...

CKLatheef പറഞ്ഞു...

നിങ്ങള്‍ ഒരു വിഗ്രഹാരാധകനാണ് എന്ന് പറയുന്നു.

ഇവിടെ നിങ്ങൾ (ഞങ്ങൾ) എന്ന് ഉപയോഗിച്ചത് ഭൂരിപക്ഷം വരുന്ന ഹൈന്ദവരെ ഉദ്ദേശിച്ചാണ്. എന്റെ വ്യക്തിപരമാണെങ്കിൽ, ഞാനും ചില അമ്പലങ്ങളിൽ ചിലപ്പോൾ മാത്രം പോകാറുള്ളതുകൊണ്ട് വിഗ്രഹാരാധകൻ എന്നു തന്നെ പറയാം. പക്ഷെ ഞാൻ ഒരു അമ്പലത്തിലും പോയി അവിടത്തെ വിഗ്രഹത്തോട് പ്രാർത്ഥിക്കാറില്ല. അതുകൊണ്ട് സഗുണോപാസകനല്ല. അവിടെ പോകുന്നത് എന്തിനാണെന്ന ചോദ്യം ബാക്കിയാവുന്നു. അത് വിശദീകരിക്കാൻ കുറെ എഴുതേണ്ടി വരും. പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും ലഭിക്കുന്ന ഒരു അനുഭൂതിയുണ്ട്. അത് വിശദീകരിക്കാനുള്ള വാൿചാതുരി എനിക്കില്ല.
--------------------------
ഒന്നു വിശദീകരിക്കാൻ ശ്രമിക്കാം. മനസ്സിലായില്ലെന്നു പറയാൻ വേണ്ടിയാണെങ്കിൽ ഞാൻ കെണിഞ്ഞു.
അഖണ്ഡസത്യബോധം എന്ന ഈശ്വരസങ്കല്പത്തിന് സഗുണം - നിർഗ്ഗുണം എന്ന രണ്ടു ഭാവങ്ങൾ ഉണ്ട്. ജ്ഞാനികൾക്ക് നിർഗ്ഗുണബ്രഹ്മവും, ഭക്തന്മാർക്ക് സഗുണബ്രഹ്മവുമാണ് കൂടുതൽ സ്വീകാര്യം. കർമ്മഫലത്യാകികൾക്ക് സ്വീകാര്യമായ ഈശ്വരസങ്കല്പം നിർഗ്ഗുണബ്രഹ്മം. അതായത് ഒന്നും ആവശ്യപ്പെടാതെയുള്ള പ്രാർത്ഥന / സങ്കല്പം. സ്വാർത്ഥമതികളായ വിശ്വാസികൾക്ക് എന്തെങ്കിലും ലഭിക്കണമെന്ന സങ്കല്പത്തോടെയുള്ള സഗുണബ്രഹ്മം കൂടുതൽ താല്പര്യം. ജീവിതസൌകര്യങ്ങൾ, അമിതമായ അർത്ഥകാമങ്ങൾ, സ്വർഗ്ഗപ്രാപ്തി തുടങ്ങിയ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഉള്ള മനുഷ്യർക്ക് സഗുണാരാധന കൂടുതൽ സ്വീകാര്യം.

CKLatheef പറഞ്ഞു...

'പാര്‍ത്ഥന്‍ പറഞ്ഞു...

Abdul Ahad പറഞ്ഞു :
തന്റെ സൃഷ്ടിയുടെ ഉള്ളില്‍ വസിയ്ക്കുന്ന ദൈവം എന്ന സങ്കല്‍പ്പം ഇസ്ലാമിന് അന്യമാണ്.


ഇതു തന്നെയാണ് ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിനു ഹേതു.'


ഈ രണ്ട് അഭിപ്രായ പ്രകടനങ്ങളോടും എനിക്ക് എനിക്ക് തിരുത്തുണ്ട്.

സൃഷ്ടിയുടെ ഉള്ളില്‍ വസിക്കുന്ന ദൈവം എന്നതുകൊണ്ട് അബ്ദുല്‍ അഹദ് ഉദ്ദേശിക്കുന്നത് വാചികാര്‍ഥത്തില്‍ തന്നെയാണ്. ദൈവമെന്ന പ്രത്യേകം ഒരസ്തിത്വമില്ലെന്നും ദൈവികാംശങ്ങള്‍ എല്ലാവരിലുമുണ്ടെന്ന ഒരു കാഴ്ചപ്പാട് ആ അര്‍ഥത്തില്‍ ഇസ്്‌ലാം പിന്തുണക്കുന്നില്ല. ഇതില്‍ എനിക്ക് കൂട്ടിചേര്‍ക്കാനുള്ളത്. മനുഷ്യനില്‍ ദൈവികമായ ഒരു ചൈതന്യം എന്ന കാഴ്ചപ്പാട് ഇസ്്‌ലാമിന് അന്യമാണ് എന്ന് പറയാനാവില്ല. കാരണം ആത്മാവ് (റൂഹ്) മനുഷ്യനില്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ പ്രയോഗം എന്റെ റൂഹില്‍ നിന്ന് ഞാന്‍ അതില്‍ സന്നിവേശിപ്പിച്ചു (വനഫഖ്തു ഫീഹി മിന്‍ റൂഹീ.) എന്നാണ് ചൈതന്യം എന്നാല്‍ ജീവന്‍, ചലനശക്തി, വീര്യം, ബോധം എന്നൊക്കെയാണല്ലോ ഇതെല്ലാം ഉള്‍ക്കൊള്ളാവുന്ന പദം തന്നെയാണ് റൂഹ് എന്ന പദവും. മനുഷ്യനില്‍ ദൈവികമായ ഈ ബോധവും അധര്‍മവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായി കാണുന്നത് പലരും ഇതൊക്കെയാണ്. എന്റെ മതം ശരിയെന്ന് പറയുന്നത്, ഖുര്‍ആന്‍ ദൈവികമാണെന്നും അത് മനുഷ്യര്‍ക്കാകമാനമുള്ള മാര്‍ഗദര്‍ശനമാണെന്നും പറയുന്നത്, മത പ്രബോധനം, ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വാദം തുടങ്ങിയവയൊക്കെ ഇന്ന് ലോകം നേരിടുന്ന പ്രശ്‌നമായി തട്ടിവിടാറുണ്ട്. പറഞ്ഞുവന്നത്. പാര്‍ത്ഥന്റെ ഈ വാചകം കണ്ടതുകൊണ്ടല്ല മനുഷ്യനില്‍ ദൈവചൈതന്യമുണ്ടെന്ന് ഞാന്‍ പറഞ്ഞത് എന്ന് സൂചിപ്പിക്കാനാണ്.

അജ്ഞാതന്‍ പറഞ്ഞു...

ലത്തീഫ് എത്ര ആഹിഷ്ണു ആണെന്ന് എനിക്ക് മനസ്സിലായി...ഇസ്ലാമീക തീവ്ര വാദികളെ പറ്റിയുള്ള കമന്റ്‌ എന്തിനാണ് താങ്കള്‍ ഡിലീറ്റ് ചെയ്തത്? താങ്കള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നല്ലേ ഇതിനു അര്‍ഥം...താങ്കളുടെ ജല്പനങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല...കാലം തെളിയിക്കും താങ്കള്‍ കൂപ മണ്ടൂകം ആയിരുന്നെന്നു...ഈ ബ്ലോഗ്ഗിലേക്ക്‌ ഇനി ഞാന്‍ ഇല്ല...

CKLatheef പറഞ്ഞു...

@Parthan

'എല്ലാറ്റിന്റെയും ആത്യന്തികത ദൈവത്തിലാണെന്ന് പറയുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ അവിടെ ഇസ്ലാമിലെ ദൈവത്തിനുകൊടുക്കുന്ന പരിവേഷം ആണ് യോചിക്കാത്തത്.'

ഇസ്‌ലാമില്‍ ദൈവത്തിന്‍ നല്‍കുന്ന ഏത് പരിവേഷമാണ് യോജിക്കാനാവത്തത് എന്ന് സൂചിപ്പിക്കുകയാണെങ്കില്‍.. അതാണ് നമ്മുടെ ചര്‍ചവിഷയം.

CKLatheef പറഞ്ഞു...

ഇത് മതദര്‍ശനങ്ങളെക്കുറിച്ച് സമാധാനപരമായ ചര്‍ചകള്‍ക്ക് വേണ്ടിയുള്ള ഒരിടമാണ്. ഏതെങ്കിലും മതവിഭാഗങ്ങളെ ഇകഴതാനോ പുകഴ്താനോ ഉള്ളതല്ല. ഇവിടെ ചില സംഘടനകളെയും വിഭാഗങ്ങളെയും അടച്ചാക്ഷേപിക്കുന്ന രൂപത്തില്‍ കമന്റുകള്‍ വരുന്നു. അത് നീക്കം ചെയ്യുന്നതിനര്‍ത്ഥം ഞാന്‍ അസഹിഷ്ണുവാണെന്നോ പ്രസ്തുത സംഘടനകളെയെല്ലാം ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നോ സത്യവാനെപ്പോലെ ആരെങ്കിലും മനസ്സിലാക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല. വസ്തുത അതല്ലെന്ന് മാത്രം. ഈ തത്വം ചര്‍ചയില്‍ പങ്കെടുക്കുന്നവരും ശ്രദ്ധിക്കണമെന്നുണര്‍ത്തുന്നു. പാര്‍ത്ഥനെ ഞാന്‍ ഹിന്ദുക്കളുടെ ഹിന്ദുമതത്തിന്റെ പ്രതിനിധി എന്നനിലക്ക് കാണുന്നില്ല. വേണമെങ്കില്‍ അങ്ങനെയും ചിന്തിക്കാന്‍ ഹിന്ദുമതത്തില്‍ സാധിക്കുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉണ്ടെന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ഉണര്‍ത്താനുള്ളത് താങ്കളുടെ മതത്തിലെ മറ്റുവിഭാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ കുറെകൂടി സംയമനം പാലിക്കണമെന്ന് ഉണര്‍ത്തുന്നു. ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഏതെങ്കിലും തരത്തില്‍ അവമതിച്ച് സംസാരിക്കുന്നതില്‍ ഞാന്‍ യോജിക്കുന്നില്ല. അതിര് വിട്ടാല്‍ അവനീക്കം ചെയ്യും.

സത്യവാന്‍ എന്ന സുഹൃത്ത് നല്‍കുന്ന അഭിപ്രായങ്ങള്‍ അദ്ദേഹം ഇസ്്‌ലാമിനെ വളരെ വികലമായി മനസ്സിലാക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. അദ്ദേഹം ശരിയായ പഠനത്തിന് ചെലവഴിക്കുന്ന ലക്ഷണവും കാണുന്നില്ല. തന്റെ തെറ്റിദ്ധാരണകളും അബദ്ധങ്ങളും പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ബൂലോഗത്ത് ഇടപെടുന്നവരെക്കുറിച്ച് എനിക്ക് മതിപ്പ് വര്‍ദ്ധിപ്പിച പല ബ്ലോഗുകളുമുണ്ട്. മനുഷ്യരിലെ നന്‍മയുടെ പ്രകടനങ്ങളാണവ അന്തരിച്ച ജ്യോനവന്റെ ബ്ലോഗ്, ഹാറൂന്‍ സാഹിബിന്റെ ബ്ലോഗ്, ഭൂലോക കാരുണ്യം തുടങ്ങിയവയിലെ സുഹൃത്തുക്കളുടെ ഇടപെടല്‍ മാതൃകാപരമാണ്.

അതേ പ്രകാരം തന്നെ അജ്ഞതയും വിദ്വേഷവും കൈമുതലായുള്ള സത്യവാന്റെ ബ്ലോഗും. ഇസ്ലാമിനെ വിമര്‍ശിക്കുന്ന ബ്ലോഗില്‍ ഗംഭീരം, മഹത്തരം എന്നോക്കെ കമന്റുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ബൂലോഗത്തെ അത്ഭുതമാണ് ആ ബ്ലോഗ് അവഗണിക്കപ്പെട്ടു എന്നുള്ളത്. സത്യവാന്‍ ഇതില്‍ നിന്ന് പാഠമുള്‍കൊള്ളണം എന്നാണ് പറയാനുള്ളത്.

അജ്ഞത ഒരു തിന്‍മയാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അജ്ഞത സത്യമെന്ന ഭാവേന പ്രചരിപ്പിക്കുന്നത് തിന്മതന്നെയാണ്.

ചില കാര്യങ്ങള്‍ നിര്‍ദയം ഡിലീറ്റ് ചെയ്യുന്നത്. യുക്തിവാദി ബ്ലോഗുകളിലെ അനുഭവത്തില്‍ നിന്നാണ്. അതില്‍ ഏത് വിഷയം ചര്‍ചക്കിട്ടാലും ഇസ്്‌ലാമില്‍ ഓരോരുത്തര്‍ക്കും അനുഭവപ്പെട്ട എല്ലാ കാര്യങ്ങളും കമന്റില്‍ വരും വിഷയത്തിലെ ശരിയായ ചര്‍ച നടക്കാതെ പോകുകയും ചെയ്യും. കമന്റിന്റെ എണ്ണത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നില്ല. ഓരോ കമന്റിലും നല്‍കപ്പെട്ട പോസ്റ്റിനെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്ന ഒരു കമന്റും ഞാന്‍ നീക്കം ചെയ്യില്ല.

ഇതിലെ കന്റുകള്‍ മോഡറേറ്റ് ചെയ്യാനുള്ള അവകാശം എന്നില്‍ നിക്ഷിപ്തമായതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

ആദ്യന്തികസത്യം അറിഞ്ഞ ഒരാൾക്ക് പുരോഹിതന്മാരുടെയോ പ്രവാചകന്മാരുടെയോ ചപ്പടാച്ചിയിൽ പേടിക്കേണ്ട കാര്യമില്ല എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.

ഗുരുവായൂരിലും ശബരിമലയിലും പോകുന്നത് സർക്കാരിന്റെയും അതിനോട് ബന്ധപ്പെട്ടവരുടെയും ഉന്നമനത്തിനായിട്ടാണ്. സാധാരണ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരിഷകൾ.


ഇതിനടിയിൽ ഒരു കുഞ്ഞൊപ്പ്...

CKLatheef പറഞ്ഞു...

പ്രവീണ്‍ വട്ടപ്പറമ്പത്തിന് ഹാര്‍ദ്ദവമായ സ്വാഗതം. ചര്‍ചയില്‍ ഇടപെട്ടതിന് നന്ദി. താങ്കളുടെ എനിക്കിഷ്ടപ്പെട്ട ഒരു വചനം ഞാന്‍ സ്‌നേഹപൂര്‍വം താങ്കള്‍ക്ക് തിരിച്ചുതരുന്നു.


'ഒന്നുമാത്രം...ഭരണഘടനകള്‍ അനുശാസിക്കുന്ന പരിമിതികള്‍ക്കപ്പുറം, മാനവിക സ്നേഹത്തിന്റെ ചിറകുകളരിയുന്ന കൊടുവാളുമായി, ഒരു സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു മേല്‍ അസഭ്യവര്‍ഷം ചൊരിയുന്ന തൂലികയുമായി, യാത്ര തുടരുന്ന ബ്ലോഗര്‍മാര്‍ (ആരെയും പേരെടുത്തു പറയുന്നില്ല) നിയന്ത്രിക്കപെടേണ്ടതാണ്...'

CKLatheef പറഞ്ഞു...

Parthan said.
'ആദവും ഹവ്വയും ഭാഷയും പഠിച്ചുകൊണ്ടാണ് അവതരിച്ചത് എന്നാണ് താങ്കൾ കരുതുന്നതെങ്കിൽ, എനിക്ക് താങ്കളെക്കുറിച്ച് സഹതപിക്കാനേ കഴിയൂ.
പണ്ട് ദൈവത്തിന് പ്രിന്റിംഗ് പ്രസ്സ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തോറയും ഇൻജ്ജീലും ഖുർആനും അവതരിപ്പിക്കാൻ അത് വേണ്ടി വന്നിരിക്കാം. ഇപ്പോഴിതാ ട്യൂട്ടോറിയൽ കോളേജും തുടങ്ങിയിരിക്കുന്നു. സ്പോക്കൺ ഇംഗ്ലീഷ് ഉണ്ടായിരുന്നോ ആവോ ?'


മനുഷ്യന്‍ മറ്റൊരു ജീവിയില്‍ നിന്ന് പരിണമിച്ചുണ്ടായി എന്ന ശാസ്ത്രവാദികളുടെ വിശ്വാസമാണ് സ്വീകാര്യമായി തോന്നുന്നതെങ്കില്‍ അതാകാം. അതേ പ്രകാരം ദിവ്യഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ ദൈവം മനുഷ്യനെ പ്രത്യേകമായി സൃഷ്ടിച്ചു അവനെ വസ്തുക്കളുടെ നാമം പഠിപ്പിച്ചു എന്നെല്ലാം വിശ്വസിക്കുന്നെങ്കില്‍ അതില്‍ സഹതാപാര്‍ഹമായി ഒന്നുമില്ല. അതിലെന്തിനാണ് യുക്തിവാദി ശൈലിയില്‍ ചില പരിഹാസങ്ങള്‍ നമ്മുടെ ചര്‍ചയിലാകട്ടെ അതിന് പ്രസക്തി ഒട്ടുമില്ല. ഇത്തരം കമന്റുകള്‍ക്കാണ് യുക്തിവാദി ബ്ലോഗുകളില്‍ മാര്‍ക്കറ്റ് എന്നറിയാമല്ലോ. അതവിടെ നല്‍കുക. നല്‍കപ്പെട്ട ചോദ്യങ്ങള്‍ക്ക് താങ്കള്‍ക്കുള്ള മറുപടി നല്‍കിയാല്‍ തന്നെ ഞാനിവിടെ ഉദ്ദേശിച്ച വിധം ചര്‍ചകള്‍ നടക്കും. അതില്‍ വായനക്കാര്‍ക്കും എന്തെങ്കിലും ലഭിക്കാതിരിക്കില്ല.

CKLatheef പറഞ്ഞു...

'അഖണ്ഡസത്യബോധം എന്ന ഈശ്വരസങ്കല്പത്തിന് സഗുണം - നിർഗ്ഗുണം എന്ന രണ്ടു ഭാവങ്ങൾ ഉണ്ട്. ജ്ഞാനികൾക്ക് നിർഗ്ഗുണബ്രഹ്മവും, ഭക്തന്മാർക്ക് സഗുണബ്രഹ്മവുമാണ് കൂടുതൽ സ്വീകാര്യം.'

താങ്കളുടെ ഈ കമന്റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചതെന്തോ അത് മനസ്സിലാക്കി എന്ന് കരുതുന്നു.

ഇശ്വര സങ്കല്‍പ്പത്തിന് രണ്ടു ഭാവങ്ങള്‍. ഒന്ന് അത്യപൂര്‍വമായ ജ്ഞാനികള്‍ക്കുള്ളതാണ്. അതാണ് താങ്കളുടെ ഈശ്വര സങ്കല്‍പം. ആ ദൈവം നിര്‍ഗുണനാണ്. (ഒരു ഗുണവും ഇല്ലാത്തവന്‍ എന്നല്ല അതിന്റെ അര്‍ഥമെന്ന് ശ്രീയുടെ ബ്ലോഗില്‍ കണ്ടു. മനുഷ്യഗുണങ്ങളാണതുകൊണ്ടുദ്ദേശിക്കുന്നതത്രേ. താങ്കള്‍ക്കവ കൂടുതല്‍ വിശദീകരിക്കാം. ഏതൊക്കെയാണ് അങ്ങനെയെങ്കില്‍ ദൈവഗുണങ്ങള്‍ എന്നുമാവാം) ആ ദൈവത്തെ ആരാധിക്കേണ്ടതില്ല. സൃഷ്ടിസ്ഥിതിസംഹാരം അതിന്റെ ജോലിയല്ല. നല്‍കുകയോ തടയുകയോ ചെയ്യില്ല ഇങ്ങനെ പോകുന്നു ശരിയല്ലേ.

രണ്ടാം ഭാവം. അത് ഭക്തന്‍മാരായ സാധാരണക്കാര്‍ക്കുള്ളതാണ്. ആ ദൈവത്തോടാണ് ഖുര്‍ആനിലെ ദൈവത്തിന് സാമ്യത. അതില്‍ ദൈവം നാം മുമ്പ് പറഞ്ഞതൊക്കെ ആണ്. ഇസ്‌ലാമിലാകട്ടേ ആ ദൈവം തന്നെയാണ് 'ഹാദി' അഥവാ മാര്‍ഗദര്‍ശകന്‍ അവന്‍ നല്‍കുന്നതാണ് സന്‍മാര്‍ഗം (ഹുദാ) ഇതുകൂടി അധികാമായുണ്ട്. കൂടാതെ ബഹുത്വത്തെ നിഷേധിക്കുന്നു.

ഇത് സാധാരണമനുഷ്യരുടെ ചിന്തയാണെന്നും ഇതനപ്പുറമാണ് പാര്‍ത്ഥന്‍ അടക്കമുള്ള ജ്ഞാനികള്‍ മനസ്സിലാക്കുന്ന ദൈവമെന്നും അദ്ദേഹം പറയാന്‍ ശ്രമിക്കുന്നു.

CKLatheef പറഞ്ഞു...

അപ്പോള്‍ പാര്‍ത്ഥാ സ്വാഭാവികമായും ഇങ്ങനെ ഒരു സംശയം ഉണ്ടാകും. എങ്കില്‍ ഈ പാമരന്‍മാര്‍ എവിടെ പോയാലെന്ത്. അവര്‍ വിശ്വസിക്കുന്നത് നല്‍കുകയും തടയുകയും ചെയ്യുന്ന ഒരു ദൈവത്തിലല്ലേ. താങ്കള്‍ പ്രാര്‍ത്ഥിക്കാറില്ല. പ്രാര്‍ഥനകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന പ്രയോജനവും താങ്കള്‍ പറഞ്ഞു അപ്പോള്‍ പിന്നെ ഇങ്ങനെ പറയുന്നത് അസ്ഥാനത്തല്ലേ.

'ഗുരുവായൂരിലും ശബരിമലയിലും പോകുന്നത് സർക്കാരിന്റെയും അതിനോട് ബന്ധപ്പെട്ടവരുടെയും ഉന്നമനത്തിനായിട്ടാണ്. സാധാരണ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരിഷകൾ.'

അതല്ല അവരിങ്ങനെ ചെയ്യുന്നുവെങ്കിലും ഞങ്ങള്‍ അവരെക്കുറിച്ച് ധരിക്കുന്നത് പോലെ നിങ്ങളും കരുതുന്നുവോ. അഥവാ അത് ഒരോരുത്തരിലെ വിശ്വാസമനുസരിച്ച് ലഭിക്കുന്ന ഒരു മനഃശാന്തിമാത്രമാണെന്ന്. അല്ലാതെ ദൈവം ഇടപെടുന്നതൊന്നുമല്ല അതെന്ന്.

CKLatheef പറഞ്ഞു...

'ബ്രഹ്മജ്ഞാനം നേടിയതിനുശേഷം അദ്ദേഹം സാധാരണ ജനങ്ങളുടെ മാനസിന്റെ സന്തോഷത്തിനുവേണ്ടി ചില പ്രതിഷ്ഠകൾ നടത്തി. പക്ഷെ അക്കാലത്തൊന്നും അദ്ദേഹം ഒരു അമ്പലത്തിലും പ്രാർത്ഥിക്കാറില്ലായിരുന്നു. ഒരിക്കൽ ഗുരുദേവൻ ഒരു ഉത്സവപരിസരത്ത് നിൽക്കുമ്പോൾ നാട്ടുപ്രമാണികൾ അവിടത്തെ പ്രതിഷ്ഠയുടെ അത്ഭുതസിദ്ധികളെക്കുറിച്ച് സംസാരിച്ചു.'

ബിംബാരാധനയുടെ ഒരു അഭികാമ്യമല്ലാത്ത ഒരു പരിണാമാണിതെന്ന് തോന്നുന്നു. മൂര്‍ത്തികളിലും ബിംബങ്ങളിലും ദിവ്യത്വവും അല്‍ഭുതങ്ങളും ആളുകള്‍ താമസിയാതെ ദര്‍ശിക്കാന്‍ തുടങ്ങും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംഗതി അങ്ങനെയല്ല എന്നറിഞ്ഞിട്ടും അതംഗീകരിച്ച് നല്‍കുന്ന വിജ്ഞാനികള്‍ക്കുള്ള പങ്ക് നാം നിഷേധിച്ചിട്ട് കാര്യമുണ്ടോ.

CKLatheef പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍

ചോദ്യങ്ങളെ ശല്യങ്ങളായി താങ്കള്‍ കരുതുകയില്ലെന്ന് വിശ്വസിക്കുന്നു.

ദൈവത്തിന്റെ രണ്ട് ഭാവങ്ങളെപ്പറ്റി എനിക്ക് ഒരും സംശയം കൂടിയുണ്ട്. ഒന്ന് സഗുണ ബ്രഹ്മം രണ്ട് നിര്‍ഗുണബ്രഹ്മം ഇത് രണ്ടും സങ്കല്‍പങ്ങള്‍ മാതമാണോ അങ്ങനെയെങ്കില്‍ കുഴപ്പമില്ല. യഥാര്‍ഥ്യമാണെങ്കില്‍ ഏതാണ് യാഥാര്‍ഥ്യം. വിശേഷണങ്ങള്‍ വിരുദ്ധമായത് കൊണ്ട് രണ്ടും ഒന്നില്‍ ഒരുമിച്ചു ചേരുകയില്ല. സ്വീകാര്യതയുടെ കാര്യമേ താങ്കള്‍ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് ചോദ്യമുത്ഭവിച്ചത്.

ചിന്തകന്‍ പറഞ്ഞു...

ആദവും ഹവ്വയും ഭാഷയും പഠിച്ചുകൊണ്ടാണ് അവതരിച്ചത് എന്നാണ് താങ്കൾ കരുതുന്നതെങ്കിൽ, എനിക്ക് താങ്കളെക്കുറിച്ച് സഹതപിക്കാനേ കഴിയൂ.


പ്രിയ പാര്‍ത്ഥന്‍
ഇതിനുള്ള എന്റെ ഉത്തരം ഇവിടെ അപ്പൂട്ടന് നല്‍കിയ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്


പണ്ട് ദൈവത്തിന് പ്രിന്റിംഗ് പ്രസ്സ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തോറയും ഇൻജ്ജീലും ഖുർആനും അവതരിപ്പിക്കാൻ അത് വേണ്ടി വന്നിരിക്കാം. ഇപ്പോഴിതാ ട്യൂട്ടോറിയൽ കോളേജും തുടങ്ങിയിരിക്കുന്നു. സ്പോക്കൺ ഇംഗ്ലീഷ് ഉണ്ടായിരുന്നോ ആവോ ?


ദൈവത്തിന് പ്രിന്റിഗ് പ്രസ് ഉണ്ടായിരുന്നു എന്ന് എവിടുന്നാണ് താങ്കള്‍ കേട്ടത് ? അത്പം കൂടി പക്വമായ ഇടപെടലുകള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കാമല്ലോ അല്ലെ.

CKLatheef പറഞ്ഞു...

@Apputen said..

'ആദ്യകാലമനുഷ്യൻ ചുറ്റും കാണുന്ന പ്രാപഞ്ചികപ്രതിഭാസങ്ങളേയെല്ലാം ആരാധിച്ചിരുന്നുവെന്നാണ്‌ ഞാൻ പഠിച്ചിട്ടുള്ളത്‌. അതൊരു 'ആരുണ്ടാക്കി' ചോദ്യത്തിൽ നിന്നല്ല, തനിക്ക്‌ അപ്രാപ്യമായൊരു ശക്തിയോടുള്ള ഭയം മൂലം മാത്രമാണ്‌.'

ദൈവവിശ്വാസത്തിന്റെ ഉല്‍പത്തിയുണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് ഒരു പരിണാമവാദിക്ക് നല്‍കാന്‍ കഴിയുന്ന ഉത്തരമാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഇതേ സത്യമാകാവൂ എന്ന ശാഠ്യമാണ് അംഗീകരിക്കാനാവാത്തത്. ദൈവത്തെ അരാധിക്കുന്നതിലും പൂജിക്കുന്നതിലുമുള്ള പ്രേരണകളിലൊന്ന് ദൈവം ആപത്തില്‍ നിന്ന് രക്ഷിക്കും എന്നതാണ്. ഓരോ പ്രകൃതിപ്രതിഭാസങ്ങള്‍ക്കും ഓരോ ദൈവത്തെ സങ്കല്‍പിക്കുകയും അവയുടെ പ്രതീകങ്ങളെ ആരാധിക്കുകയും ചെയ്തുപോന്നു എന്ന് കരുതാവുന്നതാണ്. ഇതില്‍ ആദിമമനുഷ്യന്‍ പുരോഗമന മനുഷ്യന്‍ എന്ന വേര്‍ത്തിരിവൊന്നുമില്ല. ദൈവത്തെ മനസ്സിലാക്കേണ്ടവിധം മനസ്സിലാക്കാത്തവര്‍ എക്കാലത്തും ഇത്തരം ബഹുദൈവവിശ്വാസത്തിലേര്‍പ്പെട്ടു ഇപ്പോഴും അതുതുടരുന്നു.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫേ,

സര്‍‌വ്വശക്തനും, കരുണാമയനും, പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നവനുമായ ദൈവം ഏതാണ്ട് ഒരു ലക്ഷത്തിനുമേല്‍ ആളുകളെ ഹെയ്‌ത്തിയില്‍ കൂട്ടക്കൊലയ്ക്ക് വിധേയമാക്കിയിരിക്കുന്നു. ഇവരെയെല്ലാം ഒന്നിച്ചു കൊല ചെയ്യാന്‍ ദൈവത്തെ എന്തായിരിക്കും പ്രേരിപ്പിച്ചത്. അതൊക്കെ നാം അന്വേഷിക്കാന്‍ പാടില്ലല്ലോ അല്ലെ. ദൈവ മഹത്വം പ്രചരിപ്പിക്കുക അതാണല്ലൊ നാം ചെയ്യേണ്ടത്. തുടരുക.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത ദുഃഖകരമായ സംഭവം മനുഷ്യന്റെ നിസ്സഹായത വ്യക്തമാക്കുന്ന സംഭവങ്ങളാണ്. അവര്‍ക്ക് വേണ്ടി നമ്മുക്ക് ചെയ്യാവുന്നതൊക്കെ നാം ചെയ്‌തേ മതിയാവൂ. വിശ്വാസിയുടെ അഭിപ്രായത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അത് പരീക്ഷണമാകുന്നത്, നാം അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ്. എല്ലാം ദൈവത്തിന്റെത്. ഭൂമിയും മനുഷ്യരും മരിച്ച മനുഷ്യര്‍ ചെന്നത്തുന്നതും അവനിലേക്ക്. അവര്‍ക്ക് നിശ്ചയിച്ച അവധിയെത്തി എന്ന് മാത്രം. പ്രകൃതി ദുരന്തങ്ങ്ള്‍ സംഭവിക്കാത്തിടത്ത് ജനങ്ങള്‍ ഓരോരുത്തരായി മരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഒന്നിച്ച് മരിക്കുന്നു എന്ന വ്യത്യാസം മാത്രം.

ഇത്തരം സംഭവങ്ങളിലൂടെ താങ്കളെപ്പോലുള്ളവരുടെ ദൈവനിഷേധം ഒന്നുകൂടി വര്‍ദ്ധിക്കുകയും എന്നെപോലെയുള്ള ദൈവവിശ്വാസകളുടെ ദൈവവിശ്വസം കുറെകൂടി വര്‍ദ്ധിക്കുകയും ചെയ്യുന്നു.


'താങ്കള്‍ക്കും മരിക്കേണ്ടതുണ്ട്; ഈ ജനങ്ങള്‍ക്കും മരിക്കേണ്ടതുണ്ട്. ഒടുവില്‍ നിങ്ങളെല്ലാവരും പുനരുത്ഥാനനാളില്‍ റബ്ബിന്റെ സന്നിധിയില്‍ അവരവരുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതാകുന്നു.
അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുകയും സത്യം വന്നുകിട്ടുമ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുന്നവനേക്കാള്‍ വലിയ ധിക്കാരി ആരുണ്ട്? അത്തരക്കാര്‍ക്ക് നരകത്തില്‍ സ്ഥലമില്ലെന്നോ? യാതൊരാള്‍ സത്യവുമായി വരികയും, യാതൊരു കൂട്ടര്‍ അതിനെ സത്യമെന്നംഗീകരിക്കുകയും ചെയ്തുവോ, അവര്‍ മാത്രമാകുന്നു ശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നവര്‍. റബ്ബിന്റെ സന്നിധിയില്‍, അവര്‍ക്ക് ആഗ്രഹിക്കുന്നതൊക്കെയും ലഭിക്കുന്നു. ഇതത്രെ നന്മ ചെയ്തവര്‍ക്കുള്ള പ്രതിഫലം--അവര്‍ ചെയ്ത തിന്മകളെ അല്ലാഹു അവരുടെ കണക്കില്‍നിന്ന് മായ്ച്ചുകളയേണ്ട തിനും ചെയ്തുകൊണ്ട ിരുന്ന ഏറ്റവും വിശിഷ്ടമായ കാര്യങ്ങള്‍ പരിഗണിച്ച് അവര്‍ക്ക് പ്രതിഫലം നല്‍കേണ്ടതിനും.' (വി.ഖു:39:31-35)

CKLatheef പറഞ്ഞു...

മുകളില്‍ നല്‍കിയ ഖുര്‍ആനിക സൂക്തങ്ങള്‍ വായിച്ചില്ലേ. ഇത്തരമൊരു പരലോകമില്ലെങ്കില്‍ താങ്കള്‍ പറയുന്ന പോലെ ദൈവത്തിന്റെ നീതിയെയും കാരുണ്യത്തെയും സംശയിക്കാമായിരുന്നു. പരലോകമെന്ന വസ്തുത അതിനുള്ള സാധ്യത ഇല്ലാതാക്കി. രോഗവും മരണവും അപകടങ്ങളുമൊന്നും ദൈവനീതിമാനല്ല എന്നതിന് തെളിവല്ല. ഞാന്‍ നേരത്തെ നല്‍കിയ ലിങ്ക് വായി്ച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.

V.B.Rajan പറഞ്ഞു...

"വിശ്വാസിയുടെ അഭിപ്രായത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അത് പരീക്ഷണമാകുന്നത്, നാം അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ്."

കൊലയാളിയായ ദൈവം രക്തം പുരണ്ട കൊലക്കത്തിയുമായി താങ്കളുടെ മുമ്പില്‍ നില്‍ക്കുമ്പോഴും ഈ പ്രവര്‍ത്തിയെ ഇരയോട് താങ്കളുടെ പെരുമാറ്റം എങ്ങനെയെന്നറിയാനുള്ള ഒരു ദൈവ പരീക്ഷണമായി നിസാരവല്‍ക്കരിക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. താങ്കള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറും എന്നു സര്‍‌വ്വശക്തന് നേരത്തെ അറിയാനുള്ള ശക്തിയില്ലേ. മറ്റുള്ളവരെ പരീക്ഷിക്കാന്‍ ഇത്രമാത്രം നിസ്സഹായരായ ആളുകളെ കുരുതി കൊടുത്തിട്ടു വേണമോ?

പാര്‍ത്ഥന്‍ പറഞ്ഞു...

അന്ധമായ വിശ്വാസം ഒഴിച്ചു നിർത്തി ചിന്തിച്ചാൽ, മരിച്ചു ചെല്ലുമ്പോൾ ദൈവം ഒരു വടിയും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ടെന്ന ഒരു കോല്പേടി (നിത്യനരകവാസിയാക്കും എന്ന പേടി) നിലനിർത്താൻ CKLatheef നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും ഇല്ലെങ്കിൽ എന്താകുമായിരുന്നു മനുഷ്യവംശത്തിന്റെ ഗതി, പ്രത്യേകിച്ച് താങ്കളുടെ വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകുന്നവരുടെ.

ചിന്തകന്‍ പറഞ്ഞു...

കൊലയാളിയായ ദൈവം രക്തം പുരണ്ട കൊലക്കത്തിയുമായി താങ്കളുടെ മുമ്പില്‍ നില്‍ക്കുമ്പോഴും ഈ പ്രവര്‍ത്തിയെ ഇരയോട് താങ്കളുടെ പെരുമാറ്റം എങ്ങനെയെന്നറിയാനുള്ള ഒരു ദൈവ പരീക്ഷണമായി നിസാരവല്‍ക്കരിക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. താങ്കള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറും എന്നു സര്‍‌വ്വശക്തന് നേരത്തെ അറിയാനുള്ള ശക്തിയില്ലേ. മറ്റുള്ളവരെ പരീക്ഷിക്കാന്‍ ഇത്രമാത്രം നിസ്സഹായരായ ആളുകളെ കുരുതി കൊടുത്തിട്ടു വേണമോ?

പ്രിയ രാജന്‍

ഈ കുരുതി കൊടുക്കുക എന്നാലെന്താണ് മനസ്സിലായില്ല.

സര്‍വ്വ സ്രഷ്ടാവായ ദൈവത്തിന്റെ നിയമങ്ങളെയും നടപടിക്രമങ്ങളെയും അംഗീകരിക്കുന്നതില്‍ ഒരു വിശ്വാസിക്ക് തൊലിക്കട്ടിയുടെ പ്രശ്നം ഇല്ല. ഒരു വിശ്വാസിയല്ലാത്ത താങ്കള്‍ ഇതില്‍ ഉല്‍ക്കണ്ടപേടേണ്ടതുമില്ല. വിശ്വാസി കണുന്ന ഗൌരവത്തില്‍, താങ്കളെപോലുള്ളവര്‍ക്ക് ഇതിനെ ഒരിക്കലും കാണാന്‍ കഴിയില്ല.

അര്‍ഹതയുള്ളവയുടെ അതിജീവനമായി നടക്കുന്ന ഒരു സാധാ പ്രകൃതി പ്രതിഭാസമായേ താങ്കള്‍ക്കും താങ്കളെപോലുള്ളവര്‍ക്കും ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ അതവരുടെ മേല്‍ പ്രകൃതി വിധിച്ചതാണെന്ന്. നമുക്കതിലതിലൊന്നും ചെയ്യാനില്ലെന്നും പറയാനല്ലതെ അതിനപ്പുറത്തുള്ള ഒരു ഗൌരവം യുക്തിവാദികള്‍ക്കെന്താണുള്ളത്?

ജനന മരണങ്ങള്‍ ആരുടെ കയ്യിലാണോ അവന്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ അത് നടക്കുകയുള്ളൂ. യുക്തിവാദിയും അവന്റെ ശാസ്ത്രവുമെല്ലാം ഇവിടെ പരിധിക്കു പുറത്താണ്. എന്ന് വെച്ചാല്‍ മനുഷ്യന്റെ ഈ നിസ്സഹായവസ്ഥ നാം മനസ്സിലാക്കുന്നതാണ് ബുദ്ധിയും യുക്തിയും. യുവത്വം വാര്‍ദ്ധക്യത്തിലേക്ക് വഴിമാറുമ്പോള്‍ പലയുക്തിവാദികളും ഈ നിസ്സഹായവസ്ഥയുടെ ആഴം മനസ്സിലാക്കിയവരാണ്.

യാഥാര്‍ഥ്യ ബോധത്തോടും ലക്ഷ്യബോധത്തോടും ജീവിക്കാനാണ് ഒരു വിശ്വാസി ശ്രമിക്കുന്നത്.

പാര്‍ത്ഥന്‍ പറഞ്ഞു...

@ CKLatheef :
ഒരോരുത്തരിലെ വിശ്വാസമനുസരിച്ച് ലഭിക്കുന്ന ഒരു മനഃശാന്തിമാത്രമാണെന്ന്. അല്ലാതെ ദൈവം ഇടപെടുന്നതൊന്നുമല്ല അതെന്ന്.


ഈ പറഞ്ഞതാണ് ശരി. ഇതിലേക്കെത്താനായിരുന്നു ഇത്രയും കാര്യങ്ങളെല്ലാം പറഞ്ഞത്. മനസ്സിന്റെ വ്യത്യസ്ത തലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഹൈന്ദവദർശങ്ങളിൽ വിശദീകരിച്ചിട്ടുള്ള അത്ര, ആധുനികശാസ്ത്രം പോലും എത്തിയിട്ടില്ല. കണ്ടീഷ്യൻഡ് ആയ മനസ്സുകൾക്ക് ആ അവസ്ഥയിൽ നിന്നുകൊണ്ട് മാത്രമെ പ്രവർത്തിക്കാനാവൂ. മനസ്സ് എന്നതു തന്നെ സങ്കല്പമാണ്. അതിനു സാധിക്കാത്ത ഒന്നും ഇല്ല. ഇതു തന്നെ ദൈവത്തിനു ചാർത്തിക്കൊടുത്താൽ താങ്കൾ വിശ്വസിക്കുന്ന സർവ്വശക്തനായി

പാര്‍ത്ഥന്‍ പറഞ്ഞു...

ദൈവത്തിന് പ്രിന്റിഗ് പ്രസ് ഉണ്ടായിരുന്നു എന്ന് എവിടുന്നാണ് താങ്കള്‍ കേട്ടത് ?


ലോകത്തിലെ എല്ലാ സംഗതികളും സൃഷ്ടിച്ച് സംവദിക്കുന്ന ദൈവത്തിന് ഒരു പ്രിന്റിംഗ് പ്രസ്സ് ഉണ്ടാക്കാനാണോ ഇത്ര പ്രയാസം. ഉണ്ടാക്കാൻ കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട. നിങ്ങൾ പറയുന്നത് ഞാനും വിശ്വസിക്കുന്നില്ല.

ചിന്തകന്‍ പറഞ്ഞു...

ലോകത്തിലെ എല്ലാ സംഗതികളും സൃഷ്ടിച്ച് സംവദിക്കുന്ന ദൈവത്തിന് ഒരു പ്രിന്റിംഗ് പ്രസ്സ് ഉണ്ടാക്കാനാണോ ഇത്ര പ്രയാസം. ഉണ്ടാക്കാൻ കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട. നിങ്ങൾ പറയുന്നത് ഞാനും വിശ്വസിക്കുന്നില്ല.

പ്രിയ പാര്‍ത്ഥന്‍

ഞാന്‍ ചോദിച്ച ചോദ്യത്തിന് നിങ്ങള്‍ തന്ന ഉത്തരവും ഇഷ്ടപെട്ടു.


താങ്കളാകുന്ന ആ ചൈതന്യത്തിന്റെ സത്യ സന്ധത ഞാ‍ന്‍ മനസിലാക്കുന്നു. :)

ഈ ചൈതന്യം തന്നെയാണല്ലേ ശാസ്ത്രം പോലും എത്തിപെടാത്ത ആ മഹാ സംഭവം അല്ലെ.

പാര്‍ത്ഥന്‍ പറഞ്ഞു...

ഒന്ന് സഗുണ ബ്രഹ്മം രണ്ട് നിര്‍ഗുണബ്രഹ്മം ഇത് രണ്ടും സങ്കല്‍പങ്ങള്‍ മാതമാണോ അങ്ങനെയെങ്കില്‍ കുഴപ്പമില്ല. യഥാര്‍ഥ്യമാണെങ്കില്‍ ഏതാണ് യാഥാര്‍ഥ്യം.

എനിക്ക് ഈശ്വരൻ-സങ്കല്പം തന്നെയാണ്. സഗുണ-നിർഗ്ഗുണബ്രഹം ഒന്നിൽ തന്നെയാണ് നിലനിൽക്കുന്നത്. രണ്ടും വിരുദ്ധങ്ങളാണെന്നു ധരിച്ചാൽ തന്നെയും ഒന്നിൽ തന്നെ നിലനിന്നേ പറ്റു. എല്ലാറ്റിനും കഴിവുള്ള ദൈവത്തിന് ഇതിനുള്ള കഴിവും ഉണ്ടായിരിക്കണം.

താങ്കൾക്ക് ദൈവം യാഥാർത്ഥ്യമാണെന്നു തോന്നുന്നുണ്ടെങ്കിൽ, ഒരു ചോദ്യം. ദൈവത്തിനെ കാണാൻ എന്തു ചെയ്യണമെന്നാണ് ഖുർആനിൽ പറയുന്നത്. ഒരിക്കൽ കണ്ട് - സംസാരിച്ച് - നിസ്കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ തീർപ്പായെന്നും നബി തന്നെ പറയുന്നുണ്ട്. അതുകൊണ്ട് എനിക്കും കാണാൻ സാധിക്കും. എങ്ങനെ എന്ന് വിശദീകരിക്കുന്ന ആയത്തുകൾ ഏതെന്ന് പറഞ്ഞാലും മതി.

CKLatheef പറഞ്ഞു...

'താങ്കൾക്ക് ദൈവം യാഥാർത്ഥ്യമാണെന്നു തോന്നുന്നുണ്ടെങ്കിൽ, ഒരു ചോദ്യം. ദൈവത്തിനെ കാണാൻ എന്തു ചെയ്യണമെന്നാണ് ഖുർആനിൽ പറയുന്നത്.'

'ചില മുഖങ്ങള്‍ അന്നു പ്രശോഭിതമായിരിക്കും. അവയുടെ രക്ഷിതാവിനെ നോക്കിക്കൊണ്ടിരിക്കും.' (75:22,23)

ദൈവത്തെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയണമെങ്കില്‍ സത്യവിശ്വാസം സ്വീകരിച്ച രീതിയില്‍ മരണമടയാന്‍ കഴിയണം എന്നാണ് ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നത്.

ആകാശാരോഹണ സമയത്ത് പ്രവാചകന്‍ കണ്ടെങ്കില്‍ പോലും നാമൊന്നും പ്രവാചകന്‍മാരല്ലാത്തതിനാല്‍ നമ്മുക്ക് കാണാനാവില്ല. മാത്രമല്ല പ്രവാചകന്റെ കാഴ്ചതന്നെ ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സന്ദര്‍ഭത്തിലായിരുന്നു. അവിടെ വെച്ചുതന്നെ, താങ്കള്‍ ദൈവത്തെ കണ്ടോ എന്ന ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ മറുപടി. ഞാന്‍ ദൈവത്തെ കണ്ടുഎന്നല്ല. ഞാനൊരു പ്രകാശം കണ്ടു എന്നാണ്. അതുകൊണ്ട് തന്നെ ഈ ലോകത്ത് വെച്ച് ദൈവത്തെ ആര്‍ക്കും ദര്‍ശിക്കാനാവില്ല. പ്രവാചകന്‍ മൂസായോട് താങ്കള്‍ക്കെന്ന കാണാന്‍ കഴിയില്ല എന്ന് വ്യക്തമായി പറയുകയും ചെയ്തു.

(ഇതേ സംബന്ധിച്ച് കൂടുതല്‍ ചോദിക്കുന്നതിലര്‍ഥമില്ല. ദൈവം പദാര്‍ഥാതീതനാണ് എന്നതിനാല്‍ യുക്തിപരമായി തന്നെ ദൈവത്തെ ദര്‍ശിക്കാനാവില്ല. പരലോകമാകട്ടെ, ഭൗതിക ഭൗതികാതീത ലോകത്തിന്റെ സമന്വയമാണ്. അവിടെ ഇഹലോകത്തെ പരിമിതികള്‍ തകര്‍ക്കപ്പെടും എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നിരുന്നാലും ദൈവദര്‍ശനം വിശ്വാസികള്‍ക്കായി പരിമിതപ്പെടുത്തപ്പെട്ടതായി ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നു. കൂടുതല്‍ അറിയുന്നത് ദൈവത്തിന് മാത്രം)

CKLatheef പറഞ്ഞു...

@Parthan said..

'മരിച്ചു ചെല്ലുമ്പോൾ ദൈവം ഒരു വടിയും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ടെന്ന ഒരു കോല്പേടി (നിത്യനരകവാസിയാക്കും എന്ന പേടി) നിലനിർത്താൻ CKLatheef നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.'

അല്ല പാര്‍ത്ഥന്‍. തികച്ചും ദൈവോചിതമായ തയ്യാറെടുപ്പുകള്‍. ദൈവത്തിന്റെ ശക്തരായ മാലാഖമാര്‍ ദൈവകല്‍പനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാകും അവിടെ. (അല്ലാതെ ദൈവം ഒരു വടിയും കയ്യില്‍ പിടിച്ചുനില്‍ക്കുകയല്ല). ഇതിനൊക്കെ മറുപടി പറയുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇനിയെങ്കിലും പറയുന്നത് ഖുര്ആനനുസരിച്ചായിക്കോട്ടെ എന്ന് കരുതിയാണ്.

ആ രംഗം ദൈവം വിവരിക്കുന്നതിങ്ങനെ.

' എന്നാല്‍ കര്‍മപുസ്തകം ഇടതുകരത്തില്‍ ലഭിക്കുന്നവനോ, അവന്‍ പറയുന്നു: 'കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്കെന്തെന്നറിയാതിരുന്നെങ്കില്‍!! കഷ്ടം! (ഇഹത്തിലുണ്ടായ ആ മരണംതന്നെ) എന്റെ കഥ കഴിക്കുന്നതായിരുന്നെങ്കില്‍!! എന്റെ സമ്പത്ത് ഇന്ന് എനിക്കൊരു പ്രയോജനവും ചെയ്തില്ല. എന്റെ അധികാരങ്ങളൊക്കെയും തീര്‍ന്നുപോയി.' (അപ്പോള്‍ കല്‍പനയുണ്ടാകും:) പിടിക്കിന്‍ അവനെ, കഴുത്തില്‍ ചങ്ങലയിടുവിന്‍ . എന്നിട്ട് നരകത്തിലേക്കെറിയുവിന്‍. അനന്തരം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കുവിന്‍. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുതാപമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളില്‍നിന്നുള്ള ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭുജിക്കുകയുള്ളൂ.' (69:25-37)

CKLatheef പറഞ്ഞു...

'നിത്യനരകവാസിയാക്കും എന്ന പേടി) നിലനിർത്താൻ CKLatheef നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും ഇല്ലെങ്കിൽ എന്താകുമായിരുന്നു മനുഷ്യവംശത്തിന്റെ ഗതി, പ്രത്യേകിച്ച് താങ്കളുടെ വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകുന്നവരുടെ.'

പ്രത്യേകിച്ച് ഒന്നുമുണ്ടായിരിക്കില്ല. പാര്‍ത്ഥന്‍ പറയാന്‍ ശ്രമിക്കുന്നത്. ഈ നരകപേടി കൂടിയില്ലായിരുന്നെങ്കില്‍ ഞാനുള്‍ക്കൊള്ളുന്ന മതസമൂഹത്താല്‍ ഈ ലോകം താറുമാറാകുമായിരുന്നു എന്നല്ലേ. ഇതില്‍ മൂന്ന് വിഭാഗം ആള്‍ക്കാരുണ്ട്. യഥാര്‍ഥ വിശ്വാസം സ്വീകരിക്കുകയും ആ വിശ്വാസത്താല്‍ പ്രചോദിതരായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍. അവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ ഈ മനുഷ്യസമൂഹത്തിലെ മുത്തും പവിഴവുമാണ്. ഇനി രണ്ടാമതൊരു കൂട്ടര്‍ അവരുടെ വിശ്വാസം കേവലമാണ്. മാതാപിതാക്കള്‍ മുസ്‌ലിംകളായി പോയതിനാല്‍ അതില്‍ നില്‍കേണ്ടിവന്നവര്‍ ഇവര്‍ ഇപ്പോഴെ അത്തരം പേടിയില്ല.

ഇനി മൂന്നാമതൊരു വിഭാഗമുണ്ട്.വിചാരത്തെക്കാള്‍ വികാരത്താല്‍ ഭരിക്കപ്പെടുന്നവരാണവര്. ഇവര്‍ക്ക് ഈ പേടിയുണ്ടെങ്കിലും കാര്യങ്ങള്‍ യഥാവിധിമനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും എത്തിപ്പെടുന്നു. ചുരുക്കത്തില്‍ താങ്കള്‍ ഭയപ്പെടുന്നത് സംഭവിക്കുമായിരുന്നില്ല.

Koothara പറഞ്ഞു...

ഇല്ലാത്ത ഒന്നിനെ എങ്ങനെ കാണാനാണ്..അല്ലെങ്കില്‍ ഇത്രയും അവിശ്വാസികള്‍ ഇങ്ങനെ പുലഭ്യം പറയുമ്പോള്‍ ആത്മാഭിമാനിയായ ഒരു ദൈവത്തിനു ഒരു ചാനലില്‍ എങ്കിലും പ്രത്യക്ഷ പെടരുതായിരുന്നോ? ഉത്തരം മുട്ടുമ്പോള്‍ എല്ലാ വിശ്വാസികളും പറയുന്ന കാര്യമാണ് ദൈവത്തെ നമുക്ക് കാണാന്‍ കഴിയില്ല എന്ന്.
ഇസ്ലാം മത്തെ വിശ്വാസികളുടെ എത്രയോ ഇരട്ടിയുണ്ട്‌ മറ്റു മത വിശ്വാസികള്‍..അവരെ നരകത്തില്‍ അയക്കാന്‍ ഈ ദൈവം കുറെ കഷ്ട പെടുന്നുണ്ടാകും.
മതം ഒരു വിശ്വാസം ആണ്...ദൈവവും..ദൈവ വിശ്വാസം വിശ്വാസികള്‍ എന്നൊക്കെയാണ് നാം പറയുക...വിശ്വാസം യാഥാര്‍ത്ഥ്യം ആകണം എന്നില്ല.

CKLatheef പറഞ്ഞു...

ഈ വിഷയത്തിലെ ചര്‍ച ഏതാണ്ട് അവസാനത്തോടടുക്കുകയാണ്. എന്ന് വെച്ചാല്‍ ഞാനുദ്ദേശിച്ച വിധം ചര്‍ച പുരോഗമിക്കുകയും ഏറെക്കുറെ വിഷയങ്ങളില്‍ ആരോഗ്യകരമായ ഒരു സംവാദം നടക്കുകയും ചെയ്തു എന്നര്‍ഥം. ഇത്രയേ ഇതിലൂടെ സാധിക്കൂ എന്ന് ഞാന്‍ കരുതുന്നു. ഇത് ആരെയെങ്കിലും തോല്‍പിച്ച് ഹുറൈ വിളിക്കാന്‍ തുടങ്ങിയതല്ല. ദൈവത്തെക്കുറിച്ച് വിശിഷ്യാ ഖുര്‍ആനിലെ മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും എനിക്ക് പറയാനുള്ളത് പറയുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം വായനക്കാര്‍ക്കാണ്. ദൈവത്തെക്കുറിച്ച് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു എന്ന് അവകാശപ്പെടുന്നില്ല.

ഒരാള്‍ക്ക് ബോധ്യപ്പെടുന്ന ദൈവവിശ്വാസം സ്വീകരിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. അതിന് വിലക്കുകളുണ്ടാകുന്ന പക്ഷം ജനിച്ച മതത്തില്‍ കപടനായി കഴിഞ്ഞുകൂടുക എന്നതായിരിക്കും ഫലം. അദ്ദേഹമുള്ള മതത്തിന് തന്നെ അയാള്‍ ഭാരമാകും.

CKLatheef പറഞ്ഞു...

ഈ ചര്‍ചയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തറവാടി എന്ന ബ്ലോഗര്‍ പുതിയ ഒരു പോസ്റ്റിന് ഹേതുവായി മാറ്റിയിരിക്കുന്നു.

മുകളിലെ തറവാടിയുടെ കമന്റും, എന്റെ അദ്ദേഹത്തിനുള്ള മറുപടിയും കാണുക.

ഞാനിപ്രകാരം പറയാനുള്ള ഒരു പശ്ചാതലമുണ്ട്. നേരത്തെ അദ്ദേഹം എന്റെ ബ്ലോഗില്‍ അഭിപ്രായം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇസ്്‌ലാമിനെക്കുറിച്ചുള്ള വീക്ഷണം വളരെ യാഥാസ്ഥിതികമാണ്. അതിനാല്‍ അദ്ദേഹം ചര്‍ചയെ തളര്‍ത്താനാണ് ശ്രമിച്ചത്. ഇവിടെയും അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധിക്കുക. അതിനാല്‍ ചര്‍ചചെയ്യുന്നവരെ പരിഹസിക്കാതെ ചര്‍ചചെയ്യുന്ന വിഷയത്തില്‍ അഭിപ്രായം പറയണമെന്നും വ്യക്തഹത്യ അംഗീകരിക്കാനാവില്ല എന്നുമാണ് ഞാനുദ്ദേശിച്ചത്. ഞാനപ്രകാരം പറഞ്ഞില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാകും അത് ചര്‍ചയില്‍ നിന്ന് മാറി വ്യക്തഹത്യകളിലേക്ക് പരിമിതപ്പെടുകയും ചെയ്യും. അദ്ദേഹം മാറിനിന്നത് സ്വാഗതാര്‍ഹമാണെങ്കിലും ഈ പോസ്റ്റ് അസ്ഥാനത്താണ് എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം അതില്‍ പറയുന്ന എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്.

CKLatheef പറഞ്ഞു...

ചര്‍ച അവസാനിപ്പിക്കാറായി എന്നുറപ്പായി കൂതറമാര്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇത്തരം കമന്റ് എഴുതാന്‍ സമയം മിനക്കെടുന്നവര്‍ കരുതിയിരിക്കുക. അവയ്ക് ഈ ബ്ലോഗില്‍ നിലനില്‍പ്പുണ്ടായി എന്ന് വരില്ല.

അപ്പൂട്ടന്‍ പറഞ്ഞു...

ലതീഫ്‌,
രണ്ടുദിവസമായി കോളുകളും മീറ്റിങ്ങുകളും ഒക്കെയായി തിരക്കിലായിരുന്നു (മൂന്നുമണിയാണ്‌ വീട്ടിലെത്തുന്ന സമയം).
താങ്കൾ ഈ ചർച്ച അവസാനിപ്പിക്കുകയാണോ? എന്റെ കമന്റുമായി ബന്ധപ്പെട്ട്‌ താങ്കളുടെയും ചിന്തകന്റെയും മറുപടികൾക്ക്‌ എന്റെ അഭിപ്രായം പറയാമെന്നുകരുതിയതാണ്‌. ഇന്ന് തീരെ വയ്യ.
താങ്കൾ അതിനെക്കുറിച്ചും പോസ്റ്റിടുകയാണെങ്കിൽ ചർച്ച അവിടെവെച്ചാവാം. ഇവിടുത്തെ വിഷയം stictly അതല്ലല്ലൊ, ഇവിടം അനന്തമായി നീട്ടാൻ താൽപര്യമില്ല.

CKLatheef പറഞ്ഞു...

@Koothara

ഉള്ള എല്ലാറ്റിനേയും കാണാനും കഴിഞ്ഞുകൊള്ളണം എന്നില്ല. അതിലൊന്നാണ് ദൈവം. ദൈവത്തിനെ പുലഭ്യം പറയുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും ദൈവം നല്‍കിയിരിക്കുന്നു. ദൈവത്തെ കാണിച്ച് തരാന്‍ കഴിയും എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ. നരകത്തെ സംരക്ഷിക്കാനും അതിലേക്ക് അളുകളെ എറിയാനും മലക്കുകളുണ്ട്. അതുകൊണ്ട് എണ്ണം പ്രശ്‌നമല്ല. അല്ലെങ്കിലും പ്രശ്‌നമല്ല. വിശ്വാസം യാഥാര്‍ഥ്യമായിക്കൂടാ എന്നുമില്ല.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ താങ്കള്‍ മുകളില്‍ ഖുര്‍ആന്റെ ദൈവികതയുമായി ബന്ധപ്പെട്ട ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നല്ലോ. അവയുടെ മറുപടി ഇവിടെ വായിക്കുക. ദയവായി താങ്കള്‍ക്ക് ഇനിയും ചേര്‍ക്കാനുണ്ടെന്ന് പറഞ്ഞ സൂക്തങ്ങള്‍ അവിടെ ചേര്‍ക്കുക. അഭിപ്രായം പറയുകയും ചെയ്യുക.

നിസ്സഹായന്‍ പറഞ്ഞു...

ലത്തീഫേ,

“ദൈവനിഷേധമല്ല മനുഷ്യന്റെ സ്വാഭാവിക പ്രകൃതി ദൈവവിശ്വാസമാണ്. അതുകൊണ്ടാണ് പ്രത്യേകം പഠനമൊന്നുമില്ലാതെ തന്നെ മനുഷ്യരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളായി മാറുന്നത്.”
----------------------
“പറഞ്ഞുകൊടുക്കുന്നതും കണ്ടു പഠിക്കുന്നതുമാണ് ചെറുപ്പം മുതൽ കുട്ടികൾ മനസ്സിലാക്കി ഒരു സംസ്കാരം രൂപപ്പെടുത്തുന്നത്. ഒരു പരീക്ഷണം എന്ന നിലയിൽ കുറച്ചു കുട്ടികളെ ഒരു 10 വയസ്സുവരെ ഒരു ഭാഷയും വിശ്വാസവും പറഞ്ഞു കൊടുക്കാതെ വളർത്തിയതിനുശേഷം അവരെ ഒരു അഭിമുഖത്തിൽ പങ്കെടുപ്പിക്കൂ. അതിനുശേഷം പറയൂ, അവരിലെ സ്വാഭാവിക പ്രകൃതി എത്രമാത്രം അവരിൽ ഉണ്ടെന്ന്.”

മറ്റൊരു വിശ്വാസത്തിന്റെ വക്താവാണെങ്കിലും താങ്കളുടെ അഭിപ്രായത്തിന് ശ്രീ പാർത്ഥൻ നൽകിയ മറുപടി യാഥാർത്ഥ്യമാണ്. മാതാപിതാക്കളുടേയും സമൂഹത്തിന്റെയും വിശ്വാസ-ആചാര -അനുഷ്ടാന പദ്ധതികൾ ഒരുക്കിത്തരുന്ന സാഹചര്യങ്ങളാണ് ഒരു ശിശുവിൽ ഭാഷയുടെയും വിശ്വാസത്തിന്റെയുമെല്ലാം അടിത്തറ പാകുന്നത്. ഇസ്ലാം വിശ്വാസികൾ വളരെ കുട്ടിക്കാലത്തു തന്നെ ആരംഭിക്കുന്ന മതപഠനം അവരെ അടിയുറച്ച വിശ്വാസികളാക്കുന്നു. കുട്ടിക്കാലത്തു ലഭിക്കുന്ന മെന്റൽ കണ്ടീഷണിംഗ് അത്ര പെട്ടെന്നൊന്നും ഇല്ലാ‍താക്കാവുന്നതുമല്ല. സെമറ്റിക്ക് മതങ്ങളുടെ അനുയായികൾക്ക് എല്ലാത്തിനും മീതെ മതത്തെ പ്രതിഷ്ഠിക്കാൻ കഴിയുന്നതും അക്കാര്യത്തിൽ ഏതറ്റംവരെ പോകാൻ മടിക്കാത്തതും നിരന്തരമായുള്ള ഈ ഹിപ്നോട്ടിക്ക് ട്രെയിനിംഗ് തന്നെയാണ്. കർക്കശമായ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതിനാൽ, വേദവിദ്യാഭ്യാസം കൊണ്ടുനടക്കുന്ന യാഥാസ്ഥിക- ബ്രാഹ്മണവിഭാഗം ഒഴിച്ചുള്ള ഹൈന്ദവർക്ക് ലിബെറലായി ചിന്തിക്കാൻ കഴിയുന്നതും ഇത്തരം ബ്രയിൻ വാഷിംങ്ങിന് വിധേയരാകാത്തതുകൊണ്ടാണ്.

CKLatheef പറഞ്ഞു...

പ്രിയ നിസ്സഹായന്‍

പാര്‍ത്ഥന്റെ പ്രസ്തുത വരികള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പ്രയോഗിച്ച ഒരുവാക്ക് (ഒരു ഭാഷയും)ഞാന്‍ ശ്രദ്ധിക്കാതെ പോയി. സാധാരണഗതിയില്‍ അത് ഉപയോഗിക്കാറില്ല. ഒരു സാങ്കല്‍പിക ചോദ്യമാണത്. മറ്റുജീവികളില്‍ നിന്ന് വ്യത്യസ്ഥമായി കണ്ടും അറിഞ്ഞും ചിന്തിച്ചും കാര്യം ഗ്രഹിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ. അതാകട്ടെ ക്രമപ്രവൃദ്ധവുമാണ്. കുട്ടിക്കാലത്ത് നല്‍കപ്പെടുന്ന വിദ്യാഭ്യാസം കുട്ടികളില്‍ ആഴത്തില്‍ പതിയും എന്നത് സത്യമാണ്. മുസ്‌ലിംകുട്ടികള്‍ക്ക് നല്‍കപ്പെടുന്ന മതപഠനവിദ്യാഭ്യാസത്തെപ്പറ്റി തെറ്റായപലധാരണകളും നിലനില്‍ക്കുന്നുണ്ട്. താങ്കള്‍ അവ മയപ്പെടുത്തിപ്പറഞ്ഞിരിക്കുന്നു എന്ന് മാത്രം. ഇവിടെ യുക്തിവാദികളും നിരീശ്വരവാദികളുമായി പ്രത്യക്ഷപ്പെടുത്തില്‍ ഏതാണ്ടെല്ലാ പേരും ആ പഠനം ലഭിച്ചവര്‍ത്തന്നെ. എന്താണ് അവിടെ പഠിപ്പിക്കപ്പെടുന്നത് എന്നത് എന്നറിയുമായിരുന്നെങ്കില്‍ താങ്കളുടെ പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. 95 മദ്രസകളിലും 5 വരെ ക്ലാസുകളില്‍ പഠിപ്പിക്കപ്പെടുന്നത്. മതത്തിന്റെ ചില പ്രാഥമിക പാഠങ്ങളും ആരാധനകളുടെ രൂപങ്ങളും അവയില്‍ മനപ്പാഠമാക്കാനുള്ള പ്രാര്‍ഥനകളുമാണ്. ഖുര്‍ആനിലെ ഒരദ്ധ്യായത്തിന്റെ പോലും അര്‍ഥം പഠിപ്പിക്കുന്നില്ല. ചിന്തിച്ച് ഗ്രഹിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്ന പ്രായമല്ല അതെന്നതിനാല്‍ അതിന് പക്വതനേടുമ്പോള്‍ ലഭിക്കുന്ന അറിവ് അവനില്‍ സ്വാധീനം തേടുന്നു. 5 ശതമാനം മദ്രസാപാഠപുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ് അതിനാല്‍ ആര്‍ക്കും അവവായിച്ചു നോക്കാവുന്നതാണ്. ഏതറ്റം വരെയും ചിലര്‍ പോകാന്‍ ശ്രമിക്കുന്നതിന്റെ കാരണം വേറെത്തന്നെ കാണേണ്ടതാണ്. മദ്രസാപഠനത്തിന് അതില്‍ സ്വാധീനം ഉണ്ടെങ്കില്‍ വ്യക്തമായ മതപഠനം നല്‍കാത്തതുകൊണ്ടാണ് എന്നാണ് ഞാന്‍ പറയുക. അതുകൊണ്ട് ബ്രയിന്‍വാഷിംഗിന് വിധേയമാകുന്നു അതുകൊണ്ടാണ് യുക്തിവാദത്തിന് ആളുകുറഞ്ഞ് പോകുന്നത് എന്നതൊക്കെ തെറ്റായ നിഗമനങ്ങളാണ്. ദൈവബോധം മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതത്രേ യാഥാര്‍ഥ്യം. അതുകൊണ്ടാണ് യുക്തിവാദപ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ഇത്രമാത്രം അസഹിഷ്ണുതയും വിദ്വേഷവും പരിഹാസവും ഉള്‍കൊള്ളിച്ച് തങ്ങളുടെ ദൗത്യം തുടരേണ്ടി വരുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ലിബറലായി ചിന്തിക്കുക എന്നതിന് ഒരൊറ്റ അര്‍ഥമേയുള്ളു അത് ദൈവനിഷേധമാണ്.

ചിന്തകന്‍ പറഞ്ഞു...

ഇസ്ലാം വിശ്വാസികൾ വളരെ കുട്ടിക്കാലത്തു തന്നെ ആരംഭിക്കുന്ന മതപഠനം അവരെ അടിയുറച്ച വിശ്വാസികളാക്കുന്നു. കുട്ടിക്കാലത്തു ലഭിക്കുന്ന മെന്റൽ കണ്ടീഷണിംഗ് അത്ര പെട്ടെന്നൊന്നും ഇല്ലാ‍താക്കാവുന്നതുമല്ല.

പ്രിയ നിസ്സഹായന്‍

താങ്കളുടെ നിരീക്ഷണത്തിന് വസ്തുതകളുടെ വല്ല പിന്തുണയുമുണ്ടൊ എന്നെനിക്കറിയില്ല. ഇസ് ലാം തുടങ്ങിയത് തന്നെ കുട്ടികളെ ബ്രയ്ന്‍ വാഷ് ചെയ്തു കൊണ്ടാണെന്ന് തോന്നും താങ്കളുടെ പ്രസ്താവന കണ്ടാല്‍. താങ്കള്‍ക്കറിയാമല്ലോ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും ഒക്കെ അവസ്ഥ. മതങ്ങളെയും മത ചിഹ്നങ്ങളെയും ബലമായി തന്നെ ജങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിച്ച ഭരണ കൂടങ്ങളാണ് അവിടങ്ങളില്‍ ഉണ്ടായിരുന്നത്. എന്നിട്ടും ആളുകളുടെ മനസ്സിലുള്ള ദൈവം ബോധം ഇല്ലാതാക്കാന്‍ കഴിഞ്ഞോ. ഇല്ല എന്നതത്ര സത്യം. അത് തന്നെയാണ് ലത്തീഫിന്റെ പ്രസ്താവനക്കുള്ള തെളിവും.

യുക്തിവാദികള്‍ വളരെ ശക്തമായി നില നിന്ന ഒരവസ്ഥയുണ്ടായിരുന്നു കേരളത്തില്‍. എന്നാല്‍ ഈ പറയുന്ന സ്വതന്ത്ര ചിന്തകരില്‍ പലരും പിന്നീട് അടിയുറച്ച ദൈവ വിശ്വസികളായി മാറിയ/മാറുന്ന അവസ്ഥയാണ് നാം കണ്ടു കൊണ്ടിരുക്കുന്നത്.

ലത്തീഫ് പറഞ്ഞ പോലെ, ചില കര്‍മ്മ ശാസ്ത്ര പരമായ കാര്യങ്ങളും, ഒരു മുസ്ലിമാവണമെങ്കില്‍ ഉണ്ടായിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളെ പറ്റിയും മാത്രമേ മദ്രസകളില്‍ പഠിപ്പിക്കുന്നുള്ളൂ. ഇങ്ങനെ പഠിച്ചവരില്‍ അടിയുറച്ച വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഒരാള്‍ അടിയുറച്ച വിശ്വാസിയാവുന്നത് അയാള്‍ മുതിര്‍ന്നതിന് ശേഷമുള്ള പഠനത്തിന്റെയും ചിന്തയുടെയും അടിസ്ഥാനത്തിലാണ്. അല്ലാത്ത ഒരാള്‍ക്കും അടിയുറച്ച വിശ്വാസിയാവാന്‍ പറ്റില്ല എന്നതാ‍ണ് എന്റെ അനുഭവം.

മാതാപിതാക്കളുടെ ശിക്ഷണവും മദ്രസാ പഠനവും ഒന്നും ഇല്ലാതെ തന്നെ ഇസ് ലാമിലേക്ക് ധാരാളം പേര്‍ വരുന്നുണ്ട്. ആയതിനാല്‍ താങ്കളുടെ വാദം തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് എനിക്ക് തോന്നുന്നത്.

kootharamapla öകൂതറ മാപ്ല പറഞ്ഞു...

"ഒരാള്‍ക്ക് ബോധ്യപ്പെടുന്ന ദൈവവിശ്വാസം സ്വീകരിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. അതിന് വിലക്കുകളുണ്ടാകുന്ന പക്ഷം ജനിച്ച മതത്തില്‍ കപടനായി കഴിഞ്ഞുകൂടുക എന്നതായിരിക്കും ഫലം. അദ്ദേഹമുള്ള മതത്തിന് തന്നെ അയാള്‍ ഭാരമാകും."

ഇസ്ലാമിന് ഇതേകുറിച്ച് എന്താണു പറയാനുള്ളത്? (ജനിച്ച മതത്തില്‍ നിന്നു മാത്രമേ മാറാവൂ എന്ന് വിവരിക്കരുത്) ഇസ്ലാം സ്വീകരിച്ചതിനുശേഷം ഈ മൗലീക സ്വാതന്ത്ര്യം ഉപയോഗപ്പെടത്തുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ?

നോട്ട്;"മൗലിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു" എന്ന് ലത്തീഫ് എടുത്തു പറഞ്ഞിരിക്കുന്നതിനാല്‍ ഖുര്‍ ആനില്‍ നിന്നുള്ള വചനങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യേണ്ട,ലത്തീഫിന്റെ മൗലീകമായ അഭിപ്രായം അറിഞ്ഞാല്‍ മതി.

അല്പം സ്നേഹത്തോടെ.

കെ.മാപ്ല :)
നായരങ്ങാടി
അഞ്ഞൂര്‍

CKLatheef പറഞ്ഞു...

@Mapla

ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് തക്ക ന്യായീകരണം എനിക്കുണ്ട്. ഇപ്പോള്‍ അത് വിശദീകരിക്കണമെന്ന് തോന്നുന്നില്ല. സമയമാകുമ്പോള്‍ അതാകാം. താങ്കള്‍ക്ക് വിശദീകരണം താങ്കള്‍ തന്ന അഡ്രസില്‍ അയച്ചാല്‍ പോരെ :)

kootharamapla öകൂതറ മാപ്ല പറഞ്ഞു...

CKLatheef പറഞ്ഞു...
ഇപ്പോള്‍ അത് വിശദീകരിക്കണമെന്ന് തോന്നുന്നില്ല. സമയമാകുമ്പോള്‍ അതാകാം. താങ്കള്‍ക്ക് വിശദീകരണം താങ്കള്‍ തന്ന അഡ്രസില്‍ അയച്ചാല്‍ പോരെ :)


മതി അതുമതി,വിശദീകരിക്കുമ്പോള്‍ ചോദ്യമുന്നയിച്ചയാളെന്ന നിലയ്ക്ക് അതറിയാനുള്ള ആദ്യത്തെ അവകാശിയായ എന്നെ അറിയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.ആ അഡ്രസ് ശാശ്വതമല്ല ഇന്ന് അവിടെ കച്ചോടം. നാളെ അങ്ങു കിഴക്കേപ്രത്താ,വല്യപൊരയ്ക്കലെ അമ്മ്യാരടവടെ കടച്ചക്ക പറിക്കലാ. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review