വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്. ഹിന്ദു സഹോദരങ്ങളുടെ ബ്ളോഗിലും അത്തരം ചര്‍ചകളുണ്ട്. പ്രത്യേക വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി എന്നതിനേക്കാളുപരി സ്വന്തമായി ഒരു ദൈവസങ്കല്‍പത്തെ സമര്‍പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഖുര്‍ആന്‍ സമര്‍പിക്കുന്ന ദൈവവീക്ഷണം വളരെ തെളിഞ്ഞതും കലര്‍പ്പറ്റതുമാണ്. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വീക്ഷണം അതിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായു ഏറെ വിമര്‍ശിക്കപ്പെട്ടത് സ്വാഭാവികമായും ഖുര്‍ആനിലെ ദൈവവീക്ഷണമാണ്. അതില്‍ ഏറെകുറെ പ്രസക്തമായ...