അല്‍പം മാന്യനായ നിസ്സഹായന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന യുക്തിവാദി ബ്ളോഗറുടെ ജബ്ബാര്‍ മാഷിനുള്ള ഉപദേശമാണ് ഇവിടെ നല്‍കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയാണ് വിഷയം. 15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനമാണ് മാഷിനെ സംബന്ധിച്ചിടത്തോളം ബലിപെരുന്നാള്‍.
'ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവുംനക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും...