നേപ്പാളില്‍ വര്‍ഷം തോറും ഗാധിമായി എന്ന ഹിന്ദുദൈവത്തെ പ്രീതിപ്പെടുത്താനായി രണ്ടര ലക്ഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ഒരു ചടങ്ങുണ്ട്. നവംമ്പര്‍ 24 ന് നടക്കുന്ന പ്രസ്തുത ആഘോഷ പരിപാടിയുടെ മുഖ്യഇനം ഈ ബലിയാണ് തെരഞ്ഞെടുക്കപ്പെടുന്ന 250 പേരാണ് അത്രയും മൃഗങ്ങളെ കുക്രി കത്തികള്‍ ഉപയോഗിച്ച് കഴുത്തുവെട്ടി ബലിയര്‍പ്പിക്കുന്നത്. കാളിദാസന് എന്ന ബ്ലോഗര്‍ തന്റെ ഒരുപോസ്റ്റില്‍ ചിത്ര സഹിതം ചേര്‍ത്ത വിവരണത്തിന്റെ സംക്ഷിപ്തമാണിത്. അദ്ദേഹം സമാനമായ ഒരു കൊടും ക്രൂരത കണ്ടത് പിന്നെ ഹജ്ജിലാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നു.
'ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.
പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.'
പലമതങ്ങളിലും ഈ ക്രൂരമായ ആചാരം നിലനിന്നിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം. പരിഷ്കൃതയുഗമെന്ന പേരുള്ള ഇക്കാലത്ത് ഇതെല്ലാം നടക്കുന്നത് നേപാളിലെ ഹിന്ദുക്കളിലും പിന്നെ ലോകമുസ്ലിംകളിലും മാത്രമാണ് എന്നതാണ് ബ്ലോഗറെ ഏറെ വിഷമിപ്പിക്കുന്ന കാര്യം.
സ്വാഭാവികമായും അതോടൊപ്പമുള്ള ചിത്രങ്ങളും അവിടുത്തെ വിശ്വാസികളുടെയും പുരോഹിതന്റെയും വാക്കുകളും റിപ്പോര്‍ട്ടുകളില്‍ കണ്ടപ്പോള്‍ അവതമ്മിലുള്ള സാമ്യം അറുക്കപ്പെടുന്ന ഉരുക്കളുടെ എണ്ണത്തില്‍ മാത്രമാണ് എന്ന് തോന്നിയതിനാല്‍ അത് വ്യക്തമാക്കാതിരിക്കാനായില്ല. ആ ബ്ലോഗില്‍ തുടര്‍ന്ന് ചര്‍ചയില്‍ പങ്കെടുക്കുന്നതിനുള്ള പരിമിതി മനസ്സിലായപ്പോള്‍ കൂടുതല്‍ വ്യക്തത ഇസ്ലാമിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നവര്‍ക്കായി ഇവിടെ ചര്‍ച ചെയ്യാമെന്ന് കരുതി.
18 അഭിപ്രായ(ങ്ങള്):
ഇവിടെ ബ്ലോഗര്‍ തനിശുദ്ധ സസ്യബുക്കാണ് എന്ന് തോന്നുന്നവര്‍ക്ക് തെറ്റി. അദ്ദേഹം മിശ്രബുക്കാണ് എന്ന തുറന്ന് പറഞ്ഞിരിക്കുന്നു. അറവിന്റെ രീതിയിലാണോ എന്ന് ചോദിച്ചാലും പ്രശ്നമുണ്ടാകാന്‍ വഴിയില്ല. മാംസം നഷ്ടപ്പെടുത്തുന്നതിലുള്ള പ്രയാസവുമല്ല. എണ്ണക്കൂടുതലുമല്ല കാരണം ഒരുവര്‍ഷം കേരളീയര്‍ മാത്രം അതിനേക്കാള്‍ എത്രയോ ഇരട്ടി മൃഗങ്ങളെ കൊന്നുതിന്നുന്നു. അതില്‍ മാന്യ ഡോക്ടറുമുണ്ട്. പിന്നെ എന്താണ് പ്രശ്നം എനിക്കത് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചില്ല. എന്നെ സഹായിക്കുക.
അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ ഈ പോസ്റ്റുകൂടി വായിച്ചിട്ടാവുന്നത് ചര്‍ച്ചയുടെ ആവര്‍ത്തനം ഒഴിവാക്കാന്‍ സഹായിക്കും.
'ഇബ്രഹിം മകനെ ബലിയര്‍പ്പിച്ചതിന്റെ ത്യഗസ്മരണക്കാണ്, ഹജ്ജിനു ബലിയര്പ്പിക്കുന്നതെന്നാണു താങ്കള്‍ പറഞ്ഞത്. ഈ സ്മരന നിലനിറുത്താന്‍ ഹജ്ജിന്റെ സമയത്ത് മെക്കയില്‍ വരുന്ന ഓരോരുത്തരും ഒരു കാലിയെ അറുത്ത് ദൈവാജ്ഞക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കണം അതല്ലേ ഹജ്ജ് കൊണ്ട് ഉദ്ദേശിക്കുന്നതും ? ഇതില്‍ ത്യാഗ സ്മരണയുണ്ട്, ബലിയുണ്ട്, ദൈവത്തിനു സമര്‍പ്പണവും ഉണ്ട്. ഇതെല്ലാം ക്ടിയാണു ഹജ്ജ്. ഇബ്രാഹിം ചെയ്യാത്ത ദാനവും മൊഹമ്മദ് ഇതിന്റെ കൂടെ കൂട്ടിചേര്‍ത്തു. അത് സാധാരണ മുസ്ലിങ്ങള്‍ക്ക് ഒരു ബാധ്യത ആയി. അതു കൊണ്ട് പട്ടിണി പാവങ്ങള്‍ പോലും ഈ ബലിക്കു വേണ്ടി കെട്ടു താലി വിറ്റ് ആ പണം ഉപയോഗിച്ച് കാലിയെ വങ്ങി അറുത്ത് ദൈവത്തിന്റെ ആജ്ഞ അനുസരിക്കുന്നു.
ഇതേ കാളീദാസന് പറഞ്ഞുള്ളു. ഇതില്‍ എന്തെങ്കിലും തെറ്റാണെങ്കില്‍ അത് പറയുക. അല്ലാതെ ചില വാക്കുകള്‍ അടര്‍ത്തി എടുത്ത് ആത്മ സംതൃപ്തി അടയാതെ.'
കാളീദാസന് അവസാനമായി എത്തിചേര്‍ന്ന അറിവില്‍ പെട്ടതാണ് ഇത്. ഇതില്‍ ഞാന്‍ കണ്ട തെറ്റുകള്‍.. (cont..)
1. ഞാന്‍ തന്നെ വ്യക്തമാക്കിയതായിരുന്നു. ഒട്ടകം മാട് എന്നിവയില്‍ ഏഴ് പേര്‍ക്ക് ഒന്ന് മതി എന്നുള്ളത്. ആടാണെങ്കില്‍ ഒരാള്‍ക്ക് ഒന്ന്. എന്നാല്‍ ഇപ്രകാരം വ്യക്തമാക്കിയതിന് ശേഷവും ഒരോ വര്‍ഷവും ഹജ്ജില്‍ 30 ലക്ഷം എന്ന് ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടെയും അതുസൂചിപ്പിക്കുന്നു. അത് തെറ്റാണ്.
2. ഇബ് റാഹീം ചെയ്യാത്ത ഒരു ചടങ്ങാണ് മുഹമ്മദ് കൂട്ടിചേര്‍ത്ത ബലിമാസം ദാനം എന്ന വിവരം എവിടുന്ന് കിട്ടി എന്ന് ഞാന്‍ ചിന്തിച്ചു. പിന്നീട് അദ്ദേഹം തന്നെ പറഞ്ഞത് ആ മാംസം ദാനം ചെയ്യാന്‍ കല്പിക്കുന്നതായി ഞാനെവിടെയും കണ്ടില്ല എന്നതാണ്. ഇതിന് മറുപടിയായിട്ടാണ്. ഞാന്‍ തിരുവനന്തപുരത്തെ അറവിനെ ഉപമിച്ചത്. എന്നാല്‍ വിശ്വാസികള്‍ക്കറിയാം ഇസ്്ലാമിന്റെ സംസ്കാരമനുസരിച്ച് ബലി ചെയ്ത ആടിന്റെ മാസം അവിടെ ഉപേക്ഷിച്ച പ്രവാചകന് ഇബ് റാഹിം പോകില്ല എന്നത്. ബലിയറുക്കുന്നത് ധാനം ചെയ്യാനാണ് എന്നാണ് ഖുര്‍ആനില്‍ നിന്ന് വ്യക്തമാകുന്നത്. അതിന് എതിരായി ഇബ്റാഹിം ചെയ്തു എന്ന് യുക്തിവാദികള്‍ക്ക് പറയാം. പക്ഷേ ശരി അതല്ല.
3. കെട്ടുതാലി വിറ്റ് ആ പണം ഉപയോഗിച്ച് ചെയ്യേണ്ടതല്ല ഹജ്ജ്. (കെട്ടുതാലി എന്ന സമ്പ്രദായം ഇസ്്ലാമിലില്ല എന്നത് പോകട്ടേ ഒരു പ്രയോഗം എന്ന നിലക്ക് എടുക്കാം). തന്റെ കുടുംബത്തിന്റെ ചെലവ് കഴിച്ച് മിച്ചമുണ്ടെങ്കിലെ ഹജ്ജ് നിര്‍ബന്ധമാകുന്നുള്ളൂ. അതില്‍ പെട്ട അനേകം ചടങ്ങുകളിലൊന്നാണ് ബലി.
ഒരു ചെറിയ ഖണ്ഡികയില്‍ ഇതില്‍ കൂടുതല്‍ തെറ്റ് എങ്ങനെയാണ് ഉള്കൊള്ളിക്കുക. (ഇത് ആത്മസംതൃപ്തിക്കാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഡോക്ടറൊക്കെ പറയുമ്പോള്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാകും പറയുന്നത് എന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ മാത്രം)
ചര്‍ച തുടങ്ങിയിടത്ത് തന്നെ നിന്ന് അത് അവസാനിപ്പിക്കുകയായിരുന്നു ആണെത്തമെന്നും അവിടുന്ന് സ്വന്തം കൃഷിസ്ഥലത്തേക്ക് മടങ്ങിയത് സ്വന്തം പിള്ളേരെ വെള്ളമൊഴിക്കാന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്നും മാന്യയരലവ എന്നെ ഉണര്‍ത്തുകയുണ്ടായി.
ബലി=ക്രൂരത എന്ന ഒരൊറ്റ സമവാക്യത്തിനപ്പുറം ചര്‍ച പുരോഗമിക്കുന്നില്ല. പിന്നീടുള്ള പുരോഗമനം ഇപ്രകാരമായിരുന്നു. ബ്ലോഗര്‍ തന്നെ പറയുന്നത് കാണുക.
'ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രബലമതമായപ്പോഴും സമാനമായതു സംഭവിച്ചു. ദ്രാവിഡ മതങ്ങളിലെ പല ആചാരങ്ങളെയും ദൈവങ്ങളെയും ഹിന്ദു മതത്തിന്റെ ഭാഗമാക്കി. അങ്ങനെയാണ്, കാളിയും അയ്യപ്പനും സുബ്രഹ്മണ്യനുമൊക്കെ ഹിന്ദു മതത്തിന്റെ ഭാഗമായത്. മൊഹമ്മദിനു മത്സരിക്കാനുണ്ടായിരുന്നറ്റ് ഏക ദൈവ വിശ്വാസികളായ യഹൂദരോടും ക്രിസ്ത്യനികളോടുമായിരുന്നു. അതു കൊണ്ട് അവരുടെ ദൈവത്തെ തന്നെ അങ്ങ് ഏറ്റെടുത്തു.
കാട്ടറബികളുടെ യധാര്ത്ത ദൈവം യഹൂദരും ക്രിസ്താനികളും ആരാധിക്കുന്ന ദൈവമാണെന്നും അവര്‍ക്ക് നല്കിയ വേദമാണു മുസ്ലിങ്ങള്‍ക്കും നല്‍കിയതെന്നും പറഞ്ഞു ഫലിപ്പിച്ചു.
യഹൂദന്മാരും ക്രിസ്ത്യാനികളും അതില്‍ മാറ്റം വരുത്തി മലിനീകരിച്ചു എന്നും പറഞ്ഞു. ദൈവം നേരിട്ട് യധാര്ത്ഥ ചരിത്രം എനിക്ക് വെളിപ്പെടുത്തി അതിതാണ് എന്നും പറഞ്ഞ് ഖുറാന് അവരുടെമുന്നില്‍ അവതരിപ്പിച്ചു. സ്വന്തമായി അഭിമാനിക്കാവുന്ന പൈതൃകമില്ലാതിരുന്ന കാടന്മാരില് ചിലര്‍ കരുതി, ഒന്നുമില്ലാത്തതിലും ഭേദം ഇതല്ലേ എന്ന്. അങ്ങനെ ആദ്യത്തെ അനുയായികളുണ്ടായി. പിന്നെ കുറെ യുദ്ധങ്ങളും പിടിച്ചടക്കലുകളും നടന്നു. അധിനിവേശത്തിലൂടെ തന്നെ തുടരുന്നു.
മൊഹമ്മദ് ബുദ്ധിമാനായിരുന്നതു കൊണ്ട് ഇസ്ലാമില്‍ കുറെ നല്ല തത്വങ്ങള്‍ കൂട്ടിച്ചേര്‍ത്തു.'
ഞാന്‍ അവിടെ ചെന്നത് എന്റെ അഭിപ്രായം പറയാനാണ്. അവിടെ ഉയരുന്ന എല്ലാ സംശയങ്ങളും അവിടെ വെച്ച് തീര്‍ക്കാം എന്ന തെറ്റിദ്ധാരണയോടെയല്ല. ആരെങ്കിലും അല്പം വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ അതിനോട് പോലും
'താങ്കള്‍ ഇവിടെ പ്രതികരിച്ചത് ഒരു തീവ്രമത വിശ്വസിയായ ശരാശരി മുസ്ലിമിനേപ്പോലെയണ്.'
ഇങ്ങനെ പ്രതികരിക്കുന്ന ബ്ലോഗര്‍ നിയന്ത്രിക്കുന്ന ചര്‍ചകള്‍ എവിടെയെത്തും എന്ന് ചിന്തിച്ചാല്‍ മതി.
tracking
'കാട്ടറബികളുടെ യധാര്ത്ത ദൈവം യഹൂദരും ക്രിസ്താനികളും ആരാധിക്കുന്ന ദൈവമാണെന്നും അവര്‍ക്ക് നല്കിയ വേദമാണു മുസ്ലിങ്ങള്‍ക്കും നല്‍കിയതെന്നും പറഞ്ഞു ഫലിപ്പിച്ചു......അധിനിവേശത്തിലൂടെ തന്നെ തുടരുന്നു.'
മാന്യകാളിദാസന് ഇത് എവിടുന്നാണ് ലഭിച്ചത് എന്ന് വ്യക്തമല്ല. ഇസ്്ലാമിനെക്കുറിച്ച് അദ്ദേഹം വായിച്ചിരിക്കാനിട ആരോപണങ്ങളുടെ സ്വഭാവം കണ്ടിട്ട് യുക്തിവാദികളുടെ പുസ്തകങ്ങളും ബ്ലോഗുകളുമാണ്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ അംഗീകരിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ സ്വാഭാവികമായും ഇസ്്ലാമിന്റെ പ്രചാരത്തിനും വിജയത്തിനും മറ്റുചില കാരണങ്ങളും സ്വാധീനങ്ങളും കണ്ടെത്തേണ്ടതായി വരും. ഇവിടെ പറയുന്നത് കേട്ടാല്‍ തോന്നും ക്രിസ്ത്യാനികളോ ജൂതന്മാരോ ആയ ആരും പ്രവാചകനില്‍ വിശ്വസിച്ചിരുന്നില്ല എന്ന്. അന്നത്തെ വിശ്വാസമനുസരിച്ച് ക്രിസ്ത്യാനികളുടെ ദൈവത്തെയാണോ മുഹമ്മദ് നബി ഇസ്്ലാമിലെ അല്ലാഹുവാക്കി അവതരിപ്പിച്ചത്. ത്രിയേകത്വം അന്നും ക്രിസ്തുമതത്തിലുണ്ടായിരുന്നു. ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ത്രിയേകത്വം ക്രിസ്തുമത്തിന്റെ ഭാഗമായത്. നിങ്ങള്‍ ദൈവത്തെ മൂന്നെന്നോ, മൂന്നിലൊരുവനെന്നോ പറയരുത് എന്നത് ഖുര്‍ആന്റെ ശക്തമായ ശാസനയാണ്. മാതാവിനെ ദൈവമായി സങ്കല്പിക്കുന്നതിനെക്കുറിച്ചും. ഖുര്‍ആന്‍ പരാമര്‍ശിച്ചു. അതില്‍ നിന്നും ഇന്ന് വിവിധ ക്രിസ്തുമതവിശ്വാസികള് വിശ്വസിക്കുന്ന ദൈവസങ്കല്പത്തിന്റെ മൂന്ന് രൂപങ്ങളും നിലനിന്നിരുന്നു എന്ന് മനസ്സിലാക്കാം. എന്നിരിക്കെ കാളിദാസന്റെ ആരോപണങ്ങള്ക്കെന്തര്ഥം.
അതോടൊപ്പം തന്നെ പറയട്ടേ. ഏകദൈവത്വം മുഹമ്മദ് നബിയുടെ പുതിയ കണ്ടുപിടുത്തമാണ് എന്ന് വിശ്വാസികള്‍ കരുതുന്നില്ല. ആദം നബി മുതല്‍ ലോകത്ത് വന്ന പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്തത് അതേ ദൈവത്തെക്കുറിച്ച് തന്നെയാണ് മോശയും യേശുവും മുഹമ്മദും പ്രബോധനം ചെയ്തത്. നിസ്തുലമായ സാഹിത്യഭംഗിയോടെയും സമ്പൂര്‍ണമായ വിധിവിലക്കുകളോടെയും 1400 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഒരു വിശുദ്ധഗ്രന്ഥം സ്വന്തമായി രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്തി അവതരിപ്പിക്കുകയായിരുന്നു മുഹമ്മദ് എന്ന് പറയണമെങ്കില്‍ പ്രവാചക ചരിത്രത്തെക്കുറിച്ചും ഖുര്‍ആനെക്കുറിച്ചും ചില്ല അജ്ഞതയൊന്നും പോരാ. ലോകത്ത് ഏറ്റവും കൂടുതല്‍ വേഗതയില്‍ പ്രചരിക്കുന്ന മതമായ ഇസ്ലാമിന്, അതിന്റെ പ്രചരണത്തിനായി ശക്തി പ്രയോഗിക്കാന്‍ സാധ്യമല്ല. ഇസ്ലാമിന്റെ ശാസനക്കെതിരാണ് എന്നതുകൊണ്ടുതന്നെ. എഴുത്തും വായനയും അറിയാത്ത നിരക്ഷരനായ മൊഹമ്മദ് (മുഹമ്മദ്) നബിക്ക് എത്ര ബുദ്ധി അംഗീകരിച്ചുകൊടുത്താലും ഈ വൈരുദ്ധ്യം തരണം ചെയ്യാനാവില്ല.
'ഈ ഒരു കാര്യത്തിലെങ്കിലും മുസ്ലിങ്ങള്‍ക്ക് സ്വന്തമായി ഒരഭിപ്രായമില്ല എന്നല്ലേ ലത്തീഫിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്? അതു കൊണ്ടല്ലെ മുസ്ലിം പണ്ധിതന്മാര് ഒരു തീരുമാനം എടുക്കണം എന്നിപ്പോള്‍ അഭിപ്രായം പറയേണ്ടി വന്നത്?'
ഹജ്ജിലെ ബലിയുമായി ബന്ധപ്പെട്ട അതിന്റെ അറവും വിതരണവും ആവശ്യമെങ്കില്‍ അവിടുന്നും കടന്നുമുള്ള തീരുമാനമെടുക്കേണ്ടത് അതിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്നവര്‍ തന്നെയാണെന്നും. ഹജ്ജിലെ ബലിയുടെ മാംസവിതരണം തൃപ്തികരമായ രൂപത്തിലല്ലെങ്കില്‍ അറവിന് പകരം അതിന്റെ കാശ് വിതരണം ചെയ്യുന്നതില്‍ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ലോക ഇസ്്ലാമിക പണ്ഡിതന്മാരാണ് തീരുമാനത്തിലെത്തേണ്ടതെന്നും ഞാന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് കാളിദാസന്റെ ഈ കമന്റ് .മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ച് പറഞ്ഞതിന് ശേഷം അദ്ദേഹം കണ്ടെത്തിയത്. ഒരു കാര്യത്തിലും മുസ്ളിങ്ങള്‍ക്ക് സ്വന്തമായി ഒരഭിപ്രായമില്ല എന്നാണ് എന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്താണ്. ഒട്ടകത്തെ ആടാക്കുകയല്ല. ആടിനെ പേപട്ടിയാക്കി തല്ലിക്കൊല്ലാന്‍ വിട്ടുകൊടുക്കുക എന്ന തന്ത്രമാണിവിടെ പയറ്റുന്നത്.
അവിശ്വാസികളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പോസ്റ്റ് അടുത്തുതന്നെ ഉദ്ദേശിക്കുന്നതിനാല്‍ ആ വിഷയം ഇവിടെ ചര്ചചെയ്യുന്നില്ല.
'ഹജിനു മെക്കയില്‍ ലക്ഷക്കണക്കിനു കാലികളെ അള്ളാഹു പറഞ്ഞു എന്നും പറഞ്ഞറുക്കുന്നതിലെ ക്രൂരത മനസിലാക്കന്‍ ഇസ്ലാമിനേക്കുറിച്ച് ആഴത്തിലൊനും പഠിക്കേണ്ട ആവശ്യമില്ല. അല്‍പ്പം വിവേകവും സാമാന്യ ബോധവുമുള്ള ആര്‍ക്കും അതിന്റെ ഭീകരത ബോധ്യമാകും. അള്ളാഹുവിന്റെ കല്പനയാണതിനു പിന്ന്നിലെന്ന് അന്ധമായി വിശ്വസിക്കുന്ന ഏതൊരു അന്ധവിശ്വാസിക്കും അത് സല്‍പ്രവര്‍ത്തിയാണ്.'
ഭക്ഷണത്തിന് വേണ്ടി കാലികളെ അറുക്കാമെന്നും അതില്‍ മൃഗസ്നേഹത്തിന്റെയും ക്രൂരതയുടെയും പ്രശ്നമില്ലെന്നും തന്റെ കമന്റുകളിലൂടെ നിരന്തരം ഉണര്‍ത്തുന്ന ആള് തന്നെയാണ് മുകളിലെ കമന്റും പറയുന്നത്. ഹജ്ജിലെ ബലിയില്‍ കൂടുതലുള്ള കാര്യം ദൈവശാസന അനുസരിച്ചാണ് ഈ കര്‍മം ചെയ്യുന്നത് എന്നതാണ്. മാംസ വിതരണം മുഖ്യമല്ല. അത് മുഹമ്മദ് ഇബ്റാഹിം ചെയ്യാത്ത ഒരു കാര്യം എഴുതി ചേര്‍ത്തതാണെന്നും ടിയാന് ഉറച്ച ബോധ്യമുണ്ട്. എങ്കില്‍ ഈ ഇബ്്റാഹീം നബിയുടെ സംഭവം പറയുന്നതും അതേ ഗ്രന്ഥത്തിലല്ലേ. ഇബ്റാഹിം താനറുത്ത് ആടിന്റെ മാംസം ദാനം ചെയ്തതായി ഖുര്‍ആനില്‍ പറയുന്നില്ല എന്നാണല്ലോ മാന്യസുഹൃത്തിന്റെ വാദം. അഥവാ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍. അതും മുഹമ്മദ് എഴുതിചേര്‍ത്തതാണ്. ഇബ്രാഹിം അങ്ങനെ ചെയ്തിട്ടില്ല എന്ന് വാദിക്കുന്നതിന് എന്തുണ്ട് തടസ്സം. ചുരുക്കത്തില്‍ മൃഗസ്നേഹമോ ക്രൂരതയോ അല്ല പ്രശ്നം ദൈവമാണ്, ദൈവകല്പനയാണ്, അതുകുറച്ചുപേര് അംഗീകരിച്ചു ജീവിക്കുന്നതിലുള്ള അടങ്ങാത്ത അമര്‍ശമാണ്. ഇങ്ങനെ ഒരു നിഗമനത്തിലെത്താന്‍ ബ്ലോഗറുടെ താഴെവരികളാണ് പ്രചോദനം.
'ഇത് മൃഗസ്നേത്തിന്റെയോ മൃഗവിരോധത്തിന്റെയോ പ്രശ്നമല്ല. ഞാന്‍ മാംസം കഴിക്കുന്ന വ്യക്തിയാണെന്നു പറഞ്ഞു. പിന്നെ എനിക്കെവിടെ മൃഗസ്നേഹം സുഹൃത്തേ?
ദേവാരാധനയുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നതാണ് ഇവിടെ പ്രതിപാദിച്ചത്.'
Kaalidaasan said..
'ജബ്ബാര്‍,
ഇവിടെ വന്ന് ചില വിശദീകരണങ്ങള്‍ നല്‍കിയതിനു നന്ദി. ഖുറനേക്കുറിച്ച് എന്റെ അറിവുകള്‍ പരിമിതങ്ങളാണ്. ഞാന്‍ ഖുറാന് മാത്രമേ വായിച്ചിട്ടുള്ളു. അതിന്റെ വിശദീകരണങ്ങളൊന്നും എനിക്കറിയില്ല.'
പലപ്പോഴും ഇസ്ലാമിനെയും അതിലെ ആചാരങ്ങളെയും വിമര്‍ശിക്കാനിറങ്ങുന്നത് ആ മതത്തെക്കുറിച്ച് കാര്യമായ പഠനമോ വായനയോ നടത്താതെയാണ്. ഇസ്ലാം ദര്‍ശനത്തെക്കുറിച്ച് മാത്രമാണ് ഇത്തരമൊരു സമീപനത്തിന് ആളുകള്‍ മുതിരാറുള്ളത്. സംശയങ്ങള്‍ ഉന്നയിക്കുന്നതും തങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങളില്‍ വ്യക്തവരുത്തുന്നതും, തങ്ങള്‍ക്ക് വിയോജിപ്പുള്ള കാങ്ങളില് വിമര്‍ശനം രേഖപ്പെടുത്തുന്നതും. എല്ലാം മനസ്സിലാക്കാം. മുസ്ലിംകള് ആചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിമര്‍ശനാതീതമാണ് എന്ന് മനസ്സിലാക്കുന്നവനല്ല ഈ ബ്ലോഗര്‍. എന്നാല്‍ ഏതാനും സൂക്തങ്ങള്‍ ഉദ്ദരിച്ച് പ്രാമാണികമായി നല്കപ്പെട്ട വ്യാഖ്യാനങ്ങള്‍ക്കപ്പുറം തങ്ങളുടെ മനോനിലയനുസരിച്ച് വക്രീകരിക്കുകയും ദുര്‍വ്യാഖ്യാനം ചമക്കുന്നതും ബുദ്ധിയുണ്ടെന്ന് മേനിനടിക്കുന്നവര്‍ക്ക് മാത്രമല്ല, സാമാന്യജനത്തിന് പോലും അംഗീകരിക്കാനാവില്ല. ബുഷ് കമ്മ്യൂണിസം വ്യാഖ്യാനിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചാല്‍ മതിയെന്നാണ് ഉത്തരം. അതു ശരി. പക്ഷേ മാനിഫെസ്റ്റോ വ്യാഖ്യാനിക്കുന്നത് ഞാനായിരിക്കും അല്ലെങ്കില്‍ ബുഷിന്റെ വ്യാഖ്യാനമെ ഞാന്‍ സ്വീകരിക്കൂ എന്ന് വാശിപിടിച്ചാല്‍ എന്തുചെയ്യും.
ഇതിന് നല്കുന്നമറ്റൊരു മറുപടി, ഒരു കാര്യം അന്ധവിശ്വാസമാണെന്നറിയാന് അത്രയൊക്കെ വിവരം മതി എന്നതാണ്. അന്ധവിശ്വാസം എന്ന് പറയുന്നത് ദൈവം പ്രവാചകന് വേദം പരലോകം തുടങ്ങിവയും കൂടിയാണ് എന്ന് വരുമ്പോള്‍, ഇതൊന്നും ഒരു ചിന്തയും പഠനവും കൂടാതെ തെറ്റെന്ന് വിശ്വസിക്കുന്നതും അന്ധവിശ്വാസമാണെന്ന് പറയേണ്ടിവരും.
മുകളിലെ കമന്റ് ശ്രദ്ധിച്ചുകാണുമല്ലോ. ചിലകാര്യങ്ങള്‍ പറയാതെ തെളിഞ്ഞ് വരുന്നുണ്ട് അതില്‍. ഞാന്‍ എഴുതിയതിന് പുറമെ ഞാന്‍ മനസ്സിലാക്കിയതാണ് തുടര്‍ന്നുള്ള എന്റെ കമന്റില്‍ ഞാന്‍ സുചിപ്പിച്ച 'ഗുരുത്വവാദം'. പക്ഷേ ടിയാനെ അങ്ങനെ അംഗീകരിക്കാന്‍ വല്ലാത്ത പ്രയാസം. ആകട്ടെ. നല്ലത്. യുക്തിവാദം(ദൈവനിഷേധവും ഇസ്ലാം വിരുദ്ധതയും) ഉന്നയിച്ചുകൊണ്ടിരിക്കുന്ന
ആരെയെങ്കിലും യുക്തിവാദി എന്ന് വിശേഷിപ്പിച്ചാല്‍ അഭിമാനപൂര്‍വം അത് ഏറ്റെടുക്കാന്‍ വല്ലാത്ത വൈക്ലബ്യം. യുക്തിവാദി എന്നത് സാമാന്യം നല്ല അശ്ലീല പദമായി രൂപാന്തപ്പെട്ടിരിക്കുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്.
ഒരാളെ സംബന്ധിച്ച് സത്യമെങ്കിലും രൂക്ഷമായ പദം പ്രയോഗിച്ചപ്പോള്‍. ലതീഫേ ഉത്തമസമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സമൂഹത്തിലെ ഒരംഗത്തിന് ചേര്‍ന്നതാണോ ഇത് എന്ന യുക്തിവാദിയുടെ തന്നെ ചോദ്യം. ഇതിലെല്ലാം ഒരു പാട് പോസ്റ്റീവായ കാര്യങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉണ്ട് എന്ന് വിനീതമായി അറിയിക്കട്ടേ.
വിനീതമായ ഒരപേക്ഷ. ഞാന്‍ ബ്ലോഗ് തുടങ്ങിയത് ആര്‍ക്കെങ്കിലും എതിരായിട്ടല്ല. അരെയെങ്കിലും വാദിച്ച് തോല്‍പിക്കാനുമല്ല. എനിക്കറിയുന്ന ഇസ്ലാമിലെ ചിലകാര്യങ്ങള്‍ വികൃതമാക്കി ചര്‍ച ചെയ്യപ്പെടുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക ഒരു സപ്പോര്‍ട്ട എന്ന നിലക്കും, അതോടൊപ്പം ദൈവം ആവശ്യപ്പെട്ട നന്മകളുടെ പ്രചരണവും തിന്മകളുടെ നിര്‍മാര്‍ജനത്തിലും എനിക്കാവുന്നത് ചെയ്യുകയും ഞാന്‍ മനസ്സിലാക്കിയ സത്യം മാന്യസഹോദരങ്ങളുമായി പങ്കുവെക്കുക എന്നതുമാണ്. ഇതില്‍ നിന്ന് ഞാന്‍ വ്യതിചലിക്കുമ്പോള്‍ എന്നെ സ്നേഹിക്കുന്നവര്‍ തിരുത്തുമെന്ന പ്രതീക്ഷ എനിക്കുണ്ട്. വ്യക്തിപരമായ, അനിഷ്ടകരമായ പ്രയോഗങ്ങള്‍ എന്റെ ബ്ലോഗില്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അവ സൂചിപ്പിച്ചാല്‍ ഉടനടി നീക്കം ചെയ്യുന്നതായിരിക്കും. അതേപ്രകാരം ഏതെങ്കിലും വിഭാഗത്തിന് അപകീര്ത്തിവരുത്തുന്ന പരാമര്‍ശങ്ങളും എന്നെ ബോധ്യപ്പെടുത്തിയാല്‍ നീക്കം ചെയ്യും. കമന്റുകള്‍ ഇതുവരെ ഇതില്‍ നിന്ന് നീക്കിയിട്ടില്ല. അഭിപ്രായം പറയാതെ വെറുതെ ലിങ്കുകള്‍ നല്കി സ്ഥലം വിടുന്നവരെ പരിഗണിക്കാന്‍ കഴിയില്ല. അതേ പ്രകാരം വായനക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രയോജനവും ചെയ്യാത്ത കമന്റുകള്‍ മേലില്‍ നീക്കം ചെയ്യുന്നതായിരിക്കും. കമന്റുകള്‍ ഡീലീറ്റ് ചെയ്യാനുള്ള മടികാരണം യരലവ എന്ന സുഹൃത്തിന്റെ വ്യക്തിപരമായ കമന്റുകള്‍ക്ക് അഭിപ്രായം പറഞ്ഞപ്പോള്‍ എനിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കേണ്ടിവന്നിട്ടുണ്ട്. അത് ഇനി ആവര്‍ത്തിക്കുകയില്ല. അതിനേക്കാള്‍ ഗുണകരം അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ് എന്ന തീരുമാനത്തലാണ് ഞാന്‍. അപ്പൂട്ടനെപ്പോലുള്ള ചിലര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതിനിടയില്‍ മറുപടി പറയാനാകാതെ പോയി എന്ന വലിയ ദോഷവും അതുമൂലമുണ്ടായി. ഇതെന്തു സംവാദം എന്ന് ചോദിച്ചിരിക്കുന്നു ബൈജു. ഇങ്ങനെയും ചില പോസ്റ്റുകളും കമന്റുകളും ആവാം എന്നാണ് എന്നെ മറുപടി. കാളിദാസന്റെ പോസ്റ്റില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും ചില കമന്റുകള്‍ക്കു കൂടി മറുപടി പറയണം എന്ന് കരുതുന്നു.
പിന്തുടരുന്നവര്‍ക്ക് നന്ദി.
@യരലവ
കുതര്‍ക്കത്തിന് സമയമില്ലാത്തതിനാലും തറവാടിയുടെ ഉപദേശങ്ങള്‍ നിലനില്‍ക്കുന്നതിനാലും താങ്കളുടെ കമന്റ് ഡീലീറ്റ് ചെയ്യുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ചര്ചയാവാം.
@ മഞ്ഞുതോട്ടക്കാരന്
സസ്യഭുക്ക് തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി. എങ്കിലു കോപ്രായം വേണ്ടായിരുന്നു.
ലതീഫെ:
മൃഗബലിയെ കുറിച്ച് കാളിദാസന്റെ പോസ്റ്റില്‍ നിന്നും ചര്‍ച്ച താന്കളുടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട്; പിന്നെ താങ്കള്‍ക്ക് മറുപടിയില്ലാത്ത കമെന്റുകള്‍ ഡിലീറ്റാനുള്ള സൌകര്യമുണ്ടാക്കലാണല്ലേ താങ്കളുടെ ഉദ്ദേശ്യം; ഇങ്ങിനേയായാല് ഈ പോസ്റ്റിന് തന്നെ എന്തു ഗ്യാരണ്ടിയാ ഉള്ളത്.
സുഹൃത്തുക്കളെ : ഈ ചര്‍ച്ചയില്‍ കമെന്റുമ്പോള്‍ ഇയാളെ സുക്ക്ഷിക്കുക.
മുന്നേയുള്ള പോസ്റ്റില്‍ ഇയാള്‍ പാര്‍ത്ഥനെ ഭീഷണിപ്പെടുത്തുന്നതിങ്ങിനെ :
>>>“പ്രിയ പാര്ത്ഥന്
'പലയിടത്തും അത് ഇപ്പൊഴും തുടരുന്നുണ്ട്, ബോംബു പൊട്ടിച്ചാണെന്നുമാത്രം.'
ഇത്തരം അല്പത്തം മാത്രം സൂചിപ്പിക്കുന്ന കമന്റുകള്‍ മേലില്‍ ഒഴിവാക്കണം. അല്ലെങ്കില്‍ അവ ഡീലീറ്റ് ചെയ്യപ്പെടും. >>>>
Parthan said..
(പലയിടത്തും അത് ഇപ്പൊഴും തുടരുന്നുണ്ട്, ബോംബു പൊട്ടിച്ചാണെന്നുമാത്രം. അത് ദൈവത്തിന് ഇഷ്ടമാണോ എന്ന് ഒരു ദേവപ്രശ്നം വെച്ച് അറിയണം.)
പ്രയ യരലവ,
ചിന്തകന്‍ പറഞ്ഞപോലെ ആളുകളെ ഇങ്ങനെ അറിവില്ലാത്തവരായി കാണല്ലേ. ഞാന്‍ കമന്റെ മോഡറേഷന് ഏര്‍പ്പെടുത്താനും അതിന്റെ പേരില്‍ എന്നെ ഒന്ന് പരിഹസിക്കാനും വേണ്ടിയാണോ താങ്കളിപ്രകാരം ചെയ്യുന്നത്. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കമന്റുകള്‍ ഡീലീറ്റ് ചെയ്യും എന്നതാണോ ഇത്രവലിയ ഭീഷണി. താങ്കള്‍ക്ക് വിഷയസംബന്ധമായി ചര്‍ചയില്‍ പങ്കെടുക്കാനാകില്ല എന്ന് വെച്ച് എല്ലാവരും അങ്ങനെയാണോ. ആലോചിച്ചുനോക്കുക. പാര്ത്ഥന് പറയുന്ന കാര്യങ്ങളില്‍ അജ്ഞതയോ അതല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കലോ അല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ. ഏതെങ്കിലും വിവരദോഷികള്‍ എവിടെയെങ്കിലും ബോംബ് വെച്ച് ആരെയെങ്കിലും കൊല്ലുന്നതിന്. ഹജ്ജിലെ ബലിയുമായി എന്ത് ബന്ധം. ഇത്തരം കാര്യങ്ങളില്‍ ചര്‍ച തുടരാനനുവധിക്കുന്നത്. ചര്‍ച വഴിതെറ്റാനും വിദ്വേഷവിഷങ്ങള് കൊണ്ട് ബ്ലോഗ് മലിനമാകാനും മാത്രമേ ഉതകൂ. യരലവയുടെ കമന്റ് ഡീലീറ്റ് ചെയ്തിരുന്നെങ്കില്‍ എല്ലാവര്ക്കും അറിയുന്ന ഇക്കാര്യങ്ങള്‍ പറയേണ്ടിവരുമായിരുന്നില്ല. ബ്ലോഗില്‍ അഭിപ്രായം ഡിലീറ്റ് ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി എനിക്കൊന്നും അനുഭവപ്പെടുന്നില്ല. ഒരു പോസ്റ്റ് ഒരു ബ്ലോഗര്‍ക്ക് ഡിലീറ്റ് ചെയ്യാം എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനര്‍ത്ഥം ആളുകളുടെ വിയോജിപ്പ് അയാള്‍ക്ക് ബോധ്യപ്പെട്ടന്നും അദ്ദേഹം തന്നെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ഇട്ട പോസ്റ്റിന് അദ്ദേഹം തുടര്‍ന്ന് പ്രസക്തി കാണുന്നില്ലെന്നുമാണ്. എന്റെ മുഴുവന്‍ പോസ്റ്റുകളും ബ്ലോഗുകളും ഞാന്‍ എന്നും ഇവിടെ നിലനിര്‍ത്തും എന്ന ഒരു ഗ്യാരണ്ടിയും ആര്‍ക്കും നല്‍കാനാവില്ല. പൊറുക്കാനാവാത്ത അബദ്ധങ്ങള്‍ കണ്ടാല്‍ അവ നീക്കം ചെയ്യും. പക്ഷേ ഇതുവരെ മറ്റൊരാള്‍ പറഞ്ഞിട്ട് എന്റെ പോസ്റ്റില്‍ നിന്നും ഒരു വാക്കുപോലും നീക്കേണ്ടിവന്നിട്ടില്ല. ദൈവത്തിന് സ്തുതി.
@Kaalidaasan said..
'ലത്തീഫ് പറയുന്ന സത്യ സന്ധത ലത്തീഫിനും മറ്റ് മുസ്ലിങ്ങള്‍ക്ക് കൂടി വേണം. ക്രിസ്ത്യാനികളുടെ വേദ പുസ്ര്തകം വ്യാഖ്യാനിക്കാന്‍ ക്രിസ്തു മത വിശ്വാസികള്‍ക്കു മാത്രമാണ് അര്‍ഹത എന്ന ലത്തീഫ് സമ്മതിക്കുമോ? അവര്‍ നല്കുന്ന വ്യാഖ്യാനം അംഗീകരിക്കുമോ? എങ്കില്‍ മാത്രമല്ലേ ലത്തീഫ് ഇപ്പോള്‍ പറയുന്ന സത്യ സന്ധതക്ക് മാന്യതയുള്ളു.
മുസ്ലിങ്ങള്‍ ഖുറാന് വ്യാഖ്യാനിക്കുന്നത് ശരി, ക്രിസ്ത്യാനികള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത് തെറ്റ് എന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ?'
ബൈബിളിന്റെ കാര്യത്തില്‍ ബൈബിള്‍ പണ്ഡിതരായ ക്രിസത്യാനികളുടെ വ്യാഖ്യാനത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുക. അല്ലാതെ ക്രിസ്ത്യാനികളായി ജനിച്ച് ദൈവനിഷേധം സ്വീകരിച്ച് യുക്തിവാദികളുടെ വ്യാഖ്യാനങ്ങളെ അതിന്റെ സ്ഥാനത്ത് നിര്‍ത്തിയേ ഞാന്‍ കാണൂ. ബൈബിളിനെക്കുറിച്ച് ക്രിസ്ത്യാനികള്‍ നല്കുന്ന വ്യാഖ്യാനം അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും വേറെ കാര്യമാണ്. അതില്‍ എന്റെ വിവേചനാധികാരം ഞാന്‍ ഉപയോഗിക്കും. മുസ്ലിങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് ശരി, ക്രിസ്ത്യാനികള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നതും ശരി. തെറ്റ് എന്ന ഞാന്‍ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ ഇരട്ടത്താപ്പ് തന്നെ.
Kaalidaasan said..
തീവ്ര മത വിശ്വാസം ഉള്ളില്‍ കൊണ്ടു നടക്കുന്നവരൊന്നും കുരുക്കഴിക്കാന്‍ മെനക്കെടില്ല. അവരുടെ ചിന്ത ഫാസിസ്റ്റ് രീതിയിലാണ്. അതിന്റെ ഉദാഹരണമാണ് ലത്തീഫ്. അവരുടെ ചിന്ത ഇപ്രകാരവും. ഇസ്ലാമിലെ ഏത് ക്രൂരതയും വ്യാഖ്യാനിക്കാന്‍ അര്‍ഹത മുസ്ലിങ്ങള്‍ക്കാണ്. അവര്‍ അതിനെയൊക്കെ ന്യായീകരിച്ചാല്‍ മറ്റുള്ളവര്‍ അംഗീകരിച്ചു കൊള്ളണം. പക്ഷെ മറ്റ് മതക്കാര്‍ അവരുടെ വിശ്വാസങ്ങള്‍ വ്യാഖ്യാനിച്ചാല്‍ ഞങ്ങള്‍ക്ക് അംഗീകാരിക്കാന്‍ മനസില്ല.
ഈ ഫാസിസം അവരുടെ മത സ്ഥാപകനില്‍ നിന്നുതുടങ്ങി. യഹൂദരുടേയും ക്രിസ്ത്യാനികളുടെയും അടിസ്ഥാന വിശ്വാസങ്ങള്‍ തെറ്റാണെന്നല്ലേ അദേഹം ഖുറാനില്‍ പറഞ്ഞു വച്ചിരിക്കുന്നത്. അതിനു പറ്റിയ കള്ളക്കഥകള്‍ അദ്ദേഹം പറഞ്ഞു പരത്തി. മുസ്ലിങ്ങളെല്ലാം അതപ്പാടെ വിശ്വസിക്കുന്നു.
ക്രൂരതയും കാപട്യവും ഫാസിസവുമൊരേ തരത്തില്‍ മൊഹമ്മദ് നബിയുടെ ദര്‍ശങ്ങളുടെ ഭാഗമായതങ്ങനെയാണ്. എല്ലാ തീവ്രവിശ്വാസികളായ മുസ്ലിങ്ങളും അത് പിന്തുടരുന്നു.
പ്രാകൃത നൂറ്റാണ്ടുകളെ ഈ കിരാതത്വങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്നതാണ്, സ ഉദി അറേബ്യ എന്ന രാജ്യം. മത് മത ഛിഹ്നങ്ങള്‍ ഇത്ര അസഹിഷ്ണുതയോടെ കാണുന്ന കാട്ടു ജാതിക്കാരെ ഇവിടെ മാത്രമേ കാണാന്‍ സാധിക്കൂ. ഇസ്ലാം നിരോധിച്ച, പന്നി മാംസം ഒഴികെ ഉള്ളതെല്ലാം ഇവിടെ സുലഭമാണ്, വിദേശ രാജ്യങ്ങളിലെ ബ്രാണ്ടഡ് മദ്യം അടക്കം.
മറ്റു ചില മുസ്ലിം രാജ്യങ്ങളുടെ അവസ്ഥ ലിപ്സ്റ്റിക്കിട്ട പന്നികളേപ്പോലെയും. അവര്‍ മുഖം മിനുക്കുന്ന ചില നടപടികളൊക്കെ ചെയ്യുന്നു. മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പന്നി മാംസം വില്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ആരാധിക്കാന്‍ പ്രത്യേകമായി വേര്‍തിരിക്കപ്പെട്ട ഇടങ്ങളില്‍ പള്ളികള്‍ അനുവദിക്കുന്നു. ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ അമ്പലങ്ങളുള്ളതായി കേട്ടിട്ടില്ല.
മാന്യബ്ലോഗര് കാളിദാസന് ഹജ്ജിലെ ബലിയെക്കുറിച്ച് സംസാരിച്ച് എവിടെയെത്തി എന്ന് കാണിക്കുന്ന അദ്ദേഹം തന്റെ ബ്ലോഗിലിട്ട ഈ കമന്റ്. ഇസ്ലാമിനെക്കുറിച്ച് ഇത്രയധികം മുന്‍ധാരണയും തെറ്റിദ്ധാരണയും പ്രകടിപ്പിക്കുന്ന മുസ്്ലിം സമൂഹത്തില്‍ ജനിക്കാതെ പോയ യുക്തിവാദികളില്‍ ഒന്നാം സ്ഥാനം ഞാന്‍ കാളിദാസന് നല്‍കും. തെറ്റിദ്ധാരണയും മുന്ധാരണയുമുള്ള ധാരാളം ആളുകളുണ്ട്. പക്ഷേ തങ്ങളെക്കുറിച്ച് ധാരണയുള്ളതുകൊണ്ടും മനസ്സാക്ഷിയുള്ളതുകൊണ്ടുമാകാം പലരും ഇപ്രകാരം കമന്റുകള്‍ പോസ്റ്റുചെയ്യുന്നവര്‍ കുറവാണ്. എപ്പോഴെങ്കിലും ചില അനോണികള്‍ ചെയ്യുന്നതൊഴികെ. ഇനി അദ്ദേഹം സൂചിപ്പിച്ച വിഷയത്തിലേക്കൊന്ന് എത്തിനോക്കാം. (cont.)
എന്നെക്കുറിച്ചുള്ള വ്യക്തിപരമായ കമന്റുകള്‍ക്ക് അദ്ദേഹം എന്റെ കമന്റില്‍ നിന്ന് മനസ്സിലാക്കിയതാകാനാണ് സാധ്യത. അല്ലാതെ ഈ വ്യക്തിയുമായി എനിക്ക് ഒരു ബന്ധവുമില്ല. അതിനാല്‍ എന്റെ ഫാസിസം (അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഫാസിസത്തിന് ഒരു പക്ഷേ അറിയപ്പെടുന്ന അര്‍ഥമായിരിക്കില്ല. കാരണം അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന യുക്തിവാദിയല്ല എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്) വായനക്കാര്‍ക്ക് വിടുന്നു. കൂടുതല്‍ ആളുകള്‍ ഈ സംശയം പ്രകടിപ്പിച്ചാല്‍ എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പുനപ്പരിശോധിക്കും. പക്ഷേ മിക്കാവാറും അതിന് സാധ്യത കുറവാണ്. കാരണം മുഹമ്മദ് നബിയാണ് ഇതിന്റെ ഉസ്താദ് എന്ന് പറയുന്നതില്‍. അദ്ദേഹം മറുപടിയര്ഹിക്കാത്തവിധം തള്ളിക്കളയേണ്ട അവസ്ഥയിലേക്ക് വരുന്നു. പിന്നെ സൗദിഅറേബ്യയിലാണ് ഇസ്്ലാമിന്റെ മാതൃകാ ഭരണം എന്ന വാദം എനിക്കില്ലാത്തതിനാല്‍ അദ്ദേഹം സൂചിപ്പിച്ച കാര്യങ്ങളെ ഞാന്‍ ന്യായീകരിക്കുകയില്ല. ഹിന്ദു ക്ഷേത്രത്തിന്റെ കാര്യം. മതേതര ഇന്ത്യയില്‍ ഇവിടെ താമസിക്കുന്ന മതവിഭാഗങ്ങള്‍ക്ക് പോലും ഒരു പുതിയ ആരാധനാലയം തുടങ്ങാനുള്ള കെട്ടുപാടുകള്‍ അനുഭവിച്ചവര്‍ക്കറിയാം. അതേ സമയം പ്രസ്തു മതവിശ്വാസികള്‍ പൗരന്മാരായി ഇല്ലാത്ത ഏകാധിപത്യം പുലരുന്ന സൗദിഅറേബ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നില്ല എന്ന് പറയുന്നതില്‍ വലിയ അത്ഭുതം തോന്നുന്നില്ല. മാത്രമല്ല പരസ്യമായ ഇസ്്ലാമിക മതപ്രസംഗവും അവിടെ അനുവദിക്കുകയില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. പക്ഷേ അതൊക്കെ വന്നത് പ്രവാചകന് മുഹമ്മദ് നബിയില്‍ നിന്നാണ് എന്ന് മനസ്സിലാക്കുന്നതിനേക്കാള്‍ വലിയ വിവരക്കേട് വേറെയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ