2010, മേയ് 3, തിങ്കളാഴ്‌ച

ചിന്‍വാദ് പാലവും യുക്തിവാദികളും

ചിന്‍വാദ് പാലം എന്ന് പറഞ്ഞാല്‍ സ്വിറാത്ത് പാലം എന്നാണത്രേ. എങ്കില്‍ ഇതും യുക്തിവാദികളും തമ്മിലുള്ള ബന്ധമെന്താണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍  ദൈവം മനുഷ്യര്‍ക്കായി നല്‍കിയ ദിവ്യദര്‍ശനത്തെ നിഷേധിച്ച് തള്ളുകയും തന്നിഷ്ടപ്രകാരം നടക്കാന്‍ തീരുമാനിക്കുകയും ദൈവനിഷേധികള്‍ , പരലോക പ്രതിഫലത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തതിന്റെ ഫലമായി സ്വര്‍ഗത്തിലെത്താന്‍ കഴിയാതെ  നരകത്തില്‍ പതിക്കുക സ്വിറാത്ത് പാലത്തില്‍ വെച്ചാണ്. ഇതാണ് ആ പലവുമായി യുക്തിവാദികള്‍ക്ക്  നേര്‍ക്ക് നേരെയുള്ള ബന്ധം.

എന്നാല്‍ ചിന്‍വാദ് പാലം ഇതിനകം പരിചയപ്പെട്ടത് പോലെ ഒരു പുസ്തകത്തിന്റെ പേരാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട വിശ്വാസത്തെ പരിഹസിച്ചുകൊണ്ടും , പ്രവാചകനെക്കുറിച്ചും പ്രവാചകവചനത്തെക്ക കളിയാക്കിയും  എഴുതപ്പെട്ട (വി)കൃതി. സൈതുമുഹമ്മദെന്ന യുക്തിവാദി നേതാവ് ജന്‍മഭൂമിയിലെഴുതിയ ലേഖത്തില്‍ ആ പുസ്‌കത്തെ അനുബന്ധസംഭവങ്ങളെയും ഇങ്ങനെ പരിചയപ്പെടുത്തുന്നു:

'പത്തനംതിട്ടയിലെ റാന്നിക്കടുത്ത്‌ ചുങ്കപ്പാറ പ്രദേശത്തെ പി.കെ.ശ്യാംകുട്ടി ശാമു കോയമ്പത്തൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ പുസ്തകം ഗ്രന്ഥകര്‍ത്താവിന്റെ മരണശേഷമാണത്‌ പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്തത്‌. (2010 മാര്‍ച്ച്‌ 22) ഇതിനെത്തുടര്‍ന്നാണ്‌ ചുങ്കപ്പാറ പുന്നക്കല്‍ സജി കെ.ജേക്കബ്‌, സഹോദരന്‍ റജി കെ.ജേക്കബ്‌, പാസ്റ്റര്‍ എബ്രഹാം തോമസ്‌, ചാര്‍ളി വി.വിശ്വം, പ്രസാദ്‌ ജേക്കബ്‌ കോഴഞ്ചേരി എന്നിവരുടെ പേരില്‍ പെരുമ്പട്ടി പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അവരുടെ പക്കല്‍നിന്ന്‌ ഇന്നോവ കാറും പുസ്തകത്തിന്റെ 90 കോപ്പികളും പിടിച്ചെടുത്തത്‌. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി അവര്‍ക്ക്‌ ജാമ്യം അനുവദിച്ചപ്പോള്‍ അത്‌ റദ്ദാക്കാന്‍വേണ്ടി സര്‍ക്കാര്‍ ജില്ലാ കോടതിയില്‍ പരാതിപ്പെട്ടതനുസരിച്ച്‌ ജില്ലാ കോടതി അവരുടെ ജാമ്യം റദ്ദാക്കി. അതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുനോക്കിയെങ്കിലും ജില്ലാകോടതിയുടെ ഉത്തരവ്‌ ശരിവെക്കുകയാണുണ്ടായത്‌.'

ഈ പ്രശ്‌നത്തില്‍ യുക്തിവാദികള്‍ കൈകൊണ്ട വിചിത്രമായ ചില നിലപാടുകളെ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ്. ലേഖകന്‍ തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കുക:

'ഈ സംഭവം കേരള ഗവണ്‍മെന്റിന്റെ പുരോഗമനമുഖം പിച്ചിചീന്തിയിരിക്കുകയാണ്‌. മുസ്ലീംപ്രീണനം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ഇവര്‍ക്ക്‌ മറ്റുമതക്കാരെ മുസ്ലീങ്ങള്‍ക്ക്‌ വേണ്ടി വേട്ടയാടാനുള്ള അവസരം ഈ സംഭവത്തിലൂടെ വീണു കിട്ടുകയാണുണ്ടായത്‌. ഈ വാര്‍ത്ത ദൃശ്യ-ശ്രവ്യ-മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാവരുടേയും ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്‌. ഇതെഴുതുമ്പോഴും നിരപരാധികളായ ഈ അഞ്ചുപേര്‍ സര്‍ക്കാരിന്റെ മുസ്ലീം പ്രീണനത്തിന്റെ പേരില്‍ കുറ്റവാളികളുടേയും വന്‍ കുറ്റവാളികളുടേയും കൂടെ ജയിലില്‍ കഴിയേണ്ട അവസ്ഥയാണ്‌ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. ഈ പുസ്തകത്തില്‍ അവരുടെ വകയായി ഒരു കാര്യവും സര്‍ക്കാരും ഭീകരവാദികളും പറയുന്നതുപോലെ ഇസ്ലാം മതത്തെ അവഹേളിച്ചതായോ നിന്ദിച്ചതായോ കാണുന്നില്ല.'

ഈ പ്രശ്‌നത്തില്‍ ഇടപെട്ടകുറ്റവാളികളെ ന്യായീകരിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട മതത്തിന്റെ ഒരു വിഭാഗത്തില്‍ നിന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അവര്‍ അതിനെ തള്ളിപ്പറയുകയാണ് ചെയ്തത്. ഇവിടെ ആരുടെ നിലപാടാണ് ശരി രണ്ടും ശരിയാണെന്ന് ആര്‍ക്കും വാദമുണ്ടാകില്ല. ഗവണ്‍മെന്റും ഈ പ്രശ്‌നത്തില്‍ ഇടപെട്ട മുസ്‌ലിം-ക്രൈസ്തവ സംഘടനകളുടെ നിലപാടാണോ അതല്ല പുസ്തകം വിതരണം ചെയ്തതിനെ ന്യായീകരിച്ച യുക്തിവാദികളുടെ നിലപാടോ ശരി.   ഈ പ്രശ്‌നത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ എനിക്ക് ഈ നിലപാടുകളെ വിശകലനവിധേയമാക്കാതെ നിര്‍വാഹമില്ല.

എന്തുകൊണ്ടാണ് സമൂഹത്തില്‍ സാധാരണഗതിയില്‍ ഏറ്റവും ശക്തമായ ഒരു വിഭാഗമാകാന്‍ സാധിക്കുമായിരുന്ന യുക്തിവാദികള്‍ ന്യൂനാല്‍ന്യൂനപക്ഷമായി മാറിയത് എന്ന് ഈ നിപാടില്‍ നിന്ന് തന്നെ അറിയാന്‍ സാധിക്കും.

മതപ്രചരണം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചതും മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനവുമാണ്. ഇഷ്ടമുള്ള മതം ആചരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ പെട്ടതും. താനിഷ്ടപ്പെടുന്ന ഒരു വിശ്വാസം സ്വീകരിക്കാന്‍ കഴിയാതെ വരിക എന്നത് മനുഷ്യന് ഭീകരമായി അനുഭവപ്പെടും. താന്‍ മനസ്സിലാക്കിയ നന്മ മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശ്രമമാകട്ടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെയും ഗുണകാംക്ഷയുടെയും താല്‍പര്യമാണ്.

ഈ വികാരം അതിര് കടക്കുന്നതാണോ അന്യമതവിദ്വേഷ പ്രചരണത്തിലേക്കെത്തുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. അല്ല എന്നതാണ് സത്യം. മത പ്രചരണവുമായിട്ടല്ല അതിന് ബന്ധമുള്ളത്. മറിച്ച് സ്വമത സ്‌നേഹത്തിന്റെ അനാരോഗ്യകരമായ പ്രകടനമാണതിന് കാരണം. ഇവിടെ സ്വന്തം മതത്തെ തന്നെയാണ് തങ്ങള്‍ ബലികൊടുക്കുന്നത് അതിന്റെ വക്താക്കള്‍ അറിയുന്നില്ല. ഒരു തരം സാമുദായിക വികാരമാണിവിടെ പ്രതിഫലിക്കുന്നത്. തന്റെ മതത്തെ ആശയം കൊണ്ട് പ്രതിരോധിക്കാനാവില്ലെന്ന തോന്നലില്‍ നിന്നാണ് അതുല്‍ഭവിക്കുന്നത്. ചിലര്‍ അത് അന്യമതവിദ്വേഷലൂടെ അതിന് പരിഹാരം കാണുന്നു. മറ്റൊരു വിഭാഗം അതിന് ആശയത്തിന്റെ തലമോ ആക്ഷേപത്തിന്റെ തലമോ ഒഴിവാക്കി ഭീഷണിയുടെയും ശാരീരികമായ പ്രതിരോധത്തിന്റെയും രൂപത്തിലേക്ക് മാറുന്നു. ചിലപ്പോള്‍ ഈ രണ്ട് ഗ്രൂപ്പുകളും ഒരു താല്‍കാലികമായ ഐക്യം ഇക്കാര്യത്തില്‍ സ്വീകരിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനവും അതിന് തെരഞ്ഞെടുത്ത പത്രവും.

ലേഖകന്റെ വാദത്തിലേക്ക് കണ്ണോടിക്കാം. ഇത്തരം കാര്യത്തില്‍ ഗവണ്‍മെന്റിന് ഇതല്ലാതെ മറ്റെന്ത് രൂപമാണ് സ്വീകരിക്കാനാകുക. ജനങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടട്ടേ എന്ന് വെക്കാ ഒരു ഗവണ്മെന്റിന് സാധിക്കുമോ. ഇത്തരം പ്രശ്‌നത്തിലൊക്കെ സമാധാനപരമായ മാര്‍ഗമെ അവലംബിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ അംഗീകരിക്കുന്നതോടൊപ്പം ഏത് മതത്തിലെയും സാമാന്യജനം അങ്ങനെത്തന്നെ കരുതികൊള്ളും എന്ന് കരുതാന്‍ നിര്‍വാഹമില്ല. അതുകൊണ്ടാണ് ലോകവ്യാപകമായി ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ക്രിമിനല്‍കുറ്റമായി തന്നെകാണുന്നത്. ആ നിയമമേ ഗവണ്‍മെന്റ് ഈ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളൂ. ഇതിനെ മുസ്ലിംപ്രീണനവും മറ്റുമായി കാണുന്നത് ആ കുറ്റവാളികള്‍ ചെയ്ത അതേ മാനസിക വൈകൃതത്തിന്റെ ഫലമാണ്.

മതവിമര്‍ശനം പാടില്ല എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാനാവില്ല. യുക്തിവാദികള്‍ ആ അനുകൂല്യം ഉപയോഗപ്പെടുത്തുകയും അതിന്റെ പേരില്‍ തങ്ങളുടെ വൈരനിര്യാതന ബുദ്ധി തങ്ങള്‍ വെറുക്കുന്ന മതങ്ങള്‍ക്കെതിരെ പ്രകടിപ്പിക്കുന്നുമുണ്ട്. മതങ്ങള്‍ തമ്മിലുള്ള സംവാദം ലോകത്തെങ്ങും നടക്കുന്നുണ്ട് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍ വത്തിക്കാനിന്റെ ആശീര്‍വാദത്തോടെ ലോകമുസ്‌ലിം പിന്തുണയോടുകൂടി നടന്ന് വരുന്നു. സൈറ്റിലൂടെ നീളം അത്തരം ചര്‍ചകള്‍ കാണാം. അതില്‍ ഒരു വിഭാഗം യേശു ദൈവമോ ദൈവപുത്രനോ അല്ല എന്ന് വാദിക്കുന്നു മറുവിഭാഗം ദൈവമോ ദൈവപുത്രനോ ആണ് എന്നും വാദിക്കുന്നു. ഇതൊന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്തലായും മറുവിഭാഗം സംയമനം പാലിക്കലായും ചിത്രീകരിക്കാറില്ല. ഇവിടെ നടന്നത് അത്തരം വിമര്‍ശനമല്ല. ആ പുസ്തകത്തില്‍ നിന്ന ക്വാട്ട് ചെയ്ത വാക്കുകള്‍ക്ക് പരിഹാസത്തിന്റെ ശൈലിമാത്രമാണുള്ളത്. ഹദീസില്‍ വന്ന ചില പരാമര്‍ശങ്ങള്‍ ആ പുസ്തകത്തില്‍ വന്നതുകൊണ്ടാണ് മുസ്‌ലിംകള്‍ അതിനെതിരെ പ്രതികരിച്ചതെന്നും ഗവണ്‍മെന്റ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും പറയുന്നത് സ്വന്തം മനസാക്ഷിപോലും അംഗീകരിക്കാത്ത കളവാണ്.

ഈ ലേഖനത്തില്‍ എടുത്ത് ചേര്‍ത്ത ഹദീസ് ഖുര്‍ആന്‍ വിമര്‍ശനപഠനം എന്ന പുസ്തകത്തില്‍ 20 വര്‍ഷം മുമ്പ് യുക്തിവാദികള്‍ ചേര്‍ക്കുകയും അത് വെച്ച് പ്രവാചകനെ പറയാന്‍ പറ്റുന്നതൊക്കെ പറയുകയും ചെയ്തിരുന്നു. അതിന് മാന്യമായി മറുപടിപറയുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. 1984 ല്‍ പ്രസിദ്ധീകരിച്ച യുക്തിവാദികളും ഇസ്‌ലാമും എന്ന് പുസ്തകത്തില്‍ അതിനുള്ള മറുപടി അനസിന്റെ ഹദീസ് എന്ന തലക്കെട്ടിന് കീഴില്‍ കാണാം. അപ്പോള്‍ അതല്ല കാരണം ആ പുസ്തകത്തിന്റെ ശൈലിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരവും തന്നെ.

ലേഖകന്‍ ഉദ്ധരിച്ച ഒരു ഭാഗം നോക്കുക:  "ആലുവ പുഴയിലെ മീനിന്‌ ബഹുരുചിയാ, പക്ഷെ ഞമ്മളു കൂട്ടിയതല്ല. ഞമ്മടെ അളിയന്‍ കാക്കായുടെ അളിയന്‍കാക്ക കൂട്ടീട്ട്‌ ഞമ്മടെ അളിയന്‍കാക്കയോട്‌ പറഞ്ഞതാണ്‌."
ഹദീസ് നിവേദനം ചെയ്യപ്പെട്ട ശൈലിയെയാണ് ഇവിടെ പരിഹസിക്കുന്നത് എന്നാണ് ലേഖനത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകനില്‍നിന്ന് റിപ്പോര്‍ട്ടര്‍ വരെയുള്ള ആളുകളെ ചേര്‍ത്താണ് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവയില്‍ ആരെങ്കിലും വിശ്വസ്തരല്ലെങ്കില്‍ അത്തരം ഹദീസുകളെയാണ് ദുര്‍ബലമായി ഹദീസ് എന്ന് പറയുന്നതിന്റെ ഒരു ഇനം. പറയുന്ന കാര്യത്തിലെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ സ്വീകരിച്ച് അതുല്യമായ ഒരു സംവിധാനത്തെ പരിഹസിക്കുന്ന രൂപത്തില്‍ നിന്നുതന്നെ പുസ്തകത്തിന്റെ നിലവാരം നമ്മുക്ക് ഊഹിക്കാന്‍ കഴിയും
ഇത്തരം പ്രശ്നങ്ങളില്‍ ഒരു "ഇടതു"പക്ഷസര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെയും ചിന്‍വാദ്‌ പാലം എന്ന പുസ്തകത്തില്‍ എന്താണ്‌ എഴുതിയതെന്ന്‌ നോക്കാതെയും ഈ അഞ്ചുപേരുടെ പേരില്‍ കേസ്‌ എടുത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്‌. ക്രിസ്ത്യാനികള്‍ എല്ലാ കാലത്തും ഷണ്ഡന്മാരായിരിക്കുമെന്നും അവര്‍ പ്രതികരിക്കുകയില്ലെന്നും സര്‍ക്കാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത്‌ തെറ്റാണ്‌. 
നമ്മുടെ യുക്തിവാദി ലേഖകന്‍ ഇതുകൊണ്ടെന്താണ് ഉദ്ദേശിക്കുതെന്ന് നമ്മുക്ക് എളുപ്പം മനസ്സിലാകും എന്നാണ് തോന്നുന്നത്.  പണ്ട് മുട്ടനാടുകളെ കൂട്ടിമുട്ടിച്ച കുറുക്കന്റെ കൗശലം തന്നെയല്ലേ ഇത്. ഇതില്‍ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ കുടുങ്ങിപ്പോയി എന്ന് മാത്രമാണ് ഇതേ തുടര്‍ന്ന്, ഞങ്ങള്‍ സഹികെട്ടിട്ടാണ് ഇത്തരം ഒരു കുറ്റകൃത്യത്തിന് തയ്യാറായതെന്നും മറ്റുള്ളവരും ഇതേ കുറ്റം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ അവരെ പിടികൂടണമെന്നും പറഞ്ഞ് മുഖ്യമന്ത്രിക്കും മറ്റും ആ കൂട്ടര്‍ പരാതി അയച്ചതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

27 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ നിലപാടില്ലാത്ത യുക്തിവാദികള്‍ ധാരാളമുണ്ടെന്നറിയാം. അവരെ ഇവിടെ പരാമര്‍ശിച്ച യുക്തിവാദികള്‍ എന്ന പൊതു പരാമര്‍ശത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ചില കുയുക്തിവാദികള്‍ സാംകുട്ടി ജോസഫ് മോഡല്‍ പരിഹാസം നടത്തിയതിനാല്‍ ഇയ്യിടെ കമന്റ് മോഡറേഷന്‍ വെച്ചിരുന്നു. ഇവിടെ അതൊഴിവാക്കിയിരിക്കുന്നു.

എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ രേഖപ്പെടുത്താം. പുസ്തകങ്ങളിലെ പരിഹാസങ്ങള്‍ക്ക് ഇവിടെ മറുപടി പ്രതീക്ഷിക്കരുത്.

ചിന്തകന്‍ പറഞ്ഞു...

പണ്ട് മുട്ടനാടുകളെ കൂട്ടിമുട്ടിച്ച കുറുക്കന്റെ കൗശലം തന്നെയല്ലേ ഇത്.

അതെ, ഇത് തന്നെയാണ് ‘യുക്തിവാദ‘ യുക്തി/ബുദ്ധി.
മനുഷ്യ സ്നേഹം എന്ന മൂടുപടമണിഞ്ഞ് സമൂഹത്തില്‍ മൊത്തം കലക്കി, ആ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാമെക്കുന്നുള്ള കുടില യുക്തി.

മൂന്ന്‍ സമുദായക്കാരെ ഒന്നിച്ച് കുത്ത്ക്കുടിക്കാനുള്ള ലേഖകന്റ് വക്രബുദ്ധി അപാരം തന്നെ!

CKLatheef പറഞ്ഞു...

@ചിന്തകന്‍
കഥയിലെ പഴയമുട്ടനാടുകളാകാതെ കുറുക്കന്റെ കൗശലം തിരിച്ചറിയാന്‍ സാധിച്ചാല്‍ മതി ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതെ നോക്കാം. ക്രൈസ്തവ മുസ്‌ലിം സംവാദത്തിന് തുടക്കം കുറിച്ചത് പ്രവാചകനായിരുന്നു. അതിനുള്ള ബൈലോയും ഖുര്‍ആന്‍ തന്നെ നല്‍കി. മുസ്ലിംകളും ക്രൈസ്തവരും അത് തുടര്‍ന്ന് പോരുന്നു. ഇതാ ഇവിടെ നോക്കുക.

വിജയമോ പരാജമോ ഇവിടെ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും മാന്യമായി പറയാനുള്ളത് പറയുന്നു. ഇതുപോലെ സംവദിക്കാന്‍ യുക്തിവാദികള്‍ക്ക് ഈ ജന്‍മത്തില്‍ സാധിക്കില്ല. ബ്ലോഗില്‍ സാധിക്കുന്നുണ്ടോ തെറിവിളിക്കാനല്ലാതെ. അതിനുള്ള പരിഹാരമായി അവര്‍ക്കുള്ളത് വ്യാജ ഐഡിയില്‍ വന്നു പ്രവാചകന്റെ വിവാഹം പരിശോധിക്കലാണ്. ഇവരില്‍ പലരും ബഹുഭാര്യത്വം അപൂര്‍വമായി നടക്കുന്ന ഇക്കാലത്ത് പോലും രണ്ടു ഭാര്യമാരുമായി നടക്കുകയും അതേ സമയം ബഹുഭാര്യത്വമാകാമെങ്കില്‍ ബഹുഭര്‍തൃത്വവുമാകാം എന്ന് പറയുന്നവരുമാണ്.

ബഷീർ പറഞ്ഞു...

ചിൻ‌വാദ് പാലവും തൊടുപുഴ പേപ്പറും മറ്റ് വിഷയങ്ങളുമൊക്കെ എന്ത് തന്നെയായാലും, യുക്തിവാ‍ദികൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ശ്രമിച്ചിരിക്കുന്നത് എരിതീയിൽ എണ്ണപകരാൻ തന്നെയെന്നതിൽ സംശയമില്ല.

എല്ലാവരും തിരിച്ചറിയട്ടെ ഇവരുടെ ഉള്ളിലിരുപ്പ്

ബഷീർ പറഞ്ഞു...

യുക്തിവാദികൾക്ക് ഈ വിഷയത്തിലും പരിഹസിക്കൽ മാത്രമല്ലാതെ മറ്റൊന്നും പറയാനുണ്ടാവില്ല :(

M.A Bakar പറഞ്ഞു...

ഇവിടെ ഒരു കമണ്റ്റായി എഴുതാനുദ്ധേശിച്ച്‌ പോസ്റ്റായി മാറിയതാണ്‌ ഇത്‌. ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി :

വറ്റുകള്‍ എല്ലില്‍ കുത്തുന്നവര്‍

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
കൂടുതൽ അറിയാനായി ചോദിക്കുകയാണ്‌, പ്രസ്തുതപത്രത്തിന്റെ ഒരു സ്കാൻഡ്‌ കോപ്പിയോ ഇ-പത്രമോ ലഭ്യമാണോ?
ജന്മഭൂമി ഒരു RSS പത്രമാണെന്നാണ്‌ എന്റെ അറിവ്‌ (ഇതുവരെ വായിച്ചിട്ടില്ല). അതിൽ സൈദ്മുഹമ്മദ്‌ എന്ന പേരിലൊരാൾ എഴുതുന്നതും കൃസ്ത്യാനികൾക്ക്‌ വേണ്ടി സംസാരിക്കുന്നതും എന്തിനെന്ന് മനസിലാകുന്നില്ല. ഒന്ന് ക്ലിയർ ചെയ്യാൻ മാത്രം, അതിനപ്പുറം ഒന്നുമില്ല.

സന്തോഷ്‌ പറഞ്ഞു...

@അപ്പൂട്ടന്‍

അപ്പൂട്ടന്‍, പത്രത്തിന്റെ ഓണ്‍ലൈന്‍ പകര്‍പ്പ് ഈ ലിങ്കില്‍ വായിക്കാം:

ജന്മഭൂമി ദിനപത്രം ഓണ്‍ലൈന്‍ 17 ഏപ്രില്‍ 2010

ചിത്രഭാനു Chithrabhanu പറഞ്ഞു...

അപ്പൂട്ടന്റെ “യുക്തിവാദി എന്നത് വട്ടപ്പേരോ” എന്ന ലേഖനത്തിൽ പറഞ്ഞ വിമർശനം ഇവിടേയ്ം ബാധകമാണ്. അല്ലെങ്കിൽ അതിലും അപകടകരമാണ്. ലേഖനം വായിച്ച് ഒരു രാഷ്ട്രീയ ബോധമുള്ള പൌരനും യുക്റ്റിവാദികൾക്കെതിരെ വാളെടുക്കില്ല. എതിർക്കപ്പെടേണ്ടത് സംഘപരിവാറിന്റെയോ ബി ജെ പി യുടേയോ അന്ധമായ മുസ്ലീം വിരോധമാ‍ണ്. അതിനു പകരം കുറ്റം മുഴുവൻ യുക്തിവാദികളുടെ തലയിൽ ചാർത്തുന്നത് സംഘപരിവാറിനെ സംരക്ഷിക്കലാണ്. സുഹ്രുത്തേ ആ ലേഖനത്തിൽ എവിടെയാണ് യുക്തിവാദം പറഞ്ഞിട്ടുള്ളത്..?

CKLatheef പറഞ്ഞു...

@ചിത്രഭാനു
എന്റെ അറിവില്‍ സൈതുമുഹമ്മദ് ആനക്കയം നേരത്തെ സംസ്ഥാനതലത്തില്‍ വരെ നേതൃത്വം നല്‍കിയ ആളും ഇപ്പോഴും യുക്തിവാദി സഹയാത്രികനുമാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുമ്പോഴും അതിന് വല്ല മാറ്റവും വന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല. ഈ തലത്തിലുള്ള ഒരു യുക്തിവാദി എഴുതിയ ലേഖനം ജന്മഭൂമിയില്‍ വന്നു എന്ന കാരണത്താല്‍ കുറ്റം മുഴുവന്‍ സംഘ് പരിവാറിന് നല്‍കണം എന്ന വീക്ഷണമാണ് രാഷ്ട്രീയ ബോധമില്ലായ്മയുടെ അടയാളം. യുക്തിവാദി വട്ടപ്പേരാകുന്നതില്‍ പരാതിയുള്ളവര്‍ ഇത്തരം മുസ്‌ലിം വിരുദ്ധ, മാനവവിരുദ്ധ നിലപാടുകള്‍ ജീവിതവ്രതമായികൊണ്ടുനടക്കുന്നവരെ ഇരുത്തേണ്ടടത്ത് ഇരുത്തുകയാണ് ചെയ്യേണ്ടത്.

യുക്തിവാദം സത്യത്തിലേക്കുള്ള വഴിയാകേണ്ടതാണ്. പക്ഷെ ഇവിടെ വെച്ച് മതവിരുദ്ധതയിലേക്ക് വീണുപോകുന്ന കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദം ചിന്തിക്കുകയും മനുഷ്യനെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് അലോസരമാകുന്നു എന്നതിന്റെ അര്‍ഥം എന്താണ്.

ലേഖനത്തില്‍ യുക്തിവാദമെന്ന് വാക്ക് വന്നാലെ അതിന്റെ ഉത്തരവാദിത്തം യുക്തിവാദികളിലേക്ക് വരൂ എന്ന കാഴ്ചപ്പാട് എനിക്കില്ല. യുക്തിവാദത്തിന് ഇതില്‍ ഒരു താല്‍പര്യവുമില്ല എന്നാണെങ്കില്‍. ചിലയുക്തിവാദിനേതാക്കളെ സംഘ്പരിവാര്‍ വിലക്കെടുക്കുന്നു എന്ന വീക്ഷണത്തിലേക്ക് മറ്റുചിലരെപ്പോലെ ഞാനും മാറേണ്ടിവരും.

CKLatheef പറഞ്ഞു...

@അപ്പൂട്ടന്‍
ബ്ലോഗിലെ പതിവനുസരിച്ച് ഇത്തരം ചര്‍ചവരുമ്പോള്‍ ബന്ധപ്പെട്ട ലേഖനത്തിലേക്ക് ഒരു ലിങ്ക് നല്‍കേണ്ടതാണ്. ഞാനതിവിടെ തെറ്റിച്ചത്. ആ ലേഖനത്തിന്റെ സാമൂഹ്യവിരുദ്ധ യഥാവിധി ഉള്‍കൊള്ളുന്നതിനാല്‍ പ്രസ്തുത കര്‍മം എന്റെ കൈകൊണ്ടാകരുത് എന്ന്തുകൊണ്ടാണ്. സന്തേഷ് താങ്കളാവശ്യപ്പെട്ട ലിങ്ക് നല്‍കിയിരിക്കുന്നു. അതിലെ മുഴുവന്‍ പരാമവര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ ഇവിടെ താല്‍പര്യമില്ലാത്തതും ലിങ്ക് നല്‍കാതിരിക്കാനുള്ള കാരണമാണ്.

സന്തോഷ്‌ പറഞ്ഞു...

@CKLatheef

ലത്തീഫ്, യുക്തിവാദി സഹയാത്രികനായ "സൈതുമുഹമ്മദ് ആനക്കയം" , ജന്മഭൂമി ലേഖകന്‍ "സെയ്ത്‌ മുഹമ്മദ്‌"എന്നിവര്‍ ഒരു വ്യക്തി ആണോ? ഒരേ വ്യക്തി തന്നെയല്ല ഇവര്‍ രണ്ടു പേരും എങ്കില്‍ ഈ ലേഖനത്തിന്റെ പ്രസക്തി പൂര്‍ണ്ണമായുംനഷ്ട്ടപ്പെടും.

"സാമൂഹ്യവിരുദ്ധത" എന്നത് മനോഭാവത്തിനു അനുസ്സരിച്ച് ആയതുകൊണ്ട് "തേജസ്‌" പത്രത്തിന്റെ ലിങ്കും "ജന്മഭൂമി" പത്രത്തിന്റെ ലിങ്കും ഒരേ മനസ്സികാവസ്ഥയില്‍ തന്നെ നല്‍കുവാന്‍ എനിക്ക് സാധിക്കും... :)

CKLatheef പറഞ്ഞു...

വിവാദ പുസ്തകം: ഐ.പി.സി സഭക്ക് ബന്ധമില്ലെന്ന്

Sunday, April 18, 2010 (മാധ്യമം)

പത്തനംതിട്ട: ഇസ്ലാം മത വിശ്വാസത്തെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ച 'ചിന്‍വാദ് പാലം' എന്ന പുസ്തകവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭക്ക് പങ്കില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുസ്തകത്തിന്റെ എഴുത്തുകാരന്‍ സ്വന്തം ആലോചന പ്രകാരമാണ് പുസ്തകം ഇറക്കിയത്. സാമുദായിക ഐക്യം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനത്തിലും സഭ പങ്കെടുക്കാറില്ല.
പുസ്തകവുമായി ബന്ധപ്പെട്ട് മുസ്ലിം സഹോദരങ്ങള്‍ക്കുണ്ടായ വേദനയില്‍ സഭ നിര്‍വ്യാജം ഖേദിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.പി.സി കുമ്പനാട് സെന്ററിന്റെ ഭാരവാഹികളായ പാസ്റ്റര്‍ ടി.ജെ. എബ്രഹാം, ജോര്‍ജ് മാത്യു, സ്റ്റാന്‍ലി സൈമണ്‍, കെ.ടി. വര്‍ഗീസ്, ഒ.എം. മാത്യു എന്നിവര്‍ പങ്കെടുത്തു.

CKLatheef പറഞ്ഞു...

@CKLatheef
മുകളിലുള്ള പത്രവാര്‍ത്ത ശുഭകരമായ ഒരു ചിന്തയുടെ പ്രകടനമാണ്. നല്ല മനോഭാവത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ഞാനതിനെ മുഖവിലക്കെടുക്കുന്നു. സ്വന്തം മതസംഘടനവരെ ഏറ്റെടുക്കാന്‍ തയ്യാറില്ലാത്ത ചിലകുറ്റവാളികളുടെ വക്കാലത്ത് ഇവിടെയുള്ള ചിലര്‍ ഏറ്റെടുക്കുമ്പോള്‍ സമാനമായ കുറ്റത്തില്‍ അവരും പങ്കാളികളാകുന്നു എന്ന് മാത്രമല്ല. അതിനീചമായ ചില മാനസിക രോഗങ്ങള്‍ കുറ്റവാളികളുടെ കൂടെ അവരും പങ്ക് വെക്കുന്നു എന്നതാണ് ഇതിലെ പ്രതിഷേധാര്‍ഹമായ വശം.

വളഞ്ഞവഴിയിലൂടെയാണത് നിര്‍വഹിക്കുന്നതെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗൗരവം കുറക്കുന്നില്ല.

CKLatheef പറഞ്ഞു...

@സന്തോഷ്‌

ജന്മഭൂമിയിലെഴുതുന്ന സൈത് മുഹമ്മദ് എനിക്ക് പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശൈലിയും വാദവും തന്നെയാണ് ഈ സൈദ് മുഹമ്മദിനുമുള്ളത്. അതുകൊണ്ട് ഈ കാര്യത്തില്‍ മറ്റെന്തെങ്കിലും തെളിവ് പൊക്കികൊണ്ട് വരണം എന്ന് എനിക്ക് തോന്നിയിട്ടില്ല. ആരുടെയെങ്കിലും അന്വേഷണങ്ങളില്‍ രണ്ടും വേറെവേറെ ആളുകളാണ് എന്ന് ബോധ്യപ്പെട്ടാല്‍ ഇവിടെ പ്രസിദ്ധീകരിക്കാം. അപ്പോള്‍ ഞാനീ ലേഖനത്തില്‍ എത്തിചേര്‍ന്ന ഏത് നിഗമനങ്ങളില്‍ മാറ്റം വരുത്തണമെന്ന് അപ്പോള്‍ ആലോചിക്കാം. യുക്തിവാദികളും തീവ്രഹൈന്ദവ പക്ഷവും തമ്മിലുള്ള ലജ്ജാകരവും യുക്തവാദ തത്വത്തിന് (അങ്ങനെയൊന്നുണ്ടെങ്കില്‍) വിരുദ്ധവുമാണ് എന്നതാണ് എന്റെ പക്ഷം.

പത്രത്തിന്റെ ലിങ്ക് നല്‍കിയത് നല്ലതുതന്നെ പ്രത്യേകിച്ചും അപ്പൂട്ടന്‍ ആവശ്യപ്പെട്ട സ്ഥിതിക്ക്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ലേഖനം വായിക്കാൻ വേണ്ടിയാണ്‌ ചോദിച്ചത്‌, അല്ലാതെ അതേക്കുറിച്ച്‌ എനിക്കെന്തെങ്കിലും എഴുതാനുണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചല്ല. ജന്മഭൂമി പത്രത്തിന്റെ ഓൺലൈൻ എഡിഷൻ സെർച്ച്‌ ചെയ്തു, കിട്ടിയില്ല, അതിനാൽ ലഭ്യമാണോ എന്നന്വേഷിച്ചു, അത്രമാത്രം.
പിന്നീട്‌ ഞാൻ ചോദിച്ചത്‌ ആർക്കും തോന്നാവുന്ന സംശയം മാത്രമാണ്‌.
Santhosh, thanks!!

CKLatheef പറഞ്ഞു...

മതം തെറ്റായി ആചരിക്കുന്നത് പോലെ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. അതിന്റെ ചില ഉദാഹരണമാണ് ലിങ്കിലൂടെ താങ്കള്‍ നല്‍കിയത്. ആ രണ്ട് വിഭാഗത്തെയും ഞാന്‍ പ്രതിനിധീകരിക്കുന്നില്ല. അതിനാല്‍ എന്റെ ഒരു പരാമര്‍ശത്തിന് മറുപടി എന്ന നിലയില്‍ അതിന് നിലനില്‍പ്പില്ല. സ്വമതത്തില്‍ തങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനെന്ന നിലയില്‍ നടത്തപ്പെടുന്ന വാദപ്രതിവാദം കേരളത്തില്‍ നടന്ന് വരുന്നു. രണ്ട് വിഭാഗവും വിജയിച്ചു എന്ന് വരുത്തുന്നതിനുള്ള ശ്രമമാണതില്‍. അതും നമ്മുടെ ചര്‍ചയും തമ്മില്‍ ബന്ധമില്ല. ഞാന്‍ സൂചിപ്പിച്ചത് മുസ്ലിം ക്രൈസ്തവ ചര്‍ചകള്‍ ഒരു പുതിയ സംഭവവമല്ലന്നും അത് 1400 വര്‍ഷത്തിലധികമായി തുടര്‍ന്ന് വരുന്നതാണെന്നുമാണ്. അതുതന്നെയും മോശമായ രൂപത്തില്‍ നടത്താം നല്ലനിലയിലും നടത്താം. രണ്ട് രൂപത്തിലാണെങ്കിലും ചര്‍ച അടിസ്ഥാനപരമായ വിഷയത്തിലായിരിക്കും. അതുകൊണ്ട് ആരും വികാരം വ്രണപ്പെടുന്നേ എന്ന് വിളിച്ച് കൂവാറില്ലെന്നാണ് ഞാന്‍ പറഞ്ഞത്. വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ പ്രസ്ത ലിങ്കുകളുള്ള കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

സന്തോഷ്‌ പറഞ്ഞു...

@ CKLatheef

ജന്മഭൂമിയില്‍ എഴുതുന്ന "സെയ്ത്‌ മുഹമ്മദ്" എന്ന വ്യക്തിയും യുക്തിവാദി സഹയാത്രികനായ "സൈതുമുഹമ്മദ് ആനക്കയം" എന്ന വ്യക്തിയും ഒരേ ആള്‍ തന്നെ എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടോ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. അല്ലാതെ അത് രണ്ടും ഒരേ ആള്‍ തന്നെയാണ് എന്ന് സ്ഥാപിക്കുവാന്‍ എന്തെങ്കിലും തെളിവ് പൊക്കികൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടില്ലല്ലോ.

ഈ വാചകം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലായില്ല, ദയവായി വ്യക്തമാക്കുക:

"യുക്തിവാദികളും തീവ്രഹൈന്ദവ പക്ഷവും തമ്മിലുള്ള ലജ്ജാകരവും യുക്തവാദ തത്വത്തിന് (അങ്ങനെയൊന്നുണ്ടെങ്കില്‍) വിരുദ്ധവുമാണ് എന്നതാണ് എന്റെ പക്ഷം"

CKLatheef പറഞ്ഞു...

@സന്തോഷ്‌
ബീമാപള്ളിയുടെ ബ്ലോഗില്‍ താങ്കള്‍ സ്വീകരിച്ച് നിലപാട് ഓര്‍ത്തുപോയതുകൊണ്ട് എഴുതിയതാണ്. അങ്ങനെയല്ലെങ്കില്‍ സന്തോഷം.

എല്ലാ കമന്റും എല്ലാവര്‍ക്കും പൂര്‍ണമായി മനസ്സിലായികൊള്ളണം എന്നില്ല. ആ പറഞ്ഞതു തന്നെ ആ വിഷയത്തില്‍ പര്യപ്തമാണ്. വിട്ടേക്കൂ.:)

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഈ സന്തോഷ്‌ എതു നാട്ടുകാരനാണെന്ന് ഒരു സംശയം. വേറെ ഒന്നും കൊണ്ടല്ല എല്ലാറ്റിലും പുള്ളിക്കാരനു വലിയ 'സംശയമാണു'? അത്‌ അവര്‍ തന്നെയാണോ, മറ്റൊരു പത്രത്തിലും പുള്ളി എഴുതുന്നില്ലല്ലോ, വേറെ ഒന്നിലും വാര്‍ത്ത വന്നില്ലല്ലോ?! ഇനി അതൊക്കെ ശരിയാണെങ്കില്‍ അതിണ്റ്റെ സ്കാന്‍ ചെയ്തകോപ്പി കിട്ടുമൊ? എന്നാലും "നൂറു" ശതമാനം ഉറപ്പിക്കാന്‍ പുള്ളിക്ക്‌ ഭയങ്കര 'മടിയാ'. ഇതൊക്കെ ഇസ്ളാം മതത്തെ കുറിച്ച്‌ ആരെങ്കിലും തെറി പറയുബ്ബോള്‍ മാത്രമാണു. ക്രിസ്തുമതത്തെ കുറിച്ച്‌ വിമര്‍ശനമായി പോലും ഒരു വാക്ക്‌ ആരെങ്കിലും പറയുന്നത്‌ കേട്ടാല്‍ പുള്ളിക്ക്‌ പിന്നെ ഈ പറഞ്ഞ "സംശയ" രോഗം അശേഷമില്ല. മറ്റുള്ള പത്രങ്ങളില്‍ വന്നാലും വന്നില്ലെങ്കിലും സ്കാന്‍ ചെയ്തകോപ്പി ഉണ്ടെങ്കിലും ഇല്ലെങ്കിലും പുള്ളിക്ക്‌ "നൂറു ശതമാനം" ഉറപ്പാണു, എന്ത്‌? ക്രിസ്തുമതത്തെ അപമാനിച്ചെന്ന്!! സന്തോഷിണ്റ്റെ അറിവിലേക്ക്‌ വേണ്ടി പറയുകയാണു. ജന്‍മഭൂമി ദിനപത്രത്തില്‍ എഴുതുന്ന സൈതുമുഹമ്മദ്‌ തന്നെയാണു സൈതുമുഹമ്മദ്‌ ആനക്കയം എന്ന യുക്തിവാദി. അതിനു സാക്ഷി സാക്ഷാല്‍ ഇ എ ജബ്ബാര്‍. ടിയാന്‍ പലവട്ടം പറഞ്ഞിട്ടുണ്ടെത്ര സംഘ്പരിവാറിണ്റ്റെ പത്രത്തില്‍ എഴുതെരുതെന്ന്. പക്ഷേ, 'യുക്തിവാദം' തലക്കു പിടിച്ച സുഹ്ര്‍ത്ത്‌ അത്‌ കേട്ടില്ലെന്ന് കട്ടായം. എന്താ "നൂറു ശതമാനം" ഉറപ്പിക്കാം അല്ലേ?! ആരെന്തെഴുതിയാലും അതിനെ ന്യായീകരിക്കാനുള്ള സന്തോഷിണ്റ്റെ മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ. പുള്ളിക്കാരണ്റ്റെ ഒാരോ കമണ്റ്റിലും തെറ്റ്‌ ചെയ്തവരെ ന്യായീകരിക്കാന്‍ നന്നായി വിയര്‍ക്കുന്നത്‌ കാണാം. മറ്റൊരു കമണ്റ്റ്‌ കണ്ടത്‌, അത്തരം ഒരു ലേഖനം എഴുതിയതിനു ലേഖകനെയല്ല സംഘ്പരിവാര്‍ പത്രത്തെയല്ലെ കുറ്റപെടുത്തേണ്ടത്‌ എന്നാണു. രണ്ടും വേണം. അത്തരം ഒരു മതസ്പര്‍ധ ഉണ്ടാകുന്ന ലേഖനം എഴുതിയവനും അത്‌ പ്രസിദ്ദീകരിച്ചവരും കുറ്റക്കാര്‍ തന്നെ. അതിനേക്കാളുപരി യുക്തിവാദികള്‍ മാനുഷ്യകുലത്തിനു വിപത്താകുന്നതെങ്ങിനെ എന്ന് സൈതുമുഹമ്മദിലൂടെ നമുക്ക്‌ കാണാം. ക്രിസ്ത്യാനികള്‍ പോലും ആ പുസ്തകത്തെ തള്ളി പറഞ്ഞതാണെന്ന് ഒാര്‍ക്കുക. അപ്പോള്‍ പിന്നെ യുക്തിവാദിക്ക്‌ മാത്രം അതില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തല്ലാഞ്ഞിട്ട്‌ അരിശമെന്തിനു?

shahir chennamangallur പറഞ്ഞു...

ലതീഫ്,
വായിക്കുന്നുണ്ട്. എക്ഴുത്ത് തുടരൂ...

CKLatheef പറഞ്ഞു...

@കുരുത്തം കെട്ടവന്‍
ഈ സോകാള്‍ഡ് യുക്തിവാദികള്‍ മനുഷ്യന് ഉപകാരപ്പെടുന്ന വലത്തും പറഞ്ഞതായോ പ്രവര്‍ത്തിച്ചതായോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. ഉണ്ട് യുക്തിവാദത്തോട് ആത്മാര്‍ഥയുള്ള ചിലര്‍ തങ്ങളുടെ ഡെഡ്‌ബോഡി വിട്ടുകൊടുത്തതും മറ്റും നാം വായിച്ചിട്ടുണ്ട്. ഇവര്‍ അപ്പോള്‍ പോലും അത് പറഞ്ഞ് തങ്ങളുടെ മുന്‍ധാരണകള്‍ വെച്ച് ഇസ്‌ലാമിനെ പരിഹസിക്കാനാണ് തുനിഞ്ഞിട്ടുള്ളത്. മതം കുഴപ്പം മനുഷ്യത്വത്തിനെതിര് എന്ന തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടിയാണ്. മതവിശ്വാസികളെന്ന് പറഞ്ഞ് ആരെന്ത് ദുര്‍വൃത്തി ചെയ്താലും അതാണ് യഥാര്‍ഥ മതം എന്ന് ഇവര്‍ പെരുമ്പറയടിക്കുന്നത്. മതങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ചിരിക്കാന്‍ കഴിയുന്ന ഒരേ ഒരു വിഭാഗം ഇവരായിരിക്കും. അത്രമാത്രം സ്വമതത്തോടുള്ള വിരോധം തലക്കുപിടിച്ചു പോയി അവര്‍ക്ക് എന്ത് ചെയ്യാം.

@shahir chennamangallur

വായനക്കും പ്രോത്സാഹനത്തിനും നന്ദി.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്: തിന്മയുടെ മനഃശാസ്ത്രം ഉടന്‍ പ്രതീക്ഷിക്കുക....

സന്തോഷ്‌ പറഞ്ഞു...

>>> ആരെന്തെഴുതിയാലും അതിനെ ന്യായീകരിക്കാനുള്ള സന്തോഷിണ്റ്റെ മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ. പുള്ളിക്കാരണ്റ്റെ ഒാരോ കമണ്റ്റിലും തെറ്റ്‌ ചെയ്തവരെ ന്യായീകരിക്കാന്‍ നന്നായി വിയര്‍ക്കുന്നത്‌ കാണാം. <<<

കുരുത്തംകെട്ടവന്‍, എവിടെയാണ് ഞാന്‍ തെറ്റ്‌ ചെയ്തവരെ ന്യായീകരിക്കാന്‍ നന്നായി വിയര്‍ക്കുന്നത്‌ താങ്കള്‍ കണ്ടത്?

CKLatheef പറഞ്ഞു...

മതചര്‍ചകള്‍ നാറുന്നു നാറുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി എങ്ങനെയാണ് നാറുന്നത് എന്താണ് പരിഹാരം അതും ചര്‍ചചെയ്യാമല്ലോ. മതചര്‍ചകള്‍ നാറ്റുന്നതാരാണ് എങ്ങനെ ഇവയെക്കുറിച്ച് ഒരു ചെറിയ അഭിപ്രായ പ്രകടനം ഇവിടെ

ഗ്രാമവാസി പറഞ്ഞു...

പോസ്റ്റുകൾ എല്ലാവർക്കും നല്ലവണ്ണം വായിക്കുന്നതിന് വേണ്ടി അക്ഷരങ്ങൾ വലുതാക്കുകയും , നിറം കുറച്ചുകൂടി കറുപ്പാക്കുകയും ചെയ്താൽ വളരെ നല്ലതാണ്. ഏകദേശം കാട്ടിപരുത്തിയുടെ യുക്തിവാദം എന്ന ബ്ലോഗിലേതു പോലെ.
താങ്കളുടെ പോസ്റ്റുകൾ ഇഷ്ട്പ്പെടുന്ന ഒരു സുഹ്രത്ത്.

ഗ്രാമവാസി പറഞ്ഞു...

പോസ്റ്റുകൾ എല്ലാവർക്കും നല്ലവണ്ണം വായിക്കുന്നതിന് വേണ്ടി അക്ഷരങ്ങൾ വലുതാക്കുകയും , നിറം കുറച്ചുകൂടി കറുപ്പാക്കുകയും ചെയ്താൽ വളരെ നല്ലതാണ്. ഏകദേശം കാട്ടിപരുത്തിയുടെ യുക്തിവാദം എന്ന ബ്ലോഗിലേതു പോലെ.
താങ്കളുടെ പോസ്റ്റുകൾ ഇഷ്ട്പ്പെടുന്ന ഒരു സുഹ്രത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review