
കഴിഞ്ഞ പോസ്റ്റില്‍ നാം ചര്‍ച ചെയ്തത്. ദൈവാസ്തിത്വത്തിന്റെ ബുദ്ധിപരമായ സാധ്യതകളെക്കുറിച്ചാണ്. അസ്തിത്വം/ഉണ്മ എന്നതിന് മൂന്ന് സാധ്യതകളാണ് നാം സൂചിപ്പിച്ചത്. ഇതില്‍ അനിവാര്യമായ ഒരു ഉണ്മയെ മനുഷ്യബുദ്ധി തേടുന്നുവെന്നും. അതായിരിക്കണം സംഭവ്യമായ ഉണ്മയുടെ കാരണമെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതിന് എന്ത് പേര് നല്‍കുന്നു എന്നത് പ്രസക്തമല്ല. തികഞ്ഞ നിരിശ്വരവാദികള്‍ പോലും ഒരു കാരണത്തെ തേടുകയും പറയുകയും ചെയ്യാറുണ്ട്. ദൈവം എന്ന് പറയാന്‍ അവര്‍ തയ്യാറാകില്ല എന്ന് മാത്രമേയുള്ളൂ. മറ്റുപേരുകള്‍ അവര്‍ക്കും പഥ്യമാണ്. ചിലര്‍ ദൈവത്തെത്തന്നെ അംഗീകരിച്ചുതരും പക്ഷെ അവരുടെ വിശേഷങ്ങളോടുകൂടിയുള്ളതായിരിക്കണം എന്നുമാത്രം. ഇതൊക്കെ മനുഷ്യബുദ്ധിക്ക് അസാധ്യമോ യുക്തിഹീനമോ അല്ല ദൈവാസ്തിത്വം എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ദൈവത്തെ കണ്ടെത്താന്‍ ബുദ്ധികൊണ്ട് സാധിക്കുമെങ്കില്‍...