നിങ്ങള്‍ ദൈവത്തെ നിഷേധിക്കുകയും, മരണശേഷം ഇസ്ലാം (അല്ലെങ്കില്‍ സമാന ദൈവസങ്കപ്പവും പരലോകവിശ്വാസവുമുള്ള മറ്റുമതങ്ങള്‍) പറയുന്ന പ്രകാരം ദൈവനിഷേധത്തിന്റെ പേരിലും ആ ദൈവിക കല്പനകള് അംഗീകരിക്കാത്തതിന്റെ പേരിലും നിങ്ങള്‍ നരകത്തിലിടപ്പെടുകയാണെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. ദൈവമേ തെളിവ് പോരായിരുന്നു നിന്നില്‍ വിശ്വസിക്കാന്‍ എന്ന് നിങ്ങള്‍ ആര്‍ത്ത് വിലപിക്കുമോ, അത് ന്യായമാണ് എന്നവിധം ദൈവത്തോട് തര്‍ക്കിച്ചുനോക്കുമോ.
രസകരമായ ആ പരാമര്‍ശമുള്ളത് ബ്രൈറ്റിന്റെ ബ്ലോഗിലാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഇനി ദൈവമുണ്ടെങ്കില്‍,എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '.
രസകരമായ ആ പരാമര്‍ശമുള്ളത് ബ്രൈറ്റിന്റെ ബ്ലോഗിലാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഇനി ദൈവമുണ്ടെങ്കില്‍,എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '.
ഇത് ദൈവത്തോട് പറഞ്ഞാല്‍ ദൈവം സ്വീകരിക്കുമോ. ഇല്ലേ. ഇല്ലന്നാണ് എന്റെ പക്ഷം. താങ്കള്‍ക്കെങ്ങനെ അത് മനസ്സിലായി എന്ന് ചോദിക്കാം. എനികുള്ള മറുപടി രണ്ട് വിധത്തിലാണ്. ഒരു മനുഷ്യന് ദൈവത്തെ ഉള്‍കൊള്ളാനും വിശ്വസിക്കാനുമുള്ള ബുദ്ധിപരവും യുക്തിപരവുമായ തെളിവുകള്‍ ലഭ്യമാണ് എന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം. ദൈവം വെളിപാടിലൂടെ അറിയിച്ച അഭൗതികജ്ഞാനമാണ്.
"Not enough evidence, God! Not enough evidence" എന്ന ന്യായമായ അവകാശവാദം ഉന്നയിക്കുന്ന മനുഷ്യമനസ്സിനെ ദൈവം കാര്യമായിപരിഗണിച്ചിട്ടുണ്ടെന്നാണ് ദൈവം തന്നെ വേദത്തിലൂടെ പറയുന്നത്. (വിശുദ്ധഖുര്‍ആനെ ഇവിടെ ഉദ്ധരിക്കുന്നത് അതില്‍ വിശ്വസിക്കാത്തവര്‍ക്കാണ്. വിശ്വസിക്കാനല്ല. ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് അവരെ അറിയിക്കാന്‍ വേണ്ടി മാത്രം.) നോക്കുക.
ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)
(മാനവസമുദായത്തിന്റെ മേല്‍ ന്യായം പൂര്‍ത്തീകരിക്കുകയെന്ന ഉദ്ദേശ്യമാണ് എല്ലാ പ്രവാചക നിയോഗത്തിലുമുണ്ടായിരുന്നത്. തനിക്ക് അറിവ് ലഭിച്ചില്ല; യാഥാര്‍ഥ സ്ഥിതി ബോധ്യപ്പെടാനുള്ള യാതൊരേര്‍പ്പാടും ദൈവം ചെയ്തില്ല എന്ന ഒഴികഴിവ് ദൈവസന്നിധിയില്‍ നാളെ അന്ത്യവിചാരണാ സമയത്ത്, വഴിപിഴച്ച ഒരു ധിക്കാരിക്കും ബോധിപ്പിക്കാന്‍ സന്ദര്‍ഭമുണ്ടാവരുത്. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചയക്കുകയും വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. പ്രവാചകന്മാര് അനേകം ജനങ്ങള്‍ക്ക് വസ്തുസ്ഥിതിയെപ്പറ്റി അറിവുനല്‍കി. വേദങ്ങള്‍ ബാക്കിവെച്ച് അവര്‍ ഇഹലോകം വെടിഞ്ഞു. മനുഷ്യര്‍ക്ക് വഴികാട്ടാനായി ഏതെങ്കിലുമൊരു വേദം എക്കാലത്തും ലോകത്തവശേഷിച്ചിരുന്നു. എന്നിട്ടും വല്ലവനും ദുര്‍മാര്‍ഗം അവലംബിക്കുന്നുവെങ്കില്‍ അതിന്റെ കുറ്റം ദൈവത്തിന്റെയോ ദൈവദൂതന്മാരുടെയോ മേല്‍ ചുമത്തപ്പെടാവതല്ല. പ്രത്യുത, ദൈവസന്ദേശം ലഭിച്ചിട്ടും സ്വീകരിക്കാത്ത വ്യക്തിയുടെ പേരിലോ സത്യപഥത്തില്‍നിന്നും സമസൃഷ്ടികള്‍ വഴിതെറ്റിക്കണ്ടിട്ട് അവരെ ഗുണദോഷിക്കാത്ത അറിവാളന്മാരുടെ പേരിലോ ആയിരിക്കും കുറ്റം ചുമത്തപ്പെടുക.) കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
പക്ഷെ ബ്രൈറ്റിനെപോല ചിലര്‍ ന്യായവാദവും ഒഴിവ് കഴിവും ബോധിപ്പിച്ചുകൊണ്ടിരിക്കും. അവരോട് ദൈവത്തിന് പറയാനുള്ളത് ഇതാണ്:
(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്കപ്പെടുന്നത്. (66:7)
ഇനി ഇസ്ലാം പരിചപ്പെടുത്തുന്ന ദൈവത്തിന് ഇങ്ങനെ പറയാനുള്ള ന്യായം/തെളിവ് ഞാ മനസ്സിലാക്കിയത് പറയാം.
1. സൃഷ്ടിയില്‍ സ്രഷ്ടാവിന്റെ കര്‍തൃത്വം നിലനില്ക്കുക അനിവാര്യമാണ്. ഉല്പന്നത്തിന്റെ ഉല്പാദകന് തന്റെ കര്‍തൃത്വം തിരിച്ചറിയപ്പെടാനുള്ള ഒരു അടയാളമിടാറുണ്ടല്ലോ. ഇവിടെ നല്കുന്ന ഒരു കമന്റിന് പോലും അതിന്റെ കര്‍ത്താവിനെ വെളിപ്പെടുത്താതിരിക്കുമ്പോഴുള്ള മാനസിക പ്രയാസം പലരും പങ്കുവെക്കാറുണ്ടല്ലോ. മനുഷ്യനില്‍ അതിന്റെ നിര്‍മാതാവ് വെച്ച അടയാളമാണ് അവനിലുള്ള മനുഷ്യന്റെ വിശ്വാസം. അത് വെളിയില്‍നിന്ന് വന്നതല്ല. മാഹഗ്രന്ഥങ്ങള്‍ വായിച്ചോ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തിയോ ആരും കണ്ടുപിടിച്ചതല്ല. ദൈവവിശ്വാസം എന്നും നമ്മോടൊപ്പമുണ്ട്. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരദൃശ്യ ശക്തി പ്രവര്‍ത്തികുന്നുവെന്നും ആ ശക്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രപഞ്ചം ചരിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള ഒരടിസ്ഥാനബോധം മനുഷ്യന്റെ അടിത്തട്ടില്‍ മൗലിക പ്രകൃതിയില്‍ നിലീനമായിട്ടുണ്ട്. പല ദൈവനിഷേധികള്‍ക്കും പൂര്‍ണമായ ദൈവനിഷേധം സാധ്യമാകാതെ വരുന്നതും. അവര്‍ അവര്‍ക്ക് വിശ്വസിക്കാവുന്ന ദൈവത്തിന്റെ മുന്നോട്ട് വെക്കുന്നതും അതുകൊണ്ടാണ്.
ദൈവം മനുഷ്യമനസ്സില്‍ നിക്ഷേപിച്ച ഈ ബോധം (അതും ഒരു ഏകദൈവത്തിലുള്ള ബോധമാണ്.) നരകത്തിലെറിയപ്പെടുമ്പോള്‍ തെളിവ് ലഭിച്ചില്ല എന്ന ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതെ പോകുന്നതിന് ദൈവത്തിന്റെ പക്കലുള്ള വ്യക്തമായ ന്യായമാണ്. (ഇവിടെ വായിക്കുക)
2. ദൈവത്തെക്കുറിച്ചുള്ള അറിവ് തെറ്റിപോകുകയും, തെറ്റായ ദൈവസങ്കല്പം രൂപപ്പെടുകയും ചെയ്ത ചരിത്രത്തിന്റെ ദശാസന്ധികളില്‍ ദൈവം പ്രവാചകന്മാരെ നിയോഗിച്ച് വ്യക്തമായ അറിവ് നല്കാന് വേണ്ട ഏര്‍പ്പാട് ചെയ്തു. വക്രതയുടെ മാര്‍ഗം അങ്ങനെ നേരാക്കുകയും യുക്തിരഹിതമായ ദൈവസങ്കല്പങ്ങള്ക്ക് പകരം മനുഷ്യയുക്തിക്ക് പൂര്‍ണമായും ഇണങ്ങുന്ന ദൈവവീക്ഷണങ്ങള്‍ പ്രവാചകന്മാരിലൂടെ നല്കപ്പെടുകയും ചെയ്തു. ഈ സത്യദര്‍ശനം ദൈവം തന്റെ സൃഷ്ടികളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും ചെയ്തു.
ദൈവം മനുഷ്യമനസ്സില്‍ നിക്ഷേപിച്ച ഈ ബോധം (അതും ഒരു ഏകദൈവത്തിലുള്ള ബോധമാണ്.) നരകത്തിലെറിയപ്പെടുമ്പോള്‍ തെളിവ് ലഭിച്ചില്ല എന്ന ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതെ പോകുന്നതിന് ദൈവത്തിന്റെ പക്കലുള്ള വ്യക്തമായ ന്യായമാണ്. (ഇവിടെ വായിക്കുക)
2. ദൈവത്തെക്കുറിച്ചുള്ള അറിവ് തെറ്റിപോകുകയും, തെറ്റായ ദൈവസങ്കല്പം രൂപപ്പെടുകയും ചെയ്ത ചരിത്രത്തിന്റെ ദശാസന്ധികളില്‍ ദൈവം പ്രവാചകന്മാരെ നിയോഗിച്ച് വ്യക്തമായ അറിവ് നല്കാന് വേണ്ട ഏര്‍പ്പാട് ചെയ്തു. വക്രതയുടെ മാര്‍ഗം അങ്ങനെ നേരാക്കുകയും യുക്തിരഹിതമായ ദൈവസങ്കല്പങ്ങള്ക്ക് പകരം മനുഷ്യയുക്തിക്ക് പൂര്‍ണമായും ഇണങ്ങുന്ന ദൈവവീക്ഷണങ്ങള്‍ പ്രവാചകന്മാരിലൂടെ നല്കപ്പെടുകയും ചെയ്തു. ഈ സത്യദര്‍ശനം ദൈവം തന്റെ സൃഷ്ടികളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും ചെയ്തു.
മാര്‍ഗങ്ങളില്‍ വക്രമായതും ഉണ്ടായിരിക്കെ, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക അല്ലാഹുവിന്റെ ചുമതലയാകുന്നു. (16:9)
ബ്രൈറ്റിനെയും ശുശീലിനെയും പോലുള്ളവരുടെ ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതിരിക്കാനുള്ള രണ്ടാമത്തെ ന്യായമാണിത്. ഇതിലൂടെ തെറ്റായ ദൈവസങ്കള്‍പങ്ങള്‍ വെച്ച് ദൈവസങ്കല്പം യുക്തിക്ക് നിരക്കുന്നതല്ല എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള ന്യായം നഷ്ടപ്പെടുന്നു.
3. വേദഗ്രന്ഥത്തിന്റെ സാന്നദ്ധ്യമാണ് ദൈവത്തിനുള്ള മൂന്നാമത്തെ ന്യായം. പ്രവാചകന്മാര്ക്ക് നല്കപ്പെട്ട വേദങ്ങളില്‍നിന്ന് മനുഷ്യര്‍ക്ക് വ്യക്തമായ ദൈവവീക്ഷണം ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. തോറയും ബൈബിളും മറ്റുവേദങ്ങളും ആ ധര്‍മം നിര്‍വഹിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്റെ വരവോടെ മനുഷ്യന് വെക്തമായ ദൈവംവീക്ഷണം ലഭിക്കുന്നതിനാവശ്യമായ എറ്റവും ലളിതവും അനായാസവുമായ മാര്‍ഗം തുറന്ന് കിടക്കുന്നു.
യാതൊരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാകാതിരിക്കട്ടെ: `ഞാന്‍, അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി, ഞാന്‍ അതിനെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ.` അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍: `കഷ്ടം! അല്ലാഹു എനിക്ക് സന്മാര്ഗദര്ശനമരുളിയിരുന്നുവെങ്കില് ഞാനും ഭക്തന്മാരുടെ കൂട്ടത്തിലായേനെ!` അല്ലെങ്കില്‍ ശിക്ഷയെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറയാന്‍: `എനിക്ക് ഒരവസരവും കൂടി ലഭിച്ചെങ്കില്‍! അങ്ങനെ ഞാനും സല്‍ക്കര്‍മികളില്‍ ഉള്‍പ്പെട്ടെങ്കില്‍!` (അപ്പോള്‍ അവര്‍ക്ക് ഇങ്ങനെ ഉത്തരം ലഭിക്കും:) `എന്റെ സൂക്തങ്ങള്‍ നിന്റെയടുക്കല്‍ വന്നെത്തിയിട്ടുണ്ടായിരുന്നില്ലേ? എന്നിട്ട് നീയതിനെ തള്ളിപ്പറയുകയും ഗര്‍വോടെ, സത്യനിഷേധികളില്‍ ചേരുകയും ചെയ്തതല്ലേ?` (39:58-59)
ഇതാണ് ഇന്നുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു നിലക്കും ദൈവത്തില്‍നിന്ന് രക്ഷപ്പെടാനാവാത്തവിധം വരിഞ്ഞുകെട്ടുന്ന ദൈവത്തിന്റെ പക്കലുള്ള മറ്റൊരു ന്യായം.
ദൈവത്തിന്റെ ശക്തമായ ഈ മൂന്ന് ന്യായത്തിന്റെയും തെളിവിന്റെയും മുന്നില്‍ 'God! Not enough evidence' എന്ന റസ്സലിന്റെയും ബ്രൈറ്റിന്റെയും വാദം ദൈവിക കോടതിയില്‍ പെട്ടെന്ന് തള്ളിപ്പോകുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും. കട്ടായം.
55 അഭിപ്രായ(ങ്ങള്):
ദൈവത്തിന്റെ ശക്തമായ ഈ മൂന്ന് ന്യായത്തിന്റെയും തെളിവിന്റെയും മുന്നില്‍ 'God! Not enough evidence' എന്ന റസ്സലിന്റെയും ബ്രൈറ്റിന്റെയും വാദം ദൈവിക കോടതിയില്‍ പെട്ടെന്ന് തള്ളിപ്പോകുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും. കട്ടായം.
ഇതാ ഇവിടെയൊക്കെയാണ് ദൈവനിഷേധികളും വിശ്വാസികളും സംവദിച്ചുകൊണ്ടിരിക്കുന്നത്.
ആരെടാ ഈ യുക്തിവാദി.
"യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?"
യുക്തിവാദ യുക്തിക്ക് അടിസ്ഥാനമുണ്ടോ ?
പാവം ബ്രൈറ്റും സുശീലും . അവരു മരിച്ചാല്‍ നേരെ നരകത്തിലോട്ടാണല്ലോ ദൈവമേ പോവുക!
അവരെന്തൊക്കെ ന്യായം പറഞ്ഞ് നോക്കും. വല്ല രക്ഷയുമുണ്ടോ? :(
ആ എന്തായാലും അവര്‍ക്ക് കൂട്ടായി റസ്സല്‍ അവിടെ ഉണ്ടാവൂലോ. ഒഴിവുസമയത്തെങ്കിലും സൊറ പറഞ്ഞിരിക്കാം :)
ആവശ്യത്തിനു തെളിവില്ല എന്നു പറഞ്ഞു ദൈവത്തോട് തര്‍ക്കിക്കാന്‍ കത്തിരിക്കുന്നത് ബ്രൈറ്റും റസ്സലും മാത്രമല്ല. ആ ലിസ്റ്റില്‍ മൗലാനാ മൗദൂദി കൂടി ഉണ്ട്. മൗദൂദി പറയുന്നു:
"For this refutation, God might call us to account on the Day of Judgement; but we shall place the whole record of His own affirmations and injunctions before Him and this evidence will prove that (God forbid) Allah's Book and the Sunnah of His Messenger had led us to disbelieve the new prophet and had thus condemned us to be infidels." (The Finality of Prophethood, by S. Abul A'la Maududi)
മൗദൂദിക്ക് മൗദൂദിയുടെതായ ന്യായങ്ങള്‍ റസ്സലിനും ബ്രൈറ്റിനും അവരുടെതായ ന്യായങ്ങള്‍.
ഇതാണോ? പ്രിയ ലത്തീഫ് evidence???
പ്രിയ കാല്വിന് ,
എല്ലാ സാഹചര്യതെളിവുകളും പ്രതികൂലമാകും വിധം തെറ്റ് ചെയ്യുകയും, ആവശ്യത്തിന് സാക്ഷികള്‍ കോടതില്‍ മൊഴികൊടുക്കുകയും ചെയ്ത പ്രതിയുടെ കാര്യത്തില്‍ - അദ്ദേഹം നമ്മോട് പറയുന്നു എനിക്ക് ഇങ്ങനെ പിടിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് ഞാന്‍ രക്ഷപ്പെടും എന്ന് പറയുമ്പോള്‍ - നീതിനിഷ്ഠമായ കോടതിയില്‍നിന്ന് നാം പ്രതീക്ഷിക്കുന്ന ഒരു വിധിയില്ലേ. അത്രയേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ.
@കല്കി
തെളിവില്ലാത്തത് സ്വീകരിക്കാതിരിക്കുക എന്നത് ന്യായമാണ്. ഞാനിവിടെ പറയാന്‍ ശ്രമിച്ചത് ആവശ്യമായ തെളിവുകള്‍ ലഭ്യമാണെന്നും. അത് ശ്രദ്ധിക്കാതെ തെളിവില്ല എന്ന കളവ് സ്വീകരിക്കപ്പെടുകയില്ലെന്നുമാണ്. മൗദൂദിയുടെ ന്യായം അദ്ദേഹം അവതരിപ്പിക്കും. ഞാനും എന്നെപോലുള്ളവരും ദൈവം അതേ ചോദ്യം ചോദിച്ചാല്‍ നിന്റെ പുതിയ പ്രവാചകനെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടത്ര തെളിവ് ലഭിച്ചില്ല എന്നുതന്നെ പറയും.
മൗദൂദിയുടെ ന്യായം നീതികരിക്കത്തക്കതാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണത്. ഇവിടെ മലയാളത്തില്‍ അത് വായിക്കാം.
@Nandana,
അതെ, ഇതാണുതെളിവുകള് ഇത് പരിശോധിച്ച് ബോധ്യപ്പെടുക ദൈവത്തെ സ്വീകരിക്കുക, ബോധ്യപ്പെടുന്നില്ലെങ്കില്‍ തള്ളുക. എന്നിട്ട് ദൈവമേ നിന്റെ തെളിവുകള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ല എന്ന് പറയുക. അപ്രകാരം പറയുമ്പോള്‍ ദൈവം എന്ത് നിലപാട് സ്വീകരിക്കും എന്നത് നിങ്ങളുടെ ആന്തരാളങ്ങള് അറിയുന്ന ദൈവത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. അതേ കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ല.
ഇപ്പോള്‍ പ്രസിദ്ധമായ ഈ ഒരു വാചകം എഴുതി നിര്‍ത്തട്ടെ
“ GOD LOVES YOU BECAUSE OF WHAT GOD IS, NOT BECAUSE OF WHAT YOU DID OR DID NOT DO"
ലതീഫ്,
ഈ വിലയിരുത്തലിൽ ചില കാതലായ പ്രശ്നങ്ങളുണ്ട്. ഈ മൂന്ന് കാര്യങ്ങളും ബർട്രാന്റ് റസലിന്റെ കാര്യത്തിൽ ബാധകമാകില്ല്ല.
1. റസലിന്റേത് ഒരു ഒഴിവുകഴിവല്ല, വിലാപവുമല്ല, മറിച്ച് തനിക്ക് ഉത്തമബോധ്യമുള്ള ഒരു കാര്യത്തിന്റെ reiteration ആണ്. തന്നെ ബോധ്യപ്പെടുത്താനുള്ള തെളിവൊന്നും ദൈവം തന്നില്ല എന്നുതന്നെയാണ് അദ്ദേഹം പറയുന്നത്, അല്ലാതെ അറിഞ്ഞില്ല, ശ്രദ്ധിച്ചില്ല തുടങ്ങിയ കാര്യങ്ങളല്ല. താൻ തെറ്റുചെയ്തിട്ടില്ല എന്ന ഉറപ്പുള്ള ഒരാളെ എല്ലാമറിയുന്ന ദൈവം ശിക്ഷിക്കുമെന്ന് പറയുന്നതിൽ അവ്യക്തതയുണ്ട്.
2. നേർമാർഗ്ഗം ആണ് ദൈവം പറഞ്ഞത് എന്ന് എങ്ങിനെ വ്യക്തമാകും? അല്ലെങ്കിൽ നേർമാർഗ്ഗം പറഞ്ഞത് ദൈവം തന്നെയാണെന്ന് എങ്ങിനെ ബോധ്യമാകും? ഇതേ ചോദ്യങ്ങൾ വരുന്നതിൽ നിന്നുതന്നെയാണ് റസലിനും തെളിവ് ഇല്ലായെന്ന് പറയേണ്ടിവരുന്നത്. ദൈവം ഈ പറയുന്ന ശിക്ഷകൾ നൽകുമെന്നുണ്ടെങ്കിൽ ഒരിത്തിരി ചാഞ്ചാട്ടമെങ്കിലും മനസിൽ ഉണ്ടാക്കാൻ ദൈവത്തിന് കഴിയണമായിരുന്നു, അല്ലാതെ റസലിനെപ്പോലുള്ളവർക്ക് ഔട്ട്റൈറ്റ് ആയി തള്ളിക്കളയാൻ പാകത്തിന് സാഹചര്യങ്ങൾ ഒരുക്കുകയല്ലായിരുന്നു വേണ്ടത്. അങ്ങിനെ ഫൂൾപ്രൂഫ് ആയൊരു മെക്കാനിസം ദൈവത്തിനു തന്നെ ഇല്ലെന്നിരിക്കെ സധൈര്യം പൂർണ്ണബോധ്യത്തോടെ തെളിവില്ല എന്നു പറയുന്ന ഒരാളെ ഏത് ന്യായവാദത്തിന്റെ പേരിലാണ് ദൈവം നരകത്തിലിടുക?
3. ദുർമാർഗ്ഗം എന്നതിൽ എന്തൊക്കെ പെടും? അറിഞ്ഞുകൊണ്ട് ആർക്കും പ്രത്യേകിച്ചൊരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കിൽ ദൈവനിഷേധം മാത്രമായി ഒരാൾ ദുർമാർഗ്ഗിയാകുന്നതെങ്ങിനെ? തന്നെക്കുറിച്ചുതന്നെയുള്ള വചനങ്ങളിൽ മനുഷ്യർക്ക് അവിശ്വാസിയാകാൻ മാത്രം കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ആ വചനങ്ങളുടെ ഉടമയോട് എന്തെങ്കിലും രീതിയിൽ പുച്ഛം തോന്നിയിട്ടുണ്ടെങ്കിൽ, ഇതിനേക്കാൾ ഭേദമായി ചിലപ്പോഴെങ്കിലും മനുഷ്യർ തന്നെ പെരുമാറും എന്ന് ചിലർക്ക് തോന്നിയിട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ ദൈവം എങ്ങിനെ ആ ചിലരെ നരകത്തിലിടും?
ഇവിടെ പറഞ്ഞത് തന്റെ നിലപാടിൽ ഉത്തമബോധ്യമുള്ള വ്യക്തിയുടെ കാര്യമാണ് എന്ന് ഒരിക്കൽക്കൂടി പറയട്ടെ.
പാവം ശ്രീബുദ്ധനൊക്കെ നരകത്തില്‍ കിടന്ന് ഇപ്പ എന്തായോ എന്തൊ!!
ഗാന്ധിജിയും, മദര്‍ തെരേസയും, ഐന്സ്ടീനും...നരകത്തില്‍..!! ????
ഇവിടെ രണ്ട് വിധത്തിലുള്ള കമന്റാണ് നല്‍പ്പെട്ടത്. അപ്പൂട്ടന്റെത് അതില്‍ വേറിട്ട് നില്ക്കുന്നു അതിന് മറുപടി സമയം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ നല്‍കുന്നതാണ്. ബര്‍ണാര്‍ഡ് റസ്സലിന്റെ കാര്യത്തില്‍, അദ്ദേഹം ഉത്തമബോധ്യത്തോടെയാണ് ദൈവത്തെ തള്ളിയതെന്ന് അപ്പൂട്ടനെങ്ങനെ മനസ്സിലായി എന്നറിയാന്‍ താല്പര്യമുണ്ടായിരുന്നു.
ഈ വിഷയത്തില്‍ കല്കി നല്കിയ കമന്റ് ഏറെ പ്രസക്തമാണ്. മൗദൂദിയും ഒരു പ്രവാചകവാദിയെ തള്ളി. തെളിവ് മതിയാകാത്തതിനാല്‍. എന്നാല്‍ കല്കി അദ്ദേഹം നബിയും പ്രവാചകനുമൊക്കെയാണ് എന്ന് വിശ്വിസിക്കുന്ന ആളാണ്. മൗദൂദി തെളിവ് ബോധ്യമായില്ലെന്ന് അപ്പൂട്ടനെ പോലെ വെറും വാക്ക് പറയുകയായിരുന്നില്ല. നല്കപ്പെട്ട തെളിവുകളെ അദ്ദേഹം നിരൂപണം ചെയ്തു. ഇനി ദൈവം എന്തുകൊണ്ട് ഞാനയച്ച പ്രവാചകനില്‍ വിശ്വസിച്ചില്ല എന്ന് ചോദിച്ചാല്‍ മുകളില്‍ പ്രസ്താവിച്ച റിക്കാര്‍ഡുകളെല്ലാം നിരത്തിവെച്ച് നമ്മുക്ക് നിസ്സങ്കോചം പറയാം. എന്ന് പറഞ്ഞിട്ടാണ് മൗദൂദി ദൈവത്തോട് തെളിവ് പോരായിരുന്നു എന്ന് പറയുന്നത്. റസ്സലിന്റെ അത്തരം വല്ല പഠനവും അപ്പൂട്ടന് ലഭ്യമാണോ എന്നാണ് അറിയേണ്ടത്.
ഇവിടെയുള്ള ദൈവനിഷേധികള്‍ തെളിവുകളെ വിശകലനം ചെയ്യുന്നത് പോയിട്ട് അതിനെ വേണ്ടവിധം കേള്‍ക്കാനെങ്കിലും എപ്പോഴെങ്കിലും ശ്രമിച്ചതായി കണ്ടിട്ടില്ല. ആ നിലക്ക് ഒരു പഠനവും അവര്‍ നടത്തിയിട്ടില്ല. പലരും അഹങ്കാരത്തിന്റെ ഭാഷ മാത്രമാണ് സംസാരിക്കുന്നത്. ഇതാ തെളിവ് എന്ന് പറഞ്ഞതിനോട് പോലും പരിഹാസത്തിന്റെ സ്വരത്തിലാണ് കാണുന്നത്. പിന്നെ നിങ്ങള്‍ പറയുന്ന ഉത്തമ ബോധ്യം എന്നോക്കെ പറയുന്നത് കേള്‍ക്കുന്ന മാത്രയില്‍ തന്നെ തിരസ്കൃതമായി തോന്നുന്നുവെങ്കില്‍ ഉള്ളും പുറവും അറിയുന്ന ദൈവസന്നിധിയില്‍ തെളിവ് മതിയായില്ലെന്ന് പറഞ്ഞ് എങ്ങനെ രക്ഷപ്പെടും എന്ന് സ്വയം തന്നെ ചിന്തിക്കുകയാണ് വേണ്ടത്.
മറ്റുചിലര്‍ ഇവിടെ മരണപ്പെട്ട് പോയവരെ നരകത്തിലേക്ക് തിരിക്കാനുള്ള മാനദണ്ഡമായി ഈ പോസ്റ്റിനെ എടുത്ത് നരകത്തിലേക്കുള്ള കണക്കെടുക്കുകയാണ്. മരിച്ചുപോയവരുടെ കാര്യം ദൈവത്തിന് വിടുക. അതിന് വേണ്ടിയല്ല ഈ പോസ്റ്റ് എഴുതിയത്. റസ്സല്‍ എന്ന മഹാന് സൂചിപ്പിച്ച പോലെ (അഥവാ ഇസ്ലാം വിശ്വാസികള്‍ പറയുന്ന പ്രകാരം) ദൈവത്തിന്റെ മുന്നില്‍ വിചാരണക്ക് നില്ക്കേണ്ടിവന്നാല് തെളിവ് മതിയായില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍, നല്കപ്പെട്ട തെളിവുകള്‍ നിങ്ങള്‍ പരിശോധിച്ചോ എന്ന് ജീവിച്ചിരിക്കുന്നവരെ ഉണര്‍ത്താനാണ്.
അഭിപ്രായം പങ്കുവെച്ചവര്‍ക്ക് നന്ദി. വ്യക്തിപരമായ മറുപടി പ്രതീക്ഷിക്കുക.
ലതീഫ്,
സാധാരണഗതിയിൽ ആരും "ബോധ്യപ്പെട്ടിട്ടില്ല" എന്ന് വെറുംവാക്ക് പറയില്ല. "ബോധ്യപ്പെട്ടു" എന്നത് അൽപം പേടിയുള്ളവർക്കും പറയാം, പക്ഷെ ബോധ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നവർ ബോധ്യപ്പെടാത്തതിനാൽ തന്നെയാണ് പറയാറ്. ഇനി അഥവാ താങ്കൾ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ചോദ്യം ചെയ്യപ്പെടുന്നത് എന്റെ സത്യസന്ധതയാണ്.(ചർച്ച ആ വഴിക്ക് പോകേണ്ടതില്ല)
ഇവിടെ ചോദ്യത്തിനുത്തരം പറയേണ്ടത് റസൽ ആയാലും ബ്രൈറ്റ് ആയാലും അപ്പൂട്ടനായാലും കാര്യം മാറുന്നില്ല.
റസലിന് ബോധ്യമുണ്ടായിരുന്നോ എന്നതിന് ഏറ്റവുമധികം ആധികാരികമായി മറുപടി പറയാൻ കഴിയുന്നത് അദ്ദേഹം തന്നെയാണ്, പക്ഷെ അതിന് സാധ്യതയില്ലല്ലൊ. അതിനാൽ പുറമേയുള്ള നമ്മളേപ്പോലുള്ളവർക്ക് അദ്ദേഹത്തിന്റെ ക്വോട്ടുകൾ തന്നെയാണ് ആധാരം. മറിച്ചൊന്ന്, അതായത് ദൈവമുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്ന നിലയിൽ, ഒരു പരാമർശം ഞാൻ കണ്ടിട്ടില്ല.
തത്വചിന്തയിൽ അത്രയധികം പഠനമൊന്നും നടത്താതെ തന്നെ പര്യാപ്തമായ തെളിവില്ല എന്ന് എനിക്ക് ബോധ്യമുണ്ടെങ്കിൽ റസലിന് അതിനേക്കാളധികം ബോധ്യമുണ്ടായിരിക്കും എന്നത് മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല. താങ്കൾ താങ്കളുടെ വ്യൂപോയിന്റിൽ നോക്കുമ്പോൾ ദൈവവിശ്വാസമില്ലാത്ത ഒരവസ്ഥ ചിന്തിക്കാൻ കഴിയാത്തതിനാലായിരിക്കാം ആ ബോധ്യം മനസിലാക്കാനാവാതെ വരുന്നത്.
മൗദൂദി തന്റെ നിഗമനത്തിലെത്തിയത് എങ്ങിനെയാണ്? ലഭ്യമായ തെളിവുകൾ എന്ന് പറയപ്പെടുന്ന കാര്യങ്ങൾ തെളിവായി അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ല. കാര്യം അത്രയേയുള്ളു ഇക്കാര്യത്തിലും. മതങ്ങൾ പരിചയപ്പെടുത്തുന്ന തെളിവുകൾ കൊണ്ട് ദൈവത്തിന്റെ അസ്തിത്വം അനിഷേധ്യമാംവിധം തെളിയിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് എന്റെ ബോധ്യം.
അതിനാവശ്യമായ റെക്കാർഡുകൾ നിരത്തണോ വേണ്ടയോ എന്നത് വേറെ വശം. കാരണം കൃത്യമായി അറിയാവുന്ന ദൈവമാണെങ്കിൽ ദൈവത്തിന് റെക്കോർഡുകൾ നിരത്താതെ തന്നെ കാര്യം മനസിലാവും. അതാവശ്യമായി വരുന്നത് മനുഷ്യർക്കല്ലേ?
ഇനി, കാര്യം ബോധ്യപ്പെടായ്ക എന്ന അവസ്ഥ തെറ്റാണെന്നു തന്നെയിരിക്കട്ടെ. നബി പ്രബോധനം ചെയ്ത വചനങ്ങളിൽ നിന്നും ദൈവത്തിന്റെ അസ്തിത്വം തെളിയുന്നില്ല എന്നതാണ് എന്റെ ബോധ്യമെങ്കിൽ അത് തിരുത്തേണ്ടത് ആരാണ്? Obviously മറ്റൊരു മനുഷ്യൻ, എന്നേപ്പോലെത്തന്നെ കുറവുകളുള്ള മറ്റൊരാൾ. അതും ഇതേ വാചകങ്ങളുടെ ഞാൻ മനസിലാക്കാത്ത വ്യാഖ്യാനങ്ങളുപയോഗിച്ച്. ദൈവത്തിന്റെ വചനങ്ങൾക്ക് തന്നെ എന്ന് കൺവിൻസ് ചെയ്യാൻ സാധിച്ചിട്ടില്ല, പിന്നെ ഒരു മനുഷ്യന്റെ വ്യാഖ്യാനങ്ങൾ ഞാൻ വിശ്വസിച്ചില്ലെങ്കിൽ അതിന്റെ പേരിൽ ദൈവം എങ്ങിനെ എന്നെ ശിക്ഷിക്കും? അതിനേക്കാൾ നല്ലത് ഉദ്ദേശ്യശുദ്ധി മനസിലാക്കി ദൈവത്തിനു തന്നെ (ജബ്ബാർ മാഷിന്റെ ഭാഷയിൽ) കുറച്ച് വിശ്വാസം ഇട്ടുകൊടുക്കുന്നതല്ലേ?
I've no intention to get into the details of the proofs, at least in this post.
ബലേ ഭേഷ്...
ലോകത്തു ഒരുതെറ്റും ചെയ്യാതെ,യാതൊരു തരത്തിലും മറ്റൊരു ജീവനു അഹിതമുണ്ടാക്കാതെ ,ജീവിച്ചുമരിക്കുന്നവരേയും നരകത്തിലിട്ടു പൊരിക്കും..അതു യുക്തിവാദിയായാലും,വിശ്വാസിയായാലും “ശിര്‍ക്ക്” ചെയ്താല്‍..പടച്ചോന് എന്തു പോക്രിത്തരവും പൊറുക്കും.ശിര്‍ക്ക് മാത്രം ഒഴിച്ച്..
ആ തലയ്ക്കു വെളിവില്ലാത്ത പടച്ചോനെ ഒന്നു നേരില്‍ കാണട്ടെ ലത്തീഫ് ഭായി..ഞമ്മള് പറഞ്ഞോളാം നല്ല നാലു ബര്‍ത്താനം...ഇങ്ങള് പ്രബോധനം നടത്തി മടുക്കണ്ട.. ഈ യുക്തിവാദികളൊന്നും നന്നാവൂലെന്നേ.....
അപ്പൂട്ടന് നല്കിയ കമന്റിന് എന്റെ പ്രതികരണം അറിയിക്കുകയാണ്.
@Apputen said.
>>> ലതീഫ്,
സാധാരണഗതിയിൽ ആരും "ബോധ്യപ്പെട്ടിട്ടില്ല" എന്ന് വെറുംവാക്ക് പറയില്ല. "ബോധ്യപ്പെട്ടു" എന്നത് അൽപം പേടിയുള്ളവർക്കും പറയാം, പക്ഷെ ബോധ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നവർ ബോധ്യപ്പെടാത്തതിനാൽ തന്നെയാണ് പറയാറ്. ഇനി അഥവാ താങ്കൾ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ചോദ്യം ചെയ്യപ്പെടുന്നത് എന്റെ സത്യസന്ധതയാണ്.(ചർച്ച ആ വഴിക്ക് പോകേണ്ടതില്ല)<<<
'ബോധ്യപ്പെട്ടു'/'ബോധ്യപ്പെട്ടില്ല' എന്ന് പറയുന്നവരുടെ വാക്ക് മുഖവിലക്കെടുകാം. പക്ഷെ വ്യക്തമായ ന്യായീകരണം അവര്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ബോധ്യപ്പെട്ടു എന്നത് നമ്മുക്ക് ബോധ്യപ്പെടില്ല എന്ന് മാത്രം. ഇവിടെ മൗദൂദി തികഞ്ഞ ബോധ്യത്തോടെയാണ് പുതിയ പ്രവാചകന്റെ ആഗമനം അദ്ദേഹത്തിന് ബോധ്യപ്പെട്ടില്ല എന്ന് പ്റയുന്നത്. അതുവായിക്കുന്ന ചിലര്‍ക്ക് അത് ബോധ്യപ്പെടും. എല്ലാവര്ക്കും എല്ലാം ബോധ്യപ്പെടണമെന്നില്ല. ബോധ്യപ്പെടുന്നതിലും പെടാതിരിക്കുന്നതിലും മുന്‍ധാരണകള്‍ക്കും മുന്നറിവുകള്ക്കുമുള്ള പങ്ക് തള്ളിക്കളയാനാവില്ല. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളുടെ സത്യസന്ധതയാണ് എന്ന അഭിപ്രായം എനിക്കില്ല; മറിച്ച് നിങ്ങളുടെ ഊഹത്തിന്റെ അടിസ്ഥാനവും, നിങ്ങളുടെ അക്കാര്യത്തിലുള്ള അറിവുമാണ്.
>>> ഇവിടെ ചോദ്യത്തിനുത്തരം പറയേണ്ടത് റസൽ ആയാലും ബ്രൈറ്റ് ആയാലും അപ്പൂട്ടനായാലും കാര്യം മാറുന്നില്ല.
റസലിന് ബോധ്യമുണ്ടായിരുന്നോ എന്നതിന് ഏറ്റവുമധികം ആധികാരികമായി മറുപടി പറയാൻ കഴിയുന്നത് അദ്ദേഹം തന്നെയാണ്, പക്ഷെ അതിന് സാധ്യതയില്ലല്ലൊ. അതിനാൽ പുറമേയുള്ള നമ്മളേപ്പോലുള്ളവർക്ക് അദ്ദേഹത്തിന്റെ ക്വോട്ടുകൾ തന്നെയാണ് ആധാരം. മറിച്ചൊന്ന്, അതായത് ദൈവമുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്ന നിലയിൽ, ഒരു പരാമർശം ഞാൻ കണ്ടിട്ടില്ല.<<<
റസ്സലിന്റെ കാര്യം ഞാന്‍ വിട്ടു. അദ്ദേഹം- ദൈവത്തിന് മുമ്പിൽ- ദൈവാസ്തിത്വത്തിനുള്ള തെളിവുകള്‍ പരിശോധിച്ച് ബോധ്യപ്പെടാതെ പറഞ്ഞതാണെങ്കില്‍ അത് ദൈവം തീരുമാനിക്കട്ടെ. ആ വിഷയത്തില്‍ അദ്ദേഹത്തിന് ഇനികൂടുതല്‍ നമ്മോട് പറയാന്‍ കഴിയില്ല. എവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് നമ്മുക്ക് രണ്ടു പേര്‍ക്കും അറിയുകയുമില്ല. പക്ഷെ അപ്പൂട്ടനും ബ്രൈറ്റും ജീവിച്ചിരിപ്പുണ്ട്. ഒരു ഖണ്ഡിക ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് തെറ്റുകൂടാതെ എഴുതാന്‍ കഴിവ് നേടുമ്പോള്‍ ഞങ്ങളുടെ (ഇസ്ലാമിന്റെ) ദൈവത്തെക്കുറിച്ചുള്ള വാദം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നെങ്കിലും എനിക്ക് ബോധ്യമാകും. തെളിവും അവയുടെ പരിശോധനയും പിന്നീട് വരുന്നതാണ്.
>>> തത്വചിന്തയിൽ അത്രയധികം പഠനമൊന്നും നടത്താതെ തന്നെ പര്യാപ്തമായ തെളിവില്ല എന്ന് എനിക്ക് ബോധ്യമുണ്ടെങ്കിൽ റസലിന് അതിനേക്കാളധികം ബോധ്യമുണ്ടായിരിക്കും എന്നത് മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല. താങ്കൾ താങ്കളുടെ വ്യൂപോയിന്റിൽ നോക്കുമ്പോൾ ദൈവവിശ്വാസമില്ലാത്ത ഒരവസ്ഥ ചിന്തിക്കാൻ കഴിയാത്തതിനാലായിരിക്കാം ആ ബോധ്യം മനസിലാക്കാനാവാതെ വരുന്നത്.<<<
തെളിവുകള്‍ പരിശോധിക്കാന്‍ സന്നദ്ധമാകാത്ത ഒരാള്‍ക്കും തെളിവുകളില്‍നിന്നും തീരുമാനത്തിലെത്താന്‍ കഴിയില്ല. നല്കപ്പെട്ട വാദം പഠിക്കുകയും അതിന് നല്കപ്പെട്ട തെളിവുകള്‍ വിശകലനം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. പ്രാഥമികമായി സംഭവിക്കേണ്ട ഈ രണ്ട് കാര്യങ്ങള്‍ പോലും നടക്കാതെയാണ് ഇവിടെ തെളിവ് പോരാ എന്ന് പറയുന്നത്. രക്ഷിക്കുകയും വിചാരണനടത്തുകയും ശിക്ഷിക്കകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് അതിന്റെ വക്താക്കള്‍ എന്താണ് പറയുന്നതെന്ന് പോലും ശ്രദ്ധിക്കാതെ ഇവിടെ നടത്തുന്നത് പോലെ പരിഹസിക്കാനല്ലാതെ മറ്റൊന്നും അറിയാത്തവര്‍ ബോധ്യപ്പെട്ടില്ല എന്ന് പറയുന്നതില്‍ അസാംഗത്യം അപ്പൂട്ടന് മനസ്സിലാക്കുന്നില്ലെങ്കില്‍ കുഴപ്പം തെളിവിന്റെതല്ല, അതിനോടുള്ള നിഷേധാത്മകമായ സമീപനത്തിന്റെതാണ് എന്നെങ്കിലും ചുരുക്കി മനസ്സിലാക്കുക.
>>> മൗദൂദി തന്റെ നിഗമനത്തിലെത്തിയത് എങ്ങിനെയാണ്? ലഭ്യമായ തെളിവുകൾ എന്ന് പറയപ്പെടുന്ന കാര്യങ്ങൾ തെളിവായി അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ല. കാര്യം അത്രയേയുള്ളു ഇക്കാര്യത്തിലും. മതങ്ങൾ പരിചയപ്പെടുത്തുന്ന തെളിവുകൾ കൊണ്ട് ദൈവത്തിന്റെ അസ്തിത്വം അനിഷേധ്യമാംവിധം തെളിയിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് എന്റെ ബോധ്യം. <<<
മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവം എങ്ങനെയുള്ളതാണ് എന്നത് മനസ്സിലാക്കേണ്ടത് അവരില്‍നിന്നാണ്. അതിന് അവര്‍ നല്കുന്ന തെളിവ് പരിശോധിക്കുക. വിവിധമതങ്ങള്‍ നല്കുന്ന തെളിവുകള്‍ അവരുടെ ദൈവത്തിന്റെ ഉണ്മ സ്ഥാപിക്കാനായിരിക്കും. ഇവിടെ ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ അസ്ഥിത്വം സ്ഥാപിക്കാനാവശ്യമായ മൂന്ന് തെളിവുകളാണ് ഞാന്‍ നല്‍കിയത്. ഇനി അവ പരിശോധിച്ച ശേഷവും (ഇതുവരെ നിങ്ങളിലാരും അത്തരം ഒരു അന്വേഷണം നടത്തിയതായി അറിയില്ല. പലരുടെയും പോസ്റ്റുകളും കമന്റുകളും അത് നടന്നിട്ടില്ല എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.) നിങ്ങള്‍ക്ക് അതിന്റെ അസ്ഥിത്വം ബോധ്യപ്പെടുന്നില്ലെങ്കില്‍ ആകട്ടേ. അതിന്റെ ഉണ്മയെ നിഷേധിക്കാന്‍ എത് തെളിവാണ് സ്വീകരിച്ചത് എന്ന് പറയാനെങ്കിലും അതിനെ നിഷേധിക്കുന്നവര്‍ക്ക് ബാധ്യതയില്ലേ. ഏത് യുക്തിവാദിയാണ് അപ്രകാരം ചെയ്ത്.
മൗദൂദിയുമായി ബന്ധപ്പെട്ട വിഷയം സ്വാഭാവികമായും താങ്കള്‍ ഇവിടെ നല്കപ്പെട്ട കമന്റ് മാത്രം മുന്‍നിര്‍ത്തി അഭിപ്രായം പറയുന്നതാണ് എന്നതിലേക്കാണ് സൂചന എന്നതിനാല്‍ അക്കാര്യത്തില്‍ താങ്കളുമായി സംവദിക്കേണ്ടതില്ല. ഇവിടെ തെളിവുകള്‍ പരിശോധിക്കപ്പെടുന്നതിന്റെ മാതൃക നല്കി എന്ന് മാത്രം. അതിലദ്ദേഹം തെളിവുകളെയാണോ തള്ളിയത്. അതല്ല അത് പരിശോധിച്ച് അതില്‍നിന്ന് ബോധ്യപ്പെടാത്തതിനാല്‍ വാദത്തെയാണോ തള്ളിയത് എന്ന് മനസ്സിലാക്കുന്നവര്‍ക്കായി ആ ഉദാഹരണം അവിടെ നില്ക്കട്ടെ.
>>> ഇനി, കാര്യം ബോധ്യപ്പെടായ്ക എന്ന അവസ്ഥ തെറ്റാണെന്നു തന്നെയിരിക്കട്ടെ. നബി പ്രബോധനം ചെയ്ത വചനങ്ങളിൽ നിന്നും ദൈവത്തിന്റെ അസ്തിത്വം തെളിയുന്നില്ല എന്നതാണ് എന്റെ ബോധ്യമെങ്കിൽ അത് തിരുത്തേണ്ടത് ആരാണ്? Obviously മറ്റൊരു മനുഷ്യൻ, എന്നേപ്പോലെത്തന്നെ കുറവുകളുള്ള മറ്റൊരാൾ. അതും ഇതേ വാചകങ്ങളുടെ ഞാൻ മനസിലാക്കാത്ത വ്യാഖ്യാനങ്ങളുപയോഗിച്ച്. ദൈവത്തിന്റെ വചനങ്ങൾക്ക് തന്നെ എന്ന് കൺവിൻസ് ചെയ്യാൻ സാധിച്ചിട്ടില്ല, പിന്നെ ഒരു മനുഷ്യന്റെ വ്യാഖ്യാനങ്ങൾ ഞാൻ വിശ്വസിച്ചില്ലെങ്കിൽ അതിന്റെ പേരിൽ ദൈവം എങ്ങിനെ എന്നെ ശിക്ഷിക്കും? അതിനേക്കാൾ നല്ലത് ഉദ്ദേശ്യശുദ്ധി മനസിലാക്കി ദൈവത്തിനു തന്നെ (ജബ്ബാർ മാഷിന്റെ ഭാഷയിൽ) കുറച്ച് വിശ്വാസം ഇട്ടുകൊടുക്കുന്നതല്ലേ? <<<
ഒരു വാദത്തെ ഖണ്ഡിക്കാനാണെങ്കില് ആ വാദം പൂര്‍ണമായി ശ്രവിക്കുകയും അതിനെ അങ്ങനെത്തന്നെ സ്വീകരിച്ച് ഖണ്ഡിക്കുകയും ചെയ്യുക എന്നതാണ് ശരിയായ സമീപനം. അതിന് പകരം ദൈവത്തിന് നിങ്ങള്‍ക്ക് നിങ്ങളുടെതായ ഒരു സ്പെസിഫികേഷന് നല്കി വാര്‍ത്തെടുക്കുന്ന ദൈവത്തെ നിഷേധിച്ച് സംതൃപ്തിയടയുകയാണ് സാധാരണയായി ചെയ്തുവരുന്നത്.
നബി പ്രബോധനം ചെയ്ത വചനങ്ങള്‍ മാത്രമല്ലല്ലോ ഞാന്‍ തെളിവായി നല്‍കിയത്. മനുഷ്യബുദ്ധിയുടെ അടിസ്ഥാനവും ഞാനതിന് നല്കി. എന്നാല്‍ അതുപോലും പരിഗണിക്കാതെ ഒന്നും ശ്രദ്ധിക്കാതെ എനിക്ക് ബോധ്യപ്പെട്ടില്ല എന്ന് താങ്കള്‍ക്ക് എന്നോട് പറയാം. പക്ഷെ എല്ലാ അറിയുന്ന ദൈവത്തിന് മുമ്പില്‍ (അഥവാ സംഭവിക്കുകയാണെങ്കില്‍ എന്ന് കരുതിക്കോളൂ) നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല എന്നാണ് ഞാന്‍ പറഞ്ഞുവെച്ചത്. കൈകള്‍ സംസാരിക്കുകയും കാലുകള്‍ സാക്ഷിപറയുകയും ചെയ്യുന്ന അന്നാളില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചത് ഏറ്റ് പറയാനെ സാധിക്കൂ. അതുകൊണ്ട് കളവ് പറഞ്ഞുനോക്കാം എന്ന ചിന്തപോലും അസ്ഥാനത്താണ് എന്ന് കൂട്ടത്തില്‍ മനസ്സിലാക്കുക. (അപ്പൂട്ടന് എന്നോടും ഞാന്‍ അപ്പുട്ടനോടും ഇപ്പോഴും സംസാരിക്കുന്നത് കൈകൊണ്ടാണെങ്കിലും നാവുകൊണ്ട് പറയേണ്ടത് പറയുകയാണ്. അന്നത്തെ സംസാരം എങ്ങനെയായിരിക്കും എന്ന് എനിക്ക് ഉറപ്പില്ല. പക്ഷെ ചിലതെല്ലാം നമ്മുടെ ഇഛകളെ മറികടന്ന് പുറത്ത് വരികതന്നെ ചെയ്യും)
ജബ്ബാര്‍മാഷിനെ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്, ഇസ്ലാമിലെ ദൈവസങ്കല്പ്പം യുക്തിപൂര്വകമോ ബുദ്ധിപൂര്‍വകമോ വിശകലനം ചെയ്യുകയും യുക്തിപരമായി നിഷേധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിട്ടല്ല; മറിച്ച് അദ്ദേഹം തനിക്ക് വിമര്‍ശിക്കാന്‍ പോന്ന ഒരു ദൈവത്തെ സ്വയം നിര്‍മിച്ചുണ്ടാക്കുകയും എന്നിട്ട് ഇസ്ലാമിലെ ദൈവത്തെ തള്ളുന്നു എന്ന വ്യാജേന താന്‍ പടച്ചുണ്ടാക്കിയ ദൈവത്തെ തള്ളിക്കളയുകയും ചെയ്യുന്നു. താങ്കളെ പോലെ ഇവിടെയുള്ള യുക്തിവാദികളെ തെറ്റിദ്ധരിപ്പിക്കാന്‍ അതിന് സാധിക്കുന്നു എന്ന് മാത്രം. അതില്‍ കവിഞ്ഞ് അദ്ദേഹത്തിന്റെ ശ്രമത്തിന് യാതൊരു പ്രതിഫലനവുമില്ല.
നിങ്ങളെപ്പോലെ കുറവുള്ള ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന നാടാണിത്. എങ്കിലും നിങ്ങളെ പോലെ ഒരാളുടെ വാദം പിന്‍പറ്റി ദൈവത്തെ നിങ്ങള്‍ ബോധ്യപ്പെടേണ്ടതില്ല. അതിന് ഞാനിവിടെ സൂചിപ്പിച്ച് തെളിവുകള്‍ പരിശോധിക്കുക. അതില്‍ താങ്കളുടെ തന്നെ ബുദ്ധിയും ഉള്‍പ്പെടും. എന്നിട്ട് ബോധ്യമാകുന്നല്ലെങ്കില് അതെന്നോടും മറ്റുവിശ്വാസികളോടും പറയുക. എനിക്ക് അപ്രകാരം ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന്. ഇനി അതിന്റെ അസ്തിത്വത്തെ നിഷേധിക്കണമെങ്കില്‍ അതിന് വേറെ തെളിവുകള്‍ ഹാജറാക്കേണ്ടതുണ്ട്. അത് ബുദ്ധിപരമാകാം. യുക്തിപരമാകാം. അതുമല്ലെങ്കില്‍ ശാസ്ത്രീയമാകാം. (പക്ഷെ ശാസ്ത്രീയമായി ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവത്തെ തള്ളിക്കളയാന്‍ കഴിയില്ല കാരണം ആ ദൈവം അതിഭൗതികനാണ് എന്നാണ് അതിന്റെ വിശ്വാസം. പദാര്ഥത്തിനപ്പുറത്തേക്ക് ശാസ്ത്രം പ്രവേശിക്കുന്നില്ല).
നൂറുകണക്കിന് പോസ്റ്റുകള്‍ ദൈവത്തെ ആക്ഷേപിക്കാനും തള്ളിക്കളയാനും ഇവിടെ എഴുതപ്പെട്ടെങ്കിലും അത് സ്വയം കരുതുന്ന അന്ധമായ ദൈവനിഷേധത്തെ എടുത്ത് കാട്ടാനല്ലാതെ ഉപകരിച്ചിട്ടില്ല. ദൈവാസ്തിത്വം നിഷേധിക്കുന്ന കാര്യത്തില്‍ ബുദ്ധിപരമായ ഒരു സമര്‍ത്ഥനം പോലും നടത്തിയിട്ടില്ല. ദൈവത്തെ എങ്ങനെ പരിഹസിക്കാം. നിഷേധിക്കാം എന്നതില്‍ മാത്രമേ യുക്തിവാദി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളൂ. ദൈവം ഉണ്ടാകാനിടയില്ലെന്ന മുന്ധാരണയിലെത്തുകയും ഇല്ലാത്ത ഒന്നിന് തെളിവുണ്ടാകില്ല എന്ന മുന്‍വിധിയോടെ കാര്യത്തെ സമീപിക്കുകയും ചെയ്തതാണ് യുക്തിവാദിക്ക് പറ്റിയ പിഴവ്. അതിനാല്‍ ദൈവാസ്തിത്വത്തെ മനസ്സിലാക്കാന്‍ അദ്ദേഹം ബുദ്ധി ഉപയോഗിക്കില്ല. അതും ദൈവവിശ്വാസികള്‍ ചെയ്യണമെന്നത് ന്യായമായ ഒരാവശ്യമാണ്. എന്നാല്‍ അതിനെ പരിശോധിക്കാനും അതിനെ തള്ളിക്കളയാനോ അംഗീകരിക്കാനോ ഉള്ള മിനിമം മനസ്സെങ്കിലും ഏതെങ്കിലും ഒരു യുക്തിവാദി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പോസ്റ്റ്: ദൈവാസ്തിത്വത്തിന്റെ ബുദ്ധിപരമായ തെളിവുകള്‍
ലത്തീഫിനു കാര്യം പിടികിട്ടതെയാണ് പോസ്റ്റുമായി ചാടിയിറങ്ങിയിരിക്കുന്നത് എന്ന് മനസ്സിലായതു കൊണ്ട് റസ്സലിന്റേയും എന്റെയും അഭിപ്രായത്തില്‍ തെളിവ് എന്നാല്‍ എന്ത് എന്ന് വിശദീകരിക്കാം.
തെളിവുകള്‍ രണ്ടു തരമുണ്ട്.
(1) ആവശ്യമായ തെളിവ് - (necessary evidence.)
(2) മതിയായ തെളിവ് - (sufficient evidence.)
ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.നിങ്ങള്‍ വഴിയരുകില്‍ ഒരാള്‍ കിടക്കുന്നത് കാണുന്നു.നിങ്ങള്‍ അല്പം കഴിഞ്ഞു നോക്കുമ്പോഴും അയാള്‍ അതേപോലെ കിടക്കുന്നുണ്ട്.നിങ്ങള്‍ കൂടെയുള്ള ആളോട് നിങ്ങളുടെ നിഗമനം അറിയിക്കുന്നു.''ഇയാള്‍ മരിച്ചു പോയി''.സ്വാഭാവികമായും സുഹൃത്ത് നിങ്ങള്‍ ആ നിഗമനത്തിലെത്താനുണ്ടായ തെളിവ് ആവശ്യപ്പെടുന്നു. നിങ്ങളുടെ മറുപടി,''അയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടില്ലെ?മരിച്ചവര്‍ അനങ്ങില്ല എന്നറിയില്ലേ''?തീര്‍ച്ചയായും മരിച്ചവര്‍ അനങ്ങില്ലെങ്കിലും,ഇവിടെ അയാള്‍ വെള്ളമടിച്ച് ബോധമില്ലതെ കിടക്കുകയോ അതുമല്ലെങ്കില്‍ ആരെയെങ്കിലും പറ്റിക്കാന്‍ ചുമ്മാ അനങ്ങാതെ കിടക്കുകയോ ആണെങ്കിലോ?മരിച്ചവരൊക്കെ അനങ്ങാതെ കിടക്കുമെങ്കിലും അനങ്ങാതെ കിടക്കുന്നവരെല്ലാം മരിച്ചവരല്ല.അതായത് അനങ്ങാതെ കിടക്കുക എന്നത് മരണം എന്ന നിഗമനത്തിന് ആവശ്യമായ തെളിവാണെങ്കിലും മതിയായ തെളിവല്ല.മതിയായ തെളിവ് എന്നാല്‍ വേറൊരു നിഗമനവും സാധ്യമല്ലാത്ത തെളിവ് എന്നര്‍ത്ഥം.Not enough evidence എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്.
ഇനി ലത്തീഫിന്റെ തെളിവുകള്‍ നോക്കുക.അതൊന്നും തീര്‍ച്ചയായും മതിയായ തെളിവല്ല.എല്ലാറ്റിനും ഒന്നില്‍ കൂടുതല്‍ interpretations സാധ്യമാണ്.ലത്തീഫിന്റെ തെളിവുകള്‍ ആവശ്യമായ തെളിവുകള്‍ (necessary evidence.) എന്ന വകുപ്പില്‍ പോലും പെടുത്താന്‍ പറ്റുമോ എന്ന് സംശയമാണ്.പിന്നല്ലെ?ലത്തീഫിന്റെ തെളിവുകള്‍ക്ക് സാധ്യമായ മറ്റു രണ്ടു നിഗമനങ്ങള്‍ ,ഒന്നുകില്‍ ഈ ആള് നുണ പറയുന്നു അല്ലെങ്കില്‍ അയാളുടെ തോന്നലുകള്‍ .അപ്പോള്‍ ആദ്യം അത് തെളിക്കണം. പിന്നല്ലെ ദൈവാസ്തിത്വത്തിനുള്ള തെളിവ്.
ബര്‍ണാര്‍ഡ് റസ്സല്‍ ഉത്തമബോധ്യത്തോടെയാണോ ദൈവത്തെ തള്ളിയത്?എന്നൊക്കെയുള്ള സംശയങ്ങളും 'തെളിവ്' എന്ന മട്ടിലുള്ള അസംബന്ധങ്ങളും എഴുതിവിടുന്നതിനു മുന്‍പ് അല്പം ആലോചനയും പഠനവും നന്നായിരിക്കും.ലത്തീഫേ, ഒരു ക്വൊട്ടേഷന്റെ വാലും പിടിച്ച് റസ്സലിനു തെറ്റു പറ്റി എന്നൊക്കെ പുലമ്പാനുള്ള ആ ധൈര്യമുണ്ടല്ലോ,സമ്മതിക്കണം. :-) ഇംഗ്ലീഷില്‍ ഒരു വാക്കുണ്ട്. Hubris.പോയി അര്‍ത്ഥം നോക്കുക.Any way I will tell you some thing..റസ്സലിനോട് മുട്ടാനുള്ള ആമ്പിയറൊന്നും ഇല്ല താങ്കള്‍ക്ക്.
സത്യത്തില്‍ ഇത്രവലിയ മറുപടിയൊന്നും ഇതിനു ആവശ്യമില്ല.നന്ദനയുടെ കമന്റ് മതി...ഇതാണോ? പ്രിയ ലത്തീഫ് evidence???
പ്രിയ ബ്രൈറ്റ്
'ആവശ്യമായ തെളിവ്', 'മതിയായതെളിവ്' എന്നതിന് താങ്കള്‍ നല്കിയ ഉദാഹരണം എന്നെ ഖണ്ഡിക്കുക എന്ന ഉദ്ദേശ്യം വെച്ച് നല്‍കിയതിനാലാകാം മതിയായ ഉദാഹരണമായില്ല(sufficient example). എന്ന് പറയേണ്ടിവന്നിരിക്കുന്നു. താങ്കള്‍ പറഞ്ഞ പ്രശ്നത്തില്‍ തെളിവ് അദ്ദേഹം അനങ്ങാതെ കിടക്കുന്നു എന്ന മൂര്‍ത്തമായ വസ്തുത തന്നെയാണ്. എന്നുവെച്ചാല്‍ ഇവിടെ തെളിവ് മൂര്‍ത്തമാണ് (solid evidence) എന്നര്‍ഥം. ആ തെളിവ് അകലെനിന്ന് വീക്ഷിച്ച് ഞാനെത്തിയ തെറ്റായ നിഗമനത്തെ നിങ്ങള്‍ തെളിവെന്ന് (evidence)വിളിക്കുകയാണ്. എന്നിട്ട് എന്റെത് മതിയായ തെളിവല്ല(sufficient evidence) എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. പ്രിയ ബ്രൈറ്റ് ഈ ബ്രൈറ്റ്നെസ്സ് വെച്ചെല്ലേ താങ്കള്‍ ദൈവത്തെയും നിഷേധിച്ചത്. എന്നിട്ട് ശിക്ഷിക്കാനുള്ള തെളിവ് മതിയായതല്ല എന്ന് പറഞ്ഞതും.
ഇസ്ലാമിന്റെ വീക്ഷണപ്രകാരമുള്ള ദൈവാസ്തിത്വം സ്ഥാപിക്കാനാവശ്യമായ തെളിവുകളാണ് നല്‍കിയത്. അത് തെളിവല്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് ഇപ്പോഴും വ്യക്തമാല്ല. ഒരു തെളിവിന് കൂടുതല്‍ interpretations സാധ്യമാണെന്നത് കൊണ്ട് അത് തെളിവല്ല എന്ന് പറയുന്നത് യുക്തിവാദിയുടെ കുയുക്തിമാത്രമാണ്. sufficient evidence ന് താങ്കള്‍ നല്കിയ ഉദാഹരണം പോലും തെറ്റായതിനാല്‍ അത് വെച്ച് ഞാന്‍ നല്‍കിയത് മതിയായ തെളിവല്ല എന്ന വാദം പോലും ബുദ്ധിയുള്ളവര്‍ക്ക് തിരസ്കരിക്കേണ്ടിവരും. കൊലപാതത്തിന് തെളിവായി സംഭവസ്ഥലത്ത് നിന്ന് ലഭിക്കുന്ന രക്തം പുരണ്ട കത്തി കോടതിയില്‍ ഹാജറാക്കുന്നത് തെളിവാണ് ( അതിന് പകരം അടുത്ത വീട്ടില്‍ നിന്നെടുക്കുന്ന കറിക്കത്തി തെളിവല്ല) അതോടൊപ്പം മൃതശരീരത്തില്‍ ബലപ്രയോഗത്തിന്റെ വ്യക്തമായ അടയാളങ്ങളും സാഹചര്യതെളിവുകളും ഉള്ളതോടൊപ്പമാണ് രക്തക്കറയുള്ള കത്തിയെങ്കില്‍ കൊലപാതകത്തിന്റെ മതിയായ തെളിവാണ് ആ കത്തി എന്നുപറയാം. എന്നാല്‍ കൊലയാളിയെ കണ്ടെത്താന്‍ ഈ തെളവ് മതിയാകാതെ വരും. തെളിവുകളുണ്ടായതുകൊണ്ടുമാത്രം അതില്‍നിന്ന് ശരിയായ നിഗമനത്തിലെത്താനാവില്ല. അത് ആവശ്യമുള്ളവര്‍ അത് വിശകലനം ചെയ്യാന്‍ സ്വയം മുന്നോട്ട് വരേണ്ടതുണ്ട്. അത് പലപ്പോഴും സംഭവിക്കുന്നില്ല എന്നാണ് പറഞ്ഞുവരുന്നത്.
ഞാന്‍ നല്കിയ തെളിവുകള്‍ (അപ്പോള്‍ ഞാന്‍തന്നത് തെളിവുതന്നെയാണ്) വെച്ച് താങ്കള്‍ തെറ്റായ രണ്ട് ധാരണയിലെത്തിയിരിക്കുന്നു. അതും കേവല ഊഹങ്ങള്‍ മാത്രം. ഇനിയുള്ള ഒരു സാധ്യത് അദ്ദേഹം പറഞ്ഞത് സത്യമാകാനാണ്. ആ ഒരു സാധ്യതയെ ആവശ്യമായ പഠനം നടത്തുന്നതിന് മുമ്പ് നിരാകരിച്ചതിലുള്ള യുക്തിയെന്താണ്. താങ്കള്‍ പറഞ്ഞ രണ്ട് സാധ്യതകളെയും ഞാന്‍ പറഞ്ഞ മൂന്നാമത്യ സാധ്യതയെയും മുന്നില്‍ വെച്ച് അതില്‍ ശരിയായ നിഗമനത്തിലെത്തുന്നതോടെ ഞാന്‍ പറഞ്ഞ രണ്ടാമത്തെ തെളിവ് നിങ്ങള്‍ പരിശോധനക്കെടുത്തു എന്ന് പറയാം. അപ്പോഴും നിഷേധിക്കാനാവശ്യമായ തെളിവാക്കുന്നില്ല മറ്റു രണ്ടെണ്ണം വേറെയുമുണ്ട്.
@ബ്രൈറ്റ്
ബര്‍ട്രാന്റ് റസ്സലിന്റെ (നേരത്തെ ബര്‍ണാര്‍ഡ് എന്ന തെറ്റായി നല്‍കിയിരുന്നു) ഉത്തമബോധ്യത്തോടെയാണോ അല്ലേ എന്ന ചര്‍ചയിലേക്ക് ഞാന്‍ കടന്നിട്ടില്ല. അപ്പൂട്ടന്റെ കയ്യില്‍ അതിന് സഹായകമായ വല്ലതുമുണ്ടോ എന്നന്വേഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. റസ്സലിനോട് ഏറ്റുമുട്ടാനുള്ള ആമ്പിയറ് ഞാനവകാശപ്പെട്ടിട്ടില്ല. അതിന് സാധ്യതയുമില്ലല്ലോ. അദ്ദേഹത്തിന്റെ വാദമുന്നയിക്കുന്നവരോട് എറ്റുമുട്ടാന്‍ കഴിയുമോ എന്ന് അപ്രകാരം ആരെങ്കിലും വന്നാലെ തീരുമാനിക്കാന്‍ പറ്റൂ.
പിന്നെ താങ്കള്‍ പറഞ്ഞ വാക്കിന്റെ അര്‍ഥം നോക്കി. അഹങ്കാരി എന്ന് എന്ന നേരിട്ട് വിളിക്കാതെ വിളിച്ച താങ്കളുടെ ബുദ്ധിയെങ്കിലും ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ബാക്കി പദപ്രയോഗങ്ങള്‍ എന്റെ ബ്ലോഗില്‍ വന്ന് വിശദീകരണം നല്കാന് കാണിച സന്മനസ്സ് പരിഗണിച്ച് അവഗണിച്ചിരിക്കുന്നു.
സത്യത്തില്‍ താങ്കള്‍ നല്‍കിയത് അത്രവലിയ മറുപടിയല്ലെന്നും. നന്ദന നല്കിയ കമന്റിനേക്കാള്‍ അതിലൊരു വലിപ്പത്തരവുമില്ലെന്നും വായനക്കാര്‍ക്ക് വ്യക്തമായിട്ടുണ്ടാകും എന്ന് കരുതുന്നു.
പ്രിയ ബ്രൈറ്റ് താങ്കളെന്നോട് വായിക്കാനും പഠിക്കാനും ആലോചിക്കാനും ഉപദേശിച്ചുവല്ലോ. തിരിച്ചും വിനയപൂര്‍വം ഞാനത് ഉപദേശിച്ചുകൊള്ളട്ടേ. ദൈവത്തെ എതിര്‍ക്കുകയും നിഷേധിക്കുകയും ചെയ്യുന്നതിന് മുമ്പ് ഏത് ദൈവസങ്കല്പത്തെയാണ് നിങ്ങള്‍ തള്ളിക്കളയുന്നത് അതിനെക്കുറിച്ചെങ്കിലും അല്പം വായിക്കുക. എന്നിട്ട് ആ ദൈവം ഉണ്ടായിരിക്കാനുള്ള സാധ്യതയില്ല എന്ന് ന്യായങ്ങളോടെ തുറന്ന് പറയുക. നിങ്ങള്‍ക്ക് ചെയ്യാവുന്ന ബുദ്ധിപരമായ സത്യസന്ധത അതുമാത്രമായിരിക്കും.
@Shan,
>>>ലതീഫ് താങ്കള്‍ നല്കിയ തെളിവുകളില്‍ നിന്നും കിട്ടിയ ഏതാനും വാക്കുകള്‍ ആണിത്!
ഇതിന്റെ ലോജിക് ഒന്ന് വിശദീകരിക്കാമോ? <<<
Shan said..
>>>കാല്വിന്..,
ഞാനുമുണ്ടാകും നരകത്തില്‍..!!
ഗാന്ധിജിയും,മദര്‍ തെരേസയും,ഐന്സ്ടീനും,ബ്രൈറ്റഉം സുശീലും,ജബ്ബര്മാഷും,ലോകത്തിലെ നല്ലവരായ ആളുകള്‍ എല്ലാം പോകുന്ന ആ നരകത്തില്‍ പോകാനാണ് എനിക്കിഷ്ടം.
ലത്തീഫിന്റെ മുസ്ലിം സോര്‍ഗവും,ഗോഡ്സേയുടെ ഹിന്ദു സോര്‍ഗവും,മത്തായിയുടെ ക്രിസ്ത്യന്‍ സോര്ഗത്തെക്കാലും എത്രയോ സുന്ദരമാണ് നമ്മുടെ നരകം.
ഒരു നല്ല നരകം പണിതുയര്‍ത്താന്‍ നമുക്കൊന്നിച്ചു നില്ക്കാം......<<<
നരകത്തില്‍ പോകാന്‍ തീരുമാനിച്ച ഒരാളോട് ഞാനെന്തിന് എന്റെ തെളിവില്‍ പരാമര്‍ശിച്ച കാര്യത്തിത്തിലൊന്നിന്റെ ലോജിക്ക് വിശദീകരിക്കണം.:) താങ്കള്‍ ആദ്യ കമന്റ് പിന്‍വലിക്കൂ എന്നിട്ട് ആലോചിക്കാം.
യുക്തിവാദി എന്ന പേര് താങ്കള്‍ക്ക് ചേരും. യുക്തിയില്ലാത്തവരും കുയുക്തിവാദികളുമാണല്ലോ ഇന്നിവിടെ ആ പേരില്‍ അറിയപ്പെടുന്നത്. മണ്ടയില്ലാത്തവന്‍ മണ്ടന്‍ എന്ന് വിളിക്കപ്പെടുന്ന പോലെ.
@ജാഗൂദര്
>>>ആ തലയ്ക്കു വെളിവില്ലാത്ത പടച്ചോനെ ഒന്നു നേരില്‍ കാണട്ടെ ലത്തീഫ് ഭായി..ഞമ്മള് പറഞ്ഞോളാം നല്ല നാലു ബര്‍ത്താനം... <<<
താങ്കള്‍ നാലു ബര്‍ത്താനം പറയുന്നതിന് മുമ്പ്. അരോടാണ് പറയുന്നത് എന്നും എന്താണ് പറയുന്നത് എന്ന ബോധമെങ്കിലും ഉണ്ടാകണേ. കാരണം അവിടെ നേര്‍ക്ക് നേരെയായിരിക്കും ഇടപാട്. മാത്രമല്ല നിങ്ങളുടെ കായിക ബലം അവിടെ ഉപകരിക്കുകയുമില്ല. ഇപ്പോള്‍ തലക്ക് വേണ്ടത്ര വെളിവോടുകൂടിയാണ് താങ്കള്‍ പറയുന്നത് എന്ന് എനിക്ക തോന്നുന്നില്ല. അതിനാല്‍ ഒരു ലിങ്ക് തരാം കുറച്ച് വിവരങ്ങളൊക്കെ ഇവിടെനിന്ന് ലഭിക്കും. ദൈവത്തോട് പറയുമ്പോള്‍ ഇങ്ങനെ ഒരു സാധു ചിലകാര്യങ്ങള്‍ എന്നെ അറിയിച്ചി്ട്ടുണ്ടായിരുന്ന എന്ന ബോധം കൂടി ഉണ്ടായിരിക്കുന്നത് നല്ലതാണ്. എങ്കില്‍ ദൈവിക തീരുമാനത്തിലെ നീതി പെട്ടെന്ന് മനസ്സിലാകും.
കമന്റ് നല്‍കിയതിന് നന്ദി.
@ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
ഇവിടെ വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
നന്ദി ഷാന്‍, താങ്കളുടെ യഥാര്‍ഥ അവസ്ഥ താങ്കള്‍ക്ക് എന്റെ കമന്റിലൂടെ വ്യക്തമായി എന്ന് അറിയിച്ചതിന്.
6: 39 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ ബധിരരും ഊമകളും ഇരുട്ടുകളിൽ അകപ്പെട്ടവരുമത്രെ. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുകയും ചെയ്യും.
2:272 “പ്രവാചകരേ, ജനങ്ങളെ സന്മാര്‍ഗത്തിലെത്തിക്കേണ്ട ഉത്തരവാദിത്തം താന്കള്‍ക്കില്ല. അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാരഗ്ഗത്തിലാക്കുന്നു.
16 :9 അല്ലാഹുവിൻറെ ബാധ്യതയാകുന്നു നേരായ മാർഗം ( കാണിച്ചുതരിക ) എന്നത്. അവയുടെ ( മാർഗങ്ങളുടെ ) കൂട്ടത്തിൽ പിഴച്ചവയുമുണ്ട്. അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെയെല്ലാം അവൻ നേർവഴിയിലാക്കുമായിരുന്നു.
14:4 യാതൊരു ദൈവദൂതനെയും തൻറെ ജനതയ്ക്ക് ( കാര്യങ്ങൾ ) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയിൽ ( സന്ദേശം നൽകിക്കൊണ്ട് ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുർമാർഗത്തിലാക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവൻ.
2:142 അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ മാർഗത്തിലേക്ക് നയിക്കുന്നു.
6:7 ( നബിയേ, ) നിനക്ക് നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകൾകൊണ്ട് തൊട്ടുനോക്കുകയും ചെയ്താൽ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികൾ പറയുക.
>>>>>
വാദിയും പ്രതിയും ഒന്നായിത്തീരുന്ന ഈ ഖുറാന്റെ വചനങ്ങള്‍ ഖുറാനില്‍ നിലനില്ക്കുവോളം എന്തു തെളിവുണ്ടായാലും അതെല്ലാം വൃഥാവ്യായാമം.
പ്രിയ സുഹൃത്തുക്കളെ: ലതീഫിന് നന്നായി മനസ്സിലാവുന്നത് ഖുറാനാണ്. വൈരുധ്യങ്ങളുടെ ഘോഷയാത്രയുമായി ‘വള്ളിപുള്ളി‘ വിടാതെ ഖുറാന് ഇവിടെയുള്ളപ്പോള്‍ ലതീഫിനോട് സംവദിക്കാന്‍ പോകുന്നവര്‍ Rousseau, Nietzsche യൊക്കെ ഉദ്ധരിച്ച് സമയം കളയരുത്. അധികം പറഞ്ഞാല്‍ ഇവരേയും ഇവരുടെ ആള്ക്കാര് ആക്കി പ്രഖ്യാപിച്ച് കളിയും. M.A. BAKAR. ഐന്‍സ്റ്റീനെ മതം മാറ്റിയത് ഇങ്ങിനെ :
“ഐന്സ്റ്റീന് 'അപരിമേയവും പരമോന്നവുമായ ഒരു പ്രാപഞ്ചിക ചൈതന്യത്തെ' കണ്ടെത്തിയെങ്കില്‍, ആ പ്രാപഞ്ചിക ഘടനയില്‍ മറ്റൊരു 'ചൈതന്യ'ത്തിനും പങ്കില്ലെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരൊറ്റ ഏക ദൈവത്തെയല്ലാതെ ആ 'ചൈതന്യ'മായി കാണുന്നില്ലെങ്കില്‍ ... അദ്ദേഹം 'ഹിദായത്തുല്‍ ഇര്‍ഷാദി'ലാണെന്നു പറയാം..ആ അര്‍ഥത്തില്‍ അദ്ധേഹം 'കാഫിര്‍' (ഇതു തെറ്റായി താങ്കള്‍ മനസ്സിലാക്കിയ പദം) എന്ന് പറയുക അസാധ്യമാണെന്നര്‍ഥം.. “
@Yaralava,
>>> 'വിമര്‍ശിക്കുന്നവരെ ആശയപരമായി നേരിടാനുള്ള അറിവില്ലായ്മയും കഴിവുകേടും മൂലം, എതിര്‍ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തണമെന്നുവരെ അവരിൽ ചില എരിവേറിയ പണ്ഡിതർ പ്രഖ്യാപിച്ചുകളയും! എത്രയൊക്കെ ആയാലും, തീട്ടൂരം ഇറക്കുമ്പോഴേക്കും ചാടിപ്പുറപ്പെടുന്ന അവസ്ഥയിലേക്കു് ഭൂരിപക്ഷം മലയാളികളും ഇതുവരെ അധഃപതിച്ചിട്ടില്ല.' <<<
സി.കെ ബാബുവിന്റെ പുതിയ പോസ്റ്റില്‍നിന്നുള്ള വരികളാണിത്. തന്റെ അടിമത്തം സ്വീകരിക്കുന്നവര്‍ക്ക് ബാബു നല്കുന്ന ബഹിഷ്കരണ ഉപദേശത്തിന് ശേഷമാണ് ഈ പറയുന്നത് എന്നത് എന്ത് മാത്രം രസാവഹമല്ല. ഒരു വിശ്വാസി ബ്ലോഗറും ഇത്ര പരസ്യമായി ആവര്‍ത്തിച്ച് ഇതര ചിന്താഗതി പുലര്‍ത്തുന്നവരുടെ ബ്ലോഗുകള്‍ ബഹിഷ്കരിക്കാനും അവിടെ പോകുന്നവരുടെ ബുദ്ധിയെയും യുക്തിയെയും പരിഹസിക്കാനുമുള്ള തൊലിക്കട്ടി കാണിച്ചിട്ടില്ല. എന്നിട്ട് ആരോപണം തിരിച്ചും. താങ്കളും ഒരര്‍ഥത്തില്‍ ഇതിന്റെ ചുവട് പിടിച്ച് മറ്റുള്ളവരുടെ സമയത്തെ ചൊല്ലി വേവലാതി പെടുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ബാബുവിന്റെ തൊലിക്കട്ടി താങ്കള്‍ ഇനിയും കരസ്ഥമാക്കിയിട്ടില്ല എന്ന് മാത്രം.
താങ്കള്‍ നല്കിയ സൂക്തങ്ങള്‍ അതിന്റെ യഥാര്‍ഥ അര്ഥത്തില്മനസ്സിലാക്കിയിട്ടുതന്നെയാണ് ഈ പണിചെയ്യുന്നത്. അതുകൊണ്ട് ഖുര്‍ആന്‍ 6:7 ലെ സൂക്തം ശരിക്ക് വായിക്കുക. പിന്നെ യരലവയും ബാബുവും പറയുന്നതില്‍ ആര്‍ക്കും അത്ഭുതമുണ്ടാവില്ല.
ദൈവത്തിന്റെ അടിമത്തം വെറുക്കുന്നവര്‍ തങ്ങളെപ്പോലെ നിസ്സാരരായ ജീവികളുടെ അടിമത്തം സ്വീകരിക്കേണ്ടിവരും എന്ന കാര്യം എത്ര സത്യം.
അടിമത്തം എന്ന് കേള്‍ക്കുമ്പോഴേക്ക് ഇനിയാരും വികാരം കൊള്ളേണ്ടതില്ല. ദൈവിക നിര്‍ദ്ദേശങ്ങള്‍ പുര്‍ണമായി അംഗീകരിക്കുക എന്ന അര്‍ഥത്തിലാണ് ദൈവത്തിന്റെ അടിമ എന്ന പദം പ്രയോഗിക്കുന്നത്. ബാബു നല്കിയ ഇത്തരം തിട്ടൂരങ്ങള്‍ പിന്തുടരേണ്ടതാണ് എന്ന് കരുതുന്നവര്‍ സ്വന്തം ബുദ്ധി ഉപയോഗിക്കാന്‍ കഴിയാത്തവരും അടിമത്തമനസ്സ് പേറുന്നവരുമാണ്.
ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബാബു ബഹിഷ്കരണ തിട്ടൂരങ്ങളിറക്കിയിട്ടും അത് അവഗണിച്ചുകൊണ്ട് ഇവിടെ വരികയും കമന്റിടുകയും ചെയ്യുന്ന യുക്തിവാദി സുഹൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു. അവര്‍ എന്റെ മേല്‍ കമന്റില്‍ ക്ഷോഭിക്കരുത്.
Babu said..
>>> ഇതിനൊക്കെയും ശേഷം ഇപ്പോഴും ഇത്തരം ചർച്ചകൾ നടത്തുന്നവരോടു് എനിക്കൊന്നേ പറയാനുള്ളു: ഒരബദ്ധം മനുഷ്യനു് പറ്റാം. പക്ഷേ ഒരേ അബദ്ധം തന്നെ ഒൻപതു് പ്രാവശ്യം പറ്റാനായി നമ്മൾ നിന്നുകൊടുക്കരുതു്. അങ്ങോട്ടു് പറയുന്നതു് ശ്രദ്ധയോടെ വായിക്കാനുള്ള താത്പര്യമോ, ഇങ്ങാട്ടു് പറയുന്ന കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു സംവാദം അർത്ഥശൂന്യമാണെന്നു് മനസ്സിലാക്കേണ്ടിവന്നതുകൊണ്ടു് കാലേകൂട്ടിത്തന്നെ അത്തരം സംവാദങ്ങളിൽ നിന്നു് ഞാൻ ഒഴിവാവുകയായിരുന്നു. അതുവഴി ഏറെ സമയം എനിക്കു് ലാഭിക്കാനുമായി. <<<
ഇതാണ് യുക്തിവാദബുദ്ധി എന്ന് പറയുന്നത്. പലപ്പോഴും എന്ന മിക്കപ്പോഴും യുക്തിവാദികള്‍ക്ക് വിശ്വാസികളുമായി സംവദിക്കാന്‍ സാധിക്കാതെ പോകുന്നത് തങ്ങള്‍ എതിര്‍ക്കുന്ന വിഷയത്തിലുള്ള അറിവില്ലായ്മയാണ്. പരിണാമത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് പരിണാമം ചര്‍ചചെയ്യുന്ന ബ്ലോഗില്‍ അഭിപ്രായം പറയാനാവില്ല. പരിഹസിക്കാന്‍ മാത്രമേ കഴിയൂ. അതാണിവിടുത്തെ യുക്തിവാദികളുടെയും അവസ്ഥ. എന്താണ് പരിണാമം എന്ന് വ്യക്തമായി മനസ്സിലാക്കിയവര്‍ക്ക് മാത്രമേ അതിനെ എതിര്‍ക്കാന്‍ കഴിയൂ. ഇസ്്ലാമിനെ സംബന്ധിച്ച് കേവലം ഊഹം പോലുമല്ല. മുസ്്ലിം നാമധാരികളുടെ ബ്ലോഗ് വായിച്ചുള്ള ചില ധാരണകള്‍വെച്ചാണ് അത് വിശ്വസിച്ചാണ് അവര്‍ മതബ്ലോഗുകളെ സമീപിക്കുന്നത്. മതബ്ലോഗുകളിലുള്ളതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇസ്ലാമിനെക്കുറിച്ച് വല്ല വസ്തുതകളുമുണ്ടെങ്കില് അത് മുസ്ലിം നാമധാരികളില്‍നിന്ന് കേട്ടതാണെന്നും കരുതുന്ന വിഢിത്തം. അവരെ മതബ്ലോഗുകള്‍ സന്ദര്‍ശിച്ച് അഭിപ്രായം പറയാന്‍ കഴിയാത്തവരാക്കി എന്ന സത്യം മറച്ചുവെക്കാനുള്ള അടവുകളാണ് മേല്‍ ഉദ്ധരിച്ച വരികള്‍.
ഞാന്‍ പലതവണ പറഞ്ഞിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ല എന്ന വിലാപവും മേല്വരികളില് വായിച്ചെടുക്കാം. എന്നിട്ടെന്ത് നേടി എന്ന് നോക്കുക. സ്വന്തക്കാര്‍ക്ക് വായിക്കാനും അഭിപ്രായം പറയാനുമായി സ്വന്തം ബ്ലോഗ് മാറ്റിപ്പണിയേണ്ടുന്ന അധഃപതനത്തിലെത്തി എന്നാണ് കാണാന്‍ കഴിയുന്ന യാഥാര്‍ഥ്യം. സുഖം സുന്ദരം, ഇനി മറുപടി പറയേണ്ട. അതിലൂടെ പുറത്ത് വരേണ്ട വിവരക്കേട് ഇനി വെളിവാകില്ല. സ്വന്തക്കാരുടെ അനുകൂല കമന്റുകള്‍ക്ക് നന്ദി പറഞ്ഞ് സംതൃപ്തി നേടാം. അതാണ് ആരോഗ്യകരമായ സംവാദം.
ഇനി അതല്ല. ദൈവത്തില്‍ വിശ്വസിക്കുന്നവരോട് ചിലത് പറയാനുണ്ടെന്ന് തോന്നുന്ന വല്ല ദൈവനിഷേധികളുമുണ്ടെങ്കില് അവര്‍ക്ക് സ്വാഗതം എന്ന് പറയാനെ ഇനി ഞങ്ങള്‍ക്ക് കഴിയൂ. സമാന നിലപാട് വിശ്വാസികളും സ്വീകരിക്കണമെന്നാണ് ടിയാന്റെ ഉദ്ദേശ്യം. മുസ്ലിംകളിലെ കടുത്ത യഥാസ്ഥിതികവിഭാഗം പോലും മറ്റുള്ളവരുമായി സംവദിക്കാന്‍ മുന്നോട്ടുവരുമ്പോഴാണ് ചില യുക്തിവാദികള്‍ ഭീരുത്വപരമായ തീര്‍ത്തും യാഥാസ്ഥിതികമായ ഈ നിലപാട് സ്വീകരിക്കുന്നതെന്നത് യുക്തിവാദികള്‍ക്ക് അഭിമാനകരമായി തോന്നുന്നെങ്കില്‍ നിങ്ങള്‍ വലിയവായില്‍ സംസാരിക്കുന്നത് നിര്‍ത്തണം എന്നരപേക്ഷ ഇവിടുന്ന് സമര്‍പ്പിക്കാനുണ്ട്. (cont.)
ക്രിസ്തുമതവിശ്വാസികള് 25 വര്‍ഷം മുസ്ലിംകള് 200 വര്‍ഷവും യുക്തിവാദികളെക്കാള്‍ പിന്നിലാണത്രേ. 1400 വര്‍ഷം മുമ്പാണ് സംവാദത്തിന്റെ രീതിശാസ്ത്രം പറഞ്ഞ് ചിന്തിക്കാനും യുക്തിപൂര്‍വം പ്രബോധനം ചെയ്യാനും ആവശ്യപ്പെട്ടുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചതെന്നോര്ക്കുക. ഈ യുക്തിവാദം മനുഷ്യനുമായി ചേര്‍ത്ത് വെക്കാന്‍ പോലും സാധ്യമല്ലാത്ത വിധം പഴഞ്ചനാണ് എന്നാണ് ഇവര്‍ വ്യക്തമായി പറയുന്നത്.
ഇവര്‍ ഇത്രയും ഭീകരമായ അധഃപതനത്തിലെത്തിചേര്ന്നതെങ്ങനെ എന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം. ഇസ്ലാമെന്നാല് ഇസ്്ലാമിക വിരുദ്ധരായ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന ചില സംഭവങ്ങള്‍ വെച്ച് അളന്നത് കൊണ്ടാണ്. അവരിലൂടെ ഉല്പാദിപ്പിക്കപ്പെട്ട വെറുപ്പ് ഒരു തരം മാനസിക വൈകൃതത്തോളം അവരെ എത്തിച്ചു. പിന്നീട് അവര്‍ പറയുന്നതും എഴുതുന്നതും അതേ മാനസികാവസ്ഥയോട് കൂടിയായി. പോരാത്തതിന് മറ്റുചില മതങ്ങള്‍ ചെയ്തത് എല്ലാവര്ക്കും ബാധകമാക്കി. ശാസ്ത്രം പറയുമ്പോള്‍ ആളുകളെ ഇളക്കിവിടാന്‍ തക്ക ഒരു സംഭവം ക്രിസ്തുമതത്തില്നിന്നേ ലഭിക്കൂ അവിടെ ക്രിസ്തുമതത്തെ എടുത്തു ശാസ്ത്രജ്ഞരെ ചുട്ടവരുടെ പിന്‍ഗാമികളാണ് എന്ന് ആരോപിച്ചു.
ശാസ്ത്രവും മതവും പരസ്പരവിരുദ്ധമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ അവരിത് ഉപയോഗിക്കുന്നു. എന്നാല്‍ ഇസ്ലാമും ശാസ്ത്രവും ഒരിക്കലും ഏറ്റുമുട്ടേണ്ടി വരുന്നില്ലെന്നാണ് വാസ്തവം. ദൈവാസ്തിത്വത്തെ നിഷേധിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല. കാരണം പദാര്ത്ഥനിര്മിതമായ ഒരു ദൈവത്തെക്കുറിച്ചല്ല ഇസ്ലാം സംസാരിക്കുന്നത്. നമ്മുടെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് അത്തരമൊരു അസ്തിത്വത്തിന്റെ സാന്നിദ്ധ്യം നാം മനസ്സിലാക്കുകയും ദൈവിക വെളിപാടുകള്‍ എന്നറിയപ്പെടുന്ന രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കി നമ്മുക്കവയില്‍ വിശ്വസിക്കാവുന്നതുമാണ്.
ഇതൊന്നും അവിടെ പറയാതെ താങ്കളുടെ ബ്ലോഗില്‍ പറയുന്നതെന്താണ് എന്ന് ചില ശുദ്ധാത്മാക്കള്‍ക്ക് തോന്നിയേക്കാം അവര്‍ക്ക് വേണ്ടി പ്രസ്തുത ലേഖനം പൂര്‍ണമായി വായിക്കുക എന്ന മറുപടിയേ എനിക്ക് നല്കാനുള്ളൂ. യുക്തിവാദികളില്‍ ചിലരുടെ ഭീരുത്വവും അഹങ്കാരവും മനുഷ്യത്വവിരുദ്ധമായ സമീപനവും തികഞ്ഞ യാഥാസ്ഥിതികവാദവും നിങ്ങള്‍ക്കവിടെ നേരിട്ട് കാണാം.
സി.കെ.ബാബുവിന്റെ ലിങ്ക് ഇവിടെ കാണുന്നതില്‍ സഹതാപം തോന്നുന്നു. പ്രതിപക്ഷബഹുമാനം പഠിച്ച് വരുന്നു ല്ലേ. പ്രതീക്ഷയുണ്ട്.
താങ്കളോട് ആളുകള്‍ സംസാരിക്കാനിഷ്ടപ്പെടാത്തതിന് ബഹിഷകരിക്കപ്പെട്ടു എന്ന് നിലവിളിക്കുകയൊന്നും വേണ്ട, കമെന്റ് മോഡറേഷനൊക്കെ വെച്ച് താങ്കള്‍ അസഹിഷ്ണുത കാണിക്കുന്നത് കൊണ്ടാണ്. താങ്കളുടെ ബ്ലോഗ് പ്രകടനത്തെ കുറിച്ച് ഒരു സര്‍വ്വേ ചെയ്തു നോക്കു. താന്കളുടെ ഫാഷിസ്റ്റ് സ്വഭാവം ബൂലോകര് പറഞ്ഞ് തരും. താങ്കളുടെ ബ്ലോഗില്‍ കമെന്റിടരുതെന്നു അനുഭവം കൊണ്ട് തന്നെ ഞാന്‍ തീരുമാനിച്ചതായിരുന്നു.
നാല് മാസം മുമ്പ് ബാബു ബഹിഷ്കരിക്കാനാവശ്യപ്പെട്ട ശേഷം ബ്ലോഗ് സന്ദര്‍ശിക്കുന്നവരും കമന്റിടുന്നവരും കുത്തനെ വര്‍ദ്ധിക്കുകയാണ്. ചെയ്ത്. നേരത്തെ കമന്റിട്ട ആരെങ്കിലും നിര്‍ത്തിയതായും അറിയില്ല. ബാബുവിനെ ഭയപ്പെടുന്ന ചിലര്‍ ഐഡി മാറ്റി കമന്റിടല്‍ തുടരുന്നു. പിന്നെ മാന്യമായ ഇടപെടല്‍ പോലും അസഹ്യമായി കാണുന്നവര്‍ തന്നെ എന്നെ പ്രതിപക്ഷ ബഹുമാനം പഠിപ്പിക്കണം.!! നിങ്ങളുടെ ഈ പരിഹാസ കമന്റടക്കം നിലനിര്‍ത്തുന്ന ഞങ്ങളോട് തന്നെ പറയണം ഇതൊക്കെ. പ്രത്യേക സര്‍വെ ആവശ്യമില്ല എന്റെ ബ്ലോഗ് ബഹിഷ്കരിച്ച ഒരാളെ പറഞ്ഞുതരിക. അയാള്‍ ഇതിന് മുമ്പ് ഇതിലിട്ട മഹത്തായ ബുദ്ധിപരമായ ചര്‍ച ഏതെന്ന് നോക്കാം. പിന്നെ ഇസ്ലാമിന്റെ എബിസിഡി അറിയാത്ത് ബാബുവിനെ പോലുള്ളവര്‍ ഇതില്‍ കമന്റിട്ടിട്ടില്ല എന്നത് ശരി എന്നാല്‍ അദ്ദേഹവും ഈ പോസ്റ്റ് വായിക്കുന്നുണ്ടെന്ന് താന്നെ ഞാന്‍ കരുതുന്നു. അദ്ദേഹം കമന്ിടാത്തതിന്റെ നേരിയ ഒരു പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്കും അദ്ദേഹത്തിന്റെ 'സുപ്രധാന വാദങ്ങള്‍' ക്വാട്ട് ചെയ്തും പരിഹരിച്ചോളാം. കാരണം എനിക്ക് സംവദിക്കാനുള്ളത് എന്നോട് വിയോജിക്കുന്നവരോടാണ്. അനുകൂലിക്കുന്നവരോടല്ല. അനുകൂലിക്കുന്നവര്‍ ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിലെ നിങ്ങളുടെ അസ്വസ്തതയും മനസ്സിലാക്കാന്‍ പ്രയാസമില്ല. ആരാണ് ഫാസിസ്റ്റ് സ്വഭാവം പുലര്‍ത്തുന്നതെന്ന് അസഹിഷ്ണുതപരമായ നിലപാട് സ്വീകരിക്കുന്നതെന്നും രണ്ടു ബ്ലോഗുകളും സന്ദര്‍ശിച്ചാല്‍ വായനക്കാരന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇതെന്റെ താങ്കളോടുള്ള അവസാന കമന്റാണ്. ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം കളയാന്‍ താല്പര്യമില്ല.
മതബ്ലോഗുകള്‍ വായിക്കാറുണ്ടെന്ന് സമ്മതിക്കാനോ, മതബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നവരുടെയും അതില്‍ കമന്റിടുന്നവരുടെയും യുക്തിയെ വകവെച്ചുകൊടുക്കാനോ പോലും സാധ്യമല്ലാത്തവിധം ബുദ്ധിയും യുക്തിയും കൂടിയ ഒരാള്‍ ദൈവാസ്തിത്വത്തെ നിഷേധിക്കുന്നത് എങ്ങനെയായിരിക്കും എന്ന് നോക്കുന്നത് കൗതുകകരമായിരിക്കും. താഴെ വാചകങ്ങള്‍ പുതുപുത്തനാണ്. ആരുടെതാണ് എന്ന് പറയുന്നില്ല പറയേണ്ടതുമില്ല. ബ്ലോഗിലെ ഒരു പുലിയുക്തിവാദി എന്ന് മനസ്സിലാക്കിയാല്‍ മതി. ആ മഹത്തായ ദര്‍ശനം ഇങ്ങനെ വായിക്കുക:
ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! പ്രപഞ്ചത്തിനു് ഒരു ആദ്യകാരണം വേണമെന്നു് മനുഷ്യർക്കാണു് നിർബന്ധം. അങ്ങനെയൊരു നിർബന്ധം തനിക്കുണ്ടെന്നു് പ്രപഞ്ചം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനി അഥവാ വേണമെങ്കിൽത്തന്നെ, അതു് കല്യാണക്കുറിയുമായി നടക്കുന്ന ഒരു പോസ്റ്റ്മാനോ, പശമണ്ണു് കുഴക്കുന്ന ഒരു കുശവനോ, മനുഷ്യർക്കു് തോലുകൊണ്ടു് വസ്ത്രമുണ്ടാക്കുന്ന ഒരു തയ്യൽക്കാരനോ ഒന്നും ആയിരിക്കുകയില്ല എന്നു് യാതൊരു സംശയവും ഇല്ലാതെ പറയാം. അതുപോലൊരുവനാണു് ദൈവമെങ്കിൽ, ആ ദൈവത്തെ ഈ ഭൂമിയിൽ നിന്നും ആട്ടിയോടിക്കേണ്ട സമയം അതിക്രമിച്ചു എന്നേ പറയാനുള്ളു. പ്രപഞ്ചം എന്നാൽ കോത്താഴം ആണെന്നും, അവിടത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമനാണു് ദൈവമെന്നും സങ്കൽപ്പിച്ചാൽ പ്രശ്നമൊന്നുമില്ല. പ്രസിഡന്റ് രാമൻ തന്റെ ‘പ്രപഞ്ചത്തിലെ’ ഒന്നോ രണ്ടോ കല്യാണത്തിന്റെ ദല്ലാൾ പണിയേറ്റെടുക്കുന്നതിലും, സദ്യവട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്നതിലും അസാധാരണമായി ഒന്നുമില്ല. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, ഒരു കോത്താഴമല്ല പ്രപഞ്ചം. അതുകൊണ്ടുതന്നെ, കോത്താഴത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമൻ ഒരിക്കലും പ്രപഞ്ചം എന്ന അപാരതയുടെ ആദ്യകാരണമാവുകയുമില്ല.
ദൈവത്തെ നിഷേധിക്കുന്നതിന് യുക്തിവാദിക്കുള്ള ബുദ്ധിപരമായ തെളിവ് കണ്ടല്ലോ. ഇതങ്ങോട്ട് അംഗീകരിച്ചു കൊടുത്തുകൊണ്ട് ഞാന്‍ നേരത്തെ നല്കിയ ലിങ്കില്‍ കാണുന്ന കമന്റ് പോലെ അസ്സലായി, നന്നായി, മഹത്തരം എന്നൊക്കെ പറഞ്ഞാല്‍ യുക്തിവാദികളുടെ വായിലിരിക്കുന്ന പച്ചത്തെറി കേള്‍ക്കാതെ രക്ഷപ്പെടാം. പല സാധുക്കളും അത് മുറതെറ്റാതെ ചെയ്യുന്നുമുണ്ട്. അവരാകുന്നു ബ്ലോഗോസ്ഫിയറിലെ മഹാബുദ്ധിമാന്മാര്. ഈ ബുദ്ധിമാന്മാരുടെ ഇത്തരം കമന്റുകളെ വിശകലനം ചെയ്യാനുള്ള അവകാശം വെറും പിണമായ ഞങ്ങള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ അതിന് പ്രതികരണം ഇവിടെ നല്‍കിക്കോട്ടെ. ബന്ധപ്പെട്ടവര്‍ അല്പം ക്ഷമിക്കുമെന്ന് കരുതുന്നു.
ലത്തീഫ്:ഞാന്‍ താന്കളെ അല്പം മര്യാദ പഠിപ്പിച്ചോട്ടെ, ബാബുവിന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ക്ക് അവിടെ തന്നെ പ്രതികരിക്കുന്നതായിരുന്നു മര്യാദ. ആറാം നൂറ്റാണ്ടിലെ ചിന്തകള്‍ക്ക് ഇന്ന് മൈലേജ് കിട്ടാഞ്ഞിട്ടാണോ ചര്ച്ചകളുണ്ടാക്കാന് ആശയം കടം കൊള്ളുന്നത്.
>>>>>
"വെറും പിണമായ ഞങ്ങള്‍ക്ക് "
"ഞങ്ങളോട് തന്നെ പറയണം ഇതൊക്കെ"
>>>
ലതീഫ്; താങ്കള്‍ ഒരാളാണോ, അതോ കുറേ ആളുകളാണോ ? .
@Yaralava,
കമന്റിട്ടതോടുകൂടി ആവശ്യം പൂര്‍ത്തിയായ ചില കമന്റുകള്‍ നീക്കം ചെയ്തിരിക്കുന്നു.
പിന്നെ എന്തുകൊണ്ട് അവിടെ മറുപടി പറയുന്നില്ല എന്ന സംശയം ന്യായമായതുകൊണ്ട് മേല്‍കമന്റിന് എന്റെ പ്രതികരണം ഞാന്‍ ഇങ്ങനെ അവശേഷിപ്പിക്കുന്നു.
>>> ഇന്നു് ഞാൻ ബ്ലോഗെഴുതുന്നതു് വഴിമദ്ധ്യേ ഞാൻ ശേഖരിച്ചതും ശേഖരിക്കേണ്ടിവന്നതുമായ അല്ലറ ചില്ലറക്കാര്യങ്ങൾ സമാനചിന്താഗതിക്കാരുമായി പങ്കുവയ്ക്കുന്നതിനു് മാത്രമാണു്. <<<
ഇപ്രകാരം ആദ്യമേ പറഞ്ഞുവെച്ച ഒരാളുടെ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എനിക്ക് ലജ്ജ തോന്നുന്നു.
ചിലയുക്തിവാദികള്‍ മതവിഷയങ്ങള്ക്കായി ബ്ലോഗ് എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ അസ്വസ്തരാണ്. അത് വ്യക്തമായി അവര്‍ വാക്കുകളിലൂടെ തന്നെ പ്രകടമാക്കിയിട്ടുണ്ട്. നാം അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും ദൈവനിഷേധികളുടെ വകയാണ് എന്ന അല്പത്തരവും അജ്ഞതയും ഇടക്കിടെ തുറന്ന് പറയാനും അവര്‍ ലജ്ജിക്കുന്നില്ല. ചിലര്‍ക്ക് ബ്ലോഗ എന്ന മാധ്യമത്തിന്റെ മര്യാദ ഞാന്‍ കാറ്റില്‍ പറത്തുന്നു എന്നതാണ്. ചില തെറികമന്റുകള്‍ നീക്കം ചെയ്യുന്നതും തെറികള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ മോഡറേഷന് വെക്കുന്നതുമാണ് പ്രേരകം. യുക്തിവാദി ദര്ശമനുസരിച്ച് ശാരീരികേഛയുടെ മതം സ്വീകരിച്ച് അധാര്‍മികരായവര്‍ ഒന്നും ഈ ലോകത്തിന് സംഭാവന ചെയ്തിട്ടില്ല എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. ഏതോ അര്‍ഥത്തില്‍ ചില ധാര്‍മികത പിന്പറ്റിയവരാണ് ഇക്കാണുന്ന നല്ല കാര്യങ്ങളെല്ലാം ചെയ്തത്. തല്കാലം അത്തരം ഉമ്മാക്കി കാണിച്ച് വഴിമുടക്കാന്‍ വരുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടിവരും എന്ന വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു.
മുകളില്‍ ബോള്‍ഡാക്കി നല്കിയ യുക്തിവാദി വീക്ഷണം നിരൂപണം ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ അതിലെ അന്തക്കേട് വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമാണ് എന്ന് തോന്നുന്നതിനാല്‍ ഈ പോസ്റ്റിന്റെ തന്നെ ബാക്കി ഭാഗത്തേക്ക് പ്രവേശിക്കുകയാണ്. മനുഷ്യന്റെ ബുദ്ധി ദൈവാസ്തിത്വം അംഗീകരിക്കുന്നു അതിനെ നിരാകരിക്കാന്‍ മനുഷ്യബുദ്ധിക്ക് കഴിയില്ല. 70 വര്‍ഷം മതത്തെ വിലക്കിയിട്ടും ദൈവനിഷേധം പ്രചരിപ്പിച്ച് മനുഷ്യനെ അടിമയാക്കിയ ഒരു രാജ്യം സ്വതന്ത്ര്യത്തിന്റെ അല്പം വായു ശ്വസിക്കാന്‍ അവസരം ലഭിച്ചപ്പോഴേക്ക്. എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ്. ഒരു തത്വശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാതെ മനുഷ്യന് ദൈവവിശ്വാസിയാണ്. ഇവിടെയുള്ള യുക്തിവാദികളടക്കം. അവര്‍ക്കൊക്കെ നഷ്ടപ്പെട്ടത് ദൈവവിശ്വാസം എന്നതിനേക്കാള്‍ യഥാര്‍ഥ ദൈവത്തെ മനസ്സിലാക്കാനുള്ള കഴിവാണ്. അതിനുള്ള സന്മനസ്സാണ്. പ്രപഞ്ചത്തിനൊരു ആദികാരണം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ എന്ന പ്രയോഗം അദ്ദേഹം പോലും അറിയാത്തവിധം മനസ്സിന്റെ അഗാതതയിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമാണ്. അതെങ്കിലും അംഗീകരിച്ചുകൊടുക്കാന്‍ യുക്തിവാദി നിര്‍ബന്ധിതനും അങ്ങനെ ചെയ്യാതിരിക്കാന്‍ നിസ്സഹായനുമാണ്. പക്ഷെ അതല്ല ഇത് എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നത് വേറെ കാര്യം.
ചര്‍ചയുടെ പുര്ണതക്ക് വേണ്ടി അല്പം ദൈവശാസ്ത്രവുമാകാം അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക.
ഹൊ, ഈ യരലവ യെ സമ്മതിക്കണം ബൂലോകത്തെ മനുഷ്യാവകാശ ബ്ളോഗറാണു സി കെ ഫാബു എന്ന് പറഞ്ഞില്ലല്ലോ. സെലക്റ്റട് ബ്ളോഗേഴ്സിനു മാത്രമേ പുള്ളിക്കാരണ്റ്റെ ബ്ളോഗ് വായിക്കാന്‍ പറ്റൂ. അഥവാ വായിക്കാന്‍ അനുമതികിട്ടിയാല്‍ തന്നെ കമണ്റ്റ് ബോക്സില്‍ പുള്ളിയെയും പുള്ളിയുടെ വിടുവായത്തരങ്ങളൂം 'ഉഗ്രന്‍' 'കലക്കി' തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ നന്നായി സുഖിപ്പിക്കണം!! എന്നാലേ കമണ്റ്റ് വെളിച്ചം കാണു. അഥവാ ആരെങ്കിലും മിസ്റ്റര്‍ ഫാബു അതങ്ങിനെയല്ലല്ലോ ഇങ്ങിനെയല്ലേ എന്ന് കമണ്റ്റിയാല്‍ അവനെ ഡിലീറ്റ് ചെയ്തു കളയും എന്ന് മാത്രമല്ല ആക്സസ് ബ്ളോക്ക് ചെയ്യുകയും ഒപ്പം ഫാബുവിണ്റ്റെയും സില്‍ബന്ധികളുടെ 'ഫരണി'പാട്ട് കമണ്റ്റ് ബോക്സില്‍ നിറക്കുകയും ചെയ്യും.!! എന്നിട്ട് പറയും ഞങ്ങള്‍ മാത്രം ഫുദ്ദിമാന്മാര് മറ്റുള്ളവരെൊക്കെ മണ്ടന്മാര്!!! ഞാന്‍ കണ്ടിടത്തോളം ലത്തീഫിണ്റ്റെ ബ്ളോഗില്‍ എല്ലാവരും അഭിപ്രായം അറിയിക്കുന്നുണ്ട്. പിന്നെ, സി കെ ഫാബു സ്റ്റൈലില്‍ ഫരണിപാട്ട് കമണ്റ്റുന്നവരെ പോസ്റ്റ് മലീമസമാകാതിരിക്കാന്‍ മോഡരേഷന്‍ വഴി ഒഴിവാക്കാറുണ്ട്. അത് വേണം താനും അല്ലെങ്കില്‍ ഇവറ്റകളുടെ തെറി കമണ്റ്റുകളുടെ നാറ്റം കാരണം ഇവിടെ നില്ക്കാന് പറ്റില്ല. ദൈവമില്ല മതമില്ല എന്ന് പറയുന്നത് ഉഗ്രന്‍, ബുദ്ദിമാന്മാര്!! ദൈവം ഉണ്ടെന്നും മതമുണ്ടെന്നും വാദിച്ചാല്‍ മണ്ടന്‍!!! ഹ ഹ..... ഇവരെത്ര യുക്തിവാദികള്‍.
ലതീഫ്. കുരുത്തംകെട്ടവന് വിഷയത്തിലൂന്നിയൂന്നി കുഴികുത്തിയിരിക്കുന്നു, അവന്റെ കമെന്റ് താങ്കള്‍ ചില്ലിട്ട് വെക്കണം. ലതീഫെ, ഗുണ്ടകളെ അയക്കുമ്പോള്‍ മുഖമൂടിയിട്ട് അയക്കാതെ.
@Yaralava,
>>> താങ്കളുടെ ബ്ലോഗ് പ്രകടനത്തെ കുറിച്ച് ഒരു സര്‍വ്വേ ചെയ്തു നോക്കു. താന്കളുടെ ഫാഷിസ്റ്റ് സ്വഭാവം ബൂലോകര് പറഞ്ഞ് തരും.<<<
വിഷയവുമായി ബന്ധമില്ലാത്ത മേല്‍കമന്റ് ഞാനിവിടെ അവശേഷിപ്പിച്ചെങ്കില്, അതിനോട് പ്രതികരിച്ച് കുരുത്തം കെട്ടവന് നല്കിയ കമന്റും ഇവിടെ നില്‍ക്കുന്നതാണ് ന്യായം. താങ്കളെ അനുകൂലിക്കുന്നവര്‍ എത്ര മുഖംമൂടിയിട്ടാലും താങ്കള്‍ക്ക് പ്രശ്നമല്ല. പ്രതികൂലിച്ചാല്‍ ഗുണ്ട. താങ്കളെ ബാബു അയച്ചതാണോ എന്ന് എനിക്കറിയില്ല. പക്ഷെ കുരുത്തം കെട്ടവനെ ഞാനയച്ചതല്ല. ഇനിയും വ്യക്തിപരമായ തര്ക്കിച്ചുകൊണ്ടിരിക്കാതെ വിഷയത്തില്‍ വല്ലതും പറയാനുണ്ടെങ്കില്‍ പറയുക. അല്ലെങ്കില്‍ താങ്കളുടെ കമന്റുകള്‍ മേലാല്‍ ഡിലീറ്റ് ചെയ്യേണ്ടിവരും അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. ഇവിടെ ആളുകള്‍ വരുന്നത് ഈ വാഗ്വാദം കാണാനാണെന്ന് ഞാന്‍ കരുതുന്നില്ല. അനാവശ്യമായ സംസാരത്തിന് വേദിയാക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. നല്‍കിയിടത്തോളം കമന്റിന് നന്ദി.
ലതീഫ്,
എന്റെ രണ്ടാമത്തെ കമന്റ് താങ്കൾ നൽകിയ മറുപടിയ്ക്ക് ഒരു വിശദീകരണം മാത്രമെ ആകുന്നുള്ളു. മുഖ്യവിഷയം, ഞാൻ പറഞ്ഞുവന്നതും താങ്കളുടെ പോസ്റ്റിലേതും, ആ കമന്റിലെ കാര്യങ്ങളല്ല എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഇവിടെ പറഞ്ഞ മൂന്നു കാര്യങ്ങൾ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനല്ല, മറിച്ച് അവിശ്വാസികൾ നരകത്തിലെത്തും എന്നതിന് ഖുർആനിൽ ഉള്ള വചനങ്ങളാണെന്നാണ് എന്റെ ധാരണ.
തെളിവുകൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ട ഒരാൾ പറയുന്നതാണെന്ന അവസ്ഥയുണ്ടെങ്കിൽ ദൈവം ശിക്ഷിക്കുമോ എന്നാണ് ഞാൻ ചോദിച്ചത്.
അതിനാൽ, എന്റെ കമന്റിന് താങ്കൾ നൽകിയ മറുപടിയ്ക്ക് മറുകുറിപ്പെഴുതി ചർച്ച ആ വഴിക്ക് കൊണ്ടുപോകാൻ എനിക്ക് ഉദ്ദേശ്യമില്ല. തെളിവുകൾ എങ്ങിനെ ബോധ്യപ്പെടാം എന്നതും അതിനോടുള്ള സമീപനവും വേറെ വിഷയമാണ്, തെളിവുകളെ വിശകലനം ചെയ്യലല്ല ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് കമന്റിന്റെ അവസാനം എഴുതിയതും അതിനാലാണ്. അതും ചർച്ചാവിഷയമാണെങ്കിൽ അത് പ്രത്യേകമായി എഴുതാം, പക്ഷെ അതിനു മുൻപ് ഞാൻ ഉദ്ദേശിച്ച വിഷയത്തിൽ താങ്കളുടെ ചിന്തകൾ പറയൂ (അതല്ല താങ്കൾ പറഞ്ഞത് എന്നാണെങ്കിൽ അതും പറയാം). സബ്-ഐറ്റംസ് തൽക്കാലം അവിടെ കിടക്കട്ടെ.
Apputen said..
>>> ലതീഫ്,
ഈ വിലയിരുത്തലിൽ ചില കാതലായ പ്രശ്നങ്ങളുണ്ട്. ഈ മൂന്ന് കാര്യങ്ങളും ബർട്രാന്റ് റസലിന്റെ കാര്യത്തിൽ ബാധകമാകില്ല്ല.
1. റസലിന്റേത് ഒരു ഒഴിവുകഴിവല്ല, വിലാപവുമല്ല, മറിച്ച് തനിക്ക് ഉത്തമബോധ്യമുള്ള ഒരു കാര്യത്തിന്റെ reiteration ആണ്. തന്നെ ബോധ്യപ്പെടുത്താനുള്ള തെളിവൊന്നും ദൈവം തന്നില്ല എന്നുതന്നെയാണ് അദ്ദേഹം പറയുന്നത്, അല്ലാതെ അറിഞ്ഞില്ല, ശ്രദ്ധിച്ചില്ല തുടങ്ങിയ കാര്യങ്ങളല്ല. താൻ തെറ്റുചെയ്തിട്ടില്ല എന്ന ഉറപ്പുള്ള ഒരാളെ എല്ലാമറിയുന്ന ദൈവം ശിക്ഷിക്കുമെന്ന് പറയുന്നതിൽ അവ്യക്തതയുണ്ട്.
2. നേർമാർഗ്ഗം ആണ് ദൈവം പറഞ്ഞത് എന്ന് എങ്ങിനെ വ്യക്തമാകും? അല്ലെങ്കിൽ നേർമാർഗ്ഗം പറഞ്ഞത് ദൈവം തന്നെയാണെന്ന് എങ്ങിനെ ബോധ്യമാകും? ഇതേ ചോദ്യങ്ങൾ വരുന്നതിൽ നിന്നുതന്നെയാണ് റസലിനും തെളിവ് ഇല്ലായെന്ന് പറയേണ്ടിവരുന്നത്. ദൈവം ഈ പറയുന്ന ശിക്ഷകൾ നൽകുമെന്നുണ്ടെങ്കിൽ ഒരിത്തിരി ചാഞ്ചാട്ടമെങ്കിലും മനസിൽ ഉണ്ടാക്കാൻ ദൈവത്തിന് കഴിയണമായിരുന്നു, അല്ലാതെ റസലിനെപ്പോലുള്ളവർക്ക് ഔട്ട്റൈറ്റ് ആയി തള്ളിക്കളയാൻ പാകത്തിന് സാഹചര്യങ്ങൾ ഒരുക്കുകയല്ലായിരുന്നു വേണ്ടത്. അങ്ങിനെ ഫൂൾപ്രൂഫ് ആയൊരു മെക്കാനിസം ദൈവത്തിനു തന്നെ ഇല്ലെന്നിരിക്കെ സധൈര്യം പൂർണ്ണബോധ്യത്തോടെ തെളിവില്ല എന്നു പറയുന്ന ഒരാളെ ഏത് ന്യായവാദത്തിന്റെ പേരിലാണ് ദൈവം നരകത്തിലിടുക?
3. ദുർമാർഗ്ഗം എന്നതിൽ എന്തൊക്കെ പെടും? അറിഞ്ഞുകൊണ്ട് ആർക്കും പ്രത്യേകിച്ചൊരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കിൽ ദൈവനിഷേധം മാത്രമായി ഒരാൾ ദുർമാർഗ്ഗിയാകുന്നതെങ്ങിനെ? തന്നെക്കുറിച്ചുതന്നെയുള്ള വചനങ്ങളിൽ മനുഷ്യർക്ക് അവിശ്വാസിയാകാൻ മാത്രം കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ആ വചനങ്ങളുടെ ഉടമയോട് എന്തെങ്കിലും രീതിയിൽ പുച്ഛം തോന്നിയിട്ടുണ്ടെങ്കിൽ, ഇതിനേക്കാൾ ഭേദമായി ചിലപ്പോഴെങ്കിലും മനുഷ്യർ തന്നെ പെരുമാറും എന്ന് ചിലർക്ക് തോന്നിയിട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ ദൈവം എങ്ങിനെ ആ ചിലരെ നരകത്തിലിടും?
ഇവിടെ പറഞ്ഞത് തന്റെ നിലപാടിൽ ഉത്തമബോധ്യമുള്ള വ്യക്തിയുടെ കാര്യമാണ് എന്ന് ഒരിക്കൽക്കൂടി പറയട്ടെ. <<<
താങ്കളുടെ നമ്പറിട്ട് നല്കിയ മൂന്ന് ഖണ്ഡികയോടും അതുള്‍കൊള്ളുന്ന ചോദ്യങ്ങളോടും ഞാന്‍ വേണ്ടവിധം പ്രതികരിച്ചിട്ടില്ല. അതിലുള്ള ഒരു സംശയം ഞാന്‍ ചോദിക്കുകയും നിങ്ങള്‍ നിങ്ങളുടെ നിലപാട് വ്യക്തമാക്കുകയുമാണ് അതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ളത്. സമാന്യമായി ഉയര്‍ന്ന് വരാനിടയുള്ള ചോദ്യങ്ങള്‍ എന്നനിലക്ക് കൂടുതല്‍ പരിഗണനനല്കി മാറ്റിവെച്ചതാണ്. അതിന് മറുപടി പറയാന്‍ അല്പം കൂടി സമയം എനിക്കാവശ്യമുണ്ട്. അതുവരെ ക്ഷമിക്കുമല്ലോ.
ആ ചോദ്യങ്ങള്‍ തല്കാലം വായനക്കാരുടെ മനസ്സില്‍ അലയടിക്കട്ടെ. സ്വന്തമായി ഉത്തരം കണ്ടെത്തുന്നവര്‍ക്ക് മനസ്സില്‍ സൂക്ഷിക്കുയോ ഇവിടെ പകര്‍ത്തുകയോ ചെയ്യാം.
ഖുറാൻ കാട്ടിയാണല്ലോ നിങ്ങൾ അതിൽ വിശ്വസിക്കാത്ത റസ്സലിനേയും മറ്റും അല്ലാഹു ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ ആർക്കും ഭീഷണി മുഴക്കാവുന്നതാണ്. അവയൊന്നും സത്യമായിക്കൊള്ളണമെന്നില്ല. കാരണം വേണ്ടത്ര തെളിവില്ല.
ദൈവം മനുഷ്യമനസ്സില്‍ ഏകദൈവത്തിലുള്ള ബോധം നിക്ഷേപിച്ചു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെയാണെങ്കിൽ ലോകത്ത് ബഹു ദൈവ വിശ്വാസികൾ ഉണ്ടാകാനേ പാടില്ലായിരുന്നു.
അല്ലാഹു നേർ മാർഗം കാണിച്ചു കൊടുത്തുവെങ്കിലും ഭൂരിപക്ഷം ആളുകളും അത് തള്ളി കാരണം വേണ്ടത്ര തെളിവില്ല.
വേദ ഗ്രന്ഥത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കിലും ഭൂരിപക്ഷം ആളുകളും അതും തള്ളി കാരണം വേണ്ടത്ര തെളിവില്ല.
ഇനി റസ്സലിനേയും മറ്റും ശിക്ഷിക്കാൻ ദൈവത്തിന് ന്യായങ്ങളില്ല.
മനുഷ്യര്‍ക്ക് വഴികാട്ടാനായി ഏതെങ്കിലുമൊരു വേദം എക്കാലത്തും ലോകത്തവശേഷിച്ചിരുന്നില്ല. മുഹമ്മദ് നബി വരുന്നതിന് തൊട്ടു മുമ്പ് സ്വീകാര്യമായ ഒരു വേദവും നിലവിലുണ്ടായിരുന്നില്ല. വിശ്വാസികൾ വേദങ്ങൾ തിരുത്തുമെന്ന് അത് ഇറക്കിയപ്പോൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നേർ മാർഗം കാണിച്ചു കൊടുക്കാൻ ആരും ഉണ്ടായിരുന്നുമില്ല. ദൈവം ചുമതലയിൽ വീഴ്ച വരുത്തി.
നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ നിയമ ലംഗനതിനുള്ള ന്യായീകരണമല്ല.
Ignorance of the law excuses no one
എന്റെ ദൈവം മാത്രം ശരിയായ ദൈവം എന്ന 'തിരിച്ചറിവില്‍'നിന്നാണ് ഈ വാദമുഖങ്ങള്‍ ഉണ്ടാകുന്നത്. സത്യവും വഴിയും ജീവനും ഞാനാകുന്നു എന്നാണ് യേശു പറഞ്ഞത്. യേശുവില്‍ വിശ്വസിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും എന്നാണ് കൃസ്തുമത വിശ്വാസം. യേശുവിനെ പ്രവാചകനായി അംഗീകരിക്കുന്നു എന്ന് പറഞ്ഞ് നിങ്ങള്ക്കൊഴിയാം. എന്നാല്‍ കൃസ്ത്യാനികളുടെ കാര്യമോ? അവര്‍ മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയോ, ഖുര്‍ ആന്‍ യഹോവയുടെ വചനമായി അംഗീകരിക്കുകയോ ചെയ്യുന്നില്ലല്ലോ? അപ്പോള്‍ അവരെയും താങ്കളുടെ ദൈവം ശിക്ഷിക്കുമോ? അങ്ങനെ വരുമ്പോള്‍ ഖുര്‍ ആനിലെ ദൈവത്തെ അംഗീകരിക്കാത്തവരെയൊക്കെ 'ദൈവം' ശിക്ഷിക്കില്ലേ?
ഹിന്ദുമത വിശ്വാസികള്‍ പ്രവാചക സങ്കല്‍പ്പത്തെത്തന്നെ അംഗീകരിക്കുന്നില്ല, വിശേഷിച്ച് അല്ലാഹുവെന്ന ദൈവത്തെയും. അവര്‍ അവതാരം, പുനര്ജന്മം തുടങ്ങിയവയില്‍ വിശ്വസിക്കുന്നു. ഇതിനെ മുസ്ലിംകളൊട്ട് അംഗീകരിക്കുന്നുമില്ല. അപ്പോള്‍ 'മരിച്ച് ചെല്ലുമ്പോള്‍' അവിടെ ഹിന്ദു ദൈവങ്ങളെയാണ് കണ്ടതെങ്കില്‍ ലത്തീഫ് എന്ത് ചെയ്യും? ഞാന്‍ ഖുര്‍ ആനിനെയാണ് അനുസരിച്ചതെന്നു പറഞ്ഞാല്‍ 'ആ ദൈവങ്ങള്‍' അംഗീകരിക്കുമോ? മറ്റാരൊ എഴിതിവെച്ച കള്ള പ്രമാണങ്ങള്‍ ഞങ്ങള്‍ക്കു സ്വീകാര്യമല്ല എന്ന് അവര്‍ ലത്തീഫിനോട് പറഞ്ഞാല്‍ എന്ത് ചെയ്യും?
അല്ലാഹുവല്ലാത്ത ഏതെങ്കിലും ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ അങ്ങനെ വിശ്വസിക്കുന്നവരെ മാത്രമല്ല, അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെയും നരകത്തിലെ വിറകാക്കിക്കളയുമെന്ന് ഖുര്‍ ആനിലെ ദൈവം ഭീഷണിപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ മുസ്ലികളല്ലാത്തവരെയെല്ലാം നിങ്ങളുടെ ദൈവം ശിക്ഷിക്കില്ലേ? ആരുടെ ദൈവം തന്ന 'തെളിവാണ്' യഥാര്‍ത്ഥ തെളിവെന്ന് എങ്ങനെ മനസ്സിലാക്കും?
ഒരു യഥാര്‍ത്ഥ 'ദൈവമുണ്ടായിരുന്നുവെങ്കില്‍' അത് എല്ലാ മനുഷ്യര്‍ക്കും ബോധ്യമാകുന്ന വിധത്തില്‍ സ്വയം വെളിപ്പെടുത്തുമായിരുന്നില്ലേ? ഓരോരുത്തര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ വെളിപ്പെടുത്തുമായിരുന്നില്ലേ? അറേബ്യയിലെ ഏതോ അപരിഷ്കൃത സമൂഹത്തിനുമുന്നില്‍ എക്കാലത്തെയും മനുഷ്യര്‍ക്കായി ഏതോ കാലത്ത് 'ഒരു ദൈവം' വെളിപ്പെടുത്തിയെന്ന് പറഞ്ഞു് ആരെങ്കിലും വന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ സ്വബോധമുള്ള ഏത് ദൈവത്തിനും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.
@Jack
അല്പം വൈകിയാണ് ഇവിടെ മറുപടി പറയുന്നത്. മറുപടി ഒറ്റവാക്കില്‍ പറഞ്ഞ് തീര്ക്കാനുള്ളതായിരുന്നില്ല എന്നതിനാല്‍ അല്പം സാവധാനം ഇതിനോട് പ്രതികരിച്ചാല്‍ മതി എന്ന് തോന്നി.
ഖുര്‍ആന്‍ എന്ന വേദം ദൈവികമാണെന്ന് ബോധ്യമാകാനാവശ്യമായ തെളിവുകള്‍ അതോടൊപ്പം തന്നെയുണ്ട്. അത് ഇവിടെ പറഞ്ഞിട്ടുണ്ട്. കേവലം ഭിഷണിയല്ലെന്ന് ചുരുക്കം.
ദൈവം മനുഷ്യമനസ്സില്‍ ഏകദൈവത്തിലുള്ള ബോധം നിക്ഷേപിച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറിച്ച് ദൈവത്തെക്കുറിച്ചുള്ള ബോധം നിക്ഷേപിച്ചു എന്ന് മാത്രമാണ് പറഞ്ഞത് ഒന്നുകൂടി വായിച്ചു നോക്കാം.
തെളിവില്ലാത്തതുകൊണ്ടാണ് മനുഷ്യന് ഒരു കാര്യം സ്വീകരിക്കാതിരിക്കുന്നത് എന്നത് യുക്തിപരമോ ബുദ്ധിപരമോ അല്ല. മദ്യപാനം പലനിലക്കും ദോശകരമാണ് എന്ന് എത്ര തെളിവോടെ സമര്‍ഥിച്ചാലും മദ്യപാനികള്‍ വിട്ടു നിന്നുകൊള്ളണം എന്നില്ല. വ്യഭിചാരം തിന്മയല്ല എന്നഭിപ്രായമുള്ളതുകൊണ്ടല്ല അധിക പേരും വ്യഭിചരിക്കുന്നത്. അതേ പ്രകാരം തന്നെ പ്രവാചകരെ വിശ്വസിക്കാതിരിക്കുന്നതും വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കാതിരിക്കുന്നതും തെളിവിന്റെ അപര്യാപ്തത കൊണ്ടല്ല.
റസ്സലിന്റെ ശിക്ഷിക്കാന്‍ ന്യായമുണ്ടോ എന്ന് ദൈവം തീരുമാനിച്ചുകൊള്ളും. തെളിവ് മതിയായില്ല എന്ന പരാമര്‍ശമാണ് ഞാന്‍ ചോദ്യം ചെയ്തത്.
ദൈവദൂതന് ആഗതമാകുകയോ സന്മാര്ഗം ലഭിക്കുകയോ ചെയ്യാത്ത ഒരു സമൂഹത്തെയും ദൈവം ശിക്ഷിക്കുകയില്ല.
അതിനാല്‍ ഇന്നോളം ദൈവം ചുമതലയില്‍ വീഴ്ചവരുത്തി എന്ന് പറയാവുന്ന തെളിവുകളില്ല.
പ്രിയ സുശീല്‍ ,
സത്യത്തില്‍ എന്താണ് താങ്കളുടെ പ്രശ്നം എന്നെനിക്കറിയില്ല. ഇത്രയൊക്കെ വായിച്ചിട്ടും (അതോ വായിക്കുന്നില്ലേ) എന്താണ് ഞാന്‍ പറയുന്നതിന്റെ ചുരുക്കം എന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്കാവുന്നില്ല.
ഇവിടെ മുസ്ലിമിന്റെ ദൈവം ക്രിസ്ത്യാനിയുടെ ദൈവം ഹിന്ദുവിന്റെ ദൈവം എന്ന വ്യത്യാസമല്ല ഞാന്‍ കാണുന്നത്. ഞാന്‍ പറയുന്നത് മറ്റു മതവിശ്വാസമനുസരിച്ച് ഉള്കൊള്ളാവുന്നതാണോ എന്നതുമല്ല. മനുഷ്യബുദ്ധിയോടും യുക്തിയോടുമാണ് ഇസ്ലാം ദര്‍ശനത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ഞാന്‍ സംവദിക്കുന്നത്. മരിച്ചുചെല്ലുമ്പോള്‍ ഒരോ മതത്തിന്റെയും ദൈവങ്ങള്‍ കാത്ത് നില്ക്കുന്നുണ്ടാകും എന്ന നിങ്ങളുടെ തോന്നലാണ്.
ആരെ ശിക്ഷിക്കും ആരെ ശിക്ഷിക്കില്ല എന്നത് ദൈവിക യുക്തിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഖുര്‍ആനില്‍ പറഞ്ഞതനുസരിച്ച്. മനുഷ്യനെ ദൈവം സൃഷ്ടിക്കുകയും അവനെ രൂപപ്പെടുത്തുകയും ചെയ്തു നന്മതിന്മകളെ തിരിച്ചറിയാവുന്ന കഴിവ് നല്കി അനുഗ്രഹിച്ചു. സന്മാര്ഗ ദര്‍ശനം നല്കി അവനെ സഹായിച്ചു. ആര് ആ സന്ദേശം വേണ്ടെന്ന് വെച്ച് ദൈവനിഷേധം കൈകൊണ്ടുവോ അവന് ശിക്ഷിക്കപ്പെടും വിശ്വാസം കൈകൊള്ളുകയും അവന് അറിയിച്ചുതന്ന നന്മകള് പിന്തുടരുകയും ചെയ്തുവോ അവര്‍ക്ക് പ്രതിഫലവും ലഭിക്കും.
നല്കപ്പെട്ട തെളിവുകളും താങ്കളുടെ ബുദ്ധിയും യുക്തിയും പ്രയോഗിച്ച് താങ്കള്‍ക്കിഷ്ടമുള്ളത് സ്വീകരിക്കാം. താങ്കള്‍ പ്രതിഫലാര്ഹനാണോ ശിക്ഷാര്‍ഹനാണോ എന്ന് ദൈവത്തിന് നന്നായറിയാം.
നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ദൈവിക വെളിപാടുകള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് താങ്കള്‍ കാണുന്നില്ലേ. അതു പോരെ ദൈവം നേരിട്ട് ഇറങ്ങി നിങ്ങളുടെ മുന്നില്‍ വന്ന് നില്ക്കണമോ. അത് സാധ്യമാണോ. അങ്ങനെ ദൈവത്തില്‍ വിശ്വസിപ്പിക്കണം എന്ന് ദൈവം തീരുമാനിച്ചിട്ടില്ലെങ്കില്‍ അതിന് ദൈവത്തെ കുറ്റപ്പെടുത്താമോ.
1.. ഖുര്ആ ന് എന്ന ഗ്രസ്ഥം ദൈവികമല്ലെന്ന് ബോധ്യമാകാനാവശ്യമായ തെളിവുകള്‍ അതോടൊപ്പം തന്നെയുണ്ട്. ഇവിടെ ക്ലിക് ചെയ്ത് Qur'aninte Moulikatha - Part 1 എന്ന പുസ്തകം ഡൗൺ ലോഡ് ചെയ്ത് 192 ണ്ടാം പേജിലെ താഴെ കൊടുത്ത ചോദ്യം കാണുക.
മരണപ്പെട്ട വ്യക്തിയുടെ മൂന്നു പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഖുര്‍ആനിക വിധിപ്രകാരം മക്കള്ക്കെല്ലാംകൂടി അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ഖുര്‍ആന്‍ 4:11) മാതാപിതാക്കള്‍ക്ക് 1/3 ഭാഗവും (4:11) നല്കിക്കഴിഞ്ഞാല് പിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക് ലഭിക്കേണ്ട 1/8 ഭാഗം (4:12) എവിടെ നിന്നാണ് കൊടുക്കുക? ഖുര്‍ആനിലെ അനന്തരാവകാശ നിയമങ്ങള്‍ അപ്രായോഗികമാണെന്നല്ലേ ഇത് കാണിക്കുന്നത്?
അല്ലാഹുവിന്റെ ഈ ആജ്ഞ നിറവേറ്റാൻ ഏതായാലും സൃഷ്ടികളെക്കൊണ്ടാവില്ല. (ഒരു പക്ഷേ അല്ലാഹുവിന് കഴിഞ്ഞേക്കാം. കാരണം അദ്ദേഹം സർവ്വ ശക്തനാണല്ലോ). സൃഷ്ടികൾ ഈ പ്രശ്നം പരിഹരിച്ചത് പെൺ മക്കൾക്കെളെല്ലാം കൂടി സ്വത്തിന്റെ 16/27 ഭാഗവും മാതാപിതാക്കള്‍ക്ക് 8/27 ഭാഗവും ഭാര്യക്ക് 3/27 ഭാഗവും കൊടുത്തു കൊണ്ടാണ്. ( പേജ് 193)
അല്ലാഹു 2/3 ഭാഗം കൊടുക്കേണമെന് പറയുമ്പോൾ സൃഷ്ടികൾ 16/27 ഭാഗമേ കൊടുക്കുകയുള്ളു.
അല്ലാഹു 1/3 ഭാഗം കൊടുക്കേണമെന് പറയുമ്പോൾ സൃഷ്ടികൾ 8/27 ഭാഗമേ കൊടുക്കുകയുള്ളു.
അല്ലാഹു 1/8 ഭാഗം കൊടുക്കേണമെന് പറയുമ്പോൾ സൃഷ്ടികൾ 3/27 ഭാഗമേ കൊടുക്കുകയുള്ളു.
കണക്ക് അൽപ്പം പോലും അറിയാത്ത ഒരാളാണ് അല്ലാഹു എന്ന് വ്യക്തമാണല്ലോ. ഖുറാൻ ദൈവികമല്ലെനുള്ളതിന് ഇത് ഒന്നാം തരം തെളിവാണ്. വേറൊരു തെളിവിന് ഇവിടെ ക്ലിക് ചെയ്യുക. മറ്റൊന്നിന് ഇവിടെയും.
2.. ദൈവം മനുഷ്യമനസ്സില്‍ നിക്ഷേപിച്ച ഈ ബോധം (അതും ഒരു ഏകദൈവത്തിലുള്ള ബോധമാണ്.) എന്ന നിങ്ങളുടെ പ്രസ്താവനയാണ് ദൈവം മനുഷ്യമനസ്സില്‍ ഏകദൈവത്തിലുള്ള ബോധം നിക്ഷേപിച്ചു എന്ന് പറയാൻ എന്നെ പ്രേരിപ്പിച്ചത്. .ബോധത്തിൽനിന്ന് ഏക ദൈവത്തെ ഒഴിവാക്കിയതിൽ യാതൊരു ന്യായവും ഇല്ല.
3.. തെളിവില്ലാത്തതു കൊണ്ടാണ് മനുഷ്യന് ഒരു കാര്യം സ്വീകരിക്കാതിരിക്കുന്നത് എന്നത് യുക്തിപരമോ ബുദ്ധിപരമോ അല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. തെളിവില്ലാത്തതുകൊണ്ടാണ് മനുഷ്യന് ഒരു കാര്യം സ്വീകരിക്കാതിരിക്കുന്നത് എന്നത്, നേരെ ചൊവ്വേ പറഞ്ഞാൽ തെളിവുള്ളതുകൊണ്ടാണ് മനുഷ്യന് ഒരു കാര്യം സ്വീകരിക്കുന്നത് എന്നാകുമല്ലോ. അങ്ങനെ ചെയ്യുന്നത് യുക്തിപരമോ ബുദ്ധിപരമോ അല്ല എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. പിന്നെ മദ്യപാനികളേയും മറ്റും കുറ്റപെടുത്തിയിട്ട് യാതൊരു കാര്യവും ഇല്ല.
ഏതായാലും ലത്തീഫ് സാഹിബ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് മനുഷ്യൻ ബോധപൂർവ്വം തെറ്റു ചെയ്യുന്നു എന്നാണ്. പക്ഷേ അതേറ്റവും കൂടുതൽ ചെയ്യുന്നത് മുസ്ലിംകൾ ആണ്. ഖുറാന് യാതൊരു അമാനുഷികതയും ഇല്ലാ എന്നും അല്ലാഹുവിന്റെ ശിക്ഷ വെറും കെട്ടു കഥയാണെന്നും മുകളില്‍ കൊടുത്ത ലിങ്കുകളില്‍ നിന്നും മനസ്സിലായല്ലോ. പ്രവാചകരെ വിശ്വസിക്കാതിരിക്കുന്നതും വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കാതിരിക്കുന്നതും തെളിവിന്റെ അപര്യാപ്തത കൊണ്ടാണ് എന്ന് ഇപ്പോൾ ബോധ്യമായല്ലോ. റസ്സലിന്റെ തെളിവ് മതിയായില്ല എന്ന പരാമര്‍ശം എത്രയോ പരമാർത്ഥമാണ്.
4.. മനുഷ്യര്‍ക്ക് വഴികാട്ടാനായി ഏതെങ്കിലുമൊരു വേദം എക്കാലത്തും ലോകത്തവശേഷിച്ചിരുന്നു എന്ന പരാമർശമാണ് ദൈവം ചുമതലയിൽ വീഴ്ച വരുത്തി എന്ന് പറയാൻ ഇടയാക്കിയത്. കാരണം എ. ഡി. 500നും 600നുമിടയിൽ ലോകത്ത് അല്ലാഹു ഇറക്കിയ ഒരു വേദവും നിലവിലുണ്ടായിരുന്നില്ല. ഇതാണ് ദൈവം ചുമതലയില്‍ വരുത്തിയ ഒരു വീഴ്ച. മനുഷ്യർ വേദങ്ങൾ തിരുത്തുകയില്ല എന്നു വിശ്വസിച്ചതാണ് ആ പാവത്തിന് പറ്റിയ മറ്റൊരു വീഴ്ച. ദൈവദൂതന് ആഗതമാകുകയോ സന്മാസര്ഗം ലഭിക്കുകയോ ചെയ്യാത്ത ഒരു സമൂഹത്തെയും ദൈവം ശിക്ഷിക്കുകയില്ലാ എങ്കിൽ എ. ഡി. 500നും 600നുമിടയിൽ ജീവിച്ച ആരെയും ശിക്ഷിക്കാൻ ദൈവത്തിന് ന്യായങ്ങളില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ