2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും



വിശുദ്ധഖുര്‍ആന്റെ സുരക്ഷിതത്വം അതിന്റെ അവതാരകനായ ദൈവത്തിന്റെ വാഗ്ദാനമാണ്. അതിന്റെ അവതരണം മുതല്‍ ഇന്നേ വരെ മനുഷ്യന്റെ കൈകടത്തലുകളില്‍നിന്ന് മുക്തമായി അത് നിലനില്‍ക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകള്‍ പോലും അതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. പ്രാവാചക വചനങ്ങളെ ഹദീസുകളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ സുക്ഷ സാധ്യമാക്കിയത് എന്ന് പഠനവിധേയമാക്കാവുന്നതാണ്.

സെമിറ്റിക് ഭാഷകളില്‍ ഖുര്‍ആന്റെ അവതരണം കൊണ്ട് ഏറെ പ്രചാരം നേടിയ ഭാഷയാണ് അറബി. ആ ഭാഷയുടെ പ്രത്യേകത തീര്‍ത്തും ഒരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണത്തിന് അനുയോജ്യമായിരുന്നു.  കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള അതിന്റെ കഴിവും ഇന്നും മറ്റുഭാഷകള്‍ക്കില്ല. അതേസമയം പദസമ്പുഷ്ടവും. പൂര്‍ണമായ വര്‍ച്ച പ്രാപിച്ച നിലയിലായിരുന്നു അന്ന് അറബി ഭാഷ. ഇതു മനസ്സിലാകണമെങ്കില്‍ നാം സംസാരിക്കുന്ന മലയാള ഭാഷയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. നൂറ് വര്‍ഷം മുമ്പുള്ള ഒരു മലയാള കൃതി വായിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടും. എന്നാല്‍ 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആന്‍ അറബി ഭാഷയറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്നവിധത്തിലാണ്. ഏതൊരു ഭാഷക്കും പ്രദേശികമായ ഉള്‍പിരിവുകളും വ്യത്യസ്ഥമായ ശൈലീപ്രയോഗങ്ങളുമൊക്കെയുണ്ടാകും. അവയില്‍ ഏറ്റവും ശുദ്ധമായ ശൈലി ഖുറൈശികളുടെതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അന്ന് നിലവിലുള്ള ഏറ്റവും സുവ്യക്തമായ അറബിയിലാണ് അവതരിച്ചത്.

ജിബ് രീല്‍ എന്ന മലക്കിലൂടെ 23 വര്‍ഷത്തിനിടയില്‍ സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് അവതീര്‍ണമാവുകയും പിന്നീട് അവയെ രണ്ട് ചട്ടകള്‍ക്കിടയില്‍ ക്രമീകരിക്കുകയും ചെയ്തതിനെയാണ് ഖുര്‍ആന്റെ ക്രോഡീകരണം എന്ന് സാധാരണയായി ഉദ്ദേശിക്കുന്നത്.  'അതിന്റെ ഒരുമിച്ചുകൂട്ടലും പാരായണം ചെയ്തു തരേണ്ടതും നമ്മുടെ ചുമതലയാകുന്നു' (75:17) യഥാര്‍ഥ ക്രോഡീകരണം ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവാചകന്‍ തന്നെയാണ് നിര്‍വഹിച്ചത്. അഥവാ പലപ്പോഴായി അവതരിച്ച സൂക്തങ്ങള്‍ ഇന്ന സൂക്തത്തിന് ശേഷം ഇന്ന സൂക്തമെന്നും അതേ പ്രകാരം ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായമെന്നുമൊക്കെ തരം തിരിച്ച് കൃത്യമായി എഴുതിവെക്കാന്‍ പ്രവാചകന്‍ എഴുത്തുകാരെ ചുമതലപ്പെടുത്തിയിരുന്നു. ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍ (കുത്താബുല്‍ വഹ് യ്)എന്നാണ് ഇവര്‍ അറിയപ്പെട്ടത്.

ഇവരുടെ പേരുകള്‍ ഇങ്ങനെയാണ്: അബൂബക്കര്‍, ഉമറുബ്‌നു ഖത്താബ്, ഉഥ്മാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു ഥാബിത്, മുആദുബ്‌നു ജബല്‍, അര്‍ഖമുബ്‌നു അബീ അര്‍ഖം (യഥാര്‍ഥ പേര്) അബ്ദുമനാഫ്, ഥാബിതുബ്‌നു ഖൈസ്, ഹന്‍ദല ബ്‌നു റബീഅ്, മുആവിയ ബ്‌നു അബീ സുഫ് യാന്‍, അബ്ദുല്ലാഹിബ്‌നു സൈദ്, സുബൈറുബ്‌നു അവ്വാം, മുഗീറത്തുബ്‌നു ശുഅ്ബ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പെട്ടിരുന്നു. എന്നുവെച്ചാല്‍ ആരെങ്കിലും എന്തെങ്കിലും കേട്ട് എഴുതിവെക്കുന്ന സമ്പ്രദായമായിരുന്നില്ലെന്ന് ചുരുക്കം. ഇവരില്‍ പലരും ഇസ്്‌ലാമിലേക്ക് വന്നത് ഒരേ സമയത്തല്ല. എന്നാല്‍ എഴുതാന്‍ പ്രാപ്തിയും കഴിവുമുള്ളവരെ അതിന് തെരഞ്ഞെടുത്തിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇരുപതിനും ഇരുപത്തിമൂന്നിനും ഇടക്ക് ആളുകള്‍ അതിനായി നിയമിക്കപ്പെട്ടു. ഒരാളെ മാത്രം ആശ്രയിക്കുന്നത് അതിന്റെ സത്യസന്ധതക്കും പൂര്‍ണതക്കും വിഘാതമാകുമെന്ന കണക്കുകൂട്ടലിലാണ് പലരെ നിയമിച്ചത്. അവരില്‍ ചിലരുടെയൊന്നും മരണം ഖുര്‍ആനെ ബാധിക്കരുതെന്ന ശ്രദ്ധയും അതിന് പിന്നിലുണ്ടാകാം. യുദ്ധം നടന്നുകൊണ്ടിരിക്കെ അതിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു അത് നടത്തിയിരുന്നത്.

അത് മാത്രമായിരുന്നില്ല ഖുര്‍ആന്റെ സുരക്ഷിതത്വത്തിന് അവലംബിച്ചത്. അവതരിക്കുന്ന മുറക്ക് വിശ്വാസികള്‍ അത് മനപ്പാഠമാക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തു. ധാരാളം അനുചരന്‍മാര്‍ അത്തരത്തില്‍ മനപ്പാഠമാക്കി. നമസ്‌കാരത്തില്‍ അഞ്ചുസമയവും പാരായണം ചെയ്തു. പ്രവാചകനാകട്ടെ ഒരോ വര്‍ഷവും റമളാനില്‍ അതുവരെ അവതരിച്ച് കഴിഞ്ഞ സൂക്തങ്ങള്‍ ദിവ്യബോധനം നല്‍കിയ ജിബ്`രീല്‍ എന്ന മലക്കിന് പാരായണം ചെയ്ത് പാഠം നോക്കി. മദീനയിലെത്തിയപ്പോള്‍ പ്രവാചകന്‍ തന്നെയായിരുന്ന നമസ്‌കാരത്തിന് ഇമാമായി നിന്നിരുന്നത്. അദ്ദേഹം നമസ്‌കാരത്തില്‍ ചെറുതും വലുതുമായ സൂക്തങ്ങള്‍ പാരായണം ചെയ്തു. ചില അധ്യായങ്ങള്‍ പൂര്‍ണമായി വെള്ളിയാഴ്ച മിമ്പറിന്‍ പാരയണം ചെയ്തു. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം ഏതെങ്കിലും ഒരാള്‍ക്കോ ഒരു സംഘത്തിനോ പ്രവാചകന്റെ കാലത്ത് വിശുദ്ധഖുര്‍ആനില്‍ അതിലില്ലാത്ത ഒരു വാക്കും കൂട്ടിചേര്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ അതുവരെ അവതരിച്ച ഖുര്‍ആന്‍ രണ്ടു ചട്ടകള്‍ക്കുള്ളില്‍ ക്രമീകരിച്ച് മുസ്ഹഫാക്കി രൂപപ്പെടുത്തിയിരുന്നില്ല. അതിന്റെ കാരണം വ്യക്തമാണ്. പ്രവാചകന്റെ മരണം വരെ അതിന്റെ അവതരണം നടന്നുകൊണ്ടിരുന്നു അത്തരമൊരു ശ്രമം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രവാചകന്റെ അനുചരന്‍മാര്‍ സത്യസന്ധരും വിശ്വസ്തരുമായിരുന്നു. വളരെയേറെ ഭയപ്പാടോടുകൂടിയാണ് അവര്‍ പ്രവാചക വചനങ്ങളെ പോലും ഉദ്ധരിച്ചിരുന്നത്.

പ്രവാചകന്റെ മരണ ശേഷം അബൂബക്കര്‍ സിദ്ദീഖ് ഖിലാഫത്ത് അധികാരം ഏറ്റെടുത്തു. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയും പഠിക്കുകയും ചെയ്യുന്ന അറബി ശൈലി മാത്രമായി വിശുദ്ധഖുര്‍ആന്റെ കാര്യത്തില്‍ പിന്തുടരാവുന്നതല്ല എന്ന ബോധ്യപ്പെടുമാര്‍ നടന്ന സംഭവമാണ് യമാമ യുദ്ധം. ഇസ്‌ലാമിക രാഷ്ട്രത്തിനും നേതൃത്വത്തിനുമെതിരെ കലാപകൊടി ഉയര്‍ത്തി സായുധരായി വന്ന മുസൈലിമ എന്ന കള്ള പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത യുദ്ധത്തില്‍  ഒട്ടേറെ സഹാബിമാര്‍ വധിക്കപ്പെട്ടു. അന്നുവരെ പ്രധാനമായും ഖുര്‍ആനെ അവലംബിച്ചിരുന്നത് എഴുതപ്പെട്ട ഏടുകളേക്കാള്‍ അതിന്റെ അനുയായികളുടെ മനഃപാഠത്തെയായിരുന്നു. അറബികളില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ പരിമിതമായിരുന്നു. അതുകൊണ്ടു തന്നെ മനഃപാഠമാക്കാനുള്ള അവരുടെ കഴിവും പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു പുതിയ ചിന്തക്ക് തുടക്കമിട്ടു. ഉമര്‍ ആണ് ഇതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്.  അദ്ദേഹം അന്നത്തെ ഭരണാധികാരിയായ അബൂബക്കറിനെ ഇക്കാര്യം ഉണര്‍ത്തി. സൈദുബ്‌നുഥാബിതിനെ നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെ. ആ സംഭവം പിന്നീട് സൈദ് തന്നെ വിശദീകരിച്ചിട്ടുണ്ട്. വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തമാണ് അദ്ദേഹം ഏല്‍പിക്കപ്പെടുന്നത് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ 'പര്‍വതം അതിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി' അദ്ദേഹം ആദ്യമതിനെ കണ്ടു. പക്ഷെ പിന്നീട് അദ്ദേഹത്തിന് അത് പ്രയാസരഹിതമായി സാധിച്ചു. അങ്ങനെ എല്ലിലും തോലിലുമായി എഴുതപ്പെട്ട മുഴുവന്‍ രേഖകളും ഹാജറാക്കി. മനപ്പാഠമാക്കിയവരുടെ സഹായത്തോടെ ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മനഃപാഠത്തെയോ എഴുത്തിനെയോ മാത്രം അവലംബിച്ച് ഒന്നും അതില്‍ ചേരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ മനപാഠമുണ്ടെങ്കിലും രേഖ ലഭിക്കുന്നത് വരെ അത് തടഞ്ഞുവെച്ചു. ഒരൊറ്റ സൂക്തം പോലും എഴുതപ്പെട്ട രേഖയില്ലാതെ അതില്‍ ചേര്‍ത്തില്ല. അപ്രകാരം തടഞ്ഞുവെച്ച സൂക്തമാണ് 128:9 അബൂഹുസൈമത്തുല്‍ അന്‍സാരിയി(ഹുസൈമത്തുബ്‌നു ഥാബിത്) ല്‍നിന്ന്  അത് ലഭിച്ച ശേഷമാണ് അത് ചേര്‍ത്തത്. ഒരോ ലിഖിതവും രണ്ട് സാക്ഷികളെ ലഭിച്ചതിന് ശേഷമല്ലാതെ ചേര്‍ത്തിരുന്നില്ല. അതിന് സാക്ഷ്യം വഹിച്ചത് ഉമര്‍ (റ) തന്നെയായിരുന്നു.

ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന് എന്ത് പേര് വെക്കണം. പലരും സുവിശേഷം എന്നും മറ്റുമുള്ള പേര് നിര്‍ദ്ദേശിച്ചെങ്കിലും നിലവിലുള്ള ബൈബിളുമായി സാമ്യമുള്ളതിനാല്‍ ആ പേര്‍ ഒഴിവാക്കുകയും അബ്ദുള്ളാഹിബ്‌നു മസ്ഊദിന്റെ അഭിപ്രായ പ്രകാരം എത്യോപ്യയില്‍ ഉപയോഗിക്കുന്ന മുസ്ഹഫ് എന്ന് പേര്‍ വെക്കുകയും ചെയ്തു.   ആ മുസ്ഹഫ് ആദ്യം അബൂബക്കറിന്റെ പക്കലും പിന്നീട് ഉമറിന്റെ പക്കലും സൂക്ഷിച്ചു മരണ സമയത്ത് അത് തന്റെ മകളായ ഹഫ്സയെ ഏല്‍പിച്ചു. അല്ലാഹു അവതരിപ്പിച്ചത് ഖുര്‍ആനായിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും പാരായണവും എല്ലാം ദൈവികമാണ്. അതുകൊണ്ടാണ് നാം ഖുര്‍ആന്‍ എന്ന് പേര് തന്നെ ഉപയോഗിക്കുന്നത്. അതിന്റെ ലിഖിത രൂപത്തിന് നാം സൗകര്യാര്‍ഥം മുസ്ഹഫ് എന്ന് ഉപയോഗിക്കുന്നുവെന്ന് മാത്രം. ലിഖിതരൂപത്തിന് മാത്രം അമിതപ്രാധാന്യമില്ല എന്ന് സൂചിപ്പിക്കുയായിരുന്നു.

അതുകൊണ്ടുതന്നെ അതിന്റെ അക്ഷരങ്ങള്‍ മാത്രമല്ല. പാരായണ ശൈലിയും സുരക്ഷിതമാക്കപ്പെട്ടു. പാരായണ വിദഗ്ദരില്‍ അഗ്രഗണ്യരും പ്രശസ്തരും പ്രവാചകന്റെ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചവരുമായ ഉബയ്യുബ്‌നു കഅ്ബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സാലീം മൗലാ അബീ ഹദൈഫ, മുആദ് ബ്‌നു ജബല്‍ ഇവരെല്ലാം സൈദ് ക്രോഡീകരിക്കുമ്പോള്‍ ജീവിച്ചരുന്നവരും അതില്‍ സഹകരിച്ചവരുമായിരുന്നു. അതോടൊപ്പം പ്രദേശിക ശൈലിയനുസരിച്ച് പാരായണം ചെയ്യുന്നത് തടയപ്പെട്ടിരുന്നില്ല. ചിലവാക്കുകളിലും ഉച്ചാരണങ്ങളിലുമാണ് അത് പ്രതിഫലിക്കുക. (ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകും. ഈജിപ്ത്യന്‍ അറബികള്‍ ജമാല്‍ എന്നതിന് ഗമാല്‍ എന്നാണ് ഉച്ചരിക്കുക, അതേ പ്രകരാം ചില വാക്കുകളും സൗകര്യാര്‍ഥം ആളുകള്‍ മാറ്റി ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം). എന്നാല്‍ ഖുര്‍ആന് തനതായ ഒരു ശൈലിയുണ്ടായിരുന്നു. അത് ഖുറൈശികളുടെ പാരായണ രൂപമാണ്. ഉസ്മാന്റെ കാലത്ത് ഇത്തരം ചില തര്‍ക്കങ്ങള്‍ നടന്നതിനാല്‍ പാരായണ രൂപം ഏകീകരിക്കുകയും ഹഫ്സയുടെ പക്കലുള്ള മുസ്ഹഫിന്റെ കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

അതോടെ ലിഖിതവും പാരായണ രൂപവും ഏകീകരിക്കപ്പെട്ടു. അതൊടൊപ്പം അവിടെവിയെയായി വ്യക്തികള്‍ രേഖപ്പെടുത്തുകയും പാരായണം ചെയ്തു പോരുകയും ചെയ്ത ഏടുകളും ലിഖിതങ്ങളും അപ്രസക്തമായി. അവ ഇനി നിലനിര്‍ത്തുന്നത് ദോശമല്ലാതെ നന്മവരുത്തില്ല എന്നത് വ്യക്തമാണ് അങ്ങനെയാണ് ഔദ്യോഗിക രൂപമല്ലാത്തവയെല്ലാം കരിച്ചു കളയാന്‍ ഉത്തരവിട്ടത്. അബൂബക്കറോ ഉമറോ അത് ചെയ്തിരുന്നില്ല. ഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന നിലക്കുള്ള ഒരു ഭരണ നടപടിയായിട്ടാണ് അത് കാണേണ്ടത്. പാരായണം ഏകീകരിച്ചതിനും അതേ ന്യായമാണുള്ളത്. കാരണം ഏഴുരൂപത്തിലുള്ള പാരായണം പ്രവാചകന്‍ തന്നെ അംഗീകരിച്ചതായിരുന്നു.

ഉസ്മാന്‍ (റ) പ്രസ്തുത കര്‍മം നിര്‍വഹിച്ചതും അതീവ സൂക്ഷമതയോടെയാണ്. ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന കോപ്പികൊണ്ടുവരികയും അതിന്റെ ശരിയായ ഉച്ചാരണ രീതിയായ ഖുറൈശി ശൈലി പ്രകാരം തയ്യാറാക്കുന്നതിനാല്‍ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിച്ച അതേ സൈദുബ്‌നുസാബിതിന്റെ നേതൃത്വത്തിലുള്ള നാലംഗത്തെ ചുമതലപ്പെടുത്തി. അബ്ദുല്ലാഹിബ്‌നു സുബൈര്‍, സൈദുബ്‌നുല്‍ ആസ്വ്, അബ്ദുറ്ഹ്മാനുബ്‌നു ഹിഷാം തുടങ്ങിയാവരായിരുന്നു മറ്റുമൂന്ന് പേര്‍. ഇങ്ങനെ തയ്യാറാക്കിയ കോപികള്‍ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തു. ഇവയുടെ പതിപ്പുകളാണ് ഇന്നും പ്രചാരത്തിലുള്ളത്.

ഇത്രയും കാര്യങ്ങളാണ് ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ചുരുക്കി പറയാന്‍ കഴിയുന്നത്. ഇതെല്ലാവര്‍ക്കും അറിയാം.  പക്ഷെ ഇവിടെ നടക്കുന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാനിത് തയ്യാറാക്കിയത്. പെട്ടെന്ന് തയ്യാറാക്കിയതിനാല്‍. സംഭവിക്കാനിടയുള്ള അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പോസ്റ്റില്‍ തന്നെ തിരുത്തുന്നതാണ്. ഒരു ഗ്രന്ഥത്തിന്റെ സുരക്ഷക്ക് ആവശ്യമുള്ള എല്ലാവിധമുള്ള മുന്നൊരുക്കവും മനുഷ്യരിലൂടെ തന്നെ നടത്തപ്പെട്ടു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ദൈവം സംരക്ഷിക്കും എന്ന വാഗ്ദാനം ദൈവത്തിന്റെ നല്ലവരായ ദാസന്‍മാരിലൂടെ തന്നെയാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

അങ്ങനെ വിശുദ്ധഖുര്‍ആന്‍ ലോകത്ത് മറ്റൊരു വേദഗ്രന്ഥത്തിനും അവകാശപ്പെടാന്‍ സാധ്യമല്ലാത്തവിധം സുരക്ഷിതമായി നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ ദൈവികതക്ക് മറ്റൊരു ദൃഷ്ടാന്തമായി.

35 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇതാണ് സംഭവിച്ചതെങ്കില്‍ ഇതില്‍നിന്ന് എങ്ങനെ ആരോപണങ്ങള്‍ നിര്‍മിച്ചാലാണ് വിശ്വാസയോഗ്യമായി തോന്നുക അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വിമര്‍ശകര്‍ ഉന്നയിച്ചിട്ടുണ്ട്. നമ്മുക്കവ ഏതൊക്കെയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത് എന്ന് പരിശോധിക്കാം.

CKLatheef പറഞ്ഞു...

മേല്‍ പറഞ്ഞ ചരിത്രവസ്തുതകള്‍ നിലനില്‍ക്കേ നാം വിശ്വസിക്കേണ്ട വാക്കുകളാണോ താഴെ നല്‍കിയത് എന്ന് നോക്കുക. പറയുന്നത് ഇ.എ. ജബ്ബാര്‍. ഈ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഒരാള്‍ക്ക് നന്നായി തോന്നുന്നതെങ്കില്‍ അതയാള്‍ വിശ്വസിച്ചുകൊള്ളട്ടേ എന്ന് വെക്കാനേ എനിക്ക് കഴിയൂ.

[[[ 'നീണ്ട 23 വര്‍ഷക്കാലത്തിനിടയില്‍ പല സമയത്തായി ഇറക്കപ്പെട്ടതാണ് കുര്‍ ആനിലെ വെളിപാടുകള്‍ .അതാകട്ടെ കൃത്യമായും ക്രമമായും രേഖപ്പെടുത്തിയിരുന്നുമില്ല. മനപ്പാഠമാക്കി എന്നവകാശപ്പെട്ടിരുന്ന മിക്ക പേരും മരണപ്പെടുകയും ചെയ്തു. ജീവിച്ചിരുന്നവരില്‍ പലരും മറന്നു പോവുകയും ചെയ്തു. ആ നിലയ്ക്കു മേല്‍ പ്രസ്താവിച്ച വിധം അവ സമാഹരിക്കപ്പെടുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്.

സൂക്തങ്ങളുടെ അവതരണക്രമത്തിലോ, വിഷയങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഗ്രന്ഥം തയ്യാറാക്കിയത്. കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്‍ക്കാന്‍ മാത്രമേ സെയ്ദിനു കഴിഞ്ഞുള്ളു. ഉസ്മാന്റെ ഭരണകാലത്താണ് ഈ ഗ്രന്ഥം കൂടുതല്‍ പ്രതികളുണ്ടാക്കി പല ഭാഗത്തേക്കും എത്തിച്ചു കൊടുത്തത്. അതില്‍ പിന്നെയും മാറ്റങ്ങള്‍ വരുത്തിയിരുന്നു. സെയ്ദ് ആദ്യം തയ്യാറാക്കിയ പ്രതിയില്‍ നിന്നും വ്യത്യാസമുള്ളതിനാല്‍ സെയ്ദിന്റെ ആദ്യ പ്രതി ഉസ്മാന്‍ കത്തിച്ചു കളയുകയാണത്രേ ചെയ്തത്.']]]

CKLatheef പറഞ്ഞു...

ക്രൈസ്തവ വിശ്വാസിയായ സന്തോഷ് ഇ.എ.ജബ്ബാറിന്റെ ബ്ലോഗില്‍ നടത്തിയ ഒരു അന്വേഷണമാണ് താഴയുള്ളത്.

[[[ 'മുഹമ്മദ്‌ നബിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന സയ്ദ് ഇബന്‍ താബിത് ഉള്‍പ്പെടെയുള്ള അനുയായികള്‍ അദ്ദേഹത്തില്‍ നിന്നും നേരിട്ട് കേട്ടെഴുതി സൂക്ഷിച്ച, മുഹമ്മദ്‌ നബി നേരിട്ട് അംഗീകരിച്ച ഖുര്‍ആന്‍ പകര്‍പ്പുകള്‍ മുഹമ്മദ്‌ നബിയുടെ കാലശേഷം എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു? നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?']]]

ചില തെറ്റിദ്ധാരണകളാണ് ഈ അന്വേഷണത്തിന് കാരണം എന്നാണ് ഞാന്‍ കരുതുന്നത്. സംഭവിച്ചത് ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളായതിനാല്‍ ഈ ചോദ്യത്തിന് വലിയ പ്രസക്തി കാണുന്നില്ല.

Fazil പറഞ്ഞു...

ഖുര്‍ആന്‍ ഏതു രീതിയില്‍ മനുഷ്യരില്‍ എത്തണം എന്നത് അള്ളാഹുവിന്‍റെ തീരുമാനം ആയിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഭൂലോകത്തില്‍ കോടിക്കണക്കിനു ഖുര്‍ആന്‍ ഉണ്ട്, അവയില്‍ ഒന്നിലും ഒരക്ഷരത്തിലോ കുത്തിലോ കോമയിലോ 1400 വര്‍ഷങ്ങള്‍ ആയിട്ടും വ്യത്യാസം വന്നിട്ടില്ല എന്നതും ഇനി വ്യത്യാസം വരില്ല എന്ന തിരിച്ചറിവും പലരുടേയും ഉറക്കം കെടുത്തുന്നു. കമ്പ്യൂട്ടറോ CRC, Parity അല്‍ഗോരിതങ്ങളോ കണ്ടെത്താത്ത കാലത്ത് എല്ലിലും തോലിലും ഒക്കെ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങനെ നില നിന്നു എന്നത് തീര്‍ച്ചയായും അത്ഭുതം തന്നെ. കാരണം ഖുര്‍ആനിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ വരെ കൃത്രിമം നടന്നിട്ടുണ്ട്, എന്നിട്ടും ഖുര്‍ആന്‍ മാത്രം മാറാതെ നില്‍കുന്നു. ഇതിലെല്ലാം ചിന്തിക്കുന്ന ജനത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.

Jamshi പറഞ്ഞു...

നല്ല ലേഖനം ..ഇ.എ .ജബ്ബാറിനെ പോലുള്ള കപട വാധികള്‍ക്ക് ഒരു മറുപടി യാണ് ഇത് .... സത്യത്തോട് പുറം തിരിഞ്ഞു നില്‍കുന്ന അവര്‍ ഇത് വായിക്കാന്‍ തന്നെ സമയം കാണില്ല

Unknown പറഞ്ഞു...

Dear latheef
Please allow me to ask some of my doubts which is not related with the current post
1. 700 years before Quran god send one messenger and he introduced bible. in that time god told us that don’t fight with others, love your enemies and forgive them, one partner for one life and Jesus follows the same which he is tolled to do by god he never fight he forgive all his enemies as a Muslim you also believe this .
But after 700 years god changes all his words in quran he allows wars, killing enemies brutally and more than one partner. 700year is a very small time for god then why he change his words, is he a liear?
i have some more doubts like this if you allow non topic things i can ask that also
thanks

CKLatheef പറഞ്ഞു...

പ്രിയ അഭിലാഷ്,

വിശുദ്ധഖുര്‍ആന്റെ അധ്യാപനമനുസരിച്ച് ദൈവദൂതന്‍മാരെല്ലാം. പ്രബോധനം ചെയ്തത് ഒരേ ആശയവും തത്വവുമായിരുന്നു.

മറ്റുവേദങ്ങളും മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ അതില്‍ നിന്ന് അല്‍പം വ്യത്യസ്ഥത പുലര്‍ത്തിയത് യേശുവിന്റെ അധ്യാപനങ്ങളാണെന്ന് കാണാം. ക്രൈസ്തവ വായനയനുസരിച്ചുതന്നെ പഴയനിയമത്തില്‍നിന്ന് തുലോം വ്യത്യസ്ഥമാണ് പുതിയ നിയമം.

പ്രപഞ്ചനാഥനായ ദൈവം ഏകനാണെന്നും അവന് പങ്കാളികളോ സന്താനങ്ങളോ ഇല്ലെന്നും അസന്നിഗ്ദമായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ദൈവത്തിന്റെ ഏകത്വം ബൈബിള് പഴയനിയമം ഊന്നിപറയുന്നുണ്ടല്ലോ. ഇസ്‌ലാമില്‍ ബിംബാരധന എത്രമാത്രം തടയപ്പെട്ടതാണോ അതില്‍ ഒട്ടും ഗൗരവം കുറവല്ല ബൈബിള്‍ പഴയനിയമമനുസരിച്ചും ബിംബാരാധനയുടെ നിരോധനം. സകല പ്രവാചകന്‍മാരും (ബൈബിള്‍ പരിചയപ്പെടുത്തുന്ന യേശു ഒഴികെ) മനുഷ്യനെ പാപമുക്തനാക്കും ദൈവത്തിന് ഇഷ്ടപ്പെട്ടവനാകാനും നിര്‍ദ്ദേശിച്ച മാര്‍ഗവും ഏതാണ്ട് തുല്യമായിരുന്നു എന്ന് കാണാം. തെളിവുകള്‍ ആവശ്യമാണെങ്കില്‍ മാത്രം നല്‍കാം.

ഖുര്‍ആന്‍ അനുസരിച്ച് മുഹമ്മദ് നബി പ്രബോധനം ചെയ്ത അതേ ആദര്‍ശമാണ് യേശുവിന്റെയും. യേശുവിനെയോ യേശുവിന്റെ മാതാവിനെയോ ഒരു വിഭാഗം ആരാധിച്ചുതുടങ്ങിയത് യേശുവിന്റെ കല്‍പന പ്രകാരമായിരുന്നില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നതിപ്രകാരമാണ്. വിചാരണ നാളില്‍ യേശു ദൈവത്തോടു നടത്തുന്ന സംഭാഷണം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.. (തുടരും)

CKLatheef പറഞ്ഞു...

'അല്ലാഹു ചോദിക്കും, `ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?`

അപ്പോള്‍ അദ്ദേഹം മറുപടി പറയും: `നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ.`

അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം.' (5:116-119)

(വ്യാഖ്യാനസഹിതം വായിക്കാന്‍ ഇവിടെ പോവുക)

CKLatheef പറഞ്ഞു...

@Abhilash

ഇനി താങ്കളുടെ വാക്കുകളില്‍ കാണുന്ന യേശുവിന്റെയും മുഹമ്മദ് നബിയുടെയും സന്ദേശത്തിലെ വൈരുദ്ധ്യം ഒരു പരിധിവരെ പരിഹരിക്കാന്‍ താങ്കള്‍ പ്രസ്തുത ആശയം സ്വീകരിക്കാന്‍ അവലംബിച്ച സൂക്തങ്ങളെ പരിശോധിച്ചാല്‍ മതി. അതിന് ശേഷവും നിലനില്‍ക്കുന്ന വൈരുദ്ധ്യം എങ്ങനെ സംഭവിച്ചുവെന്ന് കൂട്ടായി പരിശോധിക്കുന്നതായിരിക്കും നല്ലത്.

വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഇത്രയെങ്കിലും സമാധാനപൂര്‍ണമായ അന്വേഷണം അപൂര്‍വമായതിനാല്‍ മറുപടി പറഞ്ഞു എന്ന് മാത്രം. ചോദ്യം മലയാളത്തിലാക്കുന്നതും. കുറേകൂടി വസ്തുനിഷ്ഠമാക്കുന്നതും നന്നായിരിക്കുമെന്ന് അഭിപ്രായമുണ്ട്.

CKLatheef പറഞ്ഞു...

ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം കൂടി വായിക്കുക.

CKLatheef പറഞ്ഞു...

sajan JCB said..

>>> അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം .<<<

കേട്ടാല്‍ തോന്നും ഖുര്‍ആനില്‍ വിശ്വസിക്കുന്നതിന് ആകെ തടസ്സം യഥാര്‍ഥ പകര്‍പ്പെടുത്തതിന് ശേഷം അപ്രസക്തമായ കോപ്പികള്‍ കത്തിച്ചുകളഞ്ഞതാണ് ഏക കാരണമെന്ന്. സുവിശേഷങ്ങള്‍ കത്തിച്ചു കളഞ്ഞതും ഇതും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് അവ താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ അത് ലജ്ജിക്കാന്‍ മാത്രമുള്ളതല്ല എന്ന് സാജനെപ്പോലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയൂ.

CKLatheef പറഞ്ഞു...

@Abilash

>>> 700 year is a very small time for god then why he change his words, is he a liear? <<<

ബൈബിള്‍

യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട് പറയുന്നു ദാസന്‍ യജമാനനേക്കാള്‍ വലിയവനല്ല, ദൂതന്‍ തന്നെ അയച്ചവനേക്കാള്‍ വലിയവനുമല്ല. ഇതു നിങ്ങള്‍ അറിയുന്നു എങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്‍മാര്‍ (യോഹന്നാന്‍ 13 16,17)

ഖുര്‍ആന്‍

(18:110) പ്രവാചകന്‍ പറയുക: `ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ തന്നെയാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നുവെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്നു പ്രതീക്ഷിക്കുന്നവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ. ഇബാദത്തില്‍ ആരെയും തന്റെ റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ.`
-------------------

ബൈബിള്‍

ഞാന്‍ നിങ്ങളോട് പറയുന്നു ഞാന്‍ അയക്കുന്നവനെ കൈകൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു, എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. (യോഹന്നാന്‍ 13 20)

ഖുര്‍ആന്‍

'അല്ലയോ മുഹമ്മദ്, നാം നിന്നെ ജനങ്ങള്‍ക്കുവേണ്ടി ദൈവദൂതനായി അയച്ചിരിക്കുന്നു. അതിന് അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതിയായതാകുന്നു. ദൈവദൂതനെ അനുസരിക്കുന്നവന്‍ അല്ലാഹുവിനെ അനുസരിച്ചു. വല്ലവരും പിന്തിരിഞ്ഞുപോയാലോ, നാം നിന്നെ അവരുടെ കാവല്‍ക്കാരനായിട്ടൊന്നും നിയോഗിച്ചിട്ടില്ല.'(4:80)

ദൈവം വാക്കുമാറ്റുകയോ കളവ് പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ അനുഭവപ്പെടുന്നെങ്കില്‍ ആരാണ് അതിന് ഉത്തരവാദി?

Unknown പറഞ്ഞു...

പ്രിയ ലത്തീഫ്
ഞാന്‍ ചോദിച്ചത് മെയിന്‍ ആയും "യുദ്ധം" "ബഹുഭാര്യത്വം" ഈ രണ്ട്ട് മുഖ്യ യെരുധ്യങ്ങളെ കുറിച്ചാണ്.
"യുദ്ധം" "ബഹുഭാര്യത്വം" ഈ രണ്ടു കാര്യങ്ങള്‍ക് യേശു എതിരായെരുന്നു എന്ന് ആര്‍കും അദ്ധേഹത്തിന്റെ ജീവിതത്തില്‍ നിനും മനസിലാകും.
"യുദ്ധം" "ബഹുഭാര്യത്വം" ഈ രണ്ടു കാര്യങ്ങള്‍ മുഹമ്മദ്‌ അനുവധ്ചിരുന്നു
700 വര്ഷം കൊണ്ട് നടക്കുന്ന ഈ മാറ്റത്തില്‍ 3 കഥാപാത്രങ്ങള്‍ ആണ് ഉള്ളത് "ഗോഡ്, യേശു & മുഹമ്മദ്‌" ആരാണ് കള്ളം പറഞ്ഞത്?
ഇതാണ് ചോദ്യം ലത്തീഫിന്റെ ആന്‍സര്‍ ഈ പൊയന്റുകളെ ടച് ചെയുന്നില്ല
(തങ്ങള്‍ക് ഈ ചോദ്യംതിനു ഈവിടെ അഭിപ്രായം പറയാന്‍ താള്‍പര്യം ഇല്ലെങ്ങില്‍ കൃത്യമായും ഈ വിഷയം സംബന്ധിച്ച ലിങ്ക് തന്നാലും മതി)

CKLatheef പറഞ്ഞു...

>>> 700 വര്ഷം കൊണ്ട് നടക്കുന്ന ഈ മാറ്റത്തില്‍ 3 കഥാപാത്രങ്ങള്‍ ആണ് ഉള്ളത് "ഗോഡ്, യേശു & മുഹമ്മദ്‌" ആരാണ് കള്ളം പറഞ്ഞത്? <<<

ഇവരില്‍ ആരും കളവ് പറഞ്ഞിട്ടില്ല. ഒരിക്കലും പറയുകയുമില്ല. എന്നാണ് എന്റെ ദൃഢബോധ്യം. മറ്റുവല്ല സാധ്യതയും ഉണ്ടോ എന്ന് പരിശോധിക്കാമല്ലോ. പഠനത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നുതന്നെ ഞാന്‍ കരുതുന്നു.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്. ഖുര്ആന് ഏടുകള് കത്തിച്ചതെന്തിന്

ഷെബു പറഞ്ഞു...

തുറന്ന മനസ്സോടെ ഒരു തവണ മനസ്സിരുത്തി വായിച്ചാല്‍ ബോധ്യപ്പെടും വി.ഖുര്‍ആന്റെ അമാനുഷിക സ്വഭാവം. ലോകത്ത് ഇന്നേവരെ അവ്വിധം ഖുര്‍ആനെ വായിച്ചവരൊക്കെ അതില്‍ ആകൃഷ്ടരായ ചരിത്രമാനുള്ളത് . പിക്താള്‍ മുതല്‍ ഏറ്റവും ഒടുവില്‍ മിനാരംവിരുദ്ധ കാമ്പയിന്‍ ഡാനിയല്‍ വരെ. പക്ഷെ യുക്തിവാദികളുടെയും നിരീശ്വരവാദികളുടേയും വായന അവ്വിധമല്ല. - പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു ലത്തീഫ് സാഹിബ്.

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്,

ബൈബിളില്‍ യേശു താങ്കള്‍ എടുത്തെഴുതിയവ മാത്രമല്ല പറഞ്ഞിട്ടുള്ളത്.

ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു. (മത്തായി 5: 31-32)

അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്‌ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്‌. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ്‌ മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്‌. നീ എന്തു പറയുന്നു? ഇത്‌, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചതാണ്‌. യേശുവാകട്ടെ, കുനിഞ്ഞ്‌ വിരല്‍കൊണ്ടു നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്‌ അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ്‌ നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു. എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്‌ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്‌ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന്‌ അവളോടു ചോദിച്ചു: സ്‌ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത് (യോഹന്നാന്‍ 8 :4 -11)

യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു. യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. എനിക്ക്‌ എന്‍െറ പിതാവിനോട്‌ അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന്‌ എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? (മത്തായി 26: 51-53)

ഇതുപോലെ ചിലത് കൂടി പറഞ്ഞിട്ടുണ്ട്. ഇവയ്ക്കു സമാനമായ സൂക്തങ്ങള്‍ ഖുര്‍ആനില്‍ നിന്നും എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു.

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്,

ബൈബിളില്‍ ഞാന്‍ ഉദ്ധരിച്ച വചനങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് എനിക്കറിയാം. യേശുവിന്റെതായി ഒട്ടേറെ സുവിശേഷത്തിലുണ്ട്. അത് സ്ഥിരപ്പെടുത്താനോ നിരസിക്കാനോ ഞാനിപ്പോള്‍ മുതിരുന്നില്ല. അതിന് ഒട്ടേറെ പരിമിതയുണ്ട് താനും. വിമര്‍ശിക്കാന്‍ മാത്രമൊരുങ്ങിയാല്‍ താങ്കള്‍ നല്‍കിയ വചനങ്ങളിലും അത് സാധിക്കുമെന്ന് അറിയാമല്ലോ. പ്രധാന പുരോഹിതന്റെ സേവകനെ വെട്ടികൊല്ലുന്നത് ആവേശത്തോടെ നോക്കിനിന്ന ദുഷ്ടന്‍... എന്നൊക്കെ ഒരു ദൈവനിഷേധിക്ക് പറയാം. ഖുര്‍ആന്‍ ഉദ്ധരിച്ച് അത്തരം ചില വ്യാഖ്യാനങ്ങളാണ് താങ്കളുടെ മനസ്സില്‍ തറച്ചു നില്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ലെന്ന് കരുതുന്നു.

ഇസ്‌ലാമില് യേശുവിന്റെ സ്ഥാനം ഉന്നതമാണ്. അദ്ദേഹത്തിന്റെ നാമം, 'ദൈവത്തിന്റെ സമാധാനം അദ്ദേഹത്തിന് മേല്‍ ഉണ്ടാകട്ടെ' എന്ന പ്രാര്‍ഥനയോടൊപ്പമാണ് ഞങ്ങള്‍ ഉരുവിടാറുള്ളത്. മനോദാര്‍ഢ്യമുള്ള (ഉലുല്‍ അസ്മ്) എന്ന് പ്രത്യേകം ഖുര്ആന് വിശേഷിപ്പിച്ച അഞ്ച് പ്രവാചകന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഒരു പ്രവാചകനാകുക എന്നത് തന്നെ ഒട്ടേറെ കഴിവുകളെ സൂചിപ്പിക്കുന്നുണ്ട്. ബുദ്ധിയും യുക്തിയും സത്യസന്ധതയും കാരുണ്യവുമൊക്കെ അതില്‍ തന്നെയുള്ളതാണ്. താങ്കളിവിടെ ഉദ്ധരിച്ചതിലും അതൊക്കെയുണ്ട്. പ്രവാചക ചരിത്രത്തിലും നിങ്ങള്‍ യുക്തിവാദ-ദൈവനിഷേധ കണ്ണടയില്ലാതെ വായിച്ചാല്‍ ധാരാളം കാണാം. അത്തരമൊരു താരതമ്യത്തിന് ഈ പോസ്റ്റില്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വിനയപൂര്‍വം ഉണര്‍ത്തുന്നു.

CKLatheef പറഞ്ഞു...

(പ്രവാചകാ,) നാം എല്ലാ പ്രവാചകന്മാരില്‍നിന്നും വാങ്ങിയിട്ടുള്ള പ്രതിജ്ഞ ഓര്‍ത്തിരിക്കുക-നിന്നില്‍നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്റെ പുത്രന്‍ ഈസാ എന്നിവരില്‍നിന്നും. എല്ലാവരില്‍നിന്നും നാം സുദൃഢമായ പ്രതിജ്ഞ വാങ്ങിയിരിക്കുന്നു-സത്യസന്ധന്മാരോട് (റബ്ബ്) അവരുടെ സത്യസന്ധതയെ സംബന്ധിച്ച് ചോദിക്കാന്‍. നിഷേധികള്‍ക്കവന്‍ വേദനയേറിയ ശിക്ഷയത്രെ ഒരുക്കിവെച്ചിട്ടുള്ളത്. (33:7-8)

ഈ സൂക്തത്തില്‍ പെട്ടവരാണ് ബാക്കി നാലുപേര്‍. ഇവിടെ ഇപ്രാകാരം വീണ്ടും പറയുന്നത്. ഇതിലൂടെ യേശുവിന് നല്‍കപ്പെട്ട സ്ഥാനം മനസ്സിലാക്കാന്‍ കഴിയും. ഇതെല്ലാം മദീനയിലുള്ള ക്രിസ്ത്യാനികളെ സോപ്പിടാനാണെന്ന വാദം എത്രമാത്രം അസംബന്ധമാണ്. ചരിത്രത്തിലെപ്പോഴെങ്കിലും മറ്റൊരു മതത്തിന്റെ പുണ്യപുരുഷന്‍മാരെ മഹത്വപ്പെടുത്തി അദ്ദഹത്തിന്റെ അനുയായികളെ സോപ്പിട്ട അനുഭവമുണ്ടോ. സത്യം യേശുവിന്റെ വാക്കുകളില്നിന്ന് തന്നെ വ്യക്തമാണ്. ['ഞാന്‍ നിങ്ങളോട് പറയുന്നു ഞാന്‍ അയക്കുന്നവനെ കൈകൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു, എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.' (യോഹന്നാന്‍ 13 20)] ഇവരെല്ലാം ദൈവത്താല്‍ അയക്കപ്പെട്ടവരാണ്. അറബിയില്‍ 'റസൂല്‍' എന്ന് പറയും. അതിനെയാണ് പ്രവാചകന്‍ എന്ന് നാം പരിഭാഷപ്പെടുത്തുന്നത്. യേശുവിനെ അതല്ലാത്ത മറ്റെന്തായി കണ്ടാലും അവസാനിക്കാത്ത വൈരുദ്ധ്യത്തിലും ആശയക്കുഴപ്പത്തിലും ആപതിക്കുയേ ഉള്ളൂ.

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്,

താങ്കള്‍ ആണ് ബൈബിളിനെ ഈ ലേഖനത്തിലേയ്ക്ക് താരതമ്യത്തിനായി കൊണ്ടുവന്നത്. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ നിന്നും ഉള്ള ചില വാക്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടു സമാനമായ ആശയം ഖുര്‍ആന്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എടുത്തെഴുതി. താങ്കള്‍ സൂചിപ്പിച്ചത് യേശുക്രിസ്തു ഒരു പ്രവാചകന്‍ മാത്രം ആണ് എന്നും, യേശുക്രിസ്തു താന്‍ അയയ്ക്കുന്നവന്‍ എന്ന് പറയുന്നത് മുഹമ്മദ്‌ നബിയെക്കുറിച്ച് ആണ് എന്നും അല്ലെ? മുഹമ്മദ്‌ നബി യേശു ക്രിസ്തുവിന്റെ പിന്‍ഗാമി ആണ് എന്നുള്ള ഇസ്ലാം മതവിശാസം സാധൂകരിക്കുവാന്‍ നിങ്ങള്‍ ബൈബിളിലെ വാക്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബൈബിളില്‍ യേശുക്രിസ്തു പഠിപ്പിച്ചത് തീര്‍ച്ചയായും ഖുര്‍ ആനില്‍ കണ്ടേയ്ക്കും എന്ന് എനിയ്ക്ക് തോന്നി. അതുകൊണ്ടാണ് വിവാഹമോചനം, വ്യഭിചാരത്തിനുള്ള ശിക്ഷ, ശത്രുക്കളോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളില്‍ ബൈബിളില്‍ യേശുക്രിസ്തു പഠിപ്പിക്കുന്നതിന് സമാനമായ ആശയങ്ങള്‍ ഖുര്‍ആനില്‍ മുഹമ്മദ്‌ നബിയിലൂടെ ദൈവം അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചത്.

പക്ഷെ താങ്കള്‍ എനിയ്ക്കെഴുതിയ മറുപടികളില്‍ ഒന്നും എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇല്ല, ഇതു താങ്കള്‍ക്കും അറിയാം. ഏകദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ എന്ന് മുസ്ലിം മതവിശ്വാസികള്‍ വിശ്വസിക്കുന്ന ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും ദൈവത്തിന്റെ സന്ദേശം എന്ന രീതിയില്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും എല്ലാം ഒരുപോലെ ആയിരിക്കുമല്ലോ? പിന്നെ എന്തുകൊണ്ട് താങ്കള്‍ക്കു എന്റെ ചോദ്യത്തിനുള്ള ഉത്തരം ഖുര്‍ആനില്‍ നിന്നും നല്‍കുവാന്‍ സാധിക്കുന്നില്ല.

ഇതുപോലെ ഒരു ചോദ്യം അഭിലാഷ് എന്നൊരു വ്യക്തിയും താങ്കളോട് ചോദിക്കുകയുണ്ടായി. അതിനും താങ്കള്‍ വ്യക്തമായ മറുപടി പറഞ്ഞു കണ്ടില്ല. അഭിലാഷിന്റെ ചോദ്യം വളരെ ലളിതമായിരുന്നു. യുദ്ധം, ബഹുഭാര്യാത്വം എന്നീ വിഷയങ്ങളില്‍ ഒരേ ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന യേശുവിനും മുഹമ്മദ്‌ നബിയ്ക്കും എന്തുകൊണ്ട് രണ്ടു അഭിപ്രായം. എന്റെ ചോദ്യം വിവാഹമോചനം, വ്യഭിചാരത്തിനുള്ള ശിക്ഷ, ശത്രുക്കളോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളില്‍ ബൈബിളിലെ യേശുവിന്റെ അതെ സന്ദേശം തന്നെയാണോ ഖുര്‍ആന്‍ നല്‍കുന്നത്?

താങ്കളുടെ വിശ്വാസ പ്രകാരം ദൈവവും യേശുവും മുഹമ്മദ്‌ നബിയും കളവു പറയുകയില്ല. പക്ഷെ ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും പല വിഷയങ്ങളിലും വിരുദ്ധ ദ്രുവങ്ങളില്‍ ആണ്. യേശു ക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട് (യുദ്ധം, ബഹുഭാര്യാത്വം, വിവാഹമോചനം, തെറ്റുകള്‍ക്കുള്ള ശിക്ഷ തുടങ്ങിയവ). എന്തുകൊണ്ട് ഈ വ്യത്യാസം?

സാധിക്കുമെങ്കില്‍ ഖുര്‍ ആനില്‍ നിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുക.

CKLatheef പറഞ്ഞു...

കാളിദാസനെയും ജബ്ബാര്‍ മാഷെയും പോലുള്ളവര്‍ ഖുര്‍ആന്‍ ക്രോഡീകരണത്തെ സംബന്ധിച്ച് പോസ്റ്റുകള്‍ നല്‍കിയപ്പോള്‍ അതിന് ഒരു പ്രതികരണം എന്ന നിലക്കാണ് ഈ പോസ്റ്റിട്ടത്. അവര്‍ ഉന്നയിച്ച ഏതെങ്കിലും വാദങ്ങള്‍ക്ക് മറുപടി അന്വേഷിക്കും എന്ന് കരുതിയാണ് താങ്കളുടെയും അഭിലാഷിന്റെയും ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാതിരുന്നത്. എന്നാല്‍ നിഷ്‌കളങ്കന്‍ ഏതാണ്ടല്ലാ ആരോപണങ്ങള്‍ക്കും ഭംഗിയായി അതില്‍ മറുപടി നല്‍കിയിരിക്കുന്നു. ഇനിയും അത് എടുത്ത് ചേര്‍ത്ത് സമയം കളയേണ്ടതില്ലെന്ന് താങ്കളെപോലുള്ളവര്‍ കരുതിയിരിക്കാം. അല്ലെങ്കില്‍ ഇതൊക്കെയാണ് എനിക്കും പറയാനുണ്ടാകുക എന്ന് തോന്നിയത് കൊണ്ട് ഒഴിവാക്കിയതാകാം. ഒരു കാര്യം വായിച്ചാല്‍ ബോധ്യപ്പെടും മനുഷ്യവചനങ്ങള്‍ അതില്‍ ചേരാതിരിക്കാനുള്ള പരമാവധി സൂക്ഷമതയും അതിന്റെ സമ്പൂര്‍ണതക്ക് ആവശ്യമായ മുന്‍കരുതലും എടുത്താണത് നിര്‍വഹിച്ചിരിക്കുന്നത്. ചില ചോദ്യങ്ങള്‍ക്ക് താങ്കള്‍ക്ക് മറുപടി തൃപ്തികരമായി ലഭിച്ചിട്ടില്ലെന്നറിയാം. (cont.)

CKLatheef പറഞ്ഞു...

അതിലൊന്ന് ഉസ്മാന്‍ പകര്‍പ്പെടുത്ത കോപ്പിയെവിടെ എന്നതാണ് അതിന്റെ ചിത്രം ലഭ്യമാണോ എന്നും. ഈജിപ്തിലെ മ്യൂസിയത്തില്‍ അവയിലൊന്ന് ലഭ്യമാണ് എന്ന നിലക്ക് ഒരു മറുപടി അക്ബറിന്‍െതായി ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അത് ഒരു തെളിവായി നല്‍കാന്‍ മാത്രം ഉറപ്പ് എനിക്ക് ലഭിച്ചിട്ടില്ല. കൂടുതല്‍ അറിയുന്നവര്‍ക്ക് പറയാം. വിവിധരാജ്യങ്ങളിലേക്ക് അയച്ച കോപ്പിയില്‍നിന്ന് ശരിപകര്‍പ്പെടുത്തതോടുകൂടി അവ അപ്രസക്തമായതിനാല്‍ അവ അവഗണിക്കപ്പെടുകയോ മറ്റോ ചെയ്തതുകൊണ്ട് ഇല്ലാതായതാകാം. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ ബൈബിളിന് തുല്ല്യം ഖുര്‍ആനെ സങ്കല്‍പ്പിക്കുന്നത് കൊണ്ടുള്ള ഒരു പ്രശ്‌നമുണ്ട്. എക്കാലത്തും വിശുദ്ധഖുര്‍ആന്‍ പതിനായിരക്കണക്കിന് ആളുകള്‍ ആദ്യവസാനം മനപ്പാഠമാക്കി വരുന്നു. പത്ത് വയസ്സിന് മുമ്പ് അത് മനപ്പാഠമാക്കുന്നവര്‍ ആയിരക്കണക്കിന് വരും. അവയില്‍ ചെറിയ അക്ഷര പിശക് പോലും കണ്ട് പിടിക്കപ്പെടും. 300 പേജിനടുത്ത് വരുന്ന പുതിയ നിയമത്തിലെ ഒരു വാചകം പറഞ്ഞാല്‍ അത് അതിലുള്ളത് തന്നെയാണോ എന്ന് ചിലപ്പോള്‍ ഒരു വലിയ ബൈബിള്‍ പണ്ഡിതന് മാത്രമേ പറയാന്‍ കഴിയൂ. എന്നാല്‍ ഖുര്‍ആനിലെ സൂക്തങ്ങള്‍ എന്നെ പോലുള്ളവര്‍ക്ക് പോലും വിഷയത്തിന് യോജിച്ചവിധം കണ്ടെത്താനും ഉദ്ധരിക്കാനും ഒരു പ്രയാസവുമില്ല. അതുകൊണ്ട് ഒരു ചിത്രമോ പഴയ ഒരു കോപ്പിയിലോ അതിന്റെ എല്ലാ വിശ്വാസ്യതയും ഭരമേല്‍പ്പിക്കേണ്ടതില്ല എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

CKLatheef പറഞ്ഞു...

എന്തിനാണ് അന്ന് ഒറിജിനല്‍ കോപ്പിക്ക് പുറമെയുള്ളത് കത്തിച്ചത് എന്ന സംശയം ഇനി അവശേഷിക്കുന്നുണ്ടാവില്ല എന്ന് കരുതുന്നു. കത്തിക്കാത്ത ചില കടലാസ് കഷ്ണങ്ങളും പുസ്തകങ്ങളും പിന്നീട് ലഭിച്ചുവെന്നും അത് അന്ന് പൂര്‍ണമായി കത്താതെ അവശേഷിച്ചതാകാം എന്നൊക്കെയുള്ള ഊഹങ്ങളും താങ്കള്‍ വായിച്ചുവല്ലോ. അന്ന് രേഖപ്പെടുത്തിയത് കടലാസിലായിരുന്നില്ല എന്നതിലില്‍ നിന്നുതന്നെ അതെ തുടര്‍ന്നുള്ള ഊഹങ്ങളെ തള്ളാന്‍ പര്യപ്തമാണ്. അന്നത് കത്തിച്ചില്ലായിരുന്നെങ്കില്‍ ചിലര്‍ക്കെങ്കിലും സ്വന്തമായി എഴുതി ഇത് ഖുര്‍ആനിലുള്ളതായിരുന്നുവെന്ന് വാദിച്ച് സംശയാസ്പദമാക്കാമായിരുന്നു. അതിനുള്ള അവസരമാണ്. ഉസ്മാന്‍ ഇല്ലാതാക്കിയത്. പക്ഷെ ബൈബിളിന്റെ കാര്യത്തില്‍ സംഭവിച്ചത് വ്യത്യസ്ഥമാണ്. 40 ലധികം സുവിശേഷങ്ങള്‍ 300 വര്‍ഷത്തിന് ശേഷം അഗ്നിക്കിരയാക്കിയത്, യേശുവിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയോ എന്ന സംശയമുളവാക്കുന്നു. ഇതു ക്രിസ്തുമത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബാധകമല്ല. എന്നാല്‍ ഒരു ചരിത്രവിദ്യാര്‍ഥിക്ക് അത്തരമൊരു സംശയം സ്വാഭാവികമായി ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നു. മൂന്ന് തലമുറക്ക് ശേഷം അത് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അവയില്‍ ഈ നാലെണ്ണം മാത്രമാണ് ദൈവനിശേധിതമായി രേഖപ്പെടുത്തപ്പെട്ടത് എന്നും ബാക്കിയുള്ളവയൊന്നും അങ്ങിനെയല്ല എന്നൊക്കെ വിശ്വസിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നില്ലേ?.

ഇത് ഞാനിവിടെ പറഞ്ഞത് താങ്കളുന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുന്നതിന് വേണ്ടിയാണ്. ഇനി താങ്കള്‍ ചോദിച്ചതിനുള്ള എന്റെ ഉത്തരം നേര്‍ക്ക് നേരെ പറയാം.

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്,

താങ്കള്‍ ഇതുവരെയും എന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല.

ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

KK Alikoya പറഞ്ഞു...

സന്തോഷ്‌ പറഞ്ഞു:



* ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

1. വിവാഹ മോചനം ക്രിസ്തു നിരുപാധികം വിലക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം പെടാപാട് പെടുന്നത് ആര്‍ക്കാണറിയാത്തത്? ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് വ്യക്തികള്‍ തമ്മില്‍ പൊരുത്തക്കേട് പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ പിരിയുന്നതാണ്‌ അവര്‍ക്കും കുടുംബത്തിനും നല്ലത്. ഒത്തു പോകാന്‍ കഴിയാത്ത ഭാര്യക്കെതിരില്‍ 'അവിഹിത ബന്ധം' ആരോപിച്ച് അവരെ സമൂഹത്തിന്‌ മുമ്പില്‍ വഷളാക്കി, വിവാഹ മോചനത്തിന്ന് കാരണം ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അത്യാവശ്യ ഘട്ടത്തില്‍ വേര്‍ പിരിയാന്‍ അവസരം ഉണ്ടാകുന്നതാണ്‌. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നുണ്ട്.

2. ബഹുഭാര്യത്വം ക്രിസ്തു വിലക്കിയിട്ടുണ്ടെന്ന് ആദ്യം താങ്കള്‍ തെളിയിക്കണം.

3. ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം.

* എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

= അത് സ്വാഭവികമാണ്‌. അതിന്ന് മുമ്പും പ്രവാചകന്മാരുടെ കാലത്ത് നിയമങ്ങള്‍ മാറിയിട്ടുണ്ട്. മോസസിന്റെ കാലത്തെ ചില നിയമങ്ങള്‍ ക്രിസ്തുവിന്റെ കാലത്ത് മാറ്റിയിട്ടില്ലേ? മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് കാണാം.

KK Alikoya പറഞ്ഞു...

* ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

1. വിവാഹ മോചനം ക്രിസ്തു നിരുപാധികം വിലക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം പെടാപാട് പെടുന്നത് ആര്‍ക്കാണറിയാത്തത്? ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് വ്യക്തികള്‍ തമ്മില്‍ പൊരുത്തക്കേട് പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ പിരിയുന്നതാണ്‌ അവര്‍ക്കും കുടുംബത്തിനും നല്ലത്. ഒത്തു പോകാന്‍ കഴിയാത്ത ഭാര്യക്കെതിരില്‍ 'അവിഹിത ബന്ധം' ആരോപിച്ച് അവരെ സമൂഹത്തിന്‌ മുമ്പില്‍ വഷളാക്കി, വിവാഹ മോചനത്തിന്ന് കാരണം ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അത്യാവശ്യ ഘട്ടത്തില്‍ വേര്‍ പിരിയാന്‍ അവസരം ഉണ്ടാകുന്നതാണ്‌. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നുണ്ട്.

2. ബഹുഭാര്യത്വം ക്രിസ്തു വിലക്കിയിട്ടുണ്ടെന്ന് ആദ്യം താങ്കള്‍ തെളിയിക്കണം.

3. ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം.

* എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

= അത് സ്വാഭവികമാണ്‌. അതിന്ന് മുമ്പും പ്രവാചകന്മാരുടെ കാലത്ത് നിയമങ്ങള്‍ മാറിയിട്ടുണ്ട്. മോസസിന്റെ കാലത്തെ ചില നിയമങ്ങള്‍ ക്രിസ്തുവിന്റെ കാലത്ത് മാറ്റിയിട്ടില്ലേ? മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് കാണാം.

KK Alikoya പറഞ്ഞു...

* ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

1. വിവാഹ മോചനം ക്രിസ്തു നിരുപാധികം വിലക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം പെടാപാട് പെടുന്നത് ആര്‍ക്കാണറിയാത്തത്? ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് വ്യക്തികള്‍ തമ്മില്‍ പൊരുത്തക്കേട് പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ പിരിയുന്നതാണ്‌ അവര്‍ക്കും കുടുംബത്തിനും നല്ലത്. ഒത്തു പോകാന്‍ കഴിയാത്ത ഭാര്യക്കെതിരില്‍ 'അവിഹിത ബന്ധം' ആരോപിച്ച് അവരെ സമൂഹത്തിന്‌ മുമ്പില്‍ വഷളാക്കി, വിവാഹ മോചനത്തിന്ന് കാരണം ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അത്യാവശ്യ ഘട്ടത്തില്‍ വേര്‍ പിരിയാന്‍ അവസരം ഉണ്ടാകുന്നതാണ്‌. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നുണ്ട്.

2. ബഹുഭാര്യത്വം ക്രിസ്തു വിലക്കിയിട്ടുണ്ടെന്ന് ആദ്യം താങ്കള്‍ തെളിയിക്കണം.

3. ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം.

* എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

= അത് സ്വാഭവികമാണ്‌. അതിന്ന് മുമ്പും പ്രവാചകന്മാരുടെ കാലത്ത് നിയമങ്ങള്‍ മാറിയിട്ടുണ്ട്. മോസസിന്റെ കാലത്തെ ചില നിയമങ്ങള്‍ ക്രിസ്തുവിന്റെ കാലത്ത് മാറ്റിയിട്ടില്ലേ? മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് കാണാം.

KK Alikoya പറഞ്ഞു...

* ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

1. വിവാഹ മോചനം ക്രിസ്തു നിരുപാധികം വിലക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം പെടാപാട് പെടുന്നത് ആര്‍ക്കാണറിയാത്തത്? ഭാര്യാ ഭര്‍ത്താക്കന്മാരായ രണ്ട് വ്യക്തികള്‍ തമ്മില്‍ പൊരുത്തക്കേട് പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ പിരിയുന്നതാണ്‌ അവര്‍ക്കും കുടുംബത്തിനും നല്ലത്. ഒത്തു പോകാന്‍ കഴിയാത്ത ഭാര്യക്കെതിരില്‍ 'അവിഹിത ബന്ധം' ആരോപിച്ച് അവരെ സമൂഹത്തിന്‌ മുമ്പില്‍ വഷളാക്കി, വിവാഹ മോചനത്തിന്ന് കാരണം ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അത്യാവശ്യ ഘട്ടത്തില്‍ വേര്‍ പിരിയാന്‍ അവസരം ഉണ്ടാകുന്നതാണ്‌. ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ ഇത് സമ്മതിക്കുന്നുണ്ട്.

2. ബഹുഭാര്യത്വം ക്രിസ്തു വിലക്കിയിട്ടുണ്ടെന്ന് ആദ്യം താങ്കള്‍ തെളിയിക്കണം.

3. ക്രിസ്തു ഭരണം നടത്തിയിട്ടില്ലാത്തതിനാല്‍ യുദ്ധവും ചെയ്തിട്ടില്ല. എന്നാല്‍ യുദ്ധം ക്രിസ്തു വിലക്കിയതായി അറിയില്ല. ഉണ്ടെങ്കില്‍ തെളിയിക്കണം.

* എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

= അത് സ്വാഭവികമാണ്‌. അതിന്ന് മുമ്പും പ്രവാചകന്മാരുടെ കാലത്ത് നിയമങ്ങള്‍ മാറിയിട്ടുണ്ട്. മോസസിന്റെ കാലത്തെ ചില നിയമങ്ങള്‍ ക്രിസ്തുവിന്റെ കാലത്ത് മാറ്റിയിട്ടില്ലേ? മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് കാണാം.

സന്തോഷ്‌ പറഞ്ഞു...

@ ആലിക്കോയ മാഷ്‌

മോസസിന്റെ കാലത്തെ ഏതൊക്കെ നിയമങ്ങള്‍ ആണ് ക്രിസ്തുവിന്റെ കാലത്ത് മാറ്റപ്പെട്ടത് എന്ന് വിശദമാക്കാമോ? മോസ്സസ്സിനു ലഭിച്ച കല്പപനകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ക്രിസ്തു അവയെ രണ്ടു കല്പ്പനകളായി ചുരുക്കി എന്നേയുള്ളൂ, ആ രണ്ടു കല്‍പ്പനകളില്‍ മറ്റെല്ലാ കല്‍പ്പനകളും അടങ്ങിയിരിക്കുന്നു. അതില്‍ ഒന്നാമത്തേത് എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക എന്നതും രണ്ടാമത്തേത് തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുക എന്നതും.

വിവാഹമോചനം അരുത് എന്ന് ക്രിസ്തു വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ട്, ബഹുഭാര്യത്വവും ക്രിസ്തു അനുവദിക്കുന്നില്ല.

"ഫരിസേയര്‍ അടുത്തുചെന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല". (മത്തായി 19 : 3-8)

ഇപ്പോള്‍ നിലവിലുള്ള നിയമവുമായി കൃസ്ത്യന്‍ സമൂഹം ഏതെങ്കിലും തരത്തില്‍ പെടാപ്പാട് പെടുന്നുണ്ട് എന്ന് എനിയ്ക്ക് തോന്നുന്നില്ല. കാരണം ക്രിസ്തുമതത്തില്‍ പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹം ചെയ്യുന്നതിന് മുന്‍പ് അവര്‍ പങ്കെടുക്കെണ്ടുന്ന വിവാഹ ഒരുക്ക സെമിനാറുകള്‍ നടത്താറുണ്ട്‌. ഇത്തരം സെമിനാറുകളില്‍ വിവാഹ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്നും അവ എങ്ങനെയാണ് തരണം ചെയ്യേണ്ടതെന്നും വളരെ വ്യക്തമായി പഠിപ്പിക്കാറുണ്ട്. അടുക്കള മുതല്‍ കിടപ്പറ വരെയുള്ള എല്ലാ വിഷയങ്ങളിലും ഓരോ വിഷയങ്ങളിലും അറിവ് നേടിയവര്‍ തന്നെ ക്ലാസുകള്‍ നല്‍കാറുണ്ട്. പുരോഹിതനും വക്കീലും ഡോക്ടറും എല്ലാം ഇത്തരം ക്ലാസുകളുടെ അദ്ധ്യാപകര്‍ ആകാറുണ്ട്. വിവാഹിതര്‍ ആകുവാന്‍ പോകുന്നവര്‍ നിര്‍ബ്ബന്ധമായും ഒരുമിച്ചു തന്നെയാണ് ഇത്തരം ക്ലാസുകളില്‍ പങ്കെടുക്കേണ്ടത്. ഈ സെമിനാര്‍ പൂര്ത്തിയാക്കിയിട്ടില്ലാത്തവര്‍ക്ക് വിവാഹം ചെയ്യുവാന്‍ അനുവാദം ഇല്ല. കത്തോലിക്ക സഭയില്‍ ഈ ക്ലാസിനു സമാന്തരമായി തന്നെ അതില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും മാതാപിതാക്കളും പങ്കെടുക്കെണ്ടുന്ന മറ്റൊരു സെമിനാര്‍ കൂടി നടത്താറുണ്ട്‌. ഞാനും ഈ സെമിനാര്‍ പൂര്‍ത്തികരിച്ച ശേഷമാണ് വിവാഹം ചെയ്തത്. മൂന്നു ദിവസ്സം ആയിരുന്നു സെമിനാറിന്റെ ദൈര്‍ഘ്യം. സെമിനാറിന്റെ അവസാന ദിവസ്സം ആയിരുന്നു മാതാപിതാക്കളുടെ കൂട്ടായ്മ.

ക്രിസ്തുമതത്തില്‍, വിശേഷിച്ചു കത്തോലിക്ക സഭയില്‍ വിവാഹം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്. വിവാഹവും കുടുംബ ജീവിതവും - ക്രിസ്തീയ കാഴ്ചപ്പാടില്‍

(തുടരും...)

സന്തോഷ്‌ പറഞ്ഞു...

( തുടര്‍ച്ച )

ക്രിസ്തു ഒരു ഭരണകര്‍ത്താവായിരുന്നു, ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഈ ലോകത്തുള്ള മറ്റേതെങ്കിലും സാമ്രാജ്യം പോലെ ആയിരുന്നില്ല ക്രിസ്തുവിന്റെ സാമ്രാജ്യം. ഭരണകര്‍ത്താവല്ല എന്ന് താങ്കള്‍ പറയുന്നത് അറിവില്ലായ്മ മൂലം ആണ്, ക്രിസ്തു യുദ്ധം വിലക്കിയിട്ടുണ്ടെങ്കില്‍ തെളിയിക്കൂ എന്ന് ആവശ്യപ്പെടുന്നതും ഇതേ അറിവില്ലായ്മ കൊണ്ട് തന്നെയാണ്. യുദ്ധം മാത്രം അല്ല മറ്റൊരുവന് വേദനയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും അരുത് എന്ന് വളരെ വ്യക്തമായി ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. ബൈബിളിലെ സുവിശേഷങ്ങള്‍ (മത്തായി / മാര്‍ക്കോസ് / ലൂക്കാ / യോഹന്നാന്‍) വായിച്ചു നോക്കിയാല്‍ താങ്കള്‍ക്കു സ്വയം ഇത് ബോധ്യമാകും.

"യേശു പറഞ്ഞു: എന്‍െറ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക്‌ ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍െറ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍െറ രാജ്യം ഐഹികമല്ല. പീലാത്തോസ്‌ ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്‌ അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്‌. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്‌. ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്‍െറ സ്വരം കേള്‍ക്കുന്നു". (യോഹന്നാന്‍ 18 : 36-37)

യേശുവിനുമുന്‍പ് ഉണ്ടായിരുന്ന ഒരു നിയമവും യേശു മാറ്റിയതായി എനിയ്ക്ക് അറിവില്ല, മാത്രവുമല്ല അവ കൂടുതല്‍ കഠിനമാക്കുകയാണ് യേശു ചെയ്തത്. (എന്റെ അറിവ് പൂര്‍ണ്ണമായും ബൈബിള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഖുര്‍ആനില്‍ യേശു ഇത്തരം മാറ്റങ്ങള്‍ ഏതെങ്കിലും നിയമങ്ങളില്‍ വരുത്തിയിട്ടുണ്ടെങ്കില്‍ ദയവായി അവ താങ്കള്‍ ചൂണ്ടികാണിക്കുക).

കൊല്ലരുത്‌; കൊല്ലുന്നവന്‍ ന്യായവിധിക്ക്‌ അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക്‌ അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപ സംഘത്തിന്‍െറ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക്‌ ഇരയായിത്തീരും (മത്തായി 5: 21-22)

വ്യഭിചാരംചെയ്യരുത്‌ എന്നു കല്‍പിച്ചിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു (മത്തായി 5: 27-28)

കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തു കരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. (മത്തായി 5: 38-39)

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. (മത്തായി 5: 38-39)

മോശയുടെ കൊല്ലരുത് എന്ന കല്‍പ്പനയുടെ വ്യാപ്തി മറ്റൊരുവന്റെ ജീവന്‍ നഷ്ട്ടപെടുത്തുന്നതില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ യേശു ക്രിസ്തു മറ്റൊരുവനോട് മോശമായി പെരുമാറുന്നത് പോലും കൊലപാതകം ആണ് എന്ന് വികസിപ്പിച്ചു. വ്യഭിചാരം എന്നത് ശാരീരികബന്ധം മൂലം മാത്രമേ സംഭവിക്കൂ എന്നത് ലൈംഗീകാസക്തിയോടുള്ള നോട്ടവും വ്യഭിചാരം ആണ് എന്ന് യേശു തിരുത്തി. തങ്ങളെ ഉപദ്രവിക്കുവാന്‍ വരുന്നവരോട് പകരത്തിനുപകരം എന്ന രീതിയില്‍ പെരുമാറരുത് എന്ന് യേശു പറഞ്ഞു. തങ്ങളുടെ ശത്രുക്കള്‍ക്ക് നാശം വരുത്തണം എന്നല്ല യേശു പറഞ്ഞത് അവരെ സ്നേഹിക്കുക എന്നായിരുന്നു.

ഇത്തരം മാറ്റങ്ങള്‍ മൂലം ആളുകളുടെ പ്രവര്‍ത്തികളില്‍ മാത്രം അല്ല ചിന്താരീതികള്‍ക്ക് പോലും പരിവര്‍ത്തനം വരുത്തുവാന്‍ യേശുവിനു സാധിച്ചു. ഇത് തീര്‍ച്ചയായും വലിയ മാറ്റം തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള മാറ്റം ആണോ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ആദ്യമുണ്ടായിരുന്ന നിയമങ്ങള്‍ പിന്നീട് മാറിയത് മൂലം സംഭവിച്ചത് എന്നുള്ളത് എനിയ്ക്ക് അറിയില്ല. അങ്ങനെയാണ് എങ്കില്‍ താങ്കള്‍ അതു വിശദീകരിക്കൂ.

താങ്കള്‍ എന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല.

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ പല വിഷയങ്ങളിലും വ്യത്യസ്തമാകുന്നു?

Fazil പറഞ്ഞു...

സന്തോഷ്‌ said...
ലോകാരംഭം മുതല്‍ ദൈവവും മനുഷ്യരും നടത്തിയ ഈ കസേരകളിയുടെ റണ്‍ണിംഗ് കമന്‍റ്റിയാണ് പഴയനിയമം എന്ന പേരില്‍ അറിയപ്പെടുന്ന കഥാപ്പുസ്തകം.


പഴയ നിയമങ്ങളും ബൈബിളിന്‍റെ ഭാഗം തന്നെയല്ലേ. ഒരു കൃസ്ത്യന്‍ വിശ്വാസിയായ താങ്കള്‍ ബൈബിള്‍ ഒരു കഥാപ്പുസ്തകമാണെന്ന് നിരീക്ഷിക്കുന്നത് ഒരു കുറ്റസമ്മതം പോലെ തോനുന്നു.

സന്തോഷ്‌ പറഞ്ഞു...

ഫാസില്‍,

താങ്കള്‍ ഞാന്‍ പറഞ്ഞത്‌ എന്ന രീതിയില്‍ ഇവിടെ എഴുതിയ അഭിപ്രായം ഞാന്‍ അല്ല സി.കെ.ബാബു എന്ന വ്യക്തി പറഞ്ഞതാണ്. ആ വാക്കുകളോടുള്ള എന്റെ പ്രതികരണത്തില്‍ സി.കെ.ബാബുവിന്റെ അഭിപ്രായത്തില്‍ നിന്നുമുള്ള ആ വരികള്‍ ഞാന്‍ എഴുതിയത് അദ്ദേഹത്തോടുള്ള എന്റെ പ്രതികരണം അറിയിക്കുവാന്‍ വേണ്ടിയാണ്.

:) - ഇതായിരുന്നു എന്റെ പ്രതികരണം.

Fazil പറഞ്ഞു...

@സന്തോഷ്‌ ,

എന്‍റെ തെറ്റിദ്ധാരണക്ക് ക്ഷമ ചോദിക്കുന്നു. മുസ്ലിങ്ങളെ വിമര്‍ശിക്കാന്‍ താങ്കള്‍ യുക്തിവാദികളുടെ കൂടെ കൂടിയപ്പോള്‍ വിശ്വാസികളുടെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് തിരിച്ചറിയാന്‍ താങ്കള്‍ക്കു സാധിച്ചില്ല. ഒടുവില്‍ അവരാല്‍ തന്നെ വിമര്‍ശിക്കപ്പെട്ടപ്പോള്‍ താങ്കള്‍ക്കു മറുപടി ഒരു സ്മൈലിയില്‍ ഒതുക്കേണ്ടിയും വന്നു. താങ്കളുടെ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതോടൊപ്പം താങ്കള്‍ യുക്തിവാദികളുടെ കയ്യിലെ വെറുമൊരു tool ആയിമാറാതിരിക്കാന്‍ പ്രാര്‍ത്തിക്കുകകൂടി ചെയ്യുന്നു.

താങ്കള്‍ക്കു ഞങ്ങളോട് ശത്രുതയുണ്ടാകും എന്നറിയാം. കാരണം കൃസ്ത്യാനികള്‍ മുഹമ്മദ്‌ (PBUH) നബിയെ അംഗീകരിക്കുന്നില്ലല്ലോ. പക്ഷെ അത്രയ്ക്ക് ശത്രുത ഞങ്ങള്‍ക്ക് തിരിച്ചില്ല. കാരണം മുഹമ്മദ്‌ (PBUH) നബിയെപ്പോലെ തന്നെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അള്ളാഹുവിന്‍റെ പ്രവാചകനാണ്‌ യേശുകൃസ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

സന്തോഷ്‌ പറഞ്ഞു...

<> താങ്കള്‍ക്കു ഞങ്ങളോട് ശത്രുതയുണ്ടാകും എന്നറിയാം. കാരണം കൃസ്ത്യാനികള്‍ മുഹമ്മദ്‌ (PBUH) നബിയെ അംഗീകരിക്കുന്നില്ലല്ലോ. പക്ഷെ അത്രയ്ക്ക് ശത്രുത ഞങ്ങള്‍ക്ക് തിരിച്ചില്ല. കാരണം മുഹമ്മദ്‌ (PBUH) നബിയെപ്പോലെ തന്നെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അള്ളാഹുവിന്‍റെ പ്രവാചകനാണ്‌ യേശുകൃസ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. <>

ഫാസില്‍,

താങ്കള്‍ വളരെയധികം മുന്‍വിധികളോടെയാണ് പലതും ഇവിടെ എഴുതുന്നത്‌. ഞാന്‍ മുഹമ്മദ്‌ നബിയെ അംഗീകരിക്കുന്നില്ല അതുകൊണ്ട് മുസ്ലിങ്ങളോട് മുഴുവന്‍ എനിയ്ക്ക് ശത്രുതയാണ് എന്നൊക്കെ താങ്കള്‍ എങ്ങനെ മനസ്സിലാക്കി? എന്റെ ബ്ലോഗിലോ മറ്റുള്ള ബ്ലോഗുകളില്‍ ഞാന്‍ എഴുതിയ കമന്റുകളിലോ എവിടെയെങ്കിലും താങ്കള്‍ അങ്ങനെ വായിചിട്ടുണ്ടായിരുന്നോ? പ്രവാചകനാണ്‌ യേശുകൃസ്തുവിനെ നിങ്ങള്‍ അംഗീകരിക്കുന്നു പക്ഷെ ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തുവിനെ നിങ്ങള്‍ അംഗീകരിക്കുന്നില്ല. അതുപോലെ മുഹമ്മദ് നബി എന്ന ഇസ്ലാം മതസ്ഥാപകനെ ഞാനും അംഗീകരിക്കുന്നുണ്ട്.

(ഏതൊരു പ്രവാചകനെ പറ്റിയും എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ PBUH എന്ന് മുസ്ലിങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നാണു എന്റെ അറിവ്. പക്ഷെ താങ്കള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന യേശുകൃസ്തു എന്ന പ്രവാചകന്റെ പേരിനൊപ്പം PBUH എന്ന് എഴുതി കണ്ടില്ല.)

Kamar പറഞ്ഞു...

എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?
ഈ ചോദ്യത്തിന് ആലിക്കോയ സാറിന്‍റെ ബ്ലോഗില്‍ നല്‍കിയ മറുപടി കാണുക.
Page 1
Page 2
Page 3
Page 4
Page 5
Page 6
Page 7
Page 8

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review