
യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ക്ക് മറുപടി (3)
മുത്ത്/muthu said...ജബ്ബാര്‍ മാഷേ,ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അസ്തിത്വം മനുഷ്യനു ഉണ്ടോ?ഉണ്ടെങ്കില്‍ മനുഷ്യനെ വ്യതിരിക്തനാക്കുന്ന ആ ഘടകം എന്താണ് ?
ea jabbar said...അല്പം കൂടി ഉയര്‍ന്ന സംവേദനക്ഷമത. ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍. കൂട്ടായ്മയിലൂടെ പുരോഗതി നേടാനുള്ള കഴിവ്. ഇതൊക്കെ മനുഷ്യനെ ഇതരജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നു. അന്ധവിശ്വാസങ്ങളിലേക്കു വഴുതി വീഴുന്നതോടെ ഈ സവിശേഷതകളെല്ലാം പ്രയോജനരഹിതമായിത്തീരുകയും ജീവിതം അര്‍ത്ഥശൂന്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിത്തൂങ്ങി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിഡ്ഢികള്‍ !!
ഇതാണ് മനുഷ്യന് ജബ്ബാര്‍ മാഷ് കാണുന്ന പ്രത്യേകതകള്‍. ആകട്ടേ. ഈ ഉയര്‍ന്ന് സംവേദനക്ഷമത (ഞങ്ങള്‍ പറയുന്ന വിവേചനശക്തിയും...