2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ആരാണ് വിഡ്ഢി യുക്തിവാദിയോ അതോ.. ?

യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ക്ക് മറുപടി (3)

മുത്ത്‌/muthu
said...
ജബ്ബാര്‍ മാഷേ,ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അസ്തിത്വം മനുഷ്യനു ഉണ്ടോ?ഉണ്ടെങ്കില്‍ മനുഷ്യനെ വ്യതിരിക്തനാക്കുന്ന ആ ഘടകം എന്താണ് ?

ea jabbar said...
അല്പം കൂടി ഉയര്‍ന്ന സംവേദനക്ഷമത. ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍. കൂട്ടായ്മയിലൂടെ പുരോഗതി നേടാനുള്ള കഴിവ്. ഇതൊക്കെ മനുഷ്യനെ ഇതരജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നു. അന്ധവിശ്വാസങ്ങളിലേക്കു വഴുതി വീഴുന്നതോടെ ഈ സവിശേഷതകളെല്ലാം പ്രയോജനരഹിതമായിത്തീരുകയും ജീവിതം അര്‍ത്ഥശൂന്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിത്തൂങ്ങി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിഡ്ഢികള്‍ !!

ഇതാണ് മനുഷ്യന് ജബ്ബാര്‍ മാഷ് കാണുന്ന പ്രത്യേകതകള്‍. ആകട്ടേ. ഈ ഉയര്‍ന്ന് സംവേദനക്ഷമത (ഞങ്ങള്‍ പറയുന്ന വിവേചനശക്തിയും യുക്തിബോധവും തന്നെയായിരിക്കാം അതുകൊണ്ടുദ്ദേശിച്ചതെന്ന് കരുതുന്നു)  മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഈ കഴിവ് നല്‍കുകുയും അവന്റെ മുമ്പില്‍ സത്യം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ട് സത്യത്തിലേക്ക് അവന് സ്വയം നടന്നടുക്കാനും അസത്യത്തില്‍നിന്ന് അകലാനും കഴിവും അറിവും നല്‍കിയതില്‍ എന്ത് അനീതിയാണ് ദൈവം കാണിച്ചത്. ഒരു പിശാചോ നൂറ് പിശാചോ ഉണ്ടായിക്കൊള്ളട്ടേ. എന്തിന് ഭയപ്പെടണം. മനുഷ്യരില്‍ ഒരു വിഭാഗം സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെ സത്യം മനസ്സിലാക്കുന്നതായി താങ്കള്‍ കാണുന്നുണ്ടല്ലോ. (നിങ്ങളുടെ കാഴ്ചപാടില്‍ അത് നിങ്ങളായിരിക്കാം) അതിനാല്‍ സത്യംമാത്രം ഉള്‍കൊള്ളാന്‍ കഴിയുന്നവിധം മനുഷ്യനെ ദൈവിക നിയമത്തിന് വിധേയമാക്കിയില്ല എന്നത് തെറ്റാവുന്നതെങ്ങനെ.

ഇനി പറയട്ടേ. ഞങ്ങള്‍ക്ക് ചില വിശ്വാസങ്ങളുണ്ട്. അവ അന്ധവിശ്വാസമല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അത്. കണ്ണുകൊണ്ട് കണ്ടതില്‍ വിശ്വസിക്കേണ്ട കാര്യമില്ല. ഇസ്ലാമിനെതിരെ എന്ത് കണ്ടാലും അത് സത്യമാണ് എന്ന് വിശ്വസിച്ച് വാരിവലിച്ചെഴുതി ആയുസ് കളയുന്നുണ്ടല്ലോ താങ്കള്‍. എന്നാല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട് എന്ന് മാത്രമല്ല യുക്തിവാദവുമായി ബന്ധപ്പെട്ടതും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെ ഞങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുള്ളൂ. അതിനാല്‍ താങ്കളുടെ അത്ര അന്ധവിശ്വാസിയല്ല ഒരു മുസ്ലിമും.

ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍. ശരിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഉന്നതമായ രൂപത്തിലാണ്. അവന്റെ ജീവിതം അവന് നന്നായി ഉപയോഗപ്പെടണം എന്നുതന്നെയാണ് പ്രവചകാധ്യാപനങ്ങളിലൂടെ അല്ലാഹുവിന്റെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. മനുഷ്യന്റെ സമാധാനത്തിനും സ്വസ്തതക്കും ആവശ്യമായ ധാര്‍മിക സദാചാര മൂല്യങ്ങളും. അവന്റെ നിത്യജീവിതത്തിന് ആവശ്യമായ കുടുംബ-സാമൂഹിക-രാഷ്ട്രീയ നിയമങ്ങളും നല്‍കി. അവ പാലിക്കുന്നതിലൂടെ മനുഷ്യന് ശാന്തിയും ക്ഷേമവും കൈവരും.

ജീവിതം മനുഷ്യന്റെ ജഢികേഛക്കനുസരിച്ച് മനുഷ്യന്‍ ചരിക്കുന്നുവെങ്കില്‍ അവന്റെ പ്രവര്‍ത്തനം മൃഗത്തേക്കാള്‍ അധഃപതിച്ചുപൊകുമെന്നതാണ് അനുഭവം. ദൈവികമായ ആത്മാവിനാല്‍ ഭരിക്കപ്പെടുന്ന ധാര്‍മികബോധമാണ് അവനെ മനുഷ്യന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നത്. പക്ഷെ ധാര്‍മികസദാചാര നിയമങ്ങള്‍ ആസ്വാദനത്തിന് തടസ്സമാണ് എന്നാണ് മനുഷ്യരിലെ ചില വിഢികള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്.

ഇനി എന്തിന് വിശ്വാസം എന്ന് ചോദിക്കാം. അതേ, വിശ്വാസമാണ് മനുഷ്യജീവിതത്തിന് അര്‍ഥം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്. ആ വിശ്വാസം ഉള്‍കൊള്ളാനാണ് അവന് വിവേചന ശക്തിയും യുക്തിബോധവും നല്‍കിയിരിക്കുന്നത്. ശരിയായ വിശ്വാസം അവനെ നല്ല പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു. ഇസ്ലാമിലെ ആറ് സുപ്രധാന വിശ്വാസകാര്യത്തിനും മനുഷ്യജീവിതത്തെ ഏറ്റവും ഗുണകരമായി സ്വാധീനിക്കാന്‍ കഴിയുന്നവയാണ്.

ഒറ്റവാക്കില്‍ അവയുടെ പ്രയോജനം ചുരുക്കി പറയാം. 1. അല്ലാഹുവിലുള്ള വിശ്വാസം. ഇതില്ലായിരുന്നെങ്കിലും മനുഷ്യജീവിതത്തെ ശരിയായി വിലയിരുത്തുവാനും യഥാര്‍ഥ പ്രപഞ്ചവീക്ഷണം സ്വരൂപിക്കാനും മനുഷ്യന് കഴിയില്ല. മറ്റെല്ലാ വിശ്വാസവും അതിനെ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ ഇത് പ്രഥമ സ്ഥാനത്ത് വരുന്നു. 2. മലക്കുകളിലുള്ള വിശ്വസം മനുഷ്യനെ കേവലം ആരാധന നിര്‍വഹിക്കാന്‍ വേണ്ടി മാത്രമല്ല സൃഷ്ടിച്ചത് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ജബ്ബാര്‍ മാഷ് ചോദിക്കുന്ന പല ചോദ്യത്തിന്റെയും നേര്‍ക്ക് നേരെയുള്ള അര്‍ഥം എന്തുകൊണ്ട് മനുഷ്യനെ മാലാഖമാരെ പോലെ ആക്കിയില്ല എന്നതാണ്. മലക്കുളിലുള്ള വിശ്വാസം ഇല്ലാത്തതിന്റെ ഫലമാണ് ഈ ചോദ്യം. 3. പ്രവാചകന്‍മാരിലുള്ള വിശ്വാസം. ഇതില്ലായിരുന്നെങ്കില്‍ ദൈവിക സന്ദേശങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തികാനും മനുഷ്യന്‍സന്നദ്ധമാകുകയില്ലായിരുന്നു. ജബ്ബാര്‍മാഷിന് എപ്പോഴും പ്രവാചകന്‍ ഒരു കാട്ടറബിയായി അനുഭവപ്പെടുന്നത് ഈ വിശ്വാസമില്ലാത്തതുകൊണ്ടാണ്. 4.വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. ഇത് ഉണ്ടായിരുന്നില്ലെങ്കില്‍ ദൈവിക നിയമനിര്‍ദ്ദേശങ്ങല്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയാണെന്നും മറ്റും ജബ്ബാര്‍മാഷ് ചിന്തിക്കുന്നത് ഈ വിശ്വാസത്തിന്റെ അഭാവത്തിലാണ്. 5. പരലോക വിശ്വാസം. ഇതിന്റെ അഭാവത്തില്‍ നന്മക്ക് പ്രേരിപ്പിക്കാനും തിന്മയില്‍നിന്ന് വിട്ട് നില്‍ക്കാനുമുള്ള പ്രേരകം നഷ്ടപ്പെടുമായിരുന്നു. മനുഷ്യന്‍ എപ്പോഴും ലാഭവും മെച്ചവും നോക്കുന്നവനാണ്. അതിനാല്‍ ഏത് ഭൗതിക നേട്ടത്തേക്കാളും ഉന്നതമായ നേട്ടം തനിക്ക് ലഭിക്കാനുണ്ട് എന്ന് സന്തോഷവും, ഭൗതിമായി തനിക്ക് ലഭിക്കുന്നതിനെക്കാളേറെ ദോശവും തനിക്ക് തിന്മ ചെയ്യുന്നതിലൂടെ സംഭവിക്കാം എന്ന ഭയവും അവനെ ശരിയായ മനുഷ്യനാക്കുന്നു. 6. വിധിയിലുള്ള വിശ്വാസം. മനുഷ്യജീവിതത്തില്‍ ഏറ്റവും സമാധാനം നല്‍കുന്ന വിശ്വാസമാണത്. സംഭവിക്കുന്നതും സംഭവിച്ചതും എല്ലാം സര്‍വശക്തനായ ഒരു അസ്ത്വത്തിന്റെ അറിവും നിയന്ത്രണവും അനുസരിച്ചാണ് എന്ന വിശ്വാസത്തിലൂടെ ഉണ്ടാകുന്ന സമാധാനം യഥാര്‍ഥ വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് ലഭിക്കില്ല.

ഈ വിശ്വാസങ്ങളെയാണ് അന്ധവിശ്വാസങ്ങള്‍ എന്ന് താങ്കള്‍ വിളിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് സഹതപിക്കാനെ കഴിയൂ.

'അന്ധവിശ്വാസങ്ങളിലേക്കു വഴുതി വീഴുന്നതോടെ ഈ സവിശേഷതകളെല്ലാം പ്രയോജനരഹിതമായിത്തീരുകയും ജീവിതം അര്‍ത്ഥശൂന്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിത്തൂങ്ങി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിഡ്ഢികള്‍ !!'

മേല്‍ പറഞ്ഞ ഏത് വിശ്വാസമാണ് മനുഷ്യന്റെ പ്രത്യേകതയായി താങ്കള്‍ എടുത്ത് പറഞ്ഞ സവിശേഷതകളെ പ്രയോജനരഹിതമാക്കുന്നതും അര്‍ഥശൂന്യമാക്കുകയും ചെയ്യുന്നത്. അര്‍ഥശൂന്യമായ അനുഷ്ഠാനങ്ങളായി താങ്കള്‍ക്ക് തോന്നുന്നതില്‍ അത്ഭുതമില്ല വിശ്വാസത്തിന്റെ അഭാവത്തില്‍ ത്യാഗപൂര്‍ണമായ ഒരു കര്‍മവും നിരന്തരമായി ചെയ്യാനുള്ള ശക്തിയുണ്ടാവില്ല. നിങ്ങള്‍ പറഞ്ഞ ആസ്വാദനത്തിന് പോലും വിശ്വാസം വിലങ്ങുതടിയാകുന്നില്ല. അതുകൊണ്ട് ലക്കും ലഗാനുമില്ലാതെ താല്‍കാലികമായി ആസ്വാദനം ഉന്നം വെച്ച് ഓടി, ഭൗതികവും ആത്മീയവുമായ പരാജയം ഏറ്റുവാങ്ങുകയും ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുകയും ചെയ്തവരാണ് യഥാര്‍ഥ വിഢികള്‍.

'മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭം പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ ശ്രമിക്കുന്നു യുക്തിവാദികള്‍. ഇല്ലാത്ത ദൈവത്തിന്റെയും പരലോകത്തിന്റെയും പേരും പറഞ്ഞു ജീവിതം പാഴാക്കിക്കളയുകയും , മനസ്സില്‍ ഭയവും സംഘര്‍ഷവും വ്യാകുലതകളും നിറച്ച് സ്വയം പീഠിപ്പിക്കുകയും ചെയ്യുന്നു പമ്പര വിഡ്ഢികളായ അന്ധവിശ്വാസികള്‍ !'

മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലാഭാവസരം മനുഷ്യരായി ജീവിച്ച് സന്തോഷമായി മരിക്കുന്നവരാണ് വിശ്വാസികള്‍. യുക്തിവാദികള്‍ക്ക് ലഭിച്ചതിന്റെ നൂറിരട്ടി സന്തോഷവും ജീവിതാസ്വാദനവും യഥാര്‍ഥ വിശ്വാസികള്‍ക്ക് ലഭിക്കുന്നു. സ്വാഭാവികമായി സംഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളുമൊക്കെ വിശ്വാസിക്കും യുക്തിവാദിക്കും പൊതുവാണെങ്കിലും വിശ്വാസി അവന്റെ വിശ്വാസത്തിന്റെ ശക്തിയാല്‍ അതിനെ നിഷ്പ്രയാസം നേരിടും. ഇല്ലാത്ത് ദൈവത്തിലല്ല ഒരു മുസ്ലിം വിശ്വസിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമായ ഒരു ദൈവത്തിലാണ്. അവനെ ശിക്ഷിക്കുന്നവനായിട്ടല്ല വിശ്വസി കാണുന്നത്. മറിച്ച് കാരുണ്യവാനും കരുണാനിധിയും വിട്ടുവീഴ്ച ചെയ്യുന്നവനുമായിട്ടാണ്. അതിനാല്‍ മനസ്സമാധാനത്തോടെ ജീവിക്കാനും ദൈവിക പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മരിക്കാനും സാധിക്കുന്നു.

ഇതിനൊന്നും ഭാഗ്യം ലഭിക്കാതെ പോയ യുക്തിവാദികള്‍ കേവലം വിഢികള്‍ മാത്രല്ല, എത്ര നിര്‍ഭാഗ്യവാന്‍മാര്‍ !!. 

15 അഭിപ്രായ(ങ്ങള്‍):

കാട്ടിപ്പരുത്തി പറഞ്ഞു...

നല്ല നിരീക്ഷണങ്ങൾ-

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

നന്നായി പറഞ്ഞു.
തിരിയേണ്ടവര്‍ക്ക് തിരിയും.

CKLatheef പറഞ്ഞു...

'ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഇവരെ ആസ്​പത്രിയിലെത്തിച്ച് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കായംകുളത്ത് എല്‍.ഐ.സി. ഡെവലപ്‌മെന്റ് ഓഫീസറായ കണ്ടിയൂര്‍ അന്നപൂര്‍ണയില്‍ ശ്രുതിക്ക് (34) ശ്വാസം നേരെവീണത്. പക്ഷേ, ആശ്വാസത്തിന് അല്പായുസ്സായിരുന്നു. ആസ്​പത്രിയിലെത്തിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പത്മകുമാരി മരിച്ചു. അപ്പോഴേക്കും ശ്രുതി പൊട്ടിക്കരഞ്ഞുപോയി.

ശ്രുതിയുടെ അച്ഛന്‍ ശ്രീധരന്‍പിള്ള വാഹനാപകടത്തെത്തുടര്‍ന്ന് നടുറോഡില്‍ രക്തം വാര്‍ന്നാണു മരിച്ചത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ബൈക്കില്‍ വന്ന ശ്രീധരന്‍പിള്ള കണ്ടിയൂരില്‍ വച്ച് സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു.

പട്ടാപ്പകലായിരുന്നു അപകടം. റോഡില്‍ വീണ് തലയ്ക്കു സാരമായി പരിക്കേറ്റ ശ്രീധരന്‍പിള്ളയെ തൊട്ടടുത്ത ആസ്​പത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. പതിനഞ്ചു മിനിറ്റോളം റോഡില്‍ക്കിടന്ന ശ്രീധരന്‍പിള്ളയെ ആസ്​പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സ്‌കൂള്‍വിദ്യാര്‍ഥിനിയായിരുന്ന ശ്രുതിക്ക് അച്ഛന്റെ ദുരന്തചിത്രം ഇന്നലത്തെപ്പോലെ ഓര്‍മയുണ്ട്. ചൊവ്വാഴ്ച മാവേലിക്കര നടയ്ക്കാവില്‍ പരിക്കേറ്റുകിടന്നവരെ കണ്ടപ്പോള്‍ അച്ഛന്റെ ദുരന്തമാണ് ഓര്‍ത്തതെന്നു ശ്രുതിപറഞ്ഞു. പിന്നീടൊന്നുമാലോചിച്ചില്ല, രക്തം കണ്ടാല്‍ തലകറങ്ങുന്ന താന്‍ രക്തത്തില്‍ കുളിച്ചുകിടന്നവരെ ആസ്​പത്രിയിലെത്തിക്കുകയായിരുന്നു. ഇവരില്‍ ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ശ്രുതിപറഞ്ഞു.'

ഈ വാര്‍ത്തയും ഇവിടെ നല്‍കിയ പോസ്റ്റും തമ്മില്‍ വല്ല ബന്ധവും കാണുന്നുണ്ടോ.

Sameer Thikkodi പറഞ്ഞു...

നന്നായി വിവരിച്ചു ... ജബ്ബാര്‍ മാഷിനു വ്യക്തിപരമായി നല്‍കുന്ന മറുപടിയാണെങ്കിലും യുക്തിവാദികള്‍ക്ക് പൊതുവേ ആയി ഇതിനെ കാണുവാന്‍ കഴിയുന്നതില്‍ സന്തോഷം .. ലത്തീഫിന് നന്ദി , ഭാവുകങ്ങള്‍ ...

ea jabbar പറഞ്ഞു...

ബുദ്ധി തന്ന ദൈവം പിന്നെ സന്ദേശമയക്കുമൊ? ലതീഫിനുള്ള മറുപടി ആദ്യഭാഗം

ea jabbar പറഞ്ഞു...

ശ്രുതി ഏതു പ്രവാചകന്റെ സന്ദേശം കേട്ട് ഏതു ദൈവക്കിതാബു നോക്കിയാണു ലതീഫേ ഈ നന്മ ചെയ്തത്? ദൈവം മനുഷ്യന്റെ ഉള്ളില്‍ നൈസര്‍ഗ്ഗികമായിത്തന്നെ നന്മ നിറച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ പിന്നെയെന്തിനു തട്ടിപ്പു കിതാബുകളും വ്യാജപ്രവാചകരും ?

ea jabbar പറഞ്ഞു...

Morality and the Emotional Brain

Fazil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മനു പറഞ്ഞു...

ജനിച്ചു വിണ ശേഷം മറ്റു ജീവികളെ ഒന്നും കാണാതെ പത്തു പതിനഞ്ചു വര്‍ഷം ഒരു മുറിയില്‍ കഴിയുന്ന കുട്ടിയെ പെട്ടെന്ന് തുറന്നു വിട്ടു അതിനോട് സത്യം , ന്യായം എന്നിവ എന്താണ് എന്ന് ചോദിച്ചാല്‍ അത് എന്ത് ഉത്തരം പറയും ?

അല്ലെങ്കില്‍ ആ കുട്ടി എന്ന് സമുഹത്തില്‍ നിലനില്‍ക്കുന്ന എന്തെങ്കിലും ദാര്മികത പാലിക്കുമോ ?

മനു പറഞ്ഞു...

" ദൈവികമായ ആത്മാവിനാല്‍ ഭരിക്കപ്പെടുന്ന ധാര്‍മികബോധമാണ് അവനെ മനുഷ്യന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നത്. പക്ഷെ ധാര്‍മികസദാചാര നിയമങ്ങള്‍ ആസ്വാദനത്തിന് തടസ്സമാണ് എന്നാണ് മനുഷ്യരിലെ ചില വിഢികള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്. "

എന്താണ് ധാര്‍മികത ? ധാര്‍മിക മുല്യവും വിശ്വാസിയും പിന്നെ കുറെ യുക്തി വാദികളും .... ഇവിടെ വായിക്കാം

Fazil പറഞ്ഞു...

Following..

മുത്ത്‌/muthu പറഞ്ഞു...

"ബുദ്ധി തന്ന ദൈവം പിന്നെ സന്ദേശമയക്കുമൊ?"

ഈ ജബ്ബാര്‍ മാഷിന്‍റെ തമാശകള്‍ ഉടനെയൊന്നും അവസാനിക്കില്ല.
അല്ല മാഷേ
മന്ദബുദ്ധികളെ ദൈവം പരീക്ഷിക്കുമോ?

PUNNAKAADAN പറഞ്ഞു...

സത്യത്തില്‍ നിങല്‍ക്കു ജെബ്ബാര്‍ മാഷിനെ വിമര്‍ഷിക്കനുല്ല ഒരു യൊഗ്യതയും ഇല്ല നിങല്‍ തമ്മിലുല്ല സംവാദം ഞാന്‍ പലക്കുരി വായിചട്ടുന്ദു

ബെഞ്ചാലി പറഞ്ഞു...

യുക്തിവാദികൾ എന്നു പറഞ്ഞു നടക്കുന്ന ഈ ടീമിനെ യുക്തിയില്ല വാദികളെന്ന് വിളിക്കേണ്ടിയിരിക്കുന്നു.
ലത്തീഫ്.. നന്നായി എഴുതി, ആശംസകൾ.

SHIHAB പറഞ്ഞു...

"യുക്തിവാദികള്‍ എത്ര നിര്‍ഭാഗ്യവാന്‍മാര്‍ !!. "
ലത്തീഫ് വളരെ നന്നായി എഴുതി ...ഇനിയും തുടരട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review