Nabeel Hassan പറഞ്ഞു...
"തികച്ചും മുന്‍ധാരണയോട് കുടി യുക്തിവാധതേ കാണുന്ന ചില ആളുകള്‍ എന്ത് കൊണ്ട് വിശ്വാസിയായി എന്ന് ഒന്ന് പറഞ്ഞു തരിക മത വിശ്വാസം പാരമ്പര്യമായി കിട്ടിയ ആളുകള്‍ ആണല്ലോ ഇവിടെ ഉള്ളത്"
------------------------------ -----
യുക്തിവാദിയുടെ യഥാർഥ പ്രശ്നം കൃത്യമായ ഒരു ദൈവസങ്കൽപം സാധ്യമാകുന്നില്ല
എന്നത് തന്നെയാണെന്ന് നബീൽ ഹസ്സന്റെ പോസ്റ്റും തുടർ ചർചയും
വ്യക്തമാക്കുന്നു.
ദൈവവിശ്വാസം അന്ധമാണ് എന്നാണ് നബീലിന്റെ
അഭിപ്രായം എന്നാൽ അതേ പോലെ നബീലിന്റെ തലച്ചോർ നബീലിന് ഒരു വിശ്വാസം
മാത്രമാണല്ലോ എന്ന അനിൽ കുമാറിന്റെ ചോദ്യം പ്രസക്തമാണ്. അതിനെതിരെ തലച്ചോർ
സ്കാൻ ചെയ്ത് കണ്ടെത്താം എന്നതാണ് നബീലിന്റെ ന്യായം. അപ്പോൾ സ്കാനർ
വരുന്നതിന് മുമ്പ് ഓരോരുത്തരും തനിക്ക് തലച്ചോറുണ്ടെന്ന് വിശ്വസിച്ചത്
അന്ധമായ വിശ്വാസമായിരുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. മറ്റൊരു
മനുഷ്യന് തലച്ചോറുണ്ട് എന്ന് കണ്ട് തനിക്കും അതുണ്ടാകാം എന്ന്
വിശ്വസിക്കുകയാണ്. അല്ലെങ്കിൽ ഒരു സ്കാൻ റിപ്പോർട്ട് കണ്ട് അത് എടുത്തവരെ
വിശ്വസിച്ച് കൊണ്ട് എനിക്കും ഒരു തലച്ചോറുണ്ടെന്ന് യുക്തിവാദി
വിശ്വസിക്കുന്നു. എന്തൊക്കെയായാലും വിശ്വാസമില്ലാത്ത ഒരു ജീവിതമില്ല.
യുക്തിവാദി ആവശ്യപ്പെടുന്ന തെളിവ് ദൈവത്തിന്റെ ഒരു ഫോട്ടോയോ സ്പരർശനാനുഭവമോ
അതുമല്ലെങ്കിൽ പദാർഥത്തത്തെ മാത്രം വിഷയമാക്കി കൊണ്ട് നടക്കാൻ കഴിയുന്ന
ശാസ്ത്രപരീക്ഷണ ശാലയിൽ നിന്നുള്ള ഒരു റിപ്പോർട്ടോ ആയിരിക്കും. പരീക്ഷണ
ശാലയിലൂടെ ലഭിച്ചാലും അത് ഒരു വിശ്വാസത്തിനപ്പുറം ഒന്നുമല്ല. എന്നാൽ ഈ
രൂപത്തിലേത് വിധേന തെളിവ് ലഭിച്ചാലും അത് സ്രഷ്ടാവായ ദൈവമായിരിക്കില്ല.
കാരണം പദാർഥാതീതനായ ഒന്നിന് മാത്രമേ പദാർഥത്തെ സൃഷ്ടിക്കാൻ കഴിയൂ.
സ്രഷ്ടാവ് പദാർഥത്തിന്റെ പരിമിതിയിൽ നിന്ന് മുക്തനായിരിക്കണം. അപ്പോൾ ഒരു
സ്രഷ്ടാവുണ്ട് എന്നതിന്റെ ഒരു തെളിവ് സ്രഷ്ടാവായ ദൈവത്തെ മനുഷ്യഗോചരമായ
രൂപത്തിൽ ഹാജറാക്കാൻ കഴിയുന്നില്ല എന്നത് തന്നെ.
ഇത് ദൈവമാണ്
എന്ന് എന്തിനെക്കുറിച്ച് പറയുന്നുവോ അത് ദൈവമല്ല എന്ന പൂരാണ വേദങ്ങളുടെ
വാചകത്തിന്റെ പൊരുൾ ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
സത്യത്തിൽ
നബീൽ ഹസ്സന് മാത്രമല്ല നമ്മുക്കും തലച്ചോറുണ്ടെന്ന് നാം വിസ്വസിക്കുന്നു.
അത് സ്കാനിംഗ് റിപ്പോർട്ട് കണ്ടതുകൊണ്ടല്ല. ബുദ്ധിയുടെ പ്രവർത്തനങ്ങൾ നാം
അനുഭവിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആ വിശ്വാസം
അന്ധമാണെന്ന് കരുതാനാവില്ല. കാണുന്നില്ല എന്നത് ശരി. കണ്ടതിൽ
വിശ്വസിക്കേണ്ടതുമില്ലല്ലോ. അന്ധവിശ്വാസം തെളിവില്ലാത്ത വിശ്വാസമാണ്.
ദൈവമുണ്ടെന്നതിന്റെ തെളിവ് അത്ഭുതകരമായ ഈ പ്രപഞ്ചവും അതിലെ
അത്യത്ഭുതകരമായയും വ്യവസ്ഥാപിതമായതുമായ സൃഷ്ടിജാലങ്ങളുമാണ്. മനുഷ്യബുദ്ധി
മൊത്തത്തിൽ ഇത് അംഗീകരിക്കുന്നു. മഹാഭൂരിപക്ഷം മനുഷ്യരുടെ ബുദ്ധി
അന്ധമായതിനെ പിൻപറ്റുകയില്ല. അതുകൊണ്ട് ദൈവമുണ്ടെന്നതിന് വേറെ തെളിവ്
വേണ്ട. എന്നാൽ അതിനെതിരെ ഇല്ല എന്ന് സ്ഥാപിക്കാൻ പുറപ്പെടുന്നവർ അതിന്
തെളിവ് ഹാജറാക്കേണ്ടതുണ്ട്. എന്ന് വെച്ചാൽ ഇല്ലാത്ത ഒന്നിനല്ല തെളിവ്
ചോദിക്കുന്നത്. മറിച്ച് ഉള്ള പ്രപഞ്ചം അത് എങ്ങനെ ഒരു സ്രഷ്ടാവില്ലാതെ
ഉണ്ടായി എന്നതിന് തെളിവ് കൊണ്ട് വരിക. അതിനുള്ള ശ്രമമായിരുന്നു പരിണാമവാദം.
അത് ഇപ്പോൾ ഏറ്റവും വലിയ ഒരു അന്ധവിശ്വാസമാണ് എന്ന് പറയുന്നത് ശാസ്ത്രജ്ഞർ
തന്നെ. കാരണം ഒരു നൂറ്റാണ്ട് മുമ്പത്തെ പഠനത്തിൽ നിന്നും നാം ഏറെ
പുരോഗമിച്ചപ്പോൾ കണ്ടെത്തിയതൊന്നും പരിണാമത്തെ സാധൂകരിക്കുന്നതിനേക്കാൾ
അതിനെ നിരാകരിക്കുന്നതായിരുന്നു.
മനുഷ്യൻ പൊതുവെ എക്കാലത്തും
ദൈവവിശ്വാസികളായിരുന്നു. പക്ഷെ ദൈവത്തെക്കുറിച്ചുള്ള വീക്ഷണം അവർക്ക്
ലഭിച്ച വിവരങ്ങൾക്കനുസരിച്ച് ഭിന്നമായിരുന്നു. അവ ഭിന്നമായതിനാൽ ദൈവമില്ല
എന്ന വിശ്വാസം യുക്തിസഹമല്ല. മനുഷ്യയുക്തിക്ക് കൂടുതൽ ഇണങ്ങുന്ന ദൈവ
വീക്ഷണമേത് എന്ന് കണ്ടത്താൻ എക്കാലത്തും മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്.
പ്രവാചകൻമാർ എന്ന് വിളിക്കപ്പെടുന്നവർ ഇക്കാര്യത്തിൽ മനുഷ്യരെ
സഹായിച്ചിട്ടുണ്ട്.
എന്തിന് ദൈവത്തിൽ വിശ്വസിക്കണം എന്ന് നബീൽ
നിരന്തരം ചോദിക്കുന്നു. അതിന് കൃത്യമായ മറുപടി പ്രവാചകൻമാർ നൽകിയിട്ടുണ്ട്.
പക്ഷെ അത് തുറന്ന മനസ്സോടെ പരിശോധിക്കാനുള്ള ക്ഷമ ദൈവനിഷേധികളായ
യുക്തിവാദികൾക്കുണ്ടോ എന്നതാണ് കാതലായ ചോദ്യം.
Posted in: ദൈവം, യുക്തിവാദി
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ