മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ? എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗം.
ഒരു രാജ്യത്തിന്റെ പൌരന്‍മാരുടെ സുരക്ഷയും സമാധാനവും അതിന്റെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം പരമപ്രധാന്യമുള്ളതാണ്. അത് വൈദേശികമായ ഭീഷണിയായാലും അഭ്യന്തര ഭീഷണിയായാലും ശരി. ഭരണകൂടം അതില്‍ അലംഭാവം പുലര്‍ത്തുന്നത് സമാധാനമാഗ്രഹിക്കുന്ന ഒരു പൌരനും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ലോകത്തെ ഒരു ഭരണാധികാരിയും അത്തരം ഒരു ജാഗ്രതയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ ഈ വിഷയത്തില്‍ അതിര് വിടുന്നത് ആശാവഹമല്ല. സുരക്ഷയുടെ പേരില്‍ പൌരസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുണ്ട്. അഭിപ്രായ പ്രകടനത്തിന് വിലങ്ങുകളിട്ടും, രാജ്യമൊട്ടാകെ ചാരന്‍മാരെയും അന്വേഷണ നിരീക്ഷണം ഉദ്യോഗസ്ഥരെ വിന്യസിച്ചും, ഫോണും ഇമെയിലും ചോര്‍ത്തിയും രാജ്യരക്ഷയെ മറയാക്കി വ്യക്തികളുടെ സ്വകാര്യത വരെ കവരുന്നവരില്‍ ജനാധിപത്യരാജ്യങ്ങളാണ് മുന്നിലെന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന്...