2012, മാർച്ച് 14, ബുധനാഴ്‌ച

നമസ്കാരം അത്ഭുതകരമായ ഒരു ആരാധന.

എത്ര ചിന്തിച്ചിട്ടും അല്ലാഹു എന്തിനു നിസ്കാരം മനുഷ്യന് നിര്‍ബന്ധമാക്കി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ചിന്തിക്കുന്തോറും അല്ലാഹു അങ്ങനെ ചെയ്തിരിക്കാന്‍ വഴിയില്ല എന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമാവുകയും ചെയ്യുന്നു. തന്നെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ കേട്ട് സംപ്രീതനാകുവാന്‍ മാത്രം മൂഢനായി (simpleton) സര്‍വശക്തനെ ചിത്രീകരിക്കുന്നത് എത അബദ്ധമാണ്! ദൈവവും മനുഷ്യനും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ സംവേദനമാണ് പ്രാര്‍ത്ഥന എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. അത് കൂട്ടമായും പ്രകടനപരമായും സമയം നിശ്ചയിച്ചും ഉച്ചഭാഷിണി വെച്ചും ചെയ്യേണ്ട ഒരു നിര്‍ബന്ധിത കര്‍മമാക്കി മാറ്റിയതാണ് നിലവിലുള്ള നിസ്ക്കാരപ്രക്രിയയോട് ഇത്രയും മടുപ്പ് അനുഭവപ്പെടാന്‍ കാരണമെന്നും എനിക്ക് തോന്നുന്നു. നിസ്ക്കരിച്ചാല്‍ സ്വര്‍ഗ്ഗം ഇല്ലെങ്കില്‍ നരകം എന്ന് പറയുന്നത് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കൊച്ചുകുട്ടികളോട് മിഠായി വാങ്ങി തരാം എന്ന് പറയുന്നതിന് തുല്യമല്ലേ? പണ്ട് ചേകന്നൂര്‍ മൗലവി ചൂണ്ടിക്കാണിച്ചത് പോലെ നിസ്ക്കാരത്തെക്കാള്‍ പതിന്മടങ്ങ്‌ പ്രാധാന്യം സക്കാത്തിനാണ് എന്ന പ്രബോധനം പൂര്‍ണമായും മറക്കുകയും മറയ്ക്കുകയും ചെയ്ത് ദൈനംദിന പ്രവൃത്തികള്‍ എല്ലാം നിസ്ക്കാരത്തോടു ബന്ധപ്പെടുത്തി "അസര്‍ നിസ്ക്കരിക്കാന്‍ പള്ളിയിലേക്ക് ഇറങ്ങിയപ്പോള്‍", "മഗ് രിബ് ബാങ്ക് കൊടുക്കുമ്പോള്‍" എന്നെല്ലാം മനപ്പൂര്‍വം സംഭാഷണത്തില്‍ തിരുകിക്കയറ്റി നിസ്ക്കാരത്തെ പ്രകടനപരമായ ഒരു അഭ്യാസമാക്കി മാറ്റുന്ന 'വിശ്വാസികള്‍' ഏറി വരുന്നത് കാണുമ്പോള്‍ അത്ഭുതവും ദു:ഖവും തോന്നുന്നു.
ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, മതത്തെക്കുറിച്ച് പരിമിതവും ഉപരിപ്ലവവും ആയ ധാരണകള്‍ മാത്രമുള്ള എന്നെ പോലെ ഉള്ള പലരും ഇത്തരം ചിതറിയ ചിന്തകളും പേറി നടക്കുന്നുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്.

ഫെയ്സ്ബുക്കില്‍ സയ്യിദ് അഷ്റഫ് ഹുസൈന്‍ ഈ പറഞ്ഞത് നാസര്‍ കുന്നും പുറത്തകടക്കമുള്ള യുക്തിവാദികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടും.
· · · 13 hours ago

  • Naser Kunnum Purathu and 25 others like this.

    മാത്രമല്ല യുക്തിവാദിയായ ജബ്ബാര്‍ അനുബന്ധമായി പറഞ്ഞതും 13 പേര്‍ക്ക് ക്ഷ പിടിച്ചു.


    • Ea Jabbar നിത്യവും 50 നേരം നിസ്കാരം കിട്ടാന്‍ മനുഷ്യപ്രതിനിധികളായ പ്രവാചകന്മാരുമായി ഈ ദൈവം ബാര്‍ഗൈന്‍ ചെയ്തു ന്നാ പറേണേ ! ! ഒടുവില്‍ കച്ചോടം 5 ല്‍ ചുരുക്കി ! നിസ്കാരക്കൊതിയനായ പൊങ്ങച്ചക്കാരന്‍ !
      13 hours ago · · 13
ഇതിന് റമീസ് മുഹമ്മദ് പറഞ്ഞ മറുപടി.

Ramees Mohamed Odakkal ‎'നിശ്ചയമായും നമസ്കാരം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ'-ഖുറാന്‍ . നമസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ അത് യഥാവിധി മനസ്സാന്നിധ്യത്തോടെ നിര്‍വഹിക്കുന്ന ഭക്തന്മാരോട് ചോദിക്കണം. ഓരോ തവണ നിസ്ക്കരിക്കുമ്പോഴും മനുഷ്യന്‍ ദൈവത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. അഞ്ചു നേരം നമസ്കരിക്കുന്നവന്റെ മനസ്സ് അഞ്ചു നേരം കുളിക്കുന്നവന്റെ ശരീരത്തെ പ്പോലെ ശുദ്ധമായിരിക്കും -പ്രവാചകന്‍)) .). അഞ്ചു നേരം മനസ്സാന്നിധ്യത്തോടെ നമസ്കരികുന്നവന് പാപം ചെയ്യാന്‍ കഴിയില്ല. അഥവാ ചെയ്‌താല്‍ തന്നെ അവന്‍ അതില്‍ പശ്ചാതപിക്കുന്നവന്‍ ആയിരിക്കും. പിന്നെ ബാങ്ക് കൊടുക്കലും സംഘ നമസ്കാരവും. അത് വിശ്വാസികളില്‍ കൂട്ടായ്മയും സമത്വവും വരുത്താനാണ്. ബാങ്ക് കൊടുത്താല്‍ രാജാവും വേലക്കാരനും ഒരുമിച്ചു നിന്ന് തോളോട് തോള്‍ ചേര്‍ന്ന് അല്ലാഹുവിന്റെ അടിമയായി നിന്ന് നമസ്കരിക്കുന്നു . പക്ഷെ ഇതൊന്നും ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നവരെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
5 hours ago · · 3

ഇത്രയുമായപ്പോള്‍ ഹദീസ് നിഷേധിയായും അതിലൂടെ ഖുര്‍ആന്‍റെ തന്നെ തോന്നിയ വ്യാഖ്യാനം നടത്തുന്ന ടിപ്പു കേരള എന്ന യുക്തിവാദിയുടെ നെടുങ്കന്‍ ചോദ്യങ്ങള്‍ ഇങ്ങനെ.

Tippu Kerala Ramees Mohamed Odakkal നമസ്കാരം തീര്‍ച്ചയായും ചീത്ത പ്രവര്‍ത്തി തടയും ??  തെറ്റ് പറ്റിയത് ആര്‍ക്കു ? ദൈവത്തിനോ അതോ നമസ്കരിക്കുന്നവര്‍ക്കോ ? ഇന്ന് വരെ നമസ്കരിക്കുന്നവന്‍ തെറ്റ് ചെയ്യാതിരുനിട്ടില്ല, നമസ്കാരം നില നിര്‍ത്തിയ ഒരു നാട്ടിലും കുറ്റവാളികള്‍ കുറഞ്ഞിട്ടില്ല .
അപ്പോള്‍ എന്താണ് നമസ്കാരം എന്ന് പറയുന്ന സല്ല ?
താങ്കളുടെ ഭാഷയില്‍ സല്ല എന്നതിന് തല്‍കാലം മല കയറ്റം എന്ന് അര്‍ഥം കൊടുക്കൂ അപ്പോള്‍ നിശ്ചയമായും മല കയറ്റം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ

എന്താണ് സല്ല എന്ന് കണ്ടു പിടികൂ എനിട്ടവാം ചര്‍ച്ച.


വേദഗ്രന്ഥത്തില്‍  നമസ്കരിക്കാനുള്ള
കല്‍പനയൊന്നുമില്ല എന്നതാണ് ടിപ്പുകേരളയുടെ വിവരം. അദ്ദേഹം പറയുന്നതിങ്ങനെ. 

Tippu Kerala നമസ്കാരം വേദത്തില്‍ പറയാത്ത ഒരു കര്‍മം. അത് പുരോഹിത സൃഷ്ടി മാത്രം
എല്ലാ മതത്തിലും ഇത് പോലെ പല ആചാരം കാണും വേദങ്ങളും ആചാരങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. പുരോഹിതര്‍ക്ക് അവരുടെ സ്ഥാനമാനങ്ങള്‍ പണ്ട് മുതല്‍ തന്നെ കണ്ടു പിടിച്ച മാര്‍ഗങ്ങള്‍ ആണ് ആചാരം ആചാരത്തില്‍ അധിഷ്ടിതമാണ് മതങ്ങള്‍ അമ്പലത്തില്‍ പോകാത്ത ഹിന്ദു ഹിന്ദു വല്ല പള്ളിയില്‍ പോകാത്ത മുസ്ലില്‍ മുസ്ലിം അല്ല ചര്‍ച്ചില്‍ പോകാത്ത ക്രിസ്ത്യാനി ക്രിസ്ത്യാനി അല്ല . തീരുമാനം ആരുടേത് അന്വേഷിക്കുക അപ്പോള്‍ കണ്ടെത്തും അത് പുരോഹിതന്മാരുടെ വാക്കുകള്‍ മാത്രമാണ് എന്ന് വേദ ഗ്രന്ഥത്തില്‍ ഉണ്ടാവില്ല .


*************************************

ഫെയ്സ് ബുക്കില്‍നിന്ന് ഇത്രയും എടുത്തത് പൊതുവെ മതപരമായ വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളില്‍ ഇപ്പോള്‍ ചര്‍ച ഏറെക്കുറെ നിന്ന് പോയിരിക്കുന്നു. ഫെയ്സ് ബുക്കില്‍ ലൈവായ ചര്‍ചയില്‍ ഇടപെടാനാണ് ഇപ്പോള്‍ മതവിമര്‍ശകര്‍ക്ക് താല്‍പര്യം. ഇതുകൊണ്ട് പല പ്രയോജനങ്ങളും കാണുന്നുണ്ട്. ഒന്ന് എന്തും വിളിച്ച് പറയാനുള്ള സൌകര്യം. ലൈവായി ചര്‍ച നടത്തുമ്പോഴുള്ള സുഖം, അരോപണമുന്നയിച്ച വിഷയത്തിന് തക്കമറുപടി പറഞ്ഞാല്‍ അതിനെ അവഗണിച്ച് പോസ്റ്റിനെ തന്നെ മുക്കാനുള്ള സൌകര്യം. ഇതൊന്നും ബ്ലോഗില്‍ ലഭ്യമല്ല ഇവിടെയുള്ള പോസ്റ്റുകള്‍ എപ്പോഴും സജീവമായി ഇവിടെ നിലനില്‍ക്കും. മറുപടി പറഞ്ഞ് കഴിഞ്ഞ ആരോപണങ്ങള്‍ ഇത്ര സജീവമായി ലഭ്യമാകുന്നത് യുക്തിവാദികള്‍ക്ക് തന്നെയാണ് ക്ഷീണം എന്നറിയാം.

എന്നാല്‍ നമസ്കാരത്തെക്കുറിച്ച് മുസ്ലിം നാമധാരികള്‍ക്കോ ഇസ്ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കോ ഇത്രയധികം തെറ്റിദ്ധാരണ ഒരു ഉപകാരവും ചെയ്യില്ല. അതിനാല്‍ ചില കാര്യങ്ങള്‍ ചുരുക്കി പറയേണ്ടി വന്നിരിക്കുന്നു.

ബഗ്ലാദേശ് 
എന്താണ് നമസ്കാരം എന്തിനാണ് നമസ്കാരം എന്താണതിന്റെ പ്രാധാന്യം എന്നീകാര്യങ്ങള്‍ വിശദീകരിക്കുന്ന ബ്രഹത്തായ ഗ്രന്ഥങ്ങള്‍ എല്ലാ ഭാഷയിലും ലഭ്യമാണ്. വളരെ അത്ഭുതകരമായ ഒരു ആരാധനയാണ് നമസ്കാരം. ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ചിട്ടയോടെ അത് നിര്‍വഹിച്ചുവരുന്നു. അതിന്റെ എല്ലാവിധ ചൈതന്യത്തോടെയും നിര്‍വഹിക്കുന്നുവെന്ന് എനിക്ക് വാദമില്ല. മറിച്ച് വാദമുണ്ട് താനും. കേവലം ചടങ്ങായി, ദൈവത്തിന് എന്തോ നല്‍കുന്നുവെന്ന ധാരണയിലാണ് മഹാഭൂരിപക്ഷവും അത് നിര്‍വഹിച്ച് വരുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. പക്ഷെ അതിന് പരിഹാരം നമസ്കാരിക്കാതിരിക്കലല്ല നമസ്കാരം എന്താണ് എന്ന് മനസ്സിലാക്കലാണ്. അതിന് ഈ ചര്‍ചയുടെ തുടക്കം സഹായകമാകും എന്നതിനാല്‍ അതില്‍ പങ്കെടുത്തവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

ഖുര്‍ആനിലൂടെ ദൈവം നേരിട്ട് നടത്തിയ കല്‍പനയില്‍ പെട്ടതാണ് നമസ്കാരം. അത് വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ല എന്നത് ഖുര്‍ആനെ സംബന്ധിച്ച അറിവില്ലായ്മയോ മനപ്പൂര്‍വമുള്ള കളവോ ആണ്. ഏതാനും സൂക്തം നോക്കുക.

'നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍. സ്വന്തം പരലോകഗുണത്തിനുവേണ്ടി മുന്‍കൂട്ടി പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ള നന്മകളെല്ലാം നിങ്ങള്‍ അല്ലാഹുവിന്റെ സമക്ഷം കണ്ടെത്തുന്നതാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കാണുന്നുണ്ട്.' (2:110)

'ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍. നമസ്കാരം ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്ന അനുസരണശീലരായ ദാസ•ാര്‍ക്ക് അത് ഒട്ടും ഭാരമല്ലതാനും.' (2:45,46)

ഇപ്രകാരം 70 ലധികം സ്ഥലത്ത് നേര്‍ക്ക് നേരെ നമസ്കാരത്തിനുള്ള കല്‍പന ഖുര്‍ആനില്‍ കാണാം. അഥവാ നമസ്കാരം വേദഗ്രന്ഥത്തിലില്ലാത്ത പുരോഹിത സൃഷ്ടിയല്ല എന്ന് ചുരുക്കം. എന്താണ് നമസ്കാരത്തിന്റെ ഫലമായി ഉണ്ടാവേണ്ടത് എന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം.

'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു.' (9:71)

ധര്‍മം കല്‍പിക്കലും അധര്‍മം നിരോധിക്കലും ഒരു വിശ്വാസിയുടെ ചുമതലയാണ് അത് യഥാവിധി നിര്‍വഹിക്കാന്‍ ആദ്യം അത്തരം തെറ്റില്‍നിന്ന് അകന്ന് നില്‍ക്കണം അതിന് നമസ്കാരം സഹായിക്കണം.

'നിനക്കു ദിവ്യബോധനത്തിലൂടെ ലഭിച്ച ഈ വേദം പാരായണം ചെയ്യുക. നമസ്കാരം നിലനിര്‍ത്തുക. നിശ്ചയം, നമസ്കാരം മ്ളേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലുമേറെ മഹത്തരമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു അറിയുന്നുണ്ട്.' (29:45)

നമസ്കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍, പിന്നെ നിങ്ങള്‍ നിന്നും ഇരുന്നും കിടന്നും സദാ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങള്‍ നിര്‍ഭയരായിക്കഴിഞ്ഞാല്‍ നമസ്കാരം പൂര്‍ണമായിത്തന്നെ നിര്‍വഹിക്കുക. നമസ്കാരം സത്യവിശ്വാസികളില്‍ സമയബന്ധിതമായി ചുമത്തപ്പെട്ട ബാധ്യതയാകുന്നു. (4:103)

'നിങ്ങള്‍ നമസ്കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു.' (5:58)

'അവരോടു പറയുക: `നിങ്ങളുടെ ധനം സ്വമനസ്സാലെയോ മനസ്സില്ലാതെയോ ചെലവഴിച്ചുകൊള്ളുക; എങ്ങനെയായാലും അത് സ്വീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അധര്‍മകാരികളാകുന്നു.` അവരുടെ ദാനങ്ങള്‍ തള്ളപ്പെടുന്നതിനുള്ള കാരണം, അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചതും നമസ്കാരത്തിനു ഹാജരാകുമ്പോള്‍ അലസരായി മാത്രം ഹാജരാകുന്നതും ദൈവികമാര്‍ഗത്തില്‍ വ്യയം ചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയംചെയ്യുന്നതും അല്ലാതെ മറ്റൊന്നുമല്ല. അവരുടെ സമ്പത്തും പ്രതാപവും സന്താനസമൃദ്ധിയും കണ്ട് കൌതുകപ്പെടേണ്ടതില്ല. അവ മുഖേന ഐഹികജീവിതത്തില്‍തന്നെ അവര്‍ ശിക്ഷിക്കപ്പെടേണമെന്നും, സത്യനിഷേധികളായിക്കൊണ്ടുതന്നെ ജീവന്‍ വെടിയേണമെന്നുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.' (9:53-55)

ഈ സൂക്തങ്ങളില്‍നിന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം കാര്യം മനസ്സിലാകും. എനിക്ക് മനസ്സിലായ കാര്യം ഇവിടെ പറയാം.

1. നമസ്കാരം സ്വയം ഒരു ലക്ഷ്യമല്ല. അത് നിര്‍വഹിക്കുന്നിതിലൂടെ ദൈവത്തിന് ഒന്നും ലഭിക്കാനുമില്ല.

2. നസ്കാരം സമയബന്ധിതമായി നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ്. ദൈവത്തെ സ്മരിക്കുന്നവനാകുക എന്നതാണ് അതിന്റെ ലക്ഷ്യം. ആ സ്മരണയിലൂടെ മ്ലേഛതയില്‍നിന്ന് അകന്ന് നില്‍ക്കണമെന്നും അധര്‍മകാരിയാകരുതെന്നും ദൈവം മനുഷ്യന് തൃപ്തിപ്പെടുന്നു.

3. ദൈവഭക്തിയില്ലാത്തവര്‍ക്ക് നമസ്കാരം ഭാരമായ സംഗതിയാണ്. നമസ്കാരത്തെ പരിഹസിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലമാണ് അത്.

4. അധര്‍മം ചെയ്യുന്നവര്‍ എത്ര സമ്പത്ത് ചെലവഴിച്ചാലും എത്ര നമസ്കരിച്ചാലും അതുകൊണ്ട് കാര്യമില്ല. കാരണം നമസ്കാരമല്ല അവരില്‍നിന്ന് അന്തിമമായി ഉണ്ടാവേണ്ടത്. മറിച്ച് നമസ്കാരം മുഖേന ധര്‍മനിഷ്ഠമായ മനസ്സാണ്.

5. നമസ്കരിക്കാത്തവര്‍ക്കും ദൈവം ഇഹലോകത്ത് അനുഗ്രഹം വാരിക്കോരി നല്‍കിയേക്കാം. പക്ഷെ അതില്‍ വഞ്ചിതനാകരുത്.

---------------------------
ഇത് മോസ്കോ.. 70 വര്‍ഷത്തിലധികം മതങ്ങളെ അടിച്ചമര്‍ത്തി യുക്തിവാദവും ദൈവനിഷേധവും പ്രചരിപ്പിച്ച രാജ്യത്തിന്റെ തലസ്ഥാനം. അവിടെ 2011 ല്‍ നടന്ന ഈദുല്‍ ഫിതര്‍ എന്ന ചെറിയപെരുന്നാളിന്റെ സംഘനിസ്കാരം നേരിട്ട് കാണുക.




9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

യുക്തിവാദിയായ ജബ്ബാറിന്റെയും ടിപ്പുവിന്റെയുമൊക്കെ നമസ്കാരത്തിന് കൊതിച്ചിരിക്കുകയാണ് അല്ലാഹു എന്ന ചിന്ത മാറ്റിയേക്കുക.

Sameer Thikkodi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sameer Thikkodi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sameer Thikkodi പറഞ്ഞു...

Tippu Kerala ‎Ramees Mohamed Odakkal നമസ്കാരം തീര്‍ച്ചയായും ചീത്ത പ്രവര്‍ത്തി തടയും ?? തെറ്റ് പറ്റിയത് ആര്‍ക്കു ? ദൈവത്തിനോ അതോ നമസ്കരിക്കുന്നവര്‍ക്കോ ? ഇന്ന് വരെ നമസ്കരിക്കുന്നവന്‍ തെറ്റ് ചെയ്യാതിരുനിട്ടില്ല, നമസ്കാരം നില നിര്‍ത്തിയ ഒരു നാട്ടിലും കുറ്റവാളികള്‍ കുറഞ്ഞിട്ടില്ല .
അപ്പോള്‍ എന്താണ് നമസ്കാരം എന്ന് പറയുന്ന സല്ല ?
---------------------------------------------------------------------------------------------------------------------------------------

ഇതിനുള്ള ഉത്തരം വളരെ വ്യക്തമായി മേല്പറഞ്ഞ ഖുർ ആൻ സൂക്തത്തിൽ നിന്ന് വായിച്ചെടുക്കാം എങ്കിലും ... നമസ്കാരം നിലനിർത്തുന്നവനിൽ നിന്ന് കുറ്റകൃത്യങ്ങൾ ഉണ്ടാവില്ല എന്നത് തർക്കമില്ലാതെ അംഗീകരിക്കാം.. ഇനി നമസ്കാരം ഒരു പ്രകടനമെന്ന നിലയിൽ നില നിർത്തുന്നവന് കുറ്റ കൃത്യങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കില്ല / വിട്ടു നിൽക്കുന്നില്ല; കാരണം അതവൻ ആഗ്രഹിക്കുന്നില്ല എന്നതു കൊണ്ടു തന്നെ.. അതു കൊണ്ടു തന്നെ കേവല പ്രകടനങ്ങൾ ശരീര വ്യായാമത്തിലൂടെ ലഭിച്ചേക്കാവുന്ന ഉന്മേഷമെന്നതിൽ കവിഞ്ഞ് ഹൃദയ/മാനസിക മൂല്യങ്ങൾ പാകപ്പെടുത്തുന്നതിൽ പരാജയവും ആയിരിക്കും..

നാഥൻ അനുഗ്രഹിക്കട്ടെ... (ആമീൻ)

PPA Latheef പറഞ്ഞു...

നമസ്കാരത്തിന് ആത്മീയമായ ഒരു വശത്തെക്കുറിച്ച് മാത്രമാണ് മുസ്ലിംകള്‍ ചര്‍ച്ച ചെയ്യുന്നത്. അത് കൊണ്ട് തന്നെ അവരെ കാണുന്നവരും കേള്‍ക്കുന്നവരും എന്തിനാ ദൈവത്തിനീആരാധന എന്ന് ചോദിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല.
മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാക്കപെട്ട ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെ ശക്തമായ ഒരു സാമൂഹിക വശം കൂടിയുണ്ട്. സകാത്ത് ആത്മീയതക്കപ്പുറം ദാരിദ്ര്യ നിര്‍മാര്‍ജനവും, ആരോഗ്യ സംരക്ഷണത്തില്‍ വ്രതത്തിന്റെ സ്ഥാനവും ആധുനിക ലോകം വളരെയേറെ ചര്‍ച്ച ചെയ്യുന്നു.
അത് പോലെ നമ്സകാരത്തിന് ഒരു വിശ്വാസിയുടെ ദൈനം ദിന ജീവിതത്തിലാവശ്യമായ ശാരീരിക മാനസിക വ്യായാമവും, സാമൂഹിക കെട്ടുറപ്പും കൂടി ഉറപ്പുവരുത്തുന്നു. പണക്കാരനും, പാവപ്പെട്ടവനും, മുതലാളിയും, തൊഴിലാളിയും, നേതാവും, നീതനും, തോളോട് തോള്‍ ചേര്‍ന്ന് ഒരൊറ്റ നേതാവിന്റെ പിന്നില്‍ അണിയായി നിന്ന് വര്‍ണതിന്റെയും, ഭാഷയുടെയും, രാജ്യത്തിന്റെയും, കുലതിന്റെയും, സ്ഥാന മാനങ്ങളുടെയും എല്ലാ മതിലുകളും തകര്‍ത്തു ഒരൊറ്റ മനസ്സും മെയ്യുമായി ഒരുമിച്ചു കൂടുന്ന സന്ദര്‍ഭം കൂടിയാണ് നമസ്കാരം. അഥവാ അത്തരം മതിലുകള്‍ തകര്‍ക്കാന്‍ ദൈവം നമസ്കാരത്തെ ഉപയോഗിക്കുന്നു.
ആത്മീയത നഷ്ടപ്പെട്ട ഭൗതിക ലോകം തങ്ങളുടെ ഭൗതിക ലോകം കെട്ടിപ്പടുക്കാന്‍ ആത്മീയുടെ ശാക്തീകരണവും അതിന്റെ നിരന്തര പരിശീലനവും ആവശ്യപ്പെടുന്നു. അവരുടെ ഈ ആവശ്യമാണ്‌ രവി ശങ്കരിനെപ്പോലെയുള്ളവര്‍ പൂര്‍ത്തീകരിച്ചു കൊടുക്കുന്നത്. മറ്റു ചിലര്‍ നിയ ടെക്നിക് പോലുള്ള പുതിയ പരീക്ഷണത്തിലാണ്. യോഗാസനത്തിലെ ബാലപാഠം അറിയുന്നവര്‍ക്കറിയാം നമസ്കാരത്തിന്റെ ആവശ്യകതയും അതിന്റെ ഓരോ ചലനത്തിന്റെയും ആരോഗ്യ വശവും.
സാധാരണ പൂജയും ആരാധനകളും നിശ്ചലമായി നിന്നുകൊണ്ട് ധ്യാനം മാത്രമാണെങ്കില്‍ നമസ്കാരം പൂര്‍ണമായും ചലനാത്മകമാണ്. ഒരു മനുഷ്യന്‍ അവന്‍ വിശ്വാസി അല്ലെങ്കിലും നമസ്കാരം നിത്യം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിര്‍വഹിക്കുകയാനെങ്കില്‍ മറ്റു യോഗസാനങ്ങളും, ജീവനകളയും, നിയ ടെക്നികും ആവശ്യമില്ല. അതിനുവേണ്ടി പണം ചിലവഴിക്കേണ്ടതുമില്ല

അജ്ഞാതന്‍ പറഞ്ഞു...

1 - ആദ്യമായി, താങ്കളുടെ ബ്ലോഗിന്‍റെ പേരിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍, സാധാരണ നമ്മുടെ ആളുകള്‍ ചര്‍ച്ച ചെയ്യാത്ത പല വിഷയങ്ങളും ചര്‍ച്ചക്ക്‌ കൊണ്ട് വരുന്നതിനു അഭിനന്ദനങ്ങള്‍!

2 - താങ്കള്‍ പറഞ്ഞ പല കാര്യങ്ങളും ശരി തന്നെ. അഞ്ചു നേരവും വുളു എടുത്ത് പള്ളിയില്‍ പോയി നിസ്കരിക്കുന്ന ഒരാള്‍ക്ക്, ‘പടച്ചോന്‍ എല്ലാം കാണുന്നുണ്ടല്ലോ, തെറ്റ് ചെയ്‌താല്‍ നരകത്തില്‍ ഇടുമല്ലോ’ എന്നൊക്കെ പേടി കൂടെയുണ്ടെങ്കില്‍ പിന്നെ തെറ്റുകള്‍ ചെയ്യാനുള്ള തോന്നലും സമയവും ഉണ്ടാകില്ല. ഇതിന് നിസ്ക്കാരം തന്നെ വേണമെന്നില്ല, അഞ്ചു നേരം പാറപ്പുറത്തിരുന്നു ഡാന്‍സ്‌ കളിച്ചാലും യോഗ ചെയ്താലും ഒക്കെ ഈ ഫലം കിട്ടില്ലേ?

3 - വിശ്വാസികളില്‍ അച്ചടക്കവും കൂട്ടായ്മയും സമത്വവും വരുത്താനുള്ള, പട്ടാളക്കാരുടെ മാര്‍ച്ച് പാസ്റ്റ് പോലെയുള്ള, ഒരു ചടങ്ങായും ഇതിനെ കാണാം. പക്ഷേ, അതിനു വേണ്ടി ഉണ്ടാക്കിയ ഒരു ചടങ്ങില്‍ എന്തിനാണ് ‘പടച്ചോന്‍ വലിയവനാണ്, നല്ലവനാണ്, അവനാണ് എല്ലാ സ്തുതികളും’ എന്നൊക്കെ ഉരുവിടുന്നത്? അതിനുപകരം ‘ഞാനൊരു തെറ്റും ചെയ്യില്ല, ഞാന്‍ എല്ലാവരേയും സഹായിക്കും’ എന്നൊക്കെ ഉരുവിടുന്നതല്ലേ കുറച്ചു കൂടി ചേരുക?

4 - കേരളത്തെ പോലുള്ള, ഭൂമദ്ധ്യരേഖക്ക് അടുത്തുള്ള സ്ഥലങ്ങളില്‍ (പകലിനും രാത്രിക്കും ഏകദേശം ഒരേ നീളമായിരിക്കുന്ന), അഞ്ചു നേരത്തെ നിസ്ക്കാരം അച്ചടക്കം കൊണ്ട് വന്നേക്കാം. പക്ഷേ ഗള്‍ഫിലൊക്കെ ദീര്‍ഘ സമയം ജോലി ചെയ്യുന്ന പാവം തൊഴിലാളികള്‍ക്ക്‌ അറിയാം കുറച്ചു മാത്രം ഉറങ്ങാന്‍ കിട്ടുന്ന സമയത്തിനിടയില്‍ പുലര്‍ച്ചെ പള്ളിയില്‍ പോയി സുബഹി നമസ്കരിക്കുന്നതിന്റെ വിഷമം. രാവിലെ നാല് മണിക്ക് സുബഹി കളാഹാവുകയും രാത്രി പത്തേ മുക്കാലാവാതെ മഗരിബ് ആകാതെയും ഉള്ള സ്ഥലങ്ങളും ഈ ഭൂമിയിലുള്ള കാര്യം എല്ലാം അറിയുന്ന പടച്ചോന്‍ കാണാതെ പോയതെന്തേ എന്ന സംശയം ഇവിടെ വേറെ ആര്‍ക്കുമില്ലേ?

abdulla ponnani പറഞ്ഞു...

ഇവിടെ ചില കാര്യങ്ങള്‍ സുചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.യുക്തിവാദികള്‍ ഉന്നയിക്കുന്ന പലതിലും കഴമ്പില്ല എന്നത് ശരി തന്നെ.എന്നിരുന്നാലും ഇന്ന്‍ നമസ്കാരം ഈ സമുദായം എങ്ങിനെ നിര്‍വഹിക്കുന്നു എന്ന്‍ നാം ചിന്തിച്ച്ട്ടുണ്ടോ.കേവലം ഒരു ചടങ്ങ എന്നതിനപ്പുറം മറ്റെന്താണ്ണ്‍ ഈ നമസ്ക്കാരം. എന്ത് കൊണ്ട് അതൊരു ചടങ്ങായി മാറി.അവിടെ യാണ്ണ്‍ നാം കാണുന്നത് ആത്മ്മവ്‌ നഷ്ട്ടപട്ട കേവല പെക്കുതുകള്‍ മത്ര്മ്മായി ഇത് അത്പതിക്കാന്‍ എന്താണ്ണ്‍ കാരണം. നമസ്ക്കാരം , അതിന്‍ വേണ്ടി പള്ളി, അവിടെ സമയത്തിന്‍ നമസ്കാരത്തിന്‍ നേത്രെത്വം നല്‍കാന്‍ ആളുകള്‍, ,,,,,,,,ഇതിനെ സ്ഥാപന വല്കരിച്ചത് ആര്‍..,.ഇനി പള്ളികളുടെ കാര്യം തന്നെ എടുക്കാം , ഓരോ സംഘടനക്കും ഓരോ പള്ളികള്‍ അതില്‍ എല്ലാവരും ഒരു പോലെ തന്നെ.

vivek പറഞ്ഞു...

ഫ്രീ തിന്കെര്സ് ഗ്രൂപ്പില്‍ ടിപ്പു കേരളയുടെയും നസീറിന്റെയും (തെറി കമന്ടുന്നാല്‍ ) കമന്റുകള്‍ക്കും സാമ്യതയുണ്ടല്ലോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍, അത് ശരിയാവാനാണു സാധ്യത.

അമര്ചിത്രകതകളിലൂടെ രാവണനു പത്തു തലകലുള്ള രൂപങ്ങള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഫേസ് ബുക്കില്‍ ഓരോ യുക്തി വാതിക്കും പത്തിലധികം തലകലാണ്. വിശ്വാസികളുടെ സ്വസ്ഥതയും അവിശ്വാസികളുടെ അസ്വസ്ഥതയും അവിടെ കാണുന്നു.

Abdul Lathief പറഞ്ഞു...

യുക്തി വാദികള്‍ എന്നാല്‍ യുക്തി കൊണ്ട് വാദിക്കുന്നവര്‍ എന്നാണെല്ലോ..അങ്ങിനെയെങ്കില്‍ അവരറിയേണ്ടത് ഇസ്ലാം എന്തൊക്കെ ചെയ്യണം എന്ന് കല്പിച്ചിട്ടുണ്ടോ അതൊക്കെ അനുസരിക്കേണ്ടത് വിശ്വാസികള്‍ മാത്രമാണ് അതെല്ലാതവരെ ഒക്കെ നിര്‍ബ്ബന്ധമായും അനുസരിപ്പിക്കണം എന്ന് ഇസ്ലാം പറഞ്ഞിട്ടില്ല..അത് മാത്രമല്ല ആരെയും നിങ്ങള്‍ നിര്‍ബന്ധമായി അനുസരിപ്പിക്കരുത് എന്ന് ശക്തമായി പറഞ്ഞിട്ടുമുണ്ട്...അപ്പോള്‍ ദൈവം എന്തിനു ഇങ്ങനെ പറഞ്ഞു എന്ന് ചോതിച്ചു യുക്തി വാദികള്‍ എന്തിനു ബെജാറാവണം അല്ലെങ്കില്‍ ഇല്ലാത്ത ദൈവം എങ്ങനെയാ കല്പിക്കുക?ഒരു ഭാഗത്ത് ദൈവം ഇല്ലാ എന്ന് പറയുക വേറെ ഭാഗത്ത്‌ ഈ ദൈവം വല്ലാത്തൊരു തന്നെ പൊക്കി ആണെന്ന് പറയുക..ഇത് യുക്തിയല്ല അയുക്തിയാണ്..ഇനി ദൈവത്തെ സ്മരിക്കാന്‍ എന്തിനാണ് അഞ്ചു നേരത്തെ നമസ്കാരം അല്ലെങ്കില്‍ മനസ്സില്‍ സ്മരിച്ചാല്‍ പോരെ എന്നൊക്കെ ചോതിക്കുന്നവരോട് ദൈവത്തെ ദൈവമായി അംഗീകരിച്ചു കഴിഞ്ഞാല്‍ ആ ദൈവം പറയുന്നത് അന്ഗീകരിക്കുക എന്നത് ബാധ്യതയാണ് എന്ന് മാത്രമല്ല അതാണ്‌ യുക്തിയും....ഇത് പോലെയുള്ള (നമസ്കാരം പോലെ എന്നല്ല ) കാര്യങ്ങളൊക്കെ നമ്മള്‍ നിത്യ ജീവിതത്തില്‍ പാലിച്ചു കൊണ്ടെയിരിക്കുന്നതാണ് യുക്തി വാദികള്‍ അടക്കം എല്ലാവരും അത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നതും..ഉദാഹരണം....എന്നെ ഒരാള്‍ കല്യാണത്തിന് വിളിച്ചു ഞായറാഴ്ചയാണ് എനിക്ക് ചോദിക്കാമായിരുന്നു എന്ത് കൊണ്ട് തിങ്കളാഴ്‌ച ആക്കി കൂടാ..ഒരുപാട് കല്യാണങ്ങള്‍ തിങ്കളാഴ്‌ചയും നടത്തുന്നില്ലേ..പക്ഷെ ഞാന്‍ ചോതിച്ചില്ല ..ഭക്ഷണം വിളമ്പി ബിരിയാണി എന്തുകൊണ്ട് നൈചോറാക്കികൂടാ ..ഒരുപാടു കല്യാണത്തിന് നൈചോറില്ലേ..ഇങ്ങനെ ഇങ്ങനെ എത്ര ചോദ്യങ്ങള്‍ നമ്മള്‍ വിഴുങ്ങി ..എന്തിനു വേണ്ടി?..നിത്യ ജീവിതത്തിലെ ഇങ്ങനെയുള്ള ഓരോ വിഷയം പോലും ഇങ്ങിനെ ചോദ്യം ചെയ്യാതെ അനുസരിക്കാമെങ്കില്‍ (യുക്തി വാതികള്‍ അടക്കം)അല്ലെങ്കില്‍ അനുസരിക്കാന്‍ നിര്‍ബന്ധിതനാനെങ്കില്‍...ഒരു വിശ്വാസി ലോകത്തുള്ള ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാവര്‍ക്കുമായി ദൈവം ഉണ്ടാക്കിയ വ്യവസ്ഥ എന്ത് കൊണ്ട് അങ്ങിനെ അല്ലാതെ ഇങ്ങിനെയായാലെന്താ എന്ന തോന്നലുകള്‍ വിഴുങ്ങി അംഗീകരിച്ചു കൂടാ........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review