
യുക്തിവാദി ബ്ലോഗറായ സുശീല്‍കുമാര്‍ പങ്കുവെച്ച സെമിനാര്‍ വാര്‍ത്തയാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. പരമശാസ്ത്രീയസത്യമെന്നോണം കാലങ്ങളായി സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന് മാത്രമല്ല. ഡാര്‍വിന്‍ സിദ്ധാന്തിച്ച പ്രകാരം ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവി പരിണമിച്ചുണ്ടാവാന്‍ സാധ്യമല്ലെന്ന് ശാസ്ത്രലോകം ഏറെക്കുറെ യോജിച്ചകാര്യമാണ്. (ഏറെക്കുറെ എന്നൊക്കെ ഒരു സൂക്ഷമതക്ക് വേണ്ടി പറയുന്നതാണ്). എന്നിട്ടും അത് എന്തുകൊണ്ട് ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇത്ര സജീവമായി എതിര്‍ശബ്ദം പോലും കേള്‍പ്പിക്കാതെ പഠിപ്പിക്കപ്പെടുന്നുവെന്ന് ചോദിച്ചാല്‍ . ഈ വാദം ശാസ്ത്രീയമെന്നതിനേക്കാള്‍ ആശയപരമായി മാറിയിട്ടുണ്ട് എന്നതാണ് ചുരുക്കം. ഈ വാദം ഒരു അന്ധവിശ്വാസത്തിന്റെ രൂപം സ്വീകരിച്ചിട്ടുണ്ട്. മതനിഷേധവും ദൈവനിഷേധവും ലക്ഷ്യമാക്കുന്നവര്‍...