
വിശുദ്ധറമാളാന്‍ വിടപറയുകയാണ്. ഈ മാസത്തന്റെ പ്രത്യേകതക്ക് കാരണം, ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ദൈവം മാര്‍ഗദര്‍ശകമായി നല്‍കിയ ഖുര്‍ആന്‍റെ അവതരണം സംഭവിച്ചത് ഈ മാസത്തിലാണ് എന്നതാണ്. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അപ്പപ്പോഴായി ഇറങ്ങിയ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ . ഈ കാലയളവില്‍ മുഹമ്മദ് നബി കടന്നുപോയ അതിദുസ്സഹമായ കാലഘടത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് മുഹമ്മദ് നബിയുടെ രചനയല്ലെന്ന്. ഇരുപത്തിമൂന്ന കൊല്ലത്തിനിടയിലാണ് അവതരണം പൂര്‍ത്തിയായതെങ്കിലും അതിന്റെ ഒരു അടയാളം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല. ആദ്യവസാനം നിലനില്‍ക്കുന്ന വൈകാരികമായ സന്തുലിതത്വവും എത് തലത്തിലുള്ള മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന അതിന്റെ ഘടനയും ഖുര്‍ആന്‍ മനുഷ്യമനസ്സ് അറിയുന്ന ദൈവത്തിന്റെ വചനമാണ് എന്നതിന്...