2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

പുത്രഭാര്യയെ പ്രവാചകന്‍ മോഹിച്ചുവോ ?

ഇതൊരു പഴയ ബ്ലോഗ് പോസ്റ്റാണ് (03/02/2010 3:36 PM) എന്നാല്‍ ഇയ്യിടെ ഒരു ഡി.വൈ.എഫ് ഐ പ്രദേശിക നേതാവിന്റെ പ്രസംഗത്തില്‍ ഈ വിഷയം വരികയും, പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയേണ്ടിവരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത് റിപോസ്റ്റ് ചെയ്യുകയാണ്. -------------------------- ഇതിന് നല്‍കിയ തലക്കെട്ട് അല്‍പം പ്രകോപനപരമാണ് എന്നറിയാം. എന്റെ ഇസ്‌ലാം വിശ്വാസികളായ സഹോദരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന പ്രയോഗം. പക്ഷെ ഈ ഒരു ധാരണയാണ് യുക്തിവാദി ബ്ലോഗുകളെ ഇസ്‌ലാം പഠനത്തിന് അവലംബിച്ച അന്യമതസഹോദരങ്ങളുടെ മനസ്സിലുള്ളത് എന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അത്തരമൊരാളുടെ അഭിപ്രായം കാണുക: 'നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍...

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

മാധവിക്കുട്ടി മതം മാറിയത് നോബല്‍സമ്മാനം കിട്ടാന്‍ ?

മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയതിന്റെ പുതിയ കാരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലീലാമേനോന്‍ ചില കാരണങ്ങള്‍ പറഞ്ഞിരുന്നു. അന്ന് എഴുതിവെച്ച ഒരു പോസ്റ്റ് പുതിയ കണ്ടെത്തിലിന്റെ വെളിച്ചത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്, ടി. പത്മനാഭന്‍ അവര്‍കളാണ്. ഒരു കാരണം പുന്നയൂര്‍കുളത്തെ ആഢ്യമാരോടുള്ള എതിര്‍പ്പാണെങ്കില്‍ രണ്ടാമത്തെ കാരണമായി അദ്ദേഹം കാണുന്നത്, ഇസ്ലാം സ്വീകരിച്ച് അറബ് ലോകത്തിന്റെ പിന്തുണയോടെ നോബല്‍ സമ്മാനം നേടിയെടുക്കാമെന്ന മോഹമാണത്രെ. രണ്ടാമത് പറഞ്ഞ കാരണം, പ്രത്യക്ഷത്തില്‍ തന്നെ അല്‍പം തമാശയായി എന്ന് പറയാതെ വയ്യ. പൊതുവെ കരുതപ്പെടുന്നത്  നോബല്‍ സമ്മാനവും ചില പാശ്ചാത്യന്‍ ശക്തികളുടെ ചൊല്‍പടിക്ക് വിധേയമാണ് എന്നാണ്. യാഥാര്‍ഥ്യം എന്ത് എന്നത് ഇവിടെ ചര്‍ച ചെയ്യുന്നില്ല....

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ബഗ്ദാദിയുടെ ഖിലാഫത്ത് സ്വീകാര്യമാകാത്തതെന്തുകൊണ്ട് ?

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്താണ് ഇസ്ലാമിലെ ഖിലാഫത്ത് എന്ന് ആദ്യം വിശദീകരിക്കേണ്ടതായി വരും. ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ ലോകത്തിന് അപരിചിതങ്ങളല്ല. എന്നാല്‍ ജിഹാദ് എന്ന പദം പോലെ അവയുടെ ശരിയായ വിവക്ഷ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇറാഖിലെ വിമതസുന്നഗ്രൂപായ (ISIL/ISIS) ന്റെ സായുധമായ മുന്നേറ്റവും അവരുടെ ചെയ്തികളും പ്രഖ്യാപനങ്ങളും വീണ്ടും ഈ പദങ്ങളെ മതമേഖലയില്‍നിന്ന് മതേതരമേഖലയിലേക്ക് വരെ ഈ ചര്‍ചയെ എത്തിച്ചിരിക്കുന്നു. അതിനനുസരിച്ച് നെറ്റ് ലോകത്തെ പലമതേതരന്മാരും അതിനെ വിശദീകരിച്ച് നല്‍കുന്നു. സ്വാഭാവികമായും ഉപരിപ്ലവമായി കാണുന്നവ വെച്ച് നല്‍കപ്പെടുന്ന അത്തരം വിശദീകരണങ്ങള്‍ കുറേ പേരെ വഴിതെറ്റിക്കാന്‍ പര്യാപ്തമാണ്. ഖലീഫ എന്ന പദം വിശുദ്ധഖുര്‍ആനില്‍ രണ്ടര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. 1. Successor ...

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

പോത്തും ഒരു മുസ്ലിം അല്ലേ ?

ഗസയില്‍ മനുഷ്യമക്കളെ അവര്‍ താമസിക്കുന്ന വീടിനോടൊപ്പം സയണിസ്റ്റ് ഭീകരര്‍ ചതച്ചരച്ച് കൊന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലും ചില യുക്തിവാദികള്‍ക്ക് പെരുന്നാളിന് പോത്തിനെ അറുക്കുന്നതിലാണ് വിഷമം. ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മുഖ്യകാരണം കാര്യങ്ങളെ ഭാഗികമായി മനസ്സിലാക്കി അവരുടെ മുന്‍ധാരണയും കൂട്ടിച്ചേര്‍ത്ത് സത്യത്തെ വികലമാക്കുന്നുവെന്നതാണ്. ഇവിടെയും ഇതാ അത്തരമൊരു വിമര്‍ശനം. ഇസ്ലാമിക ദര്‍ശനമനുസരിച്ച് പോത്തും ഒരു മുസ്ലിമല്ലേ. അപ്പോള്‍ പെരുന്നാളിന് മുസ്ലിമായ പോത്തിനെ അറുത്ത് ഭക്ഷിക്കാമോ എന്നാണ് അധ്യാപകന്‍ എന്നവകാശപ്പെടുന്ന യുക്തിവാദിയുടെ ഇമ്മിണി വലിയ ചോദ്യം. ഈ ചോദ്യത്തിന് ഗ്രൂപില്‍ നല്‍കിയ മറുപടി അതേ ചോദ്യം ഉന്നയിക്കാനുദ്ദേശിക്കുന്നവര്‍ക്ക് വേണ്ടി ഇവിടെയും പേസ്റ്റ് ചെയ്യുന്നു. ഹസീം ടീച്ചറെ ഒരു ചെറിയ കാര്യം അങ്ങോട്ട്...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review