ഗസയില്‍ മനുഷ്യമക്കളെ അവര്‍ താമസിക്കുന്ന വീടിനോടൊപ്പം സയണിസ്റ്റ് ഭീകരര്‍
ചതച്ചരച്ച് കൊന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലും ചില
യുക്തിവാദികള്‍ക്ക് പെരുന്നാളിന് പോത്തിനെ അറുക്കുന്നതിലാണ്
വിഷമം. ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മുഖ്യകാരണം കാര്യങ്ങളെ
ഭാഗികമായി മനസ്സിലാക്കി അവരുടെ മുന്‍ധാരണയും കൂട്ടിച്ചേര്‍ത്ത് സത്യത്തെ
വികലമാക്കുന്നുവെന്നതാണ്. ഇവിടെയും ഇതാ അത്തരമൊരു വിമര്‍ശനം. ഇസ്ലാമിക
ദര്‍ശനമനുസരിച്ച് പോത്തും ഒരു മുസ്ലിമല്ലേ. അപ്പോള്‍ പെരുന്നാളിന്
മുസ്ലിമായ പോത്തിനെ അറുത്ത് ഭക്ഷിക്കാമോ എന്നാണ് അധ്യാപകന്‍
എന്നവകാശപ്പെടുന്ന യുക്തിവാദിയുടെ ഇമ്മിണി വലിയ ചോദ്യം. ഈ ചോദ്യത്തിന്
ഗ്രൂപില്‍ നല്‍കിയ മറുപടി അതേ ചോദ്യം ഉന്നയിക്കാനുദ്ദേശിക്കുന്നവര്‍ക്ക്
വേണ്ടി ഇവിടെയും പേസ്റ്റ് ചെയ്യുന്നു.
ഹസീം ടീച്ചറെ ഒരു ചെറിയ കാര്യം അങ്ങോട്ട് പഠിപ്പിക്കുന്നത് തെറ്റാവില്ലെന്ന് കരുതുന്നു.
'മുസ്ലിം' എന്നതിന് 'ദൈവിക നിയമങ്ങള്‍ക്ക് സര്‍വാത്മനാ കീഴടങ്ങിയവന്‍'
എന്നാണ് ഇസ്ലാമിലെ സാങ്കേതിക അര്‍ഥം. ആ നിലക്ക് സകല സൃഷ്ടിജാലങ്ങളെയും
മുസ്ലിംകള്‍ എന്ന് പറയാം. സൂര്യനും ചന്ദ്രനും ഇതര ഗോളങ്ങള്‍ക്കും,
ഭൂമിയിലെയും ആകാശത്തിലെയും ജീവജാലങ്ങള്‍ക്കും ദൈവം നിശ്ചയിച്ച നിയമം, അവ
കടുകിട തെറ്റാതെ പിന്തുടരുന്നു. അവ ദൈവിക നിയമത്തിന് വിധേയമായിരിക്കുന്നു. ആ
അര്‍ഥത്തില്‍ അവയൊക്കെ മുസ്ലിംകളാണ്. ഇന്നറിയപ്പെടുന്ന കാനേഷുമാരി മുസ്ലിം
അല്ല. മനുഷ്യവര്‍ഗത്തിന് ദൈവം നിശ്ചയിച്ച നിയമങ്ങളില്‍ ചിലത് മനുഷ്യശരീരം
നിര്‍ബന്ധിതമായി അനുസരിച്ച് വരുന്നു. അതിനാല്‍ മനുഷ്യശരീരം പോലും
സാങ്കേതികമായി മുസ്ലിം ആണ്. കണ്ണുകൊണ്ട് കാണുക ചെവികൊണ്ട് കേള്‍ക്കുക
എന്നിവയൊക്കെ ദൈവിക നിയമങ്ങളാണ്.
അതേ സമയം കര്‍മപരമായ മേഖലയില്‍
മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി
സാധിക്കും. ദൈവം ഇഛാ സ്വാതന്ത്ര്യം നല്‍കിയ മേഖലയില്‍ കൂടി ദൈവിക
നിയമങ്ങള്‍ പാലിച്ച് പ്രകൃതിയുടെ താളത്തിനൊത്ത് സമാധാനപൂര്‍വം ജീവിതം
മുന്നോട്ടുകൊണ്ടുപോയി, ഭയത്തില്‍നിന്ന് മുക്തനായി, ഇഹലോകത്ത് മരിക്കുന്നത്
വരെ സമാധാനപൂര്‍വം ജീവിക്കണം എന്നാണ് അല്ലാഹു മനുഷ്യന് തൃപ്തിപ്പെടുന്നത്.
അത്തരം ജീവിതം നയിക്കുന്നവര്‍ക്ക് ഇഹലോകത്ത് സമാധാനവും പരലോകത്ത് മോക്ഷവും
പ്രതിഫലവും നല്‍കപ്പെടുകയും ചെയ്യും.
അതിന് വിരുദ്ധം
പ്രവര്‍ത്തിക്കുമ്പോള്‍ അത് സ്വന്തത്തിനും സമൂഹത്തിനും പ്രകൃതിക്കും
എതിരാവുന്നു. അതുകൊണ്ടുതന്നെ അത്തരം ആളുകള്‍ ക്രമത്തിന് എതിരായി
പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലക്ക് അക്രമികളാണ്. അക്രമത്തിന്റെ ദൂഷ്യം
അത് ചെയ്യുന്ന വ്യക്തിയില്‍ പരിമിതമല്ലാത്തതിനാല്‍ അക്രമി
ശിക്ഷിക്കപ്പെടണം. ഇവിടെ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും മരണാനന്തര
ലോകത്ത് ശിക്ഷിക്കപ്പെടും. അതിലാണ് നീതി.
ഇത്രയും വ്യക്തവും
മനുഷ്യപറ്റുള്ളതും ലളിതവുമായ ഒരു ജീവിത സിദ്ധാന്തം എവിടെയും ഞാന്‍
കണ്ടിട്ടില്ല. ഞാന്‍ പൂര്‍ണമുസ്ലിം (പ്രകൃതിപരമായും ഇഛാപരമായും ദൈവത്തിന്
കീഴടങ്ങിയവന്‍) ആയിരിക്കുന്നതിലെ ന്യായവും അതുതന്നെ.
- Aboobacker Karakunnu, Siddeeque Mp, Rashid Ma and 36 others like this.
- Basheertm Theyyampadimeethal അയ്യോ പോത്ത് മുതലാളീ.... പോത്ത് മാത്രമല്ല കോഴിയും കാടയും മാനും കാളയും പശുവും ഒക്കേ മുസ്ലിം ആണു.. ഇവകളേ ഒക്കേ മുസ്ലിം ജനത ഭക്ഷിക്കാറും ഉണ്ട്.... ഈ മ്രുഗങളേ പെരുന്നാളിനു മാത്രമല്ല ഞങൾ തിന്നുന്നത് അല്ലാത്തപ്പോഴും തിന്നും..... നല്ല അടിപൊളിയായി വറുത്തും കറിവെച്ചും ചുട്ടും.. ഹൌ ഹൌ അതിന്റേ രുചി..... അടിപൊളി ആയിരിക്കും.... പക്ഷേ പന്നിയേ ഞങൾ തിന്നാറില്ല... കാരണം അതു ഞങളൂടേ വിശ്വാസ ഗ്രന്ധം വിലക്കിയിരിക്കുന്നു...... ഇപ്പോൾ സംശയം തീർന്നില്ലേ....??
- Sirajudeen Siraj പുനർജന്മസിദ്ധാന്തപ്രകാരം ഈ പോത്തും കോഴിയും മീനും സാമ്പാറുമഒക്കെ കഴിക്കുന്നവർ ഓർക്കണം അവർ മരിച്ചിപോയ അപ്പനെയും അമ്മയെയും അപൂപ്പനെയും അമ്മൂമ്മയെയുമൊക്കെയാണ് കറിവെച്ച് കഴിക്കുന്നതെന്ന്!
- Abu Thai ഇവരെ യുക്തിവാദികള്‍ എന്നു ദയവു ചെയ്തു വിളിക്കരുത്.
ഇതൊരു തരം രോഗമാണ്. മസിലുകള്‍ വലിഞ്ഞു പിടിക്കുന്ന ഒരു തരം രോഗം.
യുക്തിയുമായി ഇത് ചേരില്ല.. - Vb Rajan "അതേ സമയം കര്‍മപരമായ മേഖലയില്‍ മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി സാധിക്കും."
അതെങ്ങനെ സാധിക്കും? പാലസ്തീനിലും ഇറാക്കിലും കൊല്ലപ്പെടുന്ന ഹതഭാഗ്യരുടെ മരണം ദൈവത്തിന്റെ നിശ്ചയപ്രകാരമല്ലേ? അവരുടെ അന്ത്യത്തിന് ദൈവം തയ്യാറാക്കിയ തിരക്കഥ അനുസരിക്കുന്ന പാവകള്‍ മാത്രമല്ലേ കൊലയാളികള്‍. ഈ കൊലയാളികള്‍ക്ക് എങ്ങനെ സമാധാന പൂര്‍വ്വം ജീവിക്കാന്‍ സാധിക്കും? ദൈവ നിശ്ചയപ്രകാരം ചലിക്കുന്ന പാവകള്‍ മാത്രമാണ് അവര്‍. ദൈവത്തിന്റെ തിരക്കഥ പിന്തുടരുന്ന അവരെ എങ്ങനെ ശിക്ഷിക്കാന്‍ സാധിക്കും? - Abdul Latheef CK വി.ബി രാജന്‍, താങ്കള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ചോദ്യമാണിത്. ഇസ്ലാമിക വീക്ഷണത്തില്‍ അപ്പോഴൊക്കെ ഞാന്‍ അതിന് ലളിതമായ മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മറുപടി ബോധിക്കുന്നില്ല എന്നതിനേക്കാള്‍ ആ വിശയത്തില്‍ മറ്റൊരു സാധ്യത താങ്കള്‍ മുന്നോട്ട് വെക്കുന്നുമില്ല. എങ്കിലും പലരുടെ മനസ്സിലും ഉയരാനിടയുള്ള ചോദ്യം എന്ന നിലക്ക് വീണ്ടും മറുപടി പറയട്ടേ.
- Abdul Latheef CK "അതേ സമയം കര്‍മപരമായ മേഖലയില്‍ മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി സാധിക്കും."
അതെങ്ങനെ സാധിക്കും?
--------------------
ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും, പ്രവര്‍ത്തനമേഖലയില്‍ അവന്റെ ഇഛാസ്വാതന്ത്ര്യമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കുകയുമാണ് ദൈവം ചെയ്തത് എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നു. മനുഷ്യന് അവന് ഇഛിക്കുന്നത് ചെയ്യാന്‍ കഴിയും (മനുഷ്യന്റെ ഭൌതിക കഴിവിനുള്ളിലുള്ളതാണ് ഇഛിക്കുന്നതെങ്കില്‍) എന്നത് ആരും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത പരമസത്യമാണ്. നാട്ടിലെ കോടതി ഒരാളെ ശിക്ഷിക്കുന്നത് ഇതേ മാനദണ്ഡമനുസരിച്ചാണ്. നല്‍കപ്പെട്ട ഇഛാ സ്വാതന്ത്ര്യം ഉപയോഗിച്ച് ദൈവത്താല്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിക്കണമെന്നേ അല്ലാഹു ആവശ്യപ്പെടുന്നുള്ളൂ. മനുഷ്യന്‍ ഒരു കര്‍മത്തിനും നിര്‍ബന്ധിതനല്ല. ഒരാളെ കൊല്ലണമെന്ന് തീരുമാനിച്ച് അത് നടപ്പിലാക്കാന്‍ ഒരു മനുഷ്യന് സാധിക്കും. അതേ മനുഷ്യനെ സാമ്പത്തികമായി സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും. എന്നാല്‍ മനുഷ്യന്‍ ഉദ്ദേശിച്ച പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തെണോ എന്നത് ദൈവത്തിന്റെകൂടി തീരുമാനപ്രകാരമാണ് നടക്കുക. അതിനാല്‍ ചിലത് സംഭവിക്കുകയും ചിലത് നടക്കാതെ പോകുകയും ചെയ്യും. അതില്‍ ദൈവത്തിന്റെ യുക്തിക്ക് മാത്രമാണ് പ്രസക്തി. രണ്ടായാലും കര്‍മഫലം കണക്കാക്കുകയും പ്രതിഫലമോ ശിക്ഷയോ നല്‍കപ്പെടുകയും ചെയ്യും. - Abdul Latheef CK പാലസ്തീനിലും ഇറാക്കിലും കൊല്ലപ്പെടുന്ന ഹതഭാഗ്യരുടെ മരണം ദൈവത്തിന്റെ നിശ്ചയപ്രകാരമല്ലേ? അവരുടെ അന്ത്യത്തിന് ദൈവം തയ്യാറാക്കിയ തിരക്കഥ അനുസരിക്കുന്ന പാവകള്‍ മാത്രമല്ലേ കൊലയാളികള്‍. ഈ കൊലയാളികള്‍ക്ക് എങ്ങനെ സമാധാന പൂര്‍വ്വം ജീവിക്കാന്‍ സാധിക്കും?
------------------------------
ഫലസ്തീനിലും ഇറാഖിലും മാത്രമല്ല ജനിച്ചമനുഷ്യരൊക്കെയും ഏതോ കാരണത്താല്‍ മരിക്കും. അതില്‍ ചിലര്‍ സ്വാഭാവികമായ രോഗത്താലും മറ്റുചിലര്‍ അപകടം മൂലവും വേറെ ചിലര്‍ മറ്റു ജനങ്ങളാലും മരിക്കും. ജനിച്ചവര്‍ മരിക്കുക എന്നത് ദൈവനിശ്ചയമാണ്. അവര്‍ എങ്ങനെയാണ് മരണപ്പെടുക എപ്പോഴാണ് എന്നതും ദൈവത്തിന്റെ അറിവില്‍ പെട്ടതാണ്. എന്നാല്‍ നാം വധിക്കണമെന്ന് ഇഛിക്കാതെ നാം കാരണം ആരും വധിക്കപ്പെടുന്നില്ല. ഇനി അങ്ങനെ വധിക്കപ്പെട്ടാല്‍ നാം അതിന് ഉത്തരവാദികളും അല്ല. മനുഷ്യന്‍ ഇഛാ സ്വാനന്ത്യമോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ഇല്ലാത്ത ദൈവത്തിന് കയ്യിലെ പാവകളല്ല. ഗസയില്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഓരേ പോലെ ബാധകമാകുന്ന നിയമമാണ് ദൈവം നല്‍കിയത്. മതം തിരിച്ച് നിയമം നല്‍കിയതല്ല. ചിലര്‍ നിയമത്തെ പിന്‍പറ്റുകയും ചിലര്‍ അതിനെ തള്ളിക്കളയുകയും ചെയ്തതാണ്. തള്ളിയവര്‍ക്ക് ദൈവത്തിന്റെ ശിക്ഷ ലഭിക്കും. അത് ഇവിടെ വെച്ചാകാം. ഇല്ലെങ്കില്‍ പരലോകത്തെങ്കിലും അവര്‍ ശിക്ഷിക്കപ്പെടും. ആരോടും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല. - Abdul Latheef CK ദൈവ നിശ്ചയപ്രകാരം ചലിക്കുന്ന പാവകള്‍ മാത്രമാണ് അവര്‍. ദൈവത്തിന്റെ തിരക്കഥ പിന്തുടരുന്ന അവരെ എങ്ങനെ ശിക്ഷിക്കാന്‍ സാധിക്കും?
-----------------------
ദൈവത്തിന്റെ നിശ്ചയപ്രകാരം ചലിക്കുന്ന പാവകളാണ് മനുഷ്യര്‍ എന്നത് താങ്കളുടെ തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നും അല്ല. മനുഷ്യന് ഇഛാസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നുവെന്നാണ് ഇസ്ലാം അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ദുഷ്പ്രവര്‍ത്തിന് അവര്‍ ശിക്ഷിക്കപ്പെടുന്നത് നീതിമാത്രമാണ്. ദൈവം ഒരു തിരക്കഥയും മുന്‍കൂട്ടി രചിച്ച് അതിനനുസരിച്ച് നിര്‍ബന്ധപൂര്‍വം ആടാന്‍ ആരെയും വിധിക്കുന്നില്ല. ജനനവും മരണവും ദൈവിക വിധി അനുസരിച്ചാണ് നടക്കുക, എന്നാല്‍ ആ തീരുമാനമനുസരിച്ച് ആരെയെങ്കിലും കൊല്ലാനും കൊല്ലപ്പെടാനും നിര്‍ബന്ധിക്കുന്നില്ല, മറിച്ച് ദൈവത്തിന് ഈ വിഷയത്തിലുള്ള മുന്‍ അറിവുണ്ട് എന്നേ അത് അര്‍ഥമാക്കുന്നുള്ളൂ. അതില്ലാതെ പോകുന്നത് ദൈവത്തിന്റെ ഒരു ന്യൂനതയാണ്. അന്യായമായി ആരെയും വധിക്കാവതല്ല എന്ന കല്‍പന സയണിസ്റ്റുകള്‍ക്കും ബാധകമാണ്. അല്ലാഹു എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ദൈവം എല്ലാവരുടെയും ദൈവമാണ്. ആ ദൈവം എല്ലാവര്‍ക്കും വേണ്ടിയാണ് നിയമം അവതരിപ്പിച്ചിട്ടുള്ളത്. അതിനെ അംഗീകരിച്ചവര്‍ മുസ്ലിംകള്‍ എന്ന് സാങ്കേതികമായി വിളിക്കപ്പെടുന്നു. കാനേഷുമാരി മുസ്ലിംകളൊക്കെ മുസ്ലിംകള്‍ (ദൈവിക നിയമത്തിന് വിധേയരായവര്‍ ആകണം എന്നില്ല). ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമാകുന്നത് യഥാര്‍ഥ മുസ്ലിംകളാണ്. അവര്‍ ആരുടെ ഉദരത്തില്‍ പിറന്നുവെന്നതല്ല, ഏത് നാട്ടില്‍ ജീവിക്കുന്നുവെന്നതല്ല ദൈവിക നിയമം എത്രമാത്രം പിന്തുടരുന്നുവെന്നതാണ് പ്രതിഫലാര്‍ഹരാക്കുന്നത്. ഇപ്പോള്‍ സയണിസ്റ്റുകള്‍ ചെയ്യുന്നത് മുസ്ലിംകളില്‍ ഒരു വിഭാഗം ചെയ്യുന്നുവെങ്കില്‍ അതില്‍ സയണിസ്റ്റുകള്‍ മാത്രം ശിക്ഷിക്കപ്പെടുകയും മുസ്ലിം വിഭാഗം മാത്രം രക്ഷപ്പെടുകയുമില്ല. സയണിസ്റ്റുകളുടെ ക്രൂരതക്ക് പിന്തുണ നല്‍കുന്നവര്‍ എത്ര വലിയ താടിയും മുസ്ലിം വേഷവും ഉള്ളവരായാലും അതേക്രൂരതയില്‍ കുറ്റവാളികളാണ്. തങ്ങള്‍ വിശ്വാസികളാണ് എന്ന നാവുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ കാര്യമുണ്ടാവുകയില്ല. വാക്കും പ്രവൃത്തിയും ഭിന്നമായവരെ കുറിക്കുന്ന സാങ്കേതിക പദമാണ് മൂനാഫിഖ് (കപടവിശ്വാസി). അതിനാല്‍ അത്തരക്കാരെ കണ്ട് തെറ്റിദ്ധരിക്കേണ്ടതില്ല. അക്രമികള്‍ അതിനുള്ള ഫലം അനുഭവിക്കാന്‍ പോകുന്നു. - Abdul Latheef CK പിന്നെ എന്തുകൊണ്ട് ദൈവം നോക്കിനില്‍ക്കുന്നു ഈ ക്രൂരത എന്നാണെങ്കില്‍ അതിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി കാണുക. ഇപ്പോള്‍ സയണിസവും അവരുടെ കൂട്ടാളികളും പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രങ്ങള്‍ മലകളെ വരെ നീക്കിക്കളയും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം. എന്നാല്‍ അല്ലാഹുവിന്റെ നിലപാട് നോക്കുക.
(14:42-46) ഈ ധിക്കാരികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അജ്ഞനാണെന്നു നീ ധരിക്കരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്കുവേണ്ടി പിന്തിച്ചിടുകയാകുന്നു. അന്നവര്‍ ഭയവിഹ്വലരായി തലപൊക്കിപ്പിടിച്ച് പാഞ്ഞടുക്കും. തുറിച്ച കണ്ണുകള്‍ അവരിലേക്ക് മടങ്ങുകയില്ല. അവരുടെ ഹൃദയങ്ങള്‍ ശൂന്യമായിരിക്കും. ശിക്ഷ വന്നെത്തുന്ന ആ ദിനത്തെക്കുറിച്ച് പ്രവാചകന്‍ അവരെ താക്കീതുചെയ്യുക. അപ്പോള്‍ ഈ ധിക്കാരികള്‍ കേഴും: `നാഥാ, ഞങ്ങള്‍ക്ക് ഒരല്‍പം അവസരവും കൂടി നല്‍കേണമേ! ഞങ്ങള്‍ നിന്റെ ക്ഷണം സ്വീകരിച്ചുകൊളളാം, ദൈവദൂതന്മാരെ അനുസരിക്കയും ചെയ്യാം.` (പക്ഷേ, അവര്‍ക്ക് സ്പഷ്ടമായ മറുപടി ലഭിക്കും:) ഇതിനു മുമ്പ്,‘`ഞങ്ങള്‍ക്കൊരിക്കലും ഒരു മാറ്റവും വരികയില്ല` എന്ന് ആണയിട്ടു പറഞ്ഞിരുന്ന അതേ ആളുകള്‍ തന്നെയല്ലേ നിങ്ങള്‍? തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ച ജനത്തിന്റെ വാസസ്ഥലങ്ങളിലാണല്ലോ നിങ്ങള്‍ പാര്‍ത്തിരുന്നത്. അവരെ നാം എന്താണ് ചെയ്തതെന്ന് നിങ്ങള്‍ വ്യക്തമായി കണ്ടിട്ടുമുണ്ട്. അവരെ ഉദാഹരിച്ചുകൊണ്ട് നാം നിങ്ങളെ ഉദ്ബോധിപ്പിച്ചിട്ടുമുണ്ട്. അവര്‍ സ്വന്തം തന്ത്രങ്ങളൊക്കെയും പയറ്റിനോക്കി. പക്ഷേ, അല്ലാഹുവിങ്കല്‍ അവരുടെ തന്ത്രങ്ങളൊക്കെയും പൊളിഞ്ഞുപോയി-അവരുടെ തന്ത്രങ്ങള്‍ മലകള്‍ നീങ്ങിപ്പോകാന്‍ മാത്രം ഭയങ്കരങ്ങളായിരുന്നുവെങ്കിലും. - Abdul Azeez Athiyanathil Oru jeevanay himsikkathay onnum kaxhikkan pattilla. Sasyangalkkum jeevanundu.
- Abdul Latheef CK വി.ബി രാജന്‍, താങ്കള്‍ നാല് വര്‍ഷത്തിലേറെയായി ഞാനിട്ട മിക്ക പോസ്റ്റുകളും വായിച്ച വ്യക്തിയാണ്. മേല്‍ സൂക്തങ്ങള്‍ രണ്ടാവര്‍ത്തി ശ്രദ്ധയോടെ വായിക്കുക. ആ പറഞ്ഞത് നിങ്ങള്‍ക്കും ബാധകമാണ്. അല്ലാഹുവും ഖുര്‍ആനും പറയുന്നത് മുസ്ലിംകളോട് മാത്രമാണ് എന്ന ധാരണ വേണ്ട..
- Ab Naz വിവരമില്ലായ്മ ഒരു രൊഗമല്ല. പക്ഷെ അതു പബ്ലിക്കായി പ്രകടിപ്പിക്കുന്നതു പ്രത്യെകിചു എതെങ്കിലും സമൂഹത്തെ കരിവാരി തെക്കാനയി, ഒരു രൊഗം തന്നെയാണു. മനൊരൊഗം. സദാരണ ആന്റി സൊസ്യലിസ്റ്റുകളിൽ പ്രകടമാകുന്ന തരം രൊഗം...
- Vb Rajan ഒരു ഭരണകൂടം കുറെ നിയമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുകയും അവ അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നതുപോലെ ലഘുവല്ല ദൈവത്തിന്റെ കാര്യം. ദൈവം ഒരു മനുഷ്യന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ അവന്റെ ഭാവി, മരണമുള്‍പ്പെടെ ഇന്നരീതിയിലായിരിക്കും എന്ന് അറിഞ്ഞ് എഴുതിവച്ചിരിക്കുകയാണെന്ന് മതഗ്രന്ഥങ്ങള്‍ പറയുന്നു. ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമാണ് അവന്റെ മരണം. അത് ദൈവതീരുമാനമാണെങ്കില്‍ ആ മരണത്തിന് പിന്നില്‍ മറ്റൊരു മനുഷ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും ദൈവതീരുമാനം തന്നെ. അങ്ങനെ ഒരു തീരുമാനം ദൈവം എടുത്തുകഴിഞ്ഞാല്‍ കൊലപാതകിക്കെങ്ങിനെ അവന്റെ ഇച്ഛാശക്തിയനുസരിച്ച് നന്മപ്രവര്‍ത്തിക്കാന്‍ സാധിക്കും? അത് ബോധ്യമാകാത്തതുകൊണ്ടാണ് വീണ്ടും എഴുതുന്നത്. ദൈവത്തെ സര്‍വ്വശക്തനായി സങ്കല്പിച്ചതുകൊണ്ടുള്ള ഒരു പ്രശ്നമാണിത്.
- Abdul Latheef CK വി.ബി രാജന്‍, ഞാനും നിങ്ങളും മനുഷ്യര്‍ തന്നെ താങ്കള്‍ ചിന്തിച്ചുനോക്കുക, താങ്കള്‍ ഇഛിക്കുന്നത് താങ്കള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള കഴിവില്ലേ. ഈ കഴിവ് വെച്ചല്ലേ താങ്കളുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തവാദിത്തം താങ്കള്‍ ഏല്‍ക്കുന്നത്. മേശപ്പുറത്ത് കള്ളും പാലും ഉണ്ടെങ്കില്‍ അവയിലൊന്ന് താങ്കള്‍ തെരഞ്ഞെടുക്കുന്നതിന് താങ്കള്‍ക്ക് തടസ്സം വല്ലതും അനുഭവപ്പെടുന്നുണ്ടോ. നന്മ ചെയ്യാനും തിന്മ ചെയ്യാനും താങ്കള്‍ക്ക് സാധിക്കുന്നില്ലേ. ഇക്കാലമത്രയും താങ്കള്‍ മതത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നില്ലേ. ഇതൊക്കെ താങ്കള്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടാണോ ?. അല്ല എങ്കില്‍ സകലമനുഷ്യരുടെയും അവസ്ഥ ഇതുതന്നെയാണ്. ഈ ഇഛാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നും ദൈവിക വെളിപാടില്‍ വന്നിട്ടില്ല. ദൈവം സര്‍വശക്തനായതുകൊണ്ട് എന്ത് പ്രശ്നമാണുള്ളത്. ദൈവം അറിവില്ലാത്തവനായിരുന്നെങ്കില്‍ താങ്കള്‍ ദൈവവിശ്വാസിയാകുമായിരുന്നോ ?. ഭൂമിയിലെ കാര്യങ്ങള്‍ മൊത്തം മനുഷ്യര്‍ക്ക് വിട്ടുകൊടുക്കാത്തത് ദൈവത്തിന്റെ നീതിയും യുക്തിയുമാണ്. സയണിസ്റ്റുകള്‍ക്ക് ഫലസ്തീനികളായവരെ മുച്ചൂടും നഷിപ്പിക്കണം എന്ന് ഉദ്ദേശ്യമുണ്ടാവും, ദൈവത്തിന്റെ വിധിക്കും തീരുമാനത്തിനുമനുസരിച്ചല്ല കാര്യങ്ങളെങ്കില്‍ അവര്‍ക്ക് അത് സാധിക്കുമായിരുന്നു. എന്നാല്‍ മനുഷ്യന് പ്രവര്‍ത്തന കഴിവ് നല്‍കപ്പെട്ടപ്പോള്‍ തന്നെ ദൈവത്തിന്റെ ഒരു വിധി അതിന് നിയന്ത്രണം വരുത്തി. മനുഷ്യരുടെ ജനനത്തിന്റെയും മരണത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ ദൈവം നിശ്ചയിച്ച തീരുമാനത്തിന് അത്രയേ അര്‍ഥം നല്‍കേണ്ടതുള്ളൂ. താങ്കളും ഞാനും മരിക്കും പക്ഷെ എപ്പോള്‍ എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കുമോ?. കയ്യിലെ ഞരമ്പുമുറിച്ച് ഒരു കുപ്പിവിഷമെടുത്ത് കുടിച്ച് കടലില്‍ ചാടിയാല്‍ പോലും നൂറ് ശതമാനം മരണം ഉറപ്പിക്കാനാവുമോ ?. കെട്ടിത്തൂങ്ങാന്‍ വിചാരിച്ച് കയര്‍ പൊട്ടിവീണ് പിന്നീട് ആ പണിവേണ്ടന്ന് വെച്ചവരില്ല. അപ്പോള്‍ നമ്മുടെ ഇഛക്കപ്പുറമുള്ള ഒരു മേഖല നമ്മുടെ തന്നെ ജീവിതത്തില്‍ ഉണ്ട്. അത് സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് എന്ന് വിശ്വസിക്കുന്നു ഒരു മുസ്ലിം. താങ്കള്‍ ദൈവനിഷേധിയായതിനാല്‍ എല്ലാം യാദൃശ്ചികമെന്ന് വിശ്വസിക്കുന്നുണ്ടോവും. രണ്ടായാലും വിശ്വാസം തന്നെ. രണ്ടാലൊന്ന് ശരിയായിരിക്കും. ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് എന്നത് ശരിയായാല്‍ അതിന് ഒരു നല്ല ഫലം ഉണ്ട്. അത് വിശ്വാസിക്ക് നല്‍കുന്ന ആത്മശാന്തിയാണ്. മറിച്ച് ദൈവമില്ല. അങ്ങനെ ഒരു തീരുമാനവുമില്ല എന്ന് വിശ്വസിക്കുന്നത് ഒരു നന്മയും മനുഷ്യന് നേടിത്തരുന്നില്ല.
- Abdul Latheef CK (22:17-18) വിശ്വസിച്ചവര്‍, യഹൂദരായവര്‍, സാബികള്‍, നസ്രാണികള്‍, മജൂസികള്‍, ബഹുദൈവാരാധകര്‍ -ഇവര്‍ക്കെല്ലാമിടയില്‍ പുനരുത്ഥാന നാളില്‍ അല്ലാഹു തീരുമാനമെടുക്കുന്നതാകുന്നു. അല്ലാഹു സകല സംഗതികള്‍ക്കും സാക്ഷിയല്ലോ. ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജന്തുജാലങ്ങള്‍, ധാരാളം മനുഷ്യര്‍, ദൈവശിക്ഷക്കര്‍ഹരായ വേറെയും വളരെയാളുകള്‍, ഇവരൊക്കെ അല്ലാഹുവിന്റെ മുന്നില്‍ പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ? ആരെ അല്ലാഹു നിന്ദിതനും അപമാനിതനുമാക്കുന്നുവോ, അവന്നു പിന്നെ മഹത്വമേകുന്നവരാരുമില്ല. അല്ലാഹു അവനിച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നു.
- Abdul Latheef CK (57:22-23) ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ.അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.
- Vb Rajan <<<അപ്പോള്‍ നമ്മുടെ ഇഛക്കപ്പുറമുള്ള ഒരു മേഖല നമ്മുടെ തന്നെ ജീവിതത്തില്‍ ഉണ്ട്. അത് സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് എന്ന് വിശ്വസിക്കുന്നു ഒരു മുസ്ലിം. >>> ഇതാണ് ഞാനും പറയുന്നത്. നമ്മുടെ ഇഛയ്ക്കപ്പുറമുള്ള കാര്യമാണ് നമ്മുടെ മരണം? അത് ദൈവതീരുമാനമനുസരിച്ചാണെന്ന് താങ്കളും സമ്മതിക്കുന്നു. അപ്പോള്‍ ഹിറ്റലര്‍ കൂട്ടക്കൊലചെയത യഹൂദരുടെ മരണം ദൈവ തീരുമാനമല്ലേ. ദൈവം അങ്ങനെ തീരുമാനമെടുക്കാന്‍ കാരണം ഹിറ്റലര്‍ ഈ നിരപരാധികളെ വധിക്കാന്‍ തീരുമാനിച്ചതിനാലോണോ? അപ്പോള്‍ ദൈവതീരുമാനത്തിന് അടിസ്ഥാനം മനുഷ്യന്‍ അവന്റെ ഇച്ഛ അനുസരിച്ച് ചെയ്യുന്ന പ്രവര്‍ത്തികളവില്ലേ? ദൈവ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് മനുഷ്യനാണെന്ന് വരില്ലേ? അത്തരം ഒരു ദൈവത്തെ സര്‍വ്വശക്തനെന്ന് എങ്ങനെ വിളിക്കും? ഇറാക്കിലേയും, പാലസ്തീനിലേയും, ഹിരോഷിമയിലേയും, നാഗസാക്കിയിലേയും നിസ്സഹായരുടെ മരണം ഇപ്രകാരമാവണമെന്ന് ദൈവം തീരുമാനിച്ചത് അവരുടെ കൊലയാളികളുടെ ഇഛാപൂര്‍ത്തീകരണത്തിന് വേണ്ടിയാണോ? മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്ന ദൈവത്തെയല്ലെ അത് കാണിക്കുന്നത്.
- Abdul Latheef CK http://yukthivadikalumislamum.blogspot.in/.../blog-post...
- Abdul Latheef CK http://yukthivadikalumislamum.blogspot.in/.../blog-post...അഭിപ്രായം രേഖപ്പെടുത്തുന്നവരും വിമര്‍ശിക്കുന്നവരും നല്‍കപ്പെട്ട പോസ്റ്റിനെ കുറിച... See More
- Abdul Latheef CK ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കാം. രാജന്‍ അപ്രകാരം ചോദിച്ചുകൊണ്ടികിക്കുന്നു. ഇനിയും അത് തുടരുകയും ചെയ്യും. ഈ ചോദ്യങ്ങളുടെ ഒന്നാമത്തെ ലക്ഷ്യമായി രാജന്റെ ശൈലിയില്‍നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് ദൈവവിശ്വാസികള്‍ അവരുടെ വിധിവിശ്വാസം കാരണമായി വല്ലാത്ത ഒരു പ്രതിസന്ധി അനുഭവിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാനാണ്. ദൈവത്തില്‍ വിശ്വസിക്കാത്തിനാല്‍ എനിക്ക് ഇങ്ങനെ ഒന്ന് ഇല്ല എന്ന് സ്വയം സമാധാനിക്കാനും. അങ്ങനെയല്ലെങ്കില്‍ അദ്ദേഹം വ്യക്തമാക്കട്ടേ...
- Abdul Latheef CK എന്നാല്‍ വിനയപൂര്‍വം അദ്ദേഹത്തെ പലതവണ കേള്‍പിച്ചത് വീണ്ടും കേള്‍പ്പിക്കട്ടേ. മനുഷ്യരുടെ ഇഛാസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും അല്ലാഹു അനുവദിച്ചതാണ്. അത് ഉപയോഗിച്ച് താന്‍ നല്‍കിയ മാര്‍ഗദര്‍ശനമനുസരിച്ച് ചരിക്കാനാണ് അവന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവന്റെ മുന്‍തീരുമാനമോ, കാര്യങ്ങള്‍ നടക്കുന്നതിന് മുമ്പുള്ള അറിവോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നില്ല. കാലദേശക്കള്‍ക്കതീതമായ അവന്റെ ഉന്നതമായ അറിവിന്റെ ഫലമായിട്ടാണ് അത് സംഭവിക്കുന്നത്. മനുഷ്യരൊക്കെ പ്രവര്‍ത്തിച്ചതിന് ശേഷമേ ദൈവത്തിന് കാര്യം മനസ്സിലാക്കാനാവൂ എന്നതാണ് പകരം മറ്റൊരു സാധ്യത. ദൈവത്തിന്റെ ഒരു പരിമിതിയും കഴിവുകേടുമാണത്. മനുഷ്യന് ഇഛിക്കുന്നതൊക്കെ ചെയ്യാന്‍ കഴിയില്ല, ദൈവത്തിന്റെ അനുമതി പ്രകാരമല്ലാതെ എന്ന ഇസ്ലാമിക വിശ്വാസത്തിന്റെ മറ്റേ സാധ്യത മനുഷ്യനിഛിക്കുന്നതൊക്കെ ചെയ്യാനാവും എന്നതാണല്ലോ. അപ്പോഴും അത് ദൈവത്തിന്റെ പരിമിതിയും നിയന്ത്രണമില്ലായ്മയുമാണ് തെളിയിക്കുന്നത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ആരും അവരുടെ പ്രവര്‍ത്തനത്തിന് ദൈവത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഒരു പഴുത് ഇല്ല. മക്കയിലെ ദൈവനിഷേധികളും ബഹുദൈവാരാധകരും അതിനുള്ള ശ്രമം നടത്തിനോക്കിയിരുന്നു. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്.
- Abdul Latheef CK [ (നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: `അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.` അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.` ഇനിയും പറയുക: `(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു (Quraan 6:148-149)]
- Abdul Latheef CK ഖുര്‍ആന്‍ പറഞ്ഞത് തന്നെയാണ് രാജനോട് എനിക്കും പറയാനുള്ളത്. `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.`
- Abdul Latheef CK ഇത് വ്യക്തമാവുക പകരം കുറച്ച് ചോദ്യങ്ങള്‍ യുക്തിവാദിയോട് അങ്ങോട്ടും ചോദിക്കാന്‍ ആരംഭിക്കുമ്പോഴാണ്. ആ ചോദ്യങ്ങള്‍ക്ക് ഈ ഭൌതികവാദികളുടെ ഉത്തരം എന്താണെന്ന് അറിയുമ്പോഴാണ്, വലിയ ബുദ്ധിമാന്‍മാരെ പോലും ചോദ്യം ഉന്നയിക്കുന്ന ഇവരുടെ ആശയപ്പാപരത്തം വ്യക്തമാവുക. രാജന്‍ കുറേ ചോദ്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ചുവല്ലോ. താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് താങ്കളുടെ മറുപടി കേള്‍ക്കാന്‍ താത്പര്യമുണ്ട്. ഏതടിസ്ഥാനത്തിലാണ് അവ എന്നും വ്യക്തമാക്കുക.
1. ഭൌതികവാദ വീക്ഷണത്തില്‍ മനുഷ്യന്‍ അവന്റെ ഇഛയിലും പ്രവര്‍ത്തനത്തിലും സ്വതന്ത്രരാണോ ?.
2. അതനുസരിച്ച് അവന്റെ പ്രവര്‍ത്തനത്തിന്റെ ഉത്തവാദിത്തം അവനില്‍തന്നെ ചുമത്തുന്നത് നീതീകരിക്കപ്പെടുമോ ?.
3. ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ഒരാളുടെ സ്വാഭാവം നിശ്ചയിക്കുന്നത് എന്ന ഭൌതികവാദമനുസരിച്ച്, കുറ്റവാളികളെ ഭൌതികമായി ശിക്ഷിക്കുന്നത് നീതിയാണോ ?.
4. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റെയും പദാര്‍ഥപരമായ ഘടനയാണ് ഒരാളുടെ ഇഛയും സ്വഭാവവും നിര്‍ണയിക്കുന്നത് എന്നല്ലേ ഭൌതികവാദിയുടെ നിലപാട്. അതനുസരിച്ച് മനുഷ്യന്‍ പ്രകൃതിവിധിക്ക് നിര്‍ബന്ധിതനല്ലേ ?.
5. ശരി, തെറ്റ്, നന്മ, തിന്മ, ധര്‍മം, അധര്‍മം, അഹങ്കാരം, വിനയം എന്നിവയെല്ലാം ജീനുകളിലെ ജനിതകോഡിനനുസരിച്ച് ഒരാളില്‍ ഉണ്ടാവുന്നതാണ് എന്നല്ലേ ഒരു ഭൌതികന്റെ വാദം ?. - Abdul Latheef CK 6. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം അനുസരിച്ച്, മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും നിര്‍ണയിക്കുന്നതില്‍ പാരമ്പര്യത്തിന് വലിയ സ്വാധീനമുണ്ടെന്നതാണല്ലോ വാദം. അതനുസരിച്ച് മനുഷ്യന്‍ കാലത്തിന്റെ കൈകളിലെ കളിപ്പാവ മാത്രമല്ലേ?.
(ഈ ധാരണയുള്ളതുകൊണ്ടാണ് ദൈവിക തീരുമാനത്തിന് വിരുദ്ധം പ്രവര്‍ത്തിക്കാനാവാത്തിനാല്‍ ഇസ്ലാമികമായും മനുഷ്യന്‍ കേലവം ദൈവത്തിന് കയ്യിലെ കളിപ്പാവയല്ലേ എന്ന് ഭൌതികവാദി ചോദിക്കുന്നത്. എന്നാല്‍ ഇസ്ലാം വീക്ഷണമനുസരിച്ച് ദൈവിക തീരുമാനം എന്നത് മനുഷ്യപ്രവര്‍ത്തനത്തില്‍ ബലപ്രയോഗം കൊണ്ടുവരുന്നില്ല എന്ന് സൂചിപ്പിക്കുകയുണ്ടായി) - Abdul Latheef CK 7. ഭൌതികവാദികളൊക്കെയും മനുഷ്യന്‍ പ്രകൃതിവ്യവസ്ഥക്ക് കീഴപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരല്ലേ ?. ഇത് മനുഷ്യനെ അവന്റെ കര്‍മങ്ങളുടെ പ്രതിഫലത്തില്‍നിന്ന് മുക്തമാക്കുന്നതും യുക്തിഹീനവുമല്ലേ. ഇതനുസരിച്ച് കോടതിയും ശിക്ഷാവിധിയും അന്യായമല്ലേ ?
- Abdul Latheef CK ഒരു ഭൌതികവാദി ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കിയാല്‍ അറിയാം. ഇസ്ലാമിക വിധിവിശ്വാസത്തിന്റെയും മനുഷ്യേഛയുമായും അതിന്റെ ഫലമായുണ്ടാകുന്ന പെരുമാറ്റങ്ങളും ബുദ്ധിക്കും യുക്തിക്കും അതിലുപരി മനുഷ്യന്‍ പിന്തുടരുന്ന നിയമനടപടിക്രമവുമായും അതിന് എത്രമാത്രം അടുപ്പവും രഞ്ജിപ്പും ഉണ്ടെന്ന്.
- Abdul Latheef CK ഖുര്‍ആനനസരിച്ച് കാര്യം വളരെ ലളിതമാണ്. മനുഷ്യന്‍ എന്ന അധ്യായത്തില്‍ (76) ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു.
(1) മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ? (2 3) മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. (4) നിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ