
കൃത്യം നാല് വര്‍ഷം മുമ്പ് ഈ ബ്ലോഗില്‍ ജിസ്യയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്നത് കേവലം ഒരു ചര്‍ച മാത്രമായിരുന്നു. ഇസ്ലാമിക ഭരണവ്യവസ്ഥയെ ഭയപ്പെടുത്താന്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു സംജ്ഞയായിരുന്നു അന്ന് ജിസ്യ. എന്നാല്‍ ഇപ്പോള്‍ ബഗാദാദിലെ അഭിനവ ഖലീഫയുടെ വരവോടെ അത് കേവലം ഒരു പറഞ്ഞുപേടിപ്പിക്കലല്ല എന്ന് വാദിക്കാന്‍ ഇസ്ലാമിക വിമര്‍ശകര്‍ക്ക് ഒരു അവസരമായിരിക്കുന്നു. വിമര്‍ശകര്‍ അത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട് അതിനാല്‍ അതിലെ വിഷയസംബന്ധമായ ഭാഗം ഇവിടെ വീണ്ടും റിപ്പോസ്റ്റ് ചെയ്യുകയാണ്. ജിസ് യ വീണ്ടും ചര്‍ചയാകാനുള്ള കാരണം ഇറാഖിലെയും സിറിയയിലെയും കുറേ ഭാഗം അവിടങ്ങളിലുള്ള ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടി സ്വയം നിയന്ത്രണത്തില്‍ വരുത്താന്‍ അവസരം ലഭിച്ച ISIS എന്ന സംഘടന, തങ്ങള്‍ക്ക് കീഴില്‍ വന്ന സ്ഥലത്ത് ഭരണം ആരംഭിച്ചിരിക്കുന്നു....