മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയതിന്റെ പുതിയ കാരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലീലാമേനോന്‍ ചില കാരണങ്ങള്‍ പറഞ്ഞിരുന്നു. അന്ന് എഴുതിവെച്ച ഒരു പോസ്റ്റ് പുതിയ കണ്ടെത്തിലിന്റെ വെളിച്ചത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്, ടി. പത്മനാഭന്‍ അവര്‍കളാണ്. ഒരു കാരണം പുന്നയൂര്‍കുളത്തെ ആഢ്യമാരോടുള്ള എതിര്‍പ്പാണെങ്കില്‍ രണ്ടാമത്തെ കാരണമായി അദ്ദേഹം കാണുന്നത്, ഇസ്ലാം സ്വീകരിച്ച് അറബ് ലോകത്തിന്റെ പിന്തുണയോടെ നോബല്‍ സമ്മാനം നേടിയെടുക്കാമെന്ന മോഹമാണത്രെ. രണ്ടാമത് പറഞ്ഞ കാരണം, പ്രത്യക്ഷത്തില്‍ തന്നെ അല്‍പം തമാശയായി എന്ന് പറയാതെ വയ്യ. പൊതുവെ കരുതപ്പെടുന്നത് നോബല്‍ സമ്മാനവും ചില പാശ്ചാത്യന്‍ ശക്തികളുടെ ചൊല്‍പടിക്ക് വിധേയമാണ് എന്നാണ്. യാഥാര്‍ഥ്യം എന്ത് എന്നത് ഇവിടെ ചര്‍ച ചെയ്യുന്നില്ല....