Vb Rajan said.. ദൈവം എന്താണെന്ന് ആരും വിശദീകരിക്കുന്നില്ലല്ലോ? ദൈവം മാനുഷ്യന്റെ സങ്കല്പം മാത്രമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അല്ലങ്കിൽ പിന്നെ എന്തെന്ന് പറയു.
****************************************************************
ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടാകണം എന്ന് മനുഷ്യപ്രകൃതി അവനോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ പൊതുവെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നത്. വളരെ കുറച്ചാളുകൾ വളരെ പണിപ്പെട്ടാണ് തങ്ങളുടെ ദൈവനിഷേധം കൊണ്ടുനടക്കുന്നത്. നിരീശ്വരർ സ്വയം ചില അബദ്ധധാരണകൾ അരക്കിട്ടുറപ്പിച്ച് വിശ്വസിച്ചാണ് ദൈവത്തെ ഹൃദയത്തിൽനിന്ന് പുറത്താക്കുന്നത്. പരിണാമവാദമാണ് അവരുടെ ഒരു പ്രധാന തുരുപ്പ് ശീട്ട്.
മനുഷ്യൻ ദൈവവിശ്വാസിയാവുക എന്നതിൽ വലിയ കാര്യമില്ല. ഇവയൊന്നും തനിയെ ഉണ്ടായതാവാൻ സാധ്യതയില്ല എന്ന വിചാരമുൾക്കൊള്ളുന്ന തന്റെ യുക്തിയെ തൃപ്തിപ്പെടുത്താനും,...