
ശ്രീ സെൻകുമാറിന് അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുക എന്നത് തന്നെ ഒരു ഭ്രാന്താണ് എന്നാണ് എന്റെ പല സുഹൃത്തുക്കളുടെയും അഭിപ്രായം. ശരിയായിരിക്കാം. അദ്ദേഹം ഇത്രയും അജ്ഞനാണ് എന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമുണ്ട്. എന്നാൽ നിത്യജീവിതത്തിൽ പലയിടത്ത് നിന്നായി സമാനമായ പല ആരോപണങ്ങളും ഉയർന്ന് കേട്ടിട്ടുണ്ട്. മതപ്രബോധനം എന്നതിന് ഇപ്പോൾ ഒരൊറ്റ വ്യാഖ്യാനമേ ഉള്ളൂ മതം മാറ്റൽ, അത് മുസ്ലിം സംഖ്യകൂട്ടാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ്. അങ്ങനെ കൂടിയാലോ മുസ്ലികളല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ല. ഒന്നുകിൽ പലായനം ചെയ്യേണ്ടിവരും അല്ലെങ്കിൽ കൂട്ടകൊലക്ക് ഇരയാകും. സൌദിയിലൊന്നും മുസ്ലികളല്ലാത്ത ആരും ഇല്ലാത്തത് അതുകൊണ്ടല്ലേ. ഈ പൊതുബോധം ഭരണകൂടത്തെയാകെ ഗ്രസിച്ചതുകൊണ്ടാണ്. എം.എം അക്ബറും സാക്കിർനായിക്കുമൊക്കെ ഭീകരൻമാരാകുന്നത്. ഇത് ഇവിടെ പരാമർശിക്കപ്പെട്ട വ്യക്തി...