
യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ട്
അടിമകളുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇക്കാലത്ത് സജീവമായ ചര്‍ച അര്‍ഹിക്കുന്നതാണ് എന്ന് ഇയ്യുള്ളവനും വിശ്വസിക്കുന്നില്ല. എന്നാല്‍ യുദ്ധവും അടിമത്തവും അതിലൂടെ വരുന്ന അടിമസ്ത്രീകളെ ഉടമപ്പെടുത്തലുമൊക്കെ ഇസ്ലാം വിലക്കാത്തതാണ് എന്നും അതുകൊണ്ട് തന്നെ ഇക്കാലത്ത് ആരെങ്കിലും തിരിച്ച് അപ്രകാരം പ്രവര്‍ത്തിച്ചാല്‍ മുസ്ലികള്‍ അതുകൊണ്ട് രോഷംകൊള്ളേണ്ടതില്ല എന്നൊക്കെയുള്ള വ്യാപകമായ പ്രചാരണമാണ് ഇതുസംബന്ധമായ സൂക്തങ്ങളെ ഇപ്പോഴും ചര്‍ച്ചാവിഷയമാക്കുന്നതിലെ പ്രസക്തിയുണ്ടാക്കുന്നത്. ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ചില മുസ്ലിം പേരുള്ള യുവയുക്തിവാദികളാണ് തങ്ങള്‍ക്കിഷ്ടപ്പെട്ട വ്യഭിചാരം അരുതെന്ന് പറയാനുള്ള ധാര്‍മികതയൊന്നും ഇസ്ലാമിനില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ പ്രവാചക വചനങ്ങളും ഖുര്‍ആനിക സൂക്തങ്ങളും ഉപയോഗിച്ച്. അടിമകളെ...