2009, നവംബർ 10, ചൊവ്വാഴ്ച

ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?

യുക്തിവാദിയും ദൈവനിഷേധിയുമായി ബ്രൈറ്റ് എന്ന ബ്ലോഗര്‍ സുഹൃത്ത് ഇയ്യിടെയായി ഇട്ട പോസ്റ്റില് ‍ ഇങ്ങനെ വായിക്കാം.

'കൂടുതല്‍ സമയം നില്‍കേണ്ട ട്രാഫിക്ക്‌ പോലീസുകാര്‍, ബസ്‌ കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേരിക്കോസ് വെയിന്‍ കൂടുതല്‍ കാണാറുണ്ട്.അല്ലെങ്കില്‍ത്തന്നെ കൂടുതല്‍ സമയം ഇരിക്കേണ്ടിവന്നാല്‍ കാലില്‍ നീരും വേദനയും വരും.കഴിവുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ 'cattle class 'ഒഴിവാക്കുന്നതിന്റെ കാരണം മനസ്സിലായില്ലേ?:-)നമ്മുടെ മന്ത്രിമാരെ കാത്തു നിന്നു പരേഡ് ഗ്രൗണ്ടില്‍ കുട്ടികള്‍,ചിലപ്പോള്‍ പോലീസുകാരും..തല കറങ്ങി വീണു എന്നു പത്രത്തില്‍ വായിക്കാറില്ലേ.കൂടുതല്‍ സമയം അനങ്ങാതെ ഒരിടത്ത് നില്‍ക്കുന്നതു കൊണ്ട് തലച്ചോറിലേക്കുള്ള ബ്ലഡ്‌ സപ്ലൈ കുറയുന്നതാണ് സംഭവം.പെട്ടെന്ന് എഴുന്നേറ്റാലും ചിലപ്പോള്‍ തലകറക്കം വരാം. പഴയ കാലത്തെ പോലീസ് യൂണീഫോമിന്റെ ഭാഗമായിരുന്ന'പട്ടീസ്' സിരകളില്‍ രക്തം കെട്ടിനില്‍ക്കുന്നത്‌ തടയാന്‍ ഉപകരിക്കും.

ഇനി നില്‍ക്കണ്ട... ഇരുന്നേക്കാം..വല്ല പ്രയോജനവുമുണ്ടോ..എവടെ?അപ്പോള്‍ വേറെ ചിലയിടങ്ങളിലാണ്‌ രക്തം കെട്ടിനില്‍ക്കുക....well,..it can be a pain in the ass !! :-) മൂലക്കുരു തന്നെ പ്രശ്നം. പ്രത്യേകിച്ചു കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് ഉദാ: ട്രക്ക് ഡ്രൈവര്‍മാര്‍,ഓഫീസ് ജോലിക്കാര്‍,etc ...During long hours of sitting, blood pools in the veins and spaces around the rectum. As the blood pools, hemorrhoids form. (ദൈവം ഒരുത്തനേയും വെറുതെ വിടുന്നില്ല:-))'

കുറേകാലമായി വിശ്വാസികള്‍ ദൈവവിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ സൃഷ്ടിപ്പിലെ അതിസങ്കീര്‍ണമായ ഘടനയെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും പറയാറുണ്ട്. ഇത്തരം വസ്തുക്കള്‍ പരിണമിച്ചുണ്ടാകാനുള്ള സാധ്യതയെ ചോദ്യം ചെയ്യാറുണ്ട്. അതിന് പരിഹാരമായി ശരീരശാസ്ത്രത്തെക്കുറിച്ച് അറിവുള്ള ഒരു ബ്ലോഗറുടെ വെളിപ്പെടുത്തലാണ്. മുകളില്‍ നല്‍കിയത്.

ഈ പോസ്റ്റിനോട് പ്രതികരിച്ചു ഞാന്‍ പറഞ്ഞു...

മിക്കവാറും വിശ്വാസികള്‍ക്ക് ഇതൊരു പുതിയ അറിവായിരിക്കും. ഇത്രയധികം വൈകല്യങ്ങള്‍ സൃഷ്്ടിപ്പില്‍ വരുത്തിയ സ്രഷ്്ടാവിനെ വിശ്വസിക്കുന്നവരെക്കുറിച്ചെന്ത് പറയാന്‍. കിതാബില്‍ പറഞ്ഞതേ അവര്‍ വിശ്വസിക്കൂ. ഇത്തരം ബ്ലോഗില്‍ പറയുന്നതൊക്കെ അവര്‍ വിശ്വസിക്കൂമോ ആവോ. ഏതായാലും ബ്രൈറ്റ് തുടരുക. നാലഞ്ച് പോസ്റ്റുകളും അതിലുള്ള അഭിപ്രായവും കണ്ട് കഴിയുമ്പോള്‍ കേരത്തില്‍ പകുതി പേരങ്കിലും ഏതായാലും ദൈവവിശ്വാസത്തില്‍ നിന്ന് മാറും. ഊരവേദനയുടെ കാര്യം എനിക്ക് വളരെയധികം ഇഷ്്ടപ്പെട്ടു കാരണം ഞാനും അതിലുണ്ട്. സുപ്രധാന വിവരങ്ങള്‍ നഷ്്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. ഉദാഹരണം മൂത്രവുമായി ബന്ധപ്പെട്ടത്. എന്തിനാ ഇത്രയധികം വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാനോ. ആവശ്യത്തിനുള്ള ഏതാണ്ട് അരക്ലാസ് വെള്ളം കുടിച്ച് മൂത്രമൊഴിക്കേണ്ടി വരാത്ത ഒരു സംവിധാനം ശരീരത്തിനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഞാന്‍ ദീര്‍ഘദൂരയാത്ര ചെയ്യേണ്ടിവരുമ്പോഴെല്ലാം അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഏതായാലും ഇത്തരം സുപ്രധാന വസ്തുതകള്‍ നിസ്സാരമെന്ന് കരുതി വിട്ടുകളയരുത്. തുടരുക അഭിനന്ദനങ്ങള്‍.

bright പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി
@ CK Latheef ,
നടുവേദനക്കാരുടെ ക്ലബിലേക്ക്‌ സ്വാഗതം...ദൈവം സഹായിച്ചാല്‍ മോഴ്സ് കോഡില്‍ മൂത്രമൊഴിക്കുന്നവരുടെ ക്ലബ്ബിലും നമുക്ക് കണ്ടുമുട്ടാം :-)

ഞാന്‍ അനേകം പോയിന്റുകള്‍ വിട്ടുകളഞ്ഞത് ബോറടിച്ചിട്ടാണ്.ഗോളിയില്ലാത്ത ദൈവത്തിന്റെ പോസ്റ്റില്‍ തുടര്‍ച്ചയായി ഗോളടിച്ചിട്ടെന്തു കാര്യം.ദൈവത്തിന്റെ കളിക്കാരുടെ സ്ഥിതി കാണുന്നില്ലെ?

നമ്മുടെ വൃക്കകള്‍ വെള്ളത്തില്‍ ജീവിക്കേണ്ട ജീവിയുടേതാണ്.അതു കൊണ്ട് അതു ശരിയായി പ്രവര്‍ത്തിക്കാന്‍ ധാരാളം വെള്ളം വേണം.വല്ല ഒട്ടകത്തിന്റേയോ മറ്റോ മോഡലായിരുന്നു നമുക്കും നല്ലത്.ഇപ്പൊ നല്ലതുപോലെ വെള്ളം കുടിച്ചില്ലെങ്കില്‍ പ്രശ്നം. കിഡ്നി സ്റ്റോണ്‍ വരം. ദൈവകൃപയുണ്ടെങ്ങില്‍ കിഡ്നി സ്റ്റോണ്‍ ക്ലബ്ബിലും അംഗത്വം കിട്ടാം.Waiting for it :-)

സുന്നത്ത് ചെയ്യുന്നതിനേക്കുറിച്ചും ഒരു പ്രശ്നമുണ്ട്.അതു ശീരീരത്തിന് നല്ലതാണ് എന്നാണ് വാദം.('ശാസ്ത്രീയമായ' തെളിവുകളുണ്ട്) ശരി... എങ്കില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പെര്‍ഫെക്റ്റ് ആയിട്ടല്ല എന്നു കരുതേണ്ടിവരും.ഇനി ദൈവസൃഷ്ടി പെര്‍ഫെക്റ്റ് ആണെങ്കില്‍ സുന്നത്ത് ചെയ്യുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കണം.അപ്പൊ ഏതാ ശരി?അതോ ഇനി രശീതിയുടെ കൌണ്ടര്‍ ഫോയില്‍ പോലെ ഒരു കഷ്ണം മുറിച്ചു തിരിച്ചുകൊടുക്കുന്നതാണോ?:-)

ബ്രൈറ്റ് ഈ പോസ്റ്റുകൊണ്ടു ലക്ഷ്യം വെക്കുന്നത് ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തെയാണെന്ന് വ്യക്തം. അതിനാല്‍ ഞാനിങ്ങനെ പറഞ്ഞു:

ഇനി മറ്റൊരു സംശയം, ആര്‍ക്ക് വേണ്ടിയാണ് ഇത്രവിശദമായി വലിയഗവേഷണമൊന്നും നടത്താന്‍ കഴിയാത്ത ഏത് സാധാരണക്കാരനും വ്യക്തമാകുന്ന ഈ പോസ്റ്റിന്റെ പ്രസക്തി എന്നതാണ്. ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല. മുകളില്‍ ഖുര്‍ആനില്‍ നിന്നുള്ള രണ്ടുസൂക്തങ്ങള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഹിന്ദുമതത്തിലും അപ്രകാരം ഒരു വാദം ആരില്‍ നിന്നും കേട്ടിട്ടില്ല. ക്രിസ്തുമതത്തിലും എന്റെ അറിവില്‍ അപ്രകാരം വിശ്വസിക്കുന്നവരില്ല. ഇതിനെക്കുറിച്ച കുറച്ച് വെളിച്ചം ബ്രൈറ്റിന്റെ തലയില്‍ കേറിക്കോട്ടെ എന്ന് വിചാരിച്ചായിരിക്കും മൂന്ന് പ്രധാനമതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കളല്‍പം വായിക്കണം എന്ന് ശ്രീ@ശ്രേയസ് ബ്രൈറ്റിനോടാവശ്യപ്പെട്ടത്.

bright said..

'..... ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല.....'

95:4 We have indeed created man in the best of moulds,
82:7 Him Who created thee. Fashioned thee in due proportion, and gave thee a just bias;
(Yusuf Ali Translation)
മതിയോ?:-)

അപ്പോള്‍ അതാണ് പ്രശ്‌നം. ഇനി നമ്മുക്ക് ചര്‍ച്ച ചെയ്യാനുള്ളത് ആ സൂക്തത്തില്‍ നിന്ന് ബ്രൈറ്റ് ഉദ്ദേശിച്ച ഒരര്‍ഥം ലഭിക്കുമോ എന്നാണ്.

മറ്റു സൃഷ്ടികളില്‍ വെച്ച് ഉന്നതമായ/വിശിഷ്ടമായ രുപഘടനയിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് മാത്രമേ എന്റൈ ചോദ്യത്തിനുത്തരമായി ബ്രൈറ്റ് നല്‍കിയ മറുപടിയിലുള്ളൂ. ലഖദ് ഖലഖ്നല്‍ ഇന്‍സാന ഫീ അഹ്സനി തഖ് വീം.(95:4) എന്ന ഖുര്‍ആന്‍ സൂക്തത്തിനുള്ളു.
ഏറ്റവും സന്തുലിതമായ സൃഷ്ടിപ്പ് (ഇബ്നു അബ്ബാസ്).
ഏറ്റവും നല്ല രൂപത്തില്‍ (അബുല്‍ ആലിയ).
നിവര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍ (ഇബ്നു അബ്ബാസ്)
ബുദ്ധിപരമായി ഉന്നതനിലയില്‍ (മാവര്‍ദി).
വിശിഷ്ടമായ ഘടനയില്‍ (മൌദൂദി)
ഇപ്രകാരമാണ് പ്രസ്തുത സൂക്തത്തിന് നല്‍കപ്പെട്ട വ്യാഖ്യാനങ്ങള്‍ എതായാലും വിശ്വാസികളെ സംബന്ധിച്ച് ബ്രൈറ്റിന്റെ ലേഖനം കൊണ്ട് സാധിക്കുന്ന നേട്ടം ഞാന്‍ നേരത്തെ ഉദ്ദരിച്ച രണ്ട് സൂക്തങ്ങളുടെ ഒരു നല്ല വ്യാഖ്യാനം ലഭിക്കും എന്നത് മാത്രമാണ്.

ഇതോടൊപ്പം മൗലാനാ മൗദൂദി ഈ സൂക്തത്തിന് നല്‍കി വ്യാഖ്യാനം പൂര്‍ണമായി നല്‍കാന്‍ ആഗ്രഹിക്കുന്നു പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്ന അധ്യായവും സൂക്തത്തിന് നല്‍കപ്പെട്ട വ്യഖ്യാനവും വായിക്കുക.


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1-8) അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ, നിര്‍ഭയമായ ഈ നഗരം (മക്ക)ആണ, മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.* പിന്നെ നാമവനെ നേരെ തിരിച്ചു, നീചരില്‍ നീചനാക്കി -വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെയൊഴിച്ച്. അവര്‍ക്ക് അക്ഷയമായ പ്രതിഫലമുണ്ട്. അതിനാല്‍ (പ്രവാചകാ) രക്ഷാ-ശിക്ഷകളുടെ കാര്യത്തില്‍ ഇനിയും നിന്നെ തളളിപ്പറയാന്‍ ആര്‍ക്കു കഴിയും? വിധികര്‍ത്താക്കളില്‍ ഏറ്റം മികച്ച വിധികര്‍ത്താവ് അല്ലാഹുവല്ലയോ?

*3. അത്തിയും ഒലീവും വളരുന്ന സിറിയ-ഫലസ്തീന്‍ പ്രദേശങ്ങളെയും സുരക്ഷിതമായ മക്കാപട്ടണത്തെയും പിടിച്ചാണയിട്ടു പറയുന്ന സംഗതിയാണിത്. മനുഷ്യനെ വിശിഷ്ടഘടനയില്‍ സൃഷ്ടിച്ചു എന്നതിന്റെ താല്‍പര്യം, അവന് മറ്റൊരു സചേതന സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ഉയര്‍ന്ന നിലവാരത്തിലുളള ശരീരവും മറ്റൊരു സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ചിന്താശക്തി, ഗ്രാഹ്യത, വിജ്ഞാനം, ബുദ്ധി തുടങ്ങിയ യോഗ്യതകളും നല്‍കിയിരിക്കുന്നു എന്നാകുന്നു. മനുഷ്യവര്‍ഗത്തില്‍ ഈ മികവിന്റെയും തികവിന്റെയും ഏറ്റവും ഉയര്‍ന്ന മാതൃക പ്രവാചകവര്യന്‍മാരാണല്ലോ. അല്ലാഹുവിന്റെ പ്രവാചകത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നതില്‍ കവിഞ്ഞ ഒരു പദവി ഒരു സൃഷ്ടിക്കും ലഭിക്കാനില്ല. അതുകൊണ്ടാണ് മനുഷ്യഘടനയുടെ വിശിഷ്ടതയ്ക്ക് സാക്ഷ്യമായി ദൈവതൂതന്‍മാരുമായി ബന്ധപ്പെട്ട സിറിയ-ഫലസ്തീന്‍ പ്രദേശങ്ങളെ പിടിച്ചാണയിട്ടത്. ഹ. ഇബ്‌റാഹീം(അ) മുതല്‍ ഹ. ഈസാ(അ)വരെയുളള നിരവധി പ്രവാചകന്‍മാര്‍ നിയുക്തരായ പ്രദേശമാണിത്. ഹ. മൂസാ(അ)ക്ക് പ്രവാചകത്വമരുളപ്പെട്ട സ്ഥലമാണ് തൂര്‍മല. വിശുദ്ധ മക്കയാവട്ടെ, അതു നിര്‍മിച്ചതുതന്നെ ഹ. ഇബ്‌റാഹീമി(അ)ന്റെയും ഇസ്മാഈലി(അ)ന്റെയും കരങ്ങളാലാകുന്നു. അതുകൊണ്ടുതന്നെയാണ് അത് അറബികളുടെ അതിവിശുദ്ധമായ കേന്ദ്രനഗരമായിത്തീര്‍ന്നതും. ഇബ്‌റാഹീം(അ)തന്നെ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നുവല്ലോ: (നാഥാ നീ ഇതിനെ ഒരു നിര്‍ഭയത്വമുളള നാടാക്കേണമേ-അല്‍ബഖറ 126). ഈ പ്രാര്‍ഥനയുടെ അനുഗ്രഹത്താലാണ് അറേബ്യയില്‍ സര്‍വത്ര നടമാടിയ അരക്ഷിതാവസ്ഥയ്ക്കിടയില്‍ രണ്ടര സഹസ്രാബ്ദങ്ങളായി ഈയൊരു പട്ടണം മാത്രം സമാധാനത്തിന്റെ കളിത്തൊട്ടിലായി നിലനില്‍ക്കുന്നത്. അപ്പോള്‍ വചനത്തിന്റെ സാരമിതാണ്: നാം മനുഷ്യനെ അതിവിശിഷ്ടമായ ഘടനയിലാണ് സൃഷ്ടിച്ചിട്ടുളളത്. അവരില്‍ പ്രവാചകത്വം പോലുളള മഹത്തായ പദവികള്‍ അലങ്കരിക്കുന്ന മനുഷ്യര്‍ ജന്‍മംകൊളളുന്നു.

17 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിരിക്കുന്നത് ക്ലേശത്തിലാകുന്നു (90:4) സൂക്തവും. മനുഷ്യനെ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (4:28)സൂക്തവും ഇതുപോലെ വിശദീകരിക്കാന്‍ മുസ്‌ലിം മതപണ്ഡിതന്‍മാര്‍ക്ക് കഴിയില്ല. അതിനാല്‍ ഡോക്ടറായ ബ്രൈറ്റ് ഈ വിഷയത്തില്‍ കഴിയുന്നത്ര പോസ്റ്റുകള്‍ ഇട്ടുകൊള്ളട്ടേ...

പള്ളിക്കുളം.. പറഞ്ഞു...

അദ്ദന്നെ..
ഇട്ടോട്ടെ ഇട്ടോട്ടെ..

"ഈ വേഡ് വെരിഫിക്കേഷൻ മന:പൂർവം ഇട്ടതാണോ. അല്ലെങ്കിൽ അത് ഒഴിവാക്കിക്കൂടേ?”

ചിത്രഭാനു Chithrabhanu പറഞ്ഞു...

പ്രിയപ്പെട്ട ലത്തിഫ്.... ഞാന്‍ സംവാദത്തില്‍ പുതുതാണു. ഈ വിഷയസംബന്ധിയായ വായനയും കുറവ്. പക്ഷെ ചില സംശയ്ങ്ങള്‍

1. ഏറ്റവും ശ്രേഷ്ടനായും തന്‍റെ തനിപ്പകര്‍പ്പായും ദൈവം മനുഷ്യനെ സ്രിഷ്തിച്ചു എന്നാണല്ലൊ.. അതും, 'വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിരിക്കുന്നത് ക്ലേശത്തിലാകുന്നു (90:4) സൂക്തവും. മനുഷ്യനെ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (4:28)' എന്നതും പരസ്പര വിരുദ്ധമല്ലേ?

2. മനുഷ്യോല്‍പ്പത്തിയെക്കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട് എന്താണു? പരിണാമവാദത്തില്‍ താല്‍പ്പര്യം ഇല്ല എന്നു ബ്രൈറ്റിന്‍റെ ബ്ളോഗില്‍ പറഞ്ഞു കണ്ടു.. സൂക്ഷ്മമായി പരിശോധിക്കുന്നതല്ല ഉപരിപ്ലവമായ ഒരു കാഴ്ച്ചപ്പാടില്‍ പറയുന്നതാണു സത്യം എന്ന് എങ്ങനെ പറയാനാവും? ഖുറാനും ഗീതയും മറ്റും പ്രതിഫലിപ്പിക്കുന്നത് അന്നത്തെ കാലത്തെ ചിന്ത മാത്രമല്ലെ? ഇന്ന് ഒരു മതം ഉരുത്തിരിയുകയാണെങ്കില്‍ അതിലെ ദൈവം പരിണാമം യഥാക്രമം നടത്തുന്നവനാകും...!!!

Unknown പറഞ്ഞു...

@"ചിത്രഭാനു":
ഏറ്റവും ശ്രേഷ്ടനായും തന്‍റെ തനിപ്പകര്‍പ്പായും ദൈവം മനുഷ്യനെ സ്രിഷ്തിച്ചു എന്നാണല്ലൊ..

മറ്റു ജീവജാലങ്ങളേക്കാള്‍ ശ്രേഷ്ടനായാണ് മനുഷ്യന്‍ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍ ദൈവത്തിന്റെ തനിപ്പകര്‍പ്പായല്ല. അങ്ങനെയൊരു വാദം ഇസ്ലാമിനില്ല.

അതും, 'വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിരിക്കുന്നത് ക്ലേശത്തിലാകുന്നു (90:4) സൂക്തവും. മനുഷ്യനെ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (4:28)' എന്നതും പരസ്പര വിരുദ്ധമല്ലേ?

ദൈവം അവന്റെ തനിപ്പകര്‍പ്പായാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ഇസ്ലാമികമായ ഒരു നിലപാട് ഇല്ലാത്തതിനാല്‍ അവ പരസ്പര വിരുദ്ധവുമല്ല.

(ചോദ്യം‍ ലത്തീഫിനോടാണെങ്കിലും മറുപടി പറയാന്‍ സ്വാതന്ത്ര്യമെടുത്തതില്‍ താങ്കള്‍ക്കും‍ ലത്തീഫിനും മുഷിച്ചിലായില്ലെന്നു കരുതുന്നു)

ചിത്രഭാനു Chithrabhanu പറഞ്ഞു...

പ്രിയ mj
Him Who created thee. Fashioned thee in due proportion, and gave thee a just bias
മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപം എന്ന കാഴ്ച്ച്പ്പാട്‌ ഉണ്ട്‌ എന്നാണു ഞാൻ വായിച്ചെടുത്തത്‌. ഇല്ലെങ്കിൽ പിന്നെ എന്തിനു മനുഷ്യ സൃഷ്ടിക്ക്‌ ഷേഷം എല്ലാ മാലാഖമാരോടും അവനെ വണങ്ങാനും,അതിനു തയ്യാറാവാത്തിനാൽ സാത്താനെ ദൈവരാജ്യത്തിൽനിന്നും പുറത്താകുന്നതിനും ദൈവം മുതിരുന്നു?
രണ്ടാമത്തെ ചോദ്യത്തിനു താങ്കലുടെ മറുപടി എന്താണു?

CKLatheef പറഞ്ഞു...

ചിത്രഭാനു താങ്കള്‍ക്ക് സ്വാഗതം. എം. ജെ പറഞ്ഞതുതന്നെയാണ് ഈ വിഷയത്തില്‍ എനിക്കും പറയാനുള്ളത്. ബ്രൈറ്റിന്റെ ബ്ലോഗിലും മറ്റും മനുഷ്യന്‍ പൂര്‍ണനും ഒരു പ്രശ്‌നവും ഒരു നിലക്കും ബാധിക്കാത്തവനുമാണ് എന്ന നിലയില്‍ ഏതാനും പോസ്റ്റുകളാണ് ഈ പോസ്റ്റിന് പ്രേരകം എന്നറിയാമല്ലോ. മനുഷ്യന്‍ മറ്റുജീവികളേക്കാള്‍ ആദരണീയനും ശ്രേഷ്ടനുമാകുന്നത് ശേഷം സൂചിപ്പിച്ച രണ്ടു സൂക്തങ്ങള്‍ക്ക് വിരുദ്ധമാകുന്നില്ല. ദൈവത്തിന്റെ തനിപകര്‍പ്പാണ് മനുഷ്യന്‍ എന്ന വീക്ഷണം ഇസ്്‌ലാമിന്‍േതല്ല എന്ന് എം.ജെ വ്യക്തമാക്കുകയും ചെയ്തല്ലോ.

ബാക്കിയുള്ളത് മനുഷ്യോല്‍പ്പത്തിയെക്കുറിച്ച് എന്റെ കാഴ്ചപ്പാടിനെ സംബന്ധിച്ചാണ്. പരിണാമവാദത്തില്‍ താല്‍പര്യം ഇല്ല എന്നത് സൂക്ഷമായി പരിശോധനയില്ലാതെ ഉപരിപ്ലവമായി കാര്യങ്ങളെ ഉള്‍കൊള്ളുന്നതിന്റെ സൂചനയായി താങ്കള്‍ കാണുന്നു. പരിണാവവാദം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ അന്വേഷണവും പരിശോധനയും ആയി അനുഭവപ്പെടുന്നില്ല. ചര്‍ചകളിലൂടെ എന്തോ അത്യസാധാരണ സംഭവമായി ചിത്രീകരിക്കപ്പെടുകയാണ്. ആ വിശയത്തില്‍ ശാസ്ത്രീയമായി സ്ഥിരപ്പെട്ടത് മാത്രമല്ല പരിണാമവാദികള്‍ മനസ്സിലാക്കുന്നത് അതിനപ്പുറം ചില കേവല ഊഹങ്ങളുമതിലുണ്ട്. മനുഷ്യന്‍ മറ്റുജീവികളില്‍ നിന്ന് പരിണമിച്ചുണ്ടായ ഒരു ജീവിമാത്രമാണ് എന്നത് കേവല വിശ്വാസത്തിനപ്പുറം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു സത്യമല്ല. എന്നാണ് അത്തരം ചര്‍ചകളില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ (അഥവാ മനുഷ്യന്‍ പരിണമിച്ചുണ്ടായതല്ല; ദൈവം പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന) എന്റെ കാഴ്ചപ്പാട് ഉപരിപ്ലവമല്ല; മുന്നിലൂടെയോ പിന്നിലൂടെയോ അസത്യം കലരാത്ത ദൈവികഗ്രന്ഥലൂടെ വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

ഖുര്‍ആന്‍ ത്രികാലജ്ഞനായ ദൈവത്തിന്റെ വചനങ്ങളാണ് എന്നതിനാല്‍ അതില്‍ ശാശ്വത സത്യങ്ങളേ ഉണ്ടാവൂ. മനുഷ്യന്‍ പുതുതായി ഒരു കാര്യം കണ്ടെത്തി ഖുര്‍ആനിനെ തിരുത്തേണ്ടി വന്നിട്ടില്ല. ഇനി വരികയുമില്ല. ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ നമ്മുക്ക് പരിശോധിക്കാം. നിര്‍ഗുണനായ നിര്‍വികാരനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിണാമവാദം ആകര്‍ശകമായി തോന്നുമായിരിക്കാം. പക്ഷേ ശാസ്ത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അങ്ങനെ തോന്നാന്‍ ഒരു സാധ്യതയുമില്ല.

ഇന്നുകാണുന്ന മതങ്ങള്‍ പലതും ദൈവികമതങ്ങളുടെ കാലന്തരത്തില്‍ പരിണാമം സംഭവിച്ച രൂപങ്ങള്‍ മാത്രമാണ്. അവസാനത്തെ ദൈവിക ദര്‍ശനമായ മുഹമ്മദീയ ദര്‍ശനത്തില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടവനാണ്. ഇന്ന് ഒരു മതം ഉരുത്തിരിയുകയാണെങ്കില്‍ അതിലെ ദൈവം പരിണാമം സിദ്ധാന്തം അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത് അത് രൂപീകരിക്കുന്നവരെ ആശ്രയിച്ചിരിക്കും. പക്ഷേ അതൊരിക്കലും ദൈവദത്തമായ മതമായിരിക്കില്ല.

ചിത്രഭാനു.. നന്ദി. എം. ജെ.. തുടര്‍ന്നും ചര്‍ചയില്‍ പങ്കെടുക്കുമല്ലോ.

CKLatheef പറഞ്ഞു...

'അല്ലയോ മനുഷ്യാ, ഉദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയതെന്ത്? അവനോ, നിന്നെ സൃഷ്ടിച്ചു, ഏറ്റപ്പറ്റുകള്‍ തീര്‍ത്ത് ശരിപ്പെടുത്തി, സന്തുലിതമാക്കി. അവനുദ്ദേശിച്ച അതേ രൂപത്തില്‍ത്തന്നെ ഘടിപ്പിച്ചു.'(82:6-8)

പ്രിയ ചിത്രഭാനു, ഇതിലേത് വാക്യത്തില്‍ നിന്നാണ് ദൈവത്തിന്റെ പ്രതിരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് വായിച്ചെടുത്തത്. മലക്കുകളോട് വണങ്ങനാവശ്യപ്പെട്ടത് മനുഷ്യന്‍ ദൈവത്തിന്റെ പ്രതിരൂപം ആയതുകൊണ്ടല്ല. ഇതര സൃഷ്ടികള്‍ക്ക് നല്‍കാത്ത ചില പ്രത്യേകതകള്‍ മനുഷ്യന് നല്‍കപ്പെട്ടിട്ടുണ്ട്. അവയിലൊന്നാണ് നാം വിശദമായി ചര്‍ച ചെയ്ത അവന്റെ വിവേചനാധികാരം തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം. മലക്കുകള്‍ക്ക് പോലും അവ നല്‍കിയിട്ടില്ല. മറ്റൊന്ന് അതിന്റെ തൊട്ടുമുമ്പില്‍ സൂചിപ്പിച്ച മലക്കുകള്‍ക്ക് നല്‍കപ്പെടാത്ത വിജ്ഞാനമാണ്. ഇതൊക്കെയാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് അല്ലാതെ താങ്കള്‍ ഊഹിച്ചതല്ല. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയത് സാത്താനെ എന്നതിനേക്കാള്‍ ഖുര്‍ആനുമായി യോജിക്കുക ഇബ് ലീസിനെ എന്നുപറയുമ്പോഴാണ്. ദൈവരാജ്യം എന്നതിനേക്കാള്‍ സ്വര്‍ഗം എന്ന് പറയുന്നതായിരിക്കും ഇസ്‌ലാമികമാകുക.

താങ്കള്‍ക്ക് ഈ വിഷയസംബന്ധിയായ വായന കുറവാണ് എന്ന് പറഞ്ഞുവല്ലോ, അതിനാലായിരിക്കും താങ്കളുടെ വാദങ്ങളുടെ ചേര്‍ച ഖുര്‍ആനെക്കാള്‍ ബൈബിളിനോടാണ്. സാരമില്ല. നന്ദി.

ചിത്രഭാനു Chithrabhanu പറഞ്ഞു...

'നിര്‍ഗുണനായ നിര്‍വികാരനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിണാമവാദം ആകര്‍ശകമായി തോന്നുമായിരിക്കാം. പക്ഷേ ശാസ്ത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അങ്ങനെ തോന്നാന്‍ ഒരു സാധ്യതയുമില്ല.'

ഇക്കാര്യത്തില്‍ (അഥവാ മനുഷ്യന്‍ പരിണമിച്ചുണ്ടായതല്ല; ദൈവം പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന) എന്റെ കാഴ്ചപ്പാട് ഉപരിപ്ലവമല്ല; മുന്നിലൂടെയോ പിന്നിലൂടെയോ അസത്യം കലരാത്ത ദൈവികഗ്രന്ഥലൂടെ വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

ഇവിതടെയാണു വൈരുധ്യങളുടെ തുടക്കം. രണ്ടാമത്തെ സ്ടേടറ്റ്മെന്റിൽ ശസ്ത്രീയമായി ഒന്നും ഇല്ല എന്നു കാണാം. ദൈവം പ്രത്യേകമായി സ്ർഷ്ടിച്ചു എന്നതിൽ എന്ത് സശാസ്തീയ തെളിവുകളാണുള്ളത്? ത്രികാല ജ്ഞാനിയായ ദൈവമിരിക്കുംപോൾ എന്തിനാണു മറ്റൊരു ശാസ്ത്രം? ഖുറാൻ മുഴുവൻ വാഴയിച്ചിത്തില്ലാത്തതിനാൽ ഉദാഹരണങൽ പരയുജക എളുപ്പമല്ല തീർച്ചയായും ഞാൻ അതിനു ശ്രമിക്കാം.
എന്നാൽ പരിണാമം സംഭവിക്കുന്നു എന്നതിനു സ്പഷ്ടമായ തെളിവുകൾ ഒരുപാടുണ്ട്. മുൻധാരണയില്ലാതെ അവ വായിക്കണമെന്നു മാത്രം.
പ്രകടമായ പരിണാമം ഒരിക്കലും ലാബുകളിൽ കാണിക്കാനാവില്ല. കാരണം മ്യൂട്ടേഷൻ പ്രകടമാകുന്നത് ഒരുപാത് തലമുറകൾക്ക് ശേഷമാണു. ചുരുങിയ ജീവിത ദൈഘ്യമുള്ള ഏക കോശജീവികളിൽമാത്രമേ അത് പരീക്ഷിച്ച് കാണിക്കാനാവൂ... എന്നാൽ ഒരുപാട് പ്രത്യക്ഷ് സൂചനകൾ ഉണ്ട് താനും. അതിനാൽ ശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് എങ്ങനെ പരിണാമവാദത്തെ അസഹിഷ്ണുതയോടെ കാണാനാകും? ഇതു മത വിരുധമാണു എന്ന ഒരു ഒറ്റക്കാരണത്തിനപ്പുറം പരിണാമ വാദത്തിനോടുള്ള താങ്കളുടെ വിയോജിപ്പിന് എന്തെങ്കിലും സാസ്തീയ അട്ത്തറ്യുണ്ടോ?
മറുപടികൾക്ക് നന്ദി. സംവാദം തുടരട്ടെ

CKLatheef പറഞ്ഞു...

ദൈവമിഛിച്ചാല്‍ രാത്രി കാണാം. ചര്‍ചയില്‍ തുടരുന്നതിന് നന്ദി.

ചിത്രഭാനു Chithrabhanu പറഞ്ഞു...

താങ്കളുടെ വിമർശനം അംഗീകരിക്കുന്നു. വായന ഞാൻ കൂതുതൽ വ്യാപ്തമാക്കാം. മുൻ ധാരണകളും ഇല്ലാതെ തന്നെ. തങ്കളും പരിണാമ സിദ്ധാന്തത്തെ അങ്ങനെ കാണേണ്ടതാണു. ഇബിലീസും സാത്താനും സ്വർഗവും ദൈവ രാജ്യവും... ശരി തന്നെ. തെറ്റായ പദപ്രയോഗത്തിനു ക്ഷമ ചോദിക്കുന്നു.

CKLatheef പറഞ്ഞു...

@ചിത്രഭാനു

എന്റെ വാദങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം പരിണാമവാദം ഭൌതികപദാര്‍ഥങ്ങളെ അധികരിച്ചുമാത്രം നടത്തപ്പെടുന്ന ചില നിഗമനങ്ങളാണ്. ലളിതമായി പറഞ്ഞാല്‍ മനുഷ്യന്‍ മറ്റൊരു ജീവിയില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നാണല്ലോ പരിണാമവാദത്തില്‍ നാമുമായി ബന്ധപ്പെട്ട വിഷയം. ഇതിന് നാമാരും ദൃക്സാക്ഷികളല്ല. ചില ശാസ്ത്രവസ്തുതകള്‍ വെച്ചുള്ള നിഗമനവും അതിലമപ്പുറം ഊഹവുമാണ്. അതോടൊപ്പം ജീനിനെക്കുറിചും ഒരു ജീവിയില്‍ നിന്ന് അതിന്റെ അടുത്ത തലമുറയിലേക്ക് ആ ജീവിയുടെ സ്വഭാവങ്ങള്‍ പകരുന്നതിനെക്കുറിച്ചും മറ്റുമുള്ള അറിയപ്പെട്ട ശാസ്ത്ര സത്യങ്ങളെ അങ്ങിനെത്തന്നെ അംഗീകരിക്കുന്നു. മ്യൂട്ടേഷന്‍ (ഉള്‍പരിവര്‍ത്തനം) പ്രകടമാകുന്നത് ഒരു പാട് തലമുറകള്‍ക്ക് ശേഷമാണ് എന്നതിനാല്‍ തന്നെ നമ്മുക്കവ അനുഭവിച്ചറിയാനാവില്ല എന്ന് താങ്കള്‍ സൂചിപ്പിച്ചുവല്ലോ അഥവാ അങ്ങനെ സംഭവിച്ചാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്നത് കേവലം നിഗമനം മാത്രം. അത് വിശ്വസിക്കണോ അതല്ല വേദഗ്രന്ഥങ്ങളിലുള്ള ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്്ടിച്ചത് ദൈവമാണെന്ന കാര്യം വിശ്വസിക്കണോ എന്നതാണ് എന്റെ മുമ്പിലുള്ള പ്രശ്നം. പരിണാമവാദികള്‍ ശാസ്ത്രസ്നേഹികള്‍ എന്നതിനേക്കാള്‍ ദൈവവിരോധികളായിട്ടാണ് അവരുടെ ചര്‍ചകളും വാക്കുകളും അവരുടെ പൊട്ടിത്തെറികളും സൂചന തരുന്നത്.

എന്നെപ്പോലെയുള്ള വിശ്വാസികള്‍ ദൈവം മനുഷ്യനടക്കമുള്ള ജന്തുജാലങ്ങളെ സൃഷ്്ടിച്ചു എന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ മനുഷ്യന്‍ മറ്റുജീവികളില്‍ നിന്ന് പരിണമിച്ചുണ്ടായി എന്ന് വിശ്വസിക്കുന്നത് പോലെ. അതേ ദൈവം മനുഷ്യന് സന്‍മാര്‍ഗ ദര്‍ശനത്തിനായി പ്രവാചകന്‍മാരെ തെരഞ്ഞെടുത്തു എന്ന് പറഞ്ഞാല്‍ അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ചരിത്രത്തിലിന്നോളം പ്രവാചകന്‍മാരുടെ സാന്നിദ്ധ്യം ഞങ്ങള്‍ കാണുന്നു. അവര്‍ സമൂഹത്തെ നേര്‍വഴിക്ക് നയിച്ചതും അവര്‍ക്ക് വേദവും നിയമാവലികളും ധാര്‍മിക നിയമങ്ങളും നല്‍കിയത് ഞങ്ങള്‍ കാണുകയും ചെയ്യുന്നു. അവസാനം പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ അവതരിക്കപ്പെട്ട ഖുര്‍ആന്‍ ഞങ്ങളുടെ മുമ്പിലുണ്ട്. അന്യൂനമായ ഒരു നിയമ സംഹിതയും ഞങ്ങളുടെ കൈവശമുണ്ട്. ശാസ്ത്രത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും ഖുര്‍ആന്‍ വ്യക്തമായ ചില ധാരണകള്‍ നല്‍കുന്നുണ്ട്. താങ്കള്‍ അവസാന കമന്റില്‍ പറഞ്ഞപോലെ ഒരു മുന്‍ധാരണയുമില്ലാതെ തുറന്ന മനസ്സോടെ ശാസ്ത്രസത്യങ്ങള്‍ ഉള്‍കൊള്ളാന്‍ വിശ്വാസികളെ തടയുന്ന ഒരു വചനം പോലും ഖുര്‍ആനില്‍ കണ്ടെത്തുക സാധ്യമല്ല.

പരിണാമവാദത്തോടുള്ള വിയോജിപ്പിന് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന ചോദ്യത്തിന് പരിണാമവാദം തെളിയിക്കപ്പെട്ട ശാസ്ത്ര സത്യമാണ് എന്ന് മനസ്സിലാക്കാനാവശ്യമായ വസ്തുതകള്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ മറുപടി.

ദൈവത്തെയും വേദത്തെയും കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ ശാസ്ത്രീയമല്ല എന്ന് താങ്കള്‍ വാദിച്ചാല്‍ ഞാനത് അംഗീകരിക്കും കാരണം അവപരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുക്കേണ്ടതല്ല. പക്ഷേ അവ യുക്തിപരവും ബുദ്ധിപരവുമാണ് എന്നേ എനിക്ക് വാദമുള്ളൂ. എന്റെ ബുദ്ധിക്ക് ബോധ്യമായ സത്യങ്ങളെ തള്ളിപ്പറയാന്‍ മനസ്സാക്ഷിയെ വഞ്ചിച്ചേ കഴിയൂ എന്നതാണ് വസ്തുത.

കാട്ടിപ്പരുത്തി പറഞ്ഞു...

വായിക്കുന്നു ലത്തീഫ്- വളരെ നന്നാവുന്നുണ്ട്.
തുടരുക - ഭാവുകങ്ങള്‍

ചിത്രഭാനു Chithrabhanu പറഞ്ഞു...

പ്രിയ ലത്തീഫ്,
ദൈവ നിഷേധം പ്രകടിപ്പിക്കാന്‍ പരിണാമ വാദത്തെ ഞാന്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മ്യൂട്ടാഷന്‍ സംബന്ധിച്ച് താങ്കളുടെ നിഗമനം ശരിയല്ല എന്നു പറയാതെ വയ്യ. life span കുറഞ്ഞ ഏക കോശ ജീവികളില്‍ നടത്തിയ പരീക്ഷണ ഫലങ്ങള്‍ inheritance, mutation എന്നിവക്ക് ശക്തമായ തെളിവുകള്‍ നല്‍കുന്നവയാണു

"ദൈവത്തെയും വേദത്തെയും കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ ശാസ്ത്രീയമല്ല എന്ന് താങ്കള്‍ വാദിച്ചാല്‍ ഞാനത് അംഗീകരിക്കും കാരണം അവപരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുക്കേണ്ടതല്ല."

ഇത് ഒരു വ്യക്തിപരമായ നിലപാട് എന്ന നിലയില്‍ ഞാന്‍ മാനിക്കുന്നു. ശാസ്തീയമല്ല എന്നു മാത്രമേ ഞാനും പറഞ്ഞുള്ളു. ഇത് ശാസ്ത്രത്തില്‍ ഇടപെടുകയും ശാസ്ത്രത്തിനെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോളാണു പ്രശ്നം ഉദിക്കുന്നത്. മതത്തെ വ്യക്തിപരമായ ഒരു വിശ്വാസം എന്ന നിലയില്‍ മാത്രം എടുക്കുകയും ശാസ്ത്രത്തെ സ്വതന്ത്രമായി വിടുകയും ചെയ്യുന്ന ഒരു മത നിരപേക്ഷ സമൂഹ മനസ്സ് ആണു നമുക്ക് വേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ഇത് ഒരിക്കലും മത വിരോധമാവുന്നില്ല.
തികച്ചും വ്യക്തിചര്യയുടെയും വ്യക്തി ജീവിതത്തിന്‍റെയും ഭാഗമായി വരുന്ന മതവിശ്വാസത്തെ എടുത്ത് ശാസ്ത്രം രാഷ്ടീയം തുടങ്ങിയ മേഖലകളില്‍ പ്രയോഗിക്കാതിരിക്കുകയല്ലേ ഒരു civilized society ക്ക് അഭികാമ്യം ..?

CKLatheef പറഞ്ഞു...

പ്രിയ ചിത്രഭാനു,

പരിണാമവാദം വേഴ്്‌സസ്് ദൈവവിശ്വാസം എന്നാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. അല്ലാതെ താങ്കളങ്ങനെ ചെയ്തു എന്നല്ല ഞാന്‍ സൂചിപ്പിച്ചത്. ഏകകോശജീവികളില്‍ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടെന്ന് തെളിഞ്ഞാലും ഏറെ സങ്കീര്‍ണനായ മനുഷ്യന്‍ പരിണമിച്ചുണ്ടായത് ഏകകോശജീവിയില്‍ നിന്നാണെന്നത് ഊഹമാണെന്ന എന്റെ നിഗമനം ശരിയല്ല എന്ന് വരുന്നതെങ്ങനെ.

ഞാന്‍ പറഞ്ഞത് ഏതു വിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്. ഇതെന്റെ വ്യക്തിപരമായ നിലപാടല്ല. പക്ഷേ ശാസ്ത്രീയത എന്നതിന് ഞാനിവിടെ സൂചിപ്പിച്ച അര്‍ഥത്തിനപ്പുറം ഉദ്ദേശിക്കപ്പെട്ടിട്ടില്ല.

എന്റെ കാഴ്ചപ്പാടില്‍ മതം എന്റെ ജീവിത ദര്‍ശനമാണ്. അതെനിക്ക് വഴികാണിച്ചുതരുന്നത്. വ്യക്തിപരമായ കാര്യത്തില്‍ മാത്രമല്ല. എന്റെ കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിവയിലൊക്കെ അതിന് ഋജുവായ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലൊരബദ്ധവും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കുഴപ്പമവിടെയല്ല. നിങ്ങള്‍ നിങ്ങളുടെതായ രീതിയില്‍ അതിനെ വ്യാഖ്യാനിക്കുകയും എന്നിട്ട് അതിന്റെ കുഴപ്പം കാണിച്ചുതരികയുമാണെങ്കില്‍ അതിനെ അവഗണിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. എന്റെ ദര്‍ശനം ദൈവികമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ജീവിതത്തിലുടനീളം അത് വെളിച്ചം കാണിച്ചുതരുന്നു. അതിന് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല.

മതമൂല്യങ്ങള്‍ വ്യക്തിജീവിതത്തിലേക്ക് ചുരുക്കപ്പെടുകയും. മൂല്യമുക്തമായ ശാസ്ത്രവും രാഷ്ട്രവും ഭരണവും നിലവില്‍ വരികയും ചെയ്തു എന്നതാണ് ഇന്നിന്റെ ശാപം എന്ന് തിരിച്ചറിയാന്‍ ചിത്രഭാനുവിന് പ്രയാസമുണ്ടാകില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ദൈവികദര്‍ശനം ഒരിക്കലും ശാസ്ത്രത്തെ വരിഞ്ഞുമുറുക്കുയില്ല. ഏറെ സ്വതന്ത്രമാക്കുകയാണ് ചെയ്യുക. നിര്‍ഭയം. ദൈവവിരുദ്ധമായ ശാസ്ത്രം എങ്ങനെയാണ് ശാസ്ത്ര അവതരണത്തെപ്പോലും നിയന്ത്രിക്കുന്നത് സൂക്ഷമായി വീക്ഷിക്കാന്‍ തിരിച്ച് ബ്രൈറ്റിന്റെ ബ്ലോഗിലേക്ക് തന്നെ ചെല്ലുക. സൃഷ്്ടിപ്പിലെ അത്ഭുതങ്ങള്‍ വിവരിക്കുമ്പോള്‍ ആരെങ്കില്‍ ദൈവത്തെ ഓര്‍ത്തുപോകുമോ എന്ന ഭയത്താല്‍ ഇടക്കിടക്ക് ദൈവത്തിനിട്ട് വീക്കുന്നത് കാണാം. പാവം ദൈവവിരോധികള്‍. ബ്ലോഗര്‍തന്നെ ദൈവവിശ്വാസികള്‍ ഇപ്പോള്‍ ചാടിവീഴുമോ എന്ന ആശങ്ക വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട് ഒന്നിലധികം സ്ഥലങ്ങളില്‍. ശാസ്ത്രത്തിന് ഇതിനേക്കാള്‍ വലിയ ദുര്യോഗം വരാനുണ്ടോ.

ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും പ്രയോഗിക്കേണ്ടത് മതവിശ്വാസമല്ല. മതത്തിന്റെ ധാര്‍മികമൂല്യങ്ങളാണ്. അപ്പോള്‍ അത് more civilized society യായിമാറും.

CKLatheef പറഞ്ഞു...

പ്രിയ ചിത്രഭാനു, പരിണാമവാദം വേഴ്‌സസ് ദൈവവിശ്വാസം എന്നാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. അല്ലാതെ താങ്കളങ്ങനെ ചെയ്തു എന്നല്ല ഞാന്‍ സൂചിപ്പിച്ചത്. ഏകകോശജീവികളില്‍ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടെന്ന് തെളിഞ്ഞാലും ഏറെ സങ്കീര്‍ണനായ മനുഷ്യന്‍ പരിണമിച്ചുണ്ടായത് ഏകകോശജീവിയില്‍ നിന്നാണെന്നത് ഊഹമാണെന്ന എന്റെ നിഗമനം ശരിയല്ല എന്ന് വരുന്നതെങ്ങനെ. ഞാന്‍ പറഞ്ഞത് ഏതു വിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്. ഇതെന്റെ വ്യക്തിപരമായ നിലപാടല്ല. പക്ഷേ ശാസ്ത്രീയത എന്നതിന് ഞാനിവിടെ സൂചിപ്പിച്ച അര്‍ഥത്തിനപ്പുറം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ മതം എന്റെ ജീവിത ദര്‍ശനമാണ്. അതെനിക്ക് വഴികാണിച്ചുതരുന്നത്. വ്യക്തിപരമായ കാര്യത്തില്‍ മാത്രമല്ല. എന്റെ കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിവയിലൊക്കെ അതിന് ഋജുവായ, വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലൊരബദ്ധവും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കുഴപ്പമവിടെയല്ല. നിങ്ങള്‍ നിങ്ങളുടെതായ രീതിയില്‍ അതിനെ വ്യാഖ്യാനിക്കുകയും എന്നിട്ട് അതിന്റെ കുഴപ്പം കാണിച്ചുതരികയുമാണെങ്കില്‍ അതിനെ അവഗണിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. എന്റെ ദര്‍ശനം ദൈവികമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ജീവിതത്തിലുടനീളം അത് വെളിച്ചം കാണിച്ചുതരുന്നു. അതിന് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. മതമൂല്യങ്ങള്‍ വ്യക്തിജീവിതത്തിലേക്ക് ചുരുക്കപ്പെടുകയും. മൂല്യമുക്തമായ ശാസ്ത്രവും രാഷ്ട്രവും ഭരണവും നിലവില്‍ വരികയും ചെയ്തു എന്നതാണ് ഇന്നിന്റെ ശാപം എന്ന് തിരിച്ചറിയാന്‍ ചിത്രഭാനുവിന് പ്രയാസമുണ്ടാകില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ദൈവികദര്‍ശനം ഒരിക്കലും ശാസ്ത്രത്തെ വരിഞ്ഞുമുറുക്കുയില്ല. ഏറെ സ്വതന്ത്രമാക്കുകയാണ് ചെയ്യുക. നിര്‍ഭയം.

CKLatheef പറഞ്ഞു...

ദൈവവിരുദ്ധമായ ശാസ്ത്രം എങ്ങനെയാണ് ശാസ്ത്ര അവതരണത്തെപ്പോലും നിയന്ത്രിക്കുന്നത് സൂക്ഷമായി വീക്ഷിക്കാന്‍ തിരിച്ച് ബ്രൈറ്റിന്റെ ബ്ലോഗിലേക്ക് തന്നെ ചെല്ലുക. സൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ വിവരിക്കുമ്പോള്‍ ആരെങ്കില്‍ ദൈവത്തെ ഓര്‍ത്തുപോകുമോ എന്ന ഭയത്താല്‍ ഇടക്കിടക്ക് ദൈവത്തിനിട്ട് വീക്കുന്നത് കാണാം. പാവങ്ങള്‍‍. ബ്ലോഗര്‍തന്നെ ദൈവവിശ്വാസികള്‍ ഇപ്പോള്‍ ചാടിവീഴുമോ എന്ന ആശങ്ക വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട് ഒന്നിലധികം സ്ഥലങ്ങളില്‍. ശാസ്ത്രത്തിന് ഇതിനേക്കാള്‍ വലിയ ദുര്യോഗം വരാനുണ്ടോ. ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും പ്രയോഗിക്കേണ്ടത് മതവിശ്വാസമല്ല. മതത്തിന്റെ ധാര്‍മികമൂല്യങ്ങളാണ്. അപ്പോള്‍ അത് more civilized society യായിമാറും.

Akbar പറഞ്ഞു...

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review