2009, ഡിസംബർ 19, ശനിയാഴ്‌ച

'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ? (മൂന്നാം ഭാഗം)

അധ്യായം 9 അത്തൌബ

(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.


യുദ്ധസന്ദര്‍ഭത്തില്‍ അവതരിച്ച ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുന്ന ആശയം വ്യക്തമാണ്. സത്യവിശ്വാസികളോടുള്ള കരാര്‍ ലംഘിച്ച് ശത്രുകളോടൊപ്പം ചേര്‍ന്ന് യുദ്ധത്തിന് വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ് അവയിലൂടെ. ഹിജ്റ 9ാം വര്‍ഷം അബൂബക്കര്‍ (റ)നെ തിരുമേനി ഹജ്ജിന് നിയോഗിച്ച സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങളുടെ പൂര്‍ണരൂപം ഇപ്രകാരമാണ്:

അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്. (9:5-6)

സത്യവിശ്വാസികളോട് കരാര്‍ചെയ്യുകയും എന്നാല്‍ തക്കം കിട്ടുമ്പോഴെല്ലാം അത് ലംഘിക്കുകയും മുസ്ലിംകളുടെ മേല്‍ ചാടിവീഴുകയും ചെയ്യുന്ന ഒരു പ്രത്യേക തന്ത്രം ചില ഗോത്രങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. അവരിലധിക ജനവും അധര്‍മകാരികളാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുയായിരുന്നു മുസ്്ലിംകള്‍. ഇവരില്‍ നിന്ന് ഏതാനും ഗോത്രങ്ങളെ (ബനൂകിനാന ബനൂ ഖുസാഅ ബനൂസംറ) ഒഴിവാക്കുകയുണ്ടായി കാരണം ഇവര്‍ നേരത്തെ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായിരുന്നില്ല.

മേല്‍ പറയപ്പെട്ട ഒരു പ്രതിസന്ധിയില്‍ അത്തരക്കാരോടുള്ള കാരാറിനോട് സ്വീകരിക്കേണ്ട നിലപാട് തുറന്ന് പ്രഖ്യാപിക്കുയാണ് പ്രസ്തസൂക്തങ്ങളുടെയും തുടര്‍ന്നു സൂക്തങ്ങളുടെയും ഉദ്ദേശ്യം. കരാര്‍ മുന്നില്‍ വെച്ച് തക്കം കിട്ടുമ്പോള്‍ അതില്‍ നിന്ന് പിന്‍മാറുന്നത് കടുത്ത വഞ്ചനയാണ് അത് ഇസ്ലാം അനുവദിക്കുന്നില്ല. യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആ വിഭാഗത്തില്‍ നിന്ന് ആരെങ്കിലും ഇസ്ളാം മനസിലാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ വധിക്കാവതല്ല. അയാള്‍ക്കഭയം നല്‍കുകയും തങ്ങളുടെ അടുത്ത് വന്ന് ഇസ്്ലാം മനസ്സിലാക്കികൊടുക്കയും വേണം. എന്നിട്ടയാള്‍ ഇസ്ളലാം സ്വീകരിക്കുന്നില്ലെങ്കില്‍ സുരക്ഷിതമായി തന്റെ സങ്കേതത്തില്‍ എത്തിച്ചുകൊടുക്കണം. ദൈവം ഏകനാണ് എന്ന ഒരൊറ്റ പ്രഖ്യാപനത്തിന്റെ പേരില്‍ പോരിനും കൊലക്കും വന്നവര്‍ക്ക് ഇത്രയൊക്കെ ആനുകൂല്യം നല്‍കാനല്ലേ കഴിയൂ. ഇതിനേക്കാള്‍ ആനുകൂല്യം നല്‍കിയപ്പോള്‍ കുഴപ്പവും ശല്യവും അധികരിപ്പിക്കുകയാണ് അവര്‍ ചെയ്തത് എന്ന് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.

ഇസ്ലാമിലെ യുദ്ധത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍മാത്രം തെരഞ്ഞ് പിടിച്ച് വായിച്ച് ഇസ്ലാമിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ തെറ്റിദ്ധാരണ സംഭവിക്കും. വധിക്കാനും കഴുത്ത് വെട്ടാനും പതിയിരിക്കാനും ബന്ധിക്കാനും ഉപരോധിക്കാനുമെല്ലാം ഖുര്‍ആന്‍ കല്‍പിക്കുമ്പോള്‍ വല്ലാത്ത അസ്വസ്തത തോന്നുക സ്വാഭാവികമാണ്. ഖുര്‍ആന്‍ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങള്‍ക്കും ഇത്തരം സൂക്ഷമായ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പലപ്പോഴും അവര്‍ മനസ്സിലാക്കുന്നില്ല. വളരെ നിസ്സാരമെന്ന് തോന്നുന്ന കടം നല്‍കുക എന്ന സല്‍കര്‍മത്തിലെ നിയമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി ഒരു പേജുള്ള ഏറ്റവും വലിയ സൂക്തം ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നു എന്നവര്‍ക്കറിയില്ല. മനുഷ്യനുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട വിഷയത്തില്‍ സൂക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിര്ികുന്ന പക്ഷം ജനങ്ങളുടെ അവകാശങ്ങല്‍ ഹനിക്കപ്പെടാനും അനീതി സംഭവിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. ഇത്തരം നിയമങ്ങളില്ലാത്ത മതങ്ങള്‍ക്ക് (ഉദാഹരണം ക്രിസ്തുമതത്തിന്) സംഭവിച്ച ദുരന്തം അതുകൊണ്ടുതന്നെ ഇസ്ളാമിന് സംഭവിച്ചില്ല. ക്രിസ്തുമതം ചരിത്രത്തിലിന്നോളം ഈ വിഷയത്തില്‍ രണ്ടാലൊരു അവസ്ഥക്ക് സാക്ഷിയായി എന്ന് മൌദൂദി നിരീക്ഷിക്കുന്നു. ഒന്നുകില്‍ മറ്റുള്ളവരുടെ ക്രൂരതക്കിരയായി നശിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവര്‍ കടുത്ത പീഢകരായി മറ്റുള്ളവരെ നശിപ്പിച്ചു. യുദ്ധം തുടങ്ങേണ്ട സമയം ഇസ്ലാമിന് അറിയാം, യുദ്ധത്തിലെടുക്കേണ്ട നിലപാടുകളും അത് അവസാനിപ്പിക്കേണ്ട സമയവുമറിയാം. ചരിത്രത്തില്‍ മുസ്ളിംകള്‍ അത് കാണിച്ചുകൊടുത്തു. ഖുര്‍ആനിന്റെ ഈ അനുശാസനം പാലിക്കാന്‍ അതിന്റെ അനുയായികള്‍ തയ്യാറാകാത്ത ചുരുക്കം ചില സന്ദര്‍ഭങ്ങളില്ലാതെ മുസ്ളിംകളെ പീഢിപ്പിക്കാന്‍ അതിന്റെ ശത്രുക്കള്‍ക്ക് സാധിച്ചില്ല. അതേ പ്രകാരം ഏതെങ്കിലും വിഭാഗത്തെ പീഡിപ്പിച്ച് സംഭവവും അതിന്റെ ചരിത്രത്തിലില്ല.

യുദ്ധസന്ദര്‍ഭത്തിലാണെങ്കിലും പതിയിരുന്നാക്രമിക്കുന്നത് വഞ്ചനയായിട്ടാണ് ഇസ്ലാമിക ധാര്‍മികമൂല്യങ്ങളെക്കുറിച്ചറിവുള്ള ഒരാള്‍ മനസ്സിലാക്കുക. എന്നാല്‍ അതില്‍ തെറ്റില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനും വിശ്വാസികള്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പിക്കാനും കഴിയും എന്നത് വ്യക്തമാണല്ലോ. യുദ്ധത്തെക്കുറിച്ചുള്ള ഇത്തരം സൂക്ഷമായ കല്‍പനകള്‍ ഇസ്ളാമിന്റെ സമഗ്രസ്വാഭാത്തിനുള്ള ഒന്നാതരം തെളിവായിട്ടാണ് സത്യവിശ്വാസികള്‍ കരുതുന്നത്. ഇസ്ലാമിലെ യുദ്ധനിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ യുക്തിപരവും പ്രയോഗികവുമായ ബദല്‍ അവര്‍ സമര്‍പ്പിക്കട്ടേ. നമ്മുക്ക് പരിശോധിക്കാം.

8 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അവിശ്വാസികളെ എവിടെകണ്ടാലും (ബഹുദൈവവിശ്വാസികളെയും) വധിച്ചുകളയണമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ യുക്തിവാദികള്‍ പറയുന്നത് പോലെ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നതില്‍ സംശയമില്ല. അല്‍പം ഇസ്്‌ലാമിനെ പഠിച്ച മുസ്ലിംകളാരും അങ്ങനെ കരുതുന്നില്ല. അപ്രകാരം വിചാരിക്കുന്നത് തന്നെ വിശുദ്ധഖുര്‍ആനിന് എതിരാണ്. ഭൂമിയിലുള്ള മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണെന്നും സന്‍മാര്‍ഗ ദര്‍ശനത്തില്‍ ദൈവാനുഗ്രത്തിനും പങ്കുണ്ടെന്നും. വിശ്വാസത്തിലെ വൈവിധ്യം ദൈവികവിധിയുടെ ഭാഗമാണെന്നും കരുതുന്ന ഒരു മുസ്ലിമിനും അപ്രകാരം വിശ്വസിക്കാന്‍ സാധ്യമല്ല. പ്രവാചകന് പോലും സത്യമതം എത്തിച്ചുകൊടുക്കേണ്ട ചുമതലയേ ഉള്ളൂ വാക്കുകളിലൂടെ പോലും വിശ്വസിക്കാന്‍ നിര്‍ബന്ധിക്കാവതല്ല. എന്നിട്ടല്ലേ അതിന് വേണ്ടി ആയുധമുപയോഗിക്കല്‍. പിന്നെ യുദ്ധങ്ങളുണ്ടായതെങ്ങിനെ എന്നാണ് ചോദ്യമെങ്കില്‍ ആയുധവുമായി യുദ്ധത്തിന് വരുന്നവരെ ഉല്‍ബോധനവുമായി നേരിടുകയാണ് വേണ്ടത് എന്ന ശാസന ഖുര്‍ആനിലൂടെ അവതരിപ്പിക്കപ്പെടാത്തത് കൊണ്ട് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ.

മായാവി.. പറഞ്ഞു...

then why it keep in quran? remove it..

CKLatheef പറഞ്ഞു...

'അഭിപ്രായം മോഡറേറ്റ് ചെയ്യല്‍ പ്രാപ്തമാക്കി. എല്ലാ അഭിപ്രായങ്ങളും ബ്ലോഗ് രചയിതാവ് അംഗീകരിച്ചിരിക്കണം'

മായാവി ഇങ്ങനെയും ഒരഭിപ്രായം പറഞ്ഞിരുന്നു. അതിന് ശേഷം പറഞ്ഞ തെറിവാക്ക് മനുഷ്യസംസ്‌കരാത്തിന് തന്നെ യോജിച്ചതല്ലാത്തതിനാല്‍ ഒഴിവാക്കുന്നു. മായാവിയുടെ ഈ കല്‍പനയിലെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല.

ഇത്തരം യുദ്ധസംബന്ധിയായ സൂക്തങ്ങള്‍ ഖുര്‍ആനില്‍ നീക്കം ചെയ്യാനുള്ള കല്‍പനയാണ് രണ്ടാമത്തെ കമന്റില്‍ എന്ന് തോന്നുന്നു. എന്റെ മാന്യസുഹൃത്തുക്കള്‍ ഖുര്‍ആനിനെക്കുറിച്ച് ചിലതെല്ലാം പഠിക്കണം എന്ന് മാത്രമേ അതിനെപ്പറ്റി പറയാനുള്ളൂ.

maneesarang പറഞ്ഞു...

ലതീഫെ....ഓരോ ശ്വാസത്തിലും മതം മതം എന്നുരുവിട്ടു ജീവിക്കുന്ന താങ്കളോട്...ഒരു സംവാദത്തിനോന്നും ഞാനില്ല ...കാരണം ...അന്ധനായ മതവിശ്വാസി ബധിരനായ പ്രേഭാഷകനത്രേ ...പക്ഷെ... നിഷ്കളങ്കരായ യുവത്ത്വത്തെ അന്ധയുഗത്തിലേക്ക് അധോഗമനത്തിനു ആഹ്വാനം നല്‍കുന്ന നിങ്ങളുടെ ബ്ലോഗ്‌ ആട്ടിന്‍ തോലണിഞ്ഞ കുറുക്കനാനെന്നു മനസ്സിലാവാതെ ആകൃഷ്ടരാവാന്‍സാധ്യതയുള്ളവര്‍ക്ക് വേണ്ടി എഴുതി പോകട്ടെ ...ക്ഷെമിക്കുക ലെത്തീഫെ ...നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ ഈ അഭിപ്രായം ഒഴിവാക്കാന്‍ മടിക്കരുത് ...എന്തെന്നാല്‍ വിമര്‍സനം മതവിസ്വാസിക്ക് അപ്രിയാമാണല്ലോ...സ്വൊന്തമായി ബ്ലോഗ്‌ ഇല്ലാത്ത നിര്‍ധനന്‍ ആണെന്ന അപരാധത്തില്‍ ''റിവേര്‍സ് ഗിയര്‍''എന്നാ ബ്ലോഗില്‍ നിന്നും എന്‍റെ അഭിപ്രായത്തെ തുടച്ചു നീക്കിയത് പോലെ താങ്കള്‍ക്കും ആവാം ...വിരോധമില്ല...ഒരു പരിഷ്കൃത സമൂഹത്തില്‍ മതത്തിന്റെ സ്ഥാനം ഏറ്റവും പിറകിലായിരിക്കണം...എന്തെന്നാല്‍ മതം ''എക്സ്പയറി ഡേറ്റ് ''കഴിഞ്ഞ മരുന്നാണ് ... ഇനിയും ആമരുന്നു സേവിച്ചാല്‍ അത് മറ്റൊരു രോഗത്തിന്റെ ആരംഭമാവും......[മതങ്ങള്‍ സംസ്കരിച്ചെടുത്തസമൂഹമാണ് ഇന്നുള്ളത് എന്ന് മറക്കുന്നില്ല ] അതാണ്‌ സുഹൃത്തെ നമ്മുടെ സമൂഹത്തില്‍ ഇന്ന് ഞാനും നിങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്...ഞാന്‍ നിങളുടെ മതത്തിനോ മറ്റു മതങ്ങള്‍ക്കോ എതിരല്ല ... എനിക്ക് മതവുമില്ല... അമിതമായ മത പഠനത്തിന്റെ ഉപോല്‍പ്പന്നമാണ് ഭീകരവാദി ... അത് ഹിന്ദുവായാലും ഇസ്ലാമായാലും...അതിനു തെളിവായി ഇരു മതങ്ങളിലും നിരവധി ഉദാഹരണങ്ങലുണ്ടല്ലോ....?ബാല്‍ താക്കറെ ആയാലും തൊഗാടിയ ആയാലും മദനി ആയാലും...ഇന്നു maadani paschaathapikkunnathu naam kaanunnundenkilum praadhamika vidyabhyasam nirutthi vechu makkale mathapadanathinu ayachirikkunnu ennariyumbol aa poymukham azhinju വീഴുന്നു...ഹിന്ദു സമൂഹത്തെ മതമായി കാണുന്നത് നിങ്ങള്‍ മത വാദികള്‍ മാത്രമാണെന്ന് ഓര്‍ക്കുക ...അതിനു 'സരി അത് 'പോലെ ഒരു നിയമ സംഹിതയോ ഖുറാന്‍ പോലെ ഒരു മത ഗ്രന്ഥമോ ഇല്ലെന്നറിയുക...ഇനി രാമായണമോ മഹാഭാരതമോ ഭഗവത് ഗീതയോ ആണ് ചൂണ്ടി കാണിക്കുന്നതെങ്കില്‍ അതില്‍ ഒരിടത്ത് പോലും ഹിന്ദു എന്ന പദം ഇല്ലെന്നു പുതു തലമുറ അറിയുക...ഇനി ബ്രാമന്ന്യം രൂപം നല്‍കിയ മനുസ്മൃതി ആണെങ്കില്‍ ഭൂരിപക്ഷവും അതനുവര്‍ത്തിക്കുകയോ അന്ഗീകരിക്കുകയോ ചെയ്യുന്നില്ല എന്ന സത്യവും അറിയുക...ഇതത്രയും പറഞ്ഞത് നിങ്ങള്‍ ഖുറാന്‍ എന്ന മഹദ് ഗ്രന്ഥത്തെ [ ദൈവ കല്പനയാല്‍ രാജിക്കപ്പെട്ടതെന്നു നിങ്ങളും mahanaya ഒരു മാനവ snehiyude ഉള്ക്കാഴ്ചയാനെന്നു ഞാനും മനസിലാക്കുന്ന ] മലയാളത്തില്‍ പരിഭാഷ വന്നിട്ടും അത് വായിച്ചിട്ട് മനസിലാകതവരുണ്ടെങ്കില്‍ അവരെ പഠിപ്പിക്കാന്‍ നില്‍ക്കുന്ന കാഴ്ച അക്ഷരാഭ്യാസമില്ലാത്ത പഴയ ഉസ്താത് മാരെ ഓര്‍മ്മിപ്പിക്കുന്നു...പിന്നീട് മമ്മൂട്ടി ഒരു സിനിമയില്‍ പറയുന്നത് പോലെ ''എഴുതിയിരിക്കുന്നത് അങ്ങിനെയാനെങ്കിലും വായിക്കേണ്ടാതങ്ങിനെയല്ല''എന്നുള്ള നിങ്ങളുടെ മലക്കം മറിച്ചിലും കാണുമ്പോള്‍ സങ്കടം വരുന്നു സുഹൃത്തെ.... താങ്കള്‍ മതത്തിനതീതമായി സര്‍വ ചരാചരങ്ങളെയും സ്നേഹിക്കുന്നവന്‍ ആണെങ്ങില്‍ പറയേണ്ടത് പറഞ്ഞു കൊടുക്കേണ്ടത് ഇതാണ് ...ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് രചയിതമായ ഒരു ഗ്രന്ഥമാണ് ഇത് ..ഇതില്‍ ദീര്‍ഖ വീക്ഷണമുള്ളതും മഹത്തരവുമായ ജീവിത ദരസനം ഉള്ളത് പോലെ തന്നെ ഹ്രസ്വ കാല മാനുഷിക വീക്ഷണങ്ങളും ഉണ്ട് എന്ന് ..അത് വേര്‍തിരിച്ചറിയുക എന്നുള്ളതാണ് ഖുറാന്‍ വായനയില്‍ ഉണ്ടാവേണ്ടത് ... അതല്ലാതെയുള്ള വായന അപകടകരവുമാണ് താനും ...ഉദാഹരണത്തിന് ഒമ്പതാം അധ്യായത്തില്‍ ബഹുദൈവവ വിശ്വാസികളെ ക്കുറിച്ച് പറയുന്ന ഭാഗം [അന്ന് ഹിന്ദു മുഹമ്മദിന്റെ കാഴ്ച്ചയില്‍ ഇല്ലെങ്കില്‍ പോലും] ഇന്നു ഇന്ത്യന്‍ വായനയില്‍ അപകടകരമാകുന്നു...[ഈ ഭാഗം ഉദ്ധരിക്കുമ്പോള്‍ ലത്തീഫ് മലക്കം മറിയുന്നത് കാണുന്നുണ്ട് ] ..അല്ലാതെ കാലങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരക്കുന്ന അന്ധമായ ഇടുങ്ങിയ പാതയില്‍ ക്കൂടിയാണ് താങ്കളുടെയും സഞ്ചാരമെങ്കില്‍ ലത്തീഫ് ....ദുഖത്തോടെ പറയട്ടെ വരും തലമുറയുടെ നിഷ്കളങ്ക സഞ്ചാര പാതയില്‍ വിഷം നിറച്ച കുഴി ബോംബുകള്‍ സ്ഥാപിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്....

CKLatheef പറഞ്ഞു...

പ്രിയ maneesarang

സൂദീര്‍ഘമായ താങ്കളുടെ കമന്റ് വായിച്ചു പ്രസിദ്ധീകരിക്കുന്നു. സംവാദത്തിനില്ലാത്തതിനാല്‍ താങ്കള്‍ക്കല്ല ഈ മറുപടി. എന്റെ ബ്ലോഗില്‍ ആകൃഷ്ടരായവര്‍ക്ക് വേണ്ടിയാണല്ലോ താങ്കള്‍ ഇത്രയും ദീര്‍ഘിച്ച് കമന്റ് പേസ്റ്റിയത്. എനിക്ക് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റൊന്നും താങ്കള്‍ ചെയ്തിട്ടില്ല. താങ്കളുടെ മതത്തെക്കുറിച്ചുള്ള അറിവില്ലായ്മ പങ്കുവെച്ചതിനും, ഇങ്ങനെയും ചിലര്‍ ചിന്തിക്കുന്നു എന്ന് എന്റെ ബ്ലോഗ് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ അവസരം തന്നതിലും താങ്കളെ അഭിനന്ദിക്കുന്നു. താങ്കളെപ്പോലുള്ളവര്‍ ബ്ലോഗ് തുടങ്ങാത്തതിലുള്ള വലിയ സന്തോഷം മറച്ചുവെക്കുന്നില്ല.

വിമര്‍ശനം ജീവവായുവായി കാണുന്ന ഒരു ദര്‍ശനത്തിന്റെ ആളാണ് ഈയുള്ളവന്‍ അങ്ങനെയുള്ളവരാണ് അഭിപ്രായമെഴുതാന്‍ തുറന്ന അവസരമുള്ള ഇത്തരം ബ്ലോഗുകള്‍ ഇടുന്നത് എന്ന പ്രാഥമികപാഠം പോലും താങ്കള്‍ക്കില്ലാതെ പോയല്ലോ. ഇസ്‌ലാമിക വിമര്‍ശകര്‍ നേരിട്ട് കടന്ന് വരാന്‍ മടിക്കുന്നതിനാല്‍ അവരുടെ ബ്ലോഗില്‍ പോയി ഏറ്റവും കടുത്ത വിമര്‍ശനം തന്നെ കട്ടെടുത്ത് പേസ്റ്റ് ചെയ്ത് മറുപടി പറയുന്ന ഈ ബ്ലോഗില്‍ തന്നെയാണ് നിങ്ങളുടെ ഈ വിമര്‍ശനം എന്നത് എന്ത് മാത്രം പരിഹാസ്യമല്ല. താങ്കളെപ്പോലുള്ളവരുടെ മതവിമര്‍ശനം കാരണമായി ആളുകള്‍ സകല ആള്‍ദൈവങ്ങള്‍ക്ക് പിന്നിലും ഓടികൂടികൊണ്ടിരിക്കുമ്പോഴാണ് താങ്കളുടെ എക്‌സപയറി പ്രയോഗം. അതോടൊപ്പം മതങ്ങള്‍ സംസ്‌കരിച്ചെടുത്ത സമൂഹമാണ് ഇന്നത്തേത് എന്ന താങ്കള്‍ മറക്കുന്നുമില്ല.

വാദത്തിന് വേണ്ടി ഭീകരവാദത്തിന് ഉദാഹരണമായി താങ്കള്‍ നല്‍കിയ പേര്‍ സ്വീകരിച്ചാലും അവര്‍ അമിതമായ മതപഠനം നടത്തിയവരാണ് എന്ന അഭിപ്രായം അസംബന്ധമായിരിക്കും. ബാല്‍ താക്കറെ, തൊഗാടിയ എന്നിവര്‍ അമിതമായ മതപഠനത്തിന്റെ ഉപോല്‍പന്നമാണ് എന്ന താങ്കളുടെ അഭിപ്രായത്തിന് മറുപടി പറയേണ്ടത് ആ മതത്തിന്റെ ആളുകളാണ്. അവരോട് ചേര്‍ത്ത് പറഞ്ഞ മഅ്ദനി (മദനിയല്ല) കാര്യം ശരിയാണെന്ന് തോന്നുന്നില്ല. ബാല്‍താക്കറയോടും തോഗാഡിയയോടും അദ്ദേഹത്തിനുള്ള സാമ്യവും എനിക്ക് മനസ്സിലായിട്ടില്ല. കാരണം ഞാന്‍ മാധ്യമം പത്രം വായിക്കുന്ന ഒരാളാണ്.

ഹിന്ദുമതത്തെക്കുറിച്ച് താങ്കള്‍ പറയുന്ന വസ്തുതകളില്‍ ചിലത് ഞാനംഗീകരിക്കുന്നു.

ഇതുവരെ ഖുര്‍ആനിലെ ചിലസൂക്തങ്ങള്‍ സന്ദര്‍ഭത്തിന് യോജിക്കാത്ത അര്‍ഥകല്‍പന നല്‍കി തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു യുക്തിവാദികളില്‍ ഇസ്‌ലാം വിരോധികള്‍(വിമര്‍ശകര്‍ എന്ന് ഞാന്‍ പറയാത്തത് ബോധപൂര്‍വം വിമര്‍ശനത്തിന്റെ സ്വഭാവമല്ല അതിനുള്ളത്). ഞാന്‍ ആകെ ചെയ്തത് അതിന് ഖുര്‍ആന്‍ പരിഭാഷകര്‍ നല്‍കിയതും മുസ്‌ലിംകളായ ഞങ്ങള്‍ പഠിച്ച അര്‍ഥം എന്റെ ഹൈന്ദവ ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന നീതിപൂര്‍വകമായ സമീപനമാണ്. ഞാനവരോട് പറയാന്‍ ശ്രമിച്ചത് യുക്തിവാദികള്‍ പറയുന്നത് പോലെ നിങ്ങളെ ഇരുട്ടിന്റെ മറവില്‍ ആക്രമിക്കാനുള്ള കല്‍പനയല്ല അതെന്നും നിങ്ങളോടെങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുന്ന സൂക്തങ്ങള്‍ വേറെത്തന്നെയുണ്ടെന്നുമാണ്. മനുഷ്യസ്‌നേഹമാണ് യുക്തിവാദികളെ നയിക്കുന്നതെങ്കില്‍ അവര്‍ ഈ ചര്‍ചയില്‍ ഇടപെടേണ്ടിയിരുന്നു. അതുണ്ടായില്ല. വന്നവരാകട്ടെ എന്റെ മലക്കം മറിച്ചില്‍ എന്ന് പറഞ്ഞ് സ്വയം സമാധാനിക്കുകയും ചെയ്തു.

വിഷം നിറച്ച കുഴിബോംബുകളെക്കുറിച്ച് താങ്കളുടെ ആശങ്ക അസത്യത്തില്‍ കെട്ടിപ്പടുത്തതായതിനാല്‍ ഒട്ടും പ്രയാസമില്ല. താങ്കളോട് സഹതാപം മാത്രം. ഖുര്‍ആനിന്റെ ഇന്ത്യന്‍ വായന ഒട്ടും അപകടകരമല്ല. വേണ്ടത് ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള അര്‍ഹത മുസ്‌ലിം വിരോധികള്‍ക്കാണ് എന്ന അബദ്ധജഡിലമായ കാഴ്ചപ്പാടില്‍ നിന്ന് എന്റെ ഹൈന്ദവ സഹോരങ്ങള്‍ വിട്ട് നിന്നാല്‍ മാത്രം മതി.

maneesarang പറഞ്ഞു...

പ്രിയ ലത്തീഫ്...എന്‍റെ പോസ്റ്റില്‍ ഒരിടത്ത് പോലും ഞാന്‍ താങ്കളെ പരിഹസിക്കുന്നില്ല...എന്നാല്‍ താങ്കളുടെ മറുപടിയില്‍ അത് വേണ്ടുവോളമുണ്ടുതാനും....സാരമില്ല ലത്തീഫ് സഹിസ്നുത മതവാതികള്‍ക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു ...പിന്നെ ...ഞാന്‍ ഒരു യുക്തിവാതിയല്ല...മതവിശ്വാസിയെ പോലെ അവിശ്വാസിയും രോഗിയാണ്‌....!''താങ്കളുടെ അറിവില്ലായ്മ പങ്കുവെച്ചതിന് സന്തോഷം ''എന്ന് പറയുമ്പോള്‍ മാലോകരുടെ അറിവ് അളക്കാനുള്ള ഏതെങ്കിലും യന്ത്രം താങ്കളുടെ കയ്യിലുണ്ടോ ...?അതോ ''വിമര്‍സനം ജീവ വായു ആക്കിയ മതത്തില്‍ പിറവി കൊണ്ട ''താങ്കളെ എന്‍റെ വിമര്‍സനം പ്രകോപിതനാക്കിയോ...?എങ്കില്‍ നിര്‍വ്യാജം ഖേദിക്കട്ടെ...!ഞാന്‍ ബ്ലോഗ്‌ തുടങ്ങാത്തതിലുള്ള താങ്കളുടെ സന്തോഷത്തില്‍ ഞാനും സസന്തോഷം പങ്കു ചേരുന്നു...പിന്നെ ''ഇങ്ങിനെയും ചിലര്‍ ചിന്തിക്കുന്നു എന്ന് മറ്റുള്ളവര്‍ അറിയട്ടെ ''എന്ന് പറയുന്നിടത്ത് ...എന്നെ മുന്‍വിധിയോടെ വായിച്ചതിന്റെ സ്വാഭാവിക പ്രതികരണം എന്നെ പറയാനാവൂ...കാരണം എന്‍റെ പോസ്റ്റ്‌ വായിക്കുന്ന മാതാന്ധവിസ്വസികള്‍ അല്ലാത്തവര്‍ക്ക് എന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകും എന്ന് ഞാന്‍ കരുതുന്നു..ഇസ്ലാമിക വിമര്സകര്‍ കടന്നു വരാതിരിക്കുകയോവ്യാജ നാമങ്ങളില്‍ വിരാജിക്കുകയോ ചെയ്യുമ്പോഴാണ് സരിയായ പേരില്‍ കമെന്റ് പോസ്റ്റ്‌ ചെയ്ത എന്നെ താങ്കള്‍ പരിഹസിക്കുന്നത് ...!എല്ലാ മതങ്ങളിലുമുള്ള ആള്‍ ദൈവങ്ങളും അതാതു മതങ്ങളിലെ ദൈവങ്ങളെ ഉപയോഗിച്ചാണ്‌ വിഹരിക്കുന്നത് എന്ന് താങ്കള്‍ക്കു അറിയാതെയാണോ...? അതിനും താങ്കലടക്കമുള്ളവര്‍ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന വഴി പിഴച്ചു പോയ മതങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്ന് താങ്കളെപ്പോലെ ഒഴികെയുള്ളവര്‍ സമ്മതിക്കും എന്നും ഞാന്‍ വിചാരിക്കുന്നു...ഞാന്‍ ഒരു ഇസ്ലാമികക വിമര്സകനല്ല മത വിമര്സകനാണ് ...!''തൊഗാടിയ,ബാല്‍താക്കാരെ എന്നിവരെക്കുറിച്ച് അവരുടെ മതങ്ങള്‍ അഭിപ്രായം പറയട്ടെ''എന്ന് പറയുന്നതോടെ...താങ്കളുടെ ഉള്‍ഭയം ഞാന്‍ മനസിലാക്കുന്നു..അല്ലെങ്കില്‍ ...എന്‍റെ മതത്തെക്കുരിച്ചല്ലാതെ ലോകത്ത് നടക്കുന്ന മറ്റൊരു കാര്യവും തന്റെ വിഷയമല്ല എന്ന സാധാരണ കൂപമണ്ടൂപങ്ങലായ ഇസ്ലാമിമിക പുരോഹിതരെപോലെ താങ്കള്‍ തരം താഴുന്നത് കാണുമ്പൊള്‍ എനിക്ക് സങ്കടമുണ്ട് ...സുഹൃത്തേ അവിടെയാണ് താങ്കള്‍ ''മാധ്യമം ''മാത്രം വായിക്കുന്നതിന്റെ കുഴപ്പം...അങ്ങിനെയാണ് മഅദനിയെക്കുറിച്ച് കൃത്ത്യമായ നിലപാടിലെത്തന്‍ താങ്കള്‍ക്ക് അസാധ്യമാകുന്നത് ... കുറഞ്ഞത്‌ നാനൂറു മുസ്ലിം സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞ ആറു വര്‍ഷമായി സഹവസിച്ചു പോരുന്ന ഞാന്‍ സമൂഹത്തിലെ ഓരോ വിഷയത്തിലുമുള്ള അവരുടെ വികാര വിചാരങ്ങള്‍ പങ്കു വെക്കുന്നവനാണ് ..അത് കൊണ്ട് മാത്രമാണ് നിങ്ങളുടെ ബ്ലോഗില്‍ ഞാന്‍ ഇടപെടല്‍ നടത്തുന്നത്...അവരുടെ നിഷ്കളങ്കതക്ക് നേരെ നടക്കുന്ന ഏതു ആക്രമണത്തിലും ഇടപെടല്‍ നടത്താനുള്ള പൂര്‍ണ്ണമായ അര്‍ഹത ഉണ്ട് എന്ന ബോധ്യത്തില്‍ തന്നെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്... എന്‍റെ ''കുഴി ബോംബു '' പ്രയോഗം താങ്കള്‍ എങ്ങിനെ വായിച്ചു എന്നറിയുമ്പോള്‍ ലത്തീഫ് നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്...''ഹയ്നതവ സഹോദരങ്ങള്‍ വിട്ടുനിന്നാല്‍ മതി ''ഞങ്ങള്‍ മുസ്ലീങ്ങള്‍ '' എന്നീ പദപ്രയോഗങ്ങള്‍ തങ്ങള്‍ക്കു ഒരു സ്വയം വിമര്‍സനം അത്യാവശ്യമാണ് എന്ന് സ്നേഹപ്പൂര്‍വ്വം ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നതോടൊപ്പം നിങ്ങള്‍ ഹൈന്തവ ,ക്രയ്സ്തവസുഹൃത്തുക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ മഹാ യെഞ്ഞ്നം നിറുത്തി സ്വൊന്തം മതത്തിലെ അനാജാരങ്ങള്‍ക്കും ഇനിയും പട്ടിണി മാറത്തവര്‍ക്കും ജീവിതത്തില്‍ ഇന്നും അടിമത്തത്തോടെ കഴിയുന്ന മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടി മാറ്റിവേചിരുന്നെങ്ങില്‍പടച്ചവന്‍ നിങ്ങള്ക്ക് തരും എന്ന് നിങ്ങള്‍ കരുതുന്ന കൂലി യാട്ടിക്കുകയെയുള്ളൂ ലത്തീഫ് ....

CKLatheef പറഞ്ഞു...

പ്രിയ മണീസരംഗ്

പേരില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. ഇത് താങ്കളുടെ ശരിയായ പേരാണ് എന്ന് കമന്റ് സ്‌പെയ്‌സിലിട്ട രണ്ടാമത്തെ പോസ്റ്റില്‍ നിന്ന് മനസ്സിലായി. ആദ്യമായി താങ്കളുടെ തമാശയില്‍ പങ്ക് ചേരുന്നു. ഈ പോസ്റ്റിലും ഒട്ടും പരിഹാസമുണ്ടായിരുന്നില്ലെന്ന് താങ്കള്‍ വാദിച്ചേക്കാം. എന്റെ മറുപടിയില്‍ താങ്കള്‍ക്ക് പ്രയാസകരമായ പ്രയോഗങ്ങള്‍ക്ക് ഞാനും ഖേദം പ്രകടിപ്പിക്കുന്നു. എന്റെ പോസ്റ്റില്‍ വന്ന് അഭിപ്രായം രേഖപ്പെടുത്തുന്നവരെ അഥിതികളായിട്ടാണ് ഞാന്‍ കാണുന്നത്. എന്നാല്‍ ചിലരെങ്കിലും ചൊറിച്ചിലടക്കാന്‍ വരുന്നവരുണ്ടാകാം. അവരെ മനസ്സിലാക്കാന്‍ പ്രത്യേക അളവുകോലൊന്നുമില്ലെങ്കിലും. അവരുടെ സംസ്‌കാരവും മനോഭാവവും അറിവുമെല്ലാം അളക്കുന്നത് അവര്‍ പ്രയോഗിക്കുന്ന പദങ്ങളിലൂടെയും വാചകങ്ങളിലൂടെയുമാണ്. അതാണ് സാധാരണ രീതി എന്ന് ഞാന്‍ കരുതുന്നു. ഇനി എന്റെ ചില വാചകങ്ങള്‍ പരിഹാസമായി തോന്നുന്നതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ കാണിക്കാം.

താങ്കള്‍ പറയുന്നു.
'ഞാന്‍ ഒരു ഇസ്ലാമികക വിമര്സകനല്ല മത വിമര്സകനാണ് ...!''

എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ ചോദിക്കാന്‍ നിര്‍ബന്ധിതനാകുക ഇങ്ങനെയാണ്.

അപ്പോള്‍ കേവലമതമെന്നതിലുപരി ഇസ്‌ലാമിനെ ജീവിതം മുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു സമഗ്രദര്‍ശനമായി താങ്കള്‍ മനസ്സിലാക്കുന്നു അല്ലേ?.

ഇത് ഒരു പരിഹാസമായി താങ്കള്‍ക്ക് തോന്നാം. ഇവിടെ വില്ലന്‍ താങ്കളുടെ അഭിപ്രായമാണ്. എന്ന് മനസ്സിലാക്കാന്‍ നിങ്ങളുടെ ഉള്ള ബുദ്ധിതന്നെ അല്‍പം കൂടി ഉപയോഗപ്പെടുത്തണം.

ഇവിടെ കണ്ടുവരുന്ന ഒരു പ്രതിഭാസം നിങ്ങളുടെ പോസ്്റ്റിലുമുണ്ട്. എനിക്കെതിരെ നിങ്ങള്‍ ഉപയോഗിക്കാവുന്ന എല്ലാ പദങ്ങളും ഉപയോഗിച്ച് പരിഹസിക്കാന്‍ ശ്രമിക്കുകയും (കൂപമണ്ടു പ്രോയോഗമൊക്കം ശ്രദ്ധിക്കുക) സഹിഷ്ണുതയില്ലാത്തത് മതവാദികള്‍ക്കാണ് എന്ന് ആക്ഷേപിക്കുയും ചെയ്യുക എന്ന വിരോധാഭാസമാണത്.

മാധ്യമം പത്രം മാത്രമേ ഞാന്‍ വായിക്കുന്നുള്ളൂ എന്ന താങ്കള്‍ നിഗമനത്തിലെത്തിയത് തെറ്റാണ്. അതുകൂടിവായിച്ചതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു സന്തുലിത നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത് എന്നാണ് ഞാനദ്ദേശിച്ചത്. താങ്കള്‍ക്കാകട്ടെ മഅ്ദനിയെക്കുറിച്ച് കൃത്യമായ നിലപാടിലെത്താന്‍ കഴിഞ്ഞെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. ബോംബെകലാപം എന്ന ഒരു സംഗതിയെക്കുറിച്ച് കേട്ടിട്ടുണ്ടോ താങ്കള്‍, അത് ആരംഭിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ഉദ്ദേശിക്കുന്ന എണ്ണം തികഞ്ഞപ്പോള്‍ മതി മക്കളേ എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയും അക്കാര്യത്തില്‍ ഇത് വരെ ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്ത വ്യക്തിയും മഅ്ദനിയും ഒരേ പോലെ തോന്നുന്നത് മാധ്യമം പത്രം കൂടി വായിക്കാത്തത് കൊണ്ടാണെന്ന് തെളിയിക്കുകയാണ് താങ്കള്‍.

നാന്നൂറല്ല നാലായിരം മുസ്‌ലിംകളുടെ കൂടെകഴിഞ്ഞാലും ചിലപ്പോള്‍ ശരിയായ ധാരണയോ മതങ്ങളെക്കുറിച്ച സന്തുലിതമായ ഒരു കാഴ്ചപ്പാടോ ലഭിച്ചുകൊള്ളണം എന്നില്ല. തെളിവ് താങ്കളുടെ വാക്കുകള്‍ തന്നെ.

പിന്നെ 'ഞങ്ങള്‍ മുസ്‌ലിംകള്‍' പ്രയോഗമാണ്. 'എന്റെ ഹൈന്ദവ ക്രൈസ്തവ സുഹൃത്തുക്കള്‍' എന്ന് തൊട്ടടുത്ത് തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ അതിനെ ഒരു വിഭാഗീയതയായി കാണേണ്ടതില്ല. മതപരമായ ചര്‍ചയില്‍, നാമെല്ലാം ആദമിന്റെയും ഹവ്വയുടെയും സന്താനപരമ്പരയില്‍ പെട്ടവരാണ് എന്ന വിശ്വിക്കുന്ന മുസ്്‌ലിംകള്‍ക്ക് നാം എന്നോ നമ്മള്‍ എന്നോ വിളിക്കാന്‍ മതനിഷേധികളേക്കാള്‍ അര്‍ഹതയും യോഗ്യതയുമുണ്ട്. പക്ഷെ വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ ആ ശൈലി മാറ്റിവെച്ചതാണ്; ഉപേക്ഷിച്ചതല്ല എന്ന വിനയപൂര്‍വം അറിയിക്കുന്നു.

ഞാന്‍ ചെയ്യുന്നത് മഹായജ്ഞമായി തോന്നുന്നുവെങ്കില്‍ എനിക്ക് അതിലൊന്നും ചെയ്യാനില്ല. പക്ഷെ അത് നിര്‍ത്തി താങ്കള്‍ എന്നോട് ഏറ്റെടുക്കാന്‍ കല്‍പിച്ച ജോലി ഇവിടെ രണ്ട് മുസ്ലിം സംഘടനകള്‍ മുഖ്യഅജണ്ടയായും മറ്റു നവീകരണ പ്രസ്ഥാനങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായും നടത്തുന്ന കാര്യമാണ്.

ഇനിതാങ്കള്‍ കരുതുന്ന പോലെ എനിക്ക് ദൈവത്തിങ്കല്‍ നിന്ന് കൂലി ലഭിക്കാതെ പോയാല്‍ (അതില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു) നിരാശപ്പെടാനൊന്നുമില്ല. എന്റെ പ്രവര്‍ത്തനം കൊണ്ട് മതങ്ങള്‍കിടയിലുള്ള സ്പര്‍ദ കുറയുമെന്നും മുസ്‌ലിംകളെ അപരവല്‍കരിച്ച് മാറ്റിനിര്‍ത്താനുള്ള ശ്രമത്തിന് എന്റെതായ പങ്ക് വഹിക്കുന്നതിലൂടെ ചെറിയ പ്രതിരോധം സൃഷ്ടിക്കാനാവുമെന്നും അതിലൂടെ നാട്ടിലെ സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്തുന്നതിന് പിന്തുണനല്‍കാനാവുമെന്നും ഞാന്‍ കരുതുന്നു.

ദീര്‍ഘിച്ച് പോസ്റ്റാക്കുന്നതിന് മുമ്പ്. അതിന് നിങ്ങളെ പേരിപ്പിക്കുന്ന ആശങ്ക തെളിവുകളോടെ തുറന്ന് പറയുക.

മുക്കുവന്‍ പറഞ്ഞു...

എഴുതിയിരിക്കുന്നത് അങ്ങിനെയാനെങ്കിലും വായിക്കേണ്ടാതങ്ങിനെയല്ല''...

I love those line!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review