2010, ജനുവരി 28, വ്യാഴാഴ്‌ച

ഇസ്‌ലാം വിമര്‍ശനവും ചാടിവീഴലും

എന്തുകൊണ്ട് ഇസ്ലാമേതര മതത്തിലെ യുക്തിവാദികള്‍ തങ്ങളുടെ മതം വിമർശിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ല?. വിമർശിക്കപ്പെടുന്നത് ഇസ്‌ലാമാകുമ്പോള്‍ എല്ലാവരും കൂടി ചാടിവീഴുന്നു?.   പലര്‍ക്കും ഇങ്ങനെയൊരു സംശയം പൊന്തിവരാറുണ്ട്.  സംശയം ന്യായമാണ്,  രണ്ട് കാരണങ്ങളാണ് അതിന് ഞാന്‍ കാണുന്നത്. ഒന്ന്: ഹിന്ദുമതത്തിലെ ബ്ലോഗര്‍മാര്‍ തങ്ങളുടെ മതത്തെ മറ്റുയുക്തിവാദികള്‍ക്ക് എളുപ്പം പിടികൂടാതിരിക്കാന്‍ കഴിയാത്തവിധം തങ്ങളുടെതന്നെ ഒരു പ്രത്യേക വീക്ഷണമായി അവതരിപ്പിക്കുന്നു. ബാക്കിയുള്ള ഹിന്ദുമതവിശ്വാസികളാകട്ടെ തങ്ങളുടെ മതത്തെ തലനാരിഴകീറി വിശദീകരിക്കുന്നതോ പഠിക്കുന്നതോ വലിയ ഗൗരവത്തില്‍ കാണുന്നില്ല. അതിനാല്‍ ഹിന്ദുമതത്തെക്കുറിച്ച ചര്‍ചയില്‍ ആര്‍ക്കും താല്‍പര്യമില്ല. യുക്തിവാദികള്‍ അതിനെ വിമര്‍ശിക്കാന്‍ മെനക്കെടാറുമില്ല. അഥാവാ അങ്ങനെ ചെയ്താല്‍ ആരും പ്രതികരിക്കുകയുമില്ല.  ക്രിസ്തുമതത്തിലാകട്ടെ വിമര്‍ശകര്‍...

2010, ജനുവരി 20, ബുധനാഴ്‌ച

ചര്‍ചയെപ്പറ്റി ചര്‍ച

ഇപ്പോള്‍ ചര്‍ചയെപ്പറ്റിയാണ് ചര്‍ച. ബ്ലോഗര്‍മാരെല്ലാം പൊതുവെ നന്നായി അഭിപ്രായമുള്ളവരാണ് എന്നതിനാല്‍ ഏത് വിഷയം മുന്നില്‍ വന്നാലും അവരുടേതായ അഭിപ്രായമുണ്ടാവും. അത് കമന്റില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസപ്പെടുമ്പോള്‍ പോസ്റ്റായി മാറും. ഇവിടെയും അതാണ് സംഭവിച്ചത്. ഇപ്പോഴത്തെ ചര്‍ചയില്‍ പലപ്പോഴും പലരെയും പോലെ ഞാനും തൃപ്തനല്ല. വിയോജിപ്പുകളോടുള്ള വിരോധമല്ല. വിയോജിപ്പാണ് ചര്‍ചയുടെ താക്കോല്‍ തന്നെ. എന്റെ അതേ വീക്ഷണമുള്ള ഒരു മതവിശ്വാസിയോട് ഞാന്‍ എങ്ങനെ ചര്‍ചനടത്തും. ഇങ്ങനെ ഒരു പോസ്റ്റ് ഉദ്ദേശിച്ചതല്ല. പക്ഷെ ഈ ചര്‍ചകള്‍ക്ക് കാരണക്കാരില്‍ ഒരാളായ സി.കെ ബാബുവിന്റെ ചര്‍ചയാണ് താരം എന്ന പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഒരു കമന്റില്‍ ഒതുക്കാന്‍ കഴിയുന്നതിനേക്കാള്‍ വിയോജിപ്പനുഭവപ്പെട്ടു. എനിക്കദ്ദേഹത്തോട് മതിപ്പാണ് പലകാര്യത്തിലും ഉള്ളത്. ഞാന്‍ നല്‍കിയ കമന്റുകള്‍ അദ്ദേഹം...

2010, ജനുവരി 16, ശനിയാഴ്‌ച

സൂര്യഗ്രഹണവും ഇസ്‌ലാമും

ഏത് സംഭവത്തിലും ഇസ്‌ലാമിനെ ഒന്ന് കൊട്ടാനുള്ള വല്ലകാരണവും ഇ.എ.ജബ്ബാര്‍ കണ്ടെത്തും. സ്വാഭാവികമായും ഇത്തവണയും ടിയാന്‍ പതിവുതെറ്റിച്ചില്ല. സൂര്യഗ്രഹണം എന്താണെന്ന് അല്ലാഹു പറഞ്ഞുകൊടുത്തില്ല എന്നതും, മുഹമ്മദിനറിയാത്തതെന്നും അല്ലാഹുവിന്നറിയില്ല എന്നതും, ആ സമയത്ത് നമസ്‌കരിക്കാന്‍ പള്ളിയിലെത്തണമെന്നതിലൂടെ അതിലെ ശാസ്ത്രീയത കണ്ടെത്താനുള്ള സാഹചര്യം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുത്തി എന്നൊക്കെയാണ് മൊത്തത്തില്‍ പോസ്റ്റില്‍ നിന്ന് മാലോകര്‍ മനസ്സിലാക്കേണ്ടത്. പക്ഷെ പോസ്റ്റിന്റെ യഥാര്‍ത്ഥ ബെനഫിറ്റ് തുടര്‍ന്നുള്ള കമന്റുകളാണ്. തുടര്‍ന്നുള്ള ഇസ്‌ലാമിനെതിരെയുള്ള കൊഞ്ഞനം കാട്ടലാണ് ഏറ്റവും പ്രധാനം. 'ഗ്രഹണത്തിന്റെയന്ന് നരബലി കൊടുക്കുന്ന ആചാരവും തിരിച്ചുവരട്ടേയെന്ന് പ്രാര്‍ഥിക്കാം.' എന്നൊരുവന്റെ വക. 'ആദ്യം കത്തിച്ചുകളയേണ്ടത് ഹദീസും ഖുര്‍ആനുമാണ് അന്ധവിശ്വാസത്തിലേക്ക്...

ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ !!

ഖുര്‍ആനിന്റെ ദൈവികത സംശയിച്ച മക്കയിലെ നിഷേധികള്‍ക്ക് വേണ്ടി  ഖുര്‍ആന്‍ സ്വയം ഉന്നയിച്ച തെളിവുകളിലൊന്നാണ് ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന വസ്തുത.  അവരെ മുന്‍നിര്‍ത്തി ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു: എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു. (4:82) അഥവാ, ''അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ലേ? ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് അത് സ്വയം തെളിയിക്കുന്നുണ്ടല്ലോ.'' വ്യത്യസ്ത കാലഘട്ടങ്ങളില്‍, വിവിധ പരിതഃസ്ഥിതികളില്‍, വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഒരാള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ പരസ്പര ഭിന്നതകളില്ലാതെ ഇത്രമേല്‍ ഏകവര്‍ണവും സമഞ്ജസവും രഞ്ജിതവുമായിരിക്കുക അസാധ്യവും അസംഭവ്യവുമാണ്. ഇതിലെ ഒരംശം മറ്റെ അംശവുമായി കലഹിക്കുന്നില്ല. എവിടെയും...

2010, ജനുവരി 11, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ? (2)

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വിശദമായി ചര്‍ചചെയ്യപ്പെട്ടു. 110 ലധികം പ്രതികരണങ്ങളും മറുപടിയുമൊക്കെയായി അത് കെട്ടടങ്ങിയെങ്കിലും ഇസ്‌ലാമിലെ ദൈവവീക്ഷണം ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിക്കുന്നത്. ഒന്നാമത്തെ ലേഖനത്തെത്തുടര്‍ന്ന് നടന്ന ചര്‍ചകളും അതുസംബന്ധമായി ഇട്ട ഒന്ന്, രണ്ട്, മൂന്ന് പോസ്റ്റുകളും നിലവിലെ തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ നീക്കുന്നതിന് സഹായകമായിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. ദൈവത്തില്‍ ആരോപിക്കപ്പെടുന്ന മനുഷ്യസ്വഭാവം മനുഷ്യന്‍ ദൈവത്തെ നിര്‍മിച്ചപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് എന്ന യുക്തിവാദി ഭാഷ്യത്തിന് മറുപടി പറയാനാണ് ഞാന്‍ ഒന്നാമത്തെ പോസ്റ്റില്‍ ശ്രമിച്ചത്. ദൈവിക ഗുണങ്ങള്‍ ഒന്നോന്നായി വിശദീകരിക്കുകയും അത് മനസ്സിലാക്കികൊടുക്കയും ചെയ്യുക എന്ന ശ്രമത്തിന് ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല. എന്തിന് ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കണം?, ഇനി ഒരാള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവര്‍ക്കെന്ത്?....

2010, ജനുവരി 6, ബുധനാഴ്‌ച

സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??

'ദൈവം തന്റെ വഴിക്കുവരാത്ത ജനങ്ങളെ ശപിക്കുന്നത് നോക്കൂ: “അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ; അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ; ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും; അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും; അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5] ഒരു സര്‍‌വ്വശക്തന്‍ ഇങ്ങനെ തന്റെ സൃഷ്ടികളെ ശപിക്കുമോ.' ഒരു യുക്തിവാദി സുഹൃത്ത് (V.B. Rajan) ചര്‍ചക്കിടെ ഉന്നയിച്ച സംശയമാണിത്. അദ്ദേഹത്തിന് ഇത് ലഭിച്ചത് പ്രമുഖ യുക്തിവാദിയായ ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ നിന്നാണ് എന്ന് പരിഭാഷയുടെ വാചകഘടന സൂചിപ്പിക്കുന്നു. സൃഷ്ടികളെ തെറിവിളിക്കുന്ന സ്രഷ്ടാവ് എന്ന തലക്കെട്ടിന് കീഴില്‍ ബ്ലോഗര്‍ നല്‍കിയ ആദ്യത്തെ തെളിവും ഈ അധ്യായം തന്നെ. വാചകഘടനയോട് അല്‍പം കൂടി മാന്യത കാണിക്കണം തോന്നിയതിനാല്‍ രാജന്‍അത് ദൈവത്തിന്റെ ശാപമായി കാണുകയും തന്റെ സംശയം ചോദ്യരൂപത്തില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് അറിയാനുള്ള...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review