2010, മേയ് 10, തിങ്കളാഴ്‌ച

ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം

വ്യക്തിപരമായ പോസ്റ്റാണിതെന്ന് തോന്നാം എന്നാല്‍ അനഭിലഷണീയമായ ഒരു പ്രവണതക്കെതിരാണിത്. ബൂലോഗത്തുള്ള ചില പ്രവണതകളെ വിശകലനം ചെയ്യാതെ ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റിട്ട് മാത്രം കടന്ന് പോകാനാവില്ല. മാത്രമല്ല ചില വിശകലനങ്ങളില്‍ ശുദ്ധീകരണ സാധ്യതയുണ്ടെങ്കില്‍ പ്രത്യേകിച്ചും. ബ്ലോഗര്‍മാര്‍ക്കിടയിലെ സൗഹൃദം പരമപ്രധാനമാണ്. നാം ആരും ശത്രുക്കളല്ല. നമ്മുടെ ആശയങ്ങള്‍ വിഭിന്നങ്ങളാണ്. നാം നമ്മുക്ക് നല്ലതെന്ന് തോന്നുന്നത് പറയുന്നു. മറ്റുള്ളവര്‍ അതംഗീകരിക്കണം എന്ന് എന്തിനാണ് വാശി. നാം പറയുന്നത് നല്ലതാണെങ്കില്‍ ആ നന്മ നഷ്ടപ്പെടുത്തുന്നത് തന്നെ അത് സ്വീകരിക്കാത്തവനുള്ള മതിയായ ശിക്ഷയാണ്. ചീത്തയാണെങ്കില്‍ അദ്ദഹം രക്ഷപ്പെടുകയും ചെയ്യട്ടെ. പക്ഷെ ചിലരുടെ ഇടപെടല്‍ ഇത്തരത്തിലല്ല. കാളിദാസന്റെ കമന്റുകളും പോസ്റ്റുകളും ഉദാഹരണം അദ്ദേഹം എന്തോ ചിലത് ഇസ്‌ലാമിനെക്കുറിച്ച് എവിടുന്നോ മനസ്സിലാക്കിയിരിക്കുന്നു. അത് എങ്ങനെയെങ്കിലും മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. അദ്ദേഹവുമായി നേരിട്ടുള്ള സംവാദം ഞാന്‍ നിര്‍ത്തിയിരിക്കുന്നു. അദ്ദേഹം കമന്റിടുന്ന പോസ്റ്റില്‍ പിന്നീട് ഞാന്‍ കമന്റിടാതെ പരമാവധി മാറിനില്‍ക്കുകയും ചെയ്യുന്നു. എനിക്ക് ഈ മാധ്യമത്തോടും എന്റെ പ്രത്യയശാസ്ത്രത്തോടും ചെയ്യാവുന്ന നീതി എന്ന നിലക്കാണ് ഞാനത് ചെയ്യുന്നത്.
 
ഒന്നുകൂടി വ്യക്തമാക്കാം. ഇയ്യിടെയായി നാല് കാര്യങ്ങളാണ് ബൂലോഗം അംഗീകരിച്ചേ അടങ്ങൂ എന്ന തരത്തില്‍  ബ്ലോഗായ ബ്ലോഗ് മുഴുവന്‍ നടന്ന് അദ്ദേഹം പറയുന്നത്:

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.
രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.
മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.
നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്.

ഇനിയും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് സംവാദത്തിനൊരുങ്ങുന്നവര്‍ സ്വന്തം ബുദ്ധിയെക്കുറിച്ച് - സാധിക്കുമെങ്കില്‍-അല്‍പം ചിന്തിക്കുന്നത് നല്ലതാണ്.
'താങ്കള്‍ ഒരു മുസ്ലിമാണോ എന്നെനിക്കറിയില്ല. ഞാന്‍ അറിയുന്ന ഇസ്ലാമിലെ വ്യവസ്ഥ ഖുറാന്‍ വള്ളിപുള്ളി വിടാതെ ലോകാവസാനം വരെ മാറ്റമില്ലാതെ പിന്തുടരണമെന്നാണ്. ആ ഖുറാനിലാണു മറ്റ് വിശ്വസികള്‍ കുരങ്ങന്‍മാരും പന്നികളും എലികളുമൊക്കെയാനെന്ന് മൊഹമ്മദ് എഴുതിയിരിക്കുന്നത്. മറ്റ് മത വിശ്വാസികളെ കാണുന്നിടത്തെല്ലാം വച്ച് തല്ലിക്കൊല്ലണമെന്നാണതില്‍ പറഞ്ഞിട്ടുള്ളത്. താങ്കള്‍ മുസ്ലിമാണെങ്കില്‍ ഇതൊക്കെ വിശ്വസിക്കാതെയും അനുസരിക്കാതെയും പറ്റില്ലല്ലോ.'
ഇസ്‌ലാമിക വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന ബ്ലോഗുകളും ഇസ്‌ലാം വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന ബ്ലോഗുകളും വായിക്കുന്നവര്‍ക്ക് ഈ കമന്റ ആരുടെതാണെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ബൂലോകത്ത്  ഇസ്‌ലാം ആക്ഷേപത്തില്‍ (വിമര്‍ശനത്തിലല്ല) മറ്റെല്ലാവരെയും നിഷ്പ്രഭമാക്കി മുന്നേറുന്ന കാളിദാസന്റേതുതന്നെ. ഒരു സംവാദത്തിന് യോജിച്ച ശൈലിയല്ല അദ്ദേഹം പിന്തുടരുന്നതെന്നതിനാല്‍ അതേക്കുറിച്ച് അറിയാത്ത ചില മുസ്‌ലിം സുഹൃത്തുകളും അദ്ദേഹത്തിന്റെ അതേ മാനസികാരോഗ്യമുള്ള വളരെ ചുരുക്കം ആളുകളും മാത്രമേ ഇയ്യിടെയായി അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റിടുന്നുള്ളൂ.
അദ്ദേഹത്തെ ഒരു സത്യകൃസ്ത്യാനിയായി കണ്ട് അദ്ദേഹം പറയുന്നതൊക്കെ ക്രിസ്തുമതത്തിന്റെ പേരില്‍ വരവ് ചേര്‍ക്കാനുള്ള ചിലരുടെ പ്രവണത കണ്ടപ്പോള്‍ അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല, അതാണ് ഈ പോസ്റ്റിനുള്ള പ്രേരകം.  ഇപ്പോള്‍ അദ്ദേഹം കാണിക്കുന്ന ക്രിസ്ത്യന്‍ സ്‌നേഹമായിരിക്കാം അതിന് പ്രേരിപ്പിക്കന്നതെങ്കിലും അതല്ലാതിരിക്കാനുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രണ്ട് പ്രബലമതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തിന് നല്ല സാധ്യതയുള്ളതിനാല്‍ അത്തരം ഒരു വിധിതീര്‍പ്പ് ഗുണകരമാവില്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പുതിയ നിലപാട് കണ്ട് ചില സാധുക്രിസ്ത്യന്‍ ബ്ലോഗര്‍മാര്‍ അദ്ദേഹത്തെ ക്രിസ്തുമതത്തിന്റെ അപ്പോസ്തലനായി അവരോധിച്ചത് ശ്രദ്ധയില്‍ പെട്ടെങ്കിലും അത് അവരുടെ ശുദ്ധതമാത്രമേ തെളിയിക്കുന്നുള്ളൂ. അവരുടെ അവരുടെ നിലപാടിലെ സത്യസന്ധതക്ക് തെളിവ് ലഭിച്ചിട്ടില്ല.

'വേണമെങ്കില്‍ പുരോഹിതര്‍ക്ക് മാര്‍ക്സ്‌ അതു ബൈബിളില്‍ നിന്നും മോഷ്ടിച്ചതാണെന്നു വാദിക്കാം. യേശു അനുയായികളോട്‌ പറഞ്ഞു നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു കൊടുത്തു എന്റെ പിന്നാലെ വരികയെന്ന്‌. അപ്പോള്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ഉണ്ടെന്നതു ഒരു സത്യമാണു. യേശുവിന്‍റെ പ്രബോധനങ്ങള്‍ പഠിച്ചിട്ടുള്ള ഏതൊരു കത്തോലിക്കനും, ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റായിരിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബൈബിള്‍ പഠിക്കുന്നതിനു പകരം വിദ്യാഭ്യാസ കച്ചവടവും കമ്യൂണിസ്റ്റ്‌ വിരോധവും മനസു നിറയെ കൊണ്ടു നടക്കുന്ന വ്യാജ കത്തോലിക്കര്‍ക്ക്‌, ഒരു ക്രിസ്ത്യാനി പോലുമാവാനുള്ള യോഗ്യതയില്ല.' (യേശു കമ്യൂണിസ്റ്റാണോ?)


'ഗുജറാത്തില്‍ നരഹത്യ നടത്തിയവരെയോ ഒറീസ്സയില്‍ ഭീകര താണ്ധവം ആടിയവരെയോ ആരും ഭീകരര്‍ എന്നു വിളിച്ചില്ല. ഭീകരത എന്ന വാക്കു കുറച്ചുപേര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണല്ലോ.

മലേഗാവ് സ്ഫോടനം മുസ്ലിം ഭീകരരിലായിരുന്നു ആദ്യം അരോപിക്കപ്പെട്ടിരുന്നത്. പിന്നീട് അതിന്റെ നിജസ്ഥിതി വെളിച്ചത്തു വരികയും ചെയ്തു. ഹിന്ദു ഭീകരതയുടെ പുതിയ മുഖങ്ങളായ പ്രഗ്യ ഠാക്കൂറും മറ്റും ഇപ്പോള്‍ അറസ്റ്റിലാണ്‌. അവരെ അറസ്റ്റു ചെയ്ത ഹേമന്ത് കാര്‍ക്കറെയുടെ കൊലപാതകത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കുഴപ്പത്തിലുമായി.

എല്ലാ ഭീകരരെയും ഭീകരര്‍ എന്നു വിളിക്കുകയും കാണുകയും ചെയ്യാതെ ഭീകരതയെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ല.' (മുസ്ലിം ഭീകരതയില്‍ നിന്നും ഹിന്ദു ഭീകരതയിലേക്ക് എന്തു ദൂരം ?)

'എന്റെ പ്രത്യയ ശാത്രം ഒരു ഒറ്റക്കാലനേയും താങ്ങി നടക്കുന്നില്ല. ഒറ്റക്കാലനായാല്യം ​രണ്ടുകാലനായാലും നിയമവ്യവസ്ഥയെ അഹ്വഹേളിക്കുന്ന തരത്തില്‍ കേസു ചാര്‍ജ്ജ് ചെയ്യാതെ ജയിലിലിട്ടതിനെയാണ്‌ എന്റെ പ്രത്യയശാസ്ത്രം എതിര്‍ത്തത്. ഒറ്റക്കാലനെ ഏതെങ്കിലും ആളുകള്‍ താങ്ങി നടക്കുന്നുണ്ടെങ്കില്‍ അതവരുടെ ബുദ്ധിമോശം .

മദനി തീവ്രവാദം ഉപേക്ഷിച്ചപ്പോള്‍ താങ്കളുടെ പ്രത്യയശസ്ത്രത്തിന്‌ ഒരു ഇര നഷ്ടപ്പെട്ടു എന്നത് നേര്. പക്ഷെ എന്തു ചെയ്യാം . മദനി പഴയപോലെ ന്നകാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മത്രമല്ല, മനുഷ്യരെല്ലാവരും ഒരു പരിധി വരെ സമാധാനപ്രിയരാണ്‌. ഞാന്‍ അവരേ ക്കുറിച്ചല്ല എഴുതിയത്. സമാധാന പ്രീയരല്ലാത്ത മോദി, തൊഗാഡിയ , ബിന്‍ ലാദന്‍ , സവാഹിരി , പ്രഭാകരന്‍ തുടങ്ങിയവരേക്കുറിച്ചാണ്‌. നിര്‍ഭഗ്യവശാല്‍ അവരില്‍ ചിലര്‍ താങ്കളുടെ നേതാക്കളായിപ്പോയത് എന്റെ കുറ്റമാഅണോ?

( മഅ്ദനിയെ ബന്ധപ്പെടുത്തിയുള്ള ഹിന്ദുത്വവാദിയുടെ ചോദ്യത്തിന് കാളിദാസന്റെ മറുപടി)

'ഹിന്ദു, ക്രിസ്ത്യന്‍ തീവ്രവാദികളും മുസ്ലിം തീവ്ര വാദികളുടെ അത്ര വരും . കണ്ണിനു തിമിരം ബാധിച്ചവര്‍ക്ക് അതു കാണാന്‍ സാധിക്കില്ല.അതുകൊണ്ടാണ്‌ മുസ്ലിങ്ങള്‍ ചെയ്യുന്നതെല്ലാം തീവ്രവാദത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതും മറ്റുള്ളവര്‍ ചെയ്യുന്നത് ആ കണക്കിലൊന്നും ഉള്‍പ്പെടുത്താത്തതും. എല്‍ റ്റി റ്റി ഇ എയും ഉള്‍ഫയേയും ഹിന്ദു തീവ്രവാദികള്‍ എന്നും, ഇറാക്കില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ ഭീകരരെ ക്രിസ്ത്യന്‍ തീവ്രവാദികളെന്നും വിളിക്കാന്‍ താങ്കള്‍ക്ക് തോന്നാത്തത് ആ തിമിരത്തിന്റെ ഫലമായിട്ടാണ്.

താങ്കളേപ്പൊലുള്ളവരാണ്‌ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരം ഒരു തമാശയാക്കുന്നത്. കുറച്ചു പേരില്‍ തീവ്രവാദത്തിന്റെ അളവു കൂടുതല്‍ ചാര്‍ത്തിക്കൊടുത്ത് , മറ്റു ചിലര്‍ ചെയ്യുന്നത് ലളിതവത്ക്കരിക്കുമ്പോള്‍ ആ സമരം ​ഒരു പൊറാട്ടുനാടകമായി അധഃപ്പതിക്കുന്നു. അതു കൊണ്ടാണ്, ഏറെ കൊട്ടിഘോഷിച്ച് ബുഷും ചീനിയും നടത്തിയ ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്നത്. വിവരമുള്ളവര്‍ അതു ചിരിച്ചു തള്ളി. അതിനു കാരണം അമേരിക്കയുടെ അത്മാര്‍ത്ഥതയില്ലായ് മയാണു താനും . '
'ക്രിസ്ത്യാനിയെയും, ഹിന്ദുവിനെയും, മുസ്ലിമിനെയും മര്യാദ പഠിപ്പിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന കമ്മുനിസ്റ്റ്‌ ഗുണ്ടയുടെ ഭാഷയാണ് താങ്കള്‍ക്ക്.' എന്ന സാധാരണക്കാരന്റെ കാളിദാസനോടുള്ള കമന്റിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
'മര്യാദ പഠിപ്പിക്കേണ്ടവരെ മര്യാദ പഠിപ്പിക്കണം . അതാണ്‌ സംസ്കാരത്ത്ന്റെ ലക്ഷണം . പ്രാകൃത മനുഷ്യര്‍ക്ക് അതൊന്നും മനസിലാവില്ല. തെറ്റു ചെയ്ത മുസ്ലിങ്ങളെ അഫ്ഘാനിസ്ഥനില്‍ നിന്നും പിഠിച്ചു കൊണ്ടുപോയി ഗ്വണ്ടനാമോ തടവറയില്‍ താങ്ക്ളുടെ ആരധ്യപുറ്ഷന്‍ ബുഷ് പീഡിപ്പിക്കുന്നത്, അവരെ മര്യാദ പഠിപ്പിക്കനാണ്‌. ആ ബുഷില്‍ കാണാത്ത ഗുണ്ടായിസം അതേക്കുറിച്ചെഴുതുക മാത്രം ചെയുന്ന എന്നില്‍ കാണുന്നത് കാഴ്ചയുടെ ദോഷമാണ്‌.

കത്തോലിക്കന്റെ കാര്യം തങ്കള്‍ ക്ക് വിടാം . പക്ഷെ മറ്റുള്ളവര്‍ വിടണമെന്നില്ല.ചരിത്രത്തിലെ ഏറ്റവും നിഷ്ടൂരമായ ഇങ്ക്വിസിഷന്‍ എന്ന കിരാത നടപടി നടത്തിയ അവര്‍ കമ്യൂണിസ്റ്റുകാരെ പുലഭ്യം പറയുന്നത് താങ്കള്‍ക്ക് നിസ്സാരമായിരിക്കാം . പക്ഷെ എനിക്കങ്ങനെയല്ല. അതു ഞാന്‍ എന്നും വിളിച്ചു പറയും .

പിണറായി അരമനയുടെ കുശിനി കയറുമ്പോള്‍ അദ്ദേഹത്തെ തടയാനുള്ള ആര്‍ജ്ജവം ബിഷപ്പുമാര്‍ കാണിക്കണം . ഇലക്ഷന്‍ അടുക്കുമ്പോള്‍ രഷ്ട്രീയക്കാര്‍ വോട്ടു തേടും . അതു കൊടുക്കണോ വേണ്ടയോ എന്നത് വോട്ടര്‍മാരുടെ ഇഷ്ടം . കുഞാടുകളുടെ വോട്ടുകള്‍ മൊത്തക്കച്ചവടം നടത്തുന്നത് ബിഷപ്പുമാരാണെങ്കില്‍ ആവശ്യക്കര്‍ അന്വേഷിച്ചു വരും . അതിഷ്ടമില്ലെങ്കില്‍ കച്ചവടം നിറുത്തുക.

തത്വശാസ്ത്രത്തോട് നേതാക്കള്‍ക്ക് എത്ര ഭക്തിയുണ്ടെന്നുള്ളതല്ല ഇവിടത്തെ വിഷയം. അത് അമേരിക്കയും ഭീകരവാദവുമാണ്. അതിനേക്കുറിച്ചല്ലെ സംസാരിക്കേണ്ടത്, സാധാരണക്കാരാ? അതിനുള്ള പാങ്ങില്ലാതെ അച്ചു മകളെ ഡോക്ടറാക്കി എന്നൊക്കെ പുലമ്പുന്നത് വിഡ്ഡിത്തമല്ലേ സാധാരണക്കാരാ. '
മുസ്‌ലിംകളെ മുഴുവന്‍ ഭീകരരായി ചിത്രീകരിക്കുകയും അമേരിക്കയെ വെള്ളപൂശുകയും ചെയ്യുന്നവര്‍ക്കെതിരെ കാളിദാസന്റെ ശക്തമായ വാക്കുകള്‍:
'മുസ്ലിംങ്ങള്‍ ചെയ്യുന്നത് ഇസ്ലാമിക ഭീകരതയാണെന്ന് എല്ലാവരും പറയില്ല. പക്ഷെ അമേരിക്കന്‍ അധികാരികളും, സംഘ പരിവാരികളും, യഹൂദ തീവ്ര വാദികളും പറയും . അതു കൊണ്ടാണ്, പാലിസ്തീനിലെ സ്വാതന്ത്ര്യ സമരം ഇസ്ലാമിക ഭീകരതയാവുന്നത്. ഹെസ്ബൊള്ള പല്സ്തീന്‍ അധിനിവേശത്തിനെതിരെ സമരം ചെയ്യുമ്പോള്‍ അവരെ ഇസ്ലാമിക ഭീകരരെന്നാണ്‌ ഇവര്‍ വിളിക്കുന്നത്. ഇറാന്‍ അതേ ആവശ്യത്തിനു ചിലരെ പിന്തുണക്കുമ്പോള്‍ അത് ഇസ്ലാമിക ഭീകരത എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനെയൊക്കെ ഇസ്ലാമിക ഭീകരതെക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ അങ്ങനെ തന്നെ വിളികുന്നുണ്ട്. അതിനെ നേരിടുന്നുമുണ്ട്. താങ്കളുടെ വലിയ അറിവുകളില്‍ അത് വരാത്തത് മറ്റാരുടെയും തകരാറല്ല.

മുസ്ലിങ്ങളായ പാലസ്തീന്‍ ജനത അധിനിവേശത്തിനെതിരെ ചെയ്യുന്ന സമരം ​ഇസ്ലമിക ഭീകരതയെന്നു ബുഷിനും ചീനിക്കും വിളിക്കാമെങ്കില്‍ , ക്രിസ്ത്യാനികളായ ബുഷും ചീനിയും നടത്തുന്ന ഇറാക്കിലെ യുദ്ധം ക്രിസ്ത്യന്‍ ഭീകരതയാണ്. ഇതു പറഞ്ഞതു കൊണ്ട് ആരെന്നോട് സഹതപിച്ചാലും എനിക്കു വിരോധമില്ല. '
ഇത്രയും ധീരമായി സത്യത്തിനും മുസ്‌ലിംകള്‍ക്കനുകൂലമായും സംസാരിച്ച ഒരു കാളിദാസനുണ്ടായിരുന്നു. യഥാര്‍ഥ കമ്മ്യൂണിസ്റ്റ്പ്രത്യശാസ്ത്രഭൂമിക അവിടെ വ്യക്തമായി കാണാം. അതിന്റെ വൈകല്യങ്ങളും അന്നത്തെ പോസ്റ്റിലും കമന്റിലും ഉണ്ടായിരുന്നെങ്കിലും ആ പോസ്റ്റുകളെ മുസ്‌ലിം ഇസ്‌ലാം വിരുദ്ധമെന്ന് പറയാനാവില്ല. കത്തോലിക്കാ സഭയുടെ കൊള്ളരുതായ്മകളെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹം ഹൈന്ദവതീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നു. ഫലസ്തീനിലെ പോരാട്ടവും അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ ഇടപെടലും പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധരായ മുസ്‌ലിം തീവ്രവാദവും അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തുകയും തിരിച്ചറിയുകയും ചെയ്യുന്നു. ഇത് ശ്രദ്ധിക്കുകയോ വായിക്കുകയോ ചെയ്യാതെ പുതിയ പോസ്റ്റുകള്‍ മാത്രം വായിക്കുന്നത് കൊണ്ടാണോ അദ്ദേഹത്തെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനായി ചിലര്‍ സങ്കല്‍പിച്ച് കമന്റിടുന്നത് എന്ന് എനിക്ക സംശയം. 2008 ല്‍ നിന്നും 2010 ലെത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ മാറ്റം താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യശാസ്ത്രത്തില്‍ നിന്ന പുറത്ത് കടന്നാണെന്ന് ചിന്തിക്കാന്‍ എനിക്കാവുന്നില്ല. അദ്ദേഹത്തിന് ഇവിടെ വിചാരിക്കപ്പെടുന്നത് പോലുള്ള ഒരു ക്രിസ്ത്യാനിയാകാനും സാധിക്കുമെന്ന് തോന്നുന്നില്ല. പിന്നെ എന്താണ് അദ്ദേഹത്തിന്റെ അന്തം കെട്ട ഇസ്‌ലാം വിമര്‍ശനത്തിന് പിന്നില്‍ (അതിന് മുമ്പ് ചില വിമര്‍ശനങ്ങളുടെ സ്വഭാവം കാണുക)
'ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.
ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്. '
ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ സൃഷ്ടിയാണെന്ന് വാദം പണ്ടേയുള്ളതാണ്. ഖുര്‍ആന്‍ പോലും അതിന് മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ ഖുര്‍ആന്‍ മുഹമ്മദ് എഴുതിയത് (അല്ലെങ്കില്‍ ചിലവാക്കുകള്‍) മദ്യലഹരിയിലാണെന്നത് ഞാനാദ്യമായി കേള്‍ക്കുന്ന ഒരാരോപണമാണ്. 
'ഖുറാനിലെ പകുതിയോളം പരാമര്‍ശങ്ങള്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന അബദ്ധ പഞ്ചാംഗങ്ങളാണ്. മൌദൂദിയേപ്പോലുള്ള തീവ്രവാദികളുടെ വ്യാഖ്യാനമാണ്, മുസ്ലിം ഭീകരതയുടെ ഉറവിടം. പുരോഗമന ചിന്താഗതിക്കാരായ പല ഇടതു പക്ഷ വിശ്വാസികളും തീവ്ര ഇസ്ലാമിന്റെ പിന്തുണക്കാരായി മാറിയ കൂടെ താങ്കളും മാറിയതില്‍ അത്ഭുതമില്ല. പക്ഷെ അതിനു വേണ്ടി മറ്റുള്ളവരെ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പക്വതയുടെ ലക്ഷണമല്ല.'
ഒരു രാജേഷിനുള്ള മറുപടിയാണിത്. ഇതെല്ലാം കേട്ടപ്പോള്‍ രാജേഷ് കമന്റും പറിച്ച്  ഓടിയതാണോ അതല്ല ഇത്രയും മുസ്‌ലിം/ഇസ്‌ലാം പതയുന്ന ഒരാളുമായി സംവദിക്കുന്നതിലുള്ള യുക്തിശൂന്യത മനസ്സിലാക്കി പോയതാണോ എന്നറിയില്ല ഏതായാലും രാജേഷ് തന്റെ കമന്റ് ഡിലീറ്റിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുള്ള ചിലര്‍ മുസ്‌ലിംകളില്‍ എല്ലാവരെയും തീവ്രവാദികളാക്കുന്നതിലെ അബദ്ധവും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങളെയും   തിരിച്ചറിഞ്ഞവരാണ്. കാളിദാസനും മുമ്പ് ആ അങ്ങനെത്തന്നെയായിരുന്നു എന്ന് സൂചിപ്പിക്കാനാണ് അദ്ദേഹത്തിന്റെ മുന്‍ കമന്റുകള്‍ ഞാന്‍ നല്‍കിയത്. ഇപ്പോള്‍ അദ്ദേഹം നില്‍ക്കുന്നതെവിടെ ?. 

പല മുസ്‌ലിം സുഹൃത്തുക്കളും മനസ്സിലാക്കുന്നത് അദ്ദേഹം തന്റെ സ്വന്തം മതത്തിലേക്ക് തിരിച്ചുചെന്ന് ഇപ്പോള്‍ കടുത്ത ഇസ്‌ലാം വിരുദ്ധമനസ്സ് പുലര്‍ത്തുന്നുവെന്നാണ്.  അല്‍പബുദ്ധികള്‍ പോലും പറയാനറക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇങ്ങനെയൊരു നിലപാടിലെത്താമോ എന്നതാണ് എന്നെ കുഴക്കുന്ന പ്രശ്‌നം.  കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നുകൊണ്ടുള്ള ചില മുസ്‌ലിം അനുകൂല (നേരത്തെ അദ്ദേഹത്തിനുണ്ടായിരുന്നത് തന്നെ) മനോഭാവത്തെ മാത്രമേ അദ്ദേഹം എതിര്‍ക്കുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അദ്ദേഹത്തെ ഇത്തരം മുസ്‌ലിം വിരോധത്തിലെത്തിക്കാന്‍ ഞാനോ നിങ്ങളിലാരെങ്കിലുമോ വല്ല പങ്കും വഹിച്ചിട്ടുണ്ടോ എന്നും ഒരു വിശകലനം നല്ലതാണ്.   

എനിക്ക് തോന്നുന്ന ഒരു സാധ്യത ഇതാണ്. മുമ്പ് ഇസ്‌ലാം വിമര്‍ശനം എന്നത് അല്‍പം സഹതാപം മുസ്‌ലിംകള്‍ക്ക് നേടിക്കൊടുക്കുന്ന തരത്തിലായിരുന്നു. ഇന്ന് കാളിദാസന്‍ ചെയ്യുന്നത് പോലെ രൂക്ഷമായ വിമര്‍ശനങ്ങളില്‍ നിഷ്പ്രഭമാകുന്ന അവസ്ഥ. അല്‍പസ്വല്‍പം ടൈപ്പ് ചെയ്യാവുന്നവരൊക്കെ അത്തരക്കാരെ അനുകൂലിക്കുകയും ചെയ്തു. മറുപടി പറയാന്‍ ശ്രമിച്ചവരെ വിഷയം മാറ്റി വട്ടം കറക്കി  അവര്‍ സര്‍ക്കസ് കളിച്ചു. ഏങ്കിലും അക്കാലത്തും ഏകപക്ഷീയമായി വിമര്‍ശനമുന്നയിക്കാന്‍ സാധിച്ചിരുന്നില്ല. സലാഹും ചിന്തകനും മൊക്കെ മറുപടി വ്യക്തമായി തന്നെ നല്‍കികൊണ്ടിരുന്നു. ഇയ്യിടെയായി മുസ്‌ലിം ബ്ലോഗര്‍മാര്‍ അല്‍പം കൂടി രംഗത്ത് വരികയും യുക്തിവാദികള്‍ വിമര്‍ശനമുന്നയിച്ച മിക്ക ആരോപണങ്ങളുടെയും വസ്തുത തുറന്ന് കാണിക്കപ്പെട്ടു. ചില ക്രിസ്ത്യന്‍ ബ്ലോഗര്‍മാരുടെ ഇടപെടല്‍ കുറേ ക്രിസ്ത്യന്‍മത നിരൂപണ പോസ്റ്റുകള്‍ക്കും കാരണമായി. തങ്ങള്‍ അടിച്ചമര്‍ത്തിയിരുന്ന ഇസ്‌ലാം എഴുന്നേല്‍ക്കുന്ന പോലെ ഒരു തോന്നല്‍. ഈ തോന്നലില്‍ നിന്നാണ് ആദ്യം മറ്റുമങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുനില്‍ക്കണം എന്ന് പറഞ്ഞ് കാളിദാസന്‍ ആദ്യം പോസ്റ്റിട്ടത്. പിന്നീട് അദ്ദേഹത്തിന്റെ സമീപനം ഒട്ടും ആശാവഹമോ ആരോഗ്യകരമോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രത്യശാസ്ത്രത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും മതം ഏതായാലും തകര്‍ക്കപ്പെടണം എന്ന വീക്ഷണമാണ് അദ്ദേഹത്തെ ഭരിക്കുന്നതെന്നുമാണ് എന്റെ വിലയിരുത്തല്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ (അത് സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയില്ലല്ലോ) തല്‍കാലം ക്രിസ്തുമതത്തെ കരുവാക്കുന്നു എന്ന് മാത്രം. അതിനാല്‍ അദ്ദേഹത്തിന്റെ കമന്റും പോസ്റ്റും കണ്ട് ക്രിസ്തുമതത്തെ ഉന്നം വെക്കുന്നത് അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.



അതോടൊപ്പം ഞാന്‍ കാളിദാസനില്‍ നിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. 2008 ല്‍ അദ്ദേഹം പ്രകടിപ്പിച്ച ധീരമായ നിലപാടിലേക്കുള്ള തിരിച്ചുപോക്ക്. സത്യത്തെ സത്യമായി കാണാനും, തീവ്രവാദം തീവ്രവാദമായും മതവിശ്വാസത്തെ അതിന്റെ തലത്തിലും കാണാനുള്ള ഇഛാശക്തി വീണ്ടെടുപ്പ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മറ്റുള്ളവര്‍ അതേ പടി അംഗീകരിക്കണമെന്ന ചിന്ത വെടിയല്‍. നല്ല മതസംവാദ ശൈലിയിലേക്ക് തിരിച്ച് വന്ന് മതബ്ലോഗുകളെ വെടക്കാക്കി തനിക്കാക്കുന്ന രീതി വെടിയല്‍.

42 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സഭ്യമല്ലാത്ത വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യും. കാളിദാസന്റേതായി ഉന്നയിക്കുപ്പെടുന്ന ആരോപണങ്ങള്‍ക്ക് ഈ പോസ്റ്റില്‍ ചര്‍ചയില്ല. ഈ പോസ്റ്റ് ഉള്‍കൊള്ളുന്ന ആശയത്തിന്റെ ചൈതന്യത്തോട് നിരക്കുന്ന കമന്റുകള്‍ പ്രതീക്ഷിക്കുന്നു. വ്യക്തികള്‍ തമ്മിലോ വിഭാഗങ്ങള്‍ തമ്മിലോ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനല്ലാതെ അത് നഷിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളും നീക്കം ചെയ്യുന്നതായിരിക്കും.

കാട്ടിപ്പരുത്തി പറഞ്ഞു...

@CKLatheefതീർച്ചയായും വളരെ കാലികമായ പോസ്റ്റ്, വിമർശനവും തെറിയുമെന്തെന്നു തിരിച്ചറിയാതിരിക്കുന്നത് ഭയാനകമാണു.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ലത്തീഫ്‌, കാളിദാസണ്റ്റെ ഒടുവിലത്തെ പോസ്റ്റുകള്‍ കണ്ടിട്ടാണു അയാള്‍ ക്രിസ്ത്യാനിയാണെന്ന് കരുതിയത്‌. അങ്ങിനെയല്ല എന്നാണൊ താങ്കള്‍ ഉദ്ദേശിക്കുന്നത്‌. യുക്തിവാദിയായ കാളിദാസന്‍ ക്രിസ്തുമതത്തെ കൂട്ടുപിടിച്ച്‌ (സൈതു മുഹമ്മദ്‌ ആനക്കയം സ്റ്റൈലില്‍) മുസ്ളീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുകയാണെന്നാണൊ മനസ്സിലാക്കേണ്ടത്‌. എന്തായാലും ഒരു കാര്യത്തില്‍ സംശയമില്ല. കാളിദാസന്‍ യുക്തിവാദി ആയാലും മതവിശ്വാസി ആയാലും ഒന്നുറപ്പ്‌, ഇസ്ളാം പുള്ളിക്ക്‌ കൊചുകുട്ടികള്‍ കഷായം കുടിക്കുന്നതു പോലെയാണു. അത്‌ പുള്ളിക്കാരന്‍ മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അതിനെ ചിലര്‍ എതിര്‍ക്കുന്നു എന്നു മാത്രം. ഒരു കാര്യം ഉറപ്പാണു, മനുഷ്യര്‍ക്ക്‌ ഗുണമുള്ള ഒരു കാര്യവും പുള്ളിയുടെ ബ്ളോഗിലില്ല.

പറഞ്ഞു...

ലത്തീഫിന് അഭിനന്ദനനങ്ങള്‍,കാട്ടിപ്പരുത്തിപറഞ്ഞതാണ് ശരി വിമൈര്‍ശനവും തെറിയും പല പോസ്റ്റുകളിലും കൂടിക്കുഴഞ്ഞു കിടന്ന് നാറുന്നു.കാളിദാസന്‍ ഇനിയും ദയവു ചെയ്ത് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് അപെക്ഷിക്കുകയാണ്.എങ്ങനെയെങ്കിലും 2008 ലേക്ക് തിരിച്ചു പോണം.ലത്തീഫിന്റെ കമന്റിനിടയില്‍ ഒരൊപ്പ്.

CKLatheef പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ കാട്ടിപ്പരുത്തി, കുരുത്തം കെട്ടവന്‍, കൂതറമാപ്ല എന്നിവര്‍ക്ക് നന്ദി.

@കാട്ടിപ്പരുത്തി

ഇത്തരം നേരും നെറിയും പരിഗണിക്കാതെ ഇസ്്‌ലാം വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഇസ്്‌ലാം വിദ്വേഷികളുടെ വാക്കില്‍ കുടുങ്ങാത്ത എല്ലാവര്‍ക്കും വിമര്‍ശനവും അവഹേളനവും തിരിച്ചറിയാം.

@കുരുത്തം കെട്ടവന്‍

താങ്കള്‍ മാത്രമല്ല മറ്റുചിലരും അദ്ദേഹം ക്രിസ്ത്യാനിയായി മാത്രം കണ്ട് കമന്റുന്നത് കണ്ടു. അങ്ങനെ ചിന്തിക്കാന്‍ മാത്രം തെളിവ് ഇതിനകം ലഭിച്ചിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. കാട്ടിപ്പരുത്തി മുമ്പ് അദ്ദേഹത്തിന് മുഖം മൂടിയുണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ അതൊരു സൗകര്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. മതത്തെ നഷിപ്പിക്കാന്‍ നടക്കുന്നവര്‍ക്ക് അത് മറ്റൊരു മതത്തിന്റെ ലേബലില്‍ സാധിച്ചാല്‍ അതിലും വലിയ സൗകര്യം മറ്റെന്താണ്. അതിനാല്‍ അല്‍പം ക്ഷമകാണിക്കുക.

@കൂതറമാപ്ല

അതെ, മതബ്ലോഗുകളെ ചീഞ്ഞ് നാറുന്നവിധം അത്തരക്കാര്‍ കയറി നിരങ്ങാനുവദിച്ച ബ്ലോഗര്‍മാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേനി നടിക്കുന്നെങ്കിലും ബ്ലോഗെന്ന മാധ്യമത്തെതന്നെ അവഹേളിക്കുന്നു എന്ന അഭിപ്രായം എനിക്കുണ്ട്. പുതിയ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നത് ഞമ്മക്കിട്ടൊന്ന് വെച്ചതാണെന്ന് നിങ്ങളെ അറിയുന്നവരോട് പറയേണ്ടല്ലോ.:) ആരോപണങ്ങള്‍പണങ്ങള്‍ അതുന്നയിക്കുന്ന പോലെ ഉന്നയിച്ചാല്‍ മറുപടി പറയാനൊരു മടിയുമില്ല. നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍കൂടി നന്ദി.

Noushad Vadakkel പറഞ്ഞു...

ആദ്യമായി കാളിദാസന്റെ ബ്ലോഗില്‍ വായിച്ച പോസ്റ്റ്‌ ഞാന്‍ ലിങ്ക സഹിതം ഇവിടെ നല്‍കിയിരുന്നു .ശ്രദ്ധേയമായിരുന്നു ആ ബ്ലോഗ്‌ പോസ്റ്റ്‌ . എന്നാല്‍ പിന്നീടുള്ള വായനകള്‍ക്കിടയില്‍ ഇദ്ദേഹത്തിന്റെ പ്രകടമായ മുസ്ലിം വിരോധം കണ്ടതിനാല്‍ വായിക്കുമെന്കിലും കമന്റ്‌ ചെയ്യരില്ലായിരുന്നു .ഇപ്പോള്‍ വിഷയ ദാരിദ്ര്യം മൂലം കിട്ടിയ വ്വിഷയങ്ങളിലോക്കെ പോസ്റ്റ്‌ എഴുതി കുടുങ്ങുകയാണ് ഇദ്ധെഹമെന്നാണ് ഞാന്‍ കരുതുന്നത് . ഞണ്ട് പെറുക്കി ചെറുക്കന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിട്ടുള്ള ഇദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യിലെ ഒരു തിരുത്തല്‍ വാദി ആണെന്ന് ഒറ്റ നോട്ടത്തില്‍ വിചാരിക്കാംഎന്കിലും ,ഇപ്പോള്‍ ആധാരണ മാറ്റെണ്ടാതുന്ടെന്നു കരുതുന്നു .തീര്‍ത്തും അനാദരവോടെ ലോകത്തെ കോടിക്കണക്കിനു വരുന്ന മുസ്ലിം സമുദായം നെഞ്ചിലേറ്റി നടക്കുന്ന മുഹമ്മദ്‌ നബിയെ പുചിക്കുന്ന ഇദ്ധെഹതെക്കുരിച്ചു തന്നെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതിയ ലതീഫ്‌ മാസ്റ്റര്‍ക്ക് നന്ദി .ഇത്തരം ഭാഷ പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗുകളില്‍ കമന്റ്‌ ചെയ്യാതിരിക്കലാണ് വിശ്വാസികള്‍ക്ക് കരനീയമെന്നു കരുതുന്നു .

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രിയ ലത്തീഫ്,

കാളിദാസനെന്ന വിക്തിയെക്കുറിച്ചു ഒരു പോസ്റ്റിട്ടുകൊണ്ട്(ഇത്തരം വിക്തികള്‍ക്കായി സമയം കളയണോ)

താങ്കള്‍, താങ്കളുടെ ബ്ലോഗിലെ ഏറ്റവും മോശപ്പെട്ട ഒരു പോസ്റ്റു നല്‍കിയിരിക്കുന്നു.

കാളിദാസന്മാരെ അവരുടെ വഴിക്ക് വിടുക. താങ്കളുടെ ദൗത്യം തുടരുക.!

ആശംസകള്‍.!

CKLatheef പറഞ്ഞു...

പ്രിയ ബീമാപള്ളി,

താങ്കളുടെ അഭിപ്രായത്തിന് നന്ദി. വ്യക്തിപരമായി അദ്ദേഹത്തെ കൈകാര്യം ചെയ്യുക ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ആ നിലക്ക് അദ്ദേഹത്തെ അവമതിക്കാന്‍ ഞാനിവിടെ സമ്മതിക്കുകയുമില്ല. മാത്രമല്ല കാളിദാസന്‍ ഐ.ഡി. വ്യക്തമാക്കിയ ഒരു വ്യക്തിയുമല്ല. അദ്ദേഹത്തിന്റെ മനോഭാവം വല്ലാതെ മാറിപോയിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റെ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ആശാവഹമല്ലെന്നും അദ്ദേഹത്തെയും എന്റെ ബ്ലോഗുവായിക്കുന്നവരെയും ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശ്യം. താങ്കളുടെ ബ്ലോഗിലടക്കം അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. തലമറക്കാനുള്ള കല്‍പന ബൈബിളിലുമുണ്ട് എന്ന് ഒരു പരാമര്‍ശത്തോട് കാളിദാസന്‍ താങ്കളുടെ ബ്ലോഗില്‍ പ്രതികരിച്ചതെങ്ങനെയാണെന്ന് നോക്കൂ.

>>> അപ്പോള്‍ പൌലോസും ദൈവമായി!!

തലമറയ്ക്കല്‍ പുണ്യമെന്ന് ക്രിസ്ത്യാനികളുടെ ദൈവമായ യേശു എവിടെയും പറഞ്ഞിട്ടില്ല. വസ്ത്രധാരണത്തിനോ മൂത്രമൊഴിക്കാനോ അപ്പിയിടാനോ ഭക്ഷണം കഴിക്കാനോ മൊഹമ്മദ് നിയമമുണ്ടാക്കിയ പോലെ യേശു നിയമമുണ്ടാക്കിയിട്ടില്ല.

സന്യാസിനികളുടെ വസ്ത്രവും വൈദികരുടെ വസ്ത്രവും അവര്‍ തെരഞ്ഞെടുക്കുന്ന ജീവിത രിതിക്കനുയോജ്യമെന്ന തരത്തില്‍ പിന്നീടുണ്ടായ നിബന്ധനകളാണ്. സ്കൂള്‍ യൂണിഫോം ഒക്കെ പോലെ. ഓരോ സംഘടനയിലും അംഗമാകുമ്പോള്‍ ഓരോ പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നു. <<<

സന്യാസിനികളുടെ ഡ്രെസ്‌കോഡിനെ ന്യായീകരിച്ചതുപോലെ ഇസ്‌ലാമിലെ വസ്ത്രധാരണവും ന്യായീകരിക്കാവുന്നതേയുള്ളൂ. മുസ്‌ലിം സംഘത്തില്‍ ചേരുന്നവര്‍ക്കുള്ള വസ്ത്രധാരണ നിയമമാണത് എന്ന പറഞ്ഞാല്‍ തീരുന്നതല്ലെയുള്ളൂ. അതിന് പകരം അദ്ദേഹം അക്കാര്യം വീണ്ടും പരത്തിപറയുകയാണ് നീണ്ട മൂന്ന് കമന്റിലൂടെ വീണ്ടും എത്തിചേരുന്നതോ:

>>> ഏത് സംഘടനയില്‍ ചേരണമെന്നത് ഓരോ വ്യക്തിയുടെയം ​സ്വാതന്ത്ര്യമാണ്. മദര്‍ തെറേസയുടെ സംഘടനയില്‍ ചേര്‍ന്നാല്‍ സാരിയുടുത്തു നടക്കണം. സിസ്റ്റര്‍ അഭയയുടെ സംഘടനയില്‍ ചേര്‍ന്നാല്‍ മുഖം മാത്രം പുറത്ത് കാണിക്കുന്ന വേഷം ധരിക്കണം. ഇതൊക്കെയാണു വാസ്തവം.<<<

ഇതുവെച്ച് നമ്മുക്കും പറയാം ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ച് ജീവിക്കണമെന്നുള്ളവര്‍ സ്വാഭാവികമായും മുകവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങള്‍ അന്യപുരഷന്‍മാര്‍ക്ക് മുമ്പില്‍ മറക്കണം. അല്ലാത്തവര്‍ക്ക് സാനിയയുടെ സംഘത്തില്‍ ചേരാം.:)

ഇതിലൊക്കെ കാളിദാസനെപ്പോലെ ഒരാള്‍ കമ്പ്യൂട്ടറിന് മുമ്പില്‍ കുത്തിയിരുന്ന് സമയം കളയുന്നതെന്തിനാണ്.

ഈ ജീവിതത്തിനോളം വിശാലമായ ഇസ്‌ലാമിന്റെ ഏതെല്ലാം വിഷയങ്ങള്‍ ചര്‍ചചെയ്യാനുണ്ട്. പക്ഷെ ഇത്തരം ആളുകള്‍ വളരെ അപ്രധാനമായ ചര്‍ചകളില്‍ താങ്കളെയും എന്നെയും പോലുള്ളവരെ കുടുക്കിയിടുന്നു. ഒരു പോസ്റ്റ് അതിന് വേണ്ടികളഞ്ഞെങ്കിലും ആ ബാധയെ തിരിച്ചറിയാന്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കായെങ്കില്‍ ഈ പോസ്റ്റ് വ്യര്‍ഥമല്ല.

ജിപ്പൂസ് പറഞ്ഞു...

ലത്തീഫ്ക്കാ പ്രസക്തമായ ഒരു പോസ്റ്റ് തന്നെതുടക്കത്തില്‍ ഞാനും ഒരുപാട് അനുകൂലിച്ചെഴുതിയിട്ടുണ്ട് കാളിദാസനെ.ഇടക്കെപ്പോഴോ തിരക്ക് മൂലം അങ്ങോരുടെ ബ്ലോഗില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല.അങ്ങനെയിരിക്കുമ്പോഴാണ് കാളിദാസന്‍റെ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രകോപനപരമായ ഒരു പോസ്റ്റ്.പഴയ കാളിദാസന്‍ തന്നെയാണോ ഇതെന്ന് സംശയം.സംശയം തീര്‍ക്കാന്‍ അങ്ങോരുടെ മുന്‍ പോസ്റ്റുകള്‍ പരതി നോക്കി.അതെ ഇത് അതേ കാളി തന്നെ.എന്ത് പറ്റിപ്പോയി ഇദ്ധേഹത്തിന്.ഇത്ര പെട്ടെന്നൊരു മാറ്റം !

സത്യത്തില്‍ ഈയുള്ളവന്‍റെ ഇത്തിരിപ്പോന്ന തലച്ചോറ് എങ്ങനെ വര്‍ക്ക് ചെയ്യിപ്പിച്ചിട്ടും പിടികിട്ടണില്ല ഈ കരണം മറിച്ചിലിന് പിന്നിലെ ഗുട്ടന്‍സ്.പ്രവാചകനെ തെറി വിളിക്കുന്ന പോസ്റ്റുകള്‍ അധികരിച്ചപ്പോള്‍ സത്യത്തില്‍ അങ്ങോരുടെ ഫോളോവര്‍ ലിസ്റ്റില്‍ നിന്നും ഇറങ്ങിപ്പോന്നു.പോസ്റ്റുകള്‍ ചിലത് പിന്നീട് വായിച്ചിരുന്നെങ്കിലും ഒന്നിറങ്ങി കമന്‍റാന്‍ കഴിയാത്ത വിധം വിഷമയമായിരുന്നു കാളിദാസന്‍റെ ബ്ലോഗ്.ഈയടുത്ത കാലത്തായി അദ്ധേഹം 'ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ' എന്നൊക്കെ പ്രാസമൊപ്പിച്ച് ചൊല്ലുന്നുണ്ടെങ്കിലും എന്തോ ഞാന്‍ വിശ്വസിച്ചിട്ടില്ല.കുറച്ച് കാലമായി എന്‍റെ മനസ്സിലും ഉള്ള കാര്യങ്ങല്‍ തന്നെയാണ് താങ്കള്‍ നല്ല രീതിയില്‍ അപഗ്രഥിച്ചിട്ടുള്ളത്.ചര്‍ച്ച നടക്കട്ടെ.ആശംസകള്‍

കുണാപ്പന്‍ പറഞ്ഞു...

കാളിദാസന്റെ നിലപാട് ദുരൂഹമായിരിക്കുന്നു. മുസ്ലിങ്ങളുടെ തലമറക്കല്‍,താടി വളര്‍ത്തല്‍, ഇടത്തോട്ടു മുണ്ടുടുക്കല്‍ തുടങ്ങി വ്യതിരിക്തത പുലര്‍ത്തുന്ന എല്ലാത്തിനോടും തികഞ്ഞ അസഹിഷ്ണുത കാണിക്കയാണ് അദ്ദഹം ഈയിടെയായി. ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങള്‍ വിമര്‍ശിക്കുന്നതിലൊക്കെ ഒരു തെറ്റുമില്ല. എന്നാല്‍ ,നമുക്ക് അംഗീകരിക്കാന്‍ ഒരു വിധത്തിലും പറ്റാത്ത ശീലങ്ങളും ശൈലികളും, പൊതു സമൂഹത്തിനു ദോഷകരമാവില്ലെങ്കില്‍, പാലിക്കാനുള്ള അവകാശം ഒരോ സമൂഹത്തിനും വകവച്ചുകൊടുക്കാനുള്ള ജനാധിപത്യബോധം പോലും കക്ഷിക്കിപ്പോള്‍ കമ്മിയാണ്. മുസ്ലിം മതദ്വേഷം അത്രയ്കു ശക്തമാണ് കാളിദാസനിപ്പോള്‍.

CKLatheef പറഞ്ഞു...

പ്രിയ ജിപ്പൂസ് , സ്വതന്ത്രചിന്തകന്‍

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അല്‍പം ബുദ്ധിയും വിവേകവുമുള്ളവരെല്ലാം ഈ ചന്താഗതി പങ്കുവെക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനതിനെ കാണുന്നത്. എക്കാലത്തും സത്യത്തിനെതിരെ നിലനില്‍ക്കുന്ന ഒരു വിഭാഗം ഉണ്ടാകും ഇപ്പോള്‍ ആ റോള്‍ അയാള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. എത്ര സൂദീര്‍ഘമായ സംവാദമായാലും അതില്‍ അദ്ദേഹം വാദിക്കുന്ന ഒരു കാര്യത്തില്‍ വളരെ നിസ്സാരമായ ഒരു വസ്തുത പോലും അംഗീകരിച്ചതായി നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത വാദങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നു. വാദങ്ങളുടെ മറുവശം തീരെ പരിശോധിക്കാന്‍ സന്നദ്ധമാകില്ല. ഉദാഹരണം അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ നാലാമതായി ഉന്നയിച്ച കാര്യത്തിന് മറുപടി ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. എങ്കിലും മറ്റുവിശ്വാസികളെ കണ്ടെടെത്ത് വെച്ച് വധിക്കാനല്ലേ ഖുര്‍ആന്‍ പറയുന്നതെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ആരുടെ വക്കാലത്തേറ്റെടുത്താണോ അന്ധമായി ന്യായീകരിച്ച് ഇസ്‌ലാമിനെ താറടിച്ചുകൊണ്ടിരിക്കുന്നത്. അതേ മതത്തിലെ വിശ്വാസികള്‍ക്ക് തന്റെ പരിശുദ്ധ പള്ളിയില്‍ അവരുടെ ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത പ്രവാചകന്‍ മുഹമ്മദ് നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം കാളിദാസന്‍ പറയുന്നതല്ല എന്ന് ഞാനവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആളുകളെക്കുറിച്ചാണ് ഹൃദയങ്ങള്‍ സീല്‍വെക്കപ്പെട്ടവര്‍ എന്ന് പറയുന്നത്. സി.കെ ബാബു മതവിഷയം കൈകാര്യം ചെയ്യുന്നവരുടെ ബ്ലോഗുകള്‍ അവഗണിക്കണം എന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും തോന്നിയില്ലെങ്കിലും ഞാനിത്തരം ബ്ലോഗ് അവഗണിക്കണം എന്ന് പറഞ്ഞാല്‍ പലരും ഇവിടെ ചാടിവീഴും. അദ്ദേഹം പ്രസ്തുത പരാമര്‍ശം നടത്തിയതിന് ശേഷം കമന്റും വായനക്കാരും കൂടുകയാണ് ചെയ്തത് എന്ന വസ്തുതയും എന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഞാന്‍ പറയുന്നു ഈ അസുഖം തിരിച്ചറിയണം.

ബഷീർ പറഞ്ഞു...

ലത്വീഫ്,

വളരെ വസ്തുനിഷ്ഠമായ ലേഖനം. വിഷയങ്ങളിൽ ഒതുങ്ങി നിന്നുള്ള ചർച്ചകളായിരുന്നെങ്കിൽ അർത്ഥവത്തായേനേ. പക്ഷെ വെറും പരിഹാസവും നുണക്കഥകളും കൊണ്ട് അപമാനിക്കാനുള്ള ശ്രമങ്ങളാണ് കാളിദാസനെപ്പോലുള്ളവർ ചെയ്യുന്നത് .അതിനെ ഹാറ്റ്സ് ഓഫ് ചെയ്തും വണങ്ങിയും പ്രോത്സാഹിപ്പിക്കാൻ ചില പുലികളെന്ന് സ്വയം നടിക്കുന്നവരും ചേർന്നാൽ പൂർത്തിയായി.
സത്യം സത്യമായി പറയാനും അംഗീകരിക്കാനും മറ്റുള്ളവരെ കേൾക്കാനും ഉള്ള സുമനസ്സ് ഉണ്ടാവട്ടെ..



ആശംസകൾ

ചിന്തകന്‍ പറഞ്ഞു...

ആര്‍ക്കും ആരെയും വിമര്‍ശിക്കാം... എന്നാല്‍ തീരെ ഗുണകാംശാ പരമല്ലാത്തതും..പരിഹാസത്തോടെയുമുള്ള വിമര്‍ശനങ്ങളെ അവഗണിക്കുന്നതാണ് സമയത്തോടു നീതി പുലര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായത്. ഇനി ഗുണകാംഷയില്ലെങ്കില്‍ പോലും മാന്യമായ ഭാഷ ഉപയോഗിച്ച്, ഏതിര്‍ വിഭാഗം ആദരിക്കുന്നതിനെ ആദരിച്ചില്ലെങ്കിലും, നിന്ദിക്കാതെ/പരിഹസിക്കാതെ നടത്തുന്ന വിമര്‍ശനങ്ങളെയും പരിഗണിക്കാവുന്നതാണ്.

കാളിദാസന്‍ എന്ന ബ്ലോഗറോട് നമുക്കാര്‍ക്കും ഒരു തരത്തിലുള്ള വൈരാഗ്യവും തോന്നേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ മാന്യമല്ലാത്ത്/വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളോട്/പ്രവൃത്തികളോട് മാത്രമേ നമുക്ക് വിയോജിക്കേണ്ടതുള്ളൂ

ലത്തീഫ് താങ്കള്‍ അതാണിവിടെ ചെയ്തിരിക്കുന്നത്.

ഒരു വ്യക്തി/മനുഷ്യന്‍ എന്ന നിലക്ക് കാളിദാസനെ ഞാന്‍ അങ്ങേയറ്റം ആദരിക്കുന്നു. എന്റെ വീട്ടില്‍ വിളിച്ച് അദ്ദേഹത്തിന് പത്തിരിയും നെയ്ച്ചോറും ബിരിയാണിയും കൊടുത്ത് ഞാന്‍ സല്‍കരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക്/കമന്റുകള്‍ക്ക് മറുപടി എഴുതാന്‍
ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല....

CKLatheef പറഞ്ഞു...

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌

പ്രിയ ബഷീര്‍ ,അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. പോസ്റ്റുകളുടെ വിഷയത്തില്‍ ചര്‍ചകള്‍ ഒതുങ്ങരുതെന്ന വാശിയിലാണ് പലരും ഇടപെടുന്നത് താങ്കള്‍ സൂചിപ്പിച്ച ഇനത്തില്‍പെട്ടവര്‍ പ്രത്യേകിച്ചും. ഇവരൊന്നും വിഷയം പഠിക്കാനോ അല്ലെങ്കില്‍ സത്യാന്വേഷണ ബുദ്ധിയോടുകൂടിയോ അല്ല ചര്‍ചയില്‍ പങ്കെടുക്കുന്നത്. എങ്കിലും വായനക്കാരില്‍ പലരും അപ്രകാരം ആയിരിക്കാമല്ലോ അവര്‍ക്ക് വേണ്ടി നമ്മുക്ക് എഴുതാം.

CKLatheef പറഞ്ഞു...

@ചിന്തകന്‍
Kaalidaasan said..

>>> 'താന്‍ ജനിക്കുന്നതിനും 700 വര്വര്‍ഷം മുമ്പ് എഴുതിയ പുസ്തകം വ്യജമാണെന്ന് ഒരാള്‍ പറയുന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമായിട്ടേ എനിക്ക് തോന്നുന്നുള്ളു. ആ വിഡ്ഢിത്തം വിശ്വസിച്ച് ബൈബിളിലും തോറയിലും പറയുന്ന കാര്യങ്ങളെ തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുക എന്നത് സുബോധത്തിന്റെ ലക്ഷണമല്ല. കുടിലതയാണ്.

വ്യാജമെന്നു മുദ്ര കുത്തിയ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതു തന്നെ മഹാ മോശമല്ലേ ഷാന്‍? യഹുദരേയും ക്രിസ്ത്യാനികളെയും അവര്‍ വിശ്വസിക്കുന്നതുമായി വിടുക. അതല്ലേ ആരോഗ്യകരമായ സംഗതി. അല്ലാതെ അവരുടെ പുസ്തകം വ്യജമാണ്. അതിനു ഞാന്‍ തെളിവു നല്‍കാം എന്നൊക്കെ പൊതു വേദികളില്‍ പറയുന്നത് മത സ്പര്‍ദ്ധ ഉണ്ടാക്കും. വലിയ കലാപങ്ങള്‍ വരെ ഉണ്ടാകും ഇസ്ലാം ഇന്ന് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഈ വിധ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ ആ പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിക്കാനേ അതുപകരിക്കൂ.

പടിഞ്ഞാറന്‍ നാടുകളിഒക്കെ ഇസ്ലാമിനെതിരെ ശക്തമായ മനോഭാവം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ആ മനോഭാവത്തിനാഴം കൂട്ടാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.'<<<

അതെ ചിന്തകന്‍ മുകളില്‍ നല്‍കിയ കാളിദാസന്റെ പുതിയ കമന്റ് നോക്കൂ. ഇസ്‌ലാമിനോട് ഇതിനേക്കാള്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന ആരാണുള്ളത്. ഇദ്ദേഹത്തിന് ചിക്കന്‍ ബിരിയാണി തന്നെ നല്‍കണം. :)

സത്യത്തില്‍ ഇദ്ദേഹത്തിന്റെ ബുദ്ധിക്ക് കാര്യമായ എന്തോകുഴപ്പം സംഭവിച്ചിട്ടില്ലേ. മുഹമ്മദ് നബി ജനിക്കുന്നതിന് 700 വര്‍ഷം മുമ്പാണ് ബൈബിള്‍ എഴുതപ്പെട്ടതെന്നതിനാല്‍ അത് വ്യാജമാണെന്ന് (അപ്രകാരമല്ല പറഞ്ഞത് എന്നത് വേറെകാര്യം) പ്രവാചകനായ മുഹമ്മദ് നബിക്ക് പറയാന്‍ പടില്ല. എന്നാല്‍ കാളിദാസന്‍ ജനിക്കുന്നതിന് 1400 വര്‍ഷം മുമ്പെഴുതപ്പെട്ട ഖുര്‍ആന്‍ വ്യാജമാണെന്ന് അദ്ദേഹം പറയുന്നത് മാഹബുദ്ധിയും.:) ക്രൈസ്തവമതത്തിന്റെയും ജുതമതത്തിന്റെയും വക്കാലത്ത് ആരാണാവോ ഇദ്ദേഹത്തിന് നല്‍കിയത്.

നമ്മുക്കിദ്ദേഹത്തോട് സഹതപിക്കാം അദ്ദേഹത്തിന് സാമാന്യബുദ്ധി നല്‍കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാം.

വന്നതിനും കമന്റ് നല്‍കിയതിനും നന്ദി.

CKLatheef പറഞ്ഞു...

Kaaleedaasan said..

>>>അല്ലാതെ അവരുടെ പുസ്തകം വ്യജമാണ്. അതിനു ഞാന്‍ തെളിവു നല്‍കാം എന്നൊക്കെ പൊതു വേദികളില്‍ പറയുന്നത് മത സ്പര്‍ദ്ധ ഉണ്ടാക്കും. വലിയ കലാപങ്ങള്‍ വരെ ഉണ്ടാകും.<<<

ഇദ്ദേഹം എത്ര സാധുവാണ് എന്ന് നോക്കൂ. ലോകം മുഴുവന്‍ ഇത്തരം ചര്‍ച നടക്കുന്നുണ്ട്. കാളിദാസന്റെ ധാരണം ഈ ചര്‍ച അക്ബര്‍ തുടങ്ങിയതാണ് എന്നാണ്. എവിടെയും അതിന്റെ പേരില്‍ വര്‍ഗീയ കലാപം ഉണ്ടാവാറില്ല. കാരണം കാളിദാസനെപ്പോലെയുള്ള മനസ്സല്ല രണ്ട് കൂട്ടര്‍ക്കുമെന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് അത്തരം ചില ചര്‍ചകള്‍ ഇവിടെ കാണാം.

CKLatheef പറഞ്ഞു...

ഇവിടെ ചിലര്‍ കാര്യമായിത്തന്നെ എന്നോട് ഉപദേശിക്കുന്നു. കാളിദാസനെ വിടൂ എന്ന്. എന്നാല്‍ ഇത്തരമൊരു പോസ്റ്റിന് ഞാനെന്തുകൊണ്ട് നിര്‍ബന്ധിതനായി എന്നത് ഇത്തരം ചര്‍ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ട് എന്ന് ഇവിടെ നല്‍കപ്പെട്ട എല്ലാവിഭാഗം ബ്ലോഗര്‍മാരുടെയും കമന്റുകള്‍ സൂചിപ്പിക്കുന്നു. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നത് പ്രസക്തം തന്നെയാണ്. അല്ലെങ്കില്‍ വായനക്കാരും കൂടെ സംവദിക്കുന്നവരും വല്ലാത്ത ഒരു പ്രതിസന്ധിയില്‍ അകപ്പെടും. ഒരു ബ്ലോഗര്‍ തന്റെ യഥാര്‍ഥ വീക്ഷണം മറച്ചുവെക്കുന്നത് അതിനേക്കാള്‍ പ്രയാസകരമാണ്. കാളിദാസന്‍ എന്ന ബ്ലോഗര്‍ ഒരു മതത്തിന്റെയും ആളല്ല. ദൈവവിശ്വാസം എന്നത് തന്നെ അന്ധമായ വിശ്വാസമാണ് എന്ന് വ്യക്തമായും പ്രചരിപ്പിക്കുന്ന ആള്‍ അത്തരമൊരു ആളെ സംബന്ധിച്ചിടത്തോളം ബൈബിളിലെ ഉദ്ധരണിക്കുള്ള പ്രാധാന്യം എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഖുര്‍ആന്‍ വ്യാജമാണെന്ന് പറയുന്നത് ബൈബിള്‍ മൊത്തം അസംബന്ധമാണെന്ന് പറയുന്നതിന്റെ മുന്നോടിയാണ്. അതുകൊണ്ട് അദ്ദേഹവുമായി മതതാരതമ്യ ചര്‍ച നടത്തുന്നവര്‍ പരിഹാസ്യരാകാനാണ് സാധ്യത. ഏറ്റവും അവസാനമായി കാളിദാസന്‍ നല്‍കിയ കമന്റ് ഞാനിവിടെ നല്‍കുന്നു.

CKLatheef പറഞ്ഞു...

Kaalidaasan said...

>>> കല്‍ക്കി,

താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വളരെ വ്യക്തമായി ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇനി അക്കമിട്ടില്ല എന്നതാണു പ്രശ്നമെങ്കില്‍ അക്കമിട്ടു തന്നെ എഴുതാം.

1. ബൈബിള്‍ എന്നത് യഹൂദരുടെയും പിന്നീട് ക്രിസ്ത്യാനികളുടെയും ആദ്യ കാല ചരിത്രമാണ്. അതിലെ ഓരോ വാക്കും ന്യായപ്രമണമായി സുബോധമുള്ള ആരും അംഗീകരിക്കില്ല. അതൊരു സത്യമാണ്. അത് തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അസംബന്ധമായിട്ടേ എനിക്ക് തോന്നുന്നുള്ളു. ഇല്ലാത്ത ഒരു കാര്യം ആര്‍ക്കും തെളിയിക്കാന്‍ ആകില്ല.

2. കുരിശു മരണം ശപിക്കപ്പെട്ടതായിരുന്നു എന്നത് മൊഹമ്മദുള്‍പ്പടെയുള്ള ആ കാലഘട്ടത്തിലെ ആളുകളുടെ ചിന്താഗതിയായിരുന്നു. അത് ബൈബിളിലും ഖുറാനിലുമെഴുതി വച്ചിട്ടുണ്ട്. ബൈബിളിലേത് ക്രിസ്ത്യനികളുടെ ന്യായപ്രമാണമാണെങ്കില്‍ ഖുറാനിലേത് മുസ്ലിങ്ങളുടെ ന്യായ പ്രമണമാകണം. എന്തേ അതംഗീകരിക്കാന്‍ കല്‍ക്കിക്കു മടി?

3. യേശു ദൈവമാണെന്നത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. ദൈവം മനുഷ്യനായി അവതരിച്ചു എന്നാണവര്‍ വിശ്വസിക്കുന്നത്. മനുഷ്യരൂപത്തില്‍ വന്ന ദൈവം മനുഷ്യരേപ്പോലെയല്ലാതെ മൃഗങ്ങളേപ്പോലെ പെരുമാറണം എന്നു പറയാന്‍ പറ്റില്ല. മനുഷ്യരേപ്പോലെ ഭക്ഷണം കഴിച്ചും ഉറങ്ങിയും ശ്വസിച്ചും ഒക്കെയാണദ്ദേഹം ജീവിച്ചത്. അതു കൊണ്ട് പ്രര്‍ത്ഥിച്ചതും അതിന്റെ ഭാഗമാണ്. ഇതൊക്കെ ക്രിസ്തു മതമെന്ന മതത്തിന്റെ വിശ്വാസങ്ങളുടെ ഭാഗമാണ്. മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണ്, ഖുറാന്‍ എന്ന വിശ്വാസം പോലെ മൊഹമ്മദ് സ്വര്‍ഗത്തില്‍ ചെന്ന് അള്ളായെ കണ്ടു എന്ന വിശ്വാസം പോലെ. ഇതിനൊക്കെ തെളിവന്വേഷിക്കുന്നത് അര്‍ത്ഥ ശൂന്യമായ സംഗതിയാണ്. അതു കൊണ്ട് ഇതിനൊക്കെ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത് എന്നു ഞാന്‍ ചോദിക്കുന്നില്ല.

ദൈവ വിശ്വാസം എന്നതു തന്നെ അന്ധമായ ഒരു വിശ്വാസമാണ്. അതിനു തെളിവന്വേഷിക്കുന്നത് അസംബന്ധവും. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതു പോലെ തെളിയിക്കാന്‍ ആകാത്ത ചിലതൊക്കെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുമെനിക്ക് ഒരു പോലെയാണ്. ഒന്നിനു തെളിവന്വേഷിക്കുന്നതും അതൊക്കെ പൊതു വേദിയില്‍ പ്രകോപനപരമായി പ്രസംഗിക്കുന്നതും തെറ്റുതന്നെയാണ്.. രണ്ടു കൂട്ടരും അവരവര്‍ വിശ്വസിക്കുന്നത് വിശ്വസിച്ച് സ്വന്തം വിശ്വാസത്തിലൊതുങ്ങി നിന്നാല്‍ പ്രശ്നങ്ങളുണ്ടാകില്ല ഒരാളുടെ വിശ്വാസം തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴാണു അതിനു മറുപടികള്‍ ഉണ്ടാകുന്നത്. മറുപടി ഉണ്ടാകുന്നത് ഇഷ്ടമില്ലാത്തവര്‍ തിറ്റുത്താന്‍ തുനിയരുത്.<<<

മതമില്ലാത്തവരെ ആരാണ് ഈ തര്‍ക്കത്തില്‍ മധ്യസ്ഥരായി നിയോഗിച്ചത്?. മതമില്ലാത്തവര്‍ക്ക് മതമുള്ളവരെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അവകാശമുണ്ടോ?. ഉണ്ടെങ്കില്‍ അത് അവകാശം വിശ്വാസികള്‍ക്ക് പരസപരവും ഉണ്ടാകാമല്ലോ?. ഇവിടെ അവഹേളനവും നിന്ദിക്കലുമാണ് വിഷയം. അതിലും ഇവിടെ ഇഷ്ടത്തിന്റെയും അനിഷ്ടത്തിന്റെയും പ്രശ്‌നമല്ല. അതില്‍ പങ്കെടുത്തവര്‍ക്ക് അത് ബോധ്യപ്പെട്ടിരിക്കുമല്ലോ.

CKLatheef പറഞ്ഞു...

കല്‍ക്കി said...
>>> "കുരിശില്‍ തറച്ചു കൊല്ലപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണെന്നത് ബൈബിളിന്‍റെ പാഠമല്ല."

ഇത് കാളിയുടെ സ്വന്തം അഭിപ്രായം മാത്രം. ഇതിനു മറുപടി ഇത്ര മാത്രം മതി:

"കുരിശില്‍ തറച്ചു കൊല്ലപ്പെടുന്നവന്‍ ശപിക്കപ്പെട്ടന്‍ ആണെന്നതു ബൈബിളിന്‍റെ പാഠമാണ്."

ഞാന്‍ എന്‍റെ ചോദ്യങ്ങള്‍ അക്കമിട്ട് വീണ്ടും ആവര്‍ത്തിക്കുന്നു. അതിന് അക്കമിട്ട് കാളി മറുപടി പറയുക.

"ഞാന് ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന് വന്നതു" (മത്തായി 5:17)

1. ന്യായപ്രമാണം എന്നു പറയുന്നത് മോശയുടെ ഗ്രന്ഥമായ ബൈബിള്‍ പഴയ നിയമം. അല്ലാതെ കാളി പറയുന്നതുപോലെ അതിലെ പത്ത് കല്പ്പനകള്‍ മാത്രമല്ല. ആണെങ്കില്‍ അതു തെളിയിക്കെണ്ട ബാധ്യത കാളിയുടെതാണ്.

ആ പഴയ നിയമത്തില്‍ ഇങ്ങനെ കാണാം:

"ഒരുത്തന് മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില് തൂക്കിയാല് അവന്‍റെ ശവം മരത്തിന്മേല് രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന് ദൈവസന്നിധിയില് ശാപഗ്രസ്തന് ആകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു"
(ആവര്‍ത്തന പുസ്തകം ഇരുപത്തി ഒന്നാം അദ്ധ്യായം 21,22 വചനങ്ങള് )


2. ഇതില്‍ നിന്നു സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക കുരിശില്‍ തൂങ്ങി മരിച്ചവന്‍ ശപിക്കപ്പെട്ടവന്‍ ആണ് എന്നാണ്.അല്ല എന്ന കാളിയുടെ വാദത്തിന് ഉപൊല്‍ബലകമായ തെളിവ് നിരത്തുക. സ്വന്തം അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല. ബൈബിളിന്‍റെ അടിസ്ഥനത്തില്‍ മറുപടി പറയുക.

"പിന്നെ അവന്‍ ശിഷ്യന്‍മാരുടെ അടുക്കല്‍വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു. പത്രോസിനോട്‌: എന്നോട്‌ കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെയോ? പരീക്ഷ യില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കിന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനമത്രേ എന്നുപറഞ്ഞു രണ്ടാമതും പോയി: പിതാവേ ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ എങ്കില്‍ നിണ്റ്റെഇഷ്ടം ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു." (മത്തായി :26: 40-43). ഇങ്ങനെ പ്രാര്‍ഥിച്ചത്.

3. കുരിശ് മോചനത്തിന്‍റെതാണെങ്കില്‍ എന്തിനു യേശു തന്നെ അതില്‍ നിന്നു രക്ഷിക്കാന്‍ പ്രാര്‍ഥിച്ചു? സന്തോഷത്തോടെ കുരിശുമരണം സ്വീകരിക്കുകയായിരുന്നില്ലേ യേശു ചെയ്യേണ്ടത്? <<<

ബൈബിളിനെ ഗൗരവത്തിലെടുക്കുന്നവര്‍ക്ക് ഉത്തരം പറയാന്‍ അല്‍പം പ്രയാസം തോന്നും എന്ന് കരുതിയാണ് ഈ ചോദ്യങ്ങള്‍ കല്‍കി കാളിയുടെ മുന്നില്‍ വെച്ചത് അതിന് കാളി എത്ര നിഷ് പ്രയാസം മറുപടി നല്‍കി എന്ന് നോക്കൂ. പഴയനിയമവുമായി ക്രിസ്തുമതത്തിന് ഒരു ബന്ധവുമില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അതിന് ഒരു ചരിത്രഗ്രന്ഥത്തിന്റെ സ്ഥാനമെയുള്ളൂ എന്നും പറഞ്ഞുകളഞ്ഞു കാളി. ജബ്ബാര്‍മാഷ് മുസ്‌ലിമാണെന്ന് കരുതി ഖുര്‍ആന്‍ ഉദ്ധരിച്ച് ഒരു ക്രിസ്ത്യന്‍ സുഹൃത്ത് സംവദിച്ചാല്‍ എങ്ങനെയുണ്ടാകും. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. അതിനാല്‍ അദ്ദേഹവുമായി ചര്‍ച ചെയ്യുന്നവര്‍ ആദ്യം ചില ഉറപ്പുകള്‍ വാങ്ങട്ടെ. അദ്ദേഹത്തിന് ക്രിസ്തുമതവുമായി എന്തെങ്കിലും ബന്ധമുണ്ടോ?. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യേശു ആരാണ്?. ബൈബിളില്‍ ദൈവികമായി വല്ലതുമുണ്ടോ?. എന്താണ് അദ്ദേഹത്തിന്റെ ഈ കര്‍മത്തിന്റെ പ്രേരകം; മതങ്ങളെ മൊത്തത്തില്‍ നഷിപ്പിക്കലാണോ അതല്ല, ഇസ്‌ലാമിനെ തകര്‍ത്ത് ക്രിസ്തുമതം സംരക്ഷിക്കലോ?. അല്ലാതെ കല്‍കിയെപ്പോലെ ഇനിയും ആരും ചെന്ന് തലവെച്ചുകൊടുത്ത് വഞ്ചിതരാകരുത് അതാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും.

കാരണം അദ്ദേഹം പറയുന്നതിന് പിന്തുണ നല്‍കാന്‍ വ്യാജ ഐ.ഡി. യുക്തിവാദികളുടെ പടതന്നെ പിന്നിലുണ്ട്. ഒരാളുടെ പരിഹാസം കാണുക.

Baiju Elikkattoor said...

>>> ഹും! ഇങ്ങനെ അക്കമിട്ടു വച്ചലോന്നും ഉത്തരമാവില്ല, കാളിദാസാ.

കല്‍ക്കി, വിട്ടു കൊടുക്കരുത്! :) <<<

അപ്പോള്‍ അതൊക്കെയാണ് കാളിദാസന്റെ പ്രത്യയശാസ്ത്രം. ഈ വിഷയത്തില്‍ ഇനിയും ചര്‍ച പ്രതീക്ഷിക്കുന്നില്ല. ഇസ്‌ലാമിന്റെ ധാര്‍മിക സദാചാരമൂല്യങ്ങളുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക.

CKLatheef പറഞ്ഞു...

Kaaleedaasan said..

>>> 'ഞാന്‍ എഴുതുന്നത് മുസ്ലിങ്ങള്‍ക്കെതിരെയോ ഇസ്ലാമിനെതിരെയോ അല്ല. ഇസ്ലാമിലെ ചില വിശ്വാസങ്ങള്‍ക്കെതിരെയും ചില തീവ്ര മുസ്ലിങ്ങളുടെ നിലപാടുകള്‍ക്കെതിരെയും ഖുറാനിലെ അസംബന്ധങ്ങള്‍ക്കെതിരെയുമാണ്. ഖുറാന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ തിരുത്താന്‍ നടത്തുന്ന ജുഗുപ്സക്കെതിരെ ആണ്. ഖുറാനില്‍ അള്ളായുടെ പേരില്‍ എഴുതി വച്ചിരിക്കുന്ന അസംബന്ധങ്ങള്‍ കാണാതെ ബൈബിളില്‍ നിന്നും പലതും ചികഞ്ഞെടുക്കുന്നതിനെതിരെയാണ്. അതൊന്നും മനസിലാകാതെ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമില്ല.' <<<

എന്റെ ഈ പോസ്റ്റിന് പ്രതികരണമായി കാളിദാസന് പറയാനുള്ളതിന്റെ ചുരുക്കം അദ്ദേഹം തന്റെ ബ്ലോഗിലിട്ട കമന്റിന്റെ ഈ ഭാഗത്തുണ്ടെന്ന് കരുതുന്നു. തീര്‍ത്തും ഗുണകാംക്ഷയാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് ചുരുക്കം. :)

1. ഇസ്‌ലാമിലെ ചില വിശ്വാസങ്ങള്‍ക്കെതിരെ. 2. ഖുര്‍ആനിലെ അസംബന്ധങ്ങള്‍ക്കെതിരെ. 3. തീവ്രമുസ്‌ലിംകളുടെ (ഇതില്‍ ചുരുക്കം ചില മുസ്ലിംനാമമുള്ള യുക്തിവാദികളെല്ലാത്തവരെല്ലാം പെടും) നിലപാടുകള്‍ക്കെതിരെ (അതെന്തായാലും). 4. ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ തിരുത്താന്‍ നടത്തുന്ന ജുഗുപ്‌സക്കെതിരെ (ഓ... എന്നുമുതലാണ് ബൈബിളിന്റെ സംരക്ഷണം കാളിദാസനെപ്പോലുള്ള യുക്തിവാദികളെ ക്രിസ്ത്യാനികള്‍ ഏല്‍പ്പിച്ചത് എന്ന് തന്നെയാണ് എനിക്കറിയാത്തത്). 5. ഖുര്‍ആനില്‍ അള്ളായുടെ പേരില്‍ എഴുതിവെച്ചിരിക്കുന്ന അസംബന്ധങ്ങള്‍ കാണാതെ ബൈബിളില്‍ നിന്നും പലതും ചികഞ്ഞെടുക്കുന്നതിനെതിരെ.

'ഞാന്‍ എഴുതുന്നത് മുസ്ലിങ്ങള്‍ക്കെതിരെയോ ഇസ്ലാമിനെതിരെയോ അല്ല.'

ഫലസ്തീനികളെ പിന്തുണക്കുന്നതും. മഅ്ദനിയെ അദ്ദേഹമെന്തോ അതേ സ്ഥാനത്ത് നിര്‍ത്തി മനസ്സിലാക്കുന്നതും ഇറാക്ക് യുദ്ധത്തെ അപലപിക്കുന്നതും മാനുഷികതയുടെ സ്വാഭാവിക പ്രതികരണമാണ് എന്നറിയാത്തതുകൊണ്ടല്ല ഞാനതിനെ മുസ്‌ലിം അനുകൂലപ്രതികരണമായി സൂചിപ്പിച്ചത്. ഇന്നതിന് തയ്യാറാകുന്നവര്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്തവിധം കുറഞ്ഞ് പോയത്. അതിലൂടെ തങ്ങളുടെ പ്രതികരണം മുസ്‌ലിം അനുകൂലമാകുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ്.

തുടരുക കാളിദാസന്‍ , കൂതറമാരും ആണോ പെണ്ണോ എന്ന് ഇത് വരെ സ്വയം ബോധ്യം വന്നിട്ടില്ലാത്തവരും യുക്തിവാദികളെപ്പോലെ സൈലന്റ് വാലിയില്‍ കുറ്റിയറ്റുകൊണ്ടിരിക്കുന്ന വാലന്‍മാരും നിങ്ങള്‍ക്ക് പിന്തുണയുണ്ട് പോരാട്ടം തുടരട്ടേ.

അവരോടു പറയുക: `എല്ലാവരും അന്തിമഫലം കാത്തിരിക്കുന്നവരാണ്. നിങ്ങളും കാത്തിരിക്കുക. നേര്‍വഴിക്കു നടക്കുന്നവരാരെന്നും സന്മാര്‍ഗം സിദ്ധിച്ചവരാരെന്നും അധികം താമസിയാതെ നിങ്ങള്‍ അറിയുന്നുണ്ട്.` (Quran 20:135)

വിചാരം പറഞ്ഞു...

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല,ഈ പോസ്റ്റ് മുഴുവന്‍ വായിച്ചപ്പോള്‍ ഇതില്‍ പലഭാഗത്തും പ്രത്യക്ഷമായി ലത്തീഫ് എന്ന മുസ്ലിം ഭീകരന്റെ ചിത്രം വ്യക്തമാവുന്നുണ്ട്, ലത്തീഫ് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉത്തമം അല്ലെങ്കില്‍ 5 വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാവുന്ന സൈബര്‍ ഭീകരവാദം പോസ്റ്റിലൂടെ നടത്തിയിരിക്കുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുന്‍പ് താങ്കളുടെ യഥാര്‍ത്ഥ ചിത്രം ബൂലോകത്ത് നിന്ന് വെളിയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഈ പോസ്റ്റ് ഡിലീറ്റിയാല്‍ ഗുണം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ ദോഷവും നിങ്ങള്‍ തന്നെ.

ചിന്തകന്‍ പറഞ്ഞു...

ഹ ഹ ഹ....(ചിരി അടക്കാന്‍ വയ്യാത്തതു കൊണ്ടാണ്, ലത്തീഫ് ക്ഷമിക്കണേ)

അപ്പോ ലത്തീഫ് നടത്തിയിരിക്കുന്നത് കൊടും ഭീകരത തന്നെ. കൊള്ളാം വിചാരം..നല്ല ‘യുക്തി വധം‘ തന്നെ!!!

ഈ കമന്റ് ചില്ലിട്ട് സൂക്ഷിക്കേണ്ടതും തന്നെ!

CKLatheef പറഞ്ഞു...

@വിചാരം
വിചാരം ,

ഞാന്‍ താങ്കളുടെ കമന്റ് ഡീലീറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്തിച്ച് പോയത്. കാരണം താങ്കളിട്ട കമന്റ് വിഷയവുമായി ബന്ധമില്ല. ഇത് നര്‍മം ഉള്‍കൊള്ളുന്ന പോസ്റ്റല്ലല്ലോ. ഏതായാലും ഈ തമാശ അനവസരത്തിലായി പോയി.

സത്യത്തില്‍ നിങ്ങള്‍ക്കാണെന്നോട് യഥാര്‍ഥ സ്‌നേഹമുള്ളത്. ബ്രൈറ്റിന് മറുപടി പോസ്റ്റിടാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ പറഞ്ഞു. വെറുതെ കൈപൊള്ളിക്കണോ എന്ന്. അത് കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ ജയിലില്‍ പോകുന്നതില്‍ അസ്വസ്തമാകുന്ന ആ നല്ലമനസ്സിന് നന്ദി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

പ്രിയ വിചാരം,

നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ അസ്വസ്ഥമാക്കാത്തിടത്തോളം, രാജ്യത്തിന്റെ (ദേശീയത കോപ്പാണു എന്നു പറയുന്നവർ മാപ്പാക്കുക :) )അഖണ്ഠതക്കു വിഘാതം സൃഷ്ടിക്കാത്തിടത്തോളം കാലം ലത്തീഫിനു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിർഭയം പറയുന്നതിലെന്താണു അപാകത? ലത്തീഫിന്റെ ചില രാഷ്ട്രീയ നിലപാടുകളോട് (മതപരമായവയവ കണക്കിലെടുക്കുന്നില്ല) ശക്തമായ വിയോജിപ്പുണ്ടെനിക്കു. എന്റെ രാഷ്ട്രീയത്തോടെ ലത്തീഫും യോജിക്കണം എന്ന നിർബന്ധബുദ്ധി പുലർത്തുന്നതാണു ഒരുമാതിരി സംഘർഷങ്ങൾക്കൊക്കെ കാരണം. മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞു എന്നഭിമാനിക്കുന്ന (ഞാനും കുറച്ചുകാലമായി അതിനു ശ്രമിക്കുന്നു..പൂർണ്ണമായും കഴിഞ്ഞട്ടില്ല..നടക്കുമായിരിക്കും) താങ്കൾക്ക് ഒരൽ‌പ്പം കൂടി വിശാലമായി പക്വതയോടു പ്രതികരിക്കാമായിരുന്നു.

വോൾട്ടയറുടെ പ്രശസ്തമായ ഒരു വാചകം ഓർമ്മിപ്പിച്ചുകൊള്ളട്ടേ,

“നിങ്ങളുടെ അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല, എന്നാല്‍ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍പോലും ഞാന്‍ തയ്യാറാണ്‌."

വിചാരം പറഞ്ഞു...

ഈ പോസ്റ്റില്‍ ഇസ്ലാമിക ഭീകരത എന്തന്ന് ഞാന്‍ വ്യക്തമാക്കാം ഇന്ന് ഏതായാലും സമയമില്ല നാളെ സമയം പോലെ ഞാനത് ഇവിടെ ക്യോട്ട് ചെയ്യാം അപ്പോ ചിന്തകന്റെ ചിരി മാറികൊള്ളും... ലത്തീഫിന് കമന്റ് ഡിലീറ്റാം അതിനവകാശമുണ്ട് പക്ഷെ തീവ്രവാദം പ്രചരിപ്പിയ്ക്കാന്‍ അവകാശമില്ല അതിനെ തടയിടാന്‍ വകുപ്പും ഉണ്ട് അതിനാണല്ലോ സൈബര്‍ സെല്‍ പ്രവര്‍ത്തിയ്ക്കുന്നത്.

പള്ളിക്കുളം.. പറഞ്ഞു...

കാളിദാസനെ ചിലപ്പോൾ അനുകൂലിക്കാനുമാവില്ല. അപ്പോഴും പുള്ളിക്കാരൻ എതിർത്തു തോപ്പിക്കും.. :) (തമാശയല്ല, കാര്യമായിട്ടുതന്നെ പറഞ്ഞതാ. അനുഭവങ്ങളാണല്ലോ ഇവിടെ പങ്കുവെക്കുന്നത്.)

സൈബർ കുറ്റകൃത്യവും 5 വർഷം തടവുമൊക്കെ പറയുന്നതു കേൾക്കുന്നല്ലോ? ലത്തീഫിനെ ഭീകരനെന്നു വിളിച്ചതിന്റെ പേരിൽ ലത്തീഫിനു വേണമെങ്കിൽ ഒരു കേസ് ഫയൽ ചെയ്ത് വിചാരത്തിന് 10 വർഷം തടവും 33000 രൂപ പിഴയും വാങ്ങിക്കൊടുക്കാവുന്നതാണ്.

CKLatheef പറഞ്ഞു...

@പ്രവീണ്‍ വട്ടപ്പറമ്പത്ത്

"I disapprove of what you say, but I will defend to the death your right to say it." - Voltaire.

അടുത്തുവന്ന് അതുമിതും പറയുന്നവരെ കുറച്ചൊക്കെ നമ്മള്‍ സഹിക്കും. കൂടുതലായാലോ അദ്ദേഹത്തെ ഒഴിവാക്കാന്‍
നമ്മള്‍ നിര്‍ബന്ധിതരാകും അല്ലേ, പ്രവീണ്‍. വോള്‍ട്ടയര്‍ പറഞ്ഞത് അതിനെക്കുറിച്ചാകില്ലല്ലോ അല്ലേ. :)

CKLatheef പറഞ്ഞു...

@വിചാരം

വിചാരം താങ്കള്‍ ഇവിടെ വല്ലാതെ ബുദ്ധിമുട്ടേണ്ട. കളറില്‍ നല്‍കിയതൊക്കെ കാളിദാസന്റെ ബ്ലോഗില്‍ നിന്നെടുത്തതാണ് അതിലാണ് ഭീകരതയെങ്കില്‍ അവിടെചെന്ന് വിശദീകരിച്ച് കൊടുക്കുക. അവിടെനിന്ന് നീക്കം ചെയ്താല്‍ ഇവിടെനിന്നും നീക്കം ചെയ്യാം. ബ്ലാക്കില്‍ നല്‍കിയ ഭാഗത്താണെങ്കില്‍ എന്താണ് ഭീകരത എന്ന് താങ്കളുടെ ബ്ലോഗില്‍ വ്യക്തമാക്കി വീണ്ടും വരിക. അതില്‍ രണ്ടാലൊന്ന് ചെയ്യുന്നില്ലെങ്കില്‍ താങ്കളുടെ രണ്ട് ചൈല്‍ഡിഷ് കമന്റുകളും ഡീലീറ്റ് ചെയ്യും.
ഗുഡ്നൈറ്റ്.

CKLatheef പറഞ്ഞു...

@പള്ളിക്കുളം..

വിചാരത്തിന്‍ രണ്ട് ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്. അദ്ദേഹം എന്ത് ചെയ്യുന്നുവെന്ന് നോക്കട്ടെ. എന്നിട്ട് നിയമനടപടികളെക്കുറിച്ചാലോചിക്കാം.

സന്തോഷ്‌ പറഞ്ഞു...

അപ്പോള്‍ ഇതൊക്കെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ , അല്ലെ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

പ്രിയ ലത്തീഫ്

ഞാൻ ആ കമന്റ് ഇട്ടതു വിചാരത്തിനു വേണ്ടിയാണു.അതു ലത്തീഫ് തെറ്റിദ്ധരിച്ചോ എന്നൊരു സംശയം :)

CKLatheef പറഞ്ഞു...

@സന്തോഷ്‌
:)

CKLatheef പറഞ്ഞു...

@പ്രവീണ്‍ വട്ടപ്പറമ്പത്ത്
ഇല്ല പ്രവീണ്‍ , വോള്‍ട്ടയറുടെ ആവരികള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പുസ്തകത്തില്‍ കുറിച്ച് വെച്ചിരുന്നു. അടുത്തകാലം ആ പുസ്തകം എനിക്ക് കിട്ടാവുന്നിടത്തുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ ആ ഉന്നതമായ വാക്യം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ചിലര്‍ അത് മുതലെടുക്കുന്നതായി കാണുന്നു. അവര്‍ക്കെതിരെ ഒരു മുന്‍കൂര്‍ ജാമ്യമെടുത്തതാണ്.

വരവിനും അഭിപ്രായത്തിനും നന്ദി.

അബ്ദുല്‍ അലി പറഞ്ഞു...

വിചാരം,

മന്യമായി നിങ്ങളുടെ തലതിരിഞ്ഞ ചോദ്യങ്ങൾക്കുത്തരം തന്നതിനാണോ ലത്തിഫിനെ "സൈബർ സെൽ" എന്ന ഓലപാമ്പ്‌ കാണിച്ച്‌ പേടിപ്പിക്കുന്നത്‌.

അല്ല, ഈ സൈബർ സെല്ല്, യുക്തിവാദികളുടെ സഹോദര സംഘടനയാണോ?.

മുസ്ലിം സമുദായാത്തിലെ ആരും പോസ്റ്റുമായി ബ്ലോഗിൽ കയറരുതെന്നുള്ള "അത്യാഗ്രഹം" നല്ലതാ സിചാരം. പക്ഷെ, അതിന്‌, നീ കാണിച്ച "ഉമ്മാക്കി' മതിയാവില്ല.

പ്രിയ ലത്തിഫ്‌, തുടരുക, മാന്യമായും അത്മ സംയമനത്തോടെയും, യുക്തിവാദികൾക്ക്‌ മറുപടി പറയുക. ചിതലരിക്കാത്ത തലച്ചോറുള്ളവർ പഠിക്കട്ടെ, മനസിലാക്കട്ടെ.

"വിശപ്പ്‌ മാറ്റുവാൻ പോസ്റ്റ്‌ എഴുതുന്നവർ" ഇതോന്നും അറിയില്ല, അറിഞ്ഞാലും വരില്ല. കാരണം, എല്ലിൽ വറ്റ്‌ കുത്തികയറി കിടക്കുകയാണവർ.

ലത്തിഫിന്‌ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.

വിചാരം പറഞ്ഞു...

മി.ലത്തീഫ് താങ്കളുടെ ഈ വാക്കുകള്‍ തന്നെ (കളറില്‍ നല്‍കിയതൊക്കെ കാളിദാസന്റെ ബ്ലോഗില്‍ നിന്നെടുത്തതാണ് അതിലാണ് ഭീകരതയെങ്കില്‍ അവിടെചെന്ന് വിശദീകരിച്ച് കൊടുക്കുക. അവിടെനിന്ന് നീക്കം ചെയ്താല്‍ ഇവിടെനിന്നും നീക്കം ചെയ്യാം.) ഞാന്‍ പറഞ്ഞതില്‍ കാര്യമുണ്ടന്ന് താങ്കള്‍ക്ക് മനസ്സിലായി എന്ന് കരുതുന്നു, താങ്കളുടെ പോസ്റ്റ് ഞാന്‍ വായിക്കുന്നത് കമന്റുകള്‍ക്ക് മുകളിലെ അസല്‍ പോസ്റ്റ് കാണിക്കുക എന്നതില്‍ ക്ലിക്ക് ചെയ്തിട്ടാണ് കാരണം താങ്കളുടെ പോസ്റ്റില്‍ അക്ഷരങ്ങള്‍ ടെമ്പ്ലേറ്റിലെ കളര്‍ കാരണം വായിക്കാനാവുന്നില്ല അതുകൊണ്ട് താങ്കള്‍ മറ്റെവിടെന്നെങ്കിലും (കാളിദാസന്റെ വരികള്‍) ക്വോട്ട് ചെയ്തത് കളറിട്ടതൊന്നും എനിക്ക് തിരിച്ചറിയാനാവുന്നില്ല, മൊത്തത്തില്‍ വായിച്ചപ്പോള്‍ പലയിടത്തും പ്രകോപനപരമായ വാക്കുകള്‍ കാണുന്നുണ്ട് ഉദാഹരണം .. മദനി പഴയപോലെ ന്നകാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല ... വളരെ ശ്രദ്ധിച്ച് വായിച്ചപ്പോള്‍ ഇത് കാളിദാസന്റേതാണന്ന് തോന്നുന്നു ഇനി ഇത് ലത്തീഫ് എഴുതിയതാണെങ്കില്‍ തീര്‍ച്ചയായും അത് തീവ്രവാദമല്ലേ ? (കാളിദാസന്‍ എഴുതിയത് കൊണ്ടത് തീവ്രവാദമല്ലാതിരിക്കുന്നില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല, ) ഇത്തിരി തിരക്ക് കാരണം കൂടുതല്‍ ക്വോട്ട് ചെയ്യാന്‍ സമയമില്ല. ലത്തീഫ് പോസ്റ്റിലെ കളറൊന്ന് മാറ്റിയാല്‍ വ്യക്തമായി എല്ലാവര്‍ക്കും വായിക്കാനാവും ഇങ്ങനെയുള്ള കണ്‍ഫ്യൂഷന്‍സും മാറും. മറ്റുള്ള കമന്റുകള്‍ക്ക് മറുപടി എഴുതാനുള്ള സമയമില്ല സമയം കിട്ടുമ്പോള്‍ ഞാന്‍ എഴുതാം പിന്നെ ലത്തീഫിന് എന്റെ പേരില്‍ കേസ് കൊടുക്കാം എത്രയും പെട്ടെന്നായാല്‍ അത്രയും ഉപകാരം എങ്കില്‍ എനിക്കും കാ‍ര്യങ്ങള്‍ എളുപ്പമാവും, ലത്തീഫ് തുമ്മിയാല്‍ ഞാന്‍ അങ്ങട് തെറിച്ച് പോകുമെന്നാണ് ധാരണയെങ്കില്‍ അതിന് വെച്ച വെള്ളം അങ്ങ വാങ്ങി വെയ്ക്കുക .. ജമാ‌അത്ത് ഇസ്ലാമിക്കാര്‍ മൊത്തമായി വന്നാല്‍ പോലും എന്നെ ഒരു ചുക്കും ചെയ്യില്ല .

പള്ളിക്കുളം.. പറഞ്ഞു...

വിചാരം പറഞ്ഞു...
(കാളിദാസന്‍ എഴുതിയത് കൊണ്ടത് തീവ്രവാദമല്ലാതിരിക്കുന്നില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല, )

വിചാരം, കൂടെനിന്നിട്ട് പിന്നിൽ നിന്ന് കുത്തുന്നത് ശരിയല്ലാട്ടോ..

>>>പിന്നെ ലത്തീഫിന് എന്റെ പേരില്‍ കേസ് കൊടുക്കാം എത്രയും പെട്ടെന്നായാല്‍ അത്രയും ഉപകാരം എങ്കില്‍ എനിക്കും കാ‍ര്യങ്ങള്‍ എളുപ്പമാവും, <<<<

ലത്തീഫ്, അത്ര പെട്ടെന്ന് കേസ് കൊടുക്കണ്ട. നിക്ക്, പറയാം.. വിചാരത്തിന് കാര്യങ്ങൾ അത്ര എളുപ്പമാകണ്ട.. :)

വിചാരം പറഞ്ഞു...

പള്ളികുളം നിങ്ങള്‍ ചിലര്‍ മുഖം കൊണ്ട് ക്രോക്കി കാണിച്ചാല്‍ പേടിക്കുന്ന ഗ്രൂപ്പില്‍ പെട്ട ആളല്ല , ഇത് ആള് വേറെയാ ... പള്ളികുളം പോയി കിടന്നുറങ്ങ് ചെല്ല് ചെല്ല് ഉമ്മ അന്വേഷിക്കും

CKLatheef പറഞ്ഞു...

@വിചാരം
ഇതായിരുന്നോ ഇതാദ്യമേ അങ്ങ് പറയാമായിരുന്നില്ലേ. നിങ്ങളുടെ പ്രസ്തുത കമന്റിന് കാരണം തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് പറഞ്ഞുകഴിഞ്ഞു. കാളിദാസന്റെ ഉദ്ധരണികല്‍ എന്റേതായി മനസ്സിലാക്കി എന്നതിലൊതുങ്ങുന്നില്ല ആ തെറ്റിദ്ധാരണ. മറിച്ച് എഴുതിയതിന്റെ ആശയം മനസ്സിലായില്ല എന്നതും അതില്‍ പെടുന്നു. മഅ്ദനി ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ കൂടുതല്‍ തീവ്രത പ്രതീക്ഷിച്ചവരില്‍ രണ്ട് വിഭാഗത്തിലേയും തീവ്രവാദികള്‍ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം മുമ്പ് തന്റെ വാക്കുളിലുള്ള തീവ്രതയെ വരെ തള്ളിപ്പറയുകയാണ് ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഈ വ്യത്യാസം മനസ്സിലാക്കി അദ്ദേഹത്തിന്റെ പിന്തുണ തേടി. അദ്ദേഹത്തിന്റെ പിന്തുണ തേടാന്‍ കഴിയാത്ത വിഭാഗം ശക്തമായി രംഗത്ത് വന്നു. മഅദനി പഴയത് പോലെയാകാത്തതില്‍ നിരാശയുള്ളവരെ പരിഹസിക്കുകയാണ് കാളിദാസന്‍ ചെയ്യുന്നത്. അല്ലാതെ മഅ്ദനിയില്‍ പഴയ തീവ്രനിലപാട് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുകയല്ല. ഇവിടെ കാളിദാസന്റെതായി ഞാന്‍ ക്വോട്ട് ചെയ്തവയെല്ലാം വസ്തുതാപരമായി ശരിയാണ്. അദ്ദേഹത്തിന്റെ തീവ്ര ശൈലി എനിക്ക് അംഗീകരിക്കാനാവില്ലെങ്കിലും. അതേ പ്രകാരം അദ്ദേഹത്തിന്റെ കത്തോലിക്കാസഭയെക്കുറിച്ച അഭിപ്രായങ്ങള്‍ ആക്ഷേപത്തിന്റെ സ്വരമുണ്ടായിരുന്നത് കൊണ്ട് അവ ഞാന്‍ നീക്കം ചെയ്തു.
കാളിദാസന്റെ ആദ്യപോസ്റ്റില്‍ നിന്നും ഞാന്‍ ക്വാട്ട് ചെയ്യാനുള്ള കാരണം അദ്ദേഹത്തിന്റെ ആദ്യകാല നിലപാടുകളില്‍ അദ്ദേഹം ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതിനും എന്നാല്‍ ഈ മാറ്റം ഇസ്‌ലാമിനോടുള്ള മനോഭാവത്തില്‍ മാത്രമാണെന്നും പ്രത്യയശാസ്ത്രം മാറിയതിന് തെളിവുകളില്ലെന്നും സൂചിപ്പിക്കാനാണ്. അതുകൊണ്ട് ഇവിഷയകമായി ഇനി ഇവിടെ ക്വാട്ട് ചെയ്യേണ്ടതില്ല. എന്ന് വിനയപൂര്‍വം ആവശ്യപ്പെടുന്നു.

CKLatheef പറഞ്ഞു...

>>> ജമാ‌അത്ത് ഇസ്ലാമിക്കാര്‍ മൊത്തമായി വന്നാല്‍ പോലും എന്നെ ഒരു ചുക്കും ചെയ്യില്ല. <<<

ജമാഅത്തിന്റെ ഒരു സാദാ പ്രവര്‍ത്തകനെ പോലും നേരിടാന്‍ താങ്കള്‍ക്കാവില്ല. എന്നകാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. കാരണം എനിക്ക് അവരെ അറിയുന്നത് കൊണ്ട്. കായികമായി നേരിടുന്ന കാര്യമല്ല കെട്ടോ. അത്തരമൊരു സാധ്യതക്ക്‌പോലും അവസരം അവരുടെ ഭരണഘടന നല്‍കുന്നില്ല. പ്രത്യയശാസ്ത്രപരമായി നേരിടുന്ന കാര്യമാണ് സൂചിപ്പിച്ചത്. അതുകൊണ്ട് മൊത്തമായി അവര്‍ താങ്കളുടെ അടുത്ത് വരും എന്ന് ഉറക്കത്തില്‍ പോലും കരുതരുത്.

CKLatheef പറഞ്ഞു...

ഇനി ഈ വിഷയത്തില്‍ ആരുടെയും കമന്റ് സ്വാഗതം ചെയ്യുന്നില്ല. സഹകരണം പ്രതീക്ഷിക്കുന്നു. കാളിദാസന്‍ എന്ന വ്യക്തിയെ എനിക്കറിയില്ല. ഞാനദ്ദേഹത്തെ മനസ്സിലാക്കിയത് മറ്റുള്ളവരെ പോലെ അദ്ദേഹത്തിന്റെ പോസ്റ്റിലൂടെയാണ്. പക്ഷെ അദ്ദേഹം ഇസ്‌ലാമിക ബ്ലോഗുകളില്‍ ഇടപെടുന്ന ശൈലി വല്ലാതെ അസഹിഷ്ണുതാപരമായി മാറിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റിട്ടത്. ദൈവവിശ്വാസം എന്നതുതന്നെ അന്ധമായ ഒരു വിശ്വാമാണെന്ന് പറയുന്ന ഒരാളോട് ക്രിസ്ത്യാനിയെന്ന രൂപത്തില്‍ പെരുമാറുന്നതിലെ അന്തമില്ലായ്മ ചൂണ്ടികാട്ടുകയും ചെയ്തു. പിന്നെ പൂര്‍ണമതനിഷേധികള്‍ ഇല്ലാത്തതിനാല്‍ ഗൃഹാതുരത്വം അദ്ദേഹത്തിനുമുണ്ടാകാം. അതില്ലാത്തത് മുസ്‌ലിം നാമമുള്ള ദൈവനിഷേധികള്‍ക്കാണ്. അതിന് ഞാന്‍ കാണുന്ന കാരണം മറ്റുമതവിഭാഗങ്ങളില്‍ ചിന്തിക്കുകയും ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്ന വിഭാഗമാണ് ദൈവനിഷേധികളായതെങ്കില്‍ ഇസ്‌ലാമില്‍ അത് ഇസ്‌ലാമിന്റെ ദൈവവീക്ഷണം ഉള്‍കൊള്ളാന്‍ കഴിയാതെ പോകുകയും പലകാരണങ്ങളാല്‍ സ്വന്തം മതത്തോട് അടങ്ങാത്ത അമര്‍ശം മനസ്സില്‍ കുടികൊള്ളുകയും ചെയ്തവിഭാഗമാണ്. ഈ ബ്ലോഗ് സൂക്ഷമായി പരിശോധിച്ചാല്‍ തന്നെ ഞാന്‍ പറയുന്നത് വ്യക്തമാകും.

പറഞ്ഞുവരുന്നത് കാളിദാസന് അദ്ദേഹം ഇഷ്ടപ്പെടുന്ന ഏത് പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ അദ്ദേഹം എന്തിനെ പ്രതിനിധീകരിക്കുന്നു എന്നറിയാതെ സംവദിക്കുന്നത് സമയനഷ്ടമേ വരുത്തൂ എന്നാണ്.

ചര്‍ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

പുതിയ പോസ്റ്റ്: ഒളിക്യാമറയും സദാചാരവും ബ്രൈറ്റിന്റെ നന്മയുടെ മനഃശാസ്ത്രം എന്ന പോസ്റ്റിന് പ്രതികരണം.

Noushad Vadakkel പറഞ്ഞു...

ഇത് കൂടി എഴുതി ഈ പോസ്റ്റിലെ കമന്റ്‌ നിര്ത്തുന്നു വായിക്കുക.

mukthaRionism പറഞ്ഞു...

ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

>> 'ബൂലോകത്തു നടക്കുന്ന മത സം‌വാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത് മതേതര സം‌രക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)‍' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി..' <<

ബൂലോകത്തു നടക്കുന്ന മത സം‌വാദങ്ങളെ ഭീതിയോടെ വീക്ഷിക്കേണ്ടതുണ്ടോ.
ഇത്തരം സം‌വാദങ്ങള്‍ നിര്‍ത്തിവെക്കേണ്ടതുണ്ടോ..


നട്ടപ്പിരാന്തന്റെ 'ബൂലോകത്തെ “മദ” പാടുകള്‍' എന്ന പോസ്റ്റിന് ഒരു മറുകുറിപ്പ്..

ഇവിടെ വായിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review