2010, മേയ് 15, ശനിയാഴ്‌ച

ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും

കാളിദാസന്റെ പ്രത്യശാസ്ത്രം എന്ന എന്റെ പോസ്റ്റിനോട് വിശദമായിത്തന്നെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നു. അതില്‍ അസ്വഭാവികതയൊന്നുമില്ല. അദ്ദേഹം ഇതുവരെ പറഞ്ഞത് അതിന്റെ ശക്തിയില്‍ ആവര്‍ത്തിക്കാന്‍ ലഭിച്ച ഒരു സൗകര്യവും, ആരെങ്കിലും ഇടപെട്ട് കിട്ടിയാല്‍ കൂടുതല്‍ മോശമായി പ്രവാചകനെയും ഖുര്‍ആനെയും മുസ്‌ലിംകളെയും ഇകഴ്തി മതത്തെ താഴ്തിക്കെട്ടാനുള്ള അവസരവും ലഭിക്കുമെങ്കില്‍ കാളിദാസന്റെ പ്രതികരണമായി ഒന്നല്ല 10 പോസ്റ്റുകളും ഇതേകുറിച്ച് തന്നെ ഇടും. ഞാന്‍  പോസ്റ്റ് ഇടാനുള്ള കാരണം വ്യക്തമാക്കിയതാണ് എന്നാല്‍ അത് അവഗണിച്ച് കത്തോലിക്കാസഭയെ അദ്ദേഹം മോശമായി ചിത്രീകരിച്ചതുകൊണ്ടാണ് പ്രധാനമായും ഞാന്‍ അദ്ദേഹത്തിന്റെ ആദ്യനിലപാടിനെ പ്രശംസിച്ചതെന്ന് സൂചിപ്പിക്കുന്ന വിധം കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടും ഞാന്‍ പറഞ്ഞതിനെ പരമാവധി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടും ഒരു ചെറിയ വിശദീകരണം വീണ്ടും ആവശ്യമായി വരികയാണ്. എന്നെ വായിക്കുന്നതില്‍ മഹാഭൂരിപക്ഷവും ഇത്തരത്തിലുള്ള ചര്‍ച ഇഷ്ടപ്പെടുന്നവരല്ല എന്നറിയാം. മാത്രമല്ല ഇക്കാര്യത്തില്‍ ഞാന്‍ മൗനമവലംബിച്ചാല്‍ ഞാന്‍ പറയാത്ത ചിലകാര്യങ്ങള്‍ എന്റെ വാദമായി അവതരിപ്പിക്കുന്ന അപകടകരമായ അവസ്ഥയും വന്നുകൂടും.

ആരാന്റെ അമ്മക്ക് പ്രാന്തുപിടിച്ചാല്‍ എന്ന തലക്കെട്ടില്‍ നിന്ന് തുടങ്ങുന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. കാളിദാസന്‍ ക്രിസ്ത്യാനി ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ യുക്തിവാദിയും ഇടതുപക്ഷക്കാരനുമായി അഭിനയിക്കുയാണ് എന്നരൊവാദം, എന്നെപോലെ പുതിയ ബ്ലോഗര്‍മാരെ പിടികൂടിയിരുന്നു. അപ്രകാരം വാദിക്കുന്നവര്‍ക്ക് വേണ്ടത്ര തെളിവുകളും ഉണ്ടായിരുന്നു. അതുകൊണ്ട് ഇയ്യിടെയായി ഒരു ക്രൈസ്തവ മുസ്‌ലിം സംവാദമെന്ന നിലയില്‍ പലരും കണ്ട് ഇടപ്പെട്ടപ്പോഴാണ് അതിലെ അനൗചിത്യം ചര്‍ചക്ക് വെക്കണം എന്ന് തീരുമാനിച്ചത്. മതത്തെ നിഷേധിക്കുന്നവര്‍ അപ്രകാരം തുറന്ന് പ്രഖ്യാപിച്ച് സംവദിക്കുന്നതാണ് സത്യസന്ധത അവര്‍ ഏതെങ്കിലും മതത്തിന്റെ പക്ഷത്ത് നിന്ന് മറ്റുമതങ്ങളെ പ്രകോപിക്കുന്ന തരത്തില്‍ ഇടപെടുന്നത് ഒരര്‍ഥത്തിലും ആശാവഹമല്ല. പ്രത്യേകിച്ച് മുസ്‌ലിം ക്രൈസ്തവ സംവാദം പാടില്ല എന്നതരത്തില്‍ ഇടപെടുന്നത്. ക്രൈസ്തവരെ മുസ്‌ലിംകള്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് ചിന്‍വാദ് പാലം പോലുള്ള ക്ഷുദ്രകൃതികള്‍ രചിക്കാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകുന്നത് എന്ന ശൈലിയിലുള്ള വാദം ക്രൈസ്തവരുടെ പക്ഷത്ത് നിന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് വകവെച്ചുകൊടുക്കണോ എന്ന് ചര്‍ചചെയ്യാമായിരിന്നു. എന്നാല്‍ മതത്തെ ഒരു യുക്തിദീക്ഷയുമില്ലാതെ വിമര്‍ശിക്കുന്നവര്‍ ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നതിലെ പരിഹാസ്യത പുറത്ത് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അല്ലാതെ അദ്ദേഹം ക്രൈസ്തവ സഭയെ (കത്തോലിക്കാസഭയെ) അതിന്റെ കൊള്ളരുതായ്മ പറഞ്ഞ് വിമര്‍ശിച്ചതിലുള്ള സന്തോഷമായിരുന്നില്ല എനിക്ക്. അദ്ദേഹം ക്രൈസ്തവതക്ക് വേണ്ടി വാദിക്കുന്നവനല്ല എന്ന് പറയുന്നതിന് മാത്രമാണ് അതുദ്ധരിച്ചത്. എങ്കിലും പിന്നീട് വായിച്ചപ്പോള്‍ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നത് പോലുള്ള കടുത്ത ആക്ഷേപം കണ്ടപ്പോള്‍ പ്രസ്തുത ഭാഗം ഞാന്‍ നീക്കം ചെയ്തു. പക്ഷെ കാളിദാസന്‍ പറയുന്നതിങ്ങനെ:
'മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആരാന്റെ അമ്മക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്ന്. അതിവിടെ അന്വര്‍ത്ഥമാകുന്നു. കത്തോലിക്കാ സഭയുടെ ചില നിലപാടുകളേയും ഹിന്ദു തീവ്രവാദികളെയും വിമര്‍ശിച്ചപ്പോള്‍ ലത്തീഫിനൊക്കെ അത് കര്‍ണ്ണാമൃതമായിരുന്നു. ധീരമായ നിലപാടായിരുന്നു. ഖുറാനിലെ അസംബന്ധങ്ങളെയും മുസ്ലിം തീവ്രവാദികളെയും വിമര്‍ശിച്ചു തുടങ്ങിയപ്പോള്‍ അത് തെറിയും. ഭ്രാന്ത് ആസ്വദിക്കലൊക്കെ ആരാന്റെ അമ്മയുടെ. സ്വന്തം അമ്മയുടെ ഭ്രാന്ത് ആരും ആസ്വദിക്കാറില്ല.'
ഇസ്‌ലാമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇതര പോസ്റ്റുകളെപ്പോലെ കളവിന്റെയും  വിഷയപരമായ അജ്ഞതയുടെയും ഉദാഹരണമാണ് ഈ പോസ്റ്റും. ഇപ്പോള്‍ അദ്ദേഹം ഇസ്‌ലാം വിരുദ്ധമനസ്സ് സൂക്ഷിക്കാനും ക്രൈസ്തവമതത്തിന്റെ സംരക്ഷകനായുള്ള പുതിയരംഗപ്രവേശവും എന്റെ കാരണത്താലാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ:
'ആദ്യമായി ഞാന്‍ ഖുറാനേക്കുറിച്ച് എന്റെ ബ്ളോഗില്‍ എഴുതിയത് നേപ്പാളിലെ മൃഗബലിയോടനുബന്ധിച്ചായിരുന്നു. ഖുറാന്റെ ഇംഗ്ളീഷ് പരിഭാഷയില്‍ നിന്നും ഞാന്‍ ചിലതൊക്കെ ഉദ്ധരിച്ചപ്പോള്‍ ലത്തീഫ് അതിനെ വിമര്‍ശിക്കുകയും ക്രൈസ്തവ പുരോഹിത വെബ് സൈറ്റില്‍ നിന്നും എടുത്തതാണെന്നാക്ഷേപിക്കുകയും ​ചെയ്തു. ക്രൈസ്തവ പുരോഹിത വെറുപ്പ് മുഴച്ചു നിന്നിരുന്നു ആ പരാമര്‍ശത്തില്‍. അതെന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. ഖുറാന്റെ അംഗീകൃത പരിഭാഷയില്‍ നിന്നുമെടുത്തത് ലത്തീഫിനേപ്പോലുള്ളവര്‍ ഇതു വരെ കേള്‍ക്കാത്തതാണെന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഇസ്ലാമിനേക്കുറിച്ചും ഖുറാനേക്കുറിച്ചും ഇടതടവില്ലാതെ എഴുതുന്ന ലത്തീഫ് ഞാന്‍ എഴുതിയ ഭാഗം കണ്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന സംഗതിയായിരുന്നു. ലത്തീഫിനേപ്പോലെ ഖുറാനേക്കുറിച്ച് എഴുതാന്‍ കഴിയുന്ന വ്യക്തിക്കതൊന്നും അറിയില്ലെങ്കില്‍ ശരാശരി മുസ്ലീന്റെ അവസ്ഥ പരിതാപകരമെന്നു ഞാന്‍ മനസിലാക്കി. അതിനെ സാധൂകരിക്കുന്നതായിരുന്നു പണ്ഢിതര്‍ എന്ന നാട്യത്തില്‍ ഇടതടവില്ലാതെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും കൊണ്ട് ബ്ളോഗ് നിറക്കുന്നവരുടെ അവസ്ഥ. അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കുറെ വിവരദോഷികളെക്കുറിച്ച് ഒന്നും പറയാനുമില്ല.. ഇസ്ലാമിനെ ആരു വിമര്‍ശിച്ചാലും ഒരു നേര്‍ച്ചയെന്ന പോലെ അവിടെ ചാടി വീഴും. കുറെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച് ചില ചോദ്യങ്ങളുടെയം ​കമന്റുകളുടെയും മുന്നില്‍ സലാം പറഞ്ഞു പിരിയും. കല്‍ക്കി എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചെയ്യുന്നതുപോലെ.'
എന്നാല്‍ ഞാന്‍ പറഞ്ഞതിങ്ങനെയെന്ന് നോക്കൂ:
'ഇതൊക്കെ കൊണ്ടാണ് താങ്കള്‍ യുക്തിവാദിയാണ് എന്ന ഞാന്‍ ധരിച്ചുപോയത്. സന്ദര്‍ഭവും സാഹചര്യവും നോക്കാതെ എവിടെ നിന്നോ ചില സൂക്തങ്ങള്‍ താങ്കള്‍ പേസ്റ്റ് ചെയ്തിരിക്കുന്നു.  മലയാളത്തില്‍ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ലഭ്യമായിരിക്കെ ശരിയായ റെഫറന്‍സ് പോലും നല്‍കാതെ പേസ്റ്റ് ചെയ്ത സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും സത്യസന്ധത എന്നാണ് എനിക്ക് പറയാനുള്ളത്.'
 കാളിദാസന്‍ :
'ലത്തീഫിനേപ്പോലുള്ള ചുരുക്കം ചിലരേ കാര്യമായ അന്യ മത നിന്ദ നടത്താതെ ഇസ്ലാമിന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എഴുതി കണ്ടിട്ടുള്ളു. മറ്റ് പലരും അന്യ മത നിന്ദയാണു മുഖ മുദ്രയാക്കി സ്വീകരിച്ചിരിക്കുന്നത്. ബീമാപള്ളിയും ചിന്തകനുമൊക്കെ മറ്റ് മത വിശ്വാസങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തു മത വിശ്വാസങ്ങള്‍ക്കെതിരെ ഒരു പടയോട്ടം തന്നെ നടത്തുന്നു. ചിന്‍വാദ് പാലമൊക്കെ ഇതു പോലെയുള്ള ആക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമാണ്. അത് കാണുമ്പോള്‍ പിന്നെ കണ്ണീരായി, പതം പറച്ചിലായി, സാമ്രാജ്യത്വ ഗൂഡാലോചനയായി. അതുപോലെയുളള ചിലരുടെ നിലപാടുകള്‍ക്കെതിരെയാണു ഞാന്‍ പ്രധാനമായും പ്രതികരിച്ചതും.'
 ബീമാപള്ളിയും ചിന്തകനും കാര്യമായി മതനിന്ദനടത്തുന്നുവെന്നും പടയോട്ടം നടത്തുന്നുവെന്നുമൊക്കെയുള്ള വാദം അതിരുകടന്നതും അസംബന്ധവുമാണ്. മറ്റുമതങ്ങളുടെ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിക്കുന്നതും അതേകുറിച്ച് അഭിപ്രായം പറയുന്നതുമൊക്കെ ക്രിസ്തുമതവിശ്വാസങ്ങള്‍ക്കെതിരെയുള്ള പടയോട്ടമായി കാണുന്ന അതേ ആളാണ് ഇസ്‌ലാമിലെ പ്രവാചകനെ കള്ളുകുടിക്കുന്നവനെന്ന് അപഹസിക്കുന്നത് എന്നത് വിചിത്രമായിരിക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍ ക്രൈസ്തവ സനേഹമായി തെറ്റിദ്ധരിക്കരുതെന്നാണ് ഞാന്‍ എന്റെ ആദ്യ പോസ്റ്റുകൊണ്ടുദ്ദേശിച്ചത്. ഇവിടെ അദ്ദേഹത്തിന് മതങ്ങളെ തമ്മിടലിപ്പിക്കാന്‍ വഴിതേടുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

കാളിദാസന്‍ തുടരുന്നു: 
'യേശു വ്യഭിചാരപുത്രന്‍ എന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതിയ അക്ബറിനെ ന്യായീകരിക്കുന്ന ബീമാപള്ളിയുടെ നിലവാരം ​ആര്‍ക്കുമൂഹിക്കാനാകും.' 
അക്ബറിനെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ ഈ പ്രശ്‌നത്തില്‍ കാളിദാസനും കൂട്ടരും നന്നായി തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ഇവിടെ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
'അദ്ദേഹം എന്തോ ചിലത് ഇസ്‌ലാമിനെക്കുറിച്ച് എവിടുന്നോ മനസ്സിലാക്കിയിരിക്കുന്നു. അത് എങ്ങനെയെങ്കിലും മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ഇയ്യിടെയായി നാല് കാര്യങ്ങളാണ് ബൂലോഗം അംഗീകരിച്ചേ അടങ്ങൂ എന്ന തരത്തില്‍ ബ്ലോഗായ ബ്ലോഗ് മുഴുവന്‍ നടന്ന് അദ്ദേഹം പറയുന്നത്:

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.

രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.

മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.

നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്. '
എന്റെ മുകളിലെ വാദം കാളിദാസന്‍ വിശദമാക്കിയിരിക്കുന്നു. ഇതില്‍ എന്റെ മറുപടി ചുരുക്കത്തില്‍ പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.

1. പ്രവാചകന്‍ നബീദ് എന്ന പാനീയം ഉപയോഗിച്ചതായി ഒരു ഹദീസില്‍ വന്നിട്ടുണ്ട്. അത് ലഹരിയുള്ള വീഞ്ഞുതന്നെ എന്ന വാശിയിലാണ് കാളിദാസന്‍. ആദ്ദേഹം ഉയര്‍ത്തുന്ന മറ്റുവാദങ്ങളെപ്പോലെ തന്നെ ഇതും ഒരു കൃത്രിമ ആരോപണമാണ്. നിഷിദ്ധമാക്കപ്പെട്ട മദ്യത്തിന് പറയുന്ന പേര്‍ ഖംറ് എന്നാണ്. ലഹരിയുണ്ട് എന്നാണ് അവനിഷിദ്ധമാക്കപ്പെടാനുള്ള കാരണം. കൂടുതല്‍ കഴിച്ചാല്‍ മത്താകുന്നവയുടെ അല്‍പവും നിഷിദ്ധമാണ് എന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രജ്ഞര്‍ വിധിനല്‍കിയിരിക്കുന്നു. ഇസ്‌ലാമില്‍ ഒരു ക്രിമിനല്‍കുറ്റമാണ് മദ്യപാനം. പ്രവാചകന്‍ കുടിച്ചുവെന്ന് പറയപ്പെടുന്ന നബീദ് ഒരു പാനീയം മാത്രമാണ് അതിന്റെ ക്രിത്യമായ രൂപം നമ്മുക്കറിയില്ല. പ്രവാചകന്‍ അത് കുടിച്ചതുകൊണ്ട് മറ്റുള്ളവര്‍ക്കും കുടിക്കാം നാം മുന്തിരി ജൂസ് കുടിക്കുന്നത് പോലെ. അത്രമാത്രമെ വിശ്വാസികള്‍ അതിനെക്കാണുന്നുള്ളൂ. വിശുദ്ധഖുര്‍ആനിന് വിരുദ്ധമായി ഒന്നും പ്രവാചകന്‍ പ്രവര്‍ത്തിച്ചിട്ടില്ല. പ്രവാചകന്‍ അതുകുടിച്ച് മത്തായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ ഇതും യേശു ഉണ്ടാക്കിക്കൊടുത്ത വീഞ്ഞും ഒന്നായിരുന്നു എന്ന സ്ഥാപിക്കാന്‍ പാട് പെടുകയാണ് കാളിദാസന്‍. പിന്നെ സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന് പറയുന്ന കള്ളിനെക്കുറിച്ചു തന്നെ. ഇഹലോകത്തെ കള്ള് നിഷിദ്ധമാക്കി പരലോകത്ത് അത് നല്‍കുന്നതിലെ വൈരുദ്ധ്യമാണ് ഇവിടെ വിഷയം. എന്നാല്‍ കള്ള് നിഷിദ്ധമാക്കാന്‍ കാരണമായ ലഹരി അതിനുണ്ടാവില്ല എന്ന വ്യക്തമായി ഖുര്‍ആന്‍ തന്നെ പറഞ്ഞതാണ്. അതുകൊണ്ട് പേരില്‍ മാത്രമാണ് സാമ്യമുള്ളത് മറ്റ് സ്വര്‍ഗീയ വസ്തുക്കളെപ്പോലെത്തന്നെ. ഇതാരും നിഷേധിച്ചിട്ടില്ല. ഇത് വെച്ച് പരിഹസിക്കുന്നവര്‍ക്ക് പരിഹസിക്കാം.

2. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കണോ തുറന്നിടാമോ എന്ന ചര്‍ച പണ്ടുമുതലേ ഉള്ളതാണ്. അതില്‍ മൗദൂദി മുഖം മറക്കണം എന്ന അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. അതേ പ്രകാരം മുഖവും മുന്‍കയ്യും മാത്രമേ നിര്‍ബന്ധമായും മറക്കേണ്ടതുള്ളൂ എന്ന കാഴ്ചപ്പാടാണ് ഭൂരിപക്ഷവും സ്വീകരിച്ച് വരുന്നത്. അത് വിശുദ്ധഖുര്‍ആനിന് നിരക്കുന്നതാണ് എന്ന അഭിപ്രായത്തില്‍ തന്നെയാണ് അപ്രകാരം സ്വീകരിക്കുന്നത്. അപ്രകാരം അഭിപ്രായ വ്യത്യാസമുള്ള വേറെയും ചില കാര്യങ്ങളുണ്ട്. ആചാരവും ആരാധനയുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങളില്‍ അത് സ്വാഭാവികമായി മുസ്ലിം ലോകം അംഗീകരിച്ചതാണ്. അത്തരം കാര്യങ്ങളില്‍ ഏത് ചെയ്താലും കുറ്റമില്ല.

3. സ്വര്‍ഗത്തില്‍ പട്ടച്ചാരായം എന്നത് എന്റെ പ്രയോഗമാണ്. അതിന് കാരണം ആ ചര്‍ച നടന്നിടത്ത് അനാവശ്യമായി ഇവിടെ ലഭിക്കുന്ന കള്ള്തന്നെ എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം കണ്ടെതില്‍ ഞാനങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം. ഒന്നാമത്തെ മറുപടിയില്‍ അത് ഞാന്‍ വ്യക്തമാക്കി. അവിടെ അറബികള്‍ക്ക് ചുക്കുചേര്‍ത്ത മദ്യം പ്രിയങ്കരമായിരുന്നു എന്ന മൗദൂദിയുടെ അഭിപ്രായത്തില്‍ പിടിച്ചിരിക്കുന്നു കാളിദാസന്‍. അറബികള്‍ എന്നത് മുസ്‌ലിംകള്‍ എന്ന അര്‍ഥത്തിലദ്ദേഹം എടുത്തോ എന്ന് സംശയിക്കുന്നു.

4. ഖുര്‍ആന്‍ മാറ്റമില്ലാത്തതാണ്. അതിന്റെ വള്ളിക്കോ പുള്ളിക്കോ അന്ത്യദിനം വരെ ലോകമൊന്നാകെ വിചാരിച്ചാലും മാറ്റാന്‍ കഴിയില്ല. എന്നാല്‍ അവിശ്വാസിയെകണ്ടെടെത്ത് വെച്ച് കൊല്ലണം എന്നത് ദുര്‍വ്യാഖ്യാനമാണ്. ഒരു ഖുര്‍ആന്‍ മാത്രമല്ല ദൈവം നല്‍കിയിരിക്കുന്നത് അത് വിശദീകരിച്ച് തരാനും ജീവിതത്തില്‍ പ്രായോഗികകമായി കാണിച്ച് തരാനും മുഹമ്മദ് എന്ന പ്രവാചകനെയും അല്ലാഹു നിയോഗിച്ചിരിക്കുന്നു. അദ്ദേഹം ആ സൂക്തങ്ങള്‍ അങ്ങനെ മനസ്സിലാക്കുകയോ പഠിപ്പിച്ച് തരികയോ ചെയ്തിട്ടില്ല. കാളിദാസനുള്ള മറുപടിയായി തന്നെ ഞാനക്കാര്യം ഇവിടെ വിശദമാക്കിയതാണ്. സാധാരണ ദൈവനിഷേധികളെപ്പോലെ അദ്ദേഹവും അത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇതൊക്കെ മാത്രമേ കാളിദാസനില്‍നിന്നും സമാനമായ ദൈവനിഷേധികളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അസത്യം പറയരുതെന്നോ പരിഹസിക്കരുതെന്നോ ഉള്ളനിയമം അത്തരകാരെ സംബന്ധിച്ച് വളരെക്കുറച്ചേ പ്രസക്തമാകുന്നുള്ളൂ. അപ്രകാരം ചെയ്താല്‍ അതിന്റെ പേരില്‍ ആരെങ്കിലും ചോദിക്കുമെന്നുള്ള ചിന്ത ഭരിക്കാത്തവരില്‍നിന്നും ഇപ്രാകാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഞങ്ങളുടെ ഈ സന്ദേശ പ്രചാരണത്തിന്റെ പ്രസക്തിയും.

22 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അസത്യം പറയരുതെന്നോ പരിഹസിക്കരുതെന്നോ ഉള്ളനിയമം അത്തരകാരെ സംബന്ധിച്ച് വളരെക്കുറച്ചേ പ്രസക്തമാകുന്നുള്ളൂ. അപ്രകാരം ചെയ്താല്‍ അതിന്റെ പേരില്‍ ആരെങ്കിലും ചോദിക്കുമെന്നുള്ള ചിന്ത ഭരിക്കാത്തവരില്‍നിന്നും ഇപ്രാകാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഞങ്ങളുടെ ഈ സന്ദേശ പ്രചാരണത്തിന്റെ പ്രസക്തിയും.

ചിന്തകന്‍ പറഞ്ഞു...

ചിക്കന്‍ ബിരിയാണികൊടുത്താല്‍ അത് ചവച്ച് കുറുക്കന്‍ ബിരിയാണി വരെയായാക്കുന്ന വിദ്യ ബൂലോഗത്ത് കാളിദാസന് മാത്രം അവകാശപെട്ടതാണ്. പകല്‍ സമയം ഇപ്പോള്‍ പകലാണെന്ന് പറഞ്ഞാല്‍, അല്ല..ഇത് രാത്രി തന്നെയാണെന്ന് “തെളിവ്” സഹിതം വാദിച്ചുകളയും മൂപ്പര്‍....

ബുലോഗത്തുള്ള പ്രമുഖ നീരിശ്വരവാദി ബ്ലോഗര്‍മാര്‍ പോലും കാളിദാസന്റെ ഈ ‘കഴിവി‘ന്റെ മുന്നില്‍ കട്ടേം പടോം മടക്കിവെച്ചതാണ്........

mukthaRionism പറഞ്ഞു...

>> ഇതൊക്കെ മാത്രമേ കാളിദാസനില്‍നിന്നും സമാനമായ ദൈവനിഷേധികളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അസത്യം പറയരുതെന്നോ പരിഹസിക്കരുതെന്നോ ഉള്ളനിയമം അത്തരകാരെ സംബന്ധിച്ച് വളരെക്കുറച്ചേ പ്രസക്തമാകുന്നുള്ളൂ. അപ്രകാരം ചെയ്താല്‍ അതിന്റെ പേരില്‍ ആരെങ്കിലും ചോദിക്കുമെന്നുള്ള ചിന്ത ഭരിക്കാത്തവരില്‍നിന്നും ഇപ്രാകാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഞങ്ങളുടെ ഈ സന്ദേശ പ്രചാരണത്തിന്റെ പ്രസക്തിയും. <<

അതെ..
അതാണു സത്യം..
തുടരുക
ഈ ചെറുത്തു നില്പ്പുകള്‍‍..

ഭാവുകങ്ങള്‍..

CKLatheef പറഞ്ഞു...

@»¦ മുഖ്‌താര്‍ ¦ udarampoyil ¦«

വരവിനും അഭിപ്രായത്തിനും നന്ദി..

CKLatheef പറഞ്ഞു...

ബ്ലോഗില്‍ അസ്പൃശ്യത, ബഹിഷ്‌കരണം എന്നിവക്ക് യാതൊരു പ്രസക്തിയുമില്ല. ആരുടെയെങ്കിലും പോസ്റ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ അത് അവിടെത്തന്നെ പറയുന്നതാണ് ഉചിതം. കൂടുതല്‍ വ്യത്യസ്ഥമായി തന്റെ ഭാഗം
റയാനുണ്ടെങ്കില്‍ മാത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റിടുക അതാണ് അഭികാമ്യം. എന്നാല്‍ യുക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനം കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനോ ഗ്രഹിപ്പിക്കുന്നതിനോ അല്ല. അവര്‍ ചിലമുന്‍ധാരണയാല്‍ മതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്. ആക്ഷേപം പരിഹാസം എന്നിവയാണ് അവരുടെ മുഖമുദ്ര. വസ്തുനിഷ്ഠമായ വിമര്‍ശനം അവര്‍ക്കജ്ഞാതമാണ്. അതിനാല്‍ അവരുടെ പോസ്റ്റുകള്‍ക്ക് അവിടെ മറുപടി പറയുക അപ്രായോഗികമാണെന്ന് പലരെയും പോലെ ഞാനും മനസ്സിലാക്കി. ആരെങ്കിലും പറഞ്ഞിട്ടല്ല. സുദീര്‍ഘമായ സംവാദത്തിന് ശേഷം തന്നെ. അതില്‍ ഇടപെടുന്നവരും പരിഹാസമേ ഉദ്ദേശിക്കുന്നുള്ളൂ ചിലര്‍ എന്റര്‍ടൈന്‍മെന്റും. ജബ്ബാര്‍ മാഷ് അല്‍പമെങ്കിലും പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന തരത്തിലായതിനാല്‍ ഇപ്പോഴും അവിടെ ഇടപെടാന്‍ എനിക്ക് മടിയില്ല. എന്നാല്‍ കാളിദാസന്‍ ഇതിനൊന്നും വഴങ്ങുന്നതല്ല.

ഈ പോസ്റ്റിന് അദ്ദേഹം അവിടെ മറുപടി തുടരുകയാണ്. ഒരു മതത്തിന്റെ പക്ഷത്ത് നിന്ന് ഇതരമതങ്ങളെ ഭത്സിക്കുന്നത് യുക്തിവാദികള്‍ക്ക് ഭൂഷണമല്ല എന്ന് പറഞ്ഞത്. കാളിദാസന്‍ എങ്ങനെയാണ് കാണുന്നത് എന്ന് നോക്കൂ.

>>> വീണ്ടും ലത്തീഫ് നയം വ്യക്തമാക്കുന്നു. മറ്റ് മതങ്ങളെ പ്രകോപ്പിക്കു(വിമര്‍ശിക്കു)ന്നതിന്റെ കുത്തക മതവിശ്വാസികള്‍ക്ക്(ഇസ്ലാം മത വിശ്വാസികള്‍ക്ക്) വേണ്ടി സംവരണം ചെയ്യപ്പെട്ടതാണ്. മത നിഷേധികള്‍ അത് ചെയ്യുവാന്‍ പാടില്ല. <<<

ഇതാണോ ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ അത്തരമൊരു സൂചനവല്ലതും ഈ പോസ്റ്റിലുണ്ടോ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഞാന്‍ ഇവിടെ തന്നെ തുടരുന്നു.

വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.

CKLatheef പറഞ്ഞു...

Kaalidaasan said..

>>> സന്തോഷ്.

അവിടെ ലത്തീഫ് പറഞ്ഞത് വായിച്ച് എനിക്ക് ശരിക്കും ചിരി വന്നു. പ്രത്യേകിച്ച്

>> എനിക്ക് മൗദൂദി സത്യസന്ധനാണ് അദ്ദേഹത്തിന്റെ തലപോയാല്‍ പോലും ചെറിയ ഒരു അസത്യം പറയുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു.<<

തല പോയാല്‍ പോലും ചെറിയ അസത്യം പറയാത്ത മൌദൂദി പറയുന്നു. അള്ളാ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ ഒഴുക്കുന്നു. അടച്ചു മുദ്ര വച്ച പാത്രങ്ങളില്‍ സൂക്ഷിച്ച മേത്തരം വീഞ്ഞു നല്‍കുന്നു, അറബികളുടെ ഇഷ്ടപാനീയമായിരുന്ന മദ്യത്തില്‍ ചുക്കു ചേര്‍ത്തത് നല്‍കുന്നു, എന്നൊക്കെ. പക്ഷെ അതൊന്നും ലത്തീഫ് വിശ്വസിക്കുന്നില്ല. മൌദൂദി വളരെ വ്യക്തമായി പറയുന്നു, വിശ്വാസിനികള്‍ മുഖം തുറന്നിട്ടു നടക്കരുതെന്ന്. അതും ലത്തീഫ് അംഗീകരിക്കില്ല. സത്യസന്ധതക്ക് ലത്തീഫിന്റെ ഇസ്ലാമിക നിര്‍വചനം മറ്റൊന്നാണ്. അത് സന്തോഷിനോ എനിക്കോ മനസിലാകില്ല. ചില ഖുറാന്‍ ആയത്തുകള്‍ പോലെ.

ആരാധന മൂത്തു മൂത്ത് ഇപ്പോള്‍ മൌദൂദി പറയുന്നതു പോലും വിശ്വസിക്കുന്നില്ല.' <<<

മൗദൂദിയുടെ വിഖ്യാതമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ക്രിസ്തുമതത്തിലെ പൗരോഹിത്യവും സന്യാസവും മൗദൂദി ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചരിത്രം ഉദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ക്രൈസ്തവ നടന്നുകൊണ്ടിരിക്കെ കൂടുതല്‍ വിശദീകരണത്തിനായി മൗദൂദിയുടെ വ്യാഖ്യാനം ഞാനെന്റെ ഖുര്‍ആന്‍ വെളിച്ചം എന്ന ബ്ലോഗില്‍ റഫറന്‍സിനായി നല്‍കുകയുണ്ടായി. എന്നാല്‍ അതിട്ട ഉടനെ സന്തോഷ് എന്ന ക്രൈസ്തവ സഹോദരന്‍ മൗദൂദി ഉദ്ധരിച്ചതിന് റെഫറന്‍സ് ചോദിക്കാന്‍ തുടങ്ങി. ആ പരാമര്‍ശങ്ങള്‍ ക്രൈസ്തവരുടെ പുണ്യാളന്‍മാരെ അവഹേളിക്കുന്നതാണ് എന്ന വിചിത്രവാദവും അദ്ദേഹം ഉദ്ധരിച്ചു. മൗദൂദി റെഫറന്‍സ് നല്‍കാത്ത സ്ഥിതിക്ക് പിന്നീട് എനിക്കു സാധിക്കുമായിരുന്നത് സമാന സംഭവങ്ങള്‍ നല്‍കി സന്തോഷിന്റെ വായടക്കുക എന്നത് മാത്രമായിരുന്നു. സ്വതവേ ദുര്‍ബലവിശ്വാസിയായ സന്തോഷ് കൂടുതല്‍ സങ്കടപ്പെടാനല്ലാതെ അതുപകരിക്കുകയില്ല. അന്നും അതിനെത്തുടര്‍ന്നും പുറത്തിറങ്ങിയ പത്രങ്ങളില്‍ ക്രൈസ്തവപാതിരിമാരുടെ ലൈംഗിക വൈകൃതങ്ങളില്‍ പോപ്പുപോലും അസ്വസ്തമായ ദിനങ്ങളായിട്ടും ഞാനവ പരാമര്‍ശിക്കാന്‍ നിന്നിട്ടുണ്ടായിരുന്നില്ല. ചരിത്രത്തിലേതൊ ഘട്ടത്തില്‍ ക്രൈസ്തവരാരും യാതൊരു തെറ്റു ചെയ്തിട്ടില്ലെന്നും അപ്രകാരമുള്ള ചരിത്രം ഉദ്ധരിക്കുന്നത് തന്നെ ക്രൈസ്തവരെ അവഹേളിക്കലാണെന്നുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒറ്റപ്പെട്ടതായിട്ടാണ് ഞാന്‍ കാണുന്നത്. ബുദ്ധിയോ യുക്തിയോ അതിനെ പിന്തുണക്കുന്നില്ല. അതുകൊണ്ട് മൗദൂദിയെ അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാകും എന്ന് എനിക്ക് പറയേണ്ടിവന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കാന്‍ ഒന്നും തന്നെ എനിക്ക് ലഭ്യവുമല്ല. അതുകൊണ്ടാണ് തലപോകുന്ന അവസ്ഥ വന്നാല്‍ പോലും അസത്യം പറയുന്ന കൂട്ടത്തിലല്ല മൗദൂദി എന്ന് എനിക്ക് പറയേണ്ടിവന്നത് അത് കേട്ട് ചിരിക്കുന്നവര്‍ ചിരിക്കട്ടേ. (തുടരും)

CKLatheef പറഞ്ഞു...

അല്ലാഹു സ്വര്‍ഗവാസികള്‍ക്ക് നല്‍കുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ മദ്യം വ്യക്തമായി തന്നെ എടുത്ത് പറഞ്ഞിരിക്കുന്നു. അത് മൗദൂദിയുടെ കണ്ടുപിടുത്തമല്ല. അവയുടെ വിശേഷണങ്ങളും നല്‍കിയിരിക്കുന്നു:

'കുടിക്കുന്നവര്‍ക്ക് അതിരസമേകുന്ന തിളക്കമുള്ള പാനീയം. അതുമൂലം അവരുടെ ദേഹത്തിന് യാതൊരു ദോഷവുമുണ്ടാകുന്നില്ല. ബോധം മങ്ങുകയുമില്ല.' (37:46-47) ഇങ്ങനെയൊരു പാനീയത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ അല്ലാഹു അവര്‍ക്ക് പരിചയമുള്ളതും ഇസ്‌ലാമിന് മുമ്പ് അവര്‍ക്ക് പ്രിയങ്കരമായതുമായ മുന്തിരിയില്‍നിന്നും ചവിട്ടിപ്പിഴിഞ്ഞുണ്ടാക്കുന്ന ഖംറ് (മദ്യം) എന്ന പദമുപയോഗിച്ചു. അതോടൊപ്പം പ്രവാചകന്‍ അവരോട് പറഞ്ഞു: 'പഴങ്ങള്‍ ചവിട്ടിപ്പിഴിഞ്ഞുണ്ടാകുന്ന മദ്യമായിരിക്കില്ല അത്' (لم يعصرها الرجال بأقدامهم)

'ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥയിതത്രെ: അതില്‍ കലര്‍പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്. ശുദ്ധമായ തെളിഞ്ഞ തേനരുവികളുണ്ട്. അവിടെ എല്ലാത്തരം പഴങ്ങളുമുണ്ടായിരിക്കും. അവരുടെ റബ്ബിങ്കല്‍നിന്നുള്ള പാപമുക്തിയും.' (47:15) (തുടരും)

CKLatheef പറഞ്ഞു...

(contd..)

(8-22) ഇവര്‍ ദൈവസ്നേഹത്താല്‍, അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. (അവരോട് പറയുന്നു:) `അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍നിന്ന് പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍, ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഘോരവിപത്ത് പരന്ന ആ ദിനത്തെ ഭയപ്പെടുന്നു.` ആകയാല്‍ അല്ലാഹു ആ ദിനത്തിലെ വിപത്തുകളില്‍നിന്ന് അവരെ കാത്തരുളിയിരിക്കുന്നു. അവര്‍ക്ക് പ്രസന്നതയും സന്തുഷ്ടിയുമേകി. അവരുടെ സഹനത്തിനു പ്രതിഫലമായി സ്വര്‍ഗവും പട്ടുടുപ്പുകളും പ്രദാനംചെയ്തു. അവിടെ അവര്‍ ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കുന്നുണ്ടാകും. അവര്‍ക്ക് അത്യുഷ്ണമോ അസഹ്യമായ ശൈത്യമോ അനുഭവപ്പെടുന്നില്ല. സ്വര്‍ഗത്തിലെ തണലുകള്‍ അവര്‍ക്കുമീതെ താണുകിടക്കും. അതിലെ പഴങ്ങളോ (യഥേഷ്ടം പറിച്ചെടുക്കാന്‍ പാകത്തില്‍) സദാ അവരുടെ വരുതിയിലാകുന്നു. വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളും അവര്‍ക്കു മുമ്പില്‍ ചുറ്റിനടത്തപ്പെട്ടുകൊണ്ടിരിക്കും. ആ സ്ഫടികവും വെള്ളിമയമായിരിക്കും.(സ്വര്‍ഗ പരിപാലകര്‍) അവയെ കൃത്യമായ കണക്കനുസരിച്ച് നിറച്ചിരിക്കുന്നു. അവിടെ ചുക്കു ചേര്‍ത്ത പാനപാത്രവും അവര്‍ക്ക് കുടിക്കാന്‍ കൊടുക്കും. അത് സ്വര്‍ഗത്തിലുള്ള ഒരു ഉറവയാകുന്നു. സല്‍സബീല്‍ എന്നത്രെ അത് വിളിക്കപ്പെടുന്നത്. അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള്‍ ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്‍, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക. അവിടെ എങ്ങോട്ടു കണ്ണയച്ചാലും മേല്‍ക്കുമേല്‍ അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ സജ്ജീകരണങ്ങളും കാണാം. അവിടെ അവര്‍ക്കു മീതെ നേരിയ പച്ചപ്പട്ടിന്റെയും കസവു ചിത്രവേലകളുള്ള കട്ടിപ്പട്ടിന്റെയും ഉടയാടകളുണ്ടായിരിക്കും. അവര്‍ വെള്ളികൊണ്ടുള്ള കങ്കണങ്ങളണിയിക്കപ്പെടും. അവരുടെ റബ്ബ് അവരെ പവിത്രമായ പാനീയം കുടിപ്പിക്കുന്നു. ഇതത്രെ നിങ്ങള്‍ക്കുള്ള കര്‍മഫലം. നിങ്ങളുടെ പരിശ്രമങ്ങള്‍ നന്ദിപൂര്‍വം സ്വീകരിക്കപ്പെടാന്‍ യോഗ്യമായിരുന്നു. (76:8-22)

ഇവിടെ പോയാല്‍ വ്യാഖ്യാന സഹിതം വായിക്കാം.

അതില്‍ ബോള്‍ഡായി നല്‍കി സൂക്തത്തെ മറ്റൊരര്‍ഥത്തില്‍ വായിക്കുന്നവരുടെ മനസ്സ് എത്ര നികൃഷ്ടം.

ആര്‍ക്കെങ്കിലും ഇതൊന്നും വേണ്ട എന്ന് തോന്നുകയാണെങ്കില്‍ ആയിക്കോട്ടെ. മനുഷ്യന്‍ ജന്‍മനാ തന്നെ ഇത്തരം സുഖസൗകര്യങ്ങള്‍ കൊതിക്കുന്നവരാണ്. നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടിത്തന്നെയാണ്. ഭൂമിയില്‍ ഇത്രയും സൗകര്യമൊരുക്കാമെങ്കില്‍ മറ്റൊരു ലോകത്ത് തന്റെ കല്‍പനകള്‍ പാലിച്ച് ജീവിച്ചവര്‍ക്ക് ഇവിടെ നല്‍കിയ സുഖസൗകര്യങ്ങള്‍ നല്‍കപ്പെടും എന്ന വാദം യുക്തിക്ക് നിരക്കാത്തതായി ഞങ്ങളിലാര്‍ക്കും തോന്നിയിട്ടില്ല. മനുഷ്യനിലെ നന്ദിയും നല്ലവാക്കും ആഗ്രഹിക്കാതെ മനുഷ്യന് ദൈവത്തെയോര്‍ത്ത് സല്‍കര്‍മമനുഷ്ടിക്കാന്‍. ഇങ്ങനെയുള്ള ഒരു നല്ലസാധ്യതയെപ്പോലും തള്ളിപ്പറയുകയും മാന്യനായ മനുഷ്യര്‍ അറക്കുന്ന വിധം (അതുകൊണ്ടാണ് തീരെ ഇസ്‌ലാമിനെക്കുറിച്ചറിയാത്തവരോ സ്വന്തം ഐഡിമറച്ചുവെച്ചവരോ മാത്രം അവിടെ ജയ് വിളിക്കാന്‍ ചെല്ലുന്നത്.) അപഹസിക്കുന്നവരില്‍ നിന്നും സമൂഹത്തിന് എന്ത് നന്മയാണ് പ്രതീക്ഷിക്കാനുള്ളത്.

CKLatheef പറഞ്ഞു...

>>> മൌദൂദി വളരെ വ്യക്തമായി പറയുന്നു, വിശ്വാസിനികള്‍ മുഖം തുറന്നിട്ടു നടക്കരുതെന്ന്. അതും ലത്തീഫ് അംഗീകരിക്കില്ല. <<<

ഇസ്‌ലാമില്‍ വിശ്വാസത്തിന്റെയും സല്‍കര്‍മത്തിന്റെയും മാനദണ്ഡം വിശുദ്ധഖുര്‍ആനും പ്രവാചകനുമാണ്. അവയക്ക് മനുഷ്യന്‍ നല്‍കിയ വ്യാഖ്യാനങ്ങളില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാകാം. ഈ അറിവാണ് കാളിദാസനില്ലാതെ പോയത്. ഇസ്‌ലാമില്‍ അല്ലാഹുവിനോട് മാത്രമേ ആരാധനപാടുള്ളൂ. ക്രൈസ്തവ പശ്ചാതലത്തില്‍ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ് മൗദൂദി മുഖം മറക്കണം എന്ന് പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നത് എന്തോ അപരാധമായി കാളിദാസന് അനുഭവപ്പെടുന്നത്.

പറഞ്ഞു...

"അപഹസിക്കുന്നവരില്‍ നിന്നും സമൂഹത്തിന് എന്ത് നന്മയാണ് പ്രതീക്ഷിക്കാനുള്ളത്"

ഇസ്ലാമിനെ സംബന്ധിച്ചോ,ഖുര്‍ ആനെ സംബന്ധിച്ചോ വസ്തു നിഷ്ടമായ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയാന്‍ ത്രാണിയില്ലാതെ പോയതിനാലാണ് ചിന്തകന്‍,പള്ളിക്കൊളം,കാട്ടിപ്പരുത്തി,ലത്തീഫ് പിന്നെ അനന്തമായി വ്യാജ ഐഡികളുപയോഗിക്കുന്ന കുറേയെണ്ണവും അന്യമത വിരോധം മാത്രം ഉള്ളില്‍ വച്ച് സംവാദമെന്ന വ്യാജേന അന്യമത വിദ്വേഷം വമിക്കുന്ന പോസ്റ്റുകളിട്ടു തുടങ്ങിയത്.ഞമ്മളു പറഞ്ഞാല്‍ സംവാദം നിങ്ങളുപറഞ്ഞാല്‍ വിവാദം അല്ലെങ്കില്‍ തെറി!.എത്രയോ മുസ്ലീം സഹോദരങ്ങള്‍ ശാന്തമായി തങ്ങളുടെ മതത്തിലെ നന്മകള്‍ സൗമ്യമായി അവതരിപ്പിച്ചുകൊണ്ട് ബൂലോകത്ത് സജീവമായി നില്‍ക്കുന്നു,ഇവര്‍ക്കതൊന്നും പറ്റില്ല ദിനം പ്രതി ആരാന്റെ നെഞിജില്‍ ഒപ്പനേം കോല്‍കളീം നടത്തിയാലേ ഉറക്കം വരൂ എന്നാണ് തോന്നുന്നത്.അങ്ങനെയാവുമ്പോള്‍ അവരു തരുന്ന ശമ്മാനം കൂടി രണ്ടു കയ്യും നീട്ടി വാങ്ങാന്‍ സന്നദ്ധത കാണിക്കുകയല്ലേ അതിന്റെയൊരു ശരി?.

വായനക്കാരന്‍ പറഞ്ഞു...

"അതേ പ്രകാരം മുഖവും മുന്‍കയ്യും മാത്രമേ നിര്‍ബന്ധമായും മറക്കേണ്ടതുള്ളൂ എന്ന കാഴ്ചപ്പാടാണ് ഭൂരിപക്ഷവും സ്വീകരിച്ച് വരുന്നത്." - I think the above sentence is not clear; would you correct it please...!

സന്തോഷ്‌ പറഞ്ഞു...

>> മൗദൂദി റെഫറന്‍സ് നല്‍കാത്ത സ്ഥിതിക്ക് പിന്നീട് എനിക്കു സാധിക്കുമായിരുന്നത് സമാന സംഭവങ്ങള്‍ നല്‍കി സന്തോഷിന്റെ വായടക്കുക എന്നത് മാത്രമായിരുന്നു. സ്വതവേ ദുര്‍ബലവിശ്വാസിയായ സന്തോഷ് കൂടുതല്‍ സങ്കടപ്പെടാനല്ലാതെ അതുപകരിക്കുകയില്ല. അന്നും അതിനെത്തുടര്‍ന്നും പുറത്തിറങ്ങിയ പത്രങ്ങളില്‍ ക്രൈസ്തവപാതിരിമാരുടെ ലൈംഗിക വൈകൃതങ്ങളില്‍ പോപ്പുപോലും അസ്വസ്തമായ ദിനങ്ങളായിട്ടും ഞാനവ പരാമര്‍ശിക്കാന്‍ നിന്നിട്ടുണ്ടായിരുന്നില്ല. <<

എന്റെ വായ അടയ്ക്കുക എന്നതായിരുന്നു ലത്തീഫിന്റെ ശരിയായ ഉദ്ദേശം അല്ലെ? മൗദൂദി റെഫറന്‍സ് നല്‍കാത്ത സ്ഥിതിക്ക് പത്രങ്ങളില്‍ ക്രൈസ്തവപാതിരിമാരുടെ ലൈംഗിക വൈകൃതങ്ങളില്‍ പോപ്പുപോലും അസ്വസ്തമായ സ്ഥിതിക്ക് എന്റെ കാര്യം പിന്നെ പറയേണ്ടല്ലോ അല്ലെ? ഞാന്‍ സ്വതവേ സ്വതവേ ദുര്‍ബലവിശ്വാസി ആണല്ലോ...!!!

>> ചരിത്രത്തിലേതൊ ഘട്ടത്തില്‍ ക്രൈസ്തവരാരും യാതൊരു തെറ്റു ചെയ്തിട്ടില്ലെന്നും അപ്രകാരമുള്ള ചരിത്രം ഉദ്ധരിക്കുന്നത് തന്നെ ക്രൈസ്തവരെ അവഹേളിക്കലാണെന്നുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒറ്റപ്പെട്ടതായിട്ടാണ് ഞാന്‍ കാണുന്നത്. <<

എന്റെ കമന്റു ഇപ്പോഴും ആ പോസ്റ്റില്‍ ഉണ്ടെങ്കില്‍ അതൊന്നു വായിച്ചു നോക്കുക, ആ കമന്റില്‍ നിന്നും ലത്തീഫിന് മനസ്സിലായത്‌ ചരിത്രത്തിലേതൊ ഘട്ടത്തില്‍ ക്രൈസ്തവരാരും യാതൊരു തെറ്റു ചെയ്തിട്ടില്ലെന്നും അപ്രകാരമുള്ള ചരിത്രം ഉദ്ധരിക്കുന്നത് തന്നെ ക്രൈസ്തവരെ അവഹേളിക്കലാണെന്നുമുള്ള കാഴ്ചപ്പാട് ആണെങ്കില്‍ അത് എന്റെ കുഴപ്പം അല്ല.
------------------
ലത്തീഫ്, എം.എം. അക്ബറിന്റെ "ആരാണ് യേശു ക്രിസ്തു" എന്ന ലഘു ലേഖനം ഞാന്‍ വായിച്ചു. അതില്‍ ഉന്നയിക്കുന്ന ബൈബിള്‍ അബദ്ധങ്ങള്‍ ഒന്നര നൂറ്റാണ്ടു മുന്‍പ് തന്നെ ചര്‍ച്ച ചെയ്യപ്പെട്ടവ ആണ്. അതൊന്നും ഒരു സംവാദത്തിനു വേണ്ടി പുതിയതായി അവതരിപ്പിക്കുന്നവ അല്ല. മൗദൂദി ആയാലും അക്ബര്‍ ആയാലും ക്രിസ്ത്യാനിയെ, ബൈബിളിനെ മോശമായി ചിത്രീകരിക്കുന്നവര്‍ക്ക് അത് സ്വന്തം നിലനില്‍പ്പിന്റെ പ്രശ്നം മാത്രം ആണ്. കാരണം അനുയായികളെ ഉണ്ടാക്കുവാന്‍ ഒന്നുകില്‍ അധ്വാനിക്കണം അല്ലെങ്കില്‍ പ്രകോപനം സൃഷ്ടിക്കണം, എളുപ്പ മാര്‍ഗ്ഗം രണ്ടാമത്തെതു ആയതുകൊണ്ട് അവര്‍ അത് തിരഞ്ഞെടുത്തു.

എം.എം. അക്ബറിന്റെ "ആരാണ് യേശു ക്രിസ്തു" എന്ന ലഘു ലേഖനം അവസ്സാനിപ്പിക്കുന്നത് ഒരു ആവശ്യം ഉന്നയിച്ചു കൊണ്ടാണ് : "യേശുവിനെ അനുസ്സരിച്ചുകൊണ്ട് നിത്യ ജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ ആനും അത് പ്രയോഗവത്കരിച്ച മുഹമ്മദിന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ്‌ ശാശ്വതവിജയത്തിന്റെ മാര്‍ഗ്ഗം."

എന്നുവച്ചാല്‍ വാളെടുക്കരുത് എന്നു ഉപദേശിച്ചവന്റെ യഥാര്‍ത്ഥ അനുയായി ആകാന്‍ യുദ്ധം നയിച്ചവനെ കണ്ടു പഠിക്കാന്‍ , ശത്രുവിനെ സ്നേഹിക്കുക എന്നു പഠിപ്പിച്ചവന്റെ ശിഷ്യന്‍ ആകുവാന്‍ ശത്രുവിനെ കൊല്ലുന്നവനെ പിന്തുടരാന്‍ .... വളരെ ന്യായമായ ആവശ്യം....!!!!

CKLatheef പറഞ്ഞു...

@kootharamapla öകൂതറ മാപ്ല

കൂതറമാപ്ല വ്യാജ ഐഡികളെ പരാമര്‍ശിക്കുന്നതിലുള്ള വൈരുദ്ധ്യം മാറ്റിവെക്കുക. ഇവിടെ ബ്ലോഗും അഡ്രസുമുള്ള ഏതോ മാപ്ലയുക്തിവാദിയാണല്ലോ താങ്കള്‍. എനിക്കും പിന്നെ താങ്കളിവിടെ പേര് പരാമര്‍ശിച്ചവര്‍ക്കും നിങ്ങളുടെ, ഇസ്‌ലാമിനെക്കുറിച്ചോ ഖുര്‍ആനെക്കുറിച്ചോ വസ്തുനിഷ്ടമായ ചോദ്യത്തിന് ഉത്തരം പറയാന്‍ ത്രാണിയില്ല എന്നാണല്ലോ താങ്കള്‍ പറയുന്നത്. നിങ്ങള്‍ കുറച്ച് ചോദ്യങ്ങള്‍ ഇവിടെ നല്‍കുക, ഇനിയും ഉത്തരം നല്‍കിയിട്ടില്ലാത്തവ. ആരാന്റെ നെഞ്ച് ഒപ്പനെ കോല്‍കളിം എന്നൊക്കെ പോതുയോഗത്തില്‍ പ്രസംഗത്തിലുപയോഗിച്ചാല്‍ കുറച്ച് പാവങ്ങളെ പറ്റിക്കാനെങ്കിലും സാധിക്കും. ഇവിടെ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍ ഇത്തരം കമന്റുകള്‍ ഇസ്‌ലാം വിമര്‍ശകരായ യുക്തിവാദികളുടെ ദൗര്‍ബല്യം തുറന്ന് കാട്ടാനെ ഉതകൂ. യുക്തിവാദികളുടെ ഒരു ഗതികേട്...

മേലില്‍ ഇത്തരം അസംബന്ധകമന്റുകള്‍ ഇവിടെ നിലനിര്‍ത്തുന്നതല്ല.

CKLatheef പറഞ്ഞു...

@സന്തോഷ്‌

പോപ്പ് കരഞ്ഞു എന്നായിരുന്നു പത്രറിപ്പോര്‍ട്ട്. പോപ്പ് അസ്വസ്തനായതും കരഞ്ഞതും പാതിരിമാര്‍ എന്ന സ്ഥാനമുള്ളവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ടിട്ട്. എന്നാല്‍ താങ്കള്‍ അസ്വസ്തനായത് പുണ്യാളന്‍മാരുടെ സ്വഭാവിക ചെയ്തികള്‍ മൗദൂദി എടുത്ത് പറഞ്ഞപ്പോള്‍ അത് പുണ്യാളന്‍മാരെ അവഹേളിക്കലാണ് എന്ന് തെറ്റിദ്ധരിച്ചതിന്റെ പേരില്‍. അതുകൊണ്ട് ഈ രണ്ട് അസ്വസ്തതകളും ഭിന്നദ്രുവങ്ങളിലാണ് ഒരു ചേര്‍ചയുമില്ല. ഒന്ന് ധാര്‍മികതയുടെ അസ്വസ്തതയാണെങ്കില്‍ മറ്റൊന്ന് ആത്മവിശ്വാസമില്ലായ്മയുടെ അസ്വസ്തതയാണ്.

ചിലരുടെ കുട്ടിത്തം മാറാത്ത അഭിപ്രായം കാണുമ്പോള്‍ വായടക്കാന്‍വേണ്ടിത്തന്നൈ മറുപടി പറയാറുണ്ട്.

ബൈബിള്‍ അബദ്ധങ്ങള്‍ ഒന്നര നൂറ്റാണ്ടമുമ്പ് ചര്‍ചചെയ്തവയാണെങ്കില്‍ പിന്നെ ഇപ്പോള്‍ പറയാന്‍ പാടില്ലേ.

പിന്നെ അക്ബര്‍ ചെയ്ത കുറ്റം. മുഹമ്മദിന്റെ ജീവിതം പിന്‍പറ്റുകയാണ് ശാശ്വതവിജയത്തിന്റെ മാര്‍ഗം എന്ന് പറഞ്ഞതാണല്ലോ. യേശുവിലൂടെയാണ് രക്ഷ എന്ന് പറയുന്നത് പോലെയല്ലേയുള്ളൂ അക്ബര്‍ പറഞ്ഞതും. ആവശ്യമുള്ളവര്‍ അത് കേട്ടനുസരിച്ചാല്‍ മതിയല്ലോ.

താങ്കള്‍ക്ക് അതിങ്ങനെ മനസ്സിലാക്കാം. ശത്രുവിനെ സ്‌നേഹിക്കുക എന്ന് പഠിപ്പിച്ചവന്റെ ശിഷ്യന്‍ ആകുവാന്‍(?) ശത്രുവിനെ കൊല്ലുന്നവനെ പിന്തുടരാന്‍.

ഇവിടെ സന്തോഷ്, അതേപ്രകാരം ഇസ്‌ലാം വിമര്‍ശകരായ യുക്തിവാദികള്‍ എന്നിവര്‍ക്ക് മാത്രമാണ് മതനിന്ദയും മതത്തെ അവഹേളിക്കുന്നതും തിരിച്ചറിയാത്തത് എന്ന് തോന്നുന്നു. യുക്തിവാദികള്‍ അജ്ഞത നടിക്കുകയാണ്, ഒരു സന്തോഷിനെക്കൂടി ലഭിച്ചാലോ എന്നുലക്ഷ്യം വെച്ച്.

പിന്നെ സന്തോഷും കൂട്ടരും ഒന്ന് മനസ്സിലാക്കേണ്ടത്; മൗദൂദിയോ ഇനി അകബറോ ക്രിസ്ത്യാനിയെ മോശമായി ചിത്രീകരിച്ചു എന്ന എന്തടിസ്ഥാനത്തിലാണ് താങ്കള്‍ പറയുന്നത്. ക്രൈസ്തവ വിശ്വാസത്തെ നിരൂപണം ചെയ്താല്‍ അത് ക്രൈസ്തവതയെ മോശമായി ചിത്രീകരിക്കലാകുന്നതെങ്ങനെ?. ബൈബിളിന്റെ ദൈവികത ചര്‍ചചെയ്താലും അങ്ങനെത്തന്നെ. അപ്രകാരം ഇസ്‌ലാമിലെ വിശ്വാസങ്ങളെയോ ഖുര്‍ആനിന്റെ ദൈവികതെയോ ചര്‍ചചെയ്യുന്നതും ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കലല്ല. ഖുര്‍ആന്‍ മുഴുവന്‍ അത്തരക്കാര്‍ക്കുള്ള മറുപടിയാണ്. അത്തരം വിമര്‍ശനങ്ങളെ ഗൗരവത്തിലെടുത്തതിന്റെ ലക്ഷണമാണ് ഖുര്‍ആന്‍ അവയ്ക് മറുപടി പറഞ്ഞത്.

CKLatheef പറഞ്ഞു...

യേശുവും മുഹമ്മദും ദൈവത്തിന്റെ ഉത്തമരായ ദാസന്‍മാരാണ്. എന്നാണ് ഖുര്‍ആന്‍ പറയുന്നത്. രണ്ടുപേരും പ്രവാചകന്‍മാരും. യേശുവന്ന കാലത്ത് യേശുവിനെ അംഗീകരിക്കാത്ത ജൂതന്‍മാര്‍ തിന്‍മയിലാണ് നിലകൊണ്ടത്. യേശുവിനെ സ്വീകരിച്ചവരാകട്ടെ യഥാര്‍ഥ വിശ്വാസത്തിലും. മുഹമ്മദ് ദൈവത്തിന്റെ അന്ത്യപ്രവാചകനും. ഇനി യേശുവരികയാണെങ്കില്‍ അദ്ദേഹം മുഹമ്മദിനെ പിന്‍പറ്റുമായിരുന്നു.

അകബര്‍ യേശുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുന്നത് ആദ്യമായി മുസ്‌ലിംകളായിരിക്കും.

മുഹമ്മദ് നബിക്ക് യുദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. സമാനമായ അനുഭവം യേശുവിനുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ശത്രുക്കളെ സ്‌നേഹിക്കുക എന്ന് പറഞ്ഞുകൊണ്ട് തന്റെ പിന്നില്‍ അണിനിരന്ന വിശ്വാസികളെ ശത്രുക്കള്‍ളുടെ വാളുകള്‍ക്ക് മുന്നിലേക്ക് തലനീട്ടികൊടുക്കാന്‍ അയക്കുമായിരുന്നു എന്ന വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അദ്ദേഹം തന്റെ പിന്നിലണിചേര്‍ന്ന യഥാര്‍ഥ വിശ്വാസികളെ ചതിക്കുമായിരുന്നില്ല എന്ന് വിശ്വസിക്കാനുള്ള അതേ അവകാശം എനിക്കുമുണ്ട്.

പ്രിയ സന്തോഷ്, താങ്കള്‍ മതം എന്നാല്‍ എന്താണ് മനസ്സിലാക്കിയത് എന്നറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. ഏത് മതത്തില്‍ ജനിച്ചുവോ ആ മതം ഒരു ചോദ്യവും കൂടാതെ അങ്ങനെ ആചരിച്ച് പോണമെന്നോ?. അതല്ല മതത്തെകുറിച്ച് പഠിക്കുകയും താരതമ്യം ചെയ്യുകയും മതങ്ങളിലെ കുറ്റങ്ങളും കുറവുകളും നിരൂപണം ചെയ്യണമെന്നുമാണോ. നാം ഈ സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മെക്കാള്‍ എത്രയോ ഉന്നതിയില്‍ നിന്ന് കാര്യങ്ങളെ ഗ്രഹിക്കാന്‍ കഴിവുള്ളവരുടെ മുന്നിലാണ് എന്ന് താങ്കളും ഇതിന് മുമ്പ് പ്രതികരിച്ച കൂതറമാപ്ലയും മറന്നു പോകുന്നു.

അതുകൊണ്ട് സാധിക്കുമെങ്കില്‍ ഇത്തരം കോപ്പിപേസ്റ്റ് പരമാവധികൂറച്ച് നടക്കുന്ന ചര്‍ചകളില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ കഴിയുമോ എന്ന് നോക്കൂക. പ്രയാസകരമാണങ്കില്‍ ഇത്തരം ബ്ലോഗുകളില്‍ ഇസ്‌ലാമിനെക്കുറിച്ചറിയേണ്ട ചോദ്യങ്ങള്‍ ചോദിക്കുക. നിങ്ങളുടെ ബ്ലോഗില്‍ ഞങ്ങളും ചോദിക്കട്ടേ. ചര്‍ച എന്ന അസംബന്ധവാക്പയറ്റിന് അല്‍പം വിടനല്‍കുക. നന്മ നേര്‍ന്നുകൊണ്ട്.

സന്തോഷ്‌ പറഞ്ഞു...

@ CKLatheef

സ്വന്തം സമൂഹത്തിനു മാതൃക നല്‍കേണ്ടവര്‍ വഴി പിഴച്ചു പോയാല്‍ പോപ്‌ അല്ല ദൈവം തമ്പുരാന്‍ വരെ കരയും. "പാതിരിമാര്‍ എന്ന സ്ഥാനമുള്ളവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത്" എന്ന് ലത്തീഫ് പറയുന്ന പ്രവൃത്തി എന്താണെന്ന് വായിച്ചില്ലേ? എന്നിട്ട് ലത്തീഫിന് മനസ്സിലായില്ലേ അവര്‍ "ഖുര്‍ ആന്‍" വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗം ഭൂമിയില്‍ സൃഷ്ട്ടിച്ചു നോക്കിയതാണെന്ന്? പുണ്യാളന്‍മാരുടെ സ്വഭാവിക ചെയ്തികള്‍ മൗദൂദി പറഞ്ഞ തരത്തില്‍ അല്ലായിരുന്നു എന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് അത് അവഹേളിക്കലാണ് എന്ന് ഞാന്‍ പറഞ്ഞത്.

ആത്മവിശ്വാസം നല്ലതാണ്, പക്ഷെ അത് അഹങ്കാരം ആകുന്നതിന്റെ ലക്ഷണങ്ങള്‍ ആണ് "ദുര്‍ബലവിശ്വാസി", "കുട്ടിത്തം മാറാത്തവന്‍ " ഇങ്ങനെയുള്ള പദപ്രയോഗങ്ങള്‍. അക്ബര്‍, മുഹമ്മദിന്റെ ജീവിതം പിന്‍പറ്റുകയാണ് ശാശ്വതവിജയത്തിന്റെ മാര്‍ഗം എന്ന് പറഞ്ഞാല്‍ ആരും വിമര്‍ശിക്കില്ല, അത് അദേഹത്തിന്റെ അവകാശം എന്ന് അംഗീകരിക്കും. പക്ഷെ അക്ബര്‍ ബൈബിളിനെക്കുറിച്ച് എഴുതുന്നതുപോലെ ഏതെങ്കിലും അന്യമതവിശ്വസ്സി ഖുര്‍ആനെക്കുറിച്ച് എഴുതിയാല്‍ ഈ നാട്ടില്‍ കലാപം നടക്കും. അത്രമാത്രം മോശമായ രീതിയിലാണ് ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളെ അക്ബര്‍ ചോദ്യം ചെയ്യുന്നത്.

മറ്റൊരുവന്റെ വിശ്വസ്സത്തെ അവഹേളിക്കുവാന്‍ നടക്കുന്നതുകൊണ്ടാണ് സ്വന്തം വിശ്വസ്സങ്ങളെ ആരെങ്കിലും അവഹെളിക്കുന്നുണ്ടോ, നിന്ദിക്കുന്നുണ്ടോ എന്നൊക്കെ നോക്കി എപ്പോഴും നിങ്ങള്‍ക്ക് കാവലിരിക്കേണ്ടി വരുന്നത്. അതിനു മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ആദ്യം സ്വന്തം പ്രവൃത്തി നല്ലതാക്കിയാല്‍ മതി, ബാക്കി എല്ലാം താനേ ശരിയാകും. മറ്റൊരാള്‍ വിശ്വസ്സിക്കുന്നത് തങ്ങളേക്കാള്‍ മികച്ചതാണോ എന്ന് സംശയം ഉണ്ടാവുംപോലാണ് "വിശ്വാസത്തെ നിരൂപണം" ചെയ്യാന്‍ തോന്നുന്നത്. എല്ലാ നിരൂപണങ്ങളും അവസ്സാനിക്കുമ്പോള്‍ നിരൂപകന്മാര്‍ പറയും "നിങ്ങളുടേത് തെറ്റാണു, എന്റെ മാത്രം ആണ് ശരി".

സ്വന്തം മതം എന്ത് പഠിപ്പിക്കുന്നു എന്ന് ശരിയായി മനസ്സിലാക്കുന്ന ഒരാള്‍ക്ക്‌ "മറുപടി" അന്വേഷിച്ചു വേറൊരു മതവിശ്വാസിയുടെ വേദപുസ്തകം തിരയേണ്ടി വരില്ല. അതുകൊണ്ട് ഖുര്‍ആനിലെ മറുപടികള്‍ നിങ്ങള്‍ തന്നെ ഉപയോഗിച്ചോളൂ.

സന്തോഷ്‌ പറഞ്ഞു...

@ CKLatheef

മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന പ്രവാചകനായ യേശു അല്ലല്ലോ ബൈബിളിലെ ദൈവമായ യേശു. പിന്നെ എങ്ങനെയാണ് അക്ബര്‍ ബൈബിളിനെ യേശുവിനെ വിമര്‍ശിക്കുന്നത് മുസ്ലിങ്ങള്‍ക്ക്‌ യേശു എന്ന പ്രവാചകനെ വിമര്‍ശിച്ചതായി തോന്നുന്നത്? അതുകൊണ്ടുതന്നെ ലത്തീഫ് പറയുന്നപോലെ ഒരു എതിര്‍പ്പ് മുസ്ലിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലല്ലോ?

മുഹമ്മദ്‌നബി യുദ്ധം ചെയ്യേണ്ടി വന്ന സാഹചര്യം എന്തായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷെ ശത്രുവിനെ വാള്‍ ഉപയോഗിച്ച് നേരിട്ട തന്റെ ശിഷ്യനോട് യേശു പറഞ്ഞത് "വാള്‍ എടുക്കുന്നവന്‍ വാളാല്‍ നശിക്കും" എന്നായിരുന്നു.

ഞാന്‍ വിശ്വസിക്കുന്ന മതത്തിന് എന്തെങ്കിലും പോരായ്മ ഉണ്ട് എന്ന് തോന്നിയാല്‍ അത് ചൂണ്ടികാട്ടുവാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്. പക്ഷെ അത് ബ്ലോഗുകളില്‍ അല്ല, എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരിഹാരം നിര്‍ദ്ദേശിക്കപ്പെടുന്ന, എന്റെ മതം അനുശാസിക്കുന്ന ഔദ്യോഗികമായ സ്ഥലങ്ങളില്‍.

എന്റെ അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചത് ലത്തീഫിനോടാണ്. മറ്റാരെങ്കിലും ഉന്നതിയില്‍നിന്നും ഗ്രഹിക്കുന്നത് എന്റെ വിഷയമല്ല. ഉന്നതിയില്‍ നിന്നും ആരെങ്കിലും ഗ്രഹിക്കുന്നുണ്ട് എന്ന് ലത്തീഫിന് തോന്നുന്നുവെങ്കില്‍ മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങുന്നതിനുമുന്‍പ് ആദ്യം സ്വന്തം സമൂഹത്തിലെ വഴി പിഴച്ചവരെ നേരെയാക്കുവാന്‍ ശ്രമിക്കുക. ഇസ്ലാം എന്താണ് എന്ന് അറിയണം എന്നതുകൊണ്ടല്ല ഇവിടെ കമന്റു എഴുതിയത്, അക്ബറിന്റെ ലേഖനം വായിച്ചതുകൊണ്ടാണ്‌.

CKLatheef പറഞ്ഞു...

@സന്തോഷ്‌

പ്രിയ സന്തോഷ്,

ഈ രൂപത്തില്‍ ഈ ചര്‍ച കൊണ്ടുപോകാന്‍ താല്‍പര്യമില്ല. രണ്ടുപേര്‍ക്കും ഇവിടെ വായിക്കുന്നവര്‍ക്കും സമയനഷ്ടം മാത്രം വരുത്തുന്ന വിധത്തിലാണ് താങ്കളുടെ കമന്റുകള്‍. താങ്കള്‍ ബ്ലോഗില്‍ വന്നതേ ഈ കരച്ചിലോട് കൂടിയാണ്. അത് ഇപ്പോഴും അതേവിധം തുടരുന്നു. വിശ്വാസത്തെ നിരൂപണം ചെയ്യുന്നതിനും ഞാന്‍ ബ്ലോഗ് എഴുതുന്നതിനും നിങ്ങള്‍ നിങ്ങളുടെതായ ന്യായം കണ്ടെത്തി എന്റെ മേല്‍ കെട്ടിവെക്കുന്നു. ഞാന്‍ എങ്ങനെ ബ്ലോഗില്‍ വന്നു എന്നും എന്താണ് എന്റെ ലക്ഷ്യമെന്നും വളരെ വ്യക്തമായി പലയിടത്തായി പറഞ്ഞതാണ്. ഞാന്‍ വിശ്വസിക്കുന്ന ഒരു ദര്‍ശനത്തെ അതിന്റെ ഏറ്റവും മോശമായ രൂപത്തില്‍ ഭത്സിക്കുന്നത് കണ്ടപ്പോഴാണ് അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നിയത്. മാന്യമായി തന്നെ ആ സ്ഥലങ്ങളില്‍ ഞാന്‍ മറുപടി പറയുകയാണ് ആദ്യം ചെയ്തത്. അതൊക്കെ അവിടെയുണ്ട്. വളരെ മോശമായി ഇസ്‌ലാമിക വിമര്‍ശനം എന്ന നിലയില്‍ ഭത്സിച്ചിട്ടും. നിങ്ങള്‍ക്ക് നിങ്ങളുടെ ആശയത്തെക്കുറിച്ച് സംസാരിച്ചാല്‍ പോലെ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. മറിച്ച് വിമര്‍ശനം മാന്യമായ രൂപത്തിലായിക്കൂടെ എന്നേ ഞാന്‍ ചോദിച്ചിട്ടുള്ളൂ. ആദ്യമായി ഞാനവശ്യപ്പെട്ടത് ഓരോ വിഷയങ്ങളെടുത്ത് വിമര്‍ശനം തുടരാനാണ്.
ഇവിടെ താങ്കള്‍ പറയുന്നത് ബുദ്ധിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവാത്തതും ഒരു സാധുദുര്‍ബലവിശ്വാസിയുടെ റോളിലുമാണ്. അത് പറയുന്നത് അഹങ്കാരം കൊണ്ടല്ല. ഇത്തരം വിശ്വാസികള്‍ ഏത് മതത്തിലുമുണ്ട്. ബൂലോഗത്ത് പക്ഷെ അവര്‍ പ്രവേശിക്കാറില്ല. വല്ലപ്പോഴും അങ്ങനെ കടന്ന് വരുന്നവരാണ് അനോണിയായി നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്നത്.

മറിച്ച് ഞാനും നിങ്ങളും തമ്മിലുള്ള ആദ്യസംവാദങ്ങളിലൂടെ ഒന്നുകൂടി കടന്നുപോകുക. നിങ്ങള്‍ ആദ്യം കാണിച്ച പക്വമായ നിലപാടില്‍നിന്നും വളരെയേറെ പിന്നോട്ട് പോയത് നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയും. കാളിദാസന്‍ എന്ന അനോണിയുടെ പങ്ക് അതില്‍ വളരെ വലുതാണ് എന്ന് എനിക്ക് തോന്നുന്നു.
നിങ്ങള്‍ക്ക് ഇത്തരം സംവാദങ്ങള്‍ ശരിയാവില്ല എന്ന് തന്നെ നിങ്ങള്‍ മനസ്സിലാക്കണം.

ഇതൊക്കെ നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയും പറയുകയുമാണ്. അതുകൊണ്ടാണ് അക്ബര്‍ ബൈബിളിനെക്കുറിച്ചെഴുതുന്നത് പോലെ ഏതെങ്കിലും അന്യമതവിശ്വാസി ഖുര്‍ആനെക്കുറിച്ചെഴുതിയാല്‍ ഈ നാട്ടില്‍ കലാപം നടക്കും എന്നൊക്കെ പറയുന്നത്. അതുകൊണ്ട് ദയവായി മാറിത്തരിക. നിങ്ങളുടെ വിശ്വാസവുമായി കഴിഞ്ഞുകൂടുക. അതില്‍ സംശയം തോന്നുമ്പോള്‍ താങ്കളുടെ മതം അനുശാസിക്കുന്ന ഔദ്യോഗികമായ സ്ഥലങ്ങളില്‍ പരിഹാരം തേടുക. ദയവായി ഈ ഉപദേശം മറ്റുള്ളവര്‍ക്ക് നല്‍കി സ്വയം വിഢിയാകാതിരിക്കുക.

മുകളില്‍ കൊടുത്ത കമന്റുകളുടെ ആവര്‍ത്തനമാണ് ഇനിയും ഉദ്ദേശിക്കുന്നതെങ്കില്‍ അവ താങ്കളുടെ ബ്ലോഗില്‍നല്‍കി ഇവിടെ അതിന്റെ ലിങ്ക് നല്‍കിയാല്‍ മതി. നന്മകള്‍ നേരുന്നു.

സന്തോഷ്‌ പറഞ്ഞു...

@ CKLatheef

ഞാന്‍ എന്ന് മുതല്‍ ബ്ലോഗ്‌ വായിക്കുന്നുണ്ട് എന്ന് ലത്തീഫ് മനസ്സിലാക്കിയത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല. കമന്റുകള്‍ എഴുതി തുടങ്ങിയ കാലമോ, ബ്ലോഗ്‌ എഴുതി തുടങ്ങിയ കാലമോ ആണ് ലത്തീഫ് കണക്കില്‍ എടുത്തതെങ്കില്‍ ഞാന്‍ താങ്കളെക്കാളും പുതിയ ആള്‍ ആണ്. പക്ഷെ, ബ്ലോഗ്‌ വായിക്കുന്ന കാലം ആണ് നോക്കുന്നത് എങ്കില്‍ 2005 മുതല്‍ ഞാന്‍ ഇവിടെ ഉണ്ട്, എന്റെ പ്രൊഫൈല്‍ ബ്ലോഗില്‍ നിര്‍മ്മിച്ചത് 2006 ല്‍ ആണ്.

ലത്തീഫ് ചെയ്തുകൊണ്ടിരുന്ന ഒരു പ്രവൃത്തി മോശമാണ് എന്ന് ചൂണ്ടികാണിച്ചത് എന്റെ കരച്ചിലായി ലത്തീഫിന് തോന്നിയെങ്കില്‍ അത് എന്റെ കുഴപ്പം അല്ലല്ലോ. ഞാന്‍ ആദ്യമായി ലത്തീഫിന്റെ ബ്ലോഗില്‍ അഭിപ്രായം പ്രകടിപ്പിച്ചത്, ബൈബിളില്‍ യേശു പറഞ്ഞ ആശ്വാസദായകന്‍ മുഹമ്മദ്‌ നബി ആണ് എന്ന് സ്ഥാപിക്കാന്‍ ലത്തീഫ് ശ്രമിച്ചപ്പോള്‍ ആണ്. അന്നും ഇന്നും ഞാന്‍ പ്രകടിപ്പിച്ചത് ഒരേ നിലപാട് തന്നെയാണ്; " നിങ്ങളുടെ വിശ്വാസങ്ങള്‍ സാദൂകരിക്കുവാന്‍ " നിങ്ങള്‍ ബൈബിള്‍ വളചൊടിക്കരുത് എന്ന നിലപാട്. അതിനു ഇന്നും ഒരു മാറ്റവും വന്നിട്ടില്ല.

നിരീശ്വരവാദികളോ യുക്തിവാദികളോ ലത്തീഫിന്റെ മതവിശ്വാസത്തെ മോശമായി ചിത്രീകരിക്കുന്നതും ഞാനുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നു എനിക്ക് അറിയില്ല. ലത്തീഫ് അവരോടു സംസാരിക്കുന്ന വിധത്തില്‍ ഞാന്‍ ലത്തീഫിനോട് സംസാരിക്കണം എന്നു പറയുന്നത് ന്യായമാണോ? ലത്തീഫിന്റെ പോസ്റ്റിലെ എന്റെ ആദ്യ കമന്റുകള്‍ ഒരിക്കല്‍ക്കൂടി വായിച്ചു നോക്കുക, എന്റെ മതവിശ്വാസം വിമര്‍ശനപരമായി വിശകലനം ചെയ്യുമ്പോള്‍ ഇസ്ലാംമതവിശ്വാസ്സിക്ക് സംഭവിക്കുന്ന പാകപ്പിഴകള്‍ ആണ് ഞാന്‍ ചൂണ്ടികാണിച്ചത്. അല്ലാതെ ഒരു യുക്തിവാദിയോടോ നിരീശ്വര വാദിയോടോ അല്ല ഞാന്‍ അവിടെ സംസാരിച്ചത്.

ലത്തീഫ്, "ബുദ്ധിയുള്ളവര്‍" എന്നു ആവര്‍ത്തിച്ചു പറയുന്ന വാക്കിനു ലത്തീഫ് നല്‍കിയിട്ടുള്ള നിര്‍വചനത്തിനു പുറത്താണ് എന്റെ സ്ഥാനം എങ്കില്‍ ഞാന്‍ എന്ത് പറഞ്ഞാലും ലത്തീഫ് അത് അംഗീകരിക്കില്ല എന്നു എനിക്ക് ഇപ്പോള്‍ മനസ്സിലായി. ബൂലോഗത്ത് ആരൊക്കെ പ്രവേശിക്കാറുണ്ട്, ആരൊക്കെ നിയന്ത്രണംവിട്ടു അനോണിയായി പൊട്ടിത്തെറിക്കാറുണ്ട് എന്നൊന്നും എനിക്കറിയില്ല, അവരൊക്കെ ദുര്‍ബലരാണോ, സാധുക്കളാണോ, വിശ്വാസി ആണോ, അവിശ്വാസി ആണോ, ബുദ്ധിഉള്ളവര്‍ ആണോ, ബുദ്ധിഇല്ലാത്തവര്‍ ആണോ എന്നൊന്നും ഞാന്‍ അന്വേഷിക്കാറുമില്ല.

ലത്തീഫ് പറഞ്ഞ ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു, എനിക്ക് " ഇത്തരം സംവാദങ്ങള്‍ " ശരിയാവില്ല, കാരണം ഞാന്‍ ഇതുവരെയും ഇങ്ങനെയുള്ള സംവാദങ്ങള്‍ പഠിച്ചിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ " ഇത്തരം സംവാദങ്ങള്‍ " കൊണ്ട് നിങ്ങളുടെ വിശ്വാസത്തെ വളര്‍ത്തുക. ഇനിമുതല്‍ "വിഢി" ആവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാം.

പറഞ്ഞു...

ഖുര്‍ ആനെ സംബന്ധിച്ച ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ് തൃപ്തികരമായി ഒരുത്തരം നല്‍കാന്‍ മുകളില്‍ പേരെഴുതിയ ഒരൊറ്റയെണ്ണത്തിനു കഴിയുകയില്ല കാരണം അവര്‍ വിശ്വാസികളുടെ ഗണത്തിലോ വിജ്ഞാനികളുടെ ഗണത്തിലോ പെടുന്നില്ല അല്പവിശ്വാസികളായ ക്ഷിപ്രകോപികള്‍ എന്നല്ലാതെ മാപ്ലക്കിവരെ ഒന്നും വിശേഷിപ്പിക്കാനുമില്ല.

@ വിശ്വസിക്കാന്‍ താത്പര്യമില്ലാത്തവരെ സംബന്ധിച്ച് ഖുര്‍ആന്റെ പ്രസക്തി എന്തൊക്കെയാണ്?

വഴ വഴാ എന്ന് മുശിയെപ്പോലെ വഴുതിക്കളിച്ച് പറ്റിക്കരുത്.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഹ ഹ, കൂതറ മാപ്ളയുടെ 'ഒന്നൊന്നര' ചോദ്യത്തിനു മുന്‍പില്‍, ഇസ്ളാം മത വിശ്വാസികള്‍ ഒലിച്ചു പോയേ!! ലത്തീഫേ, ഈ യുക്തിവാദികളും ക്രിസ്ത്യാനികളുമൊക്കെ പറയുന്നതാണു 'ശരി'. ഇസ്ളാം പറയുന്നതെന്ത്‌, മരിചതിനുശേഷമല്ലെ 'കാര്യമായി' എന്തെങ്കിലും 'തടയൂ'. ഞങ്ങള്‍ക്ക്‌ ഇവിടെ എന്തെങ്കിലുമൊക്കെ തടഞ്ഞാല്‍ മതി. ഇസ്ളാമെന്തെന്നറിയാത്ത കുറേ, കാളീ കൂതറ സന്തോഷ്‌ ഐറ്റംസുകള്‍ ഇറങ്ങിയിരിക്കുന്നു. അവര്‍ പറയുന്നതു മാത്രം ശരി! മറ്റുള്ളവര്‍ പറഞ്ഞാല്‍ അത്‌ 'അവഹേളനം'!!. അവര്‍ ചെയ്യുന്നതു 'പുണ്യം'. മറ്റുള്ളവര്‍ മറുപടി പറഞ്ഞാല്‍ ബ്ളോഗ്‌ ലോകത്ത്‌ 'വിഷം'!!. ഇതൊക്കെ ലെവിടന്ന് വന്നോ എന്തോ?!

CKLatheef പറഞ്ഞു...

@സന്തോഷ്

ഞാന്‍ ഇനി മറുപടി പറയുന്നില്ല. ഇതിനൊരു അവസാനം വേണമല്ലോ. അതിനാല്‍ അവസാന കമന്റിന് നന്ദിരേഖപ്പെടുത്തി നിര്‍ത്തുന്നു.

@കൂതറമാപ്ല

നിങ്ങളുടെ ഈ ഒന്നരചോദ്യത്തിന് മുന്നില്‍ തോറ്റിരിക്കുന്നു എന്ന് ആദ്യമേ പറയട്ടേ. വിശ്വസിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന് വല്ല പ്രസക്തിയുമുണ്ടോ ജീവിതത്തില്‍ വല്ലകാര്യവുമുണ്ടോ എന്നക്കൊ അവര് തന്നെ ചിന്തിക്കട്ടേ.

@കുരുത്തം കെട്ടവന്‍

ഒന്നുകില്‍ സകലമതങ്ങളെയും തങ്ങളുദ്ദേശിക്കുന്നവിധം ആക്ഷേപിക്കാനും പരിഹസിക്കാനും അനുവദിക്കുകക, അല്ലെങ്കില്‍ ഇവിടെ മതങ്ങളോ മറ്റുള്ളവരോ മാന്യമായ വിമര്‍ശനം പോലും നടത്തരുത് ഇതാണ് യുക്തിവാദികള്‍ നേര്‍ക്ക് നേരെത്തന്നെ പറയുന്നത്. അത് പറയുന്നതില്‍ അല്‍പം പോലും ലജ്ജ അവര്‍ക്ക് തോന്നുന്നുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review