കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ ഇസ്ലാമും യുക്തിവാദവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് നാം ചര്‍ചചെയ്തത്. മതത്തിന്റെ ധാര്‍മിക സദാചാരത്തെക്കുറിച്ച് വിശദമായിത്തനെ നാം മന്സ്സിലാക്കി. അവസാന പോസ്റ്റില്‍ , കല്പിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു ദൈവം യുക്തിവാദികള്‍ക്കുംമുണ്ടെന്നാണ് ഞാന്‍ പറഞ്ഞുവെച്ചത്. എന്നാല്‍ യുക്തിവാദികള്‍ക്കെല്ലാം ഒരേ മതമല്ല. അതുകൊണ്ടുതന്നെ ഒരാളെ സംബന്ധിച്ചിടത്തോളം ശരിയായത് മറ്റൊരാള്‍ അംഗീകരിക്കണമെന്നുമില്ല. കേരള യുക്തിവാദി സംഘം തന്നെ രൂക്ഷമായ ഭിന്നിപ്പുകള്‍ നിലനില്ക്കുന്നു. ഓരോരുത്തര്‍ക്കും തോന്നിയത് പറയുന്നു. കുറച്ചാളുകള്‍ അതംഗീകരിക്കുന്നു. എങ്ങനെ നോക്കിയാലും തങ്ങള്‍ക്ക് അപ്പപ്പോള്‍ തോന്നുന്ന ധാര്‍മികതയിലാണ് പൊതുവെ യുക്തിവാദികള്‍ വിശ്വസിക്കുന്നത്. പലകാരണങ്ങളാല്‍ ഹൈന്ദവ ക്രൈസ്തവ മതവിഭാഗങ്ങില്‍ ജനിച്ചവരും മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചതിനാല്‍ പലപ്പോഴും തെറ്റായ സ്വാധീനത്താല്‍ ദൈവനിഷേധ പരമായ വിശ്വാസം സ്വീകരിച്ചവരും. യുക്തിവാദികളുമായി ബന്ധപ്പെടുത്തി വല്ലതും പറയുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും കേള്‍ക്കാതെ രോഷം കൊള്ളാറുണ്ട്.
'യുക്തിരേഖ' എന്ന യുക്തിവാദികളുടെ മാഗസിന് നല്കുന്ന ഒരു സംസ്കാരമുണ്ട്. മതത്തിന്റെ ധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായി ആ സംസ്കാരത്തിലൂടെ കേരള ജനത ചലിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നോര്‍ത്തുനോക്കുന്നത് കൗതുകകരമായിരിക്കും. എന്നാല്‍ സമൂഹം അവരുടെ കാഴ്ചപ്പാടനുസരിച്ച് മാറാന്‍ പോകുന്നില്ല എന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും നല്ല ബോധ്യമുള്ളത് കൊണ്ട് കാര്യമായി ആരും അത് വിഷയമാക്കാറില്ല. എന്നാല്‍ അതേ യുക്തിവാദികള്‍ പ്രവചാകന്റെ നിയമപ്രകാരമുള്ള ബഹുഭാര്യത്വത്തെയും ഇസ്ലാം അതിന്റെ അനുയായികള്‍ക്ക് നിബന്ധനകളോടെ നല്കിയ ബഹുഭാര്യത്വമെന്ന ഇളവും പരിഷ്കൃത ജനതയോടുള്ള വെല്ലുവിളിയായി വലിയവായില്‍ വിളിച്ചുകൂവുമ്പോള്‍ ചിലരെങ്കിലും താല്കാലികമായി വളരെ ഉന്നതമായ മനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ വാദിക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍ കുടുങ്ങാറുണ്ട്. അതേ തുടര്‍ന്ന് ചിലര്‍ തുടര്‍ന്ന് അത്തരം ചര്‍ചകളില്‍ പങ്കെടുക്കുകയും വാദിക്കുകയും ചെയ്യുന്നു. അവര്‍ ഭയപ്പെടുന്നത്, ബഹുഭാര്യത്വം അനുവദിക്കുന്നതിലൂടെ സപത്നിക്ക് നേരിടേണ്ടിവരുന്ന മാനസിക പ്രയാസമാണങ്കില്‍. ആ ചര്‍ചക്ക് തുടക്കമിടുന്നവര്‍ ഉദ്ദേശിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗികതക്ക് ഇസ്ലാം ഏര്‍പ്പെടുത്തുന്ന വിലക്കുകളെ തകര്‍ക്കുക എന്നത് മാത്രമാണ്.
സ്ഥിരമായി യുക്തിരേഖ വായിക്കുന്ന കൂട്ടത്തിലല്ല ഞാന്‍ , കാണുമ്പോള്‍ മറിച്ചുനോക്കാറുണ്ട് എന്ന് മാത്രം. മറിച്ചുനോക്കുമ്പോള്‍ വാങ്ങിവായിക്കണം എന്ന് തോന്നാറില്ലാത്തതിനാല്‍ വാങ്ങാറില്ല. ഇയ്യിടെ ആലിക്കോയ എന്ന സുഹൃത്ത് അയച്ചുതന്ന മെയിലില്‍ നേരത്തെ ഞാന്‍ പറഞ്ഞുവെച്ച പല കാര്യളുടെയും ഉദാഹരണങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ അവ എന്റെ വായനക്കാരുമായി പങ്കുവെക്കണം എന്ന് തോന്നി. ഇതുകൊണ്ട് കാര്യമായി ഞാന്‍ ഉദ്ദേശിക്കുന്നത്. യുക്തിവാദമെന്നാല് യുക്തിപൂര്‍വം കാര്യങ്ങളെ മുഴുവന്‍ വിലയിരുത്തുന്നതിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ചവരെയാണ്. കേരളയുക്തിവാദി സംഘം അവതരിപ്പിക്കുന്ന യുക്തിവാദം ഒരു മതം തന്നെയാണ്. അതിന് ചില വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അത് ചില സംസ്കാരം നമ്മെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവനിഷേധവും മതങ്ങളിലുള്ള ചില ആചാരാനുഷ്ഠാനങ്ങളിലെ തരികിടകളിലെ ചില തുറന്ന് കാണിക്കലും മാറ്റിനിര്‍ത്തിയാല്‍ മറ്റുമതങ്ങളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. ദൈവത്തെ ആക്ഷേപിച്ചാല്‍ അവരുടെ വികാരം വ്രണപ്പെടില്ല എങ്കിലും ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച താനെന്ന ദൈവത്തെ പരിഹസിക്കുന്നു എന്ന് തോന്നിയാല്‍ മതി. അവരുടെ വികാരം വ്രണപ്പെടുക മാത്രമല്ല. അക്രമാസക്തരായി ചാടിപുറപ്പെടുക തന്നെ ചെയ്യും. മതങ്ങളാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം എന്ന് പറയുന്നവര്‍ തന്നെ മതമില്ലാത്തവര്‍ നടത്തുന്ന കിരാതമായ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. സഞ്ചാരി എന്ന ബോഗര്‍ തന്റെ ബ്ലോഗിലേക്കുള്ള ഒരു ലിങ്ക് നല്കുകയുണ്ടായി. വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ പ്രസ്തുത കമന്റ് ബോക്സില്‍നിന്ന് ഞാനത് നീക്കം ചെയ്തുവെങ്കിലും. ആ വ്യക്തിയുടെ അത് പറയാനുള്ള അവകാശത്തെ മാനിക്കുക മാത്രമല്ല. ആ വിഷയം ഇന്ത്യനേരിടുന്ന ഒരു പ്രശ്നമയിപോലും വേണ്ടവിധം പരിഗണിക്കാത്ത പുലി ബ്ലോഗരമാരുടെ നിസ്സങ്കതയി അത്ഭുതവും തോന്നുന്നു. മാവോയിസ്റ്റുകളുടെ ആക്രമണത്തെ യുക്തിവാദി ദൈവനിഷേധികളുടെ പ്രവര്‍ത്തനമായിട്ടാണതില്‍ വിലയിരുത്തിയിട്ടുള്ളത്. സാങ്കേതികമായി യുക്തിവാദികള്‍ക്കതിനോട് വിയോജിക്കാമെങ്കിലും. മതമില്ലാത്തവരും ഭീകരതയില്‍ മതവിശ്വാസികളെന്ന് പറയുന്നവരെക്കാള്‍ നൂറിരട്ടി മുന്നിലാണ് എന്ന ചരിത്രവസ്തുതക്ക് അടിവരയിടുന്നതാണ് അത്. എവിടെ സ്ഫോടനം നടന്നും മുസ്ലിംകള് അപലപിക്കണം എന്ന് വാശിപിടിക്കുന്നവരും അതിനെതിരെ കാര്യമായി പ്രതികരിച്ചുകണ്ടില്ല. ആരുടെയും ദേശസ്നേഹം ഇളകിയില്ല. അത്രയും സൈനികര്‍ കൂട്ടത്തോടെ മരണപ്പെട്ട വല്ല സംഭവവും സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തുടര്‍ച്ചയായുണ്ടായ ആക്രമണം കാര്യമായ ചര്‍ചയില്ലാതെ ബ്ലോഗിലെങ്കിലും കെട്ടടങ്ങുന്നത് ആരുടെ താല്പര്യമാണ്.
വിഷയത്തിലേക്ക് തിരിച്ചുവരാം. യുക്തിരേഖ 99 സെപ്റ്റംബര്‍ ലക്കത്തിലെ (ഒന്ന് രണ്ട്) പരാമര്‍ശമാണ് പോസ്റ്റിനാധാരം. ഇസ്ലാമിന്റെ ധാര്‍മികതയും സദാചാരവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച നടന്ന സ്ഥിതിക്ക് ഇനി യുക്തിവാദം മുന്നോട്ട് വെക്കുന്ന ധാര്‍മിക സദാചാരത്തിന്റെ മാതൃകകൂടി പരിശോധിച്ചില്ലെങ്കില്‍ എന്റെ ബ്ലോഗിന്റെ ടൈറ്റിലിനോടുള്ള നീതിയാകില്ല.
യുക്തിവാദികളുടെ ലൈംഗിക സദാചാരം:
ഇസ്ലാം മനുഷ്യനെ വ്യക്തമായി നിര്‍വചിക്കുകയും അവന്റെ ചുമതലകളും അവന്റെ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്തുകയും ചെയ്യുന്നു. അവന്റെ അവകാശങ്ങളും ബാധ്യതകളും പഠിപ്പിക്കുകയും, ധാര്‍മിക സദാചാരത്തിന് വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നാം കഴിഞ്ഞ പോസ്റ്റിലൂടെ മനസ്സിലാക്കി. എന്നാല്‍ ഇന്നോളം യുക്തിവാദം മനുഷ്യന് അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയതായി കാണുന്നില്ല. തങ്ങളുടെ ജഡികേഛകള്‍ക്കനുസരിച്ച് കാര്യങ്ങളെ വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു പ്രവണത മാത്രമാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. കൂടെ അധാര്‍മകതയിലേക്ക് നയിക്കുന്ന ഇത്തരം ചില വിലയിരുത്തലുകളും. നിലവിലെ ധാര്‍മികതയെ എങ്ങനെയെങ്കിലും തകര്‍ക്കാനുള്ള ഉല്‍ബോധനങ്ങളും കഴിഞ്ഞാല്‍ ഒരു ദര്‍ശനമെന്ന നിലയിലോ ജീവിതരീതി എന്ന നിലയിലോ യുക്തിവാദത്തിന് ഒരു പ്രസക്തിയുമില്ല.
വിവാഹ പുര്‍വസംഭോഗവും ഗര്‍ഭഛിദ്രവും അനുവദനീയമാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. അതിനെതിരെ ശക്തമായി മതധര്‍മങ്ങളുടെ വിലക്കുകള്‍ ഉള്ളത് കാരണമാകാം നേരിട്ട് പറയാതെ ഒരന്വേഷണ രൂപത്തിലാണ് പ്രസ്തുത കാര്യങ്ങളെ ന്യായീകരിച്ചു തുടങ്ങുന്നത്. ആ ന്യായീകരണം മനുഷ്യനെ ഒരു മൃഗതലത്തില്‍ കാണുന്നവര്‍ക്ക് മാത്രമേ ആകര്‍ഷകമാകൂ എന്നത് വേറെ കാര്യം. സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് അവള് വിവാഹിതയല്ലെങ്കിലും കന്യകയായും സന്താനമില്ലാതെയും തുടരണമെന്ന വാദം എന്നാണ് യുക്തിവാദിയുടെ നിരീക്ഷണം. ഒരോരുത്തര്‍ക്കും സ്വന്തം ശരീരത്തിന്മേല് പരമാധികാരമുണ്ടെന്ന കാഴ്ചപ്പാടിലെ പിഴവാണ് ഇവിടെ യഥാര്‍ഥ വില്ലന്‍. അതേ പ്രകാരം ഗര്‍ഭഛിദ്രത്തിനും ന്യയീകരണം അതുതന്നെയാണ്. പ്രസവം വരെ ഗര്‍ഭസ്ഥശിശു ഗര്‍ഭിണിയുടെ ശരീരത്തിന്റെ ഭാഗം മാത്രമാണ് അതുകൊണ്ട് ഗര്‍ഭഛിദ്രം ഗുരുതരമായ ശിശുഹത്യയല്ല. തന്റെ ഉദരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും താന്‍ ഗര്‍ഭം ചുമക്കുന്നതുമായ ഗര്‍ഭം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും ഒരു സ്ത്രീക്ക് മാത്രമാണുള്ളത്. ഇത്രയും പറഞ്ഞിട്ട് ഒരു പ്രതിരോധമാണ്. അതിങ്ങനെ: 'ഏതൊരു സ്ത്രീക്കുമുള്ള ഈ മൗലികാവകാശം നിഷേധിക്കാന്‍ യാഥാസ്ഥിതിക സമൂഹം എപ്പോഴും ചാടിവീഴാറുണ്ട്.' മതവിശ്വാസികള്‍ തങ്ങളുടെ മതത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ള ബ്ലോഗില്‍ അഭിപ്രായം പറയുന്നത് ചാടിവീഴലായിട്ടാണല്ലോ ഇവിടെ വലിയ യുക്തിവാദി ബ്ലോഗര്‍മാര്‍ വരെ ലജ്ജയുമില്ലാതെ ജല്പിക്കുന്നത് ഓര്‍ത്തുപോകുന്നു.
യുക്തിരേഖ തുടരുന്നു: 'വിവാഹപുര്‍വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ഒരിക്കലും പാപമല്ല. അത് വ്യക്തികളുടെ ഒരു സ്വകാര്യ പ്രശ്നം മാത്രമാണ. സ്വകാര്യവും സുരക്ഷിതവുമായ ലൈംഗിക ബന്ധങ്ങില്‍ യാതൊരു കുറ്റബോധവും തോന്നേണ്ടതില്ല. യാഥാസ്ഥിതിക സദാചാര നിയമങ്ങളുടെ ഇരുമ്പുലക്കയുമെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ സാമൂഹ്യ പ്രശ്നത്തിന്റെ തലത്തിലേക്ക് വളര്‍ത്തുന്ന മനോഭാവം ആരോഗ്യകരമല്ല. ആധുനിക സമൂഹത്തിന് നിരക്കുന്നതുമല്ല.'
എങ്ങനെയുണ്ട് യുക്തിവാദം?. വിവാഹപൂര്‍വ ലൈംഗികത പാപമല്ലെങ്കില്‍ പിന്നെ സ്വാകാര്യമാകണം എന്ന് പറയുന്നതിലെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല. ചില സമൂഹങ്ങളെങ്കിലും പരസ്യമായ ലൈംഗികതയുടെ തലത്തിലെത്തി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പണ്ട് ലൂത്തിന്റെ സമൂഹം ചെയ്തത് പോലെ. അപ്പോള്‍ പിന്നെ ഈ സ്വകാര്യത യഥാസ്ഥിതികതയുടെ ഇരുമ്പുലക്കയെ പേടിച്ചിട്ടാണോ എന്ന് ചോദിക്കാന്‍ തോന്നുന്നു. 'എന്തു ചെയ്യാം? ലൈംഗികകുറ്റ കൃത്യങ്ങള്‍ക്കൊരു പങ്കാളിവേണം' എന്നൊരു മഹാന് പറഞ്ഞിട്ടുണ്ട് അത്രയെങ്കിലും സാമൂഹികത അതിലുണ്ട് എന്നെങ്കിലും ഇവര്‍ അംഗീകരിക്കേണ്ടെ. ലൈംഗികത തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യമാണ് എന്ന കാഴ്ചപ്പാട് ഏത് യുക്തിക്കാണ് അംഗീകരിക്കാനാകുക. കുടുംബം തകര്‍ക്കുന്ന, വളര്‍ന്ന് വരുന്ന തലമുറകളെ വഴിയാധാരമാക്കുന്ന, മാതാപിതാ ബന്ധങ്ങളെ തകര്‍ക്കുന്ന, വൃദസദനങ്ങള്‍ പെരുകുകയും. നിലാരംബരായ ആളുകള്‍ ആത്മഹത്യയിലഭയം തേടേണ്ടിവരികയും ചെയ്യുന്ന, സംരക്ഷണം നഷ്ടപ്പെട്ട കുട്ടികള്‍ സാമൂഹ്യദ്രോഹികളായിമാറുന്ന, കുത്തഴിഞ്ഞ ലൈംഗികതയെ സാമൂഹ്യതലത്തിലേക്ക് ഉയര്‍ത്തുന്നത് ഗുരുതരമായ തെറ്റാണത്രെ.
വിവാഹപുര്‍വ ലൈംഗികതയെ മാത്രമല്ല യുക്തിവാദികള്‍ ന്യായീകരിക്കുന്നത്. അവിവാഹിതരായ അമ്മമാരെയും പരിഗണിക്കണം പോലും. അവരുടെ ഗര്‍ഭധാരണത്തെ അന്തസ്സുകെട്ട പ്രവര്‍ത്തിയായികാണുന്ന യാഥാസ്ഥിതിക സമൂഹ്യബോധവും മാറണമെത്ര. അപ്പോള്‍ മുകളില്‍ പറഞ്ഞ സുരക്ഷിതമായ എന്ന് പറഞ്ഞ നിബന്ധനയും ആവശ്യമില്ല എന്നര്‍ത്ഥം. ഇതിനാണ് പരിണാമം എന്ന് പറയുന്നത്. കാരണം ഇതെല്ലാം മനുഷ്യന്റെ മൗലികാവകാശമാണ് യുക്തിവാദി വീക്ഷണത്തില്‍. 'അതുകൊണ്ട് ഒരു സ്ത്രീക്ക് അവിവാഹിതയായി ജീവിക്കാനും അതേ സമയം തനിക്ക് ഇഷ്ടമുള്ള ഒരു പുരുഷനില്‍നിന്നും നേരിട്ടോ കൃത്രിമമാര്‍ഗത്താലോ ഗര്‍ഭം ധരിച്ച് തനിക്കൊപ്പം വളര്‍ത്താനുള്ള അവകാശമുണ്ട്.' (ആ സ്ത്രീക്ക് ആ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് കാരണം തനിച്ച് ജീവിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്മേല് ആര്‍ക്കാണ് കൈവെക്കാന്‍ അവകാശമുള്ളത് എന്ന് മറ്റൊരു യുക്തിവാദിക്ക് ചോദിക്കാമല്ലോ?). 'ഒരു പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച് അയാള്‍ക്ക് കീഴ്പെട്ട് അയാളുടെ ആജീവനാന്ത അടിമയായി ജീവിതം തുലക്കാന്‍ ഇഷ്ടപ്പെടാത്ത് സ്ത്രീകള്‍ക്ക് അവിവാഹിതയായ അമ്മയാകാന്‍ സ്വയം തീരുമാനം എടുക്കാവുന്നതാണ്.' (ബ്രാക്കറ്റിനകത്തുള്ളത് എന്റെ നിരീക്ഷണം)
'പഴയ സോവിയറ്റ് യുണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് അമ്മമാര്‍ ഉണ്ടായിരുന്നു. പാശ്ചാത്യനാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹികമായ അംഗീകാരം നേടിയിട്ടുണ്ട്'. അതുകൊണ്ട് എത്രയും പെട്ടെന്ന് നമ്മുക്കും അവിടെയെത്തണമെന്ന് ചുരുക്കം. ലേഖനത്തിന്റെ അവസാനത്തില്‍ ഇങ്ങനെ പറയുന്നു: വിവാഹപൂര്‍വമായിട്ടുള്ളതും വിവാഹബാഹ്യമായിട്ടുള്ളതുമൊക്കയായി ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുലംഘിച്ചുതുടങ്ങിയാല്‍ ഗുരുതരമായ സമൂഹ്യപ്രശ്നമായി തീരുമെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ ഈ സ്വകാര്യതയുടെ അതിര് ലംഘിക്കാതെ നോക്കണം. അതങ്ങനെ എന്ന് പറയാത്തതിനാല്‍ നമ്മുക്കൂഹിക്കുകയേ നിവൃത്തിയുള്ളൂ. എന്നാലും നമ്മുടെ (ഇതെഴുതുന്നയാളുടെയും വായിക്കുന്നവരുടെയും കാര്യങ്ങള്‍ ഒത്തുപോകുന്നത് വരെ സ്വകാര്യത നഷ്ടപ്പെടില്ല എന്നായിരിക്കും ഉദ്ദേശിച്ചത്) അതെന്തായാലും നാം മുന്നോട്ട് പോകണം എന്നാണ് ലേഖകന്‍ സൂചിപ്പിക്കുന്നത്. ഇതിനുള്ള ഏക തടസ്സം യുക്തിവാദി കാണുന്നത്. അദ്ദേഹം തന്നെ പറയട്ടേ.
'മതയാഥാസ്ഥിക പിന്തിരിപ്പന് സമൂഹങ്ങളുടെ പുരുഷാധിപത്യ തേര്‍വാഴ്ചനടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂ.' യുക്തിവാദി സൃഷ്ടിക്കാനുദ്ദേശിക്കുന്ന ആധുനികസമൂഹത്തിന്റെ പ്രത്യേകതകള്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാണല്ലോ. ഈ പോരാട്ടത്തിലാണ് ബൂലോകത്തും ചില യുക്തിവാദികള്‍ രാവുംപകലും അധ്വോനിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളാകട്ടെ ഇത്തരമൊരു ആധുനിക സമൂഹം നിലവില്‍ വരുമ്പോഴുള്ള പ്രത്യാഘാതമോര്‍ത്തും. തങ്ങളുടെ മൃഗീയവാസനകളെ പരമാവധി സംതൃപ്തമാക്കാനുള്ള പരമാവധി മാര്‍ഗതടസ്സം നീക്കുന്നതിനാണ് യുക്തിവാദികള്‍ തങ്ങളുടെ ഉറക്കൊഴിക്കുന്നതെങ്കില്‍, മനുഷ്യസമൂഹത്തെ അധാര്‍മികതയുടെ അര്‍ബുദം ഗ്രസിക്കരുതെന്ന് കരുതി ഞങ്ങളും ഉറക്കമൊഴിക്കുന്നു. അരാണ് മനുഷ്യപക്ഷത്തെന്നും ആരാണ് സ്വദേഹത്തിന്റെ സങ്കുചിത പൈശാചികതയുടെ പക്ഷത്തെന്നും തിരിച്ചറിയാന്‍ യുക്തിയുള്ളവര്‍ക്ക് യാതൊരു പ്രയാസവും മില്ല.

(ഇന്നേക്ക് ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം തികയുന്നു. ഇതുവരെ അഭിപ്രായവും നിര്‍ദ്ദേശവും നല്കി സഹകരിച്ച എല്ലാവര്ക്കും നന്ദി. ഈ പോസ്റ്റ് എന്റെ വാര്‍ഷിക ഉപഹാരമായി സമര്‍പ്പിക്കുന്നു.)
49 അഭിപ്രായ(ങ്ങള്):
ഒന്നാം പിറന്നാളിനു ആശംസകള്‍!
ഇനിയും യുക്തിവാദികള്ക്കെതിരേ ആഞ്ഞടിക്കുന്ന
ഒരു പാട് ലേഖനങ്ങള്‍ താങ്കളുടെ തൂലികയില്‍ വിരിയട്ടേ !!!
ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍. അല്ലാഹു അനുഗ്രഹിക്കട്ടെ.
"എന്നാല്‍ യുക്തിവാദികള്‍ക്കെല്ലാം ഒരേ മതമല്ല. അതുകൊണ്ടുതന്നെ ഒരാളെ സംബന്ധിച്ചിടത്തോളം ശരിയായത് മറ്റൊരാള്‍ അംഗീകരിക്കണമെന്നുമില്ല."
യുക്തിവാദികളുമായി സംവദിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കുന്നത് അവരുടെ ഈ അഴകൊഴമ്പന്‍ നിലപാടാണ്. താന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് ഒരു യുക്തിവാദിക്കും അറിയില്ല. വാസ്തവത്തില്‍ നിക്കാന്‍ ഒരു പ്ലാറ്റ്ഫോം അവര്‍ക്കില്ല എന്നതാണ് സത്യം.
ലേഖനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
ഒന്നാം പിറന്നാളിനു ആശംസകള്‍!
ഒപ്പം നല്ല എഴുത്തിനും.
ഒന്നാം പിറന്നാളിനു ആശംസകള്‍.പരമ കാരുണികന് എല്ലാ കാരുണ്യവും ചൊരിയട്ടെ!
ലത്തീഫ്,
നന്നായി വളരെ നന്നായി..
അവരൊക്കെ പറയാറുള്ളതുപോലെ “പൊളിച്ചടുക്കി”ക്കളഞ്ഞു!!!
സത്യത്തിൽ യുക്തിരേഖയെന്ന യുക്തിവാദി മുഖപ്പത്രം കൊച്ചുപുസ്തകമാണോ എന്ന് നാണിപ്പിക്കുമാറുള്ള പരാമർശങ്ങളാണ് നടത്തിയിർക്കുന്നത്.
യുക്തിരേഖയിലെ ഈ പരാമർശങ്ങൾക്ക് മുമ്പ് ‘കുടുംബം’ എന്ന ഘടനയെത്തന്നെ കഷണം കഷണം ആക്കണം എന്ന അഭിപ്രായം ചില യുക്തിവാദി ബ്ലോഗർമാർ കമന്റായിട്ടും സംഭാവനയായിട്ടും പലയിടങ്ങളിൽ വിതറിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വാദക്കാരുടെ കുടുംബ ജീവിതം എങ്ങനെയായിരിക്കും? നമ്മളൊക്കെ ചുറ്റിനും ജീവിക്കുന്നതുകൊണ്ട് വഴിതെറ്റിപ്പോവില്ല എന്നു തന്നെ വിശ്വസിക്കാം അല്ലേ?
സത്യത്തിൽ സമൂഹത്തെ ഇത്തരം ‘നീലാ‘ശയങ്ങളുടെ’ പരീക്ഷണശാലയാക്കിമാറ്റുവാനാണ് യുക്തിവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എന്താണെന്നു പോലും നിർവചിക്കാൻ ശേഷിയില്ലാത്തവരാണ് ദൈവത്തിനെതിരേ ബ്ലാ ബ്ലാ ഇളക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി യുക്തിവാദിവനിത കുട്ടിയെ പ്രസവിച്ച ശേഷം ഉപേക്ഷിക്കില്ലെന്ന് ആരുകണ്ടു?! മറ്റു ജീവികളിൽ നിന്ന് വിഭിന്നമായി കുറേ വർഷമെങ്കിലും പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവിയല്ല മനുഷ്യനെന്നെങ്കിലും ഗ്രഹിക്കാനുള്ള ത്രാണി ഇല്ല്ലാത്തവരാണല്ലോ ഇപ്പറഞ്ഞ ടീമുകൾ. അതിനു കാരണം കണ്ടെത്തുന്നത് അപ്പോൾ ഇങ്ങനെയായിരിക്കും: സൈബീരിയയിലെ കാടുകളിൽ ‘ബനാക്കി കിനാക്കി’ എന്ന പക്ഷി വർഗവും പരാശ്രയമില്ലാതെയാണ് വളരുന്നത്’ എന്ന്. ഇത്തരം ശാസ്ത്ര ഉഡായിപ്പുകളാണ് പലതിനും ഉത്തരമായി അവർ പറയാറുള്ളത്. അതൊന്നു സൂചിപ്പിച്ചുവെന്നു മാത്രം.
യുക്തിരേഖയിലെ ലേഖനമെഴുത്തുകാരന് മറ്റു പല ‘സത്യങ്ങളും‘ വെട്ടിത്തുറന്നു പറയണമെന്നുണ്ടായിരുന്നിരിക്കും. കാലാവസ്ഥ മോശമായതിനാൽ അതിനു നിൽക്കാത്തതാണ്. അവർ പറയുന്നതൊക്കെ ഒറ്റയടിക്ക് വായനക്കാർ താങ്ങുകയില്ല എന്ന് അറിയാനുള്ള യുക്തിയെങ്കിലും അവർക്കുണ്ടാകാതിരിക്കില്ല. ലത്തീഫ് യുക്തിരേഖ വായനക്കാരനാവുകയേ വേണ്ടൂ ഇന്നത്തെ കാലത്ത് പോലീസ് കേസാകുന്ന എല്ലാ ലൈംഗിക കുറ്റകൃത്യങ്ങളും എങ്ങനെ സമൂഹത്തിൽ യുക്തിസഹമായ ‘ പുണ്യ പ്രവൃത്തികൾ’ ആയിത്തീരും എന്ന് അവർ പറഞ്ഞു തരും. പെൺകുട്ടികളെ രുചിച്ചുനോക്കി കല്യാണം കഴിക്കുന്നതാണ് ഏറ്റവും യുക്തിസഹമെന്ന വാദമൊക്കെ വെറും ലഘുവായതാണെന്ന് ലത്തീഫിന്റെ നിരൂപണത്തിൽ നിന്നും മനസ്സിലാവുന്നു.
പ്രിയ നൗഷാദ്,
വായനക്കും ആശംസകള്‍ അറിയിച്ചതിനും നന്ദി.
പ്രിയ കല്കി,
അല്ലാഹുനമ്മുക്കേവര്ക്കും അവന്റെ ശരിയായ ദീനില്‍ പ്രവര്‍ത്തിക്കുവാന്‍ തൗഫീഖ് നല്കുമാറാകട്ടേ..
യുക്തിവാദികള്‍ അവര്‍ക്കുള്ള നിലപാട് ഇതാണ് എന്ന് മനസ്സിലാക്കിയാല്‍ സംവാദം പ്രയാസകരമാകില്ല. പിന്നെ ബോധ്യപ്പെടുന്ന കാര്യമാണ് അതിന് അവനവന് തന്നെ തീരുമാനിക്കണമല്ലോ.
അഭിപ്രായത്തിനും പ്രാര്‍ഥനക്കും നന്ദി.
പ്രിയ അലി,
ആശംസകള്‍ക്കും പ്രോത്സാഹനം നല്കുന്ന വാക്കുകള്‍ക്കും നന്ദി.
പ്രിയ ശരീഫിക്ക,
താങ്കളുടെ ശ്രദ്ധയും ഇടപെടലും ഞാന്‍ മുഖ്യമായി കാണുന്നു. സഹകരണം പ്രതീക്ഷിക്കുന്നു. പ്രാര്‍ഥനക്ക് നന്ദി.
പ്രിയ പള്ളിക്കുളം,
താങ്കളുടെ 'ബിനാക്കി കിനാക്കി' പ്രയോഗം ഇഷ്ടപ്പെട്ടു. പല അധാര്‍മികതക്കും അത്തരം ഉദാഹരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് സാധാരണമാണ്. സ്വവര്‍ഗലൈംഗികത വരെ ഇങ്ങനെ ന്യായീകരിക്കപ്പെടുന്നു. അവര്‍ക്കാവശ്യമുള്ളത് മാത്രം ഇങ്ങനെ ഉദാഹരണങ്ങളിലൂടെ പൊക്കികൊണ്ടുവരും. മനുഷ്യനെ പുരോഗമിച്ച ഒരു മൃഗമായിമാത്രം കാണുന്നതിന്റെ സ്വാഭാവിക ഫലമാണ് ഈ താരതമ്യം.
അഭിപ്രായത്തിന് നന്ദി.
ലത്തീഫ് : താങ്കള്‍ ഒരാണാണെന്നാണ് എന്റെ വിശ്വാസം.
ഹാ കൊള്ളാം..
അതെ,
സ്ത്രീകളുടെ ഈ 'മൗലികാവകാശങ്ങളെക്കുറിച്ച്' സ്ത്രീജനങ്ങളെ ഉല്‍ബുദ്ധരാക്കേണ്ടതുണ്ട്..
പാവം അരാചകവാദികള്‍ക്ക് കൂടെ.....
@$#$#^&%^$%$%^&^&%^$%#%^%&& !!!!!
എന്നിട്ടു വേണം ഭഹുഭാര്യാത്ത്വത്തിനെതിരെ ഒരു കാമ്പയിന് ഉദ്ഘാടനം ചെയ്യാന്‍..
തലവും വാലും സ്വന്തമായൊരു നിലപാടു തറ പോലുമില്ലാത്ത അന്തമില്ലാത്ത കൂട്ടരാണീ യുക്തിവാദികള്‍. അതുകൊണ്ടു തന്നെ ഓരോ വാദക്കാരനും ഒരോ ശരികളാണ്..
നന്നായി.
ഈ എഴുത്ത്..
പ്രാര്‍ഥനകള്‍..
@രൂപ്,
ആണെന്നാല്‍ സ്ത്രീയെ എങ്ങനെ സ്വന്തം കാര്യത്തിന് ചുഷണം ചെയ്യാം എന്ന് ചിന്തിക്കുന്നവനാണെന്ന് താങ്കള്‍ കരുതുന്നുവോ?.
താങ്കളുടെ എന്നെക്കുറിച്ചുള്ള വിശ്വാസത്തില്‍ തുടരാതിരിക്കുന്നതിന് ന്യായീകരമൊന്നും ഞാനുണ്ടാക്കിവെച്ചിട്ടില്ല. താങ്കള്‍ അങ്ങനെ വാദിച്ചിട്ടുമില്ല. വായനക്കും കമന്റിനും നന്ദി.
@മുഖ്താര്‍,
അഭിപ്രായ പ്രകടനത്തിന് നന്ദി. പ്രാര്‍ഥനക്കും.
ലത്തീഫ്: സ്ത്രീയെ വരുതിയില്‍ നിര്‍ത്താന്‍ പേഗന്‍ അറബികളെ നിയമമേ സ്വീകാര്യമാവൂ എന്നുണ്ടോ ?
@Roop
പേഗന്‍ അറബികളുടെ നിയമം എന്താണെന്ന് എനിക്കറിയില്ല. ശരിയായ സമുഹസൃഷ്ടിക്കും കുടുംബത്തിന്റെ നിലനില്‍പ്പിനും വിശുദ്ധഖുര്‍ആനും പ്രവാചകനും നിര്‍ദ്ദേശിച്ച് തന്ന ചില നിയമങ്ങളുണ്ട്. അത് ഇവിടെ പോസ്റ്റില്നല്കിയ നിയമനിര്ദ്ദേശങ്ങളെക്കാളും യുക്തിഭദ്രമാണ്. സ്ത്രീക്ക് അവര്‍ അര്‍ഹിക്കുന്ന സംരക്ഷവും സമാധാനവും പ്രധാനം ചെയ്യുന്നതാണ് എന്ന് മാത്രം എനിക്കറിയാം. സ്ത്രീയെ വരുതിയില്നിര്ത്തുന്നതിനെക്കുറിച്ചാണ് യുക്തിവാദികള്‍ ചിന്തിക്കുന്നതെങ്കില്‍. ഇസ്ലാം ചിന്തിക്കുന്നത് ഒരു ഉത്തമസമൂഹസൃഷ്ടിയില് സ്ത്രീക്ക് ഫലപ്രദമായി എങ്ങനെ പങ്കുവഹിക്കാനാകും എന്നാണ്. അതിനോട് വിയോജിക്കാം എങ്കിലും സംവാദത്തിന്റെ മര്‍മം അതാണ്.
യുക്തിവാദികള്‍! ഹ ഹ!! വാദങ്ങള്‍ക്ക് ഒരു യുക്തിയുമില്ലാത്തവരെയാണോ, യുക്തിവാദികള്‍ എന്ന് പറയുന്നത്?!!
ആശംസകള്‍.......
കൽക്കീ.. യുക്തിസഹമായ എന്തെങ്കിലും ബദൽ ഉണ്ടായിരുന്നെങ്കിൽ എന്നേ അവർ സമർപ്പിക്കുമായിരുന്നു. ഇവർ ചുമ്മാ വെള്ളം തിളപ്പിക്കുകയേ ഉള്ളൂ. കഴുകിയിടാനുള്ള അരി അവരുടെ കയ്യിലില്ല. പിന്നെങ്ങനെ സമൂഹത്തെ ഊട്ടും?
@കല്കി,
അങ്ങനെ യുക്തിവാദികള്‍ സമ്മതിക്കാന്‍ സാധ്യതയില്ല. അവിടെ ധര്‍മത്തിന്റെ ചില ഇരുമ്പുലക്കകള്‍ തിരുകേണ്ടിവരും. കാരണം അത് സ്വന്തം സ്വസ്തതയെ ബാധിക്കുന്നതാണ്. കാര്യങ്ങള്‍ അങ്ങോട്ടാണ് ചെന്നെത്തുകയെങ്കിലും. ആദ്യം പറഞ്ഞതില്‍തന്നെ സ്വന്തം മക്കള്‍ക്കും ഭാര്യക്കും പോസ്റ്റില്‍ നല്കിയ സൗകര്യം ചെയ്തുകൊടുക്കും എന്ന് തോന്നുന്നുണ്ടോ. മുമ്പു ഇതുപോലെ പറഞ്ഞ ഒരു യുക്തിവാദിയോട് താങ്കളുടെ മക്കളുടെ കാര്യത്തില്‍ സംശയമുണ്ടോ എന്ന് നിലക്ക് സൂചിപ്പിച്ചതിന് കത്തിയുമെടുത്ത് ചാടിയത് ബ്ലോഗിലുള്ളവര്‍ ഓര്‍ക്കുന്നുണ്ടാവും.
വെറുതെയാണോ സ്ത്രീകള്‍ യുക്തിവാദികളില്‍നിന്ന് വഴിമാറിപോകുന്നത്. കേട്ടത് ശരിയാണെങ്കില്‍ പെരിന്തല്‍മണ്ണ മെയ് 23ന് നടത്തിയ 'മതവും സംസ്കാരവും' എന്ന സംവാദത്തില്‍ വേദിയിലോ സദസ്സിലോ സ്ത്രീകള്‍ ഉണ്ടായിരുന്നില്ലത്രേ. ഇവരാണ് സ്ത്രീകള്‍മാത്രമായി കേരളം കണ്ട ഏറ്റവും വലിയ വനിതാസമ്മേളനം നടത്തിയ ഇസ്ലാമിക പ്രസ്ഥാനത്തെ പരിഹസിക്കുന്നത്. സ്ത്രീകളെ കെട്ടിയിടുകയാണ് ഇസ്ലാം എന്ന് പറഞ്ഞാക്ഷേപിക്കുന്ന. സ്ത്രീകള്‍ക്ക് സര്‍വതന്ത്രസ്വാതന്ത്ര്യവും നല്‍കിയവരെന്ന് പറയുന്നവരെ സ്ത്രീകള്‍ക്ക് ആവശ്യമില്ലേ. യുക്തിവാദികള്‍ പറയുന്നത്ര സ്വാതന്ത്ര്യം സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ലേ. പുറത്തുള്ളവരെ കിട്ടിയില്ലെങ്കിലും തങ്ങളുടെ ഭാര്യമാര്‍ക്കും പെണ്മക്കള്ക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നല്കി മതവാദികളുടെ വായടച്ചുകൂടെ. യുക്തിവാദികള്‍ക്ക് നഷ്ടപ്പെട്ട അനുഗ്രഹം യുക്തിയാണോ.
യുക്തിവാദികള്‍ക്കെതിരായ ലേഖനങ്ങള്‍ ഗോളിയില്ലാത്ത് പോസ്റ്റിലേക്ക് ഗോളടിക്കുന്നത് പോലെ വിരസമായി മാറുന്നത് വെറുതെയല്ല. പലരും ദൈവനിഷേധികളാണ് തങ്ങള്‍ യുക്തിവാദികളല്ല എന്ന് തുറന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ചിലര്‍ക്ക് യുക്തിവാദമെന്നാല് വലിയ ശാസ്ത്രീയ സത്യമാണ് എന്ന തോന്നലുള്ളതിനാല്‍ അത് വിടാനും വയ്യ. മറുവശത്തേക്ക് നോക്കുമ്പോള്‍ തങ്ങള്‍ തളിക്കളഞ്ഞ പൗരോഹിത്യമതത്തിന്റെ മാറാപ്പുകള്‍ കാണുമ്പോള്‍ തിരിച്ച് യുക്തിവാദത്തില്‍ തന്നെ ശരണം പ്രാപിക്കുന്നു. പ്രവാചകദര്‍ശനത്തെ മനസ്സിലാക്കാന്‍ തങ്ങള്‍ സ്വയം മനസ്സുകള്‍ക്ക് മീതെയിട്ട മുന്‍ധാരണയുടെ കരിമ്പടം
കാരണം കഴിയുന്നുമില്ല എന്ന നിസാഹയാവസ്ഥയിലാണ് നിസ്സഹായനടക്കമുള്ള യുക്തിവാദികള്‍.
നന്ദി കുരുത്തം കെട്ടവന്, നന്ദി പള്ളിക്കുളം.
ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍
യുക്തിസഹമായ എന്തെങ്കിലും ബദൽ ഉണ്ടായിരുന്നെങ്കിൽ എന്നേ അവർ സമർപ്പിക്കുമായിരുന്നു. ഇവർ ചുമ്മാ വെള്ളം തിളപ്പിക്കുകയേ ഉള്ളൂ. കഴുകിയിടാനുള്ള അരി അവരുടെ കയ്യിലില്ല. പിന്നെങ്ങനെ സമൂഹത്തെ ഊട്ടും?
പള്ളിക്കുളം പറഞ്ഞതാ അതിന്റെ ശരി.. മതങ്ങള്‍ക്ക് പിന്നാലെ യുക്തിയളക്കാന്‍ നടക്കുന്നവര്‍ക്ക് അവരുടെ യുക്തിയുടെ അടിസ്ഥാനം എന്തെന്ന് തന്നെയറിയില്ല.
എല്ലാം പദാര്‍ത്ഥതലത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എങ്ങിനെ ആത്മാവിന്റെ തലങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. സദാചാരം സനേഹം കാരുണ്യം എന്നിവ ആത്മാവുമായി ബന്ധപെട്ടതാണെന്നു പറയുമ്പോള്‍, അവര്‍ പറയും അത് തലച്ചോറിന്റെ എന്തോ ‘സുഡോള്‍ഫിക്ക‘ ആണെന്ന്.
പദാര്‍ത്ഥ വാദത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിവാദിയായ ഒരാള്‍ക്ക് എന്തെങ്കിലും മൂല്യങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് മതങ്ങള്‍ക്കിടയില്‍ അവര്‍ ജീവിക്കുന്നത് കൊണ്ട് മാത്രമാണ്. അല്ലാത്ത പക്ഷം തികച്ചും അരാജകത്വം നിറഞ്ഞ ഒരു ജീവിതത്തിലായിരായിക്കും അവര്‍ ഉണ്ടായിരിക്കുക. മനുഷ്യ സ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ അവരുടെ യുക്തിവാദ യുക്തി പൂര്‍ണമായ പരാജയം തന്നെയാണ്.
പ്രിയ ചിന്തകന്‍ ,
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. കമന്റിനും ലിങ്കിനും നന്ദി. യുക്തിവാദി കണ്ടതും തൊട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും മാത്രം അംഗീകരിക്കുന്നവനാണ്. മതവിശ്വാസി എല്ലാറ്റിലും (ദൈവമടക്കം) അന്ധമായി വിശ്വസിക്കുന്നവനാണ് എന്നാണല്ലോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ യഥാര്‍ഥ അന്ധവിശ്വാസം യുക്തിവാദിയുടെതാണ്. അല്ലെങ്കില്‍ പദാര്ഥവാദിയുടെതാണ്. താങ്കളുടെ പോസ്റ്റിലിട്ട കമന്റ് ഇവിടെയും വിഷയത്തിലെ സാമ്യത പരിഗണിച്ച് പേസ്റ്റ് ചെയ്യുന്നു.
Apputen said..
>>> യുക്തിയുടെ ആധാരം സ്വയം ആർജ്ജിച്ച അറിവും അതിന്റെ ആധാരത്തിൽ ഉള്ള വിശകലനഫലങ്ങളും തന്നെയാണ്. പ്രസ്തുത വിഷയത്തിൽ അറിവുള്ള, ടൂൾസ് ഉള്ള ഏതൊരാൾക്കും വിശകലനം ചെയ്യാവുന്ന കാര്യങ്ങൾ ആണ് എന്റെ യുക്തി അംഗീകരിക്കുന്നത്, അല്ലാതെ ഒരാൾ പറഞ്ഞു എന്നതുകൊണ്ടുമാത്രം അംഗീകരിക്കാനാവില്ല. In science, findings are analyzed critically by peers before approval.<<<
മതവിശ്വാസിയുടെ വിശ്വാസവും പദാര്‍ഥവാദിയുടെ വിശ്വാസവും വലിയ വ്യത്യസമില്ല. ആറ്റവും അതിന്റെ ഘടനയും ഒരാള്‍ അംഗീകരിക്കുന്നത് അത് നേരിട്ട് കണ്ടിട്ടല്ല. അപ്പൂട്ടന് സൂചിപ്പിച്ച പോലെ പ്രസ്തുത വിഷയത്തില്‍ അറിവുള്ള, ടൂള്‍സ് ഉള്ള ഒരാള്‍ കണ്ടെത്തി എന്ന് പറഞ്ഞത് വിശ്വസിക്കുകയാണ് ചെയ്യുന്നത്. പറഞ്ഞതുകൊണ്ടു വിശ്വസിക്കുക തന്നെ. അദ്ദേഹത്തിലുള്ള വിശ്വാസം അദ്ദേഹം പറയുന്നതിലുള്ള വിശ്വാസമായി, ബോധ്യമായി അയാള്‍ക്ക് മാറുന്നു. പക്ഷെ വിശ്വാസമെന്ന പദം അവര്‍ ഉപയോഗിക്കില്ല മറിച്ച് അംഗീകരിക്കുക, അറിയുക എന്നിങ്ങനെ ഉപയോഗിക്കുമെന്ന് മാത്രം. ഇവിടെ അപ്പൂട്ടനും ചിന്തകനും ഞാനുമെല്ലാം അത്തരം ശാസ്ത്രജ്ഞരെ വിശ്വസിച്ചാണ് ആറ്റത്തിന്റെ ഘടനയെക്കുറിച്ച് പരീക്ഷയില്‍ ഉത്തരമെഴുതുന്നതും ബ്ലോഗില്‍ പകര്‍ത്തിവെക്കുന്നതും. നാമാരും അതിന് സാക്ഷികളല്ല.
ഇനി മതവിശ്വാസികളുടെ കാര്യം എടുക്കാം. ഇതുപോലെ വിശ്വസ്ഥരായ പ്രവാചകന്മാര് തങ്ങളുടെ അനുഭവങ്ങള്‍ പറയുകയും അദ്ദേഹത്തിന്റെ കാലത്തുള്ളവര്‍ കാണുകയും ചെയ്ത യാഥാര്‍ഥ്യം നമ്മുക്ക് അറിയിച്ചുതന്നു. 'എനിക്ക് ദൈവികമായി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു' എന്ന് അദ്ദേഹം പറയുക മാത്രമല്ല. ആ ലഭിച്ചത് നമ്മുക്ക് കാണാവുന്നവിധം ലഭിക്കുകയും ചെയ്തു. നാം ഇന്ന് വരെ കണ്ടെത്തിയ ഏതെങ്കിലും ശാസ്ത്രീയ വിജ്ഞാനങ്ങളുമായി പ്രസ്തുത വാദത്തിന് ഒരേറ്റുമുട്ടലുമില്ല. ആ പ്രവാചകന് പദാര്‍ഥാതീതമായ ചില കാര്യങ്ങളെക്കുറിച്ച് അറിവ് തന്നു. അവ നമ്മുക്കൊരോരുത്തര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയില്ലെങ്കിലും നമ്മുടെ കേവലയുക്തി അതിനെ അംഗീകരിക്കുന്നു അവിടെയാണ് കാറിന്റെ ഉദാഹരണവും കമ്പ്യൂട്ടറിന്റെ ഉദാഹരണവും പറയേണ്ടിവരുന്നത്. നിലവിലെ പദാര്‍ഥങ്ങളില്‍ നിന്ന് ഒരു കാര്‍ തനിയെ ഉണ്ടാകുന്നതിനേക്കാള്‍ അസംഭവ്യമാണ് കേവലം ഒരു ആറ്റം തനിയെ ഉണ്ടാകുന്നത് എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങള്‍ നല്കുന്ന സൂചന. അതുകൊണ്ട് ഈ അതിസങ്കീര്‍ണവും അത്ഭുത പ്രഞ്ചത്തിന്റെ പിന്നില്‍ ഒരു അജയ്യ ശക്തിയുണ്ടെന്ന് വിശ്വാസത്തിന് ഇത് തനിയെ ഉണ്ടായതാണെന്ന് പറയുന്നതിനേക്കള്‍ യുക്തിസഹമാണ് എന്നാണ് ചിന്തകന്‍ പറയാന്‍ ശ്രമിക്കുന്നത്. അതിന് എന്തെങ്കിലും നാട്യങ്ങള്‍കൊണ്ട് മറികടക്കാം എന്ന് പ്രതീക്ഷിക്കുന്നതാണ് ദൈവനിഷേധികള്‍ ഇത്രയും ന്യൂനപക്ഷമായി മാറുവാനും തങ്ങളുടെ അടുത്ത ആളുകളിലേക്ക് പോലും പലപ്പോഴും ഈ വിശ്വാസം കൈമാറുന്നതിനും സാധിക്കാതെ നിസ്സഹായരായിതീരുകയും ചെയ്യുന്നത് (തുടരും)
യുക്തിവാദി കേവലം പദാര്‍ഥവാദിയാകുന്നതില്‍ അദ്ദേഹത്തിന് നഷ്ടപ്പെടുന്നതെന്താണെന്ന ബോധമില്ലാത്തത് അവനെ സ്വയം അപരിഹാര്യമായ നഷ്ടത്തില്‍ പെടുത്തുന്നില്ലെങ്കില്‍, ഒരു മതവിശ്വാസിക്ക് അത്തരമൊരാളോട് സംവദിക്കേണ്ട ആവശ്യമൊന്നുമില്ല എന്നതാണ് വസ്തുത. ഒരു കേവലമതവിശ്വാസി അദ്ദേഹം മുസ്ലിം തന്നെയാകട്ടെ ദൈവമില്ല എന്ന് പറയുന്നത് കൊണ്ട് പ്രത്യേകിച്ച് നഷ്ടമെന്തെങ്കിലും ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്നില്ല. മാത്രമല്ല പൗരോഹിത്യം ഓരോമതത്തിലും കടത്തിക്കൂട്ടിയ ഒട്ടേറെ ആചാരങ്ങളും അനാചാരങ്ങളും ചെയ്ത് ജീവിത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുത്തുന്നതില്‍ നിന്ന് രക്ഷനേടുകയും ചെയ്യുന്നു. ഇത്രമാത്രമാണ് ഒരു യുക്തിവാദി ചിന്തിക്കുന്നത്. അതിനും പുറമെ ഒരു ധര്‍മം ചില മതധര്‍മങ്ങള്‍ ചെയ്യുന്നുണ്ട്. ജീവിതത്തില്‍ മുഴുവന്‍ രംഗങ്ങളിലും പ്രായോഗികമായ ഒരു ജീവിതദര്‍ശനം നഷ്ടപ്പെടുത്തുകയും താന്താങ്ങള്‍ നിര്‍മിച്ച തികച്ചും യുക്തിശൂന്യവും സാമൂഹ്യവിരുദ്ധവുമായ തത്വങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ക്ക് നേരെ കണ്ണടക്കാന്‍ ആ ധര്മത്ത്തിന്റെ വക്താക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ നട്ടുവളര്‍ത്താനുദ്ദേശിക്കുന്ന മൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കാനൊരുങ്ങുന്ന യുക്തിവാദത്തെ പ്രതിരോധിക്കുക അതുകൊണ്ടുതന്നെ ധാര്‍മികതയില്‍ വിശ്വസിക്കുന്നവരുടെ ദൗത്യമായി മാറുകയാണ്.
പ്രിയ ഹംസ,
വന്നതിലും ആശംസകളറിയിച്ചതിലും നന്ദി.
മനുഷ്യന് പരലോകത്തെ നിഷേധിക്കുന്നത് അതില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ലെന്നും അതങ്ഗീകരിച്ചാല് തോന്നിയ പോലെ ജീവിക്കാന്‍ ആവില്ലെന്നുമുള്ള ബോധം കൊണ്ടുമാനെന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നുട്. (75:1-15)[ഈ കൊച്ചു വാക്യത്തില്‍ പരലോക നിഷേധികളുടെ യഥാര്‍ഥ രോഗം എന്തെന്നു നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. പരലോകവും പുനരുജ്ജീവനവും യഥാര്‍ഥത്തില്‍ അസംഭവ്യമാണ് എന്ന് കരുതുന്നു എന്നതല്ല ഇവരെ പരലോകവും ഉയിര്ത്തെഴുന്നേല്പും നിഷേധിക്കാന്‍ ധൃഷ്ടരാക്കുന്നത്. പരലോകത്തെ അംഗീകരിച്ചാല്‍ അവരുടെ മേല്‍ ചില ധാര്‍മികനിയമങ്ങള്‍ ചുമത്തപ്പെടുമെന്നതും ആ നിയമങ്ങള്‍ അനുസരിക്കുക അവര്‍ക്ക് അസഹ്യമാകുന്നു എന്നതുമാണ് യഥാര്‍ഥ കാരണം. തങ്ങള്‍ ഈ ലോകത്ത് ഇതുവരെ കയറില്ലാക്കാളകളായി കഴിഞ്ഞുകൂടിയതുപോലെത്തന്നെ ഭാവിയിലും കഴിഞ്ഞുകൂടണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുവരെ അനുവര്‍ത്തിച്ചുപോന്ന അക്രമവും നിരുത്തരവാദിത്വവും പാപവും കുറ്റകൃത്യങ്ങളും ദുര്വൃത്തികളുമെല്ലാം ഭാവിയിലും നിര്‍ബാധം അനുവര്‍ത്തിക്കാന്‍ തങ്ങള്‍ വിട്ടയക്കപ്പെടണം. ഒരുനാള്‍ ദൈവസമക്ഷം ഹാജരായി സ്വകര്മങ്ങള്ക്കെല്ലാം സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന വിചാരം ഈ അനാശാസ്യ സ്വാതന്ത്യ്രത്തിനു തടസ്സമായിക്കൂടാ. ഇങ്ങനെ നോക്കുമ്പോള്‍ പരലോക വിശ്വാസത്തില്‍നിന്ന് അവരെ തടയുന്നത് വാസ്തവത്തില്‍ അവരുടെ ബുദ്ധിയല്ല; അവരുടെ ജഡികേച്ഛകളാണ്.
CKLatheef,
Why aren't you replying to Kalidasan's posts? No answer?
പ്രിയ അപ്പൂട്ടന് ,
താങ്കള്‍ ഇത്രയും ഉപന്യസിച്ചതില്‍നിന്നും, ഇനി ഇതുപോലെ ഒരു പത്ത് കമന്റിട്ടാലും പറഞ്ഞുവരുന്നതിന്റെ ചുരുക്കം, ഞാന്‍ നേരത്തെ സൂചിപ്പിച്ചത് തന്നെ. അവര്‍ പറയുന്നു, താങ്കള്‍ അത് വിശ്വസിക്കുന്നു. അതില്‍ ആയിരങ്ങള്‍ പങ്കാളിയായാലും ഓരോ കണ്ടുപിടുത്തത്തിന് പിന്നിലും ആയിരം കൊല്ലത്തെ ശ്രമമുണ്ടെന്ന് പറഞ്ഞാലും ആറ്റത്തിന്റെ ഘടന തൊട്ട് പരിണാമം വരെ വിശ്വസിക്കുകയാണ് ചെയ്യുന്നത്. താങ്കള്‍ ഇവിടെ ഉരുട്ടിപ്പറഞ്ഞതും അതുതന്നെയല്ലേ.
പിന്നെ താങ്കളെപ്പോലെത്തന്നെ ചിലര്‍, തങ്ങള്‍ ഇവിടയൊന്നും കമന്റാന്‍ മാത്രം നിസ്സാരരല്ല; മറിച്ച് വലിയ സംഭവങ്ങളാണ് എന്ന നാട്യത്തില്‍ ഒഴിഞ്ഞ് മാറി പോകുന്നതില്‍ ഒരു പരിഭവവുമില്ല. ചിലഭൗതികതക്കപ്പുറം ചിന്തിക്കാനോ മനക്കണ്ണ് തുറക്കാനോ കഴിയാത്തവര്‍ എഴുതിവിടുന്ന വിഢിത്തം ന്യായീകരിക്കാന്‍ ശ്രമിച്ച് സ്വയം വിഢിയാകേണ്ടന്ന് കരുതിയാണ് യുക്തിവാദികള്‍ ഇവിടെ നേരിട്ടിടപെടാത്തത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
യുക്തിവാദികളുടെ ഇക്കാര്യത്തിലുള്ള നിസ്സാഹായവസ്ഥയും നാട്യവും ഇവിടെ വന്ന് വെളിപ്പെടുത്തിയതിന് നന്ദി.
പദാര്ഥവാദികള് എന്തൊക്കെ പറഞ്ഞാലും നമ്മുടെ അറിവിന്റെ വലിയ ഒരു ഭാഗം വിശ്വാസമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. അത് സയന്‍സ് ജേര്‍ണലാകട്ടെ, പത്രമാസികകളാകട്ടെ, റേഡിയോയും ടി.വിയുമാകട്ടെ എല്ലാം തൊട്ടറിഞ്ഞേ അംഗീകരിക്കൂ എന്ന് ആര്‍ക്കും വാശിപിടിക്കാനാവില്ല. എങ്കില്‍ അയാള്‍ ഒരു ഭ്രാന്തന്‍മാത്രമാകും. ഓരോ രംഗത്തും നാം ചിലരെ ചിലതിനെ വിശ്വസിക്കുകയാണ്. ചിലര്‍ മതബ്ലോഗില്‍ എത്ര വിശദീകരിച്ചാലും അതിന് പുല്ലുവില നല്‍കില്ല. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന ബ്ലോഗുകളില്‍ വല്ലതും കേട്ടാല്‍ അത് സത്യമെന്നനിലയില്‍ കണ്ടിടത്തൊക്കെ അതെടുത്ത് പേസ്റ്റാന്‍ തുടങ്ങും. അതും അടിസ്ഥാനപരമായി വിശ്വാസ്യതയുടെ പ്രശ്നമാണ്. മതബ്ലോഗില്‍ ഒരു മതഗ്രന്ഥത്തിന്റെ അടിമയായിനിന്നാണ് സംസാരിക്കുന്നതെന്നും അതിനാല്‍ സത്യം അറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിച്ച് നിസ്സഹായനായി എഴുതുകയാണെന്നും എന്നെക്കുറിച്ച് പലതവണ ആരോപണങ്ങള്‍ കണ്ടിട്ടുണ്ട് അത് വിശ്വസിക്കുന്നവര്‍ ഇതിനെതിരായി യുക്തിവാദ ബ്ലോഗുകളില്‍ കാണുമ്പോഴേക്ക് അതാണ് സത്യംമെന്ന് തീരുമാനിക്കുന്നു. ഈ വിശ്വാസത്തിന്റെ കളിയില്‍നിന്ന് ആരും മുക്തരല്ല. ഒരു മതവിശ്വാസി ചെയ്യുന്നത് തനിക്ക് സ്വന്തമായി കണ്ടെത്താന്‍ കഴിയാത്ത ചില അഭൗതിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അതിന് കഴിവ് നല്‍കപ്പെട്ടവരില്‍നിന്ന് ലഭ്യമായ കാര്യങ്ങളില്‍ വിശ്വസിക്കുകയാണ്. ഇക്കാര്യത്തിലുള്ള വിശ്വാസ്യതയുടെ അടിസ്ഥാനം അത് പറയുന്നവരുടെ സത്യസന്ധതയിലുള്ള വിശ്വാസമാണ്.
അല്അമീന് (വിശ്വസ്തന്) എന്ന നാമത്തില്‍ ജീവിതകാലത്ത് അറിയപ്പെട്ട വ്യക്തിത്വം ജീവിതത്തിലൊരിക്കലും സ്വന്തത്തിന് വേണ്ടി ഒരു കളവും പറയാത്ത ശുദ്ധമനസ്സ്. തനിക്ക് ദിവ്യജ്ഞാനം ലഭിക്കുന്നുണ്ടെന്നും. അതിതാ കേട്ടോളൂ എന്ന് പറഞ്ഞ് മനുഷ്യരുടെ ഇടയില്‍ ജീവിച്ചു. ആയിരങ്ങള്‍ അതിന് സാക്ഷിയായി. അതേ ഗ്രന്ഥവും അദ്ദേഹത്തിന്റെ ചരിത്രവും നമ്മുക്ക് ലഭ്യമായി. ഒരു മനുഷ്യന് അസാധ്യമായ അനുഗ്രഹീതമായ ഒരു സമ്പൂര്‍ണ ജീവിത പദ്ധതി അവതരിപ്പിച്ച ആ ലോകവ്യക്തിത്വത്തെ അവിശ്വസിക്കാന്‍ ഒരു ന്യായവും ഞങ്ങള്‍ കാണാത്തതിനാല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം ഞങ്ങള്‍ അംഗീകരിച്ചു. അദ്ദേഹത്തിന്റെ നിയമവ്യവസ്ഥകള്‍ പാലിച്ചിടത്തൊക്കെ അദ്ദേഹം വാഗ്ദാനം ചെയ്ത സല്ഫലങ്ങള് ഞങ്ങള്‍ ദര്‍ശിച്ചു. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ നാശത്തിന്റെ ചളിക്കുണ്ടിലേക്കാണ് മനുഷ്യസമൂഹത്തെ നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.
ഇതില്‍ പാദാര്‍ഥവാദിയുടെയും ദൈവവാദിയുടെയും വിശ്വാസങ്ങള്‍ വലിയ അന്തമില്ലെങ്കിലും അവര്‍ നേടുന്നതിലും നഷ്ടപ്പെടുത്തുന്നതിലും വലിയ അന്തരമുണ്ട്. ബുദ്ധിയും യുക്തിയുമുള്ളവര്‍ ഇതില്‍ ഏത് തെരഞ്ഞെടുക്കണം എന്നതാണ് സുപ്രധാനമായ ചോദ്യം.
ഈ സത്യസന്ദേശം ഉള്‍കൊള്ളാന്‍ തയ്യാറില്ലാത്തവര്‍ എക്കാലത്തും സ്വീകരിച്ച തത്വം ഇവിടെ യുക്തിവാദികളെന്നും ദൈവനിഷേധികളെന്നും പറയുന്നവര്‍ സ്വീകരിക്കുന്നു:
"എന്നിട്ടു നെറ്റി ചുളിക്കുകയും മുഖംകോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞ്, ഗര്‍വിഷ്ഠനായി. ഒടുവില്‍ ജല്പിച്ചു: `ഇത് പരമ്പരാഗതമായി നടന്നുവരുന്ന ആഭിചാരമല്ലാതൊന്നുമല്ല. ഇതൊരു മനുഷ്യവചനം മാത്രം." (Quran 74:22)
ലതീഫ്,
നന്ദിയുണ്ട്, മറ്റുള്ളവരുടെ ചിന്താഗതികളോടുള്ള താങ്കളുടെ മനോഭാവം വ്യക്തമായി പ്രകടിപ്പിച്ചതിന്.
@പള്ളിക്കുളം, സംഗതി ചില്ലറ പുലിവാലൊന്നുമല്ല യുക്തിവാദികള്‍ക്കുള്ളത്. യുക്തിവാദിയായ ഒരു പെണ്ണിനെ ഇണയായി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര കാലം പൂഴ്ത്തി വെക്കാനാകും മാനുഷികമായ വികാരങ്ങളൊക്കെ. അപ്പൊ 'തുറന്ന' സമീപനം തന്നെ നല്ലത്. അത് നാട്ടാരറിയാതിരിക്കാന്‍ ഗര്‍ഭ ചിദ്രവും പെണ്ണിന്റെ 'അവകാശമാക്കി' അവതരിപ്പിക്കുക, ആ ചെലവില്‍ കാര്യം നാലാളറിയാതെ നോക്കാമല്ലോ!
Apputen said..
>>> ചർച്ചയിൽ പറയുന്ന കാര്യങ്ങൾക്ക് കൃത്യമായി മറുപടി പറയാതെ blanket statement-ൽ മാത്രം ശ്രദ്ധയർപ്പിക്കുന്ന ഈ പരിപാടിയിൽ കൂടുതലൊന്നും കൂട്ടിച്ചേർക്കാൻ എനിക്ക് സമയവുമില്ല ക്ഷമയുമില്ല.
താങ്കളുടെ ബ്ലോഗിൽ ഞാൻ കമന്റിടാത്തതിനും കാരണം അതുതന്നെയാണ്. <<<
ഈ വരികളില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന വികാരം എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞെത് താങ്കളുടെ Superiority complex ആണ്. അതാകട്ടെ ഇവിടെ കമന്റിട്ട ബൂലോകത്തെ മാന്യതയുള്ള വ്യക്തിത്വങ്ങളെ അപമാനിക്കുന്ന തരത്തിലുമായി. അതിന് ഞാന്‍ അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവസരം ഞാന്‍ നല്‍കേണ്ടിവരും അതൊരു പക്ഷെ ഇതിനേക്കാള്‍ തീവ്രമായിരിക്കാം. അതുകൊണ്ടാണ് ഞാന്‍ ഇത്രയെങ്കിലും പറഞ്ഞത്:
'പിന്നെ താങ്കളെപ്പോലെത്തന്നെ ചിലര്‍, തങ്ങള്‍ ഇവിടയൊന്നും കമന്റാന്‍ മാത്രം നിസ്സാരരല്ല; മറിച്ച് വലിയ സംഭവങ്ങളാണ് എന്ന നാട്യത്തില്‍ ഒഴിഞ്ഞ് മാറി പോകുന്നതില്‍ ഒരു പരിഭവവുമില്ല.'
കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക. മാന്യമായി വിയോജിച്ചവരോട് ഞാനൊരിക്കലും ഒറ്റവാക്കില്‍ പോലും അതിര് കടന്നിട്ടില്ല എന്നതിന് എന്റെ ഒരു വര്‍ഷത്തെ കമന്റുകള്‍ സാക്ഷി.
ഇതില്‍ കമന്റുന്ന സുഹൃത്തുക്കളോട്, യുക്തിവാദം ഒരു അനിവാര്യതയായി ബോധ്യപ്പെട്ടതിനാല്‍ ആ വാദം സ്വീകരിച്ച് അതിനെ മതനിഷേധത്തിലും ദൈവനിഷേധത്തിലും പരിമിതപ്പെടുത്തി മാന്യമായി സമുഹത്തിലെ ധാര്‍മികത മുറുകെ പിടിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ പോസ്റ്റില്‍ പിടിച്ച് വലിയ ഭാവനകള്‍ കാണാതിരിക്കുക. അതുകൊണ്ടാണ് നേരത്തെ ഞാന്‍ കല്‍കിയോട് വിയോജിച്ചത്. ശെബു സൂചിപ്പിപ്പിച്ച പോലെ കേവല ജഢികേഛക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഫലമായി സാമൂഹ്യബോധമില്ലാതെ സങ്കുചിത ചിന്തകള്ക്കടിപ്പെട്ടതുകൊണ്ടാണ് യുക്തിരേഖയില്‍ നാം കണ്ടതുപോലുള്ള ലേഖനങ്ങള്‍ പിറക്കുന്നത്. അവരിലൊരാളും സ്വന്തത്തിനും കുടുംബത്തിനും ഉപദ്രവം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. മറ്റൊരാളുടെ മകളുടെ ഡ്രസിന്റെ അളവ് കുറക്കുന്നതിലും അഴിഞ്ഞാട്ടത്തിലുമേ ഈ യുക്തിവാദികള്‍ക്ക് പോലും താല്പര്യമുള്ളൂ എന്ന് വരികില്‍ നാം കൂടുതല്‍ കാട് കയറി ചിന്തിക്കാതിരിക്കുന്നതാവും നല്ലത്. നമ്മുടെ ഉദ്ദേശ്യം അവരെ പ്രകോപിക്കുകയല്ല. യുക്തിവാദം വലിയ മഹത്വവും ശാസ്ത്രീയതയുമായി തെറ്റിദ്ധരിച്ചവരെ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക മാത്രമാണ്. അതിന് യോജിക്കാത്ത കമന്റുകള്‍ നിലനിര്‍ത്തണോ എന്ന് അവരവര്‍ ചിന്തിക്കട്ടെ. സൗഹൃദപൂര്‍വം ചര്‍ച തുടരാം.
ഞാന്‍ ചെറിയ ഒരു പദപ്രയോഗം നടത്തിയതിന്റെ പേരില്‍ ആ പദപ്രയോഗത്തിന് കാരണമായ കമന്റ് അപ്പൂട്ടന് പിന്‍വലിച്ചിരിക്കുന്നു. എങ്കിലും അതേക്കുറിച്ച് ഇനിയൊരു ഊഹാപോഹം നിലനിര്ത്താതിരിക്കാല് തല്കാലം എന്റെ കമന്റ് അവിടെ തന്നെ തുടരും.
ലതീഫ്,
വ്യക്തിപരമായ ഒരു കുറിപ്പാണിത്, ക്ഷമിക്കുക. മറ്റുള്ളവരെക്കൂടി അപമാനിച്ചു എന്നെഴുതിക്കണ്ടപ്പോൾ ഒന്ന് വിശദീകരിക്കേണ്ടത് ആവശ്യമാണെന്നുതോന്നി.
Blanket statement എന്നു പറഞ്ഞത് താങ്കളുടെ ശാസ്ത്രത്തെക്കുറിച്ചുള്ള നിലപാടാണ്. ഒരിക്കൽ ഞാൻ അതും വിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പറഞ്ഞിരുന്നതാണ്. വീണ്ടും അതേ കാര്യം വന്നപ്പോൾ ഞാനത് പറഞ്ഞുവെന്നേയുള്ളു. ശാസ്ത്രജ്ഞരെ വിശ്വസിക്കുകയാണ് എന്ന പ്രസ്താവന വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ അസഹ്യത തോന്നുന്നത് സ്വാഭാവികമാണ്. അത്രയ്ക്കും സമയമില്ല എന്ന് പറയേണ്ടിവന്നതാണ്, അത് സുപ്പീരിയോരിറ്റി കോപ്ലക്സ് അല്ല, ക്ഷമനശിക്കൽ മാത്രം.
സമാനമാണ് ബഹുഭാര്യാത്വത്തിലെ നിലപാടിന്റെ കാര്യവും. അതേക്കുറിച്ച് ഒരു സംവാദം താങ്കൾ നടത്തിയത് എന്റെ ബ്ലോഗിലാണ്. അവിടെ യുക്തിസഹമായി താങ്കളുടെ ഭാഗം പറഞ്ഞ് ബോധ്യപ്പെടുത്താൻ താങ്കൾക്ക് സാധിച്ചോ എന്നെനിക്കറിയില്ല, ഏതായാലും അതേക്കുറിച്ച് താങ്കളുമായി ചർച്ച കൂടുതൽ നീണ്ടില്ല.
അതെല്ലാം കഴിഞ്ഞ് താങ്കളുടെ ബ്ലോഗിൽ "ആ ചർചക്ക് തുടക്കമിടുന്നവർ ഉദ്ദേശിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗികതക്ക് ഇസ്ലാം ഏർപ്പെടുത്തുന്ന വിലക്കുകളെ തകർക്കുക എന്നത് മാത്രമാണ്" എന്ന പ്രസ്താവന കണ്ടാൽ എന്താണ് ലതീഫ് ഞാൻ കരുതേണ്ടത്? എതിരായി വരുന്ന ആശയങ്ങളെ ഏത് രീതിയിലാണ് താങ്കൾ വിലയിരുത്തുന്നതെന്നാണ് മനസിലാക്കേണ്ടത്?
ഇത്രയുമേയുള്ളു എന്റെ കമന്റിനും അതിനെ നീക്കം ചെയ്തതിനുമുള്ള കാരണം. എങ്ങിനെ പറഞ്ഞാലും സ്വീകരിക്കപ്പെടുന്നത് ഇത്തരത്തിലാകുമ്പോൾ കൂടുതൽ എഴുതാനും ആശയങ്ങൾ പ്രകടിപ്പിക്കാനുമുള്ള മാനസികാവസ്ഥ നഷ്ടപ്പെടും.
ആരെയും ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ആരേക്കാളും മിടുക്കനാണെന്നോ മോശക്കാരനാണെന്നോ എനിക്കിന്നുവരെ തോന്നിയിട്ടുമില്ല.
കൂടുതൽ എഴുതൂ, ആശംസകൾ.
>>> അതേ തുടര്‍ന്ന് ചിലര്‍ അത്തരം ചര്‍ചകളില്‍ പങ്കെടുക്കുകയും വാദിക്കുകയും ചെയ്യുന്നു. അവര്‍ ഭയപ്പെടുന്നത്, ബഹുഭാര്യത്വം അനുവദിക്കുന്നതിലൂടെ സപത്നിക്ക് നേരിടേണ്ടിവരുന്ന മാനസിക പ്രയാസമാണങ്കില്‍. ആ ചര്‍ചക്ക് തുടക്കമിടുന്നവര്‍ ഉദ്ദേശിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗികതക്ക് ഇസ്ലാം ഏര്‍പ്പെടുത്തുന്ന വിലക്കുകളെ തകര്‍ക്കുക എന്നത് മാത്രമാണ്.<<<
താങ്കളുടെ രോഷത്തിന് കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്റെ മേല്‍വാചകത്തില്‍ അവസാനം പറഞ്ഞത് താങ്കളെയാണ് ഉദ്ദേശിച്ചതെന്ന ധാരണയിലാണ് താങ്കളുടെ മുകളിലെ ചെറിയകമന്റെന്ന് മനസ്സിലായി. ആദ്യഭാര്യയുടെ മനപ്രയാസം സൂചിപ്പിച്ചപ്പോള്‍ താങ്കളെത്തന്നെയാണ് ഞാന്‍ ഉദ്ധേശിച്ചത്. എന്നാല്‍ ചര്‍ചക്ക് തുടക്കമിടുന്നവര്‍ എന്ന് പറയുമ്പോള്‍ താങ്കളെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. താങ്കളെക്കുറിച്ചുള്ള അഭിപ്രായം പലവുരുവ്യക്തമാക്കിയതാണ് അതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആ സന്ദര്‍ഭത്തില്‍ താങ്കളെ ഉദ്ദേശിച്ചതാകാം എന്ന് ധരിക്കാന്‍ നല്ല സാധ്യതയുണ്ട്. അന്ന് ചര്‍ചയില്‍ താങ്കള്‍ ആദ്യവസാനം ഒരു പുരുഷന് രണ്ടാമതൊരു വിവാഹം കഴിക്കുമ്പോള്‍ ആദ്യഭാര്യയുടെ മാനസികാവസ്ഥ ഇസ്്ലാം പരിഗണിക്കുന്നില്ല എന്ന ഒരൊറ്റ പോയിന്റില്‍ ആദ്യവസാനം കടന്ന് തിരിയുകയാണ് താങ്കള്‍ ചെയ്ത്. അതിനുള്ള എന്റെ മറുപടി അവിടെ നല്‍കുകയും ചെയ്തു. താങ്കള്‍ എന്റെ പോസ്റ്റില്‍ അഭിപ്രായം പറയുന്നതും ഇത്തരം വിഷയങ്ങളില്‍ താങ്കളുടെ ബ്ലോഗില്‍ പോസ്റ്റിടുന്നതും ചിന്തിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു അന്വേഷകന്റെ കാഴ്ചപ്പാടിലെ ഞാന്‍ കണ്ടിട്ടുള്ളൂ. ആ നിലക്ക് തന്നെയാണ് താങ്കളുടെ പോസ്റ്റിലും ഞാന്‍ ഇടപെട്ടത്. വളരെ ബോധപൂര്‍വം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ വളരെ വൃത്തികെട്ട രൂപത്തില്‍ ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. താങ്കള്‍ അത് മനസ്സിലാക്കുമെന്ന് കരുതുന്നു.
ബഹൂഭാര്യത്വത്തെക്കുറിച്ച ചര്‍ച ഇവിടെ
ഷെല്‍ജ ആന്റി, മഷിനോട്ടമുണ്ടോ ? എങ്കില്‍ വെറ്റില പോരാട്ടോ ?
വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിലേ കമന്റ് നല്‍കാവൂ എന്ന് ഒരിക്കല്‍ കൂടി ഉണര്‍ത്തുന്നു. രൂപ് എന്നയാള്‍ക്ക്
പോസ്റ്റിനോടും ഇവിടെ പകരം വെക്കുന്ന ധാര്‍മികസദാചാരത്തോടുമുള്ള വെറുപ്പും മനസ്സിലാക്കുന്നു. അതിനാവശ്യമായ കമന്റുകള്‍ നല്കപ്പെട്ട സ്ഥിതിക്ക് സ്ഥിരം യുക്തിവാദി തെറി ഒഴിവാക്കുന്നതായിരിക്കും നന്നായിരിക്കുക. അത്തരം ഒരു കമന്റ് നീക്കം ചെയ്തിക്കുന്നു.
ഷെൽജ പറഞ്ഞു...
>>> സ്വന്തം പോസ്റ്റായ പോസ്റ്റ് മുഴുക്കെ അറേബിയൻ പഴമ്പുരാണകെട്ടുകഥകൾ കുത്തിനിറച്ച് ഇടക്കുംതലക്കും പേഗൻ പേഗൻ എന്നു കുരച്ചു കുരച്ചു പാഗലായ വിശുദ്ധഖുറാന്റെ പേരിൽ ഇല്ലാക്കഥകൾ ആരോപിച്ച് പാഗലായ ഒരുതാടിക്കാരൻ സദാചാരകൊലാകാരനെയാണ് രൂപത്തിന്റെ രൂപത്തിൽ കാണുന്നത്......<<<
രൂപെന്നാല്‍ ഷെല്‍ജ സൂചിപ്പിച്ച ഒരു ബ്ലോഗര്‍ രൂപാണെന്നാണ് ഞാനും കരുതിയത് എന്നാല്‍ ഇപ്പോള്‍ പ്രൊഫൈല്‍ ലഭ്യമല്ല എന്നാണ് കാണുന്നത്. അതുകൊണ്ട് തല്കാലം ഷെല്‍ജയുടെ കമന്റും ഒഴിവാക്കുന്നു.
വാക്പയറ്റില്‍, വിശ്വാസികളും യുക്തിവാദികളും ആരും ആരെക്കാളും മോശമല്ല എന്ന് പൊതുവെ ബ്ലോഗര്‍മാര്‍ക്കെല്ലാവര്‍ക്കും ആവശ്യമായ ബോധ്യമുണ്ട് എന്നതിനാല്‍ വീണ്ടും അത്തരം ഒരു മത്സരത്തിനുള്ള വേദിയാക്കി പരീക്ഷിക്കാനും ഇവിടെ ഉദ്ദേശിക്കുന്നില്ല.
Apputen said..
>>> സമാനമാണ് ബഹുഭാര്യാത്വത്തിലെ നിലപാടിന്റെ കാര്യവും. അതേക്കുറിച്ച് ഒരു സംവാദം താങ്കൾ നടത്തിയത് എന്റെ ബ്ലോഗിലാണ്. അവിടെ യുക്തിസഹമായി താങ്കളുടെ ഭാഗം പറഞ്ഞ് ബോധ്യപ്പെടുത്താൻ താങ്കൾക്ക് സാധിച്ചോ എന്നെനിക്കറിയില്ല, ഏതായാലും അതേക്കുറിച്ച് താങ്കളുമായി ചർച്ച കൂടുതൽ നീണ്ടില്ല.<<<
ഞാന്‍ മുകളില്‍നല്‍കിയ ചര്‍ചയുടെ ഒരു പ്രതികരണമെന്ന നിലക്ക് അപ്പൂട്ടന് ബഹുഭാര്യത്വത്തെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിച്ച പോലെ തികച്ചും സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് തന്നെയാണ് ഞാനതിനെ സമീപിച്ചത്. അതുകൊണ്ട് ഞാന്‍ മുകളിലെ അപ്പൂട്ടന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയ വരികള്‍ നല്കുമ്പോള് അദ്ദേഹത്തെയല്ല ഞാനുദ്ദേശിച്ചത്. അവിടെ ചിലകാര്യങ്ങള്‍ ഞാന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. സമയക്കുറവ് കാരണം ക്ഷമയില്ലാത്തതുകൊണ്ടല്ല. അത്ര സജീവമായി ഞാന്‍ ഇടപെട്ടില്ല എന്നത് നേര് എങ്കിലും മൊത്തത്തില്‍ വായിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശ്വാസികളുടെ നിലപാടും ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നവരുടെ നിലപാടും വ്യക്തമാകും എന്ന് തന്നെ ഞാന്‍ കരുതുന്നു. അപ്പൂട്ടന്റെ ബ്ലോഗില്‍. ആ ചര്‍ച ഇതാ ഇവിടെ വായിക്കുക.
സ്ത്രീകള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്ക് ഹിതമെന്ന് തോന്നിയ ധാര്‍മികസദാചാരം കെട്ടിയേല്‍പ്പിച്ചുകൊടുത്ത ഒരു സമൂഹം എങ്ങനെയാണ് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നത് എന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമല്ല നാം നമ്മുടെ കണ്മുമ്പില് കണ്ടതാണ്. ഇതാ ഈ വരികള്‍ ശ്രദ്ധിക്കൂ:
'ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മികമൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദത്തിലുമുള്ള പ്രശ്നങ്ങള്‍ക്കും- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ത്രോയക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്നനിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്.'
ആരാണിത് പറഞ്ഞതെന്ന് ചിലര്‍ക്കെങ്കിലും പെരിസ്ത്രോയിക്ക എന്നപദത്തില്‍നിന്നുതന്നെ മനസ്സിലായിക്കാണും. അതേ ഇവിടെ ധാര്‍മികസാദാചരം കണ്ണിലെ കരടായികാണുന്ന ഒരു ദര്‍ശനം ബലപ്രയോഗത്തിലൂടെ ഒരു രാജ്യം കൈവശപ്പെടുത്തി മുന്നോട്ടുപോയപ്പോള്‍ സംഭവിച്ച ദാരുണമായ അവസ്ഥകണ്ട് നേടിയ തിരിച്ചറിവില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ ഗോര്‍ബച്ചേവിന്റെ വാക്കുകളാണിത്.
(ഉദ്ധരണം: 'പെരിസ്ത്രായിക്ക' - പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ചത്)
ലതീഫ്, എല്ലാവിധ ആശംസകളും നേരുന്നു..
യുക്തിരേഖ പറയുന്നു. <<<>>> യുക്തിവാദികള്‍ക്ക് യുക്തിവരുന്നുണ്ട്. “ ഗുരുതരമായ സമൂഹ്യപ്രശ്നമായി“ മാറാതിരിക്കനാണ് മതങ്ങള്‍ മതമൂല്യങള്‍ പ്രചരിപ്പിക്കുന്നത്. യുക്തിവാദികള്‍ അരാജകത്വമാണ് ഇഷ്ടപ്പെടുന്നത് എന്നു തോന്നുന്നു. അവര്‍ അവരുടെ ആശയങ്ങള്‍ സ്വന്തം കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ധൈര്യം കാണിക്കില്ലാ എന്നാശ്വസിക്കാം .
ലതീഫ് എന്റെ കമന്റ് ഒഴിവാക്കും മുമ്പ് രൂപിന്റെയും തോട്ടിന്റെയും വിഷയവുമായി യാതൊരുബന്ധവുമില്ലാത്തതും മാന്യതക്കു ചേരാത്തതുമായ 2010, ജൂണ്‍ 9 10:25കമന്റും, മലയാളത്തിൽ ഉത്തരം മുട്ടുമ്പോൾ നറ്റു പേരുകളിൽ ആംഗലേയം പേസ്റ്റുന്നpm,2010, ജൂണ്‍ 11 11:01 am
കമന്റുകൾ കൂടി നീക്കാനും, ഇനിയെങ്കിലും ഇത്തരം വിഷയബന്ധമില്ലാത്ത സദാചാരവൈരുദ്ദ്യകമന്റുകൾ കാണിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നു താല്പര്യപ്പെടുന്നു,കമന്റുകൾ ഇടാറില്ലെങ്കിലും അത്യാവശ്യം സദാചാര മര്യാദപാലിക്കുന്നവർ പലപ്പോഴും കുടുംബാംഗങ്ങളോടൊപ്പം വായിക്കറുള്ള പ്പോസ്റ്റുകളിൽ ഒന്നാണ് ലതീഫിന്റെ പോസ്റ്റുകൾ.എന്നാലും പറയുന്നു എന്റെകമന്റിലെ നിരീക്ഷണം ശരിയായിരുന്നു എന്ന് യുക്തിവധതാടിക്കാരന്റെ കമന്റ് ശൈലി അല്പം നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകും.
ഷെല്‍ജ,
താങ്കള്‍ക്ക് ആള് മാറിയിട്ടില്ലായിരിക്കാം. അതേ പോലെ ശരിയാണ് ഇപ്പോള്‍ ആ പേരില്‍ പ്രൈഫൈല്‍ ലഭ്യമല്ല എന്നതും. അതുകൊണ്ട് രൂക്ഷമായ ശൈലിയിലുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നിലനിര്‍ത്തേണ്ടതില്ല എന്ന് കരുതിയാണ് താങ്കളുടെ കമന്റ് ഡീലീറ്റിയത്. വളരെ അനിവാര്യമായി വരുമ്പോള്‍ മാത്രമേ ഞാന്‍ കമന്റ് ഡിലീറ്റാറുള്ളൂ. അതും പ്രൊഫൈലോ ബ്ലോഗോ നോക്കിയല്ല. ഇവിടെ നല്കപ്പെടുന്ന കമന്റുകള്തന്നെയാണ് പരിഗണിക്കുന്നത്. എന്റെ ബ്ലോഗ് അത്തരത്തില്‍ വായിക്കാനുള്ള സാധ്യത ഞാന്‍ കണ്ടിരുന്നില്ല. താങ്കള്‍ പറയുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് അത്ര പ്രസക്തമല്ലാത്ത കല്കിയുടേതടക്കമുള്ള ഏതാനും കമന്റുകള്‍കൂടി ഒഴിവാക്കിയിരിക്കുന്നു. മാന്യസ്നേഹിതന്മാര് നല്ല ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി ക്ഷമിക്കുമെന്ന് കരുതുന്നു.
പ്രിയ ലത്തീഫ്,
എന്റെ കമന്റ് ഡിലീറ്റിയതിനു നന്ദി. താങ്കളുടെ ബ്ലൊഗ് വായിച്ച ആവേശത്തില്‍ എഴുതിപ്പോയതാണെങ്കിലും പിന്നീട് അത് വായിച്ചപ്പോള്‍ ലേശം കൂടിപ്പോയി എന്നു തോന്നതിരുന്നില്ല. എന്നാലും ചിലപ്പോള്‍ തോന്നിപ്പോകുന്നു, ഇങ്ങനെയൊക്കെ എഴുതിയെങ്കിലേ ഇവര്‍ക്കൊക്കെ മനസ്സിലാകൂ എന്ന്.
സാദാചാരം ആരാണ് കണ്ടുപിടിച്ചത് ?
ഒന്നാം പിറന്നാളിന് തുണിയുടുക്കാനായി അല്ലേ !
'മൃഗാധിപത്യം വന്നാല്‍' എന്ന് പറയും പോലെ 'യുക്തിവാദിയാധിപത്യം വന്നാല്‍!!!' :)
മലയാള ബ്ലോഗിങ് രംഗത്ത് ആരോഗ്യപരമായ സംവാദത്തിന്റെ ഉത്തമ രൂപം കാട്ടിത്തന്ന പ്രിയ ലത്തീഫിന് ഇനിയും ഏറെ മുന്നോട്ടു പോവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
@ബിച്ചു,
അത്തരം ആശങ്കവേണ്ട. സ്വന്തത്തിനോ കുടുംബത്തിനോ നേര്‍ക്ക് നേരെ ദോശകരമായ കാര്യത്തില്‍ അവര്‍ സ്വയം ഇടപെടില്ല. എന്നാല്‍ അവര്‍ തുറന്ന് വിട്ട ഭൂതം അവരുടെ കുടുംബത്തെ വേട്ടയാടുകയും ചെയ്യും. അതിന് കാലവും സംഭവങ്ങളും സാക്ഷി.
അഭിപ്രായത്തിന് നന്ദി.
@കല്‍ക്കി
മനസ്സിലാക്കുന്നു. പലപ്പോഴും ഇത്തരം വാദം ചെന്നത്തിയത് -താങ്കള്‍ സൂചിപ്പിച്ച അത്രയില്ലെങ്കിലും (അതിന് കാരണം ഞാന്‍ പറഞ്ഞുകഴിഞ്ഞു) - അങ്ങോട്ടുതന്നെയാണ്. എല്ലാ പരിധിയും എടുത്ത് കളഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം പിന്നീട് ഒരു നിയന്ത്രണവും ആര്‍ക്കും ഏര്‍പ്പെടുത്താനാവില്ല. മാത്രമല്ല പരിഹാസ്യവുമാണ്. അതുകൊണ്ടാണ് ആ അഭിപ്രായം താങ്കളോട് വിയോജിച്ചുകൊണ്ടുതന്നെ നിലനിര്‍ത്തിയത്. തുടര്‍ന്ന് പലരും പലവിധത്തില്‍ പ്രസ്തുത കാര്യം പറഞ്ഞതിനാല്‍ അത് നീക്കം ചെയ്തു.
@യരലവ,
ധാര്‍മികമൂല്യങ്ങളും സാമൂഹിക സദാചാര നിയമവ്യവസ്ഥകളും മനുഷ്യരെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ച സൃഷ്ടാവ് തന്നെ പറഞ്ഞുതന്നിട്ടുണ്ട്. എന്ന് കരുതുകയോ വിശ്വസിക്കുകയോ അല്ല അനുഭവിക്കുകതന്നെയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇടക്കൊന്ന് കണ്ണുതുറക്കാന്‍ സാധിച്ചാല്‍ യുക്തിവാദിയായ താങ്കള്‍ക്കും അത് കാണാം.
ഒന്നാം പിറന്നാളിന് മാത്രമല്ല അതിന് മുമ്പും തുണിയുടുത്തുകൊണ്ട് തന്നെയായിരുന്നു ഞാനുണ്ടായിരുന്നത്. മുന്‍ധാരണകളാല്‍ കണ്ണുകള്‍ അന്ധമായതിനാല്‍ ചിലപ്പോള്‍ താങ്കള്‍ക്ക് അങ്ങനെ തോന്നിയതാകാം. ഇപ്പോള്‍ സംഭവിച്ചത്. രാജാവ് തുണിയെടുത്തിട്ടില്ല എന്ന് വിളിച്ചു പറയുകമാത്രമാണ്. താങ്കളടക്കം ചിന്തിച്ചത് ശാസ്ത്രം തയ്ച് തന്ന അദൃശ്യമായ സദാചാര വസ്ത്രം കാണാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയത് മതഗ്രന്ഥത്തിന്റെ സ്വാധീനം കൊണ്ടാണ് എന്നാണല്ലോ. തുണിയുടുക്കാത്ത രാജാക്കന്മാര് ഏതെങ്കിലും കുട്ടികള്‍ നഗ്നനാണെന്ന യാഥാര്ത്യം വിളിച്ചുപറയാനിടയുണ്ട് എന്ന കാര്യത്തെക്കുറിച്ച് നിര്ഭയരാകരുത് എന്നാണ് പറയാനുള്ളത്.
@ ശ്രദ്ധേയന്‍ ,
അഭിപ്രായത്തിനും പ്രാര്‍ഥനക്കും നന്ദി.
നന്നായി ലത്തീഫ്. യുക്തി വാദം അരാജകത്തത്തിന്റെ രണ്ടാം നാമം മാത്രമാണ്. ലോകത്ത് ആരോടും സംസാരിക്കാം. യുക്തിവാദിയോട് മാത്രം പാടില്ല എന്നു തോന്നാറുണ്ട്. അതു വഴു വഴുപ്പുള്ള പ്രതലത്തില്‍ ചവിട്ടുന്നത് പോലെയാണ്. അവര്‍ തെന്നി തെന്നി കളിക്കും. ഒരാളുടെ ശരി മറ്റൊരാളുടേ ശരി ആവണമെന്നില്ല. ഒരോരുത്തര്‍ക്കുമായി നാം വേറെ വേറെ സംസാരിക്കണം.
ദൈവത്തിന്റെ ശക്തമായ ഈ മൂന്ന് ന്യായത്തിന്റെയും തെളിവിന്റെയും മുന്നില്‍ 'God! Not enough evidence' എന്ന റസ്സലിന്റെയും ബ്രൈറ്റിന്റെയും വാദം ദൈവിക കോടതിയില്‍ പെട്ടെന്ന് തള്ളിപ്പോകുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ