ബ്ലോഗര്‍ യരലവ എനിക്ക് നല്കിയ ഉപദേശവും അതിനുള്ള മറുപടിയാണ് താഴെ. ഉപദേശത്തിന് ശരിയായ മറുപടി പ്രവൃത്തിപദത്തില്‍ അത് കൊണ്ടുവരിക എന്നതാണ്. പക്ഷെ ഇവിടെ ആ ഉപദേശം എനിക്ക് സ്വീകാര്യയോഗ്യമായി തോന്നാത്തതിനാല്‍ വാക്കുകളിലൂടെ മറുപടി ആവശ്യമായി വന്നു. ഇസ്ലാമിന്റെ ജീവിത വീക്ഷണം വ്യത്യസ്ഥമായ ഒരു കോണില്‍നിന്ന് നോക്കിക്കാണുന്ന ഈ കമന്റ് എന്റെ ബ്ലോഗിലെ വായനക്കാരുമായി പങ്കുവെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി.
ഉപദേശം: 'തനിക്കും, താന്‍ ജീവിക്കുന്ന സമൂഹത്തിനും, തന്റെ ജന്മം ഒരു ബാധ്യതയായിത്തീര്‍ക്കുന്ന ഒരു സുന്ദരമായ പ്രഹസന കലയാണ് ഇസ്ലാമിക ദൈവ വിശ്വാസം. അമ്പത് വയസ്സ് കഴിഞ്ഞ് മക്കയും സ്വപ്നം കണ്ട് കഴിയുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ ചെയ്ത് നോക്കിയാല്‍ അറിയാം, പരലോക ശാശ്വതവിജയം സ്വപ്നം കണ്ട് ആരാധനയും ഭജനയുമായി മാത്രം കഴിഞ്ഞ് ജീവിതം പാഴാക്കുന്നതിന്റെ ക്രൂരമായ നിസ്സാഹായത. ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്.
മനുഷ്യജന്മം ഒരത്ഭുതമാണ്. അത് ആസ്വദിക്കണമെങ്കില്‍ മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം. അടിമത്വം ഭാരമാണ്. നുകങ്ങള് ഇറക്കിവെച്ചു ഒന്നു തനിയെ നടക്കാന്‍ ശ്രമിക്കൂ.'
മനുഷ്യജന്മം ഒരത്ഭുതമാണ്. അത് ആസ്വദിക്കണമെങ്കില്‍ മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം. അടിമത്വം ഭാരമാണ്. നുകങ്ങള് ഇറക്കിവെച്ചു ഒന്നു തനിയെ നടക്കാന്‍ ശ്രമിക്കൂ.'
എന്റെ പ്രതികരണം:
പ്രിയ യരലവ,
മതത്തെ താങ്കള്‍ മനസ്സിലാക്കിയ പോലെയല്ല എല്ലാവരും മനസ്സിലാക്കുന്നത് എന്നെങ്കിലും ആദ്യമായി അംഗീകരിക്കൂ. നിങ്ങള്‍ മനസ്സിലാക്കിയ പോലെത്തന്നെയാണ് മതം എന്ന് വിശ്വസിക്കാനുള്ള അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതല്ല എന്ന് പറയാനുള്ള എന്റെ അവകാശം ഞാനിവിടെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
മൊത്തം മതത്തെ എനിക്ക് പ്രതിനിധീകരിക്കാനാവില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ അന്തസത്തയായി ഞാന്‍ മനസ്സിലാക്കിയത്, ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ഊര്‍ജ്വസ്വലനായിരിക്കണം എന്നാണ്. അവന് ലോകത്തിന് അനുഗ്രഹമാകണം. വിശ്വാസം അവന് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ടീയജീവിതത്തിലും സമാധാനവും ശാന്തിയും നേടികൊടുക്കണം. അതി സൂചിപ്പിക്കുന്നതിന് കൂടിയാണ് ഇസ്ലാം (സമാധാനം) എന്ന് പേര് വെക്കപ്പെട്ടിരിക്കുന്നത്.
(O.T. ഇത് പറയുമ്പോള്‍ യുക്തിവാദികള്‍ എല്ലാവരും കൂടി ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ബോംബ് സ്ഫോടനവും മറ്റും പറയും എന്നറിയാം.)
മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാരിലൂടെ നല്കപ്പെട്ട ദര്‍ശനമാണ് ഇസ്ലാം. ഇസ്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും പാകിസ്ഥാനില്ലെന്ന് ചുരുക്കം.
ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന് ഒരു അനുഗൃഹീത/ആദരണീയ സൃഷ്ടിയാണ്. അവന്റെ ലക്ഷ്യം അവന് നല്കപ്പെട്ട ഭൗതിക സൗകര്യങ്ങളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ച് ഈ ലോകത്ത് സമാധാനപൂര്‍ണമായ ജീവിതം നയിച്ച് ഭൂമിയിലെ അവന് ആസ്വദിക്കാവുന്ന സൗകര്യങ്ങള്‍ പൂര്‍ണമായി തന്നെ ആസ്വദിച്ച് ജീവിക്കുക എന്നതാണ്.
ഒരു യഥാര്‍ഥ വിശ്വാസി ദൈവം മനുഷ്യന് നല്കിയ സൗകര്യങ്ങള്‍ നന്നായി അനുഭവിക്കുന്നവനാണ്. അതിനുതകുന്ന കല്പനകളും നിരോധനങ്ങളുമാണ് ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളത്. മറിച്ചുള്ള ഒരു ഉദാഹരണം കാണാന്‍ കഴിയില്ല. അതോടൊപ്പം അപ്രകാരം ജീവിക്കുന്ന മനുഷ്യന് പരലോകത്ത് സ്വര്‍ഗം നല്‍കണമെന്നും അവന് കരുതുന്നു. എത്ര ഉദാത്തമായ സങ്കല്പം.
പക്ഷെ ഒരു യുക്തിവാദി വഴിതെറ്റുന്നത് ഇവിടെയാണ്. അവന് ചോദിക്കുന്നത് എല്ലാമനുഷ്യരെയും തെറ്റ് ചെയ്യാന്‍ കഴിയാത്തവരായി അതേ സമയം ഭൂമിയില്‍ പരമാവധി ആസ്വദിക്കാന്‍ സൗകര്യം ചെയ്യുന്ന വിധം പടക്കുകയും പരലോകത്ത് എല്ലാവര്ക്കും സ്വര്‍ഗം നല്‍കുകയും ചെയ്താല്‍ പോരായിരുന്നോ എന്നാണ്?.
ദൈവം നല്കിയ വിശേഷബുദ്ധി ഉപയോഗിച്ച് അല്പം ബുദ്ധിമുട്ടുന്നവന് മാത്രമേ ഈ സൗകര്യങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്ന ദൈവം തീരുമാനിച്ചെങ്കില്‍ അതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൈവിക കോടതിയില്‍ ന്യായം പറഞ്ഞ് നോക്കുകയാമാകാം. പക്ഷേ ദൈവമേ തെളിവ് പോരായിരുന്നു (God! Not enough evidence!!) എന്ന് മാത്രം പറയരുത്.
ദൈവം ചില നിയന്ത്രണങ്ങള്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്. ഉദാഹരണം വ്യഭിചരിക്കരുത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മനുഷ്യനല്ലേ. കുത്തഴിഞ്ഞ ലൈംഗികതക്ക് വേണ്ടിവാദിക്കുന്നവരും സ്വന്തം ഭാര്യവ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല. സ്വന്തം പുത്രിയെ വ്യഭിചാരത്തിന് നല്‍കില്ല. അപ്പോള്‍ വെളിപ്പെടുന്ന കാപട്യം മറച്ചുപിടിക്കാന്‍ ആര്‍ക്ക് കഴിയും. മാത്രമല്ല കുത്തഴിഞ്ഞ ലൈംഗികത നടമാടുന്ന രാജ്യങ്ങളില്‍ സമാധാനപൂര്‍ണമായ ദാമ്പത്യവും കുടുംബബന്ധങ്ങളും സാധ്യമാണോ. മറ്റു വിധിവിലക്കുകളേയും പരിശോധിക്കാം.
ആരാധനകളടക്കമുള്ള ഇസ്ലാമിന്റെ കല്പനകളും മനുഷ്യനന്മ ഉദ്ദേശിച്ചാണ്. മനുഷ്യബന്ധങ്ങളെ പരിഗണിക്കാത്ത ആരാധന ദൈവത്തിന് ആവശ്യമില്ല. ഒരാളെ ചീത്തപറഞ്ഞാല്‍ എന്റെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെട്ടു. ദൈവാരാധനയില് മനുഷ്യബന്ധത്തെ ഇത്രമാത്രം പരിഗണിച്ച ഒരു മതം വേറെയുണ്ടോ.
ശരിയാണ് ഇഹലോകം വിശ്വാസിയുടെ ജയിലാണ്. എന്ന് വെച്ചാല്‍ സ്വാതന്ത്ര്യന് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അന്യരുടെ അവകാശം ഹനിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. വ്യഭിചാരത്തെ നിരോധിച്ചപ്പോള്‍ വിവാഹത്തെ പുണ്യകരമായി കണ്ടു. നല്ല ഭക്ഷണം അനുവദിച്ചു, ചീത്ത ഭക്ഷണം വിലക്കി.
താങ്കള്‍ താങ്കളുടെ പുത്രനെ സ്നേഹിക്കുന്നുവെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അവന് ഏര്‍പ്പെടുത്തും. ആ അടിമത്വമേ ദൈവവും ആവശ്യപ്പെടുന്നുള്ളൂ. എന്നെ സൃഷ്ടിച്ച എന്റെ ആവശ്യങ്ങളെല്ലാം മാന്യമായി അംഗീകരിച്ച ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിന് പറയുന്ന പേരാണ് ഇസ്ലാമിലെ അടിമത്തം. (ഇബാദത്ത് എന്ന് അറബിയിലും പറയും). സുഹൃത്തേ ഈ അടിമത്തം ഒരു ഭാരമല്ല. ഒരാശ്വാസമാണ്. ഒരാവശ്യമാണ്. ഒരു അനിര്‍വചനീയമായ ആസ്വാദനമാണ്.
ഇവയെല്ലാം ഉപേക്ഷിക്കുന്നതിലൂടെ മറിച്ച് നിങ്ങള്‍ക്കോ?... ദൈവനിഷേധത്തിലൂടെ നിങ്ങള്‍ നേടുന്ന അമിത ആസ്വാദനമെന്ത്?... അമിത ലാഭമെന്ത്?... നിങ്ങള്‍ ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നതെന്ത്?.. . മനുഷ്യകുലത്തിന് നിങ്ങളെക്കൊണ്ടുള്ള നേട്ടമെന്ത്?.... നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അങ്ങനെ ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു ചാപ്പവീഴും ഇപ്പോള്‍ കെ.പി.എസിന് വീണ അതേ ചാപ്പ. എന്നാല്‍ അത് താല്‍കാലികവുമായിരിക്കും. പക്ഷെ സത്യത്തിന് വേണ്ടി നിലനില്‍ക്കാനുള്ള യോഗ്യത പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഈ തിരിച്ചറിവ് ആര്‍ക്കും സാധ്യമാണ്.
17 അഭിപ്രായ(ങ്ങള്):
രണ്ടു കമന്റുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റാക്കി മാറ്റിയതാണ്. ഇതിന് കാരണമായ ചര്‍ച നടന്നത് ഇവിടെ
>>> ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്. <<<
ഇസ്ലാമിന്റെ പ്രവര്‍ത്തന മണ്ഡലം ഈ ഭൂമിതന്നെ. തെളിവ് 'പരലോകത്തേക്കുള്ള കൃഷിയിടമാണ് ഇഹലോകം' എന്ന തിരുവചനം തന്നെ. യഥാവിധി കൃഷി ചെയ്താലെ വിളവ് ലഭിക്കൂ. ചെയ്യാനുള്ളതോ സല്‍കര്‍മം (അമലുസ്സ്വാലിഹാത്ത് എന്ന് അറബി).
പിന്നെ ഈ ഭൂമിയില്‍ നമ്മുടെ മറ്റൊരവസ്ഥ ഒരു വഴിയാത്രക്കാരന്റെത് പോലെ, അല്ലെങ്കില്‍ ഒരു പരദേശിയെ പോലെ. ഗള്‍ഫില്‍ ജോലിക്ക് പോയ ഒരാള്‍ അവിടെ കിട്ടിയത് അവിടെ ചിലവഴിച്ച് ചിന്തയില്ലാതെ ജീവിച്ചാല്‍ എന്തായിരിക്കും അവസ്ഥ.
നാം ഒരു യാത്രയിലാണ്. ഇടക്ക് അല്പ കാലം നാം മാതാവിന്റെ ഗര്‍ഭാശയത്തിലായിരുന്നു. അന്ന് നമ്മോടാരെങ്കിലും നിനക്ക് ഇനിയുമൊരു ജീവിതം ഭൂമിയില്‍ കിടക്കുന്നു എന്ന് പറഞ്ഞാല്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും നാം ഭൂമിയിലെത്തി. നമ്മുടെ ജീവിതം ഇവിടെയും അവസാനിക്കുന്നില്ല. നമ്മുക്ക് അപൂര്‍ണമായ (ആദ്യാവസാനം നഷ്ടപ്പെട്ട മനോഹര നോവലാണ് ജീവിതം എന്ന് പറഞ്ഞ ചിന്തകനെ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു) ഈ ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകണം മരണമെന്ന വാതിലിലൂടെ. ജനനമെന്ന വാതിലിലൂടെ നാം ഇവിടെ വന്നത് ഓര്‍ക്കണം. ചുറ്റുമുള്ളവര്‍ ചിരിച്ചിരിക്കെ നാം കരഞ്ഞുകൊണ്ട് കടന്നുവന്നു. ചുറ്റുമുള്ള കരയുന്ന അവസ്ഥയില്‍ നമ്മുക്ക് ചിരിച്ചുകൊണ്ട്-അനിവാര്യമായും നാം പ്രവേശിക്കേണ്ട ജീവിതാവസ്ഥയിലേക്ക്- കടക്കണം.
തിരുവചനത്തിന്റെ പൊരുള്‍ എത്ര മഹത്തരം!!!. യുക്തിവാദിയുടെ യുക്തിക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും.
>>> മരണത്തിനുമുന്നെ ഒരു വിശ്വാസിയെ മേക്സിമം പള്ളിയിലും ആരാധനയിലും കെട്ടിയിട്ട് അവന്റെ ജീവിതം കൊഞ്ഞാട്ടയാക്കാനുള്ള പ്രചോദനം; അല്ലാതെ തൂമ്പയെടുക്കാനുള്ള ആഹ്വാനമല്ല. റമദാനിലെ ഓഫറില്‍ ആകൃഷ്ടരായി വിശ്വാസികള്‍ പള്ളിജീവികളായി രാവും പകലും പള്ളികളില്‍ ആരാധനയുമായി കഴിയുന്നവരെ കണ്ടാല്‍ ദയനീയമെന്ന് പറയരുത്. <<<
മദ്രസാ പഠനത്തിന്റെയും ഖുര്‍ആന്‍ പഠനത്തിന്റെയും കുറവ് ബ്ലോഗില്‍നിന്ന് തീര്‍ക്കാന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല. വിശ്വസിക്കുക സല്‍കര്‍മം ചെയ്യുക എന്നതാണ് ഖുര്‍ആന്റെ പ്രയോഗം. വഴിയില്‍നിന്ന് ഉപദ്രവം നീക്കി ആളുകള്‍ക്ക് സൗകര്യം ചെയ്യുന്നത് വരെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സല്കര്മായി കാണത്തക്കവിധം വിശ്വാസത്തിന്റെ ശാഖയായി പരിചയപ്പെടുത്തിയ ഹദീസ് താങ്കള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.
പിന്നെ മനുഷ്യനെ നാം സൃഷ്ടിച്ചത് ഇബാദത്ത് ചെയ്യാനാണ് എന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനം. ചിലര്‍ക്ക് ഇബാദത്ത് ആരാധനയാണ്. പറഞ്ഞുവരുമ്പോള്‍ അതില്‍ എല്ലാം വരും. അത് കേട്ട് ആരെങ്കിലും അത് നമസ്കാരവും നോമ്പും ആയി ധരിക്കാനുള്ള സാധ്യതയുള്ളതിനാലാണ്, ദൈവിക നിയമങ്ങള്‍ക്ക് വഴിപ്പെടുക എന്ന അര്‍ഥം ബുദ്ധിയുള്ള പണ്ഡിതന്മാര് അതിന് നല്‍കുന്നത്. ജനങ്ങളില്‍ ഏറ്റവും ഉത്തമം ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനമുള്ളവനാണ് എന്ന നബിവചനവും നിങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്.
ജുമുഅ എന്ന അധ്യായത്തില്‍ പറയുന്ന നമസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുക. ദൈവികാനുഗ്രഹങ്ങള്‍ തേടുക എന്ന സൂക്തവും പഠനവിധേയമാക്കുക. തൂമ്പായെടുക്കല് അതില്‍ പെടുമോ എന്ന് ഏതെങ്കിലും ഇസ്ലാമിക പണ്ഡിതരോട്
ചോദിക്കുക.
C K Latheef said
വിശ്വാസം അവന് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ടീയജീവിതത്തിലും സമാധാനവും ശാന്തിയും നേടികൊടുക്കണം. അതി സൂചിപ്പിക്കുന്നതിന് കൂടിയാണ് ഇസ്ലാം (സമാധാനം) എന്ന് പേര് വെക്കപ്പെട്ടിരിക്കുന്നത്.
FYI, Islam doesn't means peace, it means SUBMISSION
അവന് ചോദിക്കുന്നത് എല്ലാമനുഷ്യരെയും തെറ്റ് ചെയ്യാന്‍ കഴിയാത്തവരായി അതേ സമയം ഭൂമിയില്‍ പരമാവധി ആസ്വദിക്കാന്‍ സൗകര്യം ചെയ്യുന്ന വിധം പടക്കുകയും പരലോകത്ത് എല്ലാവര്ക്കും സ്വര്‍ഗം നല്‍കുകയും ചെയ്താല്‍ പോരായിരുന്നോ എന്നാണ്?.
ദൈവം നല്കിയ വിശേഷബുദ്ധി ഉപയോഗിച്ച് അല്പം ബുദ്ധിമുട്ടുന്നവന് മാത്രമേ ഈ സൗകര്യങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്ന ദൈവം തീരുമാനിച്ചെങ്കില്‍ അതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല.
Latheef,
No one in the history of philosophy could give a coherent and consistent explanation for the problem of theodicy (why there is so much evil if the God is omnipotent and benevolent). Abrahamic religions introduced Satan while Eastern religions invoked Karma and rebirth to explain this. You can also try all sorts of verbal gymnastics and delude yourself that you are giving a logically consistent explanation
ജീവിതം ആസ്വദിക്കുക എന്നു കേള്‍ക്കുമ്പോഴേക്കും അമ്മയെയും പെങ്ങളെയും വ്യഭിചരിക്കുക എന്നാണു ലതീഫും കൂട്ടരും ചിന്തിക്കുന്നത്. ആസ്വാദനത്തെ ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ സാംസ്കാരിക നിലവാരത്തില്‍ നിന്നുകൊണ്ടു നോക്കിക്കാണുന്നതിന്റെ കുഴപ്പമാണിത്. മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണ്. മനുഷ്യരുടെ ആവാസവ്യവസ്ഥ സമൂഹവും കൂടി ചേര്‍ന്നതാണ്. ചുറ്റുമുള്ള സമൂഹത്തിന്റെ സ്നേഹവും ആദരവും കൂടി ലഭിക്കുമ്പോഴാണു ജീവിതം ആസ്വാദ്യകരമാകുന്നത് എന്ന തിരിച്ചറിവുണ്ടായാല്‍ സമൂഹ്യവിരുദ്ധപ്രവൃത്തികളിലൂടെയല്ലാതെ തന്നെ ജീവിതം നന്നായി ആസ്വദിക്കാനാവും. മറ്റുള്ളവര്‍ക്കു അപ്രിയമുണ്ടാക്കാത്തതും അവരുടെ സ്നേഹം ആര്ജ്ജിക്കാവുന്നതും സ്വയം ആസ്വാദ്യവുമായ കാര്യങ്ങളാണു സന്തോഷം നല്‍കുന്നത്. സ്നേഹിക്കുമ്പോഴേ സ്നേഹിക്കപ്പെടുകയുള്ളൂ എന്നും തിരിച്ചറിയണം.
ലതീഫ് ചൂണ്ടിക്കാണിക്കുന്ന കുഴപ്പങ്ങളൊക്കെ മനുഷ്യര്‍ സ്വയം കണ്ടെത്തിയതാണ്. ദൈവം പറഞ്ഞു തരാതെത്തന്നെ ആര്‍ക്കും മനസ്സിലാകുന്നതുമാണ്. അതുകൊണ്ടു തന്നെ സദാചാരം ദൈവത്തിന്റെ കുത്തകയല്ല. മനുഷ്യനിര്‍മ്മിതമാണ്.
യുക്തിക്ക് 'വാതം' പിടിച്ചവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. യുക്തി പ്രവര്ത്തിചാലല്ലേ എന്തെങ്കിലും തിരിയൂ!
Jack Rabbit,
I have been seeing you giving links of Christian propganda websites as a reply to the bloggers.
See, in discussion, if you have any thing to say against a particular argument you cannot simply copy-paste others work, or give their link. Ofcourse you can use authorites as a supporting evidance, but if you are qouting some one as an evidaance make sure that you qoute neutral sources, and not biased propaganda websites that too specifically targetting muslims.
Do you know such type of website are there in muslim side also, and someone can qoute its link as a reply to you as well, but such a passing links back and fort will not be a debate, ans we dont require you to give the links, we already know such "anti" websites and also we know how to use google.
"ദൈവം ചില നിയന്ത്രണങ്ങള്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്. ഉദാഹരണം വ്യഭിചരിക്കരുത്.."
അപ്പോ സാറ്, ഖുറാനൊന്നും വായിച്ചിട്ടല്ലേ ഇതൊക്കെ തട്ടിവിടുന്നത്. പെണ്ണുങ്ങളെ കാശ് കൊടുത്തു വാങ്ങാം . ലൈംഗികബന്ധത്തിലേര്‍പ്പെടാം, മടുക്കുമ്പോള്‍ വില്‍ക്കാം. പുതിയതിനെ വാങ്ങാം. പിന്നേം പരിപാടി തുടരാം . അല്ലെങ്കില്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച കാശ് കൊടുത്ത് പരിപാടി നടത്തി പോകാം . അതെല്ലാം അനുവദിച്ചിരിക്കുന്നു. പക്ഷേ വ്യഭിചാരം .. അയ്യേ. ഛെ... ഛേ, അതു മാത്രം പാടില്ലാ..
പദത്തിന്റെ വാക്കര്‍ഥം പരിഗണിച്ചുകൊണ്ടല്ല 'ഇസ്ലാം' എന്നതിന് സമാധാനം എന്ന അര്‍ഥം നല്‍കുന്നത്; അതിന്റെ സാങ്കേതിക അര്‍ഥം പരിഗണിച്ചുകൊണ്ടാണ്. അതിന് കാരണം. സ.ല.മ എന്ന മൂന്ന് അടിസ്ഥാന അക്ഷരങ്ങളില്‍നിന്നാണ്. 'ഇസ്ലാം' എന്ന പദവും സമാധാനം എന്ന അര്‍ഥം വരുന്ന 'സലാം' എന്ന പദവും നിഷ്പന്നമായിരിക്കുന്നത്. അറബി ശൈലി അനുസരിച്ച് അടിസ്ഥാന അക്ഷരങ്ങളില്‍നിന്ന് ഉല്‍ഭവിക്കുന്ന എല്ലാ വാക്കുകളും അര്‍ഥത്തിലും പരസ്പരം ബന്ധപ്പെട്ടിരിക്കും എന്ന തത്വമനുസരിച്ച് ഇസ്ലാം എന്നതിന് സാങ്കേതികമായി 'സമാധാനം' എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാനോ അറബി അറിയാത്തത് കൊണ്ടോ അല്ല. അതുകൊണ്ട് ഇസ്ലാം ഒരു ദര്‍ശനം എന്ന നിലക്ക് അതിന് അനുസരണം, സമര്‍പ്പണം, സമാധാനം എന്ന അര്‍ഥങ്ങള്‍ പരിഗണിച്ചു വരുന്നു. അഥവാ, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പിച്ച് അവനെ പൂര്‍ണമായി അനുസരിച്ച് ശാശ്വതവും സുസ്ഥിരവുമായ സമാധാനം നേടുക എന്നതാണ് ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത്.
ഇങ്ങനെ മനസ്സിലാക്കായത് കൊണ്ടാണ് ഇസ്്ലാം എന്നതിന് സമാധാനം എന്ന അര്‍ഥം ഞാന്‍ ബ്രാക്കറ്റില്‍ സൂചിപ്പിച്ചത്. കളവ് പറയുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല എന്നര്‍ഥം. വാക്കര്‍ഥം പരിഗണിക്കുമ്പോള്‍ സമര്‍പ്പണം എന്ന മലയാള പദം തന്നെയാണ് ഇസ്്ലാമിന് യോജിക്കുക. എന്നാല്‍ ഇസ്ലാം എന്ന പദം അറബിയാണ്. അതുകൊണ്ട് അതിന്റെ പൂര്‍ണാര്‍ഥം ലഭിക്കണമെങ്കില്‍ മറ്റുമലയാളവാക്കുകളുടെ സഹായം കൂടി വേണ്ടിവരും. ഇബാദത്ത്, ജിഹാദ്, കാഫിര്‍, ഈമാന്‍, സ്വലാത്ത്, സകാത്ത് തുടങ്ങിയ മിക്ക പദങ്ങള്‍ക്കും തുല്യമായ മലയാള പരിഭാഷ ലഭ്യമല്ലാത്തതിനാല്‍ സാങ്കേതികമായി മുഴുവന്‍ അര്‍ഥവും ഉള്‍കൊള്ളാവുന്ന ഒരു നിര്‍വചനം നല്‍കുകയാണ് ചെയ്യുന്നത്.
കലിപ്പ് വായിച്ച ഖുറാനേതാണെന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു. അന്ത്യപ്രവാചകന് മുഹമ്മദ് നബി മുഖേന മാനവകുലത്തിന് നല്കപ്പെട്ട് വിശുദ്ധഖുര്ആനില് അത്തരം വൃത്തികേടുകളൊന്നുമില്ല. താങ്കള്‍ കണ്ടെങ്കില്‍ കാണിച്ചു തരണം. ഇസ്ലാം വ്യഭിചാരം അനുവദിച്ചിരുന്നുവെങ്കില്‍ കലിപ്പ് തീരുമായിരുന്നോ താങ്കള്‍ക്ക്. അതോ ഈ കലിപ്പ് താങ്കള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതാണോ. എങ്കില്‍ പറഞ്ഞിട്ടുകാര്യവുമില്ല. ഇത്തരം കമന്റുകള്‍ക്ക് മറുപടിപറയാന്‍ സമയമില്ലാത്തതിനാല്‍ പ്രസിദ്ധീകരിക്കുകയുമില്ല.
ജബ്ബാര്മാഷിന്റെ അന്ധമായ മനസ്സും ഇസ്ലാമിനെക്കുറിച്ച വികലമായ കാഴ്ചപ്പാടും കാരണം ഒരു കാര്യവും നേര്‍ക്ക് നേരെ ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരു തലത്തിലെത്തിപ്പെട്ടിരിക്കുന്നു. മുപ്പതു വര്‍ഷമായി അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇ.എ. ജബ്ബാറിന്റെ അസുഖം ഇവിടെയും വിലയിരുത്തപ്പെട്ടിരിക്കുന്നു.
ഒരു യുക്തിവാദിയുടെ യുക്തി, അമ്മയെയും പെങ്ങളെയും വ്യഭിചരിക്കുന്നതിലാണ് ആസ്വാദനം എന്ന് അദ്ദേഹത്തോട് പറഞ്ഞാല്‍ അവിടെ സാമൂഹിക സദാചാരം പഠിപ്പിക്കാന്‍ ആര്‍ക്കെന്ത് അവകാശം. ശ്രീ. മുഹമ്മദ് അലിയുടെ യുക്തിയല്ല ജബ്ബാറിന്, ജബ്ബാര്‍ മാഷിന്റെ യുക്തിയല്ല, കെ.പി. സുകമാരന് സാറിന്. എന്നാല്‍ ഇസ്ലാമില്‍ ധാര്‍മികതയും സദാചാരവും മൂല്യങ്ങളും ഏതെന്ന് നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ സമൂഹത്തില്‍ വേരുറച്ച ധാര്‍മിക മൂല്യസങ്കല്പങ്ങള് തന്നെയാണ്. അതുകൊണ്ട് ആ ദര്‍ശനം പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെ ആ വഴി തെരഞ്ഞെടുക്കാന്‍ മറ്റുള്ളവര്‍ക്ക് സഹായിക്കാന്‍ കഴിയും അവര്‍ അതിന് വിധേയമാകുകയും ചെയ്യും.
ധാര്‍മികതയുള്ള സമൂഹത്തില്‍നിന്ന് ചുരണ്ടിയെടുക്കുന്ന പൊട്ടുപൊടി ചേര്‍ത്ത് വെച്ച് വലിയ സിദ്ധാന്തമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ച് വല്ലതും പറയണമെന്നില്ല.
>>> മറ്റുള്ളവര്‍ക്കു അപ്രിയമുണ്ടാക്കാത്തതും അവരുടെ സ്നേഹം ആര്ജ്ജിക്കാവുന്നതും സ്വയം ആസ്വാദ്യവുമായ കാര്യങ്ങളാണു സന്തോഷം നല്‍കുന്നത്. <<<
ജബ്ബാര്‍മാഷ് ഈ പറയുന്നതിന്റെ ആശയം അദ്ദേഹവും അദ്ദേഹത്തോടൊപ്പമുള്ളവരും ഉള്‍കൊള്ളുന്നത് കാണാന്‍ നാം എത്ര വര്‍ഷം കാത്തിരിക്കേണ്ടിവരും.
ഇവിടെ അഭിപ്രായം നല്കിയ എല്ലാവര്ക്കും നന്ദി.
ഇപ്പോഴാ ഇത് കാണുന്നത്; ജബ്ബാര്‍ മാഷ് എതാനും വാക്കുകളിലൂടെ എല്ലാം പറഞ്ഞുവെച്ചിരിക്കുന്നു.
നന്ദി മാഷെ; നമിക്കുന്നു.
>>> ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ സാംസ്കാരിക നിലവാരത്തില്‍ നിന്നുകൊണ്ടു നോക്കിക്കാണുന്നതിന്റെ കുഴപ്പമാണിത്. <<<
ആറാം നൂറ്റാണ്ടിലെ (പ്രവാചകന് ആഗതനാകുന്നതിന് മുമ്പുള്ള) കാട്ടറബികള് ആധുനിക നൂറ്റാണ്ടിലെ പരിഷ്കാരികളായ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ധാര്‍മികമായി ഉന്നതിയിലായിരുന്നു. ഇസ്്ലാം കൊണ്ടുവന്ന് ധാര്‍മിക സദാചാരമൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണ് അവര്‍ അപരിഷ്കൃതര്‍ എന്ന വിശേഷണത്തിന് അര്‍ഹരാകുന്നത്. വ്യഭിചാരം, മധ്യപാനം, കൊള്ള കൊല തുടങ്ങിയവയൊക്കെ ആ സമൂഹത്തില്‍ വ്യാപകമായത് കൊണ്ടാണ് അവരുടെ കാലഘട്ടത്തെ ജാഹിലിയാ (അജ്ഞാത) കാലഘട്ടം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം ജബ്ബാര്‍ മാഷ് ചില പോസ്റ്റുകളില്‍ അക്കാലത്തെ അറബികള്‍ ഉന്നത സംസ്കാരത്തിനുടമകളായിരുന്നു എന്ന് പറഞ്ഞത്. ഇസ്്ലാമാണ് സംസ്കാര ശൂന്യമായ അധ്യാപനങ്ങള്‍ നല്‍കിയത് എന്നും അദ്ദേഹത്തിന് വാദമുണ്ട്. അപ്പോള്‍ ഇവിടെ മാഷ് പറഞ്ഞത് അദ്ദേഹം പ്രചരിപ്പിക്കുന്നതിനെതിരാണ്. മാതാവിനെയും പുത്രിമാരെയും ലൈംഗികബന്ധത്തിനിരയാക്കുന്നത് ആറാം നൂറ്റാണ്ടിലെ കാട്ടറബികളും സദാചാരലംഘനമായി തന്നെ കാണുന്നവരായിരുന്നു. ഇസ്ലാമിലെ കാര്യം പറായാനുമില്ല. എന്നിരിക്കേ ജബ്ബാര്‍ മാഷ് ഉദ്ധരിച്ച വരികളില്‍ എന്ത് വസ്തുതയാണുള്ളത്.
>>>അതുകൊണ്ടു തന്നെ സദാചാരം ദൈവത്തിന്റെ കുത്തകയല്ല. മനുഷ്യനിര്‍മ്മിതമാണ്.<<<
'ദൈവവിശ്വാസികളുടെ കുത്തകയല്ല' എന്നാണ് പറഞ്ഞിരുന്നെങ്കില്‍ അതിന് എന്തെങ്കിലും അര്‍ഥമുണ്ടായേനെ. ധാര്മികമൂല്യങ്ങള്ക്കനുസരിച്ചുള്ള മനുഷ്യന്റെ പ്രവര്‍ത്തനത്തെയാണ് സദാചാരം എന്ന് പറയുന്നത്. ഈ ധാര്‍മിക മൂല്യങ്ങള്‍ ഏതൊക്കെയാണെന്ന് പ്രവാചകന്മാരാണ് മനുഷ്യനെ ആദ്യമായി പഠിപ്പിച്ചത്. എന്നാല്‍ അവ തീര്‍ത്തും മനുഷ്യമനസ്സിന് സുപരിചിതമായതിനാല്‍ മതമുള്ളവനും ഇല്ലാത്തവനും അതിനെ നന്മയായി കാണുന്നു എന്ന് മാത്രം. അതുകൊണ്ട് മതത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ ഒരിക്കലും കേള്‍ക്കാത്തവനും അനീതി തിന്മയാണ് എന്നറിയാം. അതുപോലെ മറ്റുമൂല്യങ്ങളും ഇതുവെച്ച് മാത്രം ധാര്‍മികത മനുഷ്യനിര്‍മിതമാണ് എന്ന് വരുന്നില്ല.
ഈ വിഷയത്തില്‍ ഇവിടെ ചര്‍ചയില്ല. കാരണം അതിന് ദീര്‍ഘമായ ഒരു അവസരം ഞാന്‍ തുറന്ന് വെച്ചിരുന്നു. അവിടെയതാകാം.
ഈ വിഷയത്തില്‍ ഇവിടെ ചര്‍ചയില്ല. കാരണം അതിന് ദീര്‍ഘമായ ഒരു അവസരം ഞാന്‍ തുറന്ന് വെച്ചിരുന്നു. അവിടെയതാകാം.
u r vargiyavaadi?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ