പ്രവാചകന്റെ വിവാഹങ്ങള്‍ മുന്‍നിര്‍ത്തി ആക്ഷേപം ചൊരിഞ്ഞുകൊണ്ടിരിക്കുന്നവരുടെ വായടക്കാന്‍ എനിക്ക് കഴിയും എന്ന ഒരു തെറ്റിദ്ധാരണയുമില്ലാത്തതിനാല്‍ വിശ്വാസി സമൂഹം എങ്ങനെയാണ് അതിനെ കാണുന്നത് എന്നും ആ വിവാഹങ്ങളിലൂടെ ഇസ്‌ലാമിക സമൂഹത്തിനുണ്ടായ നേട്ടമെന്താണെന്നും പറയാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.
പ്രവാചകന്റെ ലൈംഗിക തൃഷ്ണതയുടെ തെളിവായി വിവാഹങ്ങളെ ഉയര്‍ത്തികാണിക്കുന്നവര്‍. പ്രവാചകന്‍ 50 വയസ്സുവരെ ഖദീജയെയല്ലാതെ വിവാഹം കഴിച്ചിട്ടില്ല് എന്ന് പറയുമ്പോള്‍. അന്ന് മറ്റുവിവാഹം കഴിക്കാന്‍ കഴിവില്ലായിരുന്നു എന്നാണ് മാറ്റിപ്പറയുന്നത്. അത് അങ്ങനെയല്ല എന്ന് തെളിയിച്ചാല്‍ എന്നാല്‍ ഖദീജ സമ്മതിക്കാത്തതുകൊണ്ടായിരിക്കും എന്ന് പറയും. ഇതിനൊന്നും തെളിവ് ആവശ്യമില്ലാത്തതിനാല്‍ ആരോപണങ്ങള്‍ അവസാനിക്കുമെന്ന് കരുതാനാവില്ല. എങ്കിലും അത്തരം ആരോപണങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഒഴിവാകുന്നത് ചിലരിലെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാകും എന്നതിനാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രകാരം അവയെ പരാമര്‍ശിച്ച് പോകാന്‍ ഉദ്ദേശിക്കുന്നു. നിഷ്പക്ഷരായ ആളുകള്‍ക്ക് സത്യം ബോധ്യമാകാന്‍ ഇത് മതിയാകുമെന്ന് പ്രതീക്ഷിക്കുന്നു ആവശ്യമുള്ളവര്‍ക്ക് ചര്‍ചയിലൂടെ വ്യക്തതവരുത്താവുന്നതുമാണ്.
ആദ്യവിവാഹം മക്കയിലെ ഏറ്റവും സമ്പന്നമായവരില്‍ ഒരാളായിരുന്നു ഖുറൈശ് ഗോത്രത്തിലെ ഖുവൈലിദിന്റെ പുത്രി ഖദീജയെയായിരുന്നു. മഖ്‌സൂം വംശത്തിലെ രണ്ട് പേരുമായി മുമ്പ് വിവാഹം കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നാല് സന്താനങ്ങളുണ്ടായി. ഇതിനിടയില്‍ പല ഖുറൈശി പ്രമുഖരും ഖദീജ(റ)യെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ആ വിവാഹാലോചനകള്‍ ആ മഹതിതള്ളിക്കളഞ്ഞു. അതിനിടെ തന്റെ കച്ചവടചരക്കുകള്‍ ശാമില്‍ വിറ്റഴിക്കുന്നതിനായി ആളെ എടുക്കുന്നുണ്ടെന്നറിഞ്ഞ അബൂത്വാലിബാണ് 4 ഒട്ടകം പ്രതിഫലം നല്‍കിയാല്‍ മുഹമ്മദിനെ പറഞ്ഞയാക്കാം എന്നറിയിച്ചത്. രണ്ടൊട്ടകം സ്വീകരിക്കാന്‍ തയ്യാറുള്ളവരെയാണ് ആ ജോലി ഏല്‍പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അബൂത്വാലിബിനോടുള്ള ബഹുമാനം കാരണം ഖദീജ മറിച്ചൊന്ന് ആലോചിച്ചില്ല. മുഹമ്മദ് നബിയുടെ സത്യസന്ധതയും കഴിവും കച്ചവടത്തില്‍ വലിയ ലാഭത്തിന് കാരണമായി. മാത്രമല്ല ഖദീജയുടെ അടിമയായിരുന്ന മൈസറയില്‍ നിന്ന് പ്രവാചകന്റെ സദ്ഗുണങ്ങളെക്കുറിച്ചുള്ള വര്‍ണന കേട്ടപ്പോള്‍ ഖദീജ മുഹമ്മദിനോട് അങ്ങോട്ട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. മുഹമ്മദ് (സ) സമ്മതം മൂളി. അന്ന് ഖദീജക്ക് 40 ഉം പ്രവാചകന് 25 വയസ്സുമായിരുന്നു പ്രായം. പിതാവ് ഖുവൈലിദ് ഫിജാര്‍ യുദ്ധത്തില്‍ മരണപ്പെട്ടതിനാല്‍ പിതൃവ്യന്‍ അംറബിന്‍ അസദാണ് വിവാഹം നടത്തിക്കൊടുത്തത്. തുടര്‍ന്ന് 25 വര്‍ഷം ഖദീജമാത്രമായിരുന്നു പ്രവാചകന്റെ ഭാര്യ. മരണപ്പെടുമ്പോള്‍ ഖദീജയുടെ പ്രായം 65 ഉം പ്രവാചകന്റെ പ്രായം 50 ഉം ആയിരുന്നു.
ഈ വിവാഹം പ്രവാചകന്റെ സന്ദേശ പ്രചാരണത്തിന് കുറച്ചൊന്നുമല്ല സഹായകമായത്. ഖദീജ കുലീനയും തന്റേടിയും ധൈര്യശാലിയും വിശ്വസ്തയും പ്രവാചകനെ വളരെയേറെ സ്‌നേഹിക്കുകയും പ്രവാചകന് സന്താനങ്ങള്‍ നല്‍കുകയും ചെയ്ത മഹതിയായിരുന്നു. മരണം വരെ പ്രവാചകന്‍ ഖദീജയെ സ്മരിച്ചു. എങ്ങനെ സ്മരിക്കാതിരിക്കും, തനിക്ക് പ്രവാചകത്വം ലഭിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയായെ ഭയപ്പെട്ട സന്ദര്‍ഭത്തില്‍ അവരുടെ ആശ്വാസ വചനങ്ങള്‍ ചരിത്രത്തിലുണ്ട്. അവരുടെ സമയോചിതമായ ഇടപെടല്‍ അതിലെ അമ്പരപ്പ് ഇല്ലാതാക്കി പ്രവാചകനെ ഉന്‍മേഷവാനാക്കി. ആദ്യമായി സത്യസന്ദേശം സ്വീകരിച്ച് പിന്തുണ നല്‍കി. വമ്പിച്ച സമ്പത്ത് കൊണ്ട് പ്രവാചകന് സുരക്ഷിതത്വം പ്രദാനം ചെയ്തു. അതുകൊണ്ടുതന്നെ ആ മഹതി മരിച്ച വര്‍ഷം ദുഃഖവര്‍ഷമായി അറിയപ്പെട്ടു. ഇന്ന് കാണുന്ന ഇസ്‌ലാം ആദ്യകാലത്ത് നിലനിന്നതിലും പ്രചരിച്ചതിലും ആ മഹതി വഹിച്ച് പങ്കിന് ഇന്നത്തെ ഇസ്‌ലാമിക ലോകം അവരോട് കടപ്പെട്ടിരിക്കുന്നു.
അടുത്ത് വിവാഹം സൗദയെയായിരിന്നു. പ്രായം അന്ന് 60. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിശ്വാസം സ്വീകരിച്ച മഹതിയാണിത്. മക്കയിലെ മര്‍ദ്ദനം അസഹ്യമായപ്പോള്‍ ഭര്‍ത്താവോടൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്യുകയും അവിടുന്ന് തിരിച്ചെത്തിയ ഉടനെ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. ഭര്‍ത്താവല്ലാതെ കുടുംബത്തില്‍ നിന്ന് ആരും ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. കുടുംബങ്ങള്‍ സൗദയെ ഇസ്‌ലാം പരിത്യജിക്കാന്‍ നിര്‍ബന്ധിക്കുന്നവരുമായിരുന്നു. ഈ പ്രയാസകരമായ ചുറ്റുപാടില്‍ പ്രവാചകന്‍ അവരെ വിവാഹം ചെയ്ത് സംരക്ഷണം നല്‍കുകയായിരുന്നു.
ഇതിലൂടെ ഒരു പാഠം ലോക ഇസ്്‌ലാമിക സമൂഹത്തിന് പ്രവാചകന്‍ നല്‍കി. വിവാഹത്തിന്റെ പ്രേരകം സംരക്ഷണം കൂടിയാകാം എന്നാണത്. ലൈംഗികയും പ്രത്യുല്‍പാദനത്തിനും മാത്രമല്ല വിവാഹം അത് ഒരു സംരക്ഷമാര്‍ഗം കൂടിയാണ്. ചിലര്‍ക്ക് സംരക്ഷണത്തിന് വിവാഹം ആവശ്യമാണോ എന്ന തോന്നലുണ്ടാകാം. ഇസ്‌ലാമിന്റെ ധാര്‍മിവ്യവസ്ഥയും സദാചാരകാഴ്ചപ്പാടും മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇപ്രാകരം സംശയിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. തുറന്ന സ്ത്രീപുരുഷ സങ്കലനം അത് അനുവദിക്കുന്നില്ല. വേണമെങ്കില്‍ അതിനെ വിമര്‍ശിക്കാമെന്നല്ലാതെ. ആ സദാചാരം സംരക്ഷിക്കാന്‍ ഇസ്‌ലാമെടുക്കുന്ന ഒരു നടപടി വിമര്‍ശിക്കുന്നതില്‍ വലിയ കാര്യമില്ല.
തുടര്‍ന്ന് നടന്ന വിവാഹമാണ് ഏറെ വിവാദവും ഇപ്പോള്‍ ഇസ്്‌ലാം വിരോധികളുടെ മുഖ്യതുരുപ്പുശീട്ടും. അബൂബക്കര്‍ (റ)ന്റെ പുത്രി ആയിശയുമായുള്ള വിവാഹമാണത്. അന്ന് ആയിശക്ക് ആറ് വയസ്സും പിന്നിട് ഹിജ്‌റക്ക് ശേഷമാണ് വീട്ടില്‍ കൂടുന്നത് അന്ന് 9 ഉം വയസ്സായിരുന്നു പ്രായം. (ആയിശയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണിതിന് അവലംബം) എന്നാല്‍ ചരിത്രകാരന്‍മാര്‍ ഒട്ടേറെ വസ്തുതകളുടെ വെളിച്ചത്തില്‍ ഇതിനെക്കാള്‍ 9 ഉം പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് 11 ാം വയസില്‍ വീട്ടില്‍ കൂടി എന്നും കരുതുന്നവരാണ്. മുഹമ്മദ് ഹുസൈന്‍ ഹൈക്കലിനെപ്പോലുള്ളവര്‍ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. പലപ്പോഴും 9 വയസുമതി പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കാന്‍ എന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന വസ്തുതയായിരിക്കെ, പ്രകൃതി അവരെ വിവാഹത്തിനായി ഒരുക്കുന്നതിന്റെ തുടക്കമാണെന്നും അതുതന്നെയാണ് ഇസ്‌ലാമിലെ വിവാഹപ്രായത്തിന്റെ തുടക്കമെന്നും, പ്രവാചകന്‍ ആ പ്രായത്തില്‍ ആയിശയെ വിവാഹം ചെയ്തത് മനുഷ്യത്വവിരുദ്ധമായ ക്രൂരമായ ഒരു നടപടിയായിരുന്നില്ല എന്നൊക്കെ പറയാന്‍ അതുതന്നെ ധാരാളമാണ്. പക്ഷെ ചരിത്രപരമായി നോക്കുമ്പോള്‍ ആ പറഞ്ഞ പ്രായം ശരിയല്ല എന്ന് വരുകില്‍ നാം അതിനെ ശരിവെക്കെണ്ട കാര്യമില്ല. കാരണം അതൊരു വിശ്വാസ കാര്യമല്ല. ഒരു ചരിത്ര ശകലം മാത്രമാണ്. അതുകൊണ്ട് ഒരാള്‍ ആയിശയുടെ വിവാഹം നടന്ന് 11 വയസ്സിലോ അതിന് ശേഷമോ എന്ന് മനസ്സിലാക്കുന്നുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. പ്രവാചകന്‍ എല്ലാവരോടും ആ പ്രായത്തില്‍ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനും അവരെ വിവാഹം കഴിക്കാനും കല്‍പിച്ചിട്ടില്ല എന്നിരിക്കെ പ്രത്യേകിച്ചും. മുസ്‌ലിംകള്‍ അതില്‍ ഒട്ടും അസ്വസ്തരാകേണ്ടതില്ല. അന്നാരും കുറ്റം അതില്‍ കണ്ടിട്ടുമില്ല. പിന്നെ ആരെങ്കിലും സ്വന്തമായി കണ്ടെത്തിയ ചില അബദ്ധധാരണകള്‍ക്കനുസരിച്ച് ഒത്തുവരാത്തതല്ലാം വിമര്‍ശിക്കാന്‍ നില്‍ക്കുമ്പോള്‍ വിശ്വാസി സമൂഹത്തിന് അതില്‍ ഒട്ടും വേവലാതിയുമില്ല. ഇനി ഈ വിവാഹം എങ്ങനെ മുസ്ലിം സമൂഹത്തിന് ഉപകാരപ്പെട്ടു എന്ന് ചിന്തിക്കാം. ഒരു ദര്‍ശനത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ അതാണല്ലോ പ്രസക്തം.
ഇസ്‌ലാമിക കുടുംബവ്യവസ്ഥ ആ മഹതിയുടെ പാണ്ഡിത്യത്തോട് കടപ്പെട്ടിരിക്കുന്നു. കുടുംബജീവിതിതത്തിലെ മാര്‍ഗദര്‍ശക തത്വങ്ങള്‍ ഉള്‍കൊള്ളുന്ന ഒട്ടനവധി ഹദീസുകള്‍ അവരിലൂടെയാണ് സമൂഹത്തിന് ലഭിച്ചത്. അസാമാന്യമായ ബുദ്ധിശക്തിയും ധീരതയും നിരൂപണബോധവും അവരുടെ പ്രത്യേകതയായിരുന്നു. താന്‍ ശരിയെന്ന് വിശ്വസിച്ച തത്വത്തിന് പൊരുതിമരിക്കാന്‍ വരെ അവര്‍ സന്നദ്ധമായി. തന്റെ പ്രായക്കുറവിനെ പക്വതകൊണ്ട് മറികടന്ന ആ സ്ത്രീ രത്‌നമായിരുന്നു ഏറ്റവും കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത. പുരുഷന്‍മാരെ കൂടി പരിഗണിച്ചാല്‍ നാലാം സ്ഥാനവും ആയിശക്കാണ്. പ്രവാചക അനുചരന്‍മാര്‍ സംശയങ്ങള്‍ക്ക് മുഖ്യമായും നിവാരണം ഉണ്ടാക്കിയിരുന്നത് അവരിലൂടെയായിരുന്നു. പ്രവാചക ചര്യയെക്കുറിച്ച് ആധികാരികമായി പറയാന് കഴിയുന്ന ആ മഹതിയുടെ സേവനം അന്നത്തെ ഖലീഫമാര്‍ ഉപയോഗപ്പെടുത്തി. ഒരു പക്ഷെ അവരുടെ വിവാഹസമയത്തെ പ്രായക്കുറവില്‍ പ്രാവചകനാനുചരന്‍മാര്‍ വല്ലാതെ ആശ്വസിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.
അടുത്ത വിവാഹം ഹഫ്‌സയുടെതാണ്. മറ്റൊരു അനുചരന്‍ ഉമര്‍(റ)ന്റെ മകള്‍. അദ്ദേഹം തന്റെ ആത്മമിത്രങ്ങളായ ഉസ്മാന്‍ അബൂബക്കര്‍ എന്നിവരെ സമീപിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധരായില്ല. പിന്നീട് നബി അവരെ വിവാഹം ചെയ്തു. ഈ രണ്ട് വിവാഹത്തിന് പിന്നിലും പ്രവര്‍ത്തിച കാരണങ്ങള്‍ ഏതാണ് ഒന്നുതന്നെയായിരുന്നു എന്ന് കാണാം. അനുരാഗത്തിനും ആസക്തിക്കുമുപരിയായി വളര്‍ന്ന് വരുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ പരസ്പര ബന്ധങ്ങള്‍ സുദൃഢമാക്കുക എന്നതായിരുന്നു ഇതിന്റ ലക്ഷ്യം. ഈ വിവാഹം ഉമറുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. ആയിശയെ നല്‍കിയതിന് പകരമായിട്ടാണ് അബൂബക്കറിന് ഖിലാഫത്ത് നല്‍കിയത് എന്ന് പറയുന്നവര്‍ എന്നാല്‍ പിന്നെ എന്തുകൊണ്ട് ഉമര്‍ (റ) ന് അത് നല്‍കിയില്ല എന്നതിന് ഉത്തരം വേറെ കണ്ടത്തേണ്ടതായി വരും. (തുടരും)
24 അഭിപ്രായ(ങ്ങള്‍):
യുക്തിവാദികളെ സംബന്ധിച്ചിടത്തോളം 1400 വര്‍ഷം മുമ്പ് ജീവിച്ച ഒരു മനുഷ്യന്റെ ആര്‍ക്കും പ്രശ്‌നമാകാത്ത വിവാഹങ്ങള്‍ മഹാസംഭവമാക്കി അവതരിപ്പിക്കേണ്ടി വരുന്നതും അതിന്റെ പേരില്‍ ആക്ഷേപ പരിഹാസങ്ങള്‍ ചൊരിയുന്നതും അവരുടെ ആശയപാപ്പരത്തത്തിന്റെ മികച്ച തെളിവാണ്. അദ്ദേഹം കൊണ്ടുവന്ന് ആശയാദര്‍ശങ്ങളോട് പിടിച്ച് നില്‍കാനാവത്തതിലെ കെറുവ് അവര്‍ തീര്‍ക്കുന്നത് കൊഞ്ഞനം കാണിച്ചുകൊണ്ടാണ്. ഇത്തരം കുപ്രചരണങ്ങളുമായി നടന്നവര്‍ക്ക് അധികകാലം അതില്‍ തുടരാനായിട്ടില്ല. ഇനിയും അങ്ങനെത്തന്നെ സംഭവിക്കും. പ്രവാചകന്റെ സന്ദേശം ലോകം ശ്രവിക്കുകയും ഏറ്റെടുക്കുകയും തന്നെ ചെയ്യും.
“ഇത്തരം കുപ്രചരണങ്ങളുമായി നടന്നവര്‍ക്ക് അധികകാലം അതില്‍ തുടരാനായിട്ടില്ല.
ഇനിയും അങ്ങനെത്തന്നെ സംഭവിക്കും”
ഇതൊരു വസ്തുത തന്നെയാണ്.കാരണം വിമർശകരെ തട്ടിക്കളയാനുള്ള ‘ഫത്വ’ ഇറക്കാനും അത്
നടപ്പിലാക്കാനും കോടിക്കണക്കിന് ഭ്രാന്തന്മാർ ഇസ്ലാമിലുള്ളപ്പോൾ എങ്ങനെ പിടിച്ചു നിൽക്കും? ഇസ്ലാമിൽ
പിറന്നുപോയി, പക്ഷേ അതിന്റെ മൃഗീയ സ്ത്രീവിരുദ്ധയും പീഢനവും സഹിക്കാൻ വയ്യാതെ മതം
ഉപേക്ഷിക്കുന്ന സ്ത്രീകളെ പോലും ജീവിക്കാൻ അനുവദിക്കാത്ത കാരുണ്യപൂരിതമായ മതമാണ് ഇസ്ലാമെന്ന് ‘INFIDEL’(അവിശ്വാസി-ഡിസി ബുക്ക്സ)എന്ന കൃതിയിലൂടെ അയാൻ ഹേഴ്സി അലി എന്ന സോമാലിയൻ യുവതി തെളിയിച്ചു.തീഷ്ണമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവർ
തയ്യാറാക്കിയ തിരക്കഥയെ ആധാരമാക്കി,ഇസ്ലാമിൽ സ്ത്രീകളനുഭവിക്കുന്ന അടിമത്തവും പീഢനവും
വെളിവാക്കുന്ന ഹൃസ്വ ചലച്ചിത്രം'SUBMISSION' സംവിധാനം ചെയ്ത് തിയോ വാൻഗോഗിനെ അരും കൊല ചെയ്തുകഴിഞ്ഞു.എതിർക്കാൻ ആശയത്തിനു പകരം ആയുധമെടുക്കാൻ അല്ലാഹു തന്നെ ആഹ്വാനം ചെയ്തിട്ടുള്ളപ്പോൾ വിമേശകർക്കു വേറെ എന്തു മാർഗ്ഗം ലത്തീഫെ ?!
ഞാന് പറഞ്ഞതിന് എങ്ങനെ ഇത്രപ്പെട്ടെന്ന് ഇങ്ങനെയൊരു ദുര്‍വ്യാഖ്യാനം വരാതിരിക്കും. അതിന് സഹായകമായ ഇസ്‌ലാം പഠനത്തിന്റെ സ്രോതസ്സുകള്‍ താങ്കള്‍ തന്നെ സൂചിപ്പിച്ച നിലക്ക് എനിക്ക് താങ്കളുടെ നിരീക്ഷണത്തില്‍ ഒട്ടും അത്ഭുതം തോന്നുന്നില്ല. ഞാന്‍ വിചാരിച്ചിരുന്നു യുക്തിവാദികളുടെ ബ്ലോഗ് മാത്രമാണ് താങ്കളുടെ ഇസ്‌ലാം പഠനത്തിന്റെ അവലംബമെന്ന്?. കഷ്ടം!! എന്നല്ലാതെ എന്ത് പറയാന്‍.
അവിവേകികള്‍ എല്ലാ മതത്തിലുമുണ്ടാകും അത് ഇസ്‌ലാമിലുമുണ്ട്. ഇതുപോലെ വേറൊരു ബ്ലോഗില്‍ കൊന്നവരുടെയും വധിക്കപ്പെട്ടവരുടെയും കണക്കെഴുതിയപ്പോള്‍ മറ്റൊരാള്‍ മറ്റുമതത്തിന്റ ആളുകള്‍ വധിച്ചതിന്റെയും കൊല്ലപ്പെട്ടതിന്റെയും കണക്കും പറഞ്ഞു. ഇക്കാര്യത്തില്‍ ആരും മോശക്കാരല്ല എന്ന് മനസ്സിലായി. രണ്ടിന്റെയും നടുവില്‍ നിന്ന് കുറുക്കന്റെ പണിയെടുക്കാന്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ട് ഈ തെറ്റിദ്ധാരണകളുടെ പുറത്ത് മാത്രം സഞ്ചരിച്ച് ഇമ്മാതി അബദ്ധങ്ങള്‍ എഴുന്നള്ളിക്കണം. ഒരു മതത്തെക്കുറിച്ചറിയാന്‍ അതിന്റെ പുസ്തങ്ങള്‍ വായിക്കുക. മറിച്ചുള്ളതും വായിക്കുക എന്നിട്ട് സ്വതന്ത്രമായ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് ഒരു നിഗമനത്തിലെത്തിക്കൂടാ. എന്തിനാണ് താങ്കളെപ്പോലുള്ളവര്‍ ഇത്ര വെപ്രാളം കാണിക്കുന്നത്. ഇതേ മതത്തിലേക്ക് തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതെന്നും കാണാതിരിക്കുന്നതെന്ത്. ഈ മതത്തില്‍ ജനിക്കുകയും ഇതിന്റെ ഒരു ധാര്‍മികതയും ഉള്‍കൊള്ളാതെ അല്ലെങ്കില്‍ അതിന് മനസ്സില്ലാതെ പുറത്ത് പോകുന്നവരുടെ ഉദാഹരണത്തില്‍ നിന്നെന്ത് മനസ്സിലാക്കണം. ആശയത്തിന് പകരം ആയുധമെടുക്കാന്‍ അല്ലാഹു ആഹ്വാനം ചെയ്തിട്ടില്ല. അത് കാണിച്ച് തരാനും സാധ്യമല്ല. എന്നാല്‍ ഇങ്ങോട്ട് വെട്ടാന്‍ വരുന്നവരുടെ മുമ്പില്‍ കഴുത്ത് കാണിച്ച് ആത്മാഹുതി ചെയ്യാനും പറഞ്ഞിട്ടില്ല. ഇതൊക്കെ ഞാന്‍ വിശദീകരിച്ച് കഴിഞ്ഞതും താങ്കളടക്കം ചര്‍ചയില്‍ പങ്കെടുത്തതുമാണല്ലോ. എന്നിട്ടും അതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ മാത്രം നിങ്ങളൊക്കെ ഇത്തമാത്രം അസഹിഷ്ണുത അലങ്കാരമായി കാണാന്‍ പ്രേരിപ്പിക്കുന്ന നിങ്ങളുടെ തത്വശാസ്ത്രം ഏതാണ്.
“ഇത്തരം കുപ്രചരണങ്ങളുമായി നടന്നവര്‍ക്ക് അധികകാലം അതില്‍ തുടരാനായിട്ടില്ല.
ഇനിയും അങ്ങനെത്തന്നെ സംഭവിക്കും”
കുപ്രചാരണങ്ങളുമായി നടന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വ്യര്‍ഥത മനസ്സിലാക്കി സ്വയം പിന്‍മാറുകയോ കാലത്തിന്റെ കറക്കത്തില്‍ പെട്ട് സ്വയം ഇല്ലാതാവുകയോ ചെയ്തു ഇസ്‌ലാം അതിന്റെ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് യുഗാന്തരങ്ങളിലൂടെ ജൈത്രയാത്ര തുടരുന്നു. ആദിമവിശുദ്ധിയോടെ തന്നെ. താങ്കളെപ്പോലുള്ളവര്‍ ഇത്തരം ചര്‍ചകളില്‍ ഈ ഒരു ശൈലിയിലല്ലാതെ ഇടപെടുന്നതില്‍ നിന്നുതന്നെ ഞങ്ങള്‍ മനസ്സിലാക്കുന്ന ചില വസ്തുതകളുണ്ട്.
ഈ മതത്തിന്റെ സ്വഭാവത്തിനനുസരിച്ച് ജീവിക്കാന്‍ കഴിയാതെ പുറത്ത് പോകുന്നവരെ തടഞ്ഞുവെക്കുന്നതെന്തിന് എന്നെനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. അതിന്റെ പ്രത്യാഘാതം പലപ്പോഴും അവര്‍ കപടന്‍മാരായി തുടരുകയും ഇവിടെ ചില മുസ്‌ലിം പേരുള്ളവര്‍ വമിപ്പിക്കുന്ന വിഷത്തിന്റെ പത്തിലൊന്ന് വമിപ്പിക്കാന്‍ നിങ്ങളെപ്പോലുള്ളവര്‍ക്ക് സാധ്യമല്ല. ഇസ്‌ലാമില്‍ അപ്രകാരം ഒരു വിലക്കുള്ളതായി എനിക്കറിയില്ല. പുറത്ത് പോകാനാഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പുറത്ത് പോകട്ടെ. അതിന് വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ് വേണ്ടത് എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം.
കഴിയുമെങ്കിൽ താങ്കൾ ഞാൻ സൂചിപ്പിച്ച പുസ്തകം വായിച്ചിട്ട് അഭിപ്രായം പറയു.
സി.കെ.ബാബു said...
“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരുന്നതില് വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന് കാണുന്നത്!”
ആയിഷ മുഹമ്മദിനോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഈ വാചകത്തിന്‍റേതില്‍ കൂടിയ ശബ്ദത്തില്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്‍റേയും കരണക്കുറ്റിക്ക് അടിക്കുവാന്‍ ഒരു യുക്തിവാദിക്കും ഒരു നിരീശ്വരവാദിക്കും കഴിയുകയില്ല. മതഭ്രാന്തുമൂലം കണ്ണുതുറന്ന് കാര്യങ്ങള്‍ കാണാനോ, ചെവിതുറന്ന് സത്യങ്ങള്‍ കേള്‍ക്കാനോ കഴിയാതായിത്തീര്‍ന്ന വിശ്വാസികള്‍ക്ക് ആയിഷ മുഹമ്മദിന് നല്കുന്ന ഈ ചാട്ടവാറടിയുടെ ശക്തിയോ ശബ്ദമോ ഉള്‍ക്കൊള്ളാനാവില്ല. അതിന് അവരോട് സഹതപിച്ചിട്ടുപോലും പ്രയോജനവുമില്ല. കാരണം, എത്രവട്ടം, എത്ര വലിയ സംഖ്യ കൊണ്ട് ഗുണിച്ചാലും, പൂജ്യം പൂജ്യമായിത്തന്നെ അവശേഷിക്കുകയേ ഉള്ളൂ.
ചരിത്രം പരതുക എങ്കില്‍ നിങ്ങള്‍ക്ക് കാണാം. പ്രവാചകന്‍ ഉള്‍കൊണ്ട അതേ അല്ലാഹുവിനെ കടുകിട വ്യത്യാസമില്ലാതെ ഉള്‍കൊണ്ട പ്രവാചകന്റെ പ്രിയ പത്‌നിയാണ് ആയിശ. ഖദീജ കഴിഞ്ഞാല്‍ പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ആ മഹതിയുടെ മടിയില്‍ തലവെച്ചാണ് പ്രവാചകന്‍ ഈ ലോകത്തോട് വിടപറഞ്ഞത്.
ഒരിക്കള്‍ ദേശ്യം പിടിച്ച് പ്രവാചകന്‍ കാണിച്ച പിഞ്ഞാണം തട്ടിക്കളഞ്ഞു ആയിശ. നബിതിരുമേനി കോപിച്ചില്ല. പിഞ്ഞാണപ്പൊട്ടുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി. ഇതുകണ്ട ആയിശയുടെ മനം നൊന്തു. പിന്നീട് പറഞ്ഞു തിരുമേനി എന്നെ ആ സമയത്ത് അടിച്ചിരുന്നെങ്കില്‍ എനിക്കത്ര വേദനിക്കില്ലായിരുന്നു.
ഒരു പെരുന്നാള്‍ ദിവസം അബ്‌സീനിയയിലെ ആയുധാഭ്യാസികള്‍ പള്ളിയില്‍ വന്നു. ആയിശക്ക് മതിവരുന്നത് വരെ അവരുടെ അഭ്യാസപ്രകടനങ്ങള്‍ കാണിച്ചുകൊടുത്തു. പ്രവാചന്റെ പിന്നില്‍ നിന്ന് താടി പ്രവാചകന്റെ തോളില്‍ വെച്ചായിരുന്നു അത്രയും സമയം ചെലവഴിച്ചത്. ഈ സ്‌നേഹ നിധിയായ പ്രിയ പത്‌നി '(പ്രവാചകരേ) അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റിനിര്‍ത്താം നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം' എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ ഇങ്ങനെ പറഞ്ഞു. 'താങ്കളുടെ ആഗ്രഹത്തെ താമസംവിനാ താങ്കളുടെ രക്ഷിതാവ് യഥാര്‍ഥ്യമാക്കിത്തരുന്നത് ഞാന്‍ കാണുന്നു.'
സ്ത്രീസഹജമായ ഒരു ഈര്‍ഷ്യം
ഈ സംസാരത്തിലുണ്ടെന്ന് സമ്മതിക്കാം. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ആയിശ സൂചിപ്പിക്കുന്നതെന്താണ്. പത്‌നിമാര്‍ക്കിടയില്‍ ദിവസങ്ങളുടെ തുല്യമായ വിഭജനം പ്രവാചകന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത് പ്രാവചകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി വന്ന അവസരത്തിലാണ് മുകളിലെ സൂക്തം അവതരിച്ചത്. എന്നുവെച്ചാല്‍ പ്രവാചകന്റെ ഇഛപ്രകാരം അല്ലാഹു ഇടപെട്ടു. ഇതാണ് സന്ദര്‍ഭം
(പ്രവാചകന്‍ ഇതുകേട്ടപ്പോള്‍ എന്ത് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിങ്ങനെ മാത്രമായിരിക്കും പ്രവാചകന്‍ തന്റെ അണപ്പല്ല് പുറത്ത് കാണത്തകവിധം പുഞ്ചിരിച്ചു.)
ഇതില്‍ വിശ്വാസികളായ ഞങ്ങള്‍ ഒരു ചാട്ടവാറടി ശബ്ദവും കേള്‍ക്കുന്നില്ല. ഇത് നിങ്ങള്‍ പ്രവാചകന്റെ കരണക്കുറ്റിക്ക് അടിക്കുന്നത് പോലുള്ള അടിയായി ഞങ്ങള്‍ക്ക് തോന്നാത്തത് നിങ്ങള്‍ വിശേഷിപ്പിച്ച വിശേഷണങ്ങള്‍ ഞങ്ങള്‍ക്കുള്ളതുകൊണ്ടല്ല; മറിച്ച് പരസ്പരം സ്‌നേഹിക്കുന്നവര്‍ തമ്മില്‍ സംസാരത്തിലെടുക്കുന്ന സ്വാതന്ത്ര്യം നിങ്ങള്‍ക്ക് മനസ്സിലാകാത്തത് കൊണ്ടോ, ഇസ്‌ലാമിനോടുള്ള വൈരത്താല്‍ നിങ്ങള്‍ അന്ധരായത് കൊണ്ടോ ആണ് നിങ്ങളിങ്ങനെ ഭ്രാന്തരെപ്പോലെ പുലമ്പുന്നത്
എന്നത്രേ ഞങ്ങള്‍ കരുതുന്നത്.
ഞാന്‍ നേരത്തെ സൂചിപ്പിച്ച ആ സദ്ഗുണസമ്പന്നയായ മഹതിയെ നിങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ ശ്രമിക്കരുത്. ദയവായി അവരെ ഞങ്ങള്‍ക്ക് വിട്ടുതരിക.
ഇ.എ.ജബ്ബാറാണ് ആദ്യമായി ഈ വെടിപൊട്ടിച്ചത്:
“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”
ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയഗവും താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!
അതിന് ശേഷം ഇസ്‌ലാം വിമര്‍ശകര്‍ ഇസ്‌ലാമിനെക്കുറിച്ച് ചര്‍ച നടക്കുന്ന ബ്ലോഗിലൊക്കെ ഓടിനടന്ന് ഇത് ഒട്ടിച്ചുവെച്ചു. ഇതില്‍ ചെറിയൊരു തന്ത്രം പ്രയോഗിച്ചിരുന്നു. ആ ഭാഗം വായിച്ചാല്‍ തോന്നുക സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വന്ന സ്ത്രീകളെക്കുറിച്ചാണ്. (ഇവിടെ ചരിത്രമറിയായത്തവര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുതന്നെയല്ലേ വ്യഭിചാരവും എന്ന്. എന്നാല്‍ ഇത് ഒരു പ്രയോഗമാണ്. പ്രവാചകന്റെ കാലത്ത് അറേബ്യയിലുണ്ടായിരുന്ന ഒരു വിവാഹ സമ്പ്രദായത്തില്‍ പെട്ടതായിരുന്നു ഇത് നാട്ടുമുഖ്യന്‍മാരായിരുന്നു അപ്രാകാരം ചെയ്തിരുന്നത്. മറ്റുവിവാഹത്തില്‍ നിന്ന് അതിനുള്ള വ്യത്യാസം പുരുഷന്‍ സ്ത്രീക്ക് മഹ്‌റ് നല്‍കുന്നില്ല എന്നത് മാത്രമാണ്. ഈ അനുവാദമാണ് ആകെ ഇതിലുള്ളത്. പ്രവാചകന്റെ അടുത്ത് അപ്രകാരം വന്നത് നാലുപേരാണ്. മൈമൂന ബിന്‍തു ഹാരിസ, സൈനബ് ബിന്‍ത് ഹുസൈമ, ഉമ്മുശരീഖ്, ഖൗല ബിന്‍ത് ഹകീം. ഇതില്‍ ആദ്യത്തെ രണ്ടുപേരെ നബി വിവാഹം ചെയ്തു. ഇത്രയും പറഞ്ഞത് അതുമായി ബന്ധപ്പെട്ട പുകമറ നീക്കാനാണ്.) എന്നാല്‍ ആയിശ പറയുന്നത് അതിനെ ക്കുറിച്ചല്ല. ഞാന്‍ മുകളില്‍ സൂചിപ്പിച്ച സംഭവത്തെക്കുറിച്ചാണ്. ജബ്ബാര്‍ മാഷില്‍ നിന്ന് ഇസ്‌ലാം പഠിച്ചവരൊക്കെ വിചാരിച്ചത്. ആയിശ പറയുന്നത് പ്രവാചകന്റെ വിവാഹത്തെക്കുറിച്ചാണ് എന്നാണ്. അതാണ് സി.കെ ബാബി ചാട്ടവാറടി എന്നല്ലാം പറയുന്നത്.
ദയവായി ജബ്ബാര്‍മാഷിന്റെ ബ്ലോഗ് തുറന്ന് കട്ട് പേസ്റ്റാന്‍ തുടങ്ങുന്നതിന് മുമ്പ് ഇത്രകൂടി ഓര്‍ക്കുക.
ea jabbar said..
ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയഗവും താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!
എന്തുമാത്രം വിചിത്രമായ വാദമാണിത്!! ഇതിന്റെ നേര്‍ക്ക് നേരെയുള്ള അര്‍ഥം പ്രവാചകന്റെ ദിവ്യബോധനം ആയിശ അംഗീരികരിച്ചിരുന്നില്ല എന്നാണ്. ഇതെങ്ങനെ ശരിയാകും. വല്ലാത്ത ഒരു നിഗമനം തന്നെയാണിത്. ഒന്ന് ഇവിടെ ജബ്ബാര്‍ വസ്തുതയെ മാറ്റിസ്ഥാപിച്ചു എന്നാണ്. പറഞ്ഞൊഴിയാന്‍ ഗ്യാപ്പ് വെച്ചിട്ടുണ്ടെങ്കിലും, വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നതിന് തെളിവാണ് പിന്നീട് കണ്ടത്. താങ്കളുടെ റബ്ബ് എന്ന പ്രയോഗം ആയിശയിലുണ്ടായ ഈര്‍ഷ്യയുടെ ഫലമാണ് എന്ന് ഖുര്‍ത്വുബിയെപ്പോലെയുള്ള പണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ഈ 'അമൂല്യവിജ്ഞാനം' ലഭിച്ചില്ല.
@Nissahayan
'കഴിയുമെങ്കിൽ താങ്കൾ ഞാൻ സൂചിപ്പിച്ച പുസ്തകം വായിച്ചിട്ട് അഭിപ്രായം പറയു.'
'ഇസ്ലാമിൽ പിറന്നുപോയി, പക്ഷേ അതിന്റെ മൃഗീയ സ്ത്രീവിരുദ്ധയും പീഢനവും സഹിക്കാൻ വയ്യാതെ മതം ഉപേക്ഷിക്കുന്ന സ്ത്രീകളെ പോലും ജീവിക്കാൻ അനുവദിക്കാത്ത കാരുണ്യപൂരിതമായ മതമാണ് ഇസ്ലാമെന്ന് ‘INFIDEL’(അവിശ്വാസി-ഡിസി ബുക്ക്സ)എന്ന കൃതിയിലൂടെ അയാൻ ഹേഴ്സി അലി എന്ന സോമാലിയൻ യുവതി തെളിയിച്ചു'
ഈ തെളിവ് ബോധ്യപ്പെടാനല്ലേ പുസ്തകം വായിക്കണമെന്ന് പറഞ്ഞത്. ബുക്സ്റ്റാളില്‍ പോയപ്പോള്‍ മറിച്ചുനോക്കി അവിടെത്തന്നെ വെച്ചതാണ്. കാശ്‌കൊടുത്ത് വാങ്ങാനുള്ള മൂല്യം അതിന് കണ്ടിട്ടില്ല. പിന്നെ ഞാന്‍ ജനിച്ച് വളര്‍ന്ന് അനുഭവിച്ച എന്റെ മതത്തിലെ സ്ത്രീ വിരുദ്ധത മനസ്സിലാകാന്‍ അത്തരം ഒരു പുസ്തകം വായിക്കണമെന്ന് താങ്കള്‍ക്ക് തോന്നുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. താങ്കളെപ്പോലുള്ളവര്‍ അതൊക്കെ വലിയ കാര്യത്തില്‍ വായിച്ച് ഒരു കാരുണ്യദര്‍ശനത്തിന് നേരെ പല്ലിറുമുന്നത് കാണുമ്പോഴുള്ള സഹതാപം പ്രകടിപ്പിക്കാനെ ഇവിടെ കഴിയൂ. ഇത്തരം പുസ്തകങ്ങളും ചില സുമനസ്സുകള്‍ക്ക് ഇസ്‌ലാമിനെ പഠിക്കാന്‍ ഉപകരിക്കുന്നുണ്ട് എന്നതുകൊണ്ടാണ് ഈ പരസ്യം വീണ്ടും ഇവിടെ പേസ്റ്റ് ചെയ്തത്.
ഒരു ഭാഗം മാത്രം വായിച്ച് 'ഭ്രാന്താ'കാതിരിക്കാന്‍; 'അവിശ്വാസി' വാങ്ങാന്‍ ബുക്ക് സ്റ്റാളില്‍ പോകുന്നവര്‍ വാണിദാസ് എളയാവൂരിന്റെ 'പ്രവാചക കഥകള്‍' എന്ന പുസ്തകം കൂടി വാങ്ങി വായിക്കുക. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റ വില 120 രൂപ. അത് കഥയല്ല ചരിത്രം തന്നെ.
മദ്ധ്യവയസുകഴിഞ്ഞ മുഹമ്മദിന്റെ കൗമാരപ്രായക്കാരിയായ ഭാര്യ ആയിശയെക്കുറിച്ച് ഒരു പുരുഷനെ ചേര്‍ത്ത് അപവാദ പ്രചരണം തുടങ്ങിയതിനു ശേഷമാണ് സ്ത്രീകളെല്ലാം മുഖം മറയ്ക്കണമെന്ന ആയത്ത് ദൈവം ഇറക്കിയതെന്ന് ലത്തീഫിനറിയാമോ? നിങ്ങള്‍ക്കത് ദൈവത്തിന്റെ നിര്‍ദ്ദേശമായിരിക്കാം. പക്ഷെ മനസ്സു മരവിച്ചിട്ടില്ലാത്തവര്‍ക്ക് അത് വാര്‍ദ്ധക്യത്തിലേക്ക് കാലുകുത്തുന്ന ഒരാളുടെ വികല സൃഷ്ടിയണ്. ഇന്ന് സ്തീകളുടെ അവകാശമായി ഇസ്ലാം മതം പുകഴ്ത്തുന്ന ഹിജാബ് സ്തീയെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
പ്രിയ രാജന്‍ ,
താങ്കളെപ്പോലുള്ളവര്‍ ഇത്തരം പോസ്റ്റുകളും ചര്‍ചകളും വീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതിന് ആദ്യമായി നന്ദി പറയുന്നു. താങ്കള്‍ പറഞ്ഞ സംഭവം അറിയാം അതിനപ്പുറമുള്ളതും അറിയാം. താങ്കള്‍ ഇതില്‍ ചിലത് മാത്രമേ കേട്ടിട്ടുള്ളൂ. അതും ഒരു പ്രത്യേക വ്യാഖ്യാനത്തോടെ. നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ പ്രവാചകന്റെ മദീനയിലെ 10 വര്‍ഷത്തെ ജീവിതം സംഭവബഹുലമായിരുന്നു എന്ന് മാത്രമല്ല. ഒരു സാമൂഹികജീവിതത്തില്‍ സംഭവിക്കാനിടയുള്ള എല്ലാം ആ കാലഘട്ടത്തില്‍ നടക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് സാന്ദര്‍ഭികമായിട്ടാണ് എന്നത് ഒരു വസ്തുതയാണ്. ഈ വസ്തുത ഇസ്‌ലാം വിമര്‍ശകര്‍ ഉപയോഗിക്കുന്നത്, സന്ദര്‍ഭമനുസരിച്ച് ദൈവത്തില്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് പറഞ്ഞ് മുഹമ്മദ് നബി ജനങ്ങളെ പറ്റിച്ചു എന്ന് ദുര്‍വ്യാഖ്യാനം ചെയ്താണ്. എന്തിനാണ് ഖുര്‍ആന്‍ സാന്ദര്‍ഭികമായി ഇറക്കപ്പെട്ടത് എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. നിങ്ങള്‍ മനസ്സുമരവിക്കാത്ത എന്നൊക്കെ നിങ്ങളെ സ്വയം പുകഴ്തുന്നുണ്ടെങ്കിലും വിശ്വാസികള്‍ക്കറിയാം ഇസ്‌ലാമിനെയും വിശുദ്ധഖുര്‍ആനെയും സംബന്ധിച്ച അജ്ഞതയാണതിന് കാരണമെന്ന്. സത്രീക്ക് വസ്ത്രധാരണത്തില്‍ ചില നിയന്ത്രണങ്ങളുണ്ട്. പുരുഷനും. സ്ത്രീക്ക് അവരുടെ ധര്‍മവും ശരീരപ്രകൃതിയും ഇസ്‌ലാമിന്റെ ധാര്‍മിക സദാചാരമൂല്യങ്ങള്‍ സംരക്ഷിക്കത്തക്കവിധമുള്ള വസ്ത്രധാരണ രീതിയാണുള്ളത്. അതില്‍ അടിച്ചമര്‍ത്തുന്ന പ്രശ്‌നമൊന്നും വരുന്നില്ല. അതിന് കാരണം വേറെത്തന്നെ തിരയണം അത് ഹിജാബില്‍ തിരയുന്നതില്‍ കാര്യമില്ല. ഹിജാബ് ധരിച്ച സ്ത്രീകളാണ് ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ മാത്രം പങ്കെടുത്ത ഒരു സമ്മേളനം ഭംഗിയായി നടത്തികാണിച്ചുകൊടുത്തത്. അതേ സമയം പുരുഷന്‍മാര്‍ നിയന്ത്രിച്ച ചില ഏതാനും ആയിരങ്ങള്‍ വരുന്ന കൂട്ടങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതും ഇയ്യിടെ വായിച്ച് നാം അറിഞ്ഞു.
പര്‍ദ്ദയുടെ ചര്‍ചയില്‍ പലതവണ വ്യക്തമാക്കപ്പെട്ടതാണ് അതുസംബന്ധിച്ച മറ്റുകാര്യങ്ങള്‍. ഒരു പക്ഷെ ദൈവവിശ്വാസിയല്ലാത്ത നിങ്ങളെപ്പോലുള്ളവര്‍ക്ക് അവരെ അതിന് നിര്‍ബന്ധിക്കുകയാണെന്നും അടിച്ചമര്‍ത്തുകയാണെന്നും തോന്നും അത് പക്ഷെ അവരുടേയോ മറ്റാരുടെയെങ്കിലും കുഴപ്പമല്ല. വീക്ഷണത്തിലുള്ള വ്യത്യാസമാണ്. കന്യാസ്ത്രികള്‍ക്ക് അവരടെ വസ്ത്രം ആത്മീയതയുടെയും പരിശുദ്ധിയുടെയും വസ്ത്രമാണെങ്കില്‍ മുസ്‌ലിമായി എന്നത് കൊണ്ട് മാത്രം അടിച്ചമര്‍ത്തുന്നതിന്റെ പ്രതീകമാകുന്നതെങ്ങനെ.
ലത്തീഫ്,,,
താങ്കളുടെ പക്വവും അന്തസ്സാർന്നതുമായ പോസ്റ്റുകൾ അഭിനന്ദനം അർഹിക്കുന്നവ തന്നെ. സംശയലുക്കളോട് താങ്കൾക്കുള്ള ഗുണകാംക്ഷയും സഹിഷ്ണുതയും വളരെ വലുതാണ്.
ദൌർഭാഗ്യകരമെന്നു പറയട്ടെ, ഇസ്ലാമിനെ ഒരു തത്വശാസ്ത്രമായി കാണുന്ന ആളുകൾ ചർച്ച ചെയ്യേണ്ടുന്ന കാര്യങ്ങളല്ല ഇവയൊന്നുംതന്നെ. തത്വശാത്രപരമായ ഇസ്ലാമിന്റെ നിലപാടുകളോ, അത് മനുഷ്യജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങളോ സത്യത്തിൽ ഇവിടെ ആരും വിമർശനാത്മകമായിപ്പോലും ചർച ചെയ്യുന്നില്ല. ഒന്നുകിൽ ആചാരപരമോ അല്ലെങ്കിൽ പ്രവാചകന്റെ വ്യക്തിപരമോ ആയ ചില കാര്യങ്ങളിൽ മാത്രം കടിച്ചുതൂങ്ങി ചർച്ചകൾ നടത്തുകയാണ് നമ്മൾ ചെയ്യുന്നത്. ഇതിലൂടെ ഇസ്ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങളെ മൂടുവാനാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതല്ലെങ്കിൽ ഇസ്ലാമിനെ വെറുമൊരു മതമായി മാത്രം വിമർശകർ കാണുന്നതുകൊണ്ടുമാകാം.വിമർശനങ്ങളും ആക്ഷേപങ്ങളുമാണ് സത്യത്തിൽ ഇന്ന് ഇസ്ലാം മതത്തെ പ്രചരിപ്പിക്കുന്നത്. ഈ ഒരു വസ്തുത വിമർശകർക്ക് അറിയില്ല. ഹിജാബിനെ ഏറ്റവും അധികം നമ്മുടെ നാട്ടിൽ പ്രചരിപ്പിച്ചത് ഹിജാബ് വിരുദ്ധരാണെന്നോർക്കുക. :). വിമർശനത്തിന്റെ ഓരോ വിറകുകൊള്ളികളും വിശ്വാസിയുടെ വിശ്വാസത്തെ വേവും ചൂടുമുള്ളതാക്കുന്നു. ലോകത്തിലെ എല്ലാ വിശ്വാസികൾക്കും അറിയാം നബി തിരുമേനിക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നെന്നും അവരൊക്കെ സാധാരണ ഭാര്യമാരെപ്പോലെ തന്നെ പരിഭവവും പിണക്കവുമൊക്കെ ഉള്ള വനിതകളായിരുന്നെന്നും. ‘ആയിഷ അങ്ങനെപറഞ്ഞു. ഇങ്ങനെ പറഞ്ഞു. എന്നൊക്കെ പറയുമ്പോൾ ചെവിക്കുറ്റിക്കടിക്കുന്നതുപോലെ തോന്നുന്നത് വെറും തോന്നലാണെന്നേ മുസ്ലീങ്ങൾ മനസ്സിലാക്കുന്നുള്ളൂ. പ്രവാചക ചര്യകൾ പറഞ്ഞുകൊടുത്ത് ഇസ്ലാമിനെ പ്രചരിപ്പിച്ച പ്രവാചകഭാര്യയെക്കുറിച്ച് എന്തും ഊഹിച്ചെടുക്കാമല്ലോ. ആയിഷ പറഞ്ഞത് അതുപോലെ മറ്റു തലമുറകൾക്ക് പകർന്നുകൊടുത്തവർ കരുതിയിരുന്നില്ല വാക്കുകളെ കുത്തിയൊടിക്കാൻപോന്ന വേന്ത്രന്മാർ ഭൂജാതരാകുമെന്ന്.. :)
ഇസ്ലാമിലെ സ്ത്രീ വിമോചനത്തെ സംബന്ധിച്ച് പറയുമ്പോൾ ‘സംശയാലുക്കളുടെ’ സന്ദേഹം നബിയുടെ വിവാഹങ്ങളിലാവും. വിവാഹത്തെക്കുറിച്ച് പറയുമ്പോൾ സ്ത്രീവിമോചനത്തെക്കുറിച്ചാവും. എന്നാൽ ഒരു ലക്ഷത്തോളം സ്ത്രീകൾ പങ്കെടുത്ത ഒരു ‘വനിതാ സമ്മേളനം’ മുസ്ലിം വനിതകൾതന്നെ നടത്തുകയുണ്ടായി കേരളത്തിൽ. ഇവിടുത്തെ മീഡിയയും ബൂലോകവും ഉൾപ്പടെ അവരെ അഭിനന്ദിക്കുന്നതിൽ ‘നിസ്സഹായരാ’യിരുന്നു. ഏതായാലും ആ വനിതാ സമ്മേളന പ്രമേയത്തെ കവച്ചുവെക്കുവാൻ നിസ്സഹായന്റെ പുസ്തകത്തിനാവില്ലെന്നാണ് എന്റെ വിശ്വാസം. മുസ്ലിം സ്ത്രീകൾ എവിടെയെങ്കിലുമൊക്കെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതൊക്കെ സംഭാവന ചെയ്തതിനു പിന്നിൽ അതാതിടങ്ങളിലെ പ്രാദേശിക സംസ്കാരമാവും വില്ലത്തി എന്നും മനസ്സിലാക്കുവാൻ ഏതെങ്കിലും പുസ്തകം വായിക്കണമെന്ന് എന്റെ അനുഭവത്തിൽ തോന്നിയിട്ടില്ല.
പ്രിയ പൂള്ളുവന്‍ ,
താങ്കളുടെ അഭിനന്ദനത്തിനും അഭിപ്രായ പ്രകനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ഇസ്‌ലാമിനെ കേവലമതമായിട്ടാണ് ഇവിടെ മനസ്സിലാക്കപ്പെടുന്നത്. ഇസ്‌ലാം എന്നത് ഒരു സമഗ്രജീവിത ദര്‍ശനമാണ്. അത്മീയമെന്നും ഭൗതികമെന്നും തിരിക്കാവുന്ന (ആ വിഭജനം ഇസ്‌ലാമിന് പരിചയമില്ലെങ്കിലും) മുഴുവന്‍ കാര്യങ്ങളും ഉള്‍കൊള്ളുന്നതാണ് അത്. കേവലം ആചാരങ്ങളില്‍ തളച്ചിടപ്പെട്ട ഒരു മതമല്ല ഇസ്‌ലാം. ഒരുമനുഷ്യനെ മറ്റു ധാര്‍മിക സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലൊക്കെ ഐശ്വര്യവാനാക്കുന്ന ഒരു സമ്പൂര്‍ണ ജീവിത ദര്‍ശനം. അതുകൊണ്ടുതന്നെയായിരിക്കും അതിത്രമാത്രം ചര്‍ച ചെയ്യപ്പെടുന്നത്. ഇസ്‌ലാം വളര്‍ന്നതും വികസിച്ചതും ഈ വസ്തുത ജനങ്ങള്‍ അംഗീകരിച്ചതുകൊണ്ടുതന്നെയാണ്. കൂടുതല്‍ പോസ്റ്റീവായ പോസ്റ്റുകളും ചര്‍ചകളുമാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവയുടെ മറുപക്ഷം വിശദീകരിക്കപ്പെട്ടില്ലെങ്കില്‍. നമ്മുടെ പോസ്റ്റുകള്‍ക്ക് ചെവികൊടുക്കാന്‍ ആളെ കിട്ടില്ല. ചുരുങ്ങിയത് ബൂലോഗത്ത് ഇതിന് നിര്‍ബന്ധിതരാണ് എന്നെ പോലെയുള്ളവര്‍.
മറ്റുമതങ്ങളെ മാന്യമായി പോലും പരാമര്‍ശിക്കുന്നത് സഹിക്കാത്തവര്‍ ഇസ്‌ലാമിനെതിരെ എന്ത് വൃത്തികേടും എത്രമോശമായ രീതിയിലും പറയാമെന്നുള്ള കാര്യത്തില്‍ വലിയ യോജിപ്പാണ്.
ഒരു ഉദാഹരണം നോക്കുക. (cont.)
(cont.)ഇസ്ലാം വിശ്വാസികളായ ആളുകളില്‍ നിന്ന് അത് ചില പ്രകീര്‍ത്തനങ്ങള്‍ മാത്രമല്ല ആവശ്യപ്പെടുന്നത്. അവരുടെ വസ്ത്രധാരണത്തിലും ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ആ ദര്‍ശനം ജീവിതത്തില്‍ പാലിക്കാനാഗ്രഹിക്കുന്നവര്‍ സ്വാഭാവികമായും അതിന്റെ വസ്ത്രധാരണരീതി മാത്രം തള്ളിക്കളയുക അസംഭവ്യമാണ്. ഇതില്‍ മറ്റുള്ളവര്‍ അസഹ്യത കാണിക്കേണ്ട യാതൊരാവശ്യവുമില്ല. കന്യാസ്ത്രീകളുടെ വസ്ത്രം അടിച്ചമര്‍ത്തലിന്റെ വസ്ത്രമായി കാണാത്തവരും മുസ്‌ലിംകളുടെ വേഷവിധാനം അപ്രകാരം കാണുന്നതിനെന്ത് ന്യായീകരണം എന്ന് സൂചിപ്പിക്കാന്‍ ഞാന്‍ മുകളിലെ കമന്റില്‍ ശ്രമിച്ചപ്പോള്‍. ഇസ്‌ലാമിനെ അവമതിക്കുന്നതില്‍ മുമ്പനായ ഒതയാര്‍ക്കം ഇപ്രകാരം പറഞ്ഞു.
കന്യാസ്ത്രീയുടെ വസ്ത്രമോ പെരുമാറ്റ രീതികളോ അല്ല ഇസ്ലാമിലെ പര്‍ദ്ദയും ഇസ്ലാം സ്ത്രീകളോട് പെരുമാറുന്നതും.
santhosh C said..
കന്യാസ്ത്രീകളെ ഇതിനിടയില്‍ കൊണ്ടുവന്നതെന്തിനാണെന്ന് മനസ്സിലായില്ല. എവിടെയാണ് ലതീഫെ താങ്കള്‍ പര്‍ദ്ദ ഉപയോഗിക്കുന്ന കന്യാസ്ത്രീകളെ കണ്ടത്? ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ചല്ലേ? അല്ലാതെ കന്യാസ്ത്രീകളുടെ തിരുവസ്ത്രത്തെക്കുറിച്ചല്ലല്ലോ?
--------------------
'വിമർശനങ്ങളും ആക്ഷേപങ്ങളുമാണ് സത്യത്തിൽ ഇന്ന് ഇസ്ലാം മതത്തെ പ്രചരിപ്പിക്കുന്നത്.'
അതേ താങ്കളുടെ ഈ വരികള്‍ സ്ത്യമാണ്. നാം ഇവിടെ ഇവിധം ഇടപെടുന്നതിന്റെ ന്യായം തന്നെ അത്തരം വിമര്‍ശനങ്ങളാണ്. പിന്നെ എക്കാലത്തും ഇസ്‌ലാം ഇത് നേരിടേണ്ടിവന്നിട്ടുമുണ്ട്. പ്രവാചകനെ കണ്ടുകൊണ്ടിരിക്കെ ഒരു വിഭാഗം പ്രവാചകനെതിരെ എത്ര ശക്തവും കുത്സിതവുമായ രീതിയിലാണ് നേരിട്ടതെന്ന് ചരിത്രത്തില്‍ വായിക്കുമ്പോള്‍ 1400 നൂറ്റാണ്ടിന് ശേഷം അവരുടെ തലമുറ കുറ്റിയറ്റു പോകും എന്ന് വിശ്വാസിക്കാന്‍ മാത്രം നാം വിഢികളാകണോ.
പുതിയ പോസ്റ്റിലേക്കൊരു ലിങ്ക്-
കാളിദാസനും അന്തപുരത്തിലെ സുന്ദരികളും
buhari muslim thudangiya mahapanditharude peril pilkkalathu kettiyundakkiya itharam kallakkathakal kollam thorum mari marinju kondirikkunnu.
kettukathakalum vairudhyangalum illatha qur an ayirathilere kollangal kazhinjittum yathoru mattavum koodathe nila nilkkunnu.qur an il ithinonnum yathoru thelivum kanunnilla.
രാജന്‍ കാളിദാസന്റെ പോസ്റ്റിലിട്ട കമെന്റ്-
പ്രിയ കാളിദാസന്‍
ലത്തീഫ്, കാട്ടിപ്പരത്തി തുടങ്ങിയവരെ തീവ്ര മുസ്ലീമുകള്‍ എന്നു വിശേഷിപ്പിക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അവര്‍ ഖുറാനിലും ഖദീസിലുമുള്ള കാര്യങ്ങള്‍ അതുപോലെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്. സത്യ നിഷേധികളായ നമ്മെപ്പോലുള്ളവരെ തല്ലിക്കൊന്നാല്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ അവരെ പിടികൂടും എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല എന്നേയുള്ളു. ഇവരാണ് മതത്തെ അല്പം വെള്ളം ചേര്‍ത്തിട്ടാണെങ്കിലും സത്യസന്ധമായി പിന്തുടരാന്‍ ശ്രമിക്കുന്നത്. ഭൂരിഭാഗം മുസ്ലീങ്ങളും, ഖുറാനും ഖദീസുമൊക്കെ ദിവ്യമാണ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനു നല്‍കുന്നില്ല. അവരുകൂടി ദിവ്യ വെളിപാടുകള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ നാടു ഒരു കുരുതിക്കളമായി മാറിമായിരുന്നു.
പ്രൊഫൈലില്‍ എഞ്ചിനീര്‍ എന്നാണു കാണുന്നത്- പല കമെന്റിനും ഒരു സംശയം ചോദിക്കുന്ന അന്യേഷി എന്ന നിലയില്‍ കാണാറുമുണ്ട്- ഇവിടുത്തെ ഈ ഭാഷയുണ്ടല്ലോ ചെറിയ രീതിയില്‍ പറഞ്ഞാല്‍ വളരെ വില കുറഞ്ഞതായിപ്പോയി-
വിദ്യഭ്യാസമെന്നത് ക്ലാസും ഡിഗ്രിയുമൊന്നുമല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്- ഒരുദാഹരണം കൂടി-
പ്രിയ കാട്ടിപ്പരുത്തി,
നല്‍കപ്പെട്ട വിഷയത്തിലല്ലെങ്കിലും ഈ കമന്റ് പ്രസിദ്ധീകരിക്കുന്നു. കുറച്ച് മുമ്പ് ജബ്ബാര്‍മാഷിന്റെ ബ്ലോഗില്‍ മറുപടി പറയാന്‍ കഴിയാതെ ചില മുസ്‌ലിംകള്‍ ഇത്തരം ചില കുത്സിത മാര്‍ഗം സ്വീകരിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെയും മറ്റുയുക്തിവാദികളുടെയും കമന്റില്‍ പിന്നീട് കാണുകയുണ്ടായി. എനിക്കതില്‍ അത്ഭുതം തോന്നുന്നില്ല. മറുപടി പറയാന്‍ കഴിയാത്തതിലുള്ള നിരാശയാല്‍ ഇസ്‌ലാമിനെക്കുറിച്ച് കുടുതല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത വിശ്വാസികള്‍ അപ്രാകാരം ചെയ്യാന്‍ നല്ല സാധ്യതയുണ്ട്. അസഭ്യം പറയുക, പരിഹസിക്കുക, ബ്ലോഗറെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുക തുടങ്ങിയവ ഇപ്പോള്‍ പയറ്റികൊണ്ടിരിക്കുന്നത് എന്‍ജിനീയര്‍, ഡോക്ടര്‍ എന്നൊക്കെ പ്രൊഫൈലില്‍ നല്‍കിയ ഇസ്‌ലാം വിമര്‍ശകരാണ്. ആശയങ്ങളെ പ്രതിരോധിക്കാന്‍ കയിയാതെ വന്നപ്പോഴുള്ള നിരാശയുടെ ഫലമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്ങനെയൊക്കെയാണ് നമ്മെളെക്കൊണ്ട് ഇതൊന്നവസാനിപ്പിക്കുക എന്നതിനെക്കുറിച്ചന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അവര്‍. നിന്ദ്യമായ സകല മാര്‍ഗങ്ങളും ഇതിനികം അവര്‍ അവലംബിച്ചതായി പലയിടത്തും കണ്ടു. മിക്കാവാറും ഇസ്‌ലാമിന് അനുകൂലമായി പ്രതികരിക്കുന്നവരൊക്കെ ഇത്തരത്തില്‍ ബ്രാന്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. ദൈവം അവര്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടേ എന്ന് പ്രാര്‍ഥിക്കാം.
ഇസ്‌ലാം വിശ്വാസികളായ ബ്ലോഗര്‍മാരോട്, മുകളിലെ അവസ്ഥ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്നിരിക്കെ അതിനോട് പ്രതികരിച്ചപ്പോള്‍ യുക്തിവാദികളുടെ അതേ അബദ്ധം കാണിച്ചുപോയിട്ടുണ്ട് ചിലര്‍. സത്യത്തില്‍ എന്തിന് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നത് എന്ന ഒരു ബോധം അല്‍പം സമയത്തേക്ക് നഷ്ടപ്പെട്ട പോലെ തോന്നുന്നു. അത്തരം കമന്റ് സ്വയം ഡിലീറ്റ് ചെയ്യുക മാത്രമാണ് പശ്ചാതാപമായി ചെയ്യാനുള്ളത്. അതിന് ആരെയും കാത്ത് നില്‍ക്കേണ്ടതില്ല. ഇതൊരു അഭിപ്രായമായി കണ്ടാല്‍ മതി.
ഇത്തരം എതിര്‍പ്പുകളിലൂടെ തന്നെയാണ് ഈ ദര്‍ശനത്തെ ആളുകള്‍ തങ്ങളുടെതാക്കിയിട്ടുള്ളത്.
പ്രിയ രാജന്‍ ,
വളരെ മാന്യമായി ചര്‍ചയില്‍ പങ്കെടുത്തിരുന്ന താങ്കള്‍ എന്നുമുതലാണ് ഈ പതനത്തിലെത്തിയത്. എന്റെ ഏത് വാചകമാണ്/വരിയാണ് താങ്കളെ ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ ഖുര്‍ആന്റെ ഏത് സൂക്തമാണ് നിങ്ങളുടെ ഇപ്രകാരമുള്ള നിഗമനത്തിന് അവലംബമാക്കിയത്. ദിവസം തോറും 'വിചാരം' പറഞ്ഞ പ്രകാരം എന്നെക്കാള്‍ വലിയ ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളവരുടെ ഒരു വായനാവൃത്തം എന്റെ ബ്ലോഗിനുണ്ടെന്നറിയാമല്ലോ. എന്റെ കേവല ബുദ്ധിക്ക് പോലും ഇതിലെ അസഹിഷ്ണുതയും അനാവശ്യമായ വെറുപ്പും വളരെ അനായാസം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ.
പ്രിയരെ
നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നത് ശരിയല്ല എന്നു സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അല്ലാതെ നിങ്ങളെ വേദനിപ്പിക്കണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ അതേപടി പിന്തുടരാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെ തീവ്രവാദികള്‍ ആവും എന്നു മനസ്സിലാവുന്നില്ല. സാധാരണ ജനങ്ങള്‍ മതഗ്രന്ഥങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. അവര്‍ ദിവ്യ വെളിപാടുകള്‍ അതുപോലെ പിന്തുടര്‍ന്നാല്‍ ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വിഗ്രഹാരാധകരെ കാണുന്നിടത്തുവച്ചു വധിക്കാന്‍ കല്പിക്കുന്ന ഖുറാനും, മറ്റുദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ഉപദേശിക്കുന്ന ബൈബിളും മറ്റും ഉദാഹരണം. മഹാഭൂരിപക്ഷം മിതവാദികളും ചെറിയ ന്യൂനപക്ഷം മതവാദികളും അടങ്ങിയതാണ് നമ്മുടെ സമൂഹം എന്നാണ് എന്റെ കാഴ്ചപ്പാട്. തീവ്രവാദികള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവരാണ് ദിവ്യവെളിപാടുകള്‍ അല്പമെങ്കിലും ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് എന്നു ഞാന്‍ കരുതുന്നു.
പ്രിയ രാജന്‍ ,
കാളിദാസന്‍ ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതിനെ താങ്കള്‍ തിരുത്തുന്നതായിട്ടല്ല മുകളിലെ വരികള്‍ വായിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്. അല്ലെങ്കില്‍ മൂന്നാമത്തെ വാചകം ആദ്യത്തെ രണ്ട് വാചകത്തിന് വിരുദ്ധമായി വരുന്നു എന്ന് പറയേണ്ടിവരും. വിചാരത്തിന്റെ ഒരു പോസ്റ്റില്‍ ഇത്തരം ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ആരോഗ്യകരമായ ഒരു ചര്‍ചാപരിസരമല്ലാത്തതിനാല്‍ ഇടപെട്ടില്ല എന്ന് മാത്രം. അതില്‍ നിന്നാണ് താങ്കള്‍ ഈ വരികള്‍ കടം കൊണ്ടെതെന്ന് തോന്നുന്നു. പ്രിയ രാജന്‍ ചിലകാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ താങ്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യമെന്ന് തികഞ്ഞ ബോധ്യം ഞങ്ങള്‍ക്കുണ്ട്. മുഹമ്മദ് നബി വരെയുള്ള ദൈവത്തിന്‍െ പ്രവാചകന്‍മാരെല്ലാം മനുഷ്യരെ ഒന്നായി കാണാനും അവരെ കൂടുതല്‍ നല്ലമനുഷ്യരാക്കാനുമുള്ള തത്വങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നല്‍കിയത്. എന്നാല്‍ മുഴുവന്‍ മനുഷ്യസ്‌നേഹകളേയും പോലെ പ്രവാചകന്‍മാരെയും പൂര്‍ണമായും പിന്‍പറ്റുന്ന ഒരു സമൂഹമായിരുന്നില്ല എക്കാലത്തുമുണ്ടായിരുന്നത്. നന്മയുടെ വക്താക്കള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് അവരുടെ കൊള്ളരുതായ്മ കൊണ്ടായിരുന്നില്ല. അതേ പ്രകാരം തന്നെയാണ് മുഹമ്മദ് നബിക്കും അഭിമുഖീകരിക്കേണ്ടിവന്നത്. ഒരു നേതാവെന്ന നിലയില്‍ പ്രവാചകന് തന്റെ കീഴില്‍ അണിനിരന്ന ഒരു സമൂഹത്തെ ശത്രുക്കള്‍ക്ക് എറിഞ്ഞ് കൊടുക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ പ്രവാചകജീവിതത്തില്‍ യുദ്ധം അനിവാര്യമായി വന്നിട്ടുണ്ട്. അതൊരു വസ്തുതയാണ്.
വിശുദ്ധ ഖുര്‍ആനെ ഗൗരവത്തില്‍ എടുക്കുകയും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന വിഭാഗം ഏറ്റവും വലിയ മനുഷ്യസ്‌നേഹികളായിരിക്കും എന്നതാണ് അനുഭവം. തീവ്രവാദികള്‍ എന്ന് പറയുന്നവര്‍ ചിന്തിക്കുന്നവരോ പഠിക്കുന്നവരോ പണ്ഡിതന്‍മാരോ അല്ല എന്നതാണ് വസ്തുത അവര്‍ ജീവിക്കുന്നതും വളരുന്നതും പരസ്പരം വിദ്വേഷവും അന്യമത വൈരവും വര്‍ദ്ധിപ്പിച്ചാണ്. ഖുര്‍ആന്‍ അത്തരക്കാരെ പിന്തുണക്കുന്നില്ല എന്നിരിക്കെ ആരെങ്കിലും പറഞ്ഞതിന്റെ പേരില്‍ താങ്കള്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങളെ പേടിച്ചാണ് ഞാനും കാട്ടിപ്പരുത്തിയും താങ്കളെ തല്ലിക്കൊല്ലാത്തത് എന്നൊക്കെ പറയുമ്പോഴുള്ള ഒരു തമാശ എത്രമാത്രമാണെന്നറിയുമോ. ഭൂരിപക്ഷം ദിവ്യവെളിപാടുകള്‍ പിന്തുടരുന്നവരായിരുന്നെങ്കില്‍ നാട് സമാധാനത്തിന്റെ പറുദീസയാകുമായിരുന്നു എന്ന് മാറ്റിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രിയ രാജന്‍
എന്റെ ബ്ലോഗുകള്‍ വൈകിവായന തുടങ്ങിയവര്‍ക്കും താങ്കള്‍ക്കും വേണ്ടി എന്റെ ഏതാനും പഴയ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു. ശ്രദ്ധാപൂര്‍വം വായിച്ച് അഭിപ്രായം പറയുക.
ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?
'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.
കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?
'അവര്‍ ദിവ്യ വെളിപാടുകള്‍ അതുപോലെ പിന്തുടര്‍ന്നാല്‍ ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വിഗ്രഹാരാധകരെ കാണുന്നിടത്തുവച്ചു വധിക്കാന്‍ കല്പിക്കുന്ന ഖുറാനും, മറ്റുദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ഉപദേശിക്കുന്ന ബൈബിളും മറ്റും ഉദാഹരണം.'
പ്രിയ രാജന്‍
ഇത്തരം സാമാന്യവല്‍കരണമാണ് യുക്തിവാദികളുടെ ദൗര്‍ബല്യവും അവരുടെ വാക്കുകള്‍ ഭൂരിപക്ഷത്തിനും സ്വീകാര്യമാകാതെ പോകാനും കാരണം. മുകളിലെ വിഷയങ്ങളില്‍ താങ്കള്‍തന്നെ ഇടപെട്ട് ചര്‍ചനടത്തിയത് താങ്കള്‍ കണ്ടിരിക്കുമല്ലോ. എന്നിട്ടും വീണ്ടും വിഗ്രഹാരാധകരെ കണ്ടിടത്തുവെച്ച് കൊല്ലണം എന്ന് പറയുന്ന ഖുര്‍ആനിക സൂക്തമുണ്ടെന്ന് വിശ്വസിക്കുന്ന താങ്കള്‍ അല്‍പം ഇസ്‌ലാമിക ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തുമോ. വിഗ്രഹാരാധകരായതിന്റെ പേരില്‍ എത്ര പേര്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലഘട്ടത്തില്‍ വധിക്കപ്പെട്ടു. അന്നത്തെ ഇസ്‌ലാമിക രാജ്യങ്ങളില്‍ എത്രശതമാനം മുസ്‌ലിംകളായിരുന്നു എത്രശതമാനം വിഗ്രഹാരാധകരുണ്ടായിരുന്നു. എന്ന കണക്കറിഞ്ഞാലും വീണ്ടും താങ്കള്‍ മറ്റൊരവസരത്തില്‍ ഈ വാദം തന്നെ ഉയര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഈ ചര്‍ച ഇവിടെ തുടരാന്‍ ആഗ്രഹമില്ല. പ്രവാചകന്റെ വിവാഹങ്ങളെക്കുറിച്ചുള്ള പുകമറനീക്കുന്ന അവസാന പോസ്റ്റ് ഉടനെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ