2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവ്.

വൈരുദ്ധ്യമില്ലാത്ത വേദഗ്രന്ഥം:

ഖുര്‍ആന്റെ ദൈവികതക്കുള്ള ഒമ്പതാമത്തെ തെളിവ്, അതില്‍ യാതൊരു വിധ ഭിന്നതയോ വൈരുദ്ധ്യമോ കാണപ്പെടുന്നില്ല എന്നതാണ്. ഖുര്‍ആനില്‍ ഭിന്നതയോ വൈരുദ്ധ്യമോ ഇല്ല എന്നത് അതിന്റെ ദൈവികതയെക്കുറിച്ച അവകാശവാദം പോലെ ഖുര്‍ആനിന്റെ തന്നെ അവകാശവാദമാണ്. ദൈവികതക്കുള്ളതെളിവായി അതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആനില്‍ 4:82  സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍നിന്നുള്ളതായിരുന്നെങ്കില്‍ അവര്‍ അതില്‍ ധാരാളം ഭിന്നതകള്‍ കാണുമായിരുന്നു.'

സുദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ ഭിന്ന വിരുദ്ധമായ പരിതഃസ്ഥിതികള്‍ക്കിടയിലാണ് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണത പ്രാപിച്ചത്. അതിന്റെ രചയിതാവ് ഒരു മനുഷ്യനായിരുന്നെങ്കില്‍ അതില്‍ പ്രതിപാദ്യങ്ങളും സിദ്ധാന്തങ്ങളും അധ്യാപനങ്ങളും ആദ്യന്തം വൈരുദ്ധ്യത്തില്‍നിന്നും ഭിന്നതകളില്‍നിന്നും പരിശുദ്ധമായിരിക്കുക തികച്ചും അസംഭവ്യമായിരുന്നു. മാത്രമല്ല ഒരേ പരിതസ്ഥിതിയില്‍ അല്‍പം ചില മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ചയായി എഴുതിയതായിരുന്നാല്‍ പോലും അത്തരം വൈകല്യങ്ങളില്‍നിന്ന് പൊതുവെ രക്ഷപ്പെടാറില്ല. എന്നിരിക്കെ ശതകണക്കിന് മാസങ്ങളും സഹസ്രക്കണക്കിന് ദിവസങ്ങളും പിന്നിട്ട ശേഷം പൂര്‍ണത പ്രാപിക്കുകയും പരിതസ്ഥിതികളുടെ അസാധാരണ കയറ്റിറങ്ങളെ അഭിമുഖീകരിക്കുക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തില്‍ എങ്ങനെ വൈരുദ്ധ്യവും ഭിന്നതയും ഇല്ലാതിരിക്കും. സാധാരണ ഗതിയില്‍ അതെങ്ങനെ സംഭവ്യമാകും.

എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ഈ 'അസംഭവ്യം' ഒരു യാഥാര്‍ഥ്യമായി തീര്‍ന്നത് നാം കാണുന്നു. അതിലെ പരന്നു കിടക്കുന്ന പ്രതിപാദ്യങ്ങളിലും വിശദമായ നിയമനിര്‍ദ്ദേശങ്ങളിലും അങ്ങേ അറ്റത്തെ രഞ്ജിപ്പ് കാണപ്പെടുന്നു. അതിനാല്‍ ഖുര്‍ആന്റെ കര്‍ത്താവ് ഒരു മനുഷ്യനല്ല പ്രത്യുത സര്‍വജ്ഞനും സൂക്ഷ്മജ്ഞനും സര്‍വശക്തനുമായ ഒരസ്ഥിത്വമാകുന്നു. അവന്റെ ജ്ഞാനത്തില്‍ യാതൊരു ഭേദഗതിക്കും പഴുതില്ല. ദീര്‍ഘമായ കാലയളവിന് പോലും അവന്റെ അരുളപ്പാടില്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യമല്ല.

ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന അതിന്റെ അവകാശവാദം അംഗീകരിക്കാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ തയ്യാറാവില്ല. അതിനാല്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.   ആ വിമര്‍ശകര്‍ നല്‍കുന്ന സൂക്തങ്ങള്‍ മുന്‍ധാരണയില്ലാതെ പഠനവിധേയമാക്കുന്ന ആര്‍ക്കും അവ പരസ്പരം വിശദീകരിക്കുകയോ ഒരേ കാര്യത്തിന്റെ വിവിധഭാഗങ്ങള്‍ വിശദീകരിക്കുകയോ ചെയ്യുകയാണെന്ന് മനസ്സിലാകും.   പലതിലും ഇതിലെവിടെയാണ് വൈരുദ്ധ്യം എന്ന് അവരോട് തിരിച്ചു ചോദിക്കേണ്ടി വരുന്നു.

ചരിത്രവും, നിയമവും, ധാര്‍മിക സദാചാരനിയമങ്ങളും, ഭൗതിക പ്രതിഭാസങ്ങളുടെ വിവരണവുമൊക്കെ ഉള്‍ചേര്‍ന്ന ഒരു ഗ്രന്ഥം. അവയെല്ലാം പരസ്പരം ബന്ധപ്പെട്ട് മാലയില്‍ കോര്‍ത്ത മുത്തുമണികളെന്നോണം സമഗ്രമായ സ്വഭാവത്തില്‍ കാണപ്പെടുന്നു.    അത് രചിച്ചുവെന്നും പകര്‍ത്തിയെഴുതിയെന്നും പറയുന്ന 'മുഹമ്മദ് എന്ന മനുഷ്യന്‍ ' തന്റെ പ്രബോധനം ആരംഭിച്ച് മരിക്കുന്നത് വരെ സ്വസ്ഥമായി പള്ളിയില്‍ ചിന്താനിമഗ്നനായി രചനയില്‍ ചെലവഴിക്കുകയായിരുന്നില്ല. മറിച്ച് ആരംഭം മുതല്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ നിരക്ഷരനായ അദ്ദേഹം മനുഷ്യാരംഭം മുതല്‍ അന്ന് വരെ ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിയ മുഴുവന്‍ പ്രധാന സംഭവങ്ങളെയും വിവരിക്കുന്നു ഒരു ദൃക്‌സാക്ഷിയെപ്പോലെ, ഒരു മുഴുസമയ അധ്യാപകനും പടയാളിയും പരിഷ്‌കര്‍ത്താവും ഭരണാധികാരിയും ആയി മരണം വരെ തുടരുന്നു. 1400 വര്‍ഷത്തിന് ശേഷവും അതുല്യമായി തുടരുന്ന ഒരു ജീവിത വ്യവസ്ഥ രൂപീകരിക്കുകയും ചെയ്യുന്നു.  ഒരു മനുഷ്യന് നാം എത്രമാത്രം കഴിവ് സങ്കല്‍പിച്ചാലും ഇത് അതില്‍നിന്ന് പുറത്ത് കടക്കുന്നില്ലേ. ഒരു നിമിഷം ചിന്തിക്കുക.

തോമസ് കാര്‍ലൈന് മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞവാക്കുകള്‍ വിശുദ്ധഖുര്‍ആന്റെ കാര്യത്തിലും ഞാന്‍ ആവര്‍ത്തിക്കട്ടേ. 'വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്‌താല്‍ മാനവതയെക്കുറിച്ച്‌ എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും'.

34 അഭിപ്രായ(ങ്ങള്‍):

പ്രതികരണൻ പറഞ്ഞു...

ഖുറാൻ എഴുതാൻ ‘ശതക്കണക്കിനു മാസങ്ങളും സഹസ്രക്കണക്കിനു ദിവസങ്ങളും’ വേണ്ടി വന്നു എന്ന് വിശ്വസിക്കുന്നവർക്ക് വൈരുദ്ധ്യമില്ലായ്മയിൽ അത്ഭുതമുണ്ടാവില്ല. അല്ലാത്തവർക്ക്..........

CKLatheef പറഞ്ഞു...

@പ്രതികരണ്‍ ,

ഞാന്‍ പറഞ്ഞത് ഇതാണ്.

'എന്നിരിക്കെ ശതകണക്കിന് മാസങ്ങളും സഹസ്രക്കണക്കിന് ദിവസങ്ങളും പിന്നിട്ട ശേഷം പൂര്‍ണത പ്രാപിക്കുകയും പരിതസ്ഥിതികളുടെ അസാധാരണ കയറ്റിറങ്ങളെ അഭിമുഖീകരിക്കുക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തില്‍ എങ്ങനെ വൈരുദ്ധ്യവും ഭിന്നതയും ഇല്ലാതിരിക്കും.'

ഖുര്‍ആന്‍ എഴുതാന്‍ ശതക്കണക്കിന് മാസങ്ങളും സഹസ്രക്കണക്കിന് ദിവസങ്ങളും വേണ്ടിവന്നു എന്ന് ആരും പറഞ്ഞിട്ടില്ല. എന്താണ് എന്റെ വാക്കുകള്‍ വക്രീകരിച്ച ശേഷം താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് എന്നും മനസ്സിലായില്ല.

പ്രതികരണൻ പറഞ്ഞു...

‘ശതക്കണക്കിനു മാസങ്ങളും സഹസ്രക്കണക്കിനു ദിവസങ്ങളും പിന്നിട്ട ശേഷം പൂർണ്ണത പ്രാപിച്ചു ‘ എന്നതിന്റെ അർത്ഥം പിന്നെന്താണ്?
( ശതക്കണക്ക്, സഹസ്രക്കണക്ക് എന്നൊക്കെ പ്രയോഗിക്കുന്നത് അഭംഗിയാണ്.ശതം , സഹസ്രം എന്നിവ സംസ്കൃത പദങ്ങളും ‘കണക്ക്‘ മലയാളപദവുമാണ്. സാധാരണ അത്തരം പദങ്ങൾ ചേർത്തുപയോഗിക്കില്ല. നൂറുകണക്കിന്, ആയിരക്കണക്കിന് എന്നീ പദങ്ങൾ ഉപയോഗിച്ചാൽ താങ്കൾക്കോ ഗ്രന്ഥത്തിനോ എന്തെകിലും ഗൌരവക്ഷതി സംഭവിക്കുമെന്ന് കരുതാനാവിലല്ലോ!)

CKLatheef പറഞ്ഞു...

ആപദപ്രയോഗത്തിലെ അഭംഗി മാറ്റാന്‍ താങ്കള്‍ പറഞ്ഞതു പോലെ തിരുത്തുന്നതാണ്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 40 വയസ്സുമുതല്‍ മരണം വരെ അഥവാ 63 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ അവതീര്‍ണമായതാണ് വിശുദ്ധ ഖുര്‍ആന്‍. വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധവിഷയങ്ങളില്‍ നല്‍കപ്പെട്ട ദിവ്യവെളിപാടിലൂടെ ക്രമേണ രൂപപ്പെട്ട് പൂര്‍ണത പ്രാപിച്ചതാണ് അതിലെ വചനങ്ങളും നിയമ സംഹിതയും. അതുകൊണ്ടുതന്നെ മനുഷ്യവചനങ്ങളായിരുന്നെങ്കില്‍ ആ എകത്വവും സമ്പൂര്‍ണതയും ആ നിലക്ക് അപ്രാപ്യമായിരുന്നു. സമാനമായ ഒരു തത്വസംഹിതയും ജീവസുറ്റ സമ്പൂര്‍ണമായ ഒരു ഗ്രന്ഥവും വേറെയില്ല എന്നത് തന്നെ അതിന്റെ മതിയായ തെളിവാണ്. അല്ലാതെ ആയിരക്കണക്കിന് ദിവസമെടുത്ത് ദൈവം രചിച്ചുണ്ടാക്കി എന്ന അര്‍ഥത്തിലുമല്ല. വിമര്‍ശിക്കാന്‍ വരുന്ന കാര്യത്തിലെ ഒരു ഏകദേശ ധാരണ പോലുമില്ലാത്തതാണ് താങ്കളുടെ പ്രശ്‌നമെന്ന് തോന്നുന്നു.

മുക്കുവന്‍ പറഞ്ഞു...

സമ്പൂര്‍ണമായ ഒരു ഗ്രന്ഥവും?? എന്താണു സമ്പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍... പൂര്‍ണമായ ഒന്നിനെ വ്യാക്യാനിക്കേണ്ട ആവശ്യമുണ്ടോ? ഇവിടെ ചിലര്‍ വ്യാക്യാനിച്ച് പൂര്‍ണതയുണ്ടാക്കുന്നതല്ലാതെ ഒരു പുസ്തകം പൂര്‍ണമാകുന്നതെങ്ങനെ?

CKLatheef പറഞ്ഞു...

@മുക്കുവന്‍

അതെ പൂര്‍ണമായ പുസ്തകം എന്ന ഒന്ന് സാധ്യമല്ല. മനുഷ്യമാര്‍ഗദര്‍ശനത്തിനാവശ്യമായ അടിസ്ഥാനങ്ങളെല്ലാം ഉള്‍കൊള്ളുന്നത് എന്ന നിലക്ക് ഖുര്‍ആന്‍ അതിനെ സമ്പൂര്‍ണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.

വ്യാഖ്യാനിക്കേണ്ടി വരുന്നു എന്നത് അതിന്റെ ദൗര്‍ബല്യമല്ല. കൂടുതല്‍ മനസ്സിലാക്കി എന്ന് കരുതുന്നവരാണ് വ്യാഖ്യാനിക്കുന്നത് മനസ്സിലാകാത്തവര്‍ക്ക് വേണ്ടി. മനുഷ്യനിലെ പരിമിതിയെ അത് സൂചിപ്പിക്കുന്നുള്ളൂ.

CKLatheef പറഞ്ഞു...

(പ്രവാചകന്‍ അവരെ ആ നാളിനെക്കുറിച്ചുദ്ബോധിപ്പിക്കുക.) അന്ന് എല്ലാ സമുദായങ്ങളിലും അവര്‍ക്കെതിരായി മൊഴിനല്‍കുന്ന ഒരു സാക്ഷിയെ അവരില്‍നിന്നുതന്നെ നാം എഴുന്നേല്‍പിക്കും. ഈ ജനത്തിനെതിരില്‍ സാക്ഷിയാകുവാന്‍ നിന്നെയും കൊണ്ടുവരും. (ഇത് ഈ സാക്ഷ്യനിര്‍വഹണത്തിനുള്ള തയ്യാറെടുപ്പാണ്.) ഈ വേദം നാം നിനക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിച്ചുതരുന്നതാണ്. അല്ലാഹുവിനോട് അനുസരണമുള്ളവര്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു. (16:89)

('അതായത്, മാര്‍ഗദര്‍ശനത്തിനും മാര്‍ഗഭ്രംശത്തിനും വിജയത്തിനും പരാജയത്തിനും നിദാനമായതും മാര്‍ഗദര്‍ശനത്തിന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതും സത്യാസത്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം വ്യതിരിക് തമായി തെളിയിച്ചുകാണിക്കുന്നതുമായ വേദഗ്രന്ഥം എന്നര്‍ഥം.'- Thafheemul Quraan)

നൗഷാദ് അകമ്പാടം പറഞ്ഞു...

പ്രിയ ലത്തീഫ് സാഹിബ്,

സ്ഥിരമായി ഇവിടെ എത്താറുണ്ട്..
കഥക്കും കവിതക്കും എഴുതുന്ന കമന്റ് പോലെ
എന്റെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതി ഇതിന്റെ നിലവാരം നഷ്ടപ്പെടുത്തരുത് എന്നു കരുതിയാണു
പലപ്പോഴും ഒന്നും രേഖപ്പെടുത്താതെ പോകുന്നത്.

താങ്കളുടെ ഈ നല്ല സം‌രം‌ഭത്തിനു എല്ലാ പിന്തുണയും ആശംസകളും നേരുന്നതോടൊപ്പം
ഇത് നല്ല ഒരു സ്വാലിഹായ അമലാക്കി സര്‍‌വ്വ ശക്തന്‍ പ്രതിഫലം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!

HAINA പറഞ്ഞു...

വായിക്കാ​‍ൂണ്ട്

ea jabbar പറഞ്ഞു...

കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യങ്ങളല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം:-
നരകവാസികള്‍ക്ക് എന്താണു ഭക്ഷണം ?
കുര്‍ ആന്‍ മൂന്നു വിധത്തില്‍ പരസ്പരവിരുദ്ധമായി പ്രസ്താവിക്കുന്നതു നോക്കൂ:-
لَّيْسَ لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. 88-6
(No food for them) in those abysmal pits (save bitter thorn fruit) the shabraq plant which grows in the roads of Mecca, which is eaten by camels when it is soft but when it is hard it becomes like the claws of cats.
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. 69-36
(Nor any food) in the Fire (save filth) that which spills from the bellies and skins of the people of the Fire of puss, blood and fluids
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. 37-66
(And lo! They) i.e. the people of Mecca as well as all the disbelievers (verily must eat thereof) of the tree of Zaqqum, (and fill (their) bellies therewith) and fill their bellies of it.

ഹംസ പറഞ്ഞു...

നൌഷാദ് അകമ്പാടം പറഞ്ഞത് ഞാന്‍ പറയേണ്ട കാര്യം തന്നെ ആയതിനാല്‍ അത് ഞാന്‍ വീണ്ടും പറയുന്നില്ല. താങ്കളുടെ എല്ലാ പോസ്റ്റുകളും സംശയങ്ങള്‍ക്കുള്ള മറുപടികളും ഒന്നൊഴിവാകാതെ വായിച്ചു മനസ്സിലാക്കാറുണ്ട്. പരിമിതമായ അറിവ് മാത്രമുള്ള ഞാന്‍ പറഞ്ഞുപോവുന്നത് വീഡ്ഡിത്തമാവും എന്ന ഭയം കാരണം ഒന്നുമിണ്ടാതെ പോവുന്നു. സര്‍വ്വ ശക്തനായ അള്ളാഹു നിങ്ങളുടെ സല്‍പ്രവര്‍ത്തിക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Mohamed Salahudheen പറഞ്ഞു...

ആമീന്

CKLatheef പറഞ്ഞു...

ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നാണെങ്കില്‍ എന്നാല്‍ കണ്ടിട്ടുതന്നെ കാര്യം എന്ന് പ്രഖ്യാപിച്ച് ചില സൂക്തങ്ങളിലില്‍ വൈരുദ്ധ്യം ആരോപിക്കാറുണ്ട് ഖുര്‍ആന്‍ വിമര്‍ശകര്‍. മുന്‍കൂറായി ഇസ്‌ലാമിന്റെ വക്താക്കള്‍ അത് വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണ് എന്ന ജാമ്യവും എടുക്കും. പലതും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍ തന്നെയായിരിക്കും. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ നല്‍കിയിരിക്കുന്നത്.

വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.

'നരകവാസികള്‍ക്കു തിന്നാനായി `സഖൂം` നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.

CKLatheef പറഞ്ഞു...

ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.

ea jabbar പറഞ്ഞു...

വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.
------
لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
لاَ طَعَامٌ إِلاَّ مِنْ غِسْلِينٍ

ത്വ ആമുന്‍ [ഭക്ഷണം} എന്നു തന്നെയാണു രണ്ടിടത്തും ഉള്ളത്.

വ്യാഖ്യായാനം കൊണ്ടു വൈരുദ്ധ്യങ്ങളെ ഈ വിധം മാറ്റി മറിക്കാമെങ്കില്‍ പിന്നെ “വൈരുദ്ധ്യം” എന്നതുകൊണ്ടെന്താണാവോ ഉദ്ദേശിക്കുന്നത്?

ea jabbar പറഞ്ഞു...

ഓരോ സന്ദര്‍ഭങ്ങളിലും മനസ്സില്‍ തോന്നുന്നത് “വെളിപാടായി” അവതരിപ്പിക്കുകയും പിന്നീട് അതു മറന്ന് മറ്റൊന്നു പറയുകയും ചെയ്യുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഖുര്‍ ആന്‍ മുഹമ്മ്ദിന്റെ വെളിപാടുകള്‍ ആയിരുന്നു എന്നതിന് അതിലെ ഇതുപോലുള്ള നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ തന്നെ മതി തെളിവായി !

പ്രതികരണൻ പറഞ്ഞു...

പ്രിയ മിത്രമേ,
എന്റെ മുൻകമന്റിലെ ശൈലീസംബന്ധമായ അഭിപ്രായത്തെ പരിഗണിച്ചതിൽ സന്തോഷം.

‘മുഹമ്മദിന്റെ നാൽ‌പ്പതു വയസ്സു മുതൽ അറുപതു വയസ്സുവരെയുള്ള കാലഘട്ടങ്ങളിലൂടെ അവതീർണ്ണമായത്, വിവിധ സന്ദർഭങ്ങളിൽ വിവിധ വിഷയങ്ങളിൽ നൽകപ്പെട്ട ദിവ്യ വെളിപാടുകളിലൂടെ ക്രമേണ രൂപപ്പെട്ട് പൂർണ്ണത പ്രാപിച്ചത്’ എന്നൊക്കെ താങ്കൾ എഴുതിയതിൽ നിന്ന് എനിക്ക് മനസ്സിലായത്, ഇരുപത്തിമൂന്നു വർഷം കൊണ്ട് മുഹമ്മദ് എഴുതിയതാണ് ഖുറാൻ എന്നാണ്. (ഞാൻ താങ്കളുടെ വാക്കുകളെ ‘മന:പൂർവ്വം വക്രീകരി‘ച്ചിട്ടില്ല. ‘ദൈവം എഴുതിയത്’ എന്ന് പറഞ്ഞിട്ടുമില്ല.) പിന്നെന്താണ് ആ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്? ഓരോ സന്ദർഭത്തിലും ഉണ്ടായ വെളിപാടുകൾക്കനുസരിച്ച് സ്വയം പേജുകൾ രൂപപ്പെട്ടുണ്ടായത് എന്നോ മറ്റോ ആണോ? (‘ഭിന്ന വിരുദ്ധമായ പരിതസ്ഥിതികൾക്കിടയിൽ’ എന്ന് താങ്കൾ. ‘ഭിന്നവും വിരുദ്ധവുമായ പരിതസ്ഥിതികൾ’ എന്ന അർത്ഥമല്ല ആ വാക്യത്തിന് . ഭിന്നത്തിനു വിരുദ്ധമായ അഥവാ, വ്യത്യസ്തതകളില്ലാത്ത എന്ന അർത്ഥമാണതിന്.

ഖുറാനെപ്പറ്റി ഒരേകദേശധാരണ പോലുമില്ലാത്തത് പൂർണ്ണമായും എന്റെ കുറ്റമല്ല സാർ. മറ്റൊരു ഭാഷയിൽ രചിക്കപ്പെട്ട ആ ഗ്രന്ഥം സ്വയം വായിച്ചു മനസ്സിലാക്കാനാവുന്നവർ ആ മതവിശ്വാസികളിൽ‌പ്പോലും പരിമിതമല്ലേ?

ഖുറാനിൽ വൈരുദ്ധ്യങ്ങളില്ലെന്നും വൈരുദ്ധ്യങ്ങളുണ്ടെന്നു വിമർശകർ പറയുന്നത് അടിസ്ഥാനരഹിതങ്ങളായ വാദങ്ങളാണെന്നുമുള്ള താങ്കളുടെ അഭിപ്രായം വായിച്ചു. ‘മതഗ്രന്ഥത്തിലെ വൈരുദ്ധ്യം’ പിന്നെയെന്താണെന്നു മനസ്സിലാകാത്ത ഈയുള്ളവനു വേണ്ടി, വേറെ ഏതെങ്കിലും മതഗ്രന്ഥത്തിലെ ‘വൈരുദ്ധ്യം’ ഒന്ന് ഉദാഹരിക്കാമോ?

CKLatheef പറഞ്ഞു...

@ea jabbar

നൂറുകണക്കിന് വൈരുദ്ധ്യങ്ങള്‍ എന്ന് പറയുകയല്ലാതെ. നല്‍കിയ സൂക്തങ്ങളിലുള്ള 'വൈരുദ്ധ്യം' നാം കണ്ടല്ലോ. ഭക്ഷണപാനീയം എന്ന് പറയുമ്പോള്‍ പാനീയവും ഒരു ഭക്ഷണമല്ലേ എന്ന് തിരിച്ചുചൊദിക്കുന്ന യുക്തിയേ താങ്കളുടെ വാദത്തിലുള്ളൂ.

രണ്ട് സാധ്യതയാണ് പറഞ്ഞത് രണ്ടായാലും വൈരുദ്ധ്യം എന്ന് ആ സൂക്തങ്ങളെ പറയാനാവില്ല. ഒന്ന് സാധാരണഗതിയില്‍ കഴിക്കാവുന്ന ഭക്ഷണമായിരിക്കില്ല അവിടെ നല്‍കപ്പെടുക. സഖൂമും, ളരീഉം, ഇസ്‌ലീനുമൊക്കെയായിരിക്കും. ഇവയൊന്നും ശരിയായ ഭക്ഷണ പദാര്‍ഥമല്ലെന്ന് അറിയുക. നരകവാസികള്‍ക്ക് നല്‍കുന്നതായത് കൊണ്ട് ഭക്ഷണം എന്ന് പ്രയോഗിച്ചു എന്ന് മാത്രം.

രണ്ടാമത്തേത് സ്വര്‍ഗവാസികളില്‍ വിവിധ പദവികള്‍ ഉള്ളത് പോലെ നരകവാസികളുടെ ശിക്ഷയിലും വ്യത്യാസമുണ്ടായിരിക്കും. ഈ പറയുന്ന ആഹാരം തന്നെ വിവിധ ശിക്ഷകളായിരിക്കും.

വ്യാഖ്യാനം കൊണ്ടുണ്ടായ വൈരുദ്ധ്യം മറ്റൊരു വ്യാഖ്യാനത്തിലൂടെ തന്നെയാണ് പരിഹരിക്കുക. യഥാര്‍ഥ വാചകഘടനയും ശൈലിയും പരിഗണിച്ചാല്‍ അതില്‍ ഒട്ടും വൈരുദ്ധ്യം പ്രകടമാവില്ല എന്നത് വേറെ കാര്യം. ത്വആമുന്‍ (ഭക്ഷണം) എന്നത് മാത്രമേ താങ്കള്‍ പരിഗണിച്ചിട്ടുള്ളൂ.

രണ്ടാമത്തെ കമന്റില്‍ താങ്കളുടെ മനഃസമാധാനത്തിന് പറയുന്നതാണ് അതിനോട് പ്രതികരിക്കുന്നില്ല.

CKLatheef പറഞ്ഞു...

പ്രതികരണന് ആവശ്യം ഉദാഹരണമാണ്. മനുഷ്യനില്‍നിന്നായിരുന്നെങ്കില്‍ വൈരുദ്ധ്യവും അബദ്ധങ്ങളും കാണുമായിരുന്നു എന്നത് ബോധ്യപ്പെടാവുന്ന ഉദാഹരണങ്ങള്‍. തല്‍കാലം വൈരുദ്ധ്യം തേടി ഇതര ഗ്രന്ഥങ്ങളിലേക്ക് പോകുന്നില്ല. കാരണം പ്രതികരണന്‍ എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ഇവിടെ ഞാന്‍ ഖുര്‍ആന്റെ ദൈവികതക്കുള്ള തെളിവുകള്‍ വ്യക്തമാക്കുകയാണ്.

ഇനി ഉദാഹണം പറയാം. ആദ്യം നിങ്ങള്‍ക്ക് സംഭവിച്ചത്.

[‘മുഹമ്മദിന്റെ നാൽ‌പ്പതു വയസ്സു മുതൽ അറുപതു വയസ്സുവരെയുള്ള കാലഘട്ടങ്ങളിലൂടെ അവതീർണ്ണമായത്,]

[പ്രവാചകന്‍ മുഹമ്മദ് നബിയുടെ 40 വയസ്സുമുതല്‍ മരണം വരെ അഥവാ 63 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ അവതീര്‍ണമായതാണ് വിശുദ്ധ ഖുര്‍ആന്‍.]

ഇനി ഉദാഹണം പറയാം. ആദ്യം നിങ്ങള്‍ക്ക് സംഭവിച്ചത്. ഞാന്‍ 63 വയസുവരെ എന്ന് അക്കത്തില്‍ നല്‍കിയിട്ടും താങ്കള്‍ പറഞ്ഞപ്പോള്‍ അത് അറുപത് വരെ എന്നായി, പിന്നെ കണക്കുകൂട്ടിയപ്പോള്‍ 23 തന്നെ 40 മുതല്‍ 60 വരെയായാല്‍ 23 ആകുമോ?. ഇതാണ് മനുഷ്യന്റെ പരിമിതി. താങ്കളാകട്ടെ ഖുര്‍ആന്‍ മനുഷ്യരചനയാണ് എന്ന് വരുത്താന്‍ പാടുപെടുന്നയാളെന്ന നിലക്ക് സാധാരണയില്‍ കവിഞ്ഞ ബുദ്ധി അവകാശപ്പെടുന്നുണ്ടാവുമല്ലോ.

എനിക്ക് സംഭവിച്ചത് അതിനേക്കാള്‍ വലുതാണ്. ഞാന്‍ 40 വര്‍ഷത്തിലധികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഴുത്തും വായനയും അറിയുന്നയാളായിട്ട് പോലും ഒരു കമന്റില്‍ പോലും എത്ര അബദ്ധങ്ങള്‍ (ഭിന്ന വിരുദ്ധമായ പരിതസ്ഥിതി എന്ന് പറയാം എന്ന് തന്നെ ഞാന്‍ കരുതുന്നു). എന്നിരിക്കെ എഴുത്തോ വായനയോ അറിയാത്ത ഒരാളുടെ നാവിലൂടെ വന്ന വാക്കുകളില്‍ ഭാഷാപരമായതോ ആശയപരമായതോ ആയ വൈരുദ്ധ്യങ്ങളോ അബദ്ധങ്ങളോ ഇല്ല എന്നത് അല്‍പം ചിന്തിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മനുഷ്യവചനമല്ല എന്ന് ഗ്രഹിക്കാവുന്ന തെളിവുകളാണ്.

അജ്ഞാതന്‍ പറഞ്ഞു...

നല്ലതൊന്നും ചെയ്യാതിരിക്കുകയും നന്മ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലതൊന്നും കിട്ടില്ല, എന്ന് മനുഷ്യന്റെ ഭാഷയില്‍ പറയുകയാണ് സത്യത്തില്‍ ഖുര്‍‌ആന്‍. ഇതിലൊന്നും വൈരുദ്ധ്യം കാണേണ്ടതില്ല. പരമമായ ആനന്ദവും അനുഭൂതിയും ധര്‍മാനുഷ്ഠാനങ്ങളില്‍ നിന്നും നന്മയില്‍ നിന്നും ഉല്‍ഭൂതമാവുന്നതാണ്. (പ്രയോഗം തെറ്റിപ്പോയാല്‍ പ്രതികരണന്‍ മാപ്പു തരുമെന്നു കരുതുന്നു). മനസ്സ് കുടുസ്സും കര്‍മം ധര്‍മവിരുദ്ധവുമാകുമ്പോള്‍ ആത്യന്തികവും ശാശ്വതവുമായ ജീവിതം ദുസ്സഹമായിത്തീരുന്നു. ഈ ആശയം മുന്നോട്ടു വെക്കുകയാണ് ഖുര്‍‌ആന്‍.

നരകത്തെക്കുറിച്ച് ഖുര്‍‌ആന്‍ നല്‍കുന്ന ഏറ്റവും ഭീഷണമായ വിശേഷണം ‘ഹുത്വമ’ എന്നതാണ്. മൂല്യങ്ങളെക്കാള്‍ ധനത്തിന് പ്രാധാന്യം നല്‍കുന്ന വ്യക്തികളും അത്തരമൊരു വിചാരവ്യവഹാരവ്യവസ്ഥയുടെ വക്താക്കളും ലോകത്തെ ഒരു ഹുത്വമ(പീഢനകേന്ദ്രം- മനുഷ്യരുടെ ജീവനും വിഭവങ്ങള്‍ക്കും മേല്‍ ചെറുതും വലുതുമായ അധിനിവേശം നടത്തിക്കൊണ്ട് സൃഷ്ടിക്കുന്ന നരകം)ആക്കിത്തീര്‍ക്കുന്നു. ഇത് അവര്‍ക്കു തന്നെ അങ്ങനെയൊരു ഹുത്വമയെ ഉണ്ടാക്കുന്നു.

ഇപ്രകാരം സ്വര്‍ഗനരകങ്ങളെക്കുറിച്ച വിശേഷണങ്ങള്‍ എപ്രകാരം ജീവിതവും നിലപാടുകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് ഖുര്‍‌ആനികസന്ദേശത്തിന്റെ മര്‍മം ഗ്രഹിക്കുന്നവര്‍ക്ക് തിരിയും. അതു കൊണ്ടു തന്നെ ഇതിലൊന്നും വൈരുദ്ധ്യം ആരോപിക്കുന്നതല്ല ശരി.
ഇനി ഇങ്ങനെയൊന്നും ചിന്തിച്ചില്ലെങ്കില്‍പ്പോലും ജബ്ബാര്‍ മാഷ് ചൂണ്ടിക്കാണിച്ച കാര്യങ്ങളീല്‍ എന്തു വൈരുദ്ധ്യമാണുള്ളത്?

അജ്ഞാതന്‍ പറഞ്ഞു...

ജബ്ബാര്‍ മാഷോട്,
നല്ലതു പ്രവര്‍ത്തിക്കുകയും നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവരെയാണ് ഖുര്‍‌ആന്‍ സ്വര്‍ഗവാസികളായി വിശേഷിപ്പിക്കുന്നത്. ആത്യന്തികവും ശാശ്വതവുമായ ജീവിതത്തിലെ ആനന്ദവും അനുഭൂതിയും മൂല്യബോധത്തില്‍ നിന്നും ധാര്‍മികതയില്‍നിന്നും ഉല്‍ഭൂതമാകുന്നതാണെന്നര്‍ഥം. ഈ ആനന്ദത്തെ വിശദീകരിക്കാന്‍ ഖുര്‍‌ആന്‍ ഐഹിക മനുഷ്യര്‍ക്കു മനസ്സിലാവുന്ന ഭാഷയും ഉദാഹരണങ്ങളും സ്വീകരിക്കുന്നു. ഇതു പോലെ ഇതിന്റെ എതിര്‍ ഭാവമായ നരകത്തെയും ഖുര്‍‌ആന്‍ വിവരിക്കുന്നു. നരകജീവിതത്തിലേക്കു തള്ളപ്പെടുന്നവര്‍ അവരുണ്ടാക്കി വെച്ചിട്ടുള്ള അതേ ദുരിതങ്ങള്‍ തന്നെയാണ്അനുഭവിക്കുന്നത്. ദരീഉ, ഗിസ്‌ലീന്‍, സഖൂം എന്നൊക്കെയുള്ള വാക്കുകള്‍ ഈ ആശയത്തെത്തന്നെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. ഇത് വൈരുദ്ധ്യമാകുന്നതെങ്ങനെ?

CKLatheef പറഞ്ഞു...

കമന്റ് മോഡറേഷന്‍ ഒഴിവാക്കിയിരിക്കുന്നു. പഴയ പോസ്റ്റുകളില് സൌകര്യാര്ഥം അത് തുടരും.

വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ലിങ്കുകള്‍ നല്‍കാതിരിക്കുക. കേവലം പരിഹാസവും വിഷയത്തില്‍ ഒരു പ്രയോജനവും ചെയ്യാത്ത അഭിപ്രായങ്ങളും നീക്കം ചെയ്യും.

പ്രതികരണൻ പറഞ്ഞു...

ലത്തീഫ്ജീ,
തീർച്ചയായും ഞാൻ താങ്കളോട് ഉദാഹരണം ചോദിച്ചിരുന്നു. ഖുറാനിൽ ഭിന്നതയോ വൈരുദ്ധ്യമോ കാണപ്പെടുന്നില്ല എന്നും അത് അതിന്റെ ദൈവികതയുടെ എണ്ണപ്പെട്ട തെളിവാണെന്നും താങ്കൾ അഭിപ്രായപ്പെട്ടു. ഇങ്ങനെ തന്നെയല്ലേ മറ്റു മതക്കാരും അവകാശപ്പെടുന്നത്? എല്ലാ മതവിശ്വാസികൾക്കും തങ്ങളുടെ വേദഗ്രന്ഥം പിഴവുകളില്ലാത്ത പുസ്തകമാണ്. മറ്റു ഗ്രന്ഥങ്ങൾ അത്തരം പിഴവുകളുള്ളതും ഖുറാൻ അത്തരം പിഴവുകളില്ലാത്തതും എന്ന അർത്ഥത്തിലാണല്ലോ താങ്കൾ എഴുതിയിരിക്കുന്നത്. വൈരുദ്ധ്യങ്ങളില്ല എന്നു പറയുകമാത്രം ചെയ്യുന്നതു കൊണ്ട് അതെങ്ങനെയാണ് മറ്റൊരാൾക്ക് തെളിവായി ബോധ്യപ്പെടുക? അതിനാലാണ് വ്യക്തമായി ഉദാഹരണം നൽകാനാവശ്യപ്പെട്ടത്.

63 എന്നത് എഴുതിവന്നപ്പോൾ 60 എന്നായ പിഴവ് ഞാൻ അംഗീകരിക്കുന്നു. മനുഷ്യന്റെ സ്വാഭാവിക പരിമിതിയായി അതിനെ ഉൾക്കൊണ്ടതിനു നന്ദി.

ഖുറാൻ മനുഷ്യരചനയാണെന്നു വരുത്താൻ പാടുപെടുന്നയാളാണു ഞാൻ എന്നത് താങ്കളുടെ വെറും തെറ്റിദ്ധാരണയാണ്. ഖുറാൻ ദൈവികമാണെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും താങ്കൾ‌‌ക്കുള്ള അവകാശത്തെയും, അതിനു ആമീൻ പറയാനുള്ള മറ്റുള്ളവരുടെ അവകാശത്തെയും തീർച്ചയായും ഞാൻ മാനിക്കുന്നു. താങ്കളങ്ങനെ വിശ്വസിക്കുന്നതു കൊണ്ട് എനിക്കെന്തു നഷ്ടം?! ‘ഭിന്ന വിരുദ്ധമായ പരിതസ്ഥിതി’ എന്നെഴുതുന്നത് ശരിയാണെന്നു കരുതാനും താങ്കൾക്ക് തീർച്ചയായും അവകാശമുണ്ട്. (ഭിന്നവും വിരുദ്ധവും എന്ന് സമാസിക്കുന്നതിന് ‘ഭിന്നവിരുദ്ധങ്ങൾ’ എന്നു പ്രയോഗിക്കണം എന്നത് വേറേ കാര്യം) തെറ്റാണെന്നു തോന്നിയാൽ, നിർദ്ദേശങ്ങൾ സ്വീകരിച്ച് തിരുത്തി കുറ്റമറ്റതാക്കനുള്ള സമയസൌകര്യങ്ങൾ താങ്കൾക്കും ലഭ്യമാണുതാനും.

താങ്കളുടെ പോസ്റ്റിൽ നിന്ന് എനിക്കു മനസ്സിലായത്, ദൈവിക വെളിപാടു ലഭിച്ചതിൻ പ്രകാരം ദീർഘനാളുകളിലൂടെ മുഹമ്മദ് രചിച്ചതാണു ഖുറാൻ എന്നാണ്. ഇക്കാര്യം ഞാൻ പറയുമ്പോൾ, എന്നെ തിരുത്തുന്നതിനു പകരം എനിക്ക് ദുരുദ്ദേശ്യങ്ങളുണ്ടെന്ന് ആരോപണമുന്നയിക്കുകയാണു താങ്കൾ!

CKLatheef പറഞ്ഞു...

ഭിന്നവും വിരുദ്ധവുമായ പരിതഃസ്ഥിതികളില്‍ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മറ്റൊരിടത്ത് ഭിന്ന വിരുദ്ധ എന്ന് ഉപയോഗിച്ചതും ആ അര്‍ഥത്തില്‍ തന്നെയാണ് അല്ലാതെ ഭിന്നവിരുദ്ധ എന്ന അര്‍ഥത്തിലല്ല. 'ഭിന്ന-വിരുദ്ധ' എന്നിങ്ങനെ അത് ഹൈഫന്‍ വെച്ച് വേര്‍ത്തിരിക്കേണ്ടതുണ്ടായിരുന്നുവെന്ന് തോന്നി. എല്ലാ ഭിന്നതയും വിരുദ്ധമായികൊള്ളണം എന്നില്ലല്ലോ. അതുകൊണ്ടാണ് ആ പ്രയോഗം തെറ്റാണ് എന്നഭിപ്രായമില്ല എന്ന് ഞാന്‍ പറഞ്ഞത്‌

മക്കയിലേയും മദീനയിലേയും പ്രബോധനത്തിന്റെ ആരംഭകാലം ഭിന്നമായിരുന്നു. എന്നാല്‍ അവ വിരുദ്ധമായിരുന്നില്ല. എന്നാല്‍ മദീനയില്‍ ആദ്യവര്‍ഷത്തെ പോലെയല്ല പിന്നീടുണ്ടായിരുന്നത്. കാരണം ആദ്യവര്‍ഷം സമാധാനകരാര്‍ നിലനിന്നിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായ യുദ്ധാന്തരീക്ഷമാണ് പിന്നീടുണ്ടായത്. ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഈ വ്യത്യസ്തമായ പരിതഃസ്ഥിതികളോ മറ്റോ വിശുദ്ധഖുര്‍ആനില്‍ പ്രതിഫലിക്കുകയുണ്ടായില്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങളായിരുന്നു ഇതെങ്കില്‍ അത് അസംഭവ്യമാകുമായിരുന്നു.

വളരെ സ്വസ്തമായ അന്തരീക്ഷത്തില്‍ പോലും നാം ആശയം ശ്രദ്ധിക്കുമ്പോള്‍ ഭാഷ തെറ്റുകയും ഭാഷയില്‍ ശ്രദ്ധിച്ചാല്‍ ഉദ്ദേശിച്ച ആശയം കൊണ്ടുവരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. അതില്‍ ഞാനോ നിങ്ങളോ ഒഴിവല്ല എന്ന് കാണിക്കാനായിരുന്നു, താങ്കള്‍ തിരുത്തിയ എന്റെ തെറ്റ് ഉള്‍കൊണ്ട് നിങ്ങളുടെ തെറ്റ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

പലപ്പോഴും പ്രതികരണങ്ങള്‍ പ്രതികരണങ്ങള്‍ക്ക് വേണ്ടി മാത്രമാകുകയും അതിനപ്പുറം തനിക്കിഷ്ടപ്പെടാത്ത ആശയം പ്രകടിപ്പിക്കുന്നുവെന്ന് തോന്നുന്നവരെ താറടിക്കാന്‍ വേണ്ടിയാവുകയും ചെയ്യുക എന്നതാണ് ബൂലോകത്തെ നടപ്പുശൈലി. അതുകൊണ്ടാണ് അല്‍പം ആക്രമണ സ്വഭാവത്തോടെ ഞാന്‍ പ്രതികരിച്ചത്. അത് തെറ്റായെന്ന് തോന്നുന്നു. താങ്കള്‍ എന്നില്‍ കണ്ട മുന്‍വിധി അതില്‍നിന്നുണ്ടായതാണ്. ക്ഷമിക്കുക. (അതിനെ സത്യപ്പെടുത്തുന്നവിധം താങ്കള്‍ പ്രതികരിക്കില്ല എന്ന് മനസ്സിലാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്)

ഉപയോഗിക്കുന്ന ഭാഷയില്‍ വല്ല വിരുദ്ധോക്തികളും അനുഭവപ്പെടുന്നെങ്കില്‍ മാത്രം ഇടപെടുന്നതായിരിക്കും ബ്ലോഗില്‍ അഭികാമ്യം. ഇവിടെ ആശയങ്ങളാണ് പ്രധാനം എന്നും എനിക്കഭിപ്രായമുണ്ട്.

CKLatheef പറഞ്ഞു...

>>> താങ്കളുടെ പോസ്റ്റിൽ നിന്ന് എനിക്കു മനസ്സിലായത്, ദൈവിക വെളിപാടു ലഭിച്ചതിൻ പ്രകാരം ദീർഘനാളുകളിലൂടെ മുഹമ്മദ് രചിച്ചതാണു ഖുറാൻ എന്നാണ്. <<<

'അവരോടു പറയുക: `ആരെങ്കിലും ജിബ്രീലിനോട് വിരോധം ഭാവിക്കുന്നുവെങ്കില്‍ അവര്‍ അറിഞ്ഞിരിക്കട്ടെ, ജിബ്രീല്‍ നിന്റെ ഹൃദയത്തില്‍ ഈ ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ അനുമതിയോടെ മാത്രമാകുന്നു. അതാവട്ടെ, മുമ്പവതരിച്ചതിനെ സത്യപ്പെടുത്തുന്നതും വിശ്വാസികള്‍ക്കു മാര്‍ഗദര്‍ശനവും വിജയത്തിന്റെ സുവാര്‍ത്തയുമായിട്ടാണ് വന്നിരിക്കുന്നത്.' (Quran 2:97)

ദൈവവെളിപാട് ലഭിച്ചതിന്‍ പ്രകാരം ദീര്‍ഘനാളുകളിലൂടെ മുഹമ്മദ് നബി രചിച്ചതല്ല ഖുര്‍ആന്‍ മറിച്ച് ഖുര്‍ആന്‍ മേല്‍ നല്‍കിയ സൂക്തത്തില്‍ പരാമര്‍ശിച്ച പോലെ ജിബ്രീല്‍ എന്ന മലക്കിലൂടെ അവതരിപ്പിച്ചു കൊടുക്കുകയും അദ്ദേഹം തന്റെ അനുയായികളില്‍ ചിലരെ തെരഞ്ഞെടുത്ത് അവരോട് എഴുതിവെക്കാന്‍ കല്‍പിക്കുകയുമായിരുന്നു.

CKLatheef പറഞ്ഞു...

>>> ഖുറാനിൽ ഭിന്നതയോ വൈരുദ്ധ്യമോ കാണപ്പെടുന്നില്ല എന്നും അത് അതിന്റെ ദൈവികതയുടെ എണ്ണപ്പെട്ട തെളിവാണെന്നും താങ്കൾ അഭിപ്രായപ്പെട്ടു.ഇങ്ങനെ തന്നെയല്ലേ മറ്റു മതക്കാരും അവകാശപ്പെടുന്നത്? <<<

അപ്രകാരം അവകാശപ്പെടുന്നത് എന്റെ ശ്രദ്ധയില്‍ ഇതുവരെ പെട്ടിട്ടില്ല. ഇത്തരം വാദം നടക്കുമ്പോള്‍ ഇവിടെ വന്ന് അത്തരം അവകാശവാദം ഉന്നയിക്കും എന്നല്ലാതെ ഉത്തരവാദിത്വത്തോടുകൂടെ അതിന് വിരുദ്ധമായി പറയുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.

>>> എല്ലാ മതവിശ്വാസികൾക്കും തങ്ങളുടെ വേദഗ്രന്ഥം പിഴവുകളില്ലാത്ത പുസ്തകമാണ്. <<<

വിവിധ കാലങ്ങളില്‍ വിവിധ ആളുകളിലൂടെ എഴുതപ്പെട്ടതിനാല്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

>>> മറ്റു ഗ്രന്ഥങ്ങൾ അത്തരം പിഴവുകളുള്ളതും ഖുറാൻ അത്തരം പിഴവുകളില്ലാത്തതും എന്ന അർത്ഥത്തിലാണല്ലോ താങ്കൾ എഴുതിയിരിക്കുന്നത്. <<<

അതെ.

>>> വൈരുദ്ധ്യങ്ങളില്ല എന്നു പറയുകമാത്രം ചെയ്യുന്നതു കൊണ്ട് അതെങ്ങനെയാണ് മറ്റൊരാൾക്ക് തെളിവായി ബോധ്യപ്പെടുക? <<<

വൈരുദ്ധ്യമില്ല എന്നത് മാത്രം ഒരു തെളിവാകുമോ എന്ന ചോദിച്ചാല്‍ ഖുര്‍ആനെ പോലെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചൂഴ്ന്ന് നില്‍ക്കുന്ന ഒരു ഗ്രന്ഥത്തില്‍ വൈരുദ്ധ്യമില്ല എന്നത് തന്നെ ദൈവികമെന്ന് ബോധ്യപ്പെടാവുന്ന തെളിവാണ് എന്നാണ് എന്റെ അഭിപ്രായം. ഞാനിവിടെ അതിനെ അനേകം തെളിവുകളിലൊന്നായി എടുത്തുപറയുക മാത്രമേ ചെയ്തിട്ടുള്ളൂ.

CKLatheef പറഞ്ഞു...

>>> ‘മതഗ്രന്ഥത്തിലെ വൈരുദ്ധ്യം’ പിന്നെയെന്താണെന്നു മനസ്സിലാകാത്ത ഈയുള്ളവനു വേണ്ടി, വേറെ ഏതെങ്കിലും മതഗ്രന്ഥത്തിലെ ‘വൈരുദ്ധ്യം’ ഒന്ന് ഉദാഹരിക്കാമോ? <<<

ഈ തുടര്‍പോസ്റ്റുകളിലൂടെ വിശുദ്ധഖുര്‍ആന്‍ ദൈവികമെന്ന് സ്ഥാപിക്കാനാവശ്യമായ ചില തെളിവുകള്‍ സമര്‍പ്പിക്കുകയായിരുന്നു. അതിലൊന്നാണ് അതില്‍ വൈരുദ്ധ്യമില്ല എന്നത്. മറ്റേതെങ്കിലും വേദങ്ങളില്‍ വൈരുദ്ധ്യമുണ്ടോ ഇല്ലേ എന്നത് ഇപ്പോള്‍ എന്റെ വിഷയമല്ല. അതിലേക്ക് തിരിയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളെപ്പോലെ ഒരാള്‍ക്ക് എന്താണ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് എന്റെ ശുഭാപ്തി.

CKLatheef പറഞ്ഞു...

വിശുദ്ധഖുര്‍ആന്‍ പ്രബോധനം ചെയ്യപ്പെട്ടപ്പോഴൊക്കെ ഒരു വിഭാഗം തെളിവുകള്‍ യഥാവിധി ഉള്‍കൊണ്ട് അതിനെ പ്രാര്‍ഥനാ പൂര്‍വം പിന്തുണക്കുകയും. മറ്റൊരു വിഭാഗം ഇതെന്ത് ഖുര്‍ആന്‍ എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. ഞാനീ തെളിവായി ഇവിടെ പറയുന്ന കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടു പോലും അതില്‍നിന്ന് വിട്ടുനിന്ന് നിഷേധിച്ചവരും പരിഹസിച്ചവരും കഴിഞ്ഞു പോയിട്ടുണ്ട്. അതൊക്കെത്തന്നെയായിരിക്കും ഇപ്പോഴും ഇനിയും ആവര്‍ത്തിക്കുക. മനസ്സിലാകാന്‍ വേണ്ടി വിശകലന പാടവത്തോടെ അന്വേഷിക്കുന്നത് സ്വാഗതാര്‍ഹമാണ്.

പാര്‍ത്ഥന്‍ പറഞ്ഞു...

[ഖുര്‍ആനില്‍ ഭിന്നതയോ വൈരുദ്ധ്യമോ ഇല്ല എന്നത് അതിന്റെ ദൈവികതയെക്കുറിച്ച അവകാശവാദം പോലെ ഖുര്‍ആനിന്റെ തന്നെ അവകാശവാദമാണ്.

ഇതിന് തെളിവുകളോ, ന്യായമോ, മറ്റുള്ളവരുടെ അംഗീകാ‍രമോ ഒന്നും വേണ്ടെന്നിരിക്കെ നിലനിൽക്കാവുന്നതാണ്.

ea jabbar പറഞ്ഞു...

ഇതിനോടു പ്രതികരിച്ചുകൊണ്ടെഴുതിയ പോസ്റ്റും ചര്‍ച്ചയും ഇവിടെ !

ea jabbar പറഞ്ഞു...

വൈരുദ്ധ്യമില്ലായ്മ യാണു കുര്‍ ആന്റെ ദൈവീകതയ്ക്കുള്ള യോഗ്യതയെങ്കില്‍ ആ ദൈവീകത പൊളിഞ്ഞു പാളീസാകുന്ന രണ്ടു വെളിപാടുകള്‍ ഇതാ, ഒരേ അധ്യായത്തില്‍ തൊട്ടുരമ്മി മുഖാമുഖം !

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
.[2-234]
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً وَصِيَّةً لأَزْوَاجِهِمْ مَّتَاعاً إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ فَإِنْ خَرَجْنَ فَلاَ جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِيۤ أَنْفُسِهِنَّ مِن مَّعْرُوفٍ وَٱللَّهُ عَزِيزٌ حَكِيمٌ
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
. [2-240]

ea jabbar പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

[നിങ്ങളില്‍നിന്നു മരിച്ചുപോകുന്നവരുടെ ശേഷിച്ചിരിക്കുന്ന ഭാര്യമാര്‍, നാലുമാസവും പത്തുനാളും സ്വയം വിലക്കിനിര്‍ത്തേണ്ടതാകുന്നു. അവരുടെ ഇദ്ദ പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അതിന്റെ യാതൊരു ഉത്തരവാദിത്വവുമില്ല. അല്ലാഹു നിങ്ങളെല്ലാവരുടെയും കര്‍മങ്ങളെ സൂക്ഷ്മമായറിയുന്നവനാകുന്നു.] (2:234)

[നിങ്ങളില്‍ ഭാര്യമാരെ വിട്ടു മരിച്ചുപോകുന്നവര്‍, തങ്ങളുടെ ഭാര്യമാര്‍ക്കുവേണ്ടി ഒരുവര്‍ഷത്തേക്കുള്ള ജീവിത വിഭവങ്ങള്‍ ഒസ്യത്തു ചെയ്യേണ്ടതാകുന്നു. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാവതുമല്ല. അവര്‍ സ്വയം ഇറങ്ങിപ്പോകുന്നുവെങ്കില്‍, സ്വന്തം കാര്യത്തില്‍ അവര്‍ ന്യായമായി പ്രവര്‍ത്തിക്കുന്നതിലൊന്നും നിങ്ങള്‍ക്ക് ഉത്തരവാദിത്വമേതുമില്ല. അല്ലാഹു സകലരിലും അധികാരമുള്ളവനും യുക്തിജ്ഞനുമല്ലോ.] (2:240)


ആദ്യത്തേത്. ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയുടെ ഇദ്ദകാലയളവാണ്. അത് നാലു മാസവം പത്ത് ദിവസവുമെന്ന് നിജപ്പെടുത്തിയിരിക്കുന്നു.

രണ്ടാമത്തേതില്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീക്ക് ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവം നല്‍കേണ്ടത് ഭര്‍ത്താവിന്റെ സമ്പത്തില്‍നിന്നാണ് എന്ന നിയമമാണ് പറയുന്നത്. ഒരു വര്‍ഷത്തിനിടക്ക് അവരെ ഭര്‍തൃഗൃഹത്തില്‍നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. പക്ഷെ സ്ത്രീക്ക് സ്വന്തമായി ഇറങ്ങി പോകുന്നതിന് വിരോധമില്ല.

ഈ സൂക്തങ്ങളില്‍ വൈരുദ്ധ്യം ദര്‍ശിക്കണമെങ്കില്‍ വിശുദ്ധഖുര്‍ആനോട് ആജീവനാന്ത ശത്രുത നേരത്തെ തന്നെ പ്രഖ്യാപിക്കണം.

ഇനി മാന്യമായി പറയൂ എവിടെയാണ് ഈ സൂക്തങ്ങളില്‍ വൈരുദ്ധ്യമുള്ളത്. ഇത് വ്യാഖ്യാനം പോലുമല്ല ഞാന്‍ ആ സൂക്തങ്ങളിലുള്ളത് പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. അതാകട്ടേ ആര്‍ക്കും വായിക്കാവുന്നവിധം വ്യക്തമാണു താനും.

ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന് പറഞ്ഞതിനാല്‍ നൂറുകണക്കിന് വൈരുദ്ധ്യമുണ്ടെന്നും എന്നാല്‍ വിശ്വാസികള്‍ അത് അംഗീകരിക്കാത്തത് കൊണ്ടാണെന്നും പറയണം. ജനങ്ങളെ കുപ്പിയിലാക്കാന്‍ എവിടുന്നെങ്കിലും രണ്ട് സൂക്തമെടുത്ത് വിരുദ്ധമാണെന്ന് പറയാനുള്ള തിടുക്കത്തില്‍ സംഭവിക്കുന്ന അബദ്ധമാണിവിടെ നിങ്ങള്‍ കണ്ടത്.

Unknown പറഞ്ഞു...

ജബ്ബാര്‍ മഷെ, ഷെയിം, ഷെയിം—ഒരു എട്ടാം ക്ലസ്സുകാരനു പോലും ആ സൂക്തം വായിച്ചാ‍ല്‍ മനസ്സിലാകുന്നതെയുള്ളു. ആദ്യത്തേതില്‍ , ഇദ്ദ ഇരിക്കാനാണു പറയുന്നത്. (നാലു മാസവും പത്തു ദിവസവും) . മരിച്ചുപോയ ഭര്‍ത്താവിനാല്‍ അവള്‍ ഗര്‍ഭിണിയാണോ എന്നറിയനാണു നാലുമാസവും പത്തു ദിവസവു കാ‍ത്തിരിക്കാന്‍ പറയുന്നത്. ( അതിനു ശേഷമേ അവളുടെ വിവാഹ നടത്താന്‍ പാടുള്ളു.) എനി രണ്ടാമത്തേതില്‍ , അവള്‍ക്ക് , ഒരു വര്‍ഷത്തേക്കുള്ള ജീവിത വിഭവങ്ങള്‍ നല്‍കാനാണു പറയുന്നത്. ഉടനെത്തന്നെ അവളുടെ വിവാഹം നടക്കണമെന്നില്ലല്ലോ . ഇവിടെ എവിടെയാണു വൈരു‌ദ്ധ്യം കാണുന്നത്. ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review