2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്.

തെറ്റുകളില്‍നിന്നും  മുക്തം.

തെറ്റുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും മുക്തമായ ഗ്രന്ഥം എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്. ലോകത്ത് കോടാനുകോടി പുസ്തകങ്ങളുണ്ട്. രചിക്കുന്നത് വ്യക്തികളാണെങ്കിലും ഒട്ടേറെ പരിശോധനക്ക് ശേഷമാണ് അത് പുറത്തിറക്കുന്നത്. ഒരു വ്യക്തി തന്നെ രചിക്കുകയും തിരുത്തുകള്‍ വരുത്തുകയും ചെയ്ത് പുറത്തിറക്കുന്ന ഗ്രന്ഥങ്ങള്‍ തീരെയില്ലെന്നല്ല. അതേ പ്രകാരം ഒരു പാടുപേര്‍ ഒരുമിച്ച് ചേര്‍ന്ന് പുറത്തിറക്കുന്ന വിജ്ഞാനകോശങ്ങളുണ്ട്. അവയൊന്നും തെറ്റില്‍നിന്ന് മുക്തമാണ് എന്ന് അവയൊന്നും അവകാശപ്പെടാറില്ല. നോവലിനും കഥക്കും ഇത്തരം കാര്യങ്ങള്‍ ബാധകമല്ല. നേരെ മറിച്ച് ചരിത്രവും, നിയമവും, ഭൗതിക പ്രതിഭാസങ്ങളുടെ പരാമര്‍ങ്ങളും, കാര്‍മശാസ്ത്രവുമടക്കം അനേകം വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന  ഉള്‍കൊള്ളുന്ന അതിസങ്കീര്‍ണ്ണമായ ഒരു ഗ്രന്ഥം തെറ്റില്‍നിന്ന് മുക്തമാണ് എന്ന് സ്വയം അവകാശപ്പെടാന്‍ മാനുഷികമായ ഗ്രന്ഥത്തിന് സാധ്യമല്ലെന്ന് നമ്മുടെ സാമാന്യബുദ്ധി സമ്മതിക്കും. അതിന്റെ ഏറ്റവും വലിയ തെളിവ് ഖുര്‍ആനില്‍ അബദ്ധങ്ങളും തെറ്റുകളും കണ്ടെത്താനുള്ള ശ്രമം തന്നെ. ഗംഭീര ശ്രമമാണ് അതിന് വേണ്ടി നടത്തിയിട്ടുള്ളത്. അതിന് വേണ്ടി ഖുര്‍ആനില്‍ ഒന്നും രണ്ടുമല്ല ആയിരം തെറ്റുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു!!!. എങ്ങനെയാണ് ആയിരം എന്ന സംഖ്യഇത്ര കൃത്യമായി ലഭിച്ചതെന്നറിയില്ല.  അതിന്റെ തുടക്കത്തില്‍ നല്‍കിയ ഒരു വാചകം ശ്രദ്ധേയമാണ്. അതിങ്ങനെ:

NB: If you find any mistakes anywhere, please inform us.

പുസ്തകങ്ങളുടെ അവസാനം ശുദ്ധിപത്രം എന്ന ഒരു പേജ് സാധാരണ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളില്‍ സാധാരണമാണ്. എല്ലാ പരിശോധനക്കും ശേഷം പുസ്തകം അടിച്ചതിന് ശേഷം വരുന്ന തെറ്റുകളാണ് പലപ്പോഴും ഒരു പേജാക്കി തിരുത്താന്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച കഥ നോവല്‍ എന്നിങ്ങനെയുള്ള കലാസാഹിത്യ സൃഷ്ടികളൊഴികെയുള്ളവ പത്തുപതിപ്പുകള്‍ പുറത്തിറങ്ങിയാല്‍ പത്തിലും എന്തെങ്കിലും തിരുത്തുകള്‍ സാധാരമമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷത്തിനകം ലക്ഷക്കണക്കിന് പതിപ്പുകള്‍ പുറത്തിറങ്ങി. അതില്‍ ഏതെങ്കിലും പരാമര്‍ശം മാറ്റി എഴുതണമെന്ന് ആര്‍ക്കും തോന്നിയില്ല. അറബി ഭാഷ ലോകമെങ്ങും പ്രചാരമുള്ളതും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നും, 20-ല്‍പരം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 40-ലധികം രാജ്യങ്ങളിലെ സംസാര ഭാഷയുമാണ്. ഭാഷാപരമായ ഒരബദ്ധമുള്ളതായി ഉത്തരവാദപ്പെട്ട ഭാഗത്ത് നിന്ന് വരികപോലും ചെയ്തിട്ടില്ല.

യുക്തിവാദികളും മതനിഷേധികളുമായ ആളുകള്‍ ഭാഷാപരമായ ന്യൂനത എന്ന് പറഞ്ഞ് ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ടെങ്കിലും അതിനെതിരെയുള്ള ഭാഷാവിധഗ്ദരുടെ മറുപടി പ്രസക്തമായതിനാല്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഹാസംഭവങ്ങളായി ആര്ക്കും അനുഭവപ്പെടാറില്ല. മക്കയിലെ പ്രതിയോഗികള്‍ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നെങ്കിലും ഖുര്‍ആനില്‍ തെറ്റുണ്ട് എന്ന ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.  വിശുദ്ധ ഖുര്‍ആനില്‍ അബദ്ധങ്ങളില്ല എന്നത് ഖുര്‍ആന്‍ അനുയായികളുടെ ഒരു അവകാശവാദമല്ല. ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ കാര്യമാണ് എന്നതാണ് ഏറെ അത്ഭുതകരം. ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ, അവര്‍ നമ്മില്‍നിന്ന് മറഞ്ഞുപോകുന്നൊന്നുമില്ല. സ്വയം ചിന്തിച്ചുനോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുവിന്‍. ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഉദ്ബോധന സന്ദേശം വന്നുകിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ജനമത്രെ ഇത്. നിശ്ചയം, ഇതൊരു പ്രൌഢഗംഭീരമായ വേദമാകുന്നു. മുന്നിലൂടെയും പിന്നിലൂടെയും അതില്‍ അസത്യം വരാവതല്ല. അഭിജ്ഞനും സ്തുത്യനുമായ ഒരുവനില്‍നിന്ന് അവതരിച്ചതത്രെ ഇത്. (41: 40-42)

ഇവിടെ ബാത്വില്‍ എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ അര്‍ഥമുള്‍കൊള്ളുന്ന പദമാണത്. അവാസ്തവം, അസത്യം, മിഥ്യ, തെറ്റ്, അബദ്ധം എന്നിവയൊക്കെ അതിന്റെ അര്‍ഥമായി വരുന്നതാണ്. മുഹമ്മദ് നബി രചിക്കുകയും അത് ദൈവത്തിന്റെ പേരില്‍ കെട്ടിപ്പറയുകയുമാണ് ചെയ്തിരുന്നതെങ്കില്‍ അത് ബാത്വിലിന് ഏറ്റവും വലിയ ഉദാഹണമാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക.

'ഇദ്ദേഹം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഈ ജനം പറയുന്നത്? അല്ലാഹുവിന് ,വേണമെങ്കില്‍ നിന്റെ ഹൃദയത്തിനും മുദ്രവെക്കാമായിരുന്നു. എന്നാല്‍ അവന്‍ മിഥ്യയെ തുടച്ചുമാറ്റുകയും തന്റെ ശാസനകളാല്‍ സത്യത്തെ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയുമാകുന്നു.' (42:24)

'മുന്നിലൂടെയും പിന്നിലൂടെയും അതില്‍ (ഖുര്‍ആനില്‍) അസത്യം വരാവതല്ല.' എന്ന് സൂക്തഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇപ്രകാരം പറഞ്ഞു:
    
 'മുന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ താല്‍പര്യമിതാണ്: ഒരാള്‍ ഖുര്‍ആനിനെ നേരിട്ടാക്രമിച്ച് അതിലെ ഏതെങ്കിലും ആശയം തെറ്റാണെന്നോ അധ്യാപനം അസത്യമോ അസാധുവോ ആണെന്നോ സ്ഥാപിക്കാന്‍ ഒരുമ്പെട്ടാല്‍ വിജയിക്കുവാന്‍ പോകുന്നില്ല. പിന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ വിവക്ഷ ഇപ്രകാരമാകുന്നു: ഖുര്‍ആന്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി ഒരു സത്യമോ വസ്തുതയോ ഒരിക്കലും വെളിപ്പെടുകയില്ല. ഖുര്‍ആന്‍ വിവരിച്ച ജ്ഞാനത്തെ നിഷേധിക്കുന്ന യാതൊരു ശാസ്ത്രവും യഥാര്‍ഥ ശാസ്ത്രമായി വരിക സാധ്യമല്ല. ആദര്‍ശം, ധര്‍മം, നിയമം, സംസ്കാരം, നാഗരികത, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനങ്ങളില്‍ ഏതെങ്കിലുമൊന്ന് തെറ്റാണെന്ന് തെളിയിക്കുന്ന യാതൊരനുഭവവും സാക്ഷ്യവും ഉണ്ടാവുക വയ്യ. ഈ ഗ്രന്ഥം ഏതൊന്നിനെ സത്യമെന്ന് വിളിച്ചിട്ടുണ്ടോ, അത് മിഥ്യയാണെന്ന് തെളിയുക ഒരിക്കലും സാധ്യമല്ല. അത് ഏതൊന്നിനെ മിഥ്യയെന്ന് വിളിച്ചിട്ടുണ്ടോ അത് സത്യമെന്ന് തെളിയിക്കപ്പെടുകയും ഒരിക്കലും സാധ്യമല്ല. കൂടാതെ, മിഥ്യ നേരിട്ടാക്രമിച്ചാലും ശരി, പിന്നില്‍ മറഞ്ഞുനിന്നാക്രമിച്ചാലും ശരി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സന്ദേശത്തെ പരാജയപ്പെടുത്താന്‍ ഒരു നിലക്കും അതിന് സാധിക്കുകയില്ല എന്ന ആശയവും കൂടി ഈ വാക്യം ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ എതിര്‍പ്പുകളും, എതിരാളികള്‍ രഹസ്യവും പരസ്യവുമായ സകല തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും, ഈ സന്ദേശം പ്രചരിച്ചുകൊണ്ടേയിരിക്കും. ആര്‍ക്കും അതിനെ പരാജയപ്പെടുത്താനാവില്ല.'

ഞാന്‍ പറയുന്നതിത്രമാത്രം വിശുദ്ധഖുര്‍ആനില്‍ അസത്യമോ മിഥ്യയോ തെറ്റോ സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല എന്നത് ഖുര്‍ആന്റെ അവകാശവാദമാണ്. പഠിച്ചിടത്തോളം അത് വസ്തുതയാണെന്ന് വിശ്വാസികളായ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അതിന് ശ്രമിക്കാം. ഖുര്‍ആന്‍ ദൈവികമോ അതല്ല മാനുഷികമോ എന്നല്ലാമുള്ള വിധി അതിന് ശേഷമാക്കുന്നതല്ലേ മനുഷ്യ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന നിലപാട്?. നിങ്ങള്‍ അവലംബമാക്കുന്നത് എന്താകട്ടേ അത് ഇതിനേക്കാള്‍ യുക്തി ഭദ്രമാണെങ്കില്‍ പരിചയപ്പെടുത്തുക നമ്മുക്ക് ഒന്നായി സത്യാന്വേഷണത്തില്‍ പങ്കാളികളാകാം.  

21 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അഭിപ്രായങ്ങള്‍ ലിങ്കുകളായി വേണ്ട. ഖുര്‍ആനില്‍ നിങ്ങള്‍ കണ്ടെത്തിയതോ, മറ്റാരെങ്കിലും കണ്ടെത്തിയത് നിങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്ത അവാസ്തവങ്ങളും തെറ്റുകളുമാണ് ഇവിടെ ഉന്നയിക്കേണ്ടത്. സ്വാഭാവികമായും അതിന് എനിക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ അതു പറയും. ആര് പറഞ്ഞതാണ് യുക്തമെന്ന് തീരുമാനിക്കാനുള്ള അവകാശം ഈ ബ്ലോഗിലെ സന്ദര്‍ശകര്‍ക്ക് നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

സാധാരണക്കാര്‍ ഖുര്‍ആന്‍ വായിച്ചല്ല മുസ്ലീങ്ങളെ വിലയിരുത്തുന്നത്. മുസ്ലീങ്ങളുടെ ജീവിത രീതികളും മറ്റു വിഭാഗക്കാരോടെടുക്കുന്ന സമീപനങ്ങളും സമൂഹത്തില്‍ അവര്‍ നടത്തുന്ന ചെയ്തികളും(നല്ലതും ചീത്തയുമടക്കം) വിലയിരുത്തിയാണ്. ഇങ്ങനെ പരിശോധിക്കുമ്പോള്‍ 'പന്ത്രണ്ടാമത്തെ' തെളിവും മുസ്ലീങ്ങള്‍ക്കെതിരാണ്. ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ക്ക് യാതൊരു മേന്മയുമില്ലെന്ന് മാത്രമല്ല അത് കുറെയേറെ പിറകിലുമാണ്. ഇത് യഥാര്‍ത്ഥ മുസ്ലീങ്ങളല്ലെന്ന ന്യായം പറഞ്ഞ് തടിതപ്പാം എന്ന കാര്യം ശരി തന്നെ!

..naj പറഞ്ഞു...

സുഗതന്‍, താങ്കളുടെ കമന്റു മറുപടി അര്‍ഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.
കാടടച്ചുള്ള ഒരു വെടി ! എല്ലാം തീര്‍ന്നു.
ഇനി താങ്കള്‍ക്കു ആശ്വസിക്കാം.

CKLatheef പറഞ്ഞു...

>>> ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ക്ക് യാതൊരു മേന്മയുമില്ലെന്ന് മാത്രമല്ല അത് കുറെയേറെ പിറകിലുമാണ്. ഇത് യഥാര്‍ത്ഥ മുസ്ലീങ്ങളല്ലെന്ന ന്യായം പറഞ്ഞ് തടിതപ്പാം എന്ന കാര്യം ശരി തന്നെ! <<<

ഇവിടെ വിഷയം ഇതല്ല.നാജ് സൂചിപ്പിച്ച പോലെ കാടച്ചുള്ള വെടിയാണ് മറുപടി പറയണം എന്നില്ല.

എങ്കിലും ഒരു കാര്യം സൂചിപ്പിക്കട്ടേ. മുസ്ലിം പേര് വെച്ചതുകൊണ്ടോ താന്‍ മുസ്‌ലിമാണ് എന്ന് വാദിച്ചതുകൊണ്ടോ അവന്‍ ഉന്നതനാകും എന്ന് ഖുര്‍ആന്‍ പറഞ്ഞിരുന്നെങ്കില്‍ ഖുര്‍ആന്റെ വാദം തെറ്റാണെന്ന് പറയാമായിരുന്നു. താങ്കള്‍ പറഞ്ഞത്, ശരിയാണ് മീഡിയകളുടെ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ മാറ്റിവെച്ചാലും മുസ്ലിം സമൂഹം അവരുടെ എണ്ണത്തിനനുസരിച്ച ഗുണം കാണിക്കുന്നില്ല. അത് വിശുദ്ധഖുര്‍ആന്റെ ജീവിത വീക്ഷണം സ്വീകരിച്ചതുകൊണ്ടാണെന്ന് താങ്കള്‍ പറയുമോ. അല്ല എന്നേ ഞാന്‍ പറയൂ.

വിശ്വാസം ഉള്‍കൊണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേന്‍മയും ഔന്നിത്യവുമുള്ളവരാകാം എന്ന് ഖുര്‍ആന്‍ പറയുന്നു. അത് ശരിയാണോ എന്നറിയണമെങ്കില്‍ അത്തരക്കാരുടെ ജീവിതം പരിശോധിക്കേണ്ടി വരും.

'ദുര്‍ബലഹൃദയരാവാതിരിക്കുവിന്‍. ദുഃഖിക്കാതിരിക്കുവിന്‍. നിങ്ങള്‍ തന്നെയാണ് ഉന്നതര്‍‍-നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.' (3:139)

പിന്നെ എന്താണ് മുസ്ലിംകളുടെ അധോഗതിക്ക് കാരണം ഖുര്‍ആന്‍ അത് ഇങ്ങനെ സൂചിപ്പിക്കുന്നു:

'അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക.
പരസ്പരം കലഹിക്കാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ ദുര്‍ബലരായിത്തീരുകയും നിങ്ങളുടെ കാറ്റുപോവുകയും ചെയ്യും. ക്ഷമയോടെ വര്‍ത്തിക്കുക. നിശ്ചയം, അല്ലാഹു ക്ഷമാശീലരോടൊപ്പമല്ലോ.' (8:46)

അപ്പോള്‍ ഖുര്‍ആനെ പിന്തുടര്‍ന്നതല്ല. തുടരാതിരുന്നതാണ് താങ്കള്‍ സൂചിപ്പിച്ച അവസ്ഥക്ക് കാരണം. നിങ്ങള്‍ മുന്‍കൂട്ടി സൂചിപ്പിച്ചതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. മേന്‍മയില്ലാത്തവര്‍ യഥാര്‍ഥ മുസ്‌ലിംകളല്ല എന്നതുകൊണ്ടു തന്നെ.

OpenThoughts പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OpenThoughts പറഞ്ഞു...

വായിക്കുന്നു ...

Fazil പറഞ്ഞു...

വെറും ഒരു നൂറ്റാണ്ടു മാത്രം പഴക്കമുള്ള കമ്യൂണിസം പോലെയുള്ള പ്രത്യയശാസ്ത്രങ്ങളും അവയ്ക്ക് വേണ്ടി എഴുതപ്പെട്ട ഗ്രന്ഥങ്ങളും ഇതിനോടകം തന്നെ കാലഹരണപ്പെട്ടു എന്നത്, 14 നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആന്‍ അമാനുഷികമാണ് എന്ന നിരീക്ഷണത്തിനു ബലമേകുന്നു.

നേരെഴുത്ത് പറഞ്ഞു...

@Fazil
ഖുര്‍ആന്‍ ദൈവീക ഗ്രന്ഥമെന്നതില്‍ അധികം വിശദീകരണമില്ലാതെ തന്നെ ബോദ്ധ്യപ്പെടുന്ന നിരവധി വസ്തുതകള്‍ ഉണ്ട്. ഖുര്‍ആന്‍ വിമര്‍ശനം നടത്താന്‍ വായന ആരംഭിച് പിന്നീട് തന്റെ ഗവേഷനത്തിന്നായി വരെ ഉപയോഗിച്ച Morice Bucaille നെ പോലുള്ളവരുടെ ചരിത്രം നാം പഠിക്കാന്‍ ശ്രമിക്കണം ...അതിറങ്ങിയ അതെ ഭാഷയില്‍ ഇന്നും നില നില്‍ക്കുന്നു.

മുസ്ലിം എന്ന് കേള്‍ക്കുമ്പോഴേക്കും അലര്‍ജിയുള്ളവര്‍‍ മുന്‍ വിധിയോടുള്ള നിരീക്ഷണം നടത്തരുത് ...

V.B.Rajan പറഞ്ഞു...

"തെറ്റില്‍നിന്ന് മുക്തമാണ് എന്ന് സ്വയം അവകാശപ്പെടാന്‍ മാനുഷികമായ ഗ്രന്ഥത്തിന് സാധ്യമല്ലെന്ന് നമ്മുടെ സാമാന്യബുദ്ധി സമ്മതിക്കും."

പുസ്തകം എങ്ങിനെയാണ് സ്വയം അവകാശപ്പെടുന്നത്. പുസ്തത്തില്‍ അങ്ങിനെ ഒരു വാക്യം ഉണ്ടെങ്കില്‍ അത് രചയിതാവിനാല്‍ എഴുതിചേര്‍ക്കപ്പെട്ടതല്ലെ. അള്ളാ ഖുറാന്‍ തെറ്റില്‍ നിന്നു മുക്തമാണെന്ന്‍ അവകാശപ്പെടുന്നു എന്നു പറഞ്ഞാല്‍ അത് സാമാന്യ ബുദ്ധിക്കു നിരക്കുന്ന പരാമര്‍ശമായിരിക്കും.

ഖുറാനില്‍ ഒരു തെറ്റുമില്ലെന്നു പറയാന്‍ മുന്‍‌വിധിയോടെ അതിനെ സമീപിക്കുന്നവര്‍ക്കു മാത്രമേ സാധിക്കൂ. നിഷ്പക്ഷമായി വിലയിരുത്തിയാല്‍ അതില്‍ തെറ്റുകളുടെ കൂമ്പാരങ്ങള്‍ കാണാം. ചെറിയ ഉദാഹരണം താഴെ.

അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു. 21:33

രാത്രിയും പകലും അള്ളാ സൃഷ്ടിച്ചതാണെന്നാണ് ഇവിടെ അവകാശവാദം. ഇവ സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു വസ്തുക്കളാണോ. സൂര്യപ്രകാശമില്ലാത്ത അവസ്ഥ രാത്രിയും ഉള്ളത് പകലുമെന്ന് സാമാന്യമായി പറയാം. ഇത്തരം സാമാന്യയുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ ധാരാളം ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ആറാം നൂറ്റാണ്ടിലെ മനുഷ്യമനസ്സില്‍ രൂപം കൊണ്ട പുസ്തകത്തില്‍ ഇത്തരം പരാമര്‍ശങ്ങളുണ്ടായതില്‍ അത്ഭുതപ്പേടേണ്ടതില്ല.

നേരെഴുത്ത് പറഞ്ഞു...

//ആറാം നൂറ്റാണ്ടിലെ മനുഷ്യമനസ്സില്‍ രൂപം കൊണ്ട പുസ്തകത്തില്‍ ഇത്തരം പരാമര്‍ശങ്ങളുണ്ടായതില്‍ അത്ഭുതപ്പേടേണ്ടതില്ല.//

ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു. 21:33

അഥവാ ആറാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഗ്രന്ഥം സൂര്യ ചന്ദ്രാദികളുടെ ഭ്രമണത്തെ കുറിച്ചൊക്കെ പറഞ്ഞിരിക്കുന്നു ...!

ഡിയര്‍ രാജന്‍, ഇത് നല്ല ഒരു ലക്ഷണമാണ് ...ചെറുതായുള്ള ഒരു വായനയില്‍ തന്നെ ഒരു ശാസ്ത്ര സത്യം വെളിപ്പെടുത്തിയിരിക്കുന്നു...അതിനാല്‍ ആഴത്തിലുള്ള വായന തുടരുക ...

CKLatheef പറഞ്ഞു...

പ്രിയ രാജന്,

രാത്രിയും പകലും ഒരു വസ്തുവല്ലെന്ന കാര്യം ഇത്ര ഗോപ്യമായതൊന്നുമല്ലല്ലോ. അതിനാല്‍ ഉണ്ടാക്കി എന്ന് മലയാളത്തില്‍ പറയുന്ന അര്‍ഥം തന്നെയാണ് ഖലഖ എന്ന വാക്കിനുമുള്ളത്. ജഅല (ആക്കി) എന്ന പദവും ഈ അര്‍ഥത്തില്‍ ഉപയോഗിക്കും.

ഇങ്ങനെയാണ് ആയിരവും രണ്ടായിരവുമൊക്കെ തെറ്റു കണ്ടെത്തുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട് സാഹിത്യത്തിന്റെ എല്ലാ സങ്കേതങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍ ഉപമകളും അലങ്കാരങ്ങളും അതിന്റെ എല്ലാവിധ ഉപവിഭാഗങ്ങളോടും കൂടി അതില്‍ സമ്മേളിച്ചിട്ടുണ്ട്.

പരിഭാഷകള്‍ക്ക് വലിയ പരിമിതിയുണ്ട് പ്രത്യേകിച്ച് വിശുദ്ധഖുര്‍ആനെ പോലെയുള്ള ഒരു അമാനുഷിക ഗ്രന്ഥം പരിഭാഷകള്‍ക്ക് വഴങ്ങുന്നതല്ല. അറബിവാക്കുകള്‍ അടുത്ത് നില്‍ക്കുന്ന ഒരു മലയാള പദം ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.

രാത്രിയെയും പകലിനെയും ഉണ്ടാക്കി എന്ന് വെച്ചാല്‍ അതിന് കാരണമായവയെ സൃഷ്ടിച്ചു എന്ന രൂപത്തിലും ഖലഖ എന്ന പദം തന്നെ ഉപയോഗിക്കാം. ഖുര്‍ആനില്‍ 25ാം അധ്യായത്തിലെ 47ാം സൂക്തത്തില്‍ 'രാത്രിയെ വസ്ത്രമാക്കി തന്നു' എന്ന ഒരു പ്രയോഗമുണ്ട്. ഇതൊക്കെ അബദ്ധമായി കാണുന്നവരെ എങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക എന്ന് എനിക്കറിയില്ല. ഇത് ഖുര്‍ആന്റെ പരിമതിയോ അതല്ല ചിന്തിക്കാന്‍ സന്നദ്ധമാകാത്തതിന്റെ ഫലമോ എന്നാലോചിച്ചു നോക്കുക.

ea jabbar പറഞ്ഞു...

وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ

“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)
ഈ സൂക്തത്തിനു നബി നേരിട്ടു നല്‍കിയ വിശദീകരണം ഇങ്ങനെ :‌
“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )

V.B.Rajan പറഞ്ഞു...

രാത്രിയും പകലും ഒരു വസ്തുവല്ലെന്ന കാര്യം ഇത്ര ഗോപ്യമായതൊന്നുമല്ല. അതാണ് അവയെ നിര്‍മ്മിക്കുവാന്‍ സാദ്ധ്യമല്ലയെന്ന് പറഞ്ഞത്. ഖുറാനിലെ ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ വ്യാഖ്യാനകസര്‍ത്തുകള്‍ നടത്തുകയോ അവ ഉപമ അലങ്കാരം മുതലായവയുടെ ഫലമോ, പരിഭാഷയുടെ പരിമിതി അതുമല്ലങ്കില്‍ നമുക്കു മനസ്സിലാവണമെന്ന് അള്ളായ്ക്ക് താല്പര്യമില്ല തുടങ്ങിയ തൊടുന്യാങ്ങളുന്നയിച്ച് രക്ഷപെടാനുള്ള പാഴ്ശ്രമമാണ് മത വക്താക്കള്‍ സാധാരണ കാണിക്കാറുള്ളത്. ഖുറാന്‍ ദൈവ വാക്യമാണ് അതുകൊണ്ട് അതില്‍ തെറ്റുണ്ടാവാന്‍ സാദ്ധ്യമല്ല എന്ന മുന്‍‌ധാരണയാണ് ഇതിന് കാരണം. മുന്‍‌ധാരണകളെ മാറ്റിവച്ചു സമീപിക്കൂ. അപ്പോള്‍ തെറ്റുകള്‍ മനസ്സിലാകും.

ഉറുമ്പെന്ന അദ്ധ്യായത്തില്‍ ഉറുമ്പുകളുടെ സംസാരവും ഖുറാന്‍ വിവരിക്കുന്നുണ്ട്. ലത്തിഫിന് അതും ഉപമയോ അലങ്കാരമോ ആയിരിക്കും. പക്ഷേ നിഷ്പക്ഷമതികളായ ആളുകള്‍ക്ക് അത് ഒരു യക്ഷിക്കഥയായേ തോന്നൂ.

Unknown പറഞ്ഞു...

എല്ലാ മത ഗ്രന്ഥങ്ങളില്‍ നിന്നും അടിച്ചു മാറ്റി എഴുതിയിട്ടും ഇത്രെയും തെറ്റുകളോ???
ലതീഫിക്ക തമാശയും കൊണ്ട് വന്നെല്ലോ....

Reaz പറഞ്ഞു...

പ്രിയ രാജന്‍ ,
"ഉറുമ്പെന്ന അദ്ധ്യായത്തില്‍ ഉറുമ്പുകളുടെ സംസാരവും ഖുറാന്‍ വിവരിക്കുന്നുണ്ട്. ലത്തിഫിന് അതും ഉപമയോ അലങ്കാരമോ ആയിരിക്കും. പക്ഷേ നിഷ്പക്ഷമതികളായ ആളുകള്‍ക്ക് അത് ഒരു യക്ഷിക്കഥയായേ തോന്നൂ."

...Ant societies have division of labour, communication between individuals, and an ability to solve complex problems.[10] These parallels with human societies have long been an inspiration and subject of study.

കൂടുതല്‍ വായിക്കാം ....

WikiPedia


Current Biology

Pheromones
UP സ്കൂള്‍ സയന്‍സ് പുസ്തകങ്ങളില്‍ പോലും ഇത്തരം ആശയവിനിമയെങ്ങളെ പ്രതിപാതിച്ചിരുന്നു (പുതിയ പുസ്തകം വായിച്ചിട്ടില്ല).

CKLatheef പറഞ്ഞു...

വി.ബി.രാജന്‍ ,

എന്തിന് വായനക്കാരുടെ ചിന്തയെയും ബുദ്ധിയെയും ഇത്രമാത്രം അവിശ്വസിക്കണം. താങ്കള്‍ക്ക് തെറ്റുകളെന്ന് തോന്നുന്നത് ചൂണ്ടിക്കാണിക്കാം. പക്ഷെ അത് തന്നെ എല്ലാവരും അതേ പോലെ അംഗീകരിപ്പിക്കാന്‍ പാടുപെടുന്നതെന്തിന്. ഒരു ഗ്രന്ഥത്തില്‍ ഉപമയും അലങ്കാരങ്ങളുമുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കുന്നതിന് എന്തുണ്ട പ്രശ്‌നം.

ദൈവമില്ല. അതുകൊണ്ട് ദൈവികമായ ഒന്നുമില്ല എന്ന താങ്കളുടെ മുന്‍ധാരണ ഇത്തരം വാക്കുകളില്‍ ഞാനും കാണുന്നുണ്ട്. അപ്പോള്‍ അവയെ തീരുമാനിക്കാനുള്ള അവകാശം തേര്‍ഡ് പാര്‍ട്ടിക്ക് നല്‍കുക. ദൈവം തന്നെ യക്ഷിക്കഥ പോലെ തോന്നുന്ന താങ്കള്‍ക്ക് അതിനേക്കാള്‍ നിസ്സാരമായതും അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

CKLatheef പറഞ്ഞു...

>>> എല്ലാ മത ഗ്രന്ഥങ്ങളില്‍ നിന്നും അടിച്ചു മാറ്റി എഴുതിയിട്ടും ഇത്രെയും തെറ്റുകളോ??? <<<

ഇതുപറയുമ്പോള്‍ താങ്കള്‍ക്ക് ലഭിക്കുന്ന മനസംതൃപ്തി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ബൈബിളില്‍നിന്ന് അടിച്ചുമാറ്റി എന്നാണ് ക്രൈസ്തവ വിശ്വാസികള്‍ സാധാരണ പറയാറുള്ളത്. താങ്കള്‍ അതല്ലാത്തതുകൊണ്ടോ വിശ്വാസിയല്ലാത്തതുകൊണ്ടോ ആയിരിക്കും എല്ലാ മതഗ്രന്ഥങ്ങളില്‍നിന്നും എന്ന് മാറ്റിപ്പറഞ്ഞതെന്ന് കരുതുന്നു.

ഇത്രയധികം തെറ്റുകളോ എന്ന് പറഞ്ഞത് മനസ്സിലായില്ല. ഇവിടെ ഇങ്ങനെ ഒരു തുറന്ന അവസരം നല്‍കിയിട്ടും എത്ര തെറ്റുകളാണിവിടെ ചൂണ്ടിക്കാണിച്ചതെന്നും. അവയുടെ തന്നെ അവസ്ഥ എന്താണ് എന്നും കണ്ടു കഴിഞ്ഞല്ലോ.

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ

സുഗതന്‍
നാജ്
ഓപ്പണ്‍ തോട്ട്
ഫാസില്‍
നേരെഴുത്ത്
വി.ബി.രാജന്‍
ഇ.എ.ജബ്ബാര്‍
അമ്മാച്ചന്‍
റിയാസ്

എന്നിവര്‍ക്ക് നന്ദി.

Muneer പറഞ്ഞു...

പ്രിയ ജബ്ബാര്‍ മാഷ്,
യുക്തിയോടെ വിമര്‍ശന പഠനം നടത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം താങ്കളുടെ തെളിവ് സ്വീകാര്യമല്ലെന്ന് വ്യക്തമാണ്. ഇവിടെ തെളിയിക്കേണ്ടത് ഖുര്‍ആനു അബദ്ധം പറ്റിയോ ഇല്ലേ എന്നാണു. മുന്‍ ധാരണകളില്ലാത്ത ഒരു വിമര്‍ശകനെ സംബന്ധിച്ചിടത്തോളം, ഇവിടെ നബിക്കോ നബിയുടെ കാലശേഷം അത് ഉദ്ധരിച്ചു എഴുതിയ ബുഖാരിക്കോ അതുമല്ലെങ്കില്‍, ഇവര്‍ രണ്ടുപേരുടെയും കാലഘട്ടത്തിനിടയിലെ ആര്‍ക്കെങ്കിലുമോ തെറ്റു പറ്റിയതാവനും ഉള്ള സാധ്യതകള്‍ പരിശോധിക്കണം (നബി പറഞ്ഞത് യുക്തിക്ക് നിരക്കുന്നതാണോ അല്ലേ എന്ന അന്വേഷണം അവിടെ നില്‍ക്കട്ടെ, ചുരുങ്ങിയത് ഈ പറഞ്ഞ യുക്തി എങ്കിലും കാണിക്കണം). അതൊന്നും ചെയ്യാതെ, ഖുര്‍ആനു തെറ്റു പറ്റിയതാണ് എന്ന് കാണിക്കാനുള്ള താങ്കളുടെ വ്യഗ്രത, താങ്കളുടേതു യുക്തിവാദമല്ല യുക്തിവാതം ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു.

V.B.Rajan പറഞ്ഞു...

ഭാരതത്തിലെ പഞ്ചതന്ത്രം കഥകളില്‍ ജീവികള്‍ സംസാരിക്കുന്നതായി പറയുന്നുണ്ട്. അതുപോലെ ബാലസാഹിത്യ കൃതികളില്‍ ജീവികള്‍ മനുഷ്യരുടെ ഭാഷയില്‍ ആശയവിനിമയം നിര്‍‌വ്വഹിക്കുന്നതും കാണാം. ഇതൊന്നും യാഥാര്‍ത്ഥ്യമാണ് ആരും അവകാശവാദമുന്നയിക്കുന്നില്ല. സാഹിത്യകാരന്റെ ഭാവനയില്‍ ഉടലെടുത്തതാണ് ഇതെല്ലാമെന്ന് ആര്‍ക്കും തര്‍ക്കവുമില്ല. ഖുറന്റെ കാര്യത്തിലെത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഭാവനാസൃഷ്ടിയാണെന്നു അംഗീകരിക്കുവാന്‍ മതവാദികള്‍ സമ്മതിക്കില്ല. സമ്മതിച്ചാല്‍ ദൈവവും മനുഷ്യന്റെ ഭാവനയില്‍ വിരിഞ്ഞ സങ്കല്പമാണെന്ന് അംഗീകരിക്കേണ്ടിവരും.

ഖുറാനിലെ തെറ്റുകളും വൈരുദ്ധ്യങ്ങളും വിശ്വാസികളെകൊണ്ട് അംഗീരിപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. ഈ പുസ്തകത്തില്‍ തെറ്റുകളും വൈരുദ്ധ്യങ്ങളും ഇല്ലേ എന്ന് പുരപ്പുറത്തു കയറി വിളിച്ചുകൂവുമ്പോള്‍ പ്രതികരിക്കാതിരിക്കുവാന്‍ കഴിയുന്നില്ല. അതാണ് കമന്റ് പോസ്റ്റ് ചെയ്തത്.

CKLatheef പറഞ്ഞു...

ഖുര്‍ആനിലെ തെറ്റുകളും വൈരുദ്ധ്യങ്ങളും എന്ന് പറഞ്ഞ് നിങ്ങള്‍ നല്‍കുന്നവ ശരിയായ വായനയുടെയോ പഠനത്തിന്റെയോ ചിന്തയുടെയോ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അത് മുന്‍വിധികൊണ്ടല്ല. നിങ്ങളുടെ അപൂര്‍ണവും വികലവുമായി വായനയുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തെറ്റുകള്‍ കാണുന്നത് എന്നതിന്‍ നിങ്ങളുടെ വാദങ്ങള്‍ തന്നെ ശക്തമായ തെളിവാണ്. അംഗീകരിക്കാന്‍ വായിക്കുന്നതിലേറെ വിവരം ആവശ്യമാണ് വിമര്‍ശിക്കാന്‍ എന്ന സാമാന്യ തത്വം പോലും നിങ്ങള്‍ അംഗീകരിക്കുന്നില്ല.

അവസാനം നിങ്ങള്‍ പറഞ്ഞ ഉദാഹരണം പോലും നിങ്ങളുടെ വാദത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. മനുഷ്യരുടെ ഭാഷയില്‍ ഉറുമ്പ് ആശയ വിനിമയം നടത്തി എന്നാണ് താങ്കള്‍ മനസ്സിലാക്കിയത്. എന്നാല്‍ ഖുര്‍ആനിലുള്ളതനുസരിച്ച്. ഉറുമ്പുകളുടെ ആശയവിനിമയം സുലൈമാന്‍ നബിക്ക് മനസ്സിലാക്കി എന്ന് മാത്രമാണുള്ളത്. ഉറുമ്പുകള്‍ ആശയവിനിമയം നടത്തുന്നുവെന്നത് അശാസ്ത്രീയമാണോ. അക്കാലത്തെ എല്ലാമനുഷ്യരും അത് മനസ്സിലാക്കാന്‍ കഴിവുള്ളവരായിരുന്നു എന്ന് വിശുദ്ധഖുര്‍ആനിലുമില്ല. സുലൈമാന് നല്‍കിയ വിശേഷപ്പെട്ട കഴിവായിട്ടാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review