Abdul Latheef
സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?
Shabab Mohammed Said.. ['ലത്തീഫ് സാഹിബ്, താങ്കള് ഇസ്സുദ്ദീന് മൌലവിയെ (മുഹമ്മദ് മൌലവി, ഇസ്സുദ്ദീന് എന്നത് അദ്ദേഹത്തിന്റെ സമാര്ഥ്യം കണ്ടു ഉസ്താദ് നല്കിയ പേര്) അറിയില്ലേ, കേരളം കണ്ട അപൂര്വം പണ്ഡിതന്മാരില് ഒരാളായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി സ്വദേശി. പ്രഭാഷണ കലയിലെ കുലപതി. അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങുമ്പോള് ബീഡിക്ക് തീകൊടുക്കാന് ചുണ്ടില് ബീഡി വെച്ചിരുന്നയാള് പ്രഭാഷണം തീരുമ്പോള് ബീഡി കത്തിക്കാതെ അതേ ഇരുപ്പ് ഇരുന്നു പോയി എന്നാണ് ചരിത്രം പറയുന്നതു. അദ്ദേഹം ഒരിക്കല് ഒരു സംവാദത്തില് പങ്കെടുത്തത്രേ. ദൈവം ഉണ്ട് എന്നു വാദിച്ചു സംവാദത്തില് വിജയിയായി. എന്നാല് അതേ മൌലവി മറുഭാഗത്ത് ഇരുന്നു തന്റെ വാക് സാമര്ഥ്യത്താല് ദൈവം ഇല്ല എന്നും വാദിച്ചു ജയിച്ചു. എന്നിട്ടദേഹം പറഞ്ഞു, സംവാദങ്ങള് ഗുണം ചെയ്യില്ല, ചിലപ്പോള് സത്യം വിജയിക്കുന്നതിന് പകരം വാക് ചാതുരിയുള്ളയാള് വിജയിച്ചെന്നു വരും. അതിനാല് സംവാദങ്ങള്ക്ക് ഞാനില്ല. ഇന്നും സംവാദങ്ങള് തുടരുന്നു, പക്ഷേ അതൊക്കെ ഗുണം ചെയ്യുന്നുണ്ടോ?']
ഇസ്ലാമിക സംവാദങ്ങളില്‍ പങ്കെടുത്ത് ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാര്യമാത്ര പ്രസക്തമായ മറുപടി പറയുന്ന എന്റെ സുഹൃത്തും ബ്ലോഗറുമായ ശബാബിന്റെ ചോദ്യം സമാന സംശയം പുലര്‍ത്തുന്നവരുടെ പ്രതികരണത്തിനായി ഒരു പോസ്റ്റായി നല്‍കുന്നു. എനിക്ക് അക്കാര്യത്തില്‍ ഇത്രകൂടി പറയാനുണ്ട്...
സംവാദം ഫലം ചെയ്യുന്നുണ്ടെന്ന് തന്നെയാണ് എന്റെ ഇതേ വരെയുള്ള അനുഭവം. താങ്കളിവിടെ ഒട്ടേറെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതുള്‍കൊള്ളാന്‍ ചില സുമനസ്സുകളെങ്കിലും കാണും എന്ന പ്രതീക്ഷയല്ലേ അതെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്. സംവാദം ഫലപ്പെടുന്നുണ്ട് എന്നതിനും ഒട്ടേറെ ഉദാഹരണങ്ങള്‍ എന്റെ മുമ്പില്‍ തന്നെയുണ്ട്. അദ്യമേ നിഷേധിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിന് ഒന്നും ഫലം ചെയ്യില്ല. അത്തരക്കാരോടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന് പറയാന്‍ കല്‍പിച്ചത്.
എന്നാല്‍ ഒരു പൊതുമാധ്യമമുപയോഗിച്ച് സംവദിക്കുമ്പോള്‍ നമ്മുടെ മുന്നിലുള്ളത് സംസാരിക്കുന്ന വ്യക്തിമാത്രമല്ലല്ലോ. അതിനാല്‍ സംവാദം ബുദ്ധിയുള്ള മനുഷ്യനെ സംബോധന ചെയ്യുന്ന അവനെ കാര്യങ്ങള്‍ ഇഴതിരിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവനാക്കുന്ന ഒരു സല്‍കര്‍മം തന്നെയാണ്. എന്നാല്‍ നല്ല സംവാദത്തിന് മാത്രമേ ആ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് അതിന് തടസ്സമാകുന്ന ചില കമന്റുകള്‍ മുഖം നോക്കാതെ ഒഴിവാക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും പ്രത്യേക നിയമാവലിയൊന്നും പ്രസിദ്ധീകരിക്കാതെ തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്നത് സന്തോഷകരമാണ്.
'ജിദാല്‍' എന്നത് സംവാദം എന്നും തര്‍ക്കം എന്നതിനും പ്രയോഗിക്കുന്ന പദമാണ്. സംവാദവും തര്‍ക്കവും ശൈലിയുടെ വ്യത്യാസമേയുള്ളൂ. കുതര്‍ക്കത്തെ സംബന്ധിച്ചാകണം ഇസ്സുദ്ധീന്‍ മൗലവി പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിങ്ങളുട െ അഭിപ്രായം പ്രതീക്ഷിക്കുന്നു.
on Wednesday · View Doc · · ·
- Abdul Latheef [(16:125) പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു.]Yesterday at 08:58 · · 3 people
- Abdul Latheef[അദ്ദേഹം (ഹൂദ് നബി) പറഞ്ഞു: `നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാപവും കോപവും നിങ്ങളില്‍ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂര്‍വികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതു
മായ കുറെ പേരുകളെച്ചൊല്ലി എന്നോടു തര്‍ക്കിക്കുകയാണോ? ശരി, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.` (7:71)]
(തെളിവില്ലാതെ സംസാരികുന്നതാണ് തര്ക്കം എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു)13 hours ago · · 1 person - Abdul Latheef['(29:46-47) നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ - അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: `ഞങ്ങളിലേക്കിറക്കപ്പെട്ടതി
ലും നിങ്ങളിലേക്കിറക്കപ്പെട്ടതി ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.` (പ്രവാചകാ) നാം ഇതേവിധം നിന്നിലേക്കു വേദമവതരിപ്പിച്ചു. അതിനാല്‍ നാം നേരത്തേ വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈയാളുകളിലും വളരെപ്പേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. നിഷേധികള്‍ മാത്രമേ നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയുള്ളൂ.]
(വേദക്കാരോട് ഏറ്റം ശ്രേഷ്ഠമായ രീതിയിലേ സംവാദത്തിലേര്‍പ്പെടാവൂ.
അവരിലെ ധിക്കാരികളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അവരോട് ഏറ്റവും ശ്രേഷ്ഠമായ രീതി അനുവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. അവരോട് ഇപ്രകാരം പറഞ്ഞ് ഒഴിവാകുക.
"ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതി ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.`"
ദൈവിക വചനങ്ങളെ തള്ളിക്കളയുന്നത് നിഷേധികള്‍ മാത്രമാണ്. കാരണം ശരിയായ പഠനം ഈ സൂക്തങ്ങളെ തള്ളിക്കളയുന്നതിലേക്ക് നയിക്കുകയില്ല.)13 hours ago · · 2 people - Abdul Latheef[അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട
്- അവര്‍...See more 13 hours ago · · 2 people - Abdul Latheefതര്‍ക്കം ഗര്‍വിഷ്ഠനായ ജബ്ബാറിന്റെ സ്വഭാവമാണെന്ന് ഖുര്‍ആന്‍ :
['ഇതിനു മുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളില്‍ വന്നിരുന്നു. പക്ഷേ, നിങ്ങള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ സന്ദേഹിച്ചുകൊണ്ടേയിരുന്നു.അദ്ദേഹം നിര്യാതനായപ്പോള്‍, നിങ്ങള്‍ പറഞ്ഞ...See more 13 hours ago · · 1 person - Abdul Latheefഎങ്ങനെയാണ് സംവാദം തര്‍ക്കമായി തീരുന്നത് എന്ന് താഴെ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
[(22:3) വിവരമില്ലാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുകയും ശഠന്മാരായ സകല ചെകുത്താന്മാരെയും പിന്തുടരുകയും ചെയ്യുന്ന ചിലയാളുകളുണ്ട്.]
[(22: 8-10) ജ്ഞാനമോ മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ,ജനത്തെ ദൈവിക സരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതിനുവേണ്ടി, ചുമല് ചെരിച്ചുകൊണ്ട് (അഹന്തയോടെ) അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട്. ഇത്തരക്കാരന് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പുനരുഥാന നാളില്‍ അവനെ നാം അഗ്നിയുടെ ശിക്ഷ രുചിപ്പിക്കുന്നു-ഇത് നിന്റെ കരങ്ങള്‍ തന്നെ നിനക്കുവേണ്ടി ഒരുക്കിയിട്ടുള്ളതാകുന്നു. അല്ലാതെ, അല്ലാഹു അവന്റെ ദാസന്മാരെ പീഡിപ്പിക്കുന്നവനല്ല തന്നെ.] 12 hours ago · · 1 person - Abdul Latheefതര്‍ക്കം നിഷേധിക്കളുടെ സ്വഭാവം, പലപ്പോഴും അവരുടെ ഹാവഭാവങ്ങളും നാട്ടില്‍ അവരുടെ സൈ്വരവിഹാരവും നിങ്ങളെ വഞ്ചിരാക്കി എന്ന് വരാം.
['സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കേണ്ട.' (40:4)]12 hours ago · · 1 person - Abdul Latheefവിശ്വാസികളുടെ സംവാദത്തെ നിഷേധികള്‍ തര്‍ക്കം എന്ന് വിളിച്ചേക്കാം. അതിന്റെ പേരില്‍ ആക്ഷേപിച്ചേക്കാം. നൂഹ് നബിയുടെ ജനത അദ്ദേഹത്തോട് പറഞ്ഞത് ഉദാഹരണം.
['ഒടുവില്‍ അവര്‍ പറഞ്ഞു: `ഹേ നൂഹ്, നീ ഞങ്ങളോടു തര്‍ക്കിച്ചു. കണ്ടമാനം തര്‍ക്കിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷ ഒന്നിങ്ങു കൊണ്ടുവാ-നീ സത്യം പറയുന്നവനാണെങ്കില്‍.`(11:3 2)] 12 hours ago · · 1 person - Abdul Latheef തര്‍ക്കവും സംവാദവും ഖുര്‍ആനിലെ ഏതാനും സുക്തങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയതാണ് ഇവിടെ. സംവദിക്കാനുള്ള ആഹ്വാനം ഖുര്‍ആനിന്റെതാണ്. എന്നാല്‍ അത് തര്‍ക്കമായി പോകാതിരിക്കാന്‍ ഞാനും നിങ്ങളും ജാഗ്രത പുലര്‍ത്തേണ്ടി വരും.
1 അഭിപ്രായ(ങ്ങള്‍):
നല്ല രീതിയിലുള്ള സംവാദങ്ങള്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ട് എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത്.
പക്ഷെ ഇന്ന് കൂടുതലും കണ്ടു വരുന്നത്, സംവാദങ്ങള്‍ അല്ല മറിച്ചു കുതര്‍ക്കങ്ങള്‍ ആണ്. അതില്‍ ഇടപെടുന്നത് സൂക്ഷിച്ചു വേണം, അല്ല എങ്കില്‍ ദേഹത്ത് അഴുക്ക് പുരളാതെ പുറത്തു വരാം പറ്റില്ല.
സംവാദങ്ങളുടെ ലക്‌ഷ്യം ഒരിക്കലും ഒരു വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കുക എന്നതായിരിക്കരുത്, മറിച്ചു ശ്രോതാക്കളെ/വായനക്കാരെ ആ വിഷയത്തിലുള്ള വിത്യസ്ത വീക്ഷണങ്ങളെ ക്കുറിച്ച് അവബോധരക്കുക എന്നതും വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുക എന്നതും ആയിരിക്കണം. ഇതിന് ആദ്യം വേണ്ടത് സംവദിക്കുന്നര്‍ തമ്മില്‍ പരസ്പര ബഹുമാനവും ഗുനകാംഷയും ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ