Naser Kp
സ്വര്‍ഗത്തിലും ഇബ്ലീസ് വരുമോ? പ്രതികരണം തേടുന്നു...
22 hours ago · · ·
- Naser Kp സോറി മാഷെ. താങ്കളുടെ മതത്തിന്റെ കഴിവ് കേടു ബോധ്യമായി. സാരമില്ല. ഒക്കെ ശരിയാവും...18 hours ago ·
- Muhammed Shameemമനുഷ്യന്‍ അവന്റെ അടിസ്ഥാന പ്രകൃതത്തിലേക്ക്, ഇപ്പോള്‍ അവനിലുണ്ടാകുന്ന എല്ലാ വ്യതിയാനങ്ങളില്‍ നിന്നും മുക്തമായിക്കൊണ്ട് വികാസം പ്രാപിക്കുന്ന, പരിണമിക്കുന്ന ജീവിതാവസ്ഥയാണ് സ്വര്‍ഗം. ഈ ലോകത്ത് അവനെ തിന്മയിലേക്ക് വഴി തെറ്റിക്കുന്നതെന്തോ അതാണ് ചെകുത്താന്‍ എന്നു പറയാം. അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം. ഫിര്‍ദൌസ് എന്ന് ഖുര്‍ആന്‍ പേരിട്ടു വിളിക്കുന്ന ജീവിതാവസ്ഥ അത്തരം സ്വാധീനങ്ങളില്‍ നിന്നെല്ലാം മുക്തമാകുന്നു. സ്വാഭാവികമായും ശൈത്വാന്‍, സാത്താന്‍ തുടങ്ങിയ പദങ്ങള്‍ തന്നെയും അവിടെ അന്യമായിരിക്കും.17 hours ago · · 5 people
- Noorul Ameen പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
"നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. ) അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.
അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.
തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.
നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ?
അങ്ങനെ അവര്‍ ( ആദമും ഭാര്യയും ) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍
തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു.
അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.
അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം,
അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല."
[ഖുര്‍ആന്‍ 20:116-123]
"അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം?
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല.
അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്.
അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.
അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ. "[ഖുര്‍ആന്‍ 15:32-38]3 hours ago · · 1 person - Noorul Ameen അസ്സലാം അലൈക്കും പ്രിയ സഹോദരന്‍ നാസര്‍,
താങ്ങളുടെ ചോദ്യം എനിക്കു ഇഷ്ടപ്പെട്ടു.താങ്ങള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം കുറച്ചു ചിന്തിക്കുവാന്‍ വക ഉള്ളത് കൊണ്ട് ഞാന്‍ എന്റെ അറിവ് അനുസരിച്ചു ഉത്തരം നല്കുന്നു.
ആദം(അ)യെയും ഹവ്വ(അ)യെയും അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഇബ്ലീസ് കൂടെ ഉണ്ടായിരുന്നു അത് ചിലപ്പോള്‍ ജീന്നിന്‍റെ സ്വാഭാവിക രൂപത്തിലാകാം. എന്നാല്‍ ഇബ്ലീസ് ആദം(അ)യെകൊണ്ടു തെറ്റുചെയ്യിപ്പിച്ചതിന്
ശേഷം അല്ലാഹു അവരെ എല്ലാവരെയും അവിടെ നിന്നു പുറത്താക്കുകയാണ്‍ ചെയ്തത്.
മനുഷ്യര്‍ എവിടെയെല്ലാം ജീവനോടെയുണ്ടാവുമോ അവിടെയെല്ലാം ഇബ്ലീസിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും അത് വിധി നിര്‍ണയ ദിവസം വരെ അല്ലാഹു അങ്ങനെയാണ് വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് സ്വര്‍ഗത്തില്‍ വസിച്ചിരുന്ന ആദം(അ)യെ വഴിതെറ്റിക്കുവാന്‍ ഇബ്ലീസിന് കഴിഞ്ഞത്. എന്നാല്‍ വിധി നിര്‍ണയ ദിവസം വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. പിന്നെ ഇബ്ലീസിന് ആദ്യം ആദം(അ) വഴിതെറ്റിച്ചതുപോലെ മനുഷരെ വഴിതെറ്റിക്കുവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.
എന്നാല്‍ ഇബ്ലീസിന്‍റെ സാന്നിധ്യം ജീന്നിന്‍റെ സ്വാഭാവികമായിട്ടുള്ള രൂപത്തിലോ അല്ലെങ്കില്‍ ബ്രദര്‍ ഷമീം പറഞ്ഞ പോലെ അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം.
അപ്പോള്‍ സ്വര്‍ഗത്തില്‍ ഇബ്ലീസ് ഇനി വരികയില്ല, പക്ഷേ വന്നിരുന്നു. അല്ലാഹു അഹലം.
ഇനി അന്നത്തെ ഇബ്ലീസ് തന്നെയാണോ ഇന്നതെ ഇബ്ലീസ്, ആ ഇബ്ലീസ് എത്ര കല്യാണം കഴിച്ചു എത്ര കുട്ടികള്‍ ഉണ്ടായി എന്നെല്ലാം ചോദിച്ചാല്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയികേണോ എന്നാണ് എനിക്കു പറയാന്‍ ഉള്ളത്.അത് നരക്‍ത്തില്‍ ഇരുന്നു സൌകര്യം പോലെ ഇബ്ലീസിനോട് തന്നെ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
എന്നിരുന്നാലും അല്ലാഹു താങ്ങളെ ഹിദായത്ത് നല്‍കി നേര്‍വഴിയിലാക്കെട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.3 hours ago · · 4 people - Jinnas Ali ഈശ്വരനില്‍ വിശ്വസമില്ലതര്‍ എന്തിനാണ് സ്വര്‍ഗ്ഗ നരഗ അവലതിപെടുന്നത് . അവസാനമാണ് ആദ്യം ചോദിക്കുനത് . ആദ്യം മുതല്‍ ചോദിക്ക് . അല്ലെങ്കില്‍ താങ്കള്ക് സ്വര്‍ഗം വരേയ വിശ്വസമുണ്ടേ സ്വര്‍ഗത്തില്‍ എത്തിയാല്‍ അതിന്നു ശീഷം ആയിരിക്കും വിശ്വാസം നസ്ടപെട്ടത് ..............35 minutes ago ·
- Abdul Latheef >>> എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. <<<
ഞാന്‍ പ്രതികരിക്കുന്നത് നാസറിന് വേണ്ടിയല്ല. നാസര്‍ ഈ ചോദ്യം ചോദിച്ചതിന് പിന്നില്‍ ഇസ്ലാമില്‍ ഇങ്ങനെ ചില സംഗതികളും ഉണ്ട് എന്ന് തന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള കമന്റുകള്‍ തന്നെയാണ് അതിന് പ്രധാന തെളിവ്.
മറുപടി പറഞ്ഞവരും അത്രയേ നാസറില്‍നിന്ന് ഉദ്ദേശിച്ചിട്ടുണ്ടാവൂ.
ഇബ് ലീസ് ജിന്ന് വര്‍ഗത്തില്‍ പെട്ട ഒരുവനാണ്. അത് പലരല്ല. മനുഷ്യരെപ്പോലെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത ഒരു വിഭാഗമാണ് ജിന്നുകള്‍. നാസറിനെ പോലെ അവിശ്വാസിയാകാനും ഒരു ജിന്നിന്ന് സാധിക്കും. അതേ ദൈവദത്തമായ കഴിവുപയോഗപ്പെടുത്തി ദൈവിക സൃഷ്ടികളെ തന്റെ പക്ഷത്തേക്ക് ചേര്‍ക്കുകയെന്ന പണിയിലേര്‍പ്പെട്ടവനാണ് ഇബ്ലീസ്. ഈ പ്രവര്‍ത്തത്തിലേര്‍പ്പെടുന്ന ആര്‍ക്കും ഉപയോഗിക്കാവുന്ന പദമാണ് അറബിയിലെ ശൈത്വാന്‍. പിശാച് എന്ന് നാം മലയാളത്തില്‍ പറയുന്നു. പിശാച് പ്രത്യേകമായ ഒരു സൃഷ്ടിവിഭാമല്ല. ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന എല്ലാറ്റിനും ശൈത്വാന്‍ എന്ന് പറയാം. (ശമീമിന്റെ കമന്റ് ശ്രദ്ധിക്കുക)
ഇബ്ലീസ് മാത്രമല്ല പിശാച് എന്നര്‍ഥം. അത് ഒട്ടേറെ പേരുമില്ല. പക്ഷെ ഇബ്ലീസിന്റെ അതേ പണിനിര്‍വഹിക്കുന്നവരെ ഇബ് ലീസിന്റെ സൈന്യം എന്ന് വിളിക്കപ്പെടുന്നു.
സ്വര്‍ഗത്തിലേതായാലും ഇബ് ലീസും ഇബ് ലീസിന്റെ സൈന്യവുമുണ്ടാവില്ല. എന്ന് നാസറിനെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇബ് ലീസില്ലാത്ത സ്വര്‍ഗം വേണോ, ഇബ് ലീസുള്ള നരകം വേണോ എന്ന് തീരുമാനിക്കാനുള്ള സമയം അവസാനിച്ചിട്ടില്ല. പക്ഷെ എപ്പോള്‍ അവസാനിക്കുമെന്ന് പറയാനുമാവില്ല. അതിനാല്‍ ജാഗ്രതൈ.A few seconds ago ·
1 അഭിപ്രായ(ങ്ങള്‍):
ഇസ്ലാം സംവാദം ഗ്രൂപ്പിലെ ചര്ചയില്നിന്ന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ