'രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം? കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ കൂറുകാട്ടും ദൈവമെന്തു ദൈവം? പാല്‍പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ പാസ്പോര്‍ട്ടെഴുതുവോനെന്തു ദൈവം? കഷ്ടം! മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍'
ചങ്ങമ്പുഴയുടേതായി ഉദ്ധരിക്കപ്പെടുന്ന ഈ ചോദ്യങ്ങള്‍ ചിന്താര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ഥ മതം പരിചയപ്പെടുത്തുന്ന ദൈവ വീക്ഷണം നെട്ടെല്ലൊടിഞ്ഞ നപുംസകങ്ങളുടേതാണോ എന്ന ചോദ്യം നേരിടാന്‍ മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ബാധ്യസ്ഥരമാണ്.
എന്നാല്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവത്തിന് നെട്ടെല്ലുള്ളതായി പോയതാണ് യുക്തിവാദി ഇ.എ.ജബ്ബാറിന്റെ പ്രധാന പരാതി.
ശാസ്ത്രം പറയുന്നതു “വിശ്വസിച്ചില്ലെങ്കില്‍” അടുപ്പിലിട്ടു കരിക്കും എന്ന് ആരും ഭീഷണി മുഴക്കുന്നില്ല....