2011, ജൂൺ 13, തിങ്കളാഴ്‌ച

ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ ?

'രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം? കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ കൂറുകാട്ടും ദൈവമെന്തു ദൈവം? പാല്‍‌പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ പാസ്പോര്‍ട്ടെഴുതുവോനെന്തു ദൈവം? കഷ്ടം! മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍' 


ചങ്ങമ്പുഴയുടേതായി ഉദ്ധരിക്കപ്പെടുന്ന ഈ ചോദ്യങ്ങള്‍ ചിന്താര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ഥ മതം പരിചയപ്പെടുത്തുന്ന ദൈവ വീക്ഷണം നെട്ടെല്ലൊടിഞ്ഞ നപുംസകങ്ങളുടേതാണോ എന്ന ചോദ്യം നേരിടാന്‍ മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ബാധ്യസ്ഥരമാണ്.

എന്നാല്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവത്തിന് നെട്ടെല്ലുള്ളതായി പോയതാണ് യുക്തിവാദി ഇ.എ.ജബ്ബാറിന്റെ പ്രധാന പരാതി.


ശാസ്ത്രം പറയുന്നതു “വിശ്വസിച്ചില്ലെങ്കില്‍” അടുപ്പിലിട്ടു കരിക്കും എന്ന് ആരും ഭീഷണി മുഴക്കുന്നില്ല. നിങ്ങള്‍ ആരും വിശ്വസിച്ചില്ലെങ്കിലും ശാസ്ത്രത്തിനോ ശാസ്ത്രകാരന്മാര്‍ക്കോ ഒരു വിദ്വേഷവും ഉണ്ടാകുന്നില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ ശാസ്ത്രനേട്ടങ്ങളെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം എന്നേയുള്ളു. വിശ്വാസം അതല്ലല്ലോ. വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിക്കും ചുട്ടു പൊള്ളിക്കും ഉരുട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നു. സത്യമാണെങ്കില്‍ അതു വിശ്വസിക്കാന്‍ ഭീഷണി വേണ്ടി വരില്ല. കാര്യം ബോധ്യപ്പെടുത്തിയാല്‍ മതി. അതിനുള്ള ശേഷി വിശ്വാസത്തിനില്ല എന്നതു തന്നെയാണു ഭീഷണിക്കു നിദാനം. കാണാ മറയത്ത് ഒളിച്ചിരുന്ന് ഭീഷണി മുഴക്കുന്ന ഒരു ദൈവം, തന്നില്‍ വിശ്വസിക്കുന്നതു വലിയ പുണ്യമാണെന്നു പറയുന്നതിന്റെ പൊരുളെന്ത്? മനുഷ്യര്‍ തന്നെ വിശ്വസിക്കാത്തതിന് ദൈവം എന്തിനാ ഇത്ര ശുണ്ടി കാണിക്കുന്നത്? മനുഷ്യരെല്ലാം തന്റെ ഉണ്‍മ്മ വിശ്വസിക്കണമെന്ന് അങ്ങോര്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ഈ ഭീഷണിയും പ്രലോഭനവുമായി ഒളിച്ചിരിക്കുന്നതിനു പകരം മനുഷ്യരെ അതങ്ങു ബോധ്യപെടുത്തിയാല്‍പൊരെ ? ദൈവം ഉണ്ടോ ഇല്ലേ എന്നതിനെക്കാള്‍ ദൈവം ആര്‍ ഏത് എങ്ങനെ എന്നീ കാര്യങ്ങലിലാണു മനുഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പവും തമ്മില്‍ തല്ലും നടക്കുന്നത്. അതിനു പരിഹാരമായെങ്കിലും ഇങ്ങെര്‍ ഒളിവുജീവിതം മതിയാക്കി മനുഷ്യരോടു സംവദിക്കാന്‍ വരേണ്ടതല്ലെ? ജീവിച്ചിരിപ്പുണ്ടെങ്കില്‍. അതൊ ഈ ക്രൂര നാടകമെല്ലാം ഒളിഞ്ഞിരുന്നാസ്വദിക്കുന്ന ഒരു മനോരോഗിയാണോ അദ്ദേഹം ?


ദൈവം അദ്ദേഹത്തിന് മുമ്പില്‍ അവതരിക്കാത്തതില്‍ മാത്രമാണ് അദ്ദേഹത്തിന് പരിവേദനമുള്ളത്. അദ്ദേഹം പറയുന്നത് കാണുക.


Ea Jabbar : ബോധ്യപ്പെടാത്ത കാര്യം ഒരാള്‍ കരുതിക്കൂട്ടി അങ്ങു “വിശ്വസിക്കുന്നത്” എങ്ങനെ എന്ന് എനിക്കു പിടി കിട്ടുന്നില്ല. ലതീഫിനോട് ഇതു പല തവണ ചോദിച്ചതാണ്. അദ്ദേഹം മറുപയ്ടിയായി പിന്നെയും അല്ലാഹുവിന്റെ ഭീഷണികള്‍ ഉദ്ധരിച്ചു കേള്‍പ്പിക്കുകയാണു ചെയ്യുന്നത്. ബോധ്യപ്പെടാത്തതു വിശ്വസിക്കാന്‍ കഴിയാത്തതെങ്ങനെ ശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാകും ? മനസ്സിലാകുന്നില്ല. !

(പ്രവാചകാ) നിന്റെ അത്യുന്നതനായ വിധാതാവിന്റെ നാമം പ്രകീര്‍ത്തിക്കുക - സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും ചെയ്തവന്റെ. വിധി നിര്‍ണയിക്കുകയും വഴികാട്ടുകയും ചെയ്തവന്റെ. സസ്യങ്ങള്‍ മുളപ്പിക്കുകയും പിന്നീടതിനെ ശുഷ്കിച്ച ചപ്പുചവറാക്കിമാറ്റുകയും ചെയ്തവന്റെ.  (87:1-5)ഇബ്‌റാഹിം നബി തന്റെ നാഥനായ ദൈവത്തെ ഇങ്ങനെ സ്വസമുദായത്തിന് പരിചയപ്പെടുത്തി.


['അവനാകുന്നു എന്നെ സൃഷ്ടിച്ചവന്‍. പിന്നെ അവന്‍തന്നെ എനിക്കു മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാകുമ്പോള്‍ ശമനമരുളുന്നതും അവന്‍ തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നത് അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത് അവനിലാകുന്നു.' (26:78-82)]


ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം സ്രഷ്ടാവാണ്, സംരക്ഷകനാണ്, പോറ്റിവളര്‍ത്തുന്നവനാണ്, ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. മനുഷ്യരെ സൃഷ്ടിക്കുക മാത്രമല്ല. അവന് വേണ്ട മാര്‍ഗ ദര്‍ശനം നല്‍കിയവനും കൂടിയാണ്. ഇത സൃഷ്ടികളെ നിലനിര്‍ത്തുന്ന നിയമവ്യവസ്ഥയും അവന്റേതാണ്. പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യനെ അനുസരിച്ചതിന്റെ പേരില്‍ പ്രതിഫലാര്‍ഹനാക്കുകയും ധിക്കരിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്നവനാണ്. ഈ ദൈവത്തെ നെട്ടെല്ലില്ലാത്ത നപുംസകം എന്ന് പറയാമോ.


അനുബന്ധമായി പറയട്ടേ. ഒരോ മതവിഭാഗത്തിനും ഓരോ ദൈവമില്ല. ഈ പ്രപഞ്ചത്തിനും ഭുമിയിലെ സകല ജനവിഭാഗത്തിനും ഒരേ ഒരു ദൈവമേ ഉള്ളൂ. അതിനെ പല വിശ്വാസികള്‍ പലതായി പരിചയപ്പെടുത്തുന്നുവെന്ന് മാത്രം. അതോടൊപ്പം ദൈവത്തിനും മനുഷ്യനും ഇടയില്‍ അവതരിച്ച പുരോഹിത വര്‍ഗത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങളാല്‍ ദൈവം നപുംസകമായി മനസ്സിലാക്കപ്പെടുന്നവെങ്കില്‍ കുറ്റം ദൈവത്തിന്റെതോ അവനില്‍ യഥാവിധി വിശ്വസിക്കുന്നവരുടേതോ അല്ല.


ഇബ്‌റാഹിം നബിയുടെ പിതാവ് ആസര്‍ ബിംബാരാധകന്‍ മാത്രമായിരുന്നില്ല ബിംബത്തെ നിര്‍മിച്ചു നല്‍കുന്നവന്‍ കൂടിയായിരുന്നു. പിതാവിനോടും സ്വന്തം സഹോദരങ്ങളോടുമാണ് ഇബാറാഹിം നബി മേല്‍ വചനങ്ങള്‍ പറയുന്നത്. ഇതൊക്കെ ഓരോരോ ദൈവങ്ങളും ഈ ദൈവവാദികളുടെ വാദം മാത്രം കണക്കിലെടുത്ത് ദൈവങ്ങള്‍ നപുംസകങ്ങളാണെന്ന് പറഞ്ഞ് ദൈവനിഷേധിയാകുന്നതും കുളത്തോട് ദേശ്യപ്പെട്ട് കുളിക്കാതിരിക്കുന്നതിന് തുല്യമാണ്.11 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

ഈയിടെയായി ലത്തീഫിന് മടി പിടിച്ചോ? മറുപടിക്കൊന്നും ഒരു മൂര്‍ച്ച പോര! അങ്ങേരുടെ ഓരോ വാദത്തിനും "അല്ലാഹുവിന്റെ ഭീഷണികള്‍ ഉദ്ധരിച്ചു കേള്‍പ്പിക്കാതെ തന്നെ" അക്കമിട്ടു മറുപടി കൊടുത്തുകൂടെ?

ഉദാ:

(1): രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം?
#: ഖുറാനില്‍ പറഞ്ഞ ദൈവം അങ്ങിനത്തെ തെണ്ടിയല്ല. മറ്റുള്ളവര്‍ക്ക് ദാനം നല്‍കണമെന്ന് മാത്രമാണ് ഖുറാനില്‍ പറയുന്നത്; അല്ലാതെ ദൈവത്തിനു വേണ്ടി കാണിക്കയിടണം എന്നല്ല.

(8): കാണാ മറയത്ത് ഒളിച്ചിരുന്ന് ഭീഷണി മുഴക്കുന്ന ഒരു ദൈവം, തന്നില്‍ വിശ്വസിക്കുന്നതു വലിയ പുണ്യമാണെന്നു പറയുന്നതിന്റെ പൊരുളെന്ത്?
#:...

(9): മനുഷ്യര്‍ തന്നെ വിശ്വസിക്കാത്തതിന് ദൈവം എന്തിനാ ഇത്ര ശുണ്ടി കാണിക്കുന്നത്?
#:...

CKLatheef പറഞ്ഞു...

ഈ സംശയങ്ങളൊക്കെ മറ്റാര്‍ക്കെങ്കിലുമുണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. എന്നാല്‍ ആര്‍ക്കും ആ ചോദ്യങ്ങള്‍ കട്ട് പേസ്റ്റ് ചെയ്യാന്‍ പോലും തോന്നുന്നില്ല. പിന്നെ ഞാനെന്തിന് അതിന് മറുപടി നല്‍കി സമയം കളയണം.

ea jabbar പറഞ്ഞു...

യമണ്ടന്‍ മറുപടി !!

അജ്ഞാതന്‍ പറഞ്ഞു...

ഈ സംശയങ്ങളൊക്കെ എനിക്കുണ്ട്. എനിക്കറിയാവുന്ന മറ്റ് രണ്ടു പേര്‍ക്കെങ്കിലും ഉണ്ട്. ലത്തീഫിന്‍റെ ഈ ബ്ലോഗിന്‍റെ ഉദ്ദേശം തന്നെ, യുക്തിവാദികളുടെ ഇത്തരം ചോദ്യങ്ങളില്‍ സംശയാലുക്കളാകുന്നവര്‍ക്ക് വ്യക്തമായ മറുപടി കൊടുക്കുക എന്നതല്ലേ? ഈ വിഷയം പ്രകോപനങ്ങള്‍ക്ക് അടിമപ്പെടാതെ കൈകാര്യം ചെയ്യുന്ന മറ്റധികം മലയാളം ബ്ലോഗുകള്‍ ഇല്ലാ എന്ന കാര്യവും സവിനയം ഓര്‍മപ്പെടുത്തുന്നു.

tholiyan Ӝ തൊലിയന്‍ പറഞ്ഞു...

"ഓരോ മതവിഭാഗത്തിനും ഓരോ ദൈവമില്ല. ഈ പ്രപഞ്ചത്തിനും ഭുമിയിലെ സകല ജനവിഭാഗത്തിനും ഒരേ ഒരു ദൈവമേ ഉള്ളൂ."

അതു ശരിയാണ് ഒറ്റ ദൈവമേയുള്ളൂ അത് ലത്തീബ് വിശ്വസിക്കുന്നതല്ല.

ഒരേയൊരു പ്രൊഡക്റ്റും ഒറ്റ സയില്‍സ്മാനും ഒറ്റബ്രോഷറും! തീര്‍ന്നു ദൈവത്തിന്‍റെ കച്ചോടം.വൈവിധ്യവത്കരണത്തിന്‍റേയും ആഗോള വത്കരണത്തിന്‍റേയും ഇക്കാലത്ത് കൊക്കൊ കോലയുടേയോ, ഹോട് മെയിലിന്‍റേയോ അത്ര പോലും പ്രശസ്തി പ്രാപിക്കാത്ത ദൈവങ്ങളുടെ കൂട്ടത്തിലാണ് ലത്തീബിന്‍റെ ദൈവം. മനസ്സിലാക്കൂ ലത്തീബെ മാനസാന്തരപ്പെടൂ.

CKLatheef പറഞ്ഞു...

@മഹ്ശരത്തര്‍ക്കി,

തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം പരിഗണിക്കാം.

@ഇ.എ. ജബ്ബാര്‍,

ദൈവമിഛിച്ചാല്‍ മറുപടി ഉടനെയുണ്ടാകും.

തൊലിയാ... എന്തുചെയ്യാം. കാര്യമങ്ങനെയായി പോയി. ദൈവം മുന്നെന്നതും കുറേ പേര്‍ എന്നതും ഒരു ദൈവമെന്നതും ഒരേ പോലെ സത്യമാണ് എന്നംഗീകരിക്കാന്‍ താങ്കളെ പോലുള്ളവര്‍ക്ക് ദൈവമുണ്ടെന്നംഗീകരിക്കാന്‍ പ്രയാസമുള്ള പോലെ തന്നെ സാധിക്കുന്നില്ല.

കുത്തകയുടെ പ്രശ്‌നമൊന്നുമില്ല. ഗവണ്‍മെന്റ് അടിച്ചിറക്കുന്ന അഞ്ചൂറിന്റെ നോട്ടിന് മാത്രമേ ഇവിടെ വിലയുള്ളൂ. എന്താ അങ്ങനെ എന്ന് കള്ളനോട്ടടിക്കാര്‍ പരിഭവിച്ചിട്ട് കാര്യമുണ്ടോ.

പുന്നക്കാടൻ പറഞ്ഞു...

http://punnakaadan.blogspot.com/2011/06/blog-post.html

imraz പറഞ്ഞു...

നല്ല ഉദ്യമം....തുടരുക...
നിരീശ്വരവാദ ബ്ലോഗുകളിൽ ഇസ്ലാമിനെ വളരെയധികം മോശമായി ചിത്രീകരിക്കുമ്പോൾ ഇസ്ലാമിനെ പറ്റി ശരിയായ ധാരണ ഇല്ലാത്ത അമുസ്ലിങ്ങൾ ഒരു പക്ഷെ അത് ശരിയെന്നു ധരിക്കാൻ ഇടയുണ്ട്..താങ്കളുടെതു പോലുള്ള ഉദ്യമങ്ങൾ എന്തെങ്കിലും കേവലമായ ഉദ്ധേശലക്ഷ്യങ്ങൾ മാത്രം വച്ചു ഇസ്ലാമിനെ എതിർക്കാത്തവരും, ഏതെങ്കിലും തെറ്റിധാരണകളിൽ അകപ്പെട്ടു പോയവരെയും സംബന്ധിച്ചിടത്തൊളം ഇസ്ലാമിന്റെ ശരിയായ അധ്യാപനങ്ങൾ മനസ്സിലാക്കി ക്കൊടുക്കുവാൻ ഉപകരിക്കും..

vipin പറഞ്ഞു...

നാളത്തെ ലോകം( നീറുന്ന തീച്ചൂള )

കൈക്കൂലികാണാതനുഗഹമേകുവാന്‍
കൈപൊക്കാത്തീശ്വരനീശ്വരനോ?
രണ്ടു തുട്ടേകിയാല്‍ ച്ചുണ്ടില്‍ച്ചിരിവരും
തെണ്ടിയല്ലേ മതം തീര്‍ത്തദൈവം?
കൂദാശ കിട്ടുകില്‍ ക്കൂസാതെ പാപിയില്‍
ക്കൂറുകാട്ടും ദൈവമെന്തു ദൈവം?
പാല്‍പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍
പാസ്പോട്ടെഴുതുവോനെന്തു ദൈവം?
കഷ്ടം, മതങ്ങളേ, നിങ്ങല്‍തന്‍ ദൈവങ്ങള്‍
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍!
ലോകത്തി,ലൊന്നോടവയ്ക്കിനിയെങ്കിലും
ചാകാനനുമതിയേകരുതോ!
ദൈവമലട്ടി മനുഷ്യനെ യിത്രനാള്‍
ദൈവത്തെ മര്‍ത്ത്യനിനിയലട്ടും!

സുമേഷ്‌ വി ഗണപതിയാട് പറഞ്ഞു...

പ്രിയപ്പെട്ട ലത്തീഫ്
ഇസ്ലാമിനെതിരെ സംസാരിക്കുന്ന യുക്തിവാധികളോട് എതിര്‍ത്ത്‌ പറയുകയാനല്ലോ താങ്കള്‍ പക്ഷെ അവര്‍ വിമര്‍ശിക്കുന്ന പുസ്തകത്തെ
ന്യായീകരിക്കാന്‍ അതേ പുസ്തകത്തിലെ വാക്യങ്ങള്‍ തന്നെ ഉദ്ധരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്

shafeeq zidane പറഞ്ഞു...

ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ ഖുറാനില്‍ ദ്രിഷ്ട്ടാന്തം ഉണ്ട്.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review