2011, ജൂലൈ 7, വ്യാഴാഴ്‌ച

ഇസ്ലാമിന്റെ പ്രചാരത്തില്‍ വാളിന്റെ പങ്ക്.

“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റ...െ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137 , മൌലാന മൌദൂദി ]

ഇസ്ലാം വാള് കൊണ്ടല്ല പ്രചരിച്ചത് എന്ന് പ്രചരിപ്പിക്കുന്നവര്‍ ഇത് കാണട്ടെ.
Yesterday at 08:58 · · ·

 • 2 people like this.
  • Shabab Mohammed ‎"..നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു) ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ.." [Qur'an: 10:99]
   Yesterday at 09:02 · · 2 people
  • Naser Kp അത് മാക്കി സൂരതാണ്. മുഹമ്മദ്‌ മക്കയില്‍ പഠിച്ചു നില്‍ക്കാന്‍ പാട് പെടുമ്പോള്‍ ഇറങ്ങിയത്‌.
   Yesterday at 09:06 ·
  • Shabab Mohammed
   “…മതത്തിന്റെ പേരില് നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവര​ ുമായ ആളുകളോട് നന്മയിലും നീതിയിലും വര്ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില് നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില് സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്ത്തുന്നതില്നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത. അത്തരക്കാരോട് മൈത്രി പുലര്ത്തുന്നവര് അതിക്രമകാരികള് തന്നെയാകുന്നു…” [Qur’an 60: 7-9]

   "...ഇസ് ലാമിനെയും മുസ്ലിംകളെയും തകര്ക്കാനും ഭൂമിയില് കുഴപ്പവും നാശവും പടര്ത്താനും ശര്മിക്കുന്നവര്ക്കെതിരെ ഇസ് ലാം തീര്ച്ചയായും വാളെടുത്തിട്ടുണ്ട്. എന്നാല് ആക്രമികളോ മാര്ദകരോ അല്ലാത്ത, ഭൂമിയില് ശാന്തിയും സമാധാനവും കെടുത്തി ദൈവ മാര്ഗത്തില് വിലങ്ങു തടിയാകാത്ത ആളുകള് ഏത് സമൂഹത്തില് പെട്ടവരായാലും എത്ര കടുത്ത അവിശ്വാസികളായിരുന്നാലും അവരുടെ ധനത്തിനോ ജീവനോ എന്തെങ്കിലും ഹാനി വരുത്തുന്നതും അവര്ക്കെതിരെ ആയുധമെടുക്കുന്നതും നിഷിദ്ധമാണ്. മുസ്ലിംകളുടെയെന്നപോലെ അവരുടെയും രകതം പര്ശുദ്ധവും നിഷിദ്ധവുമാണ്..." [പേജ് 134 “ജിഹാദ്” - അബുല് അ’അലാ മൌദൂദി]
   Yesterday at 09:15 · · 3 people
  • Sha Pkd ഈ ഖുര്‍ആന്‍ വകിയം കൊണ്ട് എന്താണ് അള്ളാഹു ഉദ്ദേശിച്ചത് സ്വന്തം ജനങ്ങളുട് യുദ്ധത്തിനു കല്പിക്കുന്ന വേറെ വല്ല ഗ്രന്ഥവും നിങ്ങള്ക് കാണാന്‍ കഴിയും എന്ന് എനിക്ക് തോന് ന്നില്ല
   വെറുതേ അല്ല ഇവന്മാര്‍ കൈ വെട്ടാനും കൊല്ലാനും ഇറങ്ങുന്നത്

   സുറത്തു പശു 244
   അള്ളാഹു വിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയുക അള്ളാഹു എല്ലാം കേള്‍കുന്നവനും അറിയുന്നവനും മണുന്നു മനസ്സില്‍ ആകുകയും ചെയുക
   Yesterday at 09:29 · · 1 person
  • Favas Kv
   Naser KP അല്‍ ജിഹാദു ഫില്‍ ഇസ്ലാം എന്നാ ഗ്രന്ഥത്തില്‍ നിന്ന്‍ താങ്കള്‍ക്ക് മാത്രം ആവിശ്യമുള്ള കാര്യങ്ങള്‍ അടര്തിമാറ്റാതെ മുഴുവന്‍ ആയി കൊടുക്കോ ....... ഇത് നിങ്ങളുടെ സ്ഥിരം പരിപാടിയാന്നലോ...... ഇസ്ലാമിന്റെ ശത്രുക്കളോട് യുദ്ധം ചെയാന്‍ പറയുന്ന ഒരു വാക്യം ഉണ്ട് അതിന് മുബും ശേഷവും എന്ത് പറയുന്നു എന്ന നോക്കാതെ എങ്ങനെയാണ് യുദ്ധം ചെയണ്ടത് എന്നോ എപ്പോ,...... ഇങ്ങനയൂളള കാര്യങ്ങള്‍ എങ്ങനെ മനസ്സിലാകും അതുകൊണ്ട് തന്നെ താങ്കള്‍ വായികുമ്പോള്‍ ദയവ് ചെയ്ത് മുഴുവന്‍ ആയി വായിക്കുക, പകുതി വിഴുങ്ങി വായിക്കരുത്. ‌
   Yesterday at 09:37 · · 1 person
  • Shabab Mohammed നാസ്സര് പറഞ്ഞ (ജബ്ബാര് മാഷ് നേരത്തെ പയറ്റിയ ) ആ “അല് ജിഹാദ് ഫില് ഇസ് ലാമില്” ഇങ്ങനെ മലയാളത്തില് ഒരു പേജ് ഉണ്ടോ? ഇനി ഉറുദുവിലോ അല്ലെങ്കില് മറ്റേതെങ്കിലും ഭാഷയിലോ ആണെങ്കില് ആ പേജ് ഒന്നു അപ്പടി സ്കാന് ചെയ്തു പോസ്റ്റിടാമോ?
   Yesterday at 09:54 · · 2 people
  • Abdul Latheef
   മറുപടി പറയുന്നതിന് മുമ്പ് ഒരു കാര്യം ഉണര്‍ത്തട്ടേ. 'ഇസ്ലാം സംവാദം' ഗ്രൂപിന് ഇസ്ലാമിനോടും സത്യത്തോടും മാത്രമേ പ്രതിബദ്ധതയുള്ളൂ. സത്യം എവിടെയാണെങ്കിലും അതിന് വേണ്ടി വാദിക്കും. ആ നിലക്ക് മൗദൂദിയെന്ന വ്യക്തിയെ ന്യായീകരിക്കേണ്ട ആവശ്യമില്ല. അദ്ദേഹം പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ എന്ന് മാത്രം പരിശോധിക്കും. അദ്ദേഹം ഇസ്ലാമിലെ സായുധ ജിഹാദിനെയും അതിന്റെ അനന്തരഫലത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ജബ്ബാറിന്റെ ബ്ലോഗില്‍ വിശദമായ പഠനത്തിന് വിധേയമാകിയിട്ടുണ്ടായിരുന്ന​ു. എന്നാല്‍ ഇപ്പോള്‍ അത് കണ്ടെത്തുക ഇതിന് മറുപടി പറയുന്നതിനേക്കാള്‍ പ്രയാസകരമായതിനാല്‍ അതിന് മുതിരുന്നില്ല. ഇസ്ലാം വാളുകൊണ്ട് തന്നെയാണ് പ്രചരിച്ചത് എന്നതിന് തെളിവായിട്ടാണ് മൗദൂദിയുടെ ഈ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തി ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. അത് ശരിയല്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഇസ്ലാമിന്റെ പ്രചാരണവും വാളും എന്ന നാലാം അധ്യായത്തിലെ അവസാന ഭാഗത്ത് നിന്നാണ് ഇത് എടുത്തിട്ടുള്ളത്. ആ അധ്യായമാകട്ടേ വാളുകൊണ്ടാണ് ഇസ്ലാം പ്രചരിച്ചത് എന്ന ആരോപണത്തിന് മറുപടിയായി നല്‍കിയതാണ് എന്ന് അത് വായിക്കുന്ന ആര്‍ക്കും ബോധ്യമാകും.
   Yesterday at 09:57 · · 5 people
  • Abdul Latheef
   ഒരു അധ്യായത്തില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് വിമര്‍ഷിക്കുന്നത് തന്നെ ശരിയല്ല എന്നിരിക്കെ അതില്‍ പറയാത്തത് കൂട്ടിച്ചേര്‍ക്കുകയും പലയിടത്ത് നിന്നായി കഷ്ണിച്ചെടുത്ത് ഒരു ഉദ്ധരണി പോലെ അവതരിപ്പിക്കുകയും ചെയ്താല്‍ എങ്ങനെയുണ്ടാകും. അതാണിവിടെയും സംഭവിച്ചത്. അല്‍ജിഹാദു ഫില്‍ ഇസ്ലാമിന്റെ മലയാള വിവര്‍ത്തനം ലഭ്യമാണ്. അതില്‍ പേജ് നമ്പര്‍ ഉദ്ധരണിയില്‍ പറഞ്ഞതല്ല. അതേ ഉദ്ധരണിയും മലയാളത്തില്‍ കാണാന്‍ കഴിയില്ല. ഏതോ ഒരു ഇസ്ലാം വിമര്‍ശകന്‍ പണ്ടെങ്ങോ പടച്ചുണ്ടാക്കിയ ഒരു ഉദ്ധരണി കൊണ്ടുനടക്കുകയാണ് നാസറിനെ പോലുള്ളവര്‍ ഇപ്പോഴും എന്നാണ് അതില്‍ നിന്ന് മനസ്സിലാക്കുന്നത്. ആ ഉദ്ധരണി ഉണ്ടാക്കാന്‍ എടുത്ത് ജിഹാദിലെ ഭാഗങ്ങള്‍ വായിച്ചാല്‍ തന്നെ മതി അതിന് മറുപടിയായിട്ട്. അതിന് ജബ്ബാര്‍ പറയുന്ന ഒരു ന്യായമുണ്ട്. ലത്തീഫേ മലയാളത്തില്‍ വെള്ളം ചേര്‍ത്താണ് പരിഭാഷപ്പെടുത്തിയിരിക്കുന്​നത് എന്ന്. യഥാര്‍ഥ പ്രതി ഉറുദുവില്‍ നിലനില്‍ക്കേ മലയാളത്തില്‍ മാത്രം വെള്ളം ചേര്‍ക്കേണ്ട ആവശ്യമെന്ത് അഥവാ വെള്ളം ചേര്‍ത്തിട്ടുണ്ട് എന്ന് വാദമുള്ളവര്‍ ഉറുദുവിന്റെ ശരിയായ അര്‍ഥം ഇവിടെ ഉദ്ധരിക്കട്ടേ. ആദ്യമായി പ്രസ്തുത പുസ്തകത്തില്‍ മൗദൂദി എന്താണ് പറഞ്ഞതെന്ന് നോക്കുക.
   Yesterday at 10:16 · · 3 people
  • Abdul Latheef
   Sha Pkd

   അത്യാവശ്യം ഗൗരവപ്പെട്ട ഒരു ആരോപണം തന്നെ ഇവിടെ ഉന്നയിച്ചിരിക്കെ അതിന് മറുപടി പറയാന്‍ സാവകാശം നല്‍കുക. എന്നിട്ട് താങ്കളുടെ ഇത്തരം യുക്തിരഹിതമായ വിമര്‍ശങ്ങളിലേക്ക് വരാം.

   ഇതിനിടക്ക് വിഷയം മാറ്റാന്‍ വേണ്ടി നല്‍കുന്ന കമന്റുകള്‍ നിയന്ത്രിക്കപ്പെടുക തന്നെ ചെയ്യും. കാരണം ഈ ആരോപണമെങ്കിലും ഇതേ നിലക്ക് ഇനിയും ആവര്‍ത്തിക്കുകയും ധാരാളം പേര്‍ക്ക് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നതില്‍നിന്ന് സന്മനസ്സുള്ള യുക്തിവാദികളെങ്കിലും മാറിനിന്നങ്കില്‍ അത് വലിയ ഒരു സാമൂഹ്യനന്മയായിരിക്കുമെന്ന​് ഞാന്‍ മനസ്സിലാക്കുന്നു.
   Yesterday at 10:21 ·
  • Muhammed Shameem
   Naser Kp
   ജിഹാദ്, സ്വദഖ, ഹിജാബ് തുടങ്ങിയ പദങ്ങളെ ആധുനിക ലോകത്ത് പ്രതിരോധ സമര പദങ്ങളായി വായിക്കണം. രാഷ്ട്രീയമായ പ്രതിരോധമാണ് ജിഹാദ്. സാമ്പത്തിക അധിനിവേശത്തിനെതിരായ സമരം സ്വദഖ. സാംസ്കാരികമായ അവമാനവീകരണത്തിനും അവമൂല്യനത്തിനുമെതിരായ നിലപാടാണ് ഹിജാബിലുള്ളത്. ഇതിലേറ്റവും പ്രധാനം ജിഹാദാണ്. രാഷ്ട്രീയമായ വിമോചനപ്പോരട്ടങ്ങളില്‍ വാള്‍ സുപ്രധാന പങ്കു വഹിക്കുകയും രാഷ്ട്രാന്തരീയ സംഘര്‍ഷങ്ങളില്‍പ്പോലും ഒരംഗീകൃതപ്രവര്‍ത്തിയായി യുദ്ധം നില കൊള്ളുകയും ചെയ്തിരുന്ന കാലത്തെ അതേ രീതിയും ഉപാധികളുമല്ല ഒരു ജനായത്ത സാമൂഹിക സാഹചര്യങ്ങളില്‍ നിലനില്‍ക്കുക. ഇത് മനസ്സിലാക്കാതെ വാള്‍ മന്ത്രം ജപിക്കുന്ന “കൈ വെട്ടു രാക്ഷസന്മാ”രും ഇസ്‌ലാം വാളിന്റെ മതം തന്നെ എന്ന് സ്ഥാപിക്കാന്‍ ഒരുമ്പെടുന്ന യുക്തിവാദികളും ഒരു പോലെ സങ്കുചിതവൃത്തത്തിനകത്തു ചുരുങ്ങുന്നവരാണ്.

   ചരിത്രപരമായ ഒരു വിശകലനമാണ് മൌദൂദി നടത്തുന്നത്. ഇതു വച്ചിട്ട് ഇന്നത്തെ സമരോപാധികളെ അതേ സ്വഭാവത്തില്‍ത്തന്നെ നിര്‍ണ്ണയിക്കാനൊന്നും അദ്ദേഹം തയ്യാറായിട്ടില്ല. ആധുനിക ജനായത്ത കാലത്ത് സായുധ പ്രവര്‍ത്തനം നടത്തുന്നതിന് അദ്ദേഹം എതിരായിരുന്നു. (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഡെസ്പറേറ്റ്ലി സീകിങ്ങ് പാരഡൈസ് എന്ന പുസ്തകത്തില്‍ ജമാ‌അത്തിന്റെ കഠിനവിമര്‍ശകനായ സിയാവുദ്ദീന്‍ സര്‍ദാര്‍ ഇതു പറഞ്ഞിട്ടുണ്ട്).
   Yesterday at 10:24 · · 4 people
  • Abdul Latheef ഷമീം സാഹിബ്, താങ്കളീ പറഞ്ഞ സത്യങ്ങൾ നിലനിൽക്കെ തന്നെ യുക്തിവാദികൾ മൗദൂദിയുടെ ഉദ്ധരണികളിൽ കാണിക്കുന്ന കൃത്രിമത്വം ചൂണ്ടിക്കാണിക്കാനാണ് ഞാനിവിടെ തുനിയുന്നത്. ഇസ്ലാമിനെ കേവലം മതമായി കാണുന്നുവെന്ന അബദ്ധത്തിൽനിന്നാണ് അവരുടെ വിമർശനം തുടങ്ങുന്നത് എന്ന സത്യം പോലും അവഗണിക്കുകകയാണ് ഞാനിപ്പോൾ ചെയ്യുന്നത്.
   Yesterday at 10:31 · · 2 people
  • Abdul Latheef ഇത് പറയാൻ തുടങ്ങുന്നതിന് മുമ്പ് ഫവാസിന്റെയും ശബാബിന്റെയും കമന്റുകകൾ വന്നിരുന്നില്ല. എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്. ഈ വിമർശനങ്ങളിൽ എന്തുകൊണ്ട് യുക്തിവാദികളെന്ന് പറയുന്നവർക്ക് ബുദ്ധിപരമായ സത്യസന്ധതയെങ്കിലും കാണിച്ചുകൂടാ. അതിന് ശേഷമുള്ള വിമർശനങ്ങളെ പൂർണ്ണ മനസ്സോടെ ഞങ്ങൾ സ്വാഗതം ചെയ്യുമല്ലോ. പിന്നെന്തിന് വിമർശനങ്ങൾ കളവിൽ കെട്ടിപ്പൊക്കണം.
   Yesterday at 10:36 · · 1 person
  • Abdul Latheef ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്ന് മൗദൂദി സാഹിബ് സമ്മതിക്കുന്നുവെന്നതാണ് നാസര്‍ ഈ ഉദ്ധരണികളിലൂടെ ഉയര്‍ത്തുന്ന മുഖ്യ ആരോപണം. ഈ ആരോപണത്തില്‍ നാസര്‍ ഉറച്ചുനില്‍ക്കുന്നുവോ എന്നറിയേണ്ടതുണ്ട്. ഉണ്ടെങ്കില് ഉണ്ട് എന്ന് പറയുക.
   Yesterday at 10:42 ·
  • Abdul Latheef
   ‎>>> പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
   അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. <<<

   ഈ അര്‍ഥം ലഭിക്കാന്‍ മൗദൂദി ഉപയോഗിച്ച ഉര്‍ദു പ്രയോഗമെന്താണ്. ഉറുദു പുസ്തകമുള്ള ആരെങ്കിലും അതൊന്ന് പറഞ്ഞുതരണം. മലയാള പരിഭാഷയില്‍ അപ്രകാരം ഒരു വാചകമില്ല. അത് ഉണ്ടെന്നറിഞ്ഞിട്ട് മതിയല്ലോ ബാക്കി ചര്‍ച. നാസറിനോട് ചോദിച്ചിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ദൗത്യം ഇസ്ലാമിനെ താറടിക്കുക മാത്രമാണ്. ്അതിന് മൗദൂദിയിലൂടെ ഷോട്ട്കട്ട് കണ്ടെത്തുക. എന്നാല്‍ ചിലരെ അകറ്റി നിര്‍ത്താം എന്ന് മറ്റുയുക്തിവാദികളെ പോലെ അദ്ദേഹം കണക്ക് കൂട്ടുന്നു.

   ഏതാനും ഗ്രൂപിൽകൂടി ഇതേ പോസ്റ്റ് പേസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് നാസറിനെ ഇനി പ്രതീക്ഷിക്കുന്നതിൽ അര്ഥമില്ല.

   ഏതായാലും യുക്തിവാദികളുടെ ഈ ഇരട്ടത്താപ്പ് ശ്രദ്ധേയമാണ്. ഇസ്ലാമിനെതിരെയാണ് ഉദ്ധരണികളെങ്കിൽ മുന്നിലുള്ള പുസ്തകം തുറന്ന് പോലും അതിന്റെ സത്യസന്ധത അവർക്ക് ഉറപ്പ് വരുത്തേണ്ടതില്ല. എന്നാല് അനുകൂലമെങ്കിൽ കണ്ട ഭാവം നടിക്കുകയുമില്ല.
   Yesterday at 12:58 · · 1 person
  • Abdul Latheef
   ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് (അതുകൊണ്ട് മാത്രമാണ് ) എന്ന ഒരു ആരോപണം നേരത്തെയുള്ളതാണ്. പലപ്പോഴും അതിനെതിരെ വിശ്വാസി സമൂഹത്തിന്റെ പ്രതികരണം പ്രവാചകനും അനുയായികളും വാള്‍ തൊട്ടിട്ടേ ഇല്ലെന്ന നിലക്കുമാണ്. ഇതിന് രണ്ടിനും മധ്യത്തില്‍ കാര്യത്തെ കാണാനാണ് മൗദൂദി സാഹിബ് ആഗ്രഹിക്കുന്നത്. വാളിന് വല്ല പങ്കും ഇസ്ലാമിന്റെ വ്യാപനത്തില്‍ വഹിക്കാനുണ്ടായിരുന്നോ?. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പ്രവാചകന്‍ വാളെടുത്തതും യുദ്ധം ചെയ്തതും അന്യായവും ഫലരഹിതവുമായിരുന്നുവെന്ന് വരും. ആരെയോ എന്തിനെയോ ഭയപ്പെട്ട് അത്തരമൊരു വാദം ഉന്നയിക്കേണ്ട കാര്യമില്ല. പ്രവാചകന്‍ എപ്പോഴാണ് വാളെടുത്തതെന്നും എന്തിനാണെന്നും ചരിത്രം പരിശോധിക്കുക.

   അതൊരിക്കലും ഇസ്ലാമിനെ നിര്‍ബന്ധപൂര്‍വം അംഗീകരിപ്പിക്കാനായിരുന്നില​ ്ല. ഇസ്ലാമിന്റെ സത്തക്കും ഒരു ആദര്‍ശത്തിന്റെ പ്രചാരണത്തിനും ആ നിലപാട് ഗുണകരമല്ല. മനുഷ്യൻ സ്വമേധയാ സത്യവിശ്വാസം അംഗീകരിക്കണമെന്നും അതിലൂടെ മാത്രമേ ആ വിശ്വാസം കൊണ്ടുണ്ടാകേണ്ട സൽകർമങ്ങൾ ഉണ്ടാകുകയുള്ളൂവെന്നും അത് മനസ്സിലാക്കുന്നു.

   മാത്രമല്ല മനുഷ്യരെ മുഴുവന്‍ നിര്‍ബന്ധപൂര്‍വം സത്യം അംഗീകരിപ്പിക്കണമെന്നുണ്ടായ​ ിരുന്നെങ്കില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹുവിനത് അസാധ്യമായിരുന്നില്ല. ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

   പ്രവാചകന് പോലും ബാധ്യതയില്ലാത്ത കാര്യം അനുചരൻമാർ സ്വയം ബാധ്യതയായി നിശ്ചയിക്കുമോ.
   Yesterday at 13:10 ·
  • Abdul Latheef
   ‎[(60:8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവര​ുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.]

   ഇതാണ് ഖുർആന്റെ ഖണ്ധിതമായ നിലപാട്. മക്കയിൽ മാത്രമല്ല മദിനയിലും എല്ലായിടത്തും എല്ലായ്പോഴും. ഇതു തന്നെയും വ്യവസ്ഥാപിതമായ ഭരകൂടത്തിലെ ഏതെങ്കിലും വ്യക്തികളങ്ങിയ ഗ്രൂപുകൾ നിർവഹിക്കേണ്ടതല്ല. വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അതിനുണ്ട്.
   Yesterday at 13:16 ·
  • Abdul Latheef
   മതത്തിൽ ബലാൽകാരമില്ല എന്ന സൂക്തത്തെ വിവിധ വ്യാഖ്യാതാക്കൾ വിശദീകരിച്ചത് മൗദൂദി എടുത്ത് ചേർത്തിട്ടുണ്ട്. ഇബ്നു കസീറിന്റെത് മാത്രം ഇവിടെ ഉദ്ധരിക്കാം.

   " ആരെയും ഇസ്ലാമാശ്ലേഷിക്കാൻ നിർബന്ധിക്കരുത്. കാരണം ഒരാളെ അപ്രകാരം ചെയ്യാൻ നിർബന്ധിക്കേണ്ടതില്ലാത്ത വിധം ഇസ്ലാം വ്യക്തവും സ്പഷ്ടവു, അതിന്റെതെളിവുകളും സമർഥനങ്ങളും ഉജ്ജ്വലവുമാണ്. അല്ലാഹു ആർക്കെങ്കിലും മാർഗദർശനം നൽകുകയും സത്യം സ്വീകരിക്കാനായി അവരുടെ ഹൃദയം തുറക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈ തെളിവും സ്പഷ്ടതയും കൊണ്ട് തന്നെ അവർ അത് സ്വയം സ്വീകരിക്കും. ആരുടെയും കണ്ണും കാതും സീൽ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ​ അവരെ അടിച്ചും തൊഴിച്ചും മതത്തിൽ ചേർക്കുന്നത് അനാവശ്യവും ബുദ്ധി ശൂന്യതയുമാണ്. "

   ഇതൊക്കെ പറഞ്ഞ മൗദൂദി നാസർ നൽകിയ ഉദ്ധരണി പറയുമോ. ആലോചിച്ചു നോക്കുക. മര്യാദക്ക് പ്രബോധനം ചെയ്തു അംഗീകരിക്കാത്തതുകൊണ്ട് വാളെടുത്തുവെന്നാണല്ലോ അതിൽ പറയുന്നത്. അതുതന്നെയല്ലേ നിർബന്ധിത മതം മാറ്റം. അപ്പോൾ കാര്യം മറ്റൊന്നാണ്. മൗദൂദിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. അല്പം പോലും യുക്തി ഉപയോഗിക്കാതെ.
   Yesterday at 13:27 ·
  • Sayoob Vc Naser Kp ലതീഫ്ക്ക നാസിര്‍ ഇതിനൊന്നും മറുപടി പറയില്ല. ഇനി കുറെ നാള്‍ കഴിഞ്ഞ ഇതേ പോസ്റ്റ്‌ തന്നെ ഇടും.. അപ്പോള്‍ അതിനെ അവഗണിച്ചാല്‍ പറയും.. ഇസ്ലാമിസ്റ്റുകള്‍ വാല്(അവര്‍ അവരുടെ പൂര്‍വികര്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരെ ഓര്‍ക്കുന്നത് കൊണ്ടാവാം ഈ പ്രയോഗം) ചുരുട്ടി ഓടിയോ എന്ന്.. ഇതാണ് കണ്ടു വരുന്നത്.. ഈ കമെന്റുകള്‍ ബ്ലോഗില്‍ സൂക്ഷിക്കുക. അന്ന് വീണ്ടും ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാം..
   23 hours ago ·
  • Naser Kp Abdul Latheef , Thank you for the comments. Let you continue. I shall reply tomorrow.
   23 hours ago · · 1 person
  • Abdul Latheef ഇപ്പോൾ തന്നെ ചില മറുപടികൾ തന്നാൽ സൗകര്യമായിരുന്നു. എവിടുന്നാണ് ഈ ഉദ്ധരണി സംഘടിപ്പിച്ചെതെന്ന് തുടങ്ങിയവ.
   23 hours ago ·
  • Komath Khrins
   Naser Kp"പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

   അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137 , മൌലാന മൌദൂദി ]"

   പ്രിയ നാസര്‍, താങ്കള്‍ മൌദൂദിയുടെ വാക്കുകളില്‍ നിന്ന് എന്താണ് താങ്കള്‍ മനസ്സിലാക്കിയത്? പ്രവാചകന്‍ ഉപയോഗിച്ച ഖഡ്ഗം എന്ന് മൌദൂദി പറഞ്ഞത് എന്തിനെയാണ്?
   ഹൃദയത്തിലെ കറകളെയും, ആത്മാവിലെ കളങ്കങ്ങളെയും വിപാടനം ചെയ്യാനുപയോഗിച്ച ഖഡ്ഗം ഏതാണ് ? സാധാരണ വാളുകൊണ്ട് ഹൃദയത്തിലെ കറയും ആത്മാവിലെ കളന്കങ്ങളും നീക്കം ചെയ്യാന്‍ കഴിയുമോ ? ആ വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി. സാധാരണ വാള്‍കൊണ്ടു ആരുടെയെങ്കിലും അന്ധത ഇല്ലതാക്കനാകുമോ ? സുഹൃത്തേ അക്ഷരപൂജ മാറ്റിവെച്ചു ഖഡ്ഗത്തിന്റെ സ്ഥാനത് ഖുര്‍ആന്‍ എന്ന പദം വെച്ച്കൊണ്ട് വായിച്ചു നോക്കൂ.

   "അതിനാല്‍ പ്രവാചകാ, സത്യനിഷേധികള്‍ക്ക് ഒട്ടും വഴങ്ങിപ്പോകരുത്. ഈ ഖുര്‍ആന്‍കൊണ്ട് അവരോട് മഹാ സമരത്തിലേര്‍പ്പെടുക" ഖുര്‍'ആന്‍ 25 :22

   ഖുര്‍ആന്‍ കൊണ്ട് ജിഹാദ് നടത്തി,

   ഇനി മൌദൂദിയുടെ വാക്കുകളിലേക്കു വരൂ അതുകൊണ്ട് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.

   ഞാന്‍ താങ്കളോട് മുമ്പ് പറഞ്ഞത് പോലെ ഇസ്ലാം വാളെടുത്തു പ്രച്ചരിപ്പിച്ചതായിരുന്നെങ​ ്കില്‍ ഒരു നൂറ്റാണ്ടു പോലും അത് പിന്നിടില്ലയിരുന്നു. ഈ തത്വ സംഹിതക്ക് ദൈവിക പിന്‍ബലം ഇല്ലായിരുന്നുവെങ്കില്‍ മുഹമ്മദ്‌ നബിയെ സ്നേഹിക്കുന്ന ഒരു ജനത അന്നും ഇന്നും ഇവിടെ കാണുമായിരുന്നില്ല.
   17 hours ago · · 3 people
  • Shabab Mohammed
   ഒന്നാം ഖലീഫ അബൂബകര് (റ) സ്വന്തം അനുയായികളോട് പറഞ്ഞ വാക്കുകള് ഇവിടെ സ്മരണീയമാണ്. “ നീതിക്കായി നില കൊള്ളുക, അനീതി പ്രവര്ത്തിക്കുന്നവര് ഒരിയ്ക്കലും അഭിവൃദ്ധിപ്പെടുകയില്ല. ധീരന്മാരായിരിക്കുക, കീഴടങ്ങുന്നതിനെക്കാള് മരിക്കുന്നതാണ് ഉചിതം. കരുണയുള്ളവരായിരിക്കുക. വൃദ്ധന്മാര്, സ്ത്രീകള്, കുട്ടികള് ഇവരെ ഉപദ്രവിക്കരുത്. ഫല വൃക്ഷങ്ങളും ധാന്യ വിളകളും നശിപ്പിക്കരുത്. കന്നുകാലികളെ ദ്രോഹിക്കരുത്. ശത്രുവിനോടു പോലും വാക്ക് പാലിക്കണം…” ഇത്തരം ആഹ്വാനങ്ങള് കൃത്യമായി പാലിച്ച് കൊണ്ടാണ് അബൂബക്കറും അനുയായികളും ജൈത്രയാത്ര തുടര്ന്നത്. [Historical Role of Islam – MN Roy]

   ഇസ് ലാമിനെ വാളു കൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമായി ചിത്രീകരിക്കാന് ഇസ് ലാം വിരോധികള് നടത്തുന്ന ശ്രമങ്ങള്ക്ക് ഇത്തരം നിഷ്പക്ഷമായ പഠനങ്ങള് വലിയ തിരിച്ചടിയാണ്.
   12 hours ago ·
  • Nisar Pallipuram
   ഇവിടെ ഇങ്ങിനെ ഒരു ചോദ്യമുന്നയിച്ച വ്യക്തി അദ്ദേഹത്തിന്റെ പഠന പാരായങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ശ്രെദ്ധയില്‍പെട്ട ഒരു സംശയത്തെ ദുരീകരിക്കുന്നതിനുവേണ്ടി ചോദിച്ച ചോദ്യമോ ? അതോ ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇസ്ലാംദീനിനെ അപ്പൂപ്പന് താടിപോലെ അന്തരീകഷത്തില്‍ പരതികലിക്കാമെന്ന വ്യാമോഹത്തില്‍ ഇസ്ലാമിന്റെശത്രുക്കള്‍ ദീനിനെ തകര്‍ക്കാന്‍വേണ്ടി നിരന്തരം ഉയര്‍ത്തിവിടുന്ന ചോദ്യങ്ങളുടെ തനിയാവര്തനമോ ? ഒന്നാമത്തെ ഗണത്തില്‍ പെടുന്ന ചോദ്യമെങ്ങില്‍ മറുപടി നല്‍കിയവര്‍ക്കും വിശദീകരണം നല്‍കാന്‍ കാത്തിരിക്കുന്നവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു....... അതല്ല രണ്ടാമത്തെ ഗണത്തിലുള്ള ചോദ്യമെങ്ങില്‍ ഞങ്ങളെ പോലെ ഇസ്ലാമിന്റെ ബാലപാടമഭ്യസിക്കുന്ന കുട്ടികിടാങ്ങള്‍ ഇമ്മാതിരി ചോദ്യങ്ങളുടെ ഇടയില്‍ കയറി പറയുന്നത് അസാഗത്യമാകില്ലല്ലോ?
   11 hours ago ·
  • Nisar Pallipuram
   ചോദ്യകര്‍ത്താവിന്റെ നിലവാരതകര്‍ച്ച വ്യക്തമാക്കിത്തരുന്ന സുന്ദര മുഹൂരതമെന്നു ഇതിനെ വിശേഷിപ്പിക്കാം. ഒരു ഗ്രന്ഥം രാജിക്കുമ്പോള്‍ രജയിതാവ് ആനുകാലിക വിഷയങ്ങളും, തെറ്റിധാരണ അകറ്റാനും, സത്യം ബോധ്യപ്പെടുതുക......... എന്നിങ്ങനെ വിവിത വിഷയങ്ങളാണ് പ്രേതിപാതന വിഷയമാക്കുക. ഇവിടേയും അല്‍ജിഹാത് ഫില്‍ ഇസ്ലാം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രെന്ധമായല്ലെന്നും മറിച്ചു തീവ്രവാതത്തെ പാടെ നിരാകരിക്കുന്ന കൃതിയാനെന്നുമുള്ള വസ്തുത അത് രചിക്കാനിടയായ പശ്ചാത്തലം തന്നെ വ്യക്തമാക്കി തരുന്നുണ്ട്. ഇസ്ലാമിനും പ്രവാചകനും പരിശുദ്ധ ഖുര്‍ ആനുമെതിരെ വിഷലിപ്തമായ പ്രെചാരകവെലയുമായി ഇറങ്ങിത്തിരിച്ച ഒരു സന്യാസി , പ്രകോപിതനായ ഒരു മുസ്ലിം യുവാവിനാല്‍ കൊല ചെയ്യപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് ഇസ്ലാമിലെ ജിഹാദ് യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ഭാരത്സിക്കപ്പെടുകയും ചെയ്ത പശ്ചാതലത്തിലാണ് പ്രസ്തുത ഗ്രന്ഥം രചിക്കപ്പെടുന്നത് . അതിനാല്‍ നിയമവാഴ്ച നിലനില്‍ക്കെ വ്യക്തികളും സങ്കടനകളും എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയ്യിലെടുക്കുന്നത് ജിഹാദാവുകയില്ല എന്ന വസ്തുതക്കാന് മൌദൂദി അല്‍ ജിഹാദ് ഫില്‍ ഇസ്ലാം എന്ന ഗ്രന്ഥത്തിലൂടെ അടിവരയിടുന്നത്...യാഥാര്‍ത്​ഥ്യം ഇതായിരിക്കെ ആരാണ്ട് എങ്ങാണ്ടും എന്താണ്ടും പറഞ്ഞത് കേട്ട് ഇതുപോലുള്ള മുറിവൈദ്യന്മാര്‍ ഉറഞ്ഞു തുള്ളിയതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല.....!!!
   11 hours ago ·
  • Nisar Pallipuram
   സ്വാതത്ര്യ സമരത്തിലെ മൌദൂദിയുടെ പങ്കിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണീ ഗ്രന്ഥം. യഥാര്‍ത്ഥത്തില്‍ ബ്രിടീഷ് ഇന്ത്യയില്‍ രചിക്കപ്പെട്ട ഏറ്റവും ശക്തമായ കൊളോണിയല്‍ വിരുദ്ധ രചനയാണ് അല്‍ ജിഹാദ് ഫില്‍ ഇസ്ലാം. 16 -am നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊലോനിയലിസതിനെതിരെ പൊന്നാനിയിലെ ശൈഖു സൈനുദ്ധീന്‍ രചിച്ച തുഫഫതുല്‍ മുജാഹിദീന്‍ നിര്‍വഹിച്ച സമാന ദൌത്യമാണ് ഇരുപതാം നൂറ്റാണ്ടില്‍ ബ്രിടീഷ് കൊലോനിയലിസതിനെതിരെ അല്‍ ജിഹാദ് ഫില്‍ ഇസ്ലാമും നിര്‍വഹിച്ചത് . തുഫഫതുല്‍ മുജാഹിദീനെക്കാള്‍ ശക്തവും മൂര്‍തവുമാനെന്ന വ്യത്യാസവുമുണ്ട് ......!!!
   10 hours ago ·
  • Naser Kp Shabab Mohammed
   നാസ്സര് പറഞ്ഞ (ജബ്ബാര് മാഷ് നേരത്തെ പയറ്റിയ ) ആ “അല് ജിഹാദ് ഫില് ഇസ് ലാമില്” ഇങ്ങനെ മലയാളത്തില് ഒരു പേജ് ഉണ്ടോ? ഇനി ഉറുദുവിലോ അല്ലെങ്കില് മറ്റേതെങ്കിലും ഭാഷയിലോ ആണെങ്കില് ആ പേജ് ഒന്നു അപ്പടി സ്കാന് ചെയ്തു പോസ്റ്റിടാമോ?

   ഉറുദു മൂലം ഇതാ ഇവിടെയുണ്ട്. ഇതില്‍ മറ്റൊന്നാണ് പറയുന്നത് എങ്കില്‍ നമുക്ക് ഈ സാറിനെ വെറുതെ വിടാം.

   http://www.iqbalcyberlibra​ry.net/Urdu-Books/969-416-​214-019/
   10 hours ago ·
  • Naser Kp
   Komath Khrins
   ഹൃദയത്തിലെ കറകളെയും, ആത്മാവിലെ കളങ്കങ്ങളെയും വിപാടനം ചെയ്യാനുപയോഗിച്ച ഖഡ്ഗം ഏതാണ് ? സാധാരണ വാളുകൊണ്ട് ഹൃദയത്തിലെ കറയും ആത്മാവിലെ കളന്കങ്ങളും നീക്കം ചെയ്യാന്‍ കഴിയുമോ ? ആ വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി. സാധാരണ വാള്‍കൊണ്ടു ആരുടെയെങ്കിലും അന്ധത ഇല്ലതാക്കനാകുമോ ? സുഹൃത്തേ അക്ഷരപൂജ മാറ്റിവെച്ചു ഖഡ്ഗത്തിന്റെ സ്ഥാനത് ഖുര്‍ആന്‍ എന്ന പദം വെച്ച്കൊണ്ട് വായിച്ചു നോക്കൂ. ******//////////////

   വാളിനെ വാഴ നാരാക്കി മാറ്റാന്‍ കഴിവുണ്ടെങ്കില്‍ ആറ്റം ബോംബിനെ അണ്ടര്‍ വെയറും ആക്കാം. ഇനി താങ്കള്‍ പറയുന്നത് വാദത്തിനു വേണ്ടി എടുത്താല്‍ തന്നെയും മൌദൂദി സാറിനെ രക്ഷിക്കാന്‍ പര്യാപ്തമാവില്ല ഈ വാക്കുകള്‍. പാകിസ്താനിലെ മൌദൂദി ഭക്തര്‍ പണ്ടേ പയറ്റി പൊളിഞ്ഞു പോയ സര്‍ക്കസ് തന്നെയാണ് താങ്കളും പയറ്റുന്നത്. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി എന്നാണു ഇവിടെ പറയുന്നത്. അതിനു മുന്‍പ് പതിമൂന്നു വര്‍ഷക്കാലം അറബികളെ ഇസ്ലാം സ്വീകരിക്കാന്‍ കഹ്സ്നിച്ചു, അനുനയണം നടത്തി, അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും​ ധാര്‍മികതയുടെയും മാതൃകയായ തന്റ...െ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പക്ഷേ അദ്ദേഹത...്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല. അതിനാല്‍ ഖഡ്ഗം എടുത്തു, താങ്കള്‍ പറയുന്നത് ഖഡ്ഗം എന്നാ വാക്കിനു പകരം ഖുറാന്‍ എന്ന് വെയ്ക്കാന്‍ ആണ്. അപ്പോള്‍ പതിമൂന്നു വര്ഷം മുഹമ്മദ്‌ പരിപാടി നടത്തിയത് ഖുറാന്‍ ഇല്ലാതെയാണ് എന്ന് വരും. എന്താ അതാണോ വാദം?
   9 hours ago · · 1 person
  • Abdul Latheef
   നാസറിന് യുക്തിയില്ലാത്ത കുഴപ്പമല്ല. ഇസ്ലാമിനെതിരാകുമ്പോൾ അതുപയോഗിക്കില്ലെന്ന് മാത്രം. കോമത്തിനെ വഴിതെറ്റിച്ചത് നാസറാണ്. കാരണം അവിടെ ഒരു ഖഡ്ഗം വെച്ചാല് സ്വാഭാവികമായും ശേഷം പറഞ്ഞ കാര്യങ്ങൾ അപ്രകാരം ഒരു വ്യാഖ്യാനത്തിനും വഴങ്ങും. പക്ഷെ എല്ലാം ചേർത്ത് വായിക്കുമ്പോൾ വീണ്ടും വൈരുദ്ധ്യം വരും.

   ചുരുക്കത്തിൽ മനസ്സിലാകുന്നത് ഉദ്ധരണിയിൽ കൃത്രിമം കാണിച്ചിരിക്കുന്നുവെന്ന് തന്നെയാണ്. മലയാള പരിഭാഷ വായിക്കുമ്പോൾ ആ പ്രശ്നമൊന്നും അനുഭവപ്പെടുന്നുമില്ല. അതിൽ എല്ലാം വ്യക്തമാണ്. ഉദ്ധരണി എവിടുന്നാണ് ലഭിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിൽ തപ്പി പുസ്തകത്തിന്റെ ലിങ്ക് നൽകിയിരിക്കുന്നു. ഏതായാലും അതിൽനിന്നല്ലെന്ന് വ്യക്തമായി മാത്രമല്ല. നാസർ നൽകിയ ഉദ്ധരണി ഏത് വാള്യത്തിൽനിന്നാണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല എന്നും മനസ്സിലായി.
   2 hours ago ·
  • Abdul Latheef നാം ഉദ്ധരണി ചോദിച്ചപ്പോള്‍ നാസര്‍ ഉര്‍ദു പുസ്തകം മുഴുവനായി നല്‍കി. വക്രീകരിച്ചെടുത്ത ഉദ്ധരണിയുള്ളത് ഒന്നാം ഭാഗത്തിലാണ്. അദ്ദേഹം നല്‍കിയത് രണ്ടാം ഭാഗവും. ഏതായാലും വിമര്‍ശകര്‍ ഈ ഔദാര്യമെങ്കിലും ചെയ്തല്ലോ എന്നോര്‍ത്ത് സമാധാനിക്കുന്നു.

   Naser KP, ഇനി പറയട്ടേ ഇതാണ് പരമാമര്‍ശവിധേയമായ പേജുകൾ. (143-145)
   http://www.iqbalcyberlibra​ry.net/Urdu-Books/969-416-​214-018/p0164.php
   ഉറുദു അറിയുന്ന ഏതെങ്കിലും യുക്തിവാദികളുണ്ടെങ്കില്‍ അവരോട് ചോദിച്ചു നോക്കുക താങ്കള്‍ നല്‍കിയ ഉദ്ധരണിയില്‍ എത്രമാത്രം കൃത്രിമത്വം വരുത്തിയിരിക്കുന്നെന്ന്.

   "പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
   അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം!"

   ഈ ഭാഗം കാണിച്ചു തരാന്‍ ആവശ്യപ്പെടുക.

   ആ വാചകങ്ങള്‍ ഉപയോഗിച്ചാണല്ലോ താങ്കള്‍ ഇവിടെ സംസാരിക്കുന്നത്.

   മൗലാനാ മൗദൂദി നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനോട് അഭിപ്രായ വ്യത്യാസമുള്ളവരോട് ചര്‍ചയാകാവുന്നതാണ് പക്ഷെ ഇസ്ലാം സംവാദം എന്ന ഗ്രൂപില്‍ അതിന് പ്രസക്തിയില്ല. ജമാഅത്തെ ഇസ്ലാമി ഒരന്വേഷണം എന്ന ഗ്രുപിലാകാവുന്നതാണ്. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം അത് വേറെ വിഷയമാണ്. നാസര്‍ നല്‍കിയ ചര്‍ച അദ്ദേഹത്തിന്റെ വ്യക്തമായ മറുപടി കൂടി ലഭിച്ചാല്‍ ഇവിടെ പൂര്‍ണമാകും.
   38 minutes ago ·
  • Abdul Latheef എന്റെ അറിവനുസരിച്ച് മലയാള പരിഭാഷയെ ഉറുദുമൂലവുമായി ഒത്തുനോക്കി. വളരെ സത്യസന്ധമായ പരിഭാഷയായിട്ടാണ് അത് അനുഭവപ്പെട്ടത്. ഏറെക്കുറെ പദാനുപദ പരിഭാഷയെന്നുതന്നെ പറയാം. ഏഴ് വര്‍ഷം എന്റെ കൂടെ ഒരേ ക്ലാസില്‍ പഠിച്ച കെ.ടി. ഹുസൈനാണ് അതിന്റെ പരിഭാഷകന്‍. ഉറുദു പാരമ്പര്യമുള്ള കുടുംബത്തിലെ അംഗവും പഠിക്കുന്ന കാലത്ത് തന്നെ ഉറുദുവിനോട് വലിയ താല്‍പര്യവും അറിവും കാണിച്ചിരുന്ന അദ്ദേഹം ലക്‌നോ നദ് വത്തുല്‍ ഉലമയില്‍ നിന്ന് ആലിമിയത്ത് ബിരുദവും അലീഗര്‍ മുസ്ലിം സര്‍വകലാശാലയില്‍നിന്ന് ഏം.എ.യും നേടി. മൗദൂദിയുടെ സാഹിത്യം മുറ്റിനില്‍ക്കുന്ന ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുക ഒരു വെല്ലുവിളി തന്നെയാണ്. മൗദൂദിയുടെ പുസ്തകത്തിലെ പല പദങ്ങളും ആലങ്കാരികവും പലവാചകങ്ങളും സാഹിത്യപരവുമാണ് എന്നറിയാത്തത് കൊണ്ടാണ് വിമര്‍ശകര്‍ അവ ഉദ്ധരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഏറ്റവും കുറവ് സത്യസന്ധ യുക്തിവാദികളുടെ ദൗബല്യമാണ്.

   നാസര്‍ നല്‍കിയ ഉദ്ധരണി നിര്‍മിച്ചുണ്ടാക്കിയത് രണ്ട് പേജില്‍ മൗദൂദി വിശദീകരിച്ച കാര്യങ്ങളില്‍ സ്വന്തമായ കൂട്ടിചേര്‍ക്കലുകള്‍ വരുത്തിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ അതില്‍ വൈരുദ്ധ്യം കാണുന്നു. എന്റെ മാന്യ മുസ്ലിം സുഹൃത്തുക്കളോട് എപ്പോഴും ഞാന്‍ ഉണര്‍ത്താറുള്ളതാണ്. യുക്തിവാദികളുടെ ഉദ്ധരണികള്‍ക്ക് മറുപടി പറയുന്നതിന് മുമ്പ് അവ അങ്ങനെതന്നെയാണോ യഥാര്‍ഥ മൂലത്തില്‍ ഉള്ളതെന്ന് പരിശോധിക്കണമെന്ന്. മൗദൂദി ഈ ഖണ്ഡികയില്‍ പരയുന്നത് ഖുര്‍ആനെക്കുറിച്ചല്ല അധികാരത്തിന്റെ ചിഹ്നമായ വാളിനെക്കുറിച്ച് തന്നെ. പക്ഷെ പറയുന്നത് നാസര്‍ പറഞ്ഞതല്ല എന്ന് മാത്രം. ഇസ്ലാമിന്റെ പ്രചാരത്തിന് പങ്കുവഹിച്ചത് വാളാണെന്ന് പറയുന്നതും. വാളിന് അല്ലെങ്കില്‍ അധികാരത്തിന് ഇസ്ലാമില്‍ ഒരു സ്ഥാനമേ ഇല്ല എന്ന് പറയുന്നതും അദ്ദേഹം നിരാകരിക്കുന്നു. ഈ അധ്യായത്തിന്റെ അവസാന ഭാഗത്ത് ഇസ്ലാം കി തല്‍വാര്‍ എന്നദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം ഇത് ഉപയോഗിക്കുന്നത്. അധികാര ശക്തി എന്ന നിലക്കാണ്. വിമര്‍ശകര്‍ ക്കുള്ള മറുപടി ആയതിനാല്‍ അദ്ദേഹം അദ്ദേഹം അതേ പദം ഉപയോഗിച്ചുവെന്ന് മാത്രം. ഈ അധികാര ശക്തിക്ക് ഇസ്ലാമിന്റെ വ്യാപനത്തിലും നിലനില്‍പിലും വല്ല സ്വാധീനവും ഉണ്ടായിരുന്നോ. ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അത് വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന വിധമല്ല. മറ്റൊരു വിധത്തിലാണ് അതാകട്ടെ ആക്ഷേപാര്‍ഹവുമല്ല. ഇത് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളെയാണ് യുക്തിവാദികള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത്. മനുഷ്യയുക്തിയെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതും സംഭവലോകം സാക്ഷ്യവഹിക്കുന്നതുമായ ആ നിത്യസത്യം ഇസ്ലാമിന്റെ പ്രചാരണവും വാളും എന്ന അധ്യായം വായിക്കുന്ന ആര്‍ക്കും ഗ്രഹിക്കാനാവുന്നതാണ്. ഇനി ഈ വിഷയത്തില്‍ വല്ല സംവാദവും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ആ അധ്യായം വായിച്ചവരോട് മാത്രമായിരിക്കും.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന്റെ രണ്ടാ ഭാഗം. ഇവിടെ വായിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review