- Nisar Pallipuram@HASANUL BENNA താങ്കള്‍ നമ്മുടെ ഗ്രാമീണ ശൈലിയില്‍ ഇങ്ങിനെ വിട്ടോടാ......... എന്ന് വിളിച്ചുപരഞ്ഞപ്പോ എനിക്കോര്‍മ വന്നത് പണ്ട് വിഡ്ഢിയുമായ രാജാവ് റോഡിലൂടെ നക്നനായി എന്താണ് തന്റെ അവസ്ഥ എന്നറിയാതെ വലിയ അഹങ്കാരത്തില്‍ റോഡിലൂടെ നടന്നുനീങ്ങുബോ രോടരികില്‍നിന്നു ധൈര്യ സമേതം സത്യം വിളിച്ചുപറയാന്‍ തയ്യാറായ ആ പയ്യനെയാണ്. വിഷയം വായിച്ചു മനസ്സിലാക്കി യാഥാര്‍ത്യതോട് ഇങ്ങിനെയെങ്കിലും പ്രേതികരിച്ചല്ലോ ! മണ്ടാതിരിക്കുന്നതിനേക്കാള്
എത്രയോ ഭേതം !!! KEEP IT UP ....... 09 July at 18:50 · · 2 people - Naser Kpഞാന്‍ ആലോചിക്കുമ്പോള്‍ ലത്തീഫിനെ കുറ്റം പറയാന്‍ ഒരു മാര്‍ഗവും കാണുന്നില്ല. കാരണം ലത്തീഫിനെ സംപന്തിച്ചു ഇസ്ലാം മതമാണ്, രാഷ്ട്രീയമാണ്, ഭരണ വ്യവസ്ഥിതിയാണ്... ഈ വ്യവസ്ഥിതി അതിന്റെ എല്ലാ ഗ്രന്ഥ നിബന്ധമായ അര്‍ത്ഥത്തിലും നടപ്പാക്കെണ്ടാതാണ്... ആ ഗ്രന്ഥമാണ് ഖുറാന്‍..
ഇത്തരം ഒരു മത വീക്ഷണത്തില്‍ നിന്ന് കൊണ്ട് ഒരു ബഹുസ്വര സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യേണ്ട മഖം മൂടുന്ന മാന്യ ഭാഷനതിനപ്പുരം ലത്തീഫിന്റെ ഇസ്ലാം ആന്തരികാര്‍ത്ഥത്തില്‍ വാള് കൊണ്ട് വെട്ടി പിടിച്ചു രാജ്യം ഉണ്ടാക്കുകയും, വാള് കൊണ്ട് തന്നെ അധികാരം നില നിര്‍ത്തുകയും, അതെ വാള് കൊണ്ട് തന്നെ ബഹുസ്വരതയുടെ എല്ലാ വിഭിന്ന സൌന്ധര്യങ്ങളെയും വെട്ടി ഒതുക്കുകയും ചെയ്യുന്നു.
ലത്തീഫ് തന്റെ കമന്റില്‍ പറഞ്ഞതിനെ വീണ്ടും സൂചിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം (.....ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല. ..by Latheef ) ഇവിടെ ലത്തീഫിനെ വാക്കുകളിലെ പിഴവുകളില്‍ തൂങ്ങിയുള്ള ഒന്നല്ല. അങ്ങനെ വാക്ക് പിഴക്കാന്‍ മാത്രം റുബീന അല്ല ലത്തീഫ്, എന്നാല്‍ വളരെ ചിന്തിച്ചു എഴുതിയ വാക്കുകളില്‍ നിര്‍ബന്ധിതമായ ഒരു കീഴടങ്ങലില്‍ ലത്തീഫ് ഊറ്റം കൊള്ളുന്നു. നിരബന്ധിതമായ ഒരു കീഴടങ്ങല്‍ എന്നത് കേവലം വാക്കര്ത്ഖ്‌തിലുള്ള ഒന്നല്ല, അത് ഒരു വ്യക്തിയുടെ ചിന്തയെ ഭയം കൊണ്ട് മൂടുകയും, അയാള്‍ക്ക് തനിക്കിഷ്ടമില്ലെങ്കില്‍ പോലും വിരുദ്ധ ആധാര്ഷത്തിനു മുന്‍പില്‍ സാഷ്ടാംഗം പ്രനമിക്കെണ്ടിയും വരുന്നു. ഇതൊരു ഭയത്തിന്റെ രാശ്രീയമാണ്. അതിനെ മൌദൂദി പ്രണയിക്കുന്നു, അത് തന്നെ ലത്തീഫും പകര്‍ത്തുന്നു...
തുടരും,...10 July at 08:56 · - Naser Kpഇനി മൌദൂദി പറയുന്നത് നോക്കുക... (വിഷയത്തില്‍ നിന്നും മാറി pokunnu... സാരമില്ല...)
"'എങ്കില്‍ യാതൊരു നിയമവാഴ്ചയുമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച് അല്‍പനേരം ഒന്ന് സങ്കല്‍പിച്ചുനോക്കൂ." ഇതിനെ യുദ്ധ തന്ത്രമെന്ന വാക്കുപയോഗിക്കുന്നത് ഏറ്റവും മാന്യമാണ്. ഇറാക്കില്‍ ഒരു നിയമ വ്യവസ്ഥയും ഇല്ല, അവിടെ ആയുധങ്ങളുടെ കൂമ്പാരമാണ് എന്ന് ബുഷിന്റെ പ്രസ്താവന പോലെ ഒന്ന്. ഒരനു നിയമ വാഴചയും ഇല്ലാത്ത സ്ഥലത്തേക്ക് ഇസ്ലാം അതിന്റെ നിയമ പുസ്തകവുമായി കടന്നു വരികയും സമൂഹത്തെ ഒന്നടങ്കം അങ്ങ് മാറ്റി കലഞ്ഞെക്കും എന്നുമുള്ള ദ്വാനിയാണ്. ഇങ്ങനെ നിയമ വ്യവസ്ഥയെ നിരാകരിച്ച വല്ല സമൂഹവും ഉണ്ടെങ്കില്‍ അത് അറേബ്യന്‍ ഗോത്രങ്ങള്‍ ആയിരുന്നു കൂടുതലും, ആ സാമൂഹിക ചുറ്റുപാടിലേക്ക് ലോകത്തെ മുഴുവനും എല്ലാ കാലത്തേക്കും വെട്ടി മുറിച്ചു പാകപ്പെടുത്തുന്നത് തികഞ്ഞ വന്ജനയാണ്.
--
"ഓരോവ്യക്തിയും ധാര്‍മികപരിധിയുടെ ബന്ധനത്തില്‍നിന്ന് സ്വതന്ത്രരാണ്. കിട്ടുന്നതെന്തും കൊള്ളചെയ്യുന്നു. ശത്രുതയുള്ളവരെയെല്ലാം കൊലചെയ്യുന്നു.... എന്ത് ആവശ്യം നേരിട്ടാലും അത് കട്ടെടുക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുന്നു. മനസ്സില്‍ രൂപം കൊള്ളുന്ന എന്തഭിലാശവും ഏതുമാര്‍ഗമുപയോഗിച്ചും പൂര്‍ത്തീകരിക്കുന്നു. നിഷിദ്ധമെന്നോ അനുവദനീയമെന്നോ ഉള്ള യാതൊരു വിവേചനവും അവര്‍ക്കില്ല..."
ഇവിടെ ധാര്‍മിക പരിധിയും, നിയമ പരിധിയും മൌധൂധി കൂട്ടി കുഴക്കുന്നു. മനുഷ്യന്‍ അധിസ്ഥാന പരമായി നന്മയും തിന്മയും സമ്മേളിച്ച ഒന്നാണ്. അവന്‍ സാമൂഹികമായി കൂടുതല്‍ നന്മയുള്ളവനായി ജീവിച്ചു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു ഒരു വ്യക്ത് ധാര്‍മിക പരിധിയുടെ ബന്ധനസ്തന്‍ എന്നത് പോലെതന്നെ അതിന്റെ ലങ്കകനും ആണ്. അവന്റെ ഉള്ളില്‍ ഉള്ള ധര്‍മ ബോധവും, അവന്റെ സാമൂഹിക ബോധവും, അവന്റെ ആവശ്യങ്ങളും തമ്മില്‍ ഉള്ള സങ്കര്‍ഷങ്ങള്‍ ആണ് തട്ടിപ്പറിയിലും കളവിലും എത്തുന്നത് എന്ന് സാമൂഹ്യ ശാസ്ത്രഞ്ഞര്‍ മനസ്സിലാക്കുന്നു.നിക്കി ദിയസിനെ പോലുള്ളവര്‍ ഈ മേഖലയില്‍ പഠനം നടത്തിയവരാണ്.
ഇത്തരം ഒരു ശാസ്ത്രീയമായി ചിട്ട പെടുത്തിയ സാമൂഹിക പഠനങ്ങളില്‍ നിന്നും ഉയിര്‍ കൊള്ളേണ്ട നിയമ വ്യവസ്ഥ നിശിതമായ മാറ്റി തിരുത്തലുകളോട് കൂടിയല്ലാതെ പ്രയോഗവല്കരണ തലങ്ങളിലേക്ക് കടക്കുകയെ ഇല്ല. അവ സാമൂഹിക മനശ്ശസ്ത്രഞ്ഞര്‍ തൊട്ടു, യുദ്ധ തന്ത്രക്ഞ്ഞന്മാര്‍ വരെ പരിശോധിച്ച ശേഷമാണ് പൊതു നിയമങ്ങളായി വരുന്നത്. അത്തരം ഒരവസ്തയല്ലാതെ, ആകാശത്തില്‍ നിന്നും കിട്ടിയ നിയമം പൊക്കി പിടിച്ചു ഇതില്‍ എല്ലാം ഉണ്ട്, ഇതല്ലാതെ മറ്റൊന്നും അനുസരിക്കരുത് എന്ന് പറയുന്നത് തികഞ്ഞ നീതി നിഷേധം എന്നതിലുപരി കൊടിയ മനുഷ്യത്വ വന്ജനയാണ് എന്ന് കൂടി പറയേണ്ടി വരും. ഇവിടെ അനുവധനീയതിന്റെ പരിതി നിരീക്ഷനങ്ങലോ, സാമൂഹിക ച്ചുട്ടുപാടുകാലോ അല്ല, മരിച്ചു വിശ്വാസം എന്നായതിനാല്‍ തന്നെ, അത് നടപ്പാക്കാന്‍ വാള്‍ വേണ്ടി വരികയും ചെയ്യും.
തുടരും...10 July at 09:27 · - Naser Kp".... കടമകളെയും ബാധ്യതകളെയും കുറിച്ച ചിന്തയേ അവര്‍ക്കില്ല..."
ഇത് ഇതു ഉട്ടോപ്യന്‍ ലോകത്തെ കുറിച്ചാണ് മൌധൂധി പറയുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ അറേബിയയിലെ ഗോത്ര വര്‍ഗത്തെ കുറിച്ചാണെങ്കില്‍ പോലും അതില്‍ ചരിത്ര സത്യം ഇല്ല. മനുഷ്യന്‍ അവന്റെ പുരോഗതിയുടെ ചരിത്രം തന്നെ വരച്ചിട്ടത് കടമകളുടെ ബാധ്യതകളുടെയും പൂര്തീകരനതിലൂടെയാണ്. "അവന്‍" എന്ന ഏക വചനത്തെ പൊതു മനുഷ്യ സമൂഹം എന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ സാഹിബ് പ്രയോഗിചിട്ടുന്ടെങ്കില്‍ അത് അക്ഷന്തവ്യമായ ഒരു ചരിത്ര വഞ്ചന എന്നെ പറയാനാവൂ.
തുടന്നു,,,,
"പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"
ഇതോടെ തന്നിലെ വാള്‍ മൌധൂതി പുറത്തെടുക്കുന്നു. സമൂഹം ഒന്നാകെ കൊള്ളയും കൊലയും നടക്കുകയും, നീതിയും നിയമവും ഇല്ലാതെ വരികയും ചെയ്യുന്ന ഒരു ഉട്ടോപ്യന്‍ ലോകത്തില്‍ നീതിയുടെ പൊന്‍ പുസ്തകവുമായി നന്മയുടെ പുലരിയിലേക്ക് മനുഷ്യരെ നയിക്കാന്‍ ഒരാള്‍ വരികയും ചെയ്‌താല്‍ അയാളെ സമൂഹം സ്വീകരിക്കുമോ എന്നാണു ചോദ്യം? ഇല്ല എന്ന് തന്നെ ആണ് ഉത്തരം എന്ന് സങ്കല്പിച്ചു കൊണ്ടാണ് ലേഖനം തുടരുന്നത്. എല്ലാവരും എല്ലാവരുടെതും കൊള്ള ചെയ്യുക എന്ന ഒരു ഭ്രാന്തന്‍ ലോകം ഉണ്ടാവില്ല., സമൂഹത്തില്‍ കുറച്ചു ആളുകള്‍ കൂടുതല്‍ ആളുകളുടെത് കൊള്ള ചെയ്യുക. അതിനു മാത്രമേ യുക്തി പരമായി സംഭവ്യത ഉള്ളൂ. കാരണം കൊള്ളയുടെ ഉദ്ദേശ്യം മുതലിന്റെ ഒരുക്കു കൂട്ടല്‍ ആണ്. അല്ലാതെ ആചാരമല്ല. ഒരു സമൂഹത്തില്‍ നൂറു പേര്‍ ആണെങ്കില്‍ ഈ നൂറു പേരും പരസ്പരം കൊള്ള ചെയ്യില്ല. അങ്ങിനെ വന്നാല്‍ അത് കൊല്ലയുമല്ല , തികഞ്ഞ സാമൂഹിക ബോധത്തോടെ വസ്തുക്കള്‍ എന്റേത് എന്നോ, നിന്റേതു എന്നോ ഉള്ള ചിന്തയില്ലാതെ ഉപയോഗിക്കുക എന്നുള്ളതാണ് (ഓഷോ ഇത്തരം ചില കാര്യങ്ങള്‍ വിഷധീകരിച്ചിട്ടുണ്ട് എന്നാണു എന്റെ ഓര്മ) . മാത്രവുമല്ല കൊള്ളയുടെ സാമ്പത്തിക ശാസ്ത്രം തന്നെ ഒരു ഭൂരിപക്ഷ കൊല്ല എന്ന സങ്കല്പത്തെ നിരാകരിക്കുന്നു. ഇത് ചിത്ര കഥകളിലെ പോലെ സുന്ദരിമാര്‍ മാത്രമുള്ള നഗരം പോലെ തികച്ചും അസംഭാവ്യം ആണ്. ഇങ്ങനെ അസംഭാവ്യം ആയ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് തന്റെ വാള്‍ പ്രയോഗവുമായി മൌധൂധി കടന്നു വരുന്നത് (ഭാവിയിലെ ജമായത് പിള്ളേര്‍ക്ക് ഇങ്ങനെ സംഭവിക്കാത്ത ലോകത്ത് വാള്‍ പ്രയോഗിക്കാം എന്ന് മൌദൂദി പറഞ്ഞതിനാല്‍, വാള്‍ പ്രയോഗിക്കുന്നതിനെ മൌധൂധി എതിര്‍ക്കുകയാണ് എന്ന് പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു വാദിക്കാം)
അപ്പോള്‍ ജനങ്ങള്‍ ഒരു നിയമ വ്യവസ്ഥയെ കയ്യും നീട്ടി സ്വീകരിക്കുമോ എന്നാണു ചോദ്യം? ഇല്ല എന്നുതരവും വ്യങ്ങമായി തരുന്നു. അതായത് ജനങള്‍ക്ക് വേണ്ടാത്ത ഒരു സാമൂഹിക ചുറ്റുപാധിനെ വിപാടനം ചെയ്യാന്‍ ജനങ്ങള്‍ അനുവദിക്കില്ല എന്ന വരട്ടു തത്വവാധമാണ് മൌധൂടി ഉയര്‍ത്തുന്നത്..10 July at 09:48 · - Abdul Latheefഇസ്ലാം കേവലം ഒരു ആത്മീയ വ്യവസ്ഥ മാത്രമല്ല. ഒരു രാഷ്ട്രീയ വ്യവസ്ഥയും കൂടിയാണ് എന്നംഗീകരിക്കുന്നതോടെ തീരുന്ന പ്രശ്നമേ നാസറിനിപ്പോള്‍ ബാക്കിയുള്ളൂ.
ഞാന്‍ ഉദ്ധരിച്ച ഭാഗത്ത് നിന്നും നാസര്‍ തന്നെ മുന്‍ധാരണകളില്‍നിന്ന് കൊണ്ട് മൗദൂദിയെ അല്‍പം കൂടി വായിച്ചു. മൗദൂദിയെ താങ്കള്‍ ഒന്നുകൂടി വായിക്കുക. ഇപ്പോഴുള്ള താങ്കളുടെ വാക്കുകള്‍ അന്ധന് ആനയെ കണ്ടതിനെ ഓര്‍മിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ഏത് വ്യവസ്ഥയിലും അക്രമികള്‍ സ്വമേധയാ അല്ല നിര്‍ബന്ധിതമായി തന്നെയാണ് വഴങ്ങുന്നത്. ഇല്ലായിരുന്നെങ്കില്‍ ഏത് രാജ്യത്തിനും ലക്ഷക്കണക്കിന് പട്ടാളത്തെയും പോലീസിനെയും തീറ്റിപ്പോറ്റേണ്ടി വരില്ലായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്. ആ കാര്യം തന്നെയാണ് മറ്റൊരു വിധത്തില്‍ മൗദൂദി പറയുന്നത്.
മൗദൂദി ഒരു വാളിന്റെ അല്ലെങ്കില്‍ അധികാരത്തിന്റെ വശം സൂചിപ്പിച്ചതുകൊണ്ട് ഭാവിയില്‍ ജമാഅത്തുകാരില്‍നിന്ന് എന്തെല്ലാമോ സംഭവിവിച്ചുപോകുമെന്ന് താങ്കള്‍ ബേജാറാകുന്നുവെങ്കില്‍ താങ്കളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇവിടെ ഞാന്‍ നിസ്സഹായനാണ്. കാരണം നമ്മുടെ ചര്‍ച ഊന്നേണ്ടത്, ഇസ്ലാമിക പ്രചാരണത്തില്‍ വാളിന് വല്ല പങ്കുമുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു. വാളുകൊണ്ടാണ് ഇസ്ലാം പ്രചരിച്ചത് എന്നതിന് അനുകൂലമായ രൂപത്തില്‍ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന പുസ്തകത്തില്‍ പറയുന്നുവെന്ന ആരോപണത്തിനാണ് ഇവിടെ ഞാന്‍ മറുപടി പറഞ്ഞത്. ബാക്കി കാര്യങ്ങള്‍ ഇവിടെ ചര്‍ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നില്ല. പൂസ്തകം വായിക്കാത്തവരും മുന്‍ധാരണകളില്‍ അഭിരമിക്കുന്നവരും മാത്രം നമ്മുടെ ചര്‍ചകളുടെ ഉന്നമാകാന്‍ പാടില്ല.
ചര്‍ച ഏറെക്കുറെ സമാപനത്തിലേക്കടുക്കുന്നതിന ്റെ സൂചനകള്‍ ലഭിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് ചര്‍ച നീങ്ങുക എന്നതാണ് അതിലൊന്ന്. അതിവിടെ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘമായി താങ്കള്‍ ഉപന്യസിച്ചതിലൂടെ താങ്കളുടെ വാദം സ്ഥാപിച്ചെടുത്തുവെന്ന് താങ്കള്‍ക്ക് മനസ്സമാധാനം കൊള്ളാം എന്ന് മാത്രം. ഞാന്‍ വിശദീകരിച്ച ഭാഗത്ത് നിന്ന് ചിലവരികളെടുത്ത് ഉദ്ധരിക്കുമ്പോള്‍ എനിക്ക് അതിനു പരിഹാരമായി ചെയ്യാനുള്ളത് വീണ്ടും ഞാന്‍ പറഞ്ഞത് മുഴുവന്‍ റി പേസ്റ്റ് ചെയ്യുക എന്നതാണ്. അറ്റമില്ലാത്ത അത്തരം ഒരു പ്രവര്‍ത്തനത്തിന് മുതിരുന്ന പക്ഷം അത് നമ്മുടെ രണ്ടുകൂട്ടരുടെയും സമയം വെറുതെ കളയലാകും.
മുക്കാല്‍ സെഞ‌്ചുറി കടന്ന ഈ സംവാദം ഇനിയും നീട്ടുന്നതിലര്‍ഥമില്ല. അഥവാ താങ്കള്‍ ഈ വിഷയത്തില്‍ പറഞ്ഞുതീര്‍ന്നിട്ടില്ലെങ്ക ില്‍. എന്താണ് ഇനിയും അവശേഷിക്കുന്ന താങ്കളുടെ പരാതി എന്ന് വ്യക്തമായി പറയുക. മൗദൂദിയോ ജമാഅത്തോ ആയി മാത്രം ബന്ധപ്പെട്ടതാണെങ്കില്‍ ആ ഗ്രൂപില്‍ അത് നല്‍കുക. ഇവിടെ ഇപ്പോള്‍ ഏറെക്കുറെ താങ്കള്‍ക്ക് പറയാനുള്ളതും എനിക്ക് പറായനുള്ളതും പറഞ്ഞുകഴിഞ്ഞു. ഈ ചര്‍ച എന്റെ ബ്ലോഗിലും നല്‍കിയിട്ടുണ്ട്. യുക്തിവാദികള്‍ പൊതുവെ നല്‍കാറുള്ള ഈ ഉദ്ധരണി വിശദീകരിക്കാന്‍ സജീവമായി പങ്കെടുത്തതില്‍ താങ്കള്‍ക്കുള്ള നന്ദി അറിയിക്കുന്നു. 10 July at 10:26 · · 1 person - Abdul Latheefഒരു അവിസ്വാസിക്ക് ഒരു വിശ്വാസിയുടെ ഒരോ വരിയും വാക്കും എതിര്‍ക്കപ്പെടേണ്ടതായി വന്നേക്കാം. നാസര്‍ ഇതിനകം അദ്ദേഹത്തിന്റെ ആരോപണമെന്താണ് എന്ന കാര്യം തന്നെ മറന്നുപോയി എന്ന് തോന്നുന്നു.
നാം ഇത്രയും ചര്‍ച ചെയ്തല്ലോ. മൗദൂദി ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതാണ് എന്ന ഇസ്ലാം വിമര്‍ശനത്തെ അനുകൂലിക്കുന്നുവെന്നോ അതല്ല പ്രതികൂലിക്കുന്നുവെന്നോ, എന്താണ് താങ്കള്‍ മനസ്സിലാക്കിയത്. അത് പറഞ്ഞിട്ട് ബാക്കി തുടരൂ.
ഇനി അതും കഴിഞ്ഞ്. ആളുകളുടെ വാക്കുകള്‍ വിട്ടേക്കുക. ഇസ്ലാം ലോകത്ത് ഇത് വരെ പ്രചരിച്ചതും ഇപ്പോഴും ഏറ്റവും പ്രചാരമുള്ള മതമായി തുടരുന്നതിന്റെയും പിന്നില്‍ വാളിന്റെ പങ്ക് താങ്കള്‍ തെളിയിക്കുക. അല്ലാതെ ഈ വിഷത്തില്‍ താങ്കള്‍ക്ക് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കാലത്തോളം ഇവിടെ അത് തുടരുമെന്ന് തീരുമാനിക്കേണ്ടതില്ല. ഇത് കഴിഞ്ഞാല്‍ പ്രസക്തമായ മറ്റുവിഷയത്തിലേക്ക് കടക്കാല്ലോ.10 July at 23:09 · - Naser Kpലത്തീഫ് ആണ് ചര്‍ച്ചയുടെ ഗതി മാറ്റാനായി മറ്റു വിഷയങ്ങള്‍ കൂടി ചര്‍ച്ചയില്‍ തിരുകി കയറ്റിയത്. സംശയമുള്ളവര്‍ക്ക് ഈ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഇതെല്ലാം. എന്റെ ആരോപണങ്ങള്‍ ഞാന്‍ മറന്നു പോയി എന്നാ ലത്തീഫിന്റെ വാദം ഞാന്‍ അദ്ധേഹത്തിന്റെ ആഗ്രഹം എന്നാ മാന്യമായ പ്രയോഗതാല്‍ ആധരിക്കട്ടെ. ഇസ്ലാം അതിന്റെ പ്രചാരണത്തിന് വാല്‍ തലപ്പിന്റെ ശൌര്യം തന്നെയാനുപയോഗിച്ചത്. ഇസ്ലാം അതിന്റെ സാമ്രാജ്യങ്ങള്‍ വെട്ടി പിടിച്ചതും വാല് കൊണ്ട് തന്നെ. ഈ കാര്യം താങ്കളും അന്ഗീകരിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഉന്നയിച്ച ആരോപണത്തിന് മറ്റു ലോക കാര്യങ്ങള്‍ പറഞ്ഞു സമയം നഷ്ടപെടുതുകയില്ലയിരുന്നു.
"പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"
ഇതാണ് താങ്കള്‍ തന്നെ ക്വാട്ട് ചെയ്ത മൌധൂതി വചനം. ഇവിടെ ഉപദേശ നിര്‍ദേശങ്ങളും ന്യായ പ്രമാണങ്ങളും അല്ലാത്ത ഒരു ശക്തി എന്നത് കൊണ്ട് എന്താണെന്ന് മനസ്സിലാക്കാന്‍ അല്പം വിവേകം മതി. താങ്കള്‍ അതുപയോഗിക്കും എന്ന പ്രതീക്ഷയോടെ. താങ്കള്‍ക്കു സല്‍ബുദ്ധി വരട്ടെ എന്ന ആഗ്രഹത്തോടെ....11 July at 02:32 · · 1 person - Abdul Latheef ഇസ്ലാം കേവലം ചിലവിശ്വാസാചാരങ്ങളുടെ മതമല്ലെന്നും രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്രജീവിത ദര്‍ശനമാണെന്നും അംഗീകരിക്കാന്‍ താങ്കളുടെ മനസ്സ് പാകപ്പെടുന്ന്ത വരെ നിങ്ങള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മേല്‍പറഞ്ഞ ഉദ്ധരണി താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്.11 July at 14:04 · · 1 person
- Biju Chandran ഈ ചര്‍ച്ച വീക്ഷിച്ച നിഷ്പക്ഷമതികള്‍ക്കൊക്കെ കാര്യം മനസ്സിലായിട്ടുണ്ടാവും. കാര്യങ്ങള്‍ വളച്ചൊടിക്കാനും സങ്കീര്‍ണ്ണ മാക്കാനുമുള്ള ലത്തീഫിന്റെ " കഴിവ് " അപാരം. നാസറിന്റെ ഉദ്യമത്തിന് ഒരു സല്യൂട്ട് .11 July at 16:52 · · 1 person
- Sayoob Vc ഈ ചര്‍ച്ച വീക്ഷിച്ച എല്ലാവര്ക്കും മനസ്സിലായത് കൃതിമമായി 'തെളിവുകള്‍' ഉണ്ടാക്കിയ നാസറിനെ കയ്യോടെ പിടികൂടാനുള്ള ലത്തീഫിന്റെ കഴിവ് ആണ്...!!!11 July at 16:57 ·
- Naser KpAbdul Latheef ഇസ്ലാം കേവലം ചിലവിശ്വാസാചാരങ്ങളുടെ മതമല്ലെന്നും രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്രജീവിത ദര്‍ശനമാണെന്നും അംഗീകരിക്കാന്‍ താങ്കളുടെ മനസ്സ് പാകപ്പെടുന്ന്ത വരെ നിങ്ങള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മേല്‍പറഞ്ഞ ഉദ്ധരണി താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്.****////////
ഇസ്ലാം എന്നാല്‍ അറേബ്യന്‍ ഗോത്ര നീതിയുടെ പുനരാവിഷ്കാരമാണ് എന്ന് മനസ്സിലാക്കാത്തിടത്തോളം താങ്കള്‍ ഈ തമോഗര്‍ത്തത്തില്‍ തന്നെയാവും. ചിന്തിക്കുക എന്നത് പോയിട്ട് ചിന്തിക്കാനോ എന്ന് വരെ ചിന്തിക്കാന്‍ പോലും താങ്കള്‍ ആശക്തനായിരിക്കും വിധം മതം താങ്കളുടെ യുക്തി ചിന്തയെ ഭക്തിയുടെ മൂക്ക് കയര്‍ കൊണ്ട് ബന്ധിക്കും. ഒരു പക്ഷെ നബിയുടെ കാലത്തെ അവസ്ഥ തന്നെ. നബി പുതിയ ഒരാശം പറഞ്ഞപ്പോള്‍ പലരും അതിനെ എതിര്‍ത്ത്. ഞങ്ങള്‍ ഞങ്ങളുടെ പിതാ മഹാന്മാരുടെ മാര്‍ഗം മാത്രമേ പിന്‍ പറ്റൂ എന്നവര്‍ പറയുന്നു. ഇത്തരക്കാര്‍ക്കാന് നാശം എന്ന് ഖുറാനും, ഹദീസും പല വട്ടം പറഞ്ഞതാണ്. താങ്കള്‍ക്കു നാശം സംഭവിക്കാതിരിക്കട്ടെ. ചിന്തിക്കാന്‍ താങ്കളുടെ അള്ളാഹു താങ്കള്‍ക്കു തുണയെകട്ടെ.11 July at 17:03 · - Naser KpSayoob Vc ഈ ചര്‍ച്ച വീക്ഷിച്ച എല്ലാവര്ക്കും മനസ്സിലായത് കൃതിമമായി 'തെളിവുകള്‍' ഉണ്ടാക്കിയ നാസറിനെ കയ്യോടെ പിടികൂടാനുള്ള ലത്തീഫിന്റെ കഴിവ് ആണ്...!!!******/////
"പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"
ലത്തീഫ് ഉദ്ധരിച്ച ഈ ഭാഗം സയൂബിന്റെ കഴുത്തില്‍ ഒരു ഹാരമായി ചാര്തട്ടെ. ഇടയ്ക്കു ചിന്തിക്കുമ്പോള്‍ ഇത് പ്രയോജനപ്പെട്ടേക്കും.11 July at 17:06 · - Nisar Pallipuram ഇങ്ങിനെ ഇസ്ലാമിക ചിന്തക്കും നവോഥാനത്തിനും നല്‍കിയ മികച്ച സംഭാവനകളെ പരികണിച്ചു 1978 ലെ പ്രഥമ അന്താരാഷ്‌ട്ര ഫൈസല്‍ അവാര്‍ഡ് മൌദൂദിക്ക് ലഭിച്ചു.......12 July at 02:30 ·
- Nisar Pallipuram "അല ജിഹാദ് ഫില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തെകുറിച്ച് മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്‌ബാല്‍ ഇങ്ങിനെ വാഴ്ത്തുന്നു :-- ഇസ്ലാമിന്റെ ജിഹാദ് സിദ്ധാന്തവും യുദ്ധ - സമാധാന നിയമങ്ങളും പ്രതിപാദിക്കുന്ന ഒരുത്തമ കൃതിയാണിത്. ഈ കൃതി വായിക്കുവാന്‍ ഓരോ മനുഷ്യനോടും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു!!!12 July at 02:59 ·
- Ea Jabbar അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും വംശനാശവും നടത്തിയ കേസില്‍ മൌദൂദിക്കു വധശിക്ഷ വിധിച്ചിരുന്നു.. !12 July at 07:31 ·
- Riyas Kodinhi ജബ്ബാര്‍ വിഷയം മാറ്റുന്നു. ഈ പുതിയ വിഷയവും പല തവണ ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്തതാണ്. മറ്റൊരു യുക്തിവാദ സുഹൃത്തിന്‍റെ ബ്ലോഗില്‍ തന്നെ അത് വായിക്കാം.
http://nurungerikal.blogspot.com/2010/09/blog-post_1 8.html 12 July at 09:17 · · 1 person - Favas Kv Ea Jabbarഎന്തു വിണ്ടിത്തം ആണ് താങ്കള്‍ ഈ പറയുനത്. പച്ച കള്ളമാണ് താങ്കള്‍ ഇവിടെ പറഞ്ഞത് സയ്യിദ് മൗദൂദി സാഹിബ് അങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തിട്ട് വരെ ഇല്ല പിന്നെ വധശിക്ഷക്ക് വിധിച്ചത് അതിനാണ് എന്ന്‍താങ്കളോട് ആരാണ് പറഞ്ഞത്. കഷ്ട്ടം താങ്കളുടെ നിലപാടുകളെ കുറിചാലോചിക്കുമ്പോള്‍ എന്താ പറയ "I pity about u ".12 July at 09:41 ·
- Abdul Latheefഈ ചർച തുടരേണ്ടതില്ല. ഇവിടെ ഈ പോസ്റ്റ് അനുവദിച്ചത് തന്നെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു ഉദ്ധരണി വെച്ച് ഒരു ഇസ്ലാമിക പണ്ധിതനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്റെ ഇസ്ലാം വിമർശനത്തിന് ശക്തികൂട്ടാനുള്ള ശ്രമം കണ്ടതുകൊണ്ടാണ്. അത് ഇവിടെ തുറന്ന് കാട്ടേണ്ടതുണ്ടായിരുന്നു. തുടക്കത്തില് തന്നെ ആ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മൗദൂദിയെക്കുറിച്ചുള്ള ചർച ചെയ്യാനായി മാത്രം ഒട്ടേറെ ഗ്രൂപുകൾ ഉണ്ടായിരിക്കെ ഇവിടെയും അത് ആവശ്യമില്ല. ഈ വിഷയത്തിൽ ഏറെക്കുറെ പറയാൻ എല്ലാവർക്കും അവസരം ലഭിച്ചിട്ടുണ്ട്. നന്നായി തന്നെ പറഞ്ഞിട്ടുമുണ്ട്. ഇനി വിലയിരുത്തേണ്ടത് വായനക്കാരാണ്. ഇതെല്ലാം വായിച്ചതിന് ശേഷം ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്ന് ആരെങ്കിലും മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കിക്കൊള്ളട്ടേ. അതല്ല ഈ കര്യത്തിൽ യുക്തിവാദികൾ ചില ഒളിച്ചുകളി നടത്തുന്നുണ്ട് എന്ന എന്റെ അഭിപ്രായം പരിഗണിക്കുന്നവർ ഇതിലെ വായനക്കൊപ്പം നിഷ്പക്ഷമായ ചരിത്ര പഠനം നടത്തുകയും മൗദൂദി അതിനെ അനുകൂലിക്കുന്നുണ്ടോ എന്നറിയാൻ പരാമർശിക്കപ്പെട്ട് പുസ്തകം വായിക്കുകയും ചെയ്യട്ടേ.12 July at 09:49 · · 3 people
- Nisar Pallipuramവാദിയെ പ്രേതിയാക്കുകയോ ? മൌദൂദിയുടെ ആയുധം പേനയായിരുന്നു ഉറങ്ങുന്നവരെ വിളിച്ചുനര്‍താനും ആക്രെമികളുടെ ഉറക്കം കേടുതാനുമുള്ള കഴിവ് ആ പേനക്കുണ്ടായിരുന്നു. ശരിയാണ് അന്ന് ഖാടിയാനി വിരുദ്ധ പ്രക്ഷോഭം കൊടുബിരിക്കൊണ്ടു. പക്ഷെ പാക് വിദേശ മന്ത്രിയുടെ അനുയായികളായ ഖാദിയാനികലായിരുന്നു സുരക്ഷാ സേനയിലെ സ്വാദീനമുപയോഗിച്ചു സമാധാന പരമായി സമരം നടത്തുന്നവരെ നേരിടുകയും നൂറുകണക്കിനാളുകളെ കൊലപ്പെടുത്തുകയും ചെയ്തത്. തീര്‍ന്നില്ല ഖാടിയാനിസത്തെ കുറിച്ച് മൌദൂദി എഴുതിയ കൃതി പ്രേകൊപനപരമാണ് എന്ന് പറഞ്ഞു മൌദൂദിയെയും അറസ്റ്റ് ചെയ്തു. (ഖാടിയാനികളുടെ ഭരണ സ്വാധീനം) ഈജിപ്തിലും , തുക്കിയിലും , ഇന്ത്യനേഷ്യയിലും ഒക്കെ നടക്കുന്നപോലെ പേരിനൊരു വിചാരണ നടത്തി സൈനികകോടതി വധശിക്ഷ വിധിച്ചു. നീതി കേടിനെതിരെ ലോകം അടങ്ങിയിരിക്കുമോ.... ലോകത്തുള്ള പണ്ഡിത പ്രേതാനികള്‍ , പ്രസ്ഥാനങ്ങള്‍ , പത്രങ്ങള്‍ , എലാം പ്രസ്തുത വിധിക്കെതിരെ രംഗത്തുവന്നു. ഈജിപ്തിലെ അല അഹ്രാം പത്രം എഴുതി ... ലോകത്തിലെ ഉന്നതനായ പണ്ഡിതനാണ് മൌദൂദി ,അദ്ധേഹത്തെ വധ ശിക്ഷക്ക് വിധിച്ചത് ലോക രാഷ്ട്രങ്ങള്‍ പകിസ്ഥാനോടുള്ള ബന്ധ വിച്ചേദത്തിന് തന്നെ കാരണമായേക്കും. ലോകം മൌദൂദിയെ ഇങ്ങിനെ വീക്ഷിക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു .12 July at 09:53 · · 1 person
- Anwar Km ഇ. എ ജബ്ബാര്<<<<<<<<<<<<<<<<<<<
<അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും വംശനാശവും നടത്തിയ കേസില്‍ മൌദൂദിക്കു വധശിക്ഷ വിധിച്ചിരുന്നു.. ! >>>>>>>>>>>>>>>>മൌദൂദിക്ക് വധ ശിക്ഷ വിധിച്ചത് കൂട കൊലനടതിയതിനലാണോ? ആ വിധിയുടെ പകര്‍പ്പ് ഇല്ലെങ്കിലും ഏതെങ്കിലും വസ്തു നിഷ്ടമായ ഖുഒറെ എങ്ങിലും തരുമോ ജമാത് തിരഞ്ഞെടുപ്പിനിരങ്ങിയപ്പോള ്‍ മര്കിസ്ടുകര്‍ പടച്ച തെളിവല്ലാതെ മറ്റേതെങ്കിലും പ്ലീസ് 12 July at 11:28 · - Abdul Latheef ഈ വിഷയം വളരെ സുദീർഘമായി ചർച ചെയ്തതാണ്. ഈ ഗ്രൂപിൽ അത്തരം ഭാഗത്തേക്ക് ചർച കൊണ്ടുപോകരുതെന്നാണ് ഞാനുദ്ദേശിച്ചത്. ജബ്ബാറുന്നയിച്ച് ആരോപണത്തിന് വസ്തുനിഷ്ഠമായ മറുപടി റിയാസ് കൊടിഞ്ഞി നൽകിയ ലിങ്കിലുണ്ട്. ഇത്രയും വിശദമായി ആ വിഷയം എവിടെയും ചർച്ച ചെയ്തതായി കണ്ടിട്ടില്ല. ആവശ്യമായ റെഫറന്സോടെ നല്കപ്പെട്ട ആ സംവാദത്തിൽ തോറ്റിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള യുക്തിവാദികളുടെ ശ്രമം വരികൾക്കിടയിൽ കാണാം.12 July at 11:36 · · 3 people
- Abdul Latheefമറുപടി പറയാനാകാത്ത ഒരു വിഷയമായതുകൊണ്ടല്ല ഇവിടെ സ്റ്റോപ്പ് ചെയ്യുന്നതെന്ന് ചുരുക്കം. അങ്ങനെ വരുത്തിതീർക്കാനുള്ള ശ്രമം ഇനിയും കാണും. ഇവിടെ നൽകപ്പെട്ട പോസ്റ്റിൽ ആവശ്യമായ ചർച്ച വന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കുന്നത് വിഷയത്തിന് പുറത്തായിരിക്കും. അതുകൊണ്ട് പ്രസക്തമായ ഇതര പോസ്റ്റുകളെ അവഗണിക്കുന്നതരത്തിൽ ഇവിടെ ഇനിയാരും കമന്റുകയില്ല എന്ന് ശുഭാപ്തി പ്രകടിപ്പിച്ചുകൊള്ളട്ടേ...
ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നഭിപ്രായമുള്ളവർ വ്യക്തമായ സാക്ഷ്യത്തോടെ പോസ്റ്റായി നൽകുന്ന പക്ഷം ഇനിയും ചർച്ച ചെയ്യാവുന്നതാണ്.12 July at 11:42 · · 3 people - Naser Kp അതുകൊണ്ട് പ്രസക്തമായ ഇതര പോസ്റ്റുകളെ അവഗണിക്കുന്നതരത്തിൽ ഇവിടെ ഇനിയാരും കമന്റുകയില്ല എന്ന് ശുഭാപ്തി പ്രകടിപ്പിച്ചുകൊള്ളട്ടേ...
-- ആയതിനാല്‍ സി. പി. എസ. യു. വിന്റെ കേന്ത്രീക്ര്‍ത്ത നിലപാടിനെതിരായി ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല എന്ന് ധരിക്കട്ടെ. - ക്രൂഷ്ചേവ്
നന്ദി ലത്തീഫ്, പ്രതികരിക്കുന്നെ ഇല്ല.22 minutes ago · · 1 person - Abdul Latheef ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നഭിപ്രായമുള്ളവർ വ്യക്തമായ സാക്ഷ്യത്തോടെ പോസ്റ്റായി നൽകുന്ന പക്ഷം ഇനിയും ചർച്ച ചെയ്യാവുന്നതാണ്.5 minutes ago ·
3 അഭിപ്രായ(ങ്ങള്‍):
Naser Kp
തുടരുന്നു...
"അനിയന്ത്രിതമായ ജീവിതത്തില്‍ ലഭ്യമായിരുന്ന എല്ലാ ആസ്വാദനങ്ങളെയും അവര്‍ സ്വയം ഉപേക്ഷിക്കുമോ മനുഷ്യപ്രകൃതിയെക്കുറിച്ച് അറിയുന്ന ആരും ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടിയേ നല്‍കൂ. എന്തുകൊണ്ടെന്നാല്‍ നന്മയെ നന്മയാണെന്നതുകൊണ്ട് മാത്രം സ്വീകരിക്കുകയും തിന്മയെ അതുകൊണ്ടു തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന സുമനസ്സുകളുടെ എണ്ണം ലോകത്ത് അത്രയധികമൊന്നുമില്ല"
നന്മയെ നന്മ എന്നത് കൊണ്ട് അന്ഗീകരിക്കുകയും, തിന്മയെ തിന്മ എന്നത് കൊണ്ട് നിരാകരിക്കുകയും ചെയ്യുന്നവര്‍ ലോകത്തില്‍ തുച്ഛമാണ് എന്ന് പറയുന്നു. ഇത് ശരിയാണ്., എന്നാല്‍ ഇതിനു ഒരു മറു വശം ഉണ്ട്. നന്മയെ എതിര്‍ക്കുന്നത് അത് നന്മ ആണ് എന്നത് കൊട്ണ്ട് മാത്രം അല്ല എന്നും, തിന്മയെ അന്ഗീകരിക്കുന്നത് അത് തിന്മയാണ് എന്ന് അറിയാതെയും അല്ല. ഇതിനു മറ്റു ചില മാനങ്ങള്‍ ഉണ്ട്. അവ നമുക്ക് ചര്‍ച്ച ചെയ്യാം.
(നാസറിന്റെ പുർണമായി വന്നിട്ടില്ലാത്ത കമന്റ്)
നാസര്‍ എ മുതല്‍ ഇസ്ലാമിനെയും മൌദൂടിയെയും പറ്റി പഠിക്കേണ്ടിയിരിക്കുന്നു.
I wanted to know the best of the life of one (Muhammad) who holds today an undisputed sway over the hearts of millions of mankind. I became more than ever convinced that it was not the sword that won a place for Islam in those days in the scheme of life. It was the rigid simplicity, the utter self-effacement of the Prophet the scrupulous regard for pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and in his own mission. These and not the sword carried everything before them and surmounted every obstacle.
- Mahatma Gandhi
Young India (23 September 1924) Collected Works of Mahatma Gandhi, vol.29, "My Jail experiences", p.133
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ