
സർവമതസത്യവാദം കേൾക്കാൻ
സുഖമുള്ള ഒരു വാക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം മതം എന്നാൽ ഇന്ന്
അറിയപ്പെടുന്നത് വിവിധ മതങ്ങളിൽ ജനിച്ചുവളർന്നവരുടെ ആൾക്കൂട്ടത്തെയാണ്.
മതത്തിന്റെ ഏക മാനദണ്ഡം ജനനമാണ്. കർമം വരുന്നേയില്ല. ആ നിലക്ക് ഇസ്ലാം
മാത്രം സത്യം എന്ന് പറയുന്നത് തീർത്തും അരോചകമായി അനുഭവപ്പെടുക സ്വാഭാവികം.
നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാ മതത്തിലും ഉണ്ടായിരിക്കെ
ഒരു മതത്തിൽ ജനിച്ചുപോയി എന്നത് കൊണ്ട് മാത്രം അവർക്ക് സ്വർഗവും
അല്ലാത്തവർക്കൊക്കെ നരകവുമാണെന്ന് പറയുന്ന ദൈവം ഒരിക്കലും യഥാർഥ
ദൈവമാകാനിടയില്ല എന്ന് ഒരു സത്യാന്വേഷി ചിന്തിച്ചാൽ ഞാനതിൽ തെറ്റ് പറയില്ല.
എന്ത് ചെയ്താലും അത് ശരി. ദൈവം ഒന്നെന്ന് പറഞ്ഞാലും, മൂന്നെണ്ണമാണ്
എന്ന് പറഞ്ഞാലും മുപ്പത്തിമുക്കോടിയാണ് എന്ന് പറഞാഞാലും ശരിയാണ് എന്ന്
പറയുന്നത് മനുഷ്യബുദ്ധിക്ക്...